Tuesday, November 5, 2019

ബിദ്അത്ത് ചോദ്യം 1 സ്വർഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തെ തൊട്ട് അകറ്റുന്നതുമായ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0


📚🔎___________________🔍📚
ബിദ്അത്ത് എന്ത് ?എന്തല്ല?
മുജാഹിദ് സലഫിസ്റ്റുകളുടെ തട്ടിപ്പ് മനസിലാക്കുക! ബിദഈ ചതിക്കുഴികളിൽ വീഴാതിരിക്കുക!


ബിദ്അത്ത്

ചോദ്യം 1
സ്വർഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തെ തൊട്ട് അകറ്റുന്നതുമായ എല്ലാ കാര്യങ്ങളും വിവരിക്കാതെ നബി     ﷺ ബാക്കി വെച്ചിട്ടില്ല എന്ന് നബിﷺ പറഞ്ഞിരിക്കെ
 ബിദ്അത്ത് നല്ലതുണ്ട് എന്ന് പറയുന്നത് ശരിയാണോ?
ചോദ്യം 2
"ആരെങ്കിലും നല്ലതെന്ന പേരില്‍ ഒരു ബിദ്അത്ത് ചെയ്‌താല്‍ മുഹമ്മദ്‌ നബി(സ) തന്റെ രിസാലത്തില്‍ വഞ്ചന കാണിച്ചു എന്ന് അവന്‍ വാദിക്കുന്നുവെന്നാണ് അതിന്നര്‍ത്ഥം"  എന്ന്
 ഇമാം മാലിക് (റ) പറഞ്ഞിട്ടുണ്ടോ? ഇതിൽ നിന്നും നല്ല ബിദ്അത്തുണ്ട് എന്ന് പറയൽ തെറ്റാണന്ന് മനസ്സിലാവില്ലേ?


ഉത്തരം
📎
 💐1      എല്ലാ കാര്യങ്ങളും വ്യക്തമായി ഖുർആനിലും സുന്നത്തിലും പറഞ്ഞിട്ടില്ല എന്നത് വളരെ വെക്തമാണ്
 അത് കൊണ്ടാണ് ഇസ്ലാമിക പ്രമാണങ്ങൾ ഖുർ ആൻ ഹദീസ് മാത്രമല്ല.
മറിച്ച് ഇജ്മാഉ ഖിയാസ് എന്നിവ കൂടി പ്രമാണമാണ്.

എല്ലാം വെക്തമായി ഖുർ ആനിലും ഹദീസിലും പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ
ഇജ് മാഇ നും ഖിയാസിനും ആവ്ശ്വ മുണ്ടാവില്ല.

ഞാൻ ഒന്നും ഒഴിവാക്കിയിട്ടില്ല എന്നതിന്റെ അർഥം ഖുർആനിലും സുന്നത്തിലും വെക്തമായോ
സൂജനയായോ  അവ്യക്തമായോ പറഞ്ഞിട്ടുണ്ട് എന്നാണ് '

ഇജ്മാഉം ഖിയാസും പ്രമാണമാണ് എന്ന് ഖുർആനിലും ഹദീസിലും പഠിപ്പിച്ചിട്ടുണ്ട്.
അത് കൊണ്ടാണ് നബി സ്വ എല്ലാ കാര്യങ്ങളും നിങ്ങൾക്ക് പറഞ്ഞ് തന്നിട്ടുണ്ട്  എന്ന് പറയാൻ കാരണം.

നബി  ﷺ യുടെ കാലത്ത് ഇല്ലാത്തതും  പടിപ്പിക്കാത്തതും പിന്നീട് ഇജ്മാ ഉ മുഖേനയും ഖിയാസ് മുഖേനയും സ്ഥിരപ്പെടുന്നതാണ് -

അതിൽ പ്രതിഫലാർഹമായ കാര്യങ്ങളും ഉണ്ടാവുന്നതാണ് '
📎💐
നല്ലതാണന്ന് കരുതി ശറഇന് വിരുദ്ധമായ ബിദ്അത്തുകൾ ഉണ്ടാക്കാൻ പാടില്ല എന്നാണ് ഇമാം മാലിക് റ പറഞ്ഞത് -
ബിദ് അത്ത് ഹസനത്ത് ഇല്ല എന്ന് പറഞ്ഞിട്ടില്ല:
ഇന്ന് ദീൻ പൂർത്തിയാക്കി തന്നു.
എന്ന ആയത്ത് ഇറങ്ങിയതിന് ശേഷം
പല വിധികളും ദീനിൽ ഉണ്ടായിട്ടുണ്ട് .
നബി സ്വ വെക്തമായി പഠിപ്പിക്കാത്തതും കൽപിക്കാത്തതും ചെയ്യാത്തതുമായ കാര്യങ്ങൾ സ്വഹാബികളും മറ്റും ചെയ്തിട്ടുണ്ട്.

അതിന് ധാരാളം തെളിവുകൾ താഴെ വിവരിക്കുന്നുണ്ട്.

ഇതിൽ നിന്നല്ലാം മനസ്സിലാവുന്നത് അടിസ്ഥാന തത്ത്വത്തിന് വിരുദ്ധമായ ബിദ്അത്ത് നല്ലതാണെന്ന് കരുതി ചെയ്യാൻ പാടില്ല എന്നാണ്
അടിസ്ഥാന തത്വത്തിന് യോജിച്ച പുതിയ വ പ്രതിഫലാർഹമാണന്ന് ഇമാം മാലിക് റ ശിശ്വൻ സലഫുകളിൽ പെട്ട ഇമാം ശാഫിഈ അടക്കമുള്ള മഹാപണ്ഡിതന്മാർ വിപരിച്ചിട്ടുണ്ട് .

അത് താഴെ വരുന്നുണ്ട്.
മാലിക് ഇമാമിന്റെ വാക്കോ മറ്റു ഇവർ തെറ്റിദ്ധരിപ്പിക്കുന്ന വജനങ്ങളോ കാണാത്തവരല്ല ഇമാം ശാഫിഈ അടക്കമുള്ള പണ്ഡിതന്മാർ -


📎💐എല്ലാ ബിദ് അത്തുകളും വഴികേടിലാണ്.
എല്ലാ വഴികേടുകളും നരകത്തിലാണ്.മുഹമ്മദ് നബി (സ) എന്ന് പഠിപ്പിച്ചപ്പോൾതന്നെ മറ്റൊന്നുകൂടെ പഠിപ്പിച്ചിട്ടുണ്ട് . എന്താണ് ബിദ്അത്ത് !?

 ബിദ്അത്തിന്റെ കൂട്ടത്തിൽ  ശറഇന്റ
 അടിസ്ഥാനതത്വത്തിന് വിരുദ്ധമാവാത്തത്  ഉണ്ട് എന്നത് നബി സ്വ പഠിപ്പിച്ചതിൽ പെട്ടതാണ്.
അത്തരം നല്ല കാര്യങ്ങൾ നബി സ്വയുടെ കാലത്ത് ഇല്ലങ്കിലും  സ്വീകാര്യമാവുന്നതാണ് എന്നും നബി പഠിപ്പിച്ച തത്വങ്ങളിൽ പെട്ടതാണ് 'അത് കൊണ്ടാണ് ഒരു കാര്യവും പഠിപ്പിക്കാതിരുന്നിട്ടില്ല എന്ന് അവിടന്ന് പറഞ്ഞത്.

2
📌📋 عن أم المؤمنين عائشة رضي الله عنها
 قالت : قال رسول الله صلى الله عليه وسلم : ( من أحدث في أمرنا هذا ما ليس منه فهو رد ) رواه البخاري ومسلم
ഉമ്മുൽ മുഅമിനീൻ ആയിഷ (റ) യെ
തൊട്ട്; മഹതി പറയുന്നു. റസൂൽ (സ്വ) പറഞ്ഞു: ആരെങ്കിലും നമ്മുടെ ഈ (ദീൻ) കാര്യത്തിൽ ഈ ദീനിൽ പെടാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാൽ അത് (അവനെയും) തള്ളേണ്ടതാണ്.
ബുഖാരി- മുസ്‌ലിം.
പുതുതായി ഉണ്ടാകുന്നവ (ബിദത്ത് )ദീൻ കാര്യത്തിൽ പെട്ടതും, പെടാത്തതും ഉണ്ടെന്നു ഈ ഹദീസിൽ നിന്ന് തന്നെ സുവ്യക്തമാണ്.
അല്ലായിരുന്നെങ്കിൽ (ما ليس منه) ദീനിൽ അഥവാ ശറഹിൽ പെടാത്ത വല്ലതും എന്ന് അവിടുന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...
അത് ഇമാമീങ്ങൾ വളരെ വ്യക്തമാക്കിയതുമാണ്.
ഇബ്നു റജബ് (റ) ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്;
مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود. (جامع العلوم والحكم )
അപ്പോൾ ഈ ഹദീസ് കൊണ്ട്അർത്ഥമാക്കുന്നത്; തീർച്ചയായും ഒരാളുടെ പ്രവർത്തി ഷറഇനെ തൊട്ടുപുറത്തുള്ളതായി; അഥവാ ഷറഇനോട് ഒരു ബന്ധവും ഇല്ലാതെവന്നാൽ അതു തള്ളപ്പെടെണ്ടാതാണ്.
ഇമാം ഇബ്ൻ ഹജർ അസ്ഖലാനി ഫതുഹുൽ ബാരിയിൽ ഈ ഹദീസിനെ വിശദീകരിക്കുന്നു

وَهَذَا الْحَدِيث  مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ
ഈ ഹദീസ് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിൽ എന്നപ്പെട്ടതും അതിന്റെ നിയമങ്ങളിൽ പെട്ടതുമാണ്. അപ്പോൾ ഈ ഹദീസിന്റെ അർത്ഥം ; ആരെങ്കിലും ദീനിൽ അതിന്റെ അടിസ്ഥാനങ്ങളിലെ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത്  ദീനിൽ വകവേയ്ക്കാവുന്നതല്ല.

അതാണ്‌ ഇമാം ഷാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്
യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...

قال  الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "
**********************************
വീണ്ടും ഇമാം ഷാഫി (റ)  പറയുന്നു;

خرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .
(ഫത്‌ഹുൽ ബാരി)
പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; 1) കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി
പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്...

ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:
ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)

‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു ഫത്ഹുൽ ബാരി 13/254
ഭാഷാപരമായി ഒരര്‍ഥത്തിലും സാങ്കേതികമായി മറ്റൊരര്‍ഥത്തിലും ബിദ്അത് എന്ന പദം നിര്‍വചിക്കപ്പെടുന്നു. മുമ്പ് നടപ്പില്ലാത്ത, പിന്നീട് പ്രാവര്‍ത്തികമായ എല്ലാകാര്യങ്ങളും ഭാഷാര്‍ഥ പ്രകാരം ബിദ്അതാണ്.

പരിഷ്കരണവാദികള്‍ക്കിടയില്‍ അംഗീകൃത പണ്ഢിതനായ ഇബ്നുതൈമിയ്യഃ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘ഇഖ്തിളാഉ സ്വിറാത്വുല്‍ മുസ്തഖീം’ പേജ് 255 ല്‍ അദ്ദേഹം പറയുന്നു. “ആദ്യമായി പ്രവര്‍ത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ് അത് എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തില്‍ അതെല്ലാം ബിദ്അതല്ല.”

ഇബ്നുഹജര്‍(റ)ഫതാവല്‍ ഹദീസിയ്യഃ പേജ് 200 ല്‍ എഴുതുന്നു: “ഭാഷാപരമായി ബിദ് അതെന്ന് പറഞ്ഞാല്‍ ഒരു മുന്‍മാതൃക കൂടാതെ പ്രവര്‍ത്തിക്കപ്പെടുന്നത് എന്നാകുന്നു”.

 ശൈഖ് അബ്ദുല്‍ഹയ്യ് തന്റെ ‘മജ്മൂഉര്‍റസാഇല്‍’ പേജ് 16 ല്‍ പറയുന്നു: “
ഇബാദതാ കട്ടെ മറ്റു ആചാരമാകട്ടെ നിരുപാധികം പുതുതായുണ്ടായ കാര്യമാണ് ഭാഷാപരമായി ബിദ്അത്. ഈ ബിദ്അതിനെ അഞ്ചിനങ്ങളായി പണ്ഢിതന്മാര്‍ വിഭജിച്ചിരിക്കുന്നു.”

സാങ്കേതിക ബിദ്അത്
ഇബ്നുതൈമിയ്യഃ യുടെ ‘ഇഖ്തിളാഇല്‍’ (പേജ് 255) ഇങ്ങനെ കാണാം:

“ശറഇന്റെ വീക്ഷണത്തില്‍ ബിദ്അതെന്നു പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാകുന്നു.
3.**
നബി സ്വ പറയുന്നു. ഇസ്ലാമിൽ ആരെങ്കിലും പുണ്യമായ ചര്യ നടപ്പിലാക്കിയാൽ അയാൾക്ക് അതിന്റെ പ്രതിഫലവും അതനുസരിച്ച് പ്രവർത്തിച്ചവന്റെ തിന് തുല്യമായപ്രതിഫലവും ലഭിക്കുന്നതാണ്. മുസ്ലിം 8/226

ഇമാം നവവി ഈ ഹദീസിന്റെ വ്യഖ്യാനത്തിൽ എഴുതുന്നു.
ഈ ഹദീസിൽ നല്ല കാര്യങ്ങളെ മരിയാക്കൽ സുന്നത്താണെന്നും ചീത്ത കാര്യങ്ങളെ ചര്യയാക്കൽ നിഷിദ്ധമാണന്നും വ്യക്തമായും തെളിയിക്കുന്നു. നേരത്തേ ഉള്ളതോ അവനാൽ തുടങ്ങിയതോ ആവട്ടെ ' ശറഹുൽ മുസ്ലിം വാ 8 പേ226

ഇതിൽ നിന്നും
പ്രമാണങ്ങൾക്ക് വിരുദ്ധമല്ലാത്ത
 പുതിയ നല്ല കാര്യങ്ങൾ കൊണ്ട് വരൽ പ്രതിഫലാർഹമാണെന്ന് നബി സ്വപഠിപ്പിച്ചതിൽ പെട്ടതാണ് എന്ന് മനസ്സിലാക്കാം.

ആദ്യമായി ഒരു കാര്യത്തിന് മാതൃക കാണിക്കുന്നതിനും സന്ന എന്ന് ഹദീസിൽ പ്രയോഗിച്ചത് കാണാം ഇമാം ബുഖാരിറ നിവേദനം ചെയ്യുന്നു لانه اول من سن القتل
بخاري ٥/٣٠
ഖാബീ ൽ ആണ് ആദ്യമായി വധം നടപ്പാക്കിയത്
ബുഖാരി 5 / 30

ലോകത്ത് ആദ്യമായി കൊല നടത്തിയത് ആദം നബിയുടെ മകൻ ഖാബിലാണല്ലോ


മുമ്പ് ഉണ്ടായിരുന്ന ഒന്ന് തേഞ് മാഞ്ഞ് പോയപ്പോൾ അത് നടപ്പിൽ വരുത്തി എന്ന് ഇവിടെ അർഥം വെക്കാൻ പറ്റില്ലല്ലോ
മഹാനായ ഖുബൈബി റ ന്റെ സംഭവത്തിൽ ഇപ്രകാരം കാണാം
فكان خبيب هو سن الركعتين لكل امرء مسلم قتل صبرا بخاري ٢٨١٨
രക്തസാക്ഷി യാകാൻ പോകുന്ന ഏത് മുസ്ലിമിനും രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം നടപ്പിൽ വരുത്തിയത് ഖുബൈബാണ് ബുയാരി 28 18

ഇവിടെയും ആദ്യമായി തുടങ്ങി വെച്ചു ഇസ് ലാമിന്റ തന്നെയാണ് വിവക്ഷ .
അപ്പോൾ ഇസ്ലാമിന്റേ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരല്ലാത്തതും വിശുദ്ധ ഖുർആനിന്റെ യും തിരുസുന്നത്തിന്റെയും പൊതുവായ നിർദേശങ്ങളുടെ പരിധിയിൽ ഉൾപെടുന്നതുമായ നല്ല കാര്യങ്ങൾ നടപ്പിൽ വരുത്തുന്നത് നല്ല കാര്യമാണെന്ന് മേൽ ഹദീസ്  പഠിപ്പിക്കുന്നു '
4--

ഇമാം ബുഖാരി നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം
രിഫാ അത്ത് ബ്നു റാഫി ഇൽ നിന്ന് നിവേദനം 'ഞങ്ങൾ നബി സ്വക്കു പിന്നിൽ നിസ്കരിക്കുകയായിരുന്നു. നബി സ്വ റുകൂഇൽ നിന്ന് തല ഉയർത്തിയപ്പോൾ സമി അല്ലാഹു ലി മൻ ഹമിദഹു
 എന്ന് പഞു 'നബി സ്വയുടെ പിന്നിൽ നിന്ന് ഒരാൾ ഇപ്രാകാരം പറഞ്ഞു: റബ്ബനാ വല കൽഹംദു  ഹംദൻ കസീറൻ ത്വയ്യിബൻ മുബാറകൻ ഫീഹി നബി സ്വ നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ അങ്ങനെ പറഞ്ഞത് ആരാണന്നു ചോദിച്ചു:
അപ്പോൾ അയാൾ ഞാനാണന്ന് പറഞ്ഞപ്പോൾ നബി സ്വ പറഞ്ഞു മുപ്പതിൽപരം മലക്കുകൾ അത് ആദ്യം രേഖപ്പെടുത്തുവാനായി അതിലേക്ക് ഉളരി വരുന്നത് ഞാൻ കണ്ടു. ബുഖാരി 757

പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി റ എഴുതുന്നു.

നബി സ്വ എൽ നിന്നും വന്നതല്ലത്തതു ഒരു ദിക്റ് നബി യിൽ നിന്ന് വന്നതിന് എതിരല്ലങ്കിൽ അത് നിസ്കാരത്തിൽ കൊണ്ട് വരൽ അനുവദനീയ മാണന്നതിന് ഈ ഹദീസ് രേഖയായി സ്വീകരിക്കപെടുന്നു '
ഫത്ഹുൽ ബാരി 3/188

ഇതിൽ നിന്ന് നബി സ്വ പഠിപ്പിക്കാത്ത  പ്രവർത്തിക്കാത്ത പുണ്യകർമങ്ങൾ ചെയ്യുന്നത്  പുണ്യമാണ് എന്നും

അങ്ങനെ   സ്വഹാബത്ത് ചെയ്യാറുണ്ട് എന്നും

 അതല്ലാം ബിദ്അത്താണ് അനാജാരമാണ്  എന്ന് പറയൽ നബിയുടെ ചര്യയല്ല എന്നും  

   ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ തടയാറില്ലന്നും

മറിച്ച് അത്തരം കാര്യങ്ങൾ നബി സ്വ അങ്ങീകരിച്ച് കൊണ്ട് സ്വഹാബത്തിനും മുസ്ലിം ജനതക്കും പഠിപ്പിച്ചതിൽ പെട്ടതാണെന്നും

ഞാൻ എല്ലാം നിങ്ങൾക്ക് പഠിപ്പിച്ചിട്ടുണ്ട് എന്നതിൽ അതും ഉൾപ്പെടുമെന്നും

 അത് പാടില്ലെന്ന് പറയലാണ് ബിദ്അത്ത് എന്നും 
അത് അങ്ങീകരിക്കൽ നന്മ യാണെന്നും മനസ്സിലാക്കാവുന്നതാണ;് .

അത് കൊണ്ടാണ്  ശാഫിഈ ഇമാമിനെ പോലെയുള്ള ഉത്തമ നൂറ്റാണ്ടിലെ സലഫുകളുംപണ്ഡിതന്മാരും ബിദ്അത്ത് നല്ലതും ചീത്തയും ഉണ്ടന്ന് വേർതിരിച്ചത്.

5'.
 ഇബ്ന് അബി ശൈബ പ്രഭലമായ പരമ്പരയിലൂടെ ഹകം റ വഴി അഅറജിൽ നിന്നും ഉദ്ധരിക്കുന്നു.

ളുഹാനിസ്കാരത്തെ കുറിച്ച്  ഇബ്ന് ഉമറിനോട് ഞാൻ ചോദിച്ചു അപ്പോൾ അദ്ധേഹം പ്രതിവചിച്ചു '

അത് ബിദ്അത്താണ് നല്ല ബിദ്അത്താണ്

അബ്ദുൽ റസാഖ് സാലിം വഴി പിതാവിലൂടെ ഉദ്ധരിക്കുന്നു.
നിക്ഷയം ഉസ്മാൻ വധിക്കപെട്ടു ഒരാളും ളുഹാനിസ്കരിച്ചിരുന്നില്ല.
ളുഹാനിസ്കാരത്തിനേക്കാൾ എന്നിക്കിഷ്ടമുള്ള മറ്റൊന്നും ജനങ്ങൾ പുതുതാക്കിയിട്ടില്ല.
ഫത്ഹുൽ ബാരി 3/52

ഇമാം ബുഖാരി നിവേദനം
മുവരിഖ് പറയുന്നു. നിങ്ങൾ ളുഹാനിസ്കരിക്കാറുണ്ടോ എന്ന് ഞാൻ ഇബ്ന് ഉമറിനോട് ചോദിച്ചു അദ്ധേഹം പ്രതിവചിച്ചു.
ഇല്ല. ഞ്ഞാൻ ചോദിച്ചു ''ഉമറോ? അദ്ധേഹം പറഞ്ഞു ' ഇല്ല.
ഞാൻ ചോദിച്ചു 'അബൂബക്കറോ ?
അദേഹം ' ഇല്ല എന്ന് പറഞ്ഞു.
ഞാൻ ചോദിച്ചു '
നബിയോ?
അദ്ധേഹം പറഞ്ഞു.
നബി സ്വ നിസ്കരിച്ചതായി ഞാൻ അനുമാനിക്കുന്നില്ല. ബുഖാരി: 11 04


നബി സ്വ ളുഹാ നിസ്കാരം നിർവഹിച്ചിട്ടില്ലന്ന് ഇവിടെ സുന്നികൾകൾക്ക് വാദമില്ല -

 ഇബ്നുഉമറ് അതിനെ കുറിച്ച് നടത്തുന്ന പരാമർശങ്ങളാണ് പ്രസക്തം. അദ്ധേഹം നബിﷺ ളുഹാനിസ്കരിച്ചത് അറിഞ്ഞിട്ടില്ലായിരിക്കാം .

അപ്പോൾ ഇബ്ന് ഉമറ് നെ സംബന്ധിച്ച് ഈ നിസ്കാരം നബിﷺ അനുഷ്ഠിക്കാത്ത കർമ്മമായി തീരുന്നു' എന്നിട്ടും അതിനെ കുറിച്ച് ഏറ്റവും നല്ല പ്രവർത്തനമാണ് ന്ന് പ്രസ്താവിക്കുന്നു ''

ഇബ്ന് ഉമറ് റ വിന്റെ പ്രസ്ഥാവനയിൽ നിന്ന് പ്രധാനപെട്ട മറ്റൊരു കാര്യവും കൂടി വ്യക്തമാവുന്നുണ്ട്.

സ്വഹാബ- നബിﷺക്ക് ശേഷം കൽപ്പിക്കാത്തതും ചെയ്യാത്തതുമായ രേഖകൾക്കെതിരിക്കാത്ത പല നല്ല കാര്യങ്ങളും അനുഷ്ടിച്ചിരുന്നു. അത് കൊണ്ടാണല്ലോ  സ്വഹാബത്ത് പുതുതായി നടപ്പിലാക്കിയ കാര്യങ്ങളിൽ ഏറ്റവും നല്ലതാണ്      
 وانها لمن احسن ما احدثوا

ആ നിസ്കര മെന്ന്
ഇബ്നു ഉമർ പറയാൻ കാരണം'
നബി സ്വ ളുഹാനിസ്കരിച്ചിട്ടില്ല എന്ന് പറയുന്ന  മുത്തബി ഉസ്സുന്ന ഇബ്ന് ഉമറ് അത് നല്ല ബിദ്അത്തും പുതിയതുമാണ് എന്ന്  പറയുകയും

അതിന് അങ്ങികാരം നൽ കുകയും
  ചെയ്തതിൽ നിന്നും  നബി സ്വ
അത്തരം കാര്യങ്ങൾ നബി സ്വ അങ്ങീകരിച്ച് കൊണ്ട് സ്വഹാബത്തിനും മുസ്ലിം ജനതക്കും പഠിപ്പിച്ചതിൽ പെട്ടതാണെന്നു മനസ്സിലാക്കാവുന്നതാണ്

ഞാൻ എല്ലാം നിങ്ങൾക്ക് പഠിപ്പിച്ചിട്ടുണ്ട് എന്നതിൽ അതും ഉൾപ്പെടുമെന്നും

 അത് പാടില്ലെന്ന് പറയലാണ് ബിദ്അത്ത് എന്നും 
അത് അങ്ങീകരിക്കൽ നന്മ യാണെന്നും മനസ്സിലാക്കാവുന്നതാണ്.

അതല്ലാം ബിദ്അത്താണ് അനാചാരമാണ്  എന്ന് പറയൽ നബിയുടെ ചര്യയല്ല എന്നും  

   ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ തടയാറില്ലന്നും വ്യക്തമാണ്

അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ
ഇത്തരം നല്ല ആജാര മടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.

 6.
നബി സ്വയുടെ കാലത്തോ അബൂബക്കർ റവിന്റെ കാലത്തോ നടപ്പാക്കുകയോ  നബി സ്വ കൽപിക്കുകയോ ചെയ്യാത്ത വെള്ളിയാഴച്ചയിലെ രണ്ടാം ഭാങ്ക് ഉസ്മാൻ റ വാണ് തുടങ്ങിയത് .


ജുമുഅക്ക് രണ്ട് ബാങ്ക്
ജുമുഅക്ക് രണ്ട് ബാങ്ക് വിളിക്കൽ ഉസ്മാനി(റ) ന്റെ കാലത്തുള്ള സ്വഹാബത്തിന്റെയും താബിഉകളുടെയും ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതും അന്നുമുതൽ ഇന്നുവരെ മുസ്ലിം ലോകം നിരാക്ഷേപം അനുവർത്തിച്ചു വരുന്ന ഒരു സുന്നത്തുമാണ്. അതിനാല ജുമുഅയുടെ രണ്ടാം ബാങ്കിനെ എതിർക്കുന്നവർ ലോക മുസ്ലിംകളുടെ ഐക്യകണ്ടേനയുള്ള അഭിപ്രായത്തെയാണ് തള്ളിപറയുന്നത്. മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലുമെല്ലാം ഇന്നും ജുമുഅക്ക് രണ്ടു ബാങ്കുകൾ കൊടുക്കുന്നുണ്ട്.

 സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:
ﺇﻥ ﺍﻷﺫﺍﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻛﺎﻥ ﺃﻭﻟﻪ ﺣﻴﻦ ﻳﺠﻠﺲ ﺍﻹﻣﺎﻡ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻋﻠﻰ ﺍﻟﻤﻨﺒﺮ ﻓﻲ ﻋﻬﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﻭﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﻓﻠﻤﺎ ﻛﺎﻥ ﻓﻲ ﺧﻼﻓﺔ ﻋﺜﻤﺎﻥ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻭﻛﺜﺮﻭﺍ ﺃﻣﺮ ﻋﺜﻤﺎﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﺑﺎﻷﺫﺍﻥ ﺍﻟﺜﺎﻟﺚ ﻓﺄﺫﻥ ﺑﻪ ﻋﻠﻰ ﺍﻟﺰﻭﺭﺍﺀ ﻓﺜﺒﺖ ﺍﻷﻣﺮ ﻋﻠﻰ ﺫﻟﻚ)) ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ : ٨٦٥ ((
"ജുമുഅ നിസ്കാരത്തിനുള്ള ബാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)
 വെള്ളിയാഴ്ച ജുമുഅയുടെ സമയമാകുമ്പോൾ ആദ്യം വിളിക്കപ്പെടുന്ന ബാങ്കാണ് പ്രസ്തുത ഹദീസിൽ പരമാര്ശിക്കപ്പെട്ട മൂന്നാം ബാങ്ക്. ഇകാമത്തും കൂടി പരികണിച്ചാണ് അതിനെ മൂന്നായി പരികണിക്കുന്നത്. പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ അല്ലാമ ഐനി(റ) പറയുന്നു:
ﻭﻣﻮﺍﻓﻘﺔ ﺳﺎﺋﺮ ﺍﻟﺼﺤﺎﺑﺔ ﻟﻪ ﺑﺎﻟﺴﻜﻮﺕ ﻭﻋﺪﻡ ﺍﻹﻧﻜﺎﺭ؛ ﻓﺼﺎﺭ ﺇﺟﻤﺎﻋﺎ ﺳﻜﻮﺗﻴﺎ ‏( ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ ‏)
"ബാങ്കിന്റെ വിഷയത്തിൽ ഉസ്മാൻ(റ)വിനോട് സ്വഹാബത്ത് യോജിക്കുകയും അവരതിനെ വിമർശിക്കാതിരിക്കുകയും ചെയ്തതിനാൽ അത് സുകുതിയ്യായ ഇജ്മാആയി മാറി" (ഉംദത്തുൽഖാരി)
സുകുതിയായ ഇജ്മാഅ് പ്രമാണമാണെന്ന് 'ഇജ്മാഅ്" എന്നാ ബ്ലോഗിൽ പറഞ്ഞുപോയി.
ഇമാം ബുഖാരി(റ)യുടെ ഹദീസ് വിശദീകരിച്ച് ഇബ്നുറജബുൽ ഹമ്പലി(റ) എഴുതുന്നു:
'കാര്യം അങ്ങനെ സ്ഥിരപ്പെട്ടു' എന്ന പരമാർശം കാണിക്കുന്നത് ഉസ്മാൻ(റ) പ്രസ്തുത ബാങ്ക് നടപ്പിലാക്കിയതുമുതൽ അത് സ്ഥിരമാവുകയും പിന്നീട് അത് ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നുമാണ്. അലി(റ)യും അതംഗീകരിച്ചു എന്നാണു ഇത് അറിയിക്കുന്നത്. അതിനാല ഖുലഫാഉർറാഷിദുകളിൽ പെട്ട രണ്ടു ഖാലീഫമാർ അത് നിർവ്വഹിക്കുന്നതിൽ ഏകോപിച്ചിരിക്കുന്നു. (ഫത്ഹുൽബാരി, ഇബ്നുറജബ്. 6/211)
അല്ലാഹുവിന്റെ പൊരുത്തം കരസ്തമാവാൻ മുഹാജിറുകളും അൻസാറുകളുമായ സ്വഹാബത്തിന്റെ നല്ലനിലയിൽ പിൻപറ്റാനാണ് ഖുർആൻ നിർദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നു:
ﻭَﺍﻟﺴَّﺎﺑِﻘُﻮﻥَ ﺍﻟْﺄَﻭَّﻟُﻮﻥَ ﻣِﻦَ ﺍﻟْﻤُﻬَﺎﺟِﺮِﻳﻦَ ﻭَﺍﻟْﺄَﻧﺼَﺎﺭِ ﻭَﺍﻟَّﺬِﻳﻦَ ﺍﺗَّﺒَﻌُﻮﻫُﻢ ﺑِﺈِﺣْﺴَﺎﻥٍ ﺭَّﺿِﻲَ ﺍﻟﻠَّـﻪُ ﻋَﻨْﻬُﻢْ ﻭَﺭَﺿُﻮﺍ ﻋَﻨْﻪُ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﺟَﻨَّﺎﺕٍ ﺗَﺠْﺮِﻱ ﺗَﺤْﺘَﻬَﺎ ﺍﻟْﺄَﻧْﻬَﺎﺭُ ﺧَﺎﻟِﺪِﻳﻦَ ﻓِﻴﻬَﺎ ﺃَﺑَﺪًﺍ ۚ ﺫَٰﻟِﻚَ ﺍﻟْﻔَﻮْﺯُ ﺍﻟْﻌَﻈِﻴﻢُ ‏( ﺳﻮﺭﺓ ﺍﻟﺘﻮﺑﺔ : ١٠٠ ‏)
മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള് ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്ഗത്തോപ്പുകള് അവര്ക്ക് അവന് ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില് നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.

ഹാഫിള് ഇബ് ഹജറ് സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'
ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ

ഉസ്മാൻ റ അങ്ങി കരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു
കാര്യം അതിന്റെ മേൽ അങ്ങി കരിച്ചു എന്ന ബുഖാരി  റ യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.

ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ

ബാങ്കിന്റെ നേരെ വാജകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്


ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،

നബി സ്വയുടെ കാലത്ത് ഇല്ലാത്തതിയിരുന്നു ഇത്

ഇതിന്ന് ബിദ്അത്ത് എന്ന് പറയും പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.
നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(റ) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.

 അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരിശ റഹു സ്വഹീഹുൽ ബുഖാരി)

ചുരുക്കത്തിൽ നബി സ്വപഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അങ്ങികരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്
ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം
അത് പാടില്ല അനാജാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '

അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.

ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ തടയാറില്ലന്നും വ്യക്തമാണ്

അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ
ഇത്തരം നല്ല ആജാര മടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.

ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി സ്വകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിന് കാമികളും അങ്ങീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത് അതിൽ ചിലത് മുമ്പ് പറഞ്ഞിട്ടുണ്ട്.

7.
ഇനിയും ചില തെളിവുകൾ താഴെ കാണുക.

ബിലാൽ റ സ്വർഗത്തിൽ  ഉന്നത പറവിയിൽകടക്കാൻ കാരണമായ പുണ്യകർമത്തെ വിവരിച്ചുകൊണ്ട്
ബുഖാരിയിലെ ഹദീസ് വിവരിച്ച് കൊണ്ട്
 ശൈഖുൽ ഇസ്ലാം ഇബ്ൻ ഹജ്‌റ്ൽ അസ്ഖലാനി റ പറയുന്നു.
ويستفاد منه جواز الاجتهاد في توقيت العبادة  لان يا الا توسل الي ما ذكرنا با الاستنباط فصوبه النبي صلي الله عليه وسلم
فتح الباري ٤/١٣٩

ഗവേഷണം നടത്തിത്തരാധനക്ക് സമയം നിക്ഷയിക്കാമെന്ന്  നിക്ഷയിക്കാമെന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം കാരണം  പ്രസ്തുത കാര്യത്തിലേക്ക് ബിലാൽ റ ചെന്നെത്തിയത് ഗവേഷണത്തിലുടെയായിരുന്നു' നബി സ്വ അത് ശരി വെക്കുകയും ചെയ്തു ഫത്ഹുൽ ബാരി 4/139

8 - ഇസ് ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമാവാതിരിക്കുമ്പോൾ ദീനിൽ നല്ല കാര്യങ്ങൾ നടപ്പിലാക്കാമെന്ന് സ്വഹാബത്തിന്റെ ഖുർആൻ ക്രോഡീകരണം തെളിയിക്കുന്നു.

ഇത് അവർ ചെയ്ത രൂപത്തിൽ നബി സ്വ ചെയ്യുകയോ ചെയ്യാൻ വേണ്ടി നിർദേശിക്കുകയോ ചെയ്തിരുന്നില്ല.


പ്രതിഫലം ആഗ്രഹിച്ചു കൊണ്ട്  നബി സ്വ
ചെയ്യുകയോ ചെയ്യാൻ വേണ്ടി നിർദേശിക്കുകയോ ചെയ്യാത്ത ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന്ന് വിരോധമില്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

സ്വഹീഹുൽ ബുഖാരിയിൽ പറയുന്നു.
ﻭﺇﻧﻲ ﺃﺭﻯ ﺃﻥ ﺗﺄﻣﺮ ﺑﺠﻤﻊ ﺍﻟﻘﺮﺁﻥ ﻗﻠﺖ ﻟﻌﻤﺮ ﻛﻴﻒ ﺗﻔﻌﻞ ﺷﻴﺌﺎ ﻟﻢ ﻳﻔﻌﻠﻪ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ ﻋﻤﺮ ﻫﺬﺍ ﻭﺍﻟﻠﻪ ﺧﻴﺮ ﻓﻠﻢ ﻳﺰﻝ ﻋﻤﺮ ﻳﺮﺍﺟﻌﻨﻲ ﺣﺘﻰ ﺷﺮﺡ ﺍﻟﻠﻪ ﺻﺪﺭﻱ ﻟﺬﻟﻚ ﻭﺭﺃﻳﺖ ﻓﻲ ﺫﻟﻚ ﺍﻟﺬﻱ ﺭﺃﻯ ﻋﻤﺮ ﻗﺎﻝ ﺯﻳﺪ ﻗﺎﻝ ﺃﺑﻮ ﺑﻜﺮ ﺇﻧﻚ ﺭﺟﻞ ﺷﺎﺏ ﻋﺎﻗﻞ ﻻ ﻧﺘﻬﻤﻚ ﻭﻗﺪ ﻛﻨﺖ ﺗﻜﺘﺐ ﺍﻟﻮﺣﻲ ﻟﺮﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﺘﺘﺒﻊ ﺍﻟﻘﺮﺁﻥ ﻓﺎﺟﻤﻌﻪ ﻓﻮﺍﻟﻠﻪ ﻟﻮ ﻛﻠﻔﻮﻧﻲ ﻧﻘﻞ ﺟﺒﻞ ﻣﻦ ﺍﻟﺠﺒﺎﻝ ﻣﺎ ﻛﺎﻥ ﺃﺛﻘﻞ ﻋﻠﻲ ﻣﻤﺎ ﺃﻣﺮﻧﻲ ﺑﻪ ﻣﻦ ﺟﻤﻊ ﺍﻟﻘﺮﺁﻥ ﻗﻠﺖ ﻛﻴﻒ ﺗﻔﻌﻠﻮﻥ ﺷﻴﺌﺎ ﻟﻢ ﻳﻔﻌﻠﻪ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ ﻫﻮ ﻭﺍﻟﻠﻪ ﺧﻴﺮ ﻓﻠﻢ ﻳﺰﻝ ﺃﺑﻮ ﺑﻜﺮ
ﻳﺮﺍﺟﻌﻨﻲ ﺣﺘﻰ ﺷﺮﺡ ﺍﻟﻠﻪ ﺻﺪﺭﻱ ﻟﻠﺬﻱ ﺷﺮﺡ ﻟﻪ ﺻﺪﺭ ﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ
ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ
صحيح البخاري
ഉമറ് റ അബൂബക്കർ റവിനോട് പറഞ്ഞു: ഖുർആൻ ക്രഡീകരിക്കൽ കൊണ്ട് ഞാൻ നിങ്ങളോട് കൽപ്പിക്കുന്നു. അബൂബക്കർ റ പറഞ്ഞു.

നബി സ്വ പ്രവർത്തിച്ചിട്ടില്ലാത്ത ഒരു കാര്യം നാം എങ്ങനെ പ്രവർത്തിക്കും.

ഉമർ പറഞ്ഞു.

അല്ലാഹുവാണ് സത്യം അത് നല്ല കാര്യമാണ്.
അബൂബകർ പറയുന്നു.

ഉമർ ഇക്കാര്യം ആവർത്തിച്ച് എന്നോട് ആവ്ശ്വ പെട്ടു കൊണ്ടിരുന്നു -

എന്റെ ഹൃദയം അതിലേക്ക് തുറന്നു'



സൈദ് ബ്നു സാബിത് റ പറയുന്നു
അബുബക്കർ റ എന്നോട് പറഞ്ഞു.

ഖുർആൻ ക്രഡീകരിക്കൽ കൊണ്ട് ഞാൻ നിങ്ങളോട് കൽപ്പിക്കുന്നു.

സൈദ് പറഞ്ഞു.
നബി സ്വ പ്രവർത്തിച്ചിട്ടില്ലാത്ത ഒരു കാര്യം നാം എങ്ങനെ പ്രവർത്തിക്കും.

അബൂബക്കർ റ പറഞ്ഞു '
അല്ലാഹുവാണ് സത്യം അത് നല്ല കാര്യമാണ്

അവസാനം
ഉമറി റ നെ പോലേ ഞാനും അതെ അഭിപ്രായപെട്ടു.


ഫത്ഹുൽ ബാരി പറയുന്നു. നബി സ്വ യുടെ വഫാത്തോട്  ഖുർആനിന്റെ അവതരണം അവസാനിച്ചപ്പോൾ ഖുലഫാഉ റാഷിദുകൾക്ക് ഇക്കാര്യം അല്ലാഹു തോന്നിപ്പിച്ച് കൊടുത്തു

അങ്ങനെ ഉമർ റ വിന്റെ
മുശാവറ പ്രകാരം  സിദ്ധീഖ് റ അതിന് തുടക്കം കുറിച്ചു'

അൽ മസ്വാഫ് എന്ന ഗ്രന്ഥത്തിൽ അബൂദാവൂദി റ ന്റെ മകൻ ഹസനായ പരമ്പരയിലൂടെ അബ്ദുൽ ഖൈറിനെ തൊട്ട് നിവേദനം ചെയ്തത് ഇതിന് ഉപോൽബലമാണ് '

അതിങ്ങനെ അലി റ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു .മുസ് ഹഫുകളുടെ കാര്യത്തിൽ ജനങ്ങളിൽ വെച്ച് ഏറ്റവും കൂലി ലഭിക്കുന്നയാൾ അബൂബകർ റ ആണ്. അല്ലാഹു വിന്റെ കിതാബ് ആദ്യമായി ക്രോഡീകരിച്ചത് അദ്ധേഹമാണ്.
ഫത്ഹുൽ ബാരി 14/193




ﻓﻠﻤﺎ ﺍﻧﻘﻀﻰ ﻧﺰﻭﻟﻪ ﺑﻮﻓﺎﺗﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺃﻟﻬﻢ ﺍﻟﻠﻪ ﺍﻟﺨﻠﻔﺎﺀ ﺍﻟﺮﺍﺷﺪﻳﻦ ﺫﻟﻚ ﻭﻓﺎﺀ ﻟﻮﻋﺪ ﺍﻟﺼﺎﺩﻕ ﺑﻀﻤﺎﻥ ﺣﻔﻈﻪ ﻋﻠﻰ ﻫﺬﻩ ﺍﻷﻣﺔ ﺍﻟﻤﺤﻤﺪﻳﺔ ﺯﺍﺩﻫﺎ ﺍﻟﻠﻪ ﺷﺮﻓﺎ ، ﻓﻜﺎﻥ ﺍﺑﺘﺪﺍﺀ ﺫﻟﻚ ﻋﻠﻰ ﻳﺪ ﺍﻟﺼﺪﻳﻖ - ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ - ﺑﻤﺸﻮﺭﺓ
ﻋﻤﺮ ، ﻭﻳﺆﻳﺪﻩ ﻣﺎ ﺃﺧﺮﺟﻪ ﺍﺑﻦ ﺃﺑﻲ ﺩﺍﻭﺩ ﻓﻲ " ﺍﻟﻤﺼﺎﺣﻒ " ﺑﺈﺳﻨﺎﺩ ﺣﺴﻦ ﻋﻦ ﻋﺒﺪ ﺧﻴﺮ ﻗﺎﻝ : " ﺳﻤﻌﺖ ﻋﻠﻴﺎ ﻳﻘﻮﻝ : ﺃﻋﻈﻢ ﺍﻟﻨﺎﺱ ﻓﻲ ﺍﻟﻤﺼﺎﺣﻒ ﺃﺟﺮﺍ ﺃﺑﻮ ﺑﻜﺮ ، ﺭﺣﻤﺔ ﺍﻟﻠﻪ ﻋﻠﻰ ﺃﺑﻲ ﺑﻜﺮ ، ﻫﻮ ﺃﻭﻝ ﻣﻦ ﺟﻤﻊ ﻛﺘﺎﺏ ﺍﻟﻠﻪ فتح الباري

ഖുർആൻ ക്രോഡീകരണവുമായി ബന്ധപ്പെട്ട്  അബൂബകർ റവിന്റെ പ്രവർത്തനം നിക്ഷ പക്ഷമായി വിലയിരുത്തിയാൽ അദ്ധേ ഹത്തിന് മഹത്വം മനസ്സിലാക്കാം .

കാരണം ഒരു നല്ല സുന്നത്ത്  (ചര്യ) ഒരാൾ സ്ഥാപിച്ചാൽ അന്ന് അതിന്റെയും അതനുസരിച്ച് പ്രവർത്തിക്കുനവരുടെയും
പ്രതിഫലമുണ്ട് എന്ന നബി സ്വ യുടെ പ്രസ്ഥാപന സ്ഥിരപ്പെട്ടതാണ് .

അതിനാൽ സ്വിദ്ധീഖ് റ ന്റെ ശേഷം അന്ത്യനാൾ വരെ ഏതൊരാൾ ഖുർ ആൻ ക്രോഡീകരിച്ചാലും അവർക്ക് ലഭിക്കുന്നതിനോട് തുല്യമായ ഒന്ന് അദ്ധേഹത്തിന് ലഭിക്കും ഫത്ഹ് ൽ ബാരി 14/193

.
. ﻭﺇﺫﺍ ﺗﺄﻣﻞ ﺍﻟﻤﻨﺼﻒ ﻣﺎ ﻓﻌﻠﻪ ﺃﺑﻮ ﺑﻜﺮ ﻣﻦ ﺫﻟﻚ ﺟﺰﻡ ﺑﺄﻧﻪ ﻳﻌﺪ ﻓﻲ ﻓﻀﺎﺋﻠﻪ ﻭﻳﻨﻮﻩ ﺑﻌﻈﻴﻢ ﻣﻨﻘﺒﺘﻪ ، ﻟﺜﺒﻮﺕ ﻗﻮﻟﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - " ﻣﻦ ﺳﻦ ﺳﻨﺔ ﺣﺴﻨﺔ ﻓﻠﻪ ﺃﺟﺮﻫﺎ ﻭﺃﺟﺮ ﻣﻦ ﻋﻤﻞ ﺑﻬﺎ " ﻓﻤﺎ ﺟﻤﻊ ﺍﻟﻘﺮﺁﻥ ﺃﺣﺪ ﺑﻌﺪﻩ ﺇﻻ ﻭﻛﺎﻥ ﻟﻪ ﻣﺜﻞ ﺃﺟﺮﻩ ﺇﻟﻰ ﻳﻮﻡ ﺍﻟﻘﻴﺎﻣﺔ .فتح الباري ١٤/١٩٣
 ഇത്രയും വിശദീകരിച്ചതിൽ നിന്നും താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമായി

1' ഖുർആൻ ക്രോഡീകരണം സംമ്പന്ധിച്ചു സിദ്ധിഖ് റ ചെയ്ത കാര്യം നബി സ്വ ചെയ്യു ക യോ നിരദ്ധേശിക്കുകയോ ചെയ്തിരിന്നില്ല .

2. നബി സ്വ നിർദ്ധേശിച്ച കാര്യമല്ലാത്തതിനാലാണ് ഉമർ (റ) ഉണർത്തിയപ്പോൾ സിദ്ധീഖ് (റ) വഴങ്ങാതിരുത്.

3. നബി (സ) ചെയ്യാത്ത കാര്യം ഞാൻ ചെയ്യുകയോ എന്ന് ചോദിച്ചു കൊണ്ട് സിദ്ധീഖ് ( റ ) ആദ്യം ഒഴിഞ്ഞു മാറുകയായിരുന്നു.

4. നബി (സ) നിർദ്ദേശിക്കാത്ത കാര്യമാണിതെന്ന് സിദ്ധീഖ് (റ) വിന്റെ ഈ മറുപടിയിൽ നിന്നും വ്യക്തമാവുന്നു.

5. നിരവധി തവണ ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് സിദ്ധീഖ് (റ) തന്റെ തീരുമാനം പുനഃപരിശോധിച്ചത്.

6. നബി (സ) ചെയ്യാത്തത് നാം എങ്ങിനെ ചെയ്യുമെന്ന സിദ്ധീഖ് (റ)ന്റെ ചോദ്യത്തിന് 'അള്ളാഹു വാണെ സത്യം അതൊരു നല്ല കാര്യമാണ്' എന്ന മറുപടിയാണ് ഉമർ (റ) നൽകുന്നത്.

7. നല്ല കാര്യമാണെങ്കിൽ നബി (സ) ചെയ്തിട്ടില്ലെങ്കിലും ഇസ്ലാമിൽ നടപ്പിലാക്കാമെന്ന ഉമർ(റ) ന്റെ മറുപടിയിൽ നിന്ന് വ്യക്തമാവുന്നു.

8. മുസ്ഹഫുകളുടെ വിഷയത്തിൽ ഏറ്റവും പ്രതിഫലം കിട്ടുക സിദ്ധീഖ് (റ) വിനണെന്ന് അലി (റ) പ്രസ്ഥാവിക്കുന്നു. കാരണം അവരാണ് അള്ളാഹു വിന്റെ കിതാബിനെ ആദ്യമായി ക്രോഡീകരിച്ചത്.

9. ഇതിനെതിരെ ഉന്നയിക്കപ്പെടുന്ന ഏത് തെളിവുകളും വിഷയവുമായി ബന്ധമില്ലാത്തവയാകുന്നു.


9. അൻസ്വറുകളിൽ പെട്ട ഒരു സ്വഹാബി മസ്ജിദ് ഖുബാഇൽ  ഇമാമ്നിൽ കാറുണ്ട്
എല്ലാറ കഅത്തിലും ﻗﻞ ﻫﻮ ﺍﻟﻠﻪ ﺃﺣﺪ സൂറത്ത് ഓതി തുടങ്ങുകയും ശേഷം മറ്റൊരു സൂറത്ത് കൂടി ഓതു കയും ചെയ്യും.

അപ്പോൾ സ്വഹാബികളായ മഅമൂമുകൾ അദ്ധേഹത്തോട് പറഞ്ഞു.
നിങ്ങൾ ഏതെങ്കിലും ഒരു സൂറത്ത് ഓതുക.
അദ്ധേഹം അതിന് കൂട്ടാക്കിയില്ല

പിന്നീട് വിവരം നബി സ്വ യോട് പറഞ്ഞു. നബി സ്വ അദ്ധേഹത്തോട് ചോദിച്ചു.
നിങ്ങളുടെ കൂട്ടുകാർ പറയുന്നത് എന്ത് കൊണ്ട് നിങ്ങൾ ചെയ്യുന്നില്ല.?
എല്ലാ റക്അത്തിലും എന്ത് കൊണ്ടാണ് മേൽ സൂറത്ത് ഓതുന്നത്?
അദ്ധേഹം പറഞ്ഞു '

ഞാൻ ആസൂറത്തിനെ ഇഷ്ടപെടുന്നു.
നബി സ്വ പറ ഞ്ഞു.
ﺣﺒﻚ ﺇﻳﺎﻫﺎ ﺃﺩﺧﻠﻚ ﺍﻟﺠﻨﺔ

ആസൂറത്തിനോടുള്ള നിന്റെ സനേഹം നിന്നെ സ്വർഗത്തിൽ പ്രവേഷിപ്പിക്കും
സ്വഹീഹുൽ ബുഖാരി



9.ﻋﻦ ﺃﻧﺲ ﺑﻦ ﻣﺎﻟﻚ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻛﺎﻥ ﺭﺟﻞ ﻣﻦ ﺍﻷﻧﺼﺎﺭ ﻳﺆﻣﻬﻢ ﻓﻲ ﻣﺴﺠﺪ ﻗﺒﺎﺀ ﻭﻛﺎﻥ ﻛﻠﻤﺎ ﺍﻓﺘﺘﺢ ﺳﻮﺭﺓ ﻳﻘﺮﺃ ﺑﻬﺎ ﻟﻬﻢ ﻓﻲ ﺍﻟﺼﻼﺓ ﻣﻤﺎ ﻳﻘﺮﺃ ﺑﻪ ﺍﻓﺘﺘﺢ ﺏ ﻗﻞ ﻫﻮ ﺍﻟﻠﻪ ﺃﺣﺪ ﺣﺘﻰ ﻳﻔﺮﻍ ﻣﻨﻬﺎ ﺛﻢ ﻳﻘﺮﺃ ﺳﻮﺭﺓ ﺃﺧﺮﻯ ﻣﻌﻬﺎ ﻭﻛﺎﻥ ﻳﺼﻨﻊ ﺫﻟﻚ ﻓﻲ ﻛﻞ ﺭﻛﻌﺔ ﻓﻜﻠﻤﻪ ﺃﺻﺤﺎﺑﻪ ﻓﻘﺎﻟﻮﺍ ﺇﻧﻚ ﺗﻔﺘﺘﺢ ﺑﻬﺬﻩ ﺍﻟﺴﻮﺭﺓ ﺛﻢ ﻻ ﺗﺮﻯ ﺃﻧﻬﺎ ﺗﺠﺰﺋﻚ ﺣﺘﻰ ﺗﻘﺮﺃ ﺑﺄﺧﺮﻯ ﻓﺈﻣﺎ ﺗﻘﺮﺃ ﺑﻬﺎ ﻭﺇﻣﺎ ﺃﻥ ﺗﺪﻋﻬﺎ ﻭﺗﻘﺮﺃ ﺑﺄﺧﺮﻯ ﻓﻘﺎﻝ ﻣﺎ ﺃﻧﺎ ﺑﺘﺎﺭﻛﻬﺎ ﺇﻥ ﺃﺣﺒﺒﺘﻢ ﺃﻥ ﺃﺅﻣﻜﻢ ﺑﺬﻟﻚ ﻓﻌﻠﺖ ﻭﺇﻥ ﻛﺮﻫﺘﻢ ﺗﺮﻛﺘﻜﻢ ﻭﻛﺎﻧﻮﺍ ﻳﺮﻭﻥ ﺃﻧﻪ ﻣﻦ ﺃﻓﻀﻠﻬﻢ ﻭﻛﺮﻫﻮﺍ ﺃﻥ ﻳﺆﻣﻬﻢ ﻏﻴﺮﻩ ﻓﻠﻤﺎ ﺃﺗﺎﻫﻢ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﺧﺒﺮﻭﻩ ﺍﻟﺨﺒﺮ ﻓﻘﺎﻝ ﻳﺎ ﻓﻼﻥ ﻣﺎ ﻳﻤﻨﻌﻚ ﺃﻥ ﺗﻔﻌﻞ ﻣﺎ ﻳﺄﻣﺮﻙ ﺑﻪ ﺃﺻﺤﺎﺑﻚ ﻭﻣﺎ ﻳﺤﻤﻠﻚ ﻋﻠﻰ ﻟﺰﻭﻡ ﻫﺬﻩ ﺍﻟﺴﻮﺭﺓ ﻓﻲ ﻛﻞ ﺭﻛﻌﺔ ﻓﻘﺎﻝ ﺇﻧﻲ ﺃﺣﺒﻬﺎ ﻓﻘﺎﻝ ﺣﺒﻚ ﺇﻳﺎﻫﺎ ﺃﺩﺧﻠﻚ ﺍﻟﺠﻨﺔ
صحيح البخاري

: ﻭﻓﻴﻪ ﺩﻟﻴﻞ ﻋﻠﻰ ﺟﻮﺍﺯ ﺗﺨﺼﻴﺺ ﺑﻌﺾ ﺍﻟﻘﺮﺁﻥ ﺑﻤﻴﻞ ﺍﻟﻨﻔﺲ ﺇﻟﻴﻪ ﻭﺍﻻﺳﺘﻜﺜﺎﺭ ﻣﻨﻪ ﻭﻻ ﻳﻌﺪ ﺫﻟﻚ ﻫﺠﺮﺍﻧﺎ ﻟﻐﻴﺮﻩ ،

ശൈഖുൽ ഹദീസ് ഇബ്നു ഹജർ റ പറയുന്നു.മനസ്സിന്റെ ചാച്ചിൽ പ്രകാരം
ഖുർആനിൽ ചില ഭാകത്തെ പ്രത്തേകമാക്കൽ അനുവദനീയമാണന്നതിനും അത് വിലക്കപ്പെട്ടതല്ലന്നും ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. ഫത്ഹുൽ ബാരി 1/

ചുരുക്കത്തിൽ നബി സ്വപഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അങ്ങികരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും ഇതിൽ നിന്നും മനസ്സിലാക്കാം മനസ്സിലാക്കാം
അത് പാടില്ല അനാജാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '

അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.

 ഇവിടെ നബി സ്വ പഠിപ്പിക്കാത്തതും ചെയ്യാത്തതും മറ്റുപള്ളികളിൽ സ്വഹാബത്ത് ചെയ്യാത്തതുമായ ഒരു ആജാരം  ഈ സ്വഹാബി ഏറ്റവും ഷ്രേട മുള്ള
എല്ലാ ഫർള് നിസ്കാരത്തിലും നിർവഹിച്ചിട്ടും നബി സ്വ അത് വിരോദിക്കുകയോ എത്രിക്കുകയോ ചെയ്തില്ല.

ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ തടയാറില്ലന്നും വ്യക്തമാണ്



അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ
ഇത്തരം നല്ല ആജാര മടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്

10.
തറാവീഹ് നിസ്കാരം ഒറ്റ ജമാഅത്തായി റമളാനിലെ എല്ലാ രാത്രികളിലും ഉമറ്: റ ഒരുമിച്ച് കൂട്ടിയത്  നല്ല ബിദ്അത്ത് نعمت البدعة ആയാണ് ഉമർ റ പറഞ്ഞത് അത് ബുഖാരി റ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹാഫിള്ഇബ്നു ഹജറുൽ  അസ്ഖലാനി പറയുന്നു. നബി സ്വ റമളാനിന്റെ നിസ്കാരത്തിന് വേണ്ടി ജനങ്ങളെ ഒരുമിച്ചുകൂട്ടിയിട്ടില്ല: എന്ന് സുഹ് രി റ യെ തൊട്ട് വന്നിട്ടുണ്ട് ഫത്ഹുൽ ബാരി  5/10

عن الزهري في هذا الحديث لم يكن رسول الله صلي الله عليه وسلم جمع الناس علي البيان  فتح الباري ٥/١٠
വീണ്ടും             സ്വഹീഹുൽ ബുഖാരിയുടെ തറാവീഹ് ന്റെ ഹദീസ് വിവരിച്ച് ഫത്ഹുൽ ബാരിയിൽ ശൈഖുൽ ഇസ്ലാം ഇബ്നു ഹജറ് റ പറയുന്നു.

ﻗﺎﻝ ﻋﻤﺮ : ﻧﻌﻢ ﺍﻟﺒﺪﻋﺔ
ഇത് നല്ല ബിദ്അത്താണ്
എന്ന ഉമർ റ വിന്റെ വാക്കിന്റെ വിവരണം .
ബിദ്അത്ത് എന്നൽ മുൻ മാതൃകയില്ലത്ത പുതുതായി ഉണ്ടാക്കുന്ന കാര്യമെന്നാണ്.
ശറഇൽ അതിനെ  സുന്നത്തിന്റെ എതിരിൽ ഉപയോഗിക്കപെടും'
അപ്പോൾ അത് മോഷമാക്കപ്പെട്ടതാണ്.
യഥാർത്തം - ബിദ്അത്ത് ശറഇൽ ഒരു നന്മയുടെ താഴേ പ്രവേഷിച്ചതാണെങ്കിൽ അത് ഹസനത്താണ് ( പുണ്യം)

ഇനി ആബിദ് അത്ത് ശറഇൽ തിന്മയുടെ കീഴിൽ പ്രവേശിച്ചാൽ അത് തിന്മയാണ്.
രണ്ടുമല്ലങ്കിൽ മുബാഹാണ് ( അനുവദനീയം )
ബിദ്അത്തിനെ അഞ്ച് ഹുക്മിലേക്ക് ഓഹരിചെയ്യാവുന്നതാണ് '

 (സുന്നത്ത് (പ്രിതി ഫലമുള്ളത് ) വാജിബ് (നിർബന്തമായതും പ്രതിഫലമുള്ളതു )
ഹറാം:  കറാഹത്ത്. മുബാഹ്)
 ഫത്ഹുൽ ബാരി 10/6
ﻗﺎﻝ ﻋﻤﺮ : ﻧﻌﻢ ﺍﻟﺒﺪﻋﺔ ‏) ﻓﻲ ﺑﻌﺾ ﺍﻟﺮﻭﺍﻳﺎﺕ : " ﻧﻌﻤﺖ ﺍﻟﺒﺪﻋﺔ " ﺑﺰﻳﺎﺩﺓ ﺗﺎﺀ ، ﻭﺍﻟﺒﺪﻋﺔ ﺃﺻﻠﻬﺎ ﻣﺎ ﺃﺣﺪﺙ ﻋﻠﻰ ﻏﻴﺮ ﻣﺜﺎﻝ ﺳﺎﺑﻖ ، ﻭﺗﻄﻠﻖ ﻓﻲ ﺍﻟﺸﺮﻉ ﻓﻲ ﻣﻘﺎﺑﻞ ﺍﻟﺴﻨﺔ ﻓﺘﻜﻮﻥ ﻣﺬﻣﻮﻣﺔ ، ﻭﺍﻟﺘﺤﻘﻴﻖ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﻣﻤﺎ ﺗﻨﺪﺭﺝ ﺗﺤﺖ ﻣﺴﺘﺤﺴﻦ ﻓﻲ ﺍﻟﺸﺮﻉ ﻓﻬﻲ ﺣﺴﻨﺔ ، ﻭﺇﻥ ﻛﺎﻥ ﻣﻤﺎ ﺗﻨﺪﺭﺝ ﺗﺤﺖ ﻣﺴﺘﻘﺒﺢ ﻓﻲ ﺍﻟﺸﺮﻉ ﻓﻬﻲ ﻣﺴﺘﻘﺒﺤﺔ ، ﻭﺇﻻ ﻓﻬﻲ ﻣﻦ ﻗﺴﻢ ﺍﻟﻤﺒﺎﺡ ، ﻭﻗﺪ ﺗﻨﻘﺴﻢ ﺇﻟﻰ ﺍﻷﺣﻜﺎﻡ ﺍﻟﺨﻤﺴﺔ فتح الباري ١٠/٦

ഇമാം ഖസ്തല്ലാനി [റ]രേഖപെടുത്തുന്നു.

 നിസ്കാരത്തിന് വേണ്ടി ഒരു മിച്ച് കൂടൽ നബി സ്വ അവർക്ക് സുന്നത്തിക്കാത്തതിനാലാണ് ഉമർ റ ഇതിനെ കുറിച്ച് ബിദ്അത്ത് എന്ന് പറയാൻ കാരണം.
സിദ്ധീഖ് റ ന്റെ കാലത്തും ഇപ്രകാരം ഒരു മിച്ചുകൂട്ടിയിരുന്നില്ല'
ഇർശാദുസ്സാ രി 4/656

അലിയ്യുൽ ഖാരി [റ] എഴുതുന്നു.
തറാവീഹി ലെ വലിയ ജമാഅത്തിന്റെ കാര്യം ഉണർത്തിയതും സ്തിരമായി അത് സ്ഥാപിച്ചതും ഉമർ [റ] ആയിരുന്നു. അതിനാൽ അതിന്റേയും അന്ത്യനാൾ വരെ അതനുസരിച്ചു പ്രവർത്തിക്കുന്നവരുടേയും പ്രതിഫലം അദ്ധേഹത്തിനുണ്ട് '

മിർഖാത്ത് 3/173

അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ
ഇത്തരം നല്ല ആചാരമടക്കമുള്ള കാര്യങ്ങൾക്ക് അംഗീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.

Thursday, October 31, 2019

തൗഹീദും ശിർക്കും ഇബാദത്തും തീരുമാനമാവാത്ത ഒഹാബി

https://docs.google.com/document/d/1zyNucL8I-UUQI4IDWMZJxLp-RZuWsiBSx7X7_yPQJZ8/edit?usp=drivesdk
https://docs.google.com/document/d/1zyNucL8I-UUQI4IDWMZJxLp-RZuWsiBSx7X7_yPQJZ8/edit?usp=drivesdk

തൗഹീദും ശിർക്കും ഇബാദത്തും തീരുമാനമാവാത്ത ഒഹാബികളുടെ
വൈരുദ്ധ്യങ്ങൾ അവരുടെ പുസ്തകത്തിൽ നിന്ന് നേരിട്ട് വായിക്കുക

തൗഹീദ് ശിർക്ക് ഒഹാബി വൈരുദ്ധ്യം

വഹാബി ശിർക്ക് 
————

മനുഷ്യ കഴിവിന്നതീതമായ ജീവിച്ചിരിക്കുന്നവരോടാ മരിച്ചവരോ ടോ സഹായാത്ഥന നടത്തുന്നത് ശിർക്കാണ് 
(ബഹുദൈവാരാധനയാണ് ) 

പുസ്തകം : അല്ലാഹുവിൻറെ ഔലിയാക്കൾ    
കെ. കുഞ്ഞീതു മദനി
പേജ് : 102

https://www.facebook.com/777959305671074/posts/781745648625773?sfns=mo
[10/31, 3:13 PM] റഫീഖ് പൊൻ മ: എന്താണ് പ്രാർത്ഥന
-----------------------------------
മനുഷ്യരുടെ കഴിവില്‍പെടാത്ത കാര്യങ്ങൾ സഫലീകരിച്ച് തെരാനായി മറ്റൊരു ശക്തിയോട് വിനയത്തോടും അതീവ താഴ്മയോടും ചോദിക്കുന്നതിനാണ് പ്രാർഥന( دعاء) എന്ന് പറയുന്നത് 

( മുജാഹിദ് KNM  മദ്രസയിലെ മൂന്നാം ക്ലാസിലെ പുസ്തകം )

(പുസ്തകം :-  സ്വഭാവ പാഠങ്ങള്‍ : മൂന്നാം ക്ലാസ്)

https://www.facebook.com/777959305671074/posts/1109389102528091?sfns=mo
[10/31, 3:15 PM] റഫീഖ് പൊൻ മ: ദുആ എന്നാല്‍ 
------------------------------
അഭൗതികമായ മാർഗ്ഗത്തില്‍ ഒരു നന്മ ലഭിക്കുന്നതിനു വേണ്ടിയോ ഒരു തിന്മ തടയുന്നതിനോ വേണ്ടിയുള്ള മനസ്സിന്റെ തേട്ടമാണ് 

വഹാബി പുസ്തകം 

(എപി:അബ്ദുൽ ഖാദിർ മൗലവി)
(പുസ്തകം :- ദൈവ വിശ്വാസം ഖുർആനിൽ)
( KNM പ്രസിദ്ധീകരണം , പേജ് :- 30 )

https://www.facebook.com/777959305671074/posts/1109397372527264?sfns=mo
[10/31, 3:17 PM] റഫീഖ് പൊൻ മ: വഹാബികളുടെ  ശിർക്ക്.
----------------------------------------
അറിയാത്ത മാർഗ തിലൂടെ സഹായം ലഭിക്കുമെന്ന വിശ്വാസത്തിൽ തേടൽ ശിർക്ക്.

വഹാബി പുസ്തകം
--------------------------------

( പുസ്തകം :- അല്ലാഹു 
പ്രസിദ്ധീകരണം :- KNM 
അബ്ദുൽ ഹഖ് സുല്ലമി 
 പേജ് :- 288 )

https://www.facebook.com/777959305671074/posts/1109630439170624?sfns=mo
[10/31, 3:17 PM] റഫീഖ് പൊൻ മ: അഭൗതികം
-----------------------
അഭൗതികം എന്ന് പറഞ്ഞാല്‍ നമുക്ക് അറിയാത്ത മാർഗ്ഗത്തിലൂടെ നമ്മേസഹായിക്കുക എന്നതാണ് 

( പുസ്തകം :- വാദ പ്രതിവാദങ്ങളിലൂടെ )

( എപി അബ്ദുൽ കാദർ മൗലവിയുമായിട്ടുള്ള അഭിമുഖം 
ഇകെഎം: പന്നൂർ എഴുതിയ പുസ്തകം
പ്രസിദ്ധീകരണം :- KNM )
( പേജ് :- 81 )

https://www.facebook.com/777959305671074/posts/1109639995836335?sfns=mo
[10/31, 3:18 PM] റഫീഖ് പൊൻ മ: മറഞ്ഞ വഴി എന്നാൽ :-  പുതിയ വാദം വഹാബികളുടെ - ജബ്ബാർ മൗലവി
-------------------------------
2007ന് ശേഷം ഉള്ളതെ
തെല്ലാം നിഷേധിച്ചു
 ജബ്ബാർ മൗലവി

@ പുതിയ വാദം @
    ----------------------
മറഞ്ഞ വഴി എന്നാല്‍ അറിയാത്ത മാർഗ്ഗത്തിലൂടെ സഹായിക്കുക എന്നർത്ഥം അല്ലാ എന്ന് പുതിയ വാദം

( അല്‍ഇസ്ലാഹ് മാസിക
ജൂണ്‍ :- 09
പേജ് :- 24 )

https://www.facebook.com/777959305671074/posts/1109652845835050/
[10/31, 3:18 PM] റഫീഖ് പൊൻ മ: പ്രാർഥന ആരാധനയാവാനുള്ള മാനദണ്ഡം
———————————————

ദൈവമെന്നോ ആരാധ്യനെന്നോ ദിവ്യത്വമുണ്ടെന്നോ വിശ്വാസമുണ്ടെങ്കിൽ ആ അർഥന ആരാധനയാണ് . ഈ വിശ്വാസമില്ലെങ്കിൽ വെറും സഹായർഥന മാത്രം ആണ് എന്ന് വഹാബികളുടെ പുസ്തകത്തിൽ

പുസ്തകം : അഹ്ലുസ്സുന്ന വൽ ജമാഅ 
പേജ് : 15

https://www.facebook.com/777959305671074/posts/1476232642510400?sfns=mo
[10/31, 3:18 PM] റഫീഖ് പൊൻ മ: വഹാബി പ്രാർത്ഥനയും ചുരത്തിലെ ആറാം വളവും
——————————————————-
നജീബ് താമരശ്ശേരി ചുരത്തിലൂടെ ഇറങ്ങിവരുന്ന ഒരു ബസ്സിൽ സഞ്ചരിക്കുന്നു . ആറാമത്തെ വളവിലെത്തിയപ്പോൾ ബണ്ടിൻറ ബ്രേക്ക് പൊട്ടി നിയന്ത്രണാതീതമായിത്തീരുന്നു . ഇടത് വശത്ത് ഉയർന്നുനിൽക്കുന്ന കുന്നുകൾ ! വലത് വശത്ത് അത്യഗാധ മായ ഗർത്തം ! അവന്റെ മുഴുവൻ ശക്തിയും തന്ത്രവും തളർന്നുപോകുന്നു . അവൻ പഠിച്ച പതിനെട്ടടവും നിഷ്ഫ ലമായിത്തീരുന്നു . ഇനി മനുഷ്യാതീത ശക്തിക്ക് മാത്രമെ തന്നെ രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് അവനുറപ്പാകുന്നു . ഈ ഘട്ടത്തിൽ തന്റെ ഹൃദയത്തിന്റെ അടിതട്ടിൽ നിന്നു നിഷ്കളങ്കമായി ഒരു പാത്ഥന ഉയരുന്നു . ' ' പടച്ചവനെ രക്ഷിക്കണേ '

പുസ്തകം : അല്ലാഹുവിൻറെ ഔലിയാക്കൾ
കെ - കുഞ്ഞീതു മദനി
പേജ് : 100 ‘ 101

https://www.facebook.com/777959305671074/posts/1508502319283432?sfns=mo
[10/31, 3:19 PM] റഫീഖ് പൊൻ മ: ഒഹാബീ മതക്കാര്‍ അറിയാതെ പറഞ്ഞുവെച്ച സത്യങ്ങളില്‍ ചിലത്!! :
"ദിവ്യത്വ സങ്കല്‍പത്തോടെ ചെയ്യുമ്പോഴേ ഒരു കാര്യം ആരാധനയാകൂ .. (അല്‍ മനാര്‍: 1988 ജനുവരി)
.........................................................................
അപ്പോള്‍ അങ്ങേയറ്റത്തെ അനുസരണവും താഴ്മയും അടിമത്വവുമൊക്കെത്തന്നെയും ഇബാദത്തും തൗഹീദിനു വിരുദ്ധവുമായിത്തീരേണമെങ്കില്‍ അതിന്റെ പിന്നില്‍ ദിവ്യത്വ സങ്കല്‍ പവും തദനുസാരമുള്ള വുശ്വാസവും കൂടി ഉണ്ടായിരിക്കേണമെന്നു വരുന്നു. ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ മുഴുവന്‍ പല ശൈലികളില്‍ ഇതു ഒരു നിബന്ധനയായി അംഗീകരിച്ചതഅയി കാണാം. ...........
(അല്‍ മനാര്‍: വാള്യം:33 , ലക്കം: 8 , 1988 ജനുവരി)
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
പോസ്റ്റെഡ്: 7-12-2018 (വെള്ളി)
അബൂ യാസീന്‍ അഹ്സനി - ചെറുശോല
ahsani313@gmail.com

https://www.facebook.com/777959305671074/posts/1427311887402476/

Friday, October 18, 2019

നബിദിനം പഴയ ഒഹാബി മതം




📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.




നബിദിനം ഈ കാലം ജീവിക്കുന്ന വഹാബികള്‍ക്ക് നരഗത്തിലെക്ക് പോകുന്ന വലിയ തിന്മയും ചിലര്‍ക്ക് ശിര്‍ക്കുമാണ്
നബിദിനം പഴയ കാല വഹാബികള്‍ക്ക് കൂലി ലഭിക്കുന്ന ഫലം സിദ്ധിക്കുന്ന വലിയ കാര്യമാണ്
///////////////////////////////////////////////////////////////////////////////////////////////////////////////////////////
;റബീഉല്‍ അവ്വല്‍ മാസം ഇതാ ആഗാതമായിരിക്കുന്നു, അത് നമ്മെ ആനന്ദിപ്പിക്കുന്നു . ആഹ്ലാദിപ്പിക്കുന്നു, നാം സന്തോഷം കൊണ്ട് ചാഞ്ചാടുന്നു. നമ്മുടെ ഹൃദയം വികസിക്കുന്നു. ഓരോ മുസ്ലിമിന്റെയും മുഖകരലങ്ങളില്‍ ഹര്‍ഷ ചിഹ്നങ്ങള്‍ കളിയാടുന്നു, ഓരോ ഭക്തനും സന്തോഷാശ്രുക്കള്‍പൊഴിക്കുന്നു.
എന്തുകൊണ്ട്? മാനവ ലോകത്തിന്റെ മാര്‍ഗങ്ങളെ വെട്ടിതെളിയിച്ചു തന്ന ആ പുണ്യാത്മാവ് ശഫീഉനാ മുഹമ്മദ്‌ (സ)തന്റെ പാദസ്പര്‍ശം കൊണ്ട് ഈ ഭൂമിയെ അനുഗ്രഹിച്ചിട്ടുള്ളത് ഇതു പോലെയുള്ള ഒരു റബീഉല്‍ അവ്വല്‍ മാസത്തിലായത്‌ കൊണ്ടുതന്നെ ' (അല്‍മുര്‍ഷിദ് 3/9
//////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////
E K മൌലവി
റബീഉല്‍ അവ്വല്‍ മാസംവരുമ്പോള്‍ മുസ്ലിംകളായ നമ്മുടെ മനസില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആഹ്ലാദവും ഉണ്ടായിത്തീരുന്നു, ഇതിനുള്ള കാരണം എന്തായിരിക്കുമെന്ന് തേടി നടക്കേണ്ടതില്ല. ലോകഗുരുവായ മുഹമ്മദ്‌ മുസ്തഫ (സ) ജനിച്ചത്‌ റബീഉല്‍ അവ്വല്‍ മാസത്തിലാണ് . അതുകൊണ്ട് തന്നെയാണ് ഈ മാസം അടുത്ത് വരുമ്പോള്‍ മുസ്ലിമീങ്ങള്‍ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത്. നബിയുനാ മുഹമ്മദ്‌ (സ) യെപറ്റി അറിയുന്ന ഏതൊരാള്‍ക്കും ഈ മാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ സാധിക്കില്ല. എന്തുകൊണ്ടെന്നാല്‍ ലോകത്തിന് റഹ്മത്തായിട്ടാണ് അള്ളാഹു തആലാ മുഹമ്മദ്‌ നബിയെ അയച്ചിട്ടുള്ളത്‌ (അല്‍ മുര്‍ഷിദ് പുസ്തകം 1ലക്കം 5)
///////////////////////////////////////////////////////////////////////////////////////////////////////////////////
റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ മൌലിദ് ഭംഗിയായി കഴിയുന്ന സമുദായം നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നുവെങ്കിലും അത് അറബി ഭാഷയിലായിരിക്കുന്നത് കൊണ്ട് പറയത്തക്ക ഫലമൊന്നും ഉണ്ടായിരുന്നില്ല .എന്നാല്‍ ഇടക്കാലത്ത് ചില സ്ഥലങ്ങളില്‍ അര്‍ഥം പറഞ്ഞു കൊണ്ട് മൌലിദ് ഓതുവാന്‍ തുടങ്ങിയിട്ടുണ്ട് . അധിക സ്ഥലങ്ങളിലും പോതുയോഗങ്ങളില്‍കൂടി നബിയുടെ മഹത്മ്യത്തെ കുറിച്ച് മലയാളത്തില്‍ പ്രസംഗങ്ങള്‍ നടത്തി വരുന്നുമുണ്ട്. ഇതെല്ലാം ഏറെക്കുറെ സന്തോഷകരം തന്നെ. (അല്‍ മുര്‍ഷിദ് പുസ്തകം 1 ലക്കം 5)
//////////////////////////////////////////////////////////////////////////////////////////////////////////////////////////////
KM മൌലവി
....അതിനായി മുഹമ്മദ്‌ നബിയെ അള്ളാഹുതആല ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ളതിന്ന് ഈ മാസത്തില്‍ ദഅവത്ത് പ്രചരിപ്പിക്കുക വഴിയായി നാം എല്ലാവരും അല്ലഹുത്തആലാക്ക് ശുക്ര്‍ ചെയ്യണം . അതിനായി ദേശങ്ങള്‍ തോറും മൌലിദ് യോഗങ്ങള്‍ കൂടി അതില്‍ നാനാജാതി മതസ്ഥരേയും സമ്മേളിപ്പിച്ച് അവര്‍ക്കെല്ലാം നബിയുടെ ദഅവത്ത് തബ്ലീഗ് ചെയ്യുന്ന കടമയെ നാം നിര്‍വഹിക്കുകയും ഈമാസത്തിലും റമസാന്‍ മാസത്തിലും എല്ലാ ദേശത്തും ഒരു തബ്ലീഗ് ഫണ്ട് ശേഖരിക്കുകയും വേണം (അല്‍ മുര്‍ഷിദ് പുസ്തകം 1 ലക്കം 5)
////////////////////////////////////////////////////////////////////////////////////////////////////////////////////////////////
മൌലവി അബൂഅഹ്മദ് റഷീദ്‌
ദൈവ സന്ദേശവാഹി ജനിച്ചമാസമാണ് റബീഉല്‍ അവ്വല്‍ . അതിനാല്‍ ആ മാസത്തെ മുസ്ലിംലോകം ആകമാനം കൊണ്ടാടുന്നു .ലോകം മുഴുവനും കൊണ്ടാടെണ്ടാതുമാണ് . ഈ കൊണ്ടാട്ടം പല നല്ലകാര്യങ്ങളും സാധിപ്പിക്കുന്നുണ്ട് .. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ് .അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ്‌ ലഭിക്കുന്നവര്‍ ഭാഗ്യവാന്മാരുമാണ് . ഈ സദസ്സില്‍ സഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം കൂടിയിരിക്കണം (അല്‍ മുര്‍ഷിദ് പുസ്തകം 4 ലക്കം 1)
////////////////////////////////////////////////////////////////////////////////////////////////////////////////////////////
EK മൌലവി
മുസ്ലിം ലോകത്തെ ആകമാനം ആനന്ദ സാഗരത്തില്‍ റഹ്മത്തിനാല്‍ ആറടിപ്പിക്കുന്ന രകളിപ്പിക്കുന്ന റബീഉല്‍ അവ്വല്‍ മാസം ഇതാ ആഗാതമായിരിക്കുന്നു റബീഉല്‍ അവ്വല്‍ മാസത്തിന്റെ ആഗമനം ലോകത്തിന്റെ അനുഗ്രഹമായി അവതരിപ്പാനായ മുഹമ്മദ്‌ മുസ്തഫ യുടെ ജനനത്തെയാണ്
അല്‍ മുര്‍ഷിദ് റബീഉല്‍ അവ്വല്‍ HIJRA 1355
/////////////////////////////////////////////////////////////////////////////////////////////////////////////////////////////

Thursday, October 17, 2019

മന്ത്രം, ഏലസ്സ്, ഖുര്‍ആനും,സുന്നത്തും* *എന്ത് പറയുന്നു ?


[📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.




📚📚📚📚📚📚📚📚📚📚📚

*ഉറുക്ക്, മന്ത്രം, ഏലസ്സ്, ഖുര്‍ആനും,സുന്നത്തും*
 *എന്ത് പറയുന്നു ?*❓
⚡⚡⚡⚡⚡⚡⚡
ഒരു കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ;!
ആദ്യകാല മുജാഹിദുകള്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളെയും നിഷിദ്ധമായി എതിര്‍ത്തിരുന്നു .
ഇപ്പോള്‍ നവീന സലഫികള്‍,ഗള്‍ഫ്‌ നാടുകളിലെ സലഫി പണ്ഡിതന്മാര്‍ മന്ത്രത്തെ അംഗീകരിച്ചപ്പോള്‍ കേരള മുജാഹിദുകള്‍ *"റുക്കിയ്യ ശറഇയ്യ"* എന്ന പേരില്‍ ഇപ്പോള്‍ ഇതിനെ അംഗീകരിച്ചു വരുന്നു.

വിഷയത്തിലോട്ട്‌ കടക്കാം, നബി (സ) മന്ത്രങ്ങളെയും , എലസ്സുകളെയും എതിര്‍ത്തിട്ടുണ്ട് . അത് ശിര്‍ക്ക് കലര്‍ന്ന മന്ത്രങ്ങളും , ജാഹിലിയ കാലഘട്ടത്തിലെ ദൈവങ്ങളുടെ പേര് ഉച്ചരിച്ചു ഊതുന്ന മന്ത്രങ്ങളും ആയിരുന്നു എന്ന് വ്യക്തമായി തന്നെ ഹദീസുകളുടെ ഷറഹ് പഠിക്കുന്നവര്‍ക്ക് ബോധ്യപ്പെടും ...

ഖുര്‍ആന്‍ ആയത്തുകളും , അല്ലാഹുവിന്‍റെ നാമങ്ങളും ഉച്ചരിച്ചു മന്ത്രിക്കുന്ന മന്ത്രങ്ങള്‍ അനുവദനീയമാണ് , അത് സ്വഹാബത്ത് നമുക്ക് കാണിച്ചു തന്നിട്ടുള്ളതും , നബി (സ) അനുമതി കൊടുത്തിട്ടുള്ളതും ആണ് , 
ഒന്ന് വിശദമായി പഠിക്കാം .

ഉറുക്ക്, മന്ത്രം, ഏലസ്സ് തുടങ്ങിയ ആത്മീയചികിത്സകള്‍ക്ക് ഇസ്ലാമില്‍ വ്യക്തമായ തെളിവുകളുണ്ട്.

 ഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികള്‍ക്ക് കാരുണ്യവും ശമനവുമായി നാം ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു’‘ 
(അല്‍ഇസ്റാഅ്, 82). 
ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതുന്നു “ഖുര്‍ആന്‍ ശാരീരികവും ആത്മീയവുമായ രോഗങ്ങള്‍ക്ക് ശമനമാകുന്നു” 
(റാസി 11/35). 

ഇമാം ഖുര്‍ത്വുബി (റ) വിശദീകരിക്കുന്നു:
“ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക് ശമനമാകുന്നത് അതു കൊണ്ട് മന്ത്രിക്കുകയും എഴുതിക്കെട്ടുകയും ചെയ്യുമ്പോഴാണ്” 
(അല്‍ജാമിഅ് ലി അഹ്കാമില്‍ ഖുര്‍ആന്‍, 5/284).

ഇമാം നവവി(റ) പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍ കൊണ്ടും അറിയപ്പെടുന്ന ദിക്റുകള്‍ കൊണ്ടും മന്ത്രിക്കുന്നതിന് വിരോധമില്ല. അത് സുന്നത്താകുന്നു”
(ശറഹു മുസ്ലിം 7/169).

നബി (സ്വ) മന്ത്രിക്കുകയും സ്വഹാബത്ത് അത് അനുകരിക്കുകയും ചെയ്ത സംഭവം ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. 
'നബി (സ്വ) യുടെ മന്ത്രം’ എന്ന അധ്യായത്തില്‍ അബ്ദുല്‍ അസീസി ല്‍ നിന്ന് നിവേദനം: “അദ്ദേഹം പറയുന്നു: ഞാനും സാബിതും അനസുബ്നു മാലിക് (റ) വിന്റെ അടുക്കല്‍ ചെന്നു. സാബിത് പറഞ്ഞു: അബാ ഹംസഃ, എനിക്ക് സുഖമില്ല. അപ്പോള്‍ അനസ് (റ) ചോദിച്ചു: ഞാന്‍ നബി (സ്വ) യുടെ മന്ത്രം കൊണ്ട് നിന്നെ മന്ത്രിക്കട്ടെയോ? സാബിത് ‘അതെ’ എന്ന് മറുപടി പറഞ്ഞു”
 (ബുഖാരി വാ. 13, പേ. 117).

ആഇശഃ (റ) പറയുന്നു: “നിശ്ചയം നബി(സ്വ)മന്ത്രിക്കാറുണ്ടായിരുന്നു” 
(ബുഖാരി വാ. 13, പേ. 118).

ആഇശഃ(റ)യില്‍ നിന്നു നിവേദനം: 
“നബി(സ്വ ഭാര്യമാരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അവിടുന്ന് മുഅവ്വിദതൈനി ഓതി രോഗിയെ ഊതാറുണ്ടായിരുന്നു. രോഗബാധിതനായപ്പോള്‍ നബി (സ്വ) ഈ സൂറതുകള്‍ ഓതി സ്വന്തം കൈയില്‍ ഊതി ശരീരം തടവുകയും ചെയ്തിരുന്നു” 
(ബുഖാരി 13/126, മുസ്ലിം 14/182).

നബി(സ്വ) തുപ്പുനീരു കലര്‍ത്തി മന്ത്രിച്ച സംഭവം ഉദ്ധരിക്കുന്ന ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുല്‍ഖയ്യിം എഴുതുന്നു: “ഈ ഹദീസിന്റെ അര്‍ഥം ഇപ്രകാരമാണ്. 
അല്‍പ്പം തുപ്പുനീര് തന്റെ ചൂണ്ടുവിരലില്‍ എടുത്തു മണ്ണില്‍ പുരട്ടി നബി (സ്വ) യുടെ തുപ്പുനീര് പുരട്ടിയ ആ മണ്ണ് മുറിവില്‍ പുരട്ടുകയും ചെയ്തു” 
(സാദുല്‍ മആദ്, 4/147).

 ഈ ഹദീസിനെക്കുറിച്ച് ഇബ്നുഹജര്‍  എഴുതുന്നു: “ഇമാം നവവി (റ) ഈ ഹദീസിന്റെ അര്‍ഥം വിവരിക്കുന്നതിങ്ങനെയാണ്: നബി (സ്വ) തന്റെ തുപ്പുനീര് പുരട്ടിയ മണ്ണില്‍ മന്ത്രം ഉരുവിട്ടുകൊണ്ട് മുറിവില്‍ പുരട്ടിയിരുന്നു ഖുര്‍തുബി (റ) പറയുന്നു: “എല്ലാ വേദനകള്‍ക് മന്ത്രിക്കാമെന്നതിന് ഈ ഹദീസ് തെളിവാകുന്നു” 
(ഫുല്‍ ബാരി 13/121).ഹാഫിള് ഇബ്നു അബീശൈബഃ (റ)

 ആഇശഃ (റ) യില്‍ നിന്ന് നിവേദനം ചെയ്യുന്നു: “വെള്ളത്തില്‍ മന്ത്രിച്ച വെള്ളം രോഗിയുടെ മേല്‍ കുടയുന്നതിന് യാതൊരു വിരോ ധവുമില്ല” (മുസ്വന്നഫ്, 5/433).


അയ്യൂബ് (റ) പറയുന്നു: “ഞാന്‍ ഇബ്നു ഉമര്‍(റ)വിന്റെ മകന്‍ ഉബൈദുല്ലാഹിയുടെ കൈയില്‍ (മന്ത്രിച്ച) നൂല്‍ കണ്ടു”(മുസ്വന്നഫ് ഇബ്നു അബീശൈബഃ, 5/439).

ഇമാം നവവി(റ)പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍, ദിക്റുകള്‍ എന്നിവ കൊണ്ട് മന്ത്രിക്കുന്നതിന് വിരോധമില്ല” (ശറഹുല്‍മുഹദ്ദബ് 9/67). 

വിശുദ്ധ ഖുര്‍ആനോ മറ്റു ദിക്റുകളോ എഴുതികെട്ടുന്നതിനാണ് ‘ഏലസ്സ്’ എന്നു പറയുന്നത്. അംറുബ്നു ശുഐബ് (റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു: “ഉറക്കത്തിലുണ്ടാകുന്ന ഭയത്തില്‍ നിന്ന് മോചനം നേടാനായി, അഊദു ബികലിമാത്തില്ലാഹി… എന്നു തുടങ്ങുന്ന മന്ത്രം നബി(സ്വ)സ്വഹാബത്തിന് പഠിപ്പിച്ചുകൊടുത്തിരുന്നു.
സ്വഹാബി പ്രമുഖനായ ഇബ്നുഅംറ്(റ)പ്രായപൂര്‍ത്തിയായ തന്റെ മക്കള്‍ക്ക് ഇത് പഠിപ്പിച്ചുകൊടുക്കുകയും ചെറിയ കുട്ടികള്‍ക്ക് ഇത് എഴുതി ക്കൊടുക്കുകയും ചെയ്തിരുന്നു” (അബൂദാവൂദ്, 16/222).

 “ഇബ്നുഉമര്‍(റ) ഉറുക്കെഴുതി തന്റെ കുട്ടിയുടെ കഴുത്തില്‍ കെട്ടിക്കൊടുത്തിരുന്നു” (റാസി, 1/82)

ഹാഫിളു ഇബ്നു അബീശൈബഃ (റ) ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്നു:
“പ്രസവിക്കാന്‍ വിഷമിക്കുന്ന സ്ത്രീക്ക് നിസാഅ് സൂറഃയിലെ 46-ാം ആയതും അഹ്ഖാഫ് സൂറഃയിലെ 35-ആം ആയതും മറ്റു ചില ദിക്റുകളും പിഞ്ഞാണത്തില്‍ എഴുതി അത് കഴുകിയ വെള്ളം കുടിപ്പിച്ചാല്‍ പ്രസവം സുഖകരമാകുന്നതാണ്”
 (മുസ്വന്നഫ്, 5/433).

ഇബ്നുല്‍ഖയ്യിം എഴുതുന്നു: “വൃത്തിയുള്ള ഒരു പാത്രത്തില്‍ സൂറതുല്‍ ഇന്‍ശിഖാഖ് ഒന്നുമുതല്‍ നാലുവരെയുള്ള ആയതുകള്‍ എഴുതി അത് കഴുകിയ വെള്ളം ഗര്‍ഭിണിയെ കുടിപ്പിക്കുകയും അവളുടെ വയറിന്മേല്‍ കുടയുകയും വേണം”(സാദുല്‍ മആദ്, 4/292).

ഇബ്നുതൈമിയ്യഃ
എഴുതുന്നു: “ഖുര്‍ആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കല്‍ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാല്‍ ബിസ്മില്ലാഹി…. എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തില്‍ എഴുതി അവളെ കുടിപ്പിക്കണം. അലി(റ)പറയുന്നു: ഒരു കടലാസില്‍ ഇത് എഴുതി സ്ത്രീയുടെ തോളില്‍ കെട്ടണം. ഞാന്‍ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാള്‍ അത്ഭുതകരമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല” 
(ഫതാവാ ഇബ്നുതൈമിയ്യഃ, 19/36).

മന്ത്രം, ഉറുക്ക്, ഏലസ്സ് തുടങ്ങിയവക്കെല്ലാം നബി (സ്വ) മാതൃക കാണിക്കുകയും അത് സ്വഹാബിമാര്‍ക്കിടയില്‍ വ്യാപകമാവുകയും ചെയ്തിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. 

ഇന്നത്തെ പരിഷ്കരണവാദികളുടെ ആചാര്യന്മാരായ ഇബ്നു തൈമിയ്യഃ, ഇബ്നുല്‍ഖയ്യിം തുടങ്ങിയവര്‍ പോലും അത് അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും മുസ്ലിം സമുദായത്തില്‍ നിന്ന് ഇത്തരം ആത്മീയ ചികിത്സാ മുറകള്‍ പറിച്ചുമാറ്റാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ മുന്‍കാല നേതാക്കളുടെ ഗ്രന്ഥങ്ങളെങ്കിലും ഒന്ന് പരിശോധിച്ചിരു ന്നെങ്കില്‍!

⚡⚡⚡⚡⚡⚡⚡⚡⚡
ഇസ്ലാമിക് ആദർശ കൗൺസിലിംഗ്.
*🎯SIM-DA'WA-CENTRE-TGI 🎯*
〰〰〰〰〰〰〰〰〰〰

Tuesday, October 15, 2019

ഖബർ സിയാറത്ത് മുത്ത് നബിയുടേത് പ്രത്തേ കം പുണ്യമുണ്ടോ?



📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

ചോദ്യം

നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖബർ സിയാറത്ത് ചെയ്യൽ പ്രത്യേക പുണ്യം ഇല്ലെന്നും സാധാ ഖബർ സിയാറത്ത് ചെയ്യുന്നത് പോലെയുള്ള പുണ്യമേ അതിനുള്ളു എന്നും ചില വഹാബി പുരോഹിതവർഗ്ഗം വാദിക്കുന്നു എന്നാൽ മുസ്ലീങ്ങൾ അതിൽ എന്താണ് വിശ്വസിക്കുന്നത് '



 മറുപടി

ഇമാം നവവി റ   പറയുന്നു'

واعلم أن زيارة قبر رسول الله صلى الله عليه وسلم من أهم القربات وأنجح المساعي ، فإذا انصرف الحجاج والمعتمرون من مكة استحب لهم استحبابا متأكدا أن يتوجهوا إلى المدينة لزيارته صلى الله عليه وسلم شرح المهذب


*നീ മനസ്സിലാക്കുക നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖബർ സിയാറത്ത് ചെയ്യൽ ഏറ്റവും പ്രധാനപ്പെട്ട പുണ്യകർമ്മങ്ങളിൽ പെട്ടതാണ് ഏറ്റവും വിജയകരമായ പ്രവർത്തികളിലും പെട്ടതാണ്. അതുകൊണ്ടുതന്നെ  ഹജ്ജ് മാരും ഉംറ ചെയ്യുന്നവരും മക്കയിൽ നിന്നും പിരിഞ്ഞു പോരുമ്പോൾ  നബിസല്ലല്ലാഹു അലൈഹി വസല്ലമ യെ സിയാറത്ത് ചെയ്യാൻ വേണ്ടി മദീനയിലേക്ക് മുന്നിടൽ ശക്തമായ സുന്നത്താണ്
(ശറഹുൽ മുഹദ്ധബ്)*


ഖത്വീബ് ശിര്‍ബീനി(റ) എഴുതുന്നു:സ്ത്രീകളുടെ സിയാറത്ത് സംബന്ധമായി വന്ന അഭിപ്രായങ്ങള്‍ *മുര്‍സലീങ്ങളുടെ നേതാവിന്റെ ഖബ്ര്‍ സന്ദര്‍ശിക്കുന്നതിനെപ്പറ്റിയല്ല. അത് സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏറ്റവും വലിയ ഇബാദത്തുകളില്‍പെട്ടതാണ്.* മറ്റു അമ്പിയാക്കള്‍, ശുഹദാക്കള്‍, സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബ്റുകള്‍ സന്ദര്‍ശിക്കലും സ്ത്രീകള്‍ക്കു സുന്നത്താണെന്ന് ( മുഗ്നി ।/365)


ഇമാം റംലി(റ) പറയുന്നു:*നബി(സ്വ)യുടെ ഖബ്.ര്‍ *സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്കു കറാഹത്തില്ലെന്നു മാത്രമല്ല *അത് സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏറ്റവും വലിയ പുണ്യകര്‍മ്മങ്ങളില്‍ പെട്ടതാണ്.* ഇബ്നുരിഫ്അത്തും (റ) ഖമൂലി(റ)യും പ്രസ്താവിച്ചപോലെ മറ്റു അമ്പിയാഔലിയാക്കളുടെ ഖബ്റുകള്‍ സന്ദര്‍ശിക്കുന്നതും സ്ത്രീകള്‍ക്ക് സുന്നത്താകേണ്ടിയിരിക്കുന്നു. പ്രബലാഭിപ്രായം അതാണ് (നിഹായ: 3/37).

ഹമ്പലി മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ അലിയ്യുബ്നു ഉബയ്ദില്ലാഹി സ്സാഗൂനി (റ) (ഹി: 455527) ‘അല്‍ഇഖ്നാഅ്‘ ല്‍ പറയുന്നു: സ്ത്രീകള്‍ കരയാനും ശബ്ദമുയര്‍ത്താനും ഏറെ സാധ്യതകളുള്ളതിനാല്‍ ഖബ്.ര്‍ സിയാറത്ത് സ്ത്രീകള്‍ക്ക് കറാഹത്താണ്. *എന്നാല്‍ നബി(സ്വ)യുടെ ഖബ്.ര്‍ സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്ക് സുന്നത്താണ്. നിശ്ചയം അത് ഏറ്റം വലിയ ഇബാദത്തുകളില്‍ പെട്ടതുമാണ്. *മറ്റു അമ്പിയാക്കള്‍, സ്വാലിഹീങ്ങള്‍, ശുഹദാക്കള്‍ തുടങ്ങിയവരുടെ ഖബ്റുകളേയും അതോട് താരതമ്യം ചെയ്യല്‍ അത്യാവശ്യമാണ്. (അല്‍ ഇഖ്നാഅ്: 1/192)


അല്ലാമ കിർമാനി(റ) യെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:


قال الكرماني : وقع في هذه المسألة في عصرنا في البلاد الشامية مناظرات كثيرة ، وصنف فيها رسائل من الطرفين ، قلت : يشير إلى ما رد به الشيخ تقي الدين السبكي وغيره على الشيخ تقي الدين ابن تيمية ، وما انتصر به الحافظ شمس الدين بن عبد الهادي وغيره لابن تيمية ، وهي مشهورة في بلادنا ، والحاصل أنهم ألزموا ابن تيمية بتحريم شد الرحل هذا اللازم لا بأس به ، وقد التزمه الشيخ ، وليس في ذلك بشاعة بحمد الله عند من عرف السنة ومواردها ومصادرها ، والأحاديث المروية في فضل زيارة قبر النبي صلى الله عليه وسلم كلها ضعيفة ، بل موضوعة كما حقق ذلك أبو العباس في منسكه وغيره ، ولو صحت لم يكن فيها حجة على جواز شد الرحال إلى زيارة قبره عليه الصلاة والسلام من دون قصد المسجد ، بل تكون عامة مطلقة ، وأحاديث النهي عن شد الرحال إلى غير المساجد الثلاثة يخصها ويقيدها ، والشيخ لم ينكر زيارة قبر النبي صلى الله عليه وسلم من دون شد الرحال ، وإنما أنكر شد الرحال من أجلها مجردا عن قصد المسجد ، فتنبه وافهم ، والله أعلم . إلى زيارة قبر سيدنا رسول الله صلى الله عليه وسلم ، وأنكرنا [ ص: 80 ] صورة ذلك ، وفي شرح ذلك من الطرفين طول ، وهي من أبشع المسائل المنقولة عن ابن تيمية ، ومن جملة ما استدل به على دفع ما ادعاه غيره من الإجماع على مشروعية زيارة قبر النبي صلى الله عليه وسلم ما نقل عن مالك ، أنه كره أن يقول : زرت قبر النبي صلى الله عليه وسلم ، وقد أجاب عنه المحققون من أصحابه بأنه كره اللفظ أدبا لا أصل الزيارة ، فإنها من أفضل الأعمال وأجل القربات الموصلة إلى ذي الجلال ، وأن مشروعيتها محل إجماع بلا نزاع ، والله الهادي إلى الصواب . (فتح الباري: ١٠٥/٤)


കിർമാനി(റ) പറയുന്നു. ഇവ്വിഷയകമായി നമ്മുടെ കാലത്ത് സിറിയയിലെ നാടുകളിൽ ധാരാളം വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ഇരു ഭാഗത്ത് നിന്നും തദ്വിഷയകമായി ഗ്രന്ഥരചനകളും നടന്നിട്ടുണ്ട്.

    ഇമാം അസ്ഖലാനി(റ) പറയുന്നു. തഖിയുദ്ദീൻ സുബ്കി(റ)യും മറ്റും ഇബ്നു തൈമിയ്യയെ ഖണ്ഡിച്ചതും ഹാഫിള് ശംസുദ്ദീൻ ഇബ്നുഅബ്ദിൽഹാദിയും  മറ്റും ഇബ്നുതൈമയ്യക്കനുകൂലമായി സംസാരിച്ചതും സൂചിപിച്ചായിരിക്കാം കിർമാനി(റ) അപ്രകാരം പറഞ്ഞത്. അക്കാര്യം നമ്മുടെ നാടുകളിൽ പ്രസിദ്ദമാണ്. അതിന്റെ വ്യക്തമായ ചിത്രം നമുക്കറിയില്ലെങ്കിലും നമ്മുടെ നേതാവ് മുഹമ്മദ്‌  നബി(സ) യുടെ ഖബ്റ്സിയാറത്ത് ചെയ്യാൻ വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്ന് പ്രഖ്യാപിചതിന്റെ പേരിൽ ഇബ്നു തൈമിയ്യയെ അവർ ഉത്തരം മുട്ടിച്ചുവെന്നാണ് ചുരുക്ക വിവരം. ഇരു ഭാഗത്ത് നിന്നും ഉന്നയിച്ച വാദഗതികൾ വിശദീകരിച്ചാൽ നീണ്ടു പോകും. ഇബ്നു തൈമിയ്യയിൽ നിന്നുദ്ദരിക്കപ്പെടുന്ന വിഷയങ്ങളിൽ വെച്ച് ഏറ്റവും മോശമായതാണിത്. 'നബി(സ)യുടെ ഖബ്റ് ഞാൻ സന്ദർശിച്ചു' എന്ന് പറയുന്നതിനെ ഇമാം മാലിക്(റ) വെറുത്തിരുന്നുവെന്ന് ഇമാം മാലിക്(റ) വിൽ നിന്ന് ഉദ്ദരിക്കപ്പെടുന്നുണ്ട്. അതിൽ പിടിച്ച് തൂങ്ങിയാണ് നബി(സ) യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്ന് ഇജ്മാഉകൊണ്ട് സ്ഥിരപ്പെട്ട കാര്യമാണെന്ന പണ്ഡിതപ്രസ്താവനയെ ഇബ്നുതൈമിയ്യ  ഖണ്ഡിക്കുന്നത്. എന്നാൽ ഇമാം മാലിക്(റ) സിയാറത്തിനെയല്ല വെറുത്തതെന്നും മര്യാദ എന്ന നിലക്ക് ആ പദപ്രയോഗത്തെ മാത്രമാണ് ഇമാം മാലിക്(റ)ന്റെ അസ്വഹാബിൽപെട്ട മുഹഖിഖീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.* കാരണം നബി(സ)യുടെ ഖബ്റ് സന്ദർശിക്കുന്നത് ഏറ്റവും വലിയ പുണ്യകർമങ്ങളിൽപെട്ടതും അല്ലാഹുവിലേക്ക് ചേർക്കുന്ന ഇബാദത്തുകളിൽ പെട്ടതുമാണ്. അത് സുന്നത്താണെന്നത് അവിതർക്കിതമായി സ്തിരപ്പെട്ടതുമാണ്.* (ഫത്ഹുൽബാരി: 4/105)
ഇബ്നു ഹജർ(റ) എഴുതുന്നു:


ويسن زيارة قبر النبي صلى الله عليه وسلم لكل أحد، وقيل: يجب، والمنازع فى طلبها ضال مضل. (تحفة المحتاج: ١٤٤/٤)


നബി(സ)യുടെ ഖബ്റ് സന്ദർശിക്കൽ എല്ലാവര്ക്കും സുന്നത്താണ്. അത് സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്‌.(തുഹ്ഫത്തുൽ മുഹ്താജ് : 4/144)


നബി(സ)യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ ആരാണെന്ന് അല്ലാമ ശർവാനി(റ)വിവരിക്കുന്നു:


قال الشرواني: (قوله: والمنازع) وهو ابن تيمية ومن تبعه من الفرقة الضالة المشهورة في زمننا بالوهابية خذلهم الله تعالى . (١٤٤/٤)


ഇബ്നു തൈമിയ്യയും അദ്ദേഹത്തിൻറെ അനുയായികളുമാണ്‌ അതിൽ തർക്കിക്കുന്നവർ. ഇക്കാലത്ത് വഹാബികൾ എന്ന പേരിൽ പ്രസിദ്ദരായ പിഴച്ച വിഭാഗക്കാരാണ് അദ്ദേഹത്തിൻറെ അനുയായികൾ. അല്ലാഹു അവരെ പരാജയപ്പെടുത്തട്ടെ. (ശർവാനി: 4/144)

/

ഇബ്നു ഹജറുൽ ഹൈതമി(റ) ഈളാഹിന്റെ ഹാശിയയിൽ എഴുതുന്നു:


ولا يغتر بانكار ابن تيمية لسن زيارته صلى الله عليه وسلم فإنه عبد أضله الله كما قاله العز بن جماعة.....ولقد كفره كثير من العلماء ، عامله الله بعدله وخذل متبعيه الذين نصروا ما افتراه على الشريعة الغراء (حاشية الإيضاء: ٤٨١)


നബി(സ)യുടെ ഖബ്റ് സിയാറത്ത് സുന്നതാണെന്നതിനെ ഇബ്നു തൈമിയ്യ വിമർശിച്ചത് കൊണ്ട്  ആരും വഞ്ചിതരാകരുത്. കാരണം ഇബ്നു ഇസ്സുബ്നു ജമാഅ (റ) പ്രഖ്യാപിച്ചത്പോലെ അല്ലാഹു വഴിപിഴപിച്ചവനാണയാൾ..... ധാരാളം പണ്ഡിതന്മാർ അയാള് കാഫിറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു നീതിപരമായി അയ്യാളോട് പെരുമാറുകയും വ്യക്തമായ ശരീഹത്തിൽ അയാള് നിർമിച്ചുണ്ടാക്കിയ ആശയത്തെ സഹായിക്കുന്ന അയാളുടെ അനുയായികളെ അല്ലാഹു പരാജയപ്പെടുത്തുകയും ചെയ്യട്ടെ. (ഹാഷിയാത്തുൽ ഈളാഹ്: 481)


ഇബ്നു ഹജർ(റ) വിവരിച്ച ഒരു ചോദ്യവും മറുവടിയും നമുക്കിപ്പോൾ വായിക്കാം. 


ചോദ്യം.

/

 كيف تحكى الاجماع السابق على مشروعية الزيارة والسفر إليها وطلبها ، وابن تيمية من متأخري الحنابلة منكر لمشروعية ذلك كله كما رواه السبكي في حطه وأطال أعني ابن تيمية في الاستدلال لذلك بما تمجه الاسماع وتنفر عنه الطباع بل زعم حرمة السفر إليها اجماعا وانه لا يقصر فيه الصلاة ، وان جميع الأحاديث الواردة فيها موضوعة وتبعه بعض من تأخر عنه من أهل مذهبه ؟


നബി(സ)യുടെ ഖബ്റ് സിയാറത്തും അതിനു വേണ്ടിയുള്ള യാത്രയും സുന്നത്താണെന്നതിൽ ഇജ്മാഉണ്ടെന്ന് നിങ്ങൾ എങ്ങനെയാണ് പറയുന്നത്?. ഹമ്പലി മദ്ഹബിലെ പിൽക്കാലക്കാരിൽപ്പെട്ട ഇബ്നു തൈമിയ്യ , ഇമാം സുബ്കി(റ) രേഖപ്പെടുത്തിയത് പോലെ അതെല്ലാം നിഷേധിക്കുന്നുണ്ടല്ലോ?. അതിനു പ്രമാണമായി ഇബ്നു തൈമിയ്യ ദീർഘിപ്പിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ കേൾവികൾ തുപ്പികളയുന്നതും പ്രക്രതികൾ വെറുക്കുന്നതുമായ സംസാരമാണ് അതെല്ലാം. എന്ന് മാത്രമല്ല നബി(സ) യുടെ ഖബ്റ്സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്നകാര്യം ഇജ്മാഉള്ളതാണെന്നും ആ യാത്രയിൽ ചുരുക്കി നിസ്കരിക്കാൻ പറ്റില്ലെന്നും തദ്വിഷയകമായി വന്ന എല്ലാ ഹദീസുകളും മനുഷ്യ നിര്മ്മിതമാണെന്നും ഇബ്നു തൈമിയ്യ വാടിക്കുന്നുണ്ടല്ലോ. അദ്ദേഹത്തിൻറെ മദ്ഹബുകാരിൽപെട്ട പിൽക്കാലക്കാരിൽ ചിലർ അദ്ദേഹത്തോട്  പിന്തുടരുകയും ചെയ്യുന്നുണ്ടല്ലോ?


മറുവടി:


/


قلت : من ابن تيمية؟ حتى ينظر إليه؟ أو يعول في شيء من أمور الدين عليه ؟ وهل هو الا كما قال جماعة من الأئمة الذين تعقبوا كلماته الفاسدة وحججه الكاسدة حتى أظهروا أعوار سقطاته وقبائح أوهامه وغلطاته ، كالعز بن جماعة عبد أضله الله وأغواه والبسه رداء الخزي وأرواه وبوأه من قوة الافتراء والكذب ما أعقبه الهوان وأوجب له الحرمان .(الجوهر المنظم: ص: ٥٩)


പരിഗണിക്കാനും മതകാര്യത്തിൽ അവലംബമാക്കാനും ഇബ്നുതൈമിയ്യ ആരാണ്? അദ്ദേഹത്തിൻറെ ഫാസിദായ സംസാരങ്ങളും ചെലവാകാത്ത പ്രമാണങ്ങളും സസൂക്ഷ്മം പരിശോദിച്ചറിഞ്ഞ ഒരു കൂട്ടം പണ്ഡിതന്മാർ അദ്ദേഹത്തിൻറെ അബദ്ദങ്ങളും മോശമായ ചിന്താധാരയും തുറന്നു കാണിക്കുകയും അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്. നിന്ദ്യതയുടെ പട്ടം അല്ലാഹു അദ്ദേഹത്തിനു ധരിപ്പിക്കുകയും എന്നും നിസാരതയും അവഗണനയും ഏറ്റു വാങ്ങാൻ പര്യാപ്തമായ പച്ച കള്ളത്തരം അയാൾ നിർമ്മിച്ചുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല അദ്ദേഹത്തെ പരിഗണിക്കെണ്ടുന്ന ആവശ്യമേയില്ല. (അൽജൗഹറുൽ മുനള്വം പേ. 59)





അസ് ലം സഖാഫി
പരപ്പനങ്ങാടി

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...