*മുഹമ്മദ് നബി صلى الله عليه وسلم
ദൈദൂദനാണന്നതിന്റെ പ്രമാണങ്ങളും അടയാളങ്ങളും*
*പ്രവാചകത്വത്തിന്റെ തെളിവുകൾ*
*കാറ്റടിച്ചു വിശുമെന്ന പ്രവചനം*
*മരണം സംഭവിക്കുമെന്ന പ്രവചനം*
ഭാഗം 2
മുഹമ്മദ് നബി صلى الله عليه وسلم
അല്ലാഹു നിയോഗിച്ചവരും ദിവ്യ സന്ദേശം ലഭിച്ചവരുമാണന്നതിനും സർവ്വജ്ഞാനിയും പ്രപഞ്ചസൃഷ്ടാവുമാ ദൈവം ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുവാൻ വേണ്ടി അയച്ച ദൈവ ദൂതനുമാണ് എന്നതിന്
ധാരാളം അടയാളങ്ങളും തെളിവുകളും ഉണ്ട് -
അതിൽ പെട്ട ചില തെളിവുകൾ താഴെ വിവരിക്കാം
ഇമാം മുസ്ലിം
1392 ഹദീസായി ഉദ്ധരിക്കുന്നു.
നബി (സ) യും അനുചര ന്മാരും തബൂക്കിലേക്കു യുദ്ധത്തിനായി യാത്ര ചെയ്‌തുകൊണ്ടിരിക്കെ ഒരിക്കൽ നബി (സ) പറഞ്ഞു. 'ഇന്നു രാത്രി ശക്തിയായി കാറ്റടിച്ചു വീശുന്നതാണ്. അതുകൊണ്ട് നിങ്ങളാരും തന്നെ ഇന്നു രാത്രി കിടപ്പു സ്ഥലത്തു നിന്നും തല ഉയർത്തരുത്.' പറഞ്ഞ പ്രകാരം അന്നു രാത്രി
ശക്തിയായി കാറ്റടിച്ചു വീശുകയും അവിടുത്തെ കാലാവസ്ഥ പ്രവചനം സത്യമായി പുലരുകയും ചെയ്തു. അന്ന് രാത്രി തല ഉയർത്തിയ ഒരാളെ ശക്തിയായ കാറ്റ് അങ്ങകലെ കൊണ്ടെറിയുകയും അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഈ സംഭവം ഇമാം ബുഖാരിയും മുസ്‌ലിമും മറ്റനേകം മുഹദ്ദിസുകളും ഉദ്ധരിച്ചിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളോ മറ്റോ ഇല്ലാതിരുന്ന കാലത്ത് ഇത്രയും കൃത്യമായി പ്രവ ചിക്കുകയും അത് സത്യമായി പുലരുകയും ചെയ്യുമ്പോൾ അതു ജാല വിദ്യയാണെന്ന് ആരെങ്കിലും ഊഹിക്കുമോ?
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW