Monday, October 29, 2018

ധാതു അൻവാത്

ധാതു അൻവാത് -🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0ശിർക്ക് കര്മത്തിലും വരും എന്ന് സമർത്ഥിക്കാൻ മുജാഹിദ് മൗലവി കൊണ്ടുവന്ന ഉദാഹരണം കാണുക;
===================================================
ഇലാഹാണെന്ന് വിശ്വസിച്ച് കൊണ്ട് ചോദിച്ചാല് മാത്രമേ ശിര്ക്ക് വരുകയുള്ളൂ എന്ന മുസ്ലിയാക്കന്മാരുടെ വാദം നബി(സ)യുടെ വാക്ക് കൊണ്ട് പൊളിയുന്നത് കാണുക

عَنْ الزُّهْرِي, أَنَّ أَبَا وَاقِد اللَّيْثِيّ , قَالَ : خَرَجْنَا مَعَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قِبَل حُنَيْن , فَمَرَرْنَا بِسِدْرَةٍ , قُلْت : يَا نَبِيّ اللَّه اِجْعَلْ لَنَا هَذِهِ ذَات أَنْوَاط كَمَا لِلْكُفَّارِ ذَات أَنْوَاط ! وَكَانَ الْكُفَّار يَنُوطُونَ سِلَاحهمْ بِسِدْرَةٍ يَعْكُفُونَ حَوْلهَا . فَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ : " اللَّه أَكْبَر ! هَذَا كَمَا قَالَتْ بَنُو إِسْرَائِيل لِمُوسَى : اِجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَة , إِنَّكُمْ سَتَرْكَبُونَ سُنَن الَّذِينَ مِنْ قَبْلكُمْ

"അബു അബുവാഖിദ് ലയ്സി (റ)വില് നിന്നും നിവേദനം : ഞങ്ങള് റസൂലുല്ലാഹി(സ)യുടെ കൂടെ ഹുനൈന് യുദ്ധത്തിന് പുറപ്പെട്ടു. മുശ്രിക്കുകള്ക്ക് ബറക്കത്തിനു വേണ്ടി അവരുടെ ആയുധങ്ങള് കെട്ടി തൂക്കുന്നതിനും ഭജനമിരിക്കുന്നതിനുമായി ദാതുഅന്വാത് എന്ന പേരില് അറിയപ്പെട്ടിരുന്ന ഒരു ഇലന്തമരം ഉണ്ടായിരുന്നു. അതിനടുത്തെത്തിയപ്പോൾ ഞങ്ങള് നബി (സ)യോട് പറഞ്ഞു: അല്ലയോ അല്ലാഹുവിന്റെ നബിയേ.,അവര്ക്കുള്ളതുപോലെ ഞങ്ങള്ക്കും ഒരു ദാത്തു അന്വാത്ത് നിശ്ചയിച്ചു തരിക. അപ്പോള് നബി (സ)പറഞ്ഞു : അല്ലാഹു അക്ബര് .ഇത് മൂസയോട് ബനൂ ഇസ്രാഈല്യര് അവര്ക്ക് പല  ഇലാഹുകളുള്ളത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതിന് തുല്യമാണിത്. നിശ്ചയം നിങ്ങള്ക്ക് മുന്പുള്ളവരുടെ ചര്യയെ നിങ്ങള് പിന്തുടരുക തന്നെ ചെയ്യുന്നതാണ് . ( തിര്മുദി )

ഇവിടെ സഹാബികള് ആ മരത്തെ ഇലാഹാണെന്ന് വിശ്വസിച്ച് കൊണ്ട് തേടിയോ മുസ്ലിയാക്കന്മാരെ...ഇല്ലല്ലോ. എന്നിട്ടും എന്തെ നബി(സ) അത് ഇലാഹാക്കലാണ് എന്ന് പറഞ്ഞത്..? യുദ്ധത്തില് വിജയിക്കുവാന് വേണ്ടി കാര്യകാരണബന്ധങ്ങള്ക്ക് അതീതമായി സൃഷ്ട്ടികളില് നിന്നും ഗുണംപ്രതീക്ഷിച്ചപ്പോള് ആ സൃഷ്ടികളില് ഇലാഹിന്റെ ഗുണങ്ങള് പ്രതീക്ഷിക്കയാണ് അവര് ചെയ്തത്. അത്തരത്തില് കാര്യകാരണബന്ധങ്ങള്ക്ക് അതീതമായി ഗുണദോഷങ്ങള് ചെയ്യാന് കഴിവുള്ളവന് അല്ലാഹു മാത്രമാണ്. അതുകൊണ്ട് തന്നെ അവര് ഏകനായ ഇലാഹില് അവര് പങ്ക് ചേര്ത്തു.. അതാണ്‌ ഇലാഹാക്കി എന്ന് നബി(സ) പറഞ്ഞത്.

അപ്പോൾ ആ തേട്ടം തന്നെ ശിർക്കായി. അവിടെ മുശ്രികീങ്ങൾ മരത്തെ ഇലാഹാണെന്നു വിശ്വസിച്ചിട്ടില്ല, മരത്തെ ആരാധിച്ചിട്ടില്ല. അവർ ബറകത്ത് എടുക്കുക മാത്രമാണ് ചെയ്തത്..
====================================================
മറുപടി;
അങ്ങനെ നബി സ.അ യോട് സ്വഹാബാക്കൾ ചോദിച്ചപ്പോൾ ആ ചോദ്യം തന്നെ ശിർക്കായി എന്നും അവർ മുശ്രികീങ്ങളായി എന്നുമുള്ള മുജാഹിദിന്റെ കണ്ടുപിടിത്തം കൊള്ളാം.. അല്ലെങ്കിലും സ്വാഹാബാക്കളെ പോലും മുശ്രികീങ്ങളാക്കാൻ ശ്രമിക്കുന്ന നിങ്ങൾ പിന്നെ ഞങ്ങൾ സുന്നികളെ മുശ്രികീങ്ങൾ എന്ന് വിളിച്ചില്ലെങ്കിലല്ലേ അത്ഭുതം ഉള്ളൂ..  എന്തായാലും നിങ്ങളുടെ തട്ടിപ്പ് നടക്കില്ല മുജാഹിദെ.. ഇനി മറുപടി പറയൂ, മുകളിലെ ഇബാറത്തിൽ മുഷ്രിഖുകള്‍ " ബറക്കത്തിന്ന് വേൻ ടി " ആയിരുന്നു അവർ ദാത് അന്വാത് എന്ന പെരിൽ ഒരു മരത്തെ നിശ്ചയിച്ചു എന്ന് പറഞ്ഞുവല്ലോ❓❓ആ ഇബാറത്തിൽ ബറക്കത്തിന്ന് വേണ്ടി മാത്രമായിരുന്നു എന്നത് എവിടെ ❓❓❓കാണിക്കൂ,, അത് എത് വാക്കിനുള്ള അർത്ഥമാ❓❓ മുജാഹിദ് ആപ്പീസിൽ നിന്ന് കിട്ടുന്നത് ഇങ്ങനെ പൊസ്റ്റു ചെയ്തു ഞങ്ങളെ പൊട്ടീസാക്കാന് നോക്കണ്ട.. മക്കാ മുശ്രികീങ്ങൾ ആ മരത്തെ ആരാധിച്ചിരുന്നു.. അതുകൊണ്ടാണ് നിങ്ങൾ മൂസാനബിയുടെ ജനത മാടിനെ ആരാധ്യനാക്കാൻ ആവശ്യപ്പെട്ടതിന് തുല്യമാകും ഈ ചോദ്യവും എന്ന് നബി സ.അ പറയാൻ കാരണം.. മാത്രവുമല്ല, ആ ചോദിച്ച സ്വഹാബാക്കൾ ഇസ്ലാം മതത്തിലേക്ക് കടന്നു വന്ന ഉടൻ ആയിരുന്നു അങ്ങനെ ആവശ്യപ്പെട്ടിരുന്നത്.

ഞങ്ങൾ നിങ്ങളെ പോലെ തൊള്ള ബഡായി അല്ല തെളിവാക്കുന്നതു. മഹാനായ റാസി റഹ്മത്തുല്ലാഹി അലൈഹി തന്നെ പറയട്ടെ;

: الرابع : سأل قوم من المسلمين أن يجعل لهم ذات أنواط كما كان للمشركين ذات أنواط ، *وهي شجرة  كانوا يعبدونها ويعلقون عليها* المأكول والمشروب ، كما سألوا موسى أن يجعل لهم إلهاً كما لهم آلهة

മുശ്രികീങ്ങൾ ധാതു അൻവാത്തിനെ ആക്കിയത് പോലെ മുസ്ലിങ്ങളിൽ പെട്ടവർ ധാതു അൻവാത്തിനെ ഞങ്ങൾക്ക് വകവെച്ചു തരാമോ എന്നാണു റസൂൽ സ.അ യോട് ചോദിച്ചത്. ധാതു അൻവാത്തു എന്നത് ഒരു മരമാണ്, അവർ ആ മരത്തെ ആരാധിച്ചിരുന്നു, മാത്രമല്ല ഭക്ഷണങ്ങളും പാനീയങ്ങളും ഒക്കെ ആയി അവിടെ ഭജന ഇരിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇത് മൂസ നബി (അ.സ) മിനോട് ബനൂ ഇസ്രാഈല്യര് മാടിനെ ഇലാഹാക്കിയത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതു പോലെ ആണ്.

സ്ത്രീയും പള്ളിയും മുജാഹിദിന് വിവിധ നിറങ്ങൾ

🔴⚪🔵🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0സ്ത്രീയും പള്ളിയും
മുജാഹിദിന് വിവിധ നിറങ്ങൾ


🔹1940
➖➖➖➖
1940-കളിൽ സ്ത്രീകൾ ജുമുഅ ജമാഅത്തിന് പള്ളിയിലേക്ക് പുറപ്പെട്ടു പോകുന്ന കാര്യം കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല. കേരളത്തിൽ ആദ്യമായി ജുമുഅ ജമാഅതിന് വേണ്ടി പള്ളിയിലേക്ക് പുറപ്പെട്ട രണ്ട് വനിതകളാണ് വെള്ളാരം പാറ ഖദീജ കുട്ടിയും പി.കെ ആമിനയും.  (പുടവ വനിതാ മാസിക 1995 മാർച്ച് )

🔹1950 മാർച്ച് 30
➖➖➖➖➖➖
എംസിസി അഹ്മദ് മൗലവിയോട്  ചോദ്യം :
അഞ്ചെട്ടു കൊല്ലമായി ഒതായിയിൽ ചില സ്ത്രീകൾ പള്ളിയിലേക്ക് ജമാഅത്തിനു പോകുന്നു ഇതിന്റെ ഇസ്ലാമിക വിധിയെന്ത്?  
ഒതായിയിലെ പി.വി മുഹമ്മദ് ഹാജിയായിരുന്നു ചോദ്യകർത്താവ്.

       (മുസ്ലിം സ്ത്രീകൾക്കവകാശമുണ്ടോ?
       പ്രസ്താവന. പേ: 3)

ഈ ചോദ്യത്തിൽ നിന്നും 1942 ലാണ് ആദ്യമായി പെണ്ണുങ്ങൾ പള്ളിയിൽ പോയത് എന്ന് മനസ്സിലാക്കാം.

🔹1950 ഒക്ടോബർ 10
➖➖➖➖➖➖➖➖
എംസിസി അഹമ്മദ് മൗലവിയുടെ മറുപടി:
പെണ്ണുങ്ങൾക്ക് ജുമാ നിർബന്ധമാണ് .
അവരെ അടിച്ചിറക്കൽ ആണുങ്ങളുടെ ചുമതലയാണ്. (എംസിസി അഹ്മദ് മൗലവിയുടെ ഈ മറുപടിയാണ് പിന്നീട് മുസ്‌ലിം സ്ത്രീകൾക്ക് അവകാശമുണ്ടോ എന്ന പുസ്തകമായി രൂപപ്പെട്ടത്.)
 
  മുസ്ലിം സ്ത്രീകൾക്കവകാശമുണ്ടോ?
  പേജ്: 94

🔹1953 മാർച്ച്
➖➖➖➖➖➖➖
പെണ്ണുങ്ങൾ പള്ളിയിൽ പോകൽ നിർബന്ധമാണ് എന്ന എം സി സി അഹ്മദ് മൗലവിയുടെ വാദത്തെ ഉമർ മൗലവി ഖണ്ഡിക്കുന്നു. പെണ്ണുങ്ങൾ സ്ത്രീകൾ പള്ളിയിൽ പോകൽ നിർബന്ധമില്ല. സുന്നത്താണ് എന്നെങ്കിലും തെളിയിക്കാൻ മൗലവിക്ക് സാധിക്കുമോ? ഉമർ മൗലവി എം സി സി അഹ്മദ് മൗലവിയെ വെല്ലുവിളിച്ചു.

      ( അൽമനാർ 1953 മാർച്ച് ).

🔹1967 ഫെബ്രു: 5
➖➖➖➖➖➖
1967 ഫെബ്രുവരി 5 കൊടുവള്ളി പുത്തൂര് വാദപ്രതിവാദം നടന്നു. കുണ്ടുതോട് വ്യവസ്ഥ അനുസരിച്ചാണ് വാദപ്രതിവാദം നടന്നത് . മുജാഹിദ് വാദം: സ്ത്രീകൾ പള്ളിയിൽ പോകൽ പുണ്യകർമ്മം, അനുവദനീയം.

                  (അൽമനാർ 1997 മാർച്ച് )

🔹1996
➖➖➖➖➖➖

സ്ത്രീകൾ പള്ളിയിൽ പോകൽ സുന്നത്താണ് എന്ന് തെളിയിച്ചാൽ പത്തുകോടി രൂപ ഇനാം പ്രഖ്യാപിച്ചു കൊണ്ട് പേരോട് ഉസ്താദ് നോട്ടീസ് ഇറക്കി. വെല്ലുവിളി സ്വീകരിച്ച മൗലവിമാർ പേരോട് ഉസ്താദിന്റെ നോട്ടീസിനു മറുപടിയായി സ്ത്രീകൾ പള്ളിയിൽ ജമാഅത്തിന് പോകൽ സുന്നത്താണ് എന്ന്  ലേഖനം പ്രസിദ്ധീകരിച്ചു
      (അൽ ഇസ്‌ലാഹ് പുസ്തകം 2 ലക്കം 1)

🔹 2007
➖➖➖➖➖➖➖➖
നിർബന്ധവും സുന്നത്തുമെല്ലാം പോയി,
"ജുമുഅ ജമാഅത്തുകൾക്ക് സ്ത്രീകൾ ചെന്നെത്തുന്നതിന് ഇസ്‌ലാം എതിരല്ല " എന്നായി.
              
                 വിചിന്തനം :
           2007 ഫെബ്രു: 23
           കെ.എൻ.എം മുഖപത്രം.

🔹2009
➖➖➖➖➖➖➖➖➖
"പുരുഷൻമാർ ഫർളു നിസ്കാരത്തിനു പള്ളിയിൽ പോവുകയാണ് വേണ്ടത്.സ്ത്രീകൾക്ക് പള്ളിയിൽ പോവുകയോ പോവാതിരിക്കുകയോ ചെയ്യാം."

          വിചിന്തനം.2009
            മാർച്ച് 20

🔹 2015
➖➖➖➖➖➖➖➖➖➖➖
"പുരുഷൻമാർ കഴിവതും അഞ്ചു നേരത്തെ നമസ്കാരങ്ങളും പളളിയിൽ പോയി ജമാഅത്തായി നമസ്ക്കരിക്കുവാനാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്. "

      ഇസ്‌ലാം അടിസ്ഥാന
     പാoങ്ങൾ പേ: 119
     വിസ്ഡം ബുക്സ്
      (ജിന്നൂരികൾ)


✍🏻Aboohabeeb payyoli
▪◻▪◻▪◻▪◻▪

ഖുത്വുബ ശ്രോദ്ധാക്കളുടെ ഭാഷയിലാവണമെന്ന് ഇമാം ശാഫിഈ റ പറഞ്ഞിട്ടുണ്ടോ?

https://www.facebook.com/groups/1199424800164783/permalink/1932617340178855/
ജുമുഅ #ഖുത്വുബ ശ്രോദ്ധാക്കളുടെ ഭാഷയിലാവണമെന്ന് ഇമാം ശാഫിഈ റ പറഞ്ഞിട്ടുണ്ടോ? മുജാഹിദിന്റെ തട്ടിപ്പ് പിടികൂടുന്നു.
                                  Live : *അസ്‌ലം സഖാഫി

ജുമുഅ# ഖുത്വുബ പേർഷ്യൻ ഭാഷയിലാവാമെന്ന് ഇജ്മാഉണ്ട് എന്ന് ഇമാം കാസാനി റ ബദാഇഉ സ്വാനാഇഉ എന്ന ഗ്രന്തത്തിൽ പറഞ്ഞിട്ടുണ്ടോ?

ജുമുഅ# ഖുത്വുബ പേർഷ്യൻ ഭാഷയിലാവാമെന്ന് ഇജ്മാഉണ്ട് എന്ന് ഇമാം കാസാനി റ ബദാഇഉ സ്വാനാഇഉ എന്ന ഗ്രന്തത്തിൽ   പറഞ്ഞിട്ടുണ്ടോ? മുജാഹിദിന്റെ തട്ടിപ്പ് പിടികൂടുന്നു.
                                   Live : അസ്‌ലം സഖാഫി പരപ്പനങ്ങാടി വീണ്ടും ലൈവിൽ
https://www.facebook.com/groups/1199424800164783/permalink/1935059736601282/

Sunday, October 28, 2018

നബിദിനം ഇബ്നു ഹജർ അസ്ഖലാനിയും സഖാവി റ യും പറഞ്ഞത്


ഖുത്വുബയിൽ വാള് പിടിക്കൽ ഹറമുകളിൽ

 ഖുത്വുബയിൽ വാള് പിടിക്കൽ ഹറമുകളിൽ



സ്ത്രീ പള്ളി വീഡിയോ അസ്ലം സഖാഫി

https://m.facebook.com/groups/1199424800164783?view=permalink&id=1916363251804264
സ്ത്രീ ജുമുഅ ജുമാഅത്തിന് വേണ്ടി പള്ളിയിൽ പോവാൻ  ആതിഖ ബീവി (റ) യുടെ സംഭവം തെളിവാക്കുന്ന ഒഹാബി സലഫിറ്റസ്റ്റുകളുടെ തട്ടിപ്പ് ഫേസ്ബുക് ലൈവിൽ  പിടികൂടുന്നു / അസ്ലം സഖാഫി
പരപ്പനങ്ങാടി
https://www.facebook.com/groups/1199424800164783/permalink/1917734011667188/
സ്ത്രീ ജുമുഅ ജുമാഅത്ത് ഇബ്നു ഉമർ റ മകനോട് പള്ളി തടയുമെന്ന് പറഞ്ഞപ്പോൾ ആ ക്ഷേപിച്ചത് എന്തിന് മുജാഹിദിന്റെ തട്ടിപ്പ് പിടികൂടുന്നു./ അസ് ലം സഖാഫി പരപ്പനങ്ങാടി
https://m.facebook.com/groups/1199424800164783?view=permalink&id=1919113284862594
സ്ത്രീ ജുമുഅ ജമാ അത്തിന് വേണ്ടി പള്ളിയിലേക്ക് പോവൽ അനുവദനീയമാണന്ന് ഇജ്മാ ഉണ്ട് എന്ന് ഇബ്നു മുൻദിർ പറഞ്ഞതായി ഇമാം നവവി ശറഹുൽ മുഹദ്ധബിൽ ഉദ്ധരിച്ചിട്ടുണ്ട് എന്ന വഹാബി കള്ളത്തരത്തിന്റെ നിജസ്തിതി എന്ത് /അസ് ലം കാമിൽ സഖാഫി  ലൈവിൽ
https://www.facebook.com/groups/1199424800164783/permalink/1920366801403909/
സ്ത്രീ ജമാ അത്തിന് വേണ്ടി പള്ളി പ്രവേശനം:മുല്ലാ അലിയ്യുൽ ഖാരി  റ യുടെ മിർഖാത്ത് ന്റ പേരിൽ ഒഹാബി തട്ടിപ്പ് പിടികൂടുന്നു/അസ് ലം സഖാഫി live


https://m.facebook.com/groups/1199424800164783?view=permalink&id=1923465901093999
സ്ത്രീ ജമാ അത്തിന് വേണ്ടി പള്ളി പ്രവേശനം:മുല്ലാ അലിയ്യുൽ ഖാരി  റ യുടെ മിർഖാത്ത് ന്റ പേരിൽ ഒഹാബി തട്ടിപ്പ് പിടികൂടുന്നു/അസ് ലം സഖാഫി live
https://m.facebook.com/groups/1199424800164783?view=permalink&id=1924382827668973
സ്ത്രീ നിസ്കാരത്തിന് വേണ്ടി പള്ളിയിൽ പോവൽ ഉത്തമമെന്ന് ഇമാം ശാഫിഈ ഉമ്മിൽ പറഞ്ഞോ ? മുജാഹിദ് സലഫിസ്റ്റുകളുടെ തട്ടിപ്പ് പിടികൂടുന്നു. / അസ് ലം സഖാഫിhttps://www.facebook.com/groups/1199424800164783/permalink/1928277480612841/
സ്ത്രീ ജുമുഅക്ക് വേണ്ടി പള്ളിയിൽകുളിച്ചു വരൽ ഞാൻ ഇഷ്ടപെടുന്നു എന്ന് ശാഫീ ഈ ഇമാം റ ഉമ്മിൽ  പറഞ്ഞു എന്ന ഒഹാബീ കളവിന് മറുപടി


                                  Live : *അസ്‌ലം സഖാഫി പരപ്പനങ്ങാടി* വീണ്ടും ലൈവിൽ

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...