അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
*മഹാഗുരുഅസ്സയ്യിദ് ശൈഖ്*
*ജിഫ്രി (റ)കാലത്തിന്റെ ദർപ്പണം*
തന്റെ പ്രിയപ്പെട്ട ശൈഖ് നിസ്ക്കരി
ച്ചിരുന്ന മുസല്ലയിൽ നിന്നും ഒരു കഷ
ണം മുറിച്ചെടുത്ത്തന്റെ മുസല്ലയിൽ
പിടിപ്പിച്ചിരുന്നു.
തന്റെ രചന പൂർത്തിയാക്കിയതിന്
ശേഷം അത് സമർപ്പിക്കാനായി തന്റെ
ശൈഖായ സയ്യിദ് ഹസൻ ബിൻ അബ്
ദില്ലാഹ് ബിൻ അലവി *അൽ ഹദ്ദാദ് (റ)*
( വഫാത്ത് ഹി: 1188) ന്റെ സമക്ഷത്തേ
ക്ക് പോയഒരു സയ്യിദിനെ മുസ് ലിം കേരളം
അത്യാവേശത്തോടു കൂടി ഓർക്കുന്നു.
ആരായിരുന്നു അത് .
*സയ്യിദ് ശൈഖ് ജിഫ്രി (റ)*
( വഫാത്ത് ഹി: 1222)
ഏതായിരുന്നു ആ രചന .
*അൽ ഇർശാദാത്തുൽ ജിഫ് രിയ്യ:*
നവീന വാദങ്ങളുമായി , ആക്രമണം
അഴിച്ചു വിട്ട ഇബ്നു അബ്ദുൽ
വഹാബിനെ ആ സമയത്ത് തന്നെ
ഖണ്ഡിച്ചു കൊണ്ടുള്ള ഗ്രന്ഥമായിരുന്നു അത്.
ഇബ്നു അബ്ദുൽ വഹാബിന്റെ ഫിത്നകൾ
അക്കാലത്ത് തന്നെ അറിയാനും , അകന്നു
നിൽക്കാനും മലയാളികൾക്ക് ഭാഗ്യമുണ്ടാ
യത് സയ്യിദ് ജിഫ് രി തങ്ങളെ കൊണ്ടാണ്.
കരുത്തും , കരുതലുമായി മുമ്പേ നടന്ന
വമ്പന്മാരെ ഓർത്ത് നമുക്ക് അഭിമാ
നിക്കാം. ദീർഘവീക്ഷണവും
കൃത്യമായ അടയാളപ്പെടുത്തലുകളും
എത്രയോ നന്മയായി - സമുദായത്തിന്
ആശ്വാസമായി .
ഹി: 1159 ൽ യമനിലെ ഹളർ മൗത്തി
നടുത്തുള്ള പ്രശസ്തമായ തരീമിലെ
അൽഹാവിയിൽ നിന്ന് കേരളത്തിൽ
എത്തിച്ചേർന്ന സയ്യിദാണ് ജിഫ്രി തങ്ങൾ ( റ ) .
*യമൻ* , ഇസ് ലാമിക പാരമ്പര്യത്തിന്റെ മഹാ
അടിത്തറയാണവിടം. സാദാത്തുക്കളുടെ
ബാഹുല്യത്താൽ യമൻ പുളകമണിഞ്ഞു.
ആത്മീയ നായകരെല്ലാം അവിടെ ജന്മം
കൊണ്ടു.
ഇതിനൊരു കാരണവുമുണ്ട്.
*മുത്ത് നബി (സ) പറഞ്ഞു:*
ഈമാൻ യമനിയ്യാണ്. യഥാർത്ഥ ജ്ഞാനം
യമനിയ്യാണ്.
[ ബുഖാരി - മുസ് ലിം]
കേരളത്തിലേക്ക് എത്തിച്ചേർന്ന
ശൈഖ് ജിഫ്രി തങ്ങളെ കോഴിക്കോട്
ഖാളി ശൈഖ് മുഹ്യിദ്ദീൻ ഇബ്നു
അബ്ദി സലാം (റ) സ്വീകരിച്ചു.
വിവരമറിഞ്ഞ സാമൂതിരിയും
അത്യാവേശത്തോടെ ആദര
വോടെ സ്വീകരിക്കുകയും വേണ്ട
സൗകര്യങ്ങൾ എല്ലാം ചെയ്തു
കൊടുക്കുകയും ചെയ്തു.
നാടുകൾ തോറും ചുറ്റി സഞ്ച
രിക്കുകയും , മഹാന്മാരെ
തേടിയുള്ള പരിശ്രമവും
ശൈഖ് ജിഫ്രിയെ ഉന്നത
സ്ഥാനങ്ങളിലേക്കെത്തിച്ചു.
കേരളത്തിൽ ആദ്യമായെത്തിയ
സാദാത്തുക്കളിൽ
പ്പെട്ട കൊയിലാണ്ടി വലിയകം
മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന
സയ്യിദ് മുഹമ്മദ് ശരീഫ് അൽ
ഹാമിദ് എന്ന
*വൽസീതി തങ്ങൾ (റ)*
ആയിരുന്നു ശൈഖ് ജിഫ്രി തങ്ങൾ
(റ)ളുടെ ആത്മീയ ഗുരു.
ശൈഖ് സയ്യിദ് വൽസീതി
തങ്ങളും , ശൈഖ് സയ്യിദ്
ജിഫ്രി തങ്ങളും കൂടി നടത്തിയ
പ്രബോധനം ശ്രദ്ധേയമാണ്.
ജിഫ്രി തങ്ങളുടെ ശിഷ്യനായി
*സയ്യിദ് മമ്പുറം തങ്ങൾ (റ)*
പ്രഭ പരത്തി. മമ്പുറം തങ്ങളുടെ
ഉമ്മയുടെ സഹോദരനും കൂടിയാ
യിരുന്നു ശൈഖ് ജിഫ്രി തങ്ങൾ ( റ )
ഖുതുബ് സയ്യിദ് മുഹമ്മദ് മൗലൽ
ബുഖാരി തങ്ങൾ (റ) [ വഫാത്ത്
ഹി: 1207] ളുടെ ശിഷ്യനായിരുന്ന
*ടിപ്പു സുൽത്താൻ (റ)
* ശൈഖ് ജിഫ്രി തങ്ങളുടേയും
ശിഷ്യനായിരുന്നു.
*ദുൽഖഅദ് : 8*
മഹാനായ ശൈഖ് സയ്യിദ് ജിഫ്രി
തങ്ങൾ (റ)വഫാത്തായി . കുറ്റിച്ചിറ
മഖാമിൽ അന്ത്യവിശ്രമം
കൊള്ളുന്നു.
ഇവിടെ പറയപ്പെട്ട മുഴുവൻ മഹാത്മാക്കളുടെ
ഹള്റത്തിലേക്കും നമുക്ക് ഒരു ഫാതിഹ ഓതാം.
ഇ: അ:
റബ്ബ് സജ്ജന പാതയിലായി നമ്മെ
അനുഗ്രഹിക്കുമാറാകട്ടെ ആമീൻ .
മുഹമ്മദ് സാനി നെട്ടൂർ
9 5 6 7 7 8 5 6 5 5
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿
No comments:
Post a Comment