Tuesday, May 21, 2024

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 69/ 313300 കൊല്ലം മുമ്പ്* *500 പേജുള്ള* *12 വാല്യങ്ങൾ*

 https://www.facebook.com/100024345712315/posts/pfbid0ouMG69EcB6u6jkw5LsBMavYXHhoH2xT5pk4BE8Ky1FTnKbKffJUfwvaZQPkfMwn6l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 69/ 313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*300 കൊല്ലം മുമ്പ്*

*500 പേജുള്ള* 

*12 വാല്യങ്ങൾ*


ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാണെന്ന് പറഞ്ഞ് തല്ലിക്കൊല്ലുന്നതിൽ മൗലവിമാർ എന്നും മുൻപന്തിയിലാണ്.  1921 നു മുമ്പുള്ള മുസ്‌ലിംകൾക്ക് വിദ്യാഭ്യാസം ഇല്ലെന്ന് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞ് ചിലരെ കൊണ്ടെങ്കിലും അത് ശരിയായിരിക്കുമെന്ന് തെറ്റിദ്ധരിപ്പിക്കാൻ മൗലവിമാർക്ക് കഴിഞ്ഞിട്ടുണ്ട്. അതിനെ ചരിത്രപരമായി നേരിടുകയാണ് നാം ചെയ്യേണ്ടത്.


മൗലവിമാർ ക്ക് സ്വീകാര്യമായ സി എൻ അഹമ്മദ് മൗലവിയുടെയും കെ.കെ കരീമിന്റെയും മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം ഈ വിഷയത്തിൽ നമുക്കേറെ ഉപകാരപ്പെടുന്ന ഒരു ഗ്രന്ഥമാണ്. 

ഇതിൽ 300 കൊല്ലം മുമ്പ് രചിച്ച ഒരു അപൂർവ്വ ഗ്രന്ഥത്തിന്റെ കഥ പറയുന്നുണ്ട് സി എൻ.


കേരളത്തിലെ എല്ലാ വൃക്ഷങ്ങളുടെയും പേരും ചിത്രവും നാലു ഭാഷകളിലായി പരിചയപ്പെടുത്തുന്ന ഒരു മഹത്തായ ഗ്രന്ഥം. സി എന്നിന്റെ എഴുത്തിലൂടെ തന്നെ ആ ഗ്രന്ഥത്തിന്റെ വലുപ്പം നമുക്ക് ഗ്രഹിച്ചെടുക്കാം.


"300 കൊല്ലം മുമ്പ് രചിച്ച ഒരു അപൂർവ്വ ഗ്രന്ഥം : (1978 സി എൻ ഇത് എഴുതുന്നത് ) കേരള വനങ്ങളിലെ മുഴുവൻ വൃക്ഷലതാദികളെയും അറബി, മലയാളം, ലത്തീൻ മുതലായ നാലു ഭാഷകളിൽ പരിചയപ്പെടുത്തുന്ന ഒരു മഹാ ഗ്രന്ഥം 500 വീതം പേജുകളിൽ 12 വാല്യങ്ങളിലായി തികച്ചും 300 കൊല്ലം മുമ്പ് ഡച്ചുകാരുടെ നേതൃത്വത്തിൽ കേരളത്തിൽ വച്ച് ദീർഘകാലത്തെ കഠിനാധ്വാനങ്ങളിലൂടെ തയ്യാർ ചെയ്തതിൽ ഒരു പ്രധാന പങ്കു വഹിച്ചത് കേരളത്തിലെ മുസ്‌ലിം മഹാപണ്ഡിതന്മാരാണ്. ആ മഹാ ഗ്രന്ഥം 1878 മുതൽ 1703 വരെയുള്ള 25 കൊല്ലക്കാലം കൊണ്ടാണ് ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ കൊണ്ടുപോയി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. 


വൃക്ഷലതാദികളുടെ വിവരണങ്ങൾ മാത്രമല്ല, ഓരോന്നിന്റെയും ശരിയായ ചിത്രം തന്നെയും അതിൽ വലുതാക്കി കൊടുത്തിട്ടുണ്ട്. മലയാള ലിപിയിൽ ഒന്നാമതായി അച്ചടിച്ച ഗ്രന്ഥവും അതു തന്നെയാണ്. അറബിയും മലയാളവും മറ്റുമെല്ലാം ഇവിടെ നിന്ന് എഴുതി അവിടെ കൊണ്ടുപോയി ബ്ലോക്ക് ചെയ്തിട്ടാണ് അച്ചടിച്ചത്. ഗ്രന്ഥത്തിന്റെ പേര് ഓർത്തൂസ് മലബാരിക്കൂസ് എന്നാണ്. കേരളാരാമം എന്നാണ് ആ വാക്കിനർത്ഥം. - വിശ്വ വിജ്ഞാന കോശം വാല്യം 10 പേജ് 578 

നോക്കുക -


കേരളവനങ്ങളിലെ പതിനായിരക്കണക്കിലുള്ള വൃക്ഷലതാദികളുടെ അറബി പേരുകളും ഗുണങ്ങളും മനസ്സിലാക്കുക എത്ര ശ്രമകരമായ ജോലിയാണ് ! ഒരു പണ്ഡിതനെ കൊണ്ടോ നാലു പണ്ഡിതന്മാരെ കൊണ്ടോ അത് സാധ്യമാവുകയില്ലെന്ന് നമുക്കറിയാം. അപ്പോൾ ഒരു സംഘം പണ്ഡിതന്മാർ തങ്ങളുടെ മുഴുവൻ കഴിവുകളും അതിലേക്കുഴിഞ്ഞു വച്ചിട്ടുണ്ടായിരിക്കണം. ഇങ്ങനെ മറ്റെന്തെല്ലാം ഗ്രന്ഥങ്ങൾ അവർ രചിച്ചു , ഏതെല്ലാം നശിച്ചു എന്നൊന്നും ഇന്ന് നമുക്ക് ഗ്രഹിക്കാൻ കഴിയുകയില്ല.  ഇപ്പറഞ്ഞ ഗ്രന്ഥം തന്നെയും ഇന്ന് ലോകത്ത് ആകെ രണ്ടുമൂന്ന് കോപ്പികളെയുള്ളൂ എന്ന് കേൾക്കുന്നു. അപ്പോൾ ഈ സമുദായത്തിന് സാഹിത്യ പാരമ്പര്യമില്ലെന്ന് പറയാൻ ആരാണ് ധൈര്യപ്പെടുക. "


(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം - 66)

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...