Sunday, October 13, 2019

മുഹമ്മദ് നബിക്ക് പോലും ഭൂമി മുഴുവൻ നീതി കൊണ്ട് നിറചില്ലേ. ഒഹാബികളുടെ വാദം

" മുഹമ്മദ് നബിക്ക് പോലും ഭൂമി മുഴുവൻ നീതി കൊണ്ട് നിറക്കുവാൻ സാധിച്ചിട്ടില്ല."

[ ഇസ് ലാമിൽ സ്ഥിരപ്പെട്ട സുന്നത്തു നമസ്കാരങ്ങൾ  , പേജ് :18
എ . അബ്ദു സലാം സുല്ലമി ]

ഇങ്ങനെ കരുതുന്ന,
അത് എഴുതി വിടുന്ന
 പ്രസ്ഥാനമാണ്
മുജാഹിദ് .

https://www.facebook.com/777959305671074/posts/817600531706951?sfns=mo
https://www.facebook.com/777959305671074/posts/817600531706951?s

fns=mo

Wednesday, October 2, 2019

സ്ത്രീകൾ ജുമുഅക്ക് വരുമ്പോൾ കുളിക്കണമെന്ന് ഇമാം ശാഫിഈ



ﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
,,


📙📘📓📒📔📕📗

*സംശയാ നിവാരണം ക്ലാസ്സ്റൂം*
➖➖➖🔷🔶➖➖➖
*വഹാബികളുടെ തട്ടിപ്പ്*

*വഹാബികളുടെ ചോദ്യം*
*✏ ചോദ്യം*❓❓10

സ്ത്രീകൾ ജുമുഅക്ക് വരുമ്പോൾ കുളിക്കണമെന്ന് ഇമാം ശാഫിഈ(റ) ഉമ്മിൽ പറഞ്ഞതായി നവവി ഇമാം പറഞ്ഞിട്ടുണ്ടോ

*📚✍🏻ഉത്തരം*

പാചകള്ളമാണ്. അപ്പുറവും ഇപ്പുറവും കട്ടുവെച്ചുകൊണ്ടും തിരുമറികൊണ്ടും അർത്ഥം മാറ്റികൊണ്ടും ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ് വഹാബി മൗലവിമാർ.
കിതാബിന്റെ പേജ് മുഴുവൻ ഇട്ടു വായിക്കാൻ വഹാബിമാർ തയ്യാറാവില്ല .ഇവർ മതഗ്രന്ഥങ്ങളിൽ എത്രമാത്രം ദുർവ്യാഖ്യാനം ചെയ്തു പോസ്റ്റ് ഇറക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട് എന്നതിന് ഏറ്റവും വലിയ തെളിവാണിത്.
  ഇങ്ങനെ ഉള്ള ചില ദുർവ്യാഖ്യാന പോസ്റ്റ് കണ്ടു ധാരാളം സുഹൃത്തുക്കൾ വഹാബിസത്തിൽ പെട്ടു പോയിട്ടുണ്ട്. അവർ കിതാബിലെ പേജ് മുഴുവൻ ഭാഗവും അർത്ഥം വെക്കാൻ മൗലവിമാരോട് പറഞ്ഞാൽ മൗലവിമാർ ബദ്റിൽ ഇബ്‌ലീസ് ഓടിയത് പോലെ ഓടി ഒളിക്കുന്നതാണ്

ഇതാണ് ,ഇവർ കൊണ്ട് വരുന്ന ഏത് പോസ്റ്റിന്റെയും സ്ഥിതി. ഇവരുടെ തിരിമറിയും ദുർവ്യാഖ്യാനവും കണ്ട ഇബ്‌ലീസ് പോലും അമ്പരന്നിട്ടുണ്ട് എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എല്ലാവരും നിഷ്പക്ഷമായി ചിന്തിക്കണമെന്ന അഭ്യർത്ഥിക്കുന്നു .

  *ഇമാം  നവവി പെരുന്നാൾ ആധ്യായത്തിൽ പറഞ്ഞതിനെയാണ് ഇവർ വെട്ടിമുറിച്ചിരിക്കുന്നത്.*
ഇമാം നവവി ശറഹുൽ  മുഹദബിൽ പറയുന്ന മുഴുവൻ ഭാഗങ്ങളും നമ്മുക്ക് ചർച്ച ചെയ്യാം

*നവവി ഇമാം എഴുതുന്നു*
أما الأحكام ( فقالا لشافعي  والأصحاب رحمهم الله : وأما ذوات الهيئات وهن اللواتي ييشتهين لجمالهن فيكره حضورهن، هذا هو المذهب والمنصوص ، وبه قطع الجمهور  شرح المهذب
പെരുന്നാൾ അദ്ധ്യയത്തിൽ
ഇമാം ശാഫിഈ (റ)യും മറ്റുപണ്ഡിതന്മാരും പറയുന്നു
  ഭംഗിക്കു വേണ്ടി കണ്ടാൽ ആശിക്കപ്പെടുന്ന കോലമുള്ള ഉള്ള എല്ലാ സ്ത്രികളും നിസ്കാരത്തിനു വേണ്ടി പള്ളിയിൽ ഹാളിറാവൽ (ഫിത്ന ഭയ്ക്കുന്നിലെങ്കിൽ) കറാഹത്താണ് . ഇതാണ് ശാഫിഈ ഇമാം വ്യക്തമാക്കിയതും
മത്ഹബും (ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്) .അത് തന്നെയാണ് ഭൂരിപക്ഷവും ഉറപ്പിച്ചുപറഞ്ഞത് . അവർക്ക് ഒരിക്കലും പുറപ്പെടൽ സുന്നത്തില്ല എന്ന് റാഫിഈ ഇമാം അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.
📚  *ശറഹുൽ മുഹദബ്‌*
              ഇതിൽ നിന്ന് സ്ത്രികൾ നിസ്കാരത്തിനു വേണ്ടി പള്ളിയിൽ വരൽ ഫിത്നയില്ലെങ്കിൽ തന്നെ കാറഹത്താണെന്ന്‌ ഇമാം നവവി വ്യകതമായി പറഞ്ഞത് നാം കണ്ടു. ഈ ഭാഗം വഹാബി ദജ്ജാലുകൾ കട്ട് മുറിച്ചാണു പോസ്റ്റ് ഉണ്ടാക്കിയത്.
ഇനി കണ്ടാൽ ആഷിക്കപ്പെടാത്ത വളരെ പ്രയാധിക്കമുള്ള വിരൂപികളായ സ്ത്രികളെ പറ്റി പറയുന്നത് കാണുക.                                 

    കണ്ടാൽ ആശിക്കപ്പെടാത്ത പ്രയാതിക്കമുള്ള ഏതെങ്കിലും സ്ത്രികൾ പുറപ്പെടുകയാണെങ്കിൽ പ്രശസ്തമല്ലാത്ത
ഭംഗിയില്ലാത്ത വസ്ത്രം ധരിക്കണം, വെള്ളം കൊണ്ട് വ്യത്തിയാക്കണം . സുഗന്ധം കറാഹത്താണ്.
    ഈ പറഞ്ഞത് കണ്ടാൽ ആശികപെടാത്ത വിധത്തിൽ ഉള്ള  പ്രയാതിക്കമുള്ള സ്‌ത്രികളെ പറ്റിയാണ്. 📚 *ശറഹുൽ മുഹദബ്‌*                                   وإذا خرجن استحب خروجهن في ثياب بذلة ولا يلبسن ما يشهرهن ،ويستحب أن يتنظفن بالماء ، ويكره لهن التطيب لما ذكرناه في باب صلاة الجماعة هذا كله حكمالعجائز اللواتيلا يشتهين          ونحوهن شرح المهذب للامام النووي
അപ്പോൾ ഏതൊരു യുവതിയും അപ്രകാരം ഭംഗിയുള്ള സ്‌ത്രിയും അപ്രകാരം കണ്ടാൽ ആശിക്കപ്പെടുന്നവരും പള്ളിയിൽ നിസ്കാരത്തിനു വേണ്ടി ഹാജരാവാൻ കറാഹത്താണ് . കാരണം അവരെ കൊണ്ടോ അവരുടെ മേലിലോ ഫിത്നയുണ്ടവുമെന്ന ഭയന്നതിന് വേണ്ടിയാണ.            📚 *ശറഹുൽ മുഹദബ്‌* ്فأما الشابة وذات الجمال ، ومن تشتهى فيكره لهن الحضور ، لما في ذلك من خوفالفتنة عليهن وبهن ) شرح المهذب ث
        ചുരുക്കത്തിൽ കണ്ടാൽ ആശിക്കപ്പെടാത്ത പ്രയാധിക്കമുള്ള വിരുപികളായ വല്ല സ്‌ത്രിയും പള്ളിയിൽ വരികയാണെങ്കിൽ കുളിക്കണമെന്നും സുഗന്ധം പൂശരുതെന്നും നവവി ഇമാം പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്തു, അത് എല്ലാ സ്ത്രികൾകും ബാധകമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ, സ്ത്രികൾക്ക്‌ ഫിതനയില്ലെങ്കിൽ കറാഹത്താണ് എന്ന ആദ്യഭാഗം കട്ടുമുറിച്ചു മറച്ചുവെച്ചു മുൻപും പിന്നും വെട്ടി മാറ്റികൊണ്ടാണ് ഇവർ പോസ്റ്റുണ്ടാകിയത്.
സ്ത്രികൾ ഫിത്നയില്ലെങ്കിൽ നിസ്കാരത്തിന് പള്ളിയിൽ പുറപ്പെടൽ കാറഹത്താണെന്നു ശറഹുൽ മുഹദബിലും ഫിത്നയുണ്ടെങ്കിൽ ഹാറമാണെന്നു ശറഹുൽ മുസ്ലിമിലും ഇമാം നവവി തന്നെ പറഞ്ഞിട്ടുണ്ട്     قال النووي رحمه الله ورضي عنه في ) شرح مسلم ( في باب خروج النساء إلى المساجد : )) إذا لم يترتب عليه فتنة وأنها لا تخرج متطيبة ((وانظر إلى قوله " إذا لم يترتب عليه فتنة " ما أحسنه فيما قدمته من وجوب المنع حيث ترتبت الفتنة على خروجهنفإن قوله صلى الله عليه وسلم )) لا تمنعوا إماء الله مساجد الله (( هذا وشبهه من أحاديث الباب ظاهر في أنها لا تمنع من المسجدلكن بشروطذكرها العلماء مأخوذة من الأحاديث وهي :أن لا تكون متطيبة ، ولا متزينة ذات خلاخل يسمعصوتها ، ولا ثيابا فاخرة ، ولا مختلطة بالرجال ، ولا شابة ونحوها ممن يفتتن بها ، وأن لا يكون بالطريق ما يخاف به مفسدة ونحوها .وهذا النهي عن منعهن من الخروج محمول على كراهة التنزيه إذا كانت المرأة ذات زوج أو سيد ووجدت الشروط المذكورة .فإن لم يكن لها زوج ولا سيد حرم المنع إذا وجدت الشروط اهـ] المنع حيث فقدت شروط الجواز [فافهم قوله لكن " بشروط إلخ إن هذه شروط لعدم المنع ، وأنه حيث فقد واحد منها منعت لكن كلامه يقتضي جواز المنع أو وجوبه ، والأولى أن يقال ساكت عن التعرض لأحد القسمين ، وقد صرح غيره بالوجوب كما يأتي عن الغزالي وغيره ، ويدل عليه قوله السابق " إذا لم يترتب عليه فتنةفإنه شرط للخروج " أي لجوازه كما هو ظاهر .وحيث حرم الخروج وجب المنع وليكن على ذكر منكجعله من الشروط أن لا يكون في الطريق ما يخاف به مفسدة ، وأن لا تختلط بالرجال .                                                 * നവവി ഇമാം എഴുതുന്നു ) فإن قيل ( هذا مخالف حديثأم عطيةالمذكور ) قلنا ( ثبت في الصحيحين عنعائشةرضي الله عنها قالت : " لو أدرك رسول الله صلى الله عليه وسلم]ص:14 [ما أحدث النساء لمنعهن كما منعت نساء بني إسرائيل ، ولأن الفتن وأسباب الشر في هذه الأعصار كثيرة بخلاف العصر الأول والله أعلم شرح المهذب ل
    *ഇവിടെ ഒരു ചോദ്യമുണ്ട്*
          ഈ പറഞ്ഞത് സ്ത്രികൾ പെരുന്നാളിന്
വന്നിരുന്നു എന്ന ഉമ്മു അത്ഇയ്യ (റ)യുടെ ബുഖാരിയിലെ ഹദീസിന് വിരുദ്ധമല്ലെ .
*മറുപടി ഞാൻ പറയാം.*
              ആയിഷ ബീവിയെ(റ) തൊട്ട് ബുഖാരി മുസ്ലിമിൽ സ്ഥിരമായ ഒരു ഹദീസിൽ ആയിഷ ബീവി പറയുന്നു
  സ്ത്രികൾ ഇന്ന് പുതുതാക്കിയ ഫിത്നകൾ നബി(സ)എത്തിക്കുകയാണെങ്കിൽ ബനൂ ഇസ്രാഈൽ സ്ത്രികളെ തടഞ്ഞ പോലെ നിരുപാധികം (ഫിത്ന ഉണ്ടായാലും ഇല്ലെങ്കിലും) ഇവരെ നബി(സ) തടയുമായിരുന്നു.
📚 ( *ശറഹുൽ മുഹദബ്*)
        (നിരുപാധികം തടയുമെന്ന് നമ്മുടെ ഇമാമുമാർ പറയുന്നില്ല . ഫിത്നയുള്ള കാലത്ത് ഹറാമും ഫിത്ന ഇല്ലെങ്കിൽ കറാഹത്ത് എന്നുമാണ് പറയുന്നത്. ഈ കാലഘട്ടത്തിൽ ഫിത്നയുണ്ട് . ഈ കാലഘട്ടത്തിൽ നിരുപാധികം ഹറാമാണ് ഫാത്താവൽ കുബ്രയിൽ നോക്കുക)
നവവി ഇമാം തുടരുന്നു
നാം ഈ വിധി ഇങ്ങനെ പറയാൻ കാരണം ഫിത്നയും ഷിറിന്റെ കാരണങ്ങളും ഈ കാലത്ത് വർധിച്ചിട്ടുണ്ട്. ആദ്യ കാലത്തിനു മാറ്റം
[ശറഹുൽ മുഹദബ്]
(അപ്പോൾ ഉമ്മു അത്ഇയ്യുടെ സംഭവം ആദ്യ കാലത്താണ്)
    *പ്രയാധിക്കമുള്ള കണ്ടാൽ ആഷിക്കപ്പെടാത്ത അവസ്ഥയിൽ ഭംഗി നഷ്ടപെട്ട ചില സ്ത്രികൾ പെരുന്നാളിന്*
*വരികയാണെങ്കിൽ കുളിക്കണമെന്നും സുഗന്ധം പുഷരുത്. എന്നു ഇമാം നവവിയും ഇമാം ഷാഫിയും പറഞ്ഞ വാചകത്തെ മുന്നും പിന്നും കട്ടുമുറിച്ചു എല്ലാ സ്ത്രികൾക്കും എന്ന്‌ അർത്ഥം മാറ്റി അവർ കുളിക്കണമെന്ന് വരുത്തുകയാണ് വഹാബികൾ ചെയ്തിരിക്കുന്നത്.*
          തെറ്റിദ്ധരിച്ചു പെട്ടുപോയ ബിരുദ താരികളോ അല്ലാത്തവരുമായ സുഹൃത്തുക്കളോട് എനിക്ക് പറയാൻ ഉള്ളത് .നിങ്ങൾ മുറിയൻ പോസ്റ്റ് കിട്ടിയാൽ കിതാബിന്റെ മുഴുവൻ പേജും പരിശോധിക്കാൻ തയാറാവണമെന്നാണ്.
          ഇമാമുമാരെ പറ്റി അവർ ഉദ്ദേശികാത്ത അർത്ഥം എഴുതി  പോസ്റ്റുണ്ടാകിയ ദജ്ജാലുകളും കള്ളന്മാരുമാണ് വാഹബിസത്തിൽ പെട്ടുപോയവർ എന്ന് നിഷ്പക്ഷമായി ചിന്തിക്കുക.
ശറഹുൽ മുഹദബിന്റെ ജുമുഹയുടെ അദ്ധ്യായത്തിലും ജമാഅത്തിന്റെ അദ്ധ്യായത്തിലും പറഞ്ഞത് കൂടി അടുത്ത ടെകസ്റ്റിൽ വരുന്നതാണ്.
          ഞാൻ ഒരു കാര്യം കൂടി പറയട്ടെ .
തീർച്ചയായും എനിക്ക് ഉറപ്പുണ്ട്. ഒരിക്കലും മുജാഹിദ് മതത്തിൽ പെട്ടുപോയ ഒരു ബിരുതധാരിയും സാധാരണകാരനും കിതാബ് മുഴുവനും ശരിയായ നിലക്ക് പരിശോദിച്ചിട്ടില്ല .

            സലഫികളായ ഗൾഫിലെ തട്ടിപ്പുകാരായ ചിലർ എഴുതിയ ലേഖനം നെറ്റിൽ കണ്ടു തെറ്റിദ്ദരിക്കുക മാത്രമാണ് ഇവർ ചെയ്തിരിക്കുന്നത്.
*അത് കൊണ്ട് ഏത് പോസ്റ്റ് കണ്ടാലും കിതാബ് പരിശോധിക്കാൻ തയാറാവണമെന്നാണ് എനിക്ക് പറയാനുള്ളത്*

ഇമാമുമാരെ പറ്റി അവരുടെ ഗ്രന്ഥത്തിൽ നിന്നവരുദ്ദേശിക്കാത്ത അർത്ഥം തിരിമറി നടത്തി ഈമാൻ നഷ്ടപ്പെടുത്താതിരിക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ.

                ـ
  🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

  🔹🔹🔹🔹🔹🔹🔹
*ഇത്  സംശയാനിവാരണം എന്ന ഇസ്ലാമിക് വാട്സാപ്പ് ഗ്രൂപ്പാണ്    അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത വാട്സാപ്പ് ഗ്രൂപ്പാണ്*

*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*👇🏻

00919895695565🔹🔸
00971563152848🔹🔸
00966562185368🔹🔸
00918129469100🔸🔹
🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/_*നമ്മുടെ ക്ലാസ് റൂമില്‍ നിന്നും ലഭിക്കുന്ന ഇത്തരം ട്ടെക്സ്റ്റുകള്‍ നിങ്ങളുടെ ഫോണില്‍  സൂക്ഷിച്ച് വെക്കുക സൂക്ഷിക്കേണ്ട വിധം അറിയാത്തവർ ഉണ്ടങ്കിൽ അഡ്മിൻ മാരുമായി ബന്ധപ്പെടുക*_

SHARE MAX👬*

മരിച്ചവരെ* കറാമത്ത് കൊണ്ട്*ജീവിപ്പിക്കും - കെ.എം മൗലവി*

🔷▪🔷
ﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
,,
https://islamicglobalvoice.blogspot.in/?m=0
*ഔലിയാക്കൾ മരിച്ചവരെ*
*ജീവിപ്പിക്കും - കെ.എം മൗലവി*
➖➖➖➖➖➖➖➖➖➖➖➖➖➖
ഔലിയാക്കളിൽ ചിലർക്ക് മരിച്ചവരെ
ജീവിപ്പിക്കാൻ അല്ലാഹു കഴിവ് കൊടുക്കുമെന്ന്
മുജാഹിദ് സ്ഥാപക നേതാവ് കെ.എം.മൗലവി
പഠിപ്പിച്ചത് സർവ്വ മുജാഹിദുകൾക്കും സമർപ്പിക്കുന്നു.

കെ.എം.യൗലവി എഴുതി,
മുജാഹിദ് പണ്ഡിത സംഘടന
കേരള ജംഇയ്യതുൽ ഉലമ
പ്രസിദ്ധീകരിച്ച അൽ വിലായതു
വൽ കറാമ: എന്ന പുസ്തകത്തിൽ നിന്ന് ;


" അല്ലാഹുതആലയുടെ അനുവാദത്തോടുകൂടി ഒരു
പ്രത്യേക കാര്യത്തിലുള്ള തസർറുഫ് ആകട്ടെ
(കൈകാര്യം ചെയ്യൽ) അത് ഉണ്ടാകാവുന്നതാണ്.
അത് വിസ്വാലിൽ സ്ഥിരതയും നിലയുറപ്പും ആകുന്ന
തംകീൻ എന്ന മർതബ(പദവി)ക്കാരായ കാമിലീങ്ങളായ
ഔലിയാക്കൾക്കേ ഉണ്ടാകുകയുള്ളൂ.അത് അൽ ഖുത്തുബ് 
അൽ ഗൗസ് എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ
മറ്റാർക്കുമില്ല.അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ 
അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ
അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണമെന്ന്
അദ്ദേഹം പറഞ്ഞേക്കാം. അപ്പോൾ അല്ലാഹുവിന്റെ
അനുവാദം കൊണ്ട് അത് ഉണ്ടാകും. 
ഖുദ്സിയ്യായ ഹദീസിൽ എന്റെ പ്രിയത്തിന് പാത്രമായ
എന്റെ മുഖർറബായ(ഞാനുമായി അടുപ്പമുള്ള)
അബ്ദ്(അടിമ) എന്നെക്കൊണ്ട് കേൾക്കും എന്നെ
കൊണ്ട് കാണുമെന്ന് പറയപ്പെട്ടിട്ടുള്ള 
'മഖാമുൽ ഖിലാഫത്ത് ' (പ്രാതിനിധ്യപദവി) 
ഇത് തന്നെയാകുന്നു."
  
   *അൽ വിലായതു വൽ കറാമ:*
   *കെ.എം.മൗലവി. പേ: 48*

ഇനി നമുക്കൊന്നായ് പാടാം🌹

*"ചത്തെ ചകത്തിനെ ജീവൻ ഇടീച്ചോവർ*
*ചാകും കിലശത്തെ നന്നാക്കി വിട്ടോവർ*

*കോഴീടെ മുള്ളോട് കൂകെന്ന് ചൊന്നാരെ*
*കൂശാതെ കൂകി പറപ്പിച്ചു വിട്ടോവർ "*

   (മുഹ് യുദ്ദീൻ മാല)

*✍ Aboohabeeb payyoli*
▪▪▪ ▪▪▪▪▪▪▪▪▪▪▪

Sunday, September 29, 2019

ശിർക്കാരോപിക്കുന്ന ഒഹാബി ഇ കെ എ പി മുശ്രിക്ക്

ഇ കെ. അബൂബക്കര്‍ മുസ്ല്യാരും, കാന്തപുരവും, കൂറ്റനാടും ഇവരെ പിന്‍ തുടര്‍ന്നവരും മുശ് രിക്കുകള്‍ തന്നെ !! (1985 ഡിസമ്പറി) ല്‍ ഒഹാബി !!
....................................................................
ശവം തിന്നിന്നത് അല്ലാഹു ഹറാമാക്കി; അല്ലാഹു അല്ലാത്തവരുടെപേരില്‍ ബലിയറുക്കപ്പെട്ടത് തിന്നലും അല്ലാഹു ഹറാമാക്കി. എന്നാല്‍ ഇത് രണ്ടും ഒരു കൂട്ടര്‍ ഹലാലാക്കുകയും പിശാചിന്റെ ദുര്‍ബോധനം സ്വീകരിച്ചു തര്‍ക്കിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അതു പോലെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന "കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, ഇ കെ അബൂ ബക്കര്‍ മുസ്ല്യാര്‍, കൂറ്റനാട് മുസ്ല്യാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലോ (وإن أطعتموهم إنّكم لمشركون) (അങ്ങിനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ് രിക്കുകള്‍ തന്നെ) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.
ഒഹാബി പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ഉമര്‍ മൗലവി യുടെ (സല്‍സബീല്‍- പുസ്തകം:2 , ലക്കം: 13 , 1985 ഡിസമ്പര്‍)
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
പോസ്റ്റെഡ്: 8-12-2018 (ശനി)
അബൂ യാസീന്‍ അഹ്സനി - ചെറുശോല
ahsani313@gmail.com

https://www.facebook.com/777959305671074/posts/1428081190658879/
https://www.facebook.com/777959305671074/posts/1428081190658879/

ഇസ്തിഗാസ:സഹായം തേടണ്ടത് അല്ലാഹുവിനോട് മാത്രം

ﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
,,
https://islamicglobalvoice.blogspot.in/?m=0


സഹായം തേടണ്ടത്
അല്ലാഹുവിനോട് മാത്രം
〰〰〰〰〰〰〰〰

പൂർണ്ണമായും വായിക്കുക.

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾

 "നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും *നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു "*

സത്യവിശ്വാസികൾ ദിവസവും 5 നേരം 17 തവണ  നിർബ്ബന്ധ പൂർവ്വം ഇത് ആവർത്തിച്ച് പറയുന്നു.

എന്നിട്ടും അല്ലാഹു അല്ലാത്തവരോട് നിരന്തരം പല വിഷയങ്ങളിലും സഹായ തേട്ടം നടത്തുകയും ചെയ്യുന്നു.

മുജാഹിദുകളുടെ ഭാഷയിൽ ഇത് ശിർക്കും വിരോധാഭാസവുമാകണം.
( ഇത് പ്രതിജ്ഞക്ക് വിരുദ്ധവും, അല്ലാഹുവിനെ പറ്റിക്കുന്ന ഏർപ്പാടുമാകില്ലേ? )

 *സുന്നികളുടെ വിശ്വസം*

മരിച്ചവരോ, ജീവിച്ചിരിക്കുന്നവരോ,  ജീവിയൊ, നിർജീവിയൊ, ദൃശ്യരോ, അദൃശ്യരോ,
ഭൗതികമോ, അഭൗതികമോ എന്ന വ്യത്യാസമില്ലാതെ,  ആരിൽ നിന്ന് എന്ത് സഹായം ലഭിച്ചാലും *അത്  അല്ലാഹുവിൻറെ സഹായമാണ്.*

അതു കൊണ്ട് ആരോട് തേടിയാലും  ആ തേട്ടം അല്ലാഹുവിനോടാണ്. وَإِيَّاكَ نَسْتَعِينُ

 *ഉദാഹരണ സഹിതം വിശദീകരിക്കാം:*

1⃣  *പ്രാർത്ഥന.*

അല്ലാഹുവേ, ഞാൻ വലിയ കടത്തിൽ കുടുങ്ങി, വിലിയ ഭീതിയിലാണ്. നീ എന്നെ രക്ഷപ്പെടുത്തണേ.

2⃣ *സഹായാർത്ഥന.*

ഹാജിയാരേ, ഞാൻ വലിയ കടത്തിൽ കുടുങ്ങി, വിലിയ ഭീതിയിലാണ്. നിങ്ങൾ എന്നെ രക്ഷപ്പെടുത്തണേ.

ഒന്ന് പ്രാർത്ഥനയാണ്. (الدعاء هو العبادة) അല്ലാഹുവിനുളള ആരാധനയാണ്.

രണ്ടാമത്തേത് സഹായാർത്ഥനയാണ്.
പ്രാർത്ഥനയല്ല.
ഹാജിയാർക്കുളള  അരാധനയുമല്ല.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക❗

അല്ലാഹുവിനോടുളള  പ്രാർത്ഥനയുടെ അതേ പദങ്ങൾ  തന്നെയാണ് ഹാജിയോടുളള സഹായാർത്ഥനക്കും ഉപയോഗിച്ചത്.

 എന്നിട്ടും ഒന്നാമത്തേത്  പ്രാർത്ഥനയായി. രണ്ടാമത്തേത്  പ്രാർത്ഥനയായില്ല❗

ഹാജിയോടുളള തേട്ടത്തിന് പ്രാർത്ഥനയെന്ന് പറയില്ല. അത് സഹായാർത്ഥനയാണ്.

സഹായാർത്ഥനയെ  പ്രാർത്ഥന എന്നാക്കി, അത് ശിർക്കാണെന്ന് വരുത്താൻ മുജാഹിദുകൾ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത് കാണം.

മരിച്ച മഹാത്മാക്കളോടുളള തേട്ടവും ഇതേ അർത്ഥത്തിലാണ്. അത് അവരോടുളള  സഹായാർത്ഥനയാണ്. പ്രാർത്ഥനയല്ല, ആരാധനയല്ല, ശിർക്കുമല്ല.

മരിച്ചവരിൽ നിന്ന് സഹായം കിട്ടുമോ? അവർ കേൾക്കുമോ? കാണുമോ? അതൊക്കെ മറ്റൊരു ചർച്ചയാണ്.

കേൾവിയും കാഴ്ചയും സഹായ ശക്തിയും ഇല്ലാത്തവരോട്  സഹായം തേടിയാൽ അത് ശിർക്കാകുമെന്നത് മുജാഹിദുകളുടെ യുക്തി വാദമാണ്.
അതിന് പ്രമാണങ്ങളുടെ പിൻബലമില്ല.

മരിച്ചവർ  കേൾക്കുകയും കാണുകയും സഹായിക്കുകയും ചെയ്യുമെന്നത് സ്വഹീഹായ  ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്.

ഒരു  സത്യവിശ്വാസി  ആരോട് സഹായാർത്ഥന നടത്തിയാലും അത് യഥാർത്ഥത്തിൽ അല്ലാഹുവിനോടാണ്.
കാരണം ആരിൽ  നിന്ന് ലഭിക്കുന്ന  ഏത് സഹായവും അല്ലാഹു വിന്റെ  ഇറാദത്തും ഖുദ്റത്തും ഖളാ ഉം മുഖേന മാത്രമേ ലഭിക്കുകയുളളൂ.

അപ്പോൾ ആരോടുളള തേട്ടവും അത് അല്ലാഹുവിനോടുളള സഹായ തേട്ടം തന്നെയാണ്.  وَإِيَّاكَ نَسْتَعِينُ എന്നതിന്റെ വിവക്ഷയിൽ അത് ഉൾപ്പെടും.
  ഭൗതികം, അഭൗതികം, മരിച്ചവർ, ജീവിച്ചിരിക്കുന്നവർ, എന്ന വേർതിരിവ് ഇവിടെയില്ല. ആ വേർതിരിവ്  മുജാഹിദ് യുക്തി ചിന്തയിൽ നിന്ന് ഉടലെടുത്തതാണ്. അതിന് പുല്ല് വിലയില്ല.

അല്ലാഹു അല്ലാത്ത ഒരാൾക്കും,  സ്വന്തമായി ഒരു സഹായവും ചെയ്ത് തരാൻ  കഴിയില്ല എന്നതാണ് ഒരോ മുസ് ലിമിൻറേയും വിശ്വാസം.

ഈ  വിശ്വാസത്തോടെ  ജീവിച്ചിരിക്കുന്നവരോടോ,  മരിച്ചവരോടോ നടത്തുന്ന സഹായാർത്ഥനയിൽ ശിർക്കിൻറെ ഒരു പൊടി പോലും കണ്ടെത്താൻ  സാധ്യമല്ല.

മുജാഹിദുകളെ,  ഇനിയും ഇത് ശിർക്കാണെന്ന് പറഞ്ഞ്  ഈ പരിസരത്തൊന്നും നിങ്ങളെ കണ്ടു പോകരുത്.

ഈ സഹായ തേട്ടം ശിർക്കല്ലെന്ന് പകൽ വെളിച്ചം പോലെ ഇവിടെ വ്യക്തമാണ്.

സഹായ തേട്ടത്തിന്റെ  പദങ്ങളല്ല പ്രശ്നം, വിശ്വാസമാണ്.

1⃣ അല്ലാഹുവേ, സഹായിക്കണേ.
2⃣ ബദ് രീങ്ങളേ, സഹായിക്കണേ.
3⃣ ഹാജിയാരേ, സഹായിക്കണേ.

ഒരേ പദങ്ങൾ ഉപയോഗിച്ച് അല്ലാഹുവിനോടും ഹാജിയാരോടും മാതാപിതാക്കളോടും ഡോക്ടറോടും മരിച്ചവരോടും ഒക്കെ സഹായം തേടാം.

അല്ലാഹുവിനോടാകുമ്പോൾ അത് പ്രാർത്ഥനയും ആരാധനയുമാണ്. സൃഷ്ടികളോടാകുമ്പോൾ അത്  സഹായാർത്ഥനയുമാണ്.

അല്ലാഹുവിനോടുളള തേട്ടം ഇലാഹാണെന്ന വിശ്വാസത്തിലാണ്.

അല്ലാഹു അല്ലാത്തവരോടുളള തേട്ടം  അത്, അവർ അല്ലാഹുവിന്റെ സൃഷ്ടികളാണെന്നും അവർ മുഖേന അല്ലാഹുവിൻറെ സഹായം  ലഭിക്കുമെന്ന വിശ്വാസത്തിലുമാണ്.
രണ്ടും തൗഹീദിന്റെ ഭാഗമാണ്.

വിശുദ്ധ ഖുർആനിൽ നിരവധി  സ്ഥലങ്ങളിൽ അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടുന്നതിനെ കർശനമായി വിലക്കിയിട്ടുണ്ട്. ഈ ആയത്തുകൾ ഉയർത്തിപ്പിടിച്ച് വിശ്വാസികളെ   തെറ്റിദ്ധരിപ്പിക്കാനാണ് ചിലർ എക്കാലത്തും ശ്രമിച്ചിട്ടുളളത്.

മക്കാ മുശ് രി ക്കുകളും  ജൂത, ക്രൈസ്തവരും മറ്റു ദൈവങ്ങളെ ഇലാഹാക്കി ആരാധിച്ചതിനെയും  ആ ദൈവങ്ങളെ വിളിച്ചു തേടിയതിനെയുമാണ് ഖുർആൻ വിമർശിക്കുന്നതും താക്കീത് നൽകുന്നതും.

ഈ മുശ് രിക്കുകളിൽ അവതരച്ച ആയത്തുകൾ,  ഏക ഇലാഹിൽ മാത്രം വിശ്വസിക്കുന്ന, കറ കളഞ്ഞ സത്യവിശ്വാസികളുടെ തലയിൽ ചാർത്തി  അവരെ മുശ് രിക്കാക്കാൻ ശ്രമിക്കുന്ന ചിലരുടെ കുരുട്ട് ബുദ്ധി മിതമായ ഭാഷയിൽ പറഞ്ഞാൽ തനി കാടത്തമല്ലേ സഹോദരന്മാര

മുജാഹിദു സഹോദരങ്ങൾക്ക് ഇപ്പോഴും തൗഹീദും ശിർക്കും മനസ്സിലായിട്ടില്ലെന്ന്,  തൗഹീദ്, ശിർക്കിൻറെ പേരിലുളള അവരുടെ തമ്മിൽ തല്ല് കണ്ടാൽ തന്നെ ഏത് കൊച്ചു കുട്ടികൾക്കും  ബോധ്യമാകും.



ഇസ്ലാമിക് മീഡിയാ കൗൺസിൽ,

സ്വാവി (റ)യുടെ ആദർശം

https://m.facebook.com/story.php?story_fbid=2350199648424812&id=100003043990153
*ഇമാം സ്വാവി (റ)യുടെ ആദർശം*
കര്‍മപരമായി മാലികീ മദ്ഹബും അധ്യാത്മികമായി ഖല്‍വതീ ത്വരീഖത്തും താന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സ്വയം പരിചയപ്പെടുത്തിയ (അല്‍അസ്റാറുര്‍ റബ്ബാനിയ്യ: 2) ഇമാം സ്വാവി(റ)യുടെ ആദര്‍ശത്തെ കുറിച്ച് വിശദമായൊരന്വേഷണം ആവശ്യമില്ലതന്നെ. എങ്കിലും അദ്ദേഹത്തിന്‍റെ ആശയ നിലപാടുകളറിയിക്കുന്ന ചില കാര്യങ്ങള്‍ മാത്രം ഹ്രസ്വമായി പരാമര്‍ശിക്കാം.

അഹ്ലുസ്സുന്ന: വിവക്ഷയും പ്രാധാന്യവും

‘അഹ്ലുസ്സുന്ന എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ഇമാം അബുല്‍ ഹസനില്‍ അശ്അരി(റ), ഇമാം അബൂമന്‍സ്വൂരിനില്‍ മാതുരീദി(റ) എന്നിവരുടെ അനുയായികളാണ്’ (ഹംസിയ്യയുടെ വിശദീകരണം: 140). എല്ലാവിധ ബിദ്അത്തുകാരും ‘അഹ്ലുസ്സുന്ന’യെന്ന് സ്വയം അവകാശവാദമുന്നിയിക്കുന്ന നവകാലത്ത് ആരാണ് അഹ്ലുസ്സുന്നയെന്നതിന്‍റെ ശരിയായ തീര്‍പ്പാണ് സ്വാവി(റ)യുടെ ഈ വാചകം. അശ്അരി, മാതുരീതി വിശ്വാസരീതികളെ അംഗീകരിക്കുന്നവര്‍ മാത്രം. ബിദ്അത്തുകാരെ തിരിച്ചറിയാനുള്ള ലളിത മാര്‍ഗമാണിത്.

വഹാബിസം തിരിമറികളുടെ കലവറ

വഹാബിസത്തെ പേരെടുത്തു വിമര്‍ശിച്ചിരുന്നു ഇമാം സ്വാവി(റ). ഫാത്വിര്‍ സൂറത്തിലെ എട്ടാം സൂക്തത്തിന്‍റെ വിശദീകരണത്തില്‍ ഖവാരിജുകളെ പരാമര്‍ശിക്കവെ അദ്ദേഹം പറഞ്ഞു: ഖുര്‍ആനും സുന്നത്തും ദുര്‍വ്യാഖ്യാനം ചെയ്യുകയും അതുവഴി മുസ്ലിംകളുടെ രക്തവും സമ്പത്തും അനുവദനീയമായി കാണുകയും ചെയ്യുന്നവരാണവര്‍ (ഖവാരിജുകള്‍). ഈ പ്രവണത അവരുടെ പകര്‍പ്പുകളിലും കാണപ്പെടുന്നു. ഹിജാസിലുള്ള ഈ വിഭാഗത്തിന് വഹാബികള്‍ എന്നാണ് പറയുക. തങ്ങള്‍ സത്യത്തിന്മേല്‍ നിലകൊള്ളുന്നവരാണെന്നാണ് അവരുടെ വിചാരം. അറിയുക! അവര്‍ കളവു പറയുന്നവരാണ്. പിശാച് അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയെ മറപ്പിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ പൈശാചിക സംഘമാണ്. അറിയുക! പൈശാചിക സംഘം പരാജിതര്‍ തന്നെയാണ്. നാം അല്ലാഹുവിനോട് അവരുടെ ഉന്മൂലനം തേടുകയാണ് (ഹാശിയതുസ്സ്വാവീ അലല്‍ ജലാലൈനി: 5/78). ഖേദകരമെന്ന് പറയട്ടെ, ഗ്രന്ഥത്തിന്‍റെ ചില പതിപ്പുകളില്‍ നിന്ന് ഈ ഭാഗം ബോധപൂര്‍വം എടുത്തുമാറ്റിയിരിക്കുന്നു. അതുതന്നെ വിവിധ പതിപ്പുകളില്‍ വിവിധ രൂപത്തില്‍. മുംബൈയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന പതിപ്പില്‍ (3/288) അവര്‍ക്ക് വഹാബികള്‍ എന്ന് പറയപ്പെടും എന്നര്‍ത്ഥം കുറിക്കുന്ന വാചകം എടുത്തുമാറ്റുകയും പിന്നീട് എഴുതിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുമെന്ന് പറഞ്ഞത് പോലെ പുതുതായി ചേര്‍ക്കപ്പെട്ട ഭാഗം ലിപിവ്യത്യാസം കാരണം പ്രത്യേകം എടുത്തുകാണിക്കുന്ന രീതിയിലാണുള്ളത്. പുറമെ ‘അല്‍വഹ്ഹാബിയ്യ’ എന്നതിന് പകരം രണ്ടാമതെഴുതിച്ചേര്‍ത്തപ്പോള്‍ ‘അല്‍വഹ്ഹാബിയ്യൂന്‍’ എന്നുമായിട്ടുണ്ട്. വിശ്വാസയോഗ്യമായ വിവിധ പതിപ്പുകള്‍ അവലംബിച്ച് ഈജിപ്തില്‍ നിന്നു പ്രസിദ്ധീകരിച്ച പതിപ്പിലും(3/255) ദയൂബന്ദിലെ ഫൈസല്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പതിപ്പിലും (5/78) ഇതിന്‍റെ യഥാര്‍ത്ഥ രൂപം തന്നെ വായിക്കാം. അതുപോലെ, ഇമാം സ്വാവി(റ) സൂറത്തുല്‍ ബഖറയിലെ 230-ാം സൂക്തത്തിന്‍റെ വിശദീകരണത്തില്‍ മുത്വലാഖുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇബ്നു തൈമിയ്യയെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് (ഹാശിയതുസ്സ്വാവി 1/172, മറ്റൊരു പതിപ്പ് 1/100 നോക്കുക). പക്ഷേ ചില പതിപ്പുകളില്‍ ഈ ഭാഗവും മോഷ്ടിക്കപ്പെട്ടിരിക്കുന്നു! ഗ്രന്ഥങ്ങള്‍ ദുര്‍വ്യാഖ്യാനിക്കലും വെട്ടിമാറ്റലും വഹാബികളുടെ പതിവ് കലാപരിപാടിയാണല്ലോ.

മുതശാബിഹാത്

ബഹ്യാര്‍ത്ഥം കല്‍പ്പിച്ചാല്‍ അല്ലാഹുവിന് സൃഷ്ടികളോട് സദൃശ്യത തോന്നിക്കുന്ന രീതിയില്‍ ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ള രേഖകളെക്കുറിച്ച് (മുതശാബിഹാത്) മുന്‍ഗാമികളായ പണ്ഡിതര്‍ക്കുള്ള ‘തഫ്വീളി’ന്‍റെ വഴിയും പിന്‍ഗാമികളായ പണ്ഡിതര്‍ക്കുള്ള ‘തഅ്വീലി’ന്‍റെ വഴിയും ഇമാം സ്വാവി(റ) വ്യകതമാക്കുന്നുണ്ട് (ഹാശിയതുസ്സ്വാവി അലല്‍ ജലാലൈനി 4/ 68, ശര്‍ഹുല്‍ ജൗഹറ പേ. 216-220, 225-226, ബുല്‍ഗതുസ്സാലിക് 4/ 793 നോക്കുക). അല്ലാഹു സ്ഥലം, ഭാഗം എന്നിവയെത്തൊട്ടെല്ലാം പരിശുദ്ധനാണ് (ശര്‍ഹുല്‍ ജൗഹറ: 296). ഇതിനു വിരുദ്ധമായി അവയ്ക്ക് നേര്‍ക്കുനേരര്‍ത്ഥം പറയുന്ന ബിദ്അത്തുരീതി ശരിയല്ലെന്നു വ്യക്തം.

നബിസ്നേഹം: സ്വാവി(റ)യുടെ മാതൃക

അല്‍അസ്റാറുര്‍റബ്ബാനിയ്യ വല്‍ഫുയൂളാതുര്‍ റഹ്മാനിയ്യ എന്ന പേരില്‍ തന്‍റെ ഗുരുവിന്‍റെ അസ്സ്വലവാത്തുദ്ദര്‍ദീരിയ്യക്ക് ഇമാം സ്വാവി(റ) എഴുതിയ ശര്‍ഹും അല്‍ഫറാഇദുസ്സനിയ്യ എന്ന പേരില്‍ ഇമാം ബൂസ്വീരീ(റ)യുടെ ഹംസിയ്യക്ക് എഴുതിയ ശര്‍ഹും പുറമെ വിവിധ ഗ്രന്ഥങ്ങളില്‍ തിരുനബി(സ്വ)യെ കുറിച്ച് നടത്തിയ വര്‍ണനകളും ഇമാമിന്‍റെ തിരുനബി സ്നേഹം വ്യക്തമാക്കുന്നു. ഇതിനെല്ലാം പുറമെ അദ്ദേഹത്തിന്‍റെ ശിഷ്യന്‍ സയ്യിദ് മുഹമ്മദുബ്നു ഹുസൈന്‍(റ) ഇമാം സ്വാവി(റ)യുടെ ചരിത്ര ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തി: ‘ഹിജ്റ 1241 ശഅ്ബാന്‍ ആദ്യത്തില്‍ ഗുരുവിന്‍റെ ചിന്ത മദീനയിലേക്ക് തിരിഞ്ഞു. അവിടുത്തെ വേര്‍പാട് അനുയായികളില്‍ ഏറെ പ്രയാസം സൃഷ്ടിക്കുന്നതായിരുന്നു. പ്രത്യേകിച്ചും ‘സമയം അടുത്തു എന്‍റെ ഹബീബ് എന്നെ വിളിക്കുന്നു’ എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍… ഉസ്താദിന്‍റെ സഹോദരീ ഭര്‍ത്താവ് ശൈഖ് അലിയ്യുശ്ശാദുലീ(റ) കൂടെ പോകാന്‍ തയ്യാറാവുകയും യാത്രാ സാമഗ്രികള്‍ കൊണ്ടുവരാന്‍ നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. പക്ഷേ, ഉസ്താദ് അദ്ദേഹത്തെ കാത്തുനിന്നില്ല. പകരം സഹോദരിയോട് കൂടെ പോരാന്‍ ആവശ്യപ്പെടുകയും കരഞ്ഞുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു: ‘ആര്‍ക്ക് വേണ്ടിയാണ് ഞാനവരെ ഇട്ടേച്ചു പോകുന്നത്?’ ഈ സമയത്ത് ധൈര്യം സംഭരിച്ച് ഞാന്‍ ചോദിച്ചു: ‘ഉസ്താദേ, ശൈഖ് അലിയ്യുശ്ശാദുലി(റ) നിങ്ങള്‍ക്കൊപ്പം വരുന്നുണ്ട്. അദ്ദേഹത്തെയൊന്ന് കാത്തുനിന്നു കൂടേ?’ അല്ലാഹുവാണേ, ഉസ്താദിന്‍റെ പ്രതികരണം ഇതായിരുന്നു: ‘അദ്ദേഹം ഹജ്ജ് ചെയ്യില്ല, യാത്ര ചെയ്യുകയുമില്ല.’ അതേസമയം ശൈഖ് അലിയ്യു ശ്ശാദുലി(റ) വഫാത്തായിരുന്നു. നാട്ടില്‍ തന്നെ മറമാടുകയും ചെയ്തു. വിശുദ്ധ മക്കയിലാണ് ഉസ്താദ് റമളാന്‍ കഴിച്ചു കൂട്ടിയത്. റമളാനിന് ശേഷം ഇബ്നു അബ്ബാസ്(റ)വിനെ സിയാറത്ത് ചെയ്യാന്‍ ത്വാഇഫിലേക്ക് തിരിച്ചു. പിന്നീട് വിശുദ്ധ ഹജ്ജ് കര്‍മത്തിനുള്ള സമയമായപ്പോള്‍ മിനയില്‍ നിന്നും വേഗത്തില്‍ മദീനയിലേക്ക് തിരിക്കുകയും ചെയ്തു. അവിടുന്ന് ഇപ്രകാരം പറയുന്നുണ്ടായിരുന്നു: ‘സമയം അടുത്തു, എന്‍റെ ഹബീബ് എന്നെ വിളിക്കുന്നു.’ അങ്ങനെ മഹാന്‍ മദീനയിലെത്തുകയും കുറഞ്ഞ ദിവസം സിയാറത്തിലായി കഴിയുകയും ഏതാനും നാളത്തെ രോഗത്തിനു ശേഷം ഹിജ്റ 1241 മുഹര്‍റം ഏഴിന് വഫാത്താവുകയും ചെയ്തു.’

നബി(സ്വ)യെ കുറിച്ചുള്ള ആദര്‍ശം

തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതി: ആഗ്രഹ സഫലീകരണത്തിന് തിരുസാന്നിധ്യത്തില്‍ ആന്തരികവും ബാഹ്യവുമായ മര്യാദ പാലിക്കല്‍ അനിവാര്യമാണ് (ബുല്‍ഗതുസ്സാലിക് 2/71). മദീനയിലെ തിരുശരീരത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം മറ്റെല്ലാ സ്ഥലങ്ങളെക്കാളും ശ്രേഷ്ഠമാണെന്നത് അവിതര്‍ക്കിതമാണ് (ഹംസിയ്യയുടെ വിശദീകരണം: 12). അല്ലാഹുവിന്‍റെ പ്രഥമ സൃഷ്ടി തിരുനബി(സ്വ)യുടെ ചൈതന്യമാണെന്ന് ഇമാം ആവര്‍ത്തിച്ചു പറയുകയുണ്ടായി (ഹാശിയതുസ്സ്വവീ അലല്‍ ജലാലൈനി 3/128, ശര്‍ഹുല്‍ ജൗഹറ: 302, 390 നോക്കുക). ബുല്‍ഗതുസ്സാലികില്‍ (4/778-779) ഇവ്വിഷയകമായി ജാബിര്‍(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസ് ഉദ്ധരിക്കുകയും ചെയ്യുന്നു. തിരുനബി(സ്വ) ജനിച്ച സന്തോഷവാര്‍ത്ത അറിയിച്ചതിന് സുവൈബതുല്‍ അസ്ലമിയ്യ(റ) എന്ന അടിമസ്ത്രീയെ മോചിപ്പിച്ചതിനാല്‍ അബൂലഹബിന് (അവിശ്വാസത്തിന്‍റെ പേരിലല്ലാത്ത) ശിക്ഷയില്‍ ഇളവ് ലഭിച്ചു (ശര്‍ഹുല്‍ ജൗഹറ: 387). ശര്‍ഹുല്‍ ജൗഹറയുടെ ആമുഖത്തില്‍ (പേ. 43) തന്നെ ഇമാം സ്വാവി(റ) തിരുനബി(സ്വ)യെ ‘സയ്യിദുല്‍അനാം’ എന്നും വിശേഷിപ്പിക്കുന്നുണ്ട്. ബുല്‍ഗതുസ്സാലികില്‍ (1/2) ‘സയ്യിദുസ്സാദാത്’ എന്നു വിശേഷിപ്പിക്കുന്നതും കാണാം. സയ്യിദ് എന്ന പദത്തിന് ഇമാം സ്വാവി(റ) തന്നെ ഹാശിയതു ശര്‍ഹില്‍ ഖരീദയില്‍ (പേ. 3) ‘വിപല്‍ഘട്ടങ്ങളില്‍ ആവശ്യവുമായി ചെല്ലാനുള്ള പൂര്‍ണര്‍’ എന്നതടക്കം വിവിധ വിശദീകരണങ്ങള്‍ നല്‍കിയതും അവയെല്ലാം തന്നെ തിരുനബി(സ്വ)ക്ക് ചേരുന്നതാണെന്ന് വ്യക്തമാക്കിയതും ശ്രദ്ധേയമാണ്. നബി(സ്വ)യുടെ മാതാപിതാക്കള്‍ രക്ഷപ്രാപിച്ചവരാണെന്നും മരണ ശേഷം അല്ലാഹു അവരെ വീണ്ടും ജീവിപ്പിച്ചുവെന്നും പ്രമുഖരെ ഉദ്ധരിച്ച് ശര്‍ഹുല്‍ ജൗഹറ പേജ് 101-102 ലും ഹാശിയതുശര്‍ഹില്‍ ഖരീദ പേ. 23-ലും വ്യക്തമാക്കുന്നു.

തവസ്സുല്‍, ഇസ്തിഗാസ, ശഫാഅത്ത്

തിരുനബി(സ്വ)യെ വിളിച്ചു സലാം പറയുന്ന വിവിധ വാചകങ്ങള്‍ രേഖപ്പെടുത്തിയ ശേഷം സ്വാവി(റ) പറഞ്ഞു: മുഴുവന്‍ ആവശ്യങ്ങളിലും തിരുനബി(സ്വ)യെക്കൊണ്ട് ഇടതേടണം (ബുല്‍ഗതുസ്സാലിക് 2/72). റസൂല്‍(സ്വ) മുഴുവന്‍ അനുഗ്രഹങ്ങളിലും മധ്യവര്‍ത്തിയാണെന്ന് ശര്‍ഹുല്‍ ജൗഹറ (പേ. 442) വ്യക്തമാക്കുന്നുണ്ട്. ‘ആകാശഭൂമിയിലെ ആന്തരികവും ബാഹ്യവുമായ മുഴുവന്‍ അനുഗ്രഹങ്ങളും പ്രവാചകര്‍(സ്വ)യുടെ ബറകത്തില്‍ പെട്ടതാണ്’. ഇമാം ദര്‍ദീര്‍(റ)വിന്‍റെ ഈ വാചകത്തെ അധികരിച്ച്  സ്വാവി(റ) എഴുതി: ഇപ്രകാരം വിശ്വസിക്കല്‍ നമ്മുടെ മേല്‍ നിര്‍ബന്ധമാണ്. ഇതിനെ നിഷേധിക്കുന്നവന്‍ ഇരുലോകത്തും പരാജിതനാണ് (ബുല്‍ഗതുസ്സാലിക് 4/777). ഇതേ ഗ്രന്ഥത്തില്‍ തന്നെ (4/779) തിരുനബി(സ്വ) ആകാശഭൂമിയുടെ സൃഷ്ടിപ്പിന് നിമിത്തമാണെന്നും അവിടുത്തെക്കൊണ്ട് ആദം നബി(അ) തവസ്സുല്‍ നടത്തിയിട്ടുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 4/798-ല്‍ ഇമാം ഇബ്നുല്‍ ഫാരിള്(റ)വിന്‍റെ തിരുനബി(സ്വ)യെ കൊണ്ടുള്ള തവസ്സുലുള്‍പ്പെടുന്ന ബൈത്ത് ഉദ്ധരിക്കുന്നു. ശര്‍ഹുല്‍ ജൗഹറ പേജ് 266-ല്‍ ഇമാം ഇബ്നുല്‍ ഫാരിള്(റ)വിന്‍റെ ചില വരികളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രസ്തുത വരികള്‍ തിരുനബി(സ്വ)യോടുള്ള അഭിസംബോധനയാണെന്ന് വിശദീകരിക്കുന്നതിലൂടെ ഇസ്തിഗാസ അംഗീകരിക്കുന്നു. പുറമെ ശര്‍ഹുല്‍ ജൗഹറ പേ. 116-ല്‍ ഇമാം റാസി(റ)യുടെ വഫാത്ത് സമയത്ത് ഇമാം ഇബ്നു അറബി(റ) സഹായവുമായി എത്തിയ സംഭവം  രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഇമാം ശാഫിഈ(റ) പറയുകയുണ്ടായി: ഞാന്‍ സജ്ജനങ്ങളില്‍ പെട്ടവനല്ലെങ്കിലും അവരെ ഇഷ്ടപ്പെടുന്നരാണ്. എനിക്കവരുടെ ശിപാര്‍ശ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അഹ്മദ് ബ്നു ഹമ്പല്‍(റ) ഇമാം ശാഫിഈ(റ)വിനോട് പറഞ്ഞു: നിങ്ങള്‍ സജ്ജനങ്ങളില്‍ പെട്ടയാളാണ്. അവരെ ഇഷ്ടപ്പെടുന്നയാളുമാണ്. അവര്‍ക്ക് നിങ്ങളുടെ ശിപാര്‍ശ ലഭിച്ചേക്കും’ (ബുഗ്യതുസ്സാലിക് 4/735). കര്‍മങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ഏടുകള്‍ രാവിലെയും വൈകുന്നേരവും തിരുനബി(സ്വ)ക്ക് വെളിവാക്കപ്പെടും. നന്മ കണ്ടാല്‍ അവിടുന്ന് അല്ലാഹുവിനെ സ്തുതിക്കുകയും ആ നന്മ ചെയ്തയാള്‍ക്ക് നന്ദി പറയുകയും ചെയ്യും. നന്മയല്ലാത്തത് കണ്ടാല്‍ അത് പ്രവര്‍ത്തിച്ചവന് വേണ്ടി അവിടുന്ന് പാപമോചനം തേടുകയും ചെയ്യും (ശര്‍ഹുല്‍ ജൗഹറ: 353). ‘എന്‍റെ ജീവിതവും വഫാത്തും നിങ്ങള്‍ക്ക് നന്മയാ’ണെന്ന തിരുവചനമടിസ്ഥാനമാക്കി ഇമാം സ്വാവി(റ) എഴുതി: നബി(സ്വ)ക്ക് വഫാത്തിന് ശേഷം ഒരുപകാരവും ചെയ്യാന്‍ കഴിയില്ലെന്നും മറിച്ച് അവിടുന്ന് സാധാരണ ജനങ്ങളെപ്പോലെയാണെന്നും പറഞ്ഞവന്‍ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണ് (ഹാശിയതു സ്സ്വാവീ അലല്‍ ജലാലൈനി 1/272, അധിക വായനക്കായി ഇതേ ഗ്രന്ഥത്തിന്‍റെ 1/267, 6/194 ഭാഗങ്ങളും ഹംസിയ്യയുടെ വിശദീകരണം പേ. 108, 141 എന്നിവയും നോക്കുക). ശര്‍ഹുല്‍ ജൗഹറ പേജ് 264-265ല്‍ തിരുനബി(സ്വ) ഐഹിക ലോകത്ത് വച്ചുതന്നെ അല്ലാഹുവിനെ കണ്ടതായി സ്ഥിരപ്പെട്ടിട്ടുണ്ടെന്നു വിശദീകരിക്കുന്നു.

കറാമത്തും മഖ്ബറകളും

ഇമാം സ്വാവി(റ) മഹാന്മാരുടെ മഖ്ബറകള്‍ക്ക് പ്രാധാന്യം നല്‍കുന്നയാളായിരുന്നു. ബദവീ മഖ്ബറയില്‍ വച്ചുണ്ടായ ജൗഹറതു ത്തൗഹീദിന്‍റെ വ്യാഖ്യാനത്തിലേക്കെത്തിച്ച നിമിത്തവും (ശര്‍ഹുല്‍ ജൗഹറ: 44-45 കാണുക) ഗുരു ഇമാം ദര്‍ദീര്‍(റ)വിന്‍റെ ശര്‍ഹു തുഹ്ഫതില്‍ ഇഖ്വാന്‍, ശര്‍ഹുല്‍ ഖരീദ എന്നിവക്ക് സ്വാവി(റ) എഴുതിയ വ്യാഖ്യാനങ്ങളുടെ പൂര്‍ത്തീകരണം ഹുസൈന്‍(റ)വിന്‍റെ മഖാമിനരികെ വച്ചായതും (ഹാശിയതു ശര്‍ഹി തുഹ്ഫതില്‍ ഇഖ്വാന്‍ പേജ്: 27, ഹാശിയതു ശര്‍ഹില്‍ ഖരീദ പേ. 95 നോക്കുക) ഇക്കാര്യം വിളിച്ചോതുന്നു. ഇമാം സ്വാവി(റ)യുടെ ആദ്യ രചനതന്നെ അദ്ദേഹത്തിന്‍റെ ആദര്‍ശവീര്യം തുറന്ന് കാണിക്കുന്നതാണ്. അഹ്മദുദ്ദര്‍ദീര്‍(റ)വിന്‍റെ ജീവിത കാലത്ത് രചിച്ച ഈ ലഘുകൃതി ഔലിയാക്കളെയും കറാമത്തുകളെയും നിഷേധിച്ചവര്‍ക്കുള്ള മറുപടിയാണ്. അദ്ദേഹം കുറിച്ചു: ഔലിയാക്കളില്‍ നിന്ന് കറാമത്തുകള്‍ ഉണ്ടാകുന്നതാണെന്നും ഉണ്ടായതായി മതത്തില്‍ സ്ഥിരപ്പെട്ടിട്ടുണ്ടെന്നും വിശ്വസിക്കല്‍ നിര്‍ബന്ധമാണ് (ശര്‍ഹുല്‍ ജൗഹറ: 344). മഹാന്‍ തുടരുന്നു: ആദ്യകാലത്തേക്കാള്‍ പില്‍ക്കാലത്ത് കറാമത്തുകള്‍ അധികരിക്കാന്‍ കാരണമെന്താണെന്ന ചോദ്യത്തിന് പണ്ഡിതന്മാരില്‍ ചിലര്‍ പ്രതികരിച്ചു: പില്‍ക്കാലത്തുള്ളവരുടെ ഈമാനിക ദുര്‍ബലത കാരണം കറാമത്തുകളിലൂടെ അവരെ ഇണക്കിയെടുക്കേണ്ടതായി വന്നു. അതേസമയം, ആദ്യകാലത്തുള്ളവരുടെ വിശ്വാസം പൂര്‍ണമായും ശരീഅത്തടിസ്ഥാനത്തില്‍ മാത്രമായിരുന്നതിനാല്‍ തന്നെ കറാമത്തുകളിലൂടെ ശാക്തീകരിക്കേണ്ടി വന്നില്ല (ശര്‍ഹുല്‍ ജൗഹറ: 346). മഹാത്മാക്കളുടെ ശരീരം മരണാനന്തരം നശിക്കുകയില്ലെന്നും ഇമാം എഴുതി. ‘അമ്പിയാക്കളുടെയും ശുഹദാക്കളുടെയും ശരീരം നശിക്കുകയില്ല’ (ശര്‍ഹുല്‍ ജൗഹറ: 363, 374). ശുഹദാക്കളുടെ ശരീരത്തെ മണ്ണ് തിന്നില്ലെന്ന് ഹാശിയതുസ്സ്വാവീ അലല്‍ ജലാലൈനി 1/124, 1/282-ലും കാണാം.

അദൃശ്യ ജ്ഞാനം

സൃഷ്ടി എന്ന പരിധിക്ക് വിധേയരായി അറിയാന്‍ കഴിയുന്ന മുഴുവന്‍ അദൃശ്യ കാര്യങ്ങളും അല്ലാഹു അറിയിച്ചുകൊടുത്ത ശേഷം മാത്രമേ തിരുനബി(സ്വ) ഐഹിക ലോകത്ത് നിന്നു വിടവാങ്ങിയിട്ടുള്ളൂ. അവയില്‍ ചിലത് അറിയിച്ചുകൊടുക്കാനും ചിലത് മറച്ചുവെക്കാനും അല്ലാഹു കല്‍പിച്ചു. വേറെ ചിലതില്‍ ഇഷ്ടം പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കി (ശര്‍ഹുല്‍ ജൗഹറ: 364, ഹാശിയതുസ്സ്വാവീ അലല്‍ ജലാലൈനി 2/307). ഔലിയാക്കളും മറഞ്ഞ കാര്യങ്ങളറിഞ്ഞേക്കാമെന്ന് ബുല്‍ഗതുസ്സാലികിലും (7/787) കാണാം.

മദ്ഹബ് സ്വീകരിക്കല്‍

ഗവേഷണത്തിനുള്ള (ഇജ്തിഹാദ്) യോഗ്യതയെത്തിക്കാത്തവര്‍ നാലിലൊരു മദ്ഹബ് അനുധാവനം ചെയ്യേണ്ടതാണ്. മറ്റ് മദ്ഹബുകള്‍ ക്രോഡീകരിക്കപ്പെടാത്തതിനാലും ക്ലിപ്തപ്പെടുത്താത്തതിനാലുമാണിത്. നാലിലൊരു മദ്ഹബ് സ്വീകരിക്കാത്തവന്‍ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്. ഈ പ്രവണത അവനെ കുഫ്റിലേക്ക്(അവിശ്വാസം) വരെ വഴിനടത്തിയേക്കാം (ഹാശിയതുസ്സ്വാവീ അലല്‍ ജലാലൈനി 4/15, ശര്‍ഹുല്‍ ജൗഹറ: 342 നോക്കുക). ഇങ്ങനെ അഹ്ലുസ്സുന്നയും ബിദ്അത്തുകാരും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്ന എല്ലാ വിഷയങ്ങളിലും പ്രമാണബദ്ധമായി സുന്നീ ആദര്‍ശം സമര്‍ത്ഥിച്ച മഹാപണ്ഡിതനായിരുന്നു ഇമാം സ്വാവി(റ).

മൗലിദ് കിതാബ് രചിച്ചത് മഹാരഥന്മാർ

മൗലിദ് കിതാബ് രചിച്ചത് മഹാരഥന്മാർ
https://photos.app.goo.gl/3GMdB27T8rnFv3fC8https://photos.app.goo.gl/3GMdB27T8rnFv3fC8
https://photos.app.goo.gl/3GMdB27T8rnFv3fC8https://photos.app.goo.gl/3GMdB27T8rnFv3fC8

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...