Tuesday, March 3, 2020

ഇസ്ലാം വിമർശകർക്ക് മറുപടി:മുഹമ്മദ് നബി(സ)യുടെ രചനയാണ് ഖുര്‍ആന്‍ എന്നു വാദിച്ചുകൂടെ?*


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m
*മുഹമ്മദ് നബി(സ)യുടെ രചനയാണ് ഖുര്‍ആന്‍ എന്നു വാദിച്ചുകൂടെ?*
മുഹമ്മദ് നബി(സ) ജീവിച്ചത് ചരിത്രത്തിന്റെ വെളിച്ചത്തിലാണ്. അദ്ദേ ഹത്തിലൂടെയാണ് ലോകം ഖുര്‍ആന്‍ ശ്രവിച്ചത്. അതുകൊണ്ടുതന്നെ ഖുര്‍ആനിന്റെ ദൈവികത അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പറയാനുള്ളത് ഇത് മുഹമ്മദി(സ)ന്റെ രചനയാണെന്നാണ്. ഈ വാദം വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ചര്‍ച്ചയുടെ ആമുഖമായി നാം മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവയുടെ അടിത്തറയില്‍നിന്നുകൊണ്ടായിരിക്കണം മുഹമ്മദ് നബി(സ)യില്‍ ഖുര്‍ആനിന്റെ കര്‍തൃത്വം ആരോപിക്കുന്നത്.
ഒന്ന്: നാല്‍പതു വയസ്സുവരെ അറബികള്‍ക്കിടയില്‍ സുസമ്മതനായ വ്യക്തിയായിരുന്നു മുഹമ്മദ്(സ). ഖുര്‍ആന്‍ ദൈവികമാണെന്നും അതിലെ വിധിവിലക്കുകള്‍ അനുസരിക്കേണ്ടതുണ്ടെന്നും പ്രബോധനം ചെയ്തതുകൊണ്ടാണ് അദ്ദേഹം വെറുക്കപ്പെട്ടവനായത്; ബഹിഷ്കരിക്കപ്പെട്ടത്; ജനിച്ച് വളര്‍ന്ന നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നത്.
രണ്ട്: സത്യസന്ധനായിരുന്നു മുഹമ്മദ്(സ) എന്ന കാര്യത്തില്‍ അദ്ദേഹ ത്തിന്റെ കഠിന ശത്രുക്കള്‍ക്കുപോലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നി ല്ല. നാല്‍പതു വയസ്സുവരെ സത്യസന്ധനായി ജീവിച്ച അദ്ദേഹം ഒരു ദിവ സം പടച്ചതമ്പുരാന്റെ പേരില്‍ ഒരു പച്ചക്കള്ളം പറഞ്ഞുവെന്നും അത് പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്വന്തം ജീവന്‍ തൃണവത്ഗണിച്ചുവെന്നും വിശ്വസിക്കുക പ്രയാസമാണ്.
മൂന്ന്: സാഹിത്യകാരന്മാര്‍ക്ക് അറേബ്യയില്‍ ഉന്നതമായ സ്ഥാനം നല്‍ കപ്പെട്ടിരുന്നു. ഖുര്‍ആന്‍ അത്യുന്നതമായ ഒരു സാഹിത്യ സൃഷ്ടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുണ്ടായിരുന്നില്ല. അത് തന്റേതാണ് എന്ന് അവകാശപ്പെട്ടിരുന്നുവെങ്കില്‍ അദ്ദേഹത്തിന് അറബികള്‍ക്കിടയില്‍ ഉന്നതമായ സ്ഥാനമാനങ്ങള്‍ ലഭിക്കുമായിരുന്നു.
നാല്: മുഹമ്മദി(സ)ന്റെ ചില നടപടികളെ വിമര്‍ശിക്കുന്ന വാക്യങ്ങള്‍ ഖുര്‍ആനിലുണ്ട്.
അഞ്ച്: മുഹമ്മദി(സ)നെ ശക്തമായി താക്കീത് ചെയ്യുന്ന വചനങ്ങളും ഖുര്‍ആനിലുണ്ട്.
ഈ വസ്തുതകള്‍ മുന്നില്‍ വെച്ചുകൊണ്ടാണ് ഖുര്‍ആന്‍ മുഹമ്മദി(സ) ന്റെ സൃഷ്ടിയാണ് എന്ന വാദത്തിലെ ശരിയും തെറ്റും പരിശോധിക്കേ ണ്ടത്.
സാഹിത്യമൂല്യമുള്ള ഒരു സൃഷ്ടി നടത്തി അത് ദൈവത്തിന്റെ പേരില്‍ ആരോപിച്ചതാണെങ്കില്‍ അതിനു പിന്നില്‍ സ്വാര്‍ഥമായ വല്ല ലക്ഷ്യങ്ങളുമുണ്ടാവണമല്ലോ. അതെന്തായിരുന്നുവെന്നാണ് വിമര്‍ശകര്‍ ആദ്യം വ്യക്തമാക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ വാദത്തിന്റെ സത്യത പരിശോധിക്കപ്പെടേണ്ടത്

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ-17` *കെ.പിയുടെ വ്യാഖ്യാനവും* *വ്യാഖ്യാന നിഷേധവും*

 https://www.facebook.com/share/p/15YF45nG1o/ 1️⃣6️⃣4️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ ...