Sunday, December 10, 2023

വഹാബികളുടെപരാജയപ്പെട്ടുപോയ* *പരമ്പര നിർമ്മാണം*46

 https://m.facebook.com/story.php?story_fbid=pfbid0qL1MD6YNj7VsQpMXmbXNSB849Z1E19Wq41r1iZvdaFCNWsp8VmBp4feBX3m1ymFUl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 46/313

➖➖➖➖➖➖➖➖➖➖➖ 

Aslamsaquafi payyoli


*പരാജയപ്പെട്ടുപോയ*

*പരമ്പര നിർമ്മാണം*


വഹാബികൾക്ക് നബി (സ) തങ്ങളിലേക്ക് എത്തിച്ചേരുന്ന ആദർശ പരമ്പരയില്ലെന്നത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്.  

സുന്നി പണ്ഡിതർ പ്രഭാഷണങ്ങളിൽ ഇതെടുത്തു പറയുമ്പോൾ സ്വാഭാവികമായും മൗലവിമാർ പ്രതിസന്ധിയിലാകും. പരമ്പര ഇല്ലാത്തവർ എന്ന ഒരു മോശപ്പേര് ഇല്ലാതാക്കാൻ അവസാനം അവർ കണ്ടെത്തിയ വഴി മൗലാനാ ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയെ ഉസ്താദുമാരിൽ ചേർത്ത് പരമ്പര നിർമ്മിക്കുകയെന്നതാണ്. അതാവട്ടെ, പരാജയപ്പെടുകയാണ് ചെയ്തത്.


ഒരു മൗലവി എഴുതുന്നു:

" മുജാഹിദുകൾക്ക് പരമ്പരയില്ല എന്നു പറഞ്ഞ് റസൂലിലേക്ക് എത്തുന്ന തങ്ങളുടെ പരമ്പര ഒരു കോലത്തിൽ ഒപ്പിച്ചുണ്ടാക്കി അത് സ്റ്റേജിൽ വായിച്ച് മേനി നടിക്കാറുണ്ട് കാരന്തൂരികൾ. എന്നാൽ പരമ്പരയിലെ രണ്ട് കണ്ണി പിറകോട്ട് പോയി അവിടെ ചാലിലകത്ത് കുഞ്ഞമ്മത് ഹാജി എന്ന ഒരു വ്യക്തിയുള്ളതുകൊണ്ട് ആ പരമ്പര മുജാഹിദുകൾക്കും ബാധകമാണ് എന്ന് കാര്യം ഓർക്കാറില്ല. "


(ഇസ്‌ലാഹ് മാസിക 

2010 ജനുവരി പേജ് 26)


ബദർ മൗലിദ് രചിച്ച വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാരുടെ പ്രധാന ശിഷ്യനും വിദ്യാഭ്യാസ വിപ്ലവങ്ങൾക്ക് ഒട്ടേറെ മാതൃകകൾ സൃഷ്ടിച്ച, വലിയ ശിഷ്യ സമ്പത്തുള്ള മഹത് വ്യക്തിത്വമാണ് മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി.


ഖുതുബി മുഹമ്മദ് മുസ്‌ലിയാർ, തറക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ, പുതിയറ സുലൈമാൻ മുസ്‌ലിയാർ,

തുടങ്ങിയവർ പ്രധാന ശിഷ്യന്മാരാണ്. 1919 മഹാനവർകൾ വഫാത്തായി. 


മൗലാനയുടെ വഫാത്ത് കഴിഞ്ഞ രണ്ടുവർഷം പിന്നിട്ടപ്പോഴാണ് കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം ഉടലെടുക്കുന്നത്. മൗലാനയുടെ ജീവിതകാലത്ത് മുജാഹിദ് പ്രസ്ഥാനം സ്വപ്നം കാണുക പോലും ചെയ്തിട്ടില്ലെന്നർത്ഥം. പിന്നെയെങ്ങനെ ചാലിലകത്ത് മുജാഹിദ് പരമ്പരയിൽ വരും. 


എന്നാൽ മൗലാനയുടെ ശിഷ്യന്മാരിൽ പെട്ട കെ എം മൗലവി, ഇ കെ മൗലവി, എംസിസി മൗലവിമാർ അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം വഴി തെറ്റി പോവുകയും പിഴച്ച കക്ഷിയായ റശീദ് രിളയെയും വക്കം മൗലവിയെയും ഉസ്താദായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ചാലിലകത്തിന്റെ വിശ്വാസ കർമ്മങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും  മുജാഹിദ് പ്രസ്ഥാനത്തിന് രൂപം നൽകുകയും ചെയ്തു.  ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി അവർകൾക്ക് അവിടുത്തെ വഫാതിന് ശേഷം വന്ന ഈ പ്രസ്ഥാനവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. 

വക്കം മൗലവിയുടെ തൗഹീദുമായി മൗലാനക്ക് യാതൊരു ബന്ധവുമില്ല യാഥാർത്ഥ്യം മൗലവിമാർ തന്നെ സമ്മതിക്കുന്നത് കാണുക:


മുജാഹിദ് പണ്ഡിതസഭയുടെ പ്രസിഡണ്ടായിരുന്ന കെ ഉമർ മൗലവി എഴുതുന്നു:

"മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഇസ്‌ലാഹി പ്രസ്ഥാനത്തിൻറെ നേതാക്കളിൽ പ്രമുഖനായി വിശേഷിപ്പിക്കാറുണ്ട്. അത് ശരിയല്ല....എന്നാൽ നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട് മൗലാന ഒരിക്കലും തൗഹീദ് പ്രസ്ഥാനത്തിന്റെ നായകനായിരുന്നില്ല "

(ഓർമ്മകളുടെ തീരത്ത്

കെ ഉമ്മർ മൗലവി 93 - 98)


കെ.കെ. കരീം എഴുതുന്നു :

"വക്കം മൗലവിയുടെ തൗഹീദ് പ്രസ്ഥാനവുമായി ചാലിലകത്ത് ഇഴുകിച്ചേർന്നില്ല "

(കെ എം മൗലവി 

ജീവചരിത്രം  പേജ് 46)


മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹ് മാസികയിൽ എഴുതുന്നു:

" അദ്ദേഹം ശാഫിഈ മദ്ഹബ് പാരമ്പര്യം പിന്തുടർന്ന ഒരു പാരമ്പര്യ യാഥാസ്ഥിതിക പണ്ഡിതനായിരുന്നു. അദ്ദേഹം ഒരു സലഫി ആദർശക്കാരനായിരുന്നില്ല."

(അൽ ഇസ്‌ലാഹ് മാസിക

2012 ഒക്ടോബർ പേജ് 31)


കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിൽ നിന്ന് :


"മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി യഥാർത്ഥത്തിൽ സലഫി ആയിരുന്നില്ല "

(പേജ് : 58)


കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്ലാമും കേരളത്തിലെ സാമൂഹ്യ പരിവർത്തന പ്രസ്ഥാനങ്ങളും എന്ന പുസ്തകത്തിൽ നിന്ന് : 


"അദ്ദേഹത്തെ(ചാലിലകത്തിനെ) പ്രഗൽഭനായ ഒരു മത വിദ്യാഭ്യാസ പരിഷ്കർത്താവ് എന്നല്ലാതെ, ഒരു മതപരിഷ്കർത്താവ് (ഇസ്‌ലാഹി നേതാവ് ) എന്ന് വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കും. "

(പേജ് : 12)


ഇത്രയും വ്യക്തമായി അവർക്ക് തന്നെ അറിയാവുന്ന ഒരു യാഥാർത്ഥ്യത്തെ മറച്ചുവെച്ചുകൊണ്ടാണ് പരമ്പര ഒപ്പിക്കാൻ മൗലാനാ ചാലിലകത്തിലേക്ക് ചേർത്തു നോക്കിയത്.

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...