Sunday, June 20, 2021

സ്ത്രീകൾ മയ്യത്ത് നിസ്കരിക്കൽ മൗദൂദി മൗലവിയുടെ കള്ളത്തരത്തിന് മറുപടി

 ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

http://islamicglobalvoice.blogspot.com




*സ്ത്രീകൾ മയ്യത്ത് നിസ്കരിക്കൽ

മൗദൂദി മൗലവിയുടെ കള്ളത്തരത്തിന് മറുപടി*


ചോദ്യം


*സ്ത്രീകൾ മയ്യത്ത് നിസ്കരിക്കൽ പുണ്യമാണെന്ന് എന്ന് ഇമാം നവവി ശറഹുൽ മുഹദ്ധബിൽ പറഞ്ഞിട്ടുണ്ടോ* ?


*ഉത്തരം*


 ഇല്ല ഒരിക്കലുമില്ല

മയ്യത്ത് പരിപാലനത്തിന് സ്ത്രീയും പുരുഷനുമുള്ള  സമയത്ത്  സ്ത്രീകൾക്ക് മയ്യത്ത് നിസ്കരിക്കൽ പുണ്യമാണെന്ന് ഇമാം നവവി റ ശറഹുൽ മുഹദ്ധബിലോ മറ്റു പണ്ഡിതന്മാരോ പറഞ്ഞിട്ടില്ല


ഉണ്ട് എന്ന് തോന്നിപ്പിക്കാൻ വേണ്ടി  ഒരു പുരോഹിതൻ

ശറഹുൽ മുഹദ്ധബിൽ നിന്നും

 കൊണ്ടുവന്ന വാക്യങ്ങൾ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി  പല ഭാഗങ്ങൾ വെട്ടിമാറ്റുകയും ധാരാളം തെറ്റിദ്ധരിപ്പിക്കുകയും അർത്ഥം മാറ്റി പറയുകയും ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്തിരിക്കുകയാണ്



*തട്ടിപ്പ്* NO 1


ഷിറാസി ഇമാമിന്റെ മുഹദ്ധബിൽ നിന്ന് മൗദൂദി മൗലവി   സ്ത്രീകൾക്ക് മയ്യത്ത് നിസ്കരിക്കൽ പുണ്യമാണെന്ന് തെളിയിക്കാൻ വേണ്ടി   കൊണ്ടുവന്ന വാചകത്തിൻറെ ആദ്യഭാഗം കട്ട് വച്ചിരിക്കുന്നു.

എന്നിട്ട് സ്ത്രീകൾക്ക്  പുരുഷന്മാർ ഉള്ള  സമയത്ത്  നിസ്കരിക്കൽ പുണ്യമാണെന്ന്

ഇമാം ശീറാസി   പറഞ്ഞു എന്ന പച്ച കളവ് മൗലവി തട്ടി വിടുകയും ചെയ്തിരിക്കുന്നു.


മുഹദ്ധബിന്റെ   ആദ്യഭാഗം മുതൽ നമുക്കൊന്നു വായിച്ചു നോക്കാം


പുരുഷന്മാർ ഇല്ലാതെ  സ്ത്രീകൾ മാത്രം  മയ്യത്ത് പരിപാലനത്തിന് ഒരുമിച്ചു കൂടിയാൽ അവർ ഒറ്റക്ക് നിസ്കരിക്കേണ്ടത് .കാരണം സ്ത്രീകൾക്ക് ജമാഅത്ത് സുന്നത്തില്ല. ഇനി അവർ ജമാഅത്തായി നിസ്കരിച്ചാൽ  കുഴപ്പമില്ല. (മുഹദ്ധബ് )

وإن اجتمع نساء لا رجل معهن صلين عليه فرادى فإن النساء لا يسن لهن الجماعة في الصلاة على الميت ، وإن صلين جماعة فلا بأس ) .المهذب


 ഇതിനെ വിവരിച്ച് ഇമാം നവവി റ പറയുന്നു

സ്ത്രീകൾക്ക് ജമാഅത്ത് സുന്നത്ത് ഇല്ല എന്ന് പറഞ്ഞത് എതിർക്കപ്പെടുന്നതാണ് .


وقوله ) : فإن النساء لا يسن لهن الجماعة في الصلاة على الميت ، هذا مما ينكر 

 ഇതിൽ നിന്നും ഇമാം ശീറാസി  റ യുടെ വാചകത്തിൽ  ഒരിക്കലും സ്ത്രീയും പുരുഷനും ഒരുമിച്ചു കൂടിയ സമയത്ത് സ്ത്രീകൾക്ക് മയ്യത്ത് നിസ്കരിക്കാൻ പുണ്യമാണെന്ന് പറയുന്നില്ല എന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയും മുഹദ്ധബിന്റെ ആദ്യഭാഗം കാത്രിക വെച്ച് മൗലവി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.


ശീറാസിയുടെ മേൽ വാചകങ്ങൾ വിവരിച്ചു ഇമാം നവവി റ പറയുന്നത് കാണുക.

  പുരുഷന്മാർ ഉണ്ടായിരിക്കെ സ്ത്രീകൾ നിസ്കരിച്ചാൽ വിടുമോ അതിൽ രണ്ട് അഭിപ്രായം ഉണ്ട് . ശരിയായ അഭിപ്രായം വിടുകയില്ല എന്നാണ് . ഈ അഭിപ്രായം മാത്രമേയുള്ളൂ ഇമാം ഫൗറാനി റ  ഇമാം ബഗ് വി റ എന്നിവരും മറ്റു  ഇമാമുമാരും ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു.


وهل يسقط هذا الفرض بصلاة النساء مع وجود الرجال ؟ فيه وجهان : ( أصحهما ) لا يسقط وبه قطع الفوراني والبغوي وآخرون


അപ്പോൾ സ്ത്രീകൾ അല്ലാതെ മറ്റാരും  ഹാജരായില്ലെങ്കിൽ    സ്ത്രീകൾക്ക് നിസ്കരിക്കൽ നിർബന്ധമാണ്.

ഇതിൽ അഭിപ്രായ വ്യത്യാസമില്ല. അവർ പ്രവർത്തിക്കൽ കൊണ്ട് ഫർള് വീടുകയും ചെയ്യും .അതിൽ അഭിപ്രായവ്യത്യാസമില്ല . അവർ ജമാഅത്തായി നിസ്കരിച്ചാൽ കുഴപ്പമില്ല .


( وأما ) إذا لم يحضره إلا النساء فإنه يجب عليهن الصلاة عليه بلا خلاف ، ويسقط الفرض بفعلهن حينئذ بلا خلاف ويصلين فرادى ، فإن صلين جماعة فلا بأس ، هذه عبارة الشافعي والأصحاب


സ്ത്രീകൾ പുരുഷന്മാരോട് കൂടെ യാണെങ്കിൽ  പുരുഷന്മാരുടെ ഇമാമിനെ തുടർന്ന് കൊണ്ട് അവർ നിസ്കരിക്കാവുന്നതാണ്. ( ശറഹുൽ മുഹദ്ധബ് )


(ഇതിൽ നിന്നും സ്ത്രീകളും പുരുഷന്മാരും ഉണ്ടാകുമ്പോൾ സ്ത്രീകൾ പുരുഷന്മാർക്ക് മുന്നേ  നിസ്കരിക്കേണ്ടതില്ല എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

അത് പിൻഗാമികളായ പണ്ഡിതന്മാർ വിവരിക്കുകയും ചെയ്തിട്ടുണ്ട്. അത് ശേഷം വരുന്നതാണ്.)



*ഇമാം നവവി തുടരുന്നു.*


 സ്ത്രീകൾ മാത്രമേ  അവിടെയുള്ളൂ എങ്കിൽ

( وان تمحضن )


ഇതിൽ ഷാഫിഈ ഇമാമും മുഹദ്ധബിന്റെ രചയിതാവും ശാഫി മദ്ഹബിലെ  അസ്ഹാബും 

പറയുന്നത് അവർ ഒറ്റയ്ക്ക് നിസ്കരിക്കേണ്ടത് എന്നാണ്  അവര് ജമാഅത്തായി നിസ്കരിച്ചാൽ .

അത്  നല്ലത് അല്ലാത്തതുമാണ്.


എന്നാൽ അതിൽ അല്പം ചിന്തിക്കേണ്ടതുണ്ട്.

 മറ്റു നിസ്കാരങ്ങളില് ജമാഅത്ത് പോലെ തന്നെ ഇതിലും ജമാഅത്തായി നിസ്കരിക്കൽ പുണ്യമാണ്.

സലഫുകളിൽ ഒരു സംഘവും ഹസൻ ബ്ന് സ്വാലിഹ്  റ അഹമദ് റ സുഫ്യാൻ റ തുടങ്ങിയവർ

  അങ്ങനെ പറഞ്ഞിട്ടുണ്ട്. (ശറഹുൽ മുഹദ്ധബ് )

وأما النساء فإن كن مع الرجال صلين مقتديات بإمام الرجال 

وإن تمحضن . قال الشافعي والمصنف والأصحاب : أستحب أن يصلين منفردات . كل واحدة وحدها . فإن صلت بهن إحداهن جاز 

وكان خلاف الأفضل وفي هذا نظر وينبغي أن تسن لهن الجماعة كجماعتهن في غيرها . وقد قال به جماعة من السلف منهم الحسن بن صالح وسفيان الثوري وأحمد وأصحاب أبي حنيفة وغيرهم وقال مالك : فرادى .شرح المهذب



ചുരുക്കത്തിൽ ഇതിൽ മുഹദ്ധ ബിന്റെ  കർത്താവ് ഇമാം ശീറാസി റ പറഞ്ഞ വാചകത്തെ കൃത്യമായി ഇമാം നവവി വിവരിക്കുകയാണിവിടെ


ശീറാസി റ യുടെ വാചകം താഴെ


(പുരുഷന്മാർ ഇല്ലാതെ  സ്ത്രീകൾ മാത്രം  മയ്യത്ത് പരിപാലനത്തിന് ഒരുമിച്ചു കൂടിയാൽ അവർ ഒറ്റക്ക് നിസ്കരിക്കേണ്ടത് .കാരണം സ്ത്രീകൾക്ക് ജമാഅത്ത് സുന്നത്തില്ല. ഇനി അവർ ജമാഅത്തായി നിസ്കരിച്ചാൽ  കുഴപ്പമില്ല. മുഹദ്ധബ് ശീറാസി)

وإن اجتمع نساء لا رجل معهن صلين عليه فرادى فإن النساء لا يسن لهن الجماعة في الصلاة على الميت ، وإن صلين جماعة فلا بأس ) .المهذب للشيرازي


പുരുഷന്മാർ ഇല്ലാതെ സ്ത്രീകൾ മാത്രമുള്ള ഘട്ടത്തിൽ അവരുടെ ജമാഅത്ത് ചർച്ച ചെയ്യുകയും അപ്പോൾ ഒറ്റയ്ക്ക് നിസ്കരിക്കണമെന്ന് ഇമാം ശീറാസി   പറഞ്ഞതിനെ നവവി റ  എതിർക്കുകയും ജമാഅത്തായി നിസ്കരിക്കേണ്ടതന്ന് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.

ഇത് സ്ത്രീകൾ മാത്രം മയ്യത്ത് പരിപാലനത്തിന് ഉള്ള സ്ഥലത്താണ് പുരുഷന്മാരോട് കൂടെ വന്ന സ്ഥലത്ത് അല്ല

ഇത് മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് മൗലവിമാർ ഒന്നാമതായി ചെയ്തിട്ടുള്ളത്.


പുരുഷന്മാരും സ്ത്രീകളും വന്നാൽ സ്ത്രീകളെക്കൊണ്ട് ഫർള് വീടു കഴിയില്ലെന്നും ഇത്തരം ഘട്ടങ്ങളിൽ   പുരുഷന്മാരെ തുടർന്നുകൊണ്ട് സ്ത്രീകൾക്ക് നിസ്കരിക്കൽ അനുവദനീയമാണ് എന്നും അവരുടെ വാക്കിൽ നിന്നും മനസ്സിലാക്കാം .

 പുരുഷന്മാർക്ക്കൂടെയോ ശേഷമോ നിസ്കരിക്കൽ പുണ്യമാണെന്നും ശറഹുൽ മുഹദ്ധബിലെ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല.


പുരുഷന്മാരോട് കൂടെ സ്ത്രീകൾ വന്നാൽ ഉള്ള വിധി പറഞ്ഞതിനുശേഷം

വ ഇൻ തമഹഹള്ന

അതായത് സ്ത്രീകൾ മാത്രം ഉള്ള സമയത്ത് എന്ത് ചെയ്യണം എന്നതാണ് അവർ വിവരിക്കുന്നത്


 കാരണം അതിനു തൊട്ടു മുമ്പുള്ള വാചകത്തിൽ സ്ത്രീകൾ പുരുഷനോടുകൂടെ ഉണ്ടായാൽ ഉള്ള വിധി പറയുകയും 


وأما النساء فإن كن مع الرجال صلين مقتديات بإمام الرجال 


ശേഷം സ്ത്രീകൾ മാത്രമേ അവിടെ ഉള്ളൂ എങ്കിൽ  

എന്താണ് വിധി എന്ന് വിവരിക്കുകയാണ് നവവി റ ചെയ്യുന്നത്.


ആസമയത്ത്  മുഹദ്ധ ബിന്റെ കർത്താവ്   ശീറാസിയും മറ്റു പലരും പറഞ്ഞത് ഒറ്റക്ക് നിസ്കരിക്കണമെന്ന് ആണെങ്കിലും അതിൽ സംശയമുണ്ടെന്നും ജമാഅത്തായി നിസ്കരിക്കേണ്ടതാണ് എന്നതാണ് എനിക്ക് മനസ്സിലാകുന്നത് എന്നുമാണ് വിവരിക്കുന്നത്.


*തട്ടിപ്പ്* NO 2


ഇവിടെ തമഹഹള്നാ

എന്നതിൻറെ അർത്ഥം 

ചില മൗലവിമാർ പറയുന്നതുപോലെ സ്ത്രീകൾ നിസ്കരിച്ചാൽ എന്നല്ല  മറിച്ച് പുരുഷന്മാരില്ലാതെ സ്ത്രീകൾ മാത്രമുള്ള ഉള്ള മയ്യത്ത് നിസ്കാരത്തെ പറ്റിയാണ്  പറയുന്നത് എന്നതിന്ന്  ധാരാളം തെളിവുകൾ കണ്ടെത്താൻ കഴിയും


 *തെളിവ്* 1


 തമഹഹള്‌ന

എന്നതിന്ന് ഭാഷാപരമായ അർത്ഥം സ്ത്രീകൾ മാത്രമുള്ളപ്പോൾ എന്നാണ്.


*തെളിവ്* 2


ഇമാം ശീറാസി റ യുടെ  

وإن اجتمع نساء لا رجل معهن صلين عليه فرادى فإن النساء لا يسن لهن الجماعة في الصلاة على( المهذب)


(പുരുഷന്മാർ ഇല്ലാതെ  സ്ത്രീകൾ മാത്രം  മയ്യത്ത് പരിപാലനത്തിന് ഒരുമിച്ചു കൂടിയാൽ അവർ ഒറ്റക്ക് നിസ്കരിക്കേണ്ടത്. (മുഹദ്ധബ് )

എന്ന വാചകത്തെ വിവരിക്കുകയാണ് ഇമാം നവവി റ ചെയ്യുന്നത് .


തെളിവ് 3 


ഇമാം നവവി മയ്യത്ത് പരിപാലനത്തിൽ പുരുഷന്മാരും സ്ത്രീകളും  ഉണ്ടായാൽഎന്താണ് വിധി എന്ന് പറഞ്ഞതിനു ശേഷമാണ് തമഹഹള്ന... എന്നവാക്യങ്ങൾ പറയുന്നത്.


കാണുക


സ്ത്രീകൾ പുരുഷന്മാരോട് കൂടെ യാണെങ്കിൽ  പുരുഷന്മാരുടെ ഇമാമിനെ തുടർന്ന് കൊണ്ട് അവർ നിസ്കരിക്കാൻ പറ്റൂ ( ശറഹുൽ മുഹദ്ധബ് )

وأما النساء فإن كن مع الرجال صلين مقتديات بإمام الرجال 



അതായത്  സ്ത്രീയും പുരുഷനും അവിടെ ഉണ്ടങ്കിൽ ഉള്ള വിധി പറഞ്ഞതിന്ന് ശേഷം സ്ത്രീകൾ മാത്രമായാൽ എന്ത് ചെയ്യണം അവർ ഒറ്റക്കാണോ ജമാഅത്തായിട്ടാണോ  നിസ്കരിക്കേണ്ടത് എന്ന് വിവരിക്കുന്നു.


തെളിവ് 4


  നവവി റ പറയുന്നത്  മുഹദ്ധ ബിന്റെ കർത്താവ് പറയുന്നത് ഒറ്റക്ക് നിസ്കരിക്കണമെന്നും

ഞാൻ പറയുന്നത് ജമാഅത്തായി നിസ്കരിക്കണമെന്നുമാണ്.


ഇതിൽ നിന്ന് മുഹദ്ധബിന്റെ കർത്താവ് പറഞ്ഞ 

وإن اجتمع نساء لا رجل معهن صلين عليه فرادى فإن النساء لا يسن لهن الجماعة في الصلاة على( المهذب)


(പുരുഷന്മാർ ഇല്ലാതെ  സ്ത്രീകൾ മാത്രം  മയ്യത്ത് പരിപാലനത്തിന് ഒരുമിച്ചു കൂടിയാൽ അവർ ഒറ്റക്ക് നിസ്കരിക്കേണ്ടത്.)


അതേ വിശയമാണ് 

സ്ത്രീ മാത്രമുണ്ടായാൽ 

تمحضن

 എന്നതിന്റെ അർഥം എന്നത് വെക്തമാണ്.  


*തട്ടിപ്പ്* NO 3


*മൗലവി യുടെ മറ്റൊരു 

 തട്ടിപ്പും വിവരക്കേടും ഇനി പരിശോധിക്കാം*

 

*ഇമാം നവവി റ യുടെപേരിൽ  

മൗദൂദി മൗലവി കളവ് 

പറയുന്നത് കാണുക.*



"ഒരു പുരുഷനും കൂറെ സ്ത്രീകളും ഉണ്ടങ്കിൽ ഒരാളെ കൊണ്ട് ഫർള് വീടില്ല സ്ത്രീകളും നിസ്കരിച്ചു പൂർത്തിയാക്കണമെന്നാണ് നവവി റ പറയുന്നത് "


ഇവിടെ ഇമാം നവവി റ ഇങ്ങനെ പറഞ്ഞിട്ടില്ല.

മറിച്ച് അവിടന്ന് പറയുന്നത്.


وأما ) إذا حضر النساء مع الرجال فلا خلاف أنه لا يتوجه الفرض إليهن ولا يدخلن فيه ، صرح به الشيخ أبو حامد والأصحاب ، ولو لم يحضر إلا رجل ونسوة وقلنا لا يسقط الفرض بواحد وجب عليهن التتميم .شرح المهذب




സ്ത്രീകൾ പുരുഷൻമാരോട് കൂടെയാണങ്കിൽ സ്ത്രീകളിലേക്ക് ഫർള് വരില്ല.

എന്നാൽ "ഒരു പുരുഷനും കൂറെ സ്ത്രീകളും ഉണ്ടങ്കിൽ ഒരു പുരുഷനെ കൊണ്ട് ഫർള് വീടില്ല എന്ന അഭിപ്രായം നാം എടുക്കുകയും ചെയ്താൽ ആ ഒരു പുരുഷൻ നിസ്കരിച്ചതിന്ന് ശേഷം സ്ത്രീകൾ പൂർത്തിയാക്കണം 

അതായത് മൂന്ന് പേര് മയ്യത്ത് നിസ്കരിച്ചാലെ മയ്യത്ത് നിസ്കാരത്തിന്റെ ഫർള് വീടു എന്ന് പറയുന്ന പണ്ഡിതാഭിപ്രായപ്രകാരം ആ മൂന്നിനെ പൂർത്തിയാക്കൻ വേണ്ടി ഒരു പുരുഷന്ന് പുറമെ രണ്ട് സ്ത്രീകളും കൂടി നിസ്കരിക്കണമെന്നാണ് .


എന്നാൽ അതെ നവവി  ഇമാം റ  തന്നെ എത്ര പേര് മയ്യത്ത് നിസ്കരിച്ചാൽ ആണ് ഫർള് വീടുക  എന്നതിൽ ഉള്ള വിവിധ അഭിപ്രായം പറഞ്ഞതിന്ന് ശേഷം ഇമാം  പറയുന്നു.


والأصح من الخلاف الاكتفاء بواحد ; لأنه يصدق عليه أنه صلى على الميت ممن صححه الجرجاني والروياني والرافعي وغيرهم .شرح المهذب


ഈ അഭിപ്രായ വിത്യാസത്തിൽ ഏറ്റവും ശരിയായ അഭിപ്രായം

ഒരാൾ നിസ്കരിച്ചാൽ മതിയാകുമെന്നാണ് ഈ അഭിപ്രായം ജൂർജാനി റ റൂയാനി റാഫിഈ റ തുടങ്ങിയവരും മറ്റു പണ്ഡിതന്മാരും സ്വഹീഹാക്കിയിരിക്കുന്നു. (ശറഹുൽ മുഹദ്ധബ് )


പുരുഷന്മാർ നിസ്കരിക്കുന്നതിനു മുമ്പ് സ്ത്രീകൾ മയ്യിത്ത് നിസ്കരിക്കാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായമെന്ന് അല്ലാമ ശിർബീനി(റ) പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു:

👇🏼👇🏼👇🏼

*الراجح امتناع صلاتهن قبل الرجال، إذ لا وجه للصحة مع بقاء الفرض:(حاشية الشربيني على البهجة: ١١٥/٢)*


*പുരുഷന്മാർക്ക് മുമ്പ് സ്ത്രീകൾ നിസ്കരിക്കാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായം. കാരണം ഫർള് വീടാതെ നിസ്കാരം സാധുവാകാൻ യാതൊരു ന്യായവുമില്ല.(ഹാശിയത്തുശ്ശർബ്ബാനി: 2/115)*


*അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി*

ഇസ്ലാം:വിശുദ്ധ ഖുർആനിൽ പൈശാചിക വചനങ്ങളോ?*

 



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

http://islamicglobalvoice.blogspot.com/

h



*വിശുദ്ധ ഖുർആനിൽ പൈശാചിക വചനങ്ങളോ?*


ദുർബലമായ ചില ചരിത്രങ്ങൾ എടുത്തു വെച്ചും വിശുദ്ധ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തും ഇസ്ലാമിക വിരോധികൾ വിശുദ്ധ ഖുർആനിൽ തിരുനബിയുടെ നാവിലൂടെ പിശാചിനാൽ സംസാരിച്ചിട്ടുണ്ടെന്ന്  പ്രചരിപ്പിക്കുന്നത് കാണാൻ സാധിച്ചു.


പ്രവാചകന്മാർ ദൈവിക വചനങ്ങൾ പാരായണം ചെയ്യുന്ന സമയത്ത് പ്രവാചകന്മാർ പറയാത്തത് അവരുടെ പേരിൽ ദുഷ്പ്രചരണം നടത്തുകയും വിശുദ്ധ വചനങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് അല്ലാഹുവും പ്രവാചകന്മാരും ഉദ്ദേശിക്കാത്ത അർഥങ്ങൾ കൽപ്പിക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ച് 

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാവുന്നതാണ്.


ഹജ്ജ്  - 22:52

നിനക്കുമുമ്പ് ഒരു റസൂലിനെയാകട്ടെ, നബിയെയാകട്ടെ, നാം അയക്കുകയുണ്ടായിട്ടില്ല, അദ്ദേഹം (നമ്മുടെ ലക്ഷ്യങ്ങൾ) ഓതിക്കൊടുക്കുന്നതിൽ പിശാച് (ദുർബ്ബോധനങ്ങൾ) ഇട്ടുകളയാതെ. എന്നാൽ പിശാച് (അതിൽ) ഇട്ടു കളയുന്നതിനെ അല്ലാഹു ദുർബ്ബലപ്പെടുത്തിക്കളയുന്നു; എന്നിട്ട്, തന്റെ (വചനങ്ങളാകുന്ന) ലക്ഷ്യങ്ങളെ അല്ലാഹു പ്രബലപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു, സർവ്വജ്ഞാനിയുമാകുന്നു.


 [ 22:53


പിശാച് ഇട്ടു കളയുന്നതിനെ [ദുർബ്ബോധങ്ങളെ] ഹൃദയങ്ങളിൽ രോഗമുള്ളവർക്കും, ഹൃദയങ്ങൾ കടുത്തുപോയിട്ടുള്ളവർക്കും ഒരു പരീക്ഷണമാക്കുവാനായിട്ടത്രെ (അത്). നിശ്ചയമായും, അക്രമകാരികൾ വിദൂരമായ [കഠിനമായ] കക്ഷിത്വത്തിലാണ്.

  - 22:54


അറിവ് നൽകപ്പെട്ടിട്ടുള്ളവർക്ക്, അത് നിന്റെ റബ്ബിന്റെ പക്കൽ നിന്നുള്ള യഥാർത്ഥം തന്നെയാണെന്ന് അറിയുവാനും, അങ്ങനെ അവർ അതിൽ വിശ്വസിക്കുവാനും തൽഫലമായി അവരുടെ ഹൃദയങ്ങൾ അതിലേക്ക് വിനയപ്പെടുവാനും [ലയിക്കുവാനും] വേണ്ടിയുമാകുന്നു. നിശ്ചയമായും, അല്ലാഹു വിശ്വസിച്ചിട്ടുള്ളവരെ നേരായ പാതയിലേക്ക് നയിക്കുവനാകുന്നു. 22/55


ഈ ആയത്തുകൾ പറയുന്നത്  പ്രവാചകൻമാർ  പൈശാചികമായ വചനങ്ങൾ

ഒരു വിടുന്നതാണ് എന്നല്ല.ദൈവിക വചനങ്ങളല്ലാത്ത പൈശാചിക വചനങ്ങൾ പ്രവാചകന്മാരിലൂടെ  വരുമെന്നും ഈ വചനത്തിൽ പഠിപ്പിച്ചിട്ടില്ല.അങ്ങനെ വിശുദ്ധ ഖുർആനിൽ  പറഞ്ഞിട്ടുണ്ട് എന്ന് പ്രചരിപ്പിക്കുന്നത്  പച്ചക്കള്ളവും പൈശാചികവുമാണ്.


ചില ചരിത്ര ഗ്രന്ഥങ്ങളിൽ തിരുനബി(സ) സൂറത്തുന്നജ്മ് പാരായണം ചെയ്തപ്പോൾ പിശാച്  ഇടപെട്ടു എന്ന് പറയപ്പെടുന്ന  സംഭവം കാണാവുന്നതാണ് . ആ ചരിത്രം ശരിയായ പരമ്പരയോടെ റിപ്പോർട്ട് ചെയ്യപ്പെട്ടതല്ല എന്ന്  ഇസ്ലാമിക പണ്ഡിതന്മാർ പലരും പറഞ്ഞിട്ടുണ്ട്.


തിരുനബിയുടെ ഹദീസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ അത് റിപ്പോർട്ട് ചെയ്തവർ വിശ്വസ്തന്മാർ ആയാൽ മാത്രമേ സ്വീകാര്യമാവുകയുള്ളു. ദുർഭലമായ റിപ്പോർട്ടുകളും കള്ള റിപ്പോർട്ടുകളും സ്വീകാര്യമല്ലന്ന് ഇസ്ലാമിന്റെ ബാലപാഠമറിയുന്നവർക്ക് അറിയുന്നതാണ്.


ചരിത്രകാരൻമാർ ചരിത്ര ഗ്രന്ഥങ്ങളിൽ സ്വീകാര്യമായതും അല്ലാത്തതുമായ  സംഭവങ്ങൾ   റിപ്പോർട്ട് ഉണ്ട് എന്ന് അറിയിക്കാൻ വേണ്ടി മാത്രം  ഉദ്ധരിക്കാറുണ്ട് .എന്നാൽ  അതെല്ലാം ഇസ്ലാമിൽ സ്വീകരിക്കപ്പെടണമെന്നില്ല.

വിശ്വസ്തരയ റിപ്പോർട്ടർമാരിലൂടെ കൈമാറിയത് മാത്രമെ 

സ്വീകരിക്കുകയുള്ളു.


ഒരു ഹദീസ് റിപ്പോർട്ട് ചെയ്യുമ്പോൾ  അത് സ്വീകാര്യമായതും, ദുർബലമായതും, നിർമ്മിക്കപ്പെട്ടതുമായ പല വിഭാഗങ്ങളായി പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. ഏതെങ്കിലും ഗ്രന്ഥത്തിൽ റിപ്പോർട്ട് ചെയ്തത് എല്ലാം സ്വീകരിക്കുക എന്നത്  ഇസ്ലാമിക വഴിയല്ല.


ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രത്യേക ശാസ്ത്രം തന്നെ  ഇസ്ലാമിക ശാസ്ത്ര പഠനത്തിൽ  കാണാവുന്നതാണ് . ഇസ്തിലാവുൽ ഹദീസ് എന്നാണ് ആ ശാസ്ത്രത്തിൻ്റെ പേര്.  ഹദീസ് പണ്ഡിതന്മാർ ആ വിഷയത്തിൽ ധാരാളം ഗ്രന്ഥ രചനകൾ നടത്തിയിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസുകൾ വിവിധ ഇനങ്ങൾ ആക്കി തിരിക്കുകയും ചെയ്തിട്ടുണ്ട് . റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹദീസുകൾ എല്ലാം സ്വീകരിക്കുക എന്നതല്ല ഇസ്ലാമിൻറെ മാനദണ്ഡം .


ഒരു ഹദീസ് റിപ്പോർട്ട് ചെയ്യുമ്പോൾ 

 അദ്ദേഹത്തിന് ആര് പറഞ്ഞു കൊടുത്തു, അദ്ധേഹം ആരിൽ നിന്ന് റിപ്പോർട്ട് ചെയ്തു. തുടങ്ങി തിരുനബി വരെയുള്ള റിപ്പോർട്ടർമാരുടെ പരമ്പര പറയുക എന്നതാണ് ഇസ്ലാമിന്റെ മാർഗം. 

പക്ഷെ ഈ റിപ്പോർട്ടർമാർ മുഴുവനും സത്യസന്ധരും വിശ്വസ്തരുമായ വരാണങ്കിൽ മാത്രമെ സ്വീകരിക്കുകയുള്ളു.

 അതുകൊണ്ടാണ് സ്വഹീഹായ ഹദീസ് ളഈഫായ ഹദീസ് (ദുർഭലമായ )  വിവിധ ഇനങ്ങൾ ആക്കി തിരിച്ചത് നമുക്ക് കാണാൻ സാധിക്കുന്നത് .ഇസ്ലാമിനെ തകർക്കാൻ വേണ്ടി പല ആളുകളും  തിരുനബിയുടെ പേരിൽ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുകയും റിപ്പോർട്ട് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.  അതുകൊണ്ടാണ് പണ്ഡിതന്മാർ വിശ്വസ്തർ ആണെന്ന് ഉറപ്പുള്ള അവരിൽനിന്നും  റിപ്പോർട്ടർമാർ ശരിയായ പരമ്പരയോടെ റിപ്പോർട്ട് ചെയ്തവരിൽ നിന്നും  മാത്രമേ  സ്വീകരിക്കുകയുള്ളൂ ഉള്ളൂ.

ഇത് ഇസ്ലാമിൻറെ ഒരു പ്രത്യേകത കൂടിയാണ് ആരെങ്കിലും എന്തെങ്കിലും എഴുതി വച്ചത് എല്ലാം സ്വീകരിക്കുക എന്നതല്ല ഇസ്ലാമിൻറെ വഴി. ചരിത്രഗ്രന്ഥങ്ങളിൽ ചരിത്രം എന്ന നിലക്ക് അവർക്ക്  കിട്ടിയ റിപ്പോർട്ടുകളെല്ലാം അവർ രേഖപ്പെടുത്തി വെക്കും അതെല്ലാം ഇസ്ലാമിൽ സ്വീകരിക്കാറില്ല .


തിരുനബി സൂറത്തുന്നജ്മ് പാരായണം ചെയ്തപ്പോൾ പിശാച് ഇടപ്പെട്ടു എന്ന് പറയപ്പെടുന്ന  സംഭവത്തെ പറ്റി അല്ലാമ ഇബ്ന് കസീർ തഫ്സീ റിൽ പറയുന്നത് കാണുക


ഇത്തരം റിപ്പോർട്ടുകൾ ഒന്നും തന്നെ സ്വഹീഹായ പരമ്പരയുള്ള നിലക്ക് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


ഇബ്ൻ ഇസ്ഹാഖും മറ്റും റിപ്പോർട്ട് ചെയ്ത ഈ സംഭവങ്ങൾ മുഴുവനും അസ്വീകാര്യവും പരമ്പര മുറിഞ്ഞതുമാണ്



എന്ന് മാത്രമല്ല ഇമാം ബഗ്‌വി പറഞ്ഞു. തിരുനബി സർവ്വ പാപങ്ങളെ തൊട്ടും സുരക്ഷിതരാണ്. ഇങ്ങനെയുള്ള റിപ്പോർട്ടുകളിൽ പോലും 

ഇത് സ്വീകാര്യമാണന്ന് സമ്മതിച്ചാൽ പോലും അതിന്ന് താഴെ പറയുന്ന മറുപടി പറയാവുന്നതാണ്. തിരുനബി വന്നജ്മ് സൂറത്ത് പരായണം ചെയ്യുന്നതിനിടയിൽ വിഗ്രഹങ്ങളെ പുകഴ്ത്തുന്ന വാചകങ്ങൾ പിശാച് ഉരുവിട്കയായിരുന്നു.

അവിശ്വാസികൾ തിരുനബി പറഞ്ഞതാണ് എന്ന് തെറ്റിദ്ധരിച്ചു . ഒരിക്കലും ഇത് തിരുനബിയുടെ നാവിൽനിന്നും ഉണ്ടായതല്ല . (തഫ്സീറ് ഇബ്ൻ കസീർ)


ഇമാം റാസി വിവരിക്കുന്നു

ഇത്തരം റിപ്പോർട്ടുകൾ അസ്വീകാര്യമാണ്,

അത് അസ്വീകാര്യമാണെന്ന് അതിന് തെളിവ് വിശുദ്ധ ഖുർആനും തിരുസുന്നത്തും ബുദ്ധിപരമായ പ്രമാണവും ആണ്  . ഈ മൂന്ന് പ്രമാണങ്ങൾ കൊണ്ടും അദ്ദേഹം തഫ്സീറിൽ വിവരിക്കുകയും ചെയ്തിട്ടുണ്ട്

(റാസി തഫ്സീർ)



ഇമാം ബൈഹഖി പറഞ്ഞു:  റിപ്പോർട്ടിന് ഭാഗത്തിലൂടെ ഈ ചരിത്രം സ്ഥിരപ്പെട്ടതല്ല , അതെല്ലാം ന്യൂനത ഉള്ളവരാണ്.ബുഖാരി അടക്കം ധാരാളം പണ്ഡിതന്മാർ ഈ ഹദീസ് സ്വഹീഹായ വിവിധ സനദുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .അതിലൊന്നും മേൽ ചരിത്രമില്ല.


ഗണ്ഡിതമായ ബുദ്ധിപരമായ പ്രാമാണികമായ തെളിവുകൾ കൊണ്ട് സ്ഥിരപ്പെട്ട തിരുനബിയുടെ പാപസുരക്ഷിതത്വം തള്ളാൻ മാത്രം ഒറ്റയായ ഈ ഹദീസിന് സാധ്യമല്ല. ( തഫ്സീറ് റാസി)


സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇമാം ബദ്റുദ്ധീനുൽ ഉംദത്തുൽ ഖാരി

പറയുന്നു

 

وهذا الحديث الذي ذكر فيه ذكر ذلك أكثر طرقه منقطعة معلولة، ولم يوجد لها إسناد صحيح ولا متصل

ഈ ഹദീസിന്റെ അധിക പരമ്പരയും നൂന്യതയുള്ളതും പരമ്പര മുറിഞ്ഞതുമാണ് സ്വീകാര്യമായതോ ചേർന്നതോ ആയ ഒറ്റ പരമ്പരിയിലൂടെയും അത് ലഭിക്കുകയില്ല. മുറിയാത്ത മൂന്ന് പരമ്പര ദുർബലവുമാണ് 

(ഉംദത്തുൽ ഖാരി)



*ഇമാം ഖുർത്വുബി(റ) തഫ്സീറിൽ രേഘപ്പെടുത്തുന്നത് കാണുക.*


ഈ ആയത്ത് ഇറങ്ങിയതുമായി ഒരൊറ്റ ഒന്നും സഹീഹായ റിപ്പോർട്ട് അല്ല .


ലൈസ് റിപ്പോർട്ട് ചെയ്ത ഹദീസ്  പരമ്പര മുറിഞ്ഞതാണ് . ഖതാദയുടെ ഹദീസും ഇപ്രകാരം തന്നെ. വാഖിദി പറഞ്ഞ സംഭവം ഇതിനേക്കാൾ പരമ്പര മുറിഞ്ഞതാണ്


ഇബ്നുഅത്തിയ്യ (റ) പറയുന്നു.

വിഗ്രഹങ്ങളെ പറ്റി പറയുന്ന ചില ഗ്രന്ഥങ്ങളിൽ ഉള്ള ഈ ഹദീസ് ഇമാം ബുഖാരി ഇമാം മുസ്ലിമും റിപ്പോർട്ട് ചെയ്തിട്ടില്ല,

നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ നാവിലൂടെ കൂടെ സംസാരിച്ചു എന്ന് പറയുന്ന  വാചകം

ഒരിക്കലും സ്വീകാര്യമല്ലന്ന് ധാരാളം പണ്ഡിതന്മാർ  പറഞ്ഞിട്ടുണ്ട്.തിരുനബി അവിടത്തെ പ്രബോധനത്തിൽ പാപ സുരക്ഷിതരാണ്.തിരുനബി വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോൾ അവിശ്വാസികളെ കേൾക്കും വിധം പിശാച് സംസാരിക്കുകയായിരുന്നു. പിശാച് തിരുനബിയുടെ ശബ്ദത്തോട് തുല്യമായി സംസാരിച്ചപ്പോൾ അവിശ്വാസികളിൽ ആശങ്കയുണ്ടാക്കുകയുണ്ടായി.തിരുനബി ആണ് അത് പാരായണം ചെയ്തത് എന്ന് അവർ പ്രചരിപ്പിച്ചു.ഇമാം അബുൽ മാലി എന്ന പണ്ഡിതനും ഈ വ്യാഖ്യാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



ഇമാം ഖാളി ഇയാള് കിതാബ് ഷിഫ എന്ന ഗ്രന്ഥത്തിൽ പറയുന്നു.തിരുനബി സത്യസന്ധനാണെന്ന് തെളിവുകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ് . മനപൂർവ്വമോ ഉദ്ദേശ പൂർവ്വമോ മറന്നു കൊണ്ടോ പിഴവ് കൊണ്ടോ അവിടന്ന് പ്രചരിപ്പിച്ച ഒരു ആശയത്തിന് എതിരെ പ്രബോധന പ്രവർത്തന വഴിയിൽ സംസാരിക്കുകയില്ല. എന്നതും അവിടന്ന് പാപ സുരക്ഷിതരാണെന്ന് എന്നതും ഈ ഉമ്മത്തിന്റെഏകോപനം ഉണ്ട് .


ഈ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട്  രണ്ട് മറുപടികളാണ് നമുക്ക് പറയാനുള്ളത്.ഒന്ന് ഈ ഹദീസിൻറെ കഥകളുടെ അടിസ്ഥാനം ദുർബലമാണ് എന്നതാണ്. സ്വഹീഹായ റിപ്പോർട്ടുകൾ മാത്രം റിപ്പോർട്ട് ചെയ്യുന്ന ഒരാൾ പോലും ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല.എന്നത് തന്നെ നിനക്ക് മതിയായ തെളിവാണ്.വിശ്വസ്തരും തിരുനബി യിലേക്ക് ചേർന്നതുമായ ആയ നല്ല പരമ്പരയോടെ ഒരാളും തന്നെ ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല.


സഹീഹായതും ദുർബലവുമായ റിപ്പോർട്ടുകൾ ബന്ധങ്ങളിൽ കൂട്ടിക്കുഴച്ച് പറയുന്നചില ചരിത്രകാരന്മാരും മറ്റുമാണ് ഇതിൽ പൂണ്ട്പിടിച്ചത് .


അബൂബക്കർ അൽ ബസാർ പറയുന്നു : പറയപ്പെടാൻ പറ്റുന്ന തിരുനബി (സ) യിലേക്ക് ചേരുന്ന  പരമ്പരയോടെ ഈ ഹദീസ് തിരുനബിയിൽ നിന്നും ആരും റിപ്പോർട്ട് ചെയ്തിട്ടില്ല. ശുഅബ(റ)  പോർട്ടർട്ട് ഒഴികെ അതിലും ദുർബലത ഉണ്ട് .


എന്നാൽ സ്വഹീഹ് ആണെന്ന് എന്ന് അംഗീകരിച്ചാൽ പോലും 

 പണ്ഡിതന്മാർ ഇതിനെ വിവരിക്കുന്നത് ഇങ്ങനെയാണ്.  തിരുനബി സാവധാനം ആയിരുന്നു വിശുദ്ധ ഖുർആൻ പാരായണം ചെയ്തിരുന്നത്. അവിടുന്ന് പാരായണം ചെയ്യുന്നതിന്നിടയിലെ അടക്കത്തെ പ്രതീക്ഷിച്ചുകൊണ്ട് പിശാച് കാത്തുനിന്നു .തിരുനബി  അന്നജ്മ് സൂറത്തിന് ചില ഭാഗങ്ങൾ പാരായണം ചെയ്ത് കഴിഞ്ഞ ഉടനെ അവിടത്തെ രാഗത്തിലും ശൈലിയിലും വിഗ്രഹങ്ങൾ  വർണ്ണിക്കുന്ന ഒരു വചനം  പിശാച് ഉറക്കെ ഉരുവിട്ടു.അപ്പോൾ ചില അവിശ്വാസികൾ അത് തിരുനബി തന്നെ പറഞ്ഞതാണെന്ന് ധരിച്ചു .അത് പ്രചരിപ്പിക്കുകയും ചെയ്തു.ഇത്തരം കള്ളപ്രചരണങ്ങൾ നടത്തിയതിന് പേരിൽ തിരുനബി ദുഃഖിച്ചു .അപ്പോഴാണ്  ഹജ്ജിലെ മേൽ ആയത്ത് ഇറങ്ങിയത്.ഇതാണ് പണ്ഡിതന്മാർ പറഞ്ഞ ഏറ്റവും നല്ല വിവരണം. 


ഈ ഹദീസിൽ വിശാച് തിരുനബിയെ മേൽ വചനം പറയാൻ വേണ്ടി നിർബന്ധിപ്പിച്ചു എന്ന് വിവരണം ഒരിക്കലും ശരിയല്ലഅങ്ങനെ നിർബന്ധിക്കാൻ പിശാചിന് സാധ്യമല്ലെന്ന് ഖുർആൻ തന്നെ വിവരിച്ച് താണ് .ഈ ഹദീസ് ദുർബലമാണെന്ന് തന്നെ ഇത്തരം വ്യാഖ്യാനങ്ങളെ തൊട്ടും വിവരണങ്ങളും ആവശ്യമില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. (തഫ്സീർഖുർത്വുബി)


ചുരുക്കത്തിൽ ധാരാളം പണ്ഡിതന്മാർ  ഈ ചരിത്രം ദുർബലമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് .


ഇനി ഈ റിപ്പോർട്ട് അംഗീകരിച്ചാൽ പോലും   ഇസ്ലാമിക തത്വങ്ങൾക്ക്

ഒരു പോറലും ഏൽപ്പിക്കാൻ  ഇതുകൊണ്ട് സാധ്യമല്ല കാരണം .


ഇതിൽ പറയുന്നത് അത് തിരുനബി അന്നജ്മ് സൂറത്ത് പാരായണം ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ തിരുനബിയുടെ അതേ രാഗത്തിലും ശൈലിയിലും ഭാഷയിലും പിശാച് ചില വാചകങ്ങൾ ഉരുവിടുകയും അതിൽ ചില അവിശ്വാസികൾ വഞ്ചിതരാകുകയും  അവർ പരിഹസിക്കുകയും  ആഹ്ലാദിക്കുകയും ചെയ്തു എന്നതാണ്.




فما يكن في كتابي هذا من خبر ذكرناه عن بعض الماضين مما يستنكره قارئه أو يستشنعه سامعه من أجل أنه لم يعرف له وجها في الصحة ولا معنى في الحقيقة فليعلم أنه لم يؤت في ذلك من قبلنا وإنما أتى من قبل بعض ناقليه إلينا وإنا إنما أدينا ذلك على نحو ما أدى إلينا القول في الزمان ما هو؟تارخ الطبري1


ഇത്തരം ചില ചരിത്രങ്ങൾ ഇമാം ത്വബരി (റ)യെ  പോലെയുള്ളവർ അവരുടെ സീറകളിലും ചരിത്രഗ്രന്ഥങ്ങളിളിലും പറഞ്ഞിട്ടുണ്ട് എന്ന് ചിലർ പറയുന്നു. എന്നാൽ ഇമാം ത്വബരി അടക്കമുള്ള ചരിത്രകാരൻമാർ തന്നെ അവരുടെ ഗ്രന്ഥങ്ങളിൽ ഇത്തരം ചരിത്രങ്ങളിൽ സ്വീകാര്യമായവയും അസ്വീകാര്യമായവയും ഉണ്ട് എന്നും അവർ തന്നെ പറഞ്ഞിട്ടുണ്ട്. അവർ അവർക്ക് ലഭിച്ച എല്ലാ ചരിത്രങ്ങളും സ്വീകര്യമാണ് എന്ന് അവരാരും പറഞ്ഞിട്ടില്ല.

ഇവർ പ്രമാണമായി കൊണ്ട് വരുന്ന ഇമാം ത്വബരി തന്നെ അദ്ധേഹത്തിന്റെ താരീഖ് ത്വബ്‌രിയുടെ തുടക്കത്തിൽ പറയുന്നത് ശ്രദ്ധേയമാണ്.


അദ്ധേഹം പറയുന്നു.

(സ്വിഹ ത്തിന്റെ )സ്വീകാര്യതയുടെ യാതൊരു ഭാഗവും ഇല്ലാത്തതിന്റെ പേരിലും യാഥാർത്ത്യമില്ലാത്തതിന്റെ പേരിലും ഇത് പാരായണം ചെയ്യുന്നവർ നിശേധിക്കുന്നതും കേൾവിക്കാർ മോശമാക്കുന്നതുമായ കഴിഞ്ഞ കാല ചരിത്രങ്ങൾ എന്റെ ഗ്രന്ഥത്തിൽ നാം പറയുന്നതിനെ പറ്റി നാം മനസ്സിലാക്കേണ്ടത്. ഇവയല്ലാം നാം അംഗീകരിച്ചു പറഞ്ഞതല്ല. നമുക്ക് പലരിൽ നിന്ന് കിട്ടിയ എല്ലാ റിപ്പോർട്ടുകളും കൊണ്ട് വരിക മാത്രമാണ് നാം ചെയ്യുന്നത്. (താരീഖ് തബരി പേ 1 )

സ്വീകാര്യമാവട്ടേ അസ്വീകാര്യമാവട്ടെ ചരിത്രത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെല്ലാം കൊണ്ട് വരിക ഇങ്ങനെ പല റിപ്പോർട്ടുകളും ഉണ്ട് എന്ന് അറിയിക്കുക ചതത്ര മെഴുതുന്നവന്റെ ലക്ഷ്യം

എന്നാൽ   അസ്വീകാര്യമായതുമല്ലാം ഇത തരം ചരിത്രങ്ങളിൽ നിന്ന് വേർതിരിച്ചു സ്വീകാര്യമായ റിപ്പോർട്ടർമാർ ആര് അസ്വീകാര്യ റിപ്പേർട്ട് ആര് എന്ന് വേർത്തിരിച്ച് ധാരാളം പണ്ഡിതന്മാർ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.


താരീഖു ത്വബരിയുടെ ഒരു സനദിൽ ഇബ്നു ഹുമൈദ് ഉണ്ട് അദ്ധേഹം അസ്വീകാര്യനാണ്

എന്ന് ധാരാളം പണ്ഡിതന്മാർ പറഞ്ഞത് ദഹബി സിയറിൽ

11/503ഉദ്ധരിക്കുന്നു


മറ്റൊരു പരമ്പരയിൽ അബൂമ അശറ് ഉണ്ട് അദ്ധേഹം വളരെ ദുർബലനാണ്ന്ന് ധാരാളം പണ്ഡിതന്മാർ പറഞ്ഞത് ദഹബി സിയറിൽ 7 / 436



ഖുർആനിൽ സാത്താനിക വചനങ്ങളുണ്ട് എന്ന് ആരോപിക്കാൻ ഇവർ കൊണ്ട് വന്ന ചരിത്രങ്ങൾ  വ്യാജ്യമാണന്നും അതിന്റെ റിപ്പോർട്ടർമാർ അസ്വീകാര്യമാണന്നും കഴിഞ്ഞ കാലത്ത് ജീവിച്ച ഇസ്ലമിക ചരിത്ര പണ്ഡിതന്മാർ അവരുടെ പുസ്തകങ്ങളിൽ വെക്തമാക്കി പറഞ്ഞിട്ടുണ്ട്

ഇമാം റാസി (റ) തഫ്സീറുൽ കബീർ

ഇമാം ഖുർത്വബി റ തഫ്സീർ

അല്ലാമ ഇബ്നു കസീർ തഫ്സീർ 

ഇബ്ൻൽ അറബി(റ)

ഇമാം ഖാളി(റ) ശിഫ .

ഇമാം ബസാർ മുസ്നദ്

ബദ്റുദ്ധീൻ അൽ ഐയിനി(റ) ഉംദത്തുൽ ഖാരി


തുടങ്ങി ധാരാളം പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്


തഫ്സീർ ജലാലൈനി പറഞ്ഞതും  ഇതുതന്നെയാണ്   തിരുനബിയുടെ ലിസാനിൽ (ഭാഷയിൽ ശൈലിയിൽ )പിശാച് ചില വാചകങ്ങൾ  ഉച്ചത്തിൽ ഉരുവിടുകയും അതുകണ്ട് അവിശ്വാസികൾ സന്തോഷിക്കുകയും ചെയ്തു എന്നതാണ്.


പിശാച് ഇട്ട ആ വാചകങ്ങൾ

സൂറത്തുൽ ഹജ്ജിലെ അമ്പത്തിരണ്ടാം ആയത്ത് ഇറക്കി കൊണ്ട്  ഇത്തരം  പിശാചിൻറെ പ്രവർത്തനങ്ങൾ  മുൻ പ്രവാചകന്മാരിലും ഉണ്ടായിട്ടുണ്ടെന്നും അല്ലാഹു അതിനെ നിർമാർജനം ചെയ്യുകയും അവൻറെ വചനങ്ങൾ  സ്ത്ഥീകരിക്കുകയും  ചെയ്യുന്നു. എന്നും അതിൽ ആരും വഞ്ചിതരാകരുത് വിശുദ്ധ ഖുർആൻ ഓർമ്മപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പിശാച് ഇട്ട വാചകങ്ങൾ മുസ്ലിമീങ്ങൾ പാരായണം ചെയ്യുകയോ അത് കർമ്മത്തിലോ വിശ്വാസത്തിലൊ കൊണ്ടുവരികയോ  നിലനിൽക്കുകയോ ചെയ്തിട്ടില്ല.  അതിനെ ബോധ്യപ്പെടുത്തി കൊണ്ടും ഇല്ലായ്മ ചെയ്തു കൊണ്ടും വിശുദ്ധ ഖുർആൻ ഇടപെടുകയും ചെയ്തിട്ടുണ്ട്.



*അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി*

Saturday, June 19, 2021

സ്ത്രീകൾ മയ്യത്ത് നിസ്കരിക്കൽ പുണ്യ ഉണ്ടെന്ന് ശറഹുൽ മുഹദ്ദബ് പറഞ്ഞു എന്ന് തട്ടി വിട്ട മൗദൂദി

 https://youtu.be/RAGFSGxMHQs


https://youtu.be/RAGFSGxMHQs


https://youtu.be/RAGFSGxMHQs



സ്ത്രീകൾ മയ്യത്ത് നിസ്കരിക്കൽ പുണ്യ ഉണ്ടെന്ന് ശറഹുൽ മുഹദ്ദബ്    പറഞ്ഞു എന്ന് തട്ടി വിട്ട   മൗദൂദി മൗലവിയുടെ  വിവരക്കേടിന് മറുപടി


അസ്ലം കാമിൽ സഖഫി പരപ്പനങ്ങാടി

Friday, June 18, 2021

അല്ലാഹു അർശിലോ

 ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

http://islamicglobalvoice.blogspot.com


*അല്ലാഹു അർശിലോ*


 ചോദ്യം


 الرحمن على العرش استوى 

*ഈ ആയത്തിൽ നിന്ന് അല്ലാഹു അർശിൻ മേൽ ഇരിക്കുകയാണ് എന്ന് പറയാമോ?*


*ഉത്തരം*


ഇല്ല ഖുർആനും സുന്നത്തും പഠിച്ച പണ്ഡിതർ പറയുന്നത് കാണുക


ഹിജ്റ 429 ൽ മരണപ്പെട്ട ഇമാം അബ്ദുൽ ഖാഹിറുൽ ബഗ്ദാദി റ പറയുന്നു


അല്ലാഹുവിന്ന് സ്ഥലം സമയം എന്നിവ ഇല്ല എന്നതും പണ്ഡിതന്മാർ മുഴുവനും ഏകോപിച്ചിരിക്കുന്നു.

കറാമിയ്യ ശാമിയ്യ എന്നീ പുത്തൻ വാദികൾ പറയുന്നത് അല്ലാഹു അർശിന്മേൽ തൊട്ട് രിക്കുന്നു എന്നാണ്.

അമീറുൽ മുഅമിനീൻ അലിയ്യ് റ പറയുന്നു. അല്ലാഹു അർശിനെ സ്രഷ്ടിച്ചത് അല്ലാഹുവിന്റെ ഖുദ്റത്ത് പ്രകടിപ്പിക്കാൻ വേണ്ടിയാണ്. അല്ലാഹുവിന്റെ സ്ഥലമായിട്ടല്ല.

അലി റ പറയുന്നു . അല്ലാഹു സ്ഥലം ഇല്ലാത്ത സമയത്ത് അവൻ ഉണ്ടായിരുന്നു. അന്ന് അവൻ എങ്ങനെയായിരുന്നോ അപ്രകാരം തന്നെ അവൻ  ഇന്നുമുണ്ട്. അൽ ഫർഖ് 1/321


قال الإمام عبد القاهر البغدادي : واجمعوا على أنه لا يحويه مكان ولا يجرى عليه زمان خلاف قول من زعم من الشامية والكرامية انه مماس لعرشه وقد قال أمير المؤمنين على رضي الله عنه أن الله تعالى خلق العرش اظهارا لقدرته لا مكانا لذاته وقال ايضا قد كان ولا مكان وهو الآن على ما كان الفرق بين الفرق وبيان الفرقة الناجية للإمام عبد القاهر البغدادي 1/321 ( المتوفي 421


 ഖാളി ഇയാള് റ ( 544 )പറയുന്നു.


മുസ്ലിമീങ്ങളിൽ നിന്നുള്ള ഹദീസ് പണ്ഡിതനാവട്ടെ ഫിഖ്ഹ് പണ്ഡിതനാവട്ടെ വിശ്വാസപണ്ഡിതനാവട്ടെ അവരെ തഖ്ലീദ് ചെയ്യുന്നവരാകട്ടെ ഇവരടക്കമുള്ള ഒരു മുസ്ലിമിന്നും തർക്കമില്ല. അല്ലാഹു ആകാശത്തിലാണ് എന്ന് പ്രതക്ഷ്യ മറിയിക്കുന്ന വജനങ്ങൾ അതിന്റെ പ്രത്യക്ഷ്യ അർഥം ഉദ്ധേശമില്ല. എല്ലാ പണ്ഡിതൻമാരുടെ അരികിലും അതിനെ വ്യാഖ്യാനിക്കപ്പെടേണ്ടതാണ്.

(ഇക്മാലുൽ മുഅലിം 2/465)

-

 قال الإمام القاضي عياض : لا خلاف بين المسلمين قاطبة - محدثهم وفقيههم ومتكلمهم ومقلدهم وناظارهم - أن الظواهر الواردة بذكر الله في السماء كقوله : وأأمنتم من في السماء


 » ، أنها ليست على ظاهرها ، وأنها متأولة عند جميعهم )، إكمال المعلم بفوائد مسلم للإمام القاضي عياض ( المتوفي : 465 ) 


അല്ലാഹു ഇറങ്ങും എന്ന് പ്രത്യക്ഷം കുറിക്കുന്ന ഹദീസ് വിവരിച്ചു 

ഇമാം നവവി റ : ( 676)

പറയുന്നു.

ഈ ഹദീസ്  അള്ളാഹുവിൻറെ സിഫാത്തു മായി ബന്ധപ്പെട്ട ഹദീസ് ആണ് .അതിൽ പണ്ഡിതന്മാർക്ക് രണ്ടു അഭിപ്രായമുണ്ട്.പലതവണ അത് വിവരിച്ച് താണ് കിതാബുൽ ഈമാനിൽ അത് വിവരിച്ചിട്ടുണ്ട് .അതിൽ ഒരു അഭിപ്രായം  അതിൻറെ അർത്ഥത്തിലേക്ക്  ചിന്തിക്കാതെ  അതിനെ വിശ്വസിക്കലാണ്.സൃഷ്ടികളുടെ വിശേഷണങ്ങൾ തൊട്ട്  അല്ലാഹു പരിശുദ്ധനാണ് എന്നും അവനോട് തുല്യമായ മറ്റൊന്നും ഇല്ലെന്നും വിശ്വസിക്കുകയും ചെയ്യണം

രണ്ടാമത്തെ അഭിപ്രായംഅല്ലാഹുവിനോട് യോജിച്ച നിലയ്ക്ക് അതിനെ വ്യാഖ്യാനിക്കണംഅല്ലാഹുവിനോട് യോജിച്ച നിലക്ക് അതിനെ വ്യാഖ്യാനിക്കണം (ശറഹു മുസ്‌ലിം 5 /2 4)


 قال الإمام النووي :


 هذا الحديث من أحاديث الصفات وفيها مذهبان تقدم ذكرهما مرات في كتاب الإيمان أحدهما الإيمان به من غير تخوض في معناه مع اعتقاد أن الله تعالى ليس كمثله شئ وتنزيهه عن سمات المخلوقات 


والثاني تأويله بما .يليق به شرح مسلم للإمام النووي ( المتوفى : 676 ه ) 5/24


ഇമാം സൈനുദ്ദീൻ അൽ ഇറാഖി 806 പറയുന്നു


ഖുർആനിലും സുന്നത്തിലും അല്ലാഹുവിൻറെ വജ്ജഹ് എന്ന പ്രയോഗം ഗം ആവർത്തിച്ചു വന്നിട്ടുണ്ട്


അല്ലാഹുവിൻറെ മറ്റു സിഫാത്തുകൾ പറ്റി പറയുന്ന വാക്യങ്ങളിൽ ഉള്ളതുപോലെ തന്നെ ഈ വിഷയത്തിലും പണ്ഡിതന്മാർക്ക് രണ്ടഭിപ്രായമുണ്ട്


അതിലൊന്ന് 

ഖുർആനിലും സുന്നത്തിലും വന്നത് പോലെ അതിനെ നടത്തുക .അഅതിനെ വിശ്വസിക്കുകയും അതിൻറെ അറിവ് അത് അറിയുന്ന അവനിലേക്ക് ഏല്പിക്കുകയും ചെയ്യുക .അല്ലാഹുവിനോട് തുല്യമായ മറ്റൊന്നുമില്ലെന്ന് ഉറപ്പിക്കുക.അല്ലാഹുവിൻറെ വിശേഷണങ്ങൾ സൃഷ്ടികളുടെ വിശേഷങ്ങളോട്   ഒരിക്കലും സാദൃശ്യമില്ലെന്നും വിശ്വസിക്കുക.


രണ്ടാമത്തെ അഭിപ്രായം അല്ലാഹുവിൻറെ മഹത്തായ രാത്രി നോട് യോജിച്ച നിലക്ക് അതിനെ വ്യാഖ്യാനിക്കുക

(ത്വർഹ് ത്തസ്‌രീബ്  3/112)



 قال الإمام زين الدين العراقي : تكرر ذكر وجه الله تعالى في الكتاب والسنة وللناس في ذلك كغيره من الصفات مذهبان مشهوران . ( أحدهما ) إمرارها كما جاءت من غير كيف تؤمن بها ونكل علمها إلى عالمها مع الجزم بأن الله ليس كمثله شيء وأن صفاته لا تشبه صفات المخلوقين ( وثانيهما ) تأويلها على ما يليق بذاته الكريمة المراد بالوجه المؤجود طرح التثريب في شرح التقريب للإمام زين الدين العراقي ( المتوفی : ۸۰۹ ه ) ۳ / ۱۱۲


മഹ്മൂദുൽ ആലൂസി പറയുന്നു.

നീ അറിയുക മഹാന്മാരായ ധാരാളം പണ്ഡിതന്മാർ പറയുന്നു. നിരുപാധികം വ്യാഖ്യാനിക്കാൻ ഇരിക്കുക അല്ലാഹു സാദൃശ്യത്തെ തൊട്ടും ശരീരത്തെ തൊട്ടും  ഒഴിവായി അവനാണന്ന് വിശ്വസിക്കുകയും ചെയ്യുക. ഇമാം അബു ഹനീഫ ,ഇമാം മാലിക് ,ഇമാം ഷാഫി, ഇമാം അഹ്മദ് റ ,മുഹമ്മദ് ബിൻ ഹസൻ ,ഇമാം മർവസി, അബ്ദുല്ലാഹിബ്നു മുബാറക്, റ 

. സുഫ് യാനു സൗരിയുടെ കൂട്ടുകാരൻ ഖാലിദ് ,ഇസഹാക് ബ്നു റാഹവൈഹി ,ഇമാം ബുഖാരി ,തുർമുദി ,അബൂദാവൂദ് (റ ) പണ്ഡിതർ ഇതേ പക്ഷക്കാരാണ് (റൂഹുൽ മആനി )



 قال محمود الألوسي : وأنت تعلم أن طريقة كثير من العلماء الأعلام وأساطين الإسلام الإمساك عن التأويل مطلقا التشبيه والتجسيم منهم الإمام أبو حنيفة والإمام مالك والإمام أحمد والإمام الشافعي ومحمد بن الحسن وسعد بن معاذ المروزي وعبد الله بن المبارك وأب معاذ خالد بن سليمان صاحب سفيان الثوري وإسحاق بن راهويه ومحمد بن إسماعيل البخاري والترمذي وأبو داود السجستاني . مع نفي روح المعاني للإمام محمود الألوسي ( المتوفى : ۱۲۷۰ ه ) الجمع والترتیب : محمد أويس العدني


*അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

 


Saturday, June 12, 2021

കറാമത്ത്

 (تتمات) مِنْهَا نقل اليافعي رَحمَه الله تَعَالَى أَن كرامات الْأَوْلِيَاء من تَتِمَّة معجزات النَّبِي - صلى الله عليه وسلم - لِأَنَّهَا تشهد للْوَلِيّ بِالصّدقِ المستلزم لكَمَال دينه المستلزم لحقيته المستلزم لصدق نبيه فِيمَا أخبر بِهِ من الرسَالَة وَكَانَت الْكَرَامَة من جملَة المعجزة بِهَذَا الِاعْتِبَار وَمِنْهَا لَا تتعجب من إِنْكَار قوم للمعجزات وَإِن بلغت من الْكَثْرَة والظهور إِلَى أَن صَار الْعلم بهَا ضَرُورِيًّا بل بديهيا فقد أنكر قوم الْقُرْآن الَّذِي هُوَ أعظم المعجزات وأبهر الْآيَات وَوصل العناد بهؤلاء إِلَى أَن قَالَ الله فِي حَقهم {وَلَو نزلنَا عَلَيْك كتاب فِي قرطاس فلمسوه بِأَيْدِيهِم لقَالَ الَّذين كفرُوا إِن هَذَا إِلَّا سحر مُبين} وَلَيْسَ الْعجب من إِنْكَار الْمُعْتَزلَة الكرامات فَإِنَّهُم قد خَاضُوا فِيمَا هُوَ أقبح من ذَلِك وأنكروا النُّصُوص المتواترة الْمَعْنى عَن النَّبِي - صلى الله عليه وسلم - كسؤال الْملكَيْنِ وَعَذَاب الْقَبْر والحوض وَالْمِيزَان وَغير ذَلِك من عَظِيم كذبهمْ وافترائهم لتقليدهم لعقولهم الْفَاسِدَة وتحكيمهم لَهَا على الله وآياته وأسمائه وَصِفَاته وأفعاله فَمَا رَأَوْهُ من ذَلِك مُوَافقا لتِلْك الْعُقُول السقيمة الْفَاسِدَة اللئيمة قبلوه وَمَا لَا ردُّوهُ وَلم يبالوا بتكذيب السّنة وَالْقُرْآن وَالْإِجْمَاع لِأَن كلمة الْغَضَب حقت عَلَيْهِم وقبائح المذام تسابقت إِلَيْهِم وَإِنَّمَا الْعجب من قوم تسموا بِأَهْل السّنة وَزَعَمُوا أَنهم من حَملَة تِلْكَ الْمِنَّة وَمَعَ ذَلِك يبالغون فِي الْإِنْكَار لِأَن كلمة الحرمان حقت عَلَيْهِم إِلَى أَن ألحقتهم بِأَهْل الْبَوَار وأوجبت لَهُم نوعا من الوبال والخسار وَهَؤُلَاء أَقسَام فَمنهمْ من يُنكر على مَشَايِخ الصُّوفِيَّة ومتابعيهم وَمِنْهُم من يعتقدهم إِجْمَالا وَإِن لَهُم كرامات وَمَتى عين لَهُ أحد مِنْهُم أَو رأى كَرَامَة أنكر ذَلِك لما خيله لَهُ الشَّيْطَان أَنهم انْقَطَعُوا وَأَنه لم يبْق إِلَّا متلبس مغرورا احتوى عَلَيْهِ الشَّيْطَان وَلبس عَلَيْهِ وَهَؤُلَاء من العناد والحرمان بمَكَان أَيْضا وَقد قرر ابْن الْجَوْزِيّ من الْوُقُوع فِي خطرهم إِلَّا أَن تكون لَهُ نِيَّة صَالِحَة كقصده قمع مبتدعة فِي زَمَانه *وَذَلِكَ أَنه صنف كتابا سَمَّاهُ تلبيس إِبْلِيس تكلم فِيهِ على شُيُوخ الصُّوفِيَّة وطريقهم وَزعم أَن إِبْلِيس لبس عَلَيْهِم قَالَ اليافعي وَلم يدر أَنه هُوَ الَّذِي لَيْسَ عَلَيْهِ فِي كَلَامه هَذَا واعتقاده فيهم وَهُوَ لَا يشْعر وَالْعجب كل الْعجب مِنْهُ فِي إِنْكَاره سَادَات مَا بَين أوتاد وإبدال وصديقين وعارفين بِاللَّه قد ملؤا الْوُجُود كرامات وأنوارا ومعارف أَعرضُوا فِي بدايتهم عَمَّا سوى الله فَحصل لَهُم فِي نهايتهم من فضل الله مَا لَا يُعلمهُ إِلَّا الله فَقَوْل الصَّغِير مِنْهُم وقفت على بَاب قلبِي عشْرين سنة مَا جاذبه شَيْء لغير الله إِلَّا رَددته هَذَا وَهُوَ يطول كَلَامه بحكاياتهم وَينْفق بضاعته بمحاسن صفاتهم فَهَلا أخلى كتبه من ذكرهم إخلاء عَاما وَلَا يكون مِمَّن يحلونه عَاما ويحرمونه عَاما أما علم أَن عُلَمَاء أَعْلَام الْأَئِمَّة من الْمُجْتَهدين وَمن بعدهمْ من الْأَئِمَّة لم يزَالُوا قَدِيما وحديثا يَعْتَقِدُونَ الصُّوفِيَّة ويتبركون بهم ويستمدون مِنْهُم وَلَقَد وَقع للتقي ابْن دَقِيق الْعِيد أَنه قَالَ فِي حق فَقير كَانَ يَعْتَقِدهُ ويخضع لَهُ هُوَ عِنْدِي خير من مائَة فَقِيه أَو من ألف فَقِيه وَكَذَلِكَ النَّوَوِيّ رَضِي الله عَنهُ كَانَ يعْتَقد الشَّيْخ يس المزين وَيقبل إِشَارَته حَتَّى أَنه أمره بِالسَّفرِ ورد مَا عِنْده من الْكتب المستعارة قبل مَوته بِقَلِيل فَفعل وسافر من دمشق رَاجعا الْبَلدة نوى فتوفى بهَا بَين أَهله وَكَذَلِكَ الْعِزّ بن عبد السَّلَام كَانَ يُبَالغ فِي تَعْظِيم الصُّوفِيَّة وَفِي حَيَاة الْخضر مَا يرد على ابْن الْجَوْزِيّ فِي إِنْكَار حَيَاته على أَنه نَاقض نَفسه فَإِنَّهُ روى بِإِسْنَادِهِ الْمُتَّصِل أَربع رِوَايَات تدل على حَيَاته مِنْهَا عَن عَليّ كرم الله وَجهه أَنه رَآهُ مُتَعَلقا بِأَسْتَارِ الْكَعْبَة وَمِنْهَا عَن ابْن عَبَّاس رَضِي الله عَنْهُمَا قَالَ وَلَا أعلمهُ إِلَّا مَرْفُوعا عَن النَّبِي - صلى الله عليه وسلم - قَالَ يلتقي الْخضر وإلياس فِي كل عَام فِي الْمَوْسِم فيحلق كل وَاحِد مِنْهُمَا رَأس صَاحبه وَمِنْهَا عَن عَليّ كرم الله وَجهه أَنه يجْتَمع مَعَ إسْرَافيل وَجِبْرِيل وَمِيكَائِيل بِعَرَفَات والحجيج بهَا وَلَقَد وَقع لمن أنكر على...* (فتاوى الحديثية للإمام ابن حجر الهيتمي رحمه الله)

Friday, June 11, 2021

ഇസ്‌ലാം.ഹസ്സൻ , ഹുസൈൻ എന്നിവരുടെ ലിംഗം പ്രവാചകൻ ചുംബിച്ചുവോ!

 ഹസ്സൻ , ഹുസൈൻ എന്നിവരുടെ ലിംഗം പ്രവാചകൻ ചുംബിച്ചുവോ!

https://jauzalcp.blogspot.com/2021/01/blog-post_63.html?m=1

ലോകത്തിൽ വച്ച് ഏറ്റവും ഉൽകൃഷ്ടമായ സ്വഭാവവിശേഷങ്ങൾ ഉള്ള മുഹമ്മദ് നബി (സ) യെ എങ്ങനെയെങ്കിലും ഇകഴ്ത്തി കാണിക്കാനും മോശമാക്കി അവതരിപ്പിക്കാനും ഇസ്ലാമിൻറെ ശത്രുക്കൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രവാചകരെ അടുത്തറിഞ്ഞാൽ, ആ മഹത് വ്യക്തിത്വം മനസ്സിലാക്കിയാൽ ആളുകൾ സത്യമാർഗ്ഗം പിന്തുടരുമെന്ന ഭീതിയാണ് ഇസ്ലാമിൻറെ ശത്രുക്കളുടെ ഈയൊരു നടപടിക്ക് കാരണം. പൂർണ്ണചന്ദ്രന് നേരെ നായകൾ കുരച്ചാൽ അതിൻറെ ശോഭ മായുമോ ! 



ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിൽ കണ്ട ഒരു പോസ്റ്റാണ് എൻറെ ഈ പോസ്റ്റിന് ആധാരം. സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നുണ്ട്. 





" പ്രവാചകൻ ഹസ്സന്റെ കുപ്പായം നീക്കിയിട്ട് അവൻറെ കൊച്ചു ലിംഗം ചുംബിച്ചു. ഹുസൈന്റെ കാലുകളകത്തി വച്ചിട്ട് അവൻറെ കൊച്ചു ലിംഗത്തിൽ ചുംബിക്കുന്നത് ഞാൻ കണ്ടു "  നിവേദകൻ അൽ-റ്റബറാനി. 



ഇതാണ് പോസ്റ്റിലെ വാചകം. ഫെയ്ക്ക് ഐഡി യിൽ വന്ന മിഷനറി കുഞ്ഞാട് ആണെന്ന് തോന്നുന്നു. ഇമാം ത്വബ്റാനി യെ അൽ-റ്റബറാനി എന്നൊക്കെ എഴുതിയിരിക്കുന്നു.  മറ്റ് ഡീറ്റെയിൽസ്കൾ ഒന്നും കൊടുക്കാതെ ഇതു മാത്രം വായിക്കുന്ന ഒരു അമുസ്ലിമായ ആൾ മുഹമ്മദ് നബിയെ ഒരു ഹോമോസെക്ഷ്വലോ പീഡോഫൈലോ ഒക്കെ ആയി തെറ്റിദ്ധരിക്കണമെന്നാണ് ഇത്തരം പോസ്റ്റുകൾ ഇടുന്നവരുടെ ഉദ്ദേശ്യം ! 



ആദ്യമായി ഇത് എന്താണ് സംഗതി എന്ന് നോക്കാം. ഹസ്സൻ ഹുസൈൻ എന്നിവർ പ്രവാചകൻറെ പേരക്കുട്ടികളാണ്. മുഹമ്മദ് നബിയുടെ പ്രിയ പുത്രി ഫാത്തിമയുടെ മക്കൾ. ഏഴു ദിവസം മാത്രം പ്രായമുള്ളപ്പോൾ ഇവരുടെ ചേലാകർമ്മം (circumsion) പ്രവാചകൻ നടത്തി. ഏറ്റവും ഉത്തമമായ രീതിയും അതാണ്. ചേലാകർമ്മം നടത്താൽ ഇന്നത്തെ പോലെ ആധുനിക മെഡിക്കൽ സൗകര്യങ്ങളൊന്നും അന്നില്ലല്ലോ. കുഞ്ഞുങ്ങളുടെ ലിംഗത്തിൽ നിന്ന് രക്തം വരാതിരിക്കാനായി ലിംഗം വായിൽ വച്ച് സക്ക് ചെയ്യുന്ന സമ്പ്രദായം ജൂതന്മാർക്ക് ഉണ്ട്. ജൂതന്മാരുടെ മതാചാരം കൂടി ആണ് അത് ഇന്നും പല ജൂതരും ഈ ആചാരം പാലിക്കുന്നുണ്ട്.  Metzitzah B’peh (Direct Oral Suctioning) എന്നാണ് ഈ സമ്പ്രദായം അറിയപ്പെടുന്നത്. വിക്കിപീഡിയ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.






അമേരിക്കയിലെ ജൂതൻമാരോട് ഈ സമ്പ്രദായം ദയവായി നിർത്തണമെന്നും ഇത് ഇന്ഫെക്ഷന് കാരണമാകുമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ന്യൂയോർക്ക് ഗവൺമെൻറ് സിറ്റി കൗൺസിൽ പുറത്തിറക്കിയ പ്രസ്താവന വായിക്കാൻ . 


https://www1.nyc.gov/site/doh/health/health-topics/safe-bris.page






മേൽപ്പറഞ്ഞ ഹദീസിൽ പ്രവാചകൻ ചെയ്തു എന്നു പറയുന്ന കാര്യം ചേലാകർമ്മം ചെയ്ത് കിടക്കുന്ന വെറും 7 ദിവസം മാത്രം പ്രായമുള്ള സ്വന്തം പേരക്കുട്ടികളുടെ ലിംഗം വായ വച്ച് ചുംബിച്ചു എന്നതാണ്. സന്ദർഭം ഒന്നും സൂചിപ്പിക്കാതെ, ഹസൻ ഹുസൈൻ എന്നിവർ ആരാണെന്ന് പോലും വ്യക്തമാക്കാതെ ഈ ഹദീസ് ഉദ്ദരിക്കുന്നവരുടെ ഉദ്ദേശ്യം എന്താണെന്ന് പറയേണ്ടതില്ലല്ലോ. പരസ്പര സമ്മതം ഉണ്ടെങ്കിൽ മാതാവിനെ വരെ ഭോഗിക്കാം എന്ന് വിശ്വസിക്കുകയും പരസ്യമായി സമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്ത ആളുകളിൽനിന്ന് മറ്റെന്ത് പ്രതീക്ഷിക്കാൻ ! 



ഇനി ഈ പറയുന്ന ഹദീസിനെ പറ്റി പണ്ഡിതന്മാർ പറഞ്ഞത് എന്താണെന്ന് നോക്കിയാൽ ഇത് ദുർബലമായ ഹദീസ് ആണെന്നാണ് ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാർ വ്യക്തമാക്കിയത് എന്ന് കാണാം. വിശ്വസിക്കാൻ കൊള്ളാത്ത നിവേദകപരമ്പര ആയതിനാൽ തെളിവിന് കൊള്ളാത്ത ഒന്നായി തള്ളിക്കളഞ്ഞ ഹദീസാണിത്. അഥവാ പ്രവാചകൻ ഇങ്ങനെ ചെയ്തു എന്നതിന് തെളിവില്ല എന്നർത്ഥം. അതുകൊണ്ടുതന്നെയാണ് മുസ്ലീങ്ങൾ ഈ ഒരു ആചാരം പിന്തുടരാത്തതും ഇസ്ലാമിക കർമശാസ്ത്ര പണ്ഡിതന്മാർ ഇതൊരു മതാചാരം ആയി പഠിപ്പിക്കാത്തതും. ജൂതന്മാർ ഇന്നും  ആചാരമായി കൊണ്ടുനടക്കുന്ന ഒരു കാര്യമാണ് ഇത് എന്നോർക്കണം. 


ഹദീസ് ദുർബലമാണ് എന്നതിന് ഉള്ള തെളിവുകളിൽ ഏതാനും ചിലത് മാത്രം താഴെ കൊടുക്കുന്നു. 



رواه الطبراني في الكبير ( 2658 ،12615 ) من حديث ابن عباس قال : رأيت رسول الله صلى الله عليه و سلم فرج فخذي الحسين وقبل زبيبته .


قال : حدثنا الحسن بن علي الفسوي ثنا خالد بن يزيد العرني ثنا جرير عن قابوس بن أبي ظبيان عن أبيه : عن ابن عباس رضي الله عنهما مرفوعا به.


فيه قابوس بن أبى ظبيان الجنبى الكوفى: لين الحديث


عن يحيى بن معين : ضعيف الحديث .


و قال أحمد بن سعد بن أبى مريم ، عن يحيى بن معين : ثقة جائز الحديث إلا أن


أبى ليلى جلده الحد .


و قال الساجى : ليس بثبت ، يقدم عليا على عثمان ، جاء إلى ابن أبى ليلى فشهد عليه عنده فى قضية ، فحمل عليه ابن أبى ليلى فضربه


و قال أبو حاتم : يكتب حديثه ، و لا يحتج به .


و قال النسائى : ليس بالقوى ، ضعيف .


و قال أبو أحمد بن عدى : أرجو أنه لا بأس به .


و قال البرقانى ، عن الدارقطنى : ضعيف ، و لكن لا يترك .



ചീഞ്ഞുനാറിയ പുഴുക്കുത്ത് നിറഞ്ഞ മനസ്സുള്ള ആളുകൾ അടുത്ത ഉഡായിപ്പും ആയി വരൂ . നിങ്ങളൊക്കെ എത്ര കുരച്ചാലും സത്യമതത്തിന് ഒരു കോട്ടവും വരില്ല. 



"അവര്‍ അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ്‌ ഉദ്ദേശിക്കുന്നത്‌. സത്യനിഷേധികള്‍ക്ക്‌ അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.



സന്‍മാര്‍ഗവും സത്യമതവും കൊണ്ട്‌ -എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്‍റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക്‌ ( അത്‌ ) അനിഷ്ടകരമായാലും ശരി. " (ഖുർആൻ 61:8-9)

Thursday, June 10, 2021

Club hous ചർച്ച യിൽ പങ്കടുക്കുന്നവരോട്

 http://islamicglobalvoice.blogspot.com/

h


📝📝📝

*Club hous ചർച്ച യിൽ പങ്കടുക്കുന്നവരോട്*


വിശുദ്ധ ഖുർആനിൽ പറയുന്നു.


അന്‍ആം  - 6:68


നമ്മുടെ ആയത്തുകളില്‍ [തെറ്റിദ്ധരിപ്പിച്ചു കൊണ്ടും ദുർവ്യാഖ്യാനിച്ചു കൊണ്ടും പരിഹസിച്ചു കൊണ്ടും ] മുഴുകി  ക്കൊണ്ടിരിക്കുന്നവരെ നീ കണ്ടാല്‍, അവര്‍ അതല്ലാത്ത (വേറെ) ഒരു വിഷയത്തില്‍ മുഴുകുന്നതു [പ്രവേശിക്കുന്നതു] വരെ അവരില്‍ നിന്നു നീ തിരിഞ്ഞു കളയുക. (വല്ലപ്പോഴും) പിശാചു നിന്നെ മറപ്പിച്ചു കളയുന്നപക്ഷം, അപ്പോള്‍, ഓര്‍മ്മക്കുശേഷം (ആ) അക്രമികളുടെ കൂടെ നീ ഇരിക്കരുത്.


 അന്‍ആം  - 6:69

സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍ അവരുടെ വിചാരണയില്‍ നിന്നു ഒന്നുംതന്നെ (ബാദ്ധ്യത) ഇല്ല; എങ്കിലും ഓര്‍മ്മിപ്പിക്കല്‍ [-അതാണു ബാദ്ധ്യത]; അവര്‍ സൂക്ഷിച്ചേക്കാമല്ലോ.

 അന്‍ആം  - 6:70

തങ്ങളുടെ മതത്തെ കളിയും, വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹിക ജീവിതം വഞ്ചിക്കുകയും ചെയ്തിട്ടുള്ളവരെ നീ (അവരുടെ പാട്ടിനു) വിട്ടേക്കുകയും ചെയ്യുക.

ഏതൊരു ആത്മാവും (വ്യക്തിയും) അതു (പ്രവര്‍ത്തിച്ചു) സമ്പാദിച്ചതു നിമിത്തം ബന്ധിപ്പിക്കപ്പെടുമെന്ന (നാശത്തിനു വിധേയമാക്കപ്പെടുമെന്ന) തിനാല്‍ ഇതുമൂലം (ക്വുര്‍ആന്‍ മുഖേന) നീ ഉപദേശം നല്‍കുകയും ചെയ്യുക. 

അൻആം

6 . 68 .70


ക്വുര്‍ആനടക്കമുള്ള അല്ലാഹുവിന്റെ വചനങ്ങളേയും ദൃഷ്ടാന്തങ്ങളെയും വ്യാജമാക്കുകയോ, പരിഹസിക്കുകയോ, ദുര്‍വ്യാഖ്യാനം ചെയ്യുകയോ ചെയ്യുന്ന എല്ലാ കുഴപ്പക്കാരുടെ വിഷയത്തിലും പൊതുവെയുള്ള ഒരു നിയമമാണതെന്നുമുള്ളതില്‍ സംശയമില്ല. അല്ലാഹു ഉപയോഗിച്ച വാക്കുകള്‍ പരിശോധിച്ചാല്‍ ഈ വസ്തുത ആര്‍ക്കും വ്യക്തമാകുന്നതാണ്. അത്തരം വിഷയങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വാക്കുകളിലേക്കു ശ്രദ്ധ കൊടുക്കുന്നതും, അവരോടൊപ്പം ഇരുന്നോ മറ്റോ സമ്പര്‍ക്കം പുലര്‍ത്തുന്നതും അല്ലാഹു വിരോധിക്കുന്നു. പ്രസ്തുത അക്രമ പ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനവും അനുകൂലവും നല്‍കലാണല്ലോ അത്. മനസ്സില്‍ വെറുപ്പും പ്രതിഷേധവും ഉണ്ടായിരുന്നാല്‍ തന്നെയും ഈ ദോഷത്തില്‍നിന്നു അതു ഒഴിവാകുന്നതല്ല. ഒരു പക്ഷേ, മറവിനിമിത്തം അബദ്ധത്തില്‍ അവരുടെകൂടെ ചെന്നിരുന്നാലും ഓര്‍മ്മവന്നാല്‍ പിന്നെ ആ അക്രമികളുടെ കൂട്ടത്തില്‍ ഇരുന്നുപോകരുതെന്നു അല്ലാഹു വിരോധിച്ചതില്‍നിന്നു ഇതു മനസ്സിലാക്കാം.



ഈ വിഷയകമായി സൂറത്തുന്നിസാഉ് 140-ാം വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചതു 


 നിസാഅ്  - 4:140

 അല്ലാഹുവിന്‍റെ 'ആയത്തു' [വചനം]കളെ അതില്‍ അവിശ്വസിക്കപ്പെടുന്നതായും, അതിനെപ്പറ്റി പരിഹാസം കൊളളുന്നതായും നിങ്ങള്‍ കേട്ടാല്‍, അവരുടെ കൂടെ നിങ്ങള്‍ ഇരിക്കരുതെന്ന്, അവര്‍ അതല്ലാത്ത (വേറെ) ഒരു വര്‍ത്തമാനത്തില്‍ ഏര്‍പ്പെടുന്നതു വരേക്കും. അപ്പോള്‍ [അങ്ങിനെ ചെയ്താല്‍]നിശ്ചയമായും , നിങ്ങള്‍ അവരെപ്പോലെ (ത്തന്നെ) യായിരിക്കും. നിശ്ചയമായും അല്ലാഹു കപടവിശ്വാസികളെയും, അവിശ്വാസികളെയും മുഴുവന്‍ ജഹന്നമില്‍ [നരകത്തില്‍]ഒരുമിച്ചു കൂട്ടുന്നവനാകുന്നു.



ഇതിനു മുമ്പു നാം കണ്ടുവല്ലോ. അല്ലാഹുവിന്റെ ആയത്തുകള്‍ നിഷേധിക്കപ്പെടുകയും, പരിഹസിക്കപ്പെടുകയും ചെയ്യുന്നതായി കേട്ടാല്‍, അങ്ങിനെ ചെയ്യുന്നവര്‍ വേറെ വല്ല വിഷയത്തിലും പ്രവേശിക്കുന്നതുവരെ അവരോടൊന്നിച്ച് നിങ്ങള്‍ ഇരിക്കരുതെന്നും, അങ്ങനെ ചെയ്‌താല്‍ നിങ്ങളും അവരെപ്പോലെയായിരിക്കുമെന്നുമാണ് അവിടെ അല്ലാഹു പറഞ്ഞിരിക്കുന്നത്. ആ വചനവും ഈ വചനവും മുമ്പില്‍വെച്ചുകൊണ്ടു പരിശോധിച്ചാല്‍, മതത്തിലെ അംഗീകൃത തത്വങ്ങള്‍ക്കു വിരുദ്ധമായ ആദര്‍ശങ്ങളും, ആ ആദര്‍ശങ്ങളെ ന്യായീകരിക്കുന്ന ദുര്‍വ്യാഖ്യാനങ്ങളും ശ്രദ്ധിക്കുന്നതും, അവയുടെ സ്ഥാപനത്തിനും പ്രചാരണത്തിനുംവേണ്ടി നടത്തപ്പെടുന്ന പ്രസിദ്ധീകരണങ്ങളും പ്രഭാഷണങ്ങളും ഗൗനിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം സത്യവിശ്വാസികള്‍ വര്‍ജ്ജിക്കേണ്ടതാണെന്നു മനസ്സിലാക്കാവുന്നതാണ്. മതതത്വങ്ങളെപ്പറ്റി വേണ്ടത്ര അറിവില്ലാത്ത സാധാരണക്കാര്‍ വിശേഷിച്ചും മനസ്സിരുത്തേണ്ടതാണിത്.


അവരോടൊപ്പം നിങ്ങള്‍ ഇരുന്നാല്‍ നിങ്ങളും അവരെപ്പോലെയായിരിക്കും (إِنَّكُمْ إِذًا مِّثْلُهُمْ) എന്നു അവിടെ അല്ലാഹു പറഞ്ഞ വാക്ക് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.


മുശ്രിക്കുകളുടെ വിഷയത്തില്‍ മാത്രമല്ല – തന്നിഷ്ടക്കാരും തല്‍പരകക്ഷികളുമായ എല്ലാവരുടെ വിഷയത്തിലുമാണ് – ഈ വചനം അവതരിച്ചിരിക്കുന്നതെന്നു വ്യക്തമാക്കിക്കൊണ്ട് ഇബ്നുസീരിന്‍, അബൂജഅ്ഫര്‍, മുഹമ്മദുബ്നു അലീ (رحمهم الله) പോലെയുള്ള മുന്‍ഗാമികളില്‍നിന്നു രിവായത്തുകള്‍ വന്നിട്ടുള്ളതും പ്രസ്താവ്യമത്രെ അടുത്ത വചനവും കൂടി ശ്രദ്ധിക്കുമ്പോള്‍ ഇപ്പറഞ്ഞ വാസ്തവം കൂടുതല്‍ വ്യക്തമാകുന്നതാണ്. എന്നാല്‍ മത പ്രമാണങ്ങളില്‍ നിന്നു സത്യാവസ്ഥ മനസ്സിലാക്കുവാനും, സത്യവിരുദ്ധമായ വാദഗതികളും, ദുര്‍വ്യാഖ്യാനങ്ങളും തിരിച്ചറിയുവാനും കഴിയുന്ന പണ്ഡിതന്‍മാരെ സംബന്ധിച്ചിടത്തോളം – അവയെ ഖണ്ഡിക്കുവാന്‍ വേണ്ടിയും, പൊതുജനങ്ങളില്‍ അവ മൂല ഉണ്ടാകാവുന്ന ആശയക്കുഴപ്പങ്ങളെ നീക്കം ചെയ്‌വാന്‍ വേണ്ടിയും – അത്തരം പ്രസ്താവനകളില്‍ ശ്രദ്ധ പതിക്കുന്നതുകൊണ്ട് ദോഷമൊന്നുമില്ല. അതു അത്യാവശ്യം കൂടിയായിരിക്കും താനും.


ഇമാം ഖുർത്വിബി റ പറയുന്നു.


ഇമാം മുജാഹിദ് റ പറഞ്ഞു.

അല്ലാഹുവിന്റെ ഗ്രന്തത്തെ പരിഹസിക്കുന്നവരോട് കൂടെ 

ഇരിക്കുന്നത് വരെ അല്ലാഹു വിരോധിക്കുന്നത്. മറന്നു കൊണ്ട് ഇരുന്നതാണങ്കിൽ ഓർമ്മ വന്നാൽ സ്ഥലം വിടേണ്ടതാണ്.


അവിശ്വാസികളും പുത്തൻവാദികളും തർക്കിക്കുമ്പോൾ അത് കേൾക്കുന്നതും പങ്കടുക്കുന്നതും പാടില്ലാത്തതാണ് .


മഹാനായ ഇമാം അബൂ ഇംറാനുന്നഖ് ഇ റ യോട് ഒരു പുത്തൻ വാദി എന്നിൽ നിന്നും ഒരു വാക്ക് കേൾക്കുമോ എന്ന് ചോദിച്ചപ്പോൾ ഇമാം അയാളെ തൊട്ട് തിരിഞ്ഞ് കളയുകയും അരവാചകവും കേൾക്കുന്നില്ല എന്ന് മറുപടി പറയുകയുണ്ടായി.


ഫുളൈൽ റ പറയുന്നു. വല്ലവനും പുത്തൻവാദിയെ സ്നേഹിച്ചാൽ അല്ലാഹു അവന്റെ സൽകർമം അല്ലാഹു പൊളിച്ച് കളയുന്നതാണ്. അവന്റെ ഹ്രദയത്തിൽ നിന്ന് ഈമാനിന്റെ പ്രകാശം എടുത്തുകളയുന്നതുമാണ്. (തഫ്സീറുൽ ഖുർത്വിബി)



وروى شبل عن ابن أبي نجيح عن 

مجاهد في قوله : وإذا رأيت الذين يخوضون في آياتنا قال : هم الذين يستهزئون بكتاب الله ، نهاه الله عن أن يجلس معهم إلا أن ينسى فإذا ذكر قام 


.  . وذكر الطبري عن أبي جعفر محمد بن علي رضي الله عنه أنه قال : لا تجالسوا أهل الخصومات ، فإنهم الذين يخوضون في آيات الله . قال ابن العربي : وهذا دليل على أن مجالسة أهل الكبائر لا تحل . قال ابن خويز منداد : من خاض في آيات الله تركت مجالسته وهجر ، مؤمنا كان أو كافرا . قال : وكذلك منع أصحابنا الدخول إلى أرض العدو ودخول كنائسهم والبيع ، ومجالس الكفار وأهل البدع ، وألا تعتقد مودتهم ولا يسمع كلامهم ولا مناظرتهم . وقد قال بعض أهل البدع لأبي عمران النخعي : اسمع مني كلمة ، فأعرض عنه وقال : ولا نصف كلمة . ومثله عن أيوب السختياني . وقال الفضيل بن عياض : من أحب صاحب بدعة أحبط الله عمله وأخرج نور الإسلام من قلبه ، ومن زوج كريمته من مبتدع فقد قطع رحمها ، ومن جلس مع صاحب بدعة لم يعط الحكمة ، وإذا علم الله عز وجل من رجل أنه مبغض لصاحب بدعة رجوت أن يغفر الله له . وروى أبو عبد الله الحاكم عن عائشة رضي الله عنها قالت قال رسول الله صلى الله عليه وسلم : من وقر صاحب بدعة فقد أعان على هدم الإسلام . فبطل بهذا كله قول من زعم أن مجالستهم جائزة إذا صانوا أسماعهم تفسير القرطبي .



ശൗകാനീ ( ) അദ്ദേഹത്തിന്റെ തഫ്സീറില്‍ ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍ ചെയ്തിട്ടുള്ള ഒരു പ്രസ്താവന ഗൗനിക്കുന്നതു സന്ദര്‍ഭോചിതമാകുന്നു. അതിന്റെ ചുരുക്കം ഇതാണ്: ‘അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിച്ചും, അവന്റെ കിതാവും അവന്റെ റസൂലിന്റെ സുന്നത്തും കൊണ്ടു കളിയാടിയും, അവയെല്ലാം തങ്ങളുടെ വഴിപിഴപ്പിക്കുന്ന ആശയങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അനുസരിച്ചു വ്യാഖ്യാനിച്ചും കൊണ്ടിരിക്കുന്ന പുത്തന്‍വാദക്കാരുമായി സമ്പര്‍ക്കം നടത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യാറുള്ളവര്‍ക്കു ഈ വചനത്തില്‍ വലിയൊരു ഉപദേശം അടങ്ങിയിരിക്കുന്നു. അവരോടു പ്രതിഷേധിക്കുകയും, അവരില്‍ മാറ്റം വരുത്തുകയും ചെയ്യുന്നില്ലെങ്കില്‍, കുറഞ്ഞപക്ഷം അവരോടു സഹകരിക്കാതിരിക്കുകയെങ്കിലും ചെയ്യേണ്ടതാകുന്നു. അതു പ്രയാസമില്ലാത്ത കാര്യമാണല്ലോ. അവരുടെ കൃത്രിമ വാദങ്ങളില്‍നിന്നു ഇവര്‍ ശുദ്ധരായിരുന്നാല്‍ തന്നെയും അവരുടെ രംഗങ്ങളില്‍ ഇവര്‍ ഹാജറുണ്ടാകുന്നതിനെ ചൂഷണം ചെയ്തുകൊണ്ട് അവര്‍ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാന്‍ ശ്രമിക്കുന്നതാണ്. ഇതാകട്ടെ, അവയെ കേള്‍ക്കുന്നതിനേക്കാള്‍ നാശകരവുമാണു. ശപിക്കപ്പെട്ട ഇത്തരം സദസ്സുകള്‍ നാം കണ്ടിട്ടുള്ളതിനു കണക്കില്ല. യഥാര്‍ത്ഥത്തെ സഹായിക്കുവാനും അയഥാര്‍ത്ഥത്തെ തടയുവാനും നമ്മുടെ കഴിവനുസരിച്ചു നാം ശ്രമിച്ചിട്ടുമുണ്ട്. ഈ പരിശുദ്ധ ശരീഅത്തിനെപ്പറ്റി വേണ്ടതുപോലെ മനസ്സിലാക്കിയിട്ടുള്ളവര്‍ക്കെല്ലാം അറിയാം, ഹറാമായ (നിഷിദ്ധമായ) കാര്യങ്ങള്‍ പ്രവര്‍ത്തിച്ച് അല്ലാഹുവിനോടു അനുസരണക്കേട്‌ കാണിക്കുന്ന ആളുകളുമായി സഹകരിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ആപല്‍ക്കരമാണു വഴിപിഴപ്പിക്കുന്ന പുത്തന്‍ വാദക്കാരുമായി സഹകരിക്കുന്നതെന്നു. ക്വുര്‍ആനെയും സുന്നത്തിനെയും കുറിച്ചു അടിയുറച്ച അറിവു കരസ്ഥമാക്കിയിട്ടില്ലാത്തവര്‍ക്കു പ്രത്യേകിച്ചും അതു ദോഷകരമത്രെ. കാരണം, അവരുടെ വ്യാജ സമര്‍ത്ഥനങ്ങളും വാദങ്ങളും – അവയുടെ കൊള്ളരുതായ്മ ശരിക്കു വ്യക്തമായിരുന്നാല്‍പോലും – പലപ്പോഴും ഇവരില്‍ ചിലവായെന്നു വരും. പിന്നീടതു മാറ്റുവാന്‍ പ്രയാസകരമായിത്തീരുകയും ചെയ്യും. അങ്ങനെ, അങ്ങേഅറ്റം വ്യാജമായ കാര്യത്തെ വളരെ സത്യമായി വിശ്വസിച്ചുകൊണ്ട് അവര്‍ മരണം പ്രാപിക്കുകയും ചെയ്തേക്കും. (فتح القدير)


Aslam kamil parappanangadi

🔎🔎🔎🔎🔎🔎🔎



ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

http://islamicglobalvoice.blogspot.com/

h

കറാമത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ

  കറാ മത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ وفيه أن ...