Wednesday, July 31, 2019

Sunday, July 28, 2019

മുത ശാബി ഹ് മുഹമ്മദ് നബിയെ അർശിൽ ഇരുത്തുമോ ? ഫത്ഹുൽ ബാരി

https://youtu.be/r32EJ-QipAA

*ഖിയാമത്ത് നാളിൽ അള്ളാഹു വിന്റെ കൂടെ  മുഹമ്മദ് നബി സ്വ യെ അർശിന്റെ മേൽ ഇരുത്തും എന്ന് ഫത്ത്ഹുൽ ബാരി അംഗീകരിച്ചിട്ടുണ്ടോ?*

*വഹാബി പുരോഹിതൻശൈഖ് യാസിർ ബിൻ ഹംസക്ക് മറുപടിഅസ്ലം സഖാഫി പരപ്പനങ്ങാടി*

നേർച്ച :എന്ത് കൊണ്ട് സ്വഹാബത്തിന്റെ നേർച്ചയില്ല

*✍Siddeequl Misbah  -  Re posted 29/07/19

*എന്ത് കൊണ്ട് ബദ്രീങ്ങൾ , എന്ത് കൊണ്ട് മുഹ്യദ്ധീൻ ഷൈഖ് (റ) ???*_______♦

കൂടുതൽ ആദർശ ഖണ്ഡന തെളിവുകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://sunniknowledge.blogspot.com/?m=0
📚🔎___________________🔍📚

ബദ്രീങ്ങളോ ?‌ ഈസാ നബിയോ "സ്വിദ്ധീഖ് തങ്ങളോ ഗൗസുൽ അഹ് ളമോ ?? മറ്യം ബീവിയോ അമ്പിയാക്കളോ ? അസ് ഹാബുൽ കഹ്ഫോ സ്വഹാബാക്കളോ ???_____

*ഇങ്ങനെ പല ചോദ്യങ്ങൾ ??!!!! - പല മുടന്തൻ ന്യായങ്ങൾ - യുക്തിവാദങ്ങൾ!!!!!*?

"സുന്നികൾ ഗൗസുൽ അഹ് ളമിന്റെ (റ) പേരിൽ ഖുതുബിയത്തും , മാല മൗലിദും ,  ആണ്ട് നേർച്ചയൊക്കെ കഴിക്കുമ്പോൾ കേൾക്കുന്ന ബിദ ഇകളുടെ അവ ശബ്ദങ്ങളാണിതൊക്കെ എന്ത് കൊണ്ട് ഗൗസുൽ അഹ് ളം ?? എന്ത് കൊണ്ട് ബദ്രീങ്ങൾ എന്ത് കൊണ്ട് സിദ്ധീഖ് റ, ഉമർ റ ഇല്ല ???

എന്നാൽ സുന്നികൾ എല്ലാ സദസ്സുകളിലും  മഹാന്മാരെ  അനുസ്മരിക്കുന്നവരും അവരുടെ മൗലിദും മദ് ഹൊക്കെ പറയുന്നവരും ദുആ തുടങ്ങുന്നതിന്ന് മുമ്പ് ഫാതിഹ ഓതി  എല്ലാ അമ്പിയാ ഔലിയാക്കൾ മറ്റ് മുഹ്മിനീങ്ങൾ , മുഹ്മിനാതുകളിലേക്ക് ഹദ് യ ചെയ്യുന്നവരാണ്

*എന്നാൽ റാതീബ് കഴിക്കുമ്പോൾ സ്വഹാബത്തിനല്ലേ കൂടുതൽ മഹത്വം എന്നും  അത് പോലെ ബദ്രീങ്ങളുടെ ആണ്ട് കഴിക്കുമ്പോൾ അമ്പിയാക്കൾക്കല്ലെ കൂടുതൽ  മഹത്വം എന്നൊക്കെ ദുർ ന്യായങ്ങൾ പറഞ്ഞ് സാധാരണ വിശ്വാസികളെ പൊട്ടീസാക്കുന്ന നന്മ മുടക്കികളായ  ‌അവാന്തര വിഭാഗങ്ങളുടെ ന്യായം അസ്ഥാനത്ത് മാത്രമാണ് കാരണം താഴെ കൊടുക്കുന്ന 10 ചോദ്യങ്ങൾക്ക് ഇത്തരം അവശബ്ദങ്ങൾ ഉണ്ടാക്കുന്ന ഈ ബിദ് അത്തുകാർ മറുപടി നൽകട്ടെ ??? അപ്പോൾ മനസ്സിലാകും മഹത്വം

(01)   ലക്ഷത്തില്പരം അമ്പിയാക്കൾ കഴിഞ്ഞ് പോയിട്ടും കേവലം ചില അമ്പിയാക്കളെ മാത്രം ഖുർ ആനിൽ സൂചിപ്പിച്ചു???????????????

മറ്യം ബീവി( റ )  വിന്റെ കറാമത് ചരിത്രം പറയാൻ ഒരധ്യായം തന്നെ കൊടുത്തു അത് പോലെ ലുഖ്മാൻ (റ) വിന്റെ പേരിലും ഒരദ്ധ്യായം കാണാം  ഇതൊക്കെ  ഒഴിവാക്കിയിട്ട് അവിടെയൊക്കെ അമ്പിയാക്കളെ പറ്റി പറഞ്ഞ് അദ്ധ്യായം ആക്കാമായിരുന്നില്ലെ ??????????? മഹത്വത്തിന്റെ കാര്യത്തിൽ മറ്യം ബീവി (റ) , ലുഖ്മാൻ (റ) വലുതും അമ്പിയാക്കൾ ചെറുതുമായത് കൊണ്ടാണോ ? 

(02) സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ സ്ത്രീകൾ മറ്യം ബീവി (റ) , ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല) യുമാണ് .  എന്നാൽ മറ്റ്  എത്ര വനിതകൾ ഉണ്ട് എന്ത് കൊണ്ട് ഖുർ ആനിലൂടെ അള്ളാഹു പറഞ്ഞിട്ടില്ല മഹദി ഖദീജാ (റ) വിശ്വാസികൾക്ക് ഉത്തമ മാതൃകയല്ലെ ? മറ്യം ബീവി (റ) യുടെ മൗലീദ് പറഞ്ഞടുത്ത് ഖദീജ ബീവി (റ) അല്ലെങ്കിൽ ഫാത്വിമ (റ) , ആയിഷാ ബീവി (റ) യുടെ മൗലിദ് പറയാമായിരുന്നില്ലെ ??? ഇവരൊക്കെ സത്യവിശ്വാസികൾക്ക് മാതൃകയാവാത്തത് കൊണ്ടാണോ ?????

(03)ഔലിയാക്കളായ അസ് ഹാബുൽ കഹ്ഫ് (റ:അ) വിന്റെ ചരിത്രം ,  കറാമത്ത് പറയാൻ വേണ്ടി "സൂറത് കഹ്ഫ്" എന്ന അദ്ധ്യായം തന്നെ ഉണ്ട് ! അത് എല്ലാ വെള്ളിയാഴ്ചയും പ്രത്യേകമായി ഈ അസ് ഹാബുൽ കഹ്ഫിന്റെ  മൗലീദ്  ഉൾക്കൊള്ളുന്ന ഈ  സൂറത്ത് കഹ്ഫ് പാരായണം ചെയ്യാൻ കൽപ്പിക്കുകയും ചെയ്യുന്നു !!! എന്നാൽ എന്ത് കൊണ്ട് ഏറ്റവും സ്രേഷ്ഠരായ ഈ ഉമ്മത്തിലെ തിരു നബി (സ്വ) യുടെ അനുചരന്മാരായ പ്രധാന സ്വഹാബാക്കളുടെ സംഭവങ്ങൾ ഖുർ ആനിൽ ഒരദ്ധ്യായമായി നൽകുകയും അത് ഏതെങ്കിലും ഒരാഴ്ചയിൽ പാരായണം ചെയ്യാൻ കൽപ്പിക്കുന്നില്ല ??? സ്വഹാബത്തോ വലുത് അതോ അസ് ഹാബുൽ കഹ്ഫോ ???

(04)  ഖുലഫാഉ റാഷിദീങ്ങളായ സ്വിദ്ധീഖ് (റ) , ഉമർ (റ) , ഉസ്മാൻ (റ), അലിയ്യ്ബ്നു അബീ ത്വാലിബ് (റ) പോലുള്ള മഹത്തുക്കളായ സ്വഹാബാക്കൾ ഉണ്ടായിട്ടും ഖുർ ആനിൽ പരാമർശിച്ച ഏക സ്വഹാബി വര്യൻ "സൈദ് ബിൻ ഹാരിസ്" (റ) മാത്രമാണ് ! എന്ത് കൊണ്ട് ?? ഖുലഫാഉറാഷിദീങ്ങളെക്കാളൊക്കെ മഹത് വ്യക്തിയായത് കൊണ്ടാണോ സൈദ് (റ) ???

(05) ജീവനില്ലാത്ത വസ്തുക്കൾക്ക്  ജീവൻ നൽകുമെന്ന് (ബി ഇദ്നില്ലാഹ്)  ഈസാ നബി (അസ) അവകാശപ്പെടുന്നത് ഖുർ ആനിലൂടെ അള്ളാഹു പറയുമ്പോൾ അതേ ഈസാ നബിയുടെയടക്കമുള്ള ലോകത്തിന്റെ നേതാവ് ഹബീബ് (സ്വ) ക്ക് ഇത് പോലുള്ള ഒരു മുഹ്ജിസത്ത് നൽകി ഖുർ ആനിൽ പറഞ്ഞൂടായിരുന്നോ ??? ഈസാ നബി (അസ)  മുത്ത് നബി (സ്വ) യേക്കാൾ മഹാനെന്ന് പറയാൻ പറ്റുമോ ????? ഈസാ നബിയെ വലുതാക്കി മുഹമ്മദ് നബി (സ്വ) ചെറുതാക്കിയോ അള്ളാഹു ???? യുക്തിവാദികളായ വഹാബികൾ മറുപടി പറയുക???

(06) ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കുന്നത് റൗളാ ശരീഫ് ഉൾക്കൊള്ളുന്ന മദീന എന്ന രാജ്യമാണ് , എന്നാൽ ഖുർ ആനിൽ രാജ്യങ്ങളുടെ പേര്  പറഞ്ഞ സൂറത്തുകളിൽ " റൂം "  (30), " സബഅ് (34) "  മാത്രമാണ്   കാണാൻ കഴിയുക !!  എന്ത് കൊണ്ട് ഭൂമിയിലെ സ്വർഗ്ഗ വിശേഷ സ്ഥലമായ ഹബീബ് സ്വ യുടെ മണ്ണായ മദീനയുടെ പേരിൽ അദ്ധ്യായം ഇല്ല???? മദീന മറ്റു രാജ്യങ്ങളെക്കാൾ മഹത്വം കുറഞ്ഞ് പോയോ ??

(07)  :-  പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ :- യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71) - ബാക്കിയുള്ള പ്രവാചകന്മാർക്ക് മഹത്വമോ മുഹ്ജിസത്തോ ഇല്ലാത്തത് കൊണ്ടാണോ ഖുർ ആനിൽ പരാമർശിക്കാതിരുന്നത് ??

(08) ഖുർ ആനിൽ 136 തവണ മൂസാ നബി (അസ) മിന്റെ പേര് ആവർത്തിച്ച് പറഞ്ഞപ്പോൾ ഹബീബ് (സ്വ) യുടെ പേര് (മുഹമ്മദ് 4 , അഹ് മദ് 1) അഞ്ച് തവണ മാത്രമാണ് എന്തേ ?? ഇക്കാരണത്താൽ മുത്ത് നബി (സ്വ) നേതാവല്ലാതാകുമോ??? അതോ  ക്രിസ്ത്യാനികളുടെ വാദം വഹാബികൾ കൊണ്ട് നടക്കുകയാണോ ????

(09) ഖുർആനിൽ പരാമർശിക്കപ്പെടുന്ന കത്ത്  സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചതാണ് ! എന്ത് കൊണ്ട് ഹബീബ് (സ്വ) അയച്ച  കത്തുകൾ പരാമർശമില്ല

(10) - തൗഹീദിന്റെ വചനമായ ലാ ഇലാഹ  ഇല്ലല്ലാഹ്  എന്ന വാചകം ഖുർആനിൽ  2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ്‌ 19) ൽ മാത്രമാണ് കാണാൻ കഴിയുക .  02 തവണ മാത്രമായി ഒതുങ്ങിയതിനാൽ കലിമതുത്തൗഹീദിന്റെ മഹത്വം ഇല്ലാതാകുമോ ???
👇
*ഇങ്ങനെ ധാരാളം ചോദ്യങ്ങളുടെ പെരുമഴ തന്നെ ഉണ്ട് അത് കൊണ്ട് തന്ന 10 ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി തന്നിട്ട് ഇൻഷാ അള്ളാഹ് ഇനി ബാക്കി ചോദ്യങ്ങൾ??? ഇനി ഇതിന്ന് മറുപടി പറയാനില്ലെങ്കിൽ ഇനി മേലാൽ വലുതും ചെറുതുമാക്കിയുള്ള ഇരട്ടത്താപ്പ് മുടന്തം ന്യയങ്ങളുമായി സമുദായത്തിനകത്ത് കണ്ട് പോകരുത്....*

*✍ പ്രതീക്ഷയോടെ സിദ്ധീഖുൽ മിസ്ബാഹ് -*

*മറുപടി (09496210086) എന്ന വാട്സപ്പ് നമ്പറിലോ siddeequlmisbah@gmail.com എന്ന മെയിലിലേക്കോ അയക്കുമല്ലോ*___________🌸👍🏻

Saturday, July 27, 2019

തബ്‌ലീഗ് പിഴച്ച ജമാഅത്ത്സമസ്തയുടെ മുന്നറിയിപ്പ്


    അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0

Sirajlive.com
ARTICLES
സമസ്തയുടെ മുന്നറിയിപ്പ്; തബ്‌ലീഗ് പിഴച്ച ജമാഅത്ത്

Posted on: December 1, 2014 4:19 am | Last updated: November 30, 2014 at 10:21 pm

Islam_Anno2_72കഴിഞ്ഞ യോഗത്തില്‍ തബ്‌ലീഗ് ജമാഅത്തിനെ പറ്റി പരിശോധിക്കാന്‍ നിയമിച്ച സബ്കമ്മിറ്റി ഈ യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതില്‍ ഉള്‍കൊള്ളുന്ന വിഷയത്തെ പറ്റി ഗാഢമായി അവരുടെ ഗ്രന്ഥങ്ങള്‍ വഴി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തതില്‍ തബ്‌ലീഗ് ജമാഅത്തിന്റെ തത്വങ്ങള്‍ മുബ്തദിഅ്-മത പരിഷ്‌കരണവാദി-കളുടെ തത്വങ്ങളാണെന്ന് ബോധ്യപ്പെടുകയാല്‍ തബ്‌ലീഗ് ജമാഅത്ത് മുബ്ത്തദിഉകളുടെ ജമാഅത്താണെന്ന് ഈ യോഗം തീരുമാനിക്കുന്നു.
27-08-1965-ല്‍ ചേര്‍ന്ന സമസ്ത കൂടിയാലോചനാസമിതി യോഗം (മുശാവറ) തബ്‌ലീഗ് ജമാഅത്തിനെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത പണ്ഡിത സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖരായിരുന്നു സമിതി അംഗങ്ങള്‍. സമസ്ത തീരുമാനം എടുക്കുന്നത് വരെ തബ്‌ലീഗ് ജമാഅത്തുമായി സഹകരിക്കരുതെന്ന് കീഴ്ഘടകങ്ങളെ അറിയിക്കാനും മുശാവറ തീരുമാനിക്കുകയുണ്ടായി. തബ്‌ലീഗ് ജമാഅത്തിനെ സംബന്ധിച്ച് മുശാവറ തീരുമാനം കൈകൊള്ളണമെന്ന് ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ സമസ്തക്ക് കത്ത് നല്‍കിയിരുന്നു. തബ്‌ലീഗിന്റെ മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്ന ധാരാളം കത്തുകളും മുശാവറക്ക് ലഭിച്ചിരുന്നു.
ഈ പാശ്ചാത്തലത്തില്‍ തബ്‌ലീഗ് ജമാഅത്തിനെസംബന്ധിച്ച് പഠനസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുകയും ആഴത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തബ്‌ലീഗ് ജമാഅത്തിന്റെ മതപരിഷ്‌കരണമുഖം സംബന്ധിച്ച് മുശാവറ തീരുമാനത്തിലെത്തി. പൊതുജനങ്ങളെ തീരുമാനം അറിയിക്കുന്നതിന്റെ മുമ്പ് തബ്‌ലീഗ് നേതാക്കളുമായി സമസ്ത ബന്ധപ്പെടുകയുണ്ടായി. മുഖാമുഖം ചര്‍ച്ചക്കായി തബ്‌ലീഗിന്റെ കേരള നേതാവ് കാഞ്ഞാര്‍ മൂസ മൗലാനക്ക് രജിസ്റ്റര്‍ കത്ത് അയച്ചെങ്കിലും ഇദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. വടക്കേ ഇന്ത്യയിലെ പണ്ഡിതന്മാരോട് ചോദിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. മാറാപ്പ് എറ്റെടുക്കാന്‍ കാഞ്ഞാര്‍ മൗലാനക്ക് താത്പര്യമില്ലായിരുന്നു.
1978ല്‍ തബ്‌ലീഗ് ജമാഅത്ത് മൗലവിമാരുമായി സുന്നി പണ്ഡിതന്മാര്‍ സംവാദത്തിലേര്‍ പ്പെടുകയുണ്ടായി. സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വിവരണം ഇപ്പോള്‍ വായിക്കുന്നത് അവസരോചിതമായിരിക്കും. ”തബ്‌ലീഗിന്റെ യഥാവസ്ഥ തുറന്നു കാണിക്കാനായി 1978ല്‍ വടകരക്കടുത്ത അടക്കാതെരുവില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി. മര്‍ഹൂം വണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍ എന്നിവരും ഈയുള്ളവനുയുമായിരുന്നു പ്രസ്തുത പരിപാടിക്ക് ക്ഷണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അതിനെ തടഞ്ഞ് കൊണ്ട് ചില നാട്ടുപ്രമാണിമാര്‍ ഇടപെട്ട് വാദപ്രതിവാദത്തിന് കളമൊരുക്കുകയുണ്ടായി. സുന്നി പക്ഷത്തുനിന്ന് ഞങ്ങള്‍ മൂന്നുപേര്‍ക്ക് പുറമെ എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുമായിരുന്നു വാദപ്രതിവാദത്തില്‍ പങ്കെടുത്തത്. തബ്‌ലീഗ് ജമാഅത്തിന്റെ പക്ഷത്തുനിന്ന് മോങ്ങം കുഞ്ഞബ്ദുള്ള മൗലവി, നൂഹ് മൗലവി, അബുല്‍ ഖൈര്‍ മൗലവി, എ അഹ്മദ് മൗലവി എന്നിവരും പങ്കെടുക്കുകയുണ്ടായി. തബ്‌ലീഗ് സുന്നത്ത് ജമാഅത്തിനെതിരല്ല എന്നായിരുന്നു മറുപക്ഷത്തിന്റെ വാദം. എന്നാല്‍ തബ്‌ലീഗീ ദസ്തുറുല്‍ അമല്‍ എന്ന നിയമാവലിയും അവരുടെ മറ്റു പ്രസിദ്ധീകരണങ്ങളിലെ ഉദ്ധരണികളും ഞങ്ങള്‍ നിരത്തിയതോടെ പ്രസ്തുത വാദം സുന്നത്ത് ജമാഅത്തിന് എതിരാണെന്ന് അവര്‍ സമ്മതിക്കുകയും എന്നാല്‍ തബ്‌ലീഗ് ജമാഅത്തിന് ഇപ്പോള്‍ പ്രസ്തുത വാദം ഇല്ലെന്ന് പറഞ്ഞൊഴിയുകയായിരുന്നു. അപ്രകാരം എഴുതിത്തരാന്‍ മധ്യസ്ഥന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ തബ്‌ലീഗ് ജമാഅത്തിലെ ആളുകളല്ല. ജംഇയ്യത്തുല്‍ ഉലമാ -എ- ഹിന്ദിലെ പ്രതിനിധികളാണെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു”(തബ്‌ലീഗിനെന്താ കുഴപ്പം പേ 7,8 എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍).
തൊള്ളായിരത്തി അമ്പതുകളില്‍ രംഗത്തുവന്ന തബ്‌ലീഗ് തുടക്കം മുതല്‍ സമസ്ത ഉലമാക്കളുടെ നിരീക്ഷണത്തിലായിരുന്നു. തബ്‌ലീഗിന്റെ പേരില്‍ നടത്തിക്കൊണ്ടിരുന്ന കോപ്രായങ്ങള്‍ തബ്‌ലീഗ് ജമാഅത്തിനു മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തി. വടക്കേ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട തട്ടിപ്പായിരുന്നു ഇതെന്ന് പിന്നീട് തെളിയുകയും ചെയ്തു. കാലങ്ങളായി മുസ്‌ലിംകള്‍ തുടര്‍ന്നുവന്ന വിശ്വാസാചാരങ്ങളെ തള്ളപ്പറഞ്ഞു കൊണ്ടായിരുന്നു ഈ പിഴച്ച ജമാഅത്തിന്റെ അരങ്ങേറ്റം. ഇസ്‌ലാമിന്റെ വേഷവിധാനങ്ങളെ പുച്ഛത്തോടെ സമീപിക്കുകയും അവ സ്വയം ഉപേക്ഷിക്കുകയുമായിരുന്നു മുജാഹിദും ജമാഅത്തും ചെയ്തിരുന്നത്. ഇവര്‍ക്ക് മുസ്‌ലിംകളെ സ്വാധീനിക്കാനാകാതെ പോയത് തബ്‌ലീഗുകാര്‍ തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ ബാഹ്യമായി ഇസാലാമിന്റെ വേവേഷമണിയാന്‍ ഇതായിരുന്നു കാരണം. ആത്മീയ പരിവേഷമണിഞ്ഞ് രംഗത്ത് വന്നതോടൊപ്പം മതപണ്ഡിതന്മാരോട് നിന്ദയും അനാദരവും സൃഷ്ടിക്കുന്നതിനും ഇസ്‌ലാമിക ചിഹ്നങ്ങളെ അവമതിക്കുന്നതിനും ഇവര്‍ തയ്യാറായി. തബ്‌ലീഗ് സാഹിത്യങ്ങള്‍ കൂടുതലും ഉര്‍ദു ഭാഷയിലായതിനാല്‍ കേരളീയരില്‍ നിന്ന് തബ്‌ലീഗിന്റെ പിഴച്ച വാദങ്ങളെ ഒളിപ്പിച്ചുവെക്കാന്‍ ആദ്യഘട്ടത്തില്‍ നേതാക്കള്‍ക്ക് കഴിഞ്ഞു. ഈ പുകമറയാണ് സമസ്ത തീരുമാനത്തോടെ പൊളിഞ്ഞു പോയത്. സമസ്ത തീരുമാനം പരസ്യപ്പെടുത്തിയതോടെ തബ്‌ലീഗ് ജമാഅത്ത് മുരടിച്ചു പോയതായി കാഞ്ഞാര്‍ മൂസ മൗലാന തന്നെ പിന്നീട് പരിഭവിക്കുകയുണ്ടായി.
ഇസ്‌ലാമിന്റെ തനത് ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചും പരമ്പരാഗത മതദര്‍ശനങ്ങളെ പരിഹസിച്ചും പ്രത്യക്ഷിക്കപ്പെട്ട സര്‍വ നൂനതനാശയങ്ങളില്‍ നിന്നും മുസ്‌ലിം കേരളത്തെ രക്ഷിച്ച് നിര്‍ത്തിയത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയായിരുന്നു. സമസ്തയുടെ നിലപാട് വരുന്നത് വരെയായിരുന്നു ഇത്തരം കടലാസ്സ് സംഘടനകളുടെയെല്ലാം ആയുസ്സ്. തബ്‌ലീഗ് ജമാഅത്ത് വിഷയത്തില്‍ സമസ്ത കൈക്കൊണ്ട തീരുമാനം ആധികാരികമായിരുന്നു. അതു മുതല്‍ കേരള മുസ്‌ലിംകള്‍ തബ്‌ലീഗ് ജമാഅത്തിനെ ബിദഈ പ്രസ്ഥാനമായി കണ്ട് അകറ്റി നിര്‍ത്തുന്നു. പരലോക ജീവിതത്തില്‍ വിശ്വസിക്കുന്നവരും നരകസ്വര്‍ഗങ്ങളെ അംഗീകരിക്കുന്നവരുമായ മുസ്‌ലിംകള്‍ക്ക് മറ്റു മാര്‍ഗങ്ങളില്ല.
പഴയതിനെ തള്ളിപ്പറഞ്ഞ്‌കൊണ്ടും തലമുറകളെ നിരാകരിച്ചു കൊണ്ടുമാണ് ഏത് തരം മതപരിഷ്‌കരണ വാദങ്ങളുടെയും അരങ്ങേറ്റം സംഭവിക്കുക. തബ്‌ലീഗ് ജമാഅത്തും വ്യത്യസ്തമായിരുന്നില്ല. തൊള്ളായിരത്തി ഇരുപതുകള്‍ക്ക് ശേഷം അരങ്ങേറിയ മുജാഹിദും നാല്‍പ്പതുകളില്‍ പ്രത്യക്ഷപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയും ഇതേ നിലപാട് സ്വീകരിച്ചത് കാണാം. ശാഖാപരമായിരുന്നില്ല അഭിപ്രായ വ്യത്യാസം. മുസ്‌ലിംകളുടെ തൗഹീദ് വിശ്വാസം പോലും ഇവര്‍ ചോദ്യം ചെയ്തു. ശിര്‍ക്ക് ആരോപണം ലോപമില്ലാതെ നടത്തിക്കൊണ്ടിരുന്നു. നാളിതുവരെ ജീവിച്ച മുസ്‌ലിംകളില്‍ മൊത്തമായി മതഭ്രഷ്ട് (കുഫ്‌റ്) ആരോപിച്ച് കൊണ്ട് തബ്‌ലീഗ് ജമാഅത്തും അതിന്റെ അരങ്ങേറ്റം ഗംഭീരമാക്കി.
ഹി 1363ല്‍ മൃതിയടഞ്ഞ മുഹമ്മദ് ഇല്‍യാസായിരുന്നു തബ്‌ലീഗ് ജമാഅത്തിന്റെ സ്ഥാപകന്‍. മുസ്‌ലിംകളൊന്നും ശരിയല്ലെന്നും പ്രവാചകചര്യയില്‍ നിന്ന് അവര്‍ക്ക് വ്യതിയാനം സംഭവിച്ചെന്നും വാദിച്ച് കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ രംഗപ്രവേശം.
ആരോഗ്യകരമായ മനോനില പോലും ഇല്‍യാസിന് കൈവിട്ട് പോയതായി ഇദ്ദേഹത്തിന്റെ വാദഗതികള്‍ വായിക്കുമ്പോള്‍ തോന്നിപ്പോകാം. മദീനാ സന്ദര്‍ശന വേളയില്‍ മുഹമ്മദ് നബി(സ)ല്‍ നിന്നും ഉണ്ടായ കല്‍പ്പനപ്രകാരമാണ് തബ്‌ലീഗിന്റെ രൂപവത്കരണമെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. നാം നിന്നെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കുമെന്ന് അല്ലാഹവിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നതായും ഇല്‍യാസ് അവകാശപ്പെടുന്നുണ്ട്. സ്വപ്‌നമായിരുന്നു ഇല്‍യാസിന്റെ തുറുപ്പ് ചീട്ട്. താന്‍ പ്രവാചകന്മാരെ പോലെ ജനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടതായി തനിക്ക് വെളിപാടുണ്ടായതായും ഇല്‍യാസ് അവകാശപ്പെടുന്നു. ഉറക്കത്തിലാണെല്ലോ സ്വപ്‌നാടനം സംഭവിക്കുക. തന്നിമിത്തം ഇല്‍യാസ് ഉറക്കം വര്‍ധിക്കുന്നതിന് തലയില്‍ എണ്ണയിട്ട് കിടക്കുമായിരുന്നു. ഇതിന് വേണ്ടി വൈദ്യന്മാരെ സമീപിക്കാനും അദ്ദേഹം തയ്യാറായിരുന്നു. തബ്‌ലീഗ് മുറകള്‍ തനിക്ക് വെളിപാടുണ്ടായത് ഇങ്ങനെ ഉറക്കവേളയിലാണെന്നും ഇല്‍യാസ് വ്യക്തമാക്കുന്നു(മഹ്ഫൂളാത്ത് പേ 50). തബ്‌ലീഗ് ജമാഅത്ത് നിസ്‌കരിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘമല്ലെന്നും എന്റെ ലക്ഷ്യം ഒരു പുതിയ കക്ഷിയെ ഉണ്ടാക്കലാണെന്നും ഇല്‍യാസ് വ്യക്തമാക്കിയിട്ടുണ്ട്(ദീനീ ദഅ്‌വത്ത് പേ 205). പഴയതിനെ എല്ലാം തള്ളിപ്പറഞ്ഞ് മുഹമ്മദ് ഇല്‍യാസ് സമ്പൂര്‍ണമായും ഒരു മതം സ്ഥാപിക്കുകയായിരുന്നു. താന്‍ അതിന്റെ പ്രവാചകനാണെന്നും സ്വപ്‌നം വഴി തനിക്ക് ദൈവിക അറിയിപ്പുകള്‍ ലഭിക്കുന്നുവെന്നും ഇല്‍യാസ് വ്യക്തമാക്കുകയുണ്ടായി. പില്‍ക്കാലത്ത് ശിഷ്യന്മാര്‍ മുഹമ്മദ്(സ)യുടെ അന്ത്യപ്രവാചകത്വം (ഖത്ത്മുന്നുബുവ്വത്ത്) നിഷേധിക്കുന്ന തരത്തില്‍ സംസാരിക്കുക കൂടി ചെയ്തതോടെ എല്ലാം എല്ലാവര്‍ക്കും വ്യക്തമായി. തബ്‌ലീഗ് ജമാഅത്തിന്റെ പുത്തന്‍ വാദങ്ങളെ സമസ്ത മുമ്പേ കുടഞ്ഞെറിഞ്ഞ് കളഞ്ഞത് ഇത് കൊണ്ടെല്ലാമായിരുന്നു. മതത്തിന്റെ പേരില്‍ ഇറക്കുമതി ചെയ്യപ്പെട്ട ഒരു കരിഞ്ചന്ത, സമസ്ത തകര്‍ക്കുക തന്നെ ചെയ്തു. തലയില്‍ എണ്ണ പൊതിഞ്ഞ് ഉറങ്ങുമ്പോള്‍ എന്തെല്ലാം വെളിപാടുകളായിരിക്കണം ഇല്‍യാസിന് ലഭിച്ചിരിക്കുക? തബ്‌ലീഗിന്റെ ചെന്നായ പുറത്ത് വന്ന സ്ഥിതിക്ക് ഒരു അന്വേഷണം പ്രസക്തമായിത്തീര്‍ന്നിരിക്കുന്നു.



ജാമിഉൽ കറാമാത്ത് എന്ന ഗ്രന്ഥത്തിൽ മുജാഹിദ് തട്ടിപ്

https://youtu.be/di2IlruYTgg

ജാമിഉൽ കറാമാത്ത് എന്ന ഗ്രന്ഥത്തിൽ കട്ട് വായിച്ച് ഔലിയാക്കളെ പരിഹസിക്കുന്ന
ഹുസൈൻ സലഫി

നാദാപുരം ഖണ്ഡനം 1ഭാഗം 34

Wednesday, July 24, 2019

ശിർക്കിന്റെ അർത്ഥം


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0



ശിർക്കിന്റെ അർത്ഥം
..........

തൗഹീദിനെ വിപരീത പദമാണ് ശിർക്ക് 'ഇരുട്ടും വെളിച്ചവും പോലെ പരസ്പരവിരുദ്ധങ്ങളായ രണ്ടു വിശ്വാസങ്ങളാണ് ' വൈരുദ്ധ്യങ്ങൾ ഒരുമിച്ചു കൂടുക ഇരുട്ടും വെളിച്ചവും ഒരിടത്ത് ഒരു അവസരം ഉണ്ടാവുക എന്നത് അസംഭവ്യമാണ്' അപ്രകാരംതന്നെ തൗഹീദും ശിർക്കും രണ്ട് വിരുദ്ധ വിശ്വാസങ്ങൾ ഒരേ അവസരത്തിൽ ഒരാളിലൂടെ നിലനിൽക്കുകയില്ല'

ഒരു മുവഹിദിനെ മുശ്രിക് എന്നോ ഒരു മുശ്രികിനെ
മുവഹിദ് എന്നോ
  വിളിക്കാൻ സാധ്യമല്ല '
 ഒരാളുടെ ഹൃദയത്തിൽ ശിർക്ക് കടന്നുകൂടിയാൽ തൗഹീദും
തൗഹീദ് കടന്നുകൂടിയാൽ ശിർക്കും തകർന്നുവീഴുന്നു '
ഒന്ന് മറ്റൊന്നിനെ നശിപ്പിക്കുന്നു

പങ്ക് ചേർക്കുക എന്നത്രേ ശിർക്ക് എന്ന പദത്തിൻറെ ഭാഷാർത്ഥം അർത്ഥം ഇസ്ലാമിക വീക്ഷണത്തിൽ അതിനു നൽകുന്ന നിർവചനം


, അല്ലാഹുവിന് തുല്യമായതോ , കീഴിലുള്ളതോ ആയ മറ്റു ഇലാഹോ ഇലാഹുകളോ   ഉണ്ടെന്ന് വിശ്വസിക്കൽ "

ഇത് തൗഹീദിന്റെ
  നിർവചനത്തിൽ നിന്ന് തന്നെ ഗ്രഹിക്കാവുന്നതാണ്

ഇത് തന്നെയാണ് വിശുദ്ധഖുർആൻ വ്യക്തമാക്കുന്നത് ചില ആയത്തുകൾ ഉദ്ധരിക്കാം

أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ اللَّهِ آلِهَةً أُخْرَىٰ ۚ قُل لَّا أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَٰهٌ وَاحِدٌ وَإِنَّنِي بَرِيءٌ مِّمَّا تُشْرِكُونَ (19) انعام

 " നിശ്ചയം അല്ലാഹുവോടൊപ്പം മറ്റുവല്ല ഇലാഹുകളുണ്ടെന്ന നിങ്ങൾ സാക്ഷ്യം വഹിക്കുന്നുവോ , തങ്ങൾ അവരോട് പറയുക , ഞാൻ സാക്ഷ്യം വഹിക്കുന്നില്ല , പറയുക , നിശ്ചയം അവൻ എക ഇലാഹ് മാത്രമാണ് നിങ്ങൾ പങ്ക് ചേർക്കുന്നതിൽ നിന്നും ഞാൻ വിമുക്തനാണ് . "


 ഒന്നിലധികം ഇവാഹകമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന
മക്കാ മുശ്രിക്കുകളുടെ വിശ്വാസത്തെയാണ് ഇവിടെ ശിർക്ക് എന്ന് വിവരിക്കുന്നത് .
 അത്തരം ശിർക്കിൽ നിന്ന് നബി തങ്ങൾ صلى الله عليه وسلم
മുക്തനാണെന്നും
 അല്ലാഹു ഏകൻ മാത്രമാണെന്ന് തൗഹീദിന്റെ വ്യക്തമായ പ്രക്യാപനവുമാണ് ഈ ആയത്തിലൂടെ അല്ലാഹു നടത്തിയിരിക്കുന്നത് '

അല്ലാഹു അല്ലാത്ത മറ്റു ഇലാഹുകൾ ഉണ്ട് എന്ന് തന്നെയായിരുന്നു ജാഹിലിയ്യാ അറബികളുടെ വിശ്വാസം . അവരുടെ ജീവിത ചരിത്രം പരിശോധിച്ചാൽ  അക്കാര്യം വ്യക്തമാവുന്നതാണ് , ഈ ശിർക്കിനെയാണ് ഖുർആൻ നഖശിഖാന്തം എതിർത്തതും

ام لهم إله غير الله سبحان الله عما يشركون ( 43
 (  അല്ലാഹു അല്ലാത്ത മറ്റ് ഇലാഹ് അവർക്കുണ്ടാ , നാം അവർ പങ്കുചേർക്കുന്നതിന് തൊട്ട് പരിശുദ്ധനായിരിക്കുന്നു .
 . എന്ന് വാക്കും  അല്ലാഹു അല്ലാത്ത ഇലാഹുകളിൽ അവർ വിശ്വസിച്ചിരുന്നു എന്നും  ആ വിശ്വാസമാണ് ശിർക്കന്നുമാണ് തെളിയിക്കുന്നത് '

ബഹു ദൈവവിശ്വാസമായിരുന്നു ജാഹിലിയ്യാ മുശ്ക്കുകൾ വെച്ചു പുലർത്തിയിരുന്നശിർക്കന്ന് വീണ്ടും ഖുർആൻ വ്യക്തമാക്കുന്നു .

وَاتَّخَذُوا مِن دُونِهِ آلِهَةً لَّا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَاةً وَلَا نُشُورًا (3)
 അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ സൃഷ്ടിച്ചു , അവ ഒന്നിനെയും സൃഷ്ടിക്കുകയില്ല . പ്രത്യുത അവർ സ്യഷ്ടിക്കപ്പെടുകയാണ് ഫുർഖാൻ 24)

أَمِ اتَّخَذُوا مِن دُونِهِ آلِهَةً ۖ قُلْ هَاتُوا بُرْهَانَكُمْ ۖ

. " അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ ഉണ്ടാക്കിയോ: നിങ്ങളുടെ ലക്ഷ്യം കൊണ്ടുവരുക എന്ന് താങ്കൾ അവരോട് പറയുക (ഫുർഖാൻ 24)


. ' അല്ലാഹു അല്ലാ ഇലാഹുകളിൽ വിശ്വസിച്ചിരുന്നു എന്നു മാത്രമല്ല ആ ഇലാഹുകൾ അല്ലാ എവിന്റെ കീഴിൽ ഉളവയാണെന്നുകൂടിയായിരുന്നു അവരുടെ വിശ്വാസമെന് മേല് അയത്തുകളിൽ നിന്ന് ഗ്രഹിക്കാം .


  അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ സ്ഥാപിച്ചു '

 എന്ന ഖുർ ആനിക പ്രയാഗം ഇതാണ് വ്യക്തമാക്കുന്നത് . ദൂന എന്ന അറബി പദത്തിനു താഴെ ' എന്നാണ് അസൽ ' അർത്ഥമെന്ന് ഇമാം ബൈളാവി തന്റെ തഫ്സ റിൽ ( പേജ്45 )
 വിവരിച്ചിട്ടുണ്ട് .

അപ്പോൾ അല്ലാഹുവിന്റെ താഴെയുള്ള കുറെ ദൈവങ്ങളിൽ വിശ്വസിക്കുക എന്ന കൊടും ശിർക്കായിരുന്നു മക്കാ മുശ്രിക്കുകൾക്കുണ്ടായിരുന്നത് എന്ന് വ്യക്തമായല്ലോ . .

 അല്ലാഹു അല്ലാത്ത വസ്തുക്കളെ ഇലാഹാക്കുക എന്ന നിലക്കും ശിർക്ക് ജാഹിലിയ്യാ അറബികൾ വെച്ച് പുലർത്തിയിരുന്നില്ലെന്നും ഇലാഹ് ഏകനാണെന്നുള്ള വിശ്വാസത്തോടെ ചില തെറ്റായ പ്രവർത്തനങ്ങൾക്ക് പല ഇലാഹുകളെ ആക്കിയതുപോലെയായിരിക്കുകയാണ് അറബികളെന്നുമുള്ള
 ചിലരുടെ വാദം അപ്രസക്തമാണ് .

 ആലങ്കാരികമായി അവരുടെ മേൽ ശിര്ക്കു വെച്ചുകെട്ടുകയോ ചില തെറ്റായ പ്രവർത്തനങ്ങൾ കാരണമായി മറ്റു ഇലാ ഹുകളിൽ വിശ്വസിക്കുന്ന മുശ്രിക്കുകളാണെന്ന് വാദമുന്നയിക്കുകയോ പുണ്യ വാളന്മാരെയും സുകൃതരെയും ഇലാഹീ സാമിപ്യം കരസ്ഥമാക്കിയവരെന്ന നിലയിൽ ആദരിക്കുന്നതിന്റെ പേരിൽ അവരെ ഇലാഹാക്കി ശിർക്കു വെച്ച് പുലർത്തി എന്നു പ്രസ്താവിക്കുകയോ അല്ല ഖുർആൻ ചെയ്തത് .

പ്രത്യുത ഒന്നിലധികം ഇലാഹുകൾ ഉണ്ട് എന്ന അവരുടെ യഥാർത്ഥ വിശ്വാസത്തെ തന്നെയാണ് ഖുർആൻ ഖണ്ഡിച്ചിരിക്കുന്നത് . ഈ ബഹു ദൈവത്വം അവരി അംഗീകരിക്കുകയും അത് സ്ഥാപിക്കാൻ വിഫലശ്രമം നടത്തുകയുമായിരുന്നു ഖുറൈശികൾ ചെയ്തിരുന്നത് . അവരുടെ തന്നെ വാക്കുകൾ ഖുർആൻ ഉദ്ധരിക്കുന്നത് കാണുക .

)أَجَعَلَ الْآلِهَةَ إِلَٰهًا وَاحِدًا ۖ إِنَّ هَٰذَا لَشَيْءٌ عُجَابٌ (5)وَانطَلَقَ الْمَلَأُ مِنْهُمْ أَنِ امْشُوا وَاصْبِرُوا عَلَىٰ آلِهَتِكُمْ ۖ إِنَّ هَٰذَا لَشَيْءٌ يُرَادُ (6) مَا سَمِعْنَا بِهَٰذَا فِي الْمِلَّةِ الْآخِرَةِ إِنْ هَٰذَا إِلَّا اخْتِلَاقٌ (7

 - ഇലാഹുകളെയെല്ലാം കൂടി മുഹമ്മദ് ഒറ്റ ഇലാഹാക്കിയോ ' നിശ്ചയം ഇതൊരു വിസ്മയാവഹമായ കാര്യം തന്നെ !
നബിയുടെ സദസ്സിൽ നിന്ന്  അവരുടെ പ്രധാനികൾ പിരിഞ്ഞുപോയി . അവർ പരസ്പരം പറഞ്ഞു നി നടന്നു കൊള്ളുവിൻ . നിങ്ങളുടെ ഇലാഹുകളുടെ വിശ്വാസത്തിൻറമൽ സ്ഥിര ചിത്തിരാകുവിൻ , നിശ്ചയം ഇത് പ്രതിക്ഷിക്കപ്പെട്ടത് തന്നെയാണ് പൂർവ്വ കാല മതങ്ങളിൽ ഈ തൗഹീദ് നാം ശ്രവിച്ചിട്ടില്ല . ഇതൊരു നിർമ്മിതവാദം   ന്മാത്രമാണ് . -
(സ്വാദ്)

 തിരുനബി ( സ ) അവതരിപ്പിച്ച തൗഹീദ് പല ഇലാഹുകളെ ഒന്നിൽ ലയിപ്പിച്ചുകൊണ്ടാണെന്നും ഒരു ഇലാഹ് എന്ന വാദം മുൻമതങ്ങളിൽ നിന്നും കേട്ടിട്ടില്ലെന്നുമാണവർ വാദിച്ചത് . ഏക ഇലാഹ് എന്ന സിദ്ധാന്തം അവർക്ക് അവിശ്വസനീയവും , വിസ്മയാവഹവുമായിത്തോന്നി . എന്നിട്ട് നബി ( സ ) യുടെ സദസ്സിൽ നിന്നിറങ്ങിപ്പോരുകയും ബഹുദൈവങ്ങളിലുള്ള വിശ്വാസത്തിൽ തുടരാനും ആ മാർഗ്ഗത്തിൽ ത്യാഗങ്ങൾ സഹിക്കാനും അവർ അനുയായി കൾക്ക് ആഹ്വാനവും നൽകി . ഖുറൈശി പ്രമുഖരുടെ ഈ നിലപാട് ഇതര ഇലാഹുകളെ അവർ ഇലാഹാണെന്ന് വിശ്വസിച്ചിരുന്നത് സ്വബോധത്തോടുകൂടെ തന്നെയായിരുന്നെന്നും ആ വിശ്വാസത്തിൽ അവർ ദൃഢചിത്തരായിരുന്നു എന്നും വ്യക്തമാക്കുകയാണ് .

 അതിന്നെതിരിലുള്ള തൗഹീദ്  വാദത്തെ നിർമ്മിതവാദമാക്കി അഗണ്യകോടിയിലേക്കു തള്ളാനായിരുന്നു അവർ ആഹ്വാനം ചെയ്തിരുന്നത് .

 ശിർക്കിന്റെ തനതായ ചിത്രം അല്ലാഹു ഖുർആനിൽ ഉദാഹരണ സഹിതം വരച്ചുകാട്ടുന്നത് കാണുക .
ضرَبَ اللَّهُ مَثَلًا رَّجُلًا فِيهِ شُرَكَاءُ مُتَشَاكِسُونَ وَرَجُلًا سَلَمًا لِّرَجُلٍ هَلْ يَسْتَوِيَانِ مَثَلًا ۚ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ (29


 അല്ലാഹു ശിർക്കിനും തൗഹീദിനും ഒരു ഉപമ വിവരിച്ചിരിക്കുന്നു . പരസ്പരം ശണ്ഠകൂടുന്ന പലരും പങ്കാളികളായ ഒരടിമയും
 ഒരാൾക്ക് സമ്പൂർണ്ണാധികാരമുള്ള ഒരടിമയും അവരിരുവരും താരതമ്യത്തിൽ തുല്യരാണാ ! സർവ്വ ഹംദും അല്ലാഹുവിന്നുള്ളതാകുന്നു . പക്ഷെ , അവരിൽ മിക്കവരും അജ്ഞരാണ് . ” സുമർ 29

 - ഒരടിമക്ക് ഒരു ഉടമസ്ഥൻ മാത്രമുണ്ടാകുന്ന അവസ്ഥയോട് ഈ പ്രപ ഞ്ചത്തിന് ഒരു നാഥൻ മാത്രമെയുള്ളുവെന്നതിനെയും ഒന്നിലധികം ഉടമ കൾ ഒരടിമക്കുണ്ടായിരിക്കുന്ന അവസ്ഥയോട് പ്രപഞ്ചത്തിന് ഒന്നിലധികം നാഥരുണ്ടെന്നതിനെയും ഉപമിച്ചിരിക്കുകയാണിവിടെ . അപ്പോൾ പ്രപഞ്ച ത്തിന് ഉടമസ്ഥനായ നാഥൻ ഒന്നേയുള്ളൂ എന്ന് വിശ്വാസം തൗഹീദായും ഒന്നിലധികമുണ്ടെന്ന വിശ്വാസത്തെ ശിർക്കായുമാണ് അല്ലാഹു ഇവിടെ ചിത്രീ കരിച്ചിരിക്കുന്നത് .

 ചുരുക്കത്തിൽ അല്ലാഹു മാത്രമാണ് ഇലാഹ് എന്ന വിശ്വാസത്തിന്നാണ് തൗഹീദ് എന്നും അവനെ കൂടാതെ വേറെ ഇലാഹുണ്ടെന്ന വിശ്വാസത്തി ന്നാണ് ശിർക്ക് എന്നും പറയപ്പെടുന്നത് . സഅ്ദുദ്ദീനുത്തഫ്താസാനി പറ ഞ്ഞതും ഇതേ അർത്ഥത്തിലേക്കു മടങ്ങുന്നതാണ് . .
 الاشراك هر اثبات الشريك في الألوهية على وجوب الوجود
او بمعني استحقاق العيادة كما لعبدة الأصنام ( شرح العقائد ص 97 (

-  " ശിർക്ക് എന്നാൽ മജൂസികൾക്കുള്ളതുപോലെ അസ്തിത്വം നിർബ ന്ധമാണെന്ന് അർത്ഥത്തിലോ ബിംബാരാധകർക്കുള്ളതുപോലെ ഇബാദത്തി നർഹൻ എന്ന അർത്ഥത്തിലോ ഉള്ള ഉലൂഹിയത്തിൽ പങ്കുകാരനെ സ്ഥാപി ക്കലാണ് ” ( ശറഹുൽ അഖാഈദ് 97 ) .


അസ്തിത്വം നിർബന്ധമായ രണ്ട് ഇലാഹുകളുണ്ടെന്നാണ് മജൂസികൾ വിശ്വസിക്കുന്നത് .

 ദൈവിക ഗുണങ്ങളുടെ അവതാരമായതുകൊണ്ട് ബിംബം , യേശു മറിയം മുതലായവർ ഇബാദത്തിനർഹരാണെന്ന് അറബികളും ക്രിസ്ത്യാനികളും മറ്റും വാദിക്കുന്നു .



അസ് ലം സഖാഫി
പരപ്പനങ്ങാടി

അവലംബം
തൗഹീദ് ഒരു സമഗ്ര പഠനം '
നെല്ലിക്കുത്ത് ഉസ്താദ്

ഖുത്വുബ മലയാളത്തിലാക്കണമെന്ന് എ പി ഉസ്താദ് പറഞ്ഞു. എന്ന് പ്രസംഗിച്ച തെറ്റിദ്ധരിപ്പിക്കുന്നവർക്കുള്ള



ഖുത്വുബ മലയാളത്തിലാക്കണമെന്ന് എ പി ഉസ്താദ് പറഞ്ഞു. എന്ന് പ്രസംഗിച്ച തെറ്റിദ്ധരിപ്പിക്കുന്നവർക്കുള്ള മറുപടി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....