Wednesday, July 10, 2019

മാല വിമർശനത്തിന് മറുപടി1 ഭാഗം 1

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


മുഹ് യദ്ധീൻ മാല

മാല വിമർശനത്തിന് മറുപടി


വിമർശനം 1


ഒരു ഒഹാബി പുരോഹിതൻ മുഹ് യദ്ധീൻ മാലയെ വിമർശിച്ചു കൊണ്ട് എഴുതുന്നത് കാണുക
--

ശിര്‍ക്കന്‍ മാലകള്‍

 മുഹ്യിദ്ധീന്‍ മാലയില്‍

ശൈഖ് മുഹമ്മടദ് അബ്ദുൽ ഖാദിർ ജീലാനി (ഹിജ്റ - 470-561) ഇറാഖിൽ ജനിച്ചു

വഫാത്ത് കഴിഞ്ഞ് 466 വർഷങ്ങൾക്കു ശേഷം കോഴിക്കോടുകാരനായ ഖാളി മുഹമ്മദ് (ഹിജ്റ 1027 ക്രി:1617) എഴുതിയുണ്ടാക്കിയ മുഹ്യിദ്ധീൻ മാലയിലെ ചില വരികൾ....


മറുപടി

അൽ മനാറും ഇസ്ലാഹ് മാസികയും ശബാബും മറ്റു ഒഹാബി പ്രസിദ്ധീകരണങ്ങളും ഒഹാബീ സവും ഹിജറ ആയിരത്തിന് ശേഷം വന്നതാണ്

അത് കൊണ്ട് അത് തെറ്റാകുമോ

വിമർശനം 2

ഒഹാബി പുരോഹിതൻ എഴുതുന്നു.


 ഈ ലോകത്തിന്‍റെ ഏത് കോണില്‍ നിന്നും എത്രപേര്‍-ഏതു സമയത്തും-ഏതു ഭാഷയില്‍ വിളിച്ചുതേടിയാലും അതെല്ലാം ഒരേ സമയത്ത് കേള്‍ക്കാനും,അവരെ കാണാനും ഉത്തരം ചെയ്യാനുമുള്ള കഴിവ് അല്ലാഹു വിനു മാത്രമാണുള്ളത്.

മറുപടി

അങ്ങനെ ഖുർആനിൽ ഏത് ആയത്തിലാണുള്ളത് തെളിയിക്കുക

ഈ ലോകത്തിന്‍റെ ഏത് കോണില്‍ നിന്നും എത്രപേര്‍-ഏതു സമയത്തും-ഏതു ഭാഷയിലും സലാം ചൊല്ലിയാലും അവിടന്ന് അറിഞ്ഞ് മടക്കുമെന്ന് നബി സ്വ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം  'അതും ശിർക്കാണോ?

നിങ്ങളുടെ സൽകർമങ്ങളും മുശ്കർമങ്ങളും എന്റെ മേൽ പ്രദർശിപ്പിക്കപ്പെട്ടുന്നുണ്ടന്ന് അവിടന്ന് പറഞ്ഞത് ശിർക്കാണൊ?



വിമർശനം 3

ഒഹാബി പുരോഹിതൻ എഴുതുന്നു.


പ്രവാചകന്‍മാരുള്‍പ്പെടെ ഒരു സൃഷ്ടിക്കും ആ കഴിവില്ല.ഇക്കാര്യം ഇസ്ലാം ഖണ്ഡിതമായി പഠിപ്പിച്ചിട്ടുണ്ട്‌.

മറുപടി


എവിടെ പഠിപ്പിച്ചു -

ഏത് ആയത്തിൽ
മൗലവി മാരുടെ തൊള്ള തെളിവല്ല.

വിമർശനം 4

ഒഹാബി പുരോഹിതൻ എഴുതുന്നു.


എന്നാല്‍ മുഹ്യിദ്ധീന്‍ മാലയില്‍ പറയുന്നത് നോക്കു.

കേരളത്തിലെ മുസ്ലിം നാമധാരികള്‍ ചൊല്ലി നടക്കുകയും പാപപ്പെട്ട ജനങ്ങളെ ചൊല്ലിക്കുകയും ചെയ്യുന്ന മാലയിലെ ഓഫ്ഫര്‍ ഒന്ന് പരിശോധിക്കുക. വെര്‍തെ അല്ല ഈ ഇത് ആടിപാടി നടക്കുന്നവര്‍ ഭയഭക്തിയോടെ ഇത് ചൊല്ലാന്‍ പ്രേരിതര്‍ ആവുന്നത്.... തെറ്റൊന്നും കൂടാതെ മൊഹിയുദ്ധീന്‍ മാല ചൊല്ലുന്നവര്‍ക്ക് "സ്വര്‍ഗ്ഗത്തില്‍ മണിമാളിക കിട്ടും പോലും"...


മറുപടി


لا اله الا الله

എന്ന് മാത്രം ചൊല്ലിയാൽ സ്വർഗമുണ്ടന്ന് നബി സ്വ പഠിപ്പിച്ചിട്ടുണ്ട്

ആ കലിമ യെ ഉൾകൊള്ളിച്ച മാല ചൊല്ലിയാൽ സ്വർഗം കിട്ടുമെന്ന് അതിൽ നിന്ന് മനസ്സിലാക്കാം

കാരണം മാലയിൽ കലിമയുണ്ട് +
കലിമ ചൊല്ലിയാൽ സ്വർഗമുണ്ട്
=
________________________________________

വിമർശനം 5

ഒഹാബി പുരോഹിതൻ എഴുതുന്നു.

അതുപോലെ ശൈഖിന്റെ കറാമത്തായി പരിചയപ്പെടുത്തുന്ന സംഭവങ്ങള്‍ കാണുക. ഇതൊക്കെ പാടി നടക്കാത്തവനെ സമൂഹത്തില്‍ പുത്തന്‍വാദികള്‍ എന്ന് പരിചയപ്പെടുത്തുകയും ചെയ്യുന്നതല്ലേ ആഭാസം...

മറുപടി

ചൊല്ലാത്തവനെ ആരും പുത്തൻ വാദിയ്ക്കാറില്ല

ചൊല്ലിയാൽ നരകത്തിൽ പോവുമെന്ന വാദം പുത്തൻ വാദമാണ്

മാലയിൽ ഇസ് ലാമിന് വിരുദ്ധമായ ഒന്നുമില്ല തെളിയിക്കൻ സാധ്യവുമല്ല.

ഉണ്ടന്ന വാദം പുത്തൻ വാദമാണ്

.....,,,,,,,,,

വിമർശനം 6

ഒഹാബി പുരോഹിതൻ എഴുതുന്നു.

ഖുത്ബീയത്തിന്റെ അകപ്പൊരുള്‍:വ്യഭിചരിക്കാന്‍ തീരുമാനിച്ച സ്വന്തം മുരീദിന് മൊഹിയുദ്ധീന്‍ ഷെയ്ഖ്‌ സ്വപ്നത്തില്‍ 70 സ്ത്രീകളുമായി വ്യഭിചരിക്കാനുള്ള അവസരം ഉണ്ടാക്കിയ മാസ്മര കറാമത്തു.....



മറുപടി

അങ്ങനെ മാലയിലില്ല 'ഉണ്ടന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.

ഒഹാബി പുരോഹിതർ കളവ് പറയുന്നവരും കബളിപ്പിക്കുന്നവരുമാണന്നും അങ്ങനെയുള്ളവർ വരുമെന്ന നബി സ്വ യുടെ പ്രവജനം സത്യമാണന്നും

അവിടന്ന് പ്രാവാജകൻ തന്നെയാണന്നും സത്യസന്തനാണന്നും

ഒഹാബികൾ കള്ളന്മാർ തന്നെയാണന്നും ഇതോടെ തെളിഞ്ഞിരിക്കുന്നു.




________________________________________

വിമർശനം 7

ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.


ബല്ലെ നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക് ബായ്കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവര്‍.""
(സാരം-വല്ല നിലത്തീന്നും എന്നെ വിളിപ്പോര്‍ക്ക് വായ്കൂടാതുത്തരം ചെയ്യും ഞാനെന്നോവര്‍)

ലോകത്തിന്റെ ഏതു ഭാഗത്തു നിന്നു ഏതു ഭാഷയിൽ എപ്പോൾ വിളിച്ചു പ്രാർത്ഥിച്ചാലും ആ പ്രാർത്ഥനക്ക് ശൈഖ് ഉത്തരം ചെയ്യുമെന്ന്.

എല്ലാം അറിയുകയും കേൾക്കുകയും ചെയ്യുകയെന്ന അല്ലാഹുവിന്റെ വിശേഷണം ശൈഖിന്നു നൽകുക വഴി അദ്ദേഹത്തെ അല്ലാഹുവിന്നു സമമാക്കുന്നു...


മറുപടി


അല്ലാഹു വിന്റെ വിശേഷണം സ്വന്തമായി

എല്ലാം അറിയുകയും കേൾക്കുകയും ചെയ്യുക എന്നതാണ്

എന്നാൽ മഹാൻമാർ അറിയുന്നത് അല്ലാഹു വിന്റെ അനുമതിയോടെ യാണ്

അത് കൊണ്ട് തന്നെ അല്ലാഹു വിന്റെ അറിവും മഹാന്മാരുടെ അറിവും വിത്യാസമുണ്ട്


ഒരു കൈ വിരൽ ഇളക്കാൻ വരെ ഒരു വലിയിനും  മറ്റൊരാൾക്കും അല്ലാഹു വിന്റെ ഉദ്ധേശവും അനുമതിയുമില്ലാതെ
സാധ്യമല്ല
അല്ലാഹു വിന് ആരുടെയും അനുമതിയുടെ ആവശ്യമില്ല

ഇതാണ് അല്ലാഹു വിന്റെ യും സൃഷടികളുടേയും വിശേഷണങ്ങളെ വേർതിരിക്കുന്നത്

അത് കൊണ്ട് രണ്ടും തുല്യമല്ല.


അല്ലാഹു വിന്റെ സ്വിഫത്തും സൃഷികളുടെ സ്വിഫത്തും തമ്മിൽ വേർതിരിക്കുന്നത്
എല്ലാം കാണുക കേൾക്കുക എന്നോ അഭൗതികമാവുക എന്നതുമാണ് എന്ന് മുൻ കാമികളായ ഏതെങ്കിലും ഒരു അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതർ പറഞ്ഞതായി തെളിയിക്കാമോ?

അങ്ങനെ ഖുർആനിലുണ്ടോ ഹദീസിലുണ്ടോ ?സ്വഹാബത്ത് പഠിപ്പിച്ചിട്ടുണ്ടോ?
താബിഉകൾ പഠിപ്പിച്ചോ?

ഉണ്ടങ്കിൽ അതാണ് പുരോഹിതന്മാർ കൊണ്ട് വരേണ്ടത്

= അസ് ലം സഖാഫി
പരപ്പനങ്ങാടി
...........................


No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...