⚪🔘⚪
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
സകരിയ്യ സ്വലാഹി
പറഞ്ഞ് വെച്ച
യാഥാർത്ഥ്യങ്ങൾ
5⃣👇
*കുട്ടികളെ പുറത്ത് വിടരുത്,*
*ശൈത്താൻ കൂടും.*
പഴയ കാലത്ത് ഉമ്മമാർ പറയും
കരിച്ചക്ക് (സന്ധ്യാസമയത്ത്) കുട്ടികളെ പുറത്ത് വിടരുത് ശൈത്താൻ കൂടും. മുജാഹിദുകൾ ഇതൊക്കെ അന്ധവിശ്വാസങ്ങളാണെന്ന് മുദ്രകുത്തി സുന്നികളെ പരിഹസിച്ചു , പഴഞ്ചന്മാരാക്കി.
സ്വലാഹി ഇതിനെയും
പൊളിച്ചെഴുതിയിരുന്നു.
"നബി(സ) പറഞ്ഞു: രാത്രിയായിക്കഴിഞ്ഞാൽ നിങ്ങൾ കുട്ടികളെ (പുറത്ത് വിടാതെ ) പിടിച്ചു വെക്കുക. എന്തെന്നാൽ ആ സമയത്ത് പിശാചുക്കൾ വ്യാപിക്കുന്നതാണ്...... (ബുഖാരി -3280)
സന്ധ്യാസമയത്ത് സൂര്യൻ അസ്തമിക്കാറടുത്തായാൽ ചെറിയ കുഞ്ഞുങ്ങളെ വീടിന് പുറത്ത് വിടരുതെന്നും ബിസ്മി ചൊല്ലി വാതിൽ അടക്കണമെന്നും അത് പിശാചുക്കൾ വ്യാപരിക്കുന്ന സമയമായത് കൊണ്ടാണെന്നും നബി(സ) ഇവിടെ പഠിപ്പിക്കുന്നു.
കൊച്ചു കുട്ടികളിൽ വേഗത്തിൽ പിശാച് ബാധിക്കാനിടയുള്ളത് കൊണ്ടാണ് റസൂൽ (സ) ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നത്. "
*സകരിയ്യ സ്വലാഹി*
ജിന്ന് സിഹ്ർ കണ്ണേർ....
പേജ്: 63.
*✍Aboohabeeb.payyoli*