Thursday, December 14, 2023

നിസ്കാര കുപ്പായവും വസ്ത്രങ്ങളും ഉജാല മുക്കിയത് ധരിച്ചു നിസ്കരിക്കൽ വിധി

 *നിസ്കാരത്തിലെ വസ്ത്രം*


ചോദ്യം


നിസ്കാര കുപ്പായവും വസ്ത്രങ്ങളും ഉജാല മുക്കിയത് ധരിച്ചു നിസ്കരിക്കൽ വിധി എന്ത് ?


മറുപടി


നെയ്തതിന് ശേഷം ചായം മുക്കിയ വസ്ത്രം കറാഹത്താണന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.


ഫത്ഹുൽ മുഈൻ പറയുന്നു.


قال شيخنا: ويكره ما صبغ بعده، ولو بغير الحمرة


ഈ അടിസ്ഥാനത്തിൽ അത് ഉപേക്ഷിക്കേണ്ടതാണ്.


ചോദ്യം


 ഇപ്പോ കുറേ ആളുകൾ കളർ നിസ്കാരക്കുപ്പായം(പുള്ളിയൊക്കെ ഉള്ളത്) ഉപയോഗിക്കുന്നത് കണ്ടു.അതിനെ കുറിച്ച് ഒന്നു പറയാമോ.


മറുപടി


 വെള്ളയാവൽ സുന്നത്താണ് 

ആ സുന്നത്ത് നഷ്ടപ്പെടും


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി





Sunday, December 10, 2023

ഐക്യ സംഘത്തിന്റെ അന്ത്യം*പലിശ

 https://m.facebook.com/story.php?story_fbid=pfbid0YzwTaCxWnWSEQJXi1Graqx7eGXfmbAzzTSQnEmvXZxShHFpP6TJHAyzFtNWyCziPl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 51/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഐക്യ സംഘത്തിന്റെ അന്ത്യം*


കുറഞ്ഞ ആയുസ്സ് മാത്രമേ ഐക്യ സംഘത്തിന് ഉണ്ടായിരുന്നുള്ളൂ. പത്ത് വയസ്സ് പൂർത്തിയാകുമ്പോഴേക്കും ആദർശ വിഷയത്തിൽ തന്നെ അതിന്റെ നേതാക്കൾ തമ്മിൽതല്ലി നാട്ടുകാരുടെ ഭിന്നിപ്പ് തീർക്കാൻ വേണ്ടി രൂപീകരിച്ച സംഘടന അതിന്റെ നേതൃത്വത്തിന്റെ ഭിന്നിപ്പിനാൽ തന്നെ അന്ത്യം കുറിക്കേണ്ടി വന്ന ദയനീയമായ കഥ ഇ.മൊയ്തു മൗലവിയുടെ മകൻ എം റഷീദ് വിവരിക്കുന്നു:


"പലിശ മുസ്ലിംകൾക്ക് നിഷിദ്ധമാണല്ലോ. അതിനാൽ ബാങ്കിംഗ് പലിശയിൽ ഉൾപ്പെടുകയില്ലെന്ന് ഒരു മത വ്യാഖ്യാനം കണ്ടുപിടിച്ചു. ഇത് ചെയ്തത് കെ എം മൗലവി ആയിരുന്നു. ഇതിന് ഹീലത്തുർരിബ എന്ന് പേരിടുകയും ചെയ്തു. ഇതോടെ അബ്ദുറഹ്മാനും സംഘവും തമ്മിൽ അഭിപ്രായഭേദം ഉണ്ടായി. അത് രൂക്ഷം പ്രാപിച്ചു. അൽ അമീനി(മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പ്രസിദ്ധീകരണം)ൽ ഹീലതുർരിബയെ വിമർശിച്ചു കൊണ്ട് നിരവധി ലേഖനങ്ങളും മുഖക്കുറിപ്പുകളും വന്നു. എം സി സി അബ്ദുറഹ്മാൻ മൗലവിയുടെ നിരൂപണം വളരെ പ്രശസ്തമായിരുന്നു. ഇതിൻെറ ഫലമായി മുസ്ലിം ബഹുജനങ്ങൾ ഐക്യ സംഘത്തിന് എതിരായി. ബാങ്ക് പ്രവർത്തനം നിർത്താൻ അവർ നിർബന്ധിതരായി. ബാങ്ക് പ്രവർത്തനം മാത്രമല്ല നിർത്തേണ്ടിവന്നത്, ഐക്യ സംഘം തന്നെ നിർത്തേണ്ടിവന്നു. ഇതേ പ്രശ്നത്തെക്കുറിച്ച് അനുഭവസ്ഥനായ മൊയ്തു മൗലവി തന്റെ ആത്മകഥയിൽ എഴുതി:


"ബാങ്ക് സ്ഥാപിച്ച് അതുവഴി സമുദായത്തിന്റെ സാമ്പത്തികമായ അധപതന നില പരിഹരിക്കാം എന്ന നിഗമനത്തിൽ അവരെത്തിച്ചേർന്നു. പുതിയ ആദർശങ്ങളെ അനുകൂലിക്കുന്ന ചില മൗലവിമാരുടെ ഫത്‌വകളും അവർ സമ്പാദിച്ചു. മിതമായി പലിശ വാങ്ങുന്നതിന് വിരോധമില്ല എന്ന വാദവും ഉന്നയിച്ചു. അങ്ങനെ ഒരു മുസ്‌ലിം ബാങ്ക് സ്ഥാപിക്കപ്പെട്ടു. അതോടുകൂടി സംഘത്തിൻെറ നേരെയുള്ള എതിർപ്പിന് ശക്തി കൂടി. ജനാബ് അബ്ദുറഹ്മാൻ സാഹിബും മറ്റും മുസ്ലിം ഐക്യ സംഘക്കാരുടെ അനാശാസ്യമായ ഈ സംരംഭത്തെ നഖശിഖാന്തം എതിർത്തു. അൽ അമീൻ പത്രത്തിന്റെ താളുകൾ അതിനായി ഉപയോഗിച്ചു. "

(മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. പേജ് 71)


ഈ മൊയ്തു മൗലവി എൻ്റെ കൂട്ടുകാരൻ എന്ന കൃതിയിൽ എഴുതുന്നു:


"അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തീരെ നിഷ്കാസനം ചെയ്യാനും വിദ്യാഭ്യാസം പ്രചരിപ്പിക്കാനുമാണെന്ന പാവനമായ ആദർശത്തെ മുൻനിർത്തിക്കൊണ്ട് വെളിക്കു വന്നിട്ടുള്ള പ്രസ്തുത സംഘടന കാലാന്തരത്തിൽ നിരവധി  വയക്കിനും വയ്യാവേലക്കും ഹേതുവായി പരിണമിച്ചു. ആദ്യം നല്ല ജനകാര്യങ്ങളിൽ ഏർപ്പെട്ടുവെങ്കിലും ഒടുവിൽ ബാങ്ക് സ്ഥാപിക്കാനും പലിശ മേടിക്കാനുള്ള ശ്രമത്തിലാണ് ഐക്യ സംഘക്കാർ എത്തിച്ചേർന്നത്. "

(എന്റെ കൂട്ടുകാരൻ - 198

ഇ.മൊയ്തു മൗലവി )


അവസാനം ഐക്യ സംഘക്കാർ ബാങ്കിന്റെ ഷെയർ വിൽക്കാൻ പോയ രസകരമായ കഥ ഈ മൊയ്തു മൗലവി വിവരിക്കുന്നുണ്ട്.


" അൽ അമീൻ അതിനെ കർശനമായും യുക്തിയുക്തമായും എതിർത്തു. തന്നിമിത്തം സീതി സാഹിബിനും അരിശം മൂത്തു.  അബ്ദുറഹ്മാൻ സാഹിബിനെയും അൽ അമീനെയും പരുഷമായ ഭാഷയിൽ ആക്ഷേപിച്ചുകൊണ്ട് മുഖ ലേഖനങ്ങളും ലേഖനങ്ങളും എഴുതി. അബ്ദുറഹ്മാൻ സാഹിബിന്റെയും അമീനിന്റെയും എതിർപ്പ് ബാങ്കിന്റെ നടത്തിപ്പിനെ സാരമായി ബാധിച്ചു.  കെ എം സീതി , മണപ്പാട്ട് കുഞ്ഞഹമ്മദാജി മുതലായവർ ഷെയർ വിൽക്കാനായി മലബാറിൽ പര്യടനം നടത്തി. ചിലർ അവരുടെ സരസമായ പ്രസംഗങ്ങൾ കേട്ട് മയങ്ങി ഓഹരികൾ സ്വീകരിച്ചുവെങ്കിലും അൽ അമീനിന്റെ മുഖപ്രസംഗം വെളിക്കു വന്നതോടുകൂടി ഐക്യസംഘം നേതാക്കൾ നിരാശരായി മടങ്ങിപ്പോവേണ്ടിവന്നു. ഒന്നാം ഗഡുവിന് പണം അടച്ചവർ അടച്ച പണം മടക്കി തരേണ്ടതില്ലെന്നും രണ്ടാമത്തെ ഗഡുവിനെ ആവശ്യപ്പെടരുതെന്നും പറഞ്ഞു ഒഴിഞ്ഞു. സമുദായത്തെ അഭിവൃദ്ധിപ്പെടുത്താനുള്ള മാർഗം അല്ലാഹു കഠിനമായി നിരോധിച്ചിരിക്കുന്ന പലിശ ഹലാൽ ആക്കുകയോ ?എന്നിപ്രകാരമാണ് കോഴിക്കോട്ടെ ചില പ്രബലന്മാർ സീതി സാഹിബിനും മണപ്പാടനും കൊടുത്ത മറുപടിയെന്നത് പ്രത്യേകം പ്രസ്താവ്യമാണ്...അതുകൊണ്ടുണ്ടായ ദോഷഫലം ഐക്യ സംഘക്കാർക്ക് നല്ലവണ്ണം അനുഭവപ്പെട്ടിട്ടുണ്ട്. അങ്ങിനെ ബാങ്ക് പൊളിഞ്ഞു തകർന്നു തരിപ്പണമായി. "

(എന്റെ കൂട്ടുകാരൻ

ഈ മൊയ്തു മൗലവി പേജ് 200)


മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ പെട്ട ഈ മൊയ്തു മൗലവിയാണ് ഈ ചരിത്രം രേഖപ്പെടുത്തുന്നത്. എന്നാൽ ആധുനിക മൗലവിമാർ ഈ ചരിത്രം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്.

ബ്രിട്ടീഷ് സ്നേഹവും* *ബാങ്ക് പലിശയും50

 https://www.facebook.com/100024345712315/posts/pfbid02uCmCANizv79tMtJAFGcjJeKnkVkhdDUBSxMJ1a7ikN3h4Jno6y6mqsGaUbhuixoUl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 50/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ബ്രിട്ടീഷ് സ്നേഹവും*

*ബാങ്ക് പലിശയും*


കൊടുങ്ങല്ലൂർ പ്രദേശത്തെ മുസ്‌ലിംകൾ തമ്മിലുള്ള വഴക്കുകൾ  പരിഹരിക്കാനും മറ്റും പ്രാദേശികമായി രൂപം കൊണ്ട പ്രസ്ഥാനം ആയിരുന്നല്ലോ നിഷ്പക്ഷ സംഘം. അത് നല്ലൊരു പ്രവർത്തനമായി വിലയിരുത്തപ്പെടുകയും ഒരുപാട് ആളുകൾ അതിൽ ആകൃഷ്ടരാവുകയും ചെയ്തിട്ടുണ്ട്. പിന്നീട് വൈകാതെ തന്നെ അത് ഐക്യ സംഘമായി രൂപപ്പെടുകയും ഇസ്‌ലാമിക വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തപ്പോൾ വിവരമുള്ളവരൊക്കെ അതിൽ നിന്നും മാറിനിൽക്കുകയാണുണ്ടായത്. 


മത പണ്ഡിതർ മാത്രമല്ല സാധാരണക്കാർ പോലും അവരുടെ ആദർശ വ്യതിയാനങ്ങൾ മനസ്സിലാക്കി അതിൽ നിന്നും രാജി വെച്ചിട്ടുണ്ട്.

അതിൽ പ്രധാനിയാണ് കോൺഗ്രസ് നേതാവായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. 1924ൽ തന്നെ ഐക്യ സംഘവുമായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മാറിനിന്നിട്ടുണ്ട്. രണ്ടു കാരണങ്ങളാണ് പ്രധാനമായും അതിനുള്ളത്. 

ഒന്ന് : ബ്രിട്ടീഷുകാർക്കെതിരെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് കൊണ്ടുവന്ന പ്രമേയം പിൻവലിക്കാൻ ഐക്യ സംഘക്കാർ ആവശ്യപ്പെട്ടത്.

രണ്ട് : ബാങ്ക്പലിശ അനുവദനീയമാക്കി കെഎം മൗലവി പുസ്തകം രചിച്ചത്.


ഇ. മൊയ്തു മൗലവിയുടെ മകൻ എം റഷീദ്എഴുതിയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്ന പുസ്തകത്തിൽ വിശദമായി അക്കാര്യം പറയുന്നുണ്ട്.


"1924 ഐക്യ സംഘത്തിൻറെ രണ്ടാം വാർഷിക സമ്മേളനം ആലുവയിൽ ചേർന്നപ്പോൾ ഖിലാഫത്ത് പ്രശ്നത്തിൽ മുസ്‌ലിംകളോട് വാഗ്ദാന ലംഘനം നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അപലപിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ചുകൊണ്ട് അബ്ദുറഹ്മാൻ സാഹിബ് ഉജ്ജ്വലമായി പ്രസംഗിച്ചു. സ്നേഹപൂർവ്വമായ സമ്മർദ്ദം വഴി തങ്ങളുടെ കുഞ്ഞുമുഹമ്മദിനെ കൊണ്ട് ഈ പ്രമേയം പിൻവലിപ്പിക്കാൻ കഴിയുമെന്ന് കുഞ്ഞികൊച്ചു ഹാജിയും മണപ്പാടനും മറ്റും കരുതി. അത് നടക്കുകയില്ലെന്ന് ഉറപ്പായപ്പോൾ സാഹിബ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു എതിർപ്പുണ്ടായി. ഉറ്റ സുഹൃത്തും നിതാന്ത സഹചാരിയുമായ മൊയ്തു മൗലവി പ്രമേയത്തെ ശക്തിയായി എതിർത്തുകൊണ്ട് പ്രസംഗിച്ചു. അതിനുശേഷം പ്രമേയം ബോട്ടിലിട്ടപ്പോൾ എതിരാളികൾക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചു. ഈ തോൽവി വ്യക്തിപരമായി കരുതാതെ സാഹിബ് ഐക്യ സംഘവുമായുള്ള ബന്ധം തുടർന്നുവെങ്കിലും അധികം താമസിയാതെ തുറന്നെതിർക്കേണ്ട സാഹചര്യമുണ്ടായി. ഇതിനെപ്പറ്റി കെ എ കൊടുങ്ങല്ലൂർ, എസ് കെ പൊറ്റക്കാട്, പി പി ഉമർ കോയ, എൻ പി മുഹമ്മദ് എന്നിവർ 1978 കൂട്ടായി രചിച്ച മുഹമ്മദ് അബ്ദുറഹ്മാൻ എന്ന ബൃഹത് ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ് : ഐക്യ സംഘത്തിലെ ഉത്സാഹശാലികളായ ചില പ്രവർത്തകന്മാർ എറണാകുളത്ത് ഒരു മുസ്ലിം ബാങ്ക് സ്ഥാപിച്ചു. കെഎം സീതിയാണ് ഇതിൽ മുൻകൈയെടുത്തിരുന്നത്. പലിശ മുസ്ലിംകൾക്ക് നിഷിദ്ധമാണല്ലോ അതിനാൽ ബാങ്കിംഗ് പലിശയിൽ ഉൾപ്പെടുകയില്ലെന്ന് ഒരു മത വ്യാഖ്യാനം കണ്ടുപിടിച്ചു ഇത് ചെയ്തത് കെ എം മൗലവിയായിരുന്നു. ഇതിന് ഹീലത്തു രിബ എന്നു പേരിടുകയും ചെയ്തു. ഇതോടെ അബ്ദുറഹ്മാനും സംഘവും തമ്മിൽ അഭിപ്രായ ഭേദം ഉണ്ടായി. "

(മുഹമ്മദ് അബ്ദുറഹ്മാൻ 

സാഹിബ്. എം റഷീദ് പേജ് 70)

ഖുതുബ ഭാഷ മാറ്റാൻ* *യോഗതീരുമാനം49

 https://m.facebook.com/story.php?story_fbid=pfbid0ijuZ22D2gNkG6b2vra5oWkcbG3ZpZo78ZJJAeFoW7Y2JfDnTcNKFJix6MmnUVkfl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 49/313

➖➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


*ഖുതുബ ഭാഷ മാറ്റാൻ*

 *യോഗതീരുമാനം*


ഐക്യ സംഘത്തിന് പുറമേ ഈ പുതിയ ചിന്താഗതികൾ സമൂഹത്തിൽ വ്യാപിപ്പിക്കാൻ ചെറിയ ചെറിയ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ 'താലൂക്ക് മുസ്‌ലിം സമാജങ്ങൾ ' രൂപീകരിക്കുകയും പുതിയ ചിന്തകൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. 


ഇസ്‌ലാമിക കർമ്മങ്ങൾ തന്നെ നശിപ്പിച്ചു കളയുന്ന തീരുമാനങ്ങൾ ഈ സഭകളിലൂടെ പുറത്തുവന്നിട്ടുണ്ട്. 

മുജാഹിദ്  ചരിത്രകാരനായ എം മുഹമ്മദുക്കണ്ണ് എഴുതിയ വക്കം മൗലവി എന്ന പുസ്തകത്തിൽ നിന്ന് : 


"ചിറയിൻകീഴ് താലൂക്ക് മുസ്‌ലിം സമാജത്തിന്റെ പ്രഥമ സമ്മേളനം 1923 മെയ് 5,6 തീയതികളിൽ പെരുമാതുറ വെച്ച് കൂടാൻ തീരുമാനിച്ചു.... 

1923 മെയ് അഞ്ചാം തീയതി പെരുമാതുറ വെച്ചു കൂടിയ മഹാ സമ്മേളനം തികഞ്ഞ വിജയമായിരുന്നു. മുസ്‌ലിംകൾക്ക് മുമ്പൊരിക്കലും അത്തരം ഒരു യോഗം കൂടാൻ സാധിച്ചിട്ടില്ല. വക്കം മൗലവി അധ്യക്ഷം വഹിച്ചു. ആ യോഗത്തിന്റെ തീരുമാനങ്ങൾ പ്രാധാന്യമർഹിക്കുന്നവയാണ്. വിദൂരവ്യാപകമായ ഫലം ഉളവാക്കിയതും. അത് ചുവടെ ചേർക്കുന്നു :


6 - പള്ളികളിൽ പുരോഗമനവാദികളും പണ്ഡിതന്മാരുമായ ഖതീബന്മാരെ നിയമിക്കുക.

7 - പള്ളികളിൽ നടത്തുന്ന ഖുതുബയും വിവാഹാവസരങ്ങളിലെ ഖുതുബയും - പ്രാർത്ഥനാ ഭാഗം ഒഴികെ - മലയാളത്തിൽ നടത്തുക. "

(വക്കം മൗലവി പേജ് 97)


ബിദ്അത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ പെട്ടതാണ് കർമ്മങ്ങൾ നിഷ്ഫലമാക്കുകയെന്നത്. അത് ചിലപ്പോൾ ഇബാദത്തിന്റെ ശർത്തുകൾ ഒഴിവാക്കി കൊണ്ടോ അല്ലെങ്കിൽ ഇല്ലാത്ത നിബന്ധനകൾ കൂട്ടിച്ചേർത്തു കൊണ്ടോ ആയിരിക്കും. 


വെള്ളിയാഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനയാണല്ലൊ ജുമുഅ ഖുതുബ. ഖുതുബ അറബി ഭാഷയിൽ ആയിരിക്കണം എന്നത് അത് സ്വീകരിക്കപ്പെടാനുള്ള അഭിവാജ്യ ഘടകമാണ്. ആ ഘടകത്തെ ഇല്ലായ്മ ചെയ്തു കൊണ്ടുള്ള തീരുമാനമാണ് ഇത്തരം സമ്മേളനങ്ങളിലൂടെ പുറത്ത് വരുന്നത്. ഫലത്തിൽ വുളു ഇല്ലാത്ത നിസ്കാരം പോലെയായിമാറി അനറബി ഭാഷയിലെ ജുമുഅ ഖുതുബ.

ജാറം പൊളിച്ചു* *കൊണ്ടാണ് തുടക്കം47

 https://m.facebook.com/story.php?story_fbid=pfbid0EmEh4isYeVhf7oM6SU3iAjbbJ5KczpuYsCVSQBJHVnM3waUToQaM1nzSUWT3mbtkl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 47 / 313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli

*ജാറം പൊളിച്ചു*

*കൊണ്ടാണ് തുടക്കം*


ഇബ്നു അബ്ദുൽ വഹാബിന്റെ തീവ്ര ചിന്തയും മുഹമ്മദ് അബ്ദുവിന്റെ യുക്തിവാദവും ഇണങ്ങിചേർന്നതാണല്ലോ കേരള വഹാബിസം.


മക്ക മദീന പുണ്യ സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇബ്നു അബ്ദുൽ വഹാബിന്റെ പാത സ്വീകരിച്ചാണ് ഐക്യ സംഘത്തിന്റെ പ്രവർത്തനങ്ങളുടെ തുടക്കം.


മുജാഹിദ് മുഖപത്രം ശബാബ് വാരികയിൽ 

ഐക്യ സംഘം നേതാവ് മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയുടെ മകൻ എഴുതുന്നു :


"സ്വന്തം കുടുംബത്തിൻറെ പേരിൽ തന്നെ ഉണ്ടായിരുന്ന ജാറം തകർത്തുകൊണ്ടാണ് ഉപ്പ ഖബറാരാധനക്കെതിരായ പോരാട്ടം തുടങ്ങിവച്ചത്....ഈ ജാറും തകർക്കുകയാണ് ഉപ്പ ആദ്യം ചെയ്തത്. അതിൻറെ കെട്ടുകൾ എല്ലാം തകർത്തു തറനിരപ്പിൽ രണ്ട് മീസാൻ കല്ല് നാട്ടിൽ സാധാരണ ഖബറാക്കി മാറ്റി. സ്വന്തം കുടുംബക്കാരുടെ കബർ തകർത്തതു കൊണ്ട് തന്നെ ചോദ്യം ചെയ്യാനോ എതിർക്കാനോ ആരുമുണ്ടായിരുന്നില്ല."

(ശബാബ് വാരിക

2009 മാർച്ച് 20 പേജ് 18)


ഖബറു പൊളിക്ക് തുടക്കം കുറിച്ചത് ഇബ്നു തൈമിയ്യയാണത്രെ. ജാറങ്ങളും മഖ്ബറകളും പുണ്യത്തിനുവേണ്ടി സന്ദർശിക്കാൻ പാടില്ലെന്ന് അദ്ദേഹം(ഇബ്നു തൈമിയ്യ) പ്രഖ്യാപിച്ചു. കെട്ടിപ്പൊക്കിയ കബറുകൾ അദ്ദേഹം പൊളിച്ചുമാറ്റി. ജനം അദ്ദേഹത്തെ ഒരു കോട്ടപ്പുള്ളിൽ അടച്ചുപൂട്ടി. പുസ്തകങ്ങളും മഷിയും എഴുതാനുള്ള ഏടുകളും പുറത്തേക്ക് വലിച്ചെറിഞ്ഞു.

(MSM സുവനീർ 2007

പേജ്: 133)


ഹിജ്റ 661 ( ക്രി: 1263) കാലഘട്ടത്തിൽ ജീവിച്ച ഇബ്നു തൈമിയക്കുശേഷം ഈ പ്രവർത്തനം ഏറ്റുപിടിച്ചത് ഹിജ്റ 1115 ൽ ജനിച്ച ഇബ്നു അബ്ദുൽ വഹാബാണ്.


"ഇബ്നു തൈമിയക്കുശേഷം വീണ്ടും ഇരുട്ടിൽ ആയ മുസ്ലിം ലോകത്തിന് ഒരു രക്ഷകൻ വന്നത് 1115 (ക്രി 1703) ലാണ്. ഇബ്നു തൈമിയ്യയുടെ ഗ്രന്ഥങ്ങൾ പഠിച്ച് അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഉദ്ദാരണ പ്രവർത്തനത്തിനിറങ്ങിയ മഹാനത്രേ നജിദിൽ ഭൂജാതനായ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്....മഹാന്മാരുടെ മഖ്ബറകൾക്ക് പ്രത്യേകം പ്രാധാന്യം കൊടുക്കുന്നതും തെറ്റാണെന്ന് അദ്ദേഹം സമർപ്പിച്ചു മഖ്ബറകൾ പൊളിച്ചു നീക്കി. "

(എം എസ് എം സുവനീർ 

2007 പേജ്: 133 )


ഇബ്നു അബ്ദുൽ വഹാബിന്റെ ചരിത്രത്തിൽ ഒട്ടേറെ മഹാന്മാരുടെ കബറുകൾ പൊളിച്ചു തരിപ്പണമാക്കിയത് മുജാഹിദുകൾ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 


സ്വഹാബിയായ സൈദുബ്നു ഖത്താബിന്റെ മഖ്ബറ പൊളിച്ച ചരിത്രം കെ എൻ എം പ്രസിദ്ധീകരിച്ച ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 


"ജബീല പട്ടണത്തിൽ ഒരു ഖബർ ഉണ്ടായിരുന്നു. അബൂബക്കർ സിദ്ദീഖ് (റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട അതിനു ശേഷം കള്ള പ്രവാചകനായി ചമഞ്ഞ് മുസ്‌ലിം സമൂഹത്തെ എതിർത്ത മുസൈലിമതുൽ കദ്ദാബുമായുള്ള സമരത്തിൽ ശഹീദായ സൈദുബിൻ ഖത്താബിന്റേതായിരുന്നു ആ ഖബർ. അമീർ ഉസ്മാനും അറുനൂറ്  അശ്വഭടന്മാരും ഇബ്നു അബ്ദുൽ വഹാബും കൂടി ഭക്തജനങ്ങളുടെ മുന്നിൽ വച്ച് ആ ജാരം നിരപ്പാക്കി.

(പേജ് : 17 )

വഹാബികളുടെപരാജയപ്പെട്ടുപോയ* *പരമ്പര നിർമ്മാണം*46

 https://m.facebook.com/story.php?story_fbid=pfbid0qL1MD6YNj7VsQpMXmbXNSB849Z1E19Wq41r1iZvdaFCNWsp8VmBp4feBX3m1ymFUl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 46/313

➖➖➖➖➖➖➖➖➖➖➖ 

Aslamsaquafi payyoli


*പരാജയപ്പെട്ടുപോയ*

*പരമ്പര നിർമ്മാണം*


വഹാബികൾക്ക് നബി (സ) തങ്ങളിലേക്ക് എത്തിച്ചേരുന്ന ആദർശ പരമ്പരയില്ലെന്നത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്.  

സുന്നി പണ്ഡിതർ പ്രഭാഷണങ്ങളിൽ ഇതെടുത്തു പറയുമ്പോൾ സ്വാഭാവികമായും മൗലവിമാർ പ്രതിസന്ധിയിലാകും. പരമ്പര ഇല്ലാത്തവർ എന്ന ഒരു മോശപ്പേര് ഇല്ലാതാക്കാൻ അവസാനം അവർ കണ്ടെത്തിയ വഴി മൗലാനാ ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയെ ഉസ്താദുമാരിൽ ചേർത്ത് പരമ്പര നിർമ്മിക്കുകയെന്നതാണ്. അതാവട്ടെ, പരാജയപ്പെടുകയാണ് ചെയ്തത്.


ഒരു മൗലവി എഴുതുന്നു:

" മുജാഹിദുകൾക്ക് പരമ്പരയില്ല എന്നു പറഞ്ഞ് റസൂലിലേക്ക് എത്തുന്ന തങ്ങളുടെ പരമ്പര ഒരു കോലത്തിൽ ഒപ്പിച്ചുണ്ടാക്കി അത് സ്റ്റേജിൽ വായിച്ച് മേനി നടിക്കാറുണ്ട് കാരന്തൂരികൾ. എന്നാൽ പരമ്പരയിലെ രണ്ട് കണ്ണി പിറകോട്ട് പോയി അവിടെ ചാലിലകത്ത് കുഞ്ഞമ്മത് ഹാജി എന്ന ഒരു വ്യക്തിയുള്ളതുകൊണ്ട് ആ പരമ്പര മുജാഹിദുകൾക്കും ബാധകമാണ് എന്ന് കാര്യം ഓർക്കാറില്ല. "


(ഇസ്‌ലാഹ് മാസിക 

2010 ജനുവരി പേജ് 26)


ബദർ മൗലിദ് രചിച്ച വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാരുടെ പ്രധാന ശിഷ്യനും വിദ്യാഭ്യാസ വിപ്ലവങ്ങൾക്ക് ഒട്ടേറെ മാതൃകകൾ സൃഷ്ടിച്ച, വലിയ ശിഷ്യ സമ്പത്തുള്ള മഹത് വ്യക്തിത്വമാണ് മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി.


ഖുതുബി മുഹമ്മദ് മുസ്‌ലിയാർ, തറക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ, പുതിയറ സുലൈമാൻ മുസ്‌ലിയാർ,

തുടങ്ങിയവർ പ്രധാന ശിഷ്യന്മാരാണ്. 1919 മഹാനവർകൾ വഫാത്തായി. 


മൗലാനയുടെ വഫാത്ത് കഴിഞ്ഞ രണ്ടുവർഷം പിന്നിട്ടപ്പോഴാണ് കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം ഉടലെടുക്കുന്നത്. മൗലാനയുടെ ജീവിതകാലത്ത് മുജാഹിദ് പ്രസ്ഥാനം സ്വപ്നം കാണുക പോലും ചെയ്തിട്ടില്ലെന്നർത്ഥം. പിന്നെയെങ്ങനെ ചാലിലകത്ത് മുജാഹിദ് പരമ്പരയിൽ വരും. 


എന്നാൽ മൗലാനയുടെ ശിഷ്യന്മാരിൽ പെട്ട കെ എം മൗലവി, ഇ കെ മൗലവി, എംസിസി മൗലവിമാർ അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം വഴി തെറ്റി പോവുകയും പിഴച്ച കക്ഷിയായ റശീദ് രിളയെയും വക്കം മൗലവിയെയും ഉസ്താദായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ചാലിലകത്തിന്റെ വിശ്വാസ കർമ്മങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും  മുജാഹിദ് പ്രസ്ഥാനത്തിന് രൂപം നൽകുകയും ചെയ്തു.  ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി അവർകൾക്ക് അവിടുത്തെ വഫാതിന് ശേഷം വന്ന ഈ പ്രസ്ഥാനവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. 

വക്കം മൗലവിയുടെ തൗഹീദുമായി മൗലാനക്ക് യാതൊരു ബന്ധവുമില്ല യാഥാർത്ഥ്യം മൗലവിമാർ തന്നെ സമ്മതിക്കുന്നത് കാണുക:


മുജാഹിദ് പണ്ഡിതസഭയുടെ പ്രസിഡണ്ടായിരുന്ന കെ ഉമർ മൗലവി എഴുതുന്നു:

"മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഇസ്‌ലാഹി പ്രസ്ഥാനത്തിൻറെ നേതാക്കളിൽ പ്രമുഖനായി വിശേഷിപ്പിക്കാറുണ്ട്. അത് ശരിയല്ല....എന്നാൽ നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട് മൗലാന ഒരിക്കലും തൗഹീദ് പ്രസ്ഥാനത്തിന്റെ നായകനായിരുന്നില്ല "

(ഓർമ്മകളുടെ തീരത്ത്

കെ ഉമ്മർ മൗലവി 93 - 98)


കെ.കെ. കരീം എഴുതുന്നു :

"വക്കം മൗലവിയുടെ തൗഹീദ് പ്രസ്ഥാനവുമായി ചാലിലകത്ത് ഇഴുകിച്ചേർന്നില്ല "

(കെ എം മൗലവി 

ജീവചരിത്രം  പേജ് 46)


മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹ് മാസികയിൽ എഴുതുന്നു:

" അദ്ദേഹം ശാഫിഈ മദ്ഹബ് പാരമ്പര്യം പിന്തുടർന്ന ഒരു പാരമ്പര്യ യാഥാസ്ഥിതിക പണ്ഡിതനായിരുന്നു. അദ്ദേഹം ഒരു സലഫി ആദർശക്കാരനായിരുന്നില്ല."

(അൽ ഇസ്‌ലാഹ് മാസിക

2012 ഒക്ടോബർ പേജ് 31)


കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിൽ നിന്ന് :


"മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി യഥാർത്ഥത്തിൽ സലഫി ആയിരുന്നില്ല "

(പേജ് : 58)


കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്ലാമും കേരളത്തിലെ സാമൂഹ്യ പരിവർത്തന പ്രസ്ഥാനങ്ങളും എന്ന പുസ്തകത്തിൽ നിന്ന് : 


"അദ്ദേഹത്തെ(ചാലിലകത്തിനെ) പ്രഗൽഭനായ ഒരു മത വിദ്യാഭ്യാസ പരിഷ്കർത്താവ് എന്നല്ലാതെ, ഒരു മതപരിഷ്കർത്താവ് (ഇസ്‌ലാഹി നേതാവ് ) എന്ന് വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കും. "

(പേജ് : 12)


ഇത്രയും വ്യക്തമായി അവർക്ക് തന്നെ അറിയാവുന്ന ഒരു യാഥാർത്ഥ്യത്തെ മറച്ചുവെച്ചുകൊണ്ടാണ് പരമ്പര ഒപ്പിക്കാൻ മൗലാനാ ചാലിലകത്തിലേക്ക് ചേർത്തു നോക്കിയത്.

സുന്നി ഉലമാക്കളുടെ* *ഇസ്‌ലാമിക പാരമ്പര്യം

 https://www.facebook.com/100024345712315/posts/pfbid04KmuvfLp67GunxF3aRg3e6xP8QTQQ8Mz15f1fAznCu9Txw4x7G4F6GSeTiepbYJNl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 45/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സുന്നി ഉലമാക്കളുടെ*

*ഇസ്‌ലാമിക പാരമ്പര്യം*


മുജാഹിദുകളുടെ വിശ്വാസവും കർമ്മവും ശരിയല്ലെന്നതിനുള്ള ഒരു തെളിവ് അവരുടെ വിശ്വാസകർമ്മങ്ങൾക്ക് നബി (സ) യിലേക്ക് എത്തിച്ചേരുന്ന ഒരു പരമ്പര ഇല്ലെന്നതാണ്.


മത വിജ്ഞാനങ്ങൾ ആരിൽ നിന്ന് സ്വീകരിക്കുന്നു എന്നത് പ്രധാനം തന്നെയാണ്.


ഇമാം മുസ്‌ലിം (റ) തന്റെ സ്വഹീഹ് മുസ്‌ലിമിൽ രേഖപ്പെടുത്തുന്നു :

മുഹമ്മദ് ബിനു സീരീനി(റ)ൽ നിന്ന് നിവേദനം

"നിശ്ചയം ഈ വിജ്ഞാനം ദീനാണ്. അതിനാൽ ആരിൽ നിന്നാണ് നിങ്ങൾ നിങ്ങളുടെ ദീൻ സ്വീകരിക്കുന്നതെന്ന് ചിന്തിക്കൂ."


ഇബ്നുൽ മുബാറക്(റ)നെ ഉദ്ധരിച്ച് ഹദീസ് പണ്ഡിതനായ ഇമാം മുസ്‌ലിം(റ) എഴുതുന്നു :


"പരമ്പര ദീനാണ്. പരമ്പര ഇല്ലായിരുന്നുവെങ്കിൽ ഉദ്ദേശിക്കുന്നവർ ഉദ്ദേശിക്കുന്നത് പറയുമായിരുന്നു."


പരമ്പരാഗത വിജ്ഞാനത്തിന് പകരം അവനവന് തോന്നിയത് മതമായി വിളിച്ചു പറയുന്നത് കൊണ്ടാണ് കുറഞ്ഞ കാലത്തിനിടയിൽ നൂറുകണക്കിന് വൈരുദ്ധ്യങ്ങൾ വിശ്വാസത്തിലും കർമ്മത്തിലും പടച്ചുവിടാൻ മൗലവിമാർക്ക് സാധിച്ചത്.


എന്നാൽ സുന്നികളുടെ വിജ്ഞാനം പരമ്പരാഗതമാണ്. അത് നബി(സ) തങ്ങളിലേക്ക് എത്തിച്ചേരുന്ന ശക്തമായ ഗുരു പരമ്പര സുന്നികൾക്ക് ഉണ്ട്.

സുന്നി ഉലമാ ഇന്റെ വ്യത്യസ്ത ഗുരുപരമ്പരയിൽ നിന്ന് ഒന്ന് താഴെ ചേർക്കുന്നു :


1- ശൈഖുനാ സുൽത്വാനുൽ ഉലമ

2- ഉസ്താദുൽ അസാതീദ് ഒ.കെ ഉസ്താദ്

3- സ്വദഖതുല്ലാഹ് ഉസ്താദ്

4- ഖുതുബി ഉസ്താദ്

5- ചാലിലകത്ത് ഉസ്താദ്

6- വളപ്പിൽ അ: അസീസ് മുസ്ല്യാർ

7- സൈനുദ്ധീൻ റംലി ഉസ്താദ്

8- ഔക്കോയ മുസ്ലിയാർ

9 - ഉമർ ഖാസി(റ)

10 - മമ്മിക്കുട്ടി ഖാസി(റ)

11 - അലി ഹസൻ മഖ്ദൂം(റ)

12 - അഹ്മദ് മഖ്ദൂം(റ)

13 - ഖാജ മഖ്ദൂം(റ)

14 - നൂറുദ്ദീൻ മഖ്ദൂം(റ)

15 - അ:അസീസ് മഖ്ദൂം(റ)

16 - അബ്ദുറഹ്മാൻ മഖ്ദൂം (റ)

17 - ഉസ്മാൻ മഖ്ദൂം

18 - അബ്ദുറഹ്മാൻ മഖ്ദൂ (റ)

19 - സൈനുദ്ദീൻ മഖ്ദൂം(റ)

20 - ഇബ്നു ഹജറുൽ ഹൈതമി(റ)

21 - സകരിയൽ അൻസ്വാരി(റ)

22 - ഇബ്നു ഹജറുൽ അസ്ഖലാനി (റ)

23 - അബ്ദുറഹീം ഇറാഖി(റ)

24 - ഇബ്റാഹീമുൽ അത്വാർ (റ)

25 - ഇമാം നവവി (റ)

26 - സല്ലാറുബ്നുൽഹസനുബ്നു ഉമറുബ്നു സഈദുൽ അർബലി(റ)

27 - മുഹമ്മദുൽ ഖസ് വീനി (റ)

28 - അബ്ദുൽ ഗഫാറുൽ ഖസ് വീനി(റ)

29 - ഇമാം റാഫിഈ(റ)

30 - മുഹമ്മദ് റാഫിഈ(റ)

31 - ഇമാം നൈസാബൂരി (റ)

32 - ഇമാം ഗസ്സാലി(റ)

33 - ഇമാം ഹറമൈനി (റ)

34 - ഇമാം ജുവൈനി (റ)

35 - അബൂബകറുൽ മർവസി(റ)

36 - മുഹമ്മദുൽ മർവസി(റ)

37 - അബൂ ഇസ്ഹാഖുൽ മർവസി(റ)

38 - അഹ്മദുൽ ബഗ്ദാദി(റ)

39 - ഉസ്മാൻ അൽ അൻമാത്വി (റ)

40 - റബീഅ് അൽ മുറാദി(റ)

41 - ഇമാം ശാഫിഈ(റ)

42 - ഇമാം മാലിക് (റ)

43 - നാഫിഅ് മൗലാ ഇബ്നു ഉമർ(റ)

44 - സ്വഹാബിയായ അബ്ദുല്ലാഹിബ്നു ഉമർ (റ) (1630 ഹദീസുകൾ നബി(സ)യിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.)


45 അഷ്റഫുൽ ഹൽഖ് മുഹമ്മദുർറസൂലുള്ളാഹി (സ).


മുത്ത് നബി (സ) യിൽ നിന്നും പരിശുദ്ധ ദീനുൽ ഇസ്‌ലാം നമ്മിലേക്ക് കൈമാറി വന്ന ഗുരു പരമ്പര പരിശുദ്ധമാവണം. 

അവർ ഒരിക്കലും ശിർക്ക്, കുഫ്ർ, ബിദ്അത്തുകളുടെ പ്രചാരകരാവാൻ പാടില്ല. 

സുന്നികളുടെ ഗുരു പരമ്പര പൂർണമായും പരിശുദ്ധമാണെന്ന് പറയാൻ നമുക്ക് സാധിക്കും. എന്നാൽ ഇതുപോലെ മുജ - ജമകളുടെ ആദർശം ഉൾക്കൊണ്ട ഒരു പരിശുദ്ധ ഗുരു പരമ്പര അവർക്കില്ലെന്നതാണ് അവർ പിഴച്ചവരാണെന്നതിന്റെ ഏറ്റവും വലിയ രേഖ.

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...