Wednesday, May 11, 2022

പുത്തനാശയക്കാരോടുള്ള സമീപനം

 പുത്തനാശയക്കാരോടുള്ള സമീപനം


പുത്തനാശയം.
ഇസ്ലാമിലെ പൊതു
ധാരയുമായി
പൊരുത്തപ്പെടാത്ത
ആശയങ്ങൾ.ഇസ്ലാമിൽ
ഇല്ലാത്ത ഒരു കാര്യം
ആരെങ്കിലും പുതുതായി
കൊണ്ടുവന്നാൽ അത്
തള്ളപ്പെടെണ്ടാതാണ്.
(ബുഖാരി)


പുത്തനാശയം നിമിത്തം
മതപരിത്യാഗം
സംഭവിക്കാത്തിടത്തോളം
മുസ്ലിമിന്റെ അടിസ്ഥാന
പരിഗണന ലഭ്യമാണെങ്കിലും
അവന്റെ ആശയദർശങ്ങൾക്ക്
അംഗീകാരമോ
പ്രോത്സാഹനമോ ലഭിക്കത്തക്ക
രീതിയിൽ സ്നേഹാദരവുകൾ
പ്രകടിപ്പിക്കാനോ സഹവാസം
പുലർത്താനോ പാടില്ല.
പുത്തനാഷയക്കാരന് സലാം
പറയരുത്. (തുഹ്ഫ : 9/220)

അവർ സലാം പറഞ്ഞാല
മടക്കുകയുമാരുത്.

മുസ്ലിംകളിൽ ഏറ്റവും വിവരം
കുറഞ്ഞവന് വല്ലതും വസ്വിയത്ത്
ചെയ്താൽ അത്
സ്വഹാബത്തിനെ
ചീത്തപറയുന്നവർക്കാണ്
നല്കേണ്ടത്.(ഫത്ഹുൽ മുഈൻ: 3/287)
പുത്തൻ വാദം
പ്രോത്സായിപ്പിക്കുന്ന
സദസ്സിൽ അത്
പ്രതിരോധിക്കാൻ
സാധിക്കാത്തവൻ ഇരിക്കാൻ
പാടില്ല.
പുത്തനാഷയക്കാരനാവുകയോ
പുത്തനാഷയക്കാരനോട്
സഹകരിക്കുകയോ ചെയ്താൽ
അവരുടെ മേല ശാപ്മുണ്ടാകും.
(ബുഖാരി: മദീന: 1867)
ബിദ്അത്തിൽ നിന്ന്
പിന്മാറുന്നത് വരെ
പുത്തനാഷയക്കാരന്റെ
കർമ്മങ്ങൾ
സ്വീകരിക്കപ്പെടുകയില്ല.
(ജാമിഉൽകബീർ: 1/132)
പുത്തനാഷയക്കാരൻ
ഹൗളുൽകൗസറിന്റെ സമീപത്തു
നിന്ന് ആട്ടിയോടിക്കപ്പെടും.
(ബുഖാരി: തഫ്സീർ 4740)
പുത്തൻവാദിയോടു തുടരൽ.
ഇസ്ലാമിൽ നിന്ന് പുറത്തു
പോകാത്ത പുത്തൻവാദിയോട്
തുടർന്ന് നിസ്കരിക്കൽ
സാധാരണക്കാർക്ക് കറാഹത്തും
നല്ല ആളുകൾക്ക് നല്ല ആളുകൾക്ക്
ഹറാമുമാണ്. ബർമാവി(റ) യെ
ഉദ്ദരിച്ച് ബുജയ് രമി(റ)
രേഖപ്പെടുത്തുന്നു:
ﻭﻳﺤﺮﻡ ﻋﻠﻰ ﺃﻫﻞ ﺍﻟﺼﻼﺡ ﻭﺍﻟﺨﻴﺮ ﺍﻟﺼﻼﺓ ﺧﻠﻒ ﺍﻟﻔﺎﺳﻖ ،
ﻭﺍﻟﻤﺒﺘﺪﻉ ﻭﻧﺤﻮﻫﻤﺎ ؛ ﻷﻧﻪ ﻳﺤﻤﻞ ﺍﻟﻨﺎﺱ ﻋﻠﻰ ﺗﺤﺴﻴﻦ
ﺍﻟﻈﻦ ﺑﻬﻢ ﻛﻤﺎ ﻓﻰ ﺍﻟﺒﺮﻣﺎﻭﻱ. ‏(ﺣﺎﺷﻴﺔ ﺍﻟﺒﺠﻴﺮﻣﻲ :
٢٨٥ / ٣ ‏)
തെമ്മാടിയുടെയും
പുത്തൻവാദിയുടെയും
അവരെപോലോത്തവരുടേയും
പിന്നിൽ നിന്ന് നിസ്കരിക്കൽ
നല്ലവര്ക്ക് നിഷിദ്ദമാണ്.
കാരണം നല്ലവർ അവരോട്
തുടർന്ന് നിസ്കരിക്കുന്നത്
അവരുടെ ആശയം ശരിയാണെന്ന്
ജനങ്ങള് മനസ്സിലാക്കാൻ
നിമിത്തമാവും. ബർമാവിയിൽ
ഇത് കാണാവുന്നതാണ്. (ബുജയ്
രിമി: 3/285- ഇക്കാര്യം
അല്ലാമ ശർവാനി: 2/294 ൽ
എടുത്തുദ്ദരിചിട്ടുണ്ട്.
ഇബ്നുഹജർ(റ) പറയുന്നു: "പുത്തൻ
വാദിയോടു തുടർന്ന്
നിസ്കരിക്കുന്നതിനേക്കാൾ
ഉത്തമം തനിച്ച്
നിസ്കരിക്കുന്നതാണ്".
(തുഹ്ഫത്തുൽ മുഹ്താജ് :2/254)
"തുടരൽ കറാഹത്തായവരുടെ
കൂടെയല്ലാതെ ജമാഅത്തായി
നിസ്കരിക്കാൻ
സൌകര്യപ്പെടുകയില്ലെങ്കിലു
ം കറാഹത്ത് നീങ്ങുന്നതല്ല".
(തുഹ്ഫ: 2/254)
"കറാഹത്ത് ജമാഅത്തിന്റെ
ഭാഗത്തിലൂടെ
വരുന്നതാനെങ്കിൽ
ജമാഅത്തിന്റെ പ്രതിഫലത്തെ
അത് നഷ്ടപ്പെടുത്തുന്നതാണ്. (തുഫ:
2/254)
അപ്പോൾ പുത്തൻ വാദിയോടു
തുടരുന്നത് ജമാഅത്തുമായി
ബന്ധപ്പെട്ട
കറാഹത്തായത്കൊണ്ട്
ജമാഅത്തിന്റെ പ്രതിഫലത്തെ
അത് നഷ്ടപ്പെടുത്തുമെന്നതാണ്
ഇബ്നു ഹജറുൽ ഹൈതമി(റ)
പ്രബലമാക്കിയ വീക്ഷണം.
എന്നാൽ തുടരൽ
കറാഹത്തായവരുടെ പിന്നിൽ
വെച്ചല്ലാതെ ജമാഅത്ത്
ലഭിക്കാത്ത സാഹചര്യത്തിൽ
അവരോട് തുടർന്നാൽ
ജമാഅത്തിന്റെ മഹത്വം
ലഭിക്കുമെന്നും ഇത്തരുണത്തിൽ
തനിച്ച്
നിസ്കരിക്കുന്നതിനേക്കാൾ
ഉത്തമം അവരോട് തുടർന്ന്
നിസ്കരിക്കലാണെന്നും ഇമാം
റംലി
(റ)അഭിപ്രായപ്പെടുന്നുണ്ട്.
(ശർവാനി:2/254)
പുത്തൻവാദിയുടെ ഗ്രന്ഥം
പുത്തൻ വാദികളുടെ ഗ്രന്ഥങ്ങൾ
വാങ്ങലും വിലക്കലും
അസാധുവും ഹറാമുമാണ്. കാരണം
നിഷിദ്ദമായ കാര്യങ്ങൾ
പ്രതിപാദിക്കുന്ന കൃതികളാണവ.
ഇബ്നു ഹജർ(റ) എഴുതുന്നു:
ﻭﻛﺘﺐ ﻋﻠﻢ ﻣﺤﺮّﻡ‏( ﺗﺤﻔﺔ ﺍﻟﻤﺤﺘﺎﺝ: ٢٣٩ / ٤ ‏)
നിഷിദ്ദമായ അറിവുകൾ
പരമാർശിക്കുന്ന ഗ്രന്ഥങ്ങൾ
വിൽക്കൽ നിഷിദ്ദമാണ്. (തുഹ്ഫ
4/239)
പ്രസ്തുത പരമാർശത്തെ
അധികരിച്ച് അല്ലാമ ശർവാനി
(റ) എഴുതുന്നു:
ﻭﻻ ﻳﺒﻌﺪ ﺃﻥ ﻳﻠﺤﻖ ﺑﺬﺍﻟﻚ ﻛﺘﺐ ﺍﻟﻤﺒﺘﺪﻋﺔ، ﺑﻞ ﻗﺪ ﻳﺸﻤﻠﻬﺎ
ﻗﻮﻟﻬﻢ ))ﻭﻛﺘﺐ ﻋﻠﻢ ﻣﺤﺮﻡ (( ﻭﺍﻟﻠﻪ ﺃﻋﻠﻢ.‏( ﺷﺮﻭﺍﻧﻲ:
٢٣٩ / ٤ ‏)
പുത്തനാശയക്കാരുടെ
ഗ്രന്ഥങ്ങളെയും അതോടു
താരതമ്മ്യം ചെയ്യാവുന്നതാണ്.
എന്ന്മാത്രമല്ല 'നിഷിദ്ദമായ
അറിവുകൾ പരമാർശിക്കുന്ന
ഗ്രന്ഥങ്ങൾ' എന്നാ കര്മ്മ
ശാസ്ത്ര പണ്ഡിതന്മാരുടെ
പ്രസ്താവന അതിനേയും കൂടി
ഉള്കൊള്ളിക്കുന്നതാണ്.
(ശർവാനി: 4/239)
പുത്തൻവാദിക്ക് ഗ്രന്ഥം
കൊടുക്കൽ.
ഖുർആൻ,തഫ്സീർ ,ഹദീസ്
മഹാന്മാരുടെ ചരിത്രങ്ങൾ
എന്നിവ ഉൾകൊള്ളുന്ന
ഗ്രന്ഥങ്ങൾ കാഫിറിനു നല്കാൻ
പാടില്ലെന്ന മസ്അലയെ
അടിസ്ഥാനമാക്കി അല്ലാമ
ശർവാനി(റ) എഴുതുന്നു:
ﻳﺆﺧﺬ ﻣﻨﻪ ﺃﻧﻪ ﻳﺤﺮﻡ ﺗﻤﻠﻴﻚ ﻣﺎ ﻓﻴﻪ ﺁﺛﺎﺭ ﺍﻟﺼﺤﺎﺑﺔ ﺃﻭ ﺍﻷﺋﻤﺔ
ﺍﻷﺭﺑﻌﺔ ﺃﻭ ﻏﻴﺮﻫﻢ ﻣﻦ ﺍﻟﻔﻘﻬﺎﺀ ﻭﺍﻟﺼﻮﻓﻴﻴﻦ ﻟﻤﻦ ﻳﺒﻐﻀﻬﻢ
ﻣﻦ ﺍﻟﻤﺒﺘﺪﻋﻴﻦ ﻛﺎﻟﺮﻭﺍﻓﺾ ﻭﺍﻟﻮﻫﺎﺑﻴﻴﻦ ﺑﻞ ﺃﻭﻟﻰ ؛ ﻷﻥ
ﺇﻫﺎﻧﺘﻬﻢ ﺃﺷﺪ ﻣﻦ ﺇﻫﺎﻧﺔ ﺍﻟﻜﻔﺎﺭ.‏( ﺷﺮﻭﺍﻧﻲ : ٢٣٠ / ٤ ‏)
പ്രവാചകരു(സ) ടെ
അനുചരൻമാരുടെയോ നാല്
ഇമാമുകളുടെയോ മറ്റു
ഫുഖഹാക്കളുടെയോ ചരിത്ര
ഗ്രന്ഥം അവരോട് ക്രോധം
വെച്ചുപുലർത്തുന്ന റാഫിളികൾ,
വഹാബികൾ പോലെയുള്ള
പുത്തനാശയക്കാർക്ക് നൽകൽ
ഹറാമാണെന്ന് അതിൽ നിന്ന്
മനസ്സിലാക്കാം.
പുത്തനാശയക്കാർ അത്തരം
ഗ്രന്ഥങ്ങളെ കാഫിർ
പുച്ചിക്കുന്നതിനേക്കാൾ ഉപരി
പുച്ചിക്കുന്നതിനാൽ
എന്തായാലും അവര്ക്കത്
നല്കാൻ പറ്റില്ല. (ശർവാനി:
4/230)
ഖുര്ആന് പറയുന്നു നബിയേ
അല്ലാഹുവിലും അന്ത്യ
ദിനത്തിലും വിശ്വാസമുള്ള
ആളുകള് അല്ലാഹുവിനോടും
റസൂലിനോടും ശത്രുത
വെക്കുന്നവരെ
ഇഷ്ടപ്പെടുകയില്ല. അവര്
പിതാക്കന്മാരയാലും,
സന്താനങ്ങള് ആയാലും,
സഹോദരങ്ങള് ആയാലും
കുടുംബക്കാര് ആയാലും ശരി
( മുജാധല 22) .
ഇ ആയതിന്റെ തഫ്സീരില് പ്രമുഖ
ഖുര്ആന് മുഫസ്സിര് ഇസ്മായീലുല്
ഹിഖില് ബരൂസവി (റ) പറയുന്നു ഈ
ശത്രുക്കള് എന്നത് കൊണ്ട് ഉള്ള
ഉദ്ദേശം മുനാഫിഖുകള്, പുത്തന്
വാദികള്, യഹൂദികള്, അക്രമികള്,
ദോഷികള്എന്നിവരാണ്. (റൂഹുല്
ബയാന് 9/412).
കാരണം ഇമാം റാസി പറയുന്നു
അല്ലാഹുവിലുള്ള വിശ്വാസവും
അല്ലാഹുവിന്റെ ശത്രുക്കലോടുള്ള
സ്നേഹവും ഒരു മനസ്സില്
ഒരുമിക്കുകയില്ല. (റാസി 29/276).
ഇ ആയത്തില് നിന്നും
വഹാബികള്, രഫിളുകള്,
പോലെയുള്ള പുത്തന് വാദികള്ക്ക്
സഹാബത്തിന്റെയോ
മുജ്തഹിദുകളായ,
ഇമാമുകളുടെയോ,
സൂഫിയാക്കളുടെയോ ആസാരുകള്
കൈ മാറല് ഹറാം ആണ്. അവര്
അതിനെ പുച്ച്ചിക്കുന്നവര്
ആയതുകൊണ്ട് (ശര്ര്വാനി 4/255)
റൂഹുല് ബയാന് തഫ്സീരില് പറയുന്നു
,
ഒരു പുത്തന് ആശയക്കാരന്റെ
നേര്ക്ക് ആരെങ്കിലും
ചിരിച്ചാല് അള്ളാഹു അവന്റെ
ഹൃദയത്തില് നിന്ന് ഈമാന്ന്റെ
പ്രകാശം എടുത്തു കളയുന്നതാണ്.
(റൂഹുല് ബയാന് 9/412).
അനസ് (റ) പറയുന്നു ,നബി (സ)
തങ്ങള് ജനത്തോട് പറഞ്ഞു എന്റെ
സഹാബത്തിനെ നിങ്ങള്
ആക്ഷേപിക്കരുത്, കാരണം
നിശ്ചയം അവസാന കാലത്ത്
സഹാബത്തിനെ
ആക്ഷേപിക്കുന്ന ഒരു കൂട്ടം
ആളുകള് പ്രത്യക്ഷപ്പെടും,
അവര്ക്ക് രോഗം ബാധിച്ചാല്
നിങ്ങള് സന്ദര്ശിക്കാന്
പോകരുത്, അവര് മരിച്ചു
പോയാല് നിങ്ങള്
സംബന്ധിക്കരുത്,അവര്ക്ക്
നിങ്ങള് ആനന്ദരവകാശം
കൊടുക്കരുത്, അവര്ക്ക് നിങ്ങള്
സലാം പറയുകയോ അവരുടെ മേല്
മയ്യിത്ത് നിസ്കരിക്കുകയോ
ചെയ്യരുത്. (താരീക് ഇബ്നു
അസാക്കിര് 4/369).
സുന്നി സ്ത്രീകള്ക്ക് ബിദുഅത്ത്
കാരന് അനുയോജ്യനല്ല. (മഹല്ലി
3/235)
ബിദ്അത്ത് കാരനോട് സലാം
പരയാതിരിക്കല് ആണ്
സുന്നത്ത്.അവന് പറഞ്ഞാല് നാം
മടക്കേണ്ടതും ഇല്ല. (ഫത്ഹുല്
മുഈന് 465) .
നിസ്ക്കാരത്തില് പുത്തന്
വാദികളെ തുടരല് കറാഹത്ത് ആണ്.
ഫര്ള് ,ശര്ത്തുകള്
നഷ്ടപ്പെടുത്തുന്നവനെ തുടര്ന്നാല്
നിസ്കാരം സാധുവാകുകയില്ല .
(തുഹ്ഫ 2/294)

പുത്തൻ വാദികളേ കുറ്റം പറയരുത് എന്നത് ശരിയാണോ

 


ചോദ്യം


മരിച്ചതിന്ന് ശേഷം ഒഹാബി മൗദൂദി ഖവാരിജി

തുടങ്ങി പുത്തൻ വാദികളേ 

കുറ്റം പറയരുത് എന്നത് ശരിയാണോ


ഉത്തരം


ഇമാം നവവി പറയുന്നു

لو كان الميت مبتدعا مظهرا للبدعة ورءي الغائب منه ما يكره فا الذي يقتضيه القياس أن يتحدث به في الناس ليكون ذلك زجرا للناس 

الاذكار النووي 141 


മരണപ്പെട്ടവൻ പുത്തൻവാദി വാദിയും പുത്തൻ വാദത്തെ പ്രകടിപ്പിക്കുന്നവനുമായ പിഴച്ച

വിഭാഗക്കാരനാണ് എങ്കിൽ

 അവനിൽ നിന്നും

വെറുപ്പുളവാക്കുന്ന വല്ലതും കുളിപ്പിക്കുന്നവൻ കണ്ടാൽ അത് ജനങ്ങളിൽ പരസ്യമായി പറയേണ്ടതാണ് എന്നതാണ് ഇതാണ് നിയമം തേടുന്നത്


 പുത്തൻ വാദത്തോട് ജനങ്ങളെ അകറ്റുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്

അൽ അദ്കാർ 143


സംശയ നിവാരണം

K K M A S

നവീനവാദികളോടുള്ള നിലപാട്

 നവീനവാദികളോടുള്ള നിലപാട്


 സൂറ മുജാദിലയുടെ 122-ാം ആയത്തില്‍ അല്ലാഹു പ്രഖ്യാപിക്കുന്നു: ”അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും വിരോധികളെ ഇഷ്ടപ്പെടുന്നവരായി അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരെ നീ കാണുകയില്ല. അവര്‍ മാതാപിതാക്കളോ സന്താനങ്ങളോ കുടുംബങ്ങളോ ആരായാലും ശരി. ഇപ്രകാരം അവന്റെ ശത്രുക്കളെ ഇഷ്ടപ്പെടാത്തവരുടെ ഹൃദയത്തില്‍ അല്ലാഹു വിശ്വാസം ഉറപ്പിക്കുകയും അവന്‍ പ്രത്യേകമായി സഹായിക്കുകയും ചെയ്യുന്നു. താഴ്‌വരയില്‍ കൂടി നദികള്‍ ഒഴുകുന്ന പൂങ്കാവനത്തില്‍ അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതും അവര്‍ അതില്‍ ശാശ്വതമായി നിവസിക്കുന്നവരുമത്രെ. അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു; അവര്‍ അല്ലാഹുവിനെയും. അവര്‍ അല്ലാഹുവിന്റെ കക്ഷിയാകുന്നു. അറിയുക, നിസ്സംശയം അല്ലാഹുവിന്റെ കക്ഷി മാത്രമാണു വിജയികള്‍.”



മേല്‍പ്പറഞ്ഞ ആയത്തിന്റെ തന്നെ വ്യാഖ്യാനത്തില്‍ മദാരികുത്തന്‍സീലില്‍ ഇങ്ങനെ കാണാം: ”സഹ്‌ല്(റ) പറഞ്ഞിരിക്കുന്നു; ഈമാന്‍ സാധുവാകുകയും തൗഹീദ് ശരിപ്പെടുകയും ചെയ്ത ഒരാള്‍ മുബ്തദിഇനോട് സന്തോഷം പ്രകടിപ്പിക്കുകയും അവനോടു സ്‌നേഹം നിലനിറുത്തുംവിധം ഇരിക്കുകയും ചെയ്യുകയില്ല. മറിച്ചു ബിദ്അതിനോടുള്ള വെറുപ്പ് പ്രകടിപ്പിക്കുന്നതാണ്. ഒരു മുബ്തദിഇനോട് ആരെങ്കിലും സന്തോഷം കാണിച്ചാല്‍ അവനില്‍നിന്നു നബിചര്യയുടെ മാധുര്യം അല്ലാഹു എടുത്തുകളയും. ഭൗതിക ലോകത്തിന്റെ ഉന്നതിയോ സമ്പത്തോ ഉദ്ദേശിച്ചുകൊണ്ട് ഒരു മുബ്തദിഇന് ഒരാള്‍ ഉത്തരം ചെയ്താല്‍ അതേ ഉന്നതികൊണ്ട് അല്ലാഹു അവനെ നിസ്സാരപ്പെടുത്തുകയും ആ ഐശ്വര്യത്തില്‍നിന്നു ദരിദ്രനാക്കിത്തീര്‍ക്കുകയും ചെയ്യും. സന്തോഷപൂര്‍വം ഒരാള്‍ മുബ്തദിഇനോട് ചിരിക്കുകയാണെങ്കില്‍ അയാളില്‍നിന്ന് ഈമാന്റെ പ്രകാശം അല്ലാഹു നീക്കിക്കളയും”(മദാരികുത്തന്‍സീല്‍: 4/237)



ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി(റ) പറയുന്നു: ”അല്ലാഹുവിന്റെ വിരോധികളെ ഇഷ്ടപ്പെടലും ഈമാനും ഒരുമിച്ചുകൂടുകയില്ല എന്നാണ് ഈ ആയത്തിന്റെ ഉദ്ദേശ്യം. കാരണം, ഒരാള്‍ മറ്റൊരാളെയും അവന്റെ ശത്രുവിനെയും ഒരുപോലെ ഇഷ്ടപ്പെടുക അസാധ്യമാണ്”(റാസി: 29/276). ഇമാം ഖുര്‍ത്വുബി പറയുന്നു: ഖദരിയ്യതിനെ(അല്ലാഹുവിന്റെ ഖദ്‌റില്‍ വിശ്വാസമില്ലാത്ത മുബ്തദിഇനെ) സ്‌നേഹിക്കാന്‍ പാടില്ലെന്നും അവരോടു സഹകരിക്കുകയോ ബന്ധപ്പെടുകയോ ചെയ്യരുതെന്നും ഈ ആയത്തില്‍ നിന്ന് ഇമാം മാലിക്(റ) ലക്ഷ്യം പിടിച്ചിരിക്കുന്നു. ഇമാം മാലിക്(റ)വില്‍നിന്ന് അശ്ഹബ് നിവേദനം ചെയ്യുന്നു: ”ഖദരിയ്യാക്കളുടെ കൂടെ നീ ഇരിക്കരുത്, അല്ലാഹുവിന്റെ കാര്യത്തില്‍ നീ അവരെ എതിരാളികളായിക്കാണണം. അവരെ നീ പ്രിയംവെക്കരുത്. അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും എതിരാളികളെ മുഅ്മിനുകള്‍ പ്രിയംവെക്കുകയില്ല എന്നാണു ഖുര്‍ആന്‍ പഠിപ്പിക്കുന്നത്”(ഖുര്‍ത്വുബി: 17/308). ഇപ്രകാരം ത്വബ്‌രി, റൂഹുല്‍ബയാന്‍ തുടങ്ങിയ മറ്റു തഫ്‌സീറുകളിലും കാണാം.




സൂറ അല്‍അന്‍ആം: 159, അര്‍റൂം: 32, അന്നിസാഅ്: 69 ആയത്തുകളുടെ വ്യാഖ്യാനങ്ങളില്‍ മുബ്തദിഇനോട് വെറുപ്പു പ്രകടമാക്കണമെന്ന് ആധികാരിക തഫ്‌സീര്‍ ഗ്രന്ഥങ്ങളിലെല്ലാം ഉറപ്പിച്ചു പറഞ്ഞതായി കാണാം. ഇമാം ത്വബ്‌രി നിവേദനം ചെയ്യുന്നു. റസൂല്‍÷ പറഞ്ഞതായി അബൂഹുറയ്‌റ(റ) പറയുന്നു: ”ദീനിനെ ഛിന്നഭിന്നമാക്കുകയും വിവിധ കക്ഷികളായി തിരിയുകയും ചെയ്തവര്‍, തങ്ങള്‍ക്ക് അവരോടും അവര്‍ക്കു തങ്ങളോടും ഒരു ബന്ധവുമില്ല. അവര്‍ ഈ സമുദായത്തില്‍പ്പെട്ട ബിദ്അത്തുകാരും ആശയക്കുഴപ്പത്തില്‍പെട്ടവരും വഴിപിഴച്ചവരുമാണ്”(ത്വബ്‌രി: 8/78). തഫ്‌സീര്‍ ഖുര്‍ത്വുബി രേഖപ്പെടുത്തുന്നു: ”സത്യനിഷേധികളായ മുഴുവന്‍ അവിശ്വാസികളും അപ്രകാരം എല്ലാ മുബ്തദിഉകളും ഈ സൂക്തത്തിന്റെ വിവക്ഷയില്‍ പെടുന്നു” (ഖുര്‍ത്വുബി: 7/149).


അന്യമാര്‍ഗങ്ങളെ അനുഗമിക്കരുത് എന്നതുകൊണ്ട് ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍ തുടങ്ങിയ മതക്കാരുടെ മാര്‍ഗവും, ദേഹേച്ഛയെ അനുഗമിക്കുന്ന ബിദ്അതുകാര്‍, മറ്റു വഴിപിഴച്ച പ്രസ്ഥാനക്കാര്‍ എന്നിവരെയാണ് ഉദ്ദേശിക്കുന്നതെന്ന് ഇബ്‌നുഅത്വിയ്യ(റ) പറഞ്ഞിട്ടുണ്ടെന്ന് അല്‍അന്‍ആം 153-ാം വചനത്തിന്റെ വിവക്ഷയില്‍ ഇമാം ഖുര്‍ത്വുബി വ്യക്തമാക്കുന്നു. ‘വിവിധ മാര്‍ഗങ്ങളെന്ന് ഈ ആയത്തില്‍ പറഞ്ഞതുകൊണ്ടുള്ള വിവക്ഷ ബിദ്അതുകാരുടെ മാര്‍ഗമാണെ’ന്നു പ്രസിദ്ധ മുഫസ്സിറായ മുജാഹിദ്(റ) പറഞ്ഞിട്ടുണ്ട്(ഖുര്‍ത്വുബി 7/12, 7/138, 9/108 പേജുകളില്‍ ഇക്കാര്യം വിശദമായി പ്രതിപാദിച്ചതു കാണാം).


മുബ്തദിഉകളുമായി എങ്ങനെ വര്‍ത്തിക്കണമെന്നതിനെക്കുറിച്ചു വന്ന ഹദീസുകളും അതു സംബന്ധിച്ചു മുഹദ്ദിസുകള്‍ രേഖപ്പെടുത്തിയ ഉദ്ധരണികളും വളരെയേറെയുണ്ട്. പ്രഥമ മുബ്തദിഉകളായ ഖദരിയാക്കളെക്കുറിച്ചു റസൂല്‍ പറഞ്ഞതു കാണുക: ”അല്ലാഹുവിന്റെ ഖദര്‍കൊണ്ടു കളവാക്കുന്നവര്‍ ഈ സമുദായത്തിലെ മജൂസികളാണ്. അവര്‍ രോഗികളായാല്‍ നിങ്ങള്‍ അവരെ കാണാന്‍ പോകരുത്, മരിച്ചാല്‍ ജനാസ സന്ദര്‍ശിക്കരുത്. അത്തരക്കാരെ കണ്ടുമുട്ടിയാല്‍ സലാം പറയുകയും അരുത്”(ഇബ്‌നുമാജ).


ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ ഈമാന്‍ കാര്യത്തില്‍ ആറാമത്തേതാണു ഖദറിലുള്ള വിശ്വാസം. അല്ലാഹുവിന്റെ അനാദിയായ മുന്‍നിശ്ചയപ്രകാരമാണു പ്രപഞ്ചവും അതിലുള്ള മുഴുവന്‍ കാര്യങ്ങളും നടക്കുന്നത്. അല്ലാഹുവിന്റെ മുന്‍നിശ്ചയം കൂടാതെ നല്ലതും ചീത്തയുമായ ഒരു കാര്യവും നടക്കില്ല എന്നതാണു ഖദറിലുള്ള വിശ്വാസം. ഇസ്‌ലാമിന്റെ ആദ്യഘട്ടത്തില്‍ തന്നെ ചിലര്‍ ഈ വിശ്വാസം അംഗീകരിക്കാന്‍ തയാറായില്ല. അവര്‍ ‘ഖദരിയ്യാക്കള്‍’ എന്ന് അറിയപ്പെട്ടു. ഇതുപോലെ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ തള്ളിപ്പറയുന്നവരെല്ലാം മുബ്തദിഉകള്‍ തന്നെ. അവരുമായി ബന്ധപ്പെടുന്നതിനെക്കുറിച്ച് സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നതു കാണുക: ”നീ അവരെ കണ്ടാല്‍ പറയുക, നിസ്സംശയം ഞാന്‍ അക്കൂട്ടത്തിലല്ല, അവര്‍ എന്റെ കൂട്ടത്തിലുമല്ല. അല്ലാഹു സത്യം, ഖദരിയ്യാക്കളില്‍ ഒരാള്‍ക്ക് ഉഹുദ് പര്‍വതത്തോളം സ്വര്‍ണമുണ്ടാവുകയും അതു മുഴുവന്‍ ചെലവഴിക്കുകയും ചെയ്താലും ഖദറില്‍ വിശ്വസിക്കുന്നതുവരെ അവനില്‍നിന്നു യാതൊന്നും സീകരിക്കുകയില്ല” (മുസ്‌ലിം: 1/27).


ഇമാം മുസ്‌ലിമിന്റെ മറ്റൊരു നിവേദനം കാണുക: നജ്ദത്ത് എന്നവന്‍ ഇബ്‌നുഅബ്ബാസ്(റ)വിനോട് അഞ്ചു കാര്യങ്ങളെക്കുറിച്ച് എഴുതി ചോദിച്ചു. ഇബ്‌നുഅബ്ബാസ്(റ) തന്റെ മറുപടിയുടെ ആമുഖത്തില്‍ ഇങ്ങനെ എഴുതി: ”ഞാന്‍ ഇല്‍മ് മറച്ചുെവക്കുന്നവന്‍ ആ കുമോ എന്നു ഭയന്നില്ലെങ്കില്‍ നിനക്കു ഞാന്‍ എഴുതുമായിരുന്നില്ല”(മുസ്‌ലിം: 2/116). നജ്ദത്ത് എന്നയാള്‍ ഖവാരിജുകളില്‍ പെട്ടവനായതുകൊണ്ടാണ് അവനു മറുപടി എഴുതിയപ്പോള്‍ പോലും ഇബ്‌നുഅബ്ബാസ്(റ) വെറുപ്പു പ്രകടമാക്കിയതെന്ന് ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) പ്രസ്താവിച്ചിട്ടുണ്ട്. സ്വഹാബികളില്‍ പ്രമുഖരായ ഇബ്‌നുഉമര്‍(റ), ഇബ്‌നുഅബ്ബാസ്(റ) എന്നിവര്‍ മുബ്തദിഉകളെക്കുറിച്ച് എത്രമാത്രം വെറുപ്പു പ്രകടമാക്കിയവരായിരുന്നുവെന്നതിന്റെ തെളിവാണ് ഈ സംഭവങ്ങള്‍. ‘ഖദര്‍ നിഷേധികളുടെ കൂടെ നിങ്ങള്‍ ഇരിക്കരുത്, അവരുമായി സലാമും സംസാരവും ആരംഭിക്കുകയും ചെയ്യരുത്’ എന്ന് ഉമര്‍(റ) വഴി അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്(മിര്‍ഖാത്: 1/149). കൂടെ ഇരിക്കരുതെന്നു പറഞ്ഞതുകൊണ്ടുള്ള വിവക്ഷ അവരെ ബഹുമാനിച്ചും രസിപ്പിച്ചും ഇരിക്കാന്‍ പാടില്ലെന്നാണെന്നു മുല്ലാ അലിയ്യുല്‍ഖാരി(റ) വ്യക്തമാക്കിയിരിക്കുന്നു(മിര്‍ഖാത്). യാത്രയിലോ ഹോട്ടലിലോ പൊതുജനങ്ങള്‍ പെരുമാറുന്ന മറ്റിടങ്ങളിലോ അവര്‍ക്ക് ആദരവ് വരാത്തവിധം കൂടെ ഇരിക്കുന്നതു തെറ്റല്ലെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.


ഒരിക്കല്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വിന്റെഅടുത്ത് ഒരാള്‍ വന്ന് ഇന്ന ആള്‍ താങ്കള്‍ക്കു സലാം പറഞ്ഞിരുന്നുവെന്നു പറഞ്ഞു: അ ബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ഉടനെ പ്രതികരിച്ചു: ”അവന്‍ ബിദ്അത്തുകാരനാണെന്ന് എനിക്കു വിവരം കിട്ടിയിരുന്നു. അങ്ങനെ ആയിട്ടുണ്ടെങ്കില്‍ അവന് എന്റെ സലാം പറയരുത്” (തുര്‍മുദി, അബൂദാവൂദ്, ഇബ്‌നുമാജഃ). ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നുഹജര്‍ അസ്ഖലാനി(റ)വിനെ ഉദ്ധരിച്ചുകൊണ്ട് മുല്ലാ അലിയ്യുല്‍ഖാരി(റ) പറയുന്നു: ”ബിദ്അത്തുകാരോടു വെറുപ്പ് പ്രകടമാക്കണമെന്നു നമ്മോട് കല്‍പ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഉലമാഅ് ഇപ്രകാരം പറഞ്ഞിട്ടുള്ളത്. ഫാസിഖിന്റെയും മുബ്തദിഇന്റെയും സലാം മടക്കല്‍ വുജൂബില്ലെന്നു മാത്രമല്ല സുന്നത്തുപോലുമില്ല. അവരെ ബിദ്അത്തില്‍നിന്നു തടയാനാണിത്. അവരുമായി പിണങ്ങി നില്‍ക്കാവുന്നതാണ്”(മിര്‍ഖാത്: 1/55).

അനസ്(റ)വില്‍നിന്നു ഉഖയ്ല്‍(റ) ഉദ്ധരിച്ചതു കാണുക: ”നിങ്ങള്‍ അവരോടു(സ്‌നേഹം കാണിച്ച്)കൂടെ ഇരിക്കുകയോ ഒപ്പം ഭക്ഷിക്കുകയോ ചെയ്യരുത്. അവരോടു വൈവാഹികബന്ധം നടത്തരുത്.” ‘നിങ്ങള്‍ അവരുടെ ജനാസഃ നിസ്‌കരിക്കുകയോ അവരെ തുടര്‍ന്നു നിസ്‌കരിക്കുകയോ ചെയ്യരുതെ’ന്ന് ഇബ്‌നുഹിബ്ബാന്‍ നിവേദനം ചെയ്തിട്ടുണ്ട്. ഇബ്‌നുഅസാകിര്‍ അനസ്(റ)വിനെ ഉദ്ധരിക്കുന്നു. നബി÷ പറഞ്ഞു:


”എന്റെ സ്വഹാബികളെ നിങ്ങള്‍ ചീത്ത പറയരുത്. തീര്‍ച്ചയായും എന്റെ സ്വഹാബികളെ ചീത്ത പറയുന്ന ഒരു ജനത പിന്നീടു വരും. അവര്‍ രോഗികളായാല്‍ നിങ്ങള്‍ അവരെ സന്ദര്‍ശിക്കരുത്. അവര്‍ക്കു നിങ്ങള്‍ സലാം പറയുകയോ അവരുടെ ജനാസ നിസ്‌കരിക്കുകയോ ചെയ്യരുത്” (താരീഖു ദിമശ്ഖില്‍കബീര്‍- ഇബ്‌നുഅസാകിര്‍: 4/369).


മുബ്തദിഉകളോടു വെറുപ്പും നീരസവും പ്രകടമാക്കണം, അവരോടു സലാം പറയുകയോ അവരുടെ സലാം മടക്കുകയോ ചെയ്യരുതെന്നും അവര്‍ക്കുവേണ്ടി മയ്യിത്ത് നിസ്‌കരിക്കാനോ അവരെ തുടര്‍ന്നു നിസ്‌കരിക്കാനോ പാടില്ല. ഇതൊക്കെ വ്യക്തമാക്കുന്നതാണു മേല്‍കൊടുത്ത ഉദ്ധരണികള്‍. ഇനിയും ധാരാളം ഹദീസുകള്‍ ഇവ്വിഷയത്തില്‍ കുറിക്കാനുണ്ടെങ്കിലും ചിന്തിക്കുന്നവര്‍ക്ക് ഇത്രയും മതിയെന്നു കരുതി നിറുത്തുകയാണ്. (തുടരും)



പുത്തൻ വാദിയോടുള്ള സമീപനം സഊദി പണ്ഡിതരുടെ അഭിപ്രായം ഫത് വ

 സൗദി അറേബ്യായുടെപ ഉന്നത പണ്ഡിത സഭ ആയ ലജ്‌നത്തു ദാഇമാ




فتاوى اللجنة الدائمة
ലജനതുദ്ദാഇമയുടെ ഫതാവ
السؤال الثالث من الفتوى رقم ( 6280 )
6280 മത്തെ ഫതാവയിൽ പെട്ട മൂന്നാമത്തെ ചോദ്യം 



:س3: من ينكر بعض الأحاديث الصحيحة الواردة في الصحيحين مثل حديث عذاب القبر ونعيمه والمعراج والسحر والشفاعة والخروج من النار، ما الحكم فيهم هل يصلى وراءهم أو يتبادل معهم السلام أو يعتزلوا؟



ചോദ്യം3: ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുള്ള സ്വഹീഹായ ഹദീഥുകളെ, ഉദാഹരണത്തിന്‌,
ഖബറിലെ രക്ഷാശിക്ഷകൾ, മിഅ്റാജ്‌ , സിഹ്‌റ്‌, ശഫാഅത്ത്‌ , അതു മുഖേനയുള്ള നരകമോചനം പോലെയുള്ള വിഷയങ്ങൾ പരാമർശിക്കുന്നഹദീഥുകൾ‚ ഇവ നിഷേധിക്കുന്നവരുടെ മതവിധിയെന്താണ്‌? അവരുടെ പിന്നിൽ നമസ്ക്കരിക്കുവാൻ പാടുണ്ടോ? അവരോട്‌ പരസ്പരം സലാം പറയുവാൻ പാടുണ്ടോ? അതോ, അത്തരക്കാരിൽ നിന്നും വിട്ടു നിൽക്കുകയാണോ വേണ്ടത്‌?



ج3: يبحث معهم أهل العلم بالحديث رواية ودراية ليعرفوهم بصحتها وبمعانيها، فإن أصروا بعد ذلك على إنكارها أو تحريف نصوصها عن معناها الصحيح تبعًا لهواهم وتنزيلاً لها على رأيهم الباطل فهم فسقة، ويجب اعتزالهم وعدم مخالطتهم؛ اتقاءً لشرهم، إلاَّ إذا كان الاتصال بهم من أجل النصح لهم
وإرشادهم، أما الصلاة وراءهم فحكمها حكم الصلاة وراء الفاسق، والأحوط: عدم الصلاة خلفهم؛ لأن بعض أهل العلم كفرهم.وبالله التوفيق. وصلى الله على نبينا محمد


،
ഉത്തരം:


 ഇത്തരക്കാർക്ക്‌ ഈ വിഷയത്തിൽ വന്ന സ്വീകാര്യതയും ആശയവും
വ്യക്തമാക്കിക്കൊടുത്തു കൊണ്ട്‌ ഇൽമിന്റെയാളുകൾ ഇവരുമായി ഹദീഥിന്റെ സനദും ആശയവും മുന്നിൽ വെച്ച്‌ ചർച്ച നടത്തണം. ഇത്തരം ചർച്ചകൾക്ക്‌ ശേഷവും തങ്ങളുടെ ദേഹേച്ഛകളെ പിന്തുടർന്നു കൊണ്ടും
അവരുടെ സ്വാഭിപ്രായങ്ങളെ നിലനിർത്തുവാനായും ഹദീഥുകളെ നിഷേധിക്കുകയും
അതിന്റെ ആശയത്തെ ദുർവ്യാഖ്യാനിക്കുകയുമാണെങ്കിൽ അവർ തെമ്മാടികളാണ്‌.
അവരിൽ നിന്ന്‌ അകലം പാലിക്കൽനിർബന്ധമാണ്‌. അത്തരക്കാരുടെ
തിൻമകൾ തങ്ങളെയും ബാധിക്കുമെന്നതിനാൽ അവരോട്‌ കൂടിക്കലരാൻ
പാടുള്ളതല്ല. ഫാസിഖിന്റെ പിന്നിൽ നിന്ന്‌ നമസ്ക്കരിക്കുന്നവന്റെ വിധിയാണ്‌ അവരുടെ
വിഷയത്തിലുമുള്ളത്‌.
സൂക്ഷ്മതയ്ക്ക്‌ വേണ്ടി പിന്നിൽ
നമസ്ക്കരിക്കുന്നത് ഉപേക്ഷിക്കലാണ്‌ ഏറ്റവും ഉത്തമം. തൗഫീഖ്‌ അല്ലാഹുവിങ്കലാണ്‌.
നബി(സ്വ)യുടെ മേലുംഅവിടുത്തെ കുടുംബത്തിന്റെയും സ്വഹാബികളുടെയും മേലും
അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകുമാറാകട്ടെ.

(സൗദി ഉന്നത പണ്ഡിതസഭ: ഫതാവാ 6280/3)

പുത്തൻ വാദിക്ക് മയ്യത്ത് നിസ്കാരം ശംസുൽ ഉലമയുടെ ഫത് വ

 *ഉസ്താദ് നാസർ ഫൈസി കൂടത്തായിക്കൊരുതുറന്ന കത്ത്...!*


https://www.facebook.com/fathimarasheed123/


വർത്തമാനം പത്രം ശബാബ്‌ യുവത തുടങ്ങി നദുവത്തുൽ മുജാഹിദീന്റെ പല പ്രധാനപ്പെട്ട സമിതികളിലും നേതൃത്വത്തിലും ഉള്ള ആളായിരുന്നു എം ഐ തങ്ങൾ എന്ന കാര്യം അറിയാത്തവർ ചുരുക്കമാണ്. അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്ന താങ്കളെപ്പോലുള്ളവരും വളരെ ചുരുക്കമാണ്. നിങ്ങളുടെ സമസ്തക്ക് ലീഗിനെ കൈവിട്ടാൽ നില നില്പില്ല എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്.ലീഗിനാണെങ്കിൽ ,ഞാൻ മനസിലാക്കിയിടത്തോളം -വഹാബികളെ കൈവിട്ടുള്ള ഒരു കളിയുമില്ല. സമസ്തയുടെ വൈസ് പ്രസിഡന്റായ തങ്ങൾ ലീഗിനെയോ അതുവഴി വഹാബികളെയോ കൈ വിടില്ല. M I തങ്ങൾ മരിച്ചപ്പോൾ സമസതയുടെ വൈസ് പ്രസിഡന്റ് മയ്യിത്ത് നിസ്കരിക്കാൻ പോയി.വഹാബിയാണെന്നറിയാതെ പോയതല്ല. അത്രക്കും ലോക വിവരമില്ലാത്തയാളല്ലല്ലോ സമസ്തയുടെ വൈസ് പ്രസിഡന്റ്...മുജാഹിദ് നേതാവ് കരുവള്ളി മൗലവി മരിച്ചപ്പോൾ സമസ്തയുടെ വൈസ് പ്രസിഡന്റ് മയ്യിത്ത് നിസ്കരിച്ചത് മറ്റൊരെപ്പിസോഡ്... മുജാഹിദ് നേതാവ് ഏപി അബ്ദുൽ ഖാദർ മൗലവി മരിച്ചപ്പോൾ - സമുദായത്തിന് തീരാനഷ്ടമെന്ന് വൈസ് പ്രസിഡന്റ് വിതുമ്പിയത് രണ്ടുമല്ലാത്ത മൂന്നാമതൊരെപ്പിസോഡ്...വഹാബിപ്പരിപാടിക്ക് പോകരുതെന്ന് സമസ്ത പറയും- തങ്ങൻമാർ പോകും- വീണ്ടും പറയും- വീണ്ടും പോകും... ഇത് ഒരിക്കലുമവസാനിക്കാത്ത മെഗാ എപ്പിസോഡ്...


സമസ്തയുണ്ടാക്കിയത് ബിദ്അത്തുകാരെ പ്രതിരോധിക്കാൻ... സമസ്തയുടെ വൈസ് പ്രസിഡന്റാകട്ടെ ബിദ്അത്തുകാർക്ക് മയ്യിത്ത് നിസ്കരിച്ച് ലോക സമാധാനത്തിന്റെ ബ്രാന്റ് അംബാസിഡറാകുന്നു... ഈ പുരോഗതിക്കിടയിൽ ഇനി സമസ്തക്കെന്ത് പ്രസക്തിയെന്നാരെങ്കിലും ചോദിച്ചാലവരെ കുറ്റപ്പെടുത്താനാകുമോ...?...


ഇസ്തിഗാസ ശിർക്കാണെന്നുറച്ചു വിശ്വസിക്കുന്ന ,അതുവഴി കേരളത്തിലെ ഭൂരിഭാഗം മുസ്ലിംകളും മുശ്രിക്കാണെന്ന് ഉറപ്പിക്കുന്ന MI തങ്ങൾക്ക് വേണ്ടി മയ്യിത്ത് നിസ്കരിച്ച സമസ്തയുടെ വൈസ് പ്രസിഡന്റിനുവേണ്ടി  ''ജുമുഅ ഖുത്തുബയോട്‌ അദ്ദേഹത്തിന്ന് അഭിപ്രായവിത്യാസമുണ്ടായിരുന്നു'' എന്ന യമണ്ടൻ ഡയലോഗുമായി കാലിട്ടടിച്ച് നിലയില്ലാക്കയത്തിൽ മുങ്ങുന്ന താങ്കളോട് സഹതാപം മാത്രം...


                  നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്നതിനിടയിൽ ,രാഷ്ട്രീയത്തെ മുൻ നിർത്തി നടത്തപ്പെടുന്ന ആദർശച്ചവിട്ടു നാടകത്തിന്റെ ഫ്രെയിമിലേക്ക് സമസ്തയുടെ പൂർവ്വ നേതാക്കളെ വലിച്ചിടാൻ താങ്കൾ കാട്ടിയ വ്യഗ്രത പ്രശംസിക്കാതെ വയ്യ... പുത്തൻ വാദിക്ക് മയ്യിത്ത് നിസ്കരിക്കുന്നതിനെ അവരാരും എതിർത്തിട്ടില്ലത്രെ... ''സമസ്തയുടെ നേതൃസ്ഥാനത്തുള്ള തങ്ങൻമാർക്ക് - വഹാബികൾക്കു വേണ്ടി മയ്യിത്ത് നിസ്കരിക്കേണ്ടി വരു''മെന്ന താങ്കളുടെ ബല്യ സ്റ്റേറ്റ്മെന്റ് അംഗീകരിക്കാതെ വയ്യ... ഉസ്താദ് കാന്തപുരം എന്തിനിറങ്ങിപ്പോന്നു- എന്തിന് സമസ്ത രണ്ടായി... തുടങ്ങിയ  എന്റെ അന്വേഷണങ്ങൾക്ക് ഇത്തരം വാക്കുകളിലൂടെ വളരെ ഭംഗിയായി മറുപടി തന്ന താങ്കളെ എത്ര പ്രശംസിച്ചാലും മതിയാകില്ല.


ഇനി ശംസുൽ ഉലമക്കുമുണ്ട് താങ്കളോട് ചിലതു പറയാൻ... ദാ കേട്ടോളൂ...

📚📚_______________📚📚


🕳----------------------------------🕳


സയ്യിദ് മുഹമ്മദ് കോയ തങ്ങൾ 

ഹി. 1379 ജമാദുൽ അവ്വൽ 10 വ്യാഴാഴ്ച എഴുതി ചോദിച്ച ചോദ്യവും മറുപടിയും പൂർണമായി നമുക്ക് വായിക്കാം: ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഇ.കെ അബൂബക്കർ മുസ്‌ലിയാർ അവർകളുടെ 


ഹള്റത്തിലേക്ക്, 


താഴെ എഴുതുന്ന ചോദ്യങ്ങൾക്ക് മതിയായ തെളിവുകളോട് കൂടിയ ഒരു ജവാബ് തരുവാൻ ഇസ്‌ലാമിന്റെ പേരിൽ അപേക്ഷിച്ച് കൊള്ളുന്നു. 


1, അടുത്ത കാലത്തായി ഉടലെടുത്ത മൗദൂദി പാർട്ടിയിൽപെട്ട ആളുകളുമായി എങ്ങനെയെല്ലാമാണ് പെരുമാറേണ്ടത്? 


2, അവർ മരിച്ചാൽ ജനാസയുടെ അടുത്ത് ഹാജറാവുകയും മയ്യിത്ത് നിസ്‌കരിക്കുകയും ചെയ്യുന്നത് അനുവദനീയമാണോ? 


3, സുന്നികളുടെ ജുമുഅത്ത് പള്ളിയിൽ വെച്ച് അവാമ്മും ഖവാസ്സും കൂടിച്ചേർന്ന്‌കൊണ്ട് ജനങ്ങൾക്ക് വിശ്വാസയോഗ്യരായ മുദരിസുകൾ പോലുള്ളവർ ഇമാമായി അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കുന്നതിന്റെ ഹുക്മ് എന്താണ്?


അൽജവാബ്-


1, കേരളത്തിലെ പ്രധാനപ്പെട്ട ആലിമുകൾ മൗദൂദികളുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഉകളാണെന്ന് തീർപ്പ് ചെയ്തിരിക്കുന്നു. മുബ്തദിഉകളെ എല്ലാവിധേനയും വർജ്ജിക്കേണ്ടതാണെന്നുള്ള ഹുക്മ് പ്രസിദ്ധവുമാണ്. 


ഇമാം നവവി(റ) പറയുന്നു: പുത്തൻവാദിക്ക് സലാം പറയരുത്. അവരുടെ സലാം മടക്കരുത്. ഇങ്ങനെയാണ് ഇമാം ബുഖാരിയും മറ്റും പറഞ്ഞിട്ടുള്ളത് 

(അദ്കാർ 206)


2, അവർ മരിച്ചാൽ അവരുടെ മേൽ #മയ്യിത്ത് #നമസ്കരിക്കാനോ ജനാസയിൽ പങ്ക്‌ചേരുവാനോ #പാടുള്ളതല്ല. ബഹു.ശൈഖ് ജീലാനി(റ) പറയുന്നു: സത്യവിശ്വാസി സുന്നത്ത് ജമാഅത്തിന്റെ പാതയാണ് അനുകരിക്കേണ്ടത്. പുത്തനാശയക്കാർക്ക് പെരുപ്പം ഉണ്ടാകുന്ന കാര്യങ്ങൾ ചെയ്യരുത്. അവരോട് സ്‌നേഹത്തിൽ പെരുമാറരുത്. അവരോട് സലാം പറയരുത്. അവരോടൊന്നിച്ച് സന്തോഷ പ്രകടനത്തോടെ ഇരിക്കരുത്. സന്തോഷ ദിനങ്ങളിലും സമയങ്ങളിലും അവർക്ക് അഭിനന്ദന സന്ദേശങ്ങൾ നൽകരുത്. അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കരുത്. അവർക്ക് ഗുണത്തിനായി പ്രാർത്ഥിക്കരുത്. അല്ലാഹുവിന്റെ മാർഗത്തിൽ അവരോട് ഈർഷ്യതയും വെറുപ്പും പ്രകടിപ്പിക്കണം. അവരുടെ പാത പിഴച്ചതാണെന്ന് വിശ്വസിച്ച് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് 

(ഗുൻയത്ത് 89-90/1)


3, മേൽ ചേർത്ത ഒന്നും രണ്ടും സുആലുകളുടെ ജവാബുകളിൽ നിന്ന് മൂന്നാം സുആലിൽ പറയപ്പെട്ട മുദരിസ് പോലോത്തവനെ പിരിച്ചവിടേണ്ടതാണെന്നും അവർ പിഴച്ച ള്വാല്ലും മുള്വില്ലും ആണെന്ന് വ്യക്തമാകുന്നതാണ്. 


എന്ന് ഇ.കെ അബൂബക്കർ മുസ്‌ലിയാർ. 

ഒപ്പ്


📚📚_______________📚📚


🕳----------------------------------🕳


ബിദ്അത്തിനെ പ്രതിരോധിക്കാനുണ്ടാക്കിയ സംഘടനയുടെ വൈസ് പ്രസിഡന്റ് വഹാബി മൗലവിമാർക്കു വേണ്ടി മയ്യിത്ത് നിസ്കരിക്കാനോടി  നടക്കുന്നതിനിടയിൽ-''ഇനി സമസ്തക്കെന്ത് പ്രസക്തി '' എന്നൊന്നും ചോദിക്കുന്നില്ല... താങ്കൾ ഫെയ്സ് ബുക്കിൽ കുറിപ്പെഴുതാൻ നടത്തിയ കഷ്ടപ്പാടെങ്കിലും കണ്ടില്ലെന്നു നടിക്കാനാകുമോ...?...


പ്രിയപ്പെട്ട ഇക്കാക്കാ... ഹമീദ് ഫൈസി അമ്പലക്കടവിന്റെ-പുത്തൻ വാദികളോടുള്ള ''തർകുൽ മുവാലാതിന്റെ''  ഒരു ക്ളിപ്പ് കേട്ട് അഭിമാനത്തോടെ ഇരിക്കുമ്പോളാണ് സ്വന്തം വൈസ് പ്രസിഡന്റ് നിസ്കരിച്ചതും താങ്കളത് ന്യായീകരിച്ചതും കാണുന്നത്... MI തങ്ങളെ വഹാബിയാക്കാതിരിക്കാൻ താങ്കൾ കാട്ടുന്ന വ്യഗ്രത സമ്മതിക്കാതെ വയ്യ... അദ്ധേഹം സമസ്തയുടെ മുശാവറ മെമ്പറാണെന്നു പറയാതിരുന്നത് മഹാഭാഗ്യം... തർക്കുൽ മുവാലാത്ത് എന്നു പറഞ്ഞാലെന്താണിക്കാക്കാ...?... എന്തിനാണ്...?... ശംസുൽ ഉലമക്ക് തിരിയാത്ത എന്താണ് നിങ്ങൾക്ക് തിരിഞ്ഞത്...?... ആർക്കു വേണ്ടിയാണീ ഉരുളൽ ന്യായീകരണം...?... എന്തിനു വേണ്ടിയാണ്...?... ഇനിയെങ്കിലുമൊന്നവസാനിപ്പിച്ചു കൂടേ ഈ കണ്ണുപൊത്തിക്കളി ...?... ''നിങ്ങൾ ധൈര്യമായി വഹാബികളായിക്കോളൂ... മരിക്കുമ്പോൾ മയ്യിത്ത് നിസ്കരിച്ചു തരാനും അതിനെ ന്യായീകരിക്കാനും നിങ്ങൾക്കു വേണ്ടി പൊറുക്കലിനെ തേടാനും- ഞങ്ങൾ സമസ്തക്കാരുണ്ടെന്ന സന്ദേശം'' എല്ലാ വിശ്വാസികൾക്കും എത്തിച്ചു കൊടുക്കാൻ  സമസ്തക്കാകട്ടെ എന്നാശംസിച്ച്... ഒത്തിരി ബഹുമാനത്തോടെ... അതിലേറെ ,ഒത്തിരി സങ്കടത്തോടെ... സ്നേഹ പൂർവ്വം...


              *ഫാതിമാ_റഷീദ്...*

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...