Tuesday, July 2, 2019

നിഖാബ്: മതവും മതവിരുദ്ധരും●

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

നിഖാബ്: മതവും മതവിരുദ്ധരും● ശുകൂര്‍ സഖാഫി വെണ്ണക്കോട് 0 COMMENTS
Niqab- Malayalam
സ്ത്രീയും പുരുഷനും പ്രകൃതിയുടെ അനിവാര്യതയാണ്. ജീവിതയാത്രയിലെ ഘടകകക്ഷികളും. ശാരീരിക ഘടനയിലും മാനസിക സത്തയിലും ജീവശാസ്ത്രപരമായ ധര്‍മങ്ങളിലും ഇരുവര്‍ക്കുമിടയില്‍ പ്രകടമായ അന്തരമുണ്ട്. ഓരോരുത്തര്‍ക്കും താന്താങ്ങളുടെ ധര്‍മനിര്‍വഹണത്തിനനുകൂലമായ രൂപസംവിധാനവും കഴിവുകളുമാണ് നല്‍കപ്പെട്ടിരിക്കുന്നത്. ആകൃതിയിലും പ്രകൃതിയിലുമുള്ള സാരമായ വ്യത്യാസം പരിഗണിച്ചുകൊണ്ടാണ് അവര്‍ക്കിടയില്‍ നിയമ നിര്‍മാണം നടത്തിയിട്ടുള്ളതും. ആരാധനകളിലും വേഷവിധാനങ്ങളിലും ആ വ്യത്യാസം പ്രകടമാണ്. പുരുഷന്‍റേതില്‍ നിന്ന് ഭിന്നമായ വസ്ത്രധാരണമാണ് അവര്‍ക്ക് മതം നിഷ്കര്‍ഷിക്കുന്നത്.

ഒരു മനുഷ്യന്‍റെ വേഷവിധാനം അയാളുടെ സംസ്കാരത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും ഭാഗമാണ്. അഭിമാനത്തിന്‍റെയും അലങ്കാരത്തിന്‍റെയും പ്രകടനമാണത്. നാണം മറക്കുകയെന്നതിനപ്പുറം ഒരു വലിയ സന്ദേശം അത് പ്രതിനിധാനം ചെയ്യുന്നുണ്ട്. സ്ത്രീയുടെ വസ്ത്രധാരണം അവളുടെ വ്യക്തിത്വത്തിനും പദവിക്കും അനുയോജ്യമായതാകണമെന്നാണ് മതകീയ ശാസന.


ശക്തമായ സുരക്ഷാകവചം

ഇസ്ലാം സ്ത്രീകള്‍ക്ക് നിര്‍ദേശിക്കുന്ന വസ്ത്രധാരണ അവരുടെ അച്ചടക്കത്തിന്‍റെയും സുരക്ഷയുടെയും ഭാഗമാണ്. കരുത്തരായ കാമവെറിയന്മാരില്‍ നിന്നും ശല്യക്കാരില്‍ നിന്നും അവര്‍ക്ക് സംരക്ഷണം ലഭിക്കുന്നതുമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന വര്‍ത്തമാന കാലത്ത് വിശേഷിച്ചും. അവരുടെ സദാചാര സംരക്ഷണം ഉറപ്പുവരുത്താന്‍ ഉതകുന്നതാണത്. ശിരോവസ്ത്രവും പര്‍ദയും നിഖാബും ഹിജാബും ധരിക്കുന്നത് ഈ അടിസ്ഥാനത്തിലാണ്. സ്ത്രീയുടെ പ്രത്യേകമായ ശരീരപ്രകൃതി കണക്കിലെടുത്തും സ്ത്രീസൗന്ദര്യം വെളിവാക്കുന്നത് സമൂഹത്തിന്‍റെ സദാചാരനിഷ്ഠ അലങ്കോലപ്പെടുത്തുമെന്നതിനാലുമാണ് അത്തരമൊരു നിയമം പ്രഖ്യാപിച്ചിട്ടുള്ളത്.

ഖുര്‍ആന്‍ പറയുന്നു: പ്രവാചകരേ, സ്വപത്നിമാരോടും പെണ്‍മക്കളോടും വിശ്വാസിവനിതകളോടും പറയുക: അവര്‍ തങ്ങളുടെ മുഖപടങ്ങള്‍ താഴ്ത്തിയിടട്ടെ. ഇതത്രെ അവര്‍ തിരിച്ചറിയപ്പെടുന്നതിനും ശല്യം ചെയ്യപ്പെടാതിരിക്കുന്നതിനും ഏറ്റവും ഉചിതമായ മാര്‍ഗം (അല്‍അഹ്സാബ്: 59). സ്ത്രീകളുടെ വസ്ത്രധാരണം എങ്ങനെയാകണമെന്നും ആരുടെ മുമ്പിലാണ് അവര്‍ ശരീരം പൂര്‍ണമായി മറക്കേണ്ടതെന്നും ഏതെല്ലാം വസ്ത്രങ്ങളാണ് അണിയേണ്ടതെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അല്ലാഹു പറയുന്നു: സത്യവിശ്വാസിനികളോട് പറയുക, അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തിക്കൊള്ളട്ടെ, ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അവരുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്. സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിന് മീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദര പുത്രന്മാര്‍, സഹോദരീ പുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന മുസ്ലിം വനിതകള്‍, അവരുടെ അടിമകള്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷ പരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. അവളുടെ മറച്ചുവെക്കുന്ന അലങ്കാരം അറിയപ്പെടാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത് (സൂറത്തുന്നൂര്‍: 31).


ഈ ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ ഇബ്നു കസീര്‍ വിവരിക്കുന്നു: ‘അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഏതൊരു സ്ത്രീയും കാണല്‍ അനുവദനീയമല്ലാത്തവരുടെ മുമ്പില്‍ സൗന്ദര്യപ്രകടനം നടത്തല്‍ അനുവദനീയമല്ല. അതുപോലെ അവരുടെ കഴുത്തും പിരടിയും മറക്കല്‍ പ്രത്യേകം നിര്‍ബന്ധമാണെന്നും ഈ സൂക്തം ഉല്‍ബോധിപ്പിക്കുന്നു.’ സൗന്ദര്യപ്രകടനത്തിന്‍റെ ഭാഗമായി കാലുകള്‍ നിലത്തടിച്ച് നടക്കരുത് എന്ന ഖുര്‍ആന്‍ വചനം കാലുകളും മറക്കേണ്ടതാണെന്ന് പഠിപ്പിക്കുന്നുവെന്ന് ഇമാം ഖുര്‍തുബി(റ) വിശദീകരിക്കുന്നു. ഇതുദ്ധരിച്ച് ഇമാം ബൈഹഖി(റ) പറയുകയുണ്ടായി: ‘കാല്‍പാദവും മറക്കണമെന്നതിന് പ്രമാണമാണിത്. പാദം ഔറത്തല്ലെന്ന വാദത്തിന് ഖുര്‍ആനിന്‍റെ പിന്തുണയില്ലെന്ന് വ്യക്തമാണ്.’


മുഖം മറക്കേണ്ടതില്ലെന്നോ?

മുസ്ലിം സ്ത്രീ മുഖവും മുന്‍കൈയും ഉള്‍പ്പെടെ ശരീരം മുഴുവന്‍ അന്യപുരുഷന്മാരുടെ മുമ്പില്‍ മറക്കല്‍ നിര്‍ബന്ധമാണെന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം. പ്രമാണങ്ങളുടെ പിന്തുണയും അതിനുതന്നെയാണ്. പൗരാണികരും ആധുനികരുമായ പണ്ഡിതന്മാരുടെ ആധികാരികമായ തീരുമാനങ്ങളും പ്രസ്തുത അഭിപ്രായത്തെ ശരിവെക്കുന്നുണ്ട്. ആദ്യകാല ബിദഈ നേതാക്കളും ഇതേ അഭിപ്രായക്കാരായിരുന്നു. അല്‍ബാനിയെ പോലുള്ള അത്യപൂര്‍വം അപവാദങ്ങളേ ഈ വിഷയത്തില്‍ ഉണ്ടായിട്ടുള്ളൂ.

തിരുനബി(സ്വ) പറഞ്ഞു: സ്ത്രീ നിശ്ചയമായും നഗ്നതയാണ്. അവള്‍ പുറത്തിറങ്ങിയാല്‍ പിശാച് അവളില്‍ പ്രത്യക്ഷപ്പെടും. വീടിന്‍റെ അന്തര്‍ഭാഗത്താകുന്നതിനേക്കാള്‍ അല്ലാഹുവിലേക്ക് അവള്‍ അടുക്കുന്ന ഒരു സന്ദര്‍ഭവുമില്ല (സ്വഹീഹ് ഇബ്നു ഖുസൈമ: 3/93). ഇതേ ആശയം മുജാഹിദ് നേതാവ് അമാനി മൗലവി തന്‍റെ ഖുര്‍ആന്‍ പരിഭാഷയിലും എഴുതിയിട്ടുണ്ട് (സൂറത്തുല്‍ അഹ്സാബ് 33-ാം സൂക്തത്തിന്‍റെ വ്യാഖ്യാനം. പേ: 2591).


ഇമാം സിയാദി(റ) ശറഹുല്‍ മുഹര്‍ററില്‍ പറയുന്നു: സ്ത്രീകള്‍ക്ക് മൂന്ന് ഔറത്തുകളുണ്ട്. ഒന്ന്, നിസ്കാരത്തില്‍ മറക്കേണ്ടത്. മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗമാണിത്. രണ്ട്, അന്യപുരുഷന്മാരുടെ മുമ്പില്‍ മറക്കേണ്ടത്. പ്രബലാഭിപ്രായ പ്രകാരം മുഖവും മുന്‍കൈയും ഉള്‍പ്പെടെ ശരീരം പൂര്‍ണമായാണിത്. മൂന്ന്, തനിച്ചോ മഹാരിമുകളുടെ (വിവാഹബന്ധം നിഷിദ്ധമായവര്‍) കൂടെയോ ആകുമ്പോഴുള്ള ഔറത്ത്. മുട്ട് പൊക്കിളിന്‍റെ ഇടയിലുള്ള ഭാഗമാണിത്. നാലാമതൊന്ന് കൂടി ഇമാം കുര്‍ദി(റ) വിവരിക്കുന്നുണ്ട്. അമുസ്ലിം സ്ത്രീയെ അപേക്ഷിച്ചുള്ള ഔറത്താണത്. ജോലി സമയത്ത് സാധാരണഗതിയില്‍ വെളിവാകുന്ന ഭാഗമാണിത്. പക്ഷേ, ഇത് അമുസ്ലിം സ്ത്രീ ഇവളുടെ ഉടമയോ വിവാഹബന്ധം നിഷിദ്ധമായവരോ ആകാതിരിക്കുമ്പോഴാണ് (ശര്‍വാനി: 2/112).

അന്യപുരുഷന്മാരെ അപേക്ഷിച്ച് ശരീരമാസകലം മറക്കണമെന്ന സിയാദി ഇമാമിന്‍റെ പ്രബലാഭിപ്രായത്തിനെതിരില്‍ പറഞ്ഞ ഇമാം ഇബ്നുഹജര്‍(റ)വും നാശം ഭയക്കുമ്പോള്‍ മറക്കല്‍ നിര്‍ബന്ധമാണെന്നും വെളിവാക്കല്‍ കുറ്റകരമാണെന്നും വ്യക്തമാക്കുന്നുണ്ട് (തുഹ്ഫതുല്‍ മുഹ്താജ്: 7/192, ഫതാവാ: 1/199).

സ്ത്രീ പുറത്തിറങ്ങുമ്പോള്‍ അന്യപുരുഷന്‍ തന്നെ നോക്കിക്കാണുന്നുവെന്ന് ഉറപ്പാകുമ്പോള്‍ മുഖം മറക്കല്‍ നിര്‍ബന്ധമാണെന്ന കാര്യത്തില്‍ പണ്ഡിത ലോകത്ത് തര്‍ക്കമേയില്ല. പ്രസ്തുത ഘട്ടത്തില്‍ മുഖം

Monday, July 1, 2019

യുക്തിവാദം:വംശനാശം നേരിടുന്ന യുക്തിവാദവും മതമൂല്യങ്ങളുടെ അതിജീവനവും


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



വംശനാശം നേരിടുന്ന യുക്തിവാദവും മതമൂല്യങ്ങളുടെ അതിജീവനവും● അബ്ദുല്‍ബാരി സ്വിദ്ദീഖി കടുങ്ങപുരം 0 COMMENTS

യുക്തിവാദികളുടെയും നാസ്തികരുടെയും ആഗോള ആചാര്യന്മാരായ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്, റിച്ചാര്‍ഡ് ഡോക്കിന്‍സ്, ഡാനിയല്‍ ഡെനറ്റ്, മൈക്കല്‍ ഒന്‍ഫ്രെ പോലുള്ളവരുടെ മതവിരുദ്ധ മാനിഫെസ്റ്റോകളെല്ലാം വലിച്ചെറിഞ്ഞ് ബുദ്ധിജീവികളും ശാസ്ത്ര പ്രതിഭകളും മതങ്ങളിലേക്കും ആത്മീയതയിലേക്കും മടങ്ങിപ്പോകുന്ന സവിശേഷ ചരിത്രസന്ദര്‍ഭമാണിത്.

ഭൗതികവാദ ചിന്തകളെല്ലാം മതങ്ങളുടെ സര്‍വാധിപത്യത്തിന് മുമ്പില്‍ പകച്ച് നില്‍ക്കുന്നു. ഫാഷിസം, നാസിസം, ഭീകരവാദം, വംശീയത, വര്‍ഗീയത, വര്‍ണവെറി, സാമ്രാജ്യത്വം തുടങ്ങി മനുഷ്യജീവിതത്തെ ആകമാനം വിറപ്പിച്ച് നിര്‍ത്തുന്ന സംഹാരാത്മക വിദ്വേഷ തത്ത്വചിന്തകള്‍ക്കെല്ലാം കാരണമായ, ചാള്‍സ് ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തവും (1859) ഫോയര്‍ ബാഹിന്‍റെ (1804-1872) ഭൗതികവാദവും ഹെഗലിന്‍റെ (1770-1831) വൈരുദ്ധ്യാത്മകവാദവും കടപുഴകിയിരിക്കുകയാണ്. നാസ്തികചിന്തയുടെ വേരുകളെല്ലാം പറിഞ്ഞ് യുക്തിവാദികളെല്ലാവരും ‘ഡിങ്കമായാവിലുട്ടാപ്പിസ്റ്റ്’ യുക്തിയില്‍ കറങ്ങിത്തിരിഞ്ഞ് പതറിപ്പരുങ്ങി വിറങ്ങലിച്ചുനില്‍ക്കുന്നു. ശാസ്ത്രീയ ഗവേഷണാന്വേഷണ പഠനങ്ങള്‍ വികസിക്കുംതോറും സൃഷ്ടിവാദികള്‍ ജയിച്ച് നില്‍ക്കുകയും നിരീശ്വരവാദികള്‍ക്ക് വംശനാശം സംഭവിക്കുകയും ചെയ്യുന്നു.


കുലം മുടിഞ്ഞ്പോവുന്ന യുക്തിവാദചിന്തകളെ സംരക്ഷിക്കാന്‍ വേണ്ടി കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്ന സല്‍മാന്‍ റുഷ്ദിയെപ്പോലുള്ള അന്തര്‍ദേശീയ എഴുത്തുകാരും സി രവിചന്ദ്രനെപ്പോലുള്ള മലയാള ചാര്‍വാകന്മാരും നിര്‍ത്താതെ ബഹളം വച്ചിട്ടും ആരും മതങ്ങളെ കുടഞ്ഞെറിയുന്നില്ല എന്നത് കൗതുകകരം തന്നെ. കാറ്റൊഴിഞ്ഞ്പോവുന്ന യുക്തിചിന്തയുടെ പ്രതിരോധാര്‍ത്ഥം രചിക്കപ്പെട്ട കൃതികളിലെല്ലാം അബദ്ധങ്ങളുടേയും വൈരുദ്ധ്യങ്ങളുടേയും ഘോഷയാത്രയാണ്. സമൃദ്ധമായ നുണകള്‍ നിറഞ്ഞ രവിചന്ദ്രന്‍റെ ‘നാസ്തികനായ ദൈവം’ വായിച്ച് നിരവധിയാളുകള്‍ സ്വതന്ത്രചിന്ത ആശ്ലേഷിക്കുകയല്ല, വലിച്ചെറിയുകയാണ്.

പ്രപഞ്ചത്തിലേയും ചരിത്രത്തിലേയും ദൈവസാന്നിദ്ധ്യത്തെ നിഷേധിക്കാന്‍ വേണ്ടി നിരീശ്വര ബുദ്ധിജീവികള്‍ കെട്ടിയെഴുന്നള്ളിച്ച  സാക്ഷാല്‍ ഡാര്‍വിനിസം തന്നെ സൃഷ്ടിവാദത്തിന്‍റെ ശക്തമായ തെളിവാണെന്നും പരിണാമം ദൈവലീലയാണെന്നും ശാസ്ത്രലോകം തുറന്ന് പറയുന്ന അപൂര്‍വസന്ദര്‍ഭമാണിത്. ബ്രൗണ്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ കെന്നത്ത് മില്ലറിന്‍റെ Finding Darwin’s God’ എന്ന പുസ്തകം ഇക്കാര്യം സമര്‍ത്ഥിക്കുന്നുണ്ട്. ‘The Origin of Species’ന്‍റെ അവസാന ഭാഗത്ത് പരിണാമദശയിലെ ആദ്യ ജീവകണികയെ ദൈവമാണ് സൃഷ്ടിച്ചത് എന്ന സത്യത്തിലേക്ക് ഡാര്‍വിനു തന്നെ വഴുതി വീഴേണ്ടിവന്നു. റൊണാള്‍ഡ് ഫിഷര്‍, ഹാല്‍ഡേന്‍ പോലുള്ള നിരവധി ഉന്നത ശാസ്ത്രജ്ഞര്‍ ഡാര്‍വിനിസത്തെ ദൈവത്തിന്‍റെ ഡിസൈന്‍ ഇന്‍റലിജന്‍സിന്‍റെ ശാസ്ത്രീയ തെളിവായി അവതരിപ്പിക്കുകയുണ്ടായി. ഫ്രെഡ് ഹോയില്‍ മൈക്കല്‍ ബഹെ പോലുള്ള ശാസ്ത്ര നിരീക്ഷകര്‍ ഡാര്‍വിനിസത്തിലൂടെ ദൈവവിശ്വാസികളായവരാണ്. മൈക്കല്‍ ബഹെയുടെ ‘Darwin’s Black Box’ വായിച്ച് ധാരാളം ശാസ്ത്രപണ്ഡിതര്‍ നാസ്തികവാദം കുടഞ്ഞെറിഞ്ഞ് മതവിശ്വാസികളായിട്ടുണ്ട് എന്നത് യുക്തിവാദികളെ നിരന്തരം അലോസരപ്പെടുത്തുന്നതത്രെ.


മാര്‍ട്ടിന്‍ റീസിന്‍റെ ആന്ത്രോപിക് സിദ്ധാന്തവും സ്മോലിന്‍റെ മള്‍ട്ടിവേഴ്സസ് സങ്കല്‍പവും പ്രപഞ്ചസൃഷ്ടിപ്പിന് പിന്നിലെ ആസൂത്രകനായ ദൈവത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ശാസ്ത്രസിദ്ധാന്തങ്ങളാണെന്ന് ഡോക്കിന്‍സിനു തന്നെ സമ്മതിക്കേണ്ടിവന്നു. ‘ഗോഡ് ഡില്യൂഷന്‍’ മുഴുവന്‍ പേജുകളിലും സ്വന്തം നിലപാടുകളെ തന്നെ തിരുത്തുന്ന വിചിത്രമായ വാദങ്ങളവതരിപ്പിക്കുന്ന നിരീശ്വരവാദികളുടെ ആഗോള ബുദ്ധിജീവിയുടെ പരിഭ്രാന്തി കാണുമ്പോള്‍ പുസ്തകത്തിന്‍റെ ശീര്‍ഷകം, ‘ഡോക്കിന്‍സ് ഡില്യൂഷന്‍’ എന്ന് മാറ്റിയെഴുതണമെന്ന് തോന്നിപ്പോവും. അലിസ്റ്റര്‍ മഗ്രാത്തിന് ഇതേ പേരില്‍ ഒരു രചന തന്നെയുണ്ട്.

തുടങ്ങിയ പോയിന്‍റില്‍ നിന്നും ഒരടി പോലും മുന്നോട്ട് പോവാന്‍ കഴിയാതെ, പത്തൊമ്പതാം നൂറ്റാണ്ടിലെ പഴകിപ്പുളിച്ച ഊഹങ്ങളെ ഉയര്‍ന്ന ശാസ്ത്ര സത്യങ്ങളായി അവരോധിക്കുന്ന ഡോക്കിന്‍സിനെ കാര്യവിവരമുള്ള ഒരു കൂട്ടം ശാസ്ത്രപ്രതിഭകള്‍ പരിഹസിച്ചത് ഡോക്കിന്‍സ് തന്നെ ‘ഗോഡ് ഡില്യൂഷനില്‍’ പങ്കുവെക്കുകയുണ്ടായി.


സ്റ്റീഫന്‍ ഗൗള്‍ഡ് വിളിച്ചത് പോലെ ഡാര്‍വീനിയന്‍ ഫണ്ടമെന്‍റലിസ്റ്റായ ഡോക്കിന്‍സിനെ ടെമ്പിള്‍ടണ്‍ മത-ശാസ്ത്ര കോണ്‍ഫറന്‍സില്‍ വച്ച് ശാസ്ത്രജ്ഞര്‍ തന്നെ you are so nineteenth century’ എന്ന് വിളിച്ചത് അര്‍ഹമായ അംഗീകാരം തന്നെയാണെന്ന് നാസ്തികചിന്ത പ്രചരിപ്പിക്കാന്‍ കെട്ടിയെഴുന്നെള്ളിച്ച അബദ്ധങ്ങളും അസംബന്ധങ്ങളും വായിച്ചാല്‍ ആരും സമ്മതിക്കും.

ആസ്ട്രോ ഫിസിക്സ്, ആസ്ട്രോ ബയോളജി, ആസ്ട്രോ കെമിസ്ട്രി, കോസ്മോളജിയിലെ പുതിയ കണ്ടെത്തലുകള്‍ എന്നിവയെല്ലാം സജീവമായതോടെ ഡോക്കിന്‍സ് ഉള്‍പ്പെടെയുള്ള നിരീശ്വരാചാര്യന്മാര്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ മാറാപ്പും പേറിനടക്കുന്നവരാണെന്ന ഇംഗ്ലണ്ടിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായം തീര്‍ത്തും ശരിയാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുകയാണ്. ക്വാണ്ടം മെക്കാനിക്സും ന്യൂക്ലിയര്‍ ഫിസിക്സും മുന്നോട്ട് വച്ച അതുല്യമായ അന്വേഷണ സാധ്യതകള്‍, പുരാതന നാസ്തിക ചിന്തകളെ തകിടം മറിക്കുകയും അതിസങ്കീര്‍ണമായ പ്രപഞ്ചത്തിന് ഒരു ഡിസൈനര്‍ (സ്രഷ്ടാവ്) അനിവാര്യമാണെന്നും ശാസ്ത്രീയമായി തന്നെ തെളിയിച്ചു.


ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ നിരീശ്വര-നിര്‍മത ചിന്തകള്‍ക്ക് ബലം നല്‍കുമെന്ന് തോന്നിയ ശാസ്ത്ര നിരീക്ഷണങ്ങള്‍ ഫിസിക്സിലെ അത്ഭുതപ്പെടുത്തുന്ന സബ്ആറ്റമിക് കണങ്ങളിലൂടെ സൂക്ഷ്മപ്രപഞ്ചത്തെ സംബന്ധിച്ച പഠനങ്ങളിലേക്കുള്ള വഴിതുറക്കുകയുണ്ടായി. മാക്സ് പ്ലാങ്കിന്‍റെ ക്വാണ്ടം തിയറി വികസിച്ചതോടെ ശാസ്ത്രലോകമൊന്നടങ്കം ഭൗതികവാദത്തിന്‍റെ കുരുടന്‍ കാഴ്ചപ്പാടുകള്‍ കടപുഴക്കിയെറിഞ്ഞിരിക്കുകയാണ്. ഇനി മതങ്ങളിലേക്കും അവിടെ നിന്ന് വിശുദ്ധ ഇസ്ലാമിലേക്കുമുള്ള അകലം കുറയുകയാണ്.

അതു കൊണ്ടുതന്നെയാണ്, വളര്‍ന്നുവരുന്ന ശാസ്ത്ര ഗവേഷകര്‍ മതങ്ങളേയും ആത്മീയ കള്‍ട്ടുകളേയും ആശ്രയിക്കുന്നത്. യുക്തിവാദത്തിന്‍റെ പരിണാമവാലുകള്‍ ഇനിയും മുറിഞ്ഞുപോകാത്തവരെ ഇത്രമേല്‍ വിറപ്പിക്കുന്നതും വിറളി പിടിപ്പിക്കുന്നതും ഇതു തന്നെ. സാംസ്കാരിക കേരളത്തിലെ സര്‍വ സ്വതന്ത്രരായ നാസ്തികരുടെ എഴുത്തുകളിലും പ്രഭാഷണങ്ങളിലും നുരഞ്ഞ് വരുന്ന പകയും വെറിയും ഇതിന്‍റെ ഉപോല്‍പന്നമാണ്. നിലനില്‍പിന് വേണ്ടിയുള്ള സമരത്തില്‍ അര്‍ഹതയില്ലാത്ത കാരണത്താല്‍ ഇനിയൊരിക്കലും കുഴച്ചെടുക്കാന്‍ ഫോസിലുമില്ലാത്ത രൂപത്തില്‍ നാസ്തികവാദം തോറ്റുപോകുന്നു. പ്രകൃതി നിര്‍ധാരണം ഇത്ര മനോഹരമായി വേറെയെവിടെയും കാണാനാവില്ല. ജപമാല പിടിച്ച് പള്ളിപ്പടി ഇറങ്ങി വരുന്ന മാര്‍ക്സും ‘ഒറിജിന്‍ ഓഫ് സ്പീഷിസ്’ ദൈവത്തിന് സമര്‍പ്പിക്കുന്ന ഡാര്‍വിനും ദൈവം സത്യമാണെന്ന് ആര്‍ത്ത് വിളിക്കുന്ന നീഷേയും പുതിയ കവിതകളില്‍ ഇടം പിടിക്കുന്ന തിരിച്ചറിവിന്‍റെ ലോകത്തെ നാം കാണുന്നു.

ശാസ്ത്ര പഠനങ്ങളും ഗവേഷണ സാധ്യതകളും പാരമ്യത്തിലുള്ള അമേരിക്കയില്‍ നിരീശ്വര ചിന്തകര്‍ അനുഭവിക്കുന്ന ബീഭത്സമായ ഒറ്റപ്പെടലിന്‍റെ വേദന പങ്ക്വെക്കുന്ന രചനകള്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. നറ്റാലി ആംഗിയര്‍ ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ‘കണ്‍ഫഷന്‍സ് ഓഫ് എ ലോണ്‍ലി എത്തീസ്റ്റ്’ അതിലൊന്നാണെന്ന് പറഞ്ഞ് നിരീശ്വരവിശ്വാസികള്‍ തന്നെ വിതുമ്പുന്നുണ്ട്. നാസ്തികനായ ദൈവത്തിലും ഈ പരിദേവനം ഒളിപ്പിച്ചുവെക്കുന്നില്ല.


മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാര്‍ക്സിയന്‍ വീക്ഷണവും ദൈവം മരിച്ചുവെന്ന ഫ്രെഡറിക് നീഷേയുടെ പ്രഖ്യാപനവും ദൈവം ഉന്നതനല്ലെന്ന ക്രിസ്റ്റഫര്‍ ഹിച്ചന്‍സിന്‍റെ കാഴ്ചപ്പാടും മതം വിഷമാണെന്ന മാവോ സെ തുങ്ങിന്‍റെ മുദ്രാവാക്യവും സകല തിന്മകളുടെയും വേരാണെന്ന ഡോക്കിന്‍സിന്‍റെ അലമുറയുമെല്ലാം തട്ടിത്തെറിപ്പിച്ചാണ് ആധുനിക ശാസ്ത്രലോകവും ചിന്തകരും ദൈവത്തേയും മതചിന്തകളേയും വാരിപ്പുണരുന്നത്. മതചിന്തകളുടെ അനുസ്യൂതമായ ഈ വളര്‍ച്ചയും നാസ്തികതയുടെ പതനവും കണ്ട് തന്‍റെ ‘The God Delusion’ല്‍ വിലപിക്കുന്ന ഡോക്കിന്‍സിനെ കാണുമ്പോള്‍ സത്യത്തില്‍ നമുക്ക് ചിരിപൊട്ടും.

സല്‍മാന്‍ റുഷ്ദിയുടെ The Ground Beneath Her Feet, The Enchatnress of Florence എന്നീ നോവലുകള്‍ കുലം മുടിഞ്ഞ് പോവുന്ന യുക്തിവാദികളുടെ നിലനില്‍പ്പിനായുള്ള തീവ്രമായ ശ്രമങ്ങളാണ്. യുക്തിവാദിയായ കേന്ദ്ര കഥാപാത്രം സര്‍ ഡാരിയസും ദൈവവിശ്വാസിയായ ഭാര്യ ലേഡി സ്പെന്‍ഡയും തമ്മിലുള്ള തര്‍ക്കങ്ങളെല്ലാം മതങ്ങളുടെ സര്‍വാധിപത്യത്തെക്കുറിച്ചാണ്. ന്യൂ എയ്ജ് സ്പിരിച്വാലിറ്റിയില്‍ യുക്തിചിന്തകളെല്ലാം ഇടിഞ്ഞ്പൊളിഞ്ഞ് പോവുന്നതില്‍ ലിബറല്‍ കൂലിയെഴുത്തുകാരെല്ലാം അങ്കലാപ്പിലാണെന്ന് ഇത്തരം രചനകള്‍ തെളിയിക്കുന്നു. മതരോഷം പ്രകടിപ്പിക്കുന്ന ഓരോ വാക്കിലും യുക്തിവാദികള്‍ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധി വായനക്കാര്‍ക്ക് ബോധ്യപ്പെടും.

സൃഷ്ടിലോകത്തിലെ ഓരോ അണുകണം പരിശോധിക്കുമ്പോഴും അതിലടങ്ങിയ അപാരമായ ബൗദ്ധികാസൂത്രണം നമുക്ക് വെളിപ്പെടുത്തിത്തരുന്നത് പ്രപഞ്ചം അല്ലാഹുവിന്‍റെ സൃഷ്ടിയാണെന്നാണ്. ആസ്തിക്യത്തിന്‍റെ മുഖ്യമായ തെളിവായി അല്ലാഹുതന്നെ അവതരിപ്പിച്ചത് ആകാശ ഭൂമികളിലും സൂര്യചന്ദ്രനക്ഷത്രാദിഗ്രഹങ്ങളിലും മനുഷ്യനുള്‍പ്പടെയുള്ള ജീവിവര്‍ഗങ്ങളിലുമെല്ലാം ഉള്ളടങ്ങിയ, ഭാവനയില്‍ പോലും ഗ്രാഹ്യമാവാത്ത രൂപത്തിലുള്ള വിസ്മയാവഹമായ ആസൂത്രണവും അതിമനോഹരവും സങ്കീര്‍ണവുമായ സുബദ്ധ ഘടനയുമാണ്. ശാസ്ത്രത്തിന്‍റെ പുതിയ കണ്ടെത്തലുകളെല്ലാം ഇക്കാര്യം കൂടുതല്‍ വെളിപ്പെടുത്തുന്നവയാണ്. അതായത്, നിരീശ്വരവാദികളുടെ വേദപുസ്തകമായിരുന്ന ശാസ്ത്ര-ഗവേഷണ ഗ്രന്ഥങ്ങളെല്ലാം ദൈവത്തിന്‍റെ ആസൂത്രണ മികവിനെ കുറിച്ച് വാചാലമാകുമ്പോള്‍ യുക്തിചിന്തകരെല്ലാം തലകീഴായി വീഴുക സ്വാഭാവികം.


സൃഷ്ടിവാദം സമര്‍ത്ഥിക്കാന്‍ മധ്യകാല യൂറോപ്യന്‍ ദാര്‍ശനികനായ തോമസ് അക്വിനാസ് തന്‍റെ സുമ്മ തിയോളജിക്കയില്‍ എഴുതിയ വാദങ്ങളും തെളിവുകളുമെല്ലാം വിശുദ്ധ ഖുര്‍ആനും തിരുഹദീസുകളും സമര്‍പ്പിച്ച ധൈഷണിക ദൃഷ്ടാന്തങ്ങളുടെ പുനരവതരണമായിരുന്നു. ഇമാം ഗസ്സാലി, ഇമാം റാസി തുടങ്ങിയ ഇസ്ലാമിക ദൈവശാസ്ത്രജ്ഞര്‍ അവതരിപ്പിച്ച തെളിവുകളെ ദാര്‍ശനികമായി അവതരിപ്പിച്ചാണ് അക്വിനാസ് നാസ്തികരെ തറപറ്റിച്ചത് എന്ന് ‘Proofs for Eterntiy, Creation and Existence of Gods in Medieval Islamic and Jewish Philosophy’ യില്‍ കാണാം.

നാസ്തികചിന്തയില്‍ മൂടുറച്ചുപോയ നിരീശ്വരയുക്തിവാദികള്‍ എത്രതന്നെ മലക്കം മറിഞ്ഞിട്ടും യുക്തിബോധമുള്ള മനുഷ്യരെല്ലാം ശാന്തിയും സമാധാനവും തേടി മതങ്ങളിലേക്കും ആധ്യാത്മികതയിലേക്കും വലിഞ്ഞുകയറുന്നതെന്ത് കൊണ്ടായിരിക്കും?

വരണ്ട പദാര്‍ത്ഥവാദത്തിന്‍റെ ആപത്കരമായ ദുരന്തഫലമായി, പൈശാചിക പേക്കുത്തുകളുടെയും നാറുന്ന നെറികേടുകളുടെയും പാഴ്നിലമായി മാറിയ ലോകം നന്മയുടെ വെളിച്ചമുള്ള ആത്മീയ ദര്‍ശനങ്ങളെ തേടിപ്പോയതില്‍ അതിശയമില്ല. പ്രസിദ്ധ ഇംഗ്ലീഷ് കവി ടിഎസ് എലിയറ്റ് ‘The Waste Land’ ല്‍ ഈ സവിശേഷ സാഹചര്യത്തെ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്.

സകല തിന്മകളുടേയും ശാസ്ത്രീയാടിത്തറയായ ചാള്‍സ് ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തവും വൈരുദ്ധ്യാധിഷ്ഠിത പദാര്‍ത്ഥവാദമെന്ന സൂക്ഷ്മതലത്തില്‍ സംഹാരാത്മകമായ മാര്‍ക്സിസവും കണ്‍ഫ്യൂഷസിന്‍റെ ആനന്ദസിദ്ധാന്തവും സിഗ്മണ്ട് ഫ്രോയ്ഡിന്‍റെ ലൈംഗിക കാഴ്ചപ്പാടുകളും മനുഷ്യകുലത്തിനേല്‍പിച്ച പരിക്കുകള്‍ ചെറുതല്ല. ഡാര്‍വിന്‍റെ അതിജീവനസമരത്തെയും അര്‍ഹതയുള്ളവരുടെ അതിജീവനത്തെയും സാമൂഹിക തലത്തിലേക്ക് വലിച്ചിട്ട്, വികസിച്ച് വന്ന ‘സോഷ്യല്‍ ഡാര്‍വിനിസത്തിന്‍റെ’ കുരുത്തം കെട്ട സന്തതികളായ നാസിസവും ഫാസിസവും ശാന്തിയും സമാധാനവുമാണ് നശിപ്പിച്ചത്. നിയന്ത്രണങ്ങളില്ലാത്ത രതിയുത്സവങ്ങളുടെ ആഗോള വിപണികള്‍ ഉല്‍പാദിപ്പിച്ച അരാജകത്വവും മനുഷ്യരെ ആത്മീയദാഹികളാക്കി മാറ്റി. മാത്യൂ ആര്‍ണോള്‍ഡിന്‍റെ ഡോവര്‍ ബീച്ചില്‍ ഈ ഇരമ്പം വായനക്കാരന്‍ അനുഭവിക്കും. തോമസ് മന്നിന്‍റെ ‘ദ മാജിക് മൗണ്ടന്‍’ എന്ന കൃതിയില്‍ യുക്തിവാദി അനുഭവിക്കുന്ന മാരകമായ അരാജബോധം ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. വിദ്വേഷത്തിന്‍റെയും പോരിന്‍റെയും ക്രൂരവഴികള്‍ ഉപേക്ഷിച്ച് സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും മതവഴികള്‍ പുണരേണ്ടതിന്‍റെ ആവശ്യകത ഈശ്വര നിഷേധികള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് പുറത്തിറങ്ങുന്ന രചനകളും പ്രഭാഷണങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഡേവിഡ് ബ്ലാങ്കന്‍ഹോണിന്‍റെ ‘Fatherless America’യും തിമോത്തി ബിഡ്നോയുടെ ‘The Case Against Darwinism’െവും ഈ വീക്ഷണങ്ങളെ ശരിവെക്കുന്ന രചനകളാണ്.

മെറ്റീരിയലിസം തലക്ക് പിടിച്ച് ജീവിതം തന്നെ നിരര്‍ത്ഥകമെന്ന് വാദിച്ച എക്സിസ്റ്റന്‍ഷ്യല്‍ അബ്സേഡിറ്റിയുടെ മൊത്തവിപണനം നടത്തുകയും ചെയ്ത ആല്‍ബര്‍ കാമുവിനെയും സാമുവല്‍ ബക്കെയെയും ചുമലിലേറ്റി നടന്ന അക്കാദമിക മുതുമുത്തച്ഛന്മാരെല്ലാം, തോളിലേറ്റിയവരെയൊക്കെ തള്ളിയിട്ട് ജീവിതത്തിന് അര്‍ത്ഥമുണ്ടെന്നും ദൈവത്തെയും മതദര്‍ശനങ്ങളെയും മാറ്റിനിര്‍ത്തി ലോകത്തിന് ഒരടി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നുമുള്ള മഹാവെളിച്ചത്തിലേക്ക് കണ്ണ് തുറന്നിരിക്കുന്നു.

മതവും ശാസ്ത്രവും ഒന്ന് മറ്റൊന്നിനെ നിഷേധിക്കാതെ മുന്നോട്ട് പോയാല്‍ മാത്രമേ ആധുനിക സമൂഹം കറങ്ങിത്തിരിയുന്ന ഈ വരണ്ട ദാര്‍ശനിക മരുഭൂമിയില്‍ നിന്ന് രക്ഷപ്പെടുകയുള്ളൂവെന്ന് പ്രമുഖ ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചിന്തകനായ ടെറി ഈഗില്‍ടണിന്‍റെ ‘Reason, Faith and Revolution, Reflections on the God Debate’ ല്‍ വായിക്കാം. റോബര്‍ട്ട് എം യങിന്‍റെ ‘Darwin’s Metaphor and The Philosophy of Science’  എന്ന പ്രബന്ധവും ഇക്കാര്യം സമര്‍ത്ഥിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ദൈവത്തെയും മതത്തെയും നിരാകരിച്ച് ശാസ്ത്രത്തിന് ഇനി സഞ്ചരിക്കാന്‍ കഴിയില്ല എന്നുറപ്പാണ്. ആത്മീയമായി വരണ്ടതും കാലുഷ്യങ്ങളാല്‍ ഇരുണ്ടതുമായ ലോകം ശാന്തിയുടെ വെളിച്ചത്തിലേക്കും സമാധാനത്തിന്‍റെ പുതിയ പ്രകാശ ലോകത്തേക്കും കണ്ണ്തുറക്കണമെങ്കില്‍ മതമൂല്യങ്ങളെ മാറ്റിനിര്‍ത്താതെ ശാസ്ത്ര ഗവേഷണങ്ങള്‍ മുന്നേറണം.

അലിസ്റ്റര്‍ മഗ്രാത്തിന്‍റെ ‘The Twilight of Atheism, The Rise and Fall of Disbelief in the Modern World’ എന്ന പുസ്തകം യുക്തിവാദത്തിന്‍റെ പതനചരിത്രമാണ്. യൂറോപ്പിലും ലോകരാജ്യങ്ങളിലും നാസ്തികവാദത്തിന്‍റെ ദാര്‍ശനികാടിത്തറകള്‍ തകര്‍ന്ന് വീഴുകയാണെന്നും ശാസ്ത്രപഠനങ്ങളെല്ലാം ദൈവാസ്തിക്യത്തെ സത്യപ്പെടുത്തുകയാണെന്നും സമര്‍ത്ഥിക്കുന്ന മികച്ച ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. നിരീശ്വരവാദിയായിരുന്ന ആന്‍റണി ഫ്ള്യൂ രചിച്ച ‘ഠവലൃല ശെ മ ഏീറ’ ഉം ക്രിസ്തുമതത്തില്‍നിന്നും നിരീശ്വരവാദത്തിലേക്കും അവിടെനിന്നും വിശുദ്ധ ഇസ്ലാമിലേക്കുമെത്തിയ ജെഫ്രി ലാംഗിന്‍റെ ‘പോരാട്ടവും കീഴടങ്ങലും’ പോലുള്ള കൃതികള്‍ കേരളത്തിലെ നാസ്തിക ഇത്തിരിക്കൂട്ടം വായിക്കുന്നത് നല്ലതാണ്. ബാലമംഗളവും ബാലരമയും അവയിലുള്ള ഡിങ്കദൈവത്തിനുമപ്പുറം വല്ലതും മനസ്സിലാവുമെങ്കില്‍!

തറാവീഹ്: റമളാന്‍റെ ശ്രേഷ്ഠസുകൃതം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
തറാവീഹ്: റമളാന്‍റെ ശ്രേഷ്ഠസുകൃതം● അബ്ദുല്ല അമാനി അല്‍അര്‍ശദി പെരുമുഖം 0 COMMENTS

തറാവീഹ് കേവലമൊരു ആചാരമല്ല. മഹത്തായ ആരാധന, വലിയ ജിഹാദ്, പാപമോചനം, വിശ്വാസ പൂര്‍ത്തീകരണം, ആദര്‍ശ ശത്രുക്കള്‍ക്ക് മറുപടി, ഇജ്മാഇനെ അംഗീകരിക്കല്‍ തുടങ്ങി നിരവധി അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന അമൂല്യനിധിയാണ് തറാവീഹ്. ഓരോന്നായി വിശദീകരിക്കാം.

മഹത്തായ ആരാധന

ഏതൊരു ഇബാദത്തിന്‍റെയും സ്ഥാനവും ബഹുമതിയും ഉയരുന്നത് കല്‍പനയുടെ ശൈലിയും പ്രവര്‍ത്തന രീതിയും സമയവും പ്രതിഫലവും പരിഗണിച്ചാണ്. ഇത്തരത്തില്‍ വീക്ഷിക്കുമ്പോള്‍ ആരാധനകളില്‍ മുന്‍പന്തിയിലാണ് തറാവീഹിന്‍റെ സ്ഥാനം.

ഒന്നാമതായി കല്‍പനയുടെ ശൈലി നോക്കാം. തിരുമേനി(സ്വ) പറയുന്നു: ‘ആരെങ്കിലും വിശ്വാസം ശരിപ്പെടുത്തിയും പ്രതിഫലം കാംക്ഷിച്ചും റമളാനിലെ നിസ്കാരം നിര്‍വഹിച്ചാല്‍ അവന്‍റെ കഴിഞ്ഞകാലത്തെ പാപങ്ങള്‍ പൊറുക്കപ്പെടും’ (ബുഖാരി, മുസ്ലിം, തുര്‍മുദി).


സിഹാഹുസ്സിത്തയും ഇമാം മാലിക്, അഹ്മദ് (റ) അടക്കം നിരവധി ഇമാമുകളും റിപ്പോര്‍ട്ട് ചെയ്ത പ്രസ്തുത ഹദീസ് നോക്കൂ. റമളാന്‍ കൊണ്ട് ഉദ്ദേശിക്കപ്പെട്ട ആത്മശുദ്ധീകരണം തറാവീഹ് കൊണ്ട് എത്രമാത്രമാണ് സാധ്യമാകുന്നത്! കഴിഞ്ഞ കാലത്ത് ചെയ്ത പാപങ്ങള്‍ കഴുകി പുതിയ ജീവന്‍ നല്‍കുന്നു. വിശ്വാസിയായ ഒരടിമക്ക് സംസ്കൃത ആത്മാവുമായി പുതുജീവിതം ലഭിക്കുന്നതിനേക്കാള്‍ സന്തോഷമുള്ള മറ്റെന്തുണ്ട്?

ഇത്തരം സല്‍ക്കര്‍മങ്ങള്‍ കൊണ്ട് പൊറുക്കപ്പെടുന്ന ദോഷങ്ങള്‍ ഹറാമുകളല്ലാത്തവ യാണെന്നതാണ് പ്രബലമായ അഭിപ്രായം. വന്‍ ദോഷങ്ങള്‍ക്ക് പ്രത്യേക തൗബതന്നെ വേണം. ഇത് വിശ്വാസികള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്. തൗബ നടത്തുമ്പോള്‍ ചെയ്തുപോയ വന്‍കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി അവകളില്‍ നിന്ന് പിന്മാറി ഖേദം പ്രകടിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അപ്രകാരം, മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള അവകാശങ്ങള്‍ നല്‍കാനും ബാധ്യതയായ ആരാധനകള്‍ ഖളാഅ് വീട്ടാനും തൗബക്ക് മുമ്പേ സാധിക്കണം.

മറ്റൊരു ഹദീസ് കൂടി വായിക്കാം. ഒരാള്‍ തിരുനബി(സ്വ)യുടെയടുത്ത് വന്നു പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, അവിടുന്ന് പറഞ്ഞുതന്നാലും. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും അവിടുന്ന് അല്ലാഹുവിന്‍റെ റസൂലാണെന്നും ഞാന്‍ സാക്ഷ്യം വഹിച്ചു. അഞ്ചു വഖ്ത് നിസ്കരിച്ചു. സകാത്ത് കൊടുത്തു. റമളാനില്‍ നോമ്പും നിസ്കാരവും നിര്‍വഹിച്ചു. എങ്കില്‍ ഞാന്‍ ആരുടെ ഗണത്തിലാണ്? തിരുനബി(സ്വ)യുടെ മറുപടി: ‘സിദ്ദീഖീങ്ങളുടെയും ശുഹദാക്കളുടെയും ഗണത്തില്‍’ (ഇബ്നു ഹിബ്ബാന്‍, ഇബ്നു ഖുസൈമ, ബസ്സാര്‍).


ഏതൊരു വിശ്വാസിയെയും കുളിരു കൊള്ളിക്കുന്ന ഹദീസ് വാക്കുകളിലേക്ക് ശ്രദ്ധിച്ചില്ലേ. പ്രവാചക പദവിക്ക് ശേഷം ഉന്നത സ്ഥാനങ്ങളായി കണക്കാക്കുന്ന സിദ്ദീഖീങ്ങളുടെ സ്ഥാനവും കൂടാതെ ശുഹദാക്കളുടെ സ്ഥാനവും വാഗ്ദാനം ചെയ്യുന്നു. മുകളിലെ ഹദീസുകള്‍ കഴിഞ്ഞകാലവും വരുംജീവിതവും സമ്പന്നമാക്കാന്‍ തറാവീഹ് നിസ്കാരം കൊണ്ട് സാധ്യമാകുമെന്ന് പഠിപ്പിക്കുന്നുണ്ട്.

മാത്രമല്ല, ഇമാം ബുഖാരി(റ) ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ നബി(സ്വ) പറയുന്നു: ‘തറാവീഹ് ഫര്‍ളാക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.’ കാരണം അത്രമാത്രം സ്വഹാബികള്‍ തറാവീഹിനെ ആവേശത്തോടെ കണ്ടിരുന്നു. അതിനാല്‍ പിന്നീട് പരസ്യമായി തറാവീഹ് നിസ്കരിക്കാന്‍ തിരുനബി(സ്വ) പള്ളിയില്‍ വന്നില്ല.

പ്രവര്‍ത്തനരീതിയും സമയവും

ഏറ്റവും പരിശുദ്ധമായ മാസത്തിലെ മുഴുവന്‍ ദിവസങ്ങളിലും തറാവീഹ് നിര്‍വഹിക്കണം. ഓരോ സല്‍കര്‍മത്തിനും നിരവധി ഇരട്ടി പുണ്യങ്ങള്‍ നല്‍കപ്പെടുന്ന ഈ മാസത്തില്‍ നിര്‍വഹിക്കുന്ന തറാവീഹ് ഏറ്റവും മികച്ച സ്ഥാനമുള്ള ശാരീരിക ആരാധനകളില്‍ പെട്ടതാണ്. പരിശുദ്ധ ഖുര്‍ആനിന്‍റെ വാര്‍ഷിക മാസമായ റമളാനിലെ തറാവീഹിന്‍റെ നിര്‍വഹണം പരമാവധി ഖുര്‍ആന്‍ ഭാഗങ്ങള്‍ പാരായണം ചെയ്തു കൊണ്ടായിരിക്കണം. അതിന് അനുയോജ്യരായവരുടെ കൂടെ ജമാഅത്തായി നിര്‍വഹിക്കുന്നതാണ് ഏറ്റവും ഉത്തമം. ഒരു റക്അത്തില്‍ ഇരുപത്തേഴിരട്ടി പ്രതിഫലം നല്‍കപ്പെടുന്ന സംഘമായുള്ള നിസ്കാരത്തിന്‍റെ ഗണത്തിലാണ് തറാവീഹ് ഉള്‍പ്പെടുന്നത്.

തറാവീഹിന്‍റെ ജമാഅത്തിലുള്ള പുണ്യങ്ങളെ വിശദീകരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: ‘ഒരാള്‍ ഇമാമിനോടൊന്നിച്ച് നിസ്കരിച്ചു കഴിഞ്ഞാല്‍ ആ മുഴുവന്‍ രാത്രി നിന്ന് നിസ്കരിച്ച പ്രതിഫലം അവന് എഴുതപ്പെടും’ (അബൂദാവൂദ്).


നിര്‍വഹണരീതിയും സമയവും എല്ലാം തറാവീഹിന്‍റെ മഹത്ത്വം വിളിച്ചോതുന്നു. ഈ മഹത്തായ ഇബാദത്ത് നിര്‍വഹിക്കേണ്ടത് അല്‍പം സമയം എടുത്തിട്ടാവണമെന്ന് തറാവീഹ് എന്ന പദത്തില്‍ നിന്ന് തന്നെ ലഭിക്കുന്നുണ്ട്. ഇടയ്ക്കിടെ ആശ്വാസത്തിന് സമയം ചെലവഴിക്കുന്നത് എന്നാണ് തറാവീഹ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇമാം നവവി(റ) തറാവീഹിന്‍റെ അദ്കാറുകളെ കുറിച്ച് പറഞ്ഞത് സമകാലിക ലോകത്ത് ഓര്‍മപ്പെടുത്തുന്നത് ഉചിതമാണെന്ന് തോന്നുന്നു. ‘തറാവീഹ് നിസ്കാരം മറ്റു നിസ്കാരങ്ങള്‍ പോലെതന്നെ മുഴുവന്‍ അദ്കാറുകളും കൊണ്ടുവരേണ്ടതാണ്. അഥവാ വജ്ജഹ്ത്തു, പൂര്‍ണ അത്തഹിയാത്ത്, ശേഷമുള്ള ദിക്റുകള്‍ പോലോത്ത മുഴുവനും കൊണ്ടുവരണം. ഇത് വ്യക്തമായി അറിവുള്ള കാര്യമാണെങ്കിലും അധിക ജനങ്ങളും അവയെ നിസ്സാരവത്കരിച്ച് ഒഴിവാക്കുന്നതിനാലാണ് ഞാന്‍ ഉണര്‍ത്തുന്നത്’ (അല്‍അദ്കാറുന്നവവി).

ഏറ്റവും വലിയ ജിഹാദ്

യുദ്ധം കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ സ്വഹാബികളോട് നബി(സ്വ) പറഞ്ഞ ഒരു ചരിത്രമുണ്ട്: ‘നാം ചെറിയ യുദ്ധത്തില്‍ നിന്നു വലിയ യുദ്ധത്തിലേക്കാണ് മടങ്ങുന്നത്. അത് സ്വശരീരത്തോടുള്ള പോരാട്ടമാണ്.’ ബദ്ര്‍ യുദ്ധം നടന്ന മാസത്തില്‍ തന്നെയാണ് സ്വശരീരത്തോടും പിശാചിനോടുമുള്ള പോരാട്ടം ഗംഭീരമായി നടക്കേണ്ടത്. പകലില്‍ നോമ്പ് നോറ്റും രാത്രിയില്‍ നിന്ന് നിസ്കരിച്ചും പോരാട്ടം കെങ്കേമമാക്കി വിജയം വരിക്കണം.

ഇബ്നു റജബില്‍ ഹമ്പലി(റ) പറയുന്നു: റമളാനില്‍ ഒരു വിശ്വാസിക്ക് രണ്ട് യുദ്ധമുണ്ട്. നോമ്പ് നോറ്റ് കൊണ്ട് പകലിലൊന്നും നിസ്കാരം നിര്‍വഹിച്ചുകൊണ്ട് രാത്രിയില്‍ മറ്റൊന്നും. ഈ രണ്ട് യുദ്ധങ്ങള്‍ ഒരാള്‍ ഒരുമിച്ച് ചെയ്താല്‍ കണക്കില്ലാത്ത പ്രതിഫലം നല്‍കപ്പെടും (ലത്വാഇഫുല്‍ മആരിഫ്).


റമളാന്‍ മാസത്തില്‍ പ്രസ്തുത ജിഹാദില്‍ കൂടുതല്‍ പ്രയത്നിച്ച ഒരു പരിത്യാഗിയെ അല്‍ബിദായതു വന്നിഹായ പരിചയപ്പെടുത്തുന്നത് കാണുക: താബിഇയ്യായ പണ്ഡിതനും ഹിംസ്വിലെ ഇമാമുമായിരുന്നു ഖാലിദ്ബ്നു സഅദാന്‍(റ). അദ്ദേഹം നോമ്പുകാരനായിരിക്കേ നാല്‍പതിനായിരം തസ്ബീഹ് ചൊല്ലുന്നു. എല്ലാ രാത്രിയിലും ഖുര്‍ആനിന്‍റെ മൂന്നിലൊന്ന് ഭാഗം പാരായണം ചെയ്ത് തറാവീഹ് നിസ്കരിക്കുന്നു (അല്‍ബിദായതു വന്നിഹായ).


വിശ്വാസ പൂര്‍ത്തീകരണം

അഹ്ലുസ്സുന്നത്തി വല്‍ജമാഅ എന്നാല്‍ നബി(സ്വ)യുടെ തിരുസുന്നത്തിനെയും സ്വഹാബത്തിന്‍റെ ചര്യയെയും അനുധാവനം ചെയ്യുന്നവര്‍ എന്നാണര്‍ത്ഥം. ഞാനും എന്‍റെ സ്വഹാബത്തും നിലകൊണ്ട ആശയാദര്‍ശങ്ങളാണ് നേരായ വഴിയെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്.

ഏത് പുത്തനാശയക്കാരെ പരിശോധിച്ചാലും അവര്‍ അഹ്ലുസ്സുന്നയുമായി വേര്‍പിരിയുന്നത് സ്വഹാബികളുടെ കാര്യം വരുമ്പോഴാണ്. ഖവാരിജ്, റാഫിളുകള്‍, വഹാബികള്‍ തുടങ്ങിയ പുത്തനാശയക്കാരെല്ലാം ഇതിനുദാഹരണങ്ങളാണ്.

റാഫിളത്തിന് തറാവീഹ് സുന്നത്ത് തന്നെയില്ല. കാരണം അബൂബക്കര്‍ സിദ്ദീഖ്, ഉമര്‍(റ)നെയും തള്ളുന്നവരാണ് യഥാര്‍ത്ഥ റാഫിളുകള്‍. ഉമര്‍(റ) നടപ്പിലാക്കിയത് അവര്‍ക്ക് സുന്നത്താവാന്‍ പാടില്ലല്ലോ. ഇത്തരത്തിലുള്ളവ ശിയാക്കള്‍, വഹാബികള്‍ തുടങ്ങിയവരില്‍ നമുക്ക് ധാരാളം കാണാന്‍ കഴിയും. മൂത്ത റാഫിളുകള്‍ക്ക് തറാവീഹ് തന്നെ ഇല്ലാതിരിക്കുമ്പോള്‍ പകുതി റാഫിളിക്ക് ഉമര്‍(റ) നിലനിര്‍ത്തിയ ഇരുപത് പറ്റില്ല. റാഫിളിയ്യത് തലയില്‍ കയറിയ ഉമര്‍ മൗലവി പറഞ്ഞു: ‘മക്കത്തെ ഉമര്‍ തറാവീഹ് ഇരുപത് ആക്കിയെങ്കില്‍ വെളിയങ്കോട്ടെ ഉമര്‍ എട്ടാക്കുന്നു’. ഇത് സ്വഹാബത്തിനെ തിരസ്കരിക്കലല്ലെങ്കില്‍ പിന്നെന്താണ്?

ഇരുപത് റക്അത്ത്

ഇമാം നവവി(റ) എഴുതുന്നു: ഉമര്‍(റ)ന്‍റെ കാലത്ത് ജനങ്ങള്‍ റമളാനില്‍ ഇരുപത് റക്അത്തായിരുന്നു  തറാവീഹ് നിസ്കരിച്ചത് എന്ന സാഇബുബ്നു യസീദ്(റ)വില്‍ നിന്നുള്ള ഹദീസിനെ ഇമാം ബൈഹഖി(റ)യും മറ്റും സ്വഹീഹായ സനദോടെ റിപ്പോര്‍ട്ട് ചെയ്തത് നാം തെളിവായി എടുക്കുന്നു (ശറഹുല്‍ മുഹദ്ദബ്).

തറാവീഹ് ഇരുപത് റക്അത്ത് സുന്നത്താക്കിയതിന് പിന്നിലെ രഹസ്യം ഇബ്നു ഹജറുല്‍ ഹൈതമി(റ) കുറിച്ചു: മുഅക്കദായ റവാതിബ് സുന്നത്ത് നിസ്കാരങ്ങള്‍ പത്ത് റക്അത്താണ്. എന്നാല്‍ റമളാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ട മാസമായതിനാല്‍ തറാവീഹിനെ അവകളുടെ ഇരട്ടി എണ്ണമാക്കപ്പെട്ടു (തുഹ്ഫ).  ഒരു ദിവസത്തിലെ ഫര്‍ളായ പതിനേഴ് റക്അത്തും ശക്തമായ സുന്നത്തുള്ള വിത്റ് നിസ്കാരത്തില്‍ നിന്ന് മൂന്ന് റക്അത്തും കൂടിയ എണ്ണമാണ് ഇരുപത് ഈ തരത്തിലും അഭിപ്രായപ്പെട്ടിട്ടുണ്ട്.


റമളാനിലും അല്ലാത്തപ്പോഴുമുള്ള നബി(സ്വ)യുടെ നിസ്കാരത്തെ സംബന്ധിച്ച് ആഇശ(റ) പറയുന്ന ഹദീസാണ് റക്അത്തുകളുടെ എണ്ണം കുറക്കുന്നവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രധാന തെളിവ്. ‘നബി(സ്വ) റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനേക്കാള്‍ അധികരിപ്പിക്കാറില്ലായിരുന്നു’വെന്ന ഈ ഹദീസിന്‍റെ ആദ്യഭാഗത്തുള്ള ‘റമളാനും അല്ലാത്തപ്പോഴും’ എന്ന വാക്യംതന്നെ വിളിച്ചു പറയുന്നുണ്ട് ഇത് വിത്റിനെ സംബന്ധിച്ചാണെന്ന്. അത് ഇമാമുകള്‍ വ്യക്തമാക്കുകയും ചെയ്തു.


നേതാക്കള്‍ പറഞ്ഞത്

വഹാബികളുടെ ഏറ്റവും ഉന്നതരായ നേതാക്കള്‍ മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബും ഇബ്നുതൈമിയ്യയും പറയുന്നത് എത്ര റക്അത്താണെന്ന് പരിശോധിക്കാം.

ഇബ്നു തൈമിയ്യ വിശദമാക്കുന്നു: ഉമര്‍(റ)വിന്‍റെ  കാലത്ത് ഉബയ്യുബ്നു കഅബ്(റ) ജനങ്ങളുമായി ഇരുപത് റക്അത്ത് നിസ്കരിച്ചത് സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. അന്‍സ്വാരികള്‍ക്കും മുഹാജിറുകള്‍ക്കും ഇടയില്‍ ഇത്തരത്തില്‍ നിര്‍വഹിക്കപ്പെട്ടിട്ടും ഒരാള്‍പോലും എതിര്‍ത്തില്ല (മജ്മൂഉല്‍ ഫതാവാ).

മുഹമ്മദ്ബ്നു അബ്ദില്‍ വഹാബ് പറയുന്നു: അഹ്മദ് ബ്നു ഹമ്പല്‍(റ), ഇമാം ശാഫിഈ(റ) എന്നിവരുടെ അടുക്കല്‍ തറാവീഹ് ഇരുപത് റക്അത്താണ്. ഇമാം മാലിക്(റ) മുപ്പത്തിയാറാണെന്നും പറയുന്നു. എന്നാല്‍ നമുക്കുള്ള തെളിവ് ഉമര്‍(റ) ഉബയ്യ് ബ്നു കഅബ് (റ)വിന്‍റെ നേതൃത്വത്തില്‍ ഇരുപത് റക്അത്ത് സംഘടിപ്പിച്ചതാണ് (മുഖ്തസ്വറുല്‍ ഇന്‍സ്വാഫ്).

മാലിക്(റ) മുപ്പത്തിയാറാണെന്ന് പറയാന്‍ കാരണം മക്കയിലെ ആളുകള്‍ തറാവീഹില്‍ നിന്ന് ഓരോ നാല് റക്അത്ത് കഴിയുമ്പോഴും ഇടയില്‍ ത്വവാഫ് ചെയ്യാറുണ്ട്. എന്നാല്‍ മദീനക്കാര്‍ അതിനുപകരം നാല് റക്അത്ത് സുന്നത്ത് നിസ്കാരം നിര്‍വഹിക്കും. അതുകൂടി ചേര്‍ത്താണ് മുപ്പത്തിയാറ് എന്ന് ഇമാം മാലിക് (റ) പറഞ്ഞത്.

ചുരുക്കത്തില്‍, നാലു മദ്ഹബുകളും ഇരുപത് റക്അത്ത് തറാവീറിനെ സ്ഥിരപ്പെടുത്തുന്നു. ഇരുപതില്‍ കുറവാണ് തറാവീഹ് എന്നു പറയുന്നത് നാല് മദ്ഹബുകളുടെയും ഇജ്മാഇന് എതിരാണ്. നാല് മദ്ഹബിനും സ്ഥാപക നേതാക്കളായ ഇബ്നുതൈമിയ്യക്കും മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബിനും എതിരായിട്ട് പോലും വഹാബികള്‍ എട്ട് റക്അത്ത് വാദിക്കുന്നത് ശുദ്ധമതവിരോധമാണ്, അഥവാ റാഫിളത്തിന്‍റെ സ്വഹാബി തിരസ്കാരവാദം. അതിനാല്‍ തറാവീഹ് ഇരുപത് നിസ്കരിക്കുന്നത് പൂര്‍ണ അഹ്ലുസ്സുന്നയുടെ വക്താവായി പരിഗണിക്കപ്പെടാനുള്ള പ്രത്യക്ഷ മാര്‍ഗം കൂടിയാണ്.


അഹ്ലുസ്സുന്നത്തി വല്‍ജമാഅത്ത് ആരെന്ന് അനസുബ്നു മാലിക്(റ)നോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇവിടെ പ്രസക്തമാണ്: ശൈഖൈനി (അബൂബക്കര്‍-റ, ഉമര്‍-റ)യെ ഇഷ്ടപ്പെടുക, ഖത്നൈനി (ഉസ്മാന്‍-റ, അലി-റ)യെ അധിക്ഷേപിക്കാതിരിക്കുക, അംഗശുദ്ധി വരുത്തുമ്പോള്‍ ഖുഫ്ഫ തടവുക (ശറഹുല്‍ അഖാഇദ്) എന്നീ ശീലങ്ങളുള്ളവര്‍. ഖവാരിജുകള്‍ക്കും റാഫിളുകള്‍ക്കും സ്വഹാബികള്‍ തൃപ്തരല്ല. ശിയാക്കള്‍ ഖുഫ്ഫ തടവലുമില്ല. അതിനാല്‍ ഇവ സുന്നത്ത് ജമാഅത്തിന്‍റെ അടയാളമാണെന്ന് വ്യക്തം.


തെളിവുകള്‍ തിരിഞ്ഞുകുത്തുന്നു

തറാവീഹ് എട്ട് റക്അത്താണെന്ന് പറയാന്‍ ബിദ്അത്തുകാര്‍ തെളിവാക്കുന്ന വിത്റിന്‍റെ ഹദീസില്‍ റസൂല്‍(സ്വ) നാലു റക്അത്ത് ചേര്‍ത്തി  നിസ്കരിച്ചതായാണുള്ളത്. പക്ഷേ ബിദഇകള്‍ രണ്ട് വീതമാണ് നിസ്കരിക്കുന്നത്. സ്വഹാബികളെ മാത്രമല്ല തിരുചര്യയെയും ഇക്കൂട്ടര്‍ തള്ളുകയാണിവിടെ.

മാത്രമല്ല ഉമര്‍(റ)വാണ് പൊതുസ്വഭാവത്തില്‍ ഒരു ഇമാമിന്‍റെ കീഴില്‍ ഏകീകൃത ജമാഅത്ത് സ്ഥാപിച്ചത്. സിദ്ദീഖ്(റ)വിന്‍റെ കാലത്ത് ഇല്ലാത്ത മതപരമായ പുതിയചര്യ ഉമര്‍(റ) നടപ്പിലാക്കിയെന്ന് ചുരുക്കം. നബിദിനാഘോഷങ്ങള്‍ക്ക് റാലി നടത്തുന്നതും മറ്റും പുണ്യമുള്ള കാര്യമാണെങ്കില്‍ സ്വഹാബത്ത് എന്തുകൊണ്ട് നടത്തിയില്ല എന്ന വഹാബികളുടെ ചോദ്യം ബൂമറാങ്ങ് പോലെ അവരെത്തന്നെ തിരിഞ്ഞുകുത്തുകയാണിവിടെ. കാരണം ഇത്ര വലിയ സുന്നത്തായ പൊതുകര്‍മം സിദ്ദീഖ്(റ)ന് അറിയാതെയും ലഭിക്കാതെയും നഷ്ടപ്പെട്ടു പോയോ? എന്നാല്‍ സല്‍കര്‍മമാണെന്ന് തെളിവുകളിലൂടെ ബോധ്യപ്പെട്ടാല്‍ നാം പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ചുരുക്കത്തില്‍, തറാവീഹ് നിര്‍വഹിക്കുന്നവര്‍ക്ക് വിവിധ രീതിയിലുള്ള നിരവധി ഗുണങ്ങള്‍ ഒരുമിച്ചുകൂട്ടാനാകും.

യുക്തിവാദം'ഇച്ഛാ സ്വാതന്ത്ര്യം: ദാർശനിക വിശകലനം●

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഇച്ഛാ സ്വാതന്ത്ര്യം: ദാർശനിക വിശകലനം● ശുകൂര്‍ സഖാഫി വെണ്ണക്കോട് 0 COMMENTS

ഇസ്ലാം വിരോധികളും പരിഷ്കരണവാദികളും നിരന്തരം വിമര്‍ശിക്കുകയും സംശയങ്ങളുന്നയിക്കുകയും ചെയ്യുന്ന വിഷയമാണ് വിധിവിശ്വാസം. ദൈവവിധിയെയും മനുഷ്യ സ്വാതന്ത്ര്യത്തെയും സംബന്ധിച്ച ഇസ്ലാമിക വീക്ഷണം ശരിക്കും മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് അവരുടെ വെപ്രാളത്തിനു കാരണം.

മനുഷ്യന്‍ നന്നാകുന്നതും ചീത്തയാകുന്നതും വിജയിക്കുന്നതും പരാജയപ്പെടുന്നതും അല്ലാഹുവിന്‍റെ മുന്‍വിധി അങ്ങനെ ആയതുകൊണ്ടാണോ? മനുഷ്യന് അതില്‍ യാതൊരു പങ്കുമില്ലേ? തെറ്റ് ചെയ്യാന്‍ വിധിക്കപ്പെട്ടവന്‍ നന്മ ചെയ്യാന്‍ എങ്ങനെ സാധിക്കും? എല്ലാം ദൈവഹിതം പോലെ മാത്രമേ നടക്കുകയുള്ളൂവെങ്കില്‍ പിന്നെ ആരാധിക്കുന്നതും ആരാധിക്കാതിരിക്കുന്നതും തമ്മില്‍ മാറ്റമില്ലല്ലോ?


മുസ്ലിംകള്‍ വിശ്വസിക്കുന്ന വിധിവിശ്വാസ(ഖദ്ര്‍-ഖളാഅ്)വുമായി ബന്ധപ്പെടുത്തി എക്കാലത്തെയും മതവിരോധികളും ചില അല്‍പജ്ഞരായ വിശ്വാസികള്‍ പോലും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചോദ്യങ്ങളാണ് മുകളിലുദ്ധരിച്ചത്. മതനിരാസത്തിന്‍റെ മുഖമുദ്രയണിഞ്ഞ ഭൗതിക യുക്തിവാദികളുടെ വിമര്‍ശനം കാണുക: ‘മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനാണ്. സ്വന്തവും സ്വതന്ത്രവുമായ ഇച്ഛയോ തീരുമാനശേഷിയോ ആര്‍ക്കുമില്ല. പ്രകൃതിയിലുള്ള മറ്റെല്ലാ വ്യവസ്ഥകളെയും പോലെ ഒരു വ്യവസ്ഥയാണ് അലംഘനീയമായ വിധിയുടെ ഇരയാണവന്‍. പ്രകൃതിയുടെ സാമാന്യ നിയമങ്ങള്‍ക്ക് മനുഷ്യന്‍ കീഴ്പ്പെട്ടിരിക്കുന്നു’ ഇവാന്‍ പാവ്ലോവ എന്ന എഴുത്തുകാരന്‍റെ വിമര്‍ശനമാണിത് (Psychologic Experimental page: 39).

രണ്ടു കാര്യങ്ങളിലൂടെ മുകളിലുന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താം: (1) ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ രോഗി മരിക്കുമെന്ന് വിദഗ്ധനായ ഡോക്ടര്‍ ഒരു രോഗിയെക്കുറിച്ച് പറയുകയും അതുപോലെ രോഗി മരിക്കുകയും ചെയ്തു. ഇവിടെ ഡോക്ടര്‍ കൊല നടത്തിയെന്ന് പറയാമോ? (2) കുട്ടി പരീക്ഷയില്‍ തോല്‍ക്കുമെന്ന് ക്ലാസ് അധ്യാപകന്‍ നേരത്തെ വിധിയെഴുതിയത് പോലെ സംഭവിച്ചാല്‍ അധ്യാപകന്‍ മുന്‍കൂട്ടി വിധിയെഴുതിയത്കൊണ്ട് തോറ്റതാണെന്ന് പറയാമോ? ഇല്ല! ഒരിക്കലുമില്ല. ഈ രണ്ടു സംഭവത്തിലും മുന്‍വിധി ഉണ്ടായതല്ല മരണത്തിനും പരാജയത്തിനും കാരണം. വിശദമായ വിശകനത്തിന് വിധേയമാക്കേണ്ട വിഷയമാണിത്.


വിധിയിലുള്ള വിശ്വാസം ഈമാനിന്‍റെ – ദൈവവിശ്വാസത്തിന്‍റെ അനിവാര്യഘടകമാണ്. പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവുണ്ട്. അവന്‍ സ്ഥലകാല പരിമിതികള്‍ക്കതീതനും സര്‍വജ്ഞനും സര്‍വ്വശക്തനുമാണ്. അവന്‍റെ തീരുമാനപ്രകാരമല്ലാതെ ലോകത്ത് ഒന്നും നടക്കില്ല. ജനനവും മരണവും ചലന നിശ്ചലനങ്ങളും വിജയ പരാജയങ്ങളുമെല്ലാം നിര്‍ണയിക്കുന്നത് അല്ലാഹുവാണ്. പ്രപഞ്ചാധികാരിയായ അല്ലാഹു മനുഷ്യനെപ്പോലെ സംഭവങ്ങള്‍ നടന്നുകഴിഞ്ഞശേഷം അറിയുന്നവനും സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ നിസ്സഹായനുമാണെങ്കില്‍ അവന്‍ ഒരിക്കലും ജഗന്നിയന്താവാകില്ല. മറിച്ച് അവന്‍ മുമ്പിലും പിമ്പിലുമുള്ളത് അറിയുന്നവനാകണം. ആകാശ ഭൂമികളിലെ പരമാണുവിനേക്കാള്‍ ചെറിയതുപോലും അറിയാതെ പോകരുത്. എല്ലാം നല്‍കുന്നതും എടുത്തുക്കളയുന്നതും നിയന്ത്രിക്കുന്നതും അവന്‍ തന്നെയാകണം. സര്‍വവും അല്ലാഹുവാണെന്ന് മുസ്ലിം അചഞ്ചലമായി വിശ്വസിക്കുകയും ചെയ്യുന്നു.

നന്മ-തിന്മ വിവേചനം

ജന്മനാ തന്നെ മനുഷ്യനില്‍ നന്മ-തിന്മാ വിവേചനശേഷി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘അല്ലാഹു ആത്മാവിനെ സന്തുലിതമാക്കി. അതിന് ധര്‍മ്മാധര്‍മബോധനം നല്‍കി’ (അശ്ശംസ്: 7,8). ‘നാമവന് വ്യക്തമായ രണ്ട് വഴികള്‍ കാണിച്ചുകൊടുക്കുകയും ചെയ്തില്ലയോ?’ (അശ്ശംസ്: 10).

നന്മയും തിന്മയുമായ രണ്ട് വഴികളെക്കുറിച്ചാണ് ഖുര്‍ആന്‍ പറയുന്നത്. മനുഷ്യര്‍ക്കെല്ലാം തെറ്റും ശരിയും ധര്‍മവും അധര്‍മവും തിരഞ്ഞെടുത്ത് സന്മാര്‍ഗിയും ദുര്‍മാര്‍ഗിയുമാകാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് മേല്‍സൂക്തങ്ങളുടെ സൂചന. ‘ആര് സന്മാര്‍ഗം സ്വീകരിക്കുന്നുവോ അത് അവന്‍റെ ഗുണത്തിന് വേണ്ടിയാണ്. ആര് ദുര്‍മാര്‍ഗിയാകുന്നുവോ അതിന്‍റെ ദോഷവും അവന്തന്നെ’ (അല്‍ഇസ്റാഅ്: 15).


അല്ലാഹു ആരെയും ഒന്നിനും ഒരിക്കലും നിര്‍ബന്ധിക്കുന്നില്ല. അവന്‍ തിരുനബി(സ്വ)യോട് പ്രഖ്യാപിക്കുവാന്‍ പറയുന്നത് ഇപ്രകാരമാണ്: ‘പറയുക, ഇത് തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമതമാണ്. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം’ (അല്‍കഹ്ഫ്: 29).

ഓരോരുത്തര്‍ക്കും അവരുടെ പ്രവര്‍ത്തനത്തിന് പ്രതിഫലം ലഭിക്കും. നന്മ ചെയ്തവര്‍ക്കു നന്മയും സ്വര്‍ഗവും തിന്മ പ്രവര്‍ത്തിച്ചവര്‍ക്ക് ചീത്ത പ്രതിഫലവും നരകവും. ഒരിക്കലും ഒരാളോടും അവന്‍ അക്രമം പ്രവര്‍ത്തിക്കുകയില്ല. വിശുദ്ധ ഖുര്‍ആന്‍ 45/28, 27/90, 41/46 തുടങ്ങിയ ഒട്ടേറെ സൂക്തങ്ങളില്‍ ഇതേ ആശയം വിവിധ രൂപത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ഇസ്ലാമിക വീക്ഷണത്തില്‍ മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനോ കേവലം വിധിയുടെ കയ്യിലെ പാവയോ (ആരോപകരുടെ ഭാഷയില്‍) അല്ലെന്ന് ചുരുക്കം. തന്‍റെ ജീവിതമാര്‍ഗം തീരുമാനിക്കാനും തെരഞ്ഞെടുക്കാനും ഓരോരുത്തര്‍ക്കും അനുവാദവും സ്വാതന്ത്ര്യവുമുണ്ട്. താനെന്ത് കുടിക്കണം, കുടിക്കരുത്, തിന്നണം, തിന്നരുത്, എന്ത് കാണണം കാണരുത്, കേള്‍ക്കണം, കേള്‍ക്കരുത്, എന്ത് പറയണം, പറയരുത്, ചെയ്യണം ചെയ്യരുത് എങ്ങനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവെ അനുസരിക്കാനും ധിക്കരിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം നന്നായി ജീവിക്കുന്നവര്‍ക്ക് മോക്ഷവും ചീത്തയായി ജീവിക്കുന്നവര്‍ക്ക് ദ്വിലോക ശിക്ഷയും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുമുണ്ട്.


ഒരാളുടെയും വിജയ പരാജയങ്ങള്‍ നിര്‍ബന്ധപൂര്‍വം അല്ലാഹു അടിച്ചേല്‍പ്പിക്കുകയല്ല. ഓരോരുത്തരും അവരുടെ ഇഷ്ടാനുസരണം സ്വര്‍ഗവും നരകവും നേടിയെടുക്കുകയാണ്. സ്വന്തം തീരുമാനങ്ങളുടെയും കര്‍മങ്ങളുടെയും രണ്ടിലൊന്നിന്‍റെ അവകാശിയായിത്തീരുകയാണ്.

മനുഷ്യന്‍ നന്മ ചെയ്യാനുദ്ദേശിച്ചാല്‍ അതിന് സാധിക്കാത്തവിധത്തിലോ തിന്മ ഉദ്ദേശിച്ചില്ലെങ്കിലും അത് ചെയ്യുന്ന രീതിയിലോ ആരെയും അല്ലാഹു സൃഷ്ടിച്ചിട്ടില്ല. ഇഷ്ടാനുസരണം സന്മാര്‍ഗവും ദുര്‍മാര്‍ഗവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നില്ലെങ്കില്‍ അവനോട് വല്ലതും കല്‍പിക്കുകയോ വിരോധിക്കുകയോ ചെയ്യുന്നതിന് അര്‍ത്ഥമുണ്ടാകുമായിരുന്നില്ല.

മനുഷ്യനെ പടച്ച് പരിപാലിക്കുകയും അവന് അനിവാര്യമായതെല്ലാം ആവശ്യാനുസൃതം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അല്ലാഹുവിന് എല്ലാം മുന്‍കൂട്ടി അറിയാന്‍ കഴിയും. ഒരിക്കലും പിഴക്കാതെ കൃത്യമായി പറയാനും കഴിയും. അതിനാണ് ദൈവവിധി എന്ന് പറയുന്നത്.

നന്നാകുന്നതും ചീത്തയാകുന്നതും അല്ലാഹുവിന്‍റെ വിധിപ്രകാരമാണ് എന്നതിന്‍റെ അര്‍ത്ഥം അല്ലാഹു വിധിച്ചതിനാല്‍ മനുഷ്യന്‍ നന്നായെന്നോ ചീത്തയായെന്നോ അല്ല. അല്ലാഹു ഭൂതവും വര്‍ത്തമാനവും ഭാവിയും ഒരു വ്യത്യാസവുമില്ലാതെ അറിയാവുന്നവനാണ് എന്നല്ല അത്തരം സമയക്രമങ്ങള്‍ തന്നെ ബാധിക്കാത്തവനാണ്. ലോകത്തിന്‍റെ ഭാവിയും ഏതൊരു മനുഷ്യന്‍റെ ഭാവിയും അല്ലാഹുവിന് വസ്തുനിഷ്ഠമായി അറിയാം. ഒരു വ്യക്തി നല്ലത് ചെയ്യുമെന്നും അക്കാരണത്താല്‍ അവന്‍ സ്വര്‍ഗം അര്‍ഹിക്കുമെന്നും അല്ലാഹുവിന് വ്യക്തമായറിയും. മറ്റൊരാള്‍ കുറ്റവാളിയാകുമെന്നും അതുകാരണം നരകാവകാശിയാകുമെന്നും മുന്‍കൂട്ടി അവനറിയും. ഇങ്ങനെ മുന്‍കൂട്ടിയുള്ള അല്ലാഹുവിന്‍റെ പ്രവചനമാണ് അവന്‍റെ വിധി. ഭാവിയെക്കുറിച്ചുള്ള മുന്‍റിപ്പോര്‍ട്ടും നിരീക്ഷണവുമാണ് മുന്‍വിധിയെന്ന് പറയുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പത്രപ്രവര്‍ത്തകരുടേതോ നിരീക്ഷണശാസ്ത്രങ്ങളുടേതോ പോലെയല്ല. അവരുടേത് ശരിയും തെറ്റുമാകാം. കേവല സാധ്യതകളും നിരീക്ഷണങ്ങളും മാത്രമാകും. അല്ലാഹുവിന്‍റെ മുന്നറിവ് നിരീക്ഷണവും ഒരിക്കലും തെറ്റുകയില്ല. തെറ്റിയിട്ടുമില്ല. കാരണം അവന്‍ സര്‍വജ്ഞനും സര്‍വഭൂതാതീതനുമാണ്.


അല്ലാഹു ഫലങ്ങളെ മാത്രം മുന്‍കൂട്ടി വിധിച്ചുവെന്ന് വിശ്വസിക്കുന്നതല്ല വിധിവിശ്വാസം. ഫലങ്ങളെയെന്ന പോലെ അതിന്‍റെ കാരണങ്ങളെയും അവന്‍ വിധിച്ചിരിക്കുന്നു. നല്ല മാങ്ങയുണ്ടാകുമെന്ന് വിധിയുണ്ടെങ്കില്‍ തൈ വെച്ച് മാവുണ്ടായി പുഷ്പിക്കുമെന്നും ഒപ്പം വിധിയുണ്ടാകും. അമ്പാനി പണക്കാരനാവുമെന്ന് വിധിയുണ്ടെങ്കില്‍ അയാള്‍ അതിസമര്‍ത്ഥനായ വ്യവസായി ആയിരിക്കുമെന്നതും വിധി തന്നെയാണ്. ഐന്‍സ്റ്റീന്‍ സയന്‍റിസ്റ്റാവുമെന്നത് വിധിയാണെങ്കില്‍ അദ്ദേഹത്തിന് അസാമാന്യബുദ്ധിശക്തിയും സ്ഥിരോത്സാഹവും ഉണ്ടായിരുന്നുവെന്നതും വിധിയുടെ ഭാഗം തന്നെയാണ്.

അബൂബക്ര്‍ സിദ്ദീഖ്(റ) സ്വര്‍ഗാവകാശിയാകുമെന്ന വിധി അദ്ദേഹം സത്യവാനും ത്യാഗിവര്യനുമായിരിക്കുമെന്ന വിധിയോട് ബന്ധപ്പെട്ടിരിക്കുന്നു. അബൂജഹ്ല്‍ നരകാവകാശിയാകുമെന്ന ദൈവവധി അയാള്‍ ധിക്കാരിയും അധര്‍മിയുമായിരിക്കുമെന്ന വിധിയുടെ ഫലമാണ്. രണ്ട് പേരും സ്വമേധയാ ഭിന്നമായ രണ്ട് മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്തു. ആ വഴികളുടെ സ്വാഭാവിക ഫലങ്ങള്‍ അവര്‍ അനുഭവിക്കുകയും ചെയ്യുന്നു. ഇതില്‍ ദൈവവിധിയെ ക്രൂരമായി ചിത്രീകരിക്കാന്‍ യാതൊന്നുമില്ല.

അല്ലാഹു നേരത്തെ വിധിച്ചത് കൊണ്ട് മാത്രം വിജയിക്കുകയോ പരാജയപ്പെടുകയോ അല്ല. വിജയ-പരാജയങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞതുകൊണ്ട് അല്ലാഹു അത് മുന്‍കൂട്ടി പറഞ്ഞുവെക്കുകയാണുണ്ടായതെന്ന് സാരം. ഇവിടെ വിധിയെ പഴിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ലെന്ന് താഴെ പറയുന്ന ഉദാഹരണത്തിലൂടെ എളുപ്പം മനസ്സിലാകും.

ഒരു പ്രഗത്ഭനായ അധ്യാപകന്‍ കുറച്ച് വിദ്യാര്‍ത്ഥികളുമായി നിരന്തരം ബന്ധപ്പെട്ടു അവര്‍ക്ക് മാതൃകായോഗ്യനായ അധ്യാപകനായി വര്‍ഷങ്ങളോളം സേവന നിരതനായി ജോലി ചെയ്തു. വിദ്യാര്‍ത്ഥികളുടെ വിവിധ കഴിവുകളും കഴിവുകേടുകളും ബുദ്ധിശക്തിയും മനോഭാവവും അഭിരുചിയും വ്യക്തവും വസ്തുനിഷ്ഠവുമായി അദ്ദേഹത്തിന്നറിയുകയും ചെയ്യും. പരീക്ഷയടുത്തപ്പോള്‍ അധ്യാപകന്‍ ചില പ്രവചനങ്ങള്‍ നടത്തി. പരീക്ഷയുടെ വിഷയവും ചോദ്യത്തിന്‍റെ ശൈലിയുമെല്ലാം നന്നായറിയുന്ന അദ്ദേഹം വിധി പ്രസ്താവിച്ചു. ഇന്നയിന്ന കുട്ടികള്‍ ഉന്നത മാര്‍ക്ക് നേടി വിജയിക്കും. ഇന്നയിന്ന കുട്ടികള്‍ ഇത്രമാര്‍ക്ക് വാങ്ങി കഷ്ടിച്ച് ജയിക്കും. മറ്റു ചിലര്‍ പരാജയപ്പെടുകയും ചെയ്യും. ഇത് കൃത്യമായി അദ്ദേഹം എഴുതിവെക്കുകയും ചെയ്തു. പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ അധ്യാപകന്‍റെ മുന്‍കൂട്ടിയുള്ള വിധിയെഴുത്ത് കൃത്യമായി പുലര്‍ന്നു! ഇത് പലപ്പോഴും സംഭവിക്കാറുള്ള വസ്തുതയാണ്.


ഇവിടെ പരാജയപ്പട്ട കുട്ടികള്‍ക്ക് തങ്ങളുടെ പരാജയത്തിന് കാരണം അധ്യാപകന്‍റെ മുന്‍വിധിയാണെന്ന് ആക്ഷേപമുന്നയിക്കാന്‍ കഴിയുമോ? വിജയിച്ചവന് തന്‍റെ വിജയത്തിന് കാരണം അധ്യാപകന്‍റെ പ്രവചനമാണെന്ന് സമ്മതിക്കാനൊക്കുമോ? ഇല്ല. ഒരിക്കലുമില്ല. ഇതുപോലെ തന്നെ അല്ലാഹു നടത്തുന്ന പാരത്രിക ലോകപരീക്ഷയില്‍ ആരെല്ലാം വിജയിക്കുമെന്നും തോല്‍ക്കുമെന്നും അവനറിയാം. അത് അവന്‍ രേഖാമൂലം പ്രഖ്യാപിച്ച് കൈകാര്യം ചെയ്യുന്ന മലക്കുകള്‍ക്ക് കൈമാറുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഓരോരുത്തരും വ്യക്തിപരമായി താന്‍ ഏത് വിഭാഗത്തിലാണെന്ന് സ്വന്തത്തില്‍ അറിഞ്ഞിട്ടില്ലെന്നേയുള്ളൂ.

തോറ്റവന്‍റെ പരാജയത്തിന് കാരണം നേരത്തെ അധ്യാപകനല്ലാത്തതുപോലെ ഇവിടെ അല്ലാഹുവുമല്ല. പക്ഷേ, ഒരു വ്യത്യാസമുണ്ട്. ഏത് പ്രഗത്ഭനായ അധ്യാപകനാണെങ്കിലും ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ നിഗമനങ്ങളും വിധിപ്രസ്താവങ്ങളും തെറ്റാം. എന്നാല്‍ സര്‍വജ്ഞനായ അല്ലാഹുവിന് തെറ്റ് പറ്റില്ല. അവന്‍റെ തീരുമാനങ്ങള്‍ക്ക് എതിര് സംഭവിക്കുകയുമില്ല. ഇതാണ് വിധിക്കെതിരെ ഒന്നും നടക്കില്ലെന്ന് വിശ്വാസികള്‍ വിളിച്ചുപറയുന്നത്.

ചുരുക്കത്തില്‍ വിധി എന്നത് മനുഷ്യനെ ചീത്തയാക്കാനോ നന്നാക്കാനോ ഉള്ള നിര്‍മാണപരമായ ഉത്തരവല്ല. മറിച്ച്, ഭാവിയില്‍ എന്ത് സംഭവിക്കുമെന്നതിന്‍റെ വ്യക്തമായ റിപ്പോര്‍ട്ടാണ്. എന്ത് സംഭവിക്കണമെന്നതിന്‍റെ ഉത്തരവല്ല. അല്ലാഹുവിന്‍റെ റിപ്പോര്‍ട്ട് തെറ്റുക സാധ്യമല്ലാത്തതിനാല്‍ അതേപ്പറ്റി മുസ്ലിംകള്‍ ‘വിധി’ എന്ന് പറയുന്നു. ഏഴ് ദിവസത്തിനകം രോഗി മരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. അതുപോലെ രോഗി മരിക്കുകയും ചെയ്തു. എന്നാലിവിടെ ഡോക്ടര്‍ പറഞ്ഞതുകൊണ്ടാണ് എന്ന് വാദിക്കുന്നത് പോലെയാണ് അല്ലാഹു വിധിച്ചതുകൊണ്ടാണ് പരാജയപ്പെടുന്നത് എന്ന് പറയുന്നത്. പക്ഷേ, രോഗി മരിക്കുമെന്ന ഡോക്ടറുടെ വിധി പോലെയല്ല അല്ലാഹുവിന്‍റെ വിധി. ഡോക്ടര്‍ക്ക് തെറ്റാം. അല്ലാഹുവിന് ഒരിക്കലും തെറ്റുകയില്ല.

മനുഷ്യന്‍ നന്നാകാനും ചീത്തയാകാനും കഴിവ് നല്‍കുന്നത് അല്ലാഹു തന്നെയാണ്. നന്മ ആഗ്രഹിക്കുന്നവനും നന്നാകാം. തിന്മ കൊതിച്ചവന് ചീത്തയാവുകയുമാകാം. പരീക്ഷ എഴുതാന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പേനയും പേപ്പറും നല്‍കുന്ന ചിലര്‍ അതില്‍ തെറ്റെഴുതുന്നു. ചിലര്‍ ശരിയും. തെറ്റി എഴുതിയവര്‍ പരാജയപ്പെടുന്നു. ശരി എഴുതിയവര്‍ വിജയിക്കുന്നു. നീതിപൂര്‍വ്വം പരീക്ഷ നടക്കണമെങ്കില്‍ എല്ലാവര്‍ക്കും കടലാസും പുസ്തകവും വേണം. ഇതുപോലെ അല്ലാഹു എല്ലാവര്‍ക്കും കാണാന്‍ കഴിവുള്ള കണ്ണ് കൊടുത്തു. ചിലര്‍ അതുകൊണ്ട് നന്മ കണ്ടു, ചിലര്‍ തിന്മയും. ഒന്നാം വിഭാഗം വിജയിച്ചു. രണ്ടാം കക്ഷി തോല്‍ക്കുകയും ചെയ്തു. പേനയുടെയും പേപ്പറിന്‍റെയും സ്ഥാനത്താണിവിടെ കണ്ണ്. കടലാസും  പേനയും നല്‍കിയതാണ് പരാജയത്തിന് കാരണമെന്ന് പറയാനാകുമോ? ഇല്ല! ഞങ്ങള്‍ക്ക് കണ്ണ് ലഭിച്ചതാണ് തിന്മ കാണാന്‍ കാരണമെന്ന് ആരോപിക്കാനാവുമോ? അതുമില്ല. അവര്‍ക്ക് ലഭിച്ചതുപോലെയുള്ള പേപ്പറിലെഴുതി ഒരു വിഭാഗം വിജയിച്ചിട്ടുണ്ട്. ഒരു വിഭാഗം കണ്ണ് കൊണ്ട് നന്മ കണ്ടിട്ടുമുണ്ട്. മനുഷ്യന്‍റെ പ്രവര്‍ത്തനമാണ് എല്ലാറ്റിനും കാരണമെന്ന് ചുരുക്കം. അവനാണ് രക്ഷാശിക്ഷകള്‍ക്ക് യഥാര്‍ത്ഥ കാരണക്കാരന്‍. അല്ലാഹു അല്ല ഒരിക്കലും. കണ്ണ് കൊടുത്തുകൊണ്ട് തന്നെയാകണം തിന്മ കാണരുതെന്നും നന്മ കാണണമെന്നുമുള്ള നിര്‍ദ്ദേശം നല്‍കുന്നത്. കണ്ണില്ലാത്തവനോട് കാണാനോ കാണാതിരിക്കാനോ നിര്‍ദ്ദേശിക്കുന്നത് ബുദ്ധിപൂര്‍വമല്ല. ഒരുത്തന് ലഭിക്കുന്ന കണ്ണ് കൊണ്ട് അവന്‍ തന്മ കാണുമെന്നത് മുമ്പേ അല്ലാഹുവിന്നറിയാം. പക്ഷേ, അവനെ തൊണ്ടിസഹിതം പിടിക്കണം. അവനെതിരില്‍ രേഖ അവന്‍ തന്നെയുണ്ടാക്കണം. ഇതാണ് കണ്ണ് കൊടുക്കുന്നതിലുള്ള യുക്തി.


കൊല നടത്തുന്നവന് അല്ലാഹു കഴിവ് നല്‍കുന്നു. പക്ഷേ, ആ കഴിവ് ഉപയോഗിച്ച് കൊല നടത്തരുതെന്ന് അവനോട് നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദ്ദേശം ബുദ്ധിപൂര്‍വമാകാന്‍ അവന് കഴിവ് കൊടുത്തേ തീരൂ. കൊല നടത്താനുള്ള യാതൊരു കഴിവുമില്ലാത്തവനോട് നീ കൊല ചെയ്യരുതെന്ന നിര്‍ദേശത്തിന്നര്‍ത്ഥമില്ല. കാലില്ലാത്തവനോട് നീ രണ്ടു കാലില്‍ നടക്കണമെന്ന് നിര്‍ബന്ധിക്കുന്നതില്‍ കഴമ്പില്ലല്ലോ. കൊല ചെയ്യുന്നവന്‍, അവന് ലഭിക്കുന്ന കഴിവ് കൊലക്ക് ഉപയോഗിക്കുമെന്ന് അല്ലാഹുവിന് മുന്‍കൂട്ടി അറിയാം. എന്നാല്‍ ഇത് അവനെകൊണ്ട് അംഗീകരിപ്പിക്കാനും അവനെ തൊണ്ടിസഹിതം പിടിക്കൂടാനുമാണ് അതിനുള്ള കഴിവ് അല്ലാഹു കൊടുക്കുന്നത്. കൈക്കൂലി വാങ്ങുന്നവരെ രഹസ്യവിഭാഗം അടയാളപ്പെടുത്തിയ പണം കൊടുത്ത് വലയിലാക്കുന്ന പോലെ.

അല്ലാഹുവിന്‍റെ മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ മാത്രം അവനെ ശിക്ഷിക്കുകയാണെങ്കില്‍ ഞാന്‍ നിരപരാധിയാണെന്നും നിന്‍റെ വിധി ഏകപക്ഷീയമാണെന്നും അവന്‍ പറയാന്‍ സാധ്യതയുണ്ട്. തെറ്റ് അവന്‍ തന്നെ ചെയ്തസ്ഥിതിക്ക് ഇങ്ങനെ വാദിക്കാന്‍ അവന് കഴിയില്ല. അടയാളപ്പെടുത്തിയ നോട്ട് കൈക്കൂലി കൊടുക്കുമ്പോള്‍ അത് വേറെ വഴിക്ക് ലഭിച്ചതാണെന്ന് നമ്പറിട്ട ഉദ്യോഗസ്ഥരോട് കൈക്കൂലി വാങ്ങിയവന് പറയാനൊക്കില്ല.

അതു മാത്രമല്ല, അല്ലാഹു തന്നെ മനുഷ്യന് കഴിവ് കൊടുക്കുമ്പോഴേ അവനോട് ഇന്നത് ചെയ്യണമെന്നും ഇന്നത് ചെയ്യരുതെന്നും പറയാന്‍ അല്ലാഹുവിന് അവകാശമുണ്ടാകൂ. അവന്‍റെയോ മറ്റൊരു ശക്തിയുടെയോ സ്വന്തമായ കഴിവ് മനുഷ്യന്‍ ഉപയോഗിക്കുമ്പോള്‍ അതേപ്പറ്റി പറയാന്‍ അല്ലാഹുവിന് അധികാരമുണ്ടാകില്ല. ഞാന്‍ എന്‍റെ സ്വന്തം കഴിവ് കൊണ്ട് അല്ലെങ്കില്‍ നിന്‍റെ യാതൊരു ഇടപെടലും കൂടാതെ മറ്റൊരാള്‍ എനിക്ക് നല്‍കിയ കഴിവ് കൊണ്ട് തെറ്റോ ശരിയോ ചെയ്താല്‍ നിനക്കെന്താണ്? നീ തരുന്നതിനെ പറ്റി മാത്രം നീ അന്വേഷിച്ചാല്‍ മതി. എന്ന് മനുഷ്യന്‍ പറഞ്ഞേക്കും. ഇത് പറയാതിരിക്കാനും ഇത്തരം ന്യായീകരണങ്ങള്‍ അപ്രസക്തമാകാനുമാണ് അല്ലാഹു തന്നെ സൃഷ്ടിച്ചതും അവന് എന്തു ചെയ്യാനും ഏതില്‍ നിന്നും ഒഴിഞ്ഞുമാറാനുമുള്ള കഴിവും സ്വാതന്ത്ര്യവും അല്ലാഹു തന്നെ കൊടുത്തതും.

വിധിവിശ്വാസം വിപത്തുകളെ തടയും

എല്ലാം എന്‍റെ വിധിയാണെന്ന് കരുതി നിഷ്ക്രിയനാകണമെന്ന് മതം പറയുന്നില്ല. വികലമായ വിധിവിശ്വാസം ആലസ്യത്തിലേക്കും കര്‍മശൂന്യതയിലേക്കും വഴിയൊരുക്കും. യഥാര്‍ത്ഥ വിധിവിശ്വാസം കര്‍മപ്രേരകമായും മനശ്ശാന്തിയുടെ കാരണമായും വര്‍ത്തിക്കുകയും ചെയ്യും. അവര്‍ തങ്ങളുടെ വിധിയില്‍ തീര്‍ത്തും തൃപ്തരും സ്വസ്ഥരും നിര്‍ഭയരുമായിരിക്കും. അനുകൂലമോ പ്രതികൂലമോ എന്നത് അവര്‍ക്ക് അപ്രസക്തമായിരിക്കും. വേദനകളും വേവലാതികളും വിതുമ്പലും വിഹ്വലതകളും വിധിയിലൊരു വ്യത്യാസവും വരുത്തുകയില്ലല്ലോ. അവര്‍ നഷ്ട സന്ദര്‍ഭങ്ങളിലും സൗഭാഗ്യങ്ങളിലും വിലപിച്ച് കാലം കഴിക്കുകയില്ല. അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വസ്ഥചിത്തരായി പുതിയ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നു. ഇന്നലെകളിലെ നഷ്ടങ്ങളോര്‍ത്ത് നെടുവീര്‍പ്പിടുകയല്ല, അവയെ വര്‍ത്തമാന ക്രിയകളിലും ഭാവികര്‍മങ്ങളിലും അനുഗുണമാക്കി മാറ്റുകയാണ് വിശ്വാസി ചെയ്യേണ്ടത്.

തിരുനബി(സ്വ) പറയുന്നു: ‘വിശ്വാസിയുടെ കാര്യം മഹാത്ഭുതം തന്നെ. അവന്‍ തിന്മ സംഭവിച്ചാല്‍ ക്ഷമിക്കും. നന്മ കൈവന്നാല്‍ നന്ദി കാണിക്കും.’ അവിശ്വാസി അനുഗ്രഹങ്ങള്‍ കൈവരുമ്പോള്‍ അതിരുകവിഞ്ഞ് ആഹ്ലാദിക്കുന്നു. ദുരിതങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രകൃതിയെ പഴിക്കുകയോ അക്ഷമനാവുകയോ സ്വയം ജീവനെടുക്കുകയോ ചെയ്യുന്നു. ലോകത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ ഏറ്റവും കുറവ് മുസ്ലിംകളാണെന്നത് യാദൃച്ഛികമല്ല, തെളിയിക്കപ്പെട്ട വസ്തുതയും ചരിത്രവുമാണ്.

വിധിയിലുള്ള വിശ്വാസം വിപത്തുകളെ തടയാന്‍ വിശ്വാസിയെ പ്രാപ്തനാക്കുന്നു. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ലിബിയന്‍ യാത്രാവിവരണത്തിലെ ഒരനുഭവം വിശദീകരിക്കുന്നത് എന്തുമാത്രം ശ്രദ്ധേയമാണ്: ‘ഇവിടെ കുറ്റകൃത്യങ്ങള്‍ കുറവാണ് എന്നത് എന്നെ ഏറെ ആകര്‍ഷിച്ചു. വാക്കു തര്‍ക്കങ്ങളും കയ്യേറ്റങ്ങളും നിമിഷങ്ങളേ നീണ്ടുനില്‍ക്കൂ… അപ്പോഴേക്കും ശത്രുക്കള്‍ സഹോദരന്മാരെപ്പോലെയായി മാറും… കൊലപാതകവും ആത്മഹത്യയും വളരെ വിരളമാണ്. കടുത്ത വിഷാദ രോഗികളില്‍ പോലും ആത്മഹത്യാ ബോധം കാണാറില്ല. ഇതിനൊക്കെ പ്രധാന കാരണം ഇവരുടെ വിശ്വാസ വിശുദ്ധിയും ജീവിതക്രമവും അച്ചടക്കബോധവും തന്നെയാണ്’ (സൈക്കോ യാത്രാവിവരണം. മാതൃഭൂമി ജൂലൈ 15, 1984).

മനുഷ്യനിര്‍മിത ഉല്‍പന്നങ്ങളുടെ ഗ്യാരണ്ടി നിശ്ചയിക്കുകയും കൃത്യവും വ്യക്തവുമായി അവയുടെ മുകളില്‍ പ്രിന്‍റ് ചെയ്ത് വിപണനം നടത്തുകയും ചെയ്യുന്ന മനുഷ്യന്‍  പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്‍റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് എന്തുമാത്രം വിവരക്കേടാണ്! വിരോധാഭാസവും!! ദുര്‍ബലനായ മനുഷ്യന്‍റെ നിര്‍മിതികള്‍ക്ക് ആയുസ്സ് നിശ്ചയിക്കാമെങ്കില്‍ സര്‍വശക്തനായ അല്ലാഹുവിന്‍റെ ഉല്‍പന്നങ്ങള്‍ക്ക് ആയുസ്സ് നിര്‍ണയിച്ചുകൂടെന്ന് വാദിക്കുന്നത് ശരാശരി മനുഷ്യബുദ്ധി പോലും അംഗീകരിക്കുകയില്ല. പ്രമാണങ്ങള്‍ അതിനെ പിന്തുണക്കുകയുമില്ല.

യുക്തിവാദം'ഏകദൈവ വിശ്വാസത്തിന്‍റെ ചരിത്രവഴി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
ഏകദൈവ വിശ്വാസത്തിന്‍റെ ചരിത്രവഴി● സ്വാലിഹ് ഇകെ കളരാന്തിരി 0 COMMENTS
ekadaiva vishwasam - malayalam
ഏകദൈവ വിശ്വാസത്തിന് മനുഷ്യരാശിയോളം പഴക്കമുണ്ട്. അറിയപ്പെട്ട നാഗരികതകളുടെയും സംസ്കാരത്തിന്‍റെയും ചരിത്ര രേഖകളിലെല്ലാം വിശ്വാസത്തിന് അതിപ്രാധാന്യം കല്‍പിച്ചതായി പഠനങ്ങള്‍ കാണിക്കുന്നു. മനുഷ്യര്‍ക്കിടയില്‍ വിശ്വാസത്തിന് എല്ലാ കാലവും സ്വാധീനവും പരിഗണനയും ഉണ്ടായിട്ടുണ്ട്. കണ്ടെടുക്കപ്പെട്ട പുരാതന രേഖകളിലെല്ലാം വിശ്വാസത്തെ പറ്റിയുള്ള സൂചനകള്‍ കാണാം. മോഹന്‍ജദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍നിന്ന് കുഴിച്ചെടുത്ത രേഖകളില്‍ വിശ്വാസത്തെപ്പറ്റി പറയുന്നുണ്ട്. പുരാതന സംസ്കാരം നിലനിന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ ജനപഥങ്ങള്‍ക്കിടയില്‍ ഏകദൈവ വിശ്വാസത്തിന് ഉപോല്‍ബലകമായ തെളിവുകളുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ദക്ഷിണ മെസപ്പെട്ടോമിയയില്‍ ജീവിച്ചിരുന്ന 5000 കൊല്ലം പഴക്കമുള്ള സുമേരിയന്‍ ജനതയും ആക്കേസിയന്‍  സമുദായവും ശമ്മാസ്(സൂര്യന്‍), നന്നാര്‍(ചന്ദ്രന്‍) എന്നിവയെ ആരാധിച്ചിരുന്നില്ലെന്നും ഏക ദൈവത്തെയാണ് ആരാധിച്ചിരുന്നതെന്നും മൗലാനാ അബുല്‍കലാം ആസാദ് രേഖപ്പെടുത്തിയിട്ടുണ്ട്. പുരാതന ഗ്രീക്കില്‍ നിന്നുള്ള വിശ്വാസ തെളിവുകളനുസരിച്ച് അരിസ്റ്റോട്ടില്‍ തുടക്കവും ഒടുക്കവുമില്ലാത്ത ഒരു ദൈവത്തില്‍ വിശ്വസിച്ചിരുന്നു. പ്ലോട്ടിനസ് ഏകനായ ഒരു ദൈവത്തെ വിഭാവനം ചെയ്തിരുന്നു. പ്ലാറ്റോയുടെ ദര്‍ശനങ്ങളിലും ദൈവ പരാമര്‍ശങ്ങളുണ്ടായിട്ടുണ്ട്.

19-ാം നൂറ്റാണ്ടില്‍ ഡാര്‍വിനിസത്തിന് കിട്ടിയ ജനശ്രദ്ധയും അംഗീകാരവും നിമിത്തം മനുഷ്യന്‍റെ ചിന്തയും കര്‍മവുമെല്ലാം പരിണാമവിധേയമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. അത്കൊണ്ട് ദൈവ വിശ്വാസത്തെപ്പറ്റിയുള്ള പഠനങ്ങളും ആ നിലക്ക് നീങ്ങി. അങ്ങനെ പൊതുവെയുള്ള പ്രകൃതിപ്രതിഭാസങ്ങളെ കുറിച്ച് മനുഷ്യര്‍ വച്ച്പുലര്‍ത്തിയ ചില ധാരണകളില്‍ നിന്നാണ് മതവിശ്വാസം ഉടലെടുക്കുന്നതെന്ന് ചില പണ്ഡിതന്മാര്‍ നിഗമനം ചെയ്തു. പത്തൊമ്പതാം ശതകത്തോടെ അത് ഒരു സ്വതന്ത്ര പഠന ശാഖയായി വികസിച്ചു. എന്നാല്‍ വിശ്വാസത്തെ പറ്റിയുള്ള ഇത്തരം സൈദ്ധാന്തിക വായനകളെല്ലാം തെറ്റാണെന്ന് ഇപ്പോഴുള്ള പഠനങ്ങള്‍ കാണിക്കുന്നു. സമകാലിക ഗവേഷകര്‍ ബഹുദൈവ ദര്‍ശനത്തില്‍ നിന്ന് തുടങ്ങി പടിപടിയായി മനുഷ്യന്‍ ഏകദൈവ വിശ്വാസത്തില്‍ എത്തിപ്പെടുകയായിരുന്നുവെന്ന പരിണാമ വാദത്തെ നിരാകരിക്കുന്നുണ്ട്. മാത്രമല്ല, മനുഷ്യന്‍റെ ആദ്യകാല ദൈവാനുഭവം ഏകദൈവത്തില്‍ അടിസ്ഥാനപ്പെട്ടതായിരുന്നുവെന്നും സ്ഥിരീകരിക്കുന്നുണ്ട്.


മനുഷ്യനില്‍ സ്വതന്ത്രമായ ഒരാത്മീയ ജീവിതത്തെപ്പറ്റിയുള്ള സങ്കല്‍പം നിലനില്‍ക്കുന്നു. ഈ സങ്കല്‍പം പുരോഗമിക്കുകയും വിശ്വാസമായി രൂപാന്തരപ്പെട്ട് ദൈവാസ്തിക്യവും മറ്റ് സങ്കല്‍പങ്ങളും രൂപപ്പെടുത്തിയതാണെന്നും 1872-ല്‍ ുൃശാശശ്ലേ രൗഹൗൃലേ എന്ന ഗ്രന്ഥം രചിച്ച ഇബി ടൈലര്‍ നിരീക്ഷിക്കുകയുണ്ടായി. എന്നാല്‍ ഈ വാദത്തെ ശക്തിയുക്തം എതിര്‍ത്തുകൊണ്ട് പ്രകൃതിപ്രതിഭാസങ്ങളുടെ ആകര്‍ഷണ-വികര്‍ഷണ സ്വാധീനമാണ് മനുഷ്യരില്‍ വിശ്വാസത്തിന് ജന്മം നല്‍കിയതെന്ന് വാദിച്ച് മൃമെേഹ മിറ ിമൗൃമേഹ ാ്യവേീഹീഴശെേെ രംഗത്ത് വന്നു. ഈ രണ്ട് വാദങ്ങളില്‍ നിന്നും വ്യതിരിക്തമായി 1885-ല്‍ റോബര്‍ട്ട് സണ്‍ സ്മിത്ത് അവതരിപ്പിച്ച ീമോേശാത്തെില്‍ മനുഷ്യന്‍ ആദ്യകാലങ്ങളില്‍ പല ജീവികളുമായി ഇടപഴകി ജീവിക്കേണ്ടി വന്നതിനാല്‍ അവയെ വന്ദിക്കാനും ബഹുമാനിക്കാനും ഇടയായെന്നും ക്രമേണ വിശ്വാസത്തിന്‍റെയും പൂജകളുടെയും തലത്തിലേക്ക് ഈ വന്ദനയും ബഹുമാനവും വഴിമാറുകയായിരുന്നുവെന്നും റോബര്‍ട്ട് സണ്‍ വ്യാഖ്യാനിക്കുകയുണ്ടായി. വിയന്നാ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ ഷിമിറ്റ് (രെവാശേേ) അദ്ദേഹത്തിന്‍റെ വേല ീൃശഴശി മിറ ഴൃീൗവേ ീള ൃലഹശഴശീി എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.


‘നരവംശ ശാസ്ത്രത്തിന്‍റെ സാമ്രാജ്യത്തില്‍ പഴയ പരിണാമ പ്രസ്ഥാനം പാപ്പരായിരിക്കുന്നു. വലിയ ഒരുക്കത്തോട് കൂടി ആ പ്രസ്ഥാനം നൂറ്റുണ്ടാക്കിയെടുത്ത മനോഹരവും സുദീര്‍ഘവുമായ നൂലിഴകള്‍ പുതിയ ചരിത്രസാക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ വിമര്‍ശന ദൃഷ്ട്യാ പൊട്ടിത്തകര്‍ന്ന് കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. അതിപുരാതനമായ മാനവ സംസ്കാരങ്ങളിലെ പരാശക്തി ഏകനായ സാക്ഷാല്‍ ദൈവം തന്നെയായിരുന്നു. അവയുള്‍ക്കൊള്ളുന്ന മതം ശുദ്ധമായ ഏകദൈവത്തില്‍ അധിഷ്ഠിതമായ മതവുമാണ്’. ഇങ്ങനെ ലോകത്തിലെ മുഴുവന്‍ പുരാണ ഗ്രന്ഥങ്ങളിലും പഠനങ്ങളിലും നിരീക്ഷണങ്ങളിലും വിശ്വാസത്തെ പ്രതിയുള്ള ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരുമിച്ച് ജീവിച്ച മനുഷ്യരില്‍ കണ്ടെത്തിയ ചില മനോഭാവ വൈകല്യങ്ങളാണ് ഏകത്വബഹുത്വ ചേരിതിരിവിലേക്ക് വഴിനടത്തിയതെന്നും വ്യക്തമായി. എന്നിരിക്കെ വര്‍ത്തമാനകാലത്തിന്‍റെ  വിദൂരതയില്‍ നിന്ന് വിവേകമുള്ള നിഷ്പക്ഷമതികള്‍ നിരീക്ഷിക്കുമ്പോള്‍ പ്രകൃതി പൂജയാണോ ഏകദൈവത്വമാണോ ആദ്യമുണ്ടായത് എന്നതിലും വസ്തുത ഏതാണ് എന്നതിലും മാത്രമാണ് ഇനി ആലോചിക്കാനുള്ളത്.


നിരര്‍ത്ഥകമായ ത്രിയേകത്വം

വ്യത്യസ്ത ദൈവസങ്കല്‍പം വച്ചുപുലര്‍ത്തുന്നവരാണ് ജനം. ഏക-ദ്വൈത-ത്രിത്വസങ്കല്‍പങ്ങളും ദൈവമില്ലെന്ന അപക്വ ധാരണയും ബഹുദൈവ വിശ്വാസവും നിലവിലുണ്ട്. ക്രൈസ്തവ ദൈവസങ്കല്‍പം പൊതുവെ ത്രിത്വമാണ്. അതായത് പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം. ഈ മൂന്ന് വ്യക്തിത്വങ്ങള്‍ ഒന്നായാണ് ഏകനാം ദൈവം എന്ന് അവര്‍ വിശ്വസിക്കുന്നു. അഥവാ ദൈവം ഒന്നാണ്, എങ്കിലും മൂന്നാണ്. ബൈബിളിന്‍റെ വരികള്‍ നേര്‍ക്കുനേര്‍ കണ്ണോടിച്ചാല്‍ തന്നെ ഏകത്വത്തെ  ഉറപ്പിക്കുന്ന നിരവധി വാക്യങ്ങളുണ്ട്.

ചിലത് കാണുക: ‘കര്‍ത്താവ് തന്നെ ദൈവമെന്നും അവനല്ലാതെ മറ്റൊരു ദൈവമില്ലെന്നും നീ ഗ്രഹിക്കാനാണ് ഇവയെല്ലാം നിനക്ക് കാട്ടിത്തന്നത്’ (ആവര്‍ത്തനം 6:4), ‘ഞാനല്ലാതെ മറ്റൊരു ദൈവമില്ല’ (ആവര്‍ത്തനം 32:39), ‘കര്‍ത്താവാണ് ദൈവമെന്നും മറ്റൊരു ദൈവമില്ലെന്നും അങ്ങനെ ഭൂമിയിലെ ജനങ്ങള്‍ മനസ്സിലാക്കട്ടെ’ (രാജാക്കന്മാര്‍ 8:60). ഏകത്വത്തെ ഉറപ്പിക്കുന്ന ഏതാനും ബൈബിള്‍ ഉദാഹരണങ്ങളാണിവ. ക്രൈസ്തവര്‍ അടിസ്ഥാനപരമായി ഏകദൈവ വിശ്വാസികളായിരുന്നുവെന്ന് വ്യക്തം.


ഹൈന്ദവ സങ്കല്‍പങ്ങള്‍

ലോകത്ത് ഇന്നുള്ള മതങ്ങളുടെയെല്ലാം ലിഖിത രേഖകളും  ആധികാരിക ഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ ഒട്ടനവധി വൈരുദ്ധ്യാത്മക സങ്കല്‍പങ്ങളും ആശയങ്ങളും കാണാം. ക്രൈസ്തവ വേദങ്ങളിലേത് പോലെ ഹൈന്ദവ ഗ്രന്ഥങ്ങളിലും അവരുടെ വിശ്വാസത്തിനെതിരായി ഏക ദൈവത്വത്തെ ഉറപ്പിക്കുന്ന ആശയങ്ങളും വചനങ്ങളുമുണ്ട്. വര്‍ഗബോധത്തിന്‍റെയും വര്‍ണവ്യത്യാസത്തിന്‍റെയും വിചാരങ്ങള്‍ക്ക് പുതിയ രൂപം നല്‍കി നിലവാരത്തിനൊത്ത ദൈവങ്ങളെ തരംതിരിച്ച് നല്‍കുന്നത് ബുദ്ധിപരമല്ലല്ലോ. മുപ്പത്തിമുക്കോടി ദൈവങ്ങളെ ഇപ്പോള്‍ ആരാധിക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഹൈന്ദവ ഗ്രന്ഥങ്ങളും ഏകദൈവത്വമാണ് പഠിപ്പിക്കുന്നത്.

ഏകത്വത്തെ സൂചിപ്പിക്കുന്ന വചനങ്ങളില്‍ നിന്ന് ലളിതമായ ഒരു ഉദാഹരണം നോക്കാം. ഭഗവത് ഗീതയുടെ വിശദീകരണത്തില്‍ ‘പ്രപഞ്ചസൃഷ്ടി ആരംഭിക്കുന്നതിനു മുമ്പ് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, മറ്റൊന്നുമുണ്ടായിരുന്നില്ല. എന്നെ അപ്പോള്‍ പരബ്രഹ്മം എന്നും ചില്‍സ്വരൂപിയെന്നും സംവില്‍സ്വരൂപിയെന്നും പറഞ്ഞിരുന്നു’ എന്ന വചനത്തിന്‍റെ ബാഹ്യാര്‍ത്ഥംതന്നെ ഏകത്വത്തിലേക്ക് സൂചനയാണ്. ദൈവം പ്രപഞ്ചത്തില്‍നിന്ന് ഭിന്നവും ഏകവും ആണെന്നതിന് ‘ന തത്ര സൂര്യോം ഭാതി ന ചന്ദ്ര താരകം.

നേ മാ വിദ്യുതോ ഭാന്തി കുതോ യമഗ്നി:

തമേവ ഭാന്തമനുഭാതി സര്‍വ്വം

തസ്യ ഭാസാ സര്‍വ്വമിദം വിഭാതി’.

(ഈ ബ്രഹ്മത്തിനു മുമ്പില്‍ സൂര്യചന്ദ്രാദികളോ നക്ഷത്രങ്ങളോ മിന്നലുകളോ പ്രകാശിക്കുന്നില്ല. പിന്നെ ഭൗമികമായ അഗ്നിയുടെ കാര്യം പറയാനുണ്ടോ? സ്വപ്രകാശിതമായ അതിനെ അനുസരിച്ചാണ് ഇവയെല്ലാം പ്രകാശിക്കുന്നത്. അതിന്‍റെ പ്രകാശം കൊണ്ടാണ് അവയ്ക്കെല്ലാം പ്രകാശം ഉണ്ടാകുന്നത്) എന്ന വചനം തെളിവാണ്.

ദ്രവ്യമോ ദ്രവ്യേതരമോ ആയ ജൈവ-അജൈവ വസ്തുക്കളില്‍ പലതും ദൈവമാണെന്ന് പഠിപ്പിക്കുകയും അതിനെ ഏറ്റെടുത്ത് ആരാധിക്കുകയും ചെയ്യുന്ന മതങ്ങളുടെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ തന്നെ ഏകദൈവത്വ ആശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍, ദേവന്മാരെന്നും രക്ഷിതാവെന്നും വിളിച്ച് ദൈവാസ്തിക്യം നല്‍കി പുകഴ്ത്തപ്പെടുന്നതൊന്നും  ദൈവമല്ലെന്ന് വ്യക്തമാണ്. മാത്രമല്ല ‘പ്രപഞ്ചസൃഷ്ടിക്ക് മുമ്പ് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ’ എന്ന വചനവും ‘കര്‍ത്താവിന് തുല്യമായി മറ്റാരുമില്ലെന്ന’ മോശയുടെ വാക്കും ഇന്നും വിശുദ്ധവേദം പറയുന്നു. അന്ധമായ ചില പ്രകൃതങ്ങളില്‍ നിന്നും ഉടലെടുത്ത പിഴച്ച ആശയമാണ് ബഹുദൈവത്വമെന്നും ദൈവം ഒന്ന് മാത്രമാണെന്നുമുള്ള ഉറച്ച വിശ്വാസത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്.


ഏകത്വം

ദൈവത്തിന്‍റെ സമ്പൂര്‍ണമായ ഏകത്വമാണ് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത്: ‘നിങ്ങളുടെ ആരാധ്യന്‍ ഏകനാകുന്നു. പരമകാരുണ്യവാനും കരുണാപരനുമായ അവനല്ലാതെ ആരാധനക്കര്‍ഹന്‍ വേറെയില്ല’ (അല്‍ബഖറ163), ‘അല്ലാഹുവിന് പങ്കാളികളെ കല്‍പ്പിക്കുന്നവന്‍ ആകാശത്ത് നിന്ന് വീണത് പോലെയാണ്. അവനെ പക്ഷികള്‍ കൊണ്ടുപോകുന്നു. അല്ലെങ്കില്‍ കാറ്റ് ഏതെങ്കിലും വിദൂരസ്ഥലത്തേക്ക് അവനെ കൊണ്ടുപോയി തള്ളുന്നു’ (അല്‍ഹജ്ജ് 31).

‘പറയുക, അവര്‍ പറയുന്നത് പോലെ അവന്‍റെ കൂടെ വേറെ ദൈവങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ സിംഹാസനാധിപന്‍റെ അടുക്കലേക്ക് വല്ല മാര്‍ഗവും തേടുമായിരുന്നു. അവര്‍ പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു പരിശുദ്ധനും ഉന്നതനുമാണ്’ (ഇസ്റാഅ്: 42).


ഇങ്ങനെ അല്ലാഹുവിന് പങ്കാളിയും സമന്മാരുമില്ലെന്ന് അറിയിക്കുന്ന ഖുര്‍ആനിക സൂക്തങ്ങള്‍ നിരവധി കാണാം: ‘അല്ലാഹുവിനോടൊപ്പം  വേറെ ദൈവങ്ങളെ ആരാധിക്കുന്നവന് ഒരു അടിസ്ഥാന രേഖയുമില്ല (മുഅ്മിനൂന്‍ 117).

ഏകത്വത്തെ ബൗദ്ധികമായി അവതരിപ്പിക്കുമ്പോള്‍ തന്നെ ബഹുദൈവത്വം ശക്തമായി നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. മനുഷ്യോല്‍പത്തി മുതല്‍ പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചതായും അവര്‍ അല്ലാഹുവിനെ ആരാധിക്കണമെന്ന് ഉദ്ബോധിപ്പിച്ചതായും ഏകദൈവത്വം ചരിത്രപരമായ ഒരു സത്യമാണെന്നും ഖുര്‍ആന്‍ പല സ്ഥലത്തും പഠിപ്പിക്കുന്നുണ്ട്.

‘മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് സന്തോഷവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. ജനങ്ങള്‍ക്കിടയില്‍ സംശയാസ്പദമായ കാര്യങ്ങളെ പരിഹരിക്കുന്നതിന് അവര്‍ക്ക് വേദഗ്രന്ഥങ്ങളും നല്‍കി. വേദം നല്‍കിയവര്‍ തന്നെയാണ് വ്യക്തമായ തെളിവുകളുണ്ടായിട്ടും ഭിന്നിക്കുന്നത്. എന്നാല്‍ ഭിന്നിച്ച് അകന്നുപോയ ജനങ്ങളെ അല്ലാഹുവിന്‍റെ ഹിതമനുസരിച്ച് അവന്‍ സത്യത്തിലേക്ക് വഴിനടത്തി. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിക്ക് നടത്തുന്നു’ (അല്‍ബഖറ 213).  ‘നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ അയച്ചിട്ടുണ്ട്. അവരെല്ലാം അറിയിച്ചത് നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക, വ്യാജ ദൈവങ്ങളെ കൈവെടിയുക എന്നായിരുന്നു’ (അന്നഹ്ല്‍ 36), ‘ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ നിങ്ങളെന്നെ ആരാധിക്കുക എന്ന സന്ദേശം നല്‍കിയല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല’ (അമ്പിയാഅ് 25).


ഏകദൈവത്വം ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണെന്ന് കാണിക്കാന്‍ ഓരോ പ്രവാചകന്മാരുടെയും കഥകള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: ‘നൂഹി(അ)നെ നാം തന്‍റെ ജനതയിലേക്ക് ദൂതനായി നിയോഗിച്ചു. അദ്ദേഹം പറഞ്ഞു; എന്‍റെ ജനങ്ങളേ, അല്ലാഹുവെ വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് വേറെ ആരാധ്യനില്ല’ (അല്‍മുഅ്മിനൂന്‍ 23).

‘പിന്നീട് അവര്‍ക്കു ശേഷം നാം മറ്റൊരു തലമുറയെ വളര്‍ത്തിക്കൊണ്ടുവന്നു. അങ്ങനെ അവരില്‍ നിന്നുള്ള ഒരു ദൂതനെ തന്നെ അവരിലേക്ക് അയച്ചു. അദ്ദേഹം പറഞ്ഞു; നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക, അവനല്ലാതെ നിങ്ങള്‍ക്ക് വേറെ ആരാധ്യനില്ല. നിങ്ങള്‍ സൂക്ഷ്മത കാണിക്കുന്നില്ലേ?’ (അല്‍മുഅ്മിനൂന്‍ 32).

‘ഈസാ നബി പറഞ്ഞു: സംശയമില്ല, അല്ലാഹു എന്‍റെയും നിങ്ങളുടെയും നാഥനാകുന്നു. അതിനാല്‍ അവനെ ആരാധിക്കുക’ (മറിയം 36).

യൂസഫ് നബി(അ) ജയിലില്‍വച്ച് കൂട്ടുകാരോട് പറഞ്ഞ കാര്യങ്ങള്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. അതില്‍ ദൈവദര്‍ശനം മുന്നിട്ടുനില്‍ക്കുന്നു.

‘എന്‍റെ പിതാക്കളായ ഇബ്റാഹീം, ഇസ്ഹാക്ക്, യഅ്ഖൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട് ഒന്നിനെയും പങ്കുചേര്‍ക്കുന്നത് ഞങ്ങള്‍ക്കൊരിക്കലും സാധ്യമല്ല. അല്ലാഹു ഞങ്ങള്‍ക്കും ജനങ്ങള്‍ക്കും നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാണത്. പക്ഷേ, അധികമാളുകളും നന്ദി കാണിക്കുന്നില്ല. തടവറയിലെ കൂട്ടുകാരേ, പലപല ദൈവങ്ങളാണോ നല്ലത്; അതല്ല എല്ലാം അടക്കിഭരിക്കുന്ന അല്ലാഹുവോ? നിങ്ങളും നിങ്ങളുടെ പിതാക്കളും സ്വയം വിളിച്ച ചില പേരുകള്‍ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നത്. അല്ലാഹു അതിന് ഒരു രേഖയും ഇറക്കിയിട്ടില്ല. വിധിയുടെ തീരുമാനം അല്ലാഹുവിന് മാത്രമാണ്. അവനെ മാത്രമേ ആരാധിക്കാവൂ എന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. ഇതാണ് നേരായ മതം. പക്ഷേ അധികപേരും അറിയുന്നില്ല’ (യൂസുഫ് 38/40).

മേല്‍ സൂക്തങ്ങളില്‍ നിന്ന് മനുഷ്യരാശിയുടെ ആദ്യകാലം മുതല്‍തന്നെ ഏകദൈവത്വ ദര്‍ശനം പ്രാബല്യത്തില്‍ ഉണ്ടായിരുന്നുവെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം.

ഇബ്റാഹീം(അ) ഏകദൈവത്തെ കുറിച്ച് പല തെളിവുകള്‍ മുഖേന സമൂഹത്തെ ഉദ്ബോധിപ്പിച്ചത് ഖുര്‍ആനില്‍ കാണാം. മനുഷ്യന്‍റെ ആദ്യകാലത്തുതന്നെ ഏകദൈവ ദര്‍ശനം പ്രബലമാണെന്ന ചരിത്രസത്യമാണ് ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നത്. ഇപ്രകാരം, നരവംശ ശാസ്ത്രത്തിലെ ആധുനിക പഠനങ്ങളില്‍ നിന്നും ഏകദൈവത്വ ദര്‍ശനം ആദികാലത്തു തന്നെ നിലവിലുണ്ടായിരുന്നുവെന്ന് വ്യക്തമാവുന്നു. ഖുര്‍ആന്‍റെ ദൈവസങ്കല്‍പവും ആധുനിക നരവംശ ശാസ്ത്ര പഠനവും പരസ്പരം കൂട്ടിച്ചേര്‍ക്കുന്നതിലൂടെ ദൈവ ദര്‍ശനത്തെപ്പറ്റി പുതിയ തിരിച്ചറിവുകള്‍ നമുക്ക് കിട്ടുമെന്ന് പ്രത്യാശിക്കാം.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....