Saturday, February 1, 2020

Yകറാമത്ത്, ഇസ്തിദ്റാജ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


Yകറാമത്ത്, ഇസ്തിദ്റാജ്● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം0 COMMENTS
Karamath
പ്രവാചകത്വവാദമില്ലാതെ വലിയ്യിന്‍റെ ഭാഗത്തു നിന്ന് പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്ത് (ശര്‍ഹുല്‍ അഖാഇദ്). ബഹുമാനം, ആദരവ് എന്നൊക്കെയാണ് ഈ അറബി പദത്തിന്‍റെ അര്‍ത്ഥം. പ്രവാചകത്വത്തിനു തെളിവായി അമ്പിയാക്കള്‍ക്ക് മുഅ്ജിസത്ത് നല്‍കപ്പെട്ടതു പോലെ ഔലിയാക്കള്‍ക്ക് ആദരവായി നല്‍കപ്പെട്ടതാണ് കറാമത്ത്. അമ്പിയാക്കളില്‍ നിന്ന് മുഅ്ജിസത്തായി സംഭവിക്കുന്നവ ഔലിയാക്കളില്‍ നിന്ന് കറാമത്തായി സംഭവിക്കാം.

അല്ലാഹുവിനോടുള്ള അനുസരണം പൂര്‍ണമായും ഏറ്റെടുത്ത സാത്വികരാണ് ഔലിയാക്കള്‍. അവരില്‍ നിന്ന് പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്തുകള്‍. എല്ലാ അസാധാരണ സംഭവങ്ങളും കറാമത്തല്ല. അസാധാരണ സംഭവങ്ങള്‍ രണ്ടു വിധമുണ്ട്.

പ്രത്യേകമായ വാദത്തെ തുടര്‍ന്നുണ്ടാകുന്നത്: ദൈവികവാദം, പ്രവാചകത്വവാദം, വിലായത്തിന്‍റെ വാദം, ആഭിചാര-പ്രേത-വശീകരണ വാദം എന്നീ നാലിലൊരു ഇനത്തില്‍ പെട്ടതായിരിക്കും ഇവ. ദൈവിക വാദം ഉന്നതിയിച്ച ഫിര്‍ഔന്‍ ചില അത്ഭുതങ്ങള്‍ പ്രകടിപ്പിച്ച് തന്‍റെ അവകാശവാദം സ്ഥാപിക്കാന്‍ ശ്രമിച്ചു. പില്‍കാലത്ത് പ്രത്യക്ഷപ്പെടുന്ന ദജ്ജാലും ചില അത്ഭുതങ്ങള്‍ കാണിച്ച് തന്‍റെ വാദങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഹദീസുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
രണ്ടാമത്തെ ഇനം പ്രവാചകത്വവാദമാണ്. ആ വാദം സത്യമെങ്കില്‍ അവര്‍ക്ക് അല്ലാഹു മുഅ്ജിസത്ത് നല്‍കും. പ്രവാചത്വത്തിന്‍റെ തെളിവായി ജനങ്ങള്‍ക്കതിനെ മനസ്സിലാക്കാനും കഴിയും.

മൂന്നാമത്തേത് വിലായത്തിന്‍റെ വാദമാണ്. ഔലിയാക്കള്‍ക്ക് കറാമത്തുണ്ടാകുമെന്നത് സ്ഥിരപ്പെട്ടതാണെങ്കിലും അവര്‍ക്ക് കറാമത്ത് വാദിക്കാമോ എന്നതില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരത്രെ.



ആഭിചാര ക്രിയയിലും പിശാച് സേവയിലും ഏര്‍പ്പെടുന്നവര്‍ക്ക് പിശാചിന്‍റെ സഹായത്തോടെ പല അത്ഭുതങ്ങളും പ്രകടിപ്പിക്കാന്‍ കഴിയും.

ഒരു വാദവും കൂടാതെ പ്രകടമാവുന്ന അത്ഭുതങ്ങള്‍: ഇത്തരം സംഭവങ്ങള്‍ രണ്ടു വിധമാണെന്നു കാണാം. 1. സജ്ജനങ്ങളില്‍ നിന്ന് പ്രകടമാകുന്നവ. 2. ദോഷികളില്‍ നിന്ന് പ്രകടമാകുന്നവ.
ദോഷികള്‍ക്ക് അവരുടെ ഉദ്ദേശ്യത്തോട് യോജിച്ച സംഭവങ്ങള്‍ ഉണ്ടാകുന്നതിന് ഇസ്തിദ്റാജ് (കുരുക്കില്‍ വീഴ്ത്തുക) എന്നും ഉദ്ദേശ്യത്തോട് വിയോജിച്ചതാണെങ്കില്‍ ഇഹാനത്ത് (നിസ്സാരപ്പെടുത്തല്‍) എന്നും പറയുന്നു.



വലിയ്യ് ഉദ്ദേശിക്കുമ്പോഴെല്ലാം കറാമത്ത് പ്രകടമാകുമോ?

കറാമത്തിനെ പാടെ നിഷേധിക്കുന്നവരാണ് പഴയ പുത്തന്‍വാദികളായ മുഅ്തസിലത്ത്. എന്നാല്‍ സ്വഹാബത്തില്‍ നിന്നും താബിഉകളില്‍ നിന്നും അനിഷേധ്യമാംവിധം നിരവധി കറാമത്തുകള്‍ പ്രകടമായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഇതില്‍ പലതും വിവരിക്കുന്നുണ്ട്.



ആധുനിക പുത്തന്‍വാദികള്‍ ഇപ്പോള്‍ കറാമത്തിനെ പൂര്‍ണമായി നിഷേധിക്കാറില്ലെങ്കിലും ഔലിയാക്കള്‍ ഉദ്ദേശിക്കുമ്പോള്‍ കറാമത്ത് പ്രകടമാക്കാന്‍ കഴിയുമെന്ന് അംഗീകരിക്കാറില്ല. കറാമത്ത് പാടെ നിഷേധിക്കുന്നതു പോലെ ഭാഗിക നിഷേധമായ ഇതും പ്രമാണവിരുദ്ധവും നിരര്‍ത്ഥകവുമാണ്.

ഔലിയാക്കള്‍ ഉദ്ദേശിക്കുമ്പോള്‍ കറാമത്ത് പ്രകടമാക്കാന്‍ കഴിയുമെന്നതിന് നിരവധി തെളിവുകള്‍ കാണാം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘സുലൈമാന്‍(അ) പറഞ്ഞു; സമൂഹമേ, അവര്‍ കീഴടങ്ങി എന്‍റെ മുമ്പില്‍ വരുന്നതിനു മുമ്പായി അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്ന് തരാന്‍ ആര്‍ക്ക് സാധിക്കും? ജിന്നുകളില്‍ നിന്നൊരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കും മുമ്പ് ഞാനത് എത്തിക്കാം. നിശ്ചയം ഞാനതിനു കഴിവുള്ളവനും വിശ്വസ്ത നുമാകുന്നു. വേദവിജ്ഞാനം നേടിയ ഒരാള്‍ ഉടനെ പറഞ്ഞു: അങ്ങ് കണ്ണടച്ച് തുറക്കും മുമ്പ് ഞാനതെത്തിക്കാം. അങ്ങനെ അദ്ദേഹം കണ്ണടച്ച് തുറന്നപ്പോഴേക്ക് സിംഹാസനം തൊട്ടുമുമ്പിലെത്തിയിരിക്കുന്നു (സൂറത്തുന്നംല്: 39).



പ്രസ്തുത സിംഹാസനം കൊണ്ടുവന്നത് ആസ്വഫുബ്നു ബര്‍ഖിയാ(റ) എന്ന വലിയ്യാണ്. കറാമത്ത് മുഖേനയാണത് സാധ്യമായത്. കണ്ണടച്ച് തുറക്കും മുമ്പ് ഞാനത് കൊണ്ടുവരാം എന്ന് സധീരം പറയണമെങ്കില്‍ ഉദ്ദേശിക്കുമ്പോഴെല്ലാം കറാമത്ത് പ്രകടമാക്കാന്‍ സാധിക്കണമല്ലോ.

ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ജുറൈജ്(റ)ന്‍റെ  അത്ഭുതകരമായ സംഭവം വിവരിക്കുന്നുണ്ട്. നാട്ടില്‍ അറിയപ്പെട്ട ഒരു വേശ്യ പ്രസവിക്കുകയും കുട്ടിയുടെ പിതാവ് ജുറൈജ്(റ)വാണെന്ന് ആരോപിക്കുകയും ചെയ്തു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആ കുഞ്ഞിനെ മഹാന്‍ കറാമത്ത് കൊണ്ട് സംസാരി പ്പിച്ചു: ‘നിങ്ങളല്ല എന്‍റെ പിതാവ്’. ചോരപ്പൈതല്‍ സത്യം വിളിച്ച് പറഞ്ഞു.

ഈ ഹദീസ് വിവരിച്ചുകൊണ്ട് ഇമാം നവവി(റ) പറയുന്നു: ‘കറാമത്തുകള്‍ ഔലിയാക്കളുടെ ഇഷ്ടപ്രകാരവും അവര്‍ ആവശ്യപ്പെടുമ്പോഴും ഉണ്ടാകുമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു’ (ശര്‍ഹു മുസ്ലിം).



ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) എഴുതി: ഔലിയാക്കളില്‍ നിന്ന് കറാമത്ത് പ്രകടമാ കുമെന്നും അവരുടെ ഇഷ്ടപ്രകാരവും അവര്‍ ആവശ്യപ്പെടുമ്പോഴും അത് സംഭവിക്കുമെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു’ (ഫത്ഹുല്‍ ബാരി). ഇബ്നു തൈമിയ തന്നെ ഈ ആശയം പരാമര്‍ശിക്കുന്നുണ്ട്: ‘ആവശ്യമനുസരിച്ച് കറാമത്തുകള്‍ ഉണ്ടാകുമെന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ദുര്‍ബല വിശ്വാസിയോ ആവശ്യമുള്ളവനോ വേണ്ടി കറാമത്ത് പ്രകടമാക്കേണ്ടിവന്നാല്‍ ദുര്‍ബല വിശ്വാസിയുടെ വിശ്വാസം ദൃഢപ്പെടുത്താനും ആവശ്യക്കാരന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കാനും വലിയ്യിന് കറാമത്ത് പ്രത്യക്ഷപ്പെടുത്താവുന്നതാണ്’ (അല്‍ഫുര്‍ഖാന്‍).

സാധാരണക്കാര്‍ക്ക് സാധാരണ കാര്യം ചെയ്യാന്‍ ഇച്ഛാസ്വാതന്ത്ര്യമുള്ളതുപോലെ  ഔലിയാക്കള്‍ക്ക് കറാമത്ത് പ്രകടിപ്പിക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ചില ഗുണങ്ങള്‍ പരിഗണിച്ചോ മറ്റോ അവര്‍ കറാമത്ത് പ്രകടിപ്പിച്ചില്ലെന്നുവരാം. അത്തരം സംഭവങ്ങള്‍ ഉയര്‍ത്തി കറാമത്ത് പ്രകടിപ്പിക്കുന്നതില്‍ ഔലിയാക്കള്‍ക്കുള്ള ഇച്ഛാസ്വതന്ത്ര്യത്തെ നിഷേധിക്കുന്നത് ശുദ്ധ വിവരക്കേടാണ്.



എന്താണ് ഇസ്തിദ്റാജ്?

ദുര്‍മാര്‍ഗവും മത്സരവും വര്‍ധിക്കാനിടയാകുംവിധം ഭൗതികോദ്ദേശ്യങ്ങള്‍ സാധ്യമാക്കിക്കൊടുക്കലാണ് ഇസ്തിദ്റാജ്. അതുവഴി അവന്‍ അല്ലാഹുവില്‍ നിന്ന് കൂടുതലായി അകന്നുകൊണ്ടിരിക്കും. അങ്ങനെ അഹങ്കാരിയും ദുര്‍മാര്‍ഗിയുമായി ജീവിതം നയിച്ചു പര്യവസാനം നാശത്തില്‍ കലാശിക്കും.

അവിശ്വാസികളില്‍ നിന്നും ദുര്‍വൃത്തരില്‍ നിന്നും പ്രകടമാകുന്ന അത്ഭുതങ്ങള്‍ ഈ ഗണത്തിലാണ് പെടുക. ഒരാളില്‍ നിന്ന് അത്ഭുതം പ്രകടമാകുന്നുവെന്നത് കൊണ്ടു മാത്രം അദ്ദേഹം വലിയ്യാണെന്ന് മനസ്സിലാക്കാവതല്ല. കറാമത്ത് പ്രകടമാകുന്ന വലിയ്യ് ഒരിക്കലും അതില്‍ സന്തോഷമോ അഹങ്കാരമോ പ്രകടിപ്പിക്കുകയില്ല. മറിച്ച്, അവര്‍ക്ക് ഭയഭക്തി വര്‍ധിക്കാനേ അത് കാരണമാകൂ. അല്ലാഹുവില്‍ നിന്നുള്ള ഇസ്തിദ്റാജാകുമോ അതെന്ന ഭയമായിരിക്കും അവരെ ഭരിക്കുന്നത്. എന്നാല്‍ ഇസ്തിദ്റാജ് നല്‍കപ്പെടുന്ന വ്യക്തി തന്നില്‍ നിന്ന് പ്രകടമാകുന്ന അത്ഭുതം കാരണം അഹങ്കരിക്കുന്നു.

ഇസ്തിദ്റാജ് നല്‍കപ്പെടുന്നവരില്‍ നിന്ന് പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍ ഇങ്ങനെ:

1. പ്രസ്തുത സ്ഥാനത്തിനു താനര്‍ഹനാണെന്ന് അഹങ്കരിക്കുക. ആത്മീയോന്നതിയുടെ നിമിത്തം വിനയമാണ്. ഒരാള്‍ വിനയാന്വിതനായാല്‍ അല്ലാഹു അവനെ ഉയര്‍ത്തും, ഒരാള്‍ അഹങ്കരിച്ചാല്‍ അല്ലാഹു അവനെ താഴ്ത്തുകയും ചെയ്യും (ഹദീസ്). അല്ലാഹുവിന് ഒരാളോടും വിധേയത്വമോ ബാധ്യതയോ ഇല്ലല്ലോ, പിന്നെ എങ്ങനെ ഒരാള്‍ക്ക് അര്‍ഹത വാദിക്കാന്‍ കഴിയും? വിലായത്തിന്‍റെ പദവിയിലെത്തിയവര്‍ കരുതുന്നത് ‘ഞാനൊരിക്കലും ഇതിനര്‍ഹനല്ല, അല്ലാഹു അവന്‍റെ ഔദാര്യം കൊണ്ട് ഇതെനിക്ക് നല്‍കിയതാണ്’ എന്നായിരിക്കും.

ഇത്തരം അത്ഭുതങ്ങള്‍ പ്രകടമാക്കാന്‍ കഴിഞ്ഞത് തന്‍റെ സല്‍കര്‍മങ്ങള്‍ നിമിത്തമാണെന്ന് അഭിമാനിക്കുക. തന്‍റെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെട്ടു എന്ന ധാരണയില്‍ നിന്നുള്ളതാണിത്. അങ്ങനെ ഉറപ്പിച്ച് പറയാന്‍ ഒരു വലിയ്യും ധൈര്യപ്പെടില്ല. പ്രത്യുത, കൂടുതല്‍ വിനയാന്വിതനായി അദ്ദേഹം മാറുകയാണുണ്ടാവുക.

Friday, January 31, 2020

സ്വലാത്ത് ചെല്ലിയായാലുള്ള നേട്ടം 🌹*

💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹*
    *➿➿➿➿➿➿➿➿➿➿*
     *📚📚📚📚📚📚*
              👉 *_Episode0️⃣️️3⃣4⃣4⃣_*
  〰〰〰〰〰〰〰〰〰〰
*🌹മുത്ത് നബി ﷺയോട് സ്വലാത്ത് ചെല്ലിയായാലുള്ള നേട്ടം 🌹*
നബി(സ) പറയുന്നു:
أكثروا من الصلاة علي فإنها تحل العقد وتفرج الكروب
(എന്റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കൂ. കാരണം അത് കുരുക്കുകളc്‍ അഴിക്കുകയും ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കുകയും ചെയ്യും.)

القول البديع في الصلاة على الحبيب الشفيع (السخاوي)، الدر المنضود في الصلاة على صاحب المقام المحمود (ابن حجر الهيتمي)،
الحاوي (السيوطي)
തുടങ്ങി അനേകം ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടതായി കാണാം.

بستان الواعظين ورياض الصالحين
എന്ന ഗ്രന്ഥത്തില്‍
ബഹുമാനപ്പെട്ട ജമാലുദ്ദീന്‍ അല്‍ജൌസി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസു കൂടി കാണുക.
من عسرت عليه حاجة من أمر دينه أو دنياه فليكثر من الصلاة عليّ فإن الله يستحيي أن يردّ عبده في حاجة إذا كان دعاءه بين صلاتين عليّ – صلاة قبل السؤال وصلاة بعد السؤال
“ആര്‍ക്കെങ്കിലും അവന്റെ ദുന്‍യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ ഒരാവശ്യം (നേടിയെടുക്കാന്‍) പ്രയാസകരമായാല്‍ അവന്‍ എന്റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കട്ടെ. കാരണം എന്റെ മേലുള്ള രണ്ടു സ്വലാത്തുകള്‍ക്കിടയിലായി (പ്രാര്‍ത്ഥനക്കു മുന്പുള്ള സ്വലാത്തും പ്രാര്‍ത്ഥനക്കു ശേഷമുള്ള സ്വലാത്തും) അവനോട് പ്രാര്‍ത്ഥിക്കുന്ന അടിമയുടെ ആവശ്യം തിരസ്കരിക്കാന്‍ അല്ലാഹു ലജ്ജിക്കുക തന്നെ ചെയ്യും.”
💐💐💐💐💐💐💐💐💐💐

സലാം സ്ത്രീകൾക്ക്പ റയുന്നതിന്റെ ഇസ്ലാമിക വിധി എന്താണ് ❓

💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹*
    *➿➿➿➿➿➿➿➿➿➿*
     *📚📚📚(മസ്അല)📚📚📚*
              👉 *_Episode0️3⃣5⃣1⃣_*
  〰〰〰〰〰〰〰〰〰〰

      സലാം പറയുന്നതിന്റെ ഇസ്ലാമിക വിധി എന്താണ് ❓

        👉🏻 കണ്ടാൽ ആഗ്രഹിക്കപ്പെടുന്ന ഒരു അന്യസ്ത്രീയോട് പുരുഷൻ സലാം പറയലും അവളുടെ സലാം  മടക്കലും
  👳🏻‍♀ പുരുഷന് കറാഹത്താണ്.
അതേസമയം മേൽ പറയപ്പെട്ട സ്ത്രീ അന്യപുരുഷനോട് സലാം പറയലും അവന്റെ സലാം  മടക്കലും
  🧕🏻സ്ത്രീക്ക് ഹറാമുമാണ്. (ഫത്ഹുൽ മുഈൻ : 463)

*أما مشتهاة ليس معها امرأة أخرى فيحرم عليها رد سلام أجنبي ومثله ابتداؤه.*
*ويكره رد سلامها ومثله ابتداؤه أيضا.( فتح المعين : ٤٦٣)*

💐💐💐💐💐💐💐💐💐💐💐💐💐💐

മുഹമ്മദ് നബിയെ കുറിച്ചുള്ള പ്രവചനങ്ങള്‍ ബൈബിള്‍ തിരുത്തുന്നതു സാക്ഷ്യപ്പെടുത്തുന്ന ഫോട്ടോകള്‍*🌹

💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹*
    *➿➿➿➿➿➿➿➿➿➿*
     *📚📚📚📚📚📚*
              👉 *_Episode0️⃣3⃣5⃣4⃣_*
  〰〰〰〰〰〰〰〰〰〰
*🌹മുഹമ്മദ് നബിയെ കുറിച്ചുള്ള പ്രവചനങ്ങള്‍ ബൈബിള്‍ തിരുത്തുന്നതു സാക്ഷ്യപ്പെടുത്തുന്ന ഫോട്ടോകള്‍*🌹











*👉🌹ചിന്തിക്കൂ സത്യം മനസ്സിലാക്കു*🌹👈


ബൈബിളില്‍ മുഹമ്മദ്‌ നബി സ്വ.യുടെ ആഗമനത്തെ സൂചിപ്പിക്കുന്ന അനേകം വചനങ്ങള്‍ ഇപ്പോഴും ഉണ്ട്. അവയില്‍ ഒന്നാണ് യോഹന്നാന്‍ ഒന്നാം അദ്ധ്യായത്തിലെ "ആ പ്രാവചകന്‍".  കാലാകാലങ്ങളായി ദുര്‍വ്യാഖ്യാനിച്ചു രക്ഷപ്പെടുകയാണ് ക്രിസ്ത്യന്‍ പുരോഹിതന്മാരുടെ പതിവ്. എന്നാല്‍ പതിവ് കസര്‍ത്തുകള്‍ കൊണ്ട് സത്യത്തിനു മുമ്പില്‍ പിടിച്ചു നിലക്കാനാവാതെ വന്ന പുരോഹിതന്‍മാര്‍ ഇപ്പോള്‍ ബൈബിള്‍ തിരുത്തുന്നു. തിരുത്തുന്നതിനു  മുമ്പും പിമ്പുമുള്ള ചിത്രങ്ങള്‍ കാണുക. ഇംഗ്ലീഷില്‍ that, the, അറബിയില്‍ അന്നബി,ഹീബ്രുവില്‍ ഹന്നബി എന്നിങ്ങനെ ഉദ്ദരിച്ചിരിക്കുന്നു. പിന്നീട് ഇവയിലെ "ആ" വെട്ടി മാറ്റി....?!
💐💐💐💐💐💐💐💐💐💐💐💐

നിയ്യത്തിലൂടെ ലാഭം കൊയ്യാം🌹*

💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹*
    *➿➿➿➿➿➿➿➿➿➿*
     *📚📚📚📚📚📚*
              👉 *_Episode0️⃣️️3⃣5⃣5⃣_*
  〰〰〰〰〰〰〰〰〰〰
*🌹നിയ്യത്തിലൂടെ ലാഭം കൊയ്യാം🌹*


وقيل : إنّها (النيّة) تفيد أنّ الأعمال العادية تصير طاعة يثاب عليها فاعلها إذا نوى بها القربة ؛ كاالأكل والشرب ، إذا قصد بها التقوّي على العبادة. والنوم إذا قصد بها الإستراحة لأجل الإستيقاظ لصلاة الصبح أداءً. والوطءِ إذا أراد به العفّة عن الزنى وحصول النسل. والتنظّف إذا أراد به دفع الرّوائح المؤذية لعباد الله. والأنفاق على الزّوجة والرّقيق والدّابّة إذا قصد به إمتثال أمر الشارع.

*(الجواهر اللّؤلؤيّة في شرح الأربعين النووية)*

പണ്ഡിതർ പറഞ്ഞു : ഏത് കാര്യത്തിനും നിയ്യത്ത് വെക്കുന്നതിലൂടെ സാധാരണ പ്രവർത്തനങ്ങൾ പോലും പാരത്രിക ലോകത്ത് പ്രതിഫലം ലഭിക്കുന്നതായിത്തീരും, ഉദാഹരണത്തിന് ഭക്ഷണം കഴിക്കുമ്പോഴം വെള്ളം കുടിക്കുമ്പോഴുമൊക്കെ ആരാധനാ കർമ്മങ്ങൾക്ക് ഊർജ്ജം ലഭിക്കാനാണ് ഞാനിത് ചെയ്യുന്നത് എന്ന് കരുതുന്നതിലൂടെ അത് പ്രതിഫലാർഹമായ ഇബാദത്തായിത്തീരുന്നു. അതുപോലെ രാത്രി ഉറങ്ങാൻ കിടക്കുന്നയാൾ രാവിലെ ഉന്മേശത്തോടെ ഉണർന്ന് സുബ്ഹി നിസ്കരിക്കാനാണ് ഞാൻ ഉറങ്ങുന്നത് എന്ന് കരുതിയാൽ ഉറക്കവും ഇബാദത്തായി. ഭാര്യയുമായി സംഭോഗത്തിലേർപ്പെടുമ്പോൾ   വ്യഭിചാരത്തിലൊന്നും പെട്ട് പോകാതിരിക്കാനും സ്വാലിഹായ സന്താനങ്ങളുണ്ടാകാനും വേണ്ടിയാണ് എന്ന് കരുതുന്നതിലൂടെ അതും ഇബാദത്തായി.
ശരീരം വൃത്തിയാക്കുമ്പോൾ എന്നിൽ നിന്ന് ജനങ്ങൾക്ക് ദുർഗന്ധമില്ലാതിരിക്കാനാണെന്ന് കരുതുന്നതിലൂടെ അതും പ്രതിഫലാർഹമായി. ഭാര്യസന്താനങ്ങൾ, ഭൃത്യന്മാർ, വളർത്തു മൃഗങ്ങൾ എന്നിവക്കെല്ലാം വേണ്ടി ചെലവാക്കുമ്പോൾ അല്ലാഹുﷻവിന്റെ കൽപനക്ക് വഴിപ്പെടാൻ എന്ന് നിയ്യത്ത് ചെയ്താൽ അതും പ്രതിഫലാർഹമായി.
ചുരുക്കത്തിൽ മുബാഹായ മുഴുവൻ കാര്യങ്ങളെയും നിയ്യത്തിലൂടെ ഇബാദത്താക്കാൻ സാധിക്കും.
💐💐💐💐💐💐💐💐💐💐💐

ഖുർആൻ കാല് കൊണ്ട് എഴുതൽ

💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹*
    *➿➿➿➿➿➿➿➿➿➿*
     *📚📚📚(മസ്അല)📚📚📚*
              👉 *_Episode0️⃣️️3⃣5⃣7⃣_*
  〰〰〰〰〰〰〰〰〰〰
രണ്ട് കയ്യും ഇല്ലാത്ത ഒരു വിദ്യാർത്ഥി. അവന്റെ എഴുത്തും മറ്റു പ്രവർത്തനങ്ങളും കാൽ കൊണ്ടാണ് ചെയ്യുന്നത്. വിശുദ്ധ ഖുർആനിന്റെ പേജുകൾ മറിക്കുന്നതും എഴുതുന്നതും  കാൽ കൊണ്ടാണ്. ഈ വിദ്യാർത്ഥിയെ വിശുദ്ധ ഖുർആനിനെ കാല് കൊണ്ട് സ്പർശിക്കുന്നതിൽ നിന്നും തടയേണ്ടതുണ്ടോ! ഖുർആനിനെ അപമാനിക്കലാകുമോ ❓

          👉🏻 വേണ്ട.!
തടയേണ്ടതില്ല. കൈയില്ലാത്തതു കൊണ്ടാണല്ലോ കാലു കൊണ്ടെഴുതുന്നത്. ആ നിലക്കു ഖുർആനെഴുതുന്നത് ഖുർആനിനെ അപമാനിക്കലല്ല. അതിനാൽ നിഷിദ്ധവുമല്ല.(ഹാശിയത്തു നിഹായ : 7/416)

*[ فائدة] وقع السؤال عن شخص يكتب القرآن برجله لكونه لا يمكنه أن يكتب بيديه لمانع بهما، والجواب عنه كما أجاب عنه شيخنا الشوبري بأنه لا يحرم عليه ذلك والحالة ما ذكر؛ لأنه لا يعد إزراء؛ لأن الإزراء أن يقدر على الحالة الكاملة وينتقل عنها إلى غيرها وهذا ليس كذلك.( حاشية النهاية : ٧/٤١٦)*
💐💐💐💐💐💐💐💐💐💐💐💐

ഹജറുൽ അസ് വദ് വിഗ്രഹാരാധനയോ❓?*🌹


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹* 
    *➿➿➿➿➿➿➿➿➿➿*
     *📚📚📚📚📚📚* 
              👉 *_Episode0️⃣3⃣5⃣8⃣_*
  〰〰〰〰〰〰〰〰〰〰
*🌹
 *ഹജറുൽ അസ് വദ് വിഗ്രഹാരാധനയോ❓?*🌹
____________________________________
ബഹ്ദൈവാരാധന തിൻമയാണെന്നും
ഏകദൈവത്വമാണ് ശരിയെന്നും അറിയാമെങ്കിലും, പ്രയോഗതലത്തിൽ ബഹുദൈവത്വവും വിഗ്രഹാരാധനയുമാണ് ക്രൈസ്തവർ അനുവർത്തിക്കുന്നത്. ഇതേക്കുറിച്ച് ചോദിക്കുമ്പോഴുള്ള ജാള്യത മറച്ചുവെക്കാനാണ് ഹജറുൽ അസ്’വദിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തി ഇസ്ലാമിലും വിഗ്രഹാരാധന ഉണ്ട് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
എന്താണ് ഹജറുൽ അസ്’വദ് ?
ലോകത്താദ്യമായി ഏകദൈവാരാധനയ്ക്ക് വേണ്ടി ഇബ്റാഹീം പ്രവാചകൻ (അ) അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം പണികഴിപ്പിച്ച ആരാധനാലയമാണ് മക്കയിലെ കഅ്ബ.
ﺇِﻥَّ ﺃَﻭَّﻝَ ﺑَﻴْﺖٍ ﻭُﺿِﻊَ ﻟِﻠﻨَّﺎﺱِ ﻟَﻠَّﺬِﻱ ﺑِﺒَﻜَّﺔَ ﻣُﺒَﺎﺭَﻛًﺎ ﻭَﻫُﺪًﻯ ﻟِﻠْﻌَﺎﻟَﻤِﻴﻦَ
“തീര്ച്ചയായും മനുഷ്യര്ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില് ഉള്ളതത്രെ. ( അത് ) അനുഗൃഹീതമായും ലോകര്ക്ക് മാര്ഗദര്ശകമായും (നിലകൊള്ളുന്നു.).”3:96
ഈ ആരാധനാലയത്തിനുള്ള അംഗീകാരമുദ്രയായി അല്ലാഹു സ്വർഗത്തിൽ നിന്നും ഇറക്കിക്കൊടുത്ത കല്ലാണ് ഹജറുൽ അസ്’വദ്.
കഅ്ബയുടെ പടിഞ്ഞാറേ മൂലയിൽ സ്ഥാപിച്ചിട്ടുള്ള ഈ കല്ലിനെയാണ് അറബിയിൽ ഹജറുൽ അസ്വദ് (കറുത്ത കല്ല്) എന്ന് പറയുന്നത്. ആരംഭം മുതൽ തന്നെ കഅബയുടെ ഒരു മൂലയിൽ സൂക്ഷിച്ചു പോരുന്നതാണ് ഇത്.
മുഹമ്മദ് നബി(സ) അതിനെ കഅബാ പ്രദക്ഷിണം ആരംഭിക്കാനുള്ള അടയാളമായി നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ കൈ കൊണ്ട് അതിനുനേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടായിരിക്കണം തവാഫ് (പ്രദക്ഷിണം) ആരംഭിക്കേണ്ടത്.
എന്നാൽ അതിനപ്പുറം യാതൊരു ദിവ്യത്വവും അതിന് സങ്കൽപ്പിച്ചു കൂടാ എന്നത് മുസ്ലിം സമൂഹത്തിൽ ആർക്കിടയിലും അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ്.
ഹജറുൽ അസ്’വദ് മാത്രമോ?
കഅ്ബയിൽ ഒരു തിരുശേഷിപ്പായി പ്രത്യേകം സംരക്ഷിക്കപ്പെടുന്നത് ഹജറുൽ അസ്’വദ് മാത്രമാണോ ? അല്ലെന്നതാണ് വാസ്തവം. കഅ്ബ നിർമിക്കുന്ന വേളയിൽ ഇബ്റാഹീം (അ) കയറിനിൽക്കുകയും അദ്ദേഹത്തിന്റെ കാൽപാദങ്ങൾ പതിയുകയും ചെയ്തിട്ടുള്ള കല്ലായ മക്വാമു ഇബ്റാഹീമും അവിടെ പ്രാധാന്യപൂർവം സൂക്ഷിച്ചിട്ടുണ്ട്.
അല്ലാഹുവിനെ അനുസരിക്കൽ എന്ന നിലയിൽ ഹജറുൽ അസ്’വദിൽ ചുംബിക്കുന്നത് പോലെ തന്നെ മക്വാമു ഇബ്റാഹീമിനു പിന്നിലായി നമസ്കരിക്കുന്നതും പ്രവാചക ചര്യയാണ്. എന്നാൽ അത് വിഗ്രഹമാണെന്നോ അവിടെ വെച്ചുള്ള നമസ്കാരം വിഗ്രഹാരാധനയാണെന്നോ ആരും പറയില്ലല്ലോ.
ചുംബിക്കുന്നതെല്ലാം ദൈവാരാധനയാണോ?
കഅ്ബയെ പ്രദക്ഷിണം ചെയ്യുന്ന വേളയിൽ ഹജറുൽ അസ് വദിനെ ചുംബിക്കുന്നത് അതിനോടുള്ള ആരാധനയുടെ ഭാഗമാണ് എന്നാണ് ആക്ഷേപം.
ആരെ ചുംബിക്കുന്നു, എന്ത് മനോഭാവത്തോടെ ചുംബിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ചുംബനത്തിന് പല മാനങ്ങളും വരും. വാത്സല്യവും പ്രേമവും ആദരവും ആരാധനയുമെല്ലാം ചുംബനത്തിലൂടെ പ്രകടിപ്പിക്കാം.
ജൂദാസ് ചെയ്തതായി ബൈബിളിൽ പറഞ്ഞ പോലെ ഒറ്റുകൊടുക്കാൻ വേണ്ടി ചുംബിക്കുന്നവരുമുണ്ട്.
ഹജറുൽ അസ്’വദ് ചുംബിക്കുന്നവർ അതിലൂടെ ഉദ്ദേശിക്കുന്നത് പ്രവാചക ചര്യ പിന്തുടരൽ മാത്രമാണ്.
ഉമർ(റ) ഹജറുൽ അസ് വദിൽ ചുംബിച്ചുകൊണ്ട് പറഞ്ഞ ഈ വാക്കുകൾ പ്രസിദ്ധമാണ്.
ﺇﻧﻲ ﻷﻋﻠﻢ ﺃﻧﻚ ﺣﺠﺮ ﻻ ﺗﻀﺮ ﻭﻻ ﺗﻨﻔﻊ، ﻓﻠﻮﻻ ﺃﻧﻲ ﺭﺃﻳﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳُﻘﺒﻠﻚ ﻣﺎ ﻗﺒﻠﺘُﻚ
“നീ കേവലമൊരു കല്ലുമാത്രമാണെന്നും, എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യുവാൻ നിനക്കൊരു ശേഷിയുമില്ലെന്നും എനിക്കറിയാം. അല്ലാഹുവിന്റെ ദൂതർ നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നുവെങ്കിൽ ഞാനും നിന്നെ ചുംബിക്കുമായിരുന്നില്ല”
സ്വഹീഹുൽ ബുഖാരി അധ്യായം 25, ഹദീസ് – 91 . ക്രമനമ്പർ – 1605
പ്രവാചകന്റെ കാലത്തോ പിൽക്കാലത്തോ ആരുംതന്നെ ഹജറുൽ അസ് വദിന് യാതൊരു ദിവ്യത്വവും കൽപിച്ചിരുന്നില്ല എന്നതിന് തെളിവാണിത്.
ഹജറുൽ അസ്’വദിന് ഏതെങ്കിലും തരത്തിൽ ദൈവികത ഉള്ളതായി മക്കയിലെ വിഗ്രഹാരാധകർ പോലും മനസ്സിലാക്കുകയോ അതിനെ ആരാധിക്കുകയോ ചെയ്തിട്ടില്ല.
മുഹമ്മദ് നബി(സ)ക്ക് ശേഷം പിൽക്കാലത്ത് അടിസ്ഥാനങ്ങളിൽ നിന്നും പിഴച്ചുപോയ അവാന്തര വിഭാഗങ്ങളിൽ ആരെങ്കിലും ഒരു അനാചാരമായിട്ടെങ്കിലും ഹജറുൽ അസ്’വദിനെ ദൈവമായി കാണുകയോ അതിന് പൂജാവഴിപാടുകൾ അർപിക്കുകയോ ചെയ്തിട്ടില്ല.
കഅ്ബ പ്രദക്ഷിണം ചെയ്യുമ്പോൾ ഹജറുൽ അസ്’വദിൽ ചുംബിക്കാറുണ്ടെങ്കിലും അത് ഒരിക്കലും ഒരു നിർബന്ധ കർമമല്ല.
ഒരു കാലത്ത് ഹജറുൽ അസ്’വദ് ചില ദുഷ്ട ശക്തികൾ അവിടെ നിന്നും മോഷ്ടിച്ചു കൊണ്ടു പോയ സംഭവം പോലും ഉണ്ടായിട്ടുണ്ട്. ആ കാലയളവിലും ഹജ്ജും ഉംറയും ത്വവാഫുമെല്ലാം സ്വാഭാവികമായ രീതിയിൽ തന്നെ നടന്നിട്ടുണ്ടായിരുന്നു എന്നതും ചരിത്ര വസ്തുതയാണ്.
ചില ചുംബനങ്ങൾ
ക്രൈസ്തവ സമൂഹം തിരുശേഷിപ്പുകളായി കരുതുന്ന നിരവധി വസ്തുക്കൾ പല സ്ഥലങ്ങളിലായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ കല്ലറ മുതൽ യേശുവിന്റെ ചേലാകർമം ചെയ്ത ചർമം വരെ
സഭയും മാർപ്പാപ്പയും വിശുദ്ധരായി പ്രഖ്യാപിച്ചവരുടെ തിരുശേഷിപ്പുകൾ വേറെയും. ഇവയെല്ലാം ക്രൈസ്തവർ ആദരപൂർവം ചുംബിക്കുക മാത്രമല്ല, അവയെ വണങ്ങുക പോലും ചെയ്യുന്നുണ്ട്.
അതൊന്നും തന്നെ ആരാധനയാണെന്ന് പറയാത്ത ക്രൈസ്തവ മിഷണറിമാരാണ് ഹജറുൽ അസ്’വദ് എന്ന കല്ലിനെ വിഗ്രഹമാക്കാൻ പരിശ്രമിക്കുന്നത് എന്ന് കൂടി നാം മനസ്സിലാക്കുക.
ഹജറുൽ അസ്’വദിന്റെ മറ്റ് പ്രത്യേകതകൾ
ഹജറുൽ അസ് വദിന്റെ ചില പ്രത്യേകതകൾ വിവരിക്കുന്ന ഏതാനും ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹജറുൽ അസ് വദിന്റെ നിറം തൂവെളളയായിരുന്നുവെന്നും മനുഷ്യരുടെ പാപങ്ങൾ കാരണമായി അത് കറുത്തുപോയെന്നും വിശദീകരിക്കുന്ന ഹദീസുകൾ സ്വീകാര്യമായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ﻧَﺰَﻝَ ﺍﻟْﺤَﺠَﺮُ ﺍﻷَﺳْﻮَﺩُ ﻣِﻦَ ﺍﻟْﺠَﻨَّﺔِ ﻭَﻫُﻮَ ﺃَﺷَﺪُّ ﺑَﻴَﺎﺿًﺎ ﻣِﻦَ ﺍﻟﻠَّﺒَﻦِ ﻓَﺴَﻮَّﺩَﺗْﻪُ ﺧَﻄَﺎﻳَﺎ ﺑَﻨِﻲ ﺁﺩَﻡَ
തിർമിദി- അധ്യായം 9 ഹദീസ് 70. ക്രമനമ്പർ – 877
ഇവിടെ പാപങ്ങൾ മൂലം കല്ല് കറുത്തുപോയി എന്ന പദത്തെ ദുർവ്യാഖ്യാനിച്ച് യേശു പാപം ഏറ്റെടുക്കും എന്ന് പറയുന്നതു പോലെ കല്ല് പാപം ഏറ്റെടുക്കും എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മിഷണറിമാർ സ്ഥാപിക്കാൻ ശ്രമിക്കുന്നു.
വാസ്തവത്തിൽ കല്ല് പാപം ഏറ്റെടുക്കുമെന്നും അതോടുകൂടി മനുഷ്യന്റെ പാപങ്ങൾ മോചിക്കപ്പെടുമെന്നും ഇവിടെ പരാമർശമുണ്ടോ?. ഇല്ല എന്നതാണ് സത്യം. മനുഷ്യന്റെ പാപത്തിന്റെ പ്രതിഫലനം ആ കല്ലിൽ ഉണ്ടാക്കി എന്നല്ലാതെ മനുഷ്യപാപങ്ങൾ അത് ഏറ്റെടുത്തു എന്ന് ഇവിടെ പറയുന്നില്ല. പിന്നെ എങ്ങനെയാണ് ഹജറുൽ അസ്’വദ് മനുഷ്യരുടെ പാപമോചനം സാധ്യമാക്കുന്ന കല്ലാണെന്ന് മിഷണറിമാർ ആരോപിക്കുന്നത് ?
സമാനമായ മറ്റൊരു ഹദീസ് ഇതിന്റെ ആശയം വ്യക്തമാക്കിത്തരും
ﺇِﻥَّ ﺍﻟْﻌَﺒْﺪَ ﺇِﺫَﺍ ﺃَﺧْﻄَﺄَ ﺧَﻄِﻴﺌَﺔً ﻧُﻜِﺘَﺖْ ﻓِﻲ ﻗَﻠْﺒِﻪِ ﻧُﻜْﺘَﺔٌ ﺳَﻮْﺩَﺍﺀُ ﻓَﺈِﺫَﺍ ﻫُﻮَ ﻧَﺰَﻉَ ﻭَﺍﺳْﺘَﻐْﻔَﺮَ ﻭَﺗَﺎﺏَ ﺳُﻘِﻞَ ﻗَﻠْﺒُﻪُ ﻭَﺇِﻥْ ﻋَﺎﺩَ ﺯِﻳﺪَ ﻓِﻴﻬَﺎ ﺣَﺘَّﻰ ﺗَﻌْﻠُﻮَ ﻗَﻠْﺒَﻪُ ﻭَﻫُﻮَ ﺍﻟﺮَّﺍﻥُ ﺍﻟَّﺬِﻱ ﺫَﻛَﺮَ ﺍﻟﻠَّﻪُ
: ‏( ﻛﻼَّ ﺑَﻞْ ﺭَﺍﻥَ ﻋَﻠَﻰ ﻗُﻠُﻮﺑِﻬِﻢْ ﻣَﺎ ﻛَﺎﻧُﻮﺍ ﻳَﻜْﺴِﺒُﻮﻥَ ‏)
മനുഷ്യൻ പാപം ചെയ്യുമ്പോൾ അവന്റെ ഹൃദയത്തിൽ ഒരു കറുത്ത പുള്ളി വീഴുന്നു. അവൻ അതിൽ നിന്ന് പിന്തിരിയുകയും പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും ചെയ്താൽ അവന്റെ ഹൃദയം വീണ്ടും ശുദ്ധീകരിക്കപ്പെടുന്നു. അവൻ പാപത്തിലേക്ക് തന്നെ മടങ്ങുകയാണെങ്കിൽ ആ പുള്ളികൾ അധികരിക്കുകയും ഹൃദയത്തെ ഒന്നാകെ മൂടുകയും ചെയ്യും. അല്ലാഹു പറഞ്ഞ കറ അതാണ്. “അവരുടെ പ്രവർത്തനങ്ങൾ കാരണമായി അവരുടെ ഹൃദയങ്ങൾ കറ പിടിച്ചിരിക്കുന്നു”
തിർമിദി – ഹദീസ് നമ്പർ – 3654
പാപം കാരണമായി ഹൃദയം കറുത്തുപോയി എന്നതിന് ഹൃദയം മനുഷ്യന്റെ പാപം ഏറ്റെടുത്തെന്ന് പറയുമോ ?
മറ്റുചില ഹദീസുകൾ
മറ്റുചില ഹദീസുകളിൽ ഹജറുൽ അസ് വദിന് അന്ത്യനാളിൽ കണ്ണും നാവും നൽകപ്പെടും എന്നു കാണാം.
എന്നാൽ ഹജറുൽ അസ് വദ് അല്ലാഹുവിന്റെ വലം കൈയ്യാണെന്നുള്ളത് കെട്ടിച്ചമക്കപ്പെട്ട ഹദീസാകുന്നു.
അന്ത്യനാളിൽ ഭൂമിയും നമ്മുടെ അവയവങ്ങളും മറ്റു പല വസ്തുക്കളും അല്ലാഹുവിന്റെയടുക്കൽ സാക്ഷ്യം പറയും എന്ന് വിശദീകരിക്കുന്ന ക്വുർആൻ വചനങ്ങളും ഹദീസുകളും നിരവധിയുണ്ടല്ലോ.
ഉപസംഹാരം
ഇവർ ആരോപിക്കുന്നതുപോലെ ഹജറുൽ അസ് വദ് ഒരു വിഗ്രഹമായിരുന്നുവെങ്കിൽ അത് ഏത് സാങ്കൽപികദൈവത്തിന്റെ വിഗ്രഹമാണ് ? ലാത്ത, ഉസ്സ, മനാത്ത തുടങ്ങി മക്കയിൽ മുൻപ് ആരാധിക്കപ്പെട്ടിരുന്ന വ്യാജദൈവങ്ങളുടെ കൂട്ടത്തിൽ ഒരു വിഗ്രഹമായിരുന്നുവെങ്കിൽ ഹജറുൽ അസ് വദിനും ഏതെങ്കിലും പുണ്യവാന്റെ പേര് ചാർത്തപ്പെട്ടിരുന്നേനെ.
മുസ്ലിംകളിൽ ആരും ഹജറുൽ അസ് വദിന്റെ രൂപങ്ങളുണ്ടാക്കി അവരുടെ പള്ളികളിലോ വീടുകളിലോ അത് സ്ഥാപിച്ച് അതിനെ വണങ്ങുകയോ പൂജിക്കുകയോ അതിനോട് പ്രാർത്ഥിക്കുകയോ അതിൽ നിന്ന് പുണ്യം പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. അതിന്റെ മുമ്പിൽ മെഴുകുതിരിയോ ചന്ദനത്തിരിയോ കത്തിച്ചുവരുന്നില്ല, പുഷ്പാഞ്ചലി അർപിക്കുന്നില്ല.
ആരും അതിന്റെ രൂപം മാലയിൽ കോർത്തിട്ട് നടക്കുന്നില്ല.
ഇവർ ആരോപിക്കുന്നതുപോലെ ഹജറുൽ അസ് വദ് ഒരു വിഗ്രഹമായിരുന്നുവെങ്കിൽ ഇപ്രകാരമായിരുന്നോ സംഭവിക്കുക?
കറുത്ത കല്ല് എന്ന അർത്ഥമുള്ള ഹജറുൽ അസ് വദ് എന്ന പേര് തന്നെ അത് യാതൊരു ദിവ്യത്വവുമില്ലാത്ത കേവലമൊരു കല്ല് മാത്രമാണെന്ന് തെളിയിക്കുന്നു.__________
💐💐💐💐💐💐💐💐💐💐💐💐💐💐💐💐

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...