Tuesday, March 3, 2020

ഇസ്ലാം വിമർശനങ്ങൾക്ക് മറുപടി 'ഇസ്ലാമിലെ യുദ്ധം എന്തിന്



https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



യുദ്ധത്തിനുവേണ്ടി നിലകൊള്ളുന്ന ആദര്‍ശമാണ് ഇസ്ലാമെന്നും മുഹമ്മദ് (സ്വ) യുദ്ധക്കൊതിയനാണെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടി എന്താണ്?



മദീനയില്‍ ഇസ്ലാമികസമൂഹം വളര്‍ന്നുവെന്നറിഞ്ഞ മക്കാമുശ്രിക്കുകള്‍ക്ക് കലികയറി. തങ്ങളുടെ പിതാക്കളില്‍നിന്ന് ലഭിച്ച വിശ്വാസാചാരങ്ങളുടെ സംരക്ഷണത്തിനായി പുതിയ മതത്തെ ഉന്മലൂനം ചെയ്യാനവര്‍ തീരുമാനിച്ചു. മദീനയിലെ ജൂതന്മാരുമായി ഉപജാപത്തിലേര്‍പ്പെട്ടും ഗൂഢാലോചനകള്‍ നടത്തിയും മുസ്ലിംസമൂഹത്തെ നശിപ്പിക്കുവാന്‍ അവര്‍ പരിശ്രമിച്ചു.

നിലനില്‍പിനുവേണ്ടി വാളെടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും മുസ്ലിം സമൂഹത്തിന്റെ മുമ്പിലുണ്ടായിരുന്നില്ല. അങ്ങനെ അന്തിമപ്രവാചകന്റെ കാലഘട്ടത്തിലെ ആദ്യത്തെ യുദ്ധമുണ്ടായി. സര്‍വവിധ സന്നാഹങ്ങളുമായി വന്ന ആയിരത്തില്‍പരം ആളുകളുണ്ടായിരുന്ന ശത്രുസൈന്യവുമായി പരിമിതമായ സജ്ജീകരണങ്ങള്‍ മാത്രമുണ്ടായിരുന്ന മൂന്നൂറ്റിപ്പതിമൂന്ന് പേരുള്ള വിശ്വാസികളുടെ സൈന്യം ബദ്റില്‍ വെച്ച് ഏറ്റുമുട്ടി. പ്രവാചകന്‍ കരളുരുകിക്കൊണ്ട് പ്രാര്‍ഥിച്ചു: “അല്ലാഹുവേ, ഈ ചെറുസംഘം ഇന്ന് നശിച്ചുപോകുകയാണെങ്കില്‍ പിന്നെ നിന്നെമാത്രം ആരാധിക്കുന്നവരാരും ഭൂമുഖത്തുണ്ടാകില്ല. നീ ഞങ്ങളെ അനുഗ്രഹിക്കേണമേ”. യുദ്ധം നടന്നു. ഇസ്ലാമിന്റെ പ്രഥമയുദ്ധത്തില്‍ മുസ്ലിംകള്‍ വിജയിച്ചു. ബദ്റില്‍വെച്ച് എഴുപത് അവിശ്വാസികള്‍ മരണപ്പെട്ടപ്പോള്‍ സത്യവിശ്വാസികളില്‍പെട്ട പതിനാലുപേര്‍ രക്തസാക്ഷികളായി. പിന്നെയും പ്രവാചകനും അനുയായികള്‍ക്കും യുദ്ധംചെയ്യേണ്ടിവന്നു. ഉഹ്ദ്, ഖന്‍ദഖ്, അഹ്സാബ്, ഖൈബര്‍, ഹുനൈന്‍ തുടങ്ങി ഏതാനും യുദ്ധങ്ങള്‍. ഇവയൊന്നുംതന്നെ നാട് വെട്ടിപ്പിടിക്കാനോ സാമ്രാജ്യം വിസ്തൃതമാക്കാനോ വേണ്ടിയായിരുന്നില്ല. വിശ്വാസസംരക്ഷണത്തിനും ആദര്‍ശമനുസരിച്ച് ജീവിക്കുവാനുള്ള അവകാശത്തിനും വേണ്ടിയായിരുന്നു.

പ്രവാചകന്മാരില്‍ അവസാനത്തെയാളാണ് മുഹമ്മദ് നബി(സ്വ). ക്ഷമയുടെയും സഹനത്തിന്റെയും പാതയിലൂടെ ചരിച്ച് സഹജീവികളെ സത്യമതത്തിലെത്തിക്കുവാനാണ് മറ്റു പ്രവാചകന്മാരെപ്പോലെ അന്തിമപ്രവാചകനും ശ്രമിച്ചത്. ഒരു സമൂഹമെന്ന നിലയ്ക്ക് മുസ്ലിംകളെ നിലനില്‍ക്കുവാന്‍ അനുവദിക്കാത്ത സാഹചര്യമുണ്ടായപ്പോഴാണ് അദ്ദേഹവും അനുയായികളും ആയുധമെടുത്തത്. അനിവാര്യഘട്ടത്തില്‍ ആയുധമെടുത്തതിന് മറ്റു പ്രവാചകന്മാരുടെ ജീവിതത്തിലെല്ലാം ഉദാഹരണങ്ങളുണ്ട്. ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യാനായി സൈന്യത്തെ ഒരുക്കുവാനുള്ള ദൈവകല്‍പന ബൈബിളിലെ സംഖ്യാപുസ്തകത്തിലെ ഒന്നാം അധ്യായത്തില്‍ കാണാം. സംഖ്യാ പുസ്തകം മൊത്തത്തില്‍ യുദ്ധത്തിനുള്ള ആഹ്വാനവും കല്‍പനകളും ആ രംഗത്തെ നിയമങ്ങളുമാണുള്‍ക്കൊള്ളുന്നത്. യുദ്ധശേഷം ശത്രുക്കളുടെ പണവും സ്വത്തും ഭാര്യമാരും മക്കളും മൃഗങ്ങളുമെല്ലാം സൈന്യത്തിന് എടുക്കാവുന്നതാണെന്നും അവരിലെ കന്യകകളെ പോരാളികള്‍ക്ക് വീതം വെച്ച് കൊടുക്കണമെന്നും വരെയുള്ള നിയമങ്ങള്‍ സംഖ്യാപുസ്തകത്തിലുണ്ട്. (31:25 -36). കീഴടക്കിയ നാടുകളിലെ മുഴുവന്‍ മനുഷ്യരെയും കൊന്നൊടുക്കണമെന്നാണ് ആവര്‍ത്തന പുസ്തകം (20:16,17) കല്‍പിക്കുന്നത്. യോശുവയും (യോശുവ 4:13) സാമുവേലുമെല്ലാം (1 ശാമു 15:3) ശക്തമായ യുദ്ധങ്ങള്‍ ചെയ്തതായി പഴയ നിയമം സാക്ഷീകരിക്കുന്നു. വെളിപാട് പുസ്തകത്തിലെ 19:11-21 വചനങ്ങള്‍ വ്യാഖാനിച്ച് യേശുവിന്റെ രണ്ടാം വരവിനോടനുബന്ധിച്ച് ശക്തമായ യുദ്ധങ്ങളുണ്ടാകുമെന്നും അതില്‍ സത്യപക്ഷത്ത് യേശുവുണ്ടാകുമെന്നും അദ്ദേഹം വിജയിക്കുമെന്നും പറഞ്ഞ ക്രൈസ്തവ പണ്ഢിതന്മാരുണ്ട്. ക്രിസ്തുവിന്റെ ജീവിതത്തിലും യുദ്ധമുണ്ടാകുമെന്നര്‍ത്ഥം.!

മുഹമ്മദ് നബി (സ്വ) ഒരു മഹത്തായ വിപ്ളവമാണ് നയിച്ചതെന്ന കാര്യത്തില്‍ ചരിത്രമറിയുന്നവര്‍ക്കൊന്നും സംശയമുണ്ടാകാനിടയില്ല. തികച്ചും സംസ്കാരശൂന്യരായ ഒരു ജനതയെ ലോകത്തിനു മുഴുവന്‍ മാതൃകയായ ഒരു സമൂഹമായി മാറ്റിയെടുക്കുവാന്‍ അദ്ദേഹത്തിന് വേണ്ടിവന്നത് വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങളാണ്. ഈ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്ന രൂപത്തിലുള്ള എതിര്‍പ്പുകള്‍ എഴുതപ്പെട്ട ചരിത്രത്തില്‍ ആര്‍ക്കും നേരിടേണ്ടിവന്നിട്ടില്ല. സ്വന്തം വിശ്വാസാദര്‍ശങ്ങള്‍ സംരക്ഷിക്കാനായി സമരം ചെയ്യേണ്ടിവന്ന നബി (സ്വ) പങ്കെടുത്ത യുദ്ധങ്ങളിലെല്ലാംകൂടി കൊല്ലപ്പെട്ടത് കേവലം ആയിരത്തിപ്പതിനെട്ടുപേര്‍ മാത്രമായിരുന്നു. വിപ്ളവങ്ങളുടെ പേരില്‍ ഈ ഭൂമിയില്‍ ചിന്തപ്പെട്ട ചോരയുമായി താരതമ്യംചെയ്യുമ്പോള്‍ ഇതെത്രമാത്രം നിസ്സാരമാണ്! ഫ്രഞ്ച് വിപ്ളവത്തില്‍ കൊല്ലപ്പെട്ടത് അറുപത്താറ് ലക്ഷം മനുഷ്യരാണ്. ഒരുകോടിയിലധികം പേരുടെ ചോരചിന്തിക്കൊണ്ടാണ് റഷ്യയിലെ ‘മഹത്തായ’ വിപ്ളവം നടന്നത്. ഒന്നാംലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ എഴുപത്തിമൂന്ന് ലക്ഷമായിരുന്നുവെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തിലത് നൂറ്റിയാറ് ലക്ഷമായിരുന്നു. ഈ വിപ്ളവങ്ങളെക്കൊണ്ട് മനുഷ്യനെന്ത് നേടി? നാഗരികതയ്ക്ക് എന്തെന്ത് സംഭാവനകളാണ് ഈ വിപ്ളവങ്ങള്‍ നല്‍കിയത്്? ഉത്തരം വട്ടപ്പൂജ്യമെന്നാണ്. ഇവ നയിച്ച മഹാത്മാക്കള്‍ക്കെതിരെ ആ രാജ്യങ്ങളിലുള്ള ജനങ്ങളുടെതന്നെ രോഷം ഉയരാന്‍ തുടങ്ങിയിരിക്കുന്നു. കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ട് ‘മഹത്തായ വിപ്ളവ’ത്തിലൂടെ സോഷ്യലിസ്റ്റ് സമൂഹത്തിനു ശ്രമിച്ചവരുടെ പ്രതിമകള്‍ക്കുനേരെ കല്ലെറിഞ്ഞുകൊണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ അവരോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ അവരുടെ സിദ്ധാന്തങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് ഭരണാധികാരികള്‍ അവരോടുള്ള അവജ്ഞ അവതരിപ്പിക്കുന്നു. അപ്പോള്‍ ആ വിപ്ളവങ്ങള്‍ക്കുവേണ്ടി ചിന്തപ്പെട്ട രക്തം മുഴുവന്‍ വൃഥാവിലായിരുന്നുവെന്ന് നമുക്ക് ബോധ്യപ്പെടുന്നു. എന്നാല്‍ പ്രവാചകന്റെ വിപ്ളവമോ? വെറും ആയിരത്തിപതിനെട്ട് പേര്‍ മാത്രം കൊല്ലപ്പെട്ടുകൊണ്ട് നടന്ന ആ മഹത്തായ സാംസ്്കാരികവിപ്ളവത്തിന് തുല്യമായ ഒരു വിപ്ളവം മാനവചരിത്രത്തിലുണ്ടോ? ഇല്ല എന്നാണ് ഉത്തരം.

രണ്ടുരാജ്യങ്ങള്‍ തമ്മിലാണ് യുദ്ധം നടക്കുക. യുദ്ധത്തില്‍ പങ്കടുക്കുന്ന രാഷ്ട്രനായകന്‍മാര്‍ക്ക് തങ്ങളുടെ രാഷ്ട്രത്തെ രക്ഷിക്കണമെന്നും എതിര്‍രാജ്യത്തെ കീഴടക്കണമെന്നുമുള്ള ലക്ഷ്യമാണുണ്ടാവുക. സത്യമതത്തിന്റെ ആദര്‍ശമനുസരിച്ച് ജീവിക്കുവാനോ അത് പ്രബോധനം ചെയ്യുവാനോ അനുവദിക്കാതെ തങ്ങളുടെ മൌലികാവകാശങ്ങള്‍ നിഷേധിച്ചതുകൊണ്ടാണ് പെറ്റുവളര്‍ന്ന നാടുപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്യാന്‍ മുസ്ലിംകള്‍ നിര്‍ബന്ധിതരായത്. മദീനയില്‍ പ്രവാചകന്റെ (സ്വ)
നേതൃത്വത്തില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക സമൂഹത്തെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുശ്രിക്കുകള്‍ യുദ്ധങ്ങള്‍ക്ക് ധൃഷ്ടരായത്. യുദ്ധത്തിലും യുദ്ധശേഷവും മാന്യമായ നിലപാടുകളാണ് മുസ്ലിംകള്‍ ശത്രുക്കളോട് സ്വീകരിച്ചത്. എന്നാല്‍ യുദ്ധമാകുമ്പോള്‍ അതിന്നകത്ത് യുദ്ധനിയമങ്ങളായിരിക്കും പാലിക്കപ്പെടുകയെന്നും സമാധാനം നിലനില്‍ക്കുന്ന സമൂഹത്തിലെ നൈതികതയായിരിക്കില്ല യുദ്ധഭൂമിയിലെ നൈതികതയെന്നും എല്ലാവര്‍ക്കുമറിയാവുന്നതാണ്. മുസ്ലിംകളെ നശിപ്പിക്കുവാനായി യുദ്ധത്തിനൊരുങ്ങി വന്നവരോട് യുദ്ധഭൂമിയില്‍ വെച്ചുള്ള പെരുമാറ്റം വിശദീകരിക്കുന്ന ഖുര്‍ആന്‍ വചനങ്ങളില്‍ പലതും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് നബി(സ്വ) യെ യുദ്ധക്കൊതിയനായി അവതരിപ്പിക്കുന്നവരുണ്ട്. ഏതൊരവസ്ഥയിലും അഹിംസയാണുണ്ടാവേണ്ടതെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. ഇസ്ലാമിക രാഷ്ട്രത്തിന് യുദ്ധം ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളുണ്ടാവാം. അത്തരം സാഹചര്യങ്ങളില്‍ മുസ്ലിമിന്റെ നിലപാട് എന്തായിരിക്കണമെന്ന് ഖുര്‍ആനും പ്രവാചകവചനങ്ങളും വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.
യുദ്ധവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വചനങ്ങളെല്ലാം അവതരിപ്പിക്കപ്പെട്ടത് മദീനയില്‍ വെച്ചാണ്. ഇസ്ലാമികരാഷ്ട്രത്തിന്റെ ഭരണാധികാരിയായിരുന്ന മുഹമ്മദ് നബി(സ്വ) യേയും പ്രസ്തുത രാഷ്ട്രത്തിലെ പൌരന്‍മാരെയും അഭിസംബോധന ചെയ്തുകൊണ്ടുള്ളവയാണ് ഈ യുദ്ധസൂക്തങ്ങളെല്ലാം. അവരോടാണ് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്: “യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു.യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.” (22: 39,40).

യുദ്ധത്തിന് കല്‍പിക്കപ്പെട്ടാല്‍ പിന്നെ അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ വിശ്വസി സമൂഹത്തിന് കഴിയില്ല. രാഷ്ട്രനായകര്‍ നിര്‍ദേശിക്കന്നവരെല്ലാം യുദ്ധത്തില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണ്. അക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:”യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക് അനിഷ്ടകരമാകുന്നു. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും ( യഥാര്‍ത്ഥത്തില്‍ ) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ത്ഥത്തില്‍ ) നിങ്ങള്‍ക്കത് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.”(2:216).

യുദ്ധം ചെയ്യുന്നവരോടാണ് പ്രതിക്രിയ വേണ്ടതെന്നും യുദ്ധത്തില്‍പോലും അതിക്രമമുണ്ടാകാന്‍ പാടില്ലെന്നും ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു. ആരെയെങ്കിലും ഭയപ്പെട്ട് സത്യനിഷേധത്തിന്റെ മതത്തില്‍ നില്‍ക്കുന്ന അവസ്ഥക്ക് പകരം സര്‍വശക്തനെ പ്രീതിപ്പെടുത്താനായി സത്യവിശ്വാസത്തിന്റെ മതം സ്വീകരിക്കാന്‍ സ്വാതന്ത്യ്രമുണ്ടാകുന്നതിന് വേണ്ടിയാണ് യുദ്ധമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.”നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ. അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം, അവര്‍ നടത്തുന്ന) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് (അവിടെ വെച്ച്) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം. ഇനി അവര്‍ (പശ്ചാത്തപിച്ച്, എതിര്‍പ്പില്‍ നിന്ന്) വിരമിക്കുകയാണെങ്കിലോ, തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് അല്ലാഹു. മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.”(2:190-193).

ഇസ്ലാമിക രാഷ്ട്രത്തിന്റെ സുരക്ഷക്കുവേണ്ടി എന്നതുപോലെത്തന്നെ, ആദര്‍ശം സ്വീകരിച്ചതിനാല്‍ പീഢിപ്പിക്കപ്പെടുന്നവരെ മോചിപ്പിക്കാന്‍ വേണ്ടിയും അനിവാര്യസാഹചര്യത്തില്‍ യുദ്ധംചെയ്യേണ്ടത് രാഷ്ട്രബാധ്യതയാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്നവര്‍ മക്കയില്‍ അടിച്ചമര്‍ത്തപ്പെടുന്ന വിശ്വാസികളെ മോചിപ്പിക്കാനായി യുദ്ധംചെയ്യേണ്ടതുണ്ടെന്ന് ഖുര്‍ആന്‍ അനുശാസിച്ചിട്ടുണ്ട്.”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ എന്ന് പ്രാര്‍ഥിച്ച് കെണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)” (4:75)

പരിശുദ്ധഖുര്‍ആനും തിരുസുന്നത്തും വരച്ചുകാണിക്കുന്ന ഇസ്ലാമികാദര്‍ശമനുസരിച്ച് ജീവിക്കുവാനുള്ള സാഹചര്യങ്ങളില്ലാത്ത രാഷ്ട്രങ്ങളില്‍ പ്രസ്തുത സാഹചര്യം സൃഷ്ടിക്കുവാനും അപ്പേരില്‍ പീഢിപ്പിക്കപ്പെടുന്നവരുണ്ടെങ്കില്‍ അവരുടെ മോചനത്തിനും വേണ്ടി യുദ്ധം ചെയ്യേണ്ടത് ഇസ്ലാമിക രാഷ്ട്രമാണ്; വ്യക്തികളോ ആള്‍ക്കൂട്ടങ്ങളോ അല്ല. അങ്ങനെയൊരു യുദ്ധത്തിന് ആഹ്വാനം ചെയ്യപ്പെട്ടാല്‍ അതില്‍ പങ്കെടുക്കേണ്ടത് പ്രസ്തുത രാഷ്ട്രത്തിലുള്ളവരുടെയെല്ലാം കടമയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രം യുദ്ധത്തിനായി ഒരുങ്ങേണ്ടതുണ്ട് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. “അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയകുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്ക് പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്റെ പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന്നതല്ല.”(8:60).

യുദ്ധം അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമാണ് അതു നടക്കേണ്ടത്. ശത്രുപക്ഷം സമാധാനത്തിന് സന്നദ്ധമാവുകയാണെങ്കില്‍ ഇസ്ലാമിക രാഷ്ട്രവും മുന്‍ഗണന നല്‍കേണ്ടത് ശാന്തിക്കു തന്നെയാണ്. സമാധാന നിര്‍ദേശത്തിന് പിന്നില്‍ ചതിയാണെന്ന് ഊഹിച്ച് പ്രസ്തുത നിര്‍ദേശം തള്ളിക്കളയുകയല്ല, അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് ശാന്തിനിര്‍ദേശം സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. പ്രവാചകനോടുള്ള ദൈവിക കല്‍പന നോക്കുക: “ഇനി, അവര്‍ സമാധാനത്തിലേക്ക് ചായ്വ് കാണിക്കുകയാണെങ്കില്‍ നീയും അതിലേക്ക് ചായ്വ് കാണിക്കുകയും, അല്ലാഹുവിന്റെ മേല്‍ ‘ഭരമേല്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍. ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് അവന്റെ സഹായം മുഖേനയും, വിശ്വാസികള്‍ മുഖേനയും നിനക്ക് പിന്‍ബലം നല്‍കിയവന്‍.”(8:61,62).
യുദ്ധം ചെയ്യുന്നവരോട് മാത്രമാണ് യുദ്ധം, സമധാനകാംക്ഷികളോടല്ല. “മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് – അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍.”(60:8.,9).

യുദ്ധത്തിലും സമാധാനത്തിലും നീതിയോടെയാണ് മുസ്ലിംകള്‍ വര്‍ത്തിക്കേണ്ടത്. ഏതെങ്കിലും ഒരു വിഭാഗത്തോട് അനിഷ്ടമുണ്ടെന്നതതിനാല്‍ അവരോട് അക്രമം കാണിക്കുവാനോ അനീതിയോടെ പെരുമാറുവാനോ മുസ്ലിം സമൂഹം സന്നദ്ധമായിക്കൂടാ; നീതിയുടെ വക്താക്കളും പ്രയോക്താക്കളുമാകേണ്ടവരാണ് മുസ്ലിംകള്‍ എന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നു: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.”(5:8)

യുദ്ധത്തിനുവേണ്ടി നിലകൊള്ളുന്ന ആദര്‍ശമാണ് ഇസ്്ലാമെന്നും മുഹമ്മദ് (സ്വ)  യുദ്ധക്കൊതിയനാണെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതാണ് ഹിജ്റ ആറാം വര്‍ഷം പ്രവാചകന്‍ (സ്വ) മക്കക്കാരുമായുണ്ടാക്കിയ ഹുദൈബിയാ സന്ധി. താന്‍ കണ്ട ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമെന്നവണ്ണം ഉംറ നിര്‍വഹിക്കുവാന്‍ വേണ്ടി മാത്രമായി സായുധസജ്ജരല്ലാതെ മക്കയിലേക്ക് പുറപ്പെട്ട പ്രവാചകനെയും ആയിരത്തിനാന്നൂറിലധികം വരുന്ന അനുയായികളെയും വഴിയില്‍ വെച്ച് മുശ്്രിക്കുകള്‍ തടഞ്ഞു. അതിനെത്തുടര്‍ന്ന് ഹുദൈബിയയില്‍ തമ്പടിച്ച പ്രവാചകനും മക്കാമുശ്രിക്കുകളും തമ്മില്‍ ഒരു കരാറിലേര്‍പ്പെട്ടു. ഈ കരാറാണ് ഹുദൈബിയാ സന്ധിയെന്നറിയപ്പെടുന്നത്. പ്രസ്തുത കരാറിലെ വ്യവസ്ഥകളില്‍ മിക്കതും ഖുറൈശികള്‍ക്ക് അനുകൂലമായിരുന്നു. ഈ വര്‍ഷം മുസ്്ലിംകള്‍ ഉംറ ചെയ്യാതെ മടങ്ങണമെന്നും അടുത്ത വര്‍ഷം സായുധ സജ്ജരല്ലാത്ത രൂപത്തില്‍ പ്രവാചകനും അനുയായികള്‍ക്കും ഉംറ ചെയ്യാന്‍ സൌകര്യമേര്‍പ്പെടുത്താമെന്നുമായിരുന്നു ആദ്യത്തെ സന്ധിവ്യവസ്ഥ. പത്തു വര്‍ഷത്തേക്ക് ഇരു കക്ഷികളും തമ്മില്‍ യുദ്ധമുണ്ടാകരുതെന്ന വ്യവസ്ഥയായിരുന്നു രണ്ടാമത്തേത്. ഇരു കക്ഷികള്‍ക്കും മറ്റു ഗോത്രങ്ങളുമായി സഖ്യത്തിലേര്‍പ്പെടാമെന്നും അങ്ങനെയേര്‍പ്പെടുന്നവരെ കയ്യേറ്റം ചെയ്്താല്‍ പ്രസ്തുത കക്ഷികള്‍ക്കെതിരായ കയ്യേറ്റമായി പരിഗണിക്കപ്പെടും എന്നുമായിരുന്നു മൂന്നാമത്തെ വ്യവസ്ഥ. ഖുറൈശികളില്‍ നിന്നാരെങ്കിലും ഒളിച്ചോടി മദീനയിലെത്തിയാല്‍ അവരെ മക്കയിലേക്ക് തന്നെ തിരിച്ചയക്കണമെന്നും മദീനയില്‍ നിന്ന് ആരെങ്കിലും പൂര്‍വമതത്തിലേക്ക് തിരിച്ചുവന്ന് മക്കയിലെത്തിയാല്‍ അവരെ തിരിച്ചയക്കേണ്ടതില്ലെന്നുമായിരുന്നു നാലാമത്തെ കരാര്‍.

ഇതില്‍ നാലാമത്തെ കരാര്‍ മുസ്്ലിംകളെയെല്ലാം ഏറെ പ്രയാസപ്പെടുത്തി. തികച്ചും ഏകപക്ഷീയമായ കരാര്‍. മക്കയില്‍ നിന്ന് ഇസ്്ലാം സ്വീകരിച്ചു മദീനയിലെത്തുന്നവരെ അവിടെ നിന്നു തിരസ്കരിച്ചു മക്കയിലെ പീഢനങ്ങളിലേക്ക് തിരിച്ചയക്കണമെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളാന്‍ മുസ്്ലിംകളില്‍ പലര്‍ക്കും കഴിഞ്ഞില്ല. ഉമര്‍ വിനെ പോലെയുള്ള ചിലര്‍ പ്രവാചകനെ ചോദ്യം ചെയ്യുകപോലുമുണ്ടായി. ഈ സമയത്ത് മുസ്്ലിംകളുടെ ക്ഷമ പരീക്ഷിക്കുവാനെന്ന വണ്ണം കരാര്‍ തയ്യാറാക്കുന്നതിനുള്ള ഖുറൈശി പ്രതിനിധിയായ സുഹൈലുബ്നു അംറിന്റെ മകന്‍ അബൂ ജന്‍ദല്‍ സത്യമതം സ്വീകരിച്ചതിനാല്‍ പിതാവ് ബന്ധിച്ച ചങ്ങല പൊട്ടിച്ചുകൊണ്ട് തന്നെ മദീനയിലേക്ക് കൊണ്ട് പോകണമെന്ന് കേണപേക്ഷിച്ച് അവിടെയെത്തി. അദ്ദേഹത്തെ മുസ്്ലിംകള്‍ക്ക് വിട്ടുതരണമെന്ന് നബി (സ്വ)  അഭ്യര്‍ത്ഥിച്ചെങ്കിലും സുഹൈല്‍ അത് നിരസിച്ചു. അപ്പോള്‍ പ്രവാചകന്‍ (സ്വ)  പറഞ്ഞു:””അബൂ ജന്‍ദല്‍ , ക്ഷമിക്കുക .അല്‍പംകൂടി കാത്തിരിക്കുക . നിനക്കും നിന്നെപ്പോലുള്ള മര്‍ദിതര്‍ക്കും അല്ലാഹു പോംവഴിയുണ്ടാക്കിത്തരികതന്നെ ചെയ്യും. ഇവരുമായി ഞങ്ങള്‍ ഒരു കരാറിലേര്‍പ്പെട്ടിരിക്കുന്നു. പരസ്പരം ചതിക്കുകയില്ലെന്ന് അല്ലാഹുവിന്റെ നാമത്തില്‍ ഞങ്ങള്‍ കരാര്‍ ചെയ്തു കഴിഞ്ഞു.” സ്വപിതാവിന്റെ പീഢനങ്ങളിലേക്ക് അബൂ ജന്‍ദല്‍ നടന്ന് പോകുന്നത് നിറകണ്ണുകളോടെ നോക്കി നില്‍ക്കാനേ പ്രവാചകനും അനുയായികള്‍ക്കും കഴിഞ്ഞുള്ളൂ.

മുശ്രിക്കുകള്‍ മുന്നോട്ടുവെച്ച സന്ധിനിര്‍ദേശങ്ങള്‍ ഏകപക്ഷീയമായിരുന്നിട്ടുപോലും യുദ്ധമില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി അവ സ്വീകരിക്കുകയാണ് പ്രവാചകന്‍ല ചെയ്തത്. സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്നാണ് ഇസ്്ലാം ആഗ്രഹിക്കുന്നതെന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഹുദൈബിയാ സന്ധി. സമാധാനത്തിന്റെ സംസ്ഥാപനത്തിനായി ആവശ്യമെങ്കില്‍ ഏതുതരം വിട്ടുവീഴ്ചകള്‍ക്കും മുസ്്ലിംകള്‍ സന്നദ്ധമാകണമെന്ന് ഇത് പഠിപ്പിക്കുന്നു. ഹുദൈബിയാ സന്ധി സൃഷ്ടിച്ച സമാധാനാന്തരീക്ഷത്തില്‍ ഇസ്്ലാമികപ്രബോധനം സുഗമമായി നടത്തുവാന്‍ പ്രവാചകനും അനുയായികള്‍ക്കും സാധിച്ചു. അയല്‍നാടുകളിലെ ഭരണാധികാരികളെ ഇസ്്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളെഴുതുവാനും സാധാരണക്കാര്‍ക്കിടയില്‍ സമാധാനത്തോടെ സത്യമതസന്ദേശമെത്തിക്കുവാനും സന്ധിക്ക് ശേഷമുള്ള നാളുകളില്‍ നബി(സ്വ)യും അനുയായികളും പരിശ്രമിച്ചു.അംറുബ്നുല്‍ ആസ്വ്, ഖാലിദ്ബ്നു വലീദ്, ഉഥ്മാനുബ്നു ത്വല്‍ഹ തുടങ്ങിയ മക്കയുടെ കരള്‍ കഷ്ണങ്ങള്‍ ഇസ്്ലാം സ്വീകരിച്ചത് ഈ സമാധാനാന്തരീക്ഷത്തിലാണ്. ഇക്കാലത്ത് ഇസ്്ലാം അഭൂതപൂര്‍വമായി വളര്‍ന്നു. ഹുദൈബിയയില്‍ പ്രവാചകനോടൊപ്പമുണ്ടായിരുന്നത് ആയിരത്തിനാന്നൂറു പേരായിരുന്നെങ്കില്‍ കേവലം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന മക്കാവിജയവേളയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത് പതിനായിരം പേരായിരുന്നു. അതിന്നും രണ്ട് വര്‍ഷം കഴിഞ്ഞ് തന്റെ അവസാനത്തെ പ്രസംഗം കേള്‍ക്കാന്‍ അറഫയില്‍ തടിച്ചുകൂടിയത് ഒരു ലക്ഷത്തിലധികം അനുചരന്‍മാരായിരുന്നു.

ഇസ്ലാം വിമർശകർക്ക് മറുപടി : ജി ഹാദ് കാഫിറിന്നോടു ഉള്ള ബന്ധം


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



ഇസ്ലാമിനോടോ മുസ്ലിംകളോടോ ശത്രുത പ്രകടിപ്പിക്കാത്ത അമുസ്ലിംകളുമായി മൈത്രീബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച ഖുര്‍ആനിക വിധിയെന്താണ്?



“മത കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയു ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്യുന്നതില്‍ നിന്നും നിങ്ങളവരോട് നീതി കാണിക്കുന്നതില്‍നിന്നും അല്ലാഹു നിങ്ങളെ വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ഖുര്‍ ആന്‍ 60:8).
“മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളി ല്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് അവരോട് മൈത്രി കാണിക്കുന്നത് അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീബന്ധം പുലര്‍ത്തുന്നപക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍” (60:9).

ഇസ്ലാം വിമർശകർക്ക് മറുപടി :ഖുർആൻ മുഹമ്മദ് നബി രചിച്ച തോ


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m





അധാര്‍മികതയില്‍ മുങ്ങിക്കുളിച്ചിരുന്ന സമൂഹത്തെ ധാര്‍മികതയിലേക്ക് നയിക്കുവാന്‍ വേണ്ടി മുഹമ്മദ്(സ) രചിച്ച കൃതിയാണ് ഖുര്‍ആന്‍ എന്നു പറഞ്ഞാല്‍ അതു നിഷേധിക്കുവാന്‍ കഴിയുമോ?



ജനങ്ങളെ ധാര്‍മികതയിലേക്ക് നയിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. മദ്യ ത്തിലും മദിരാക്ഷിയിലും യുദ്ധങ്ങളിലും സായൂജ്യമടഞ്ഞിരുന്ന ഒരു സമൂഹ ത്തെ കേവലം 23 വര്‍ഷക്കാലം കൊണ്ട് ധാര്‍മികതയുടെ പ്രയോക്താക്കളും പ്രചാരകരുമാക്കിയ ഗ്രന്ഥമെന്ന ഖ്യാതി ഖുര്‍ആനിനു മാത്രം അവകാശപ്പെ ട്ടതാണ്. എന്നാല്‍ ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി മുഹമ്മദ്(സ) രചി ച്ചുകൊണ്ട് ദൈവത്തില്‍ ആരോപിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന വാദ ഗതി അടിസ്ഥാന രഹിതമാണെന്ന് അത് ഒരാവര്‍ത്തി വായിക്കുന്ന ഏവര്‍ക്കും ബോധ്യമാവും. താഴെപ്പറയുന്ന വസ്തുതകള്‍ ശ്രദ്ധിക്കുക.
ഒന്ന്: സത്യസന്ധനായിരുന്നു മുഹമ്മദ്(സ) എന്ന കാര്യത്തില്‍ പക്ഷാ ന്തരമില്ല. അത്തരമൊരാള്‍ ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി ദൈവത്തിന്റെ പേരില്‍ ഒരു പച്ചക്കള്ളം പറഞ്ഞുവെന്നു കരുതുന്നത് യുക്തി സഹമ ല്ല. ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി  ആത്മാര്‍ഥമായി പരിശ്രമിക്കുന്ന ഒരു വ്യക്തി അക്കാര്യത്തിനുവേണ്ടി സ്വന്തമായി ഒരു വലിയ അധര്‍മം  ചെയ്യുകയെന്നത് അവിശ്വസനീയമാണ്. ദൈവത്തിന്റെ പേരില്‍ കളവ് പറയുന്നതിനേക്കാള്‍ വലിയ പാപമെന്താണ്?
രണ്ട്: പടച്ചതമ്പുരാന്റെ പേരില്‍ കളവു പറയുകയും സ്വയം കൃതരചന കള്‍ ദൈവത്തിന്റേതാണെന്ന് വാദിക്കുകയും ചെയ്യുന്നവനാണ് ഏറ്റവും വലിയ അക്രമിയെന്നാണ് ഖുര്‍ആന്‍ പറയുന്നത്. “അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ ‘എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു’ എന്ന് പറയുകയോ ചെയ്തവനേ ക്കാളും അല്ലാഹു അവതരിപ്പിച്ചതുപോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനേക്കാളും വലിയ അക്രമി ആരുണ്ട്?”(6:93). ഖുര്‍ആന്‍ മുഹമ്മദി(സ)ന്റെ രചനയാണെങ്കില്‍ ഈ സൂക്തത്തില്‍ പറഞ്ഞ ‘ഏറ്റവും വലിയ അക്രമി’  അദ്ദേഹം തന്നെയായിരിക്കുമല്ലോ. തന്നെത്തന്നെ ‘ഏറ്റവും വലിയ അക്രമി’യെന്ന് വിളിക്കുവാനും അതു രേഖപ്പെടുത്തുവാനും അദ്ദേ ഹം തയാറാകുമായിരുന്നുവോ?
മൂന്ന്: സ്വയംകൃത രചനകള്‍ നടത്തി അത് ദൈവത്തില്‍ ആരോപിക്കു ന്നവരെ ഖുര്‍ആന്‍ ശപിക്കുന്നുണ്ട്. “എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവില്‍നിന്ന് ലഭിച്ച താണെന്ന് പറയുകയും ചെയ്യുന്നവര്‍ക്ക് നാശം!”(2:79) ഖുര്‍ആന്‍ മുഹ മ്മദി(സ)ന്റെ സൃഷ്ടിയാണെങ്കില്‍ ഈ ശാപം അദ്ദേഹത്തിനുകൂടി ബാധക മാണല്ലോ. സ്വന്തമായി ഒരു രചന നിര്‍വഹിക്കുക. ആ രചനയില്‍ സ്വന്ത ത്തെത്തന്നെ ശപിക്കുക. ഇത് വിശ്വസനീയമാണോ?
നാല്: ഖുര്‍ആന്‍ ഒന്നിച്ച് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ല. നീണ്ട ഇരുപ ത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഖുര്‍ആ ന്‍ സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ഓരോ വിഷയങ്ങളിലും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ചില സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഖുര്‍ആനില്‍ പതിനഞ്ചോളം സ്ഥ ലങ്ങളില്‍ ‘അവര്‍ നിന്നോട്…നെക്കുറിച്ചു ചോദിക്കുന്നു. പറയുക: …’ എന്ന ശൈലിയിലുള്ള സൂക്തങ്ങളുണ്ട്. ഓരോ വിഷയങ്ങളിലും പ്രവാചകനോട് അവര്‍ ചോദിച്ച സമയത്ത് അദ്ദേഹത്തിന് ഉത്തരം നല്‍കാന്‍ സാധിച്ചില്ലെ ന്നും പിന്നീട് ഖുര്‍ആന്‍ വാക്യം അവതരിപ്പിച്ചതിനുശേഷം മാത്രമാണ് അത് സാധിച്ചതെന്നുമാണല്ലോ ഇതില്‍നിന്ന് മനസ്സിലാവുന്നത്. ധാര്‍മിക നവോത്ഥാനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവാചക(സ)ന്റെ രചനയായിരുന്നു ഖുര്‍ആനെങ്കില്‍ ജനം ചോദിച്ചപ്പോള്‍ ഉടന്‍തന്നെ അദ്ദേഹത്തിന് മറുപടി പറയാന്‍ കഴിയുമായിരുന്നു. ഉദാഹരണത്തിന്, മദ്യത്തില്‍നിന്നും ചൂതാട്ടത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കണമെന്നായിരുന്നു പ്രവാചകന്റെ ഉദ്ദശ്യമെങ്കില്‍ അവയെക്കുറിച്ച് ചോദിച്ച ഉടന്‍തന്നെ അവ പാപമാണ് എന്ന് അ ദ്ദേഹം  മറുപടി പറയുമായിരുന്നു. എന്നാല്‍, അദ്ദേഹം ചെയ്തത് അതല്ല; സ്വയം മറുപടി പറയാതെ ദൈവിക വെളിപാട് പ്രതീക്ഷിക്കുകയായിരുന്നു. ദൈവവചനങ്ങള്‍ വെളിപ്പെട്ടതിനുശേഷമാണ് ഈ തിന്മകള്‍ക്കെതിരെയുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചത്.
അഞ്ച്: മുഹമ്മദ് നബി(സ)യെ തിരുത്തുന്ന ചില ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. ഖുറൈശി പ്രമുഖരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കടന്നുവന്ന അന്ധനായ അബ്ദുല്ലാഹിബ്നുഉമ്മിമക്തൂമിനെ പ്രസന്നതയോടെ സ്വീകരിക്കാതിരുന്ന പ്രവാചക(സ)ന്റെ നടപടിയെ തിരുത്തിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ (80:1-10) സുവിദിതമാണ്. മറ്റൊരു സംഭവം: മുസ്ലിംകള്‍ക്ക് ഏറെ നാശനഷ്ടങ്ങള്‍ വിതച്ച ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ ശരീരത്തിലും ഒരുപാട് മുറിവുകള്‍ ഉണ്ടായി. യുദ്ധശേഷം അദ്ദേഹം അവിശ്വാസികളി ല്‍ ചിലരെ ശപിക്കുകയും ‘അവരുടെ പ്രവാചകനെ മുറിപ്പെടുത്തിയ സമൂഹ മെങ്ങനെയാണ് നന്നാവുക?’ എന്ന് ആത്മഗതം നടത്തുകയും ചെയ്തു. ഉടന്‍ ഖുര്‍ആന്‍ സൂക്തമവതരിച്ചു; പ്രവാചക(സ)നെ തിരുത്തിക്കൊണ്ട്. “(നബിയേ), കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക് യാതൊരവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേ ക്കാം. അല്ലെങ്കില്‍ അവരെ അവന്‍ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു”(3:128)(തിര്‍മിദി,ഇബ്നുമാജ). ഇതൊന്നും പ്രവാചകനി ല്‍ ബോധപൂര്‍വ്വം വന്ന തെറ്റുകളല്ല. താന്‍ സ്വീകരിച്ച നിലപാടുകളിലുണ്ടാ യ അബദ്ധം മാത്രം. എന്നിട്ടും അവ തിരുത്തുന്ന വചനങ്ങള്‍ ഖുര്‍ആനി ലുണ്ടായി. ജനങ്ങളെ ധര്‍മനിഷ്ഠരാക്കുവാന്‍ വേണ്ടി പ്രവാചകന്‍(സ) പടച്ച ഗ്രന്ഥമായിരുന്നു ഖുര്‍ആനെങ്കില്‍ അദ്ദേഹത്തിന്റെ നടപടികളെ വിമര്‍ശിക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ടാവുമായിരുന്നുവോ?


ഇസ്ലാം വിമർശകർക്ക് മറുപടി:മുഹമ്മദ് നബി(സ)യുടെ രചനയാണ് ഖുര്‍ആന്‍ എന്നു വാദിച്ചുകൂടെ?*


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m
*മുഹമ്മദ് നബി(സ)യുടെ രചനയാണ് ഖുര്‍ആന്‍ എന്നു വാദിച്ചുകൂടെ?*
മുഹമ്മദ് നബി(സ) ജീവിച്ചത് ചരിത്രത്തിന്റെ വെളിച്ചത്തിലാണ്. അദ്ദേ ഹത്തിലൂടെയാണ് ലോകം ഖുര്‍ആന്‍ ശ്രവിച്ചത്. അതുകൊണ്ടുതന്നെ ഖുര്‍ആനിന്റെ ദൈവികത അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പറയാനുള്ളത് ഇത് മുഹമ്മദി(സ)ന്റെ രചനയാണെന്നാണ്. ഈ വാദം വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ചര്‍ച്ചയുടെ ആമുഖമായി നാം മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവയുടെ അടിത്തറയില്‍നിന്നുകൊണ്ടായിരിക്കണം മുഹമ്മദ് നബി(സ)യില്‍ ഖുര്‍ആനിന്റെ കര്‍തൃത്വം ആരോപിക്കുന്നത്.
ഒന്ന്: നാല്‍പതു വയസ്സുവരെ അറബികള്‍ക്കിടയില്‍ സുസമ്മതനായ വ്യക്തിയായിരുന്നു മുഹമ്മദ്(സ). ഖുര്‍ആന്‍ ദൈവികമാണെന്നും അതിലെ വിധിവിലക്കുകള്‍ അനുസരിക്കേണ്ടതുണ്ടെന്നും പ്രബോധനം ചെയ്തതുകൊണ്ടാണ് അദ്ദേഹം വെറുക്കപ്പെട്ടവനായത്; ബഹിഷ്കരിക്കപ്പെട്ടത്; ജനിച്ച് വളര്‍ന്ന നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നത്.
രണ്ട്: സത്യസന്ധനായിരുന്നു മുഹമ്മദ്(സ) എന്ന കാര്യത്തില്‍ അദ്ദേഹ ത്തിന്റെ കഠിന ശത്രുക്കള്‍ക്കുപോലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നി ല്ല. നാല്‍പതു വയസ്സുവരെ സത്യസന്ധനായി ജീവിച്ച അദ്ദേഹം ഒരു ദിവ സം പടച്ചതമ്പുരാന്റെ പേരില്‍ ഒരു പച്ചക്കള്ളം പറഞ്ഞുവെന്നും അത് പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്വന്തം ജീവന്‍ തൃണവത്ഗണിച്ചുവെന്നും വിശ്വസിക്കുക പ്രയാസമാണ്.
മൂന്ന്: സാഹിത്യകാരന്മാര്‍ക്ക് അറേബ്യയില്‍ ഉന്നതമായ സ്ഥാനം നല്‍ കപ്പെട്ടിരുന്നു. ഖുര്‍ആന്‍ അത്യുന്നതമായ ഒരു സാഹിത്യ സൃഷ്ടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുണ്ടായിരുന്നില്ല. അത് തന്റേതാണ് എന്ന് അവകാശപ്പെട്ടിരുന്നുവെങ്കില്‍ അദ്ദേഹത്തിന് അറബികള്‍ക്കിടയില്‍ ഉന്നതമായ സ്ഥാനമാനങ്ങള്‍ ലഭിക്കുമായിരുന്നു.
നാല്: മുഹമ്മദി(സ)ന്റെ ചില നടപടികളെ വിമര്‍ശിക്കുന്ന വാക്യങ്ങള്‍ ഖുര്‍ആനിലുണ്ട്.
അഞ്ച്: മുഹമ്മദി(സ)നെ ശക്തമായി താക്കീത് ചെയ്യുന്ന വചനങ്ങളും ഖുര്‍ആനിലുണ്ട്.
ഈ വസ്തുതകള്‍ മുന്നില്‍ വെച്ചുകൊണ്ടാണ് ഖുര്‍ആന്‍ മുഹമ്മദി(സ) ന്റെ സൃഷ്ടിയാണ് എന്ന വാദത്തിലെ ശരിയും തെറ്റും പരിശോധിക്കേ ണ്ടത്.
സാഹിത്യമൂല്യമുള്ള ഒരു സൃഷ്ടി നടത്തി അത് ദൈവത്തിന്റെ പേരില്‍ ആരോപിച്ചതാണെങ്കില്‍ അതിനു പിന്നില്‍ സ്വാര്‍ഥമായ വല്ല ലക്ഷ്യങ്ങളുമുണ്ടാവണമല്ലോ. അതെന്തായിരുന്നുവെന്നാണ് വിമര്‍ശകര്‍ ആദ്യം വ്യക്തമാക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ വാദത്തിന്റെ സത്യത പരിശോധിക്കപ്പെടേണ്ടത്

ഇസ്ലാം വിമർശകർക്ക് മറുപടി :സ്വർഗ്ഗത്തിലെ മദ്യം

https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


മദ്യം ചെകുത്താനില്‍ നിന്നുള്ള മ്ളേച്ഛവൃത്തിയാണെന്ന് 5:90 ല്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. എന്നാല്‍ സ്വര്‍ഗത്തില്‍ മദ്യത്തിന്റെ അരുവികളുണ്ടെന്ന് 47:15 ല്‍ പറയുന്നു. പൈശാചിക മ്ളേച്ഛവൃ ത്തിക്ക് സ്വര്‍ഗത്തില്‍ പ്രവേശനം നല്‍കുന്നതെങ്ങനെയാണ്?

Posted on October 9, 2011 by admin

ഭൂമിയിലെ വിഭവങ്ങളോട് താരതമ്യം ചെയ്യാവുന്നവയല്ല സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗത്തില്‍ ലഭിക്കുന്ന അനുഗ്രഹങ്ങളെന്ന് ഒരുപാട് ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിഎന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്കുവേണ്ടി രഹസ്യമാക്കപ്പെട്ടിട്ടുള്ളതെന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (32:17) എന്ന് ഖുര്‍ആന്‍ പറയുമ്പോഴും ഇതുതന്നെയാണ് അര്‍ഥമാക്കുന്നത്. പകര്‍ച്ചവരാത്ത ശുദ്ധജലത്തിന്റെ അരുവികളും രുചിഭേദം വരാത്ത പാലിന്റെ അരുവികളുമൊന്നും  (47:15)  നമ്മുടെ ഭൌതിക ജീവിതത്തിന് പരിചയമുള്ളതല്ലല്ലോ? സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന മദ്യം ഇതേ പോലെ തന്നെ നമുക്ക് പരിചയമുള്ള മദ്യമല്ല.  ലഹരി പിടിപ്പിക്കുന്നതും മനുഷ്യരെ ഉന്‍മത്തരാക്കുന്നതുമാണ് നമുക്ക് പരിചയമുള്ള മദ്യം. ഈ ലഹരിയാണ് മദ്യത്തെ പൈശാചികമാക്കിത്തീര്‍ക്കുന്നത്. സ്വര്‍ഗത്തില്‍ ലഭിക്കുന്ന മദ്യം ലഹരിയുണ്ടാക്കുന്നതല്ലെന്ന വസ്തുത ഖുര്‍ആനില്‍ ഒന്നിലധികം തവണ (37,47,56:19) വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന മദ്യം പൈശാചിക മ്ളേച്ഛവൃത്തിയല്ല എന്നര്‍ഥം. അതിന്റെ യഥാര്‍ഥ അവസ്ഥ എന്താണെന്ന് നമുക്കറിയില്ല. ഏതായിരുന്നാലും ലഹരിയുണ്ടാക്കുന്ന പൈശാചിക പാനീയമായ മദ്യം സ്വര്‍ഗത്തിലുണ്ടാവുമെന്ന് ഖുര്‍ആനിലൊരിടത്തും പറഞ്ഞിട്ടില്ലാത്തതുകൊണ്ടു തന്നെ ഇക്കാര്യത്തിലുള്ള ഖുര്‍ആനിക പരാമര്‍ശങ്ങളില്‍ വൈരുധ്യമുണ്ടെന്ന് വാദിക്കുന്നത് അടിസ്ഥാന രഹിതമാണ്

ഇസ്ലാം വിമർശനങ്ങൾക്ക് മറുപടി ബൈബിൾ കോപ്പിയടിയോ ഭാഗം 2

https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

ബൈബിളിലേതിന് ഏകദേശം സമാനമായ ചരിത്രകഥകള്‍ തന്നെയാണല്ലോ ഖുര്‍ആനിലുമുള്ളത്. ബൈബിളിലേതില്‍നിന്ന് എന്ത് വ്യതിരിക്തതയാണ് ഖുര്‍ആനിലെ ചരിത്ര കഥനത്തിനുള്ളത്?



ദൈവികബോധനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ നയിച്ച ദൈവദൂതന്മാരിലൂടെ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്മാരുടെ വചനങ്ങളുടെയും സ്വാധീനമുള്ള ഗ്രന്ഥമാണ് ബൈബിള്‍ എന്ന വിഷയത്തില്‍ മുസ്ലിംകള്‍ക്ക് സംശയമൊന്നുമില്ല. ദൈവിക വചനങ്ങളും പ്രവാചക വചനങ്ങളും ചരിത്രകാരന്റെ വീക്ഷണങ്ങളും പുരോഹിത നിര്‍ദ്ദേശങ്ങളുമെല്ലാം കൂടിക്കുഴഞ്ഞാണ് ബൈബിളിലുള്ളത്. പ്രവാചകന്മാരുടെ ജീവിത കഥകളാണ് ബൈബിളിന്റെ നട്ടെല്ല് എന്ന് പറയാം. ഈ ജീവിത കഥകള്‍ക്കുമേല്‍ പുരോഹിത വചനങ്ങളുടെ മാംസം പൊതിഞ്ഞുകൊണ്ടാണ് ബൈബിള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് എന്നുപറഞ്ഞാല്‍ അതില്‍ അല്‍പംപോലും അതിശയോക്തിയില്ല. ബൈബിളിലെ പ്രവാചക കഥനങ്ങളാകട്ടെ ദൈവിക ബോധനത്തിന്റെയും ദൃക്സാക്ഷി വിവരണങ്ങളുടെയുമെല്ലാം അടിത്തറയില്‍നിന്നുകൊണ്ട് പില്‍ക്കാല ഗ്രന്ഥകാരന്മാര്‍ രചിച്ചവയാണ്. അതിനാല്‍ തന്നെ, ബൈബിള്‍ ചരിത്രം നല്ലൊരു ശതമാനം സത്യസന്ധവും സ്വീകാര്യവുമാണ് എന്നതാണ് വാസ്തവം.
ഖുര്‍ആനിലെ ചരിത്രകഥനം ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. അത് നൂറ് ശതമാനം ദൈവികമാണ്. മനുഷ്യരുടെ യാതൊരു വിധത്തിലുമുള്ള കൈകടത്തലുകള്‍ അതിലില്ല. അതിനാല്‍ ഖുര്‍ആനിലെ ചരിത്രം പൂര്‍ണമായി അന്യൂനവും പ്രമാദമുക്തവുമാണ്. അതി ല്‍ യാതൊരുവിധ അബദ്ധങ്ങളും ആരോപിക്കാന്‍ ആര്‍ക്കും കഴിയി ല്ല; അങ്ങനെ ആരോപിക്കുന്നവര്‍ക്കൊന്നും പ്രസ്തുത വിമര്‍ശനങ്ങള്‍ സത്യസന്ധമാണെന്ന് വസ്തുനിഷ്ഠമായി സമര്‍ത്ഥിക്കാനാവില്ല, തീര്‍ച്ച.
ദൈവികബോധനത്തിന്റെ
സ്വാധീനമുള്ള ബൈബിളിലെയും ദൈവികബോധനം മാത്രമടങ്ങിയ ഖുര്‍ആനിലെയും ചരിത്രകഥന ങ്ങള്‍ തമ്മില്‍ സാമ്യമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ അടിസ്ഥാനപരമായി സാമ്യതയുള്ള കഥകളാണ് ഖുര്‍ആനിലും ബൈബിളിലുമുള്ളതെങ്കിലും അവയുടെ വിശദീകരണങ്ങളില്‍ അവഗണിക്കാ നാവാത്ത അന്തരങ്ങളുണ്ട്. ഈ അന്തരങ്ങളാവട്ടെ ഖുര്‍ആനിന്റെ ദൈവികത വെളിവാക്കുകയും ബൈബിളില്‍ മാനുഷികമായ കരവിരുതുകള്‍ നടന്നിട്ടുണ്ടെന്ന വസ്തുത വ്യക്തമാക്കുകയും ചെയ്യുന്നവയാണ്.
ചരിത്രകഥനത്തില്‍ ബൈബിളില്‍നിന്ന് വ്യത്യസ്തമായി ഖുര്‍ ആന്‍ പുലര്‍ത്തുന്ന സവിശേഷതകളെ ഇങ്ങനെ സംക്ഷേപിക്കാം:
1. സൃഷ്ടികര്‍ത്താവിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അവന്റെ മഹത്വത്തിന് അനുഗുണവും ഔന്നത്യത്തിന് ഗ്ളാനി സംഭവിക്കാത്തതുമായ പരാമര്‍ശങ്ങള്‍ മാത്രമെ ഖുര്‍ആനിലുള്ളൂ. ബൈബിളിലാകട്ടെ, യഹോവയുടെ മഹത്വം ഉല്‍ഘോഷിക്കുന്നുണ്ടെങ്കിലും ഇസ്രായീല്‍ വംശീയതയുടെ സ്വാധീനമുള്ള വചനങ്ങളെത്തുമ്പോള്‍ ഈ മഹത്വത്തിന് വിരുദ്ധമായ നിരവധി പരാമര്‍ശങ്ങള്‍ നടത്തുന്നതായി കാണുന്നുണ്ട്. മനുഷ്യനെ ദൈവത്തിന്റെ പ്രതിഛായയില്‍ അവന്ന് സദൃശനായാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് (ഉല്‍ 1:26) പറയുന്നത് മുതല്‍ക്കാരംഭിക്കുന്നു ദൈവമഹത്വത്തിന് വിരുദ്ധമായ പരാമര്‍ശ ങ്ങള്‍. വിശ്രമമാവശ്യമുള്ളവനായി ദൈവത്തെ ചിത്രീകരിക്കുന്നതോടെ (ഉല്‍ 2:2,3) ദൈവനിന്ദ അതിന്റെ പരമ കാഷ്ഠയിലെത്തുന്നു. ഏദെന്‍ തോട്ടത്തില്‍ ഒളിച്ച ആദാമിനെയും ഹവ്വയെയും അന്വേഷിച്ച് തിരഞ്ഞുനടക്കുന്ന ബൈബിളിലെ ദൈവം (ഉല്‍ 3:8-13) കിരാതവര്‍ഗങ്ങള്‍ക്കിടയിലെ പ്രാകൃത സങ്കല്‍പത്തേക്കാള്‍ താഴ്ന്ന ദൈവസങ്കല്‍പമാണ് ദ്യോതിപ്പിക്കുന്നത്. താന്‍ ചെയ്തുപോയ കാര്യമാലോചിച്ച് ദുഃഖിക്കുകയും (ഉല്‍ 6:6) മുന്‍കൂട്ടി തീരുമാനിച്ചുറച്ച കാര്യങ്ങളില്‍ നിന്ന് മനസ് മാറുകയും (പുറ 32:14) ചെയ്യുന്ന ഇസ്രായേലിന്റെ ദൈവം (പുറപ്പാട് 20:5) ഗോത്രപിതാവായ യാക്കോബുമായി മല്ലയുദ്ധം നടത്തി പരാജയപ്പെട്ട കഥകൂടി (ഉല്‍ 32:28) ബൈബിള്‍ പറയു മ്പോള്‍ ഇസ്രായേല്‍ വംശീയതയുടെ സ്വാധീനം എത്രത്തോളം അതിന്റെ രചനയിലുണ്ടായിട്ടുണ്ടെന്ന് സുതരാം ബോധ്യമാകുന്നു. ഖുര്‍ആനാകട്ടെ, പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവുമായി അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോഴൊന്നും തന്നെ അവന്റെ മഹത്വത്തിനോ വിശുദ്ധിക്കോ കോട്ടം തട്ടിക്കുന്ന യാതൊരു പരാമര്‍ശവും നടത്തുന്നില്ല. അറബികളുടെയോ ഖുറൈശികളുടെയോ മാത്രം ദൈവമല്ല ഖുര്‍ആനിലെ അല്ലാഹു, പ്രത്യുത സര്‍വ്വലോക രക്ഷിതാവാണ്. ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക: “അല്ലാഹു-അവനല്ലാ തെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാം നിയന്ത്രിക്കുന്നവന്‍, മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേ താണ് ആകാശഭൂമികളില്‍ ഉള്ളതെല്ലാം” (വി.ഖു. 2:55).
“അവന്‍ തന്നെയാണ് ആകാശങ്ങളിലും ഭൂമികളിലും സാക്ഷാല്‍ ദൈവം. നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവന്‍ അറി യുന്നു. നിങ്ങള്‍ നേടിയെടുക്കുന്നതും അവന്‍ അറിയുന്നു” (വി.ഖു.6:3).
“അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവന്‍ അറിയാതെ ഒരു ഇല പോലും അനങ്ങുന്നില്ല. ഭൂമിയുടെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാക ട്ടെ പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക് തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാകില്ല” (വി.ഖു.6:59). “ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍). നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍നിന്നുതന്നെ അവന്‍ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു. കന്നുകാലികളില്‍ നിന്നും ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു) അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ദ്ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു” (വി.ഖു. 42:11).
“(നബിയേ) പറയുക; കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരുമില്ലതാനും (വി.ഖു.  112:1-4)
2. ഖുര്‍ആനിലെയും ബൈബിളിലെയും ചരിത്രകഥനങ്ങള്‍ തമ്മിലുള്ള അന്തരത്തിന്റെ ആത്മാവ് സ്ഥിതിചെയ്യുന്നത് അവയിലെ ദൈവസങ്കല്‍പങ്ങള്‍ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങളിലാണ്. ആദമിന്റെ കഥ വിവരിക്കുന്നിടത്തുതന്നെ കാണുന്ന അന്തരങ്ങള്‍ ശ്രദ്ധിക്കുക.
(ശ)  ആദമിനോടും ഇണയോടും തിന്നരുതെന്ന് കല്‍പിച്ച പഴം നന്മ തിന്മകളെക്കുറിച്ച അറിവിന്റെ വൃക്ഷത്തിന്റേതായിരുന്നുവെന്നാണ് ബൈബിള്‍ പറയുന്നത്. (ഉല്‍ 2:17), ബൈബിള്‍ പ്രകാരം അത് തിന്നുക വഴിയാണ് മനുഷ്യന് നന്മതിന്മകളെക്കുറിച്ച് അറിവുണ്ടായത് (ഉല്‍ 3:6, 7; 3:22) നന്മതിന്മകളെ വ്യവഛേദിച്ച് മനസ്സിലാക്കാന്‍ കഴിവില്ലാത്ത മനുഷ്യനോട് എങ്ങനെയാണ് വിലക്കപ്പെട്ട കനി തിന്നരുതെന്ന് കല്‍പിക്കുക? വിധിവിലക്കുകള്‍ പ്രസക്തമാകുന്നത് നന്മതിന്മകളെക്കുറിച്ച അറിവുണ്ടാവുന്നതോടെയാണല്ലോ. (നന്മ തിന്മകളെക്കുറിച്ച ജ്ഞാനത്തിന്റെ അഭാവത്തില്‍ മൃഗങ്ങളുടെ ലോകത്ത് വിധിവിലക്കുകള്‍ അപ്രസക്തമാണ് എന്നോര്‍ക്കുക). ഖുര്‍ആനിലെവിടെയും വിലക്കപ്പെട്ട കനിയെക്കുറിച്ച് ‘നന്മതിന്മകളെക്കുറിച്ച അറിവിന്റെ വൃക്ഷ’മെന്ന് പരിചയപ്പെടുത്തുന്നില്ല. നന്മതിന്മകളെക്കുറിച്ച അറിവും നന്മ സ്വീകരിച്ച് ഉന്നതനാകുവാനും തിന്മകളിലൂടെ അധമനാകുവാനുമുള്ള സാധ്യതയും അവന്റെ സൃഷ്ടിയില്‍തന്നെ നിലീനമാണെന്നാണ് ഖുര്‍ആനിക പരാമര്‍ശങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. നന്മ തിന്മകള്‍ വ്യവഛേദിച്ച് മനസ്സിലാക്കുവാനും തദടിസ്ഥാനത്തില്‍ വസ്തുക്കള്‍ക്ക് നാമകരണം ചെയുവാനുമുള്ള കഴിവ് നല്‍കപ്പെടുകയും അങ്ങനെ മാലാഖമാരേക്കാള്‍ ഉന്നതനാവുകയും ചെയ്ത മനുഷ്യനെയാണ് ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത്. വിലക്കപ്പെട്ട കനിയും നന്മതിന്മകളെക്കുറിച്ച അറിവും തമ്മില്‍ യാതൊരു വിധത്തിലും ഖുര്‍ആന്‍ ബന്ധപ്പെടുത്തുന്നില്ല. “ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കുവാന്‍ പോവുകയാണെന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം. അവര്‍ പറഞ്ഞു: അവിടെ കുഴപ്പം ഉണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവനെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം. അവന്‍ (അല്ലാഹു) ആദമിനെ നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക് സ്തോത്രം! നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വ്വജ്ഞനും അഗാധജ്ഞാനിയും. അനന്തരം അവന്‍ (അല്ലാഹു) പറഞ്ഞു: ആദമേ ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന്‍ (ആദം) അവര്‍ക്ക് ആ നാമ ങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവന്‍ (അല്ലാഹു) പറഞ്ഞു: ആകാശഭൂമികളിലെ അദൃശ്യകാര്യങ്ങളും നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്ക് അറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ” (വി.ഖു.2:30-33).
ശശ) വിലക്കപ്പെട്ട കനി തിന്നരുതെന്ന ദൈവിക കല്‍പനയില്‍ പ്രസ്തുത കനിതിന്നാല്‍ നീ മരിക്കുമെന്ന് ദൈവം ആദാമിനോട് പറയുന്നതായാണ് ബൈബിള്‍ ഉദ്ധരിക്കുന്നത് (ഉല്‍ 2:17). ദൈവിക കല്‍പന ലംഘിക്കുവാന്‍ മനുഷ്യരെ പ്രേരിപ്പിച്ച സര്‍പ്പമാകട്ടെ “നിങ്ങ ള്‍ മരിക്കുകയില്ല. അത് തിന്നാല്‍ നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെ ന്നും നന്മതിന്മകളെ തിരിച്ചറിഞ്ഞ് നിങ്ങള്‍ ദൈവത്തെപോലെ ആയിത്തീരുമെന്നും ദൈവത്തിനറിയാം” എന്ന് പറഞ്ഞുകൊണ്ടാണ് അവരെ പ്രലോഭിപ്പിച്ചത് (ഉല്‍ 3:5). വിലക്കപ്പെട്ട കനി തിന്നപ്പോള്‍ ദൈവം ഭീഷണിപ്പെടുത്തിയതുപോലെ ആദിമനുഷ്യര്‍ മരിച്ചില്ല, പ്രത്യുത അ വര്‍ക്ക് നന്മതിന്മകളെക്കുറിച്ച് ജ്ഞാനമുണ്ടാവുകയാണ് ചെയ്തത് (ഉല്‍ 3:6,7, 3:22). ദൈവം കളവ് പറഞ്ഞ് ആദി മനുഷ്യരെ ഭീഷണിപ്പെടുത്തിയെന്നും യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തിയത് സര്‍പ്പമാണെന്നുമാണ് ഈ കഥ ശരിയാണെങ്കില്‍ വന്നുചേരുക. ദൈവിക മഹത്വത്തിന് ഇടിവ് വരുത്തുന്ന ഇത്തരം കഥകളൊന്നുംതന്നെ ഖുര്‍ആനിലില്ല.
ശശശ) നന്മതിന്മകളെക്കുറിച്ച അറിവിന്റെ കനിതിന്ന മനുഷ്യനെ ഭയപ്പെടുകയും ജീവന്റെ കനികൂടി തിന്ന് മനുഷ്യന്‍ ദൈവത്തെപ്പോലെയാകാതിരിക്കുവാന്‍ മുന്‍കരുതലെടുക്കുകയും ചെയ്യുന്ന ദൈവത്തെയാണ് ഉല്‍പത്തി പുസ്തകത്തില്‍ നാം കാണുന്നത് (ഉല്‍ 3: 22-24). വിലക്കപ്പെട്ട കനി തിന്നുക വഴി എന്തെങ്കിലും തരത്തിലുള്ള ദൈവികാംശം മനുഷ്യനുണ്ടായതായി ഖുര്‍ആന്‍ പഠിപ്പിക്കുന്നില്ല. ദൈവത്തിന്റെ ഔന്നത്യത്തെയും സര്‍വ്വജ്ഞതയെയും ചോദ്യംചെ യ്യുന്ന ഇത്തരം കഥകളൊന്നും ഖുര്‍ആനിലില്ല.
(ശ്) വിലക്കപ്പെട്ട കനി തിന്നുവാന്‍ മനുഷ്യനെ പ്രേരിപ്പിച്ചത് സര്‍പ്പമാണെന്നാണ് ബൈബിള്‍ പറയുന്നത് (ഉല്‍ 3:1-5, 3:13). ഇങ്ങ നെ ചെയ്യുക വഴി ദൈവശാപത്തിന് സര്‍പം വിധേയമായി എന്നും, പ്രസ്തുത ശാപത്തിന്റെ ഫലമായാണ് സര്‍പ്പം ഉരസ്സുകൊണ്ട് ഇഴ ഞ്ഞുനടക്കുന്നതെന്നും, മനുഷ്യനും സര്‍പ്പവും തമ്മിലുള്ള വിരോധത്തിന്റെ അടിസ്ഥാനകാരണമിതാണെന്നുമാണ് ബൈബിള്‍ പാഠം (ഉല്‍ 3:14-15). മനുഷ്യന്റെ ശത്രുവായ സാത്താനാണ് മനുഷ്യനെ വഴിതെറ്റിക്കുകയും വിലക്കപ്പെട്ട കനി തിന്നുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തതെന്നാണ് ഖുര്‍ആന്‍ പറയുന്നത് (ഖുര്‍ആന്‍ 2:35, 36). ഖുര്‍ ആനിലെ ഇവ്വിഷയകമായ പരാമര്‍ശങ്ങളിലൊന്നും സര്‍പ്പം കടന്നുവരുന്നേയില്ല. ദൈവികശാപത്തിന്റെ ഫലമായിട്ടാണ് സര്‍പം ഇഴ ഞ്ഞ് നടക്കുകയും മനുഷ്യരാല്‍ വെറുക്കപ്പെടുന്നവനാവുകയും ചെയ്തതെങ്കില്‍ പ്രസ്തുത ശാപത്തിന് മുമ്പുള്ള സര്‍പം ഏത് തരത്തിലുള്ളതായിരുന്നുവെന്ന ചോദ്യത്തിന് ഖുര്‍ആനിക വിശദീകരണങ്ങളുടെ വെളിച്ചത്തില്‍ യാതൊരു സാധുതയുമില്ല.
(്) വിലക്കപ്പെട്ട കനി തിന്നതുവഴി ദൈവം ശപിച്ചതിനാലാണ് സ്ത്രീക്ക് ഗര്‍ഭപീഢയും പ്രസവ വേദനയുമുണ്ടായത് എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത് (ഉല്‍ 3:16). ആദിമാതാവിന്റെ തെറ്റിനു ള്ള ശിക്ഷയാണ് ഇന്നും മാതാക്കള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നര്‍ത്ഥം. ഗര്‍ഭധാരണത്തെയും പ്രസവത്തെയുമെല്ലാം ശിക്ഷയായിക്കാണുന്നതിന് പകരം ദൈവികാനുഗ്രഹമായാണ് ഖുര്‍ആന്‍ മനസിലാക്കിത്തരുന്നത് (ഖുര്‍ആന്‍ 29:8, 46:15, 31:14). വിലക്കപ്പെട്ട കനിയുമായി പ്രസവവേദനക്കോ ഗര്‍ഭപീഢക്കോ എന്തെങ്കിലും തരത്തില്‍ ബന്ധമുള്ളതായി ഖുര്‍ആന്‍ പഠിപ്പിക്കുന്നേയില്ല.
(്ശ) മനുഷ്യരുടെ അധ്വാനവും കൃഷിയുമെല്ലാം വിലക്കപ്പെട്ട കനി തിന്നതുമൂലമുണ്ടായ ദൈവിക ശാപത്തിന്റെ ഫലമായുണ്ടായവയായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത് (ഉല്‍ 3:18, 19). ഖുര്‍ആനിലാകട്ടെ അധ്വാനിക്കുവാനും സമ്പാദിക്കുവാനുമെല്ലാമുള്ള മനുഷ്യ കഴിവിനെ ദൈവികാനുഗ്രഹമായാണ് (62:10) വിശേഷിപ്പിച്ചിരിക്കുന്നത്. മനുഷ്യാധ്വാനവും വിലക്കപ്പെട്ട കനിയുമായി ബന്ധപ്പെടുത്തുന്ന യാതൊരു ഖുര്‍ആനിക പരാമര്‍ശവുമില്ല.
(്ശശ) വിലക്കപ്പെട്ട കനി തിന്ന ആദാമും ഹവ്വയും പശ്ചാത്തപി ക്കുകയോ ദൈവം അവര്‍ക്ക് പൊറുത്ത് കൊടുക്കുകയോ ചെയ്ത തായുള്ള യാതൊരു പരാമര്‍ശവും ബൈബിളിലില്ല. ഖുര്‍ആനാകട്ടെ, തങ്ങളുടെ തെറ്റില്‍ പശ്ചാത്താപവിവശരായ ആദിമാതാപിതാക്കളു ടെ ക്ഷമായാചനയും കാരുണ്യമൂര്‍ത്തിയായ ദൈവം തമ്പുരാന്റെ പൊറുത്തുകൊടുക്കലും പ്രാധാന്യത്തോട് കൂടിത്തന്നെ പരാമര്‍ശി ക്കുന്നുണ്ട്. “അവര്‍ രണ്ടുപേരും  പറഞ്ഞു. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ ഞങ്ങളോടുതന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്ത് തരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍തീര്‍ ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും” (വി.ഖു.7:23). “അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍നിന്ന് ചില വചന ങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീക രിക്കുന്നവനും കരുണാനിധിയുമത്രെ” (വി.ഖു. 2:37,38)
3) തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് പ്രവാചകന്മാരുടെ കഥനങ്ങള്‍ അവതരിപ്പിക്കുകയാണ് ബൈബിള്‍ പുസ്തകങ്ങളുടെ രചയിതാക്കള്‍ ചെയ്തത്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ നിലനിന്നിരുന്ന സകല വൃത്തികേടുകളും പ്രവാചകന്മാരില്‍ ആരോപിക്കുവാന്‍ ബൈബിള്‍ കര്‍ത്താക്കള്‍ക്ക് യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല. സമൂഹത്തിന്റെ തിന്മകളെ ന്യായീകരിക്കാനായി പ്രസ്തുത തിന്മകളെല്ലാം പ്രവാചകന്മാരില്‍ ആരോപിക്കുവാനുള്ള പ്രവണതയാണ് ബൈബിളില്‍ നാം കാണുന്നത്. ധര്‍മനിഷ്ഠനും കുറ്റമറ്റ മനുഷ്യനുമായി ബൈബിള്‍ പരിചയപ്പെടുത്തുന്ന നോഹിനെ (ഉല്‍ 6:9, 10) തന്നെയാണ് ആദ്യമായി വീഞ്ഞുണ്ടാക്കിയവനായും കുടിച്ച് തുണിയുരിഞ്ഞുപോയിട്ട് മക്കള്‍ തുണിയുടുത്തുകൊടുക്കേ ണ്ട അവസ്ഥയോളമെത്തുന്ന തരത്തില്‍ ലഹരി ബാധിച്ചവനായുമെല്ലാം ഉല്‍പത്തി പുസ്തകം (9:20-23) വരച്ചുകാണിക്കുന്നത്. വിശു ദ്ധനും നീതിമാനുമെന്ന് ബെബിള്‍ പറയുന്ന (2 പത്രോസ് 2:78) ലോ ത്ത് മദ്യപിച്ച് മത്തനായി തന്റെ പെണ്‍മക്കളുമായി ശയിക്കുകയും അവര്‍ക്ക് സ്വന്തം പിതാവില്‍ മക്കളുണ്ടാവുകയും ചെയ്ത കഥ ഉല്‍പത്തി പുസ്തകം (19:31-36) വിവരിക്കുന്നുണ്ട്. ചതിയനും വഞ്ചകനുമായിരുന്നു ഇസ്രായേലിന്റെ പിതാവായ യാക്കോബെന്നാണ് ബൈബിള്‍ പറയുന്നത് (27:1-46). തന്റെ പടയാളിയുടെ ഭാര്യയുമായി ബന്ധപ്പെടുകയും അവള്‍ ഗര്‍ഭിണിയായപ്പോള്‍ അതിന്റെ ഉത്തരവാദിത്തം അവളുടെ ഭര്‍ത്താവില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയും പ്രസ്തുത ശ്രമം പരാജയപ്പെട്ടപ്പോള്‍ പടയാളിയെ ചതിച്ചുകൊല്ലുകയും അങ്ങനെ അയാളുടെ ഭാര്യയെ സ്വന്തമാക്കുകയുമെല്ലാം ചെയ്ത വ്യക്തിയാണ് ബൈബിള്‍ പ്രകാരം ദാവീദ് (2 ശാമു 11:1-27).ദാ വീദിന്റെ പുത്രനും ലോകത്തിലെ ഏറ്റവും വലിയ ജ്ഞാനിയുമായി ബൈബിള്‍ പരിചയപ്പെടുത്തുന്ന സോളമന്‍ (1 രാജാ 10:23) വിവാഹബന്ധം വിലക്കപ്പെട്ടവരുമായി ബന്ധപ്പെടുകയും അവരെ അഗാധമായി സ്നേഹിക്കുകയും (1 രാജാ 11:2) അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അന്യദേവതമാരെ ആരാധിക്കുകയു (1 രാജാ 11:3-7)മെല്ലാം ചെയ്ത വ്യക്തിയാണ്. ഇസ്രായേലിന്റെ രക്ഷകനായി വന്ന യേശുക്രിസ്തുവിനെയും മാതൃബഹുമാനമില്ലാത്തവനായും (യോഹ 2:5, 19:26) സഹിഷ്ണുതയില്ലാത്തവനായും (മത്താ 12:34, 12:39, യോഹ 8:44) ക്ഷിപ്രകോപിയായും (യോഹ 2:13-17, മത്താ 21:19) ജനങ്ങള്‍ക്ക് മദ്യമുണ്ടാക്കിക്കൊടുത്ത് അവരെ ലഹരിപിടിപ്പിച്ചവനായും (യോഹ 2:1-11)മെല്ലാമാണ് ബൈബിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍നിന്ന് തികച്ചും വ്യതിരിക്തമാണ് ഖുര്‍ആനിലെ സംഭവവിവരണങ്ങള്‍. പ്രവാചകന്മാരെല്ലാം സദ്വൃത്തരും മാതൃകായോഗ്യരും വിശുദ്ധരുമായിരുന്നുവെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. “നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍. ഇനി ഇക്കൂട്ടര്‍ അവയൊക്കെ നിഷേധിക്കുകയാണെങ്കില്‍ അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാം അത് ഭരമേല്‍പിച്ചിട്ടുണ്ട്. അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക. (നബിയേ,) പറയുക. ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കുവേണ്ടിയുള്ള ഒരു ഉത്ബോധനമല്ലാതെ മറ്റൊന്നുമല്ല” (വി.ഖു. 6:89, 90).
“അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ലകാര്യങ്ങള്‍ ചെയ്യണമെന്നും നമസ്കാരം മുറപോലെ നിര്‍വഹിക്കണമെന്നും സക്കാത്ത് നല്‍കണ മെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെ ആയിരുന്നു അവര്‍ ആരാധിച്ചിരുന്നത്” (വി.ഖു. 21:73). ദുര്‍മാര്‍ഗമൊന്നുമില്ലാത്ത നോഹയെയും (7:61) സല്‍മാര്‍ഗനിഷ്ഠനായ ലൂത്തിനെയും (70:80-84) സദ്വൃത്തനായ യാക്കോബിനെയും (21:72) വിനയാന്വിതരും ദൈവിക മാര്‍ഗത്തില്‍ ഉറച്ച് നിന്നവരുമായ ദാവൂദിനെയും സുലൈമാനെയും (27:15, 38:30) പരിശുദ്ധ പ്രവാചകനും മഹാ നും (3:45) മാതൃബഹുമാനമുള്ളവനു (19:32)മായ യേശുവിനെയുമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.
4. ബൈബിളിലെ ചരിത്ര വിശദീകരണത്തിലുടനീളം ഇസ്രായേലീ വംശീയത നിഴലിക്കുന്നതായി കാണാന്‍ കഴിയും. അബ്രഹാമിന്റെ ചരിത്രം മുതല്‍ക്കാരംഭിക്കുന്നു ഈ വംശീയതയുടെ കടന്നുകയറ്റമെന്നുള്ളതാണ് വസ്തുത. അബ്രഹാമിന്റെ പുത്രന്മാരായ യിശ്മായേലിനെയും ഇസഹാഖി നെയും കുറിച്ചു വിവരിക്കുന്ന ഉല്‍പത്തി പുസ്തകഭാഗങ്ങളില്‍ യഹൂദ വംശീയതയുടെയും അടിമ കളോടുള്ള അവരുടെ ക്രൂരമായ പെരുമാറ്റത്തിന്റെയും പ്രതിബിംബ മാണ് കാണാന്‍ കഴിയുന്നത്. അബ്രഹാമിന് തന്റെ ആദ്യഭാര്യയായ സാറായില്‍ സന്താന സൌഭാഗ്യമില്ലായിരുന്നതിനാല്‍ സാറാ തന്നെ തന്റെ അടിമയായിരുന്ന ഹാഗാറിനെ അദ്ദേഹത്തിന് ഭാര്യയായി നല്‍കുകയാണുണ്ടായത്. ‘ഭാര്യയായ സാറായ് തന്റെ ഈജിപ്തുകാ രിയായ ദാസി ഹാഗാറിനെ ഭര്‍ത്താവായ അബ്രാമിന്ന് ഒരു ഭാര്യയായി കൊടുത്തു. അബ്രാം ഹാഗാറിനെ പ്രാപിച്ചു. അവള്‍ ഗര്‍ഭിണിയായി’ (ഉല്‍പത്തി16:3). അബ്രഹാമില്‍ നിന്ന് ഗര്‍ഭിണിയായ ഹാഗാര്‍ സാറായോട് അപമര്യാദയായി പെരുമാറിയപ്പോള്‍ ഹാഗാറിനെ ക്രൂരമായി മര്‍ദിക്കുവാനും ഗര്‍ഭിണിയായ അവളെ വീട്ടില്‍ നിന്നും ഓടിക്കുവാനും സാറായെ അബ്രഹാം അനുവദിച്ചുവെന്നാണ് ഉല്‍പത്തി  പുസ്തകത്തില്‍ നാം വായിക്കുന്നത്. ‘അബ്രാം സാറായി യോട് പറഞ്ഞു:’ നോക്കൂ, നിന്റെ ദാസി നിന്റെ കീഴില്‍ തന്നെയാ ണ്. നിനക്ക് ഇഷ്ടമുള്ള വിധം നീ അവളോട് പെരുമാറിക്കൊള്ളുക! തുടര്‍ന്നു സാറായ് ഹാഗാറിനോട് ക്രൂരമായി പെരുമാറി. ഹാഗാര്‍ അവിടെ നിന്ന് ഓടിപ്പോയി’ (ഉല്‍പത്തി 16:6). തന്നില്‍ നിന്ന് ഗര്‍ഭിണി യായ സ്ത്രീയെ അവര്‍ അടിമയായി എന്ന കാരണത്താല്‍ അടിച്ചോടി ക്കുവാന്‍ കൂട്ടുനില്‍ക്കുന്ന അബ്രഹാമിന്റെ ചിത്രം നിര്‍മിക്കുക വഴി അടിമസ്ത്രീകളോട് ഏതു തരം ക്രൂരതയും പ്രവര്‍ത്തിക്കുവാനുള്ള നിയമം നിര്‍മിക്കുവാനാണ് യഹൂദ റബ്ബിമാര്‍ ശ്രമിച്ചിരിക്കുന്നത്.
തങ്ങളുടെ ക്രൂരമായ ജീവിതരീതിക്കനുസൃതമായി മഹാന്മാരു ടെ ജീവിതത്തെ മാറ്റിയെഴുതിയപ്പോഴുണ്ടായ വൈരുദ്ധ്യങ്ങള്‍ ചരിത്ര മെഴുത്തിലുടനീളം കാണന്‍ കഴിയും. വാര്‍ദ്ധക്യകാലത്തുണ്ടായ ത ന്റെ പുത്രന്‍ യിശ്മായേലിനെയും ഭാര്യ ഹാഗാറിനെയും മരുഭൂമിയി ല്‍ തനിച്ചാക്കുവാനുള്ള ദൈവിക കല്‍പന നിറവേറ്റിയ മഹാനാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഇബ്രാഹീം (അ). ഉല്‍പത്തി പുസ്തകമാകട്ടെ ഈ സംഭവത്തെയും ഹാഗാര്‍ എന്ന അടിമസ്ത്രീ യെയും പുത്രനെയും പീഡിപ്പിക്കാനുള്ള സാറായുടെ ശ്രമത്തിന് അബ്രഹാം കൂട്ടുനിന്നതിന് ഉദാഹരണമായിട്ടാണ് ഉദ്ധരിക്കുന്നത്. ഇരുപത്തൊന്നാം അധ്യായം നോക്കുക: ‘ശിശു വളര്‍ന്നു. ഇസഹാഖി ന്റെ മുലകുടി മാറ്റിയ ദിവസം അബ്രഹാം വലിയൊരു വിരുന്നു നല്‍കി. ഈജിപ്റ്റുകാരിയായ ഹാഗാറില്‍ അബ്രഹാമിന് ജനിച്ച പുത്രന്‍ തന്റെ പുത്രനായ ഇസഹാഖിനോടൊന്നിച്ചു കളിക്കുന്നത് സാറാ കണ്ടു. സാറാ അബ്രഹാമിനോടുപറഞ്ഞു: ‘ഈ അടിമപ്പെണ്ണി നെയും പുത്രനെയും അടിച്ചു പുറത്താക്കുക. ഈ അടിമപ്പെണ്ണിന്റെ പുത്രന്‍ എന്റെ പുത്രനായ ഇസഹാഖിന്നൊപ്പം അവകാശിയായി ത്തീര്‍ന്നു കൂടാ’. യിശ്മായേലും തന്റെ പുത്രനാകയാല്‍ ഇക്കാര്യം അബ്രഹാമിന് ഏറെ അനിഷ്ടമായി. എന്നാല്‍ ദൈവം അബ്രഹാമി നോട് അരുള്‍ ചെയ്തു. ‘അടിമപ്പെണ്ണിനേയും കുട്ടിയേയും പ്രതി നീ അനിഷ്ടം വിചാരിക്കേണ്ട. സാറാ പറയുന്നതു  പോലെ പ്രവര്‍ ത്തിക്കുക. ഇസഹാഖിലൂടെയായിരിക്കും നിന്റെ സന്തതിപരമ്പര അറിയപ്പെടുക. അടിമപ്പെണ്ണിന്റെ പുത്രനെയും ഞാന്‍ ഒരു ജനത യാക്കും. അയാളും നിന്റെ സന്തതിയാണല്ലോ’. അബ്രഹാം അതി രാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തിവെള്ളവും ഹാഗാറിനെ ഏല്‍പിച്ചു. കുട്ടിയെ തോളില്‍വെച്ച് അവളെ പറഞ്ഞയച്ചു.അവര്‍ അവിടം വിട്ടു, ബേര്‍ശേബ മരുഭൂമിയില്‍ അലഞ്ഞു നടന്നു’ (ഉല്‍പ ത്തി 21:8-14).
യഥാര്‍ത്ഥത്തില്‍ യിശ്മായേലിനെ മരുഭൂമിയില്‍ ഉപേക്ഷിച്ച സംഭവം നടക്കുന്നത് ഇസ്ഹാഖിന്റെ ജനനത്തിനു മുമ്പാണ്. ഇസ്ഹാഖിനുള്ള ഔന്നത്യത്തിന്റെയും അടിമസ്ത്രീയോടും മകനോടും ചെയ്യാവുന്ന ക്രൂരതകളുടെയും തെളിവായുദ്ധരിക്കുന്ന തിന്നു വേണ്ടിയാണ് പ്രസ്തുത സംഭവത്തെ ഇസ്ഹാഖിന്റെ ജനനത്തിന് ശേഷത്തേക്ക് വലിച്ചിഴച്ചത്. യിശ്മയേല്‍ വളരെ ചെറിയ ഒരു കുഞ്ഞായിരുന്ന കാലത്താണ് ഈ സംഭവം നടന്നതെന്ന് മുകളി ലുദ്ധരിച്ച ഉല്‍പത്തി വചനത്തില്‍ നിന്നു വ്യക്തമാണ്. ‘കുട്ടിയെ തോളില്‍ വെച്ച് അവളെ പറഞ്ഞയച്ചു’ (21:14) വെന്ന് പറഞ്ഞതില്‍ നിന്ന് തോളത്ത് വെക്കാന്‍ മാത്രമേ യിശ്മായിലിന് അന്ന് പ്രായമു ണ്ടായിരുന്നുള്ളൂവെന്ന് മനസ്സിലാകുന്നു.’തുരുത്തിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. അവള്‍ അവിടെ നിന്ന് കുറച്ചകലെ, അതായത് ഏകദേശം ഒരു വില്‍പാടു ദൂരെ മാറി പുറം തിരിഞ്ഞിരുന്ന്. ‘എനിക്ക് കുഞ്ഞിന്റെ മരണം കാണേണ്ട’ എന്നു പറഞ്ഞു. അവള്‍ ദൂരെ മാറി പിന്‍തിരി ഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു’ (ഉല്‍പത്തി 21:15,16). ഈ വചനങ്ങളെല്ലാം വളരെ ചെറിയ ഒരു ശിശുവായിരിക്കുമ്പോഴാണ് യിശ്മായേല്‍ തന്റെ മാതാവിനോടൊപ്പം മരുഭൂമിയില്‍ ഉപേക്ഷിക്ക പ്പെട്ടതെന്ന് വ്യക്തമാക്കുന്നു. ‘ഹാഗാര്‍ യിശ്മായിലിനെ പ്രസവിച്ച പ്പോള്‍ അബ്രഹാമിന് എണ്‍പത്താറ് വയസ്സായിരുന്നു’ (ഉല്‍പത്തി 16:16). ‘പുത്രനായ ഇസ്ഹാഖ് പിറന്നപ്പോള്‍ അബ്രഹാമിന്ന് നൂറ് വയസ്സായിരുന്നു’ (ഉല്‍പത്തി 21:5). ഇതില്‍ നിന്ന് ഇസ്ഹാഖ് ജനിക്കുമ്പോള്‍ യിശ്മായേലിന് പതിനാലു വയസ്സ് പ്രായമായിരു ന്നുവെന്ന് മനസ്സിലാക്കാം. ഇസ്ഹാഖിന്റെ മുലകുടി മാറിയ ദിവസമാണ് ഉല്‍പത്തി പുസ്തകം പറയുന്നതുപോലെ യിശ്മായിലി നെയും മാതാവിനെയും മരുഭൂമിയില്‍ ഉപേക്ഷിച്ചതെങ്കില്‍ അന്ന് യിശ്മായീല്‍ പതിനാറു വയസ്സു പ്രായമുള്ളയാളായിരിക്കണം. ഒരു പതിനാറു വയസ്സുകാരനെ മാതാവ് തോളില്‍ വെക്കുമോ? മരുഭൂ മിയില്‍ ഉപേക്ഷിക്കപ്പെട്ട യിശ്മായേലിന്റെ ചിത്രം ഉല്‍പത്തി പുസ് തകം ഇരുപത്തിയൊന്നാം അധ്യായപ്രകാരം ഒരു പതിനാറുകാര ന്റേതല്ലെന്നുറപ്പാണ്.  ഈ വൈരുദ്ധ്യത്തിനുള്ള കാരണം യഹൂദ റബ്ബിമാരുടെ കൈക്രിയകളാണ്. സ്വന്തം ഇച്ഛയ്ക്കനുസരിച്ച് പ്രവാ ചകന്മാരുടെ ചരിത്രം മാറ്റിയെഴുതിയപ്പോള്‍ സ്വാഭാവികമായുണ്ടായ വൈരുദ്ധ്യങ്ങളെക്കുറിച്ച് റബ്ബിമാര്‍ അജ്ഞരായിരുന്നുവെന്നു വേണം മനസ്സിലാക്കുവാന്‍.
സ്വപുത്രനെ ബലിയറുക്കുവാനുള്ള ദൈവകല്‍പന നിറവേറ്റു വാന്‍ സന്നദ്ധനായ അബ്രഹാമിനെക്കുറിച്ച് വിവരിക്കുന്നിടത്തും ഈ വൈരുദ്ധ്യം പ്രകടമാവുന്നുണ്ട്. അവ ഇസ്രായേല്യരില്‍ മാത്രമേ ദൈവാനുഗ്രഹമുണ്ടായിട്ടുള്ളുവെന്ന് സ്ഥാപിക്കുന്നതിന് വേണ്ടി ബലികര്‍മ്മത്തെ മാറ്റിയെഴുതിയതുകൊണ്ടുണ്ടായതാണ്. വാര്‍ദ്ധക്യ ത്തില്‍ ഇബ്രാഹീമിന് ആദ്യമുണ്ടായ പുത്രനെ ബലിയറുക്കുവാന്‍ കല്‍പിച്ചു കൊണ്ട് അദ്ദേഹത്തെ അല്ലാഹു പരീക്ഷിച്ചുവെന്നും ത്യാഗ ങ്ങളുടെ തീച്ചൂളയിലൂടെ ജീവിച്ചു വളര്‍ന്ന മഹാനായ ഇബ്രാഹീം പ്രസ്തുത പരീക്ഷണത്തില്‍ വിജയിച്ചുവെന്നു മാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ബലിയറുക്കുവാന്‍ ദൈവം കല്‍പിച്ചത് അബ്രഹാമി ന്റെ ആദ്യത്തെ പുത്രനെത്തന്നെയായിരുന്നുവെന്നാണ് ഉല്‍പത്തി പുസ്തകത്തില്‍ നിന്ന് മനസ്സിലാവുന്നത്. സ്വന്തം പുത്രനെ അറുക്കു വാന്‍ വേണ്ടി കൈകാലുകള്‍ കെട്ടി ബലിപീഠത്തിന് മുകളില്‍ കിട ത്തിക്കൊണ്ട് കത്തി എടുത്ത സമയത്ത് ആകാശത്തു നിന്ന് കര്‍ത്താ വിന്റെ മാലാഖ പറഞ്ഞതായി ഉല്‍പത്തി പുസ്തകം ഉദ്ധരിക്കുന്നത് നോക്കുക: ‘കുട്ടിയുടെ മേല്‍ കൈവെക്കരുത്. അവനെ ഒന്നും ചെയ്യ രുത്. നിന്റെ പുത്രനെ, നിന്റെ ഏകജാതനെ തന്നെ തരുവാന്‍ നീ വൈമനസ്യം കാണിക്കായ്കയാല്‍, നീ ദൈവത്തെ ഭയപ്പെടുന്നു എന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു (ഉല്‍പത്തി 22:12). ‘നിന്റെ ഏകജാതനെ’ (ഥീൌൃ ീിഹ്യ ീി) എന്നാണ് മാലാഖ പറയുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ബലിയറുക്കുവാനായി കല്‍പിക്കപ്പെട്ട കാലത്ത് അബ്രഹാമിന് ഒരൊറ്റപുത്രന്‍ മാത്രമേയുണ്ടായിരുന്നുള്ളുവെന്നാ ണല്ലോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ആദ്യപുത്രനായ യിശ്മാ യേലിനെയല്ലാതെ ദ്വിതീയനായ ഇസ്ഹാഖിനെ ബലിയറുക്കാനാണ് കല്‍പനയുണ്ടായതെങ്കില്‍ ‘നിന്റെ ഏകജാതനെ’ എന്നു മാലാഖ പറയുമായിരുന്നുവോ?
യഥാര്‍ത്ഥത്തില്‍ ബലിയറുക്കുവാനുള്ള ദൈവകല്‍പനയില്‍ നിന്നു തന്നെ ഇക്കാര്യം വ്യക്തമായും മനസ്സിലാകുന്നുണ്ട്. ‘ ദൈവം കല്‍പിച്ചു: ‘നിന്റെ പുത്രനെ, നീ അത്യധികം സ്നേഹിക്കുന്ന ഏക ജാതനായ ഇസ്ഹാഖിനെ, കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്കു പോകുക. അവിടെ ഞാന്‍ കല്‍പിക്കുന്ന മലയില്‍ അവനെ എനിക്കു ഹോമിക്കുക’ (ഉല്‍പത്തി 22:2).ഇവിടെ, ഏകജാതനായ ഇസ്ഹാഖി’ നെ എന്നാണ് ദൈവകല്‍പനയിലുള്ളത്. ഇസഹാഖ് എങ്ങനെയാണ് ഏകജാതനാകുന്നത്? അദ്ദേഹം അബ്രഹാമിന്റെ ദ്വിതീയ പുത്രനാ ണല്ലോ. ഇവിടെ, ഈ കല്‍പനയില്‍ ‘ഇസ്ഹാഖിനെ’യെന്ന് യഹൂദ റബ്ബിമാര്‍ കൂട്ടിച്ചേര്‍ത്തതാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അടിമസ്ത്രീയില്‍ ജനിച്ച മക്കള്‍ സ്വന്തം പുത്രന്മാരായി അറിയപ്പെടു ന്നത് അപമാനമായി കരുതപ്പെട്ടിരുന്ന യഹൂദപാരമ്പര്യത്തിന് അനു സൃതമായ രീതിയില്‍ അബ്രാഹാമിന്റെ ചരിത്രം വളച്ചൊടിക്കപ്പെട്ട പ്പോഴാണ് ‘ഇസ്ഹാഖ്’ ഏകജാതനായി മാറിയത്. അടിമ സ്ത്രീയിലു ണ്ടായ പുത്രനെ അബ്രഹാം മകനായിത്തന്നെ പരിഗണിച്ചിരുന്നില്ല എന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
എന്നാല്‍ ഉല്‍പത്തി പുസ്തകം തന്നെ നല്‍കുന്ന അബ്രഹാമി ന്റെ ചരിത്രവുമായി ഇത് വ്യക്തമായ വൈരുദ്ധ്യം പ്രകടിപ്പിക്കുന്നു. അബ്രഹാം യിശ്മായിലിനെ പുത്രനായിത്തന്നെയാണ് പരിഗണിച്ചിരു ന്നത് എന്നാണ് ഉല്‍പത്തി പുസ്തകത്തില്‍ നിന്ന് മനസ്സിലാകുന്നത്. ജനനം മുതല്‍ (16:15,16) പരിഛേദനയിലും മറ്റു കര്‍മ്മങ്ങളിലും (17:23) പ്രാര്‍ത്ഥനയിലും (17:20) അങ്ങനെ സകലവിധ കാര്യങ്ങളിലും യിശ് മായിലിനെ സ്വപുത്രനായിത്തന്നെയാണ് അബ്രഹാം പരിഗണിച്ചിരു ന്നത് എന്നു തന്നെയാണ് ഉല്‍പത്തിപുസ്തകത്തിലുള്ളത്. മാത്രവു മല്ല, ഇഷ്ടഭാര്യയില്‍ ജനിച്ച രണ്ടാമത്തെപുത്രന് അനിഷ്ടഭാര്യയില്‍ ജനിച്ച ആദ്യപുത്രന് നല്‍കേണ്ട അവകാശം നല്‍കുന്നത് പഴയനി യമപ്രകാരം പാപമാണ്. ആവര്‍ത്തന പുസ്തകത്തിലെ ദൈവകല്‍ പന നോക്കുക: ‘ഒരാള്‍ക്ക് രണ്ടു ഭാര്യമാര്‍ ഉണ്ട് എന്നും അവരില്‍ ഒരുവളെ അയാള്‍ സ്നേഹിക്കുകയും മറ്റവളെ വെറുക്കുകയും ചെയ്യുന്നുവെന്നും കരുതുക. സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന ഭാര്യമാരില്‍ അയാള്‍ക്ക് സന്താനങ്ങള്‍ ജനിക്കുകയും ആദ്യജാതന്‍ അയാള്‍ വെറുക്കുന്ന ഭാര്യയില്‍ നിന്നു ജനിക്കയും ചെയ്താല്‍, തന്റെ സ്വത്തുക്കള്‍ സന്താനങ്ങള്‍ക്ക് അവകാശമായി ഭാഗിച്ചു കൊടുക്കുമ്പോള്‍, വെറുക്കുന്നവളില്‍ നിന്ന് ജനിച്ചവനും ആദ്യജാതനുമായവനു പകരം സ്നേഹിക്കുന്നവളിലുണ്ടായ  പുത്ര നെ ആദ്യജാതനായി അയാള്‍ പരിഗണിക്കരുത്. അയാള്‍ തനിക്കുള്ള എല്ലാ സ്വത്തില്‍ നിന്നും ഇരട്ടി ഓഹരി നല്‍കി വെറു ക്കുന്ന ഭാര്യയുടെ പുത്രനെ ആദ്യജാതനായി അംഗീകരിക്കണം. അയാളുടെ വീര്യത്തിന്റ ആദ്യഫലം ആ പുത്രനാണല്ലോ. ആദ്യജാ തനുള്ള അവകാശം ആ പുത്രനുതന്നെ’ (ആവര്‍ത്തനം 21:15-17).  ഹാഗാര്‍ അടിമസ്ത്രീയായിരുന്നതിനാല്‍ അബ്രാഹാമിനാല്‍ വെറു ക്കപ്പെട്ടവളായിരുന്നുവെന്ന യഹൂദ റബ്ബിമാരുടെ വാദം അംഗീകരിച്ചാ ല്‍തന്നെ,  മുകളില്‍ വിവരിച്ച ദൈവകല്‍പനപ്രകാരം  ആദ്യജാതനു ള്ള അവകാശത്തിന് അര്‍ഹന്‍ യിശ്മായേല്‍ തന്നെയാണെന്ന് വ്യക്തമാണ്. ഇസ്ഹാഖിനെ അബ്രഹാമിന്റെ ഏകജാതനായി പരിചയപ്പെടുത്തുക വഴി ഉല്‍പത്തി 22:2 പ്രകാരം ദൈവംതന്നെ യിശ്മായേല്‍ അബ്രഹാമിന്റെ പുത്രനല്ലെന്ന് അംഗീകരിച്ചുവെന്ന് പറയേണ്ടിവരും.
ഈ വൈരുദ്ധ്യത്തിനുള്ള കാരണം തങ്ങളുടെ വംശീയ ദുരഭിമാ നത്തിന് മാറ്റുകൂട്ടുവാന്‍ വേണ്ടി പ്രവാചകചരിത്രത്തില്‍ യഹൂദ റബ്ബി മാര്‍ നടത്തിയ കൈക്രിയകളാണ്. അബ്രഹാമിന്റെ ദ്വിതീയ പുത്ര നായ ഇസ്ഹാഖിന്റെ മകനായ യാക്കോബിന്റെ പുത്രന്മാരാണ് ഇസ്രായേല്യര്‍. ദൈവികമായ സകല അനുഗ്രഹങ്ങളും വര്‍ഷിക്കപ്പെ ട്ടിരിക്കുന്നതും വര്‍ഷിക്കപ്പെടാന്‍പോവുന്നതും ഇസ്രായീല്യര്‍ക്കിട യില്‍ മാത്രമാണെന്നായിരുന്നു യഹൂദ റബ്ബിമാര്‍ പ്രചരിപ്പിച്ചിരുന്നത്. സ്വപുത്രനെ ബലിയറുക്കുവാനുള്ള കല്‍പനയനുസരിച്ചുകൊണ്ട് ദൈവാനുഗ്രഹത്തിന് പാത്രമായ അബ്രഹാമിന് ദൈവം നല്‍കുന്ന വരദാനങ്ങളെക്കുറിച്ച് ഉല്‍പത്തി പുസ്തകത്തിലുണ്ട്. അതിങ്ങനെ യാണ് ‘നീ ഇതു ചെയ്തിരിക്കയാല്‍, നിന്റെ പുത്രനെ, നിന്റെ ഏകജാതനെ തരാന്‍ നീ മടിക്കായ്കയാല്‍ എന്നാണെ, ഞാന്‍ ഇങ്ങനെ പ്രതിജ്ഞ ചെയ്യുന്നു- ഇതു കര്‍ത്താവാണ് അരുള്‍ ചെയ്യുന്നത്: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതിയെ ഞാന്‍ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കടല്‍ക്കരയിലെ മണല്‍ത്തരി കളെപ്പോലെയും അത്യധികം വര്‍ദ്ധിപ്പിക്കും. നിന്റെ സന്തതികള്‍ ശത്രുക്കളുടെ പട്ടണവാതിലുകള്‍ കൈവ ശപ്പെടുത്തും. നീ എന്റെ വാക്ക് അനുസരിച്ചതിനാല്‍ നിന്റെ സന്ത തികളിലൂടെ ഭൂമിയിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെ ടും’(ഉല്‍പത്തി 22:16-19). യിശ്മായേലാണ് ബലിയറുക്കപ്പെടാനായി കല്‍പിക്കപ്പെട്ടതെങ്കില്‍ ഈ അനുഗ്രഹങ്ങള്‍ മുഴുവനുമുണ്ടാവുക യിശ്മായേല്‍ സന്തതികളിലാണെന്നു വരും. യഹൂദന്മാരാകട്ടെ യിശ്മായീലിന്റെ അനുജസഹോദരനായ ഇസ്ഹാഖിന്റെ സന്തതി പരമ്പരകളിലാണ് ഉള്‍പ്പെടുന്നത്. തങ്ങളിലല്ലാതെ ദൈവാനുഗ്രഹമു ണ്ടാവുകയെന്നത് ഇസ്രാഈല്യര്‍ക്ക് ഒരു കാരണവശാലും അംഗീക രിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. അതുകൊണ്ടു കൂടിയാണ് യഹൂദ റബ്ബിമാര്‍ ഇസ്ഹാഖിനെ അബ്രഹാമിന്റെ ഏകജാതനാക്കി മാറ്റിയത്.
തങ്ങളുടെ വംശീയ ദുരഭിമാനത്തിന്റെ സംരക്ഷണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരും അടിമസ്ത്രീയിലുണ്ടായ സ്വപുത്രന് പുത്രപദവി നല്‍കുവാന്‍ വിസമ്മതിച്ചിരുന്നവരുമാ യിരുന്നു ഇസ്രാഈല്യര്‍ എന്നാണ് അബ്രഹാമിന്റെ ചരിത്രത്തില്‍ യഹൂദറബ്ബിമാര്‍ നടത്തിയ കൈക്രിയകള്‍ കാണിക്കുന്നത്. വംശീയ ദുരഭിമാനത്തിന്റെ കാര്യത്തില്‍ തങ്ങളുടെ പൂര്‍വ്വികന്മാരുടെ സ്വഭാവം പൂര്‍ണ്ണമായിത്തന്നെ ഉള്‍ക്കൊള്ളുന്ന അഭിനവ ഇസ്രാഈ ല്യരുടെ സ്ഥിതിയും ഇതില്‍ നിന്ന് വലിയ വ്യത്യാസമുള്ളതല്ലല്ലോ.
ഇസ്രായേലിന്റെ ഗോത്രപിതാവായ യാക്കോബ് ദൈവത്തോടും മനുഷ്യരോടും മല്ലടിച്ച് ജയിച്ച കഥയിലും (ഉല്‍ 32:28) യഹൂദ വംശീയതയല്ലാതെ മറ്റൊന്നും സത്യാന്വേഷികള്‍ക്ക് കാണാനാവില്ല. സ്വന്തം ജാതിയില്‍പെട്ടവരെ മക്കളോടും വിജാതീയരെ പട്ടികളോടും ഉപമിച്ചതായി യേശുവെപ്പറ്റി പറഞ്ഞതിലും (മത്താ 15:26) നമുക്ക് കാണാനാവുന്നത് യഹൂദ വംശീയത തന്നെ. ഖുര്‍ആനിലെ ചരിത്രപരാമര്‍ശങ്ങളിലൊന്നുംതന്നെ ഇത്തരത്തിലുള്ള വംശീയതയുടെ എന്തെങ്കിലും ലാഞ്ഛനയുള്ള യാതൊരു പരാമര്‍ശവും കാ ണാന്‍ കഴിയില്ല.
5) ചരിത്രപരമായി കൃത്യമല്ലാത്ത നിരവധി പരാമര്‍ശങ്ങള്‍ ബൈബിളിലുണ്ട്. ഖുര്‍ആന്‍ ഇതില്‍നിന്ന് തികച്ചും വ്യതിരിക്തമാണ്. ഖുര്‍ആനില്‍ വിവരിച്ചിരിക്കുന്ന ചരിത്രസംഭങ്ങളിലേതിലെങ്കിലും ചരിത്രപരമായി കൃത്യമല്ലാത്ത പരാമര്‍ശങ്ങളുള്‍ക്കൊള്ളുന്നുണ്ടെന്ന് വസ്തുനിഷ്ഠമായി സ്ഥാപിക്കുവാന്‍ ആര്‍ക്കും കഴിയില്ല.
ബൈബിളില്‍ വിവരിക്കപ്പെട്ടിരിക്കുന്ന പല സംഭവങ്ങളും ചരിത്ര പരമായി കൃത്യമല്ലെന്ന വസ്തുത ബൈബിള്‍ പണ്ഡിത ന്മാര്‍തന്നെ അംഗീകരിക്കുന്നുണ്ട്. ‘ചരിത്രപരമായി കൃത്യമല്ലാത്ത ചില പ്രസ്താ വനകളും ബൈബിളില്‍ കണ്ടെന്നുവരാം (ദാനി 5)’. എന്നാണ് കത്തോലിക്കരുടെ “ബൈബിള്‍ വിജ്ഞാനകോശം” പറയുന്നത് (പുറം:12)
ഡോ.മൈക്കിള്‍ കാരിമറ്റം എഴുതുന്നു: ‘ആധുനിക ശാസ്ത്രത്തി ന്റേയും ചരിത്രപഠനങ്ങളുടേയും മറ്റും കാഴ്ചപ്പാടില്‍ നിന്നു നോക്കു മ്പോള്‍ ബൈബിളിലെ ചില പ്രസ്താവനകള്‍ തെറ്റായി തോന്നിയേ ക്കാം. ശാസ്ത്രമോ, ലോകചരിത്രമോ പഠിപ്പിക്കുന്ന ഒരു ഗ്രന്ഥമല്ല, രക്ഷാചരിത്രമാണ് ബൈബിള്‍ എന്ന ബോധ്യത്തോടെ വേണം ബൈബിളിലെ പഠനങ്ങളെ സമീപിക്കുവാന്‍. ഓരോ പുസ്തകവും എഴുതപ്പെട്ട കാലത്തു നിലനിന്നിരുന്ന പ്രപഞ്ചവീക്ഷണങ്ങളും സാഹിത്യശൈലികളും മാനുഷിക ഗ്രന്ഥകാരന്മാരെ സ്വാധീനിച്ചിട്ടു ണ്ട് എന്ന കാര്യം മറക്കാവതല്ല. ഗ്രന്ഥകാരന്‍ പഠിപ്പിക്കുവാന്‍ ഉദ്ദേ ശിക്കുന്ന രക്ഷാകരസത്യം എന്ത് എന്ന് മനസ്സിലാക്കാനാണ് ശ്രമി ക്കേണ്ടത്.’  (മൈക്കിള്‍ കാരിമറ്റം: വിശ്വാസത്തിന്റെ വേരുകള്‍ പുറം 30)
വിശദീകരണത്തിന് വഴങ്ങാത്ത ബൈബിള്‍ വിവരണങ്ങള്‍ ദൃഷ്ടാന്തകഥകളാ(ുമൃമയഹല)ണെന്ന വിശദീകരണത്തില്‍ അഭയം തേടുകയാണ് ബൈബിള്‍ പണ്ഡിതന്മാര്‍ ചെയ്യുന്നത്. റെയ്മ ണ്ട്-ഇ-ബ്രൌണ്‍ എഴുതുന്നു: ‘ദൈവനിവേശിതമായതെല്ലാം ചരിത്ര മാണെ ന്നാണ് പലരുടെയും ധാരണ. അത് ശരിയല്ല. കവിത, നാടകം, ഐതിഹ്യം, കഥ എന്നിവയൊക്കെ ദൈവനിവേശിതമാകാം. യോ നായുടെ പുസ്തകം ചരിത്രമല്ല; ഒരു ഉപമാകഥ (ുമൃമയഹല) യാണെന്നു സൂചിപ്പിച്ചുവല്ലോ…… യോനായെന്നു പേരുള്ള ഒരു യഥാര്‍ത്ഥ വ്യക്തിയെ വലിയൊരു മത്സ്യം വിഴുങ്ങിയെന്ന് വിശ്വസിക്കാന്‍ നാം ബാധ്യസ്ഥരാണെന്ന് ദൈവനിവേശനം അര്‍ത്ഥമാക്കുന്നില്ല. യോനായുടെ പുസ്തകം ഒരു ചരിത്രഗ്രന്ഥമാണെങ്കില്‍ മാത്രമെ അതില്‍ പ്രതിപാദിച്ചിട്ടുള്ള സംഭവം ചരിത്രവസ്തുതയാണോയെന്ന ചോദ്യം ഉദിക്കുകയുള്ളൂ.’ (ഞമ്യാീിറഋആൃീംി: ഞലുീിലെ ീ 101 ഝൌലശീിെേ ീി വേല ആശയഹല ജമഴല 31)
ബൈബിളിലെ ചരിത്രപരമായ അബദ്ധങ്ങള്‍ക്കുള്ള രണ്ട് ഉദാഹരണങ്ങള്‍ കാണുക:
(ശ) യാക്കോബിന്റെ പന്ത്രണ്ട് പുത്രന്മാരില്‍ ഒരാളുടെ പേരാണ് ‘ദാന്‍’. ഭാര്യയായ റാഹേലിന്റെ ദാസി ബില്‍ഹയില്‍ യാക്കോബിനുണ്ടായ ഒന്നാമത്തെ സന്തതി. (ഉല്‍പ്പത്തി 30:1-6) ദാനിന്റെ പുത്രപാരമ്പര്യത്തിനാണ് ദാന്‍ കുടുംബം എന്ന് പറയുന്നത്. (സംഖ്യ 26:42,43) എഫ്രയീം ഗോത്രത്തിന് തെക്കും ഫെലിസ്ത്യ ദേശത്തിന് വടക്കുകിഴക്കുമുള്ള ഒരു ഇടുങ്ങിയ മലമ്പ്രദേശമായിരുന്നു ആദ്യകാലത്ത് ഈ ഗോത്രത്തിന്റേതായുണ്ടായിരുന്നത്. കാനാന്യരുടെ ഉപദ്രവങ്ങള്‍ കാരണം ദാന്യരില്‍ ചിലര്‍ ദക്ഷിണ പലസ്തീനിലുള്ള തങ്ങളുടെ നാടുപേക്ഷിച്ച് പുറപ്പെട്ട് കാനാന്‍ ദേശത്തിന്റെ വടക്കേ അതിര്‍ത്തിയിലുള്ള ‘ലേശേം’ (ലേയീശ് എന്നും പേരുണ്ട്) എന്ന ഗ്രാമം പിടിച്ചടക്കി അതിന് തങ്ങളുടെ പിതാവായ ദാനിന്റെ പേര് നല്‍കുകയും അവിടെ കുടിയേറിപ്പാര്‍ക്കുകയും ചെയ്തു. ഇക്കാര്യം യോശുവയുടെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നത് കാണുക: “തങ്ങളുടെ ദേശം നഷ്ടപ്പെട്ടപ്പോള്‍ ദാനിയര്‍ ലേശെമിനെതിരെ പൊരുതി അത് പിടിച്ചടക്കി; വാളിന്നിരയാക്കി അവര്‍ അത് കൈവശമാക്കി അവിടെ പാര്‍ത്തു. അവര്‍ ലേശെമിന്ന് ദാന്‍ എന്ന് പേരു കൊടുത്തു; തങ്ങളുടെ പൂര്‍വ്വികനായ ദാനിന്റെ പേര്’ (യോശുവ 19:47)
ഇതില്‍നിന്ന് അബ്രഹാമിന് ശേഷം ഒരുപാട് കാലം കഴിഞ്ഞാണ് ദാന്‍ എന്ന പേരില്‍ ഒരു പ്രദേശമുണ്ടായത് എന്ന വസ്തുത സുതരാം വ്യക്തമാണ്. എന്നാല്‍ അബ്രഹാമിന്റെ കാലത്തുതന്നെ ദാന്‍ എന്ന പ്രദേശമുണ്ടായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന വ്യക്തമായ വചനങ്ങള്‍ ബൈബിളിലുണ്ട്. ഉല്‍പ്പത്തി പുസ്തകം നോക്കുക: “സഹോദര പുത്രനെ തടവുകാരനായി കൊണ്ടുപോയ വിവരമറിഞ്ഞപ്പോള്‍ അബ്രഹാം തന്റെ വീട്ടില്‍ പിറന്നവരും പരിശീലനം നേടിയവരുമായ മുന്നൂറ്റി പതിനെട്ട് യോദ്ധാക്കളുമായി പുറപ്പെട്ട് ശത്രുവിനെ ദാന്‍വരെ പിന്തുടര്‍ന്നു” (ഉല്‍പ്പത്തി 14:14)
അബ്രഹാമിന്റെ കാലത്ത് ദാന്‍ എന്ന ഒരു പ്രദേശം തന്നെ നി ലവിലുണ്ടായിരുന്നില്ലെന്നാണ് ബൈബിള്‍ പറയുന്നത്. പിന്നെയെങ്ങനെയാണ് അബ്രഹാം ദാനിലേക്ക് പോവുക? ഇത് ബൈബിളിലുള്ള വ്യക്തമായ ചരിത്രവൈരുദ്ധ്യങ്ങളിലൊന്നാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
(ശശ) ഇസ്രായേല്‍ സ്ഥാപിച്ച രണ്ട് സംഭരണശാലാനഗരങ്ങളെക്കുറിച്ച് ബൈബിള്‍ നമുക്ക് പറഞ്ഞ് തരുന്നുണ്ട്. പീഥോമും രാംസെസുമാണവ. പുറപ്പാട് പുസ്തകം പറയുന്നത്  കാണുക. “അപ്പോള്‍ അവര്‍ കഠിനാധ്വാനംകൊണ്ട് ഇസ്രായേല്‍ ജനങ്ങളെ പീഡിപ്പിക്കുവാന്‍ കങ്കാണികളെ  ഏര്‍പ്പെടുത്തി. ഇങ്ങനെ പീഥോം, രാംസെസ് എന്നീ സംഭരണശാലാ നഗരങ്ങള്‍ അവര്‍ ഫറോവോനുവേണ്ടി നിര്‍മ്മിക്കുകയും ചെയ്തു” (പുറ 1:11)
ഈ രണ്ട് നഗരങ്ങളും സ്ഥാപിക്കപ്പെട്ടത് രാംസെസ് രണ്ടാമന്റെ (ബി.സി 1279-1212) കാലത്താണ്. ‘രാംസെസ് കക എന്ന ഫറോവായുടെ ഓര്‍മ്മക്കായാണത്രെ നഗരത്തിന് ഈ പേര് നല്‍കപ്പെട്ടത്” (ഡോ. ഡി. ബാബുപോള്‍: വേദശബ്ദ രത്നാകരം, പുറം 584). “യോസേഫിനെക്കുറിച്ച് അറിവില്ലാത്ത ഒരു പുതിയ രാജാവായാണ് രാംസെസിനെ ബൈബിള്‍ പരിചയപ്പെടുത്തുന്നത്. ‘യോസേഫിനെക്കുറിച്ച് അറിവില്ലാതിരുന്ന പുതിയ ഒരു രാജാവ് ഈജിപ്തില്‍ അധികാരമേറ്റു” (പുറ 1:8)വെന്നാണ് രാംസെസിന്റെ അധികാരാരോഹണത്തെപ്പറ്റി ബൈബിള്‍ പറയുന്നത്. യോസേഫിന് ശേഷം കുറെ കാലംകഴിഞ്ഞാണ് രാംസെസ് അധികാരമേറ്റതെന്നര്‍ത്ഥം. ഈ രാംസെസിന്റെകാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് രാംസെസ് നഗരം. യോസഫിന്റെ കാലത്ത് ഇങ്ങനെയൊരു നഗരമുണ്ടായിരുന്നില്ലെന്നര്‍ത്ഥം.
എന്നാല്‍ ഉല്‍പത്തി പുസ്തകം പറയുന്നത് ഇതില്‍നിന്ന് തികച്ചും വിരുദ്ധമായ സംഗതിയാണ്. യാക്കോബിനും പുത്രന്മാര്‍ക്കുംകൂടി ഫറോവയുടെ നിര്‍ദ്ദേശപ്രകാരം കൈവശംകൊടുക്കപ്പെട്ട നഗരമാണ് രാംസെസ് എന്നാണ് ഉല്‍പത്തി പുസ്തകത്തിലുള്ളത്. “യോസേഫ് പിതാവിനെയും സഹോദരന്മാരെയും ഈജിപ്തില്‍ കുടിയിരുത്തി. ഈജിപ്ത് ദേശത്തിലെ ഏറ്റവും നല്ല പ്രദേശമായ രാംസസ് ദേശത്ത് ഫറോവാന്‍ കല്‍പിച്ചത് പ്രകാരം, അവര്‍ക്ക് കൈവശാവകാശം കൊടുത്തു” (ഉല്‍പത്തി 47:11)
യോസേഫിന്റെ കാലത്ത് രാംസെസ് നഗരംതന്നെയുണ്ടായിരുന്നില്ല. പിന്നെയെങ്ങനെയാണ് രാംസെസ് നഗരത്തിന്റെ കൈവശാവകാശം അദ്ദേഹം പിതാവിനും സഹോദരങ്ങള്‍ക്കും നല്‍കുക?
ഇങ്ങനെ ബൈബിളില്‍ ഒട്ടനവധി അബദ്ധങ്ങള്‍ നമുക്ക് കാണാനാ വും. ഈ അബദ്ധങ്ങളെ ന്യായീകരിക്കുവാനോ വ്യാഖ്യാനിക്കുവാനോ കഴിയാതെ പ്രയാസപ്പെടുകയാണ് ബൈബിള്‍ പണ്ഡിതന്മാര്‍.

ഇസ്ലാം വിമർശകർക്ക് മറുപടി :ഖുർആൻ കോപ്പിയടിയോ

https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

ബൈബിളിലും ഖുര്‍ആനിലും ഏകദേശം സമാനമായ ചരിത്രക ഥകളാണ് പരാമര്‍ശിച്ചിട്ടുള്ളത് എന്ന വസ്തുതയില്‍നിന്ന് മുഹമ്മദ് നബി (സ) ബൈബിളില്‍നിന്ന് കോപ്പിയടിച്ച് പകര്‍ത്തി എഴുതിയതാണ് ഖുര്‍ആന്‍ എന്ന് വാദിച്ചുകൂടെ?


ഏകനായ സ്രഷ്ടാവ് നിയോഗിച്ചയച്ച പ്രവാചകന്മാരെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും വന്ന സമാനമായ ചരിത്രപരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദം മിഷനറിമാരും ഓറിയന്റലിസ്റ്റുകളും ഭൌതികവാദികളുമെല്ലാമായ വിമര്‍ശകര്‍ ഒരേസ്വരത്തില്‍ ഉന്നയിക്കാറുണ്ട്. ഈ വാദത്തില്‍ എത്രത്തോളം കഴമ്പുണ്ട്? താഴെ പറയുന്ന വസ്തുതകളുടെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ ഈ വാദം ശുദ്ധ അസംബ ന്ധമാണെന്ന് ബോധ്യമാകും.


*ഒന്ന്*) മുഹമ്മദ് നബി (സ) നിരക്ഷരനായിരുന്നു. ബൈബിള്‍ പഴയനിയമവും പുതിയനിയമവും വായിച്ചു മനസ്സിലാക്കി അതില്‍നിന്ന് പകര്‍ത്തിയെഴുതുക അദ്ദേഹത്തിന് സ്വന്തമായി അസാധ്യമായിരുന്നു. ശിഷ്യന്മാരില്‍ ആരുടെയെങ്കിലും സഹായത്തോടെ അദ്ദേഹം അത് നിര്‍വഹിച്ചുവെന്ന് കരുതാനും വയ്യ. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ശിഷ്യന്മാരില്‍ ചിലര്‍ക്കെങ്കിലും അത് അറിയാന്‍ കഴിയേണ്ടതായിരുന്നു. അത് മുഖേന മുഹമ്മദ് നബി (സ)യുടെ വിശ്വാസ്യതയില്‍ അവര്‍ സംശയിക്കുകയും അവര്‍ തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍തട്ടുകയും ചെയ്യുമായിരുന്നു. മുഹമ്മദ് നബി (സ)യുടെ ശരീരത്തില്‍ ഒരു പോറലെങ്കിലുമേല്‍ക്കുന്നതിന് പകരം സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ സന്നദ്ധരായവരായിരുന്നു പ്രവാചക ശിഷ്യന്മാര്‍ എന്നോര്‍ക്കുക. പ്രവാചകനില്‍ (സ) ഏതെങ്കിലുംതരത്തിലുള്ള അവിശ്വാസ്യതയുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ ത്യാഗം ചെയ്യാന്‍ സന്നദ്ധരായ ഒരു അനുയായിവൃന്ദത്തെ വളര്‍ത്തിയെടുക്കുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലെന്ന് തീര്‍ച്ചയാണ്.
“ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്റെ വലതുകൈകൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു” (വി.ഖു. 29:48).



*രണ്ട്*) മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്ത് ബൈബിള്‍ പഴയനിയമമോ പുതിയനിയമമോ അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ടായിരുന്നില്ല. അറബിയിലുള്ള പഴയനിയമവും പുതിയനിയമവുമെല്ലാം ഉണ്ടായതുതന്നെ ഇസ്ലാമിന്റെ ദിഗ്വിജയങ്ങള്‍ക്ക് ശേഷമാണ്. പഴയ നിയമ രേഖകളെക്കുറിച്ച് സൂക്ഷ്മ പഠനം നടത്തിയ ഏണസ്റ്റ് വൂര്‍ഥ്വിന്‍ എഴുതുന്നത് കാണുക: “ഇസ്ലാമിന്റെ വ്യാപനത്തോടുകൂടി അറബിയുടെ ഉപയോഗം വ്യാപകമാവുകയും ഇസ്ലാമിക രാജ്യങ്ങളിലെ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ദൈനംദിനജീവിതത്തിലെ ഭാഷയായി അറബി മാറുകയും ചെയ്തു. ബൈബിളിന്റെ അറബി പതിപ്പുകള്‍ അനിവാര്യമാക്കി ത്തീര്‍ത്ത ഈ സാഹചര്യത്തില്‍ സ്വതന്ത്രവും പ്രാഥമികമായ വ്യാഖ്യാന സംബന്ധിയുമായ നിരവധി പതിപ്പുകള്‍ പുറത്തുവന്നു”.
(ഋൃി ണൌൃവേലംലശി: ഠവല ഠലഃ ീള ഠവല ഛഹറ ഠലമാെേലി ജമഴല 104). ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് പഴയ നിയമബൈ ബിള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടതെന്നാണ് ലഭ്യമായ കയ്യെഴുത്ത് രേഖകള്‍ വ്യക്തമാക്കുന്നത് (കയശറ ജമഴല 224225). ഏക ദേശം ഇക്കാലത്തുതന്നെയാവണം പുതിയ നിയമവും അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടത്. പ്രഗത്ഭനായ സിഡ്നി എച്ച്. ഗ്രിഫിത്തിന്റെ വരികള്‍ കാണുക:
“അറബിയിലുള്ള സുവിശേഷങ്ങളടങ്ങിയ ഏറ്റവും പുരാതനമായ കയ്യെഴുത്ത് രേഖ ‘സിനായ് അറബി കയ്യെഴുത്ത് പ്രതി 72′ (ടശിമശ അൃമയശര ങട72) ആണ്. ജറുസലേം സഭയുടെ ഗ്രീക്ക് പ്രാര്‍ത്ഥനാ കലണ്ടറിന്റെ കാലക്രമാടിസ്ഥാനത്തില്‍ അധ്യായങ്ങള്‍ രേഖപ്പെടുത്തി യ നാല് കാനോനിക സുവിശേഷങ്ങളും ഇതിലുണ്ട്. രേഖയുടെ അന്ത്യത്തിലെ കുറിപ്പ് വ്യക്തമാക്കുന്നത് ഈ കയ്യെഴുത്ത് രേഖ അറബി കലണ്ടര്‍ 284ല്‍ അഥവാ ക്രിസ്താബ്ദം 897ല്‍ റംലയിലെ സ്റ്റീഫന്‍ (ടലുേവലി ീള ഞമാഹമവ) എഴുതിയതാണെന്ന് (ടശറില്യ ഒ ഏൃശളളശവേ: ഠവല ഏീുലഹ ശി അൃമയശര: അി ഋിൂൌശ്യൃ കിീ ശ അുുലമൃമിരല കി വേല എശൃ അയയമശെ ഇലിൌൃ്യ ജമഴല 132) എന്നാല്‍ അപ്പോസ്തല പ്രവൃത്തികളും പൌലോസിന്റെ ലേഖനങ്ങളും കാതോലിക ലേഖനങ്ങളുമുള്‍ക്കൊള്ളുന്ന ടശിമശ അൃമയശര ങട151 എന്ന കയ്യെഴുത്ത് രേഖ ഹിജ്റ253 ല്‍ അഥവാ ക്രിസ്താബ്ദം 867ല്‍ സുറിയാനിയില്‍നിന്ന് അറബിയിലേക്ക് ബിസ്ര്‍ബ്നുസിര്‍റി എന്നയാള്‍ വിവര്‍ത്തനം ചെയ്തതായി കാണുന്നുണ്ട്. ഇതില്‍ സുവിശേഷങ്ങളില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. (കയശറ ജമഴല 131).
മുഹമ്മദ് നബി(സ)ക്ക് ശേഷം രണ്ട് നൂറ്റാണ്ടുകളെങ്കിലും കഴിഞ്ഞാണ് പുതിയനിയമവും പഴയനിയമവുമെല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. നിരക്ഷരനായിരുന്ന മുഹമ്മദ് നബി (സ) മറ്റാരില്‍നിന്നെങ്കിലും അറബിയിലുള്ള ബൈബിള്‍ വായിച്ചുകേട്ടശേഷം അതിലെ കഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദവും ഇവിടെ അപ്രസക്തമാവുകയാണ്. അറബിയില്‍ നിലവിലില്ലാത്ത ഒരു ഗ്രന്ഥം വായിച്ചുകേട്ടുവെന്ന് കരുതുന്നത് നിരര്‍ത്ഥകമാണെന്ന് പറയേണ്ടതില്ലല്ലോ.


*മൂന്ന്*) പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്നിടത്ത്  അധാര്‍മ്മികരും അസാന്മാര്‍ഗികരുമായിരുന്നു അവരെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലാണ് ബൈബിള്‍ അത് നിര്‍വ്വഹിച്ചിരിക്കുന്നത്. മദ്യപിച്ച് നഗ്നനായ നോഹും ലഹരിമൂത്ത് സ്വപുത്രിമാരുമായി ശയിച്ച ലോത്തും ചതിയനായ യാക്കോബും വിഷയലമ്പടനായ ദാവീദും മദ്യം വിളമ്പിയ യേശുവുമെല്ലാം, ധര്‍മ്മത്തിലേക്ക് ജനങ്ങളെ നയിക്കാനായി നിയോഗിക്കപ്പെട്ടവരായിരുന്നു പ്രവാചകന്മാര്‍ എന്ന സങ്കല്‍പത്തിന് കടകവിരുദ്ധമായ കഥകളാണെന്ന് പറയേണ്ടതില്ലല്ലോ. ഖുര്‍ആനിലെ ചരിത്രവിവരണത്തില്‍ ഇത്തരം യാതൊരു കഥകളും കാണുന്നില്ല. ബൈബിളില്‍നിന്ന് മുഹമ്മദ് നബി (സ) പകര്‍ത്തിയെഴുതിയതായിരുന്നു ഈ കഥകളെങ്കില്‍  പ്രവാചകന്മാരില്‍ ബൈബിള്‍ ആരോപിച്ച അധാര്‍മ്മികതകളിലേതെങ്കിലും ഖുര്‍ആനിലും സ്ഥാനം പിടിക്കേണ്ടതായിരുന്നു. അങ്ങനെയില്ലെന്ന് മാത്രമല്ല, പ്രവാചകന്മാരെല്ലാം ഉന്നതരും വിശുദ്ധരുമായിരുന്നുവെന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഖുര്‍ആനിലെ പ്രവാചക കഥനങ്ങളെ ല്ലാമെന്ന കാര്യം അത് ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണെന്ന വാദത്തിന്റെ നട്ടെല്ലൊടിക്കുന്നുണ്ട്.


*നാല്*) ചരിത്രത്തിന്റെ അളവുകോലുകള്‍ വെച്ചുനോക്കുമ്പോള്‍ വസ്തുനിഷ്ഠചരിത്രത്തിന് നിരക്കാത്ത നിരവധി പ്രസ്താവനകള്‍ ബൈബിള്‍ നടത്തുന്നുണ്ട്. ഇത് ബൈബിള്‍ പണ്ഡിതന്മാര്‍ തന്നെ അംഗീകരിക്കുന്നതാണ്. ”ചരിത്രപരമായി കൃത്യമല്ലാത്ത ചില പ്രസ്താവനകളും ബൈബിളില്‍ കണ്ടെന്നുവരാം” (ബൈബിള്‍ വിജ്ഞാനകോശം പുറം 12). ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിക്കൊണ്ട് മുഹമ്മദ് നബി (സ)രചിച്ചതായിരുന്നു ഖുര്‍ആനെങ്കില്‍ അതില്‍ ബൈബിളിലേതുപോലെ ചരിത്രപരമായി കൃത്യമല്ലാത്ത പ്രസ്താവനകള്‍ കാണപ്പെടേണ്ടതായിരുന്നു. എന്നാല്‍, അത്തരം യാതൊരു പ്രസ്താവനയും ഖുര്‍ആനിലില്ല

.
*അഞ്ച്*) ആധുനിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ബൈബിളില്‍ നിരവധി അശാസ്ത്രീയമായ പരാമര്‍ശങ്ങള്‍ കാണാനാവും. സൂര്യന്റെ സൃഷ്ടിക്ക് മുമ്പുതന്നെ രാപ്പകലുകളുണ്ടായതായി വിവരിക്കുന്ന ഉല്‍പത്തി പുസ്തകം മുതലാരംഭിക്കുന്നു ബൈബിളിലെ ശാസ്ത്രവിരുദ്ധമായ പരാമര്‍ശങ്ങള്‍. രാപ്പകലുകളുണ്ടാവുന്നത് സൂര്യചന്ദ്രന്മാരുടെ ചലനം മൂലമാണെന്നും (യേശു 10:12,13), ഭൂമി ഇളകാതെ നിശ്ചലമായി നില്‍ക്കുകയാണെന്നും (സങ്കീ 104:5) മുയല്‍ അയവിറക്കുന്ന ജീവിയാണെന്നു (ആവ 14:7) മെല്ലാമുള്ള ബൈബിള്‍ പരാമര്‍ശങ്ങള്‍ അതിന്റെ അശാസ്ത്രീയതക്ക് ഉദാഹരണങ്ങളാണ്. ഈ പരാമര്‍ശങ്ങളെല്ലാം വരുന്നത് പ്രവാചകകഥനങ്ങള്‍ക്കിടയിലാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ബൈബിളായിരുന്നു ഖുര്‍ആനിന്റെ രചനയ്ക്കുപയോഗിച്ചിരുന്ന സ്രോതസ്സെങ്കില്‍ ഈ അശാസ്ത്രീയമായ പരാമര്‍ശങ്ങളെല്ലാം ഖുര്‍ആനിലും സ്ഥാനം പിടിക്കുമായിരുന്നു. ഈ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന അറിവ് മുഹമ്മദ് നബി (സ)യുടെ കാലത്തുണ്ടായിരുന്നില്ലെന്നോര്‍ക്കുക. എന്നാല്‍ ഖുര്‍ആനില്‍ ഇത്തരം യാതൊരുവിധ പരാമര്‍ശങ്ങളുമില്ല. ഖുര്‍ആനിലെ ഒരൊറ്റ വചനമെങ്കിലും ഏതെങ്കിലും ശാസ്ത്രവസ്തുതകളുമായി വൈരുദ്ധ്യം പുലര്‍ത്തുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ബൈബിളില്‍നിന്ന് പകര്‍ത്തിക്കൊണ്ട് മുഹമ്മദ് നബി (സ) രചിച്ച ഗ്രന്ഥമാണ് ഖുര്‍ആനെന്ന് വാദിക്കുകയാണെങ്കില്‍ തനിക്ക് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് വരാനിരിക്കുന്ന ശാസ്ത്രമുന്നേറ്റങ്ങള്‍ കൂടി മുന്‍കൂട്ടി കാണാന്‍ കഴിയുകയും അതിന്റെ അടിസ്ഥാനത്തില്‍ ബൈബിളിലുള്ള അശാസ്ത്രീയതകള്‍ അറിഞ്ഞ് അവയെല്ലാം അരിച്ചൊഴിവാക്കി സംശുദ്ധമായ ചരിത്രം മാത്രം എടുത്തുദ്ധരിക്കുകയും ചെയ്ത അതിമാനുഷനാണ് അദ്ദേഹമെന്ന് പറയേണ്ടിവരും. സര്‍വ്വശക്തനായ സ്രഷ്ടാവിന്റെ വചനങ്ങളാണ് ഖുര്‍ആനിലുള്ളതെന്ന വസ്തുത നിഷേധിക്കുവാന്‍ തെളിവ് പരതുന്നവര്‍ മുഹമ്മദ് നബി (സ)യെ ദൈവമാക്കുന്ന പരിണാമഗുപ്തിയിലാണ് എത്തിച്ചേരുകയെന്നര്‍ത്ഥം.


*ആറ്*) ബൈബിളില്‍ പറയാത്ത ചില പ്രവാചകന്മാരുടെയും സമുദായങ്ങളുടെയും ചരിത്രം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ആദ്, സമൂ ദ് ഗോത്രങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഹൂദ് നബിയുടെയും സാലിഹ് നബിയുടെയും ചരിത്രം ഉദാഹരണം. ബൈബിളിലെവിടെയും കാണാനാവാത്ത പ്രവാചകന്മാരാണിവര്‍. ബൈബിളില്‍നിന്ന് കോപ്പിയടിക്കുകയാണ് മുഹമ്മദ് നബി (സ)ചെയ്തതെങ്കില്‍ ഈ ചരിത്ര ങ്ങള്‍ അദ്ദേഹത്തിന് എവിടെനിന്നാണ് കിട്ടിയത്?
ഏഴ്) ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്മാരുടെ ചരിത്രം പറയുമ്പോള്‍തന്നെ ബൈബിളിലൊരിടത്തും പരാമര്‍ശിക്കാത്ത നിരവധി സംഭവങ്ങള്‍ ഖുര്‍ആനില്‍ വിശദീകരിക്കുന്നുണ്ട്. നൂഹ് നബി (അ)യും അവിശ്വാസിയായ മകനും തമ്മില്‍ നടന്ന സംഭാഷണവും മകന്‍ പ്രളയത്തില്‍പെട്ട സംഭവവിവരണവും സൂറത്തു ഹൂദില്‍ (11:42-46) കാണാം. ഇങ്ങനെ യാതൊന്നും ബൈബിളിലെവിടെയുമില്ല. ഇബ്രാഹീം നബിയും നംറൂദും തമ്മില്‍ നടന്ന സംവാദവും (ഖുര്‍ആന്‍ 2:258) പിതാവുമായി നടന്ന സംഭാഷണവും (ഖുര്‍ആന്‍ 6:74, 19:41-49, 43:26,27) മരണാനന്തര ജീവിതത്തിന്റെ സത്യത ബോധ്യപ്പെടുന്നതിനായി, പക്ഷികളെ കഷ്ണിച്ച് നാല് മലകളില്‍വെച്ചശേഷം അവയെ വിളിച്ചാല്‍ അവ ഓടിവരുന്നതാണെന്ന് അല്ലാഹു അദ്ദേഹത്തോട് പറഞ്ഞ സംഭവവും (2:260) തീയിലേക്ക് വലിച്ചെറിയപ്പെടുകയും അതില്‍ നിന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത ചരിത്രവു(21:56-70)മൊന്നും ബൈബിളിലൊരിടത്തും കാണാന്‍ കഴിയില്ല. ദൈവിക കല്‍പന പ്രകാരം ഒരു പശുവിനെ അറുക്കാന്‍ മൂസാ (അ) ഇസ്രായീല്യരോട് നിര്‍ദേശിക്കുകയും, പശുവിന്റെ പ്രത്യേകതകള്‍ ചോദിച്ച് അതിന്റെ നിര്‍വ്വഹണം അവര്‍ പ്രയാസകരമാക്കുകയും ചെയ്ത സംഭവവും (ഖുര്‍ആന്‍ 2:67-71) കൊലപാതകക്കുറ്റം തെളിയിക്കാനായി പശുവിനെ അറുത്ത് അതിന്റെ ഒരുഭാഗംകൊണ്ട് അടിക്കുവാന്‍ കല്‍പിച്ച കഥനങ്ങളും (2:72, 73) മൂസാ നബി (അ)യുടെ ജീവിതവുമായി ബന്ധപ്പെടുത്തി ബൈബിളിലൊരിടത്തും പ്രസ്താവിക്കുന്നില്ല. ഈസാ നബി (അ)യുടെ ജനനം മുതല്‍ തന്നെയുള്ള ബൈബിളില്‍ പറയാത്ത പല സംഭവങ്ങളും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. സകരിയ്യായുടെ സംരക്ഷണത്തില്‍ പ്രാര്‍ത്ഥനാസ്ഥലത്ത് താമസിച്ചുകൊണ്ടിരുന്ന മര്‍യമിന്റെ കുട്ടിക്കാലത്ത് അവര്‍ക്ക് അത്ഭുതകരമായി ഭക്ഷണസാധനങ്ങള്‍ ലഭിച്ച സംഭവം (ഖുര്‍ആന്‍ 3:37), മര്‍യമിന്റെ പ്രസവസമയത്ത് അവര്‍ക്ക് നല്‍കപ്പെട്ട പ്രത്യേക അനുഗ്രഹങ്ങളെക്കുറിച്ച വിവരണം (19:23-26), ഈസാ (അ) തൊട്ടിലില്‍വെച്ച് സംസാരിച്ച് തന്റെ നിയോഗം പ്രഖ്യാപിച്ചുകൊണ്ട് തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ച ചരിത്രം (19:29,30), കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി ഈസാ (അ) അതില്‍ ഊതിയപ്പോള്‍ അല്ലാഹുവിന്റെ അനുമതിപ്രകാരം അതൊരു പക്ഷിയായി രൂപാന്തരപ്പെട്ട സംഭവം (3:49) ഇതൊന്നുംതന്നെ ബൈബിളില്‍ ഒരിടത്തും പരാമര്‍ശിക്കുന്നുപോലുമില്ല. ബൈബിളില്‍നിന്ന് മുഹമ്മദ് നബി (സ) പകര്‍ത്തിയെഴുതിക്കൊണ്ടാണ് ഖുര്‍ആന്‍ രചിച്ചതെങ്കില്‍ ബൈബിളിലൊരിടത്തും പരാമര്‍ശിക്കാത്ത പ്രവാചകന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ട കഥകള്‍ അദ്ദേഹത്തിന് എവിടെനിന്നുകിട്ടി? സത്യത്തില്‍ ഖുര്‍ആന്‍ ദൈവ വചനമായതുകൊണ്ടാണ് ബൈബിളിലെവിടെയും സൂചിപ്പിക്കാത്ത സംഭവങ്ങള്‍പോലും അതില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. മര്‍യത്തിന്റെ ബാല്യകാല സംഭവങ്ങള്‍ വിവരിക്കവെ ഖുര്‍ആന്‍ പറഞ്ഞത് എത്ര ശരി! “(നബിയേ) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകള്‍ ഇട്ടുകൊണ്ട് നറു ക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല” (വി.ഖു. 3:44).


*എട്ട്*) ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട കഥകള്‍ പറയുമ്പോഴും ബൈബിളില്‍നിന്ന് വ്യത്യസ്തമായി കൃത്യതയും സൂക്ഷ്മതയും ഖുര്‍ആന്‍ കാത്തുസൂക്ഷിക്കുന്നത് കാണാം. ഉദാഹരണത്തിന് മോശ-സീനായ് പര്‍വതത്തിലേക്ക് പോയ അവസരത്തില്‍ ഇസ്രായീല്യര്‍ക്ക് അവരുടെ ആവശ്യപ്രകാരം സ്വര്‍ണംകൊണ്ട് കാളക്കുട്ടിയെ നിര്‍മിച്ച് ആരാധനക്കായി നല്‍കിയത് മോശയുടെ കൂട്ടാളിയും പ്രവാചകനുമായ അഹരോണായിരുന്നുവെന്നാണ് പുറപ്പാട് പുസ്തകം (32:1-6) പറയുന്നത്. ഖുര്‍ആനും ബൈബിളുമെല്ലാം പരിശുദ്ധ പ്രവാചകനായി പരിചയപ്പെടുത്തുന്ന ഹാറൂനി(അ)ല്‍ നിന്ന് വിഗ്രഹാരാധനക്ക് കൂട്ടുനില്‍ക്കുകയെന്ന മഹാപാപം സംഭവിക്കാനിടയില്ലെന്ന് ഏത് സാമാന്യ ബുദ്ധിക്കും മനസ്സിലാവും. ഖുര്‍ആനും പ്രസ്തുത സംഭവം വിവരിക്കുന്നുണ്ട്. പക്ഷെ, സ്വര്‍ണപശുവിനെയുണ്ടാക്കുകയും അതിനെ ആരാധിക്കുവാന്‍ ഇസ്രായീല്യരെ പ്രേരിപ്പിക്കുകയും ചെയ്തത് ഹാറൂന(അ)ല്ല; പ്രത്യുത ഇസ്രായീല്യരില്‍പെട്ട ഒരു കപടനായ സാമിരിയാണ് ഇത് ചെയ്തതെന്നും അതുമൂലം അയാള്‍ ദൈവകോപത്തിനും ശപിക്കപ്പെട്ട രോഗത്തിനും വിധേയനായെന്നുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് (20:85-95). ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട കഥകള്‍ വിവരിക്കുമ്പോഴും അതിലെ നെല്ലും പതിരും വേര്‍ തിരിച്ച് സത്യസന്ധവും സൂക്ഷ്മവുമായ രീതിയില്‍ അവ ജനസമക്ഷം വെക്കുന്ന ഖുര്‍ആന്‍ ദൈവികമാണെന്ന് അതിന്റെ ഈ പ്രത്യേകത തന്നെ സുതരാം വ്യക്തമാക്കുന്നു.


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,



   
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,





   

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....