Wednesday, July 10, 2019

ശൈഖ്* *ജിഫ്രി (റ)കാലത്തിന്റെ ദർപ്പണം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0




🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
*മഹാഗുരുഅസ്സയ്യിദ് ശൈഖ്*
*ജിഫ്രി (റ)കാലത്തിന്റെ ദർപ്പണം*
തന്റെ പ്രിയപ്പെട്ട ശൈഖ്  നിസ്ക്കരി
ച്ചിരുന്ന മുസല്ലയിൽ നിന്നും ഒരു കഷ
ണം മുറിച്ചെടുത്ത്തന്റെ മുസല്ലയിൽ
പിടിപ്പിച്ചിരുന്നു.
തന്റെ രചന പൂർത്തിയാക്കിയതിന്
ശേഷം അത് സമർപ്പിക്കാനായി തന്റെ
ശൈഖായ സയ്യിദ് ഹസൻ ബിൻ അബ്
ദില്ലാഹ് ബിൻ അലവി *അൽ ഹദ്ദാദ് (റ)*
( വഫാത്ത് ഹി: 1188) ന്റെ സമക്ഷത്തേ
ക്ക് പോയഒരു സയ്യിദിനെ മുസ് ലിം കേരളം
അത്യാവേശത്തോടു കൂടി ഓർക്കുന്നു.
ആരായിരുന്നു അത് .
*സയ്യിദ് ശൈഖ് ജിഫ്രി (റ)*
( വഫാത്ത് ഹി: 1222)
ഏതായിരുന്നു ആ രചന .
*അൽ ഇർശാദാത്തുൽ ജിഫ് രിയ്യ:*
നവീന വാദങ്ങളുമായി , ആക്രമണം
അഴിച്ചു വിട്ട ഇബ്നു അബ്ദുൽ
വഹാബിനെ ആ സമയത്ത് തന്നെ
ഖണ്ഡിച്ചു കൊണ്ടുള്ള ഗ്രന്ഥമായിരുന്നു അത്.
ഇബ്നു അബ്ദുൽ വഹാബിന്റെ ഫിത്നകൾ
അക്കാലത്ത് തന്നെ അറിയാനും , അകന്നു
നിൽക്കാനും മലയാളികൾക്ക് ഭാഗ്യമുണ്ടാ
യത് സയ്യിദ് ജിഫ് രി തങ്ങളെ കൊണ്ടാണ്.
കരുത്തും , കരുതലുമായി മുമ്പേ നടന്ന
വമ്പന്മാരെ ഓർത്ത് നമുക്ക് അഭിമാ
നിക്കാം. ദീർഘവീക്ഷണവും
കൃത്യമായ അടയാളപ്പെടുത്തലുകളും
എത്രയോ നന്മയായി - സമുദായത്തിന്
ആശ്വാസമായി .
ഹി: 1159 ൽ യമനിലെ ഹളർ മൗത്തി
നടുത്തുള്ള പ്രശസ്തമായ തരീമിലെ
അൽഹാവിയിൽ നിന്ന് കേരളത്തിൽ
എത്തിച്ചേർന്ന സയ്യിദാണ് ജിഫ്രി തങ്ങൾ ( റ ) .
*യമൻ* , ഇസ് ലാമിക പാരമ്പര്യത്തിന്റെ മഹാ
അടിത്തറയാണവിടം. സാദാത്തുക്കളുടെ
ബാഹുല്യത്താൽ യമൻ പുളകമണിഞ്ഞു.
ആത്മീയ നായകരെല്ലാം അവിടെ ജന്മം
കൊണ്ടു.
ഇതിനൊരു കാരണവുമുണ്ട്.
*മുത്ത് നബി (സ) പറഞ്ഞു:*
ഈമാൻ യമനിയ്യാണ്. യഥാർത്ഥ ജ്ഞാനം
യമനിയ്യാണ്.
[ ബുഖാരി - മുസ് ലിം]
കേരളത്തിലേക്ക് എത്തിച്ചേർന്ന
ശൈഖ് ജിഫ്രി തങ്ങളെ കോഴിക്കോട്
ഖാളി ശൈഖ് മുഹ്യിദ്ദീൻ ഇബ്നു
അബ്ദി സലാം (റ) സ്വീകരിച്ചു.
വിവരമറിഞ്ഞ സാമൂതിരിയും
അത്യാവേശത്തോടെ ആദര
വോടെ സ്വീകരിക്കുകയും വേണ്ട
സൗകര്യങ്ങൾ എല്ലാം ചെയ്തു
കൊടുക്കുകയും ചെയ്തു.
നാടുകൾ തോറും ചുറ്റി സഞ്ച
രിക്കുകയും , മഹാന്മാരെ
തേടിയുള്ള പരിശ്രമവും
ശൈഖ് ജിഫ്രിയെ ഉന്നത
സ്ഥാനങ്ങളിലേക്കെത്തിച്ചു.
കേരളത്തിൽ ആദ്യമായെത്തിയ
സാദാത്തുക്കളിൽ
പ്പെട്ട കൊയിലാണ്ടി വലിയകം
മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന
സയ്യിദ് മുഹമ്മദ് ശരീഫ് അൽ
ഹാമിദ് എന്ന
*വൽസീതി തങ്ങൾ (റ)*
ആയിരുന്നു ശൈഖ് ജിഫ്രി തങ്ങൾ
(റ)ളുടെ ആത്മീയ ഗുരു.
ശൈഖ് സയ്യിദ് വൽസീതി
തങ്ങളും , ശൈഖ് സയ്യിദ്
ജിഫ്രി തങ്ങളും കൂടി നടത്തിയ
പ്രബോധനം ശ്രദ്ധേയമാണ്.  
ജിഫ്രി തങ്ങളുടെ ശിഷ്യനായി
*സയ്യിദ് മമ്പുറം തങ്ങൾ (റ)*
പ്രഭ പരത്തി. മമ്പുറം തങ്ങളുടെ
ഉമ്മയുടെ സഹോദരനും കൂടിയാ
യിരുന്നു ശൈഖ് ജിഫ്രി തങ്ങൾ ( റ )
ഖുതുബ് സയ്യിദ് മുഹമ്മദ് മൗലൽ
ബുഖാരി തങ്ങൾ (റ) [ വഫാത്ത്
ഹി: 1207] ളുടെ ശിഷ്യനായിരുന്ന
*ടിപ്പു സുൽത്താൻ (റ)
* ശൈഖ് ജിഫ്രി തങ്ങളുടേയും
ശിഷ്യനായിരുന്നു.
*ദുൽഖഅദ് : 8*
മഹാനായ ശൈഖ് സയ്യിദ് ജിഫ്രി
തങ്ങൾ (റ)വഫാത്തായി . കുറ്റിച്ചിറ
മഖാമിൽ അന്ത്യവിശ്രമം
കൊള്ളുന്നു.
ഇവിടെ പറയപ്പെട്ട മുഴുവൻ  മഹാത്മാക്കളുടെ
ഹള്റത്തിലേക്കും നമുക്ക് ഒരു ഫാതിഹ ഓതാം.
ഇ: അ:
റബ്ബ് സജ്ജന പാതയിലായി നമ്മെ
അനുഗ്രഹിക്കുമാറാകട്ടെ ആമീൻ .
മുഹമ്മദ് സാനി നെട്ടൂർ
  9 5 6 7 7 8 5 6 5 5
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿

ശിയാ -വഹാബീ ഐക്യം !!*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



*ശിയാ -വഹാബീ ഐക്യം !!*

1 , മുത്തലാഖ് ബില്ലിനെ അനുകൂലിക്കുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കളും വഹ്ഹാബികളും!
.
2, മഹാന്മാരായ ഔലിയാക്കളെയും അവരുടെ സ്ഥാനങ്ങളെയും അംഗീകരിക്കാത്ത രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
.

3, 20 റക്അത്ത് തറാവീഹ് നമസ്കാരം ബിദ്അത്ത് എന്ന് പറയുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
.
4 , ജുമുഅക്ക് രണ്ട് ബാങ്കിനെ ബിദ്അത്ത് എന്ന് ആക്ഷേപിക്കുന്ന രണ്ട് വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
..

5 , 4 മദ്ഹബിനെ തഖ്ലീദ്(പിൻപറ്റൽ) ചെയ്യുന്നതിനെ എതിർക്കുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
...
...
6 , ഉമ്മഹാത്തുൽ മുഅ്മിനീൻ മഹ്ഫൂള് (പാപങ്ങളിൽ നിലകൊള്ളുന്നതിനെത്തൊട്ട് സംരക്ഷണം ഉള്ളവർ ) ആണ് എന്ന് അംഗീകരിക്കാത്ത രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
....
7 , അശ്അരീ മാതുരീദി സരണിയെയും സൂഫീ ത്വരീഖത്തുകളെയും എതിർക്കുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ... ?
ശിയാക്കൾ , വഹ്ഹാബികൾ
.....!!:
8,തറാവീഹ് എന്നൊരു പ്രത്യേക നിസ്‌കാരമില്ലെന്നും തഹജ്ജുദും വിത്‌റും തറാവീഹും രാത്രിയിലുള്ള നിസ്‌കാരത്തിന്റെ വ്യത്യസ്ത പേരുകളാണെന്നുമുള്ള ശീഈ വാദം ( അല്‍ മബസൂത്വ് 2:142) പേറുന്നത് വഹാബികൾ !
9,*വഹാബികളുടെ പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ആധികാരിക പണ്ഡിതനായി വാഴ്ത്തപ്പെടുന്ന മുഹമ്മദ് ബ്‌നു അലിയ്യിശൗകാനി ശീഈ ഉള്‍വിഭാഗങ്ങളില്‍ പെട്ട സൈദി സരണിയുടെ വക്താവും അലി(റ) നബി(സ്വ)യുടെ പ്രത്യേക വസ്വിയ്യാണെന്ന് സമര്‍ത്ഥിക്കുന്ന 'അല്‍ ഇഖ്ദുസ്സമീന്‍ ഫീ ഇസ്ബാതി വിസ്വായാത്തി അമീരില്‍ മുഅമിനീന്‍' എന്ന് ഗ്രന്ഥത്തിന്റെ രചയിതാവുമാണ്. ഇദ്ദേഹത്തെ കുറിച്ചുള്ള വഹ്ഹാബികളുടെ അഭിപ്രായ പ്രകടനം കാണാം: '1172-ല്‍ ഭൂജാതനായി 1250-ല്‍ അന്തരിച്ച ശൗകാനി യമനില്‍ ഉദ്ദാരണ പ്രവര്‍ത്തനം നടത്തി. തഖ്‌ലീദിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചപ്പോള്‍ അദ്ദേഹത്തിനെതിരില്‍ കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ കടുത്ത ആക്ഷേപശരങ്ങള്‍ അഴിച്ചുവിട്ടു. ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശൗക്കാനിയുടെ നൈലുല്‍ ഒൗതാര്‍ എന്ന ഹദീസ് വ്യാഖ്യാന ഗ്രന്ഥം മതവിധികള്‍ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്. ഇമാം സനൂസി ഹജ്ജിനു വന്നതോടെ ഇബ്‌നു അബ്ദില്‍ വഹാബിന്റെ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി അല്‍ജീരിയയിലും അബുല്‍ അബ്ബാസുത്തീജാനി മൊറോക്കോവിലും ഉദ്ദാരണ പ്രവര്‍ത്തനം നടത്തി. (ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം, പേജ് 15)*
ഇങ്ങനെ ഒരുപാട് വിഷയങ്ങളിൽ ശിയാക്കളും വഹാബികളും തമ്മിൽ ശക്തമായ കൂട്ടായ്മയിലാണ്... പക്ഷേ സുന്നികളുടെ  നേരെ വഹാബികൾ ശിയായിസം ആരോപിക്കുന്നു എന്നതാണ് ബഹുരസം...! ആരോപണം ഉന്നയിച്ച് രക്ഷപെടാനുള്ള വ്യഗ്രത !എന്തു ചെയ്യാനാ മൗലവിമാരേ...... കോഴി കട്ടവന്റെ തലയിൽ പപ്പിരിക്കുന്നിടത്തോളം കാലം- ഇത്തരം പുളിച്ച നമ്പറുകൾ സ്വന്തം ആലയത്തിൽ മാത്രമേ ഓടുകയുള്ളു !!!

മാല വിമർശനത്തിന് മറുപടി ഭാഗം 2. അദ്രശം അറിയൽ വിമർശനം 8


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മുഹ് യദ്ധീൻ മാല

മാല വിമർശനത്തിന് മറുപടി


വിമർശനം 8

....................
ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.


മഹാനായ മുഹ്യുദ്ദീന്‍ ശൈഖ്(റ)വിന്‍റെ കാല ശേഷം അദ്ദേഹത്തിന്‍റെ പേരില്‍ എഴുതിയുണ്ടാക്കിയതാണ്.ഈ മാലപ്പാട്ടുകള്‍.
അത് കൊണ്ട് മുഹ്യിദ്ദീന്‍ ശൈഖ്(റ) ഇത് അറിയാത്തത് കൊണ്ട് അദ്ദേഹം നിരപരാധിയാണ്. ഏതു പോലെ ക്രിസ്ത്യനികള്‍ ഈസാ(അ)യെ ആരാധിക്കുന്നതുപോലെ
ഇസ്തിഗാസയുടെ പേരില്‍ നടക്കുന്നത് പ്രാര്‍ത്ഥനയാണ്.


മറുപടി

മഹാന്മാരെ കൊണ്ട്
തവസ്സുലും ഇസ്തിഗാസയും ചെയ്യണമെന്ന് മുഹ് യദ്ധീൻ ശൈ ഖ്  റ തന്നെ പറഞ്ഞിട്ടുണ്ട്



ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.

ഇനി ഇതേ മൊഹിയുദ്ധീന്‍ മാലയില്‍ കാണാംനബി(സ) യുടെ മിഹ്റാജ് യാത്രയില്‍ അവിടെ മോഹിയുദ്ധീന്‍ ഷെയ്ഖ്‌ ഉണ്ടായിരുന്നു എന്ന്.....പച്ചകള്ളം എഴുതി പിടിപ്പിച്ചു അത് കൌമിനെ കൊണ്ട് ആദി പാടി ചൊല്ലിപ്പിച്ചു നടക്കുന്ന പണ്ഡിത  വേഷധാരികളെ നിങ്ങള്‍ ഇതിനു ഏതു പ്രണാമം കൊണ്ട് വരും??

മറുപടി

ഇങ്ങനെ ഒരു കാര്യം കാളി മുഹമ്മദ് റ എഴുതിയ മാലയിൽ കാണിച്ചു തരാൻ സാധ്യമല്ല.




നബി സ്വ യുടെ സന്താന പരമ്പരയിലാണ് ജീലാനി റ ഉള്ളത് .
ആദം നബി സ്വ യുടെ മുതുകിൽ നിന്ന് ഓരോ പിതാക്കളുടെ മുതുകിലൂടെ കടന്ന് വന്നാണ് ഓരോ മനുഷ്യനും സ്വന്തം പിതാവിലെത്തിയത് എന്ന് ഹദീസിൽ നിന്ന് സ്ഥിര പെട്ടതാണ്

അങ്ങനെയാവുമ്പോൾ നബി സ്വ യുടെ മുതുകിൽ അവിടത്തെ സന്താനങ്ങൾ
ഉണ്ട് മിഅ്റാജ് നടന്ന ദിവസവും മുഹിയുദ്ദീൻ ശൈഖ് അടക്കമുള്ള ഉള്ള സന്താനങ്ങൾ ഉണ്ടാകുന്നതിന് അതിന് യാതൊരു തടസ്സവുമില്ല

,,,,,,,,,,,,



..............,..........................

വിമർശനം 9

'കുപ്പിയകത്തുള്ള വസ്തുവിനെപ്പോലെ കാണും ഞാൻ നിങ്ങളെ ഖൽബകം എന്നോവർ.'

എല്ലാം കാണുന്നവനായ അല്ലാഹുവിന്നു മാത്രമേ കണ്ണിന്റെ കട്ടുനോട്ടവും മനസ്സിലിരിപ്പുമൊക്കെ അറിയാൻ കഴിയൂ. ആ വിശേഷണം ശൈഖിന്നു പതിച്ചു നൽകുക വഴി ശൈഖിനെ അല്ലാഹുവിന്നു സമമാക്കുന്നു.



മറുപടി

മഹാൻമാർ അല്ലാഹു അറിയിച്ചു കൊടുത്തിട്ട് മനസ്സിലുള്ളത് കാണാൻ കഴിയും  എന്ന് പറഞ്ഞാൽ അല്ലാഹുവിനെ സമമാണെങ്കിൽ നിങ്ങളുടെ ഭയഭക്തി എനിക്ക് മറക്കുകയില്ല എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞത് മുസ്ലിം റ റിപ്പോർട്ട് ചെയ്തിട്ടുണ്ട് അതെല്ലാം ശിർക്കാകുമോ?

കാരണം ഭയഭക്തി മനസ്സിൽ ആണ്  ഉള്ളത്
അതെനിക്ക് മറയുകയില്ല എന്ന് പറഞ്ഞാൽ അതെല്ലാം ഞാൻ കാണുന്നുണ്ട് എന്ന് തന്നെയാണ്


അല്ലാഹു പറയുന്നു:


عَالِمُ الْغَيْبِ فَلَا يُظْهِرُ‌ عَلَىٰ غَيْبِهِ أَحَدًا ﴿٢٦﴾ إِلَّا مَنِ ارْ‌تَضَىٰ مِن رَّ‌سُولٍ



അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ.(ജിന്ന്: 27)


ഈ സൂക്തം വിശദീകരിച്ച് ഇമാം ഖുർതുബി(റ) എഴുതുന്നു:






അർത്ഥം:

പ്രാവചകർക്കു അല്ലാഹു അവൻ ഉദ്ദേശിക്കുന്ന അദ്രശ്യമായ കാര്യങ്ങൾ വെളിവാക്കി കൊടുക്കുന്നു. കാരണം അവർ അമാനുഷിക കാര്യങ്ങൾ കൊണ്ട് ശക്തിപ്പെടുത്തപ്പെട്ടവരാണ്. അത്തരം അമാനുഷിക കാര്യങ്ങളിൽപ്പെട്ടതാണ് അദ്രശ്യമായ കാര്യങ്ങൾ പറയല. (ഖുർതുബി: 19/27)

ഇതേ വിവരണം മറ്റു തഫ്സീറുകളിലും കാണാവുന്നതാണ്.     


പ്രവാചകന്റെ സവിശേഷ ഗുണങ്ങൾ വിശദീകരിച്ച് വിശ്വ വിഖ്യാത പണ്ഡിതൻ ഇമാം ഗസാലീ(റ) എഴുതുന്നു:



അർത്ഥം:

പ്രവാചകന് മാത്രമുള്ളതും മറ്റുള്ളവരിൽ നിന്ന് പ്രവാചകനെ വേർതിരിക്കുന്നതുമായഒന്നാണ് പ്രവാചകത്വം. (നുബുവ്വട്ത്). ധാരാളം സവിശേഷ സിദ്ദികൾ പ്രവാച്ചകനുന്ദ്. പരലോകം, മലക്കുകൾ, അല്ലാഹുവിനോട് അവന്റെ വിശേഷണങ്ങലോടും ബന്ധിക്കുന്ന മുഴുവൻ കാര്യങ്ങളുടെയും യത്ഥാർത്ഥ്യങ്ങൽ തുടങ്ങിയവയെല്ലാം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായും കൂടുതൽ വ്യക്തമായും ദ്രഡമായും പ്രവാചകന അറിയുന്നു. സാധാരണക്കാർക്ക് അവരുടെ ഇഷ്ടപ്രകാരവും ഉദ്ദേശ്യ പ്രകാരവും പ്രവർത്തിക്കാനുള്ള പക്വതയും പാകതയും ഇച്ഛാസ്വതന്ത്രവും  ഉള്ളതുപോലെ അസാധാരണമായ പ്രവർത്തനങ്ങൾ ചെയ്യാനുള്ള സിദ്ദിയും ശേഷിയും പ്രവാചകനുണ്ട്. ദ്രശ്യങ്ങൾ കാണുന്ന വിഷയത്തിൽ കാഴ്ച ശക്തിയുള്ളവൻ അന്ധനുമായി വ്യത്യാസപ്പെടുന്നത് പോലെ സാധാരണക്കാരെ അപേക്ഷിച്ച് പ്രവാചകന്മാർക്ക്‌ അദ്രശ്യമായ മലക്കുകളെ അവരുടെ യഥാർത്ഥ രൂപത്തിൽ കാണാൻ കഴിയുന്നു. പിന്നീട് നടക്കാൻ പോകുന്ന അദ്രശ്യകാര്യങ്ങൾ കണ്ടെത്താനുള്ള പക്വതയും പാകതയും പ്രവാചകനുണ്ട്. അതുപയോഗിച്ച് ലൗഹുൽ മഹ്ഫൂള് നോക്കികണ്ടു അവിടെയുള്ള അദ്രശ്യ കാര്യങ്ങൾ അവരറിയുന്നു. ബുദ്ദിശൂന്യനിൽ നിന്ന് ബുദ്ദിമാനെ വേർതിരിക്കുന്ന വിശേഷണം എന്താണോ അവ്വിധമുള്ള ഒരു സിദ്ദിയായി വേണം ഇതിനെ കാണാൻ. ഇവ മുഴുവനും പ്രവാചകനുള്ള സമ്പൂർണ്ണ വിശേഷണങ്ങളാണ്. (ഇഹ് യാഉ ഉലൂമിദ്ദീൻ: 3/294, ഫത്ഹുൽബാരി: 19/451  )


പ്രമാണങ്ങൾ

അബ്ദുല്ലാഹിബ്നു അബ്ബാസ്‌(റ) യിൽ നിന്ന് നിവേദനം. നബി(സ) യുടെ കാലഘട്ടത്തിൽ സൂര്യന് ഗ്രഹണം ബാധിച്ചപ്പോൾ ഗ്രഹണം അവസാനിക്കും വരെ നബി(സ) നിസ്കരിച്ചു. നിസ്കാരത്തിൽ നിന്ന് വിരമിച്ച നബി(സ)യോട് സ്വഹാബികൾ ചോദിച്ചു. ഈ നിസ്കാരത്തിൽ എന്തോ ഒരു വസ്തുവിനെ എടുക്കാൻ അവിടുന്ന് വിചാരിച്ചതായും പിന്നീട് പിന് വലിയുന്നതായും ഞങ്ങൾ കണ്ടല്ലോ?. നബി(സ) പറഞ്ഞു:


إني رأيت الجنة فتناولت عنقودا، ولو أصبته لأكلتم منه ما بقيت الدنيا وأريت النار فلم أر منظرا كاليوم قط أفظع. (بخاري: ١٠٥٢)


"നിശ്ചയം എനിക്ക് സ്വർഗ്ഗം കാണിക്കപ്പെടുകയുണ്ടായി. അതിൽ നിന്ന് ഒരു കുല എടുക്കാൻ ഞാനുദ്ദെശിക്കുകയും ചെയ്തു. ഞാനതിനെ എടുത്തിരുന്നെങ്കിൽ ദുൻയാവ് ശേഷിക്കുന്ന കാലത്തോളം നിങ്ങൾക്കതിൽ നിന്ന് ഭക്ഷിക്കാമായിരുന്നു. എനിക്ക് നരകവും കാണിക്കപ്പെട്ടു. ഇന്ന് ഞാൻ കണ്ടത് പോലുള്ള മോശമായൊരു ദ്രശ്യം ഇതുവരെ ഞാൻ കണ്ടിട്ടില്ല". (ബുഖാരി: 1052)



ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം ഖുർതുബി(റ) യെ ഉദ്ദരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:


لا إحالة في إبقاء هذه الأمور على ظواهرها لا سيما على مذهب أهل السنة في أن الجنة والنار قد خلقتا ووجدتا ، فيرجع إلى أن الله تعالى خلق لنبيه - صلى الله عليه وسلم - إدراكا خاصا به أدرك به الجنة والنار على حقيقتهما . (فتح الباري شرح صحيح البخاري: ٥٤١/٢)



ഹദീസിൽ പരാമർശിച്ച കാര്യങ്ങളെ ബാഹ്യാർത്ഥത്തിൽ തന്നെ വിലയിരുത്തുന്നതിൽ അസംഭവ്യമായി യാതൊന്നുമില്ല. നരഗവും സ്വർഗ്ഗവും ഇപ്പോൾതന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന അഹ് ലുസുന്നയുടെ വീക്ഷണ പ്രകാരം വിശേഷിച്ചും. അപ്പോൾ നരകവും സ്വർഗ്ഗവും അവയുടെ യതാർത്ഥ രൂപത്തിൽ കാനാനുന്നാൽ പ്രത്യേക ശക്തി അല്ലാഹു പ്രവാചകർക്ക്‌ സൃഷ്ടിച്ചു നൽകിയെന്നു മനസ്സിലാക്കാം.( ഫത്ഹുൽ ബാരി: 2/541)




അദ്രശ്യവും ഔലിയാക്കളും


പ്രസ്തുത സൂക്തത്തിലെ "മിൻ റസൂൽ" (مِن رَّ‌سُولٍ) എന്നാ പരമാർശം അടിസ്ഥാനമാക്കി അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ ഔലിയാക്കൾ അദ്രശ്യമായ കാര്യങ്ങൾ അറിയില്ലെന്ന വാദത്തെ ഇമാം ഗസാലി(റ) "ഇംലാഅ" എന്നാ ഗ്രന്ഥത്തിൽ പ്രമാണങ്ങൾ നിരത്തി ഖണ്ഡിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു:    




അർത്ഥം:

അല്ലാഹു ത്രപ്തിപ്പെട്ട പ്രവാചകന്മാർക്കും അവരോടു നിഷ്കളങ്കമായി പിൻപറ്റുകയും ശരിയായ മാർഗ്ഗത്തിൽ അടിയുറച്ചു നിൽക്കുകയും ചെയ്തവർക്കുമല്ലാതെ അദ്രശ്യകാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കുകയില്ലെന്നാണ് ഈ ആയത്തിന്റെ ആശയം. ഈ സങ്കല്പം സാധുവാണെന്നതിന്  ശരിയായ മതദർശനങ്ങളും മുശാഹദയും പ്രമാനുമാണ്.

    തുടർന്ന് ദുൽ ഖർനൈനി(റ), ഖളിർ(അ) തുടങ്ങിയവർ അദ്രശ്യം പറഞ്ഞതും നബിയോ റസൂലോ അല്ലാത്ത ആസ്വിഫുബ്നുബർഖയാ(റ) മറ്റുള്ളവർഅറിയാത്ത കാര്യം അറിഞ്ഞതായി ഖുർആൻ പരമാർശിച്ചതും മഹാനായ സിദ്ദീഖ്(റ) വയറ്റിലുള്ള കുട്ടിയെ തിരിച്ചറിഞ്ഞതും സഅദ്(റ) അദ്രശ്യമായ മലക്കിനെ കണ്ടതും അതിന്നാധാരമായി ഇമാം ഗസാലി(റ) എടുത്തു പറയുന്നുണ്ട്.     

ദുൽ ഖർനൈനി(റ) യും ഖളിർ(അ) മും നബിമാരായിരുന്നുവോ എന്നതിൽ അഭിപ്രായാന്തരമുണ്ടെങ്കിലും റസൂലായിരുന്നില്ല എന്നതിൽ എല്ലാവരും യോജിക്കുന്നതായി ഇമാം ഗസാലി(റ) പ്രത്യേകം എടുത്തു പറയുന്നുണ്ട്. (ഇംലാഅ കാണുക)


ഇബ്നു ഹജർ(റ) പറയുന്നു:  


وأما ما ثبت بنص القرآن أن عيسى عليه السلام قال أنه يخبرهم بما يأكلون وما يدخرون وأن يوسف قال إنه ينبئهم بتأويل الطعام قبل أن يأتي إلى غير ذلك مما ظهر من المعجزات والكرامات فكل ذلك يمكن أن يستفاد من الاستثناء في قوله إلا من ارتضى من رسول فإنه يقتضي اطلاع الرسول على بعض الغيب والولي التابع للرسول عن الرسول يأخذ وبه يكرم والفرق بينهما أن الرسول يطلع على ذلك بأنواع الوحي كلها والولي لا يطلع على ذلك إلا بمنام أو الهام والله اعلم[ فتح الباري - ابن حجر: ٨٠٣/١٣ ]




ഈസാ നബി(അ) തന്റെ ജനതക്ക് അവർ ഭക്ഷിച്ചതും സൂക്ഷിച്ചു വെച്ചതുമായ വസ്തുക്കള പറഞ്ഞുകൊടുത്തതും യൂസുഫ് നബി(അ) വരാൻ പോകുന്ന ഭക്ഷണത്തിന്റെ കാര്യം പറഞ്ഞതും തുടങ്ങി ഖുർആൻ വ്യക്തമായി പരമാർഷിച്ച മുഅജിസത്തുകളും കറാമത്തുകളുമെല്ലാം ( إِلَّا مَنِ ارْ‌تَضَىٰ مِن رَّ‌سُولٍ) "അല്ലാഹു ഇഷ്ടപ്പെട്ട റസൂലിനല്ലാതെ" എന്ന പരമാർശത്തിൽനിന്നെടുക്കാവുന്നതാണ്.റസൂൽ ചില അദ്രശ്യങ്ങൾ അറിയുമെന്ന് മേൽ സൂക്തം കുറിക്കുന്നുണ്ടല്ലോ. റസൂലിനെ പിന്പട്ടുന്ന വലിയ്യ് റസൂലിൽ നിന്ന് പിടിച്ചെടുക്കുകയും അത് മുഖേന അവൻ ആദരിക്കപ്പെടുകയും ചെയ്യുന്നു. അവർ തമ്മിലുള്ള വ്യത്യാസം റസൂൽ വഹ് യിന്റെ വ്യത്യസ്ത വകുപ്പുകൾ മുഖേന അദ്രശ്യം അറിയുമ്പോൾ വലിയ്യ് സ്വപ്നത്തിലൂടെയും ഇൽഹാമിലൂടെയും അദ്രശ്യം അറിയുന്നു എന്നതാണ്. (ഫത്ഹുൽ ബാരി: 13/803).


ഇബ്നു ഹജർ ഹൈതമി(റ) പറയുന്നു:


وذكر الرسول لا للإختصاص به، بل لأن كرامة أولياء أتباعه من جملة كراماته ومعجزاته. (المنح المكية: ٤٩١/١)

റസൂൽ മാത്രമേ അദ്രശ്യം അറിയൂ എന്നതുകൊണ്ടല്ല ആയത്തിൽ "റസൂൽ" എന്ന് പരമാര്ശിച്ചത്. പ്രത്യുത റസൂലിന്റെ അനുയായികളിലെ ഔലിയാക്കളുടെ കറാമത്തുകൾ റസൂലിന്റെ മുഅജിസത്തിന്റെ ഭാഗമാണ് എന്ന നിലക്കാണ്. (അൽ ഹുൽ മക്കിയ്യ: 1/491)  


ചുരുക്കത്തിൽ ഉപര്യുക്ത വചനത്തിലെ 'റസൂൽ' എന്ന പരാമർശം ഉദാഹരണം എന്ന നിലക്കോ ഔലിയാക്കളുടെ കറാമത്തുകൾ യതാർത്ഥത്തിൽ അമ്പിയാക്കളുടെ മുഅജിസത്തിന്റെ ഭാഗമാണ് എന്ന നിലക്കോ മാത്രമാണ്. അല്ലാത്ത പക്ഷം നബിക്കും അല്ലാഹു അദ്രശ്യം അറിയിച്ചുകൊടുക്കുകയില്ലെന്ന് പറയേണ്ടി വരുമല്ലോ. ആകയാൽ അല്ലാഹു അദ്രശ്യം അറിയിച്ചു കൊടുക്കുന്നതിന്റെ മാനദണ്ഡം അല്ലാഹു ഇഷ്ടപെട്ടവരാവുക എന്നതാണ്. മാത്രവുമല്ല റസൂലിനെ മാത്രമേ അദ്രശ്യം അറിയിച്ചു കൊടുക്കൂ എന്നതാണ് പ്രസ്തുത വചനത്തിന്റെ താല്പര്യമെങ്കിൽ "മനിർതളാ" {مَنِ ارْ‌تَضَىٰ} എന്ന് പറയേണ്ട കാര്യമില്ല. മറിച്ച് "ഇല്ലാറസൂലൻ" {إلا رسولا} റസൂലിനൊഴികെ എന്ന് പറഞ്ഞാൽ മതിയല്ലോ.


അർത്ഥം:

നിശ്ചയം അമ്പിയാ-ഔലിയാക്കൾ അദ്രശ്യങ്ങൾ അറിഞ്ഞതും പറഞ്ഞതും എണ്ണിതിട്ടപ്പെടുത്താൻ കഴിയാത്ത വിധം സംഭവിച്ചിട്ടുണ്ട്. വിശേഷിച്ചും നമ്മുടെ പ്രവാചകൻ മുഹമ്മദ്‌ നബി(സ). (അൽ മിനഹുൽ മക്കിയ്യ: 1/144)


ഇമാം അസ്ഖലാനി(റ) പറയുന്നു:



അർത്ഥം:

പ്രാർത്ഥിച്ച സമയം ഉത്തരം ലഭിക്കുക, വെള്ളവും ഭക്ഷണവും വർദ്ദിപ്പിക്കുക, അദ്രശ്യകാര്യം അറിയുക, ഭാവിയുലുണ്ടാകാൻ പോകുന്ന കാര്യങ്ങൾ പ്രവചിക്കുക,തുടങ്ങിയ അശാധാരണ സംഭവങ്ങൾ സച്ചരിതരായ ആളുകളിൽ നിന്ന് ധാരാളം സംഭവിച്ചിട്ടുണ്ട്. അവരിലേക്ക്‌ ചേർത്തിയാൽ സാധാരണ സംഭവങ്ങളായി വേണം അവയെ നോക്കിക്കാണാൻ. (ഫത്ഹുൽ ബാരി: 7/388)

✏👇 ഇമാം ബുഖാരി( റ) റിപ്പോർട്ട് ചെയ്യുന്നു
നബി (സ്വ )പറയുന്നു :അല്ലാഹു തആലാ പറഞ്ഞു

وما يزال يتقرب الي بالنوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( صحيح البخاري: ٦٠٢١ )

സുന്നത്തായകർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌  അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും" (ബുഖാരി: 6021)

ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)

അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു തആലാ പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു തആലാ അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളതും അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈ ആയാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)


         അമ്പിയാക്കളും  ഔലിയാക്കളും ഉൾപ്പെടുന്ന അല്ലാഹുവിന്റെ ഇഷ്ടദാസന്മാർക്ക്  അവരുടെ സമീപത്തുള്ളത് കേൾക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് പോലെ വിദൂരത്തുള്ളതും കേൾക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുമെന്ന് വ്യക്തമായല്ലോ.

അതുകൊണ്ടാണ് മദീനയിലെ മിമ്പറിൽ ഖുതുബ ഓതികൊണ്ടിരിക്കുന്ന ഉമർ(റ) എത്രെയോ കിലോ മീറ്ററുകൾ അകലേയുള്ള ശാമിലെ നഹാവന്തിലുള്ള തന്റെ സൈന്യത്തെ മദീനയിലെ മിമ്പറിൽ നിന്ന് നോക്കിക്കണ്ടതും യുദ്ദത്തലവൻ സാരിയ(റ)യെ വിളിച്ച് അവർക്കാവശ്യമായ നിർദേശം നല്കിയതും. എന്റെ വിളി നഹാവന്തിലുള്ള സാരിയ(റ) കേൾക്കുമെന്ന വിശ്വാസം ഉമർ(റ) വിന്നു ഉണ്ടായിരുന്നത് കൊണ്ടാണല്ലോ മദീനയിൽ നിന്ന് ഉമർ(റ) അദ്ദേഹത്തെ വിളിച്ചതും ആവശ്യമായ നിർദേശം നല്കിയതും.

സാരിയ(റ) യുടെ സംഭവം സ്വഹീഹാണെന്ന് വഹാബികളുടെ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുൽഉലമ 1365 ൽ പുറത്തിറക്കിയ അൽവിലായത്തുവൽകറാമ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അതിൽ നിന്ന് വായിക്കുക. " ഉമറുബ്നുൽഖത്ത്വാബ്(റ) വിനെ തൊട്ട് ഇങ്ങനെ വന്നിരിക്കുന്നു. അദ്ദേഹം മദീനത്തുൽ മുനവ്വറയിൽ വെള്ളിയാഴ്ച ദിവസം  ഖുത്വുബ ഓതുമ്പോൾ. 'യാസാരിയഅൽജബൽ ' (സാരിയതെ, ആ പർവ്വദത്തിനു മേൽ കേറുക.) എന്ന് പറഞ്ഞു. ഉമർ(റ) ന്റെ ഈ ശബ്ദം അപ്പോൾ തന്നെ സാരിയ (റ) കേട്ടു. ആ പർവ്വതത്തിൽ മറഞ്ഞിരുന്നിരുന്ന ശത്രുക്കളിൽ നിന്ന് തല്ക്ഷണം തന്നെ അദ്ദേഹം സൂക്ഷിച്ചു രക്ഷപ്രാപിച്ചു. ഈ അസർ സ്വഹീയായ രിവായത്തുകൊണ്ട് സുബൂതായിട്ടുള്ളതാന്." (അൽ വിലായത്തുവൽകറാമ : 23)    

ഈ സംഭവം ഇബ്ദു തൈമിയ്യ തന്നെ അംഗീകരിച്ച് കൊണ്ട് ഔലിയാക്കളുടെ കറാമത്ത് വിവരിച്ച സ്ഥലത്ത് ഉദ്ധരിക്കുന്നു

"وعمر بن الخطاب " لما أرسل جيشا أمر عليهم رجلا يسمى " سارية " فبينما عمر يخطب فجعل يصيح على المنبر يا سارية الجبل يا سارية الجبل فقدم رسول الجيش فسأل فقال يا أمير المؤمنين لقينا عدوا فهزمونا فإذا بصائح : يا سارية الجبل يا سارية الجبل فأسندنا ظهورنا بالجبل فهزمهم الله .
(ഇഖ്തിളാഉസ്വിറാത്തുൽ മുസ്തഖീം

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
......................

മാല വിമർശനത്തിന് മറുപടി1 ഭാഗം 1

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


മുഹ് യദ്ധീൻ മാല

മാല വിമർശനത്തിന് മറുപടി


വിമർശനം 1


ഒരു ഒഹാബി പുരോഹിതൻ മുഹ് യദ്ധീൻ മാലയെ വിമർശിച്ചു കൊണ്ട് എഴുതുന്നത് കാണുക
--

ശിര്‍ക്കന്‍ മാലകള്‍

 മുഹ്യിദ്ധീന്‍ മാലയില്‍

ശൈഖ് മുഹമ്മടദ് അബ്ദുൽ ഖാദിർ ജീലാനി (ഹിജ്റ - 470-561) ഇറാഖിൽ ജനിച്ചു

വഫാത്ത് കഴിഞ്ഞ് 466 വർഷങ്ങൾക്കു ശേഷം കോഴിക്കോടുകാരനായ ഖാളി മുഹമ്മദ് (ഹിജ്റ 1027 ക്രി:1617) എഴുതിയുണ്ടാക്കിയ മുഹ്യിദ്ധീൻ മാലയിലെ ചില വരികൾ....


മറുപടി

അൽ മനാറും ഇസ്ലാഹ് മാസികയും ശബാബും മറ്റു ഒഹാബി പ്രസിദ്ധീകരണങ്ങളും ഒഹാബീ സവും ഹിജറ ആയിരത്തിന് ശേഷം വന്നതാണ്

അത് കൊണ്ട് അത് തെറ്റാകുമോ

വിമർശനം 2

ഒഹാബി പുരോഹിതൻ എഴുതുന്നു.


 ഈ ലോകത്തിന്‍റെ ഏത് കോണില്‍ നിന്നും എത്രപേര്‍-ഏതു സമയത്തും-ഏതു ഭാഷയില്‍ വിളിച്ചുതേടിയാലും അതെല്ലാം ഒരേ സമയത്ത് കേള്‍ക്കാനും,അവരെ കാണാനും ഉത്തരം ചെയ്യാനുമുള്ള കഴിവ് അല്ലാഹു വിനു മാത്രമാണുള്ളത്.

മറുപടി

അങ്ങനെ ഖുർആനിൽ ഏത് ആയത്തിലാണുള്ളത് തെളിയിക്കുക

ഈ ലോകത്തിന്‍റെ ഏത് കോണില്‍ നിന്നും എത്രപേര്‍-ഏതു സമയത്തും-ഏതു ഭാഷയിലും സലാം ചൊല്ലിയാലും അവിടന്ന് അറിഞ്ഞ് മടക്കുമെന്ന് നബി സ്വ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം  'അതും ശിർക്കാണോ?

നിങ്ങളുടെ സൽകർമങ്ങളും മുശ്കർമങ്ങളും എന്റെ മേൽ പ്രദർശിപ്പിക്കപ്പെട്ടുന്നുണ്ടന്ന് അവിടന്ന് പറഞ്ഞത് ശിർക്കാണൊ?



വിമർശനം 3

ഒഹാബി പുരോഹിതൻ എഴുതുന്നു.


പ്രവാചകന്‍മാരുള്‍പ്പെടെ ഒരു സൃഷ്ടിക്കും ആ കഴിവില്ല.ഇക്കാര്യം ഇസ്ലാം ഖണ്ഡിതമായി പഠിപ്പിച്ചിട്ടുണ്ട്‌.

മറുപടി


എവിടെ പഠിപ്പിച്ചു -

ഏത് ആയത്തിൽ
മൗലവി മാരുടെ തൊള്ള തെളിവല്ല.

വിമർശനം 4

ഒഹാബി പുരോഹിതൻ എഴുതുന്നു.


എന്നാല്‍ മുഹ്യിദ്ധീന്‍ മാലയില്‍ പറയുന്നത് നോക്കു.

കേരളത്തിലെ മുസ്ലിം നാമധാരികള്‍ ചൊല്ലി നടക്കുകയും പാപപ്പെട്ട ജനങ്ങളെ ചൊല്ലിക്കുകയും ചെയ്യുന്ന മാലയിലെ ഓഫ്ഫര്‍ ഒന്ന് പരിശോധിക്കുക. വെര്‍തെ അല്ല ഈ ഇത് ആടിപാടി നടക്കുന്നവര്‍ ഭയഭക്തിയോടെ ഇത് ചൊല്ലാന്‍ പ്രേരിതര്‍ ആവുന്നത്.... തെറ്റൊന്നും കൂടാതെ മൊഹിയുദ്ധീന്‍ മാല ചൊല്ലുന്നവര്‍ക്ക് "സ്വര്‍ഗ്ഗത്തില്‍ മണിമാളിക കിട്ടും പോലും"...


മറുപടി


لا اله الا الله

എന്ന് മാത്രം ചൊല്ലിയാൽ സ്വർഗമുണ്ടന്ന് നബി സ്വ പഠിപ്പിച്ചിട്ടുണ്ട്

ആ കലിമ യെ ഉൾകൊള്ളിച്ച മാല ചൊല്ലിയാൽ സ്വർഗം കിട്ടുമെന്ന് അതിൽ നിന്ന് മനസ്സിലാക്കാം

കാരണം മാലയിൽ കലിമയുണ്ട് +
കലിമ ചൊല്ലിയാൽ സ്വർഗമുണ്ട്
=
________________________________________

വിമർശനം 5

ഒഹാബി പുരോഹിതൻ എഴുതുന്നു.

അതുപോലെ ശൈഖിന്റെ കറാമത്തായി പരിചയപ്പെടുത്തുന്ന സംഭവങ്ങള്‍ കാണുക. ഇതൊക്കെ പാടി നടക്കാത്തവനെ സമൂഹത്തില്‍ പുത്തന്‍വാദികള്‍ എന്ന് പരിചയപ്പെടുത്തുകയും ചെയ്യുന്നതല്ലേ ആഭാസം...

മറുപടി

ചൊല്ലാത്തവനെ ആരും പുത്തൻ വാദിയ്ക്കാറില്ല

ചൊല്ലിയാൽ നരകത്തിൽ പോവുമെന്ന വാദം പുത്തൻ വാദമാണ്

മാലയിൽ ഇസ് ലാമിന് വിരുദ്ധമായ ഒന്നുമില്ല തെളിയിക്കൻ സാധ്യവുമല്ല.

ഉണ്ടന്ന വാദം പുത്തൻ വാദമാണ്

.....,,,,,,,,,

വിമർശനം 6

ഒഹാബി പുരോഹിതൻ എഴുതുന്നു.

ഖുത്ബീയത്തിന്റെ അകപ്പൊരുള്‍:വ്യഭിചരിക്കാന്‍ തീരുമാനിച്ച സ്വന്തം മുരീദിന് മൊഹിയുദ്ധീന്‍ ഷെയ്ഖ്‌ സ്വപ്നത്തില്‍ 70 സ്ത്രീകളുമായി വ്യഭിചരിക്കാനുള്ള അവസരം ഉണ്ടാക്കിയ മാസ്മര കറാമത്തു.....



മറുപടി

അങ്ങനെ മാലയിലില്ല 'ഉണ്ടന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.

ഒഹാബി പുരോഹിതർ കളവ് പറയുന്നവരും കബളിപ്പിക്കുന്നവരുമാണന്നും അങ്ങനെയുള്ളവർ വരുമെന്ന നബി സ്വ യുടെ പ്രവജനം സത്യമാണന്നും

അവിടന്ന് പ്രാവാജകൻ തന്നെയാണന്നും സത്യസന്തനാണന്നും

ഒഹാബികൾ കള്ളന്മാർ തന്നെയാണന്നും ഇതോടെ തെളിഞ്ഞിരിക്കുന്നു.




________________________________________

വിമർശനം 7

ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.


ബല്ലെ നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക് ബായ്കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവര്‍.""
(സാരം-വല്ല നിലത്തീന്നും എന്നെ വിളിപ്പോര്‍ക്ക് വായ്കൂടാതുത്തരം ചെയ്യും ഞാനെന്നോവര്‍)

ലോകത്തിന്റെ ഏതു ഭാഗത്തു നിന്നു ഏതു ഭാഷയിൽ എപ്പോൾ വിളിച്ചു പ്രാർത്ഥിച്ചാലും ആ പ്രാർത്ഥനക്ക് ശൈഖ് ഉത്തരം ചെയ്യുമെന്ന്.

എല്ലാം അറിയുകയും കേൾക്കുകയും ചെയ്യുകയെന്ന അല്ലാഹുവിന്റെ വിശേഷണം ശൈഖിന്നു നൽകുക വഴി അദ്ദേഹത്തെ അല്ലാഹുവിന്നു സമമാക്കുന്നു...


മറുപടി


അല്ലാഹു വിന്റെ വിശേഷണം സ്വന്തമായി

എല്ലാം അറിയുകയും കേൾക്കുകയും ചെയ്യുക എന്നതാണ്

എന്നാൽ മഹാൻമാർ അറിയുന്നത് അല്ലാഹു വിന്റെ അനുമതിയോടെ യാണ്

അത് കൊണ്ട് തന്നെ അല്ലാഹു വിന്റെ അറിവും മഹാന്മാരുടെ അറിവും വിത്യാസമുണ്ട്


ഒരു കൈ വിരൽ ഇളക്കാൻ വരെ ഒരു വലിയിനും  മറ്റൊരാൾക്കും അല്ലാഹു വിന്റെ ഉദ്ധേശവും അനുമതിയുമില്ലാതെ
സാധ്യമല്ല
അല്ലാഹു വിന് ആരുടെയും അനുമതിയുടെ ആവശ്യമില്ല

ഇതാണ് അല്ലാഹു വിന്റെ യും സൃഷടികളുടേയും വിശേഷണങ്ങളെ വേർതിരിക്കുന്നത്

അത് കൊണ്ട് രണ്ടും തുല്യമല്ല.


അല്ലാഹു വിന്റെ സ്വിഫത്തും സൃഷികളുടെ സ്വിഫത്തും തമ്മിൽ വേർതിരിക്കുന്നത്
എല്ലാം കാണുക കേൾക്കുക എന്നോ അഭൗതികമാവുക എന്നതുമാണ് എന്ന് മുൻ കാമികളായ ഏതെങ്കിലും ഒരു അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതർ പറഞ്ഞതായി തെളിയിക്കാമോ?

അങ്ങനെ ഖുർആനിലുണ്ടോ ഹദീസിലുണ്ടോ ?സ്വഹാബത്ത് പഠിപ്പിച്ചിട്ടുണ്ടോ?
താബിഉകൾ പഠിപ്പിച്ചോ?

ഉണ്ടങ്കിൽ അതാണ് പുരോഹിതന്മാർ കൊണ്ട് വരേണ്ടത്

= അസ് ലം സഖാഫി
പരപ്പനങ്ങാടി
...........................


Tuesday, July 9, 2019

ഉളുഹിയ്യത്ത്:പുത്തൻ വാദിയുടെ ഉള്ഹിയ്യത്ത്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

🌷പുത്തൻ വാദിയുടെ ഉള്ഹിയ്യത്ത്🌷

സുന്നികളും,മുബ്തദി(പുത്തൻവാദികകൾ)കളും യോജിച്ചു കൊണ്ട് ഒരു ദീനീ പ്രവർത്തനം ഇസ് ലാമിലില്ലാതത്തും അത്തരക്കാരുമായി എല്ലാ അർത്ഥത്തിലും വിട്ടു നിൽക്കുകയുമാണ് ചെയ്യേണ്ടത്. എന്നാൽ ചിലനാടുകളിൽ ഉള്ഹിയ്യത്തുമായി ബന്ധപ്പെട്ട് അവരുമായി കൂടി കലർന്ന് കൊണ്ടുള്ള ഒരു കാഴ്ച്ചപ്പാട് കണ്ടു വരുന്നു.ഇത് ദീനിന്റെ സംസ്കാരത്തിൽപ്പെട്ടതല്ല,ഹഖിന്റെ അഹ് ലുകാരും ബാത്വിലിന്റെ അഹ് ലുകാരും വിശ്വാസാത്തിൽ  എതിരായതുകാരണം അത്തരം ബാത്വിലിന്റെ(പുത്തൻവാദികൾ) കക്ഷികളെ എല്ലാ അർത്ഥത്തിലും അറവിന്റെ വിഷയത്തിലും അകറ്റിനിർത്തുകയാണ് വെണ്ടത്.അവരുമായി നിസ്സഹരണം ഏർപ്പെടുത്തുകയും അകന്നുനിൽക്കുകയുമാണ് മുസ്‌ലിം സമുദായം ചെയ്യേണ്ടത് ഈ വിഷയകവുമായി പഠിപ്പിക്കുന്ന ഖുർആൻ ആയത്തുകളും തിരുവചനങ്ങളും അനേകം കാണാൻ കഴിയും. ഈ നിസ്സഹരണംവും വിട്ടുനിൽക്കലുമെല്ലാം എത്ര തോളമെന്ന് വെച്ചാൽ മഹാനായ ഇമാം ഹുജ്ജത്തുൽ ഇസ് ലാം ഗസ്സാലി(റ)അവിടുത്തെ അൽമുസ്ത്വസ്ഫ എന്ന അതി ബൃഹത്തായ ഗ്രന്ഥത്തിൽ എഴുതി *മുസ്‌ലിം സമുദായത്തിന് ആർക്കും തർക്കമില്ല മുബ്തദിഇനെ അടച്ചാക്ഷേപിക്കുകയും അവരുമായി പിണങ്ങുകയും ബന്ധവിഛേദനം നടത്തുകയുമാണ് വേണ്ടത്*(സലഫുസ്സ്വലിഹീങ്ങളുടെ അഥവാ ഉത്തമ മൂന്ന് നൂറ്റാണ്ടിൽ ജീവിച്ചിരുന്നവർക്കാർക്കും തന്നെ തർക്കമില്ല മുബ്തദിനെ ബഹിഷ്കരിക്കുക എന്നതിൽ) മഹാനായ ഇമാം മുഹ് യദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) പറയുന്നതായി കാണാം *പുത്തൻ വാദിയെ അടിപ്പിക്കാനോ(അവരുമായി അടുക്കാനോ) അത്തരക്കാരെ വളർത്താനോ (അവർക്ക്  ആളെക്കൂട്ടി അവരുടെ പരിപാടികൾ വിജയിപ്പിക്കാനോ,ഈമാൻ തെറ്റാൻ അത് കാരണമാണല്ലോ!)അവരുടെ സദസ്സിൽ ഇരിക്കാനോ പാടുള്ളതല്ല എന്നല്ല അത്തരം കക്ഷി കളെ അകറ്റുകയും വിദൂരത്താവുകയുമാണ് ചെയ്യേണ്ടത്. അത്തരം ആളുകളെ(മുബ്തദി)ഒരു വഴിയിൽ കണ്ടാൽ കണ്ടവൻ മറ്റൊരു വഴി യാത്ര ചെയ്യാൻ തിരഞ്ഞെടുക്കണം*(അവൻ നിന്നെ വഴിപ്പിഴപ്പിക്കാതിരിക്കാൻ വേണ്ടി, *വിഷയത്തിന്റെ ഗൗരവം ചിന്തിക്കേണ്ടതാണ*്.) അവരുമായി ഉള്ഹിയത്തിൽ പങ്ക് ചേരുന്ന സുന്നിയും,മഹല്ലുകളും അതിനുവേണ്ടി സർവ്വ പ്രോൽസഹനവും ഒത്താശയും ചെയ്യുന്നവരുമൊക്കെ ഇതറിയാതെ പോകുന്നു ആയത് അതാത് മഹല്ലുനിവാസികളും മതപണ്ഡിതരും നാട്ടിലെ ഉമറാക്കളുമൊക്കെ(ഇത്തരം യോജിച്ച പ്രവർത്തനം നടക്കുന്ന നാടുകൾ) സാധാരണക്കാരെയും മഹല്ല് നിവാസികളെയും *സുന്നത്ത് ജമാഅത്തിന്റെ ആശയാദർശ ബോധവൽക്കരണം നടത്തേണ്ടതാണ്.*
🌷🌷🌷🌷🌷🌷🌷🌷

 ✍അൽത്വാഫ് മുസ്‌ലിയാർ വള്ളക്കടവ്.

ഖുബ്ബ :മദീനയിൽ ഖബറുകൾ ക്ക് മുകളിലെ ഖുബ്ബ എവിടെ ഒഹാബി തട്ടിപ്പിന് മറുപടി



മദീനയിൽ ഖബറുകൾ ക്ക് മുകളിലെ ഖുബ്ബ എവിടെ  ഒഹാബി തട്ടിപ്പിന് മറുപടി

പ്രാർഥന ' പെൺകുട്ടിയുടെ ലേഘനം

*പെൺകുട്ടിയുടെ ചോദ്യം വഹാബിസത്തിന്റെ അടിക്കല്ലിളക്കുന്നു...*
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
https://www.facebook.com/fathimarasheed123/
*#ലെവനെയാര്_വഹാബിയാക്കി...?...*

ഒരാൾ വഹാബിയാകുന്നത് എന്തുകൊണ്ടായിരിക്കും...!... ബുദ്ധിയും വിവേകവും മുറി മൗലവിമാർക്കു മുന്നിൽ പണയം വക്കുന്നതു കൊണ്ടാണ് ഓരോ നിർഭാഗ്യവാനും വഹാബിയാകുന്നത്. അവിടെ എത്തിപ്പെട്ടാൽ ,വിവരമില്ലാ എന്ന വിവരം പോലുമില്ലാത്ത മുറി മൗലവിമാരാണ് പിന്നെ അവരുടെ എല്ലാമെല്ലാം... വഹാബീ ആലയത്തിലെ നുണകളും തെറ്റിദ്ധരിപ്പിക്കലും കൂടിയാകുമ്പോൾ എല്ലാം പൂർത്തിയാകും.സംസാരിച്ച് സംശയം തീർക്കാനാരെങ്കിലും മുന്നോട്ടു വന്നാൽ - ഞാനൊന്ന് പഠിക്കട്ടെ എന്ന് പറഞ്ഞ് രക്ഷപെടും.പിന്നെ നേരെ മൗലവിയുടെ അടുത്തേക്ക്... അയാളെന്തു പറയുന്നോ അതാണ് വേദവാക്യം... സത്യത്തിലിയാൾക്ക് ഒന്നും മനസ്സിലായിട്ടുണ്ടാകില്ല.പക്ഷേ ,പത്ത് ലക്ഷം ഹദീസ് മനപാoമുള്ള ഇമിമുമാരെ തള്ളിയ ലെവൻ പത്ത് ഹദീസ് പോലും സനദsക്കം കിട്ടാത്ത മൗലവിയെ തള്ളില്ല... അതിനുള്ള ചിന്താശേഷി പോലും ഇല്ലാത്ത വിധം വഹാബി ട്രാപ്പിൽ അവൻ പരിപൂർണ്ണമായി വീണുപോയി എന്നതാണ് സത്യം...

വെഹിക്കിൾ ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്യുന്ന സാദിഖിക്കാക്ക ഇത്തരത്തിൽ വഹാബിയായ നിർഭാഗ്യരിൽ ഒരാളാണ്. എന്റെ FB പോസ്റ്റുകളിലൂടെയാണ് കക്ഷിക്കെന്നെ പരിചയം... എന്റെ നമ്പർ വാങ്ങി അദ്ധേഹം അഡ്മിനായ വാട്ട്സപ്പ് കൂട്ടായ്മയിൽ ആഡ് ചെയ്ത് ,എന്നെ വഹാബിസം പഠിപ്പിക്കാൻ ശ്രമിച്ചപ്പോളാണ് ഞാൻ പോലുമാ പാവത്തിനെ ശ്രദ്ധിക്കുന്നത്.

വിവരമില്ലാത്ത ആരോ ഏതോ ഖബറിന്ന് സുജൂദ് ചെയ്യുന്ന രൂപത്തിലുള്ള ഫോട്ടോ കണ്ടായിരുന്നു അദ്ധേഹത്തിന്റെ  അരങ്ങേറ്റം... കേരളത്തിലെ പാരമ്പര്യ മുസ്ലിംകൾ ഇവരാണ് എന്ന ''സത്യം'' വിദഗ്ദമായി വിശ്വസിപ്പിക്കുന്നതിൽ മൗലവി വിജയിച്ചതോടെ കാര്യങ്ങളെല്ലാം ഡബിൾ ഓകെ... സ്വിറാത്ത് പാലത്തിലെ ടോൾ ബൂത്തിന്റെ നടത്തിപ്പു കൂടി ,മൗലവി നേരിട്ടിടപെട്ട് സലഫി ആപ്പീസീന്ന് അനുവദിച്ചതോടെ സംഗതി ക്ളീനായി... സ്വന്തം മാതാപിതാക്കളും ഉസ്താദുമാരും സ്വന്തക്കാരും ബന്ധ ക്കാരും കൂട്ടുകാരുമൊക്കെ പച്ചക്കാഫിറുകൾ... ഒറ്റയാളെയും സ്വിറാത്ത് പാലം കടക്കാൻ മൂപ്പര് സമ്മതിച്ചില്ല. സകലതിനെയും തള്ളിത്താഴെ നരകത്തിലേക്കിട്ടു...

ഇദ്ധേഹം സുന്നിയായിരുന്നപ്പോൾ വഹാബിസത്തോട് ഒരു നിലക്കും യോജിച്ചിരുന്നില്ലത്രെ... ജോലി സ്ഥലത്തെ പല വഹാബിപ്പരിപാടികളിലും വെഹിക്കിൾ ഇൻസ്പെക്ടർ എന്ന നിലയിൽ ക്ളാസെടുക്കാനും മറ്റും ക്ഷണിക്കപ്പെട്ടതോടെയാണ് കുടുക്കിന്റെ യഥാർത്ഥ തുടക്കം... വഹാബീ നേതൃ ക്ളാസുകളിലെ അതിഥി പതിയെപ്പതിയെ ,അയാൾ പോലുമറിയാതെ വീട്ടുകാരനായി മാറുകയായിരുന്നു. ഒരു സാധാ കൂട്ടായ്മ എന്ന രൂപത്തിൽ-തെറ്റിദ്ധരിച്ച്  ,അരങ്ങേറ്റം കുറിച്ച് ,അവസാനം -മുസ്ലിംകളെ മുശ്രിക്കാക്കി മുദ്ര കുത്തുന്നതിന്റെ മൊത്തക്കച്ചവടക്കാരനായപ്പോൾ ,ഒരു മോചനം പോലും സാധ്യമാകാത്ത നിലയിൽ അദ്ധേഹമിന്നാ കുടുക്കിൽ കിടന്ന് പിടയുകയാണ്.

 വാട്ട്സപ്പ് കൂട്ടായ്മയിൽ ,വഹാബികളുടെ സ്ഥിരം കോമഡിയായ ''പ്രാർത്ഥന ദുആ ആരാധന ,മുസ്ലിംകൾ മുശ്രിക്ക് '' എന്നതായിരുന്നു ഇദ്ധേഹത്തിന്റെയും തുറുപ്പു ചീട്ട്... രണ്ട് ദിവസത്തോളം ഇദ്ധേഹത്തിന്റെ ഗിരിപ്രഭാഷണം മുഴുവൻ കേട്ട് ,മൂന്നാം ദിവസം ഗ്യാലറിയിൽ നിന്ന് കളത്തിലിറങ്ങി... ''അല്ല സാറേ... ഈ പ്രാർത്ഥന എന്നു വച്ചാൽ എന്തുവാ...'' - എന്ന് അദ്ധേഹത്തിന്റെ ശൈലിയിൽ ചോദിച്ചതോടെ സംഗതി പുടുത്തം വിട്ടു... ആ ചോദ്യത്തോടെ സകല ആരവങ്ങൾക്കും എമർജൻസി ബ്രേക്ക്... മറ്റാരും ഇടപെടുകയോ മറ്റോ ചെയ്യരുതെന്ന നിബന്ധനയുള്ളതു കൊണ്ട് ,സർക്കാർ എം ബ്ളോയേഴ്സ് മാത്രമുള്ള ഗ്രൂപ്പ് മൂന്ന് ദിവസം നിശ്ചലം... എന്റെ ടെക്സ്റ്റ് മെസേജുകൾ മാത്രം...!



ബെല്യ മൗലവിയെ അന്വേഷിച്ചു പോയ അദ്ധേഹം നാലാം ദിവസം ''പ്രാർത്ഥന അതാണാരാധന'' എന്ന കമന്റുമായി രംഗത്തെത്തി.ന്റെ സാറേ... പ്രാർത്ഥന ഏതാണ് എന്നല്ല- എന്താണ് എന്നാണ് ഞാൻ ചോദിച്ചതെന്ന് പറഞ്ഞപ്പോൾ വീണ്ടും നിശബ്ദ യാമങ്ങൾ...

''അങ്ങിനെയൊന്ന് നബി പഠിപ്പിച്ചിട്ടില്ലെന്ന'' വഹാബിയൻ ഡയലോഗുമായി പിറ്റേന്നദ്ധേഹം തല പൊക്കിയപ്പോൾ സംഗതി ബഹുരസം ... പ്രാർത്ഥന എന്ന മലയാള വാക്കിന്റെ നിർവചനം മലയാളത്തിൽ നബി പഠിപ്പിച്ചു എന്ന് വിശ്വസിച്ചാണോ താങ്കളീ ഒരാഴ്ച മറുപടിയന്വേഷിച്ച് നടന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ ആ സാധു ബബബ... താങ്കളുടെ ''രക്ഷപെടാനുള്ള ''  വാദപ്രകാരം - നബി പഠിപ്പിക്കാത്ത കാര്യത്തിൽ താങ്കളെങ്ങിനെയാണ് ഒരു വിഷയം പ്രാർത്ഥനയാണോ അല്ലയോ എന്ന് ഗണിക്കലും അതിലൂടെ പാരമ്പര്യ മുസ്ലിംകളെ മുശ്രിക്കാക്കലുമെന്ന് ചോദിച്ചപ്പോൾ നോ മറുപടി... അർത്ഥനക്ക് മുൻപിൽ പ്രാ ചേർത്ത പ്രാർത്ഥനക്ക് മലയാള ഭാഷയിൽ , സഹായാർത്ഥന വിളി അപേക്ഷ എന്നെല്ലാം അർത്ഥമുണ്ട്.ഇതൊക്കെ എങ്ങിനെ ആരാധനയാകുമെന്ന് ചോദിച്ചപ്പോളും ബബബ... ഗ്രൂപ്പിൽ കയറാൻ ധൈര്യമില്ലാതെ പുറത്തു നിന്ന് നിയന്ത്രിച്ചു കൊണ്ടിരുന്ന ഒരു കൂട്ടം മൗലവിമാരുടെ ദയനീയത ഞാൻ പിന്നീടാണറിഞ്ഞത്. ഏതായാലും ,ഈ മുറി മൗലവിമാരുടെ കാര്യം മഹാ കഷ്ടം തന്നെ...

അവസാനം ,2005 ഫെബ്രുവരിയിലെ അൽ മനാർ കൂടി എത്തിയതോടെ വഹാബിസം നീറിപ്പുകഞ്ഞു .വിവരമില്ലാത്ത വഹാബികളുടെ മാസ്റ്റർ പീസായ പ്രാർത്ഥന ഒരു ഗതിയും പരഗതിയുമില്ലാതങ്ങിനെ എരിഞ്ഞമർന്നു കൊണ്ടിരുന്നു. ഞാൻ പഠിച്ചിട്ട് പറയാമെന്ന് പറഞ്ഞ് - ഗ്രൂപ്പ് രൂപീകരിച്ച ആ ഇക്കാക്ക തന്നെ ഗ്രൂപ്പ് പിരിച്ച് വിട്ട് രക്ഷപെട്ടപ്പോൾ എല്ലാവർക്കും കാര്യം മനസിലായി.എഞ്ചിനീയറായ സാലീക്കാക്ക വീണ്ടും ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തെങ്കിലും അദ്ധേഹം വീണ്ടും ലെഫ്റ്റായി.പേഴ്സണലായി ബന്ധപ്പെട്ടപ്പോൾ,,, ''ക്ഷമിക്കണം...എനിക്കിതിൽ നിന്ന് മാറാൻ കഴിയാത്ത വിധം പെട്ടു പോയി'' എന്ന മറുപടിയാണ് ലഭിച്ചത്... ഇനിയും ശവത്തിൽ കുത്തുന്നത് ശെരിയല്ലല്ലോ എന്നോർത്ത് ഞാനേതായാലും പിന്തിരിഞ്ഞു. തനിക്ക് കൂട്ടായി ,ഏതെങ്കിലും സാധുക്കളെ പറ്റിക്കാനായി അയാൾ പുതിയ വലയും വിരിച്ച് എവിടെയെങ്കിലും കാത്തിരിപ്പുണ്ടാകുമിപ്പോൾ...

ദുആ എന്ന പദത്തിന്‍റെ ശരിയായ സാങ്കേതിക അര്‍ത്ഥം ഒരിക്കല്‍  അൽ- മനാറില്‍ തന്നെ വന്നിട്ടുണ്ട്...!... അതിങ്ങനെയാണ്:

പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്. അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30). അല്ലാഹുവിന്റെ  ഇഷ്ടദാസരും സൃഷ്ടികളിൽ ഉത്തമരുമായ  മുത്ത് നബിയോട്/മഹത്തുക്കളോട്  നടത്തുന്ന സഹായാര്‍ത്ഥന പിന്നെ *#ഏതര്ത്ഥത്തിലാണ് #പ്രാര്ത്ഥനയാവുക*...❓...
മറുപടി പറയാൻ കഴിയുന്ന വഹാബികൾക്ക് സ്വാഗതം... സ്നേഹ പൂർവം...

                       #ഫാതിമാ_റഷീദ്...

പോസ്റ്റ് ഷെയർ ചെയ്യാനും പേജ് ലൈക്ക് ചെയ്യാനും മറക്കരുതേ...

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...