Monday, May 2, 2022

തിരുനബിയിൽ നിന്നുണ്ടായ അത്ഭുതങ്ങൾ പ്രവാചകത്തത്തിന്റെ തെളിവുകൾ . 1:ഭക്ഷണം വർധിപ്പിക്കുന്നു

 



തിരുനബിയിൽ നിന്നുണ്ടായ അത്ഭുതങ്ങൾ


പ്രവാചകത്തത്തിന്റെ തെളിവുകൾ .


1:ഭക്ഷണം വർധിപ്പിക്കുന്നു



അബ്ദുറഹ്മാനുബ്നു അബീബക്കര്‍(റ) നിവേദനം: ഒരിക്കല്‍ ഒരു യാത്രയില്‍ നബി(സ)യുടെ കൂടെ ഞങ്ങള്‍ 130 പേരുണ്ടായിരുന്നു. നിങ്ങളാരുടെയെങ്കിലും പക്കല്‍ വല്ല ഭക്ഷണവുമുണ്ടോ എന്ന് നബി(സ) ചോദിച്ചു. ഒരാളുടെ കയ്യില്‍ ഏതാണ്ടൊരു സാഅ് ധാന്യമുണ്ടായിരുന്നു. അതു പൊടിച്ചു. ഒരു ഉയരമുളള ബഹുദൈവ വിശ്വാസി കുറെ ആടുകളെ തെളിച്ചു കൊണ്ടു ആ വഴിക്ക് വന്നു. വില്പനക്കോ സമ്മാനമോ എന്ന് നബി(സ) ചോദിച്ചു. വില്‍പ്പനക്കാണെന്ന് അയാള്‍ മറുപടി പറഞ്ഞു. ഒരു ആടിനെ നബി(സ) വിലക്ക് വാങ്ങി എന്നിട്ടത് അറുത്തു. കരളെടുത്തു ചുടുവാന്‍ നബി(സ) കല്‍പ്പിച്ചു. അല്ലാഹു സത്യം! ആ 130 പേര്‍ക്കും ആ കരളില്‍ നിന്നും നബി(സ) ഓരോ കഷ്ണം മുറിച്ചു കൊടുത്തു. സദസ്സിലുളളവര്‍ക്ക് കയ്യില്‍ കൊടുക്കുകയും ഇല്ലാത്തവര്‍ക്ക് പ്രത്യേകം കരുതി വെക്കുകയും ചെയ്തു. അവസാനം അതിന്റെ മാംസം രണ്ടു പാത്രങ്ങളിലാക്കി എല്ലാവരും വയറു നിറയുന്നതുവരെ തിന്നു. എന്നിട്ടും രണ്ടുപാത്രങ്ങളിലും ബാക്കി വന്നു. അതു ഞങ്ങള്‍ ഒട്ടകപ്പുറത്തു വഹിച്ചുകൊണ്ടുപോയി. അല്ലെങ്കില്‍ നിവേദകന്‍ പറഞ്ഞതുപോലെ. (ബുഖാരി. 3. 47. 787)


മുഹമ്മദ്‌ നബിയുടെ 15 പ്രവചനങ്ങള്‍

 മുഹമ്മദ്‌ നബിയുടെ 15 പ്രവചനങ്ങള്‍...

============================


പ്രവചനങ്ങള്‍ നമ്മള്‍ സ്ഥിരം കേള്‍ക്കുന്നതാണ്.. മന്ത്രവാദികളുടെയും  ജോത്സ്യന്മാരുടെയും എല്ലാം.. “മംഗല്യ ഭാഗ്യം ഉണ്ടാകും.. വിദേശത്ത് ജോലി ലഭിക്കും, ഫൈനലില്‍ ഇന്ത്യ ജയിക്കും..” എന്നിങ്ങനെയൊക്കെയാകും സാധാരണ  കാണുന്ന പ്രവചനങ്ങള്‍.  അവരുടെ തന്നെ പ്രവചനങ്ങളില്‍ പലതും തെറ്റാറുമുണ്ട്.  അത് കൊണ്ട് തന്നെ നാം അതിനു വലിയ വില കല്‍പ്പിക്കാറില്ല.  


എന്നാല്‍ ഒരു മനുഷ്യന്റെ പ്രവചനങ്ങള്‍ എല്ലാം ശരിയാകുമ്പോള്‍, ആ പ്രവചനങ്ങളില്‍ പലതും പ്രവചിക്കുന്ന സമയത്തെ സാഹചര്യം നോക്കുമ്പോള്‍ ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ലാത്തതാകുമ്പോള്‍, പക്ഷേ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ആ പ്രവചനങ്ങള്‍ സത്യമാകുമ്പോള്‍, ആ ആളുടെ പ്രവചനങ്ങള്‍ ഒരിക്കല്‍ പോലും തെറ്റാതെ വരുമ്പോള്‍ നമുക്ക് ഉറപ്പിക്കാം, അയാള്‍ക്ക്‌ ദിവ്യമായ എന്തോ ജ്ഞാനം ഉണ്ടെന്നു.  അത്തരം ആളുകളെ നാം ദൈവത്തിന്റെ പ്രവാചകന്മാര്‍ എന്ന്  വിളിക്കുന്നു. 


മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങള്‍ ഈ കാലത്ത് ജീവിക്കുന്ന മനുഷ്യര്ക്കുള്ള ഒരു ദൃഷ്ടാന്തം കൂടിയാണ്. അദ്ദേഹം ദൈവത്തില്‍ നിന്നുള്ള ദൂതന്‍ ആണെന്ന് വിശ്വസിക്കാന്‍ മതിയായ തെളിവുകള്‍ ആണവ.  അങ്ങനെയുള്ള പ്രവചനങ്ങള്‍ നൂറു കണക്കിന് ഉണ്ടാകും.  ലോകത്തെ ഞെട്ടിച്ചു കൊണ്ട്  അവയെല്ലാം സത്യമാകുന്ന കാഴ്ച ജനം കണ്ടിട്ടുണ്ട്.  ആ നീണ്ട ലിസ്റ്റില്‍ നിന്നും തെരഞ്ഞെടുത്ത പതിനഞ്ചെണ്ണം മാത്രമാണ് ഈ പോസ്റ്റില്‍ പറയുന്നത്.  പോസ്റ്റിന്റെ ദൈര്‍ഘ്യം ഭയന്ന് ഹദീസ് മുഴുവന്‍ പറയാതെ അതിലെ പ്രവചനം മാത്രമേ ഈ പോസ്റ്റില്‍ എഴുതിയിട്ടുള്ളൂ.  എങ്കിലും വ്യക്തമായ  റഫറന്‍സ് നമ്പര്‍ കൂടെ കൊടുക്കുന്നുണ്ട്.


ആര്‍ക്കെങ്കിലും ആ ഹദീസ് മുഴുവന്‍ വായിക്കണമെന്നുണ്ടെങ്കില്‍ കമന്റുകളില്‍ ചോദിക്കാവുന്നതാണ്.  ഹദീസുകൾക്ക്  പുറമേ മറ്റു ചരിത്ര ഗ്രന്ഥങ്ങളുടെയും വിക്കിപ്പീടിയയുടെയും റഫറന്സ്‍ കൂടെ ചേര്‍ത്തിട്ടുമുണ്ട്.  പ്രത്യേകിച്ചും ആ പ്രവചനങ്ങള്‍ ലോകത്ത് പൂര്‍ത്തീകരിക്കപ്പെട്ടു എന്നതിന്റെ വ്യക്തമായ തെളിവിനു വേണ്ടി.


1. പ്രവചനം:- നബി ഒരിക്കല്‍ പറഞ്ഞു “അമ്മാര്‍ ഇബ്ന്‍ യാസിര്‍ ഒരു കൂട്ടം  കലാപകാരികളുടെ കൈകളാല്‍ കൊല്ലപ്പെടും"  (സഹീഹുല്‍ ബുഖാരി  Volume 4 Book  52, Hadith 67).


പൂര്‍ത്തീകരണം:- ഖലീഫ അലിക്കെതിരെ കലാപം നയിച്ച ഒരു  കൂട്ടം കലാപകാരികളുമായി ഹിജ്രാബ്ദം 35 അഥവാ AD 657ല്‍  നടന്ന സിഫ്ഫ്വീന്‍  യുദ്ധത്തില്‍ വച്ച് അലിയുടെ സൈന്യാംഗമായിരുന്ന അമ്മാറിനെ എതിര്‍പക്ഷക്കാരായ  കലാപകാരികള്‍ വധിക്കുകയുണ്ടായി. ( ഇബ്ന്‍ സഅദ് 3: pg 253,259,261, ത്വബരി  4:pg 27, Wikipedia).. നബിയുടെ പ്രമുഖ അനുയായികളില്‍ ഒരാളായിരുന്നു  അമ്മാര്‍


2. പ്രവചനം:-  നബി ഒരിക്കല്‍ പറഞ്ഞു “ഉമര്‍ ഇബ്ന്‍  ഖത്വാബും ഉസ്മാന്‍ ഇബ്ന്‍ അഫ്ഫാനും രക്തസാക്ഷികള്‍ ആകും” (സഹീഹുല്‍ ബുഖാരി  Volume 5, Book 57, Number 24 )


പൂര്‍ത്തീകരണം:- AD 644,  ഹിജ്രാബ്ദം 22:- പ്രഭാതനമസ്കാരം നിര്‍വ്വഹിക്കുന്നതിനിടെ അബൂ ലു’ലു’അ എന്ന  പേര്‍ഷ്യക്കാരന്‍ ഉമറിനെ ഒരു കത്തി കൊണ്ട് കുത്തി.. അയാളുടെ കൈകളാല്‍ ഉമര്‍  രക്തസാക്ഷിയായി ( Umar by Muhammad Husain haykal. chapter: death of umar  ; Wikipedia)


AD 656, ഹിജ്രാബ്ദം 34:- ഉസ്മാന്റെ ഖിലാഫത്തിനെതിരെ  കലാപം നയിച്ച ഒരു കൂട്ടം കലാപകാരികളുടെ കൈകള്‍ കൊണ്ട് ഉസ്മാന്‍  കൊല്ലപ്പെടുകയുണ്ടായി. അദ്ദേഹവും രക്തസാക്ഷിയായി. (ത്വബരി 3: pg 376-418;  അല്‍ ബിദായ വന്നിഹായ 7:pg 168-197 ; Wikipedia)


(ഇരുവരും നബിയുടെ പ്രമുഖ അനുയായികളും കൊല്ലപ്പെടുമ്പോള്‍ ഇസ്ലാമിക ലോകത്തിന്റെ ഭരണാധികാരികളും ആയിരുന്നു)


3. പ്രവചനം:- ഖന്തക്ക്  യുദ്ധസമയത്ത് കിടങ്ങ് കുഴിക്കവേ നബി മൂന്നു കാര്യങ്ങള്‍ പ്രവചിക്കുകയുണ്ടായി:-


“a) മുസ്ലിംകള്‍ സിറിയ കീഴടക്കും.


b) മുസ്ലിംകള്‍ പേര്‍ഷ്യ കീഴടക്കും.


c) മുസ്ലിംകള്‍ യെമന്‍ കീഴടക്കും.” (നസാഇ 2: 56)


സ്വന്തം നാട്ടില്‍ പോലും സുരക്ഷിതന്‍ അല്ലാത്ത സമയത്താണ് ഈ പ്രവചനം  എന്നോര്‍ക്കുക.. പേര്‍ഷ്യ കീഴടക്കും എന്ന് പലപ്പോഴും, അതും അനുയായികളായി  വിരലില്‍ എണ്ണാവുന്നവര്‍ മാത്രമുള്ള കാലത്തും നബി പ്രവചിച്ചതായി  ചരിത്രങ്ങളില്‍ കാണാം.. അന്നത്തെ ലോകശക്തികള്‍ ആയിരുന്നു പേര്‍ഷ്യയും  സിറിയയും എല്ലാം .. നബി ആണെങ്കില്‍ അന്നത്തെ ലോകത്തെ ഏറ്റവും  താഴെക്കിടയില്‍ കിടന്നിരുന്ന അറേബ്യയിലെ ഒരു അനാഥനും ഇടയനും ആയി  വളര്‍ന്നയാള്‍.. ഇന്നത്തെ സാഹചര്യം വച്ച് ഒരു ഉദാഹരണം പറയുകയാണെങ്കില്‍  ഉഗാണ്ടയിലെ ഒരു സാധരാണക്കാരന്‍ 'ഞാന്‍ അമേരിക്കയും ചൈനയും കീഴടക്കും' എന്ന്  പറയുന്നത് പോലെ അവിശ്വസനീയമായ ഒരു പ്രവചനം ആയിരുന്നു അത്.


പൂര്‍ത്തീകരണം:- ചരിത്രത്തെ ഞെട്ടിച്ചു കൊണ്ട് ആ പ്രവചനങ്ങള്‍ സത്യമാകുന്നതു ലോകം കണ്ടു..


a) AD 636ല്‍  യര്മൂക് യുദ്ധത്തില്‍ വച്ച് ഖാലിദ് ഇബ്ന്‍ വലീദിന്റെ  നേതൃത്വത്തില്‍ മുസ്ലിംകള്‍ സിറിയന്‍ സൈന്യത്തെ പരാജയപ്പെടുത്തുകയും സിറിയ  കീഴടക്കുകയും ചെയ്തു. (Syria." Encyclopædia Britannica.; WIKIPEDIA)


b) AD 633 ല്‍ മുസ്ലിംകള്‍ ഖാലിദ് ഇബ്ന്‍ വലീദിന്റെ നേതൃത്വത്തില്‍  പേര്‍ഷ്യക്കെതിരില്‍ ആദ്യ യുദ്ധം നയിക്കുകയും മെസപ്പോട്ടോമിയ കീഴടക്കുകയും  ചെയ്തു. തുടര്ന്ന്  636 AD യില്‍ വച്ച് സഅദുബ്നു അബീവക്കാസിന്റെ  നേതൃത്തത്തില്‍ വച്ച് നടന്ന ഖാദിസ്സിയ്യാ യുദ്ധത്തില്‍ പേര്‍ഷ്യയുടെ  കിഴക്ക് ഭാഗം മുഴുവന്‍ മുസ്ലിംകളുടെ വരുതിയില്‍ ആകുകയും AD 651ഓടെ പേര്‍ഷ്യ  മുഴുവനായും മുസ്ലിംകള്‍ക്ക്  കീഴടങ്ങുകയും ചെയ്തു (WIKIPEDIA ; Between  Memory and Desire: The Middle East in a Troubled Age (p. 180);  The  Muslim Conquest of Persia By A.I. Akram. Ch: 1)


c) AD 630 ല്‍ നബിയുടെ കാലത്ത് തന്നെ മുസ്ലിംകള്‍ യെമന്‍ കീഴടക്കി. (2006, history of yemen ; WIKIPEDIA)


4.  പ്രവചനം:- നബി തന്റെ മരണത്തിനു തൊട്ടു മുമ്പ് പറഞ്ഞു:- “എന്റെ  മരണത്തിനു ശേഷം എന്റെ കുടുംബത്തില്‍ നിന്നും ആദ്യം മരണപ്പെടുക എന്റെ മകള്‍  ഫാത്തിമ ആയിരിക്കും”  (സ്വഹീഹുല്‍ ബുഖാരി Volume 4 Book 56, Hadith 820)


പൂര്‍ത്തീകരണം:- നബിയുടെ മരണത്തിനു ആറു മാസങ്ങള്‍ക്ക് ശേഷം ഫാത്വിമ  മരണപ്പെട്ടു.. (സ്വഹീഹുല്‍ ബുഖാരി 5:59:546 ; Wikipedia) ഈ ആറു  മാസത്തിനിടയില്‍ നബിയുടെ മറ്റു കുടുംബാംഗങ്ങള്‍ ആരും തന്നെ  മരണപ്പെട്ടിരുന്നില്ല


5. പ്രവചനം:- മുഹമ്മദ്‌ നബി പറഞ്ഞു: “ദൈവം  ഉദ്ദേശിക്കുന്ന കാലത്തോളം എന്റെ പ്രവാചകത്വം തുടരും. അതിനു ശേഷം എന്റെ  പ്രവാചകത്വത്തെ പിന്‍പറ്റുന്ന, ആ മാതൃക അതേ പടി പിന്തുടരുന്ന ഖിലാഫത്ത്  നിലവില്‍ വരും. അതിനു ശേഷം രാജഭരണം ആകും ഉണ്ടാവുക.. അതിനു ശേഷം ലോകത്ത്  ധിക്കാരികളുടെ ദുര്‍ഭരണം ആവും ഉണ്ടാവുക.. അതിനു ശേഷം എന്റെ പ്രവാചകത്വത്തെ  പിന്തുടര്‍ന്ന അതേ ഖിലാഫത്ത് വീണ്ടും വരും.”  (മുസ്നദ് അഹമദ്  4:273)


പൂര്‍ത്തീകരണം:-


--ഹിജ്രാബ്ദം 10 അഥവാ AD 632 ല്‍ നബി മരണപ്പെട്ടത്തോടെ പ്രവാചകത്വം അവസാനിച്ചു.


--അതിനു ശേഷം മുപ്പതു വര്ഷുത്തോളം നബിയുടെ മാതൃക പിന്പറ്റുന്ന ഖിലാഫത്ത്  ലോകം കണ്ടു. ഖലീഫ അബൂബക്കര്‍, ഖലീഫ ഉമര്‍, ഖലീഫ ഉസ്മാന്‍, ഖലീഫ അലി,  ഇവര്ക്ക്  ശേഷം വളരെ ചുരുങ്ങിയ കാലം ഖലീഫയായി അലിയുടെ മകന്‍ ഹസ്സനും ആ  പ്രവാചകമാതൃയില്‍ ഭരിച്ചു.


--അതിനു ശേഷം മുആവിയയുടെ ഭരണം, ഉമവി ഭരണം, അബ്ബാസി ഭരണം എന്നിങ്ങനെ വേണ്ട ലോകം മുഴുക്കെ രാജഭരണം നിലവില്‍ വരികയുണ്ടായി.


--പില്‍ക്കാലത്ത് യുറോപ്പ്യന്‍ അധിനിവേശങ്ങള്‍ ആരംഭിച്ചു.. പിന്നെ ആ  ധിക്കാരികളുടെ തേര്‍വാഴ്ച ലോകം കണ്ടു.. ഇന്നും ധിക്കാരികളും അക്രമികളുമായ  അമേരിക്കയെ പോലുള്ളവരുടെ കൈകളില്‍ ലോകം നിലകൊള്ളുന്നു..


-വീണ്ടും ഒരു ഖിലാഫത്ത് വരിക എന്നത് കൂടി ഈ പ്രവചനത്തില്‍ ബാക്കിയുണ്ട്.. ലോകം കാത്തിരിക്കുന്നു..


6. പ്രവചനം:- നബി പറഞ്ഞു: “എനിക്ക് ശേഷം എന്റെ മാതൃക പിന്തുടരുന്ന  ഖിലാഫത്ത് ഭരണം മുപ്പതു വര്‍ഷം നീണ്ടു നില്‍ക്കും . അതിനു ശേഷം രാജഭരണം  നിലവില്‍ വരും.” (സുനനു അബൂദാവൂദ് (2/264) ; മുസ്നദ് അഹമദ് (1:169 , 5:220,  221)


പൂര്‍ത്തീകരണം:- ഖലീഫ അലി കൊല്ലപ്പെട്ടതിനു ശേഷം പ്രമുഖ  സഹാബികള്‍ അദ്ദേഹത്തിന്റെ മകന്‍ ഹസ്സനെ ഖലീഫയായി തെരഞ്ഞെടുത്തു.. പക്ഷെ  മുആവിയ പക്ഷവുമായുള്ള പ്രശ്നം തീര്‍ക്കാന്‍  വേണ്ടി ഹസ്സന്‍ തന്റെ അധികാരം  വേണ്ടെന്നു വയ്ക്കുകയും അങ്ങനെ മുആവിയ മുഴുവന്‍ ഇസ്ലാമിക ലോകത്തിന്റെയും  ഭരണാധികാരി ആവുകയും ചെയ്തു. കൃത്യം മുപ്പതാം വര്ഷം (ഹിജ്രാബ്ദം 40, AD 661)  ആണ് ഹസ്സന്‍ തന്റെ ഖിലാഫത്ത് വിട്ടൊഴിഞ്ഞത്.. (സഹീഹുല്‍ ബുഖാരി Volume 3,  Book 49, Number 867, അല്‍ ബിദായ വന്നിഹായ. ഭാഗം 8. പേജ് 16, The  Succession to Muhammad: A Study of the Early Caliphate By Wilferd  Madelung Page 232 , WIKIPEDIA)


പിന്നീട് മുആവിയ മുതല്‍ അങ്ങോട്ട്‌ രാജഭരണം ആരംഭിച്ചു.. (അല്‍ ബിദായ വന്നിഹായ. ഭാഗം 8. പേജ് 135)


7. പ്രവചനം:- ഒരിക്കല്‍ നബി ഉമ്മു ഹറമിനോട് പറഞ്ഞു: “എന്റെ സമുദായം  ഒരുനാള്‍ കടലില്‍ വച്ച് യുദ്ധം ചെയ്യും.. നീയും ആ സൈന്യത്തില്‍ ഉണ്ടാകും”  .. (തിര്‍മിദി ; ഹന്ബല്‍ 4.132.)


പൂര്‍ത്തീകരണം:- AD 651 ല്‍ ഖലീഫ  ഉസ്മാന്റെ കാലത്ത് മുആവിയയുടെ നേതൃത്തത്തില്‍ മുസ്ലിംകള്‍ സൈപ്രസിനെതിരെ  കടല്‍മാര്‍ഗ്ഗം  യുദ്ധം ചെയ്യുക ഉണ്ടായി. മുസ്ലിം സൈന്യത്തില്‍ ഉമ്മു  ഹറാമും ഉണ്ടായിരുന്നു.. (Muawiya Restorer of the Muslim Faith By Aisha  Bewley , WIKIPEDIA)


8. പ്രവചനം:- പ്രവാചകന്‍ തന്റെ പൗത്രന്‍ ഹസ്സനെ  കുറിച്ച് ഒരിക്കല്‍ അനുയായികളോട് പറഞ്ഞു: "എന്റെ ഈ കുഞ്ഞു നേതാവാണ്‌. ദൈവം  അവന്റെ കരങ്ങളിലൂടെ മുസ്ലിംകളുടെ രണ്ടു സംഘങ്ങള്‍ക്കിടയില്‍ അനുരഞ്ജനം  ഉണ്ടാക്കുന്നതാണ്” (സഹീഹുല്‍ ബുഖാരി Book 56, Hadith 823) ; മുസ്നദ് അഹമദ്   5:38, 44, 49, 51.)


പൂര്‍ത്തീകരണം:- AD 661 ല്‍ ഹസ്സന്‍ തന്റെ  ഖിലാഫത്ത് ഒഴിഞ്ഞു കൊടുത്തതോടെ മുസ്ലിംകളിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍  നടന്ന യുദ്ധത്തിനു താല്‍ക്കാലികമായ അറുതിയായി.. (സഹീഹുല്‍ ബുഖാരി Volume 3,  Book 49, Number 867 ; അല്‍ ബിദായ വന്നിഹായ 8/16 ; The Succession to  Muhammad: A Study of the Early Caliphate By Wilferd Madelung Page 232  ;  WIKIPEDIA)


9. പ്രവചനം:- ഒരിക്കല്‍ അലിയും സുബൈറും കൂടി സൌഹൃദ  സംഭാഷണത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ നബി അലിയോടു പറഞ്ഞു:  “ഒരിക്കല്‍ സുബൈര്‍ താങ്കള്‍ക്കെതിരെ യുദ്ധതിനിറങ്ങും. അത് അദ്ദേഹത്തിന്  പറ്റുന്ന ഒരു പിഴവ് ആയിരിക്കും”  (Ibn Kathir, al-Bidaya wa’n-Nihaya,  6:213; al-Hakim, al-Mustadrak, 3:366, 367; Ali al-Qari, Sharhu’sh-Shifa,  1:686, 687.)


പൂര്‍ത്തീകരണം:- പതിറ്റാണ്ടുകള്‍ക്ക് ശേഷം AD 656  ല്‍ നടന്ന ജമല്‍ യുദ്ധം.. അലിയുടെ ഭരണകാലത്ത് ഉസ്മാന്റെ ഖാതകരെ ശിക്ഷിക്കുക  എന്നാവശ്യപ്പെട്ടു ആയിഷയുടെ നേതൃത്വത്തില്‍ ഇറങ്ങിയ സൈന്യത്തില്‍ സുബൈറും  ഉണ്ടായിരുന്നു.. അവര്‍ അലിയുടെ സൈന്യവുമായി ഏറ്റുമുട്ടുകയും മേല്‍ പറഞ്ഞ  നബിവചനം അലി സുബൈറിനെ ഓര്‍മ്മിപ്പിച്ചപ്പോള്‍ അദ്ദേഹം തിരിച്ചു പോവുകയും  ഉണ്ടായി.. (ത്വബരി 3: pg 415, aഅല്‍ ബിദായ വന്നിഹായ 7: pg 240-247,  WIKIPEDIA)


10. പ്രവചനം:- "മുസ്ലിംകള്‍ കോണ്‍സ്റ്റന്‍റിനോപ്പിള്‍  കീഴടക്കും.'' (മുസ്നദ് അഹമദ് 14:331 ; അല്‍ ഹാകിം, അല്‍ മുസ്തദ്രാക്  4:421-422)


പൂര്‍ത്തീകരണം:- AD 1453 ല്‍ ഓട്ടോമന്‍ സുല്‍ത്താന്‍ ആയ  മെഹ്മദ് രണ്ടാമന്റെ നേതൃത്വത്തില്‍ മുസ്ലിംകള്‍ കോണ്‍സ്റ്റന്‍റിനോപ്പിള്‍  കീഴടക്കി. (Crowley, Roger (2006). Constantinople: The Last Great Siege,  1453, WIKIPEDIA)


11. പ്രവചനം:- നബി ഒരിക്കല്‍ അലിയോടു പറഞ്ഞു: “നീ  ഈസാ(യേശു)യെ പോലെയാണ്. അദ്ദേഹത്തിന്റെ മാതാവിനെ പോലും ഭര്ത്സിക്കാന്‍  മാത്രം ജൂതന്മാര്‍ അദ്ദേഹത്തോട് ശത്രുതയിലായിരുന്നു. ക്രിസ്ത്യാനികളാകട്ടെ  അമിതസ്നേഹം കൊണ്ട് അര്‍ഹമല്ലാത്ത സ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷ്ടിക്കുകയും  ചെയ്തു” (നസാഇ 84:34)


പൂര്‍ത്തീകരണം:- അലിയുടെ ഭരണകാലത്ത് പൊട്ടി  മുളച്ച സബഇകള്‍ എന്നൊരു വിഭാഗം അലിയെ സ്നേഹാധികധ്യത്താല്‍ അമാനുഷികന്‍ ആയി  കാണാന്‍ തുടങ്ങി.. അദ്ദേഹം മരിച്ചിട്ടില്ലെന്നും അദ്ദേഹം ആകാശത്തേക്ക്  ഉയര്ക്കപ്പെടുക ആണുണ്ടായത് എന്നുമായിരുന്നു അവരുടെ വിശ്വാസം..  (മുഹമ്മദ്‌  ഫരീദ് വജ്ദി- ദാഇറതു മആരിഫില്‍ ഖര്നില്‍ ഇശ്ശീന്‍ ; ഹസ്രത് അലി- മൌലാന  സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി) ഇന്നും ശിയാക്കളില്‍ ചില വിഭാഗം  അദ്ദേഹത്തെ ഒരു സാധാരണ മനുഷ്യന്‍ എന്നതിലുപരി ആയി കാണുന്നു..


അതെ  സമയം ഖവാരിജുകള്‍ എന്ന മറ്റൊരു വിഭാഗം അലിയെ ഒരു പ്രഖ്യാപിത ശത്രു ആയി  കാണുകയുണ്ടായി. (ഹസ്രത് അലി- മൌലാന സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി)


അത് പോലെ മുആവിയ മുതല്‍ ഉള്ള ഉമവീ രാജാക്കന്മാരും അവരുടെ ഗവര്‍ണ്ണര്‍മാരും  (ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്‌ ഒഴികെ) പള്ളി മിമ്പറുകളില്‍ അലിയുടെ പേരില്‍  ശകാരവര്‍ഷം ചൊരിയുക എന്നൊരു ദുര്‍സമ്പ്രദായം ആചരിച്ചിരുന്നു.. (ത്വബരി 4:  പേജ് 188 ; അല്‍ ബിദായ വന്നിഹായ 8: പേജ് 259; 9: പേജ് 80)


12.  പ്രവചനം:- ഹിജ്റ പോകുന്ന സമയത്ത്, നബി തന്നെ പിടിക്കാനായി വരികയും പിന്നെ  പശ്ചാതിപ്പിച്ചു മടങ്ങുകയും ചെയ്ത ഗ്രാമീണനായ സുറാക്ക ബിന്‍ മാലിക്കിന്  പേര്ഷ്യന്‍ രാജാവായ കിസ്റയുടെ വളകള്‍ വാഗ്ദാനം ചെയ്യുകയുണ്ടായി..  സുറാക്കയുടെ കൈകളില്‍ കിസ്രായുടെ വളകള്‍ അണിയിക്കും എന്നതായിരുന്നു പ്രവചനം   "[ Ali al-Qari, Sharhu’sh-Shifa, 1:703 ; al-Asqalani, al-Isaba, no.  3115,]  സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു ന്നാട്ടിലേക്ക് അഭയം തേടി  പോകുന്ന, സ്വന്തമായി ഒരു അടി മണ്ണ് പോലും ഇല്ലാത്ത സമയത്താണ് ഈ പ്രവചനം  എന്നതോര്‍ക്ക്ക. അതും ലോകശക്തിയായ പേര്‍ഷ്യന്‍ രാജാവിന്റെ വളകള്‍.. ( ആ  വളകള്‍ അവരുടെ അധികാരത്തിന്റെ ചിഹ്നം ആയിരുന്നു. അവര്‍ തോല്‍ക്കുമ്പോഴാണ്  അത് ജേതാവിന് ലഭിക്കുക)


പൂര്‍ത്തീകരണം:- AD 636 ല്‍ നടന്ന  ഖാദിസ്സിയ്യാ യുദ്ധത്തില്‍ വച്ചു കിസ്രാ പരാജയപ്പെടുകയും കിസ്രായുടെ  ആഭരണങ്ങള്‍ മദീനയിലേക്ക് കൊണ്ട് വരികയും ഉണ്ടായി. അന്നത്തെ മുസ്ലിംകളുടെ  ഖലീഫ ആയിരുന്ന ഉമര്‍ ബിന്‍ ഖത്വാബ് സുറാക്കയെ കൊണ്ട് വരാന്‍  ആവശ്യപ്പെടുകയും സുറാക്കയെ കിസ്രയുടെ വസ്ത്രവും ആഭരണങ്ങളും അണിയിച്ചു.  കൈകളില്‍ ആ വളയും.. (Ali al-Qari, Sharhu’sh-Shifa, 1:703 ; al-Asqalani,  al-Isaba, no. 3115; Qadi Iyad, ash-Shifa, 1:344 ; Wikipedia)


13.  പ്രവചനം:- മുസ്ലിംകള്‍ നന്നേ ദുര്‍ബലരും ദരിദ്രരും മര്‍ദ്ദിതരും  എതിരാളികള്‍ പ്രമാണിമാരും ധനികരും ശക്തരും ആയിരുന്ന ഇസ്ലാമിന്റെ  തുടക്കകാലങ്ങളില്‍ അദിയ്യ് ബിന്‍ ഹാത്വിം എന്ന വ്യക്തിയോട് നബി മൂന്നു  കാര്യങ്ങള്‍ പ്രവചിക്കുകയുണ്ടായി:-


a) അങ്ങ് ഹീറ(ഇറാക്കിലെ ഒരു  നഗരം)യില്‍ നിന്ന് വരെ സ്ത്രീകള്‍ ഒറ്റയ്ക്ക് നിര്‍ഭയരായി മക്കയില്‍ വന്നു  കഹ്ബ പ്രദക്ഷിണം ചെയ്യുന്ന കാലം വരും. (അന്നത്തെ കാലത്തെ മോഷ്ടാക്കളുടെ ഒരു  പ്രധാന താവളം ഹീറ-മക്ക ഏരിയയില്‍ ഉണ്ടായിരുന്നു എന്നത് ഇതിനോട് കൂട്ടി  വായിക്കുക)


b) മുസ്ലിംകള്‍ പേര്‍ഷ്യന്‍ രാജാവ് കിസ്രയെ കീഴടക്കുകയും അയാളുടെ വമ്പിച്ച നിധി കൂമ്പാരങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യും.


c) ദാനം ചെയ്യാന്‍ ആളുകള്‍ താല്‍പ്പര്യപ്പെടുകയും പക്ഷെ ആ ദാനം വാങ്ങാന്‍  ആളുകള്‍ ഇല്ലാതെ വരികയും ചെയ്യുന്നിടത്തോളം മുസ്ലിംകള്‍ക്കിടയില്‍ സമ്പത്ത്  കുമിഞ്ഞു കൂടുകയും ചെയ്യും" (മുസ്നദ്‌ അഹമദ്‌ , Vol. 4, 19397, 19400 ;  സഹീഹുല്‍ ബുഖാരി Volume 4, Book 56, Number 793)


പൂര്‍ത്തീകരണം:-


a) പില്‍ക്കാലത്ത് ഇറാക്ക് മുസ്ലിംകള്‍ക്ക്  കീഴടങ്ങുകയും ഖലീഫ ഉമറിന്റെ  ഭരണകാലത്ത് ഇസ്ലാമിക ലോകം മുഴുവന്‍ സുരക്ഷിതപ്രദേശം ആവുകയും സ്ത്രീകള്‍  ഹീറയില്‍ നിന്നും ഒറ്റയ്ക്ക് ഹജ്ജിനു വരാന്‍ തുടങ്ങുകയും ചെയ്തു..  (മുസ്നദ്‌ അഹമദ്‌ , Vol. 4, #19397, 19400; സഹീഹുല്‍ ബുഖാരി Volume 4, Book  56, Number 793)


b) മുകളില്‍ വിശദീകരിച്ചിട്ടുണ്ട്


c) ഖലീഫ  ഉമറിന്റെ കാലത്ത് ഇസ്ലാമിക ലോകം സമ്പന്നമാകുകയും സകാത്ത് വാങ്ങാന്‍  ദരിദ്രര്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. എന്നിട്ട് സകാത്ത് പണം  കൊണ്ട് ഈജിപ്തിലെ അടിമകളെ വാങ്ങി മോചിപ്പിക്കാന്‍ ആണ് വിനിയോഗിച്ചത്..  രണ്ടാം ഉമര്‍ എന്നറിയപ്പെട്ട ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ കാലത്തും സമാന  സാഹചര്യം നിലവില്‍ വരികയുണ്ടായി..


14. പ്രവചനം:- നബി പറഞ്ഞു “ഹുസൈന്‍ (നബിയുടെ പൗത്രന്‍) കര്‍ബലയിലെ തഫ്ഫ് എന്നാ സ്ഥലത്ത് വച്ച് കൊല്ലപ്പെടും”( മുസ്നദ് അഹമദ് 6:294.)


പൂര്‍ത്തീകരണം:- AD 680 ല്‍ കര്‍ബലയില്‍ വച്ച് യസീദ് ഇബ്ന്‍ മുആവിയയുമായി  നടന്ന യുദ്ധത്തില്‍ വച്ച് ഹുസൈന്‍ (റ) രക്തസാക്ഷിയാവുകയുണ്ടായി (അല്‍ ബിദായ  വന്നിഹയാ, ഇബ്നു കഥീര്  8/188)


15. പ്രവചനം:- “ചെറിയ കണ്ണുകളോട്  കൂടിയ, ചപ്പിയ മൂക്കുള്ള, പരിച പോലെ മുഖമുള്ള തുര്‍ക്കുകളോട് നിങ്ങള്‍  യുദ്ധം ചെയ്യുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല” (സ്വഹീഹുല്‍ ബുഖാരി   Volume 4, Book 52, Number 179)


പൂര്‍ത്തീകരണം:- പന്ത്രണ്ടാം  നൂറ്റാണ്ടില്‍ ചെന്ഘിസ് ഖാന്റെ നേതൃത്വത്തില്‍ മംഗോളിയന്‍ സൈന്യം മുസ്ലിം  ലോകത്തെ ആക്രമിക്കുകയുണ്ടായി. (The Islamic World to 1600: The Mongol  Invasions (The Il-Khanate), Wikipedia)


ഇവരുടെ രൂപം നബി പറഞ്ഞ രൂപവുമായി കറക്റ്റ് മാച്ച് ചെയ്യുന്നു..


ഇനിയും ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്‌.  മുകളിലുള്ളത് അതിന്റെ ചെറിയൊരു  ഭാഗം മാത്രമാണ്.  നബിയുടെ എല്ലാ പ്രവചനങ്ങളും സാക്ഷാത്കരിക്കപ്പെട്ടു എന്നതിന് ലോകം സാക്ഷിയാണ്.  ഒന്ന് പോലും തെറ്റിയിട്ടില്ല, അങ്ങിനെ ഏതെങ്കിലുമൊന്ന് തെറ്റിയിരുന്നു എങ്കില്‍ അദ്ദേഹത്തിന്റെ പ്രവാചകത്വം തന്നെ സംശയത്തില്‍ ആകുമായിരുന്നു, പക്ഷെ അതുണ്ടായില്ല.


ഇനി എന്റെ ചോദ്യം മുഹമ്മദ്‌ നബി ദൈവത്തില്‍ നിന്നുള്ള ദൂതനാണെന്ന് അംഗീകരിക്കാത്തവരോടാണ്.  നിങ്ങള്‍  പറയുക, മുഹമ്മദ്‌ എന്ന വ്യക്തി ദൈവദൂതന്‍ അല്ലെങ്കില്‍ പിന്നെ  ആരായിരുന്നു? ലോകത്ത് വരാന്‍ പോകുന്ന കാര്യങ്ങള്‍ ഇത്ര കൃത്യമായി  മുന്‍കൂട്ടി പറയാന്‍ മാത്രം  അദ്ദേഹത്തിന് ഉണ്ടായിരുന്ന ആ ദിവ്യശക്തിക്ക് പിന്നിലെ യാഥാര്‍ത്ഥ്യം എന്തായിരുന്നു?.


അബൂബക്കർ

Thursday, April 28, 2022

മുഹമ്മദ് നബിയുടെ ഭാര്യമാർ

 قال النووي في تهذيب الاسماء1/27


فصل فى أزواجه - صلى الله عليه و


سلم


أولهن خديجة، ثم سودة، ثم عائشة، ثم حفصة، وأم حبيبة، وأم سلمة، وزينب بنت جحش، وميمونة، وجويرية، وسفية، وسنذكرهن فى تراجمهن إن شاء الله تعالى، فهؤلاء التسع بعد خديجة توفى عنهن، ولم يتزوج فى حياة خديجة غيرها، ولا تزوج بكرا غير عائشة. وأما اللاتى فارقهن - صلى الله عليه وسلم - فى حياته فتركناهن لكثرة الاختلاف فيهن. وكان له سريتان: مارية، وريحانة بنت زيد، وقيل: بنت شمعون، ثم أعتقها.


روينا عن قتادة، قال: تزوج النبى - صلى الله عليه وسلم - خمس عشرة امرأة، فدخل بثلاث عشرة، وجمع بين إحدى عشرة، وتوفى عن تسع




ومن الإماء: سلمى، بفتح السين، أم رافع، وأم أيمن بركة، بفتح الباء، وهى أم أسامة ابن زيد، وميمونة بنت سعيد، وخضرة، ورضوى، وأميمة، وريحانة، وأم ضميرة، ومارية، وشيرين، وهى أختها، وأم عباس. وكثير من هؤلاء لهم ذكر فى هذه الكتب، وسيأتى بيان أحوالهم فى تراجمهم إن شاء الله تعالى. واعلم أن هؤلاء الموالى لم يكونوا موجودين فى وقت واحد للنبى - صلى الله عليه وسلم -، بل كان بعض منهم فى وقت، والله أعلم.



Tuesday, April 26, 2022

ഖബറിന് മുകളിൽ എടുപ്പ്,ചുറ്റുമതിൽ, മഖാം, ഖുബ്ബ പോലോത്തത് പണിയാമോ?

 മഹാന്മാരുടെ ഖബറിന് മുകളിൽ എടുപ്പ്,ചുറ്റുമതിൽ, മഖാം, ഖുബ്ബ പോലോത്തത് പണിയാമോ?


*മഹാന്മാരുടെ ഖബറിന് മുകളിൽ എടുപ്പ്,ചുറ്റുമതിൽ, മഖാം, ഖുബ്ബ പോലോത്തത് പണിയാമോ?*✍🏻


(01) :- "ഇമാം നവവി (റ) പഠിപ്പിക്കുന്നു :- "മുസ്ലിംകളുടെ ബാഹുല്യം കാരണം മദീനാ പള്ളി വിപുലീകരിക്കേണ്ടി വന്നപ്പോൾ നബി (സ്വ) , ഉമർ (റ) ,എന്നിവർ  അന്ത്യ വിശ്രമം കൊള്ളുന്ന ആയിഷ ബീവി (റ) യുടെ വീടുൾപ്പെടെ നബി (സ്വ) യുടെ മറ്റു ഭാര്യമാരുടെ വീടുകളടക്കമുള്ള സ്ഥലം സ്വഹാബാക്കളും താബിഉകളും പള്ളിയിലേക്ക് കൂട്ടിയെടുക്കുകയുണ്ടായി. ഖബറുകൾക്ക് ചുറ്റും ഉയർന്ന മതിൽ കെട്ടുകളുണ്ടാക്കി"

(ശർഹു മുസ്ലിം വാ :5 പേജ് :14)


(02) :- ബഹു: മുഹമ്മദ് ഹബീബുശ്ശിൻഖീത്വി (റ) പറയുന്നു: " നബി (സ്വ) നേരത്തെ അറിയിച്ച പ്രകാരം അവിടത്തെ പുണ്യ ശരീരം മറവ് ചെയ്യപ്പെട്ടത് എടുപ്പിന്ന് താഴെയായിരുന്നു . ഉമർ (റ) മഹതിയായ ആയിഷ (റ) യോട് ആ എടുപ്പിന്ന് താഴെ രണ്ട് കൂട്ടുകാരോട്  കൂടെ തന്നെയും മറവ് ചെയ്യപ്പെടാൻ സമ്മതം ചോദിച്ചിരുന്നു , മാത്രമല്ല എടുപ്പിന്ന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചപ്പോൾ താബിഉകളുടെ ഇജ്മാഅ് (ഏകോപനം) പ്രകാരം വീണ്ടും ആ എടുപ്പ് പുനർ നിർമ്മാണം ചെയ്യപ്പെടുകയാണുണ്ടായത് . *"ഇതിൽ നിന്നും പൊങ്ങച്ചത്തിന്ന് വേണ്ടിയല്ലാതെ ഖബറിന് മുകളിൽ എടുപ്പുണ്ടാക്കുന്നതും എടുപ്പിന്ന് താഴെ മറവ് ചെയ്യുന്നതും വ്യത്യാസമുണ്ടെന്ന് പറഞ്ഞ് എടുപ്പുണ്ടാക്കൽ ജാഇസ് (അനുവദനീയം) അല്ലെന്ന് വാദിക്കുന്നത് നിരർത്ഥകമാണെന്നും വ്യക്തമായി."*

(സാദു മുസ്ലിം വാള്യം 2, പേജ് 33)


മുകളിൽ 👆🏻 പറഞ്ഞ രണ്ട് കാര്യങ്ങളിൽ നിന്നും നബി (സ്വ) , ഉമർ , അബൂബക്കർ (റ:അ) എന്നിവരുടെ ഖബർ സ്വഹാബത്തിന്റെ ഏകോപന അഭിപ്രായത്തോടെ  എടുത്തത് ഒരു ബിൽഡിംഗിനകത്താണെന്ന് വ്യക്തമായി ! "ഖബറിന് മുകളിൽ കെട്ടിടം ഉണ്ടാക്കരുത്" എന്ന ഹദീസ് ഉദ്ധരിച്ച് ദുർവ്യാഖ്യാനം ചെയ്യുന്നവർക്ക് ഇതിൽ നിന്നും വലിയ പാഠം ഉൾക്കൊള്ളാം  കാരണം  ഖബറിന്മേൽ കെട്ടിടം വരുന്നതും കെട്ടി ഉയർത്തിയ ബിൽഡിംഗിനകത്ത് ഖബർ ഉണ്ടാകുക എന്നതും നിയമം ഒന്ന് തന്നെയല്ലേ !


(03) :- "ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ് ഹാബില്‍ ഖുബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച *സുന്നത്തായ പ്രവര്‍ത്തിയാകുന്നു.* കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400)

*(ഇബാറത്ത്* :- قال الشيخعبد الغنى النابلسى فى كشف النور عن اصحاب القبور ما خلاصته ان البدعة الحسنة الموافقة لمقصود الشرع تسمى سنة فبناء القباب على قبور العلماء والأولياء والصلحاء ووضع الستور والعمائم والثياب على قبورهم امر جائز إذا كان القصد بذلك التعظيم فى أعين العامة حتى)


(04) :- *സലഫുസ്വാലിഹീങ്ങള്‍*  പ്രസിദ്ധരായ മശാഇഖുമാരുടെയും ഉലമാക്കളുടെയും ഖബറുകളുടെ മേല്‍ എടുപ്പുണ്ടാക്കുന്നത് മുബാഹ് (അനുവദനീയം) ആയി പരിഗണിച്ചിരുന്നു. കാരണം ജനങ്ങള്‍ക്ക് അവിടെ സിയാറത്ത്‌ ചെയ്യുന്നതിനും അവിടെ ഇരിക്കുന്നതിനുമുള്ള സൌകര്യത്തിനു വേണ്ടിയാണ് (മിർഖാത് ഷറഹ് അല്‍ മിഷ്ഖാത്, വാള്യം 4, പേജ് 6)

*(ഇബാറത്ത്* :- وقد أباح السلف البناء على قبر المشايخ والعلماء المشهورين ليزورهم الناس ويستريحوا بالجلوس فيه)


*(05) :- സ്വഹാബത്തിന്റെ കാലത്ത് തന്നെ ഉസ്മാനുബ്നു മള് ഊൻ റ വിന്റെ ഖബർ  യുവാക്കളിൽ ഏറ്റവും വലിയ ചാട്ടക്കാരൻ ചാടിക്കടക്കുമാം വിധം ഉയരത്തിലുള്ള ഖബർ ഉണ്ടായിരുന്നു എന്ന് ബുഖാരിയിൽ കാണാം*


وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181


ഈ ഹദീസിനെ വിശദീകരിച്ച് കൊണ്ട് ഫത് ഹുൽ ബാരിയിൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പഠിപ്പിക്കുന്നു


وفيه جواز تعلية القبر ورفعه عن وجه الأرض :فتح الباري 3/286


*"ഈ ഹദീസില്‍ തഹ് ലിയതിൽ ഖബർ (ഖബർ വലിയ നിലയിൽ ഉയരുക) എന്നതിനും , ഭൂമിയിൽ നിന്ന് അൽപ്പം ഉയർത്തുക എന്നതിനും തെളിവുണ്ട്"*

(ഫത്ഹുല്‍ ബാരി 3/286)


(06) :-  സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പ്രമുഖ സ്വഹാബി വര്യൻ ത്വൽഹത്തുബ്നു ഉബൈദില്ലാഹി (റ) *70000 ദിർഹം കൊടുത്ത് വാങ്ങിയ വീട്ടിലാണ് അദ്ദേഹത്തിന്റെ ഖബർ ഉള്ളത്.*

ഒരു സംഘം പണ്ഡിതന്മാരും സ്രേഷ്ഠവാന്മാരുമായ ആളുകളും അവർക്ക് വല്ല പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടയാൽ ത്വൽഹത്ത് (റ) വിന്റെ ഖബർ ലക്ഷ്യം വെച്ച് പോവുകയും അവരുടെ മേൽ സലാം പറഞ്ഞ് ആ സന്നിധിയിൽ വെച്ച് ദുആ നിർവ്വഹിക്കാറുണ്ടായിരുന്നു. അതിനാൽ ഉത്തരം ലഭ്യമാവുന്നത് അറിയുമായിരുന്നു .   പഴയ കാലത്തെ നമ്മുടെ ഷൈഖുമാർ അവരുടെ പൂർവ്വികരിൽ നിന്ന് ഇപ്രകാരം ചെയ്തിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട് (അൽ അഹാദു വൽ മസാനി : ഇബ്നു അബീ ആസ്വിം (റ) 1/163)


*(ഇബാറത്ത് :-)* طَلْحَةُ بْنُ عُبَيْدِ اللَّهِ. . . مِنْ ذَلِكَ الْمَوْضِعِ فَاشْتُرِيَ لَهُ دَارٌ بِسَبْعِينَ أَلْفَ دِرْهَمٍ وَهِيَ الَّتِي فِيهَا قَبْرُهُ بِحَضْرَةِ الْهِجْرَتَيْنِ وَقَدْ رَأَيْتُ جَمَاعَةً مِنْ أَهْلِ الْعِلْمِ وَأَهْلِ الْفَضْلِ إِذَا هُمْ أَخَذَهُمْ أَمْرٌ قَصَدَ إِلَى قَبْرِهِ فَسَلَّمَ عَلَيْهِ وَدَعَا بِحَضْرَتِهِ، وَكَانَ يَعْرِفُ الْإِجَابَةَ، وَأَخْبَرَنَا مَشَايِخُنَا قَدِيمًا أَنَّهُمْ رَأَوْا مَنْ كَانَ قَبْلَهُمْ يَفْعَلُهُ، ْ)

الأحاد والمثاني... ... ( 1/163)....... لابن أبي عاصم


*ഖുബ്ബകൾ :-* മഹാന്മാരുടെ ഖബറിന് മുകളിൽ ഖുബ്ബ പണിയൽ പുണ്യ കർമ്മമാണ്


ഇബ്നു ഹജർ (റ) പഠിപ്പിക്കുന്നു :- തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്ന് നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവ്വഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. പൊതുശ്‌മശാനമല്ലാത്തതിൽ പണ്ഡിതൻ പോലെയുള്ളവരുടെ ഖബ്‌റിനു മുകളിൽ ഖുബ്ബപോലെയുള്ളത് നിർമ്മിക്കുന്നതും ഉദാഹരണമാണ്. (തുഹ്ഫ. 7/5)


♦️സ്വഹാബിയായ മുആവിയ (റ) ഡമസ്കസിലുള്ള ഖബറിന്മേൽ വലിയ എടുപ്പുണ്ട് (മുറൂജുദ്ദഹബ് 3/11)


♦️അബൂസുഫ്യാൻ (റ) മദീനയിലെ ഖബറിന് മുകളിൽ ഖുബ്ബ എടുത്തിട്ടുണ്ട് (സീറത്തുന്നബവിയ്യ ഇബ്നു ഹിശാം /2201)


♦️സ്വഹാബി പ്രമുഖനായ ഹംസ (റ) വിന്റെ ഖബറിന് മുകളിൽ ഖുബ്ബ ഉണ്ടായിരുന്നു (വഫാഉൽ വഫാ 3/921)


♦️മറ്റൊരു സ്വഹാബിയായ ത്വൽഹ (റ) യുടെ ഖബറിന് മുകളിൽ എടുപ്പുണ്ടായിരുന്നു (ഇബ്നുൽ അസീർ : ഉസ്ദുൽ ഗാബ 3/61)


♦️ഹസനി (റ) വിന്റേയും അവിടത്തെ ഉപ്പാപ്പയായ അബ്ബാസ് (റ) വിന്റെയും ഖബറുകൾ ഒരു ഖുബ്ബക്ക് താഴെ ആയിരുന്നു (ഇമാമുദ്ദീനുൽ ആമുരി (റ) അരിയാളുൽ മുസ്തത്വാബ പേജ് : 73)


♦️നബി (സ്വ) യുടെ മകൻ , ഇബ്രാഹീം (റ) , സ്വഹാബിയായ അഖീലുബ്നു അബീ ത്വാലിബ് (റ) , ഇമാം മാലിക് (റ) തുടങ്ങിയവരുടെ ഖബർ ബഖീ ഇലും, അതിന്റെയൊക്കെ മുകളിൽ ഖുബ്ബ ഉണ്ടായിരുന്നു (ഇമാം നവവി (റ)  : തഹ്ദീബുൽ അസ്മാഹ് 2/79)


♦️ശുഐബ് നബി (അസ) മിന്റെ ഖബറിന് മുകളിൽ വലിയ ബിനാഹ് (കെട്ടിടം) ഉണ്ടായിരുന്നുവെന്നും ജനങ്ങൾ തബറുക് ഉദ്ദേശിച്ച് വിദൂരത്ത് നിന്നും സിയാറത്തിന്ന് വരാറുണ്ടെന്ന് ഇമാം നവവി (റ) തഹ്ദീബുൽ അസ്മാഹ് /279)


♦️മദ് ഹബിന്റെ ഒന്നാം ഇമാമും താബിഉമായ അബൂ ഹനീഫ (റ) വിന്റെ ഖബറിൻ മേൽ അബൂ സഈദ് (റ) ഖുബ്ബ നിർമ്മിച്ചിരുന്നുവെന്ന് (ഇബ്നു കസീർ അൽബിദായതു വന്നിഹായ 12/95)


*മുകളിൽ വിശദീകരിച്ചതിൽ നിന്ന്  മഹാന്മാരുടെ ഖബറുകൾ കെട്ടിപ്പൊക്കുക , ഖുബ്ബ പണിയുക , ചുറ്റുമതിൽ (മഖാം)  ഉണ്ടാക്കുക, എന്നത് പന്തികേടില്ലെന്നും സ്വഹാബത്തും, താബിഉകളും, ശേഷമുള്ള മുഴുവൻ പണ്ഡിതന്മാരും അനുവർത്തിച്ചത് തന്നെയാണെന്നും വ്യക്തമായി!*


           29/03/2020

           സിദ്ധീഖുൽ മിസ്ബാഹ്

           8891 786 787🌀

Monday, April 25, 2022

തസ്ബീഹ് നമസ്ക്കാരം ളുഹ്ഫ് വാദങ്ങൾക്ക് വിരാമം

 തസ്ബീഹ് നമസ്ക്കാരം ളുഹ്ഫ് വാദങ്ങൾക്ക് വിരാമം

തസ്ബീഹ് നിസ്കാരത്തിന്റെ പ്രമാണം.

******************************************


തസ്ബീഹ് നിസ്കാരം പരമാർശിക്കുന്ന ഹദീസ് നിരവധി സ്വഹാബിമാരിൽ നിന്ന് ധാരാളം മുഹദ്ദിസുകൾ റിപ്പോർട്ട്‌ ചെയ്യുകയും അത് പ്രബലമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം അബൂദാവൂദ്(റ) സുനനിൽ നിവേദനം ചെയ്ത ഹദീസിങ്ങനെയാണ്.


عن عكرمة عن ابن عباس أن رسول الله صلى الله عليه وسلم  قال  للعباس بن عبد المطلب: يا عباس، يا عماه ألا أعطيك، ألا أمنحك، ألا أحبوك، ألا أفعل بك عشر خصال، إذا أنت فعلت ذلك غفر الله لك ذنبك، أوله وآخره وقديمة وحديثه، وخطأه وعمده، وصغيره وكبيره، وسره وعلانيته، عشر خصال، أن تصلي أربع ركعات، تقرأ في كل ركعة بفاتحة الكتاب وسورة، فإذا فرغت من القراءة في أول ركعة فقل وأنت قائم قلت:  سبحان الله والحمد لله ولا إله إلا الله والله أكبر خمس عشرة مرة، ثم تركع فتقول وأنت راكع عشرا، ثم ترفع رأسك من الركوع فتقولها عشرا، ثم تهوي ساجدا، فتقول وأنت ساجد عشرا، ثم ترفع رأسك من السجود، فتقولها عشرا، ثم تسجد فتقولها عشرا، ثم ترفع رأسك من السجود، فتقولها عشرا فذلك خمس وسبعون في كل ركعة تفعل ذلك في أربع ركعات وإن استطعت أن تصليها في كل يوم مرة فأفعل فإن لم تستطع ففي كل جمعه مرة فإن لم تفعل ففي كل سنة مرة فإن لم تفعل ففي عمرك مرة. (سنن أبي داود: ١١٠٥- سنن الترمذي: ٤٤٤)


ഇബ്നുഅബ്ബാസ്(റ) ൽ നിന്ന് നിവേദനം: അബ്ബാസ്(റ) നോട് നബി(സ) ഇപ്രകാരം പറഞ്ഞു: അബ്ബാസെന്നവരെ! താങ്കൾക്കു ഞാനൊരു സമ്മാനം നൽകുന്നു. അത് താങ്കള് പ്രവർത്തിച്ചാൽ പത്തുവിധം പാപങ്ങൾ അല്ലാഹു അല്ലാഹു താങ്കൾക്കു പൊറുത്തു തരും. അഥവാ ആദ്യത്തേതും അവസാനത്തേതും പുതിയതും പഴയതും പിഴച്ചു ചെയ്തതും  മനപ്പൂർവ്വം ചെയ്തതും ചെറുതും വലുതും രഹസ്യമായതും പരസ്യമായതും. ഇതാണ് പത്തു വിധം പാപങ്ങൾ. നിങ്ങള്‍ നാലു റകഅത്ത്‌ നിസ്കരിക്കുക. ഓരോ റകഅത്തിലും ഫാത്തിഹയും സൂറത്തും ഓതിക്കഴിഞ്ഞാല്‍ അതെ നിറുത്തത്തില്‍ തന്നെ 15 തവണ.

سُبْحٰانَاللهِ وَالْحَمْدُ ِللهِ وَلاٰ إِلـٰهَ إِلاَّ اللهُ وَاللهُ أَكْبَرُ

എന്ന ദിക്ര്‍ ചൊല്ലുക 

അനന്തരം റുകൂഇല്‍ പത്ത്‌ പ്രാവശ്യം ഇതേ ദിക്ര്‍ ചൊല്ലുക. ശേഷം റുകൂഇല്‍ നിന്നുയര്‍ന്ന് ഇഅ്ത്തിദാലിലും അതുപോലെ ആദ്യത്തെ സുജൂദിലും ഇടയിലെ ഇരുത്തത്തിലും വീണ്ടും രണ്ടാം സുജൂദിലും പിന്നീട്‌ രണ്ടാം സുജൂദില്‍ നിന്നുയര്‍ന്ന ശേഷം ഇസ്തിറാഹത്തിന്‍റെ ഇരുത്തത്തിലും ഇതേ ദിക്ര്‍ പത്തു പ്രാവശ്യം വീതം ചൊല്ലുക. (ഇസ്ത്‌റാഹത്തിന്‍റെ ഇരുത്തമില്ലാത്ത റകഅത്തില്‍ അത്തഹിയ്യാത്തിന്‍റെ മുമ്പാണ്‌ ദിക്ര്‍ ചൊല്ലേണ്ടത്‌)

ഒരു റകഅത്തില്‍ 75 തവണ . ഇപ്രകാരം ഓരോ റകഅത്തിലും 75 വീതം ചൊല്ലികൊണ്ട്‌ നാലു റക്‍അത്ത്‌ പൂര്‍ത്തിയാക്കുക. നിത്യേന ഒരു തവണ സാധ്യമെങ്കില്‍ നിങ്ങള്‍ ഇത്‌ നിസ്കരിക്കണം. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ വീതമോ അതിനും സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കലോ അല്ലെങ്കില്‍ വർഷത്തിലൊരിക്കലോ നിസ്കരിക്കുക. ഇതിനൊന്നും സാധ്യമായില്ലെങ്കില്‍ ആയുസിനിടയ്ക്ക്‌ ഒരിക്കലെങ്കിലും നിങ്ങളിത്‌ നിസ്കരിക്കണം.(അബൂദാവൂദ് 1105- തുർമുദി444)


ഈ ഹദീസ് നിർമ്മിതമാണെന്ന് ഇബ്നുൽ ജൗസി പറഞ്ഞതിനെ പണ്ഡിതലോകം ശക്തിയായി വിമർശിച്ചിട്ടുണ്ട്. ഇമാം സുയൂതി(റ) പറയുന്നു:


فأورد هذا الحديث في كتاب الموضوعات وأعله بموسى بن عبد العزيز قال إنه مجهول . قال الحافظ أبو الفضل بن حجر في كتاب الخصال المكفرة للذنوب المقدمة والمؤخرة أساء ابن الجوزي بذكر هذا الحديث في الموضوعات . وقوله إن موسى بن عبد العزيز مجهول لم يصب فيه فإن ابن معين والنسائي وثقاه . وقال في أمالي الأذكار : هذا الحديث أخرجه البخاري في جزء القراءة خلف الإمام وأبو داود وابن ماجه وابن خزيمة في صحيحه والحاكم في مستدركه وصححه البيهقي وغيرهم.


ഈ ഹദീസിനെ നിർമ്മിതമായ ഹദീസുകളിൽ പെടുത്തുന്നതിലൂടെ ഇബ്നുൽ ജൗസി അമിതമായ വീഴ്ച വരുത്തിയിരിക്കുന്നു. മൂസബ്നുഅബ്ദുൽ അസീസ്‌ എന്ന റിപ്പോർട്ടർ  അജ്ഞാതനാണ് എന്നതാണ് അതിനു കാരണമായി അദ്ദേഹം എടുത്തു പറയുന്നത്. "അൽഖിസ്വാലുൽ മുകഫ്ഫിറ ലിദ്ദുനൂബിൽ മുഖദ്ദമ വൽ മുഅഖ്ഖറ" എന്ന ഗ്രന്ഥത്തിൽ ഹാഫിള് അബുൽ ഫളുൽ ഇബ്നു ഹജർ(റ) പ്രസ്താവിക്കുന്നു: ഈ ഹദീസിനെ നിർമ്മിതമായ ഹദീസുകളുടെ കൂട്ടത്തിൽ എണ്ണുക വഴി   ഇബ്നുൽ ജൗസി മോശമായ കാര്യം ചെയ്തിരിക്കുന്നു. മൂസബ്നുഅബ്ദുൽഅസീസ്‌ എന്ന റിപ്പോർട്ടർ അജ്ഞാതനാണെന്ന പ്രസ്താവനയിൽ അദ്ദേഹം വാസ്തവം കണ്ടെത്തിച്ചിട്ടില്ല. കാരണം ഇബ്നു ഈനും(റ) നസാഈ(റ) യും അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് പ്രസ്ഥാപിചിട്ടുണ്ട്. അമാലിൽ അദ്കാർ എന്ന ഗ്രന്ഥത്തിൽ ഇബ്നു ഹജർ(റ) പറയുന്നു: 'അൽഖിറാഅത്തു ഖൽഫൽ ഇമാമി' എന്ന ഗ്രന്ഥത്തിൽ ഇമാം ബുഖാരി(റ) ഈ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. അബീഒ ദാവൂദ്(റ), ഇബ്നു മാജ(റ), എന്നിവരും ഇബ്നു ഖുസൈമ (റ) സ്വഹീഹിലും ഹാകിം(റ) മുസ്തദ്റകിലും  പ്രസ്തുത ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. ഇമാം ബൈഹഖി(റ) യും മറ്റും അത് പ്രബലമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. (ഔനുൽമഅബൂദ്: 3/247)


ഇബ്നുശാഹിൻ(റ) തർഗീബിൽ പറയുന്നു: 


وقال ابن شاهين في الترغيب سمعت أبا بكر بن أبي داود يقول سمعت أبي يقول أصح حديث في صلاة التسبيح هذا قال وموسى بن عبد العزيز وثقه ابن معين والنسائي وابن حبان وروى عنه خلق وأخرجه البخاري في جزء القراءة هذا الحديث بعينه وأخرج له في الأدب حديثا في سماع الرعد، وببعض هذه الأمور ترتفع الجهالة .(عون المعبود: ٣/٢٤٧)


അബൂദാവൂദ്(റ) ന്റെ മകൻ അബൂബക്ർ(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ട്. എന്റെ പിതാവ് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു. "തസ്ബീഹ് നിസ്കാരം സംബന്ധമായി വന്ന ഏറ്റവും പ്രബലമായ ഹദീസ് ഇതാണ്". മൂസബ്നുഅബ്ദുൽ അസീസ്‌ എന്ന റിപ്പോർട്ടർ വിശ്വാസയോഗ്യനാണെന്ന് ഇബ്നുമഈൻ(റ), നസാഈ(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവര് പ്രഖ്യാപിച്ചിട്ടുണ്ട്.അദ്ദേഹത്തിൽ നിന്ന് ധാരാളം പേർ ഹദീസുദ്ദരിച്ചിട്ടുണ്ട്. ഇതേ ഹദീസ് ഇമാം ബുഖാരി(റ) 'അൽഖിറാഅത്തു ഖൽഫൽ ഇമാമി' എന്ന ഗ്രന്ഥത്തിൽ ഉദ്ദരിച്ചിട്ടുണ്ട്. അദബുൽ മുഫ്റദിൽ ഇമാം ബുഖാരി(റ) അദ്ദേഹത്തിൻറെ മറ്റൊരു ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. അദ്ദേഹം അജ്ഞാതനല്ലെന്നു സ്ഥിരപ്പെടാൻ അവയില ചിലത്മാത്രം മതി. (ഔനുൽ മഅബൂദ് 3/247)        


ഇമാം സർകശി (റ) പറയുന്നു:


قال الزركشي : غلط ابن الجوزي بلا شك في جعله من الموضوعات ; لأنه رواه من ثلاثة طرق أحدها : حديث ابن عباس وهو صحيح وليس بضعيف فضلا عن أن يكون موضوعا وغاية ما علله بموسى بن عبد العزيز فقال مجهول وليس كذلك ، فقد روى عنه بشر بن الحكم وابنه عبد الرحمن وإسحاق بن أبي إسرائيل وزيد بن المبارك الصنعاني وغيرهم . وقال فيه ابن معين والنسائي ليس به بأس ولو ثبتت جهالته لم يلزم أن يكون الحديث موضوعا ، ما لم يكن في إسناده من يتهم بالوضع . والطريقان الآخران في كل منهما ضعيف ولا يلزم من ضعفهما أن يكون حديثهما موضوعا انتهى .(عون المعبود: ٢٤٧/٣)


ഈ ഹദീസിനെ മനുഷ്യനിർമ്മിതമായ ഹദീസുകളിൽ എന്നിയത്തിൽ നിസ്സംശയം ഇബ്നുൽ ജൗസി(റ)ക്ക് പിഴവ് സംഭവിച്ചിരിക്കുന്നു. കാരണം മൂന്ന് പരമ്പരകളിലൂടെ പ്രസ്തുത ഹദീസ്  നിവേദനം ചെയ്യപ്പെടുന്നുണ്ട്. ഒന്ന് ഇബ്നുഅബ്ബാസ്(റ)ന്റെ  ഹദീസാണ്. അത് പ്രബലമാണ്. അത് ദുർബ്ബലം പോലുമല്ല. അത് മനുഷ്യ നിർമ്മിതമാകുന്നത് പിന്നെയല്ലേ. മൂസബ്നുഅബ്ദിൽഅസീസ്‌ എന്ന റിപ്പോർട്ടർ അജ്ഞാതനാണെന്ന കാരണം പറഞ്ഞാണ് ഇബ്നുൽ ജൗസി(റ) അത് മൗളൂആണെന്ന് പറയുന്നത്. അത് ശരിയല്ല. കാരണം ബിശ്റുബ്നുൽ ഹകം(റ), അദ്ദേഹത്തിൻറെ മകൻ അബ്ദുറഹ്മാൻ(റ), ഇഷാഖുബ്നുഅബീ ഇസ്റാഈൽ(റ), സൈദുബ്നുൽമുബാറക്(റ) തുടങ്ങിയവർ അദ്ദേഹത്തിൽ നിന്ന് ഹദീസ് റിപ്പോർട്ടർ ചെയ്തിട്ടുണ്ട്. ഇബ്നുമഈനും(റ) നസാഈ(റ) യും അദ്ദേഹത്തിൻറെ ഹദീസ് സ്വീകരിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഇനി അദ്ദേഹം അജ്ഞാതനാണെന്ന് സ്ഥിരപ്പെട്ടാൽ  തന്നെ അതിന്റെ നിവേദക പരമ്പരയിൽ  ഹദീസുകൾ നിർമ്മിക്കുന്നവരാണെന്ന് തെട്ടിദ്ദരിക്കപ്പെടുന്നവർ ഇല്ലാത്തപ്പോൾ ഹട്ടെസ് മനുഷ്യനിർമ്മിതമാണെന്ന് വരുകയില്ല. മറ്റു രണ്ട് പരമ്പരകളിൽ ദുർബ്ബലരുണ്ടെന്നത് ശരിയാണ്. എന്നാൽ അതുകൊണ്ട് ഹദീസ് നിർമ്മിതമാണെന്ന് വരുകയില്ലല്ലോ. (ഔനുൽ മഅബൂദ്: 3/247)

   മുസ്നദുൽ ഫിർദൗസ് എന്ന ഗ്രന്ഥത്തിൽ ദൈലമി(റ) എഴുതുന്നു: 


قال الديلمي في مسند الفردوس : صلاة التسبيح أشهر الصلوات وأصحها إسنادا .(عون المعبود: ٣/٢٤٧)


തസ്ബീഹ് നിസ്കാരം പ്രസിദ്ദവും പ്രബലമായ പരമ്പരയോടുകൂടി സ്ഥിരപ്പെട്ടതുമാണ്. (ഔനുൽ മഅബൂദ് 3/247) 


وروى البيهقي وغيره عن أبي حامد الشرفي قال كنت عند مسلم بن الحجاج ومعنا هذا الحديث فسمعت مسلما يقول لا يروى فيها إسناد أحسن من هذا . (عين المعبود: ٣/٢٤٧)


          അബൂഹാമിദ്(റ) പറയുന്നു: ഞാൻ മുസ്‌ലിമുബ്നുഹജ്ജാജ്(റ) ന്റെ സന്നിധിയിലായിരുന്നപ്പോൾ ഞങ്ങൾ തസ്ബീഹ് നിസ്കാരത്തിന്റെ ഈ ഹദീസ് ചർച്ചക്കെടുത്തു. അപ്പോൾ ഇമാം മുസ്ലിം(റ) ഇപ്രകാരം പറഞ്ഞു: "ഇതിനേക്കാൾ നല്ല പരമ്പരയുള്ള മറ്റൊരു ഹദീസ് തദ്വിഷയകമായി ഉദ്ദരിക്കപ്പെടുന്നില്ല". (ഔനുൽ മഅബൂദ്: 3/247) .


ഇബ്നു അബ്ബാസ്(റ) വിന്റെ ഹദീസ് വിവിധ പരമ്പരകളിലൂടെ നിവേദിതമാണ്. സുനനു അബൂദാവൂദിന്റെ വിശദീകരണ ഗ്രന്ഥമായ ഔനുൽ മഅബൂദിൽ പറയുന്നു: 


ولحديث ابن عباس هذا طرق فتابع موسى بن عبد العزيز عن الحكم بن أبان إبراهيم بن الحكم ، ومن طريقه أخرجه ابن راهويه وابن خزيمة والحاكم وتابع عكرمة عن ابن عباس عطاء وأبو الجوزاء ومجاهد .(عون لمعبود: ٣/٢٤٧)


ഇബ്നു അബ്ബാസ്(റ) ന്റെ ഈ ഹദീസിന് വിവിധ പരമ്പരകളുണ്ട്. ഹകമുബ്നു അബാനിൽ നിന്ന് മൂസബ്നുഅബ്ദിൽ അസീസിന് പുറമേ ഇബ്റാഹീമുബ്നുൽ ഹകമും അതുദ്ദരിച്ചിട്ടുണ്ട്. ഈ പരമ്പരയിലൂടെ ഇബ്നുറാഹവൈഹി(റ) യും ഇബ്നു ഖുസൈമ(റ)യും ഹകിമും(റ) അതുദ്ദരിച്ചിട്ടുണ്ട്. ഇബ്നുഅബ്ബാസ്(റ)ൽ നിന്ന് ഇക് രിമ(റ)ക്ക് പുറമേ അത്വാഉം(റ) അബുൽജൗസാഉം(റ) മുജാഹിദും(റ) അതുദ്ദരിച്ചിട്ടുണ്ട്.(ഔനുൽ മഅബൂദ് 3/247)   


നിരവദി സ്വഹാബിമാരിൽ നിന്ന് തസ്ബീഹ് നിസ്കാരം നിവേദിതമാണ്. 


وورد حديث صلاة التسبيح أيضا من حديث العباس بن عبد المطلب وابنه الفضل وأبي رافع وعبد الله بن عمرو وعبد الله بن عمر وعلي بن أبي طالب وجعفر بن أبي طالب وابنه عبد الله وأم سلمة رضي الله عنهم. (عون المعبود: ٣/٢٤٧)


അബ്ബാസുബ്നുഅബ്ദുൽമുത്ത്വലിബ്(റ), ഫള് ലുബ്നുഅബ്ബാസ്(റ), അബൂറാഫിഅ(റ),അബ്ദുല്ലാഹിബ്നു അംറ്(റ), അബ്ദുല്ലാഹിബ്നു ഉമർ(റ),അലിയ്യുബ്നുഅബീത്വാലിബ്‌(റ), ജഅഫറുബ്നു അബീത്ത്വാലിബ് (റ),അബ്ദുല്ലഹിബ്നു ജഅഫർ(റ),ഉമ്മു സലാം(റ), തുടങ്ങിയവരിൽ നിന്ന് തസ്ബീഹ് നിസ്കാരം നിവേദനം ചെയ്യപ്പെടുന്നു. ഔനുൽ മഅബൂദ് 3/247)


ഇമാം നവവി(റ) പറയുന്നു:


وأما صلاة التسبيح المعروفة: فسميت بذلك لكثرة التسبيح فيها على خلاف العادة في غيرها، وقد جاء فيها حديث حسن في كتاب الترمذي وغيره، وذكرها المحاملي وصاحب التتمة وغيرهما من أصحابنا، وهي سنة حسنة.(تهذيب الأسماء واللغات: ٤٥٧/٣)


അറിയപ്പെട്ട തസ്ബീഹ് നിസ്കാരത്തിന് പ്രസ്തുത പേർ നല്കപ്പെട്ടത് സാധാരണ നിസ്കാരങ്ങളിൽ പതിവുള്ളതിനേക്കാൾ തസ്ബീഹുകൾ അതുൾ കൊള്ളുന്നതിനാലാണ്. അതുമായി ബന്ധപ്പെട്ട് തുർമുദിയിലും മറ്റും ഹസനായ ഹദീസ് വന്നിട്ടുണ്ട്. നമ്മുടെ അസ്വഹാബിൽപെട്ട മഹാമിലി(റ)യും തത്തിമ്മത്തിന്റെ കർത്താവും മറ്റും അതിനെകുറിച്ച് പരമാര്ശിച്ചിട്ടുണ്ട്. അത് നല്ല സുന്നത്താണ്. (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് 3/457)


   ഇബ്നുസ്സ്വലാഹ് (റ) നെ ഉദ്ദരിച്ച് ഇമാം സുയൂത്വി(റ) എഴുതുന്നു:      


وقال ابن الصلاح: إنها سنة، وإن حديثها حسنٌ، وله طرق يعضدُ بعضها بعضًا، فيعمل به سيما في العبادات.(تحفة الأبرار بنكت الأذكار للنووي: للسيوطي:١٧/١)


തസ്ബീഹ് നിസ്കാരം സുന്നത്താണ്. അതിനെ കുറിച്ച് പരമാർശിക്കുന്ന ഹദീസ് ഹസനാണ്. അതിനു ധാരാളം പരമ്പരകളുണ്ട്.ചിലത് ചിലതിനെ ശക്തിപ്പെടുത്തുന്നതിനാൽ അതനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്. ഇബാടത്തുകളിൽ വിശേഷിച്ചും. (തുഹ്ഫത്തുൽ അബ്റാർ ബിനുകതിൽ അദ്കാർ 1/17)


ഇബ്നുഹജർ ഹൈതമി(റ) എഴുതുന്നു:


وحديثها حسن لكثرة طرقه ووهم من زعم وضعه وفيها ثواب لا يتناهى ومن ثم قال بعض المحققين: لا يسمع بعظيم فضلها ويتركها إلا متهاون بالدين والطعن في ندبها بأن فيها تغييراً لنظم الصلاة إنما يأتي على ضعف حديثها فإذا ارتقى إلى درجة الحسن أثبتها وإن كان فيها ذلك.(تحفة المحتاج: ٢٣٩/٢)


തസ്ബീഹ് നിസ്കാരം പരമാർശിക്കുന്ന ഹദീസ് ധാരാളം പരമ്പരകളിലൂടെ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതായത്കൊണ്ട് അത് ഹസനാണ്. അത് നിർമ്മിതമാണെന്ന് വാദിക്കുന്നവർ ഊഹനയിൽ അകപ്പെട്ടിരിക്കുന്നു. അറ്റമില്ലാത്ത പ്രതിഫലം അതിനുണ്ട്. അക്കാരണത്താൽ മുഹഖ്ഖിഖീങ്ങളിൽ ചിലര് ഇപ്രകാരം പ്രസ്തപികുകയുണ്ടായി. "തസ്ബീഹ് നിസ്കാരത്തിന്റെ ശ്രേഷ്ടത മനസ്സിലാക്കിയ ശേഷം മതത്തെ നിസ്സാരമായി കാണുന്നവരല്ലാതെ അത് ഉപേക്ഷിക്കുന്നതല്ല". നിസ്കാരത്തിന്റെ രൂപ ഭാവത്തിൽ മാറ്റം വരുത്തൽ ഉള്ളതിനാൽ അത് സുന്നത്താണെന്നതിൽ ചിന്തിക്കാനുണ്ടെന്നു പറഞ്ഞ് അതിനെ വിമര്ശിക്കുന്നത് അതിന്റെ ഹദീസ് ദുർബ്ബലമാണെന്ന വീക്ഷണ പ്രകാരം മാത്രമേ ശരിയാകൂ. പ്രസ്തുത ഹദീസ് ഹസനിന്റെ സ്ഥാനത്തുയരുമ്പോൾ നിസ്കാരത്തിന്റെ രൂപ ഭാവത്തിൽ മാറ്റം വരുത്തലുണ്ടെങ്കിലും അത് സുന്നത്താണെന്ന് സ്ഥിരപ്പെടുന്നതാണ്.(തുഹ്ഫ 2/239)

  ഇമാം റംലി (റ) പറയുന്നു:


قال ابن الصلاح : وحديثها حسن ، وكذا قال النووي في التهذيب : وهو المعتمد ، وإن جرى في المجموع والتحقيق على ضعف حديثها وأن في ندبها نظرا (نهاية المحتاج: ٣٥٢/٥)


തസ്ബീഹ് നിസ്കാരത്തിന്റെ ഹദീസ് ഹസനാണെന്ന് ഇബ്നുസ്സ്വലാഹ്(റ) പ്രസ്താവിച്ചിരിക്കുന്നു. ഇമാം നവവി(റ) തഹ്ദീബിലും ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. മജ്മൂഇലും തഹ്ഖീഖിലും അതിന്റെ ഹദീസ് ദുർബ്ബലമാണെന്നും അത് സുന്നത്താണെന്നതിൽ ചിന്തിക്കാനുണ്ടെന്നും ഇമാം നവവി(റ) പ്രസ്ഥാപിചിട്ടുണ്ടെങ്കിലും അവലംബ യോഗ്യമായ വീക്ഷണം ഹദീസ് ഹസനാണെന്നതാണ്. (നിഹായത്തുൽ മുഹ്താജ് 5/352)

       ചുരുക്കത്തിൽ നിരവധി പരമ്പരകളിലൂടെ നിരവധി സ്വഹാബിമാരിൽ നിന്ന് ഉദ്ദരിക്കപ്പെടുന്ന ഒരു സുന്നത്താണ് തസ്ബീഹ് നിസ്കാരം. അതിന്റെ ഹദീസ് നിർമ്മിതമാണെന്ന ഇബ്നുൽ ജൗസി(റ) യുടെ വാദത്തെ പണ്ഡിതലോകം  ശക്തിയായി വിമർശിച്ചിട്ടുണ്ട്

Tuesday, April 19, 2022

പള്ളിപ്പുറം .നടക്കാതെ_പോയ_കുതന്ത്രം

 🌟🌟🌟🌟🌟 


✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം 


*നടക്കാതെ_പോയ_കുതന്ത്രം !* 


നല്ലവരായ അല്ലാഹുവിന്റെ ഇഷ്ടക്കാരോടു കൂടെ ചേർക്കണേ, അവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ... എന്നിങ്ങനെ ദുആ ചെയ്യാൻ നമ്മോട് കൽപിക്കുന്നുണ്ട്. മഹാന്മാരുടെ ഓരം ചേരാനും അവരുമായി ബന്ധമുണ്ടാകാനും ആഗ്രഹിക്കണം. ഇത് നല്ല വിശ്വാസിയുടെ ലക്ഷണമാണ്. ഇങ്ങനെ മഹത്തുക്കളോട് 'കണക്ഷൻ' ഉള്ളതിനെല്ലാം അല്ലാഹു ബറകത് ചെയ്ത് കൊടുക്കും. 


പറഞ്ഞു വരുന്നത് എന്റെ നാടായ പള്ളിപ്പുറത്തെക്കുറിച്ചാണ്. #ഖുതുബുസ്സമാൻ_മമ്പുറം_തങ്ങളുടെ (റ) നേതൃത്വത്തിൽ നിർമ്മിച്ചതാണ് ഇവിടുത്തെ പഴയ ജുമുഅത് പള്ളി. പിന്നെ, #അമ്പംകുന്ന്_ബീരാൻ_ഔലിയ_ഉപ്പാപ്പ (ഖു:സി) ഇന്നാട്ടിൽ വന്നതും തുലോം വരുന്ന നേർച്ച ഭക്ഷണം ആയിരക്കണക്കിന് ആളുകൾക്ക് വിതരണം ചെയ്യാൻ വേണ്ട പരിഹാരമുണ്ടാക്കിയതും മുമ്പ് എഴുതിയതാണല്ലോ. അതുപോലെ #ആലുവായി_അബൂബക്ർ_മുസ്‌ലിയാരുടെ (ഖു:സി) പാദസ്പർശനവും ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. 


നാട്ടിലെ പൗര പ്രമുഖനായ ഒരാൾക്ക് 'കൗളരസ്' (ഇന്നത്തെ കാൻസറിന് സമാനമായ അസുഖമാണത് ) പിടിപെട്ടപ്പോൾ മഹാനരെ കൊണ്ടുവരികയും അതിന് ശമനമുണ്ടാക്കുകയും ചെയ്തതാണ്. അസഹ്യമായ വേദനയാണ് ഈ അസുഖത്തിന്. ഇത് സഹിക്കവയ്യാതെയാണ് മഹാനരെ കൊണ്ടുവരുന്നത്. അങ്ങനെ 'ചായ' ആവശ്യപ്പെടുകയും അതിൽ നിന്ന് ഓർ കുടിച്ച ബാക്കി ആ വ്യക്തിക്ക് കുടിപ്പിക്കുകയുമാണുണ്ടായത്.

"ഇനി വേദന ഉണ്ടാവൂലാ..." എന്നൊരു വാക്കും. അതിന് ശേഷം മരണം വരെ അദ്ദേഹത്തിന് ആ വേദനയുണ്ടായിട്ടില്ല. ഇതിന് ദൃക്സാക്ഷിയായ അദ്ദേഹത്തിന്റെ ഭാര്യ എന്റെ അയൽപക്കത്തായിരുന്നു താമസിച്ചിരുന്നത്. ആ പ്രായമായ ഉമ്മ ഇത് എന്നോട് വിശദീകരിച്ചപ്പോൾ പറയാണ്: 


"മൂപ്പരാ ചായ കൊടുത്തതീ പിന്നെ ന്റെ ഭർത്താവിന്റെ മേനിയിൽ ഒരീച്ച ഇര്ന്നാല്ള്ളെ വേദന പോലും ഉണ്ടായിട്ടില്ല...

ഇതൊക്കെ ന്റെ അനുഭവാ കുട്ട്യേ...

ഇപ്പം ചെലർക്ക് ഇതീലൊന്നും വിശ്വാസമില്ലാതായ്ക്ക്ണ്..." 


അണ്ടിക്കാടൻ അഹ്‌മദ് കുട്ടി ഹാജി പോലെയുള്ള പലരിൽ നിന്നും ഈ സംഭവം ഞാൻ കേട്ടിട്ടുണ്ട്. പള്ളിപ്പുറം പള്ളിയിൽ ദർസ് നടത്തിയിരുന്ന #ഏലംകുളം_മൂസ_മുസ്‌ലിയാർ അന്ന് ഏവർക്കും നല്ലൊരു ആശാ കേന്ദ്രമായിരുന്നു. മഹാനർ മന്ത്രിച്ച വെള്ളത്തിന്റെ ഫലം ഇന്നും പ്രസിദ്ധമാണ്. അവരെക്കുറിച്ച് ഒരു കുറിപ്പ് തന്നെ എഴുതാനുദ്ദേശിക്കുന്നുണ്ട്. إن شاء الله. 


വഹാബികൾക്കെതിരെ توضيح العقيدة എന്ന ഗ്രന്ഥം രചിച്ച #കൊളപ്പറമ്പ്_മുഹ്‌യുദ്ധീൻ_മുസ്‌ലിയാർ പള്ളിപ്പുറത്തുകാരുടെ എല്ലാമെല്ലാമായിരുന്നു. സർവ്വാംഗീകാരമുള്ള ഖാളിയും ഖത്തീബും അങ്ങനെ എല്ലാം.

ഇങ്ങനെ നിരവധി മഹാന്മാരായ ഉലമാഇന്റെയും ഔലിയാഇന്റെയും തണൽ ഏറ്റുവാങ്ങിയ പ്രദേശമാണ് പള്ളിപ്പുറം. ഒന്നുരണ്ട് പേരെ പരാമർശിച്ചെന്ന് മാത്രം. ബാക്കി പിന്നീടൊരിക്കലാവാം. إن شاء الله അവിടെ നടക്കാതെ പോയ ഒരു കുതന്ത്രത്തെക്കുറിച്ചാണ് ഇന്ന് വിവരിക്കുന്നത്. നമുക്ക് ചരിത്രം തുടങ്ങാം: 


ഇസ്സുദ്ദീൻ 'മുസ്‌ലിയാർ' എന്ന വ്യക്തി പള്ളിപ്പുറം മഹല്ലിൽ ദർസ് നടത്താനെന്ന പേരിൽ വന്നു. രണ്ട് വർഷമേ അവിടെ നിലനിൽപുണ്ടായുള്ളൂ (ടിയാനെ കുറിച്ച് 'മുസ്‌ലിയാർ' എന്ന് പറയാനൊക്കില്ല. ശേഷം പറയാം). വാചാലതയും മറ്റ് ആകർഷണീയ സ്വഭാവങ്ങളും കാരണം ജനങ്ങളെ അദ്ദേഹം തന്റെ വലയത്തിലാക്കി. എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ തന്നെ അവിടെ രൂപപ്പെട്ടു. അത് കൊണ്ട് തന്നെ പള്ളിയുടെ മുൻവശത്തുണ്ടായിരുന്ന വലിയൊരു കിടങ്ങ് മണ്ണിട്ട് നികത്താൻ ജുമുഅക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ  " പള്ളിക്ക് മുമ്പിലുള്ള ഈ നരകക്കുണ്ട് നമുക്കൊന്ന് മാറ്റണമല്ലോ ..." എന്ന വാക്ക് മതിയായിരുന്നു. ആവേശപൂർവ്വം ജനങ്ങൾ അത് ഏറ്റെടുക്കുകയും ഒന്നര ദിവസം കൊണ്ട് പണി പൂർത്തിയാക്കുകയും ചെയ്തു. 


ഇങ്ങനെ താനെന്ത് പറഞ്ഞാലും ഇവിടെ അത് നടക്കുമെന്നായപ്പോൾ തന്റെ മനസ്സിലുള്ള ആഗ്രഹങ്ങൾ ഓരോന്നായി പുറത്ത് ചാടാൻ തുടങ്ങി. ഒരു കോളേജ് തുടങ്ങാനായിരുന്നു ആദ്യ പ്ലാൻ. അത് ജനങ്ങളോട് പറഞ്ഞപ്പോൾ 'കുഞ്ഞാലൻ ഹാജി' - എന്ന വ്യക്തി അതിനുള്ള സ്ഥലം വഖ്ഫ് ചെയ്യുകയും ബിൽഡിങ്ങ് നിർമ്മാണത്തിന് 'വെലങ്ങപ്പുറത്ത് കുഞ്ഞിസൂപ്പി ഹാജി' മുന്നോട്ടു വരികയും ചെയ്തു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ട കൂടിച്ചേരലുകളും മറ്റ് ഒരുക്കങ്ങളും നടക്കുന്നതിനിടയിൽ നമ്മുടെ 'മുസ്‌ലിയാർ' പള്ളിയുടെ മുകൾ നിലയിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിംഗിൽ പങ്കെടുക്കാനായി നാട്ടിലെ 'കുഞ്ഞുമുട്ടി മൊല്ലാക്ക' കോണി കയറി വരുമ്പോഴുണ്ട് ടിയാൻ അവിടെയുള്ളവരെക്കൊണ്ടെല്ലാം ശഹാദത് കലിമ: ചൊല്ലിപ്പിക്കുന്നു ! ഇതെന്താ ഇങ്ങനെ ഒരു കലിമ: ചെല്ലാൻ ? ഇവരെല്ലാം ഇതുവരെ ദീനിന്റെ പുറത്തായിരുന്നോ ? 'കുഞ്ഞുമുട്ടി മൊല്ലാക്ക' ഇത് അവിടെ വെച്ച് ചോദ്യം ചെയ്തു. വാപ്പയും ഉമ്മയും വിശ്വാസികളായതുകൊണ്ട് മുസ്‌ലിമായി  ജനിച്ച ഞങ്ങൾക്ക് ഇനി നിന്റെ വകയായി ഒരു കലിമ: ചൊല്ലിത്തരേണ്ടതില്ലെന്നും അതേറ്റ് ചൊല്ലാൻ തൽക്കാലം ഇപ്പോൾ സൗകര്യമില്ലെന്നും പറഞ്ഞ് അദ്ദേഹം അവിടുന്ന് ഇറങ്ങി പോന്നു. ജന്മനാൽ ആരും മുസ്‌ലിമാവില്ലെന്ന 'ജമാഅതെ ഇസ്‌ലാമി' - യുടെ ആശയമായിരുന്നു അയാൾ നടപ്പിലാക്കാൻ ശ്രമിച്ചത്. 


ഈ വിവരം 'കുഞ്ഞുമുട്ടി മൊല്ലാക്ക' തന്നെ നേരിട്ട് അന്നത്തെ ഖാളിയും ഖത്തീബുമായിരുന്ന #കൊളപ്പറമ്പ്_മുഹ്‌യുദ്ധീൻ_മുസ്‌ലിയാരുടെ അടുത്ത് ചെന്ന് പറഞ്ഞു:

"ഇവന്റെ പോക്ക് ശരിയല്ല. ഇനിയും ഇവനെ വെച്ച് തീണ്ടിയാൽ നമ്മുടെ നാട്ടിൽ ബിദ്അത് വരുമെന്ന് ആശങ്കയുണ്ട് ... " . അങ്ങനെ തൊട്ടടുത്ത ദിവസം തന്നെ ഇരുവരും അന്നത്തെ കമ്മിറ്റി പ്രസിഡണ്ടായിരുന്ന അയമുകാക്കയും ( ഇന്നത്തെ പ്രസിഡന്റ് മാനുഹാജിയുടെ വല്യുപ്പ ) ചേർന്ന് 'മുസ്‌ലിയാർ' സാഹിബിനെ പിരിച്ചു വിട്ടു. അയമുകാക്ക തന്റെ കയ്യിലുണ്ടായിരുന്ന വടി അയാൾക്ക് നേരെ ചൂണ്ടിയിട്ട് രോഷാകുലനായി പറഞ്ഞത്രെ: 


" ഇത് മമ്പുറം തങ്ങളുപ്പാപ്പ കുറ്റിയടിച്ച് ഉണ്ടാക്കിയ പളളിയാണ്.. ഇവിടെ നിന്റെ ആശയങ്ങളൊന്നും നടക്കില്ല.. അത് കൊണ്ട് ഇവിടുന്ന് ഈ നിമിഷം തന്നെ പെട്ടിയുമെടുത്ത് ഇറങ്ങിക്കോ...." 


അവിടുന്ന് അദ്ദേഹം കാസർഗോഡ് ചെല്ലുകയും അവിടെ തന്റെ ഇംഗിതത്തിനനുസരിച്ച് കോളേജ് നിർമ്മിക്കുകയും ചെയ്തു. അതാണ് കാസർഗോഡ് ജില്ലയിലെ ജമാഅതെ ഇസ്‌ലാമിയുടെ 'ആലിയ:' കോളേജ് . അതായത്, മുഹ്‌യുദ്ദീൻ മുസലിയാരും കുഞ്ഞുമുട്ടി മൊല്ലാക്കയും അയമുകാക്കയും ചേർന്ന് അന്ന് അയാളെ ഇറക്കിവിടാൻ ധീരത കാണിച്ചില്ലായിരുന്നുവെങ്കിൽ പള്ളിപ്പുറത്ത് ഉയർന്ന് വരേണ്ട കോളേജ് ...! ജമാഅതുകാരുടെ മുടന്തൻ ആശയങ്ങളുടെ ഒരു സിറ്റിയായി പള്ളിപ്പുറം മാറിയേനെ... അത് ഒഴിവായത് മഹാന്മാരുടെ ബറകത് കാരണം റബ്ബിന്റെ കാവൽ കൊണ്ടാണ്.

അതിന് പകരം ആ സ്ഥലത്താണ് ഇന്ന് കാണുന്ന മദ്റസ: കെട്ടിടം നിർമിച്ചത്.

ഇദ്ദേഹം പള്ളിപ്പുറത്ത് 'മുസ്‌ലിയാർ' ചമയലോടുകൂടെ കേരളത്തിന്റെ തെക്കൻ ഭാഗത്ത് ബിദ്അതിന്റെ പ്രവർത്തനങ്ങളിൽ രംഗത്തുണ്ടായിരുന്നത് പിന്നീടാണ് അറിഞ്ഞത്. പള്ളിപ്പുറം വിട്ടതിന് - അല്ല, ഇവിടുന്ന് ഇറക്കിവിട്ടതിന് - ശേഷം സുന്നി ഉലമാഇനെതിരെ പരസ്യമായി തന്നെ സ്റ്റേജുകളിൽ 'ഇസ്സുദ്ദീൻ മൗലവി' എന്ന പേരിൽ പ്രത്യക്ഷപ്പെടുക തന്നെ ചെയ്തു. 


ബിദ്അതിനെ തൊട്ട് നമ്മെയും നമ്മുടെ കുടുംബത്തെയും മറ്റ് ഇഷ്ടക്കാരെയും പടച്ച റബ്ബ് സംരക്ഷിക്കട്ടെ. നമ്മുടെ നാടിനെ അഹ്‌ലുസ്സുന്ന:യുടെ വേരോട്ടമുള്ള ഇടമാക്കട്ടെ . ആമീൻ. 


( തയ്യാറാക്കിയത് : അഹ്‌മദ് ഉനൈസ് അഹ്സനി വെങ്കുളം)

💫

Monday, April 18, 2022

പ്രാർഥന ബദ്ങ്ങരളോടോ

 അല്ലാഹുവിനെ മാത്രമെ ആരാധിക്കാൻ പാടുള്ളു എന്ന ആദർശ സംരക്ഷണത്തിന് വേണ്ടിയാണ് ബദർ നടന്നത്. ബദ്രീങ്ങളെ ആരാധിക്കണ മെന്ന് മുസ്ലിമീങ്ങൾ പറയാറില്ല.

ബദ്രീങ്ങളെ കൊണ്ട് തവസ്സുലാക്കലും ഇസ്തിഗാസ ചെയ്യലും അവർക്കുള്ള ആരാധനയല്ല . അത് അവർക്കുള്ള പ്രാർഥനയും ആരാധനയുമാണന്ന് ആദ്യമായി പറഞ്ഞത്  ഇബ്നു തൈമിയ്യയും ഒഹാബികളുമാണ്.

അതിന് പ്രമാണത്തിന്റെ പിൻബലമില്ല. തെളിവില്ലാതെ മുസ്ലിമീങ്ങളെ ശിർക്കാരോപിക്കൽ ബദ് രീങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ നന്ദി കേടാണ് .


വഴി വിളക്ക് - 10 46

CM MEADIA


നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...