അസ്ലം കാമിൽ സഖാഫി
*പട്ടിയെ കൊല്ലണമെന്ന് തിരുനബി സ്വ പഠിപ്പിച്ചോ?*
മറുപടി
പട്ടികളെ കൊല്ലണമെന്ന് പ്രത്യേക സാഹചര്യത്തിൽ തിരുനബി കൽപ്പിച്ചിരുന്നു. പിന്നീട് ആ കൽപ്പന ദുർബലമാക്കപ്പെടുകയും ചെയ്തിട്ടുണ്ട് ഉപദ്രവകാരികളായ പട്ടികളെ മാത്രമേ കൊല്ലാനുള്ള കൽപ്പന മാത്രമേ ഇപ്പോൾ നിലവിലുള്ളൂ ഇത് ധാരാളം പണ്ഡിതന്മാർ ഹദീസുകൾ വിവരിച്ചുകൊണ്ട് പറഞ്ഞിട്ടുണ്ട്
https://www.islamweb.net/ar/library/index.php?page=bookcontents&ID=4785&bk_no=53&flag=1
സഹീഹ് മുസ്ലിമിൻറെ ഹെഡ്ഡിങ്ങിൽ ഇങ്ങനെ കാണാം.
പട്ടികളെ കൊല്ലാനുള്ള കൽപ്പനയുടെ അധ്യായം മേൽ കൽപ്പന പിന്നീട് ദുർബലമാക്കപ്പെട്ടിട്ടുണ്ട്.
ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു.
തിരുനബി ( ഒരിക്കൽ ) പട്ടികളെ കൊല്ലാൻ കൽപ്പിച്ചു
മദീനയിലെ വിവിധ പ്രദേശത്തുള്ള പട്ടികളെ കൊല്ലാൻ വേണ്ടി ആളുകളെ അയച്ചിരുന്നു.
باب الأمر بقتل الكلاب وبيان نسخه وبيان تحريم اقتنائها إلا لصيد أو زرع أو ماشية ونحو ذلك
1570 حدثنا يحيى بن يحيى قال قرأت على مالك عن نافع عن ابن عمر أن رسول الله صلى الله عليه وسلم أمر بقتل الكلاب
വേട്ടയാടാൻ ഉള്ളപ്പട്ടിയും ആടുകൾക്കും ജീവജാലങ്ങൾക്കും കൃഷിക്കും കാവൽ നിൽക്കുന്ന പട്ടികളും ഒഴികെയുള്ള എല്ലാ പട്ടികളെയും കുന്നുകളയാൻ തിരുനബി കൽപ്പിച്ചിരുന്നു.
പിന്നീട് തിരുനബി ആ പട്ടികളെ കൊല്ലുന്നത് വിരോധിച്ചു .കറുത്ത പട്ടികളെ മാത്രം കൊല്ലാൻ വേണ്ടി പറഞ്ഞു.
മറ്റൊരു റിപ്പോർട്ടിൽ എങ്ങനെയുണ്ട് തിരുനബി ആദ്യം പട്ടികളെ കൊല്ലാൻ വേണ്ടി കൽപ്പിച്ചു പിന്നീട് വേട്ട നായകളും കൃഷിക്ക് കാവൽ നിൽക്കുന്നവക്കും ഇളവ് നൽകി (സ്വഹീഹു മുസ്ലിം)
الشرح
قوله : ( إن رسول الله صلى الله عليه وسلم أمر بقتل الكلاب ) وفي رواية : ( أمر بقتل الكلاب ، فأرسل في أقطار المدينة أن تقتل ) وفي رواية : ( أنه كان يأمر بقتل الكلاب ، فتتبعت في المدينة وأطرافها ، فلا ندع كلبا إلا قتلناه ، حتى إنا لنقتل كلب المرية من أهل البادية يتبعها ) وفي رواية : ( أمر بقتل الكلاب إلا كلب صيد أو كلب غنم أو ماشية ، فقيل لابن عمر : إن أبا هريرة يقول : أو كلب زرع ، فقال ابن عمر : إن لأبي هريرة زرعا ) وفي رواية جابر : ( أمرنا رسول الله بقتل الكلاب حتى إن المرأة تقدم من البادية بكلبها فنقتله ، ثم نهى رسول الله صلى الله عليه وسلم عن قتلها ، وقال : [ ص: 181 ] عليكم بالأسود البهيم ذي النقطتين فإنه شيطان ) وفي رواية ابن المغفل قال : ( أمر رسول الله صلى الله عليه وسلم بقتل الكلاب ، ثم قال ما بالهم وبال الكلاب ؟ ثم رخص في كلب الصيد وكلب الغنم ) وفي رواية له : ( في كلب الغنم والصيد والزرع ) وفي حديث ابن عمر : ( من اقتنى كلبا إلا كلب ماشية أو ضار نقص من عمله كل يوم قيراطان ) وفي رواية ( ينقص من أجره كل يوم قيراط ) وفي رواية أبي هريرة ( من اقتنى كلبا ليس بكلب صيد ولا ماشية ولا أرض فإنه ينقص من أجره قيراطان كل يوم ) وفي رواية له ( انتقص من أجره كل يوم قيراط ) وفي رواية سفيان بن أبي زهير ( من اقتنى كلبا لا يغني عنه زرعا ولا ضرعا نقص من عمله كل يوم قيراط )
ഇതെല്ലാം വിവരിച്ച് ഇമാം നവവി റ മുസ്ലിമിൻറെ വ്യാഖ്യാനത്തിൽ പറയുന്നു നമ്മുടെ പണ്ഡിതന്മാരിൽ പെട്ട ഇമാമുൽ ഹറമൈനി റ പറഞ്ഞു .
തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലം ആദ്യം എല്ലാ പട്ടികളെയും കൊല്ലാൻ കൽപ്പിച്ചിരുന്നു പിന്നെ അതിനെ ദുർബലമാക്കുകയും കൊല്ലൽ വിരോധിക്കുകയും ചെയ്തു കറുത്ത പട്ടി ഒഴികെ
പിന്നീട് എല്ലാ അപകടകാരികൾ അല്ലാത്ത ഒരു പട്ടികളെയും കൊല്ലൽ പാടില്ല എന്ന് ശരീഅത് നിയമം സ്ഥിരപ്പെട്ടു.
അത് കറുത്ത പട്ടി ആവട്ടെ മറ്റു നിറമുള്ളതാവട്ടെ
അതിനുള്ള തെളിവ് ഇബ്നുൽ മുഗ്ഫൽ റിപ്പോർട്ട് ചെയ്ത ഹദീസാണ്
أجمع العلماء على قتل الكلب ، والكلب العقور .
واختلفوا في قتل ما لا ضرر فيه ، فقال إمام الحرمين من أصحابنا : أمر النبي صلى الله عليه وسلم أولا بقتلها كلها ، ثم نسخ ذلك ، ونهي عن قتلها إلا الأسود البهيم ، ثم استقر الشرع على النهي عن قتل جميع الكلاب التي لا ضرر فيها سواء الأسود وغيره ، ويستدل لما ذكره بحديث ابن المغفل
ഇമാം അബു അംറ് ലിസ്റ്റിൽ കാർ എന്ന ഗ്രന്ഥത്തിൽ പറയുന്നു
കടിക്കുന്ന ഉപദ്രവകാരികൾ അല്ലാത്ത ഒരു പട്ടിയെയും കൊല്ലാൻ പാടില്ല എന്നതാണ് ഹദീസുകൾ വിവരിച്ചുകൊണ്ട് പണ്ഡിതന്മാർ പറയുന്നത്.അത് കറുത്തതായാലും അല്ലാത്തതായാലും സമമാണ്.
പട്ടികളെ കൊല്ലണമെന്നുള്ള കൽപ്പന അത് (മൻസൂഖ് ) ദുർബലമാക്കപ്പെട്ടിരിക്കുന്നു (ആദ്യകാല നിയമമാണ്)
പിന്നീട് തിരുനബി തന്നെ ആത്മാവുള്ള ഒരു ജീവിയെയും ഉപദ്രവിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്.അതിൽ പട്ടികളും അല്ലാത്തവരും ഉൾപ്പെടും.അല്ലാത്ത സ്ഥലത്തും കൊല്ലേണ്ട അഞ്ചു ജീവികളെ തിരുനബി എണ്ണി പറഞ്ഞപ്പോൾ കടിക്കുന്ന പട്ടിയെ യാണ് എണ്ണിയത് എല്ലാ പട്ടികളെയും ഉൾപ്പെടുത്തിയിട്ടില്ല.
وفي الاستذكار
[ ص: 200 ] 40792 - قال أبو عمر : وذهب كثير من العلماء إلى أن لا يقتل من الكلاب أسود ولا غير أسود 40793 - إلا أن يكون عقورا مؤذيا .
40794 - وقالوا : الأمر بقتل الكلاب منسوخ ، يقول صلى الله عليه وسلم : [ " لا تتخذوا شيئا فيه الروح غرضا " فدخل في نهيه ذلك الكلاب وغيرها
40795 - وقال صلى الله عليه وسلم : " خمس من الدواب يقتلن في الحل والحرم ، فذكر منها الكلب العقور فخص العقور دون غيره .
40796 - وقد قيل إن الكلب العقور هاهنا الأسد وما أشبهه من عقاره سباع [ ص: 201 ] الوحش .
ദാഹിച്ചുവലഞ്ഞ് നാക്ക് നീട്ടിയ ഒരു പട്ടിക്ക് ഒരാൾ വെള്ളം കൊടുത്തപ്പോൾ അല്ലാഹു അദ്ദേഹത്തിന് നന്ദി ചെയ്യുകയും പൊറുത്തു കൊടുക്കുകയും ചെയ്ത കഥ തിരുനബി തന്നെ പഠിപ്പിച്ചിട്ടുണ്ട് അവിടുന്ന് പറഞ്ഞു എല്ലാ കരൾ ഉള്ള ജീവജാലങ്ങളിലും പുണ്യമുണ്ട്.
എല്ലാ പട്ടിയെയും കൊല്ലൽ നിയമം പ്രാബല്യത്തിൽ ഇല്ല എന്നതിന് സ്വഹീഹായ ഹദീസ് പ്രമാണമാണ്.
40797 - واحتجوا بالحديث الصحيح في الكلب الذي يلهث عطشا ، فسقاه الرجل ، فشكر الله له ذلك ، وغفر له بذلك ، وقال : " في كل كبد رطبة أجر " .
40798 - حدثني سعيد بن نصر ، قال : حدثني قاسم بن أصبغ ، قال : حدثني محمد بن وضاح ، قال : حدثني أبو بكر بن أبي شيبة ، قال : حدثني أبو خالد الأحمر ، عن هشام ، عن محمد ، عن أبي هريرة ، عن النبي - صلى الله عليه وسلم - ، أن امرأة بغيا رأت كلبا في يوم حار يطيف ببئر قد أدلع لسانه من العطش فنزعت له موقها فغفر لها " .
വേശ്യയായ ഒരു സ്ത്രീ ഉഷ്ണദിവസം കിണറിന് ചുറ്റും ദാഹത്തിനാൽ നാവ് നീട്ടിക്കൊണ്ട് നടക്കുന്ന ഒരു പട്ടിയെ കണ്ടപ്പോൾ അവളുടെ ഊരി വെള്ളം കൊടുത്തപ്പോൾ അല്ലാഹു അവൾക്ക് പൊറുത്തു കൊടുത്തസംഭവം തിരു നബി തന്നെ പഠിപ്പിച്ചിട്ടുണ്ട്.
ഇമാം അബു അംറ് പറയുന്നു
എല്ലാ പട്ടികയും കൊല്ലൽ നിർബന്ധമായിരുന്നെങ്കിൽവെള്ളം കൊടുത്ത വ്യക്തികൾക്ക് ഇത്രയും വലിയ പ്രതിഫലം ലഭിക്കുമായിരുന്നില്ല.കാരണം കൊല്ലാൻ കൽപ്പിച്ചപ്പോൾ കൊല്ലുകയും കൊല്ലാൻ സഹായിക്കുകയും ചെയ്താൽ പ്രതിഫലം ലഭിക്കുകയാണല്ലോ ചെയ്യുക.
നായക്ക് നന്മ ചെയ്തപ്പോൾ വലിയ പ്രതിഫലം ലഭിച്ചുവെങ്കിൽ നായയോട് ഉപദ്രവം ചെയ്താൽ വലിയ ശിക്ഷയും
40799 - قال أبو عمر : وليس هذه حال من يجب قتله ; لأن المأمور بقتله مأجور قاتله ، ومأجور المعين على قتله ، وإذا كان في الإحسان إلى الكلب أجر ، ففي الإساءة إليه وزر ، والإساءة إليه أعظم في قتله .
നായ കൊല്ലാനുള്ള നിയമം പ്രത്യേക സാഹചര്യത്തിൽ ആദ്യകാലത്ത് ഉണ്ടായിരുന്ന നിയമമാണ് എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് മാഹിദ സൂറത്തിൽ പട്ടിയെ വേട്ടക്ക് വേണ്ടി പറഞ്ഞയക്കുന്ന അനുവദനീയമാണ് എന്ന് കാണാവുന്നതാണ്.
40802 - وقالوا : إن قتل الكلاب منسوخ بسورة المائدة ; وقوله - عز وجل - : وما علمتم من الجوارح مكلبين [ المائدة : 4 ] .
https://www.islamweb.net/ar/library/index.php?page=bookcontents&ID=3956&bk_no=93&flag=1
Aslam Kamil Saquafi parappanangadi