Saturday, July 13, 2019

മാല വിമർശനത്തിന് മറുപടി വിമർശനം 9 മരിച്ചവരെ ജീവിപ്പിക്കൽ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


മുഹ് യദ്ധീൻ മാല

മാല വിമർശനത്തിന് മറുപടി


വിമർശനം 9



ഒരു ഒഹാബി പുരോഹിതൻ
പറയുന്നു.



ശൈഖ് മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു

മരണപ്പെട്ടവരെ ജീവിപ്പിക്കാനുള്ള കഴിവ് സൃഷ്ടികളുടെ കഴിവിന്നതീതമാണ്. അതു കൊണ്ടുതന്നെ അത് അല്ലാഹുവിന്റെ മാത്രം പരിധിയിൽ പെട്ടതുമാണ്.
എന്നാൽ ഈസാ നബി(അ) മരണപ്പെട്ടവരെ ജീവിപ്പിച്ചതായി ഖുർആനിൽതന്നെ കാണാം. അത് അല്ലാഹു അദ്ദേഹത്തിലൂടെ പരിമിതമായ സമയത്തേക്കു മാത്രം പ്രകടമാക്കിയ ഒരു മുഅജിസത്ത്(അമാനുഷിക ദൃഷ്ടാന്തം) മാത്രമാണ്.


ഇക്കാര്യം ഇതു സംബന്ധമായ ആയത്തുകളിൽ(ബിഇദ്നില്ലാഹി,അഥവാ അല്ലാഹുവിന്റെ പ്രത്യേകമായ അനുമതി പ്രകാരം എന്ന്) പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. അതല്ലാതെ ഈ ലോകത്തുള്ള ഒരാൾക്കും ഒരു ഈച്ചയെപ്പോലും പുനർജീവിപ്പിക്കുവാൻ സാധിക്കുകയില്ല.


മറുപടി

മരിച്ചവരെ ജീവിപ്പിക്കുക എന്നത് അല്ലാഹു വിന്റെ മാത്രം കഴിവിൽ പെട്ടതാണന്ന് ആദ്യം പറയുകയും
പിന്നെ ഈസ നബി  മരിച്ചവരെ ജീവിപ്പിച്ചിട്ടുണ്ടന്നും പറയുന്നു
അല്ലാഹു വിന്റെ മാത്രം കഴിവിൽ പെട്ടതാണന്ന് സമ്മദിക്കുന്ന കാര്യം ഈസ നബിക്ക് വെച്ച് കൊടുക്കുമ്പോൾ ശിർക്ക് വരില്ലെ എന്ന ചോദ്യത്തിന് ഒഹാബി പുരോഹിതന്മാർക്ക് മറുപടിയുണ്ടാവില്ല.

പരിമിതമായ സമയത്തേക്കും മുഅ ജിസത്ത് കൊണ്ടും അല്ലാഹു വിന്റെ മാത്രമുള്ള  കഴിവ് സൃഷ്ടികൾക്ക് നൽകൽ ശിർക്കാവില്ലെ
മുഅ ജിസത്തിന്റെ സമയത്തും
പരിമിതമായ സമയത്തേക്കും
ശിർക്ക് അനുവദനീയ മാവുമോ?


അല്ലാഹുവിന്റെ ഉദ്ധേശമില്ലാതെ
സാധാരണമോ അസാധാരണമോ ആയ ഒരു കാര്യവും നടക്കുകയില്ല.
ഈമാൻ സ്വീകരിക്കാൻ വരെ അല്ലാഹു വിന്റെ ഇദ്ന് അതായത് ഉദ്ധേശി മല്ലാതെ സാധ്യമല്ല.
എന്ന് ഖുർആനിൽ തന്നെ കാണാം


ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.


എന്നാൽ മാല-മൗലിദുകൾ പരിചയപ്പെടുത്തുന്ന മുഹ്യിദ്ദീൻ ശൈഖ് തന്റെ സ്വന്തം അനുമതിയോടെയും താൽപര്യപ്രകാരവും മരിച്ചവരെ ജീവിപ്പിക്കുമത്രെ

മറുപടി


വിശുദ്ധ ഖുർആനിൽ


وما تشاؤن إلا أن يشاء الله
എന്ന് പറഞ്ഞതിൽ നിന്നും
അല്ലാഹുവിന്ന് ഉദ്ധേശമുണ്ട്  സൃഷ്ടികൾക്കും ഉദ്ധേശമുണ്ടന്ന് മനസ്സിലാക്കാം
ഇതിൽ ഭൗതികവും അഭൗതികവും ഉൾപെടുന്നതാണ് '

അപ്പോൾ എന്റെ ഉദ്ധേശ പ്രകാരം നീ എഴുനേൽക്കു എന്ന് പറഞ്ഞാൽ
അല്ലാഹു വിന്റെ ഉദ്ധേശമില്ലാതെ എന്ന് അർഥമില്ല'


അല്ലാഹു വിന്റെ ഉദ്ധേശമില്ലാതെ എന്ന് മാലയിലും സുന്നികളുടെ പുസ്തകത്തിലും പറഞ്ഞു എന്ന ഒ ഹാബി വാദം കല്ല് വെച്ച നുണ മാത്രമാണ്
അണ്ടന്നെ തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.


ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.

📙ഇതു സംബന്ധമായ മാലയുടെ്ചില വരികൾ ആദ്യം കാണുക:
"ചത്തചകത്തിനെ ജീവൻ ഇടിച്ചോവർ   ചാകും കിലശത്തെ നന്നാക്കി വിട്ടോവർ".

  കോഴീടെ മുള്ളോട്
കൂകെന്നു ചൊന്നാരെ
കൂശാതെ കൂകി -
പറപ്പിച്ച് വിട്ടോവർ.(കോഴിയുടെ എല്ലുകൾ ചേർത്ത് വെച്ച് അതിനെ പുനർ ജീവിപ്പിക്കുകയും കൂകാൻ കൽപ്പിച്ചപ്പോൾ അത് കൂകി പറന്ന് പോവുകയും ചെയ്തു)


.

മുകളില്‍ പറയുന്ന സംഭവം ആണ് താഴെ വിവരിക്കുന്നത്.
ولم تقف كراماته بحسب دعوى الصوفية عند موت وإحياء الطيور بل أنه يحيي البشر بإذنه ذكر صاحب كتاب تفريج الخاطر ترجمة الشيخ عبد القادر : (( ذكر في كتاب أسرار الطالبين أن الغوث الأعظم رضي الله تعالى عنه مر يوما في محلة فرأى مسلما ونصرانيا يتجادلان فسأل عن مجادلتهما فقال المسلم يقول هذا العيسوي إن نبينا أفضل من نبيكم وأنا أقول بل نبينا أفضل فقال الغوث للنصراني بأي دليل تثبت فضل نبيكم عيسى عليه السلام على نبينا محمد صلى الله عليه وسلم فقال العيسوي إن نبينا كان يحيى الموتى فقال الغوث إني لست بنبي بل من أتباع نبينا محمد صلى الله عليه وسلم أن أحييت ميتا أتؤمن بنبينا صلى الله عليه وسلم فقال نعم فقال أرني قبرا دارسا رميما لترى فضل نبينا صلى الله عليه وسلم فأراه قبرا عتيقا فقال للعيسوي إن نبيكم بأي كلام كان يخاطب الميت حين إحيائه فقال في جوابه كان يخاطبه بقوله قم بإذن الله فقال له الغوث إن صاحب هذا القبر كان مغنيا في الدنيا أن أردت أن أحييه مغنيا فأنا مجيب لك فقال نعم فتوجه إلى القبر وقال قم بإذني فانشق القبر وقام الميت حيا مغنيا فلما رأى النصراني هذه الكرامة وفضل نبينا محمد صلى الله عليه وسلم أسلم على يد الغوث الأعظم رضي الله تعالى عنه وعنا ببركاته أجمعين )) [ ص 19 – 20 ]

ഇവിടെ ഒരു സ്ഥലത്തും അല്ലാഹു വിന്റെ അനുമതി യില്ലാതെ എന്ന് പറഞ്ഞിട്ടില്ല
ഉണ്ട് എന്ന് ഒഹാബി പുരോഹിതന്റെ തെറ്റിദ്ധരിപ്പിക്കൽ മാത്രമാണ്

ഈസ നബി അല്ലാത്ത മഹാന്മാരും
മരണപെട്ടവരെ ജീവിപ്പിച്ചതിന്ന് ധാരാളം സംബവങ്ങൾ ഉണ്ട്

ഒഹാബി പുരോഹിതന്മാരെ അടിവേരറുത്ത് കൊണ്ട്

ഇബ്നുതൈമിയ്യ അന്നു ബുവത്ത്  എന്ന ഗ്രന്തത്തിൽ പറയുന്നു'

മരിച്ചവരെ ജീവി പ്പിക്കുക എന്ന കറാമത്ത് ഈസ  നബി മാത്രമല്ല ധാരാളം അമ്പിയാക്കൾ അതിൽ പങ്കാണ്

എന്ന് മാത്രമല്ല സ്വാലിഹീങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട് (നുബുവ്വാത്ത് 218)



قال  ابن تيمية في النبوات (ص/218) : (بخلاف إحياء الموتى، فانه اشترك فيه كثير من الأنبياء بل ومن الصالحين).
النبوات (ص/298):
മരിച്ചവരെ ജീവിപ്പിക്കുക എന്നത് അമ്പിയാക്കളുടെ അനുയായികളുടെ കരങ്ങളിലൂടെ യും ഉണ്ടായിട്ടുണ്ട് ' ഈ ഉമ്മത്തിലെ ഒരു വിഭാഗം മഹാന്മാർക്ക് അത് സംഭവിച്ചിട്ടുണ്ട് '
ഈസാ നബിയുടെ അനുയായികളുടെ കൈയ്യിലൂടെ യും ഉണ്ടായിട്ടുണ്ട് കാരണം ഔലിയാക്കൾ പറയുന്നത് ഞങ്ങളുടെ കൈകളിലൂടെ മരിച്ചവരെ അല്ലാഹു ജീവിപ്പിക്കുന്നത് അത് മുഹമ്മദ് നബിയേയും  മൂസാ നബിയേയും ഞങ്ങൾ പിൻപറ്റിയത് കൊണ്ടാണ്:

ഞങ്ങൾ അവരെ വിശ്വസിക്കുകയും സത്യം ആക്കുകയും ചെയ്തതുകൊണ്ട് അള്ളാഹു ഞങ്ങളുടെ കരങ്ങളുടെ മേൽ മരിച്ചവരെ ജീവിപ്പിക്കുന്നു അതുകൊണ്ടുതന്നെ മരിച്ചവരെ ജീവിപ്പിക്കൽ  മുഹമ്മദ് നബിയേയു6 ഈസ നബിയേയും ഈമാൻ കൊള്ളാൻ കാരണമാകുന്നു

അവരെ കളവാക്കുന്നവരിൽ നി ന്ന് മരിച്ചവരെ ജീവിപ്പിക്കൽഒരിക്കലും ഉണ്ടാവുകയില്ല' ഇത് അവർ നബിയാണ് എന്നതിന് ദൃഷ്ടാന്തമാണ്

നുബുവ്വാത്ത് 218)



وقال في النبوات (ص/298): (وقد يكون إحياء الموتى على يد أتباع الأنبياء كما قد وقع لطائفة من هذه الأمة ومن أتباع عيسى، فإن هؤلاء يقولون نحن إنما أحيى الله الموتى على أيدينا لاتباع محمد أو المسيح، فبإيماننا بهم وتصديقنا لهم أحيى الله الموتى على أيدينا، فكان إحياء الموتى مستلزماً لتصديقه عيسى ومحمداً، لم يكن قط مع تكذيبهما فصار آية لنبوتهم). .............

النبوات (ص/298):

ഇബ്നു തൈമിയ്യ വീണ്ടും പറയുന്നു'

അമ്പിയാക്കളുടെ വഴികളിലേക്ക് ക്ഷണിക്കുന്ന സ്വാലിഹീങ്ങൾ അവരെ വഴിയെ തൊട്ട് പുറപ്പെട്ടവർ അല്ല '

അതുകൊണ്ട് തന്നെ അവരുടെ അസാധാരണ സംഭവങ്ങൾ അമ്പിയാക്കളുടെ അമാനുഷിക സംഭവങ്ങളിൽ (മുഅ ജി സത്തുകൾ )പെട്ടതാണ്  '
കാരണം ഈ മഹത്തുക്കൾ പറയുന്നത് അത് ഞങ്ങൾക്ക് ഇതെല്ലാം ലഭിച്ചത് അമ്പിയാക്കളെ പിൻപറ്റിയത് കാരണമായിട്ടാണ് '

ഞങ്ങൾ അവരെ പിൻപറ്റി ഇല്ലെങ്കിൽ ഞങ്ങൾക്ക് ഒന്നും ലഭിക്കുകയില്ല .
അമ്പിയാക്കൾക്ക് ഉണ്ടായ അതേ സംഭവങ്ങൾ ഔലിയാക്കൾക്ക് ഉണ്ടായാൽ

അതിനു ഉദാഹരണം അബൂമുസ്ലിം എന്നവർക്ക് തീ തണുപ്പും രക്ഷയും ആയതുപോലെ
അത് ഇബ്രാഹിം നബി സംഭവിച്ചതാണ് '

പല മഹാന്മാർക്കും അള്ളാഹു ഭക്ഷണവും വെള്ളവും വർധിപ്പിച്ച് നൽകിയിട്ടുണ്ട് അത് നബിസല്ലല്ലാഹു അലൈഹി സല്ലമ തങ്ങളിലും സംഭവിച്ചതാണ് '


അമ്പിയാക്കൾക്ക് മരിച്ചവരെ അള്ളാഹു ജീവിച്ചതുപോലെ പോലെ
പല സ്വാലിഹീങ്ങൾക്കും അള്ളാഹു മരിച്ചവരെ ജീവിപ്പിച്ചു നൽകിയിട്ടുണ്ട് '
ഈ കറാമത്തുകൾ എല്ലാം അമ്പിയാക്കളുടെ മുഅ്ജിസത്തും അവളുടെ ഭാഗം തന്നെയാണ് ആണ്
നുബുവ്വാത്ത് 218)



وقال في النبوات (ص/5): (أما الصالحون الذين يَدْعُوْنَ إلى طريق الأنبياء لا يخرجون عنها، فتلك خوارقهم من معجزات الأنبياء، فإنهم يقولون نحن إنما حصل لنا هذا باتباع الأنبياء، ولو لم نتبعهم لم يحصل لنا هذا، فهؤلاء إذا قُدِّرَ أنه جرى على يد أحدهم ما هو من جنس ما جرى للأنبياء كما صارت النار برداً وسلاماً على أبي مسلمٍ كما صارت على إبراهيم، وكما يكثِّرُ الله الطعام والشراب لكثير من الصالحين، كما جرى في بعض المواطن للنبي صلى الله عليه وسلم، أو إحياء الله ميِّتاً لبعض الصالحين كما أحياه للأنبياء، وهي أيضا من معجزاتهم بمنزلة ما تقدمهم من الإرهاص، ومع هذا فالأولياء دون الأنبياء والمرسلين، فلا تبلغ كرامات أحدٍ قط مثل معجزات المرسلين، كما أنهم لا يبلغون في الفضيلة والثواب إلى درجاتهم، ولكنهم قد يشاركونهم في بعضها، كما قد يشاركونهم في بعض أعمالهم). ..



:

ഇബ്നു തൈമിയ്യ പറയുന്നു   മരിച്ചവരെ ജീവിപ്പിക്കുക എന്ന ദൃഷ്ടാന്തം ഈസാ നബിക്ക് മാത്രമുള്ളതല്ല

അതിൽ മറ്റു അമ്പിയാക്കളും പങ്കാളിയായിട്ടുണ്ട് അതിൽ പെട്ടവരാണ് ഇൽയാസ് നബി
(അൽ ജവാബ് 17-1)


"معلوم أن المسيح نفسه لم تكن له آيات مثل آيات موسى ، فضلا عن الحواريين ، فإن أعظم آيات المسيح عليه السلام إحياء الموتى ، وهذه الآية قد شاركه فيها غيره من الأنبياء كإلياس وغيره .

وأهل الكتاب عندهم في كتبهم : أن غير المسيح أحيا الله على يديه الموتى، وموسى بن عمران : من جملة آياته العصا ، التي انقلبت فصارت ثعبانا مبينا، حتى بلعت الحبال والعصي التي للسحرة، وكان غير مرة يلقيها فتصير ثعبانا ، ثم يمسكها فتعود عصا.

ومعلوم أن هذه آية لم تكن لغيره ، وهي أعظم من إحياء الموتى ، فإن الإنسان كانت فيه الحياة، فإذا عاش فقد عاد إلى مثل حاله الأول ، والله تعالى يحيي الموتى بإقامتهم من قبورهم ، وقد أحيا غير واحد من الموتى في الدنيا.

وأما انقلاب خشبة تصير حيوانا ، ثم تعود خشبة ، مرة بعد مرة ، وتبتلع الحبال والعصي، فهذا أعجب من حياة الميت.

وأيضا : فالله قد أخبر أنه أحيا من الموتى على يد موسى وغيره من أنبياء بني إسرائيل ، أعظم ممن أحياهم على يد المسيح، قال تعالى: (وإذ قلتم يا موسى لن نؤمن لك حتى نرى الله جهرة فأخذتكم الصاعقة وأنتم تنظرون. ثم بعثناكم من بعد موتكم لعلكم تشكرون) [البقرة: 55 - 56]. وقال تعالى: (فقلنا اضربوه ببعضها كذلك يحيي الله الموتى) [البقرة: 73] انتهى من "الجواب الصحيح لمن بدل دين المسيح" (4/17-19) .




ഇബ്ന്തൈമിയ്യയുടെ ശിഷ്യൻ
ഇബ്ന് കസീർ
അൽ ബിദായ വന്നിഹായയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ച ചെയ്യുന്നുണ്ട് '
അത് ഇങ്ങനെ തുടരുന്നു

ഈ സനബിയുടെ മുഅജി സാത്തുകളിൽ മരിച്ചവരെ ജീവിപ്പിക്കൽ ഉൾപ്പെടുന്നതാണ് '
അത്  നമ്മുടെ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾക്കും ധാരാളം സംഭവിച്ചിട്ടുണ്ട്.



നിർജീവ വസ്തുക്കൾക്ക് ജീവൻ നൽകലും  വിഷത്തിൽ ഊട്ട പെട്ട് ആട് കൊറു സംസാരിക്കലും മരിച്ചവരെ ജീവിപ്പിക്കുന്നതിനേക്കാൾ അത്ഭുതമാണ്

നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് സലാം ചൊല്ലിയകല്ല് ജീവനുള്ള അതായത് മനസ്സിലാക്കാനുള്ള ഉള്ള ശക്തിയും ബുദ്ധിയും അതിനു ഉണ്ടായതും മരിച്ചുപോയ ജീവജാലങ്ങൾക്ക് ജീവൻ നൽകുന്നതിനേക്കാൾ അത്ഭുതമാണ്



وفي البداية والنهاية



. وقال شيخنا العلامة ابن الزملكاني رحمه الله: وأما معجزات عيسى عليه السلام فمنها إحياء الموتى، وللنبي ﷺ من ذلك كثير، وإحياء الجماد أبلغ من إحياء الميت.

وقد كلم النبي ﷺ الذراع المسمومة وهذا الإحياء أبلغ من إحياء الإنسان الميت من وجوه أحدها: أنه إحياء جزء من الحيوان دون بقيته وهذا معجز لو كان متصلا بالبدن.

الثاني: أنه أحياه وحده منفصلا عن بقية أجزاء ذلك الحيوان مع موت البقية.

الثالث: أنه أعاد عليه الحياة مع الإدراك والعقل ولم يكن هذا الحيوان يعقل في حياته الذي هو جزؤه مما يتكلم، وفي هذا ما هو أبلغ من حياة الطيور التي أحياها الله لإبراهيم ﷺ.

قلت: وفي حلول الحياة والإدراك والعقل في الحجر الذي كان يخاطب النبي ﷺ بالسلام عليه كما روي في صحيح مسلم من المعجز ما هو أبلغ من إحياء الحيوان في الجملة، لأنه كان محلا للحياة في وقت بخلاف هذا حيث لا حياة له بالكلية قبل ذلك، وكذلك تسليم الأحجار والمدر عليه وكذلك الأشجار والأغصان وشهادتها بالرسالة، وحنين الجذع.


മരിച്ചതിനുശേഷം ജീവിച്ച ധാരാളം ചരിത്രങ്ങൾ ഇബ്നു അബിദ്ധുൻയാ റ അവരുടെ കിതാബിൽ ഒരുമിച്ചു കിട്ടിയിട്ടുണ്ട് ഉണ്ട് '
ഒരു സംഭവം ഇങ്ങനെ കാണാം ഞങ്ങൾ അൻസാരികളിൽ പെട്ട ഒരാളുടെ അരികിലേക്കു കടന്നു ചെന്നു അദ്ദേഹം രോഗിയാണ് '
അദ്ദേഹം മരണപ്പെട്ടു '

അദ്ദേഹത്തിന് വളരെ പ്രായമുള്ള അദ്ദേഹത്തിൻറെ മാതാവ് അദ്ദേഹത്തിൻറെ  തല ഭാഗത്ത്ഇരിക്കുന്നു '
ഞങ്ങളിൽ ചിലർ ആ ഉമ്മയോട് നിങ്ങളുടെ അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷിച്ച് കൊള്ളുക എന്ന് പറഞ്ഞു

അപ്പോൾ ആ ഉമ്മ ചോദിച്ചു എന്താണത് എൻറെ മകൻ മരിച്ചോ?

ഞങ്ങൾ പറഞ്ഞു അതെ '':
ഉമ്മ പറഞ്ഞു നിങ്ങൾ പറയുന്നത് സത്യമാണോ ?

ഞങ്ങൾ പറഞ്ഞു :അതെ

അപ്പോൾ  ആ ഉമ്മ കൈ നീട്ടി ഇങ്ങനെ പറഞ്ഞു അല്ലാഹുവേ നിനക്ക് അറിയാം ഞാൻ മുസ്ലിമായി പിന്നെ ഹിജ്റ പോയി

അത് കൊണ്ട് ഈ പ്രധിസന്തിഘട്ടത്തിൽ നീ എന്നെ സഹായിക്കണേ എന്ന് ഞാൻ ആഗ്രഹിക്കുന്നു

ഇന്ന് ഈ മുസീബത്ത് നീ എനിക്ക് നൽകരുത്


അപ്പോൾ   മരിച്ച വ്യക്തി  അദ്ധേഹത്തിന്റെ മുഖത്തുനിന്ന് അദ്ധേഹം തുണി നീക്കുകയും ഇരിക്കുകയും  ഞങ്ങൾ അദ്ധേഹത്തിന്റെ കൂടെ ഭക്ഷണം കഴിക്കുകയും ചെയ്തു '


നുബുവ്വത്തിന് പ്രമാണം എന്ന ഭാഗത്തും അതും ഈ ചരിത്രം മുമ്പ് പറഞ്ഞിട്ടുണ്ട് ഉണ്ട്.

വേറെയും ചരിത്ര വും ധാരാളം ഉദ്ധരിച്ചിട്ടുണ്ട്

മറ്റൊരു ചരിത്രം ഇങ്ങനെയാണ്

وقد جمع ابن أبي الدنيا كتابا فيمن عاش بعد الموت وذكر منها كثيرا، وقد ثبت عن أنس رضي الله عنه أنه قال: دخلنا على رجل من الأنصار وهو مريض يعقل فلم نبرح حتى قبض، فبسطنا عليه ثوبه وسجيناه وله أم عجوز كبيرة عند رأسه، فالتفت إليها بعضنا وقال: يا هذه احتسبي مصيبتك عند الله.

فقالت: وما ذاك أمات ابني؟

قلنا: نعم.

قالت: أحق ما تقولون؟

قلنا: نعم، فمدت يدها إلى الله تعالى فقالت: اللهم إنك تعلم أني أسلمت وهاجرت إلى رسولك رجاء أن تعينني عند كل شدة ورخاء، فلا تحملني هذه المصيبة اليوم.

قال: فكشف الرجل عن وجهه وقعد وما برحنا حتى أكلنا معه.

وهذه القصة قد تقدم التنبيه عليها في دلائل النبوة، وقد ذكر معجز الطوفان مع قصة العلاء بن الحضرمي، وهذا السياق الذي أورده شيخنا ذكر بعضه بالمعنى، وقد رواه أبو بكر ابن أبي الدنيا، والحافظ أبو بكر البيهقي من غير وجه عن صالح بن بشير المري أحد زهاد البصرة وعبادها، وفي حديثه لين عن ثابت، عن أنس فذكره.

وفي رواية البيهقي أن أمه كانت عجوزا عمياء ثم ساقه البيهقي من طريق عيسى بن يونس عن عبد الله بن عون، عن أنس كما تقدم وسياقه أتم، وفيه أن ذلك كان بحضرة رسول الله ﷺ وهذا إسناد رجاله ثقات ولكن فيه انقطاع بين عبد الله بن عون وأنس والله أعلم.

അബു സാബ്ത്ത് നഖ്ഇ പറയുന്നു.

യമനിൽ നിന്നും ഒരാൾ മുന്നിട്ടു വന്നു ' വഴിയിൽ വച്ച് അദ്ദേഹത്തിൻറെ മൃഗം ചത്തുപോയി'
അദ്ദേഹം എഴുന്നേറ്റ് വുളു ചെയ്തു രണ്ട് റക്അത്ത് നിസ്കരിച്ചു '

എന്നിട്ട് പറഞ്ഞു അല്ലാഹുവേ
ഞാൻ മദീനയിൽ നിന്നും യുദ്ധം ചെയ്തതായി വരുകയാണ്.

നിന്റെ തൃപ്തി ആഗ്രഹിച്ചു കൊണ്ടാണ് വരുന്നത് ' നീ മരിച്ചവരെ ജീവിക്കുന്നവനാണ് ഞാൻ സാക്ഷ്യം വഹിക്കുന്നു പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നവനാണ്

ഈ ദിവസം എൻറെ മേലിൽ ഒരാളോടും  ഒരു ബാധ്യതയും ആകരുത്
ഇന്ന്എൻറെ കഴുതയെ ജീവൻ നൽകാൻ നിന്നോട് ഞാൻ തേടുന്നു ഈ സമയത്ത് ആ കഴുത  രണ്ട് ചെവിയും കുടഞ്ഞ് കൊണ്ട് എഴുന്നേറ്റുനിന്നു
ഇമാം ബൈഹഖി പറയുന്നു.

ഇത് സ്വഹീഹായ പരമ്പരയാണ്
ശരീഅത്ത് അനുസരിച്ചു ജീവിക്കുന്ന് ഇത്  കറാമത്തായി സംഭവിക്കുന്നു

ഇതിന്ന് ധാരാളം റിപ്പോർട്ട് കൾ ഉണ്ട്

قصة أخرى


قال الحسن بن عرفة: حدثنا عبد الله بن إدريس عن إسماعيل ابن أبي خالد، عن أبي سبرة النخعي قال: أقبل رجل من اليمن، فلما كان في بعض الطريق نفق حماره، فقام فتوضأ ثم صلى ركعتين ثم قال: اللهم إني جئت من المدينة مجاهدا في سبيلك، وابتغاء مرضاتك، وأنا أشهد أنك تحيي الموتى، وتبعث من في القبور، لا تجعل لأحد علي اليوم منة أطلب إليك اليوم أن تبعث حماري، فقام الحمار ينفض أذنيه.

قال البيهقي: هذا إسناد صحيح، ومثل هذا يكون كرامة لصاحب الشريعة.

قال البيهقي: وكذلك رواه محمد بن يحيى الذهلي عن محمد بن عبيد، عن إسماعيل ابن أبي خالد، عن الشعبي وكأنه عند إسماعيل من الوجهين والله أعلم.

قلت: كذلك رواه ابن أبي الدنيا من طريق إسماعيل عن الشعبي فذكره، قال الشعبي: فأنا رأيت الحمار بيع أو يباع في الكناسة - يعني: بالكوفة -.

وقد أوردها ابن أبي الدنيا من وجه آخر، وأن ذلك كان في زمن عمر بن الخطاب، وقد قال بعض قومه في ذلك:

ومنا الذي أحي الإله حماره * وقد مات منه كل عضو ومفصل



മരണത്തിനുശേഷം സംസാരിച്ചതിനും നബിസല്ലല്ലാഹു അലൈഹി വസല്ലമ ക്കും അബൂബക്കർ ഉമർ ഉസ്മാൻ റളിയള്ളാഹു അൻഹും  എന്നിവർക്കും സാക്ഷി നിന്നതുമായ ചരിത്രം പ്രശസ്തമാണ്.

ഇതിൽ  പല റിപ്പോർട്ടുകൾ വന്നിട്ടുണ്ട്  റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇമാം ബുഖാരി താരീഖുൽ കബീറിൽ ഇൽ അത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഇമാം ഹാക്കിം റിപോർട്ട് ചെയ്തിട്ടുണ്ട്

ബൈഹഖി റിപോർട്ട് ചെയ്യുകയും സ്വഹീഹാണന്ന് പറയുകയും ചെയ്തിട്ടുണ്ട് '

وأما قصة زيد بن خارجة وكلامه بعد الموت وشهادته للنبي ﷺ ولأبي بكر، وعمر، وعثمان بالصدق فمشهورة مروية من وجوه كثيرة صحيحة.

قال البخاري في التاريخ الكبير: زيد بن خارجة الخزرجي الأنصاري شهد بدرا وتوفي في زمن عثمان وهو الذي تكلم بعد الموت.

وروى الحاكم في مستدركه والبيهقي في دلائله وصححه كما تقدم من طريق العتبي عن سليمان بن بلال، عن يحيى بن سعيد الأنصاري، عن سعيد بن المسيب أن زيد بن خارجة الأنصاري ثم من الحارث بن الخزرج، توفي زمن عثمان بن عفان فسجي بثوبه ثم إنهم سمعوا جلجلة في صدره، ثم تكلم فقال: أحمد في الكتاب الأول صدق صدق، أبو بكر الضعيف في نفسه القوي في أمر الله، في الكتاب الأول صدق صدق، عمر بن الخطاب القوي في الكتاب الأول صدق صدق، عثمان بن عفان على منهاجهم مضت أربع وبقيت اثنتان، أتت الفتن وأكل الشديد الضعيف وقامت الساعة، وسيأتيكم عن جيشكم خير.

قال يحيى بن سعيد: قال سعيد بن المسيب: ثم هلك رجل من بني حطمة، فسجي بثوبه فسمع جلجلة في صدره، ثم تكلم فقال: إن أخا بني حارث بن الخزرج صدق صدق.

ورواه ابن أبي الدنيا والبيهقي أيضا من وجه آخر بأبسط من هذا وأطول.
وصححه البيهقي

ഇനിയും ധാരാളം സംഭവങ്ങൾ ഈ വിഷയത്തിൽ കാണാൻ കഴിയും

നബിസല്ലല്ലാഹു അലൈഹി വസല്ലമ എല്ലുകൾ ഒരുമിച്ചുകൂട്ടി  ദുആ ചെയ്തപ്പോൾ ആദ്യത്തെ അവസ്ഥയിലേക്ക് മടങ്ങിയ സംഭവം കാണാവുന്നതാണ് (അൽ ബിദായത്തു വന്നിഹായ)

قال: وقد روى في التكلم بعد الموت عن جماعة بأسانيد صحيحة والله أعلم.

قلت: قد ذكرت في قصة سخلة جابر يوم الخندق وأكل الألف منها ومن قليل شعير ما تقدم.

وقد أورد الحافظ محمد بن المنذر المعروف بيشكر في كتابه الغرائب والعجائب بسنده كما سبق أن رسول الله ﷺ جمع عظامها ثم دعا الله تعالى فعادت كما كانت فتركها في منزله والله أعلم


البداية والنهاية

.
ഇബ്ന് തൈമിയ്യ  പറയുന്നു

وكان " سعيد بن المسيب " في أيام الحرة يسمع
الأذان من قبر [ ص: 281 ] رسول الله صلى الله عليه وسلم أوقات الصلوات وكان المسجد قد خلا فلم يبق غيره .

ورجل من " النخع " كان له حمار فمات في الطريق فقال له أصحابه هلم نتوزع متاعك على رحالنا فقال لهم : أمهلوني هنيهة ثم توضأ فأحسن الوضوء وصلى ركعتين ودعا الله تعالى فأحيا له حماره فحمل عليه متاعه .

الفرقان لابن تيمية

ഹർറത്ത് ദിനങ്ങളിൽ നിസ്കാരത്തിന് സമയമായാൽ സഈദ് ബ്നുൽ മുസയ്യബ് നബി സ്വയുടെ  ഖബറിൽ നിന്നും ബാങ്കിനെ കേൾക്കാറുണ്ടായിരുന്നു '
മറ്റൊരാളും അവിടെയുണ്ടായിരുന്നു
പള്ളി കാലിയായിരുന്നു -

നഖ്ഇ കുടുംബത്തിൽ പെട്ട ഒരു മനുഷ്യൻ അദ്ദേഹത്തിന് കഴുത ഉണ്ടായിരുന്നു '
യാത്രയിൽ അത് ചത്തുപോയി 'അപ്പോൾ അദ്ദേഹം വുളു ചെയ്തു നിസ്കരിച്ചു ദുആ ചെയ്യ്തു


കഴുതയെ അല്ലാഹു ജീവിപ്പിച്ചു അദ്ദേഹത്തിൻറെ ചരക്കുകൾ ചുമന്നു കൊണ്ടു പോയി
(അൽ ഫുർഖാൻ )


ഇമാം ഇബ്ന് ഹജർ റ പറയുന്നു.

ഇമാം യാഫിഈ റ പറഞ്ഞു.
മുത്തസിലായ സനദ് കൊണ്ട് സ്വഹീഹായി വന്ന സംഭവമാണ് ആണ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി അവരിൽ നിന്നും ഉണ്ടായ സംഭവം ആ സംഭവത്തിൽ ഇങ്ങനെ കാണാം ശൈ കവറുകൾ പറഞ്ഞു കോഴിയുടെ എല്ലുകൾ കൂട്ടിയിട്ട് അവയോട് അദ്ധേഹം പറഞ്ഞു


അല്ലാഹു വിന്റെ അനുമതിപ്രകാരം എഴുന്നേൽക്കുക അപ്പോൾ അവ ചിറകുകളുള്ള നിലക്ക് എഴുന്നേറ്റു കൊണ്ട് പറക്കുകയുണ്ടായി

(അൽ ഫതാവ ൽ ഹദീസിയ്യ 108)
.... قال ابن حجر الهيثمي في الفتاوى الحديثية

: (( وقال اليافعي رضي الله عنه : صح بالسند المتصل على الشيخ القطب عبد القادر الجيلاني رحمه الله تعالى أن أم شاب عنده دخلت عليه وهو يأكل في دجاجة فأنكرت أكله الدجاجة وإطعامه ابنها أرذل الطعام ، فقال لها : إذا صار ابنك بحيث يقول بمثل هذه الدجاجة : قومي بإذن الله فقامت وله أجنحة وطارت بها حق لها أن يأكل الدجاج )) [ ص 108

ഇമാം സുബ് കി പറയുന്നു  

يقول السبكي في طبقات الشافعية الكبرى أثناء كلامه عن إحياء الموتى على يد الأولياء : والحكايات في هذا الباب كثيرة ، ومن أواخرها أنّ مفَّرِّجاً الدمامي ، وكان من أولياء الله من أهل الصعيد ، ذُكر أنه أُحضرت عنده فراخ مشوية فقال لها : طيري ، فطارت أحياءاً بإذن الله تعالى

طبقات الشافعية الكبرى ج2 ص 338 ط. دار إحياء الكتب العربية / القاهرة


ഔലിയാക്കളുടെ കരങ്ങളിലൂടെ മരിച്ചവരെ ജീവിപ്പിക്കൽ ഉണ്ട്

ആ വിഷയത്തിലുള്ള സംഭവങ്ങൾ ധാരാളമാണ് അതിൽ പെട്ട ഒരു സംഭവമാണ് മുഫരിജു ദമാമി റ യുടെ സംഭവം
അദ്ദേഹം വലിയ ഔലിയാക്കളിൽ പെട്ടയാളാണ് ചുട്ട പറവയെ ജീവനുള്ളതായി പറപ്പിച്ചു വിട്ടു

(ത്വബഖാത്ത്)



അസ് ലം സഖാഫി
പരപ്പനങ്ങാടി

Wednesday, July 10, 2019

ശൈഖ്* *ജിഫ്രി (റ)കാലത്തിന്റെ ദർപ്പണം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0




🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
*മഹാഗുരുഅസ്സയ്യിദ് ശൈഖ്*
*ജിഫ്രി (റ)കാലത്തിന്റെ ദർപ്പണം*
തന്റെ പ്രിയപ്പെട്ട ശൈഖ്  നിസ്ക്കരി
ച്ചിരുന്ന മുസല്ലയിൽ നിന്നും ഒരു കഷ
ണം മുറിച്ചെടുത്ത്തന്റെ മുസല്ലയിൽ
പിടിപ്പിച്ചിരുന്നു.
തന്റെ രചന പൂർത്തിയാക്കിയതിന്
ശേഷം അത് സമർപ്പിക്കാനായി തന്റെ
ശൈഖായ സയ്യിദ് ഹസൻ ബിൻ അബ്
ദില്ലാഹ് ബിൻ അലവി *അൽ ഹദ്ദാദ് (റ)*
( വഫാത്ത് ഹി: 1188) ന്റെ സമക്ഷത്തേ
ക്ക് പോയഒരു സയ്യിദിനെ മുസ് ലിം കേരളം
അത്യാവേശത്തോടു കൂടി ഓർക്കുന്നു.
ആരായിരുന്നു അത് .
*സയ്യിദ് ശൈഖ് ജിഫ്രി (റ)*
( വഫാത്ത് ഹി: 1222)
ഏതായിരുന്നു ആ രചന .
*അൽ ഇർശാദാത്തുൽ ജിഫ് രിയ്യ:*
നവീന വാദങ്ങളുമായി , ആക്രമണം
അഴിച്ചു വിട്ട ഇബ്നു അബ്ദുൽ
വഹാബിനെ ആ സമയത്ത് തന്നെ
ഖണ്ഡിച്ചു കൊണ്ടുള്ള ഗ്രന്ഥമായിരുന്നു അത്.
ഇബ്നു അബ്ദുൽ വഹാബിന്റെ ഫിത്നകൾ
അക്കാലത്ത് തന്നെ അറിയാനും , അകന്നു
നിൽക്കാനും മലയാളികൾക്ക് ഭാഗ്യമുണ്ടാ
യത് സയ്യിദ് ജിഫ് രി തങ്ങളെ കൊണ്ടാണ്.
കരുത്തും , കരുതലുമായി മുമ്പേ നടന്ന
വമ്പന്മാരെ ഓർത്ത് നമുക്ക് അഭിമാ
നിക്കാം. ദീർഘവീക്ഷണവും
കൃത്യമായ അടയാളപ്പെടുത്തലുകളും
എത്രയോ നന്മയായി - സമുദായത്തിന്
ആശ്വാസമായി .
ഹി: 1159 ൽ യമനിലെ ഹളർ മൗത്തി
നടുത്തുള്ള പ്രശസ്തമായ തരീമിലെ
അൽഹാവിയിൽ നിന്ന് കേരളത്തിൽ
എത്തിച്ചേർന്ന സയ്യിദാണ് ജിഫ്രി തങ്ങൾ ( റ ) .
*യമൻ* , ഇസ് ലാമിക പാരമ്പര്യത്തിന്റെ മഹാ
അടിത്തറയാണവിടം. സാദാത്തുക്കളുടെ
ബാഹുല്യത്താൽ യമൻ പുളകമണിഞ്ഞു.
ആത്മീയ നായകരെല്ലാം അവിടെ ജന്മം
കൊണ്ടു.
ഇതിനൊരു കാരണവുമുണ്ട്.
*മുത്ത് നബി (സ) പറഞ്ഞു:*
ഈമാൻ യമനിയ്യാണ്. യഥാർത്ഥ ജ്ഞാനം
യമനിയ്യാണ്.
[ ബുഖാരി - മുസ് ലിം]
കേരളത്തിലേക്ക് എത്തിച്ചേർന്ന
ശൈഖ് ജിഫ്രി തങ്ങളെ കോഴിക്കോട്
ഖാളി ശൈഖ് മുഹ്യിദ്ദീൻ ഇബ്നു
അബ്ദി സലാം (റ) സ്വീകരിച്ചു.
വിവരമറിഞ്ഞ സാമൂതിരിയും
അത്യാവേശത്തോടെ ആദര
വോടെ സ്വീകരിക്കുകയും വേണ്ട
സൗകര്യങ്ങൾ എല്ലാം ചെയ്തു
കൊടുക്കുകയും ചെയ്തു.
നാടുകൾ തോറും ചുറ്റി സഞ്ച
രിക്കുകയും , മഹാന്മാരെ
തേടിയുള്ള പരിശ്രമവും
ശൈഖ് ജിഫ്രിയെ ഉന്നത
സ്ഥാനങ്ങളിലേക്കെത്തിച്ചു.
കേരളത്തിൽ ആദ്യമായെത്തിയ
സാദാത്തുക്കളിൽ
പ്പെട്ട കൊയിലാണ്ടി വലിയകം
മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന
സയ്യിദ് മുഹമ്മദ് ശരീഫ് അൽ
ഹാമിദ് എന്ന
*വൽസീതി തങ്ങൾ (റ)*
ആയിരുന്നു ശൈഖ് ജിഫ്രി തങ്ങൾ
(റ)ളുടെ ആത്മീയ ഗുരു.
ശൈഖ് സയ്യിദ് വൽസീതി
തങ്ങളും , ശൈഖ് സയ്യിദ്
ജിഫ്രി തങ്ങളും കൂടി നടത്തിയ
പ്രബോധനം ശ്രദ്ധേയമാണ്.  
ജിഫ്രി തങ്ങളുടെ ശിഷ്യനായി
*സയ്യിദ് മമ്പുറം തങ്ങൾ (റ)*
പ്രഭ പരത്തി. മമ്പുറം തങ്ങളുടെ
ഉമ്മയുടെ സഹോദരനും കൂടിയാ
യിരുന്നു ശൈഖ് ജിഫ്രി തങ്ങൾ ( റ )
ഖുതുബ് സയ്യിദ് മുഹമ്മദ് മൗലൽ
ബുഖാരി തങ്ങൾ (റ) [ വഫാത്ത്
ഹി: 1207] ളുടെ ശിഷ്യനായിരുന്ന
*ടിപ്പു സുൽത്താൻ (റ)
* ശൈഖ് ജിഫ്രി തങ്ങളുടേയും
ശിഷ്യനായിരുന്നു.
*ദുൽഖഅദ് : 8*
മഹാനായ ശൈഖ് സയ്യിദ് ജിഫ്രി
തങ്ങൾ (റ)വഫാത്തായി . കുറ്റിച്ചിറ
മഖാമിൽ അന്ത്യവിശ്രമം
കൊള്ളുന്നു.
ഇവിടെ പറയപ്പെട്ട മുഴുവൻ  മഹാത്മാക്കളുടെ
ഹള്റത്തിലേക്കും നമുക്ക് ഒരു ഫാതിഹ ഓതാം.
ഇ: അ:
റബ്ബ് സജ്ജന പാതയിലായി നമ്മെ
അനുഗ്രഹിക്കുമാറാകട്ടെ ആമീൻ .
മുഹമ്മദ് സാനി നെട്ടൂർ
  9 5 6 7 7 8 5 6 5 5
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿

ശിയാ -വഹാബീ ഐക്യം !!*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



*ശിയാ -വഹാബീ ഐക്യം !!*

1 , മുത്തലാഖ് ബില്ലിനെ അനുകൂലിക്കുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കളും വഹ്ഹാബികളും!
.
2, മഹാന്മാരായ ഔലിയാക്കളെയും അവരുടെ സ്ഥാനങ്ങളെയും അംഗീകരിക്കാത്ത രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
.

3, 20 റക്അത്ത് തറാവീഹ് നമസ്കാരം ബിദ്അത്ത് എന്ന് പറയുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
.
4 , ജുമുഅക്ക് രണ്ട് ബാങ്കിനെ ബിദ്അത്ത് എന്ന് ആക്ഷേപിക്കുന്ന രണ്ട് വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
..

5 , 4 മദ്ഹബിനെ തഖ്ലീദ്(പിൻപറ്റൽ) ചെയ്യുന്നതിനെ എതിർക്കുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
...
...
6 , ഉമ്മഹാത്തുൽ മുഅ്മിനീൻ മഹ്ഫൂള് (പാപങ്ങളിൽ നിലകൊള്ളുന്നതിനെത്തൊട്ട് സംരക്ഷണം ഉള്ളവർ ) ആണ് എന്ന് അംഗീകരിക്കാത്ത രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
....
7 , അശ്അരീ മാതുരീദി സരണിയെയും സൂഫീ ത്വരീഖത്തുകളെയും എതിർക്കുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ... ?
ശിയാക്കൾ , വഹ്ഹാബികൾ
.....!!:
8,തറാവീഹ് എന്നൊരു പ്രത്യേക നിസ്‌കാരമില്ലെന്നും തഹജ്ജുദും വിത്‌റും തറാവീഹും രാത്രിയിലുള്ള നിസ്‌കാരത്തിന്റെ വ്യത്യസ്ത പേരുകളാണെന്നുമുള്ള ശീഈ വാദം ( അല്‍ മബസൂത്വ് 2:142) പേറുന്നത് വഹാബികൾ !
9,*വഹാബികളുടെ പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ആധികാരിക പണ്ഡിതനായി വാഴ്ത്തപ്പെടുന്ന മുഹമ്മദ് ബ്‌നു അലിയ്യിശൗകാനി ശീഈ ഉള്‍വിഭാഗങ്ങളില്‍ പെട്ട സൈദി സരണിയുടെ വക്താവും അലി(റ) നബി(സ്വ)യുടെ പ്രത്യേക വസ്വിയ്യാണെന്ന് സമര്‍ത്ഥിക്കുന്ന 'അല്‍ ഇഖ്ദുസ്സമീന്‍ ഫീ ഇസ്ബാതി വിസ്വായാത്തി അമീരില്‍ മുഅമിനീന്‍' എന്ന് ഗ്രന്ഥത്തിന്റെ രചയിതാവുമാണ്. ഇദ്ദേഹത്തെ കുറിച്ചുള്ള വഹ്ഹാബികളുടെ അഭിപ്രായ പ്രകടനം കാണാം: '1172-ല്‍ ഭൂജാതനായി 1250-ല്‍ അന്തരിച്ച ശൗകാനി യമനില്‍ ഉദ്ദാരണ പ്രവര്‍ത്തനം നടത്തി. തഖ്‌ലീദിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചപ്പോള്‍ അദ്ദേഹത്തിനെതിരില്‍ കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ കടുത്ത ആക്ഷേപശരങ്ങള്‍ അഴിച്ചുവിട്ടു. ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശൗക്കാനിയുടെ നൈലുല്‍ ഒൗതാര്‍ എന്ന ഹദീസ് വ്യാഖ്യാന ഗ്രന്ഥം മതവിധികള്‍ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്. ഇമാം സനൂസി ഹജ്ജിനു വന്നതോടെ ഇബ്‌നു അബ്ദില്‍ വഹാബിന്റെ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി അല്‍ജീരിയയിലും അബുല്‍ അബ്ബാസുത്തീജാനി മൊറോക്കോവിലും ഉദ്ദാരണ പ്രവര്‍ത്തനം നടത്തി. (ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം, പേജ് 15)*
ഇങ്ങനെ ഒരുപാട് വിഷയങ്ങളിൽ ശിയാക്കളും വഹാബികളും തമ്മിൽ ശക്തമായ കൂട്ടായ്മയിലാണ്... പക്ഷേ സുന്നികളുടെ  നേരെ വഹാബികൾ ശിയായിസം ആരോപിക്കുന്നു എന്നതാണ് ബഹുരസം...! ആരോപണം ഉന്നയിച്ച് രക്ഷപെടാനുള്ള വ്യഗ്രത !എന്തു ചെയ്യാനാ മൗലവിമാരേ...... കോഴി കട്ടവന്റെ തലയിൽ പപ്പിരിക്കുന്നിടത്തോളം കാലം- ഇത്തരം പുളിച്ച നമ്പറുകൾ സ്വന്തം ആലയത്തിൽ മാത്രമേ ഓടുകയുള്ളു !!!

മാല വിമർശനത്തിന് മറുപടി ഭാഗം 2. അദ്രശം അറിയൽ വിമർശനം 8


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മുഹ് യദ്ധീൻ മാല

മാല വിമർശനത്തിന് മറുപടി


വിമർശനം 8

....................
ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.


മഹാനായ മുഹ്യുദ്ദീന്‍ ശൈഖ്(റ)വിന്‍റെ കാല ശേഷം അദ്ദേഹത്തിന്‍റെ പേരില്‍ എഴുതിയുണ്ടാക്കിയതാണ്.ഈ മാലപ്പാട്ടുകള്‍.
അത് കൊണ്ട് മുഹ്യിദ്ദീന്‍ ശൈഖ്(റ) ഇത് അറിയാത്തത് കൊണ്ട് അദ്ദേഹം നിരപരാധിയാണ്. ഏതു പോലെ ക്രിസ്ത്യനികള്‍ ഈസാ(അ)യെ ആരാധിക്കുന്നതുപോലെ
ഇസ്തിഗാസയുടെ പേരില്‍ നടക്കുന്നത് പ്രാര്‍ത്ഥനയാണ്.


മറുപടി

മഹാന്മാരെ കൊണ്ട്
തവസ്സുലും ഇസ്തിഗാസയും ചെയ്യണമെന്ന് മുഹ് യദ്ധീൻ ശൈ ഖ്  റ തന്നെ പറഞ്ഞിട്ടുണ്ട്



ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.

ഇനി ഇതേ മൊഹിയുദ്ധീന്‍ മാലയില്‍ കാണാംനബി(സ) യുടെ മിഹ്റാജ് യാത്രയില്‍ അവിടെ മോഹിയുദ്ധീന്‍ ഷെയ്ഖ്‌ ഉണ്ടായിരുന്നു എന്ന്.....പച്ചകള്ളം എഴുതി പിടിപ്പിച്ചു അത് കൌമിനെ കൊണ്ട് ആദി പാടി ചൊല്ലിപ്പിച്ചു നടക്കുന്ന പണ്ഡിത  വേഷധാരികളെ നിങ്ങള്‍ ഇതിനു ഏതു പ്രണാമം കൊണ്ട് വരും??

മറുപടി

ഇങ്ങനെ ഒരു കാര്യം കാളി മുഹമ്മദ് റ എഴുതിയ മാലയിൽ കാണിച്ചു തരാൻ സാധ്യമല്ല.




നബി സ്വ യുടെ സന്താന പരമ്പരയിലാണ് ജീലാനി റ ഉള്ളത് .
ആദം നബി സ്വ യുടെ മുതുകിൽ നിന്ന് ഓരോ പിതാക്കളുടെ മുതുകിലൂടെ കടന്ന് വന്നാണ് ഓരോ മനുഷ്യനും സ്വന്തം പിതാവിലെത്തിയത് എന്ന് ഹദീസിൽ നിന്ന് സ്ഥിര പെട്ടതാണ്

അങ്ങനെയാവുമ്പോൾ നബി സ്വ യുടെ മുതുകിൽ അവിടത്തെ സന്താനങ്ങൾ
ഉണ്ട് മിഅ്റാജ് നടന്ന ദിവസവും മുഹിയുദ്ദീൻ ശൈഖ് അടക്കമുള്ള ഉള്ള സന്താനങ്ങൾ ഉണ്ടാകുന്നതിന് അതിന് യാതൊരു തടസ്സവുമില്ല

,,,,,,,,,,,,



..............,..........................

വിമർശനം 9

'കുപ്പിയകത്തുള്ള വസ്തുവിനെപ്പോലെ കാണും ഞാൻ നിങ്ങളെ ഖൽബകം എന്നോവർ.'

എല്ലാം കാണുന്നവനായ അല്ലാഹുവിന്നു മാത്രമേ കണ്ണിന്റെ കട്ടുനോട്ടവും മനസ്സിലിരിപ്പുമൊക്കെ അറിയാൻ കഴിയൂ. ആ വിശേഷണം ശൈഖിന്നു പതിച്ചു നൽകുക വഴി ശൈഖിനെ അല്ലാഹുവിന്നു സമമാക്കുന്നു.



മറുപടി

മഹാൻമാർ അല്ലാഹു അറിയിച്ചു കൊടുത്തിട്ട് മനസ്സിലുള്ളത് കാണാൻ കഴിയും  എന്ന് പറഞ്ഞാൽ അല്ലാഹുവിനെ സമമാണെങ്കിൽ നിങ്ങളുടെ ഭയഭക്തി എനിക്ക് മറക്കുകയില്ല എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞത് മുസ്ലിം റ റിപ്പോർട്ട് ചെയ്തിട്ടുണ്ട് അതെല്ലാം ശിർക്കാകുമോ?

കാരണം ഭയഭക്തി മനസ്സിൽ ആണ്  ഉള്ളത്
അതെനിക്ക് മറയുകയില്ല എന്ന് പറഞ്ഞാൽ അതെല്ലാം ഞാൻ കാണുന്നുണ്ട് എന്ന് തന്നെയാണ്


അല്ലാഹു പറയുന്നു:


عَالِمُ الْغَيْبِ فَلَا يُظْهِرُ‌ عَلَىٰ غَيْبِهِ أَحَدًا ﴿٢٦﴾ إِلَّا مَنِ ارْ‌تَضَىٰ مِن رَّ‌سُولٍ



അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ.(ജിന്ന്: 27)


ഈ സൂക്തം വിശദീകരിച്ച് ഇമാം ഖുർതുബി(റ) എഴുതുന്നു:






അർത്ഥം:

പ്രാവചകർക്കു അല്ലാഹു അവൻ ഉദ്ദേശിക്കുന്ന അദ്രശ്യമായ കാര്യങ്ങൾ വെളിവാക്കി കൊടുക്കുന്നു. കാരണം അവർ അമാനുഷിക കാര്യങ്ങൾ കൊണ്ട് ശക്തിപ്പെടുത്തപ്പെട്ടവരാണ്. അത്തരം അമാനുഷിക കാര്യങ്ങളിൽപ്പെട്ടതാണ് അദ്രശ്യമായ കാര്യങ്ങൾ പറയല. (ഖുർതുബി: 19/27)

ഇതേ വിവരണം മറ്റു തഫ്സീറുകളിലും കാണാവുന്നതാണ്.     


പ്രവാചകന്റെ സവിശേഷ ഗുണങ്ങൾ വിശദീകരിച്ച് വിശ്വ വിഖ്യാത പണ്ഡിതൻ ഇമാം ഗസാലീ(റ) എഴുതുന്നു:



അർത്ഥം:

പ്രവാചകന് മാത്രമുള്ളതും മറ്റുള്ളവരിൽ നിന്ന് പ്രവാചകനെ വേർതിരിക്കുന്നതുമായഒന്നാണ് പ്രവാചകത്വം. (നുബുവ്വട്ത്). ധാരാളം സവിശേഷ സിദ്ദികൾ പ്രവാച്ചകനുന്ദ്. പരലോകം, മലക്കുകൾ, അല്ലാഹുവിനോട് അവന്റെ വിശേഷണങ്ങലോടും ബന്ധിക്കുന്ന മുഴുവൻ കാര്യങ്ങളുടെയും യത്ഥാർത്ഥ്യങ്ങൽ തുടങ്ങിയവയെല്ലാം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായും കൂടുതൽ വ്യക്തമായും ദ്രഡമായും പ്രവാചകന അറിയുന്നു. സാധാരണക്കാർക്ക് അവരുടെ ഇഷ്ടപ്രകാരവും ഉദ്ദേശ്യ പ്രകാരവും പ്രവർത്തിക്കാനുള്ള പക്വതയും പാകതയും ഇച്ഛാസ്വതന്ത്രവും  ഉള്ളതുപോലെ അസാധാരണമായ പ്രവർത്തനങ്ങൾ ചെയ്യാനുള്ള സിദ്ദിയും ശേഷിയും പ്രവാചകനുണ്ട്. ദ്രശ്യങ്ങൾ കാണുന്ന വിഷയത്തിൽ കാഴ്ച ശക്തിയുള്ളവൻ അന്ധനുമായി വ്യത്യാസപ്പെടുന്നത് പോലെ സാധാരണക്കാരെ അപേക്ഷിച്ച് പ്രവാചകന്മാർക്ക്‌ അദ്രശ്യമായ മലക്കുകളെ അവരുടെ യഥാർത്ഥ രൂപത്തിൽ കാണാൻ കഴിയുന്നു. പിന്നീട് നടക്കാൻ പോകുന്ന അദ്രശ്യകാര്യങ്ങൾ കണ്ടെത്താനുള്ള പക്വതയും പാകതയും പ്രവാചകനുണ്ട്. അതുപയോഗിച്ച് ലൗഹുൽ മഹ്ഫൂള് നോക്കികണ്ടു അവിടെയുള്ള അദ്രശ്യ കാര്യങ്ങൾ അവരറിയുന്നു. ബുദ്ദിശൂന്യനിൽ നിന്ന് ബുദ്ദിമാനെ വേർതിരിക്കുന്ന വിശേഷണം എന്താണോ അവ്വിധമുള്ള ഒരു സിദ്ദിയായി വേണം ഇതിനെ കാണാൻ. ഇവ മുഴുവനും പ്രവാചകനുള്ള സമ്പൂർണ്ണ വിശേഷണങ്ങളാണ്. (ഇഹ് യാഉ ഉലൂമിദ്ദീൻ: 3/294, ഫത്ഹുൽബാരി: 19/451  )


പ്രമാണങ്ങൾ

അബ്ദുല്ലാഹിബ്നു അബ്ബാസ്‌(റ) യിൽ നിന്ന് നിവേദനം. നബി(സ) യുടെ കാലഘട്ടത്തിൽ സൂര്യന് ഗ്രഹണം ബാധിച്ചപ്പോൾ ഗ്രഹണം അവസാനിക്കും വരെ നബി(സ) നിസ്കരിച്ചു. നിസ്കാരത്തിൽ നിന്ന് വിരമിച്ച നബി(സ)യോട് സ്വഹാബികൾ ചോദിച്ചു. ഈ നിസ്കാരത്തിൽ എന്തോ ഒരു വസ്തുവിനെ എടുക്കാൻ അവിടുന്ന് വിചാരിച്ചതായും പിന്നീട് പിന് വലിയുന്നതായും ഞങ്ങൾ കണ്ടല്ലോ?. നബി(സ) പറഞ്ഞു:


إني رأيت الجنة فتناولت عنقودا، ولو أصبته لأكلتم منه ما بقيت الدنيا وأريت النار فلم أر منظرا كاليوم قط أفظع. (بخاري: ١٠٥٢)


"നിശ്ചയം എനിക്ക് സ്വർഗ്ഗം കാണിക്കപ്പെടുകയുണ്ടായി. അതിൽ നിന്ന് ഒരു കുല എടുക്കാൻ ഞാനുദ്ദെശിക്കുകയും ചെയ്തു. ഞാനതിനെ എടുത്തിരുന്നെങ്കിൽ ദുൻയാവ് ശേഷിക്കുന്ന കാലത്തോളം നിങ്ങൾക്കതിൽ നിന്ന് ഭക്ഷിക്കാമായിരുന്നു. എനിക്ക് നരകവും കാണിക്കപ്പെട്ടു. ഇന്ന് ഞാൻ കണ്ടത് പോലുള്ള മോശമായൊരു ദ്രശ്യം ഇതുവരെ ഞാൻ കണ്ടിട്ടില്ല". (ബുഖാരി: 1052)



ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം ഖുർതുബി(റ) യെ ഉദ്ദരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:


لا إحالة في إبقاء هذه الأمور على ظواهرها لا سيما على مذهب أهل السنة في أن الجنة والنار قد خلقتا ووجدتا ، فيرجع إلى أن الله تعالى خلق لنبيه - صلى الله عليه وسلم - إدراكا خاصا به أدرك به الجنة والنار على حقيقتهما . (فتح الباري شرح صحيح البخاري: ٥٤١/٢)



ഹദീസിൽ പരാമർശിച്ച കാര്യങ്ങളെ ബാഹ്യാർത്ഥത്തിൽ തന്നെ വിലയിരുത്തുന്നതിൽ അസംഭവ്യമായി യാതൊന്നുമില്ല. നരഗവും സ്വർഗ്ഗവും ഇപ്പോൾതന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന അഹ് ലുസുന്നയുടെ വീക്ഷണ പ്രകാരം വിശേഷിച്ചും. അപ്പോൾ നരകവും സ്വർഗ്ഗവും അവയുടെ യതാർത്ഥ രൂപത്തിൽ കാനാനുന്നാൽ പ്രത്യേക ശക്തി അല്ലാഹു പ്രവാചകർക്ക്‌ സൃഷ്ടിച്ചു നൽകിയെന്നു മനസ്സിലാക്കാം.( ഫത്ഹുൽ ബാരി: 2/541)




അദ്രശ്യവും ഔലിയാക്കളും


പ്രസ്തുത സൂക്തത്തിലെ "മിൻ റസൂൽ" (مِن رَّ‌سُولٍ) എന്നാ പരമാർശം അടിസ്ഥാനമാക്കി അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ ഔലിയാക്കൾ അദ്രശ്യമായ കാര്യങ്ങൾ അറിയില്ലെന്ന വാദത്തെ ഇമാം ഗസാലി(റ) "ഇംലാഅ" എന്നാ ഗ്രന്ഥത്തിൽ പ്രമാണങ്ങൾ നിരത്തി ഖണ്ഡിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു:    




അർത്ഥം:

അല്ലാഹു ത്രപ്തിപ്പെട്ട പ്രവാചകന്മാർക്കും അവരോടു നിഷ്കളങ്കമായി പിൻപറ്റുകയും ശരിയായ മാർഗ്ഗത്തിൽ അടിയുറച്ചു നിൽക്കുകയും ചെയ്തവർക്കുമല്ലാതെ അദ്രശ്യകാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കുകയില്ലെന്നാണ് ഈ ആയത്തിന്റെ ആശയം. ഈ സങ്കല്പം സാധുവാണെന്നതിന്  ശരിയായ മതദർശനങ്ങളും മുശാഹദയും പ്രമാനുമാണ്.

    തുടർന്ന് ദുൽ ഖർനൈനി(റ), ഖളിർ(അ) തുടങ്ങിയവർ അദ്രശ്യം പറഞ്ഞതും നബിയോ റസൂലോ അല്ലാത്ത ആസ്വിഫുബ്നുബർഖയാ(റ) മറ്റുള്ളവർഅറിയാത്ത കാര്യം അറിഞ്ഞതായി ഖുർആൻ പരമാർശിച്ചതും മഹാനായ സിദ്ദീഖ്(റ) വയറ്റിലുള്ള കുട്ടിയെ തിരിച്ചറിഞ്ഞതും സഅദ്(റ) അദ്രശ്യമായ മലക്കിനെ കണ്ടതും അതിന്നാധാരമായി ഇമാം ഗസാലി(റ) എടുത്തു പറയുന്നുണ്ട്.     

ദുൽ ഖർനൈനി(റ) യും ഖളിർ(അ) മും നബിമാരായിരുന്നുവോ എന്നതിൽ അഭിപ്രായാന്തരമുണ്ടെങ്കിലും റസൂലായിരുന്നില്ല എന്നതിൽ എല്ലാവരും യോജിക്കുന്നതായി ഇമാം ഗസാലി(റ) പ്രത്യേകം എടുത്തു പറയുന്നുണ്ട്. (ഇംലാഅ കാണുക)


ഇബ്നു ഹജർ(റ) പറയുന്നു:  


وأما ما ثبت بنص القرآن أن عيسى عليه السلام قال أنه يخبرهم بما يأكلون وما يدخرون وأن يوسف قال إنه ينبئهم بتأويل الطعام قبل أن يأتي إلى غير ذلك مما ظهر من المعجزات والكرامات فكل ذلك يمكن أن يستفاد من الاستثناء في قوله إلا من ارتضى من رسول فإنه يقتضي اطلاع الرسول على بعض الغيب والولي التابع للرسول عن الرسول يأخذ وبه يكرم والفرق بينهما أن الرسول يطلع على ذلك بأنواع الوحي كلها والولي لا يطلع على ذلك إلا بمنام أو الهام والله اعلم[ فتح الباري - ابن حجر: ٨٠٣/١٣ ]




ഈസാ നബി(അ) തന്റെ ജനതക്ക് അവർ ഭക്ഷിച്ചതും സൂക്ഷിച്ചു വെച്ചതുമായ വസ്തുക്കള പറഞ്ഞുകൊടുത്തതും യൂസുഫ് നബി(അ) വരാൻ പോകുന്ന ഭക്ഷണത്തിന്റെ കാര്യം പറഞ്ഞതും തുടങ്ങി ഖുർആൻ വ്യക്തമായി പരമാർഷിച്ച മുഅജിസത്തുകളും കറാമത്തുകളുമെല്ലാം ( إِلَّا مَنِ ارْ‌تَضَىٰ مِن رَّ‌سُولٍ) "അല്ലാഹു ഇഷ്ടപ്പെട്ട റസൂലിനല്ലാതെ" എന്ന പരമാർശത്തിൽനിന്നെടുക്കാവുന്നതാണ്.റസൂൽ ചില അദ്രശ്യങ്ങൾ അറിയുമെന്ന് മേൽ സൂക്തം കുറിക്കുന്നുണ്ടല്ലോ. റസൂലിനെ പിന്പട്ടുന്ന വലിയ്യ് റസൂലിൽ നിന്ന് പിടിച്ചെടുക്കുകയും അത് മുഖേന അവൻ ആദരിക്കപ്പെടുകയും ചെയ്യുന്നു. അവർ തമ്മിലുള്ള വ്യത്യാസം റസൂൽ വഹ് യിന്റെ വ്യത്യസ്ത വകുപ്പുകൾ മുഖേന അദ്രശ്യം അറിയുമ്പോൾ വലിയ്യ് സ്വപ്നത്തിലൂടെയും ഇൽഹാമിലൂടെയും അദ്രശ്യം അറിയുന്നു എന്നതാണ്. (ഫത്ഹുൽ ബാരി: 13/803).


ഇബ്നു ഹജർ ഹൈതമി(റ) പറയുന്നു:


وذكر الرسول لا للإختصاص به، بل لأن كرامة أولياء أتباعه من جملة كراماته ومعجزاته. (المنح المكية: ٤٩١/١)

റസൂൽ മാത്രമേ അദ്രശ്യം അറിയൂ എന്നതുകൊണ്ടല്ല ആയത്തിൽ "റസൂൽ" എന്ന് പരമാര്ശിച്ചത്. പ്രത്യുത റസൂലിന്റെ അനുയായികളിലെ ഔലിയാക്കളുടെ കറാമത്തുകൾ റസൂലിന്റെ മുഅജിസത്തിന്റെ ഭാഗമാണ് എന്ന നിലക്കാണ്. (അൽ ഹുൽ മക്കിയ്യ: 1/491)  


ചുരുക്കത്തിൽ ഉപര്യുക്ത വചനത്തിലെ 'റസൂൽ' എന്ന പരാമർശം ഉദാഹരണം എന്ന നിലക്കോ ഔലിയാക്കളുടെ കറാമത്തുകൾ യതാർത്ഥത്തിൽ അമ്പിയാക്കളുടെ മുഅജിസത്തിന്റെ ഭാഗമാണ് എന്ന നിലക്കോ മാത്രമാണ്. അല്ലാത്ത പക്ഷം നബിക്കും അല്ലാഹു അദ്രശ്യം അറിയിച്ചുകൊടുക്കുകയില്ലെന്ന് പറയേണ്ടി വരുമല്ലോ. ആകയാൽ അല്ലാഹു അദ്രശ്യം അറിയിച്ചു കൊടുക്കുന്നതിന്റെ മാനദണ്ഡം അല്ലാഹു ഇഷ്ടപെട്ടവരാവുക എന്നതാണ്. മാത്രവുമല്ല റസൂലിനെ മാത്രമേ അദ്രശ്യം അറിയിച്ചു കൊടുക്കൂ എന്നതാണ് പ്രസ്തുത വചനത്തിന്റെ താല്പര്യമെങ്കിൽ "മനിർതളാ" {مَنِ ارْ‌تَضَىٰ} എന്ന് പറയേണ്ട കാര്യമില്ല. മറിച്ച് "ഇല്ലാറസൂലൻ" {إلا رسولا} റസൂലിനൊഴികെ എന്ന് പറഞ്ഞാൽ മതിയല്ലോ.


അർത്ഥം:

നിശ്ചയം അമ്പിയാ-ഔലിയാക്കൾ അദ്രശ്യങ്ങൾ അറിഞ്ഞതും പറഞ്ഞതും എണ്ണിതിട്ടപ്പെടുത്താൻ കഴിയാത്ത വിധം സംഭവിച്ചിട്ടുണ്ട്. വിശേഷിച്ചും നമ്മുടെ പ്രവാചകൻ മുഹമ്മദ്‌ നബി(സ). (അൽ മിനഹുൽ മക്കിയ്യ: 1/144)


ഇമാം അസ്ഖലാനി(റ) പറയുന്നു:



അർത്ഥം:

പ്രാർത്ഥിച്ച സമയം ഉത്തരം ലഭിക്കുക, വെള്ളവും ഭക്ഷണവും വർദ്ദിപ്പിക്കുക, അദ്രശ്യകാര്യം അറിയുക, ഭാവിയുലുണ്ടാകാൻ പോകുന്ന കാര്യങ്ങൾ പ്രവചിക്കുക,തുടങ്ങിയ അശാധാരണ സംഭവങ്ങൾ സച്ചരിതരായ ആളുകളിൽ നിന്ന് ധാരാളം സംഭവിച്ചിട്ടുണ്ട്. അവരിലേക്ക്‌ ചേർത്തിയാൽ സാധാരണ സംഭവങ്ങളായി വേണം അവയെ നോക്കിക്കാണാൻ. (ഫത്ഹുൽ ബാരി: 7/388)

✏👇 ഇമാം ബുഖാരി( റ) റിപ്പോർട്ട് ചെയ്യുന്നു
നബി (സ്വ )പറയുന്നു :അല്ലാഹു തആലാ പറഞ്ഞു

وما يزال يتقرب الي بالنوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( صحيح البخاري: ٦٠٢١ )

സുന്നത്തായകർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌  അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും" (ബുഖാരി: 6021)

ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)

അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു തആലാ പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു തആലാ അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളതും അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈ ആയാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)


         അമ്പിയാക്കളും  ഔലിയാക്കളും ഉൾപ്പെടുന്ന അല്ലാഹുവിന്റെ ഇഷ്ടദാസന്മാർക്ക്  അവരുടെ സമീപത്തുള്ളത് കേൾക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് പോലെ വിദൂരത്തുള്ളതും കേൾക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുമെന്ന് വ്യക്തമായല്ലോ.

അതുകൊണ്ടാണ് മദീനയിലെ മിമ്പറിൽ ഖുതുബ ഓതികൊണ്ടിരിക്കുന്ന ഉമർ(റ) എത്രെയോ കിലോ മീറ്ററുകൾ അകലേയുള്ള ശാമിലെ നഹാവന്തിലുള്ള തന്റെ സൈന്യത്തെ മദീനയിലെ മിമ്പറിൽ നിന്ന് നോക്കിക്കണ്ടതും യുദ്ദത്തലവൻ സാരിയ(റ)യെ വിളിച്ച് അവർക്കാവശ്യമായ നിർദേശം നല്കിയതും. എന്റെ വിളി നഹാവന്തിലുള്ള സാരിയ(റ) കേൾക്കുമെന്ന വിശ്വാസം ഉമർ(റ) വിന്നു ഉണ്ടായിരുന്നത് കൊണ്ടാണല്ലോ മദീനയിൽ നിന്ന് ഉമർ(റ) അദ്ദേഹത്തെ വിളിച്ചതും ആവശ്യമായ നിർദേശം നല്കിയതും.

സാരിയ(റ) യുടെ സംഭവം സ്വഹീഹാണെന്ന് വഹാബികളുടെ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുൽഉലമ 1365 ൽ പുറത്തിറക്കിയ അൽവിലായത്തുവൽകറാമ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അതിൽ നിന്ന് വായിക്കുക. " ഉമറുബ്നുൽഖത്ത്വാബ്(റ) വിനെ തൊട്ട് ഇങ്ങനെ വന്നിരിക്കുന്നു. അദ്ദേഹം മദീനത്തുൽ മുനവ്വറയിൽ വെള്ളിയാഴ്ച ദിവസം  ഖുത്വുബ ഓതുമ്പോൾ. 'യാസാരിയഅൽജബൽ ' (സാരിയതെ, ആ പർവ്വദത്തിനു മേൽ കേറുക.) എന്ന് പറഞ്ഞു. ഉമർ(റ) ന്റെ ഈ ശബ്ദം അപ്പോൾ തന്നെ സാരിയ (റ) കേട്ടു. ആ പർവ്വതത്തിൽ മറഞ്ഞിരുന്നിരുന്ന ശത്രുക്കളിൽ നിന്ന് തല്ക്ഷണം തന്നെ അദ്ദേഹം സൂക്ഷിച്ചു രക്ഷപ്രാപിച്ചു. ഈ അസർ സ്വഹീയായ രിവായത്തുകൊണ്ട് സുബൂതായിട്ടുള്ളതാന്." (അൽ വിലായത്തുവൽകറാമ : 23)    

ഈ സംഭവം ഇബ്ദു തൈമിയ്യ തന്നെ അംഗീകരിച്ച് കൊണ്ട് ഔലിയാക്കളുടെ കറാമത്ത് വിവരിച്ച സ്ഥലത്ത് ഉദ്ധരിക്കുന്നു

"وعمر بن الخطاب " لما أرسل جيشا أمر عليهم رجلا يسمى " سارية " فبينما عمر يخطب فجعل يصيح على المنبر يا سارية الجبل يا سارية الجبل فقدم رسول الجيش فسأل فقال يا أمير المؤمنين لقينا عدوا فهزمونا فإذا بصائح : يا سارية الجبل يا سارية الجبل فأسندنا ظهورنا بالجبل فهزمهم الله .
(ഇഖ്തിളാഉസ്വിറാത്തുൽ മുസ്തഖീം

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
......................

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...