Friday, May 17, 2024

മുസ്ലിമീങ്ങൾക്ക് നേരെയുള്ള പീഡനങ്ങൾക്കുള്ള സിക്ഷ എന്തുകൊണ്ട് വേഗത്തിൽ ലഭിക്കുന്നില്ല.*

 




*മുസ്ലിമീങ്ങൾക്ക് നേരെയുള്ള പീഡനങ്ങൾക്കുള്ള സിക്ഷ എന്തുകൊണ്ട് വേഗത്തിൽ ലഭിക്കുന്നില്ല.*


*അക്രമങ്ങളും അനീതികളും ചെയ്യുന്നവർക്കെതിരെ എന്തുകൊണ്ട് അല്ലാഹു ശിക്ഷ നടപ്പാക്കുന്നില്ല*



Aslam Kamil Saquafi parappanangadi


ഉ :കഴിഞ്ഞകാല ചരിത്രങ്ങൾ പഠിച്ചാൽ അല്ലാഹുവിൻറെ പതിവ് അക്രമികൾക്ക് തക്കതായ ശിക്ഷ നൽകിയിട്ടുണ്ട് എന്നതാണ്  ഒരു ആക്രമിയേയും ശിക്ഷ നൽകാതെ ഒഴിച്ചു വിട്ടിട്ടില്ല.


പക്ഷേ ആ ശിക്ഷക്ക് നിക്ഷിത അവധി അല്ലാഹു നിക്ഷയിച്ചിരിക്കും . ആ അവധി എത്തിയാൽ അക്രമികൾക്കുള്ള ശിക്ഷ ലഭിക്കുക തന്നെ ചെയ്യും.

അല്ലാഹുവിനെനിഷേധിക്കുകയും ആക്ഷേപങ്ങൾ ചൊരിയുകയും ചെയ്യുന്നവർക്കും അവൻറെ  പ്രവാചകന്മാരെയും ആക്ഷേപങ്ങൾ അഴിച്ചു വിടുന്നവരെയും മറ്റു കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കും നിശ്ചയിച്ച അവധിയെത്തുന്നത് വരെഅല്ലാഹു പിന്തിപ്പിച്ചു കൊടുക്കുന്നതാണ് .

 അക്രമങ്ങൾ അല്ലാഹു അറിയാത്തതുകൊണ്ട് കാണാത്തതു കൊണ്ടോ അല്ല. അവധിഎത്തിയാൽ ശിക്ഷ നടപ്പാക്കുക തന്നെ ചെയ്യും.


ഇത്തരം പ്രവർത്തനങ്ങളിൽ എല്ലാം അല്ലാഹുവിന് ധാരാളം തന്ത്രങ്ങളും യുക്തികളും ഹിക്മത്തുകളുമുണ്ട്.


ബനൂഇസ്രായേലേർക്കുനേരയുള്ള

ഫറോവയുടെ    പീഡനങ്ങൾ

മൂസാ നബി ജനിക്കുന്നതിന് മുമ്പ് ആരംഭിച്ചിരുന്നു.

മൂസാ നബി عليه السلام

യുടെ പ്രബോധനം തുടങ്ങിയതിന്ശേഷവും അതികഠിനമായ പീഡനങ്ങൾ തുടർന്നുകൊണ്ടിരുന്നു.

ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കൊന്നു കളഞ്ഞു.മറ്റു ധാരാളം പീഡനങ്ങളും അക്രമങ്ങളും നടത്തി.


മൂസാ നബി പ്രബോധനത്തിനുശേഷവും ഫറോവ 40 വർഷം വീണ്ടും ജീവിച്ചു എന്ന് ഇസ്ലാമിക ചരിത്രം പറയുന്നു.


അതിനുശേഷം ആണ് ഫിർഔനുള്ള ശിക്ഷ അല്ലാഹു നൽകിയത്.

അത് ഫറോവയേയും അനുയായികളെയും നൈൽ നദിയിൽ അത്ഭുതകരമായി മുക്കിക്കൊല്ലുകയായിരുന്നു.


നൂഹ് നബിക്കെതിരെ അക്രമങ്ങളും പീഡനങ്ങളും അഴിച്ചുവിടുകയും വിഗ്രഹാരാധന നടത്തുകയും ചെയ്തവർക്കെതിരെയുള്ള ശിക്ഷ 950 വർഷത്തിനു ശേഷമാണ് അല്ലാഹു നൽകിയത്

ധാരാളം ചരിത്രങ്ങൾ ഇനിയും കാണാം.

മക്കയിൽ വച്ച് മുഹമ്മദ് നബിയെയും അനുയായികളെയും ധാരാളം

 പീഡനങ്ങൾ നടത്തിയവർക്കെതിരെയുള്ള ശിക്ഷാനടപടി 13 വർഷത്തിന് ശേഷം ബദറിൽ വച്ച് ഉണ്ടായി . മക്കയിലെ പതിമൂന്ന് വർഷക്കാലത്തെ പീഡനങ്ങൾ ഏൽപ്പിച്ച മുഴുവൻ കിങ്കരന്മാരും ബദറിൽ കൊല്ലപ്പെടുകയുണ്ടായി.

അതിൽ തിരുനബി صلى الله عليه وسلم

സുജൂദിൽ കിടക്കുമ്പോൾ കുടൽമാല ചാർത്തിയവരും ചുട്ടുപഴുത്ത  മണലാരണ്യത്തിൽ ബിലാൽ എന്നവരെ മലർത്തി കിടത്തി പീഡനങ്ങൾ അഴിച്ചുവിട്ട വരും  ഉൾപ്പെടുന്നു .

ഈ ശിക്ഷ നടപ്പാക്കിയത് 13 വർഷത്തിന് ശേഷമാണ്.


ഇനിയും കഴിഞ്ഞ കാല ചരിത്രങ്ങൾ പരിശോധിച്ചാൽ അക്രമികൾക്ക് ശിക്ഷ ലഭിക്കാതിരുന്നിട്ടില്ല എന്ന് മനസ്സിലാക്കാൻ കഴിയും.


സത്യവിശ്വാസികൾക്ക് ചില പരീക്ഷണമായും പീഡന വിധേയമാകുന്ന ശുഹദാക്കൾക്ക് ഉന്നതസ്ഥാനം സ്വർഗ്ഗത്തിൽ ലഭിക്കാൻ വേണ്ടിയുംഅക്രമികൾക്ക് പുനർവിചിന്തനത്തിന് അവസരങ്ങൾ നൽകിക്കൊണ്ടും അല്ലാഹു അക്രമികളെ പിന്തിക്കുന്നതാണ്.


സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൗതിക ലോകം സ്വർഗ്ഗത്തിലെ ഉന്നതസ്ഥാനത്തേക്കുള്ള ചവിട്ടുപടിയാണ്.ദുനിയാവ് കൊതുകിന്റെ ചിറകിന്റെ അത്ര പോലും വിലകൽപ്പിക്കപ്പെടുകയില്ല.

യഥാർത്ഥ ജീവിതം പരലോകമാണ്.ഈ ജീവിതം ഓരോ വ്യക്തിയും എപ്പോഴും അവസാനിപ്പിക്കപ്പെടാം.അത് ചെറിയ കുഞ്ഞായിരിക്കുമ്പോഴും യുവാവ് ആയിരിക്കുമ്പോഴും പ്രായമായിരിക്കുമ്പോഴും അന്ത്യം സംഭവിക്കാം.

പരലോകം ആകുന്ന ശാശ്വത ജീവിതം രക്ഷപ്പെടുക എന്നതാണ് അവൻറെ ലക്ഷ്യം.അതുകൊണ്ടുതന്നെ ശത്രുക്കളുടെ പീഡനങ്ങൾ ഏറ്റു മരണപ്പെട്ടാലും മരണത്തോടെ അവൻ സ്വർഗീയ ലോകത്തേക്ക് പറക്കുകയായി. അപ്പോൾ ആ പീഡനം സ്വർഗത്തിന്റെ കവാടം മാത്രമാണ്.

അവൻറെ മരണത്തോടെ അവൻ സ്വർഗീയ ലോകത്തേക്ക് മാറി താമസിക്കുകയാണ്.

അതിനേക്കാൾ അനുഭൂതി മറ്റൊന്നും ഇല്ലല്ലോ.അവൻറെ ലക്ഷ്യം സ്വർഗ്ഗമാണല്ലോ

ഭൗതിക ലോകത്തിന് ഒരു വിലയും കൽപ്പിക്കാത്ത ഒരാൾ അക്രമിയുടെ ആക്രമങ്ങൾ കാരണം സ്വർഗ്ഗത്തിലേക്ക് എത്തുകയാണെങ്കിൽ പിന്നെയെന്തിന് ദുഃഖിക്കണം.


Aslam Kamil Saquafi parappanangadi


.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....