മരണാനുബന്ധമുറകൾ
Aslam Kamil Saquafi parappanangadi
മയ്യത്ത് കുളിപ്പിക്കൽ
മരണാനുബന്ധമുറകൾ
ചുരുങ്ങിയ രൂപം
നജസും മറ്റും പോവും വിധത്തിൽ ഒരു പ്രാവശ്യം ദേഹം മുഴുവനും കഴുകലാണ് മയ്യിത്ത് കുളിപ്പിക്കലിൻ്റെ ചുരുങ്ങിയ രൂപം: ജീവനുള്ള മനുഷ്യനു നിർബന്ധ കുളി നിർവ്വഹിക്കുമ്പോൾ വെള്ളമെത്തിക്കൽ നിർബന്ധമായ എല്ലാ സ്ഥലത്തേക്കും മയ്യിത്തിൻ്റെ മേലിലും എത്തിക്കൽ നിർബന്ധമാണ്. മയ്യിത്ത് കുളിപ്പിക്കുമ്പോൾ നിയ്യത്ത് നിർബന്ധമില്ല. നിയ്യത്ത് ചെയ്തി ല്ലെങ്കിൽ മയ്യിത്ത് കുളി ശരിയാവുകയില്ലെന്ന ചിലരുടെ ധാരണ ശരിയല്ല. മയ്യിത്ത് കുളിപ്പിക്കുന്നവർ മുസ്‌ലിമാവണമെന്നില്ല. അമുസ്‌ലിമായാലും മതി. (തുഹ്ഫ, നിഹായ) കുട്ടികളോ, ഭ്രാന്തന്മാരോ കുളിപ്പിച്ചാലും മതിയാവുന്ന താണ് (ബുജൈരിമി). മുങ്ങി മരിച്ചവനേയും കുളിപ്പിക്കൽ നിർബന്ധമാണ്. മരണം ഉറപ്പായില്ലെങ്കിൽ അത് ഉറപ്പാവുന്നതുവരെ പിന്തിക്കൽ അനിവാര്യമാണ്
ചേലാകർമ്മത്തിനു വിധേയമാവാത്ത ലിംഗാഗ്രത്തിൻ്റെ ഉള്ളിലേക്ക് വെള്ളം ചേർക്കൽ നിർബന്ധമാണെന്നാണ് പ്രബലപക്ഷം, മുറിപ്പെടു ത്താതെ ഉള്ളിലേക്ക് വെള്ളം ചേർക്കാൻ സാധ്യമല്ലെങ്കിൽ അതിനു വേണ്ടി തയമ്മം ചെയ്യുകയാണ് വേണ്ടത്.
ലിംഗാഗ്ര ചർമ്മം മുറിച്ചു കളയാൻ പാടില്ല പോസ്റ്റ്മോർട്ടം ചെയ്ത് തുന്നികൂട്ടിയ മയ്യിത്തിൻ്റെ ബാഹ്യമായ ഭാഗ ത്തേക്ക് വെള്ളം ചേർക്കാൻ സാധ്യമല്ലെങ്കിൽ മുകളിൽ പറഞ്ഞ വിധി അതായത് തയമ്മം ഇതിനും ബാധകമാണ്.
കുളി മറ വേണം
മയ്യിത്ത് കുളിയുടെ പൂർണ്ണ രൂപം ഇതാണ്. ചുറ്റു ഭാഗത്തുനിന്നും മേൽഭാ ഗത്തുനിന്നും മറച്ച ഒരു ഒഴിഞ്ഞ സ്ഥലത്ത് വെച്ചായിരിക്കണം മയ്യിത്ത് കുളിപ്പിക്കുന്നത്. കുളിപ്പിക്കുന്നവനും അവനെ സഹായിക്കുന്നവനുമല്ലാതെ മറ്റാരും അവിടെ പ്രവേശിക്കരുത്. വീട്ടിലെ ഏതെങ്കിലും റൂമിലോ കുളിമുറിയിലോ വെച്ച് കുളിപ്പിക്കാൻ സൗകര്യപ്പെടുമെങ്കിൽ അതുമതി. കുളിപ്പിക്കുന്നതിനായി മയ്യിത്തിനെ കട്ടിലിലൊ മറ്റ് ഉയർന്ന സ്ഥലത്തോ മലർത്തി കിടത്തേണ്ടതാണ്.
*മയ്യത്തിന്റെ ഔറത്ത് മറച്ചിരിക്കണം അത് കാണുകയോ തൊടുകയോ ചെയ്യൽ ഹറാമാകുന്നതാണ്*. *ഇന്ന് പലരും ശ്രദ്ധിക്കാതെ പോകുന്നതാണ് ഇക്കാര്യം.*
*ഔറത്ത് എന്ന് പറഞ്ഞാൽ മുട്ടിന്റെയും പുക്കിളിന്റെയും ഇടയിലുള്ള സ്ഥലമാണ് അതിൽ തുടകളും ഉൾപ്പെടും*
പച്ചവെള്ളം ഉത്തമം
സാധാരണ ഗതിയിൽ പച്ചവെള്ളമാണ് മയ്യിത്ത് കുളിപ്പിക്കാൻ ഉപയോ ഗ്രീക്കേണ്ടത്. മാലിന്യങ്ങൾ കളയാൻ ചൂട്‌വെള്ളം വേണമെങ്കിൽ അതും ഉപയോഗിക്കാം. പച്ചവെള്ളം കൊണ്ട് കുളിപ്പിച്ചാൽ മയ്യിത്ത് കേടുവരാതെ നിന്നുകൊള്ളുമെന്നും മറിച്ചു ചൂടുവെള്ളമുപയോഗിച്ചാൽ അത് വേഗം അല കോലപ്പെടുമെന്നുമാണ് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നത്.
*വൃത്തിയാക്കണം*
മയ്യത്ത് കുളിപ്പിക്കുന്ന കട്ടിലിൽ മലർത്തി കിടത്തിയതിന് ശേഷം
കുളിപ്പിക്കുന്നവൻ അവൻ്റെ വലത്തെ കൈ മയ്യിത്തിൻ്റെ പിരടിയിൽ വെക്കു വലത്തെ മുട്ട് മയ്യിത്തിൻ്റെ മുതുകിനോട് ചേർക്കുകയും ചെയ്തു മയ്യിത്തിനെ അൽപം പിൻഭാഗത്തേക്ക് ചാരിയിരുത്തി ഇടത്തെകെ കൊണ്ട് മയ്യിത്തിൻ്റെ വയറ് അമർത്തി പിഴിയൽ സുന്നത്താണ്.
ഉള്ളിൽ തങ്ങിനിൽക്കുന്ന മാലിന്യങ്ങൾ പുറത്തുവരാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യു ന്നത്. അപ്പോൾ അടുത്തു നിൽക്കുന്ന ആൾ വെള്ളം ധാരാളമായി ഒഴിച്ചു കൊടുത്തു മാലിന്യങ്ങൾ നീക്കുകയും ദുർഗന്ധമകറ്റുകയും ചെയ്യണം.
തുടർന്ന് ഇടത്‌കൈക്ക് ശീല ചുറ്റി ഗുഹ്യസ്ഥാനങ്ങൾ നന്നായി കഴുകണം. ശരിയായി കിടത്തിയിട്ടാവണം ഈ ശൗച്യം നടത്തൽ.
*പല്ലു തേക്കുക*
അതിനുശേഷം കൈക്കുകെട്ടിയ ശീലമാറ്റികെട്ടി വിരൽ കൊണ്ട് പല്ലു തേച്ചുകൊടുക്കുകയും മൂക്കിലെ മാലിന്യങ്ങൾ നീക്കുകയും ചെയ്യണം. പല്ലുകൾ കൂടി നിൽക്കുക യാണെങ്കിൽ അവയെ തുറക്കേണ്ടതില്ല.
*വുളു ചെയ്യുക*
തുടർന്ന് പൂർണ്ണമായൊരു 'വളു' ചെയ്‌തു കൊടുക്കണം.
കുളിയുടെ പൂർണ്ണ രൂപം
ഇനി കുളി ആരംഭിക്കാം. ആദ്യമായി തലയും താടിയും താളിയോ സോപ്പോ ഉപയോഗിച്ചു വൃത്തിയാക്കുക
മുടിയുണ്ടെങ്കിൽ പല്ലുകൾ വിട്ടു നിൽക്കുന്ന ചീർപ്പുകൊണ്ട് അതു ചീവുകയും ചെയ്യണം.
കൊഴിഞ്ഞുപോയ മുടിയുണ്ടെങ്കിൽ അത് മയ്യിത്തിൻ്റെ കഫനിൽ അകത്തുവെക്കേണ്ടതാണ്.
പിന്നീട് കഴുത്തുമുതൽ പാദം വരെ ആദ്യം വലതുഭാഗവും തുടർന്നു ഇടതു ഭാഗവും കഴുകുക. പിന്നീടാണ് ചെരിച്ചു കിടത്തി കഴുകേണ്ടത്. ആദ്യം ഇടതു ഭാഗത്തേക്ക് ചരിച്ചു കിടത്തി വലതു ഭാഗവും പിന്നെ വലത്തോട്ട് ചരിച്ചു കിടത്തി ഇടതു ഭാഗവും പിരടി മുതൽ പാദം വരെ കഴുകണം. ഈ കഴുകലിൽ പുറം പ്രത്യേകം ശ്രദ്ധിക്കൽ ആവശ്യമാണ്. ഇപ്രകാരം ചെയ്യമ്പോഴൊപ്പം തന്നെ മുഖം കുത്തിയ നിലയിൽ മയ്യിത്തിനെ കമഴ്ത്തി കിടത്താതിരിക്കൽ നിർബന്ധമാണ്. (തുഹ്ഫ)
അതെ നിലയിൽ രണ്ടുപ്രാവശ്യം കൂടി കഴുകൽ സുന്നത്താണ്. ഓരോ പ്രാവശ്യം കഴുകുമ്പോഴും ആദ്യം താളിയോ സോപ്പോ ഉപയോഗിച്ചു നീക്കി കളഞ്ഞ ശേഷം കർപ്പൂരം പോലുളളവ അൽപ്പം കലർത്തി തല മുതൽ കാൽവരെ ഒഴിക്കൽ സുന്നത്താണ്. സോപ്പും താളിയും കഴുകി കളയുന്നത് കുളിയായി പരിഗണിക്കുന്നതല്ല. കാരണം നല്ല വെള്ളം കൊണ്ടുള്ള കഴുകലാണ് ഇവയിൽ പരിഗണിക്കുന്നത്.
കർപ്പൂരം കലർത്തൽ അവസാനത്തെ പ്രാവശ്യം പ്രബലമായ സുന്നത്താണ് .
വെള്ളം പകർച്ചയാവും വിധത്തിൽ കർപ്പൂരം അധികമാവാതിരിക്കൽ സുന്നത്താണ്.
മൂന്ന് പ്രാവശ്യം കൊണ്ട് ശുദ്ധിയാവാത്ത പക്ഷം ശുദ്ധി യാവുന്നതു വരെ കഴുകണം
തവണകൾ ഒറ്റയിൽ അവസാനിപ്പിക്കൽസുന്ന ത്തുണ്ട്. കുളിപ്പിക്കുമ്പോഴും മയ്യിത്ത് നേരിയ വസ്ത്രമിട്ട് മൂടുന്നത് അത്യാവശ്യമാണ്.
ഖമീസു (നിളക്കുപ്പായം) ഇട്ട് മുടിയാണ് നബിയുടെ മയ്യി കുളിപ്പിച്ചത്. (അബുദാവൂദ്), വസ്ത്രത്തിനു താഴെ കൈയിട്ടു വേണം ആവ ശ്യമായ ഭാഗങ്ങൾ തേച്ചുകഴുകൽ കുളിപ്പിക്കുന്ന ആൾ അവന്റെ കൈകളിൽ തുണിക്കഷ്‌ണം പോലുള്ളവ ചുറ്റൽ സുന്നത്താവുന്നു.
ഗുഹ്യസ്ഥലങ്ങൾ കാണാനും തൊടാനും പാട്ടില്ലാത്തതിനാൽ അവ കഴുകുമ്പോൾ അത് ചെയ്യൽ നിർബന്ധമാണ്. (കുർദി). ഭാര്യാ ഭർത്താക്കളായാൽ തൊടാമെന്ന് അഭിപ്രായമുണ്ട്. വികാരമിളകുമെങ്കിൽ ഹറാമു തന്നെയാവും
മയ്യത്തിന്റെ നഖത്തിനടിയിൽ ചളിയുണ്ടെങ്കിൽ അത് നീക്കണം.
കുളിപ്പിക്കുമ്പോൾ തെറിക്കാത്ത വിധം വലിയൊരു പാത്രത്തിൽ വെള്ളം അകലെ വെച്ചു അതിൽ നിന്നും ചെറിയൊരു പാത്രം കൊണ്ട് വെള്ളം മുക്കിയെടുത്ത് ഒരു നടുത്തരം പാത്രത്തിൽ വെള്ളം ഒഴിച്ചുകൊണ്ട് ഈ പാത്രം കൊണ്ട് കുളിപ്പിക്കലാണ് നല്ലത്. സംസം വെള്ളം കൊണ്ട് കുളിപ്പിക്കൽ ഉത്തമമല്ല.
ആദ്യാവസാനം = മയ്യിത്തിൽ നിന്ന് വല്ല മണവും പുറത്തു വരാതിരിക്കാനായി സുഗന്ധമുള്ള കുന്ത്രിക്കം മുതലായവ പുകപ്പിക്കൽ നല്ലതാണ്. വയറിൽ നിന്ന് വല്ലതും = പുറപ്പെടുമ്പോൾ ധാരാളം വെള്ളം ഒഴുക്കി അതു മാറ്റാൻ ശ്രമിക്കണം.
പിന്നീട് നജസ് പുറത്ത് വന്നാൽ
കൂളി പൂർത്തിയായതിനു ശേഷം കഫൻ ചെയ്യുന്നതിന് മുമ്പോ പിമ്പോ ആ മയ്യിത്തിൽ നിന്ന് വല്ല നജസും പുറത്തുവന്നാൽ അത് കഴുകി ശുദ്ധിയാ =ക്കൽ നിർബന്ധമാണ്. കുളിയും വുളുവും മടക്കേണ്ടതില്ല. (തുഹ്‌ഫ) കുളി പൂർത്തിയാക്കി കഴിഞ്ഞതിന് ശേഷം മയ്യിത്തിൻ്റെ അവയവങ്ങൾ സാവധാനത്തിൽ മടക്കു കയും നിവർത്തുകയും ചെയ്‌തു മയമാക്കി ഒരു തുണികൊണ്ട് നല്ലവണ്ണം
- തോർത്തേണ്ടതാണ്.
Aslam Saquafi parappanangadi
C M അൽ റാശിദ
- https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm