Wednesday, July 20, 2022

അഭൗതികം,അദൃശ്യം

 🔵🌹🔵

*അഭൗതികം,അദൃശ്യം:*

*മുജാഹിദ് പ്രസ്ഥാനം ഇപ്പോൾ ശൂന്യമാണ്.* 


അഭൗതികം, അദൃശ്യം എന്നീ പദങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് മുജാഹിദ് മൗലവിമാരായിരിക്കും. കാരണം അവരുടെ തൗഹീദിന്റെ നിൽപ്പ് ആ പദത്തിലാണ്.

സുന്നികളെ കാഫിറാക്കാനും മുജാഹിദിന്റെ പിഴച്ച ആശയം സ്ഥിരപ്പെടുത്തനും ഇത്രമേൽ ഉപയോഗിച്ച ആ പദത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വഹാബി മൗലവിമാർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല എന്നതാണ് ഏറെ കൗതുകകരം.!!


അഭൗതികം എന്ന ആ പദത്തെ ചൊല്ലിയാണ് മൗലവിമാർ ഇപ്പോൾ പരസ്പരം ശിർക്ക് ആരോപണം നടത്തികൊണ്ടിരിക്കുന്നത് എന്ന് വരുമ്പോൾ അറിവില്ലാഴ്മയുടെ ആഴവും ഗൗരവവും നമുക്ക് ബോധ്യപ്പെടും.


മുജാഹിദ് പ്രസ്ഥാനം എട്ട് ഗ്രൂപ്പുകളായതിൽ മൂന്നെണ്ണം അടിസ്ഥാന പരമായ തൗഹീദിലാണ്,

ബാക്കി അഞ്ചെണ്ണം ഉപഗ്രൂപ്പുകളുമാണ്.


*കെ. എൻ. എം*

*വിസ്ഡം (ജിന്ന്)*

*സുല്ലമി ഗ്രൂപ്പ് (മടവൂർ)*


ശിർക്കാരോപണത്തിന്റെ ഉദാഹരണങ്ങൾ :


കെ എൻ എം ഗ്രൂപ്പ്  നേതാവ് ഹംസ മൗലവി (മുജാഹിദ് പണ്ഡിത സഭ ഫത്‌വ ബോർഡ് ചെയർമാൻ)എഴുതുന്നു :

"അദൃശ്യം,അഭൗതികം എന്നത് ജിന്ന് വാദിക്ക് മനസ്സിലായിട്ടില്ല... ജിന്നുവാദികൾ ആദ്യം മുസ്‌ലിം ആവേണ്ടതുണ്ട്... ജിന്നുവാദികൾ ശിർക്ക് പ്രചാരകരായത് കൊണ്ട് തൗഹീദ് സംഘടനയിൽ നിന്ന് പുറത്തു പോവേണ്ടി വന്നതാണ്. ഇരുട്ടും വെളിച്ചവും ഒരുമിച്ച് കൂടുകയില്ല... അകത്തേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ 'ലാഇലാഹ' എന്ന് പറയുമ്പോൾ ഭൗതിക ജിന്നായ ഇലാഹിനെയും കൂടി നിഷേധിച്ച് ഇല്ലല്ലാഹു എന്നതിൽ വിശ്വസിക്കാൻ കഴിയുമെങ്കിൽ തൗഹീദ് സംഘടനക്ക് നിങ്ങളെ ഉൾകൊള്ളാൻ കഴിയും അല്ലെങ്കിൽ കഴിയുന്നതുമല്ല."

(തൗഹീദ് : പുത്തൻ ദുർവ്യാഖ്യാനങ്ങൾക്ക് മറുപടി. ഹംസ മൗലവി ചങ്ങലീരി )


ജിന്ന് ഭൗതികമോ, അഭ്തൗതികമോ? മൗലവിമാർക്കിടയിലെ ഈ തർക്കമാണ് ശിർക്കേറിൽ കലാശിച്ചത്.


ജിന്ന് അഭൗതികമാണെന്ന്  വിശ്വസിക്കുന്ന കെ. എൻ എം ഗ്രൂപ്പിനെ കുറിച്ച് 

ജിന്ന് ഗ്രൂപ്പ് നേതാവ് ഫൈസൽ മൗലവി എഴുതുന്നു : " തൗഹീദീ പ്രവർത്തകരിൽ ശിർക്ക് ആരോപിക്കാനായി ശ്രമിച്ചവർ ജിന്ന് അഭൗതിക സൃഷ്ടിയാണെന്ന് 2013 ഫെബ്രുവരി മാസത്തിലെ വിചിന്തനത്തിലൂടെ വാദിച്ചു. ഇത് അവരുടെ പുത്തൻ വാദമായിരുന്നു. നമ്മുടെ പണ്ഡിതന്മാരാരും  ജിന്നുകൾ ഇത്തരത്തിൽ അഭൗതികമാണ് എന്ന് വാദിച്ചിരുന്നില്ല. അല്ലാഹു അല്ലാത്ത യാതൊന്നും അഭൗതിക കഴിവുകളില്ല എന്നാണ് അവർ നമ്മെ പഠിപ്പിച്ചിരുന്നത്... ശിർക്കാരോപിച്ച് ഈ വിഭാഗം എത്തിച്ചേർന്നത് കടുത്ത ശിർക്കിലേക്കാണ്."

(തൗഹീദിന്റെ മൗലികത. ഫൈസൽ മൗലവി )


സുല്ലമി ഗ്രൂപ്പിനെ കുറിച്ച്

ജിന്ന് നേതാവ് ഫൈസൽ മൗലവി എഴുതുന്നു : "ഭൗതികം അഭൗതികം.. തുടങ്ങിയ സാങ്കേതിക ശബ്‌ദങ്ങളിൽ അബ്ദുസ്സലാം സുല്ലമിക്ക് പറ്റിയ അബദ്ധമാണ് ഈ വ്യതി യാനത്തിന്റെ കാരണം...വികലമായ തൗഹീദ് സ്വീകരിച്ച അബ്ദുസ്സലാം സുല്ലമിയും കൂട്ടരും മതത്തിൽ സ്ഥിരപെട്ട പല സത്യങ്ങളെയും നിഷേധിച്ചു... അഹ്‌ലുസ്സുന്നയെ ഒന്നടങ്കം തൗഹീദ് വിരുദ്ധരാക്കുകയും ചെയ്തു."

(തൗഹീദിന്റെ മൗലികത

ഫൈസൽ മൗലവി )

 

ജിന്ന് ഗ്രൂപ്പ്നോട്‌ സലാം സുല്ലമിക്ക് പറയാണുള്ളത് നിങ്ങൾ പറയുന്ന തൗഹീദ് അനുസരിച്ച് 'അഭൗതികം' നിങ്ങൾക്ക് ഖബറടക്കേണ്ടി വരും എന്നാണ്.

സുല്ലമി എഴുതുന്നു : "ജിന്നുകളെയും മലക്കുകളെയും വിളിച്ചു സഹായം തേടുന്നത് ശിർക്കല്ലെന്ന് ജൽപ്പിക്കാൻ ആദ്യമായി ഈ നിർവചനത്തെ ഖബറടക്കം ചെയ്യേണ്ടി വരും അതുപോലെ അദൃശ്യം, അഭൗതികം ഇവക്കെല്ലാം നാം നൽകിവരുന്ന വിവരണങ്ങളെയും."

(ശബാബ് 2013 ഏപ്രിൽ 5 പേജ് : 30)


അതോടൊപ്പം 

സുല്ലമി ഗ്രൂപ്പല്ലാത്ത മറ്റു രണ്ടു ഗ്രൂപ്പിലുമുള്ളവരെ സിഹ്ർ ഫലിക്കും എന്ന് വിശ്വസിക്കുന്നതിന്റെ പേരിലും സുല്ലമി ശിർക്കാരോപിക്കുന്നു :

"അപ്പോൾ സിഹ്റിനു യാഥാർഥ്യ മുണ്ടെന്നു പറയൽ അദർശ്യ മാർഗത്തിലൂടെ അല്ലാഹുവിനു പുറമെ മറ്റുള്ളവരും ഉപദ്രവിക്കുമെന്ന് പറയുന്നതിൽ യാഥാർഥ്യമുണ്ടെന്നു പ്രഖ്യാപിക്കലായിത്തീരുന്നുണ്ട്. അങ്ങനെ വിശ്വാസത്തിൽ ശിർക്ക് സംഭവിക്കുന്നു."

(തൗഹീദും നവ യാഥാസ്ഥിതികരും, പേജ് :129)


അങ്ങനെ മുജാഹിദ് പ്രസ്ഥാനമാകുന്ന 'തൗഹീദ് പ്രസ്ഥാനം' ഇപ്പോൾ ശൂന്യ മായിരിക്കുന്നു. 


*✍️aboohabeeb payyoli*

ഗുൻയത്തിൽ അല്ലാഹു അർശിൽ ഇരിക്കുകയാണന്നും മറ്റും പറഞ്ഞിട്ടുണ്ട് എന്ന് കേട്ടു ഇത് ശരിയാണോ?

 



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 

https://islamicglobalvoice.blogspot.in/?m=0



*ഒഹാബി തട്ടിപ്പുകൾ*

Aslam Kamil saquafi parappanangadi



ഇമാം ശൈഖ് അബ്ദുൽ ഖാദിർ ജീലാനി റ ഗുൻയത്തിൽ അല്ലാഹു അർശിൽ ഇരിക്കുകയാണന്നും മറ്റും പറഞ്ഞിട്ടുണ്ട് എന്ന് കേട്ടു ഇത് ശരിയാണോ?


മറുപടി


ഇമാം ഇബ്നുഹജർ റ അൽ ഹൈതമി. رحمه الله പറയുന്നു..


ശൈഖ് അബ്ദുൽ ഖാദിർ ജീലാനി رحمه യുടെ ഗുൻയത്തിൽ

സംഭവിച്ച ചില കാര്യങ്ങൾ അതിൽ കടത്തി കൂട്ടിയതാണ്. അത് ചെയ്തത് ആരായാലും അവന്ന് അല്ലാഹു സിക്ഷ നൽകട്ടെ .

ശൈഖ് അവറുകൾ അത്തരം വാദങ്ങളെ തൊട്ട് ഒഴിവായവരാണ് .അദ്ധേഹം ഖുർആനിലും സുന്നത്തിലും ശാഫിഈ ഹമ്പലി ഫിഖ് ഹിലും  ഫത് വ കൊടുക്കുന്നവരാകുന്നത് വരെ വലിയ അവഗാഹമുള്ളവരായിരിക്കെ അവരുടെ മേൽ ഇത്തരം വാദങ്ങൾ ഒരിക്കലും ചെലവാകുകയില്ല. അതോട് കൂടെ അവർ പ്രത്യക്ഷവും ആന്തരികവുമായ അത്ഭുതങ്ങളിലും അറിവിലും അല്ലാഹു അനുഗ്രഹിച്ചവരിൽ പെട്ടവരാണ്. അദ്ധേഹത്തിന്റെ പല അവസ്ഥകളും അദ്ധേഹത്തിൽ നിന്നും വെളിവായ കാര്യങ്ങളും അറിയപെട്ടതാണ്. കോഴിയുടെ എല്ലുകളെ അദ്ധേഹം മുഖേനെ അല്ലാഹു ജീവിപിച്ചത് പോലെയുള്ള പല അത്ഭുത കറാമത്തുക്കളും പ്രശസ്തമായിരിക്കെ അദ്ധേഹത്തിൽ നിന്ന് ഇത്തരം മോശം  വാദങ്ങൾ അദ്ധേഹത്തിൽ നിന്ന്  ഉണ്ടായി എന്ന് ഊഹിക്കുക പോലും സാധ്യമല്ല. അല്ലാഹുവിനെയും അവന്റെ സ്വിഫാതിനെയും അവന്ന് നിർബന്ധവും അനുവധനീയവും പാടി ലുത്തതുമായ വിശേഷങ്ങൾ അറിയാത്ത ജൂതന്മാരിൽ നിന്നും അവരെ പിൻപറ്റിയവരിൽ നിന്നും മാത്രമുണ്ടാവുന്ന അജ്ഞത കൾ പ്രത്തേകിച്ചും അവരിൽ നിന്നുണ്ടാവുകയില്ല. അല്ലാഹുവേ നീ പരിശുദ്ധൻ ഇത് നിർമിതമായ പച്ച കളവ് മാത്രമാണ്.


മുസ്ലിമീങ്ങൾക്കിടയിൽ  പ്രത്തേകിച്ചു അല്ലാഹുവിനെ അറിയുന്ന യാഥാർത്ത പണ്ഡിതന്മാർക്കിടയിൽ പ്രശസ്തമായ റിസാലത്തുൽ ഖുശൈരി യെ തൊട്ട് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി റ അശ്രദ്ധമാവുകയില്ല എന്ന് പറയൽ ഏതൊരു ബുദ്ധിയുള്ളവനും ഉറപ്പിക്കാൻ കഴിയുന്നതാണ്.


ഈ കാര്യമെങ്കിലും അറിഞ്ഞിരുന്നങ്കിൽ ശൈഖിനെ പറ്റി ഇത്തരം മോശം വാദങ്ങൾ എങ്ങനെ തെറ്റിദ്ധരിക്കും?


റിസാലത്തുൽ ഖുശൈരിയ്യയിൽ ഇങ്ങനെയുണ്ട്. ഒരു മഹൽ വെക്തിത്വം ഉണ്ടായിരുന്നു. അദ്ധേഹം ഒരിക്കൽ പറഞ്ഞു അല്ലാഹുവിന്ന് ഭാഗമുണ്ടന്ന് തെറ്റിദ്ധാരണയുടെ ഒന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അത് നീങ്ങിയപ്പോൾ ഞാൻ ഇപ്പോഴാണ് മുസ്ലിമായത് എന്ന് എന്റെ കൂട്ടുകാർക്ക് ഞാൻ എഴുത്തയക്കുകയുണ്ടായി.

ഇക്കാര്യം നീ ചിന്തിച്ചു നോക്കുകയും പരിഗണിക്കുകയും ചെയ്യുക.

.നിനക്ക് സത്യത്തിന്ന് തൗഫീഖ് ലഭിക്കുകയും ചൊവ്വായ മാർഗങ്ങളിലേക്ക് നടന്നുവരികയും ചെയ്യാം.



കുഫ്റിലേക്ക് വരെ കൂട്ടുന്ന ഇത്തരം മോശം വിശ്വാസങ്ങൾ ഒരിക്കലും ശാഫിഈ പണ്ഡിതന്മാരിൽ നിന്നും ഉണ്ടായിട്ടില്ല. അല്ലാഹു കാക്കട്ടെ .


 ബയാൻ എന്ന ഗ്രന്തത്തിന്റെ കർത്താവ് ഇംറാനി 

ൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട തൊഴികെ. അത് അദ്ധേഹത്തിന്റെ മേൽ കളവ് പറയപ്പെട്ടതാവാനാണ് സാധ്യത . അല്ലങ്കിൽ അദ്ധേഹം അതിൽ നിന്നും തൗബ ചെയ്തിട്ടുണ്ടാവണം.

കാരണം അദ്ധേഹത്തിന്റെ ഗ്രന്തങ്ങളെ കൊണ്ട് കിഴക്കും പടിഞ്ഞാറുമുള്ളവർക്ക് ഉപകാരമുണ്ടായിട്ടുണ്ട് എന്നതാണ്. ഇത്തരം വാദങ്ങൾ ഉള്ളവന്റെ അസാറു കളെ കൊണ്ട് ഒരിക്കലും  അല്ലാഹു ഉപകാരപെടുത്തുകയില്ല.


(അൽ ഫതാവൽ ഹദീസിയ്യ(1/428 )


*അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി*




وإياك أن تغتر أيضاً بما وقع في [الغُنْية] لإمام العارفين وقطب الإسلام والمسلمين الأستاذ عبد القادر الجيلاني، فإنه دسَّه عليه فيها مَنْ سينتقم اللَّهُ منه وإلا فهو برىء من ذلك وكيف تُروَّج عليه هذه المسألة الواهية مع تضَّلُعه من الكتاب والسنة وفقه الشافعية والحنابلة حتى كان يفتي على المذهبين، هذا مع ما انضْم لذلك من أن الله منّ عليه من المعارف والخوارق الظاهرة والباطنة وما أنبأ عنه ما ظهر عليه وتواتر من أحواله، ومنه ما حكاه اليافعي رحمه الله وقال: مما علمناه بالسند الصحيح المتصل أن الشيخ عبد القادر الجيلاني أكل دجاجة ثم لما لم يبق غير العظم توجه إلى الله في إحيائها فأحياها الله إليه وقامت تجري بين يديه كما كانت قبل ذبحها وطبخها، فمن امتَّن الله عليه بمثل هذه الكرامات الباهرة يتصور أو يتوهم أنه قائل بتلك القبائح التي لا يصدر مثلها إلا عن اليهود وأمثالهم ممن استحكم فيه الجهل بالله وصفاته وما يجب له وما يجوز وما يستحيل: {سُبْحَنَكَ هَذَا بُهْتَنٌ عَظِيمٌ } [النور: 17، 18]. ومما يقطع به كل عاقل أن الشيخ عبد القادر لم يكن غافلاً عما في "رسالة القشيري" التي سارت بها الركبان واشتهرت بين سائر المسلمين سيما أهل التحقيق والعِرْفان، وإذا لم يجهل ذلك فكيف يتوَّهم فيه هذه القبيحة الشنيعة، وفيها عن بعض رجالها أئمة القوم السالمين عن كل محذور ولوم أنه قال: كان في نفسي شيء من حديث الجهة فلما زال ذلك عني كتبتُ إلى أصحابنا إني قد أسلمت الآن، فتأمل ذلك واعتن به لعلك توفق للحق إن شاء الله تعالى وتجري على سنن الاستقامة، ولم نعلم أحداً من فقهاء الشافعية ابتلى بهذا الاعتقاد الفاسد القبيح الذي ربما أدى إلى الكفر والعياذ بالله إلا ما نقل على العمراني صاحب البيان ولعله كُذِب عليه، أو أنه تاب منه قبل موته بدليل أن الله تعالى نفع بكتبه شرقاً وغرباً، ومَنْ على ذلك الاعتقاد لا ينفع الله بشيء من آثاره


(1/428)

 الفتاوي الحديثية


جمعه

محمد اسلم الثقافي الكاملي المليباري

Tuesday, July 19, 2022

അക്രമിയോട്മൗനം* *അപകടമാണ് ...*

അക്രമിയോട്മൗനം* *അപകടമാണ് ...* 


*اﻥ اﻟﻨﺎﺱ) اﻟﻤﻄﻴﻘﻴﻦ ﻹﺯاﻟﺔ اﻟﻤﻨﻜﺮ ﻣﻊ ﺳﻼﻣﺔ اﻟﻌﺎﻓﻴﺔ ﺇﺫا ﺭﺃﻭا اﻟﻈﺎﻟﻢ) ﺃﻱ ﻋﻠﻤﻮا ﺑﻈﻠﻤﻪ (ﻓﻠﻢ ﻳﺄﺧﺬﻭا ﻋﻠﻰ ﻳﺪﻳﻪ) ﺃﻱ ﻟﻢ ﻳﻜﻔﻮﻩ ﻋﻦ اﻟﻈﻠﻢ ﺑﻘﻮﻝ ﺃﻭ ﻓﻌﻞ (ﺃﻭ ﺷﻚ ﺑﻔﺘﺢ اﻟﻬﻤﺰﺓ ﻭاﻟﺸﻴﻦ ﺃﻱ ﻗﺎﺭﺏ ﺃﻭ ﺃﺳﺮﻉ (ﺃﻥ ﻳﻌﻤﻬﻢ اﻟﻠﻪ ﺑﻌﻘﺎﺏ ﻣﻨﻪ) ﺇﻣﺎ ﻓﻲ اﻟﺪﻧﻴﺎ ﺃﻭ اﻵﺧﺮﺓ ﺃﻭ ﻓﻴﻬﻤﺎ ﻟﺘﻀﻴﻴﻊ ﻓﺮﺽ اﻟﻠﻪ ﺑﻼ ﻋﺬﺭ (ﺩ ﺗ ﻫـ ﻋﻦ ﺃﺑﻲ ﺑﻜﺮ) اﻟﺼﺪﻳﻖ ﻗﺎﻝ ﻓﻲ اﻷﺫﻛﺎﺭ // (ﺑﺄﺳﺎﻧﻴﺪ ﺻﺤﻴﺤﺔ) //.*


ആഢംബരം വെടിയൂ!അറിഞ്ഞു ജീവിക്കൂ!

 ആഢംബരം വെടിയൂ!അറിഞ്ഞു ജീവിക്കൂ!


*ദുബായ് യെ ഈ നിലയിൽ എത്തിച്ച ശൈഖ് റാഷിദ് ബിൻ അൽ മക്തൂം മിനോട് ഒരിക്കൽ ദുബായിയുടെ ഭാവിയെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ*


*എന്റെ പിതാമഹനും പിതാവും ഒട്ടകത്തിന്റെ പുറത്ത് ആണ് യാത്ര ചെയ്തിരുന്നത് ഇന്ന് ഞാൻ mercedes benz ലും എന്റെ മക്കളും കൊച്ചു മക്കളും land rover ലും യാത്ര ചെയ്യുന്നു എന്നാൽ അവരുടെ മക്കൾ വീണ്ടും ഒട്ടകത്തിന്റെ പുറത്ത് യാത്ര ചെയ്യേണ്ടി വരും* 


*അങ്ങിനെ എന്താണ് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു*


*ഞാൻ എന്റെ പിതാവിന്റെയും പിതാമഹന്റെയും കഷ്ടപ്പാടുകൾ കണ്ടിട്ടുണ്ട്*


*ആ അറിവാണ് എന്നെ ഇന്ന് ഈ നിലയിൽ എത്തിച്ചത്*


*പക്ഷേ എന്റെ മക്കളും കൊച്ചു മക്കളും അത് കണ്ടിട്ടില്ല*


*കഷ്ടപ്പാടുകൾ മനുഷ്യനെ ബലവാനും ആരോഗ്യവാനും ആക്കുന്നു.അവന് ഏത് പരിതസ്ഥിതിയേയും നേരിടാൻ പ്രാപ്തൻ ആക്കുന്നു അവന് അസുഖങ്ങൾ കുറവായിരിക്കും*


*എന്നാൽ എന്റെ കൊച്ചുമക്കളെ പോലുള്ള സുഖലോലുപർക്ക് കഷ്ടപ്പാടുകളെ അതിജീവിക്കാൻ പ്രയാസം ആണ്*


*"അവർ പെട്ടെന്ന് തളർന്നു പോകും"*


*ഖാലിഖായ അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്  കഷ്ടപ്പാടുകൾ കണ്ട് അതിജീവിക്കാൻ ആണ്*


*സുഖലോലുപർ കഷ്ടപ്പാടുകൾ വരുമ്പോൾ തളർന്നു പോകും*


*എന്റെ പേരക്കുട്ടികളുടേയും അത് തന്നെ ആയിരിക്കും*


*അപ്പോൾ അവർക്ക് വീണ്ടും ഒട്ടകത്തിൽ തന്നെ യാത്ര ചെയ്യേണ്ടി വരും*


✅🟢🟤🟣🟡🟠


സ്വയം മികച്ചതാണെന്ന് കരുതരുത്.

 🔰🔰🔰🔰🔰🔰


.........സ്വയം മികച്ചതാണെന്ന് കരുതരുത്.


*ഒരിക്കൽ നായ്ക്കളുടെ ഓട്ട മത്സരം നടക്കുന്ന വേദിയിൽ വെറുതേ രസത്തിന് ഒരു ചീറ്റ പുലിയെക്കൂടി  ഉൾപ്പെടുത്തി....*


*എന്നാൽ  ഓട്ടം തുടങ്ങിയപ്പോൾ ചീറ്റ അതിന്റെ സ്ഥാനത്ത് നിന്ന് അനങ്ങാതെ നായ്ക്കൾ അവരുടെ എല്ലാ ശക്തിയോടെയും ഓടുന്നതും മത്സരിക്കുന്നതും  നിശബ്ദമായി നോക്കി ഇരന്നു...*


*മത്സരം അവസാനിച്ചു.അതിൽ ഒരു നായ വിജയിച്ചു. വിജയിച്ച നായ ചീറ്റയോട് തമാശ രൂപേണെ  ചോദിച്ചു,...നീ എന്താണ് മത്സരത്തിൽ പങ്കെടുക്കാഞ്ഞത്..*


*ചീറ്റ പറഞ്ഞു...നിങ്ങളോടൊപ്പം ഓടിയാൽ ഞാൻ തന്നെ ജയിക്കുമെന്ന് എനിക്കും നിങ്ങൾക്കും  കാണുന്നവർക്കും ഇത് നടത്തുന്നവർക്കും അറിയാം...*


*അത് എനിക്ക് (അല്ലാഹു)പ്രകൃതി നൽകിയ കഴിവാണ്...*


*എന്നിട്ടും ഞാൻ നിങ്ങളോടൊപ്പം പങ്കെടുത്താൽ അത് സ്വയം മികച്ചതാണെന്ന് തെളിയിക്കുന്നത് പോലെയാകും, അത് അപമാനകരമാണ്....*


*എല്ലായിടത്തും സ്വയം തെളിയിക്കേണ്ട ആവശ്യമില്ല....നമ്മുടെ കഴിവുകൾ പ്രകടിപ്പിക്കേണ്ട സ്ഥലത്തു മാത്രം പ്രകടിപ്പിക്കുക....അല്ലെങ്കിൽ മികച്ച ഉത്തരം മിണ്ടാതിരിക്കുക എന്നതാണ്.....*

 

*ചിലർ ബോധപൂർവ്വം നമ്മള കുറ്റപ്പെടുത്താനും...താഴ്ത്തിക്കെട്ടാനും ശ്രമിക്കും...അവരെയൊക്കെ ആ രീതിയിൽ തന്നെ കണ്ട് തഴഞ്ഞേക്കുക...*


*അവരേക്കൾ നമ്മൾ വലുതാകുമോ,നമ്മളെ മറ്റുള്ളവർ കൂടുതലായി ശ്രദ്ധിക്കപ്പെടുമോ എന്ന ഭയം മൂലമാണ് ഈ പ്രഹസനം എന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കുക...*


*നമ്മേയും, നമ്മുടെ കഴിവുകളെയും തിരിച്ചറിയേണ്ടവർ അറിയുന്നുണ്ട്,വിലയിരുത്തുന്നുണ്ട് എന്ന യാഥാർത്ഥ്യം മനസ്സിലാക്കുക...*


*ആ ബോദ്ധ്യത്തിൽ നമ്മുടെ പ്രവർത്തന മേഖലകളിൽ നമ്മിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തങ്ങളിൽ കൂടുതൽ കൂടുതൽ മികവ് പുലർത്തുക ......*


🏮🏮🏮🏮🏮🏮

NDF- sdpi കടുത്ത വഞ്ചന !!!*

 NDF-കടുത്ത വഞ്ചന !!!*


മൗലാനാ നജീബ് മൗലവി

September 21, 2017


ബാബരി മസ്‌ജിദ്‌ പ്രശ്നം രൂക്ഷമായി കത്തിനിന്ന വേളയിൽ മുസ്‌ലിംകൾക്കിടയിലുണ്ടായ അരക്ഷിതബോധത്തിൽ നിന്നും ഉരുവപ്പെട്ടതാണ്‌ എൻ.ഡി.എഫ്‌. (ഇപ്പോൾ പോപ്പുലർ ഫ്രണ്ടെന്നു പേരു മാറ്റുകയും എസ്‌.ഡി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്‌) ഒരു മുസ്‌ലിം പ്രതിരോധസംഘമെന്ന വികാരമാണ്‌ പ്രേരകം. സമുദായത്തിലെ ഒരുപറ്റം ചെറുപ്പക്കാരെ സ്വാധീനിക്കുവാനും അവരെ തങ്ങൾക്കു കീഴിൽ അണി നിരത്തുവാനും എൻ.ഡി.എഫിനു സാധിച്ചു. മുസ്‌ലിംകൾക്ക്‌ എത്രതന്നെ കഷ്ടനഷ്ടങ്ങളുണ്ടായാലും അവരോട്‌ ആത്മസംയമനത്തിനാഹ്വാനം ചെയ്യുകയും മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിനായി ഏതറ്റം വരെ താഴാൻ തയ്യാറാവുകയും ചെയ്യുന്ന മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തിന്റെ സ്ഥിരം നിലപാടും 'സമുദായത്തിനു വേണ്ടി ശക്തമായി പ്രതികരിക്കുന്ന ഒരു പ്രതിരോധ സംഘമെ'ന്ന യുവാക്കളുടെ തീവ്രവികാരത്തിന്‌ ആക്കം കൂട്ടി.


ഈ ചെറുപ്പക്കാർക്കു പക്ഷേ, സമുദായത്തിലെ പണ്ഡിത നേതാക്കളുടെ പിന്തുണ ലഭിച്ചില്ല. പക്വമായ പണ്ഡിത നേതൃത്വത്തിനൊന്നും വഴങ്ങാത്ത തീവ്രമനസ്‌കരായി അതിനകം തന്നെ അവരെ മാറ്റിയെടുക്കപ്പെടുകയും ചെയ്തിരുന്നു. ഈജിപ്‌തിലെ 'മുസ്‌ലിം ബ്രദർഹുഡി'ൽ നിന്നും സയ്യിദ്‌ മൗദൂദിയുടെ ജിഹാദീകുറിപ്പുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട ആദ്യകാല ജമാഅത്തിന്റെ ഉൽപ്പന്നമായ 'സിമി'യുടെ നേതാക്കളാണു അവസരം മുതലെടുത്ത്‌ എൻ.ഡി.എഫിന്റെ തലപ്പത്തു വരുന്നത്‌. സർക്കാർ നിരോധനം മൂലം തങ്ങളുടെ സംഘടനാ ബാനറിൽ പ്രവർത്തിക്കാൻ കഴിയാതെ പരുങ്ങലിലായ അവർക്ക്‌ ഇതൊരു നല്ല സന്ദർഭമാകുകയായിരുന്നു.


സമുദായത്തിലെ സംഘടനാ പരവും ആശയപരമായ ഭിന്നിപ്പുകളിലോ വിഭാഗീയതകളിലോ യാതൊരു നിലയിലും ഇടപെടാതെ, മുസ്‌ലിം പ്രതിരോധത്തിന്‌ എല്ലാം മറന്ന് ഒരുമിക്കുന്ന ഒരു സംഘടന എന്ന എൻ.ഡി.എഫിന്റെ സങ്കൽപ്പം നിഷ്പക്ഷരും വിശാലമനസ്‌കരുമായ യുവാക്കളെ നന്നായാകർഷിച്ചു. ഇവർ ബഹുഭൂരിപക്ഷവും സുന്നികളാകുക സ്വാഭാവികം മാത്രം. തങ്ങളുടെ കൂട്ടായ്‌മക്കെതിരെ എല്ലാവിധ ബന്ധങ്ങളെയും ബന്ധനങ്ങളെയും അറത്തുകളയുമെന്ന് ഈ ചെറുപ്പക്കാരെക്കൊണ്ട്‌ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യിക്കുകയും പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്യുന്നതോടെ മതബോധവും സത്യവിശ്വാസവുമുള്ള യുവാക്കൾ തങ്ങളുടെ മറ്റെല്ലാ ബന്ധത്തേക്കാളുപരി ഈ ഇസ്‌ലാമിക പ്രതിരോധ സംഘത്തോടു കൂറു പുലർത്തുന്നവരുമായി മാറുകയും ചെയ്തു. അതേസമയം, തങ്ങളുടെ മതപരമായ വിശ്വാസങ്ങളും നിലപാടുകളും പോറലേൽക്കാതെ വച്ചുപുലർത്താൻ കഴിയുമെന്നും 'മുസ്‌ലിം പ്രതിരോധ സംഘടന' ഇതിലൊന്നും ഇടപെടുകയില്ലെന്നും അവർ സമാധാനിച്ചു. എൻ.ഡി.എഫ്‌. നേതൃത്വം മുസ്‌ലിം സംഘടനാ നേതാക്കളെയും പണ്ഡിതന്മാരെയും ബന്ധപ്പെട്ട്‌ ആരംഭത്തിൽ അറിയിച്ചിരുന്നതും ഇങ്ങനെ തന്നെ.


തങ്ങളുടെ മേധാവിത്തവും നിയന്ത്രണവും അംഗീകരിക്കാത്ത ഏതു സംഘടനകളെയും എതിർക്കുകയെന്ന നയമുള്ള പല സംഘടനകളും എൻ.ഡി.എഫിനെ ആരംഭത്തിൽ തന്നെ എതിർത്തുവെന്നതു നേരാണ്‌. പടിഞ്ഞാറൻ ശത്രുക്കൾ ഇസ്‌ലാമിനു ഭീകരതയുടെ മുദ്രകുത്തുന്നതും മുസ്‌'ലിംകളെ ഭീകരവാദികളായി വിധിയെഴുതുന്നതും പേടിയുള്ള മുസ്‌ലിം പുരോഗമന സംഘങ്ങളും എൻ.ഡി.എഫിനെ തള്ളിപ്പറഞ്ഞു. എന്നാൽ, പ്രവർത്തനം കണ്ടു വിലയിരുത്തുന്നതാണു ശരിയെന്ന നിലപാടാണു നിഷ്പക്ഷരും പക്വമതികളുമായ പണ്ഡിതന്മാർ കൈക്കൊണ്ടത്‌. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ, ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമാ പോലുള്ള പണ്ഡിത സംഘടനകളും അതിന്റെ കീഴ്‌ഘടകങ്ങളും ഇതേ നിലപാടാണു സ്വീകരിച്ചത്‌. അഹ്‌ലുസ്സുന്നത്തിൽ വൽ ജമാഅത്തിന്റെ വിശ്വാസ സരണിയും മദ്‌ഹബുകളും സംരക്ഷിക്കുവാനും അതിന്നെതിരായ നീക്കങ്ങളെപ്പറ്റി സമുദായത്തെ ബോധീകരിക്കുവാനും നിലകൊള്ളുന്ന സംഘടനകളെന്ന നിലക്ക്‌, പൊതുവായ മനുഷ്യാവകാശം, മുസ്‌ലിം പ്രതിരോധം എന്നീ വിഷയങ്ങളിൽ പ്രവർത്തിക്കുന്ന എൻ.ഡി.എഫിനെ ക്രിയാത്മകമായി പിന്തുണക്കുകയോ വിമർശിക്കുകയോ ആവാമെന്നു പണ്ഡിതന്മാർ തീരുമാനിച്ചു. തന്മൂലം സംഘടനാഭ്രാന്തു ബാധികാത്ത സുന്നീയുവാക്കൾ തങ്ങളുടെ വിശ്വാസവും ആശയങ്ങളും വച്ചുപുലർത്തിക്കൊണ്ടു തന്നെ എൻ.ഡി.എഫിന്റെ അച്ചടക്കമുള്ള പ്രവർത്തകരും പ്രചാരകരുമായി നിലകൊണ്ടു.


എന്നാൽ, ഏതാനും വർഷങ്ങളിലെ ക്ലാസ്സുകളും പരിശീലനങ്ങളും കൊണ്ട്‌ സുന്നീ പ്രവർത്തകരുടെ വിശ്വാസവും ആശയബോധവുമെല്ലാം ചോർന്നിട്ടുണ്ടാകുമെന്നു ധരിച്ച്‌ എൻ.ഡി.എഫ്‌ നേതൃനിരയിലും സുപ്രീം തലത്തിലും മേധാവിത്തമുള്ള പുത്തൻ വാദികൾ തങ്ങളുടെ തനിനിറം പുറത്തു കാണിക്കാനും പഠിച്ചുവച്ച ബിദഈ ചിന്തകൾ പ്രവർത്തകർക്കു പകർന്നു നൽകുവാനും തുടങ്ങിയിരിക്കുകയാണ്‌. നിർബന്ധപൂർവ്വം പ്രവർത്തകർക്കു വരിചേർപ്പിക്കുന്ന തേജസ്‌ ദ്വൈവാരിക സമർത്ഥമായി ബിദ്‌അത്തു ചിന്തകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചു തുടങ്ങിയിട്ട്‌ കുറച്ചു കാലമായി. തുടക്കക്കാർക്ക്‌ ഇസ്‌ലാം പഠിപ്പിക്കുവാനായി പത്രത്തിന്റെ ഔദ്യോഗിക കോളമെന്ന നിലക്കു കൈകാര്യം ചെയ്തുവരുന്ന പംക്തിയിൽ ഒളിഞ്ഞും മറച്ചും നടത്തിയിരുന്ന ബിദ്‌അത്തിന്റെ പ്രബോധനം ഇപ്പോൾ തെളിഞ്ഞും പരസ്യമായും തന്നെ നിർവ്വഹിക്കുവാൻ ധാർഷ്ട്യം കാട്ടുകയാണ്‌. അവകാശപ്പെടുന്ന പോലെ 'അരലക്ഷത്തിന്റെ സർക്കുലേഷനു'ണ്ടെന്ന അഹങ്കാരമാണ്‌ തേജസിന്‌ ഈ ധൈര്യം പകർന്നതെന്നു തോന്നുന്നു.


"കർമ്മശാസ്ത്ര രംഗത്തു കാലികപ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന ഇജ്‌തിഹാദു സമ്പ്രദായം അധികാരത്തിന്റെ സുഖമനുഭവിച്ച പണ്ഡിതന്മാർ നിർത്തലാക്കി" എന്ന വഹ്ഹാബീ വരട്ടുവാദം മാത്രമല്ല, ഇജ്‌മാഇനു 'മുജ്‌തഹിദുകളുടെ ഏകാഭിപ്രായം' എന്നു സങ്കേതിക നിർവ്വചനം നൽകിയതു മതപണ്ഡിതന്മാർ തന്നിഷ്ടപ്രകാരമാണെന്നും ഇതു വലിയ അപകടമാണെന്നും വരെ തേജസ്‌ ആരോപിച്ചിരിക്കുന്നു. ശർഇന്റെ സാങ്കേതിക ഗ്രന്ഥങ്ങളിലും വേദത്തിലും പറഞ്ഞ 'ഇൽമ്‌' ശർഇയ്യായ അറിവാണെന്നു വിവരിച്ചതും 'അധികാരസുഖം പറ്റിയ പണ്ഡിതന്മാർ കാണിച്ച വേല'യാണത്രെ!.


ഇമാം ശാഫിഈ(റ), ഇമാം മാലിക്‌(റ) തുടങ്ങിയവർ തൊട്ട്‌ പിന്നിട്ട നൂറ്റാണ്ടുകളിലെ എല്ലാ കർമ്മശാസ്ത്ര - നിദാന ശാസ്ത്ര ഇമാമുകളും മുഫസ്സിറുകളും ഇവിടെ പ്രതിക്കൂട്ടിലാകുകയാണ്‌! ഇമാമുൽ ഹറമൈൻ(റ), ഇമാം ഗസ്സാലി(റ), ഇമാം ബാഖില്ലാനി(റ), ഇമാം നവവി(റ), ഇമാം റാഫിഈ(റ), ഇമാം ആമിദി(റ), ഇമാം ഇബ്‌നുൽ ഹാജിബ്‌(റ), ഇമാം റാസി(റ), ഇമാം സുബ്‌ക്കി(റ), ഇമാം മഹല്ലി(റ), ഇമാം സുയൂഥി(റ) തുടങ്ങിയ ഇമാമുകളാരും ഇതിൽ പ്രതിക്കൂട്ടിൽ കയറ്റപ്പെടാത്തവരായില്ല. ഹാ! വമ്പന്മാർ തന്നെ!


മുസ്‌ലിം സ്പെയിനിന്റെയും ബഗ്‌ദാദിന്റെയും പതനത്തോടൊപ്പം സംഭവിച്ച അപകടങ്ങളായാണു ഇജ്‌തിഹാദു നിറുത്തൽ, ഇജ്‌മാഇനെയും ഇൽമിനെയും ചുരുക്കൽ എന്നിവയെ തേജസ്സ്‌ ചൂണ്ടിക്കാണിച്ചതെങ്കിൽ, ഇതിനു ശേഷം മുസ്‌ലിം ലോകത്തുണ്ടായ നവോത്ഥാനവും പരിഷ്കരണവുമായി തൊട്ടടുത്ത ഒരു ലക്കത്തിൽ തേജസ്സ്‌ ഉയർത്തിക്കാണിക്കുന്നതു തനി വഹ്ഹാബിസത്തെയാണ്‌. എ.ഡി 18-19 നൂറ്റാണ്ടുകളിലാണത്രെ മുസ്‌ലിം ലോകത്തു 'നവജാഗരണത്തിന്റെ നാമ്പുകൾ കണ്ടുതുടങ്ങുന്നത്‌'! അറേബ്യയിലെ മുഹമ്മദുബ്‌നു അബ്ദിൽ വഹ്ഹാബിലൂടെയാണിത്‌! അറബികൾക്ക്‌ ദിശാബോധമുണ്ടാക്കിക്കൊടുത്തത്‌ അദ്ദേഹമാണത്രെ!


ജമാലുദ്ദീൻ അഫ്‌ഗാനിയും ഈജിപ്തിലെ മുഹമ്മദബ്ദുവും ചേർന്നു നടത്തിയ 'നവോത്ഥാനവും' കൂടി പുകഴ്ത്തിപ്പറഞ്ഞ ശേഷം തേജസ്സ്‌ അവസാനിപ്പിക്കുന്നതിങ്ങനെ:


"ഇരുവരും ചേർന്ന് അൽ ഉർവ്വത്തുൽ വുസ്‌കാ(ശക്തമായ പാശം) എന്ന വാരിക അറബീ ഭാഷയിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. മുസ്‌ലിം ലോകത്തെ മിക്കവാറും ബുദ്ധിജീവികൾ ഈ പ്രസിദ്ധീകരണത്തിലൂടെ മുസ്‌ലിം ജനതയോടു സംവദിച്ചു. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി ഇസ്‌ലാമിന്നു പുതിയൊരു മുഖം നൽകുന്നതും മുസ്‌ലിംകൾക്കു ദിശാബോധം നൽകുന്നതുമായ ഒരു മുന്നേറ്റം വളർന്നു വന്നു" (തേജസ്‌ 2005 ഫെബ്രുവരി 16-21).


'ഓരോ നൂറ്റാണ്ടിലും ഈ ഉമ്മത്തിന്‌ മുജദ്ദിദുകളെ അല്ലാഹു നിയോഗിക്കുമെ'ന്ന നബിവചനത്തിന്റെ പുലർച്ചയായി വരുന്ന മുജദ്ദിദുമാരുടെ പരിശ്രമത്തെയാണു തജ്ദീദും നവോത്ഥാനവുമായി മുസ്‌ലിംകൾ ഗണിച്ചു വരുന്നത്‌. ഇതുപ്രകാരം ഒന്നാം നൂറ്റാണ്ടിൽ ഉമറുബ്‌നു അബ്ദിൽ അസീസ്‌(റ), രണ്ടാം നൂറ്റാണ്ടിൽ ഇമാം ശാഫിഈ(റ), മൂന്നാം നൂറ്റാണ്ടിൽ ഇമാം അശ്‌അരീ(റ), നാലാം നൂറ്റാണ്ടിൽ ഇമാം ബാഖില്ലാനി(റ), അഞ്ചാം നൂറ്റാണ്ടിൽ ഇമാം ഗസ്സാലി(റ), ആറാം നൂറ്റാണ്ടിൽ ഇമാം റാഫിഈ(റ), ഏഴാം നൂറ്റാണ്ടിൽ ഇമാം ഇബ്‌നുദഖീഖിൽ ഐദ്‌(റ), എട്ടാം നൂറ്റാണ്ടിൽ ഇമാം ബുൽഖീനി(റ), ഒമ്പതാം നൂറ്റാണ്ടിൽ ശൈഖ്‌ സകരിയ്യൽ അൻസ്വാരി(റ), പത്താം നൂറ്റാണ്ടിൽ ഇമാം ഇബ്‌നുഹജറിനിൽ ഹൈത്തമി(റ), പതിനൊന്നാം നൂറ്റാണ്ടിൽ ഖുതുബ്‌ അബ്ദുല്ലാഹിൽ ഹദ്ദാദ്‌(റ), പന്ത്രണ്ടാം നൂറ്റാണ്ടിൽ ഖുതുബ്‌ അഹ്‌'മദ്‌ സമീത്‌(റ) എന്നിങ്ങനെ ഉമ്മത്തിന്റെ നവോത്ഥാന നായകരെ കഴിഞ്ഞകാല ഇമാമുകൾ പരിചയപ്പെടുത്തിയിട്ടുണ്ട്‌.


ഇവരിൽ നിന്നെല്ലാം ഭിന്നമായ, ഇവരുടെയെല്ലാം പാരമ്പര്യത്തെ അറത്തുമുറിച്ചു കൊണ്ടുള്ള പുത്തൻ നവോത്ഥാനവും ബിദ്‌അത്തു ചിന്തയുമാണ്‌ വഹ്ഹാബീ പ്രസ്ഥാനത്തിന്റെ നായകൻ മുഹമ്മദുബ്‌നു അബ്ദിൽ വഹ്ഹാബ്‌ സമുദായത്തിനു കാഴ്ച്ച വെച്ചത്‌! ഇതിനെയാണു നാളിതു വരെ വഹ്ഹാബികൾ - അവർ മാത്രം - നവോത്ഥാനമെന്നു വാഴ്ത്തിയത്‌. അഫ്‌ഗാനിയും മുഹമ്മദബ്ദുവും റശീദ്‌ രിളായുമെല്ലാം ഇതിനെയാണ്‌ അരക്കിട്ടുറപ്പിച്ചത്‌. ഈജിപ്തിലെ ഇഖ്‌വാനികൾക്കും ഇവരുടെ സരണിയോടായിരുന്നാഭിമുഖ്യം.


എൻ.ഡി.എഫിനെ കേരളത്തിലെ ഇഖ്‌വാനീ പിന്തുടർച്ചക്കാരാക്കാൻ വ്യഗ്രത കാണിക്കുന്ന അതിന്റെ മുൻ സിമി നേതാക്കളുടെ ഉള്ളിലിരിപ്പും മറ്റൊന്നാകാനിടയില്ല. പക്ഷേ, പാവപ്പെട്ട സുന്നികളുടെയും സുന്നീ മൗലവിമാരുടെയും വിയർപ്പിന്റെയും അധ്വാനത്തിന്റെയും ചെലവിൽ വേണമോ ഈ ശുദ്ധ വഹ്ഹാബീ ഭ്രമം പ്രകടിപ്പിക്കാൻ? മുസ്‌ലിം പ്രതിരോധത്തിന്റെ പേരിൽ രൂപം കൊണ്ട എൻ.ഡി.എഫിനെയും അതിന്റെ പ്രസിദ്ധീകരണമായ തേജസിനെയും ഇതിനു കരുവാക്കുന്നത്‌ കടുത്ത വഞ്ചനയാണ്‌. മാപ്പർഹിക്കാത്ത ധിക്കാരം.


സുന്നീരക്തം സിരകളിലൊഴുകുന്നവർ എൻ.ഡി.എഫിലുണ്ടെങ്കിൽ, അവർക്കു തിരിച്ചറിവുണ്ടാകാൻ സമയമായി. തങ്ങളുടെ ചെലവിൽ ഈ വഹ്ഹാബീ പ്രചരണവും ബിദ്‌അത്തു ചിന്തയും പകർന്നു നൽകുന്നതു നിറുത്താൻ എൻ.ഡി.എഫിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നീ പ്രവർത്തകന്മാർക്കു കഴിയണം. അതിന്നാകില്ലെങ്കിൽ ഇത്തരം ബിദ്‌അത്തു പ്രചാരണ സംഘങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും സുന്നീ വിശ്വാസികൾ മാറി നിൽക്കണം.


ആരെങ്കിലും ചൊല്ലിത്തരുന്ന പ്രതിജ്ഞാ വാചകങ്ങളോ സത്യവാക്കുകളോ ഏറ്റു ചൊല്ലിപ്പോയെന്നതു മാത്രം ഇതിനു തടസ്സമാകരുത്‌. വഹ്ഹാബിയ്യത്തു പ്രചരിപ്പിച്ച കുറ്റത്തിൽ നിന്നും അല്ലാഹുവിന്റെ മുമ്പിൽ ഇതൊരു ഒഴികഴിവാകുകയുമില്ല. അരുതാത്ത സത്യത്തിനു പ്രായശ്ചിത്തം നൽകിയാലും അരുതായ്മകളിൽ നിന്നും കുറ്റങ്ങളിൽ നിന്നും വിട്ടുനിൽക്കാനാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. അല്ലാഹു അനുഗ്രഹിക്കട്ടെ.

Sunday, July 17, 2022

അല്ലാഹു അർശിലോ ഇമാം ത്വബരിയുടെ വിവരണം

 


الرحمن على العرش استوي


എന്ന ആയത്തിന് പൗരാണിക മുഫസ്സിറായ ഇമാം ഇബ്നു ജരീർ ത്വബരി റ

എന്താണ് വിശദീകരിച്ചത്


മറുപടി


സൂറത്തു ത്വാഹ യുടെ വ്യാഖ്യാനത്തിൽ ത്വബരി ഇമാം പറയുന്നു.


ارتفع وعلا.

(മേൽ മയായി ഉന്നതനായി )

എന്നാണ് അതിന്റെ വ്യാഖ്യാനം 

കൂടുതൽ വിവരണങ്ങളും വിവിധ അഭിപ്രായങ്ങളും മുമ്പ് വിവരിച്ചിട്ടുണ്ട് . അത് വീണ്ടും ആവർത്തിക്കുന്നില്ല.

(തഫ്സീർ ത്വബരി സൂറത്ത് ത്വഹ 5)


وفي تفسير الطبري في سورة طه



وقوله ﴿الرَّحْمَنُ عَلَى الْعَرْشِ اسْتَوَى﴾

يقول تعالى ذكره: الرحمن على عرشه ارتفع وعلا.

وقد بيَّنا معنى الاستواء بشواهده فيما مضى وذكرنا اختلاف المختلفين فيه فأغنى ذلك عن إعادته في هذا الموضع.

(തഫ്സീറു ത്വബരി ത്വാഹ 5 )



സൂറത്തു അഅറാഫ്

ثُمَّ اسْتَوَىٰ عَلَى الْعَرْشِ 

എന്ന ആയത്ത് വിവരിച്ചു കൊണ്ടും അദ്ദേഹം ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്.


وفي تفسير الطبري في سورة الاعراف



إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ (54)الاعراف


=" ثم استوى على العرش ".

* * *

وقد ذكرنا معنى " الاستواء " واختلاف الناس فيه، فيما مضى قبل، بما أغنى عن إعادته. (17)

* * *

എന്നൽ സൂറത്തുൽ ബഖറ


ثُمَّ اسْتَوَى إِلَى السَّمَاءِ


എന്ന ആയത്ത് വിവരിച്ചു. കൊണ്ടാണ് ഇസ്തവയെ പറ്റിയുള്ള കൂടുതൽ വിവരണം ഇമാം തബരി റ  പറയുന്നത്.

അപ്പോൾ ബഖറയിലെ വിവരണം തന്നെയാണ് ത്വാഹയിലും അഅറാഫിലും  അദ്ദേഹത്തിൻറെ അഭിപ്രായം എന്ന് അദ്ദേഹം  തന്നെ വിവരിച്ചിട്ടുണ്ടല്ലോ.


ബഖറയിൽ ത്വബരി ഇമാം പറയുന്നു,


ثُمَّ اسْتَوَى إِلَى السَّمَاءِ

പണ്ഡിതന്മാർ പറയുന്നത്.

ഇസ്തവക്ക് മുന്നിട്ടു എന്നാണ്.

അയാൾ ഇന്നയാളുടെ മേലിൽ മുന്നിട്ടവൻ ആയിരുന്നു പിന്നീട് എന്നെ ആക്ഷേപിക്കാൻ വേണ്ടി തിരിഞ്ഞു എന്ന് പറയും പോലെ .(അല്ലാഹുവിന്റെ ദാത്ത്

 ആകാശത്തിൻമേൽ മുന്നിട്ട് നടന്നു  എന്നല്ല)

 

 ചില പണ്ഡിതർ പറയുന്നത്.

അല്ലാഹു ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് തെറ്റി എന്നല്ല.മറിച്ച് അല്ലാഹുവിൻറെ പ്രവർത്തിയെ തിരിച്ചു എന്നാണ്. (ഭൂമിയെ സൃഷ്ടിച്ച പ്രവർത്തിക്ക് ശേഷം ആകാശം സൃഷ്ടിക്കുന്ന പ്രവർത്തിയിലേക്ക്  തെറ്റി)


ചിലർ പറഞ്ഞു മറ്റൊരു പ്രവർത്തിയെ കരുതി എന്നാണ്.




وفي تفسير الطبري من البقرة


القول في تأويل قوله تعالى: ثُمَّ اسْتَوَى إِلَى السَّمَاءِ فَسَوَّاهُنَّ سَبْعَ سَمَاوَاتٍ

قال أبو جعفر: اختلفوا في تأويل قوله: " ثم استوى إلى السَّماء ".

فقال بعضهم: معنى استوى إلى السماء, أقبل عليها, كما تقول: كان فلان مقبلا على فلان، ثم استوَى عليّ يشاتمني - واستوَى إليّ يشاتمني. بمعنى: أقبل عليّ وإليّ يشاتمني. واستُشْهِد على أنّ الاستواء بمعنى الإقبال بقول الشاعر:

أَقُــولُ وَقَـدْ قَطَعْـنَ بِنَـا شَـرَوْرَى

سَــوَامِدَ, وَاسْـتَوَيْنَ مِـنَ الضَّجُـوعِ (101)

فزعم أنه عنى به أنهن خرجن من الضّجوع, وكان ذلك عنده بمعنى: أقبلن. وهذا من التأويل في هذا البيت خطأ, وإنما معنى قوله: " واستوين من الضجوع "، استوين على الطريق من الضجوع خارجات, بمعنى استقمن عليه



.

وقال بعضهم: لم يكن ذلك من الله جل ذكره بتحوُّل, ولكنه بمعنى فعله, كما تقول: كان الخليفة في أهل العراق يواليهم، ثم تحوَّل إلى الشام. إنما يريد: تحوّل فِعله. [وقال بعضهم: قوله: " ثم استوى إلى السماء " يعني به: استوت] (102) . كما قال الشاعر:

أَقُـولُ لَـهُ لَمَّـا اسْـتَوَى فِـي تُرَابِهِ

عَـلَى أَيِّ دِيـنٍ قَتَّـلَ النَّـاسَ مُصْعَبُ (103)

وقال بعضهم: " ثم استوى إلى السماء "، عمدَ لها (104) . وقال: بل كلُّ تارك عملا كان فيه إلى آخر، فهو مستو لما عمد له، ومستوٍ إليه.


എന്നാൽ ചിലർ പറയുന്നത് മേൽമയായി ഉന്നതനായി എന്നാണ്. റബീഉബ്നു അനസ് ഇങ്ങനെ പറഞ്ഞവരിൽ പെട്ടവരാണ്.



وقال بعضهم: الاستواء هو العلو, والعلوّ هو الارتفاع. وممن قال ذلك الربيع بن أنس.

588- حُدِّثت بذلك عن عمار بن الحسن, قال: حدثنا عبد الله بن أبي جعفر، عن أبيه، عن الربيع بن أنس: " ثم استوى إلى السماء ". يقول: ارتفع إلى السماء (105) .



മേൽമയുള്ളവനായി എന്ന വ്യാഖ്യാനം പറയുന്നവരിൽ

ചിലർ പറയുന്നത്.

ആകാശത്തെ സൃഷ്ടിക്കുന്നവനാആയി കൊണ്ടുള്ള മേൽമയാവലാണ് ,




ثم اختلف متأوّلو الاستواء بمعنى العلوّ والارتفاع، في الذي استوى إلى السّماء. فقال بعضهم: الذي استوى إلى السماء وعلا عليها، هو خالقُها ومنشئها. وقال بعضهم: بل العالي عليها: الدُّخَانُ الذي جعله الله للأرض سماء (106) .


ഇസ്തിവാഇന് അറബി

സംസാരത്തിൽ പല അർത്ഥവും പറയാറുണ്ട്.

ഒരാളുടെ യൗവനവും ശക്തിയും പൂർണ്ണതയിൽ എത്തിക്കുന്നതിനും

കാര്യങ്ങൾ ചൊവ്വാക്കുന്നതിനും .

ഒരു പ്രവർത്തിയിൽ നിന്നും മറ്റൊന്നിലേക്ക് 

 മുന്നിടുന്നതിനും .

അധികാരം സ്ഥാപിച്ചു എന്നതിനും

മേൽമയായി

 എന്നതിനും പറയാറുണ്ട്  .


قال أبو جعفر: الاستواء في كلام العرب منصرف على وجوه: منها انتهاءُ شباب الرجل وقوّته, فيقال، إذا صار كذلك: قد استوى الرّجُل. ومنها استقامة ما كان فيه أوَدٌ من الأمور والأسباب, يقال منه: استوى لفلان أمرُه. إذا استقام بعد أوَدٍ، ومنه قول الطِّرِمَّاح بن حَكيم:

طَــالَ عَــلَى رَسْـمِ مَهْـدَدٍ أبَـدُهْ

وَعَفَـــا وَاسْــتَوَى بِــهِ بَلَــدُه (107)

يعني: استقام به. ومنها: الإقبال على الشيء يقال استوى فلانٌ على فلان بما يكرهه ويسوءه بَعد الإحسان إليه. ومنها. الاحتياز والاستيلاء (108) ، كقولهم: استوى فلان على المملكة. بمعنى احتوى عليها وحازَها. ومنها: العلوّ والارتفاع, كقول القائل، استوى فلان على سريره. يعني به علوَّه عليه.


പരിശുദ്ധനായ അല്ലാഹുവിൻറെ വാക്കിനോട് ഏറ്റവും യോജിച്ച അർത്ഥം

ഏഴാകാശങ്ങളെ അല്ലാഹു സൃഷ്ടിക്കുകയും അവൻറെ ഖുദ്റത്തു കൊണ്ട് പരിപാലിക്കുകയും ചെയ്തു  ആകാശങ്ങളുടെ മേൽ  അല്ലാഹു മേന്മയുള്ളവനായി ഉന്നതനായ എന്നതാണ്.



മേൽമയുള്ളവനായി ഉന്നതനായി എന്ന അർത്ഥം അറബി സംസാരത്തിൽ നിന്നും ഗ്രഹിക്കുന്നതായിരിക്കെ അതിനെ നിഷേധിച്ച ചിലരുണ്ട്. അതിൽ ഞാൻ  അത്ഭുതം പെടുന്നു .ഈ അർത്ഥം പറഞ്ഞാൽ താഴെ നിന്നും മേലേട്ട് ഉയർന്നു പോവുക എന്ന അർത്ഥം ലഭിക്കുമെന്ന് അവർ ഭയപ്പെട്ടു അതിൽ നിന്നും അവർ ഓടുകയാണ്.

എന്നിട്ട് അവർ വിദൂരമായ വ്യാഖ്യാനങ്ങൾ കൊണ്ടുവന്നു.

പക്ഷേ അവർ എന്തിൽ നിന്നാണോ ഓടിയത് അതിനെ തൊട്ട് അവർ രക്ഷപ്പെട്ടില്ല.


അവരോട് പറയാനുള്ളത് ഇതാണ്. നിങ്ങൾ മുന്നിട്ടു എന്ന് വ്യാഖ്യാനം നിയന്ത്രണം നടത്തി എന്ന അർത്ഥത്തിലാണ് അല്ലാഹുവിൻറെ (ദാത്ത്) മുന്നിട്ടു പ്രവർത്തിച്ചു എന്നല്ല എന്നാണ് പറയുന്നതെങ്കിൽ .

മേൽമയായി ഉന്നതനായി എന്ന സ്ഥലത്തും ഇതേ അർത്ഥം പറയാമല്ലോ എന്ന് നാം അവരോട് പറയുന്നു.

അധികാരം കൊണ്ട് ഉന്നതനായി മേൽ മയായി എന്നാണ് അവിടെ അർത്ഥം നീങ്ങി മാറി തെറ്റി എന്ന അർത്ഥത്തിലല്ല .



وأوْلى المعاني بقول الله جل ثناؤه: " ثم استوى إلى السماء فسوَّاهن "، علا عليهن وارتفع، فدبرهنّ بقدرته، وخلقهنّ سبع سموات.

والعجبُ ممن أنكر المعنى المفهوم من كلام العرب في تأويل قول الله: " ثم استوى إلى السماء "، الذي هو بمعنى العلو والارتفاع، هربًا عند نفسه من أن يلزمه بزعمه -إذا تأوله بمعناه المفهم كذلك- أن يكون إنما علا وارتفع بعد أن كان تحتها - إلى أن تأوله بالمجهول من تأويله المستنكر. ثم لم يَنْجُ مما هرَب منه! فيقال له: زعمت أن تأويل قوله " استوى " أقبلَ, أفكان مُدْبِرًا عن السماء فأقبل إليها؟ فإن زعم أنّ ذلك ليس بإقبال فعل، ولكنه إقبال تدبير, قيل له: فكذلك فقُلْ: علا عليها علوّ مُلْك وسُلْطان، لا علوّ انتقال وزَوال. ثم لن يقول في شيء من ذلك قولا إلا ألزم في الآخر مثله. ولولا أنا كرهنا إطالة الكتاب بما ليس من جنسه، لأنبأنا عن فساد قول كل قائل قال في ذلك قولا لقول أهل الحق فيه مخالفًا. وفيما بينا منه ما يُشرِف بذي الفهم على ما فيه له الكفاية إن شاء الله تعالى.

(തഫ്സീർ ത്വബരി അൽ ബഖറ 29 )


ഇവിടെ ഇമാം ത്വബരി എന്നവർ ഒരിക്കലും തന്നെ ആകാശത്തിൽ അല്ലാഹു ഇരുന്നു നീങ്ങി മാറി താമസിച്ചു എന്ന അർത്ഥമില്ലെന്നും മറിച്ച് ഉന്നത അധികാരം സ്ഥാപിച്ചു എന്നാണ് അർത്ഥം എന്നും വെക്തമാക്കിയിരിക്കുയാണ്.

സൂറത്ത് ത്വാഹയിലും അഅറാഫിലും വ്യാഖ്യാനിക്കേണ്ടത്  അൽ ബഖറയിൽ പറഞ്ഞത് പോലെയാണന്നും വിവരിച്ചിരിക്കുന്നു.


ഇതോടെ അല്ലാഹു അർശിൽ ഇരിക്കുകയാണന്ന ഒഹാബി പുരോഹിത വ്യാഖ്യാനം പൊട്ടി പോളീസായിരിക്കുന്നു.


 *അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...