*മൗലിദ് വിമർശനത്തിന് മറുപടി*
📘📗📓📙📕📘📓📗📙📕📘📓📗
*ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
വിമർശനം*9
♦️ *ചോദ്യം*
ആമിനാ ബീവി(റ) മുഹമ്മദ് നബി(ﷺ) യെ ഗർഭം ധരിച്ചകാലത്ത് മലക്കുകളും പ്രവാചകന്മാരും ബീവിക്ക് സന്തോഷ വാർത്ത അറിയിച്ചിരുന്നതായി മൻഖൂസ്, ശർറഫൽ അനാം, തുടങ്ങിയ മൗലിദുകളിൽ പറയുന്നു. അവിശ്വാസിയായ ആമിനാ ബീവി(റ)യുടെ അടുത്ത് മലക്കുകളും പ്രവാചകന്മാരും വന്നതെങ്ങനെ?
ഇതൊന്നും മുമ്പ് പരിചയമില്ലാത്ത ആമിനാബീവി(റ) എങ്ങനെ അവരെ തിരിച്ചറിഞ്ഞു.?
🔶 *ഉത്തരം*
നബി(s)യുടെ മാതാപിതാക്കൾ അവിടുന്ന് പ്രവാചകരാകുന്നതിനു മുമ്പ് മരണപ്പെട്ടവരാണ്. അതിനാൽ അവരെ 'കാഫിർ' എന്ന അർത്ഥത്തിൽ അവിശ്വാസിയെന്ന് പറയാൻ നിവൃത്തിയില്ല. ഇക്കാര്യം സമഗ്രമായി മുമ്പ് പ്രതിപാദിച്ചതാണ്. '
മലക്കുകളും മനുഷ്യരുടെ ആത്മാക്കളും
മനുഷ്യരെ സമീപിക്കാമെന്നതിന് ധാരാളം തെളിവുകളുണ്ട് അല്ലാഹു പറയുന്നു
فارسلنا إليها روحنا فتمثل لها بشرا سویا (مریم: ۱۷)
“അപ്പോൾ നമ്മുടെ ആത്മാവിനെ (ജിബ്രീലിനെ) നാം അവളുടെ അടുത്തേക്ക്
നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പിൽ തികഞ്ഞ മനുഷ്യരൂപത്തിൽ
പ്രത്യക്ഷപ്പെട്ടു.(മർയം: 17)
മനുഷ്യവർഗ്ഗത്തിൽ പെട്ട മർയം ബീവി(റ)യുടെ അടുത്ത് ജിബ്രീൽ(അ) പോകുകയും അല്ലാഹുവിന്റെ സന്ദേശങ്ങൾ
കൈമാറുകയും ചെയ്ത സംഭവമാണ് ഖുർആൻ വിവരിക്കുന്നത്. മഹാനായ ജിബ്രീൽ(അ) മഹതിയെ സമീപിച്ച് മഹതിയുടെ കുപ്പായ മാറിലൂടെ ഊതിയപ്പോഴാണ് ഈസാനബി(അ)യെ മഹതി ഗർഭം ധരിതെന്ന് സൂറത്തുത്തഹ്രീം: 12-ാം വചനത്തിലും അമ്പിയാഅ്: 9-ലും പറയുന്നുണ്ട് '
കന്യകയായ മർയം(റ) ഗർഭം ധരിച്ചപ്പോൾ ജനങ്ങൾ സംശയിക്കുക സ്വാഭാവികമാണല്ലോ. ആളുകൾ പലതും പറയാൻ തുടങ്ങിയപ്പോൾ ദുഃഖത്തോടെ അല്ലാഹുവിൽ തവക്കുലാക്കി ബത്ലഹമിലെ ഒരു കുന്നിൻചെരുവിൽ ഉണങ്ങിയ കാരക്ക മരത്തിലേക്ക് ചാരിയിരുന്നുകൊണ്ടാണ് മഹതി പ്രസവിച്ചത്. അപ്പോൾ ജിബ്രീൽ(അ)അവിടെ പ്രത്യക്ഷപ്പെട്ട് മഹതിയെ ആശ്വട്ടുണ്ട്.സിപ്പിച്ച കാര്യം ഖുർആൻ പരാമർശിച്ചിട്ടുണ്ട്.
قناداها من تحتها ألا تحزني قد جعل ربك تحتك سريا" وهزي
إليك بجذع النخلة تساقط عليك رطبا جنيا فقلي واشربي وقري عينا مريم٢٤/٢٦
,
“ഉടനെ അവളുടെ താഴ്ഭാഗത്തുനിന്ന്
(ജിബ്രീൽ) അവളെ വിളിച്ചു പറഞ്ഞു. നീ
വ്യസനിക്കേണ്ട, നിന്റെ രക്ഷിതാവ് താഴ്ത്താഗത്ത് ഒരു അരുവിഉണ്ടാക്കിത്തന്നിരിക്കുന്നു.
നീ ഈന്തപ്പനമരം നിന്റെ അടുക്ക
ലേക്ക് പിടിച്ചു കുലുക്കിക്കൊള്ളുക, അത്
നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തി
ത്തരുന്നതാണ്. അങ്ങനെ നീ തിന്നുകയയും പിടിച്ച് കുളിരത്തിരിക്കുകയും ചെയ്യുക”.(മർയം: 24-28)
ആ മരം ഉണങ്ങിയതും തലയില്ലാത്തതുമായിരുന്നു. ബീവിയുടെ കൈസ്പർശിച്ചപ്പോൾ അത് പച്ചയാവുകയും തുമ്പും ഇലയും കുലയും ഉണ്ടാവുകയും, മൂത്ത് പഴുത്ത് പാകമായ പഴം നൽകുകയും ചെയ്തു. ഇതെല്ലാം ബീവിയുടെ നിരാശ അകറ്റാനും ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കുവനും വേണ്ടി അല്ലാഹു നൽകിയ കറാമത്തുകളായിരുന്നു. (തഫ്സീറുൽ ബൈളാവി: 3/ 239)
ഈ സംഭവത്തിൽ മർയം ബീവി(റ)ക്ക്
അല്ലാഹു ഈത്തപ്പഴം സൃഷ്ടിച്ചു നൽകിയതിൽ നിന്ന്, പ്രസവിച്ച സ്ത്രീകൾക്ക് ആദ്യമായി കൊടുക്കാൻ ഏറ്റവും അനുയോജ്യമായ ഭക്ഷണം ഈത്തപ്പഴമാണെന്നു
മനസ്സിലാക്കാമെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. (തഫ്സീറുൽ മദാരിക്: 3/ 240)
ഗർഭ സമയത്ത് മലക്കുകൾ മർയം
ബീവി(റ)യെ സമീപിച്ച് തന്റെയും ജനിക്കാൻ പോവുന്ന കുഞ്ഞിന്റെയും മഹിമകൾ
പറഞ്ഞ് സന്തോഷിപ്പിച്ച വിവരം ഖുർആൻപറയുന്നു:
وإذ قالت الملائكة يا مريم إن الله اصطفاك وطهرك واصطفاك
"മർയമേ, (നിന്നിലൂടെ ഈ അത്ഭുതങ്ങൾ വെളിപ്പെടുത്താൻ) അല്ലാഹു നിന്നെ
തെരഞ്ഞെടുക്കുകയും നിന്നെ അവൻ ശുദ്ധീകരിക്കുകയും (സമകാലികരായ) എല്ലാ സ്ത്രീകളെക്കാളും നിന്നെ അവൻ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു എന്ന് മലക്കുകൾ പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാണ്)" (ആലു ഇംറാൻ: 42)
إذ قالت الملائكة يا مريم إن الله يبشرك بكلمة منه اسمه المسيح
عيسى ابن مريم وجيها في الدنيا والآخرة ومن المقربين ويكلم الناس في المهد وكهلا ومنا الصالحين. الاهرام ٤٥/٤٦
“മലക്കുകൾ പറഞ്ഞ സന്ദർഭം ശ്രദ്ധിക്കുക, മർയമേ, തീർച്ചയായും അല്ലാഹു
നിനക്ക് അവന്റെ പക്കൽ നിന്നുള്ള ഒരു
"വചന'ത്തെപ്പറ്റി സന്തോഷവാർത്ത അറിയിക്കുന്നു. അവന്റെ പേർ മർയമിന്റെ മകൻ മസീഹ് ഈസാ എന്നാണ്. അവൻ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും
സാമീപ്യം സിദ്ധിച്ചവരിൽപെട്ടവനുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മധ്യ
വയസ്കനായിരിക്കുമ്പോഴും അവൻ ജന
ങ്ങളോട് സംസാരിക്കുന്നതാണ്. അവൻ
സത് വർത്തരിൽ പെട്ടവനുമായിരിക്കും”.
(ആലു ഇംറാൻ: 45-46)
ഈസാ നബി(അ)യെ ഗർഭം ധരിച്ചപ്പോൾ മർയം ബീവി(റ)ക്ക് ഇതെല്ലാം സംവിച്ചെങ്കിൽ സൃഷ്ടികളിൽ അത്യുന്നതരും
ലോകസൃഷ്ടിപ്പിനു കാരണക്കാരും അല്ലാഹുവിന്റെ ഹബീബുമായ മുഹമ്മദ് നബി (ﷺ)യെ ഗർഭം ധരിച്ചപ്പോൾ ആമിനാ ബീവി(റ)ക്ക് മേൽപ്പറയപ്പെട്ട അനുഭവങ്ങൾ
ഉണ്ടായിയെന്ന് പറയുന്നതിൽ അത്ഭുതപ്പെടാനായി യാതൊന്നുമില്ല.
വിശുദ്ധ ഖുർആനിൽ ഇപ്പറഞ്ഞതെല്ലാം മർയം ബീവി(റ)യുടെയും ഈസാനബി(അ)യുടെയും മൗലിദാണുതാനും.
പല സ്വഹാബികളുടെയും അടുത്ത്
മലക്കുകൾ വരികയും സലാം പറയുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. മലക്കുകൾ ഇംറാനുബനു ഹുസൈ്വൻ(റ)വിനു സലാം പറഞ്ഞിരുന്നതായി ഇബ്നു സഅ്ദ്(റ) ത്വബ
ഖാത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (ത്വബഖാത്ത്: 7/11)
അബൂദാവൂദ്(റ) പറയുന്നു:
وكان يسمع تسليم الملائكة، فلما اكتوى انقطع عنه، فلما ترك رجع إليه (أبو داود: ۳٦۶۷)
“ഇംറാനുബ്നു ഹുസൈൻ(റ) മലക്കുകൾ സലാം പറയുന്നത് കേട്ടിരുന്നു. അദ്ദേഹം ചൂട് വെച്ചപ്പോൾ അവരുടെ സലാം
മുറിയുകയും ചൂട് വെക്കുന്നത് അദ്ദേഹം
ഉപേക്ഷിച്ചപ്പോൾ സലാം പറയൽ മടങ്ങി
വരിക യും ചെയ്തു. (അബൂദാവൂദ്: 3367)
ഗസാലി(റ)യിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം;
عن غزالة قالت: كان عمران بن حصين يأمرنا أن نكنس الدار،
ونسمع «السلام عليكم» ولا ترى أحدا، قال أبو عيسى: يعني
هذا تسليم الملائكة. (دلائل النبوة للبيهقي: ۳۰۰۹)
“ഇംറാനുബ്നു ഹുസൈ്ൻ(റ) വീട്
വൃത്തിയാക്കാൻ ഞങ്ങളോട് കൽപ്പിക്കുമായിരുന്നു. പലപ്പോഴും “അസ്സലാമുഅലെകും' എന്ന് ഞങ്ങൾ കേൾക്കുമായിരുന്നു. എന്നാൽ ആരെയും ഞങ്ങൾ കാണാറില്ല. ഇത് മലക്കുകളുടെ സലാമായിരുന്നുവെന്ന് ഇമാം തുർമുദി(റ) വ്യക്തമാക്കുന്നുണ്ട്. (ദലാഇലുന്നുബുവ്വ: 8/ 138)
അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം
ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസ് കാണുക:
ومن رآني في المنام فقد رآني، فإن الشيطان لا يتمثل في صورتي
നബി(صلي الله عليه وسلم) പറയുന്നു: “എന്നെ ആരെങ്കിലും സ്വപ്നത്തിൽ ദർശിച്ചാൽ നിശ്ചയം എന്നെ അവൻ ദർശിച്ചിരിക്കുന്നു. നിശ്ചയം പിശാച് എന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയില്ല”(ബുഖാരി: 107)
പ്രവാചകന്മാർ സ്വപ്നത്തിൽ വരാമെന്നും വിവരങ്ങൾ കൈമാറാമെന്നും ഈഹദീസിൽ നിന്ന് വ്യക്തമാണല്ലോ.
മഹതിഎങ്ങനെ തിരിച്ചറിഞ്ഞു എന്നതാണ് മറ്റൊരു സംശയം.
നബി( s)യെ കണ്ടിട്ടില്ലാത്ത
ഒരാൾ സ്വപ്നത്തിൽ നബി( صلى الله عليه وسلم)യെ ദർശിച്ചാൽ എങ്ങനെയാണ് ഇത് നബി صلى الله عليه وسلمയാണെന്ന് മനസ്സിലാകുന്നത്?.
ആമിനാബീവി(റ)ക്ക് ഇൽഹാം നൽകാൻ അല്ലാഹുവിന് കഴിവുണ്ടല്ലോ.
മരിച്ച മഹാത്മാക്കൾ ഹാജറാകാമെന്നും വിവരങ്ങൾ കൈമാറാമെന്നും മിഅ്റാജ് സംഭവം വ്യക്തമാക്കുന്നു. മിഅ്റാജിന്റെ രാത്രി മൂസാനബി(അ) ഖബറിൽ വെച്ച്നിസ്കരിക്കുന്നതായി നബി(ﷺ) കണ്ടതും ബൈത്തുൽ മുഖദ്ദസിലും ആകാശത്തും3000 വർഷങ്ങൾക്കു മുമ്പ് വഫാത്തായ ഇബ്റാഹീം നബി(അ) അടക്കം പല അമ്പിയാക്കളെ കണ്ടതും അവർ നബി(صلي الله عليه وسلم )യെ
ആശീർവദിച്ചതും പ്രസിദ്ധമാണല്ലോ.
വിശ്വാസികളുടെ ആത്മാക്കൾക്ക് മരണത്താടുകൂടെ ജയിൽ മോചിതരെപ്പോലെ സ്വൈര്യവിഹാരസ്വാതന്ത്യം കൂടുമെന്ന്
ഹദീസിൽ കാണാം.
അവലംബം
*വിശ്വാസകോശം*
*അബദുൽ അസീസ് സഖാഫി വെള്ളയൂർ*
നോക്കി എഴുത്ത് - *അസ് ലം
പരപ്പനങ്ങാടി