Friday, October 12, 2018

തബ്ലീഗിസം ബിദ്അത്ത് പ്രചാരണത്തിന്റെ വളഞ്ഞവഴിتبليغ جماعة

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚



*തബ്ലീഗിസം ബിദ്അത്ത് പ്രചാരണത്തിന്റെ വളഞ്ഞവഴി*                                                                                                                                                                                                                                                                                 =========================== ചരിത്രത്തിലിന്നോളം മുസ്‌ലിം സമൂഹം നിര്‍വഹിക്കുന്ന പുണ്യപ്രവൃത്തിയാണ് പ്രവാചകര്‍(സ്വ)യുടെ ജന്മദിനാഘോഷവും മൗലിദ് പാരായണങ്ങളും. പൂര്‍വിക മഹാന്മാര്‍ ഇവയുടെ ആധികാരികത അന്യത്ര വിശദീകരിച്ചിട്ടുണ്ട്. ബിദ്അത്ത് ബാധിച്ചവരില്‍ കണ്ടുവരുന്ന ഒരു പൊതു രോഗമാണ് നബി(സ്വ)യുമായി ബന്ധപ്പെട്ട, അവിടുത്തെ മഹത്ത്വങ്ങള്‍ പ്രചരിക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിക്കുക എന്നത്. തബ്ലീഗുകാരും ഈ മതവിരുദ്ധതയില്‍ കക്ഷിചേരുന്നതിന് നിരവധി തെളിവുകളുണ്ട്. അങ്ങനെ ഈ രംഗത്തു കൂടി അവര്‍ ബിദ്അത്തിന്റെ നേര്‍പതിപ്പാണെന്നു വ്യക്തമാവുന്നു.
മൗലിദില്‍ കെട്ടുകഥകളും മറ്റും ഉണ്ടായത് കൊണ്ടാണ് വിമര്‍ശിക്കുന്നതെന്ന് ചിലര്‍ വിശദീകരിക്കാറുണ്ട്. അംഗീകൃത മൗലിദുകളില്‍ കെട്ടുകഥകളുണ്ടെന്നതു തന്നെ പരമാബദ്ധമാണ്. എന്നാല്‍ ശരിയായാല്‍ പോലും പാരായണം പറ്റില്ലെന്ന് റശീദ് അഹ്മദ് ഗംഗോഹി വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ലാത്ത സ്വഹീഹായ മൗലിദുകള്‍ തന്നെയും നിഷിദ്ധമാണത്രെ! ഇത് കാണുക: “ചോദ്യം: മൗലിദിന്നിടയില്‍ നില്‍ക്കാതെ സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം വായിച്ച്കൊണ്ടുള്ള മൗലിദില്‍ പങ്കെടുക്കാമോ? ഉത്തരം: ഏത് രൂപത്തിലായാലും മൗലിദ് സദസ്സുകള്‍ സംഘടിപ്പിക്കല്‍ വിരോധിക്കപ്പെട്ടതാണ്’’ (ഫതാവാ റശീദിയ്യ പേ.130)

തിരുനബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള മൗലിദുകളും മൗലിദ് സദസ്സുകളും ഇവര്‍ക്ക് പുച്ഛം. ഇതു തന്നെയാണ് ബിദ്അത്തുകാരുടെ പൊതുരീതി.
നബിദിനാഘോഷം ബിദ്അത്ത്
വിശുദ്ധറബീഇന്റെ പൊന്നമ്പിളി വാനില്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും വിശ്വാസി മാനസങ്ങളില്‍ സന്തോഷം ഉയരുകയായി. പക്ഷേ; പ്രവാചക സ്നേഹം ഹൃദയാന്തരങ്ങളില്‍ ഇല്ലാത്തവരുടെ പ്രഖ്യാപനം ശ്രദ്ധിക്കൂ: “റബീഉല്‍ അവ്വലില്‍ നബിദിനമാഘോഷിക്കുക, നബിദിനാഘോഷ സദസ്സില്‍ നബി(സ്വ)യുടെ ജന്മം പരാമര്‍ശിക്കപ്പെടുമ്പോള്‍ അവിടുത്തെ ആത്മാവ് സന്നിഹിതമായിട്ടുണ്ടെന്ന വിശ്വാസത്തോടെ എഴുന്നേറ്റ് നില്‍ക്കുക. റബീഉല്‍ ആഖിര്‍ പതിനൊന്ന് (ഗൗസുല്‍ അഅ്ളമിന്റെ ആണ്ട്) കൊണ്ടാടുക… ഈ കാര്യങ്ങളും ഇത് പോലുള്ള ആയിരക്കണക്കിന് കാര്യങ്ങളും ദീനീവിരുദ്ധമാണ്’ (തഖ്വിയതുല്‍ ഈമാന്‍ പേ.92).
ലോകപണ്ഡിതര്‍ മുഴുക്കെ സുന്നത്താണെന്ന് പ്രഖ്യാപിച്ച നബിദിനാഘോഷം ഇവര്‍ക്ക് ദീനീവിരുദ്ധം. മറ്റു ആയിരക്കണക്കിന് കാര്യങ്ങളും തനി നിഷിദ്ധം. ഈ കൊട്ടക്കണക്കില്‍ പെടുന്നത് സുന്നികളും ബിദ്അത്തുകാരും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്നവയാണ്. എന്നിട്ടും തബ്ലീഗുകാരുടെ കുഴപ്പം മനസ്സിലായില്ലെന്ന് നടിക്കരുത്.
നബി(സ്വ)യെ ചിന്തിച്ച് പോകരുത്
തിരുനബി(സ്വ)യോടുള്ള തബ്ലീഗുകാരുടെ അമര്‍ശം അതി ശക്തമായിത്തന്നെ പ്രചരിപ്പിക്കുകയാണ് ഇസ്മാഈല്‍ ദഹ്ലവി. അദ്ദേഹം പറയുന്നത് നോക്കൂ: “ശൈഖിനെയോ മഹത്തുക്കളെയോ നിസ്കാരത്തില്‍ ഓര്‍ക്കുന്നത് വ്യഭിചരിക്കുന്നുവെന്ന് ചിന്തിക്കുന്നതിലും മോശമാണ് നബി(സ്വ)യെയാണ് ചിന്തിക്കുന്നതെങ്കില്‍ പോലുംകഴുതയെയോ കാളയെയോ ഓര്‍ക്കുന്നത് ഇതിനേക്കാള്‍ ഉചിതമാണ്. കാരണം ബഹുമാനത്തോടെയുള്ള ഓര്‍ക്കല്‍ ശിര്‍ക്കിലേക്ക് നയിക്കും. കഴുതയെയും കാളയെയും സംബന്ധിച്ചുള്ള ചിന്ത അപ്രകാരമല്ല, നിന്ദ്യതയോട് കൂടിയായിരിക്കും’’ (സ്വിറാതുല്‍ മുസ്തഖീം പേ.97). അത്തഹിയ്യാത്തിലെ “അയ്യുഹന്നബിയ്യു’’വിനെയാണ് ഇയാള്‍ ഭര്‍ത്സിക്കുന്നത്.
മുത്ത് നബി(സ്വ) ഇവരുടെ ശിഷ്യനോ?
തിരുനബി(സ്വ) തബ്ലീഗ് മൗലാനമാരുടെ ശിഷ്യനാണെന്ന് അന്പേട്ടവി തന്റെ ബറാഹീനെ ഖാതിഅയില്‍ രേഖപ്പെടുത്തുന്നു: “സദ്വൃത്തനായ ഒരാള്‍ നബി(സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി(സ്വ) ഉറുദുവില്‍ പലകാര്യങ്ങളും സംസാരിക്കുന്നത് കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. അങ്ങ് ശരിയായ അറബിയായിരിക്കേ എങ്ങനെയാണ് ഈ ഭാഷ സംസാരിക്കുന്നത്? തിരു നബി(സ) പ്രതികരിച്ചു. ദയൂബന്ദ് മദ്റസയിലെ പണ്ഡിതരുമായി ബന്ധപ്പെട്ട് തുടങ്ങിയപ്പോള്‍ എനിക്ക് ഈ ഭാഷ വശമായി’’ (ബറാഹീനെ ഖാത്വിഅ പേ.30).
തിരുനബി(സ്വ)ക്ക് എല്ലാഭാഷയും പരിജ്ഞാനമുണ്ടെന്ന് ഖുര്‍ആന്‍ ആയതുദ്ധരിച്ച് ഇമാം ഇബ്നുഹജരില്‍ അസ്ഖലാനി(റ) തന്റെ ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉറുദു പരിജ്ഞാനം പക്ഷേ, തബ്ലീഗ് മൗലാനമാരില്‍ നിന്ന് നേടിയെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ധിക്കാരം അല്ലാതെയെന്ത്.
മുസ്‌ലിംകള്‍ ബഹുദൈവ വിശ്വാസികള്‍
അല്ലാഹുവിന്റെ വലിയ്യെന്ന് തബ്ലീഗുകാര്‍ വിശേഷിപ്പിച്ച ഇസ്മാഈല്‍ ദഹ്ലവി പറയുന്നു: ഇന്ത്യയിലെ ബഹുദൈവാരാധകര്‍ അവരുടെ ദേവന്‍മാരോട് വെച്ചുപുലര്‍ത്തുന്ന വിശ്വാസം തന്നെയാണ് അമ്പിയാക്കള്‍, ഔലിയാക്കള്‍, ശുഹദാക്കള്‍… എന്നിവരോട് മുസ്‌ലിംകള്‍ സ്വീകരിച്ചത്. അവരെ ചാണോട് ചാണും മുഴത്തിന് മുഴവുമായി ഈ വിഭാഗം പൂര്‍ണ്ണമായും പിന്തുടര്‍ന്നു’(രിസാലത്തുത്തൗഹീദ് പേ.51).
ദേവിദേവന്‍മാര്‍ക്ക് പകരം അമ്പിയാക്കളെയും ഔലിയാക്കളെയും പ്രതിഷ്ഠിച്ചവരാണ് മുസ്‌ലിംകളത്രെ. നജ്ദിയന്‍ തൗഹീദിന്റെ പ്രചാരണത്തിനു വേണ്ടിയുള്ള കപടവേഷധാരികളാണ് തബ്ലീഗുകാരെന്ന് ഈ വാചകവും തെളിയിക്കുന്നു.
അബൂജഹലിനുതുല്യം
ലോകമുസ്‌ലിംകളെ മതത്തിന് പുറത്ത് നിറുത്തുകയാണ് ഇസ്മാഈല്‍ ദഹ്ലവി. അദ്ദേഹത്തിന്റെ വാക്കുകള്‍: തിരുനബി(സ)യുടെ കാലത്തുണ്ടായിരുന്ന കുഫ്ഫാറുകള്‍ അവരുടെ ആരാധ്യരും അല്ലാഹുവും സമന്‍മാരാണെന്ന് ഒരിക്കലും വാദിച്ചിരുന്നില്ല. മറിച്ച്, അവരെല്ലാം അവന്റെ സൃഷ്ടികളും അടിമകളും മാത്രമായിരുന്നു എന്ന് അംഗീകരിക്കുന്നവരായിരുന്നു. അവരെ വിളിച്ചു, നേര്‍ച്ചകള്‍ നേര്‍ന്നു, ശിപാര്‍ശകരാക്കി ഇതെല്ലാമാണ് അവര്‍ ചെയ്തത്. ഇപ്രകാരം ആരുചെയ്താലും അവരും അബൂജഹലും ബഹുദൈവാരാധനയില്‍ തുല്യരാണ്’(രിസാലത്തുത്തൗഹീദ് പേ.54).
ഇസ്ലാമിക ചരിത്ര പാരമ്പര്യത്തെയും പ്രമാണങ്ങളെയും അവഗണിച്ച് വിശ്വാസികളെ ശിര്‍ക്കുകാരാക്കാനുള്ള ഹീനശ്രമം. ഈ അതിക്രമം സാധിപ്പിച്ചെടുക്കാന്‍ റസൂലിന്റെ കൊടിയ ശത്രു അബൂജഹ്ലിനെ വരെ ന്യായീകരിക്കുന്നു. മക്കാ മുശ്രിക്കുകളെ തൗഹീദുകാരും ലോക മുസ്‌ലിംകളെ ശിര്‍ക്കുകാരുമാക്കുന്ന മുജാഹിദ് രീതിയുടെ തനിയാവര്‍ത്തനം. നിസ്കരിപ്പിക്കലിന്റെ മേന്പൊടിയില്‍ ഇത്തരം കാപട്യങ്ങള്‍ ഒളിപ്പിച്ചു വെക്കാനാവില്ല തന്നെ.
ഇസ്തിഗാസക്കെതിരെ
ഇന്ത്യയില്‍ ബിദ്അത്ത് നട്ടുപിടിപ്പിച്ച ഇസ്മാഈല്‍ ദഹ്ലവി പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ യാ ശൈഖ് അബ്ദല്‍ഖാദിര്‍ ജീലാനീ ശൈഅന്‍ ലില്ലാഹ് (ശൈഖവര്‍കളേ, അല്ലാഹു മുഖേന ഞങ്ങളെ സഹായിക്കൂ) എന്ന വാചകം പ്രസിദ്ധമാണ്. ഇത് പരസ്യമായ ശിര്‍ക്കാണ്. ഇതില്‍ നിന്നും മുസ്‌ലിംകളെ അല്ലാഹു രക്ഷിക്കട്ടെ’(തഖ്വിയതുല്‍ ഈമാന്‍ പേ.68, രിസാലത്തുതൗഹീദ് പേ.161).
മുസ്‌ലിം സമൂദായത്തെ ഇവരുടെ ഫിത്നയിയില്‍ നിന്നും അല്ലാഹു രക്ഷിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
വിളികേള്‍ക്കുമെന്ന് കരുതിയാല്‍
ഇസ്മാഇല്‍ ദഹ്ലവി തുടരുന്നു: “മഹാന്മാരെ ദൂരേ നിന്നും വിളിച്ച് തങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് അങ്ങു പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നത് ശിര്‍ക്കാണ്. ഇവിടെ ആവശ്യ പൂര്‍ത്തീകരണത്തിന് അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ത്ഥിച്ചതെങ്കിലും മഹത്തുക്കളെ വിളിച്ചതിലൂടെ ശിര്‍ക്ക് സംഭവിച്ചു’’ (തഖ്വിയതുല്‍ ഈമാന്‍ പേ.32, രിസാലത്തുത്തൗഹീദ് പേ.105)
മഹത്തുക്കള്‍ക്ക് അല്ലാഹു നല്‍കുന്ന കേള്‍വിക്കും കാഴ്ചക്കും പരിധി നിശ്ചയിക്കാവതല്ല. മദീനയിലെ മിമ്പറില്‍ നിന്നും ഉമര്‍(റ) നല്‍കിയ “പര്‍വ്വതത്തിന്റെ പിന്നിലുള്ള ശത്രുക്കളെ സൂക്ഷിക്കുക’’ എന്ന നിര്‍ദേശം നഹാവന്ദിലെ സാരിയ(റ) കട്ടത് പ്രസിദ്ധമാണ്. അതിവിദൂരതയില്‍ നിന്നുള്ള ദൃശ്യം ഖലീഫ(റ) കണ്ടതും സാരിയ(റ) കേട്ടതും ഇതില്‍ നിന്നു വ്യക്തം. മറ്റനവധി രേഖകളും ഇതു തെളിയിക്കുന്നു. അവ വിശദീകരിക്കുക ഇവിടെ ലക്ഷ്യമല്ലാത്തതിനാല്‍ മറ്റൊരു കാര്യം സൂചിപ്പിക്കാം.
മഹാന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവുകൊണ്ട് അവര്‍ സഹായിക്കുമെന്ന വിശ്വാസവും അതനുസരിച്ചുള്ള സഹായാര്‍ത്ഥനയും ഇസ്ലാമിക ചരിത്രത്തില്‍ ഇന്നോളം നടന്നുവരുന്നതാണ്. ഇത് ശിര്‍ക്കാണെന്നു പ്രഖ്യാപിക്കുകവഴി ഇസ്ലാമിക ജ്ഞാനശൃംഖലയുടെ ഓരോ കണ്ണിയെയും മതത്തില്‍ നിന്നു പുറന്തള്ളുകയാണ് ചെയ്യുന്നത്. എല്ലാ ബിദ്അത്തുകാരുടെയും പൊതു സ്വഭാവം തബ്ലീഗുകാരും പ്രകടിപ്പിക്കുന്നതാണിത്. ഇതേപ്രകാരം തന്നെ അദൃശ്യജ്ഞാനം പോലുള്ളവയിലും ഇവര്‍ സമൂഹധാരയില്‍ നിന്നു പുറംതിരിഞ്ഞാണ് നില്‍ക്കുന്നത്.
അദൃശ്യജ്ഞാനം ഒരാള്‍ക്കുമില്ല
തബ്ലീഗ് നേതാവ് പറയുന്നത് നോക്കൂ. ‘നബി, വലിയ്യ്, ഇമാം, ശഹീദ് മുതലായവര്‍ അദൃശ്യകാര്യങ്ങള്‍ അറിയുമെന്ന വിശ്വാസം ശരിയല്ല. നബി(സ്വ) അറിയുമെന്ന വിശ്വാസം ഒട്ടും ശരിയല്ല’(രിസാലത്തുത്തൗഹീദ് പേ.108)
അല്ലാഹുവിനെ തിരുത്തുന്ന തബ്ലീഗുകാര്‍!
അദൃശ്യം അറിയിച്ചുകൊടുക്കുമെന്ന് ഖുര്‍ആനും പ്രമാണങ്ങളും പറയുമ്പോള്‍ അവയ്ക്ക് തിരുത്ത് നടത്തുകയാണ് തബ്ലീഗുകാര്‍. മതത്തിന്റെ അടിയാധാരങ്ങളെ മുഴുവന്‍ അപഹസിക്കുന്ന ഇവര്‍ക്ക് ആരാധനാ കാര്യങ്ങളില്‍ ഉപദേശിക്കുന്നതിനനര്‍ഹതയേയില്ല. വിശ്വാസമാണല്ലോ പ്രധാനം. അതിന്റെ അനുബന്ധം മാത്രമാണ് ഇബാദത്തുകള്‍.... -----------------------------------------------------

മഖ്ബറയിലെ അ നാ ജാ രം ഉറൂസ്കമ്മിറ്റിക്കാർ അറിയേണ്ടത് مفاسد المقبرة

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
ഉറൂസ് കമ്മിറ്റിക്കാർ അറിയേണ്ടത് ....

മഹാത്മാക്കളുടെ ആണ്ടു നേർച്ചകൾ ആഘോഷകരമായി  നടതുന്നതിനാണല്ലോ ഉറൂസ് എന്ന്പറയുന്നത് .തികച്ചും ഭക്തി നിർഭരമായി അത് നിർവ്വഹിക്കൽ സൽകർമ്മം തന്നെയാണ് ..
നബി ( സ ) എല്ലാ വർഷാരംഭത്തിലും ശുഹധാക്കളുടെ ഖബറിനരികിൽ പോകുകയും നിങ്ങൾ ക്ഷമിച്ചതിന്റെ പേരിൽ നിങ്ങള്ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ 'നിങ്ങളുടെ അഭയ കേന്ദ്രം എത്രയോ മേന്മയേറിയാതാകുന്നു എന്ന് പറഞ്ഞു പുകഴ്ത്തുകയും ചെയ്യുമായിരുന്നു .ഇത് അബൂബക്കർ ( റ ) ഉമർ ( റ ) ഉസ്‌മാൻ ( റ ) ഇവരുടെയും പതിവായിരുന്നു .ത്വബ്റാനി (2/241)

ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ മണ്‍മറഞ്ഞു പോയ ഔലിയാക്കളുടെയും .മഹാന്മാരുടെയും പേരിൽ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലും  ഉറൂസ് നടക്കാറുണ്ട് ഖുർആൻ ഓതിയും, മൗലീദ് ചൊല്ലിയും, ഭക്ഷണം വിതരണം നടത്തിയും തീർത്തും മതത്തിന്റെ ചട്ടക്കൂടിന് അപ്പുറത്തേക്ക് കടക്കാത്ത വിധത്തിൽ അവർ അത് ചെയ്യുന്നു ...

എന്നാൽ ഖേധകരമെന്ന് പറയട്ടെ. പല നാടുകളിലും മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉറൂസ് ആഘോഷ പരിപാടികൾ മതത്തിന്റെ എല്ലാ അതിർവരമ്പുകളും ലങ്കിച്ചു കൊണ്ടാണെന്ന് പറഞ്ഞാൽ നിഷേധിക്കാനാവില്ല ...
മഹത്തുക്കളുടെ പേരിൽ നടക്കുന്ന ഉറൂസ് ഇസ്ലാമികമല്ലാത്ത രീതിയിൽ മാത്രമല്ല .ഇസ്ലാമിനെ പറയിപ്പിക്കുന്ന രീതിയിലാണ് പലയിടങ്ങളിലും നടക്കുന്നത് ..
അന്യ സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് ഒപ്പം അന്യ മതസ്ഥരും കൂടിക്കലർന്ന് ഒരു നിയന്ത്രണവുമില്ലാതെ പരിശുദ്ധ ഇസ്ലാം കൽപിച്ച , ഇസ്ലാം വിരോധിച്ച കാര്യങ്ങള്ക്ക് യാതൊരു നിലയുംവിലയും നൽകാതെ കാട്ടി കൂട്ടുന്ന കോപ്രായങ്ങളെ ഉറൂസ് എന്ന് പറയുന്നത് തന്നെ ശരിയല്ല ...

ഇത് എവിടുന്ന് കിട്ടിയതാണ് ഈ ഒരു രീതിയിലുളള ആഘോഷം എന്ന് വ്യക്തമാക്കേണ്ടത് അത് നടത്തുന്ന ആഘോഷ കമ്മിറ്റികൾ തന്നെയാണ് .ഒരു നാടിന്റെയും നടക്കുന്ന സ്ഥലങ്ങളുടെയോ പേരെടുത്ത് പറയുന്നില്ല .ഈ ഒരു അനാചാരം നാം അവസാനിപ്പിക്കുക തന്നെ വേണം .സ്ത്രീകള്ക്കും പുരുഷന്മാർക്കും എന്ത് കൊണ്ട് രണ്ട് സമയങ്ങൾ ആക്കിക്കൂട .സ്ത്രീകളുടെ അഴിഞ്ഞാട്ടം അത്തരം സ്ഥലങ്ങളിൽ നടക്കുന്നത്കൊണ്ട് മാത്രമല്ലേ അവിടെ ചെറുപ്പക്കാരുടെയും .മറ്റു അന്യ മതസ്ഥരുടെയും നിറസാന്നിധ്യം ഉണ്ടാവുന്നത് .അത്കൊണ്ട് ഭണ്ടാരപ്പെട്ടി നിറയുന്നത് കൊണ്ടാണോ അത് അവസാനിപ്പിക്കാൻ അത് നടത്താൻ നേതൃത്വം വഹിക്കുന്ന ആളുകൾ മടിക്കുന്നത് .?

ഇത് എവിടുന്നാ ഇവരൊക്കെ ഇത് പഠിച്ചത് .ഇത് ഒരിക്കലും സുന്നികളുടെ മേൽ കെട്ടിവെക്കേണ്ട .സുന്നത് ജമാഹത്തിന്റെ നിരവധി പണ്ഡിതന്മാർ തന്നെ പല സ്ഥലങ്ങളിലും നടക്കുന്ന ഇത്തരം അനാചാരങ്ങൾക്കെതിരെ ശബ്ധിക്കാറുണ്ട് .സുന്നി പണ്ഡിതന്മാരുടെ ചില പ്രഭാഷണങ്ങൾ താഴെ ലിങ്കിൽ കയറി ഒന്ന് കേട്ടു നോക്കൂ. .👇🏻👇🏻

മഖ്‌ബറകളിലെ അനാചാരങ്ങൾ
ഫാറൂഖ് നഈമി & പേരോട് ഉസ്താദ്

https://www.youtube.com/watch?v=9dlCYHAIi9A&feature=youtube_gdata_player

മഖ്‌ബറ , ഉറൂസ് , മന്ത്രവാദം  ഫാറൂഖ് നഈമി👇🏻👇🏻

https://www.youtube.com/watch?v=I1xBB0PA0NQ&feature=youtube_gdata_player

കൊണ്ടോട്ടി ഉറൂസ് പോലുളള അനാചാരങ്ങൾക്കെതിരെ പേരോട് ഉസ്താദ്‌👇🏻👇🏻

https://www.youtube.com/watch?v=Le6EA9arxVc&feature=youtube_gdata_player

ഭീമാപളളിയിൽ നടക്കുന്ന അനാചാരങ്ങൾക്കെതിരെ. .ഫാറൂഖ് നഈമി👇🏻👇🏻

https://www.youtube.com/watch?v=fnn5_AZPctc&feature=youtube_gdata_player

ചുരുക്കി പറഞ്ഞാൽ അല്ലാഹുവും അവന്റെ റസൂലും പറഞ്ഞ വാക്കുകൾ അനുസരിക്കാതെ അവ ലങ്കിച്ച്‌കൊണ്ട്
ഇത്തരത്തിലുള്ള ഉറൂസ് നടത്തുന്നത് ഒരിക്കലും ഇസ്ലാമിൽ അനുവധിനീയം അല്ല എന്ന് മാത്രമല്ല .വൻ കുറ്റകരവുമാണ് ..
അത്കൊണ്ട്തന്നെ ഉറൂസ് നടതാൻ നേതൃത്വം നൽകുന്ന ആളുകളും അതാത് മഹല്ല് ഭാരവാഹികളും ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കി തീർത്തും ഇസ്ലാമികമായ രീതിയിൽ ഉറൂസുകൾ നടത്തണമെന്നും  യുവാക്കൾ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശബ്ദം ഉയർത്തി അവ മാറ്റം വരുത്തണമെന്നുംബഹുമാന പൂർവ്വം ഉണർത്തുന്നു. ...

"അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ കുറിച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിച്ചാൽ അവൻ വ്യക്തമായ നിലയിൽ വഴി പിഴച് പോയിരിക്കുന്നു.
( ഖുർആൻ 33 : 36 )

ശിർക്ക് ആരോപണം حتي نعبد اللات تشريك الوهاب للمسلمين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚



ഒഹാബി തട്ടിപ്പ്
:- ' ..........
മുസ്ലിമിങ്ങളിൽ ശിർക്ക് ആരോപണം



മുസ്ലിമിങ്ങളിൽ ശിർക്ക് ആരോപിക്കാൻ വേണ്ടിയും അവർ ചെയ്യുന്ന തവസ്സുലും ഇസ്തി ശ്ഫാഉം ഇസ്തിഗാസയും
ശിർക്കാണന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും

ലോക മുസ്ലിമീങ്ങൾ ഇപ്പോൾ ശിർക്കിൽ അകപ്പെട്ടിട്ടുണ്ട് എന്ന് തോന്നിപ്പിക്കാൻ വേണ്ടിയും ഒരു  ഒഹാബി മുജ പുരോഹിതൻ ഹദീസ് ദുർവ്യാഖ്യാനം ചെയ്യുന്നത് കാണുക

ഒഹാബി മത പുരോഹിതൻ എഴുതുന്നു.



« لا يذهب الليل والنهار حتى تعبد اللات والعزى »

صحيح مسلم

"ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നത് വരെ ഖിയാമത്ത് നാള് സംഭവിക്കുകയില്ല.."

അതായത് അന്ത്യ നാളിന്റെ ലക്ഷണമാണ് ശിര്ക്ക് സംഭവിക്കുക എന്ന് മുത്ത് റസൂല് പറയുന്നു...



عَنْ ثَوْبَانَ قَالَ قَالَ رَسُولُ اللَّهِ -ﷺ– «وَلاَ تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِى بِالْمُشْرِكِينَ وَحَتَّى تَعْبُدَ قَبَائِلُ مِنْ أُمَّتِى الأَوْثَانَ»

ഥൗബാന്‍ –رضي الله عنه– നിവേദനം: നബി –ﷺ– പറഞ്ഞു: “എന്‍റെ സമുദായത്തില്‍ പെട്ട ചില ഗോത്രക്കാര്‍ മുശ്രിക്കുകളുമായി കൂടിച്ചേരുന്നത് വരെ; എന്‍റെ സമുദായത്തില്‍ പെട്ട ചിലര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത് വരെ; അന്ത്യനാള്‍ സംഭവിക്കുകയില്ല.”
(അബൂദാവൂദ്: 4254).


മറുപടി :..
:......


ഇത് ഒരിക്കലും   തവസ്സുലും ഇസ്തിഗാസയും മഹാന് മാരോട് ശുപാർശ തേടലും  (ഇസ്തി ശ്ഫാഉ ) നടത്തണ മെന്ന് പഠിപ്പിച്ച കഴിഞ്ഞകാല പണ്ഡിതന്മാരെ പറ്റിയോ  നബി സ്വ യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ അവിടത്തോട് ശുപാർശ തേടണമെന്നും തവസ്സുൽ ചെയ്യണമെന്നും പഠിപ്പിച്ച ഇമാം നവവി( റ )വിനേപ്പറ്റിയോ ഇമാം മാവർദി (റ) ഇമാം ഖാളി അബു ത്വയ്യിബ് (റ) ഇമാം ഗസ്സാലി ഇമാം മുഹ്യദ്ധീൻ ശൈ ഖ് (റ)   തുടങ്ങി ലോക പണ്ഡിതന്മാരെ പറ്റിയോ ഇന്നത്തെ മുസ്ലിമീങ്ങളെ ' പറ്റിയോ അല്ല.
അതല്ലാം പുണ്യമാണന്ന് പഠിപ്പിച്ച ഇമാം സുബ് കി (റ ) ഇമാം റംലി (റ)   ഇമാം ഇബ്നു ഹജർ (റ) ഇമാം ഹിസ്നി എന്നി ലക്ഷകണക്കിന് പണ്ഡിതന്മാരെ പറ്റിയോ പറഞ്ഞല്ല ( ലോക പണ്ഡിതന്മാരുടെ ഉദ്ധരണി ശേഷം പറയുന്നതാണ്)


മറിച്ച്
ഖിയാമത്ത് നാൾ സംഭവിക്കുന്നതിന് തൊട്ട് മുമ്പ്  ഖിയാമത്ത് നാളിന്റെ വലിയ ദൃഷ്ടാന്തങ്ങളായ ദജ്ജാൽ വരിക ഈസ നബി വന്നു അവനെ കൊല്ലുക സൂര്യൻ പഠിഞ്ഞാറിൽ നിന്ന് ഉദിക്കുക തുടങ്ങി  എല്ലാം ദൃഷ്ടാന്തങ്ങളും ഉണ്ടായതിന്ന് ശേഷം സുഗന്ധ പൂരിതമായ നല്ലൊരു കാറ്റ് വന്നും അണു മണി തൂക്കം ഈമാൻ ഉള്ളവർ മരണപെട്ടതിന്ന് ശേഷം


ഏറ്റവും ദുശിച്ച വിഭാഗം മാത്രം ശേഷിക്കുകയും അവർ ജാഹിലിയ്യത്തിലേക്ക് പോവുകയും ചെയ്തു ലാത്ത യേയും ഉസ്സയേയും അവരുടെ പഴയ വിഗ്രഹത്തേയുമല്ലാം ആരാധിക്കുന്ന ഒരു അവസ്തവരുന്നതാണ്. അവരുടെ മേലിലാണ് ഖിയാമത്ത് നാൾ സംഭവിക്കുക '
ഈ കാലഘട്ടത്തെ പറ്റി പറഞ്ഞ ഹദീസ് ദുർവ്യാഖ്യാനം ചെയ്തു ജനങ്ങളെ കബളിപ്പിച്ചു.  മുസ്ലിമീങ്ങളെ ശിർക്ക് ആരോപിക്കാൻ ഈ ഒഹാബി പുരോഹിതന്മാർ ഏത് ജൂതന്റെ കയ്യിൽ നിന്നാണ് അച്ചാരം വാങ്ങിയത് അത് തിരിച്ചു നൽകുകയാണ് അവർക്ക് നല്ലത്.

മേൽ ഹദീസിനെ പറ്റി പണ്ഡിതന്മാർ എന്ത് പറയുന്നു എന്ന് നോക്കാം


ഇമാം ബുഖാരി സ്വഹീഹിൽ പറയുന്നു

നബി സ്വ പറഞ്ഞു

വിഗ്രഹാരാധന നടത്തുന്നത് വരെ കാലം മാറുന്നതാണ് എന്ന അധ്യായം
ദുൽഖൽസ വിഗ്രഹത്തേ ആരാധന നടത്താൻ വേണ്ടി ഒരു വിഭാഗം വരുന്നത് വരെ ഖിയാമത്ത് നാൾ സംഭവിക്കുകയില്ല

ദുൽഖുലൈസ് ജാഹിലിയ്യാ കാലത്ത് അവർ ആരാധിക്കുന്ന ഒരു വിഗ്രഹമാണ്


باب تغيير الزمان حتى تعبد الأوثان

6699 حدثنا أبو اليمان أخبرنا شعيب عن الزهري قال قال سعيد بن المسيب أخبرني أبو هريرة رضي الله عنه أن رسول الله صلى الله عليه وسلم قال لا تقوم الساعة حتى تضطرب أليات نساء دوس على ذي الخلصة وذو الخلصة طاغية دوس التي كانوا يعبدون في الجاهلية
قوله : وذو الخلصة طاغية دوس ) أي صنمهم ، وقوله " التي كانوا يعبدون " كذا فيه بحذف المفعول . ووقع في رواية معمر " وكان صنما تعبدها دوس " .
قال ابن التين : فيه الإخبار بأن نساء دوس يركبن الدواب من البلدان إلى الصنم المذكور ، فهو المراد باضطراب ألياتهن .

قلت : ويحتمل أن يكون المراد أنهن يتزاحمن بحيث تضرب عجيزة بعضهن الأخرى عند الطواف حول الصنم المذكور . وفي معنى هذا الحديث ما أخرجه الحاكم عن عبد الله بن عمر قال " لا تقوم الساعة حتى تدافع مناكب نساء بني عامر على ذي الخلصة " وابن عدي من رواية أبي معشر عن سعيد عن أبي هريرة رفعه لا تقوم الساعة حتى تعبد اللات والعزى
എന്റെ ഉമ്മത്ത്
ലാത്തയെ  ആരാധിക്കും വിഗ്രഹത്തെ ആരാധിക്കും എന്ന ഹദീസും അല്ലാഹു വിന്റെ അംറ് വരുന്നത് വരെ ഒരു വിഭാഗം സത്യത്തിന്റെ മേൽ നിലകൊള്ളും എന്ന ഹദീസും ഉദ്ധരിച്ചു ഹാഫിള് ബ്നുഹജർ സ്വഹീഹുൽ ബുഖാരിയുടെ ശറഹ് ഫത്ഹുൽ ബാരിയിൽ പറയുന്നു.

ഞാൻ പറയുന്നു.സത്യത്തിന്റെ മേൽ നിലകൊള്ളുന്നവർ ഖിയാമത്ത് നാൾ വരെ നിലനിൽക്കും എന്ന് ഹദീസിൽ ഇല്ല.
അതിൽ ള്ളത് അല്ലാഹു വിന്റെ അംറ് വരുന്നത് വരെ എന്നാണ് .അംറിന്റെ ഉദ്ധേ ശം മുഅമിനീങ്ങളിൽ നിന്ന് ബാക്കിയുള്ളവരുടെ ആത്മാവ് പിടിക്കുന്നത് വരെ എന്നാവാം.
ഹദീസുകളുടെ ബാഹ്യം അറിയിക്കുന്നത് ബൈതുൽ മുഖദ്ധസിൽ ഉള്ളവർ എന്ന  മേൽ വിശേഷണമുള്ളവർ (സത്യത്തിൻമേൽ പ്രത്യക്ഷമായി നിലകൊള്ളുന്നവർ) അവരുടെ അവസാനത്തയാൾ ഈസ നബി യുടെ കൂടെ ഉണ്ടാവുന്നതാണ് - അല്ലാഹു നല്ല ഒരു കാറ്റ് അയക്കുമ്പോൾ എല്ലാ സത്യ വിശ്വാസിയുടെയും ആത്മാവ് പിഠിക്കുന്നതാണ്. അപ്പോൾ ജനങ്ങളിൽ തിന്മ നിറഞ്ഞ വരല്ലാതെ ബാക്കിയുണ്ടാവുകയില്ല.

ഇമാം മുസ്ലിം റ ഇബ്നു മസ്ഊദ് റ വിൽ നിന്നും ഉദ്ധരിക്കുന്നു.
ജനങ്ങളിൽ ഏറ്റവും ശറായ    വരുടെ (ദുശിച്ചവർ) മേലില്ലാതെ ഖിയാമത്ത് നാൾ സംഭവിക്കുന്നതല്ല.

ഇത് സൂര്യൻ പടിഞ്ഞാറിൽ നിന്ന് ഉദിക്കുക ദാബ്ബത്തുൽ അർള് പുറപ്പെടുക തുടങ്ങി വലിയ ദൃഷ്ടാന്തങ്ങൾ എല്ലാം ഉണ്ടായതിന്ന് ശേഷമാണ്  ഉണ്ടാവുക:

വലിയ ദൃഷ്ടാന്തങ്ങൾ മുത്ത് മാല പൊട്ടിയാൽ മുത്ത് കൾ നൂലിൽ നിന്ന് ഉരിഞ്ഞ് വിഴുന്നത് പോലെ തുടരെ വരുന്നതാണന്ന് സ്ഥിരപെട്ടിട്ടുണ്ട്.


അത് ഇമാം അഹമദ് റ വിന്റെ ഗ്രന്ധത്തിലും അബുൽ ആലിയയുടെ മുർസലിലും കാണാവുന്നതാണ്.
ഈ ദ്രഷ്ടാന്തങ്ങൾ എല്ലാം ആറ് മാസത്തിനുള്ളിലാണന്നാണുള്ളത് '
അബൂഹുറൈ (റ)  യിൽ നിന്നുള്ള റിപ്പോർട്ടിൽ എട്ട് മാസത്തിനുള്ളിൽ  എന്നുണ്ട്.


قلت : ليس فيما احتج به [ ص: 83 ] تصريح إلى بقاء أولئك إلى قيام الساعة ، وإنما فيه " حتى يأتي أمر الله " فيحتمل أن يكون المراد بأمر الله ما ذكر من قبض من بقي من المؤمنين ، وظواهر الأخبار تقتضي أن الموصوفين بكونهم ببيت المقدس أن آخرهم من كان مع عيسى عليه السلام ، ثم إذا بعث الله الريح الطيبة فقبضت روح كل مؤمن لم يبق إلا شرار الناس . وقد أخرج مسلم من حديث ابن مسعود رفعه : لا تقوم الساعة إلا على شرار الناس وذلك إنما يقع بعد طلوع الشمس من مغربها وخروج الدابة وسائر الآيات العظام ، وقد ثبت أن الآيات العظام مثل السلك إذا انقطع تناثر الخرز بسرعة ، وهو عند أحمد وفي مرسل أبي العالية " الآيات كلها في ستة أشهر " وعن أبي هريرة في " ثمانية أشهر "


ലാത്ത യെയും ഉസ്സയേയും  ആരാധിക്കുന്ന കാലഘട്ടം വിവരിക്കുന്നതിലേക്ക് സൂചനയുള്ള ആഇശ (റ) യുടെ ഹദീസ്  അബൂഹുറൈറ (റ) ന്റെ ഹദീസിസിന് ശേഷം മുസ്ലിം (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്:

അതിന്റെ വാചകം ഇങ്ങനെയാണ് ലാത്തയേയും ഉസ്സയേയും ആരാധിക്കപ്പെടുന്നത് വരെ രാവും പകലും പോവുകയില്ല.

അല്ലാഹു ഒരു നല്ല കാറ്റിനെ അയക്കുന്നതാണ് അപ്പോൾ അണുവിൻ തൂക്കം ഈമാൻ ഹ്രദയത്തിൽ ഉള്ള വൻ മരണമടയുന്നതാണ്:
അപ്പോൾ ഒരു നന്മയും ഇല്ലാത്തവൻ ബാക്കിയുവുകയുള്ളു  അപ്പോൾ അവർ അവരുടെ പിതാക്കളുടെ മതത്തിലേക്ക് മടങ്ങും.( മുസ്ലിം)

ഇമാം മുസ്ലിം  അബ്ദുല്ലാഹി ബ്നു ഉമർ ൽ നിന്ന്  റിപ്പോർട്ട്‌
എന്റെ ഉമ്മത്തിൽ ദജജാൽ പുറപ്പെടും അപ്പോൾ ഇസ ബ്നു മറ്‌ യം (അ) നെ നിയോഗിക്കും അദ്ധേഹം ദജജാലിനെ പിൻതുടരും നശിപ്പിക്കും പിന്നെയും ജനങ്ങൾ ഏഴ് വർഷം  ജീവിക്കും
പിന്നെ അല്ലാഹു ശാമിന്റെ ഭാഗത്ത് നിന്ന് തണുത്ത കാറ്റ് അയക്കും അപ്പോൾ അണു മണി തൂക്കം നന്മയോ ഈമാനോ ഉള്ളവരെ ഭുമുഖത്ത് ഭാക്കിയാവില്ല'

എല്ലാവരെയും അല്ലാഹു പിടിക്കും

അപ്പോൾ നന്മ കൽപിക്കുകയോ തിന്മ വിരോധിക്കുകയോ ചെയ്യാത്ത ദുർഭല രായ ജനങ്ങളിൽ ഏറ്റവുംشرار الخلق  ദുർജനങ്ങൾ മാത്രം ബാക്കിയാവും

അപ്പോൾ ശൈതാൻ അവരിലേക്ക് പ്രത്യക്ഷ്യപെട്ടു 'അവരോട് വിഗ്രഹാരാധന കൊണ്ട് കൽപിക്കും -
പിന്നീട് സ്വൂറി ൽ ഊതും

ഇത്രയും പറഞ്ഞതിൽ നിന്നും ഹഖിന്റെ മേൽ പ്രത്യക്ഷമായി നിലകൊള്ളുന്നവർ ഉണ്ടാവുക അല്ലാഹു വിന്റെ അംറ് വരുന്നത് വരെയാണ് എന്നതിന്റെ ഉദ്ധേ ശം വലിയ ദൃഷ്ടാന്തങ്ങൾ സംഭവിക്കുന്നത് വരെ എന്നാണ്
അതിന് ഉടനെ ഖിയാമത്ത് നാള് സംഭവിക്കും പിന്നെ അൽപകാലം മാത്രമേ ഉണ്ടാവു
സത്യത്തിന്റെ മേൽ പ്രത്യക്ഷമായി നിലകൊള്ളുന്നവർ അവസാനത്തെ വിഭാഗം ദജജാലി നോട് യുദ്ധം ചെയ്യുമെന്ന് ഇംറാൻ റ വിന്റെ ഹദീസ് മേൽ പറഞ്ഞതിനെ ശക്തിപ്പെടുത്തുന്നു.
അത് അബൂദാവ് ദും (റ) ഹാകിമും (റ) റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ഇതിൽ നിന്നും ഞാൻ വ്യാഖ്യാനിച്ചത് ശരിയാണ് എന്ന് പിടിക്കപ്പെടുന്നതാണ്.
കാരണം ദജ്ജാലിനെ കൊല്ലുന്നവർ അവനെ കൊന്നതിന് ശേഷം ഈസ നബി عليه السلام വിന്റ കൂടെയുണ്ടാവും പിന്നെ അവരുടെ മേ നല്ലൊരു കാറ്റ് അയക്കും
അപ്പോൾ ചീത്ത വിഭാഗമല്ലാതെ ബാക്കിയാവില്ല. അത് മുമ്പ് പറഞ്ഞിട്ടുണ്ട്.
ഈ വിശയത്തിൽ ഉഖ്ബത്ത് ബ്നു ആമിറും മുഹമ്മദ് ബ്നു മസ് ലമയും ഒരു സംവാദം ചർച്ച നടത്തിയത് ഞാൻ കണ്ടു.

ഹാക്കിം റ റിപ്പോർട്ട് ചെയ്തു അബ്ദുല്ലാ ഇബ്ൻ ഉമർ റ നിന്നും: സൃഷിടികളിൽ നിന്നും ഏറ്റവും ദുശിച്ച വിഭാഗത്തിന്റെ മേലില്ലാതെ ഖിയാമത്ത് നാള് ഉണ്ടാവില്ല. അവർ ജാഹിലിയ്യാ വിഭാഗത്തേക്കാൾ ദുശിച്ചവരാണ്
അപ്പോൾ
ഉഖ്ബത്ത് ബ്നു ആമിർ പറഞ്ഞു.
അബ്ദുല്ലാ പറയുന്നത്
അബ്ദുല്ലാ യാണ് ഏറ്റവും അറിയുന്നത്

എന്ന
وقد أورد مسلم عقب حديث أبي هريرة من حديث عائشة ما يشير إلى بيان الزمان الذي يقع فيه ذلك ولفظه " لا يذهب الليل والنهار حتى تعبد اللات والعزى " وفيه " يبعث الله ريحا طيبة فتوفى كل من في قلبه مثقال حبة من خردل من إيمان فيبقى من لا خير فيه فيرجعون إلى دين آبائهم " وعنده في حديث عبد الله بن عمرو رفعه : يخرج الدجال في أمتي الحديث وفيه فيبعث الله عيسى ابن مريم فيطلبه فيهلكه ، ثم يمكث الناس سبع سنين ، ثم يرسل الله ريحا باردة من قبل الشام فلا يبقى على وجه الأرض أحد في قلبه مثقال حبة من خير أو إيمان إلا قبضته وفيه فيبقى شرار الناس في خفة الطير وأحلام السباع لا يعرفون معروفا ولا ينكرون منكرا ، فيتمثل لهم الشيطان فيأمرهم بعبادة الأوثان ، ثم ينفخ في الصور فظهر بذلك أن المراد بأمر الله في حديث " لا تزال طائفة " وقوع الآيات العظام التي يعقبها قيام الساعة ولا يتخلف عنها إلا شيئا يسيرا ، ويؤيده حديث عمران بن حصين رفعه " لا تزال طائفة من أمتي يقاتلون على الحق ظاهرين على من ناوأهم حتى يقاتل آخرهم الدجال " أخرجه أبو داود والحاكم ، ويؤخذ منه صحة ما تأولته ، فإن الذين يقاتلون الدجال يكونون بعد قتله مع عيسى ، ثم يرسل عليهم الريح الطيبة فلا يبقى بعدهم إلا الشرار كما تقدم . ووجدت في هذا مناظرة لعقبة بن عامر ومحمد بن مسلمة ، فأخرج الحاكم من رواية عبد الرحمن بن شماسة أن عبد الله بن عمرو قال : لا تقوم الساعة إلا على شرار الخلق هم شر من أهل الجاهلية . فقال عقبة بن عامر : عبد الله أعلم ما يقول (،  فتح الباري شرح صحيح البخاري)


അപ്പോൾ ഞാൻ റസൂലുല്ലാഹി صلى الله عليه وسلم പറയുന്നത് കേട്ടിട്ടുണ്ട് .
പ്രത്യക്ഷമായി അല്ലാഹു വിന്റെ കാര്യത്തിന്മേൽ നില കൊണ്ട് പൊരുതുന്ന ഒരു വിഭാഗം എന്റെ ഉമ്മത്തിൽ എന്നുമുണ്ടാവും അവ അസ്സാഅ വരെയുണ്ടാവും അപ്പോൾ അബ്ദുല്ല പറഞ്ഞു അതെ പിന്നെ അല്ലാഹു കസ്തൂരിയുടെ വാസനയും പട്ടിന്റെ സ്പർശനവുമുള്ള ഒരു കാറ്റ് അയക്കും -അപ്പോൾ അണു മണി തൂക്കം ഈ മനുള്ളവർ ഒരാളേയും ഉപേക്ഷിക്കുകയില്ല' എല്ലാവരുയും പിടിക്കും' പിന്നെ സൃഷിടികളിൽ ഏറ്റവും ദുശിച്ചവർ ബാക്കിയാവും അവരുടെ മേൽ ഖിയാമത്ത് നാൾ സംഭവിക്കും -

ഈ അടിസ്ഥാനത്തിൽ അസ്സാ അ (സമയം ) വരുന്നത് വരെ സത്യത്തിൽ ഉണ്ടാവും എന്നതിന്റെ അർഥം നല്ല കാറ്റ് അടിച്ചു സത്യവിശ്വാസികൾ മരിക്കുന്നത് വരെ എന്നാണ് ഫത്ഹുൽ ബാരി

وأما أنا فسمعت رسول الله صلى الله عليه وسلم يقول : لا تزال عصابة من أمتي يقاتلون على أمر الله ظاهرين لا يضرهم من خالفهم حتى تأتيهم الساعة وهم على ذلك " فقال عبد الله : أجل ، ويبعث الله ريحا ريحها ريح المسك ومسها مس الحرير فلا تترك أحدا في قلبه مثقال حبة من إيمان إلا قبضته ، ثم يبقى شرار الناس فعليهم تقوم الساعة " فعلى هذا فالمراد بقوله في حديث عقبة " حتى تأتيهم الساعة " ساعتهم هم وهي وقت موتهم بهبوب الريح والله أعلم . وقد تقدم بيان شيء من هذا في أواخر الرقاق عند الكلام على حديث طلوع الشمس من المغرب .
فتح الباري شرح صحيح البخاري


ഇതിൽ നിന്നും ലാത്ത യെയും ഉസ്സയേയും ആരാധിക്കുന്നത്  ഈ കാലഘട്ടത്തെ പറ്റിയോ തവസ്സുലും ഇസ്തി ശ്ഫാഉം ഇസ്തിഗാസയും ചെയ്യണമെന്ന് പഠിപ്പിച്ച കഴിഞ്ഞകാലത്ത് ജീവിച്ച് മഹാന്മാരായ പണ്ഡിത മഹത്തുക്കളെ പറ്റിയുന്നും മനസ്സിലാക്കാൻ പ്രയാസമില്ല.

ഇമാം നവവി റ ശറഹു മുസ്ലിമിൽ വിവരിക്കുന്നു '

ص: 300 ] باب في الريح التي تكون قرب القيامة تقبض ( من في قلبه شيء من الإيمان )

فيه قوله - صلى الله عليه وسلم - : ( إن الله تعالى يبعث ريحا من اليمن ألين من الحرير فلا تدع أحدا في قلبه مثقال حبة من إيمان إلا قبضته ) أما إسناده ففيه ( أحمد بن عبدة ) بإسكان الباء ، ( وأبو علقمة الفروي ) بفتح الفاء وإسكان الراء واسمه عبد الله بن محمد بن عبد الله بن أبي فروة المدني مولى آل عثمان بن عفان - رضي الله عنه - .

وأما معنى الحديث فقد جاءت في هذا النوع أحاديث منها : " لا تقوم الساعة حتى لا يقال في الأرض . الله الله " ومنها " لا تقوم على أحد يقول الله الله " ومنها " لا تقوم إلا على شرار الخلق " وهذه كلها وما في معناها على ظاهرها (شرح مسلم كتاب الايمان للنووي٣٠٠)

മേൽ വിഷയത്തിൽ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട് ഭൂമിയിൽ الله الله എന്ന് പറയാൻ സാധിക്കാത്ത കാലമാണത് ഏറ്റവും ദുശിച്ച വിഭാഗമായിരിക്കും അവർ
(ശറഹു മുസ്ലിം 300 )


ഇവിടെ ഒഹാബി മത പുരോഹിതന്മാരുടെ എല്ലാ ദുർ വ്യാഖ്യാനങ്ങളും തകർന്നു തരിപ്പണമാവുകയാണ്


ഇനി ലോക പണ്ഡിതൻമാർ
തവസ്സുൽ ഇസ്തിഗ്ഫാഉ (നബി സ്വ യോടും മറ്റും സുബാർശ തേടൽ  )ഇസ്തിഗാസ എന്നിവയെ പറ്റി പറഞ്ഞ ചില ഉദ്ധരണികാണുക

ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവീ (റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു:

ويجعل القنديل الذي في القبلة عند
القبر على رأسه ويقف ناظرا إلى أسفل ما يستقبله من جدار القبر غاض الطرف في

مقام الهيبة والإجلال فارغ القلب من علائق الدنيا ، مستحضرا في قلبه جلالة موقفه ومنزلة من هو بحضرته ، ثم يسلم ولا يرفع صوته ، بل يقصد فيقول : السلام عليك يا رسول الله السلام عليك يا نبي الله ،
😞

ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....              شرح المهذب
നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം

السلام عليك يا رسول الله سمعت الله يقول ( { ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } ) وقد جئتك مستغفرا من ذنبي مستشفعا بك إلى ربي ثم أنشأ يقول :

يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم
انت الشفيع الذي ترجي شفاعته علي الصراط اذا ما زلت القدم  (الايضاح للنووي ٤٩٣ )

.و لو انهم اذ ظلموا.  
അക്രമം ചെയ്താൽ അങ്ങയുടെ അരികിൽ വന്നു കൊണ്ട് പാപമോചനം തേടണം എന്ന ആയത്ത് ഖുർആനിൽ ഞാൻ കേട്ടിട്ടുണ്ട്
അത് കൊണ്ട് അങ്ങയുടെ അരികിൽ എന്റെ ദോഷത്തിൽ നിന്നും പൊറുക്കലിനെ തേടികൊണ്ടും റബ്ബിലേക്ക് അങ്ങ്  സുഭാർഷ ചെയ്തു തരണമെന്ന് അങ്ങയോട്തേടി കൊണ്ടും ഞാനിതാ വന്നിരിക്കുന്നു.

ഈ പ്രദേഷത്ത് അന്ത്യവിശ്രമിക്കുന്നവരിൽ ഉത്തമരായ നബിയെ അവിടെത്തഖബറിൽ നിന്നും ധർമവും മാപ്പും ഔദാര്യവും ലഭിക്കുന്നു.
കാലിടറുന്ന സമയത്ത് സ്വിറാത്ത് പാലത്തിൽ സുഭാർഷപ്രദീക്ഷിക്കപെടുന്ന സുഭാർഷകരാണ് അങ്ങ് എന്ന് പറയൽ


ഏറ്റവും പുണ്യമായ വാക്കുകളിൽ പെട്ടതാണ്.
്ومن احسن ما يقول    ( شرح المهذب)

  ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും ഏറ്റവും നല്ലതായി   പറഞ്ഞിട്ടുണ്ട് (ശർഹുൽ മുഹദ്ദബ് 8/217).
"ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്.

മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ'
3 / 229-ൽ ഇത് പോലെ പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് .

♻ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും ഇത് അങ്ങീകരിച്ചിട്ടുണ്ട്.

🔰പ്രസ്തുത സംഭവം ഉദ്ദരിച്ച ശേഷം ഇമാം ഇസ്സുദ്ദീൻ ഇബ്നുജമാഅ(റ) (ഹി: 694-767) പറയുന്നു:
ولله در  حيث استنبط من الآية الكريمة المجيء إلى زيارته صلى الله عليه وسلم بعد موته مستغفراً، فإن ذلك أظهر في قصد التعظيم وصدق الإيمان، واستغفار الرسول صلى الله عليه وسلم بعد الموت حاصل؛ لأنه الشفيع الأكبر يوم القيامة والوسيلة العظمى في طلب الغفران ورفع الدرجات، من بين سائر ولد آدم، والمجيء إليه بعد موته تجديد لتأكيد التوسل به إلى الله تعالى وقت الحاجة وشتان بين هذا الأعرابي وبين من أضله الله فحرم السفر إلى زيارته صلى الله عليه وسلم، وهي من أعظم القربات كما قدمناه(هداية السالك إلي المذاهب الأربعة في المناسك : ١٣٨٤) നബി സ്വയുടെ ഖബറിന്നരികിൽ വന്ന വെക്തിയുടെ മേന്മ അല്ലാഹുവിൽ നിന്നുള്ളതാണ് .(എന്തൊരു കഴിവ്?) നബി(സ) യുടെ മരണശേഷം പാപമോചനം ആവശ്യപ്പെട്ട് നബി(സ) യെ സന്ദർഷിക്കാമെന്നു ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ. നബ്(സ) യെ ആദരിക്കാനുള്ള ഉദ്ദേശ്യവും ശരിയായ വിശ്വാസവുമാണ് അത് കാണിക്കുന്നത്. പാപമൊചനത്തിനിരക്കൽ മരണശേഷവും നബി(സ) യിൽ നിന്നുണ്ടാകുന്നത് തന്നെയാണ്

. കാരണം പാപമോചനം തേടുന്നതിലും സ്ഥാനങ്ങൾ ഉയർത്തികൊടുക്കുന്നതിലും ആദം സന്തതികളുടെ കൂട്ടത്തിൽ വെച്ച് ഏറ്റം വലിയ മധ്യവർത്തിയും ശുപാർഷകരും അവിടന്നാണല്ലോ. മരണ ശേഷം നബി(സ) യെ സമീപ്പിക്കുന്നത് ആവശ്യമുണ്ടാകുമ്പോൾ നബി(സ) യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കണമെന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. അതിനാല ഈ അഅറാബിക്കും നബി(സ) യെ സിയാറത്ത് ചെയ്യുന്നത് ഏറ്റം വലിയ പുണ്ണ്യകർമമായിരിക്കെ അത് നിഷിദ്ദമാണെന്ന് പ്രഖ്യാപ്പിച്ച, അള്ളാഹു പിഴപിച്ചവനുമിടയ്ക്ക് വലിയ വഴിവിദൂരമുണ്ട്." (ഹിദായത്തുസ്സാലിക്: പേ: 1384)

മേൽപറഞ്ഞ പണ്ഡിത വചനങ്ങളിൽ നിന്നും   നബി സ്വ യോട് ശുപാർശ (ഇസ്തിഗാസ ) ചോദിക്കാൻ   മേൽ ആയത്ത് തെളിവാണന്ന് ലോക വ്യാഖ്യാ താക്കളും ഹദീസ് പണ്ടിതന്മാരും എല്ലാ പണ്ടിതന്മാരും അംഗീകരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

അവരിൽ ഒരാൾ പോലും ഈ ആയത്ത് നബി സ്വയുടെ ജീവിതകാലത്ത് മാത്രമെ ബാധകമാവു എന്ന് പറഞ്ഞിട്ടില്ല.

ഉണ്ടെങ്കിൽ അതാണ് മൗലവീസ് കാണിക്കേണ്ടത്

വഫാതാത്തായ നബി സ്വയോട് ശുപാർഷതേടലും തവസ്സുലാക്കലും  പുണ്യമാണ് .എന്ന് ലോക പണ്ഡിതന്മാർ അങ്ങീകരിച്ചിട്ടുണ്ട്.

ഒരാൾ പോലും അതിനെ എതിർത്തിട്ടില്ല.  അങ്ങനെ തെളിയിക്കാനും സാദ്യമല്ല -


അത് കൊണ്ടാണ് ഇമാം സുബ്കി റ     പറഞ്ഞത്.
നബി സ്വയോട് സുഭാർഷതേടലും ഇസ്തിഗാസയും തവസ്സുലാക്കലും  പുണ്യമാണ് അനുവദനീയവുമാണ്: സലഫുസ്വാലിഹുകളുടെയും അൻമ്പിയാക്കൾ പണ്ടിതൻമാർ  എല്ലാവരുടെയും ചര്യയും അത് പുണ്യമാണന്നതും അനുവദനീണന്നതും ദീനുള്ള എല്ലാവർക്കും  അറിയപെട്ടതുമാണ് -

ഒരു കാലത്തും അതിനെ എത്രിക്കപ്പെട്ടിട്ടില്ല. ഇബ്നുതൈമിയയാണ് ആദ്യമായി എത്രിത്തത്-
(ശിഫാഉസഖാം)
ﺍﻋﻠﻢ ﺃﻧﻪ ﻳﺠﻮﺯ ﻭﻳﺤﺴﻦ ﺍﻟﺘﻮﺳﻞ، ﻭﺍﻻﺳﺘﻐﺎﺛﺔ، ﻭﺍﻟﺘﺸﻔﻊ ﺑﺎﻟﻨﺒﻲ ‏( ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ‏) ﺇﻟﻰ ﺭﺑﻪ ‏( ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ ‏) . ﻭﺟﻮﺍﺯ ﺫﻟﻚ ﻭﺣﺴﻨﻪ ﻣﻦ ﺍﻷﻣﻮﺭ ﺍﻟﻤﻌﻠﻮﻣﺔ ﻟﻜﻞ ﺫﻱ ﺩﻳﻦ، ﺍﻟﻤﻌﺮﻭﻓﺔ ﻣﻦ ﻓﻌﻞ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﻤﺮﺳﻠﻴﻦ، ﻭﺳﻴﺮ ﺍﻟﺴﻠﻒ ﺍﻟﺼﺎﻟﺤﻴﻦ، ﻭﺍﻟﻌﻠﻤﺎﺀ ﻭﺍﻟﻌﻮﺍﻡ ﻣﻦ ﺍﻟﻤﺴﻠﻤﻴﻦ . ﻭﻟﻢ ﻳﻨﻜﺮ ﺃﺣﺪ ﺫﻟﻚ ﻣﻦ ﺃﻫﻞ ﺍﻷﺩﻳﺎﻥ، ﻭﻻ ﺳﻤﻊ ﺑﻪ ﻓﻲ ﺯﻣﻦ ﻣﻦ ﺍﻷﺯﻣﺎﻥ، ﺣﺘﻰ ﺟﺎﺀ ﺍﺑﻦ ﺗﻴﻤﻴﺔ، ﻓﺘﻜﻠﻢ ﻓﻲ ﺫﻟﻚ ﺑﻜﻼﻡ ﻳﻠﺒﺲ ﻓﻴﻪ ﻋﻠﻰ ﺍﻟﻀﻌﻔﺎﺀ ﺍﻷﻏﻤﺎﺭ، ﻭﺍﺑﺘﺪﻉ ﻣﺎ ﻟﻢ ﻳﺴﺒﻖ ﺇﻟﻴﻪ ﻓﻲ ﺳﺎﺋﺮ ﺍﻷﻋﺼﺎﺭ .


മുജാഹിദുകൾ മറുപടി പറയുമോ?

I.
മുഹദ്ധിസും ഹാഫിളുമായ ഇമാം നവവി റ (ഹി 631-676 )ഖാളി അബു ത്വയ്യിബ്  റ ഇമാം മാവർദി റ(ഹി 364-450) ഇമാം ഗസാലി റ (450-505)ഇമാം മുഹ് യദ്ധീൻ ശൈഖ് റ (470 - 561 ഗുൻയത് പേജ് 11 )  ഇമാം ഖറാഫി റ ഇമാം സുയൂത്വി അൽ ഹാവി ഇബ്നു കസീർ തഫ്സീർ 1 / 492
തുടങ്ങി നൂറ് കണക്കിന് പണ്ഡിതന്മാർ നബി സ്വ യുടെ ഖബറിന്നരികിൽ സിയാറത്തിന് വരുമ്പോൾ ولو انهم اذ ظلموا
എന്ന ആയത്ത് ഓതികൊണ്ട് നബി സ്വയുടെ ഖബറിന്നരികിൽ വന്നു. നബി സ്വയോട് പൊറുക്കൽ ലിനെ തേടാൻ അപേക്ഷിക്കണം അവിടത്തോട് സുഭാർശതേടണം എന്ന് പറഞ്ഞട്ട് ഒരു പണ്ഡിതൻ പോലും അത് ശിർക്കാണന്നോ  തെറ്റാണന്നോ പറഞ്ഞിട്ടില്ല. മറിച്ച്

്ومن احسن ما يقول شرح المهذب
അത് ഏറ്റവും പുണ്യമാണ് എന്നാണ് പറഞ്ഞത്. പണ്ഡിതന്മാർ എല്ലാം അത് പുണ്യമാണന്ന് مستحسنين പറഞ്ഞിട്ടുണ്ട്.

എന്നും പറയുന്നു.

ഇവരല്ലാം മുശ്രിക്കുകളും ശിർക്കിന്റെ പ്രചാ രകരുമാണോ?

2.ഈ ലോക പണ്ഡിതന്മാർ മുഴുവനും
ഇങ്ങനെയുള്ള (വഹാബി ഭാഷയിൽ)
ശിർക്ക് പ്രചരിപിച്ചിട്ട് ഒരാൾ പോലും അത് ശിർക്കാണന്നും പണ്ടിതന്മാർക്ക് തെറ്റി പറ്റി എന്ന് പറഞ്ഞിട്ടുണ്ടോ?

ഈ    ലോക പണ്ഡിതൻമാർ     പറഞ്ഞത് ശിർക്കാണെന്നോ  നവവി റ അടക്കമുള്ള ലോക പണ്ഡിതന്മാർക്ക് തെറ്റ് പറ്റിയന്നോ ഒരാൾ പോലും പറഞ്ഞതായി തെളിയിക്കാൻ ഏതങ്കിലും മൗലവി സിന് സാദ്യമാണോ?

3:ഒരു കറാഹത്ത് പോലും തെറ്റി പറഞ്ഞാൽ ശേഷം വരുന്ന പണ്ഡിതൻ മുഖം നോക്കാതെ തിരുത്തുന്ന വരെല്ലെ മുഹമ്മദ്  നബിയുടെ ഉമ്മത്തിലെ പണ്ഡിതന്മാർ ?

4.അത് ദീൻനില നിൽക്കണം എന്ന അവരുടെ അതിയായ ആഗ്രഹം കൊണ്ടല്ലെ?

5.എന്നിട്ട് ശിർക്ക് പ്രജരിപ്പിച്ചിട്ട് അവർ മൗനിയാവുമോ?

6-അതും അവരുടെ ലോക  പ്രശസ്ത ഗ്രന്തങ്ങളിൽ?

7.ഇവർക്കൊന്നു തൗഹീദ് അറിയാത്തവരാണോ?

8.നബി  സ്വയുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ അവിടത്തോട് സുഭാർശതേടുകയും പൊറുക്കൽ നെ തേടാൻ അപേക്ഷിക്കുകയും ചെയ്ത മഹാ പണ്ഡിതന്മാർ ശിർക്കൻമാരാണോ? മുശ്രിക്കുകളാണോ?

9'അതിന് വേണ്ടി ഖുർആൻ ആയത്ത്
്ولو انهم اذ ظلموا
ഓതിയവർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തവരാണോ?

10.ഇവർക്കൊന്നും ശിർക്ക് എന്താണന്ന് മനസ്സിലായില്ലേ?

11.ഇത് ശിർക്കാണന്നു് പറയാൻ വേണ്ടി മുജാഹിലുകൾ ഒതുന്ന ആയത്തുകൾ ഈ മഹാ പണ്ഡിതന്മാർക്ക് മനസ്സിലായില്ലേ.?

12.അവരല്ലാം ഖുറാഫികളാണോ?

13.ആധുനിക ഖവാരിജുകളായ മുജാഹിദിനാണോ ഖുർആൻ മനസ്സിലായത്?

14-ഈ    ലോക പണ്ഡിതൻമാർ     പറഞ്ഞത് ശിർക്കാണെന്നോ  നവവി റ അടക്കമുള്ള ലോക പണ്ഡിതന്മാർക്ക് തെറ്റ് പറ്റിയന്നോ ഒരാൾ പോലും പറഞ്ഞതായി തെളിയിക്കാൻ ഏതങ്കിലും മൗലവി സിന് സാദ്യമാണോ?


അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

സംശയ നിവാരണം
അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത വാട്സാപ്പ് ഗ്രൂപ്പാണ്*

*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*👇🏻

00919895695565🔹🔸
00971563152848🔹🔸
00966562185368🔹🔸
00918129469100🔸🔹
🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

സ്ത്രീ പള്ളി പ്രവേശനം പൂര്‍വകാല വഹാബീ മൗദൂദി വീക്ഷണം പരിശോധിക്കാം


  • *അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

    https://islamicglobalvoice.blogspot.in/?m=0



  • സ്ത്രീ പള്ളി പ്രവേശനം പൂര്‍വകാല വഹാബീ മൗദൂദി വീക്ഷണം പരിശോധിക്കാം.
    1⃣. “സ്ത്രീകള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമം. അവര്‍ക്കതിലാണ് കൂടുതല്‍ പ്രതിഫലം” പ്രബോധനം പു.6, ല. 11-16-1951).

    2⃣. “സ്ത്രീകളുടെ ഉത്തമമായ പള്ളി അവരുടെ ഗൃഹാന്തര്‍ഭാഗമാണ്” പ്രബോധനം. പു.23, ല.7).

    3⃣. “നബി(സ്വ)യുടെ പത്നിമാര്‍ ഇഅ്തികാഫി(ഭജന ഇരുത്തം)നിരുന്നത് മസ്ജിദുന്നബവിയിലായിരുന്നില്ല. തങ്ങളുടെ മുറികളിലായിരുന്നു. തിരുമേനിയുടെ പത്നിമാരില്‍ എല്ലാവരുടെയും മുറികള്‍ മസ്ജിദുന്നബവിയുടെ പാര്‍ശ്വങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാവരുടെയും വാതിലുകള്‍ പള്ളിയിലേക്ക് തുറക്കുന്നതായിരുന്നു. നബി(സ്വ)ഏത് പത്നിമാരോടൊപ്പം താമസിച്ചാലും അവിടെ നിന്ന് നേരിട്ട് പള്ളിയിലേക്ക് പ്രവേശിക്കാമായിരുന്നു. അതിനാല്‍ നബി പത്നിമാര്‍ക്ക് പള്ളിയുടെ അകത്തേക്ക് വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. അതുപോലെ സ്ത്രീകളുടെ ഇഅ്തി കാഫ് പള്ളിയിലായിരിക്കുകയില്ല, വീടുകളിലായിരിക്കും. അങ്ങനെ നബി(സ്വ)യുടെ പത്നിമാരും റമളാനിലെ അവസാനത്തെ പത്ത് നാളുകളില്‍ താന്താങ്ങളുടെ മുറികളില്‍ ഇഅ്തികാഫ് ഇരുന്നിരുന്നു” (അബുല്‍ അഅ്ലാ മൌദൂദി; പ്രബോധനം വാരിക, പു.20, ല.14, പേ.3, 31-5-1986).

    4⃣. “ജിഹാദ്, ജുമുഅഃ, ജമാഅത് നിസ്കാരങ്ങള്‍ തുടങ്ങി പുരുഷന് പ്രതിഫലങ്ങള്‍ വാരിക്കൂട്ടാനുള്ള അവസരങ്ങളെമ്പാടുമുണ്ടെന്നും സ്ത്രീക്ക് അതില്ലെന്നും പരാതിപ്പെട്ട വനിതക്ക് നബി(സ്വ) നല്‍കിയ മറുപടിയാണവള്‍ ഓര്‍ക്കുക. പ്രവാചകന്‍ പറഞ്ഞു: ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ നല്ല പെരുമാറ്റം അവയ്ക്കൊക്കെ പകരം നില്‍ക്കും” (ആരാമം - 1996, പു.13, ലക്കം.3, പേ.48).

    5⃣. “സ്ത്രീകള്‍ പള്ളിയില്‍ വെച്ചു നിസ്കരിക്കുന്നതിലേറെ ഉത്തമം അവര്‍ വീട്ടില്‍വെച്ചു നിസ്കരിക്കലാണ്. പിന്നെന്തിനാണവര്‍ ഉത്തമമായത് ഉപേക്ഷിച്ച് അതല്ലാത്തതിന് മുതിരുന്നു.” സ്ത്രീകളുടെ നിസ്കാരം രഹസ്യമാക്കുന്നതും രഹസ്യം കര്‍ക്കശമാക്കുന്നതും അവര്‍ക്ക് നല്ലതാണ്. ഇത് നിസ്കാര വിശുദ്ധിയെ പരിശുദ്ധമാക്കുന്നു (അഖ്ബാര്‍).

    6⃣. “ജുമുഅഃ ജമാഅത്തുകള്‍ക്കും ഇത് ബാധകമാണെങ്കിലും സ്ത്രീകള്‍ അവയില്‍ പങ്കെടുക്കുന്നത് നബി(സ്വ)നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നു കാണിക്കുന്ന ഹദീസുകളുണ്ട്”(മാധ്യമം 97, ഫെബ്രുവരി 7).

    7⃣. “സ്ത്രീകള്‍ക്ക് ഉത്തമം സ്വന്തം വീടുകളാണെന്ന് പറഞ്ഞുകൊണ്ട് അവരുടെ പള്ളിപ്രവേശനം നബി(സ്വ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ശരിയാണ് നബി(സ്വ) പ്രോത്സാഹിപ്പിച്ചിട്ടില്ല” (മാധ്യമം 97, ഫെബ്രുവരി 7).

    8⃣. “കോഴിക്കോട് നഗരത്തിലെ ഒരു പ്രധാന പള്ളിയില്‍ നിന്ന് ബലിപെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീകളുടെ ചിത്രം സ്ഥലത്തെ ഒരു പ്രധാന പത്രം പ്രസിദ്ധീകരിച്ചിരുന്നു. അത് കണ്ടപ്പോള്‍ നടുങ്ങിപ്പോയി. മതബോധമുള്ള ഏതൊരു മുസ്ലിമിന്റെയും മനഃസാക്ഷിയെ വ്രണപ്പെടുത്തുന്ന ചിത്രം. അണിഞ്ഞൊരുങ്ങി ഫാഷന്‍ പരേഡിനിറങ്ങിയ അത്യാധുനിക മഹിളകളാണെന്നേ തോന്നൂ.
    പള്ളിയില്‍ കയറി ദൈവപ്രാര്‍ഥനയും നടത്തി ഒരു സരോപദേശ പ്രസംഗവും കേട്ട് പുറത്തിറങ്ങുന്ന ഭക്തകളുടെ ഒരു കോലം! ഇങ്ങനെയാണെങ്കില്‍ അവരെന്തിനു പള്ളിയില്‍ വരുന്നു. തനിക്കേറ്റവും വിലപ്പെട്ടതും മഹത്തായതും അല്ലാഹുവാണെന്നും താന്‍ അവന്റെ കല്‍പനയനുസരിച്ച് ജീവിക്കണമെന്നും പലവട്ടം പ്രതിജ്ഞ ചെയ്ത് ഭക്ത പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്ക് എങ്ങനെ മോഡേണ്‍ ഏജ് ലേഡിയായി മാറുന്നുവെന്നതാണ് മനസ്സിലാക്കാന്‍ കഴിയാത്തത്” (അല്‍മനാര്‍, പു.25, ല.3).

    9⃣. “ജുമുഅഃയെ സംബന്ധിച്ച നിര്‍ബന്ധകല്‍പന കുട്ടികള്‍, രോഗികള്‍, യാത്രക്കാര്‍, സ്ത്രീ കള്‍ എന്നീ നാല് കൂട്ടര്‍ക്ക് ബാധകമല്ലെന്ന് റസൂലുല്ലാഹി(സ്വ) പറഞ്ഞതായി തെളിയുമ്പോള്‍ ആ ഹദീസ് ഖുര്‍ആനിനെതിരാണെന്ന് പറയല്‍ നബി(സ്വ)യെ ധിക്കരിക്കലാണ്” (അല്‍മനാര്‍. പു.4, ല.10).

    1⃣0⃣. “മാന്യവായനക്കാരെ, നിങ്ങള്‍ സംശയിക്കേണ്ട, ആ ഹദീസില്‍ (സ്ത്രീകളെ) പള്ളിയിലേക്കയക്കുന്ന കാര്യം പറഞ്ഞിട്ടില്ല” (അല്‍മനാര്‍. പു.4, ല.5). സുന്നതുണ്ടെന്ന വാദം എം.സി.സി. ഇമാമുകളുടെ ഗ്രന്ഥങ്ങളില്‍ നിന്ന് തെളിയിക്കുമോ? (അല്‍മനാര്‍. പു.3, ല.23,24).

    1⃣1⃣. “പ്രാമാണികരായ മുഹദ്ദിസുകളുടെയും മുഫസ്സിറുകളുടെയും ധാരാളം വാചകങ്ങള്‍ ഞാന്‍ ഉദ്ധരിച്ചു. സ്ത്രീകള്‍ക്ക് ജുമുഅഃ വുജൂബില്ല എന്നത് ഇസ്ലാമിക ലോകത്ത് ആര്‍ക്കും തന്നെ അഭിപ്രായവ്യത്യാസമില്ലാത്ത വിഷയമാണ് എന്നാണ് ഇമാം ശൌഖാനി, ഇമാം നവവി, ഇമാം ഇബ്നുല്‍ മുന്‍ദിര്‍ ഇബ്നു റുശ്ദ്, ഇമാം സ്വന്‍ആനി, ഇമാം ഇബ്നു ഹസം മുതലായവര്‍ വ്യക്തമാക്കിയതെന്ന് വായനക്കാര്‍ കണ്ടുവല്ലോ!” (ഉമര്‍ മൌലവി, അല്‍മനാര്‍. പു.4, ല.2, 1953 മെയ് 5, പേ.4).

    1⃣2⃣. “വളരെ പ്രതിബന്ധങ്ങളുള്ളവരാണവര്‍, ചിലപ്പോള്‍ നിസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ആര്‍ത്തവം ഉണ്ടായെന്ന് വരാം. അത് പള്ളിയില്‍ വെച്ചായാല്‍ പള്ളി വൃത്തികേടാവും എന്നുള്ളത് മാത്രമല്ല. നാണക്കേട് സഹിക്കാന്‍ അവര്‍ക്കു കഴിയുകയുമില്ല. അവര്‍ അത്രയും അബലകളും ചപലകളുമാണ്. (അല്‍മനാര്‍. പു.4, ല.5, 1953 ജൂണ്‍ 20, പേ.4).

    1⃣3⃣. വിദ്യ അഭ്യസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു എന്നുള്ളത് ശരി തന്നെ. പള്ളിയിലേക്കയക്കാന്‍ നിര്‍ബന്ധിച്ചു എന്നു പറയുന്നത് സത്യമല്ല (അല്‍മനാര്‍. 1953, ജൂലൈ 5)

    1⃣4⃣. …….ജുമുഅഃയും ജമാഅത്തും സ്ത്രീകള്‍ക്ക് നിര്‍ബന്ധമില്ലാത്തതുകൊണ്ട് മാത്രമാണ് അവര്‍ അതില്‍ അനിഷ്ടം ഭാവിച്ചത്. മതത്തില്‍ അത് നിര്‍ബന്ധമാണെങ്കില്‍ ഉമറുല്‍ ഫാറൂഖിനെ പോലുള്ള മഹാന്മാരായ സ്വഹാബികള്‍ അതില്‍ അനിഷ്ടം വെച്ചുകൊണ്ടിരിക്കുമെന്ന് എനിക്ക് വിചാരിക്കാന്‍ കഴിയുന്നില്ല. അവരുടെ ചരിത്രം അറിയുന്ന യാതൊരാള്‍ക്കും അങ്ങനെ വിചാരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. (അല്‍മനാര്‍. പു.4, ല.6, 1953 ജൂലൈ 5, പേ.11).

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...