Saturday, September 7, 2019

മൗലിദ് വിമർശനത്തിന് മറുപടി7 انت ام

*മൗലിദ് വിമർശനത്തിന് മറുപടി*
📘📗📓📙📕📘📓📗📙📕📘📓📗
*ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 




♦️ *ചോദ്യം*7

*മൻഖുസ് മൗലിദിൽ ഇപ്രകാരം പറയുന്നു:*

أنت أم أم أب ما رأينا فيهما مثل حسنك قط يا سيدي خير النبي

*“താങ്കൾ മാതാവാണോ അതല്ല പിതാവാണോ? അവിടുത്തെ ഗുണങ്ങൾക്ക് തുല്യമായ ഗുണങ്ങൾ അവർ രണ്ടാളിലും തീരെ തന്നെ ഞങ്ങൾ കണ്ടിട്ടില്ല. പ്രവാചകന്മാരിൽ വെച്ച് ഏറ്റവും ഉത്തമരായ എന്റെ സയ്യിദേ”. (മൻഖുസ് മൗലിദ്)*

ഈ വരി വിശുദ്ധ ഖുർആനിനോട് 
എതിരാണെന്ന് ചില വിവരദോഷികൾ ജൽപിക്കുന്നു  കാരണം.

സൂറത്തുൽ അഹ്സാബിൽ അല്ലാഹു പറയുന്നു:

ما كان محمد أبا أحد من رجالكم ولكن رسول الله وخاتم النبيين


“മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരിൽ
ഒരാളുടെയും പിതാവായിട്ടില്ല. എന്നാൽ അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരിൽ അവസാനത്തെ ആളുമാകുന്നു.(അഹ്സാബ്: 40)


മറുപടി എന്ത് ?


 🔶 *മറുപടി*
:
മൻഖുസ് മൗലിദിൽ നബി (ﷺ) പിതാവാണെന്ന് പറയുകയല്ല ചെയ്യുന്നത്. മറിച്ച് ഒരു പിതാവിലും മാതാവിലും കാണാത്ത ഗുണങ്ങൾ താങ്കളിൽ കാണുന്നുവെന്നാണ് പറയുന്നത്. 'താങ്കൾ ഉമ്മയാണോ' എന്നാണല്ലോ ആദ്യം പറഞ്ഞത്. ഒരാൾ ഒരേ
സമയം യഥാർത്ഥ മാതാവും പിതാവും
ആവുകയില്ലെന്ന് ബുദ്ധിയുള്ള ഏതൊ
രാൾക്കും മനസ്സിലാക്കാമല്ലോ.


 ഇനി നബി (ﷺ) വിശ്വാസികളുടെ പിതാവ് ആണ് എന്ന് പറയാമോ? പറയാമെന്നാണ് പ്രമാണം പറയുന്നത്,  അള്ളാഹു പറയുന്നു: പ്രവാചകൻ സത്യവിശ്വാസികൾക്ക് സ്വദേഹങ്ങളേക്കാളും അടുത്ത ആളാവുന്നു അദേഹത്തിന്റെ ഭാര്യമാർ അവരുടെ മാതാക്കളാകുന്നു -


പ്രസ്തുത വചനത്തിന്റെ വിശദീകരണത്തിൽ ഇമാം ഖുർത്തുബി (റ) പറയുന്നു:

ചിലർ പറയുന്നു: നബി(ﷺ)യെ പിതാവ്
എന്ന് വിളിക്കൽ അനുവദനീയമല്ല. “മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരിൽ ഒരാളുടെയും പിതാവായിട്ടില്ല”. പ്രത്യുത വിശ്വാസികൾക്ക് പിതാവിനെപ്പോലെയാണ് എന്നാണ് പറയേണ്ടത്. നബി(ﷺ) പ്രസ്താവിച്ചുവല്ലോ. “നിശ്ചയം ഞാൻ നിങ്ങൾക്ക് പിതാവിന്റെ സ്ഥാനത്താണ്. ഞാൻ നിങ്ങൾക്ക് പഠിപ്പിക്കുന്നു...' ഈ ഹദീസ് അബ
ദാവൂദ്(റ) നിവേദനം ചെയ്തിട്ടുണ്ട്. (ഹ
ദീസ് നമ്പർ: 7)


എന്നാൽ ശരിയായ വീക്ഷണം നബി( ﷺ) ആദരവിന്റെ വിഷയത്തിൽ വിശ്വാസികളുടെ പിതാവാണെന്ന് പറയാമെന്നാണ്.


“മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരിൽ ഒരാളുടെയും പിതാവായിട്ടില്ല". എന്നതിന്റെ
വിവക്ഷ രക്തബന്ധത്തിലുള്ള പിതാവായിട്ടില്ല എന്നാണ്.

ഇതിന്റെ വിശദീകരണം പിന്നീട് വരുന്നുണ്ട്. ഇബ്നുഅബ്ബാസി(റ)ന്റെ പാരായണത്തിൽ “നബി(സ) വിശ്വാസികളുടെ പിതാവാണ്” എന്ന പരാമർശവും കൂടി കാണാം.
(ഖുർതുബി: 14/ 125)

وفي رواية أبي ابن كعب ومصحفه النبي اولي بالمؤمنين 
من أنفسهم وازواجه أمهاتهم وهو أب لهم
قرطبي ٥/٣٥٩

ഉബയ്യിബ്നു കഅബ് (റ)വിന്റെ പാരയണത്തിലും മുസ്ഹഫിലും  ഇപ്രകാരം കാണാം പ്രവാചകൻ സത്യവിശ്വാസികൾക്ക് സ്വദേഹങ്ങളേക്കാളും അടുത്ത ആളാവുന്നു അദേഹത്തിന്റെ ഭാര്യമാർ അവരുടെ മാതാക്കളാകുന്നു -  
അദ്ധേഹം അവരുടെ പിതാവാകുന്നു.

ഖുർതുബി 5/359

ഖുർതുബി മറ്റൊരു സ്ഥലത്ത് പറയുന്നു'

" മുജാഹിദ്(റ) പറയുന്നു:
ലുത് നബി(അ) സൂചിപ്പിച്ച സ്ത്രീകൾ അദ്ദേഹത്തിന്റെ പെൺമക്കളായിരുന്നില്ല. മറിച്ച് അവർ തന്റെ സമുദായത്തിലെ സ്ത്രീകളായിരുന്നു. ഏതൊരു പ്രവാചകനും
തന്റെ സമുദായത്തിന്റെ പിതാവാണ്. (ഖുർതുബി: 5/ 359)


ചുരുക്കത്തിൽ നബി (ﷺ) യെ ആദരവിന്റെയും അനുഗ്രഹത്തിന്റെയും അടിസ്ഥാനത്തിൽ പിതാവെന്ന് വിളിക്കാവുന്നതാണ്.
അതേസമയം രക്തബന്ധത്തിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് നബി (ﷺ) ഒരു പുരുഷന്റെയും പിതാവല്ല. അതാണ് അഹ്സാബ് സൂറത്തിലെ നാൽപതാം വചനത്തിൽ പറഞ്ഞത്.

...::: -

അവലംബം
*വിശ്വാസകോശം*

*അബദുൽ അസീസ് സഖാഫി വെള്ളയൂർ*
നോക്കി എഴുത്ത് -  *അസ് ലം
പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....