7️⃣0️⃣3️⃣0️⃣ --------------------------------------------------- *വെള്ളിയാഴ്ച സത്യവിശ്വാസികളുടെ പെരുന്നാളാണ്*
🌙🌙🌙🌙🌙🌙🌙
ഒരിക്കൽ നബി (സ) യുടെ അരികിലേക്ക് മലക്ക് ജിബ് രീൽ (റ) വന്നു പറഞ്ഞു: തങ്ങൾക്കും തങ്ങളുടെ പിൻഗാമികൾക്കും പെരുന്നാളായിട്ടാണ് അല്ലാഹു ജുമുഅ നിർബന്ധമാക്കിയിട്ടുള്ളത്. നബി (സ) ചോദിച്ചു; എന്തൊക്കെയാണ് ആ ദിവസം ഞങ്ങൾക്ക് ലഭിക്കുക. ജിബ്‌രീൽ (അ) പറഞ്ഞു: ആ ദിവസം ഒരു പ്രത്യേക സമയമുണ്ട്. ആ സമയം ആരെങ്കിലും പ്രാർത്ഥിച്ചാൽ അവന് വേണ്ടി നിശ്ചയിച്ചതെല്ലാം അല്ലാഹു നൽകും. അതവന് ഉപകരിക്കില്ലെങ്കിൽ അതിനേക്കാൾ വലിയത് അവന് വേണ്ടി അല്ലാഹു സൂക്ഷിച്ചു വെക്കും. അല്ലെങ്കിൽ അവന് ഏൽക്കേണ്ടിവരുന്ന വലിയ അപകടത്തിൽ നിന്നവനെ രക്ഷിക്കും
ജിബ്‌രീൽ (അ) തുടർന്നു. ഞങ്ങളുടെ അടുക്കൽ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് വെള്ളിയാഴ്ച. ഞങ്ങൾ അതിനെ വിളിക്കുന്നത് വർധനവിന്റെ ദിനമെന്നാണ്. നബി (സ) ചോദിച്ചു: എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. ജിബ്‌രീൽ (അ) പറഞ്ഞു: നല്ല വെൺമയും കസ്തൂരിയെ വെല്ലുന്ന സുഗന്ധവും നിറഞ്ഞ ഒരു വിശിഷ്ട താഴ്‌വാരം അല്ലാഹു സ്വർഗത്തിൽ പണിതിട്ടുണ്ട്. അവിടെ വെള്ളിയാഴ്ച ദിവസത്തിൽ അല്ലാഹുവിനെ ദർശിക്കാനും മതിവരുവോളം ചോദിക്കാനുമുള്ള അവസരം ലഭിക്കുന്നു
വെള്ളിയാഴ്ച ദിവസത്തിൽ ഒരു പ്രത്യേക സമയമുണ്ടെന്നും ആ സമയത്തെ പ്രാർഥനക്ക് ഫലം ഉറപ്പാണെന്നും നിരവധി ഹദീസുകൾ പഠിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ചയിലെ ആ പ്രത്യേക സമയത്ത് അല്ലാഹുവിനെ അനുസരിക്കുന്ന അടിമയുടെ നിസ്‌കാരം സംഭവിക്കുകയും ആ നിസ്‌കാരത്തിൽ അവൻ ചോദിക്കുന്നതെന്തും അല്ലാഹു അവന് നൽകുകയും ചെയ്യുമെന്ന് ഹദീസിൽ കാണാം.
ഈ സമയത്തെക്കുറിച്ചുള്ള ചർച്ചയിൽ അതൊരു നിമിഷം മാത്രമാണെന്ന് നബി (സ) കൈകൊണ്ട് ആംഗ്യം കാണിച്ചതായി ഹദീസിലുണ്ട്.
ഇമാം മിമ്പറിൽ കയറിയത് മുതൽ നിസ്‌കാരം അവസാനിക്കുന്നത് വരെയുള്ള സമയത്തിനിടക്കാണ് ആ പ്രത്യേക സമയമുള്ളതെന്ന് ഇമാം അബൂമൂസൽ അശ്അരി (റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. അസ്റിനു ശേഷമാണെന്നും മറ്റും അഭിപ്രായമുണ്ട്.
വെള്ളിയാഴ്ചയുടെ മുഴുസമയവും ഏറെ പവിത്രത നിറഞ്ഞതാണെന്ന് വ്യക്തം.
പവിത്രമായ വെള്ളിയാഴ്ച ദിവസത്തിൽ സൂറത്തുൽ കഹ്ഫും സ്വലാത്തും വർധിപ്പിക്കാൻ നാം ശ്രമിക്കണം. നബി (സ) പറഞ്ഞു. ഒരാൾ വെള്ളിയാഴ്ച എൺപത് സ്വലാത്ത് ചൊല്ലിയാൽ അവന് എൺപത് വർഷത്തെ ദോഷങ്ങൾ അല്ലാഹു പൊറുക്കുന്നതാണ്.
*വെള്ളിയാഴ്ചയും വിവാഹവും*
വിവാഹത്തിനു ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ച ആണെന്ന് കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന ചില വിവാഹങ്ങൾ പരിചയപ്പെടാം.
*ഒന്ന്:*
ആദം നബി (അ)
ഹവ്വാ ബീവി (റ)
*രണ്ട്:*
മൂസാ നബി(അ) സഫൂറാ ബീവി (റ)
*മൂന്ന്:*
യൂസുഫ് നബി (അ) സലീഖാ ബീവി (റ)
*നാല്:*
സുലൈമാൻ നബി(അ) ബിൽഖീസ്(റ)
*അഞ്ച്:*
മുഹമ്മദ് നബി (സ്വ)
ഖദീജാ ബീവി (റ)
*ആറ്:*
മുഹമ്മദ് നബി(സ്വ) ആഇശാ ബീവി (റ)
*ഏഴ്:*
അലി (റ)
ഫാത്വിമ ബീവി (റ)
( ബുസ്താനുസ്സബ്അ:) ഇന്നു വെള്ളിയാഴ്ചയാണല്ലോ. നികാഹിനു ഉത്തമ ദിനം. നഹ്സ് എന്നത് ശർഇയ്യായ വിധിയുമായി ബന്ധപ്പെട്ട ഒന്നല്ല .
🖊️ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*
1445 ശഅ്ബാൻ 05
https://chat.whatsapp.com/KIoa1WExjVNIlvJN55brEz