Tuesday, May 21, 2024

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 681920 മുമ്പുളള* *മാപ്പിള സാഹിത്യം*

 മുജാഹിദ് പ്രസ്ഥാനം


https://m.facebook.com/story.php?story_fbid=pfbid0oFLv19JqRUTAmt2MAEiNvWD3v2jiYrUrUtoVQ8yte1FfKitxXZAJAkkNrcC6fNigl&id=100024345712315&mibextid=9R9pXO മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 68/313 ➖➖➖➖➖➖➖➖➖➖➖ ✍️ Aslam saquafi payyoli *1920 മുമ്പുളള* *മാപ്പിള സാഹിത്യം* 1921 നു മുമ്പ് ജാഹിലിയ്യാ കാലമായിട്ടാണ് മുജാഹിദുകൾ വിശേഷിപ്പിക്കുന്നത്. ആത്മീയതയും വിദ്യാഭ്യാസവും ഇല്ലാതെ ജാഹിലിയ്യത്തിന്റെ പുതപ്പിട്ടു മൂടിക്കിടന്ന മുസ്‌ലിം സമൂഹത്തെ ഉയർത്തെഴുന്നേൽപ്പിച്ച നവോത്ഥാന നായകന്മാരാണ് ഞങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കാനായിരുന്നു മൗലവിമാർ ശ്രമിച്ചിരുന്നത്. എന്നാൽ ഒരു ചരിത്ര വിദ്യാർത്ഥിയുടെ മുന്നിൽ ഇതെല്ലാം കുമിളകൾ മാത്രമാണ്. സി എൻ അഹമ്മദ് മൗലവി 1868 - 1920 കാലയളവിലെ മാപ്പിള സാഹിത്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതിന്റെ ആമുഖത്തിൽ മൗലവിമാരുടെ ഈ ചിന്തകൾ അദ്ദേഹത്തെ ആശങ്കപ്പെടുത്തുകയും അത് തുറന്നു പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് സി എൻ അഹമ്മദ് മൗലവി. . "1868 മുതൽ 1920 വരെയുള്ള 50 കൊല്ലത്തെ മാപ്പിള സമുദായത്തിന്റെ സാഹിത്യ പ്രവർത്തന ചരിത്രം എങ്ങനെയാണ് മറ്റുള്ളവരെ അല്ലെങ്കിൽ പിൻതലമുറകളെ ധരിപ്പിക്കുക. ധരിപ്പിച്ചാൽ അവരത് തികച്ചും വിശ്വസിക്കുമോ എന്നെല്ലാം ഞാൻ സംശയിക്കുന്നു. ആ സംശയം വായനക്കാരിൽ ഉടലെടുക്കാതിരിക്കാനാണ് മുൻ ലേഖനങ്ങളിലൂടെ മാപ്പിള സമുദായത്തിന്റെ പൊതുവിൽ ഉള്ള നിലപാട് വിവരിച്ചത്. " (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 47 ) 1921 നു മുമ്പ് ഉറുദു സാഹിത്യത്തേക്കാൾ മികച്ചുനിൽക്കാൻ മാപ്പിള സാഹിത്യത്തിന് സാധിച്ചിരുന്നു എന്ന് സി എൻ അഹമ്മദ് മൗലവി സമർത്ഥിക്കുന്നുണ്ട്. "ലോകത്ത് പ്രസിദ്ധ നേടിയ ഒരു ഭാഷയാണ് ഉറുദു. അറബിയെക്കയിച്ചാൽ ഏറ്റവും അധികം ഇസ്‌ലാമിക സാഹിത്യം ഉൾക്കൊള്ളുന്നത് ആ ഭാഷയാണ്. അവിഭക്ത ഇന്ത്യയിലെ കോടിക്കണക്കിൽ മുസ്‌ലിംകളുടെ മാതൃഭാഷ ആയിരുന്നു. എന്നാൽ മേൽപ്പറഞ്ഞ (1868-1920)കാലയളവിൽ മാപ്പിള സമുദായം സാഹിത്യ രംഗത്ത് പുരോഗമിച്ച അത്രയും ദൂരം ഉറുദു സാഹിത്യത്തിന് പുരോഗമിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അഭിമാനപൂർവ്വം ഇവിടെ ഉണർത്തി കൊള്ളട്ടെ. അല്ല, മലയാള സാഹിത്യവും ആ കലയളവിൽ ഈ പുരോഗതി നേടിയിട്ടില്ലെന്ന് ചരിത്രം പരിശോധിക്കുമ്പോൾ കാണാം. ഇവിടെവെച്ച് മാപ്പിള സമുദായത്തിന്റെ സാഹിത്യ പാരമ്പര്യത്തിന്റെ മേൽവിലാസം നമുക്ക് കണ്ടുപിടിക്കാൻ കഴിയുന്നുണ്ട് എന്നുകൂടി ഈ അവസരത്തിൽ വായനക്കാരെ ഓർമ്മപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. വെറും 50 കൊല്ലം കൊണ്ട് ഇത്രയും പുരോഗതി നേടിയപ്പോൾ ആ സാഹിത്യ വാസനയും പാരമ്പര്യവും പണ്ടു പണ്ടേ അവരിൽ നിലകൊണ്ടിരുന്നതാണന്നുള്ളത് വളരെ സ്പഷ്ടമാണ്. ഇല്ലെങ്കിൽ ഒരു സുപ്രഭാതത്തിൽ ഒരു സമുദായത്തിൽ നൂറുകണക്കിന് ഗ്രന്ഥകാരന്മാരും കവികളും എങ്ങനെയാണുടലെടുക്കുക ?. അതൊരിക്കലുമുണ്ടാവുകയില്ല. അച്ചടി ആരംഭിക്കും മുമ്പ് തന്നെ മാപ്പിളമാരിൽ ധാരാളം സാഹിത്യകാരന്മാർ ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ദൃഷ്ടാന്തം തന്നെയാണിത്. " (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 48 ) മൗലവിമാർ ജാഹിലിയ്യ കാലമെന്നു പറഞ്ഞു പുച്ഛിച്ചുതള്ളിയ കാലഘട്ടത്തിലെ വളർച്ചയാണ് സി എൻ രേഖപ്പെടുത്തുന്നത്. 175 കൊല്ലം മുമ്പ്, അഥവാ 1868ൽ തലശ്ശേരി ആദ്യത്തെ പ്രസ്സ് സ്ഥാപിക്കുന്നതിന് മുമ്പ് കോഴിക്കോട്ടുകാരൻ എഴുതിയ ഗ്രന്ഥം അച്ചടിക്കാൻ ബോംബെയിലേക്ക് കൊണ്ടുപോയ ചരിത്രം വായിക്കുമ്പോൾ മാപ്പിളമാരുടെ സാഹിത്യത്തെയും അത് പ്രചരിപ്പിക്കാനുള്ള അവരുടെ ആവേശത്തെയും നമുക്കൂഹിച്ചെടുക്കാൻ പറ്റും. സിഎൻ എഴുതുന്നു : "സാഹിത്യ പ്രവർത്തനങ്ങളിൽ മാപ്പിള സമുദായത്തിന്റെ ഉത്സാഹവും താല്പര്യവും ഒന്ന് ശ്രദ്ധിച്ചു നോക്കുക. കോഴിക്കോട്ടുകാരൻ ഒരു അഹ്മദ് കോയ സാഹിബ് തിബ്ബുന്നബി എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചു. ഇവിടെ അച്ചടി സൗകര്യമില്ലാത്തതുകൊണ്ട് ബോംബെയിൽ കൊണ്ടുപോയി അത് മുഴുവനും ബ്ലോക്ക് ചെയ്തു. ഒരുപാട് പണം ചെലവുചെയ്തു അച്ചടിപ്പിച്ചു. 135 കൊല്ലം മുമ്പാണത് ! (സി എൻ ഇതെഴുതുന്നത് 1978 ലാണ് ) അതായത് തലശ്ശേരി പ്രസ്സ് സ്ഥാപിക്കും മുമ്പ്. പ്രസ്സില്ലാതിരുന്നിട്ട് മാപ്പിള സമുദായം കാണിച്ചിരുന്ന തിടുക്കം ഇതാണെങ്കിൽ പ്രസ്സ് സ്ഥാപിച്ചശേഷം അവർ കാണിച്ച ആവേശവും മുന്നേറ്റവും എത്രത്തോളമുണ്ടായിരിക്കും !ഒരു മുസ്ലിം ഒരു അറബി മലയാള കൃതി അച്ചടിക്കാൻ പഞ്ചാബിലേക്കാണ് പോയതെന്ന് കൂടി ഈ അവസരത്തിൽ ഓർമ്മപ്പെടുത്തി കൊള്ളട്ടെ അതിൻറെ കോപ്പിയും ഞങ്ങൾക്ക് കണ്ടു കിട്ടിയിട്ടുണ്ട്. " (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 45 )

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...