Monday, July 16, 2018

മുജാഹിദ് ഐക്യനാടകം കഴിഞ്ഞ് ഒന്നര വർഷം തികഞ്ഞതേയുളളൂ.

🔘⏺⏺⏺⏺⏺⏺🔘
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
ഹേയ്,ഒന്നും പറ്റിയിട്ടില്ല.
ഞാൻ തല തപ്പിയെടുക്കട്ടെ!!
➖➖🌑➖➖🌑➖➖

മുജാഹിദ് ഐക്യനാടകം കഴിഞ്ഞ് ഒന്നര വർഷം തികഞ്ഞതേയുളളൂ. അപ്പോഴേക്കും  മുജാഹിദ് കാരണവരിൽ പ്രധാനിയും മുൻ മടവൂർ വിഭാഗം നേതാവുമായ CP ഉമർ സുല്ലമിയെ പണ്ഡിത സഭയുടെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്രെ!!

കെ.എൻ.എം
മുഖപത്ര(വിചിന്തന)ത്തിൽ വന്ന വാർത്തയുടെ തലവാചകം ഇങ്ങനെ:
"മുജാഹിദ് ഐക്യം;
കുപ്രചരണം തള്ളിക്കളയുക."

തല വാചകം മാത്രം വായിച്ച് പോകുന്നവർക്ക് തോന്നണം മൗലവി മാരുടെ ഐക്യത്തിൽ അസൂയയുള്ളവർ പത്രങ്ങളിൽ എന്തോ എഴുതിവിട്ടതാണ്, അങ്ങനെ CP യെ പുറത്താക്കിയിട്ടൊന്നുമില്ല. അവരുടെ ഐക്യത്തിന് ഒരു വിള്ളലും വീണിട്ടില്ലെന്ന്.

വായിച്ച ഞാനും
ഇങ്ങനെ തന്നെ കരുതി.

ഹെഡിംഗിന് താഴെ വായിച്ചപ്പോഴാണ് കാര്യം വ്യക്തമായത്,
ഉമർ സുല്ലമിയെ നീക്കം ചെയ്തിട്ടുണ്ട്. പണ്ഡിത സഭയായ കെ.ജെ.യു വാണ് നീക്കം ചെയ്തത്.

തുടർന്ന് റിപ്പോർട്ടിൽ ഇങ്ങനെ കൂടി പറയുന്നുണ്ട് അതാണേറെ കൗതുകം!

മുജാഹിദ് ഐക്യത്തോടെ മുന്നോട്ട് പോകും!!

മുജാഹിദ് പല കഷ്ണങ്ങളായി ചിതറിയതിൽ  KNM ഗ്രൂപ്പും മടവൂർ ഗ്രൂപ്പുമാണ് 2016 ഡി: 20 ന് കടപ്പുറത്ത് ഐക്യനാടകം കളിച്ചത്. ജിന്നു ഗ്രൂപ്പിലെ വിസ്ഡം ഗ്രൂപ്പും സകരിയ ഗ്രൂപ്പും മറ്റു ചെറുകിട ഗ്രൂപ്പുകളൊന്നും ഈ ഐക്യത്തിലില്ല.
ഈ ഐക്യപ്പെട്ടെന്ന് വരുത്തി തീർത്ത രണ്ട് ഗ്രൂപ്പുകളാണ് വീണ്ടും ഭിന്നിക്കുന്നത്.
പഴയ മടവൂർ ഗ്രൂപ്പിലെ കിട്ടാവുന്നതിൽ മുന്തിയ മൗലവിയാണ് ഈ ഉമർ സുല്ലമി. ഇയാളെ പുറത്തിടലോടെ അയാളെ അംഗീകരിക്കുന്ന വലിയ ഒരു സംഘമാണ് പുറത്തായത്.
പിന്നെങ്ങിനെയാണ് ഈ ഐക്യത്തോടെ മുന്നോട്ട് പോവൽ? 🤔

എനിക്ക് മനസിലാവ്ണില്ല

ഏതായാലും ഒരു കാര്യം
ഉറപ്പാണ്, CP ഉമർ സുല്ലമിയെ  പുറത്താക്കിയിട്ടുണ്ട്.

"ഐക്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാൽ 30/6/2018 ന് ചേർന്ന കെ.ജെ.യു നിർവ്വാഹക സമിതി സി.പി ഉമർ സുല്ലമിയെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയതായി കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി ഉന്നതാധികാര സമതി യോഗത്തെ അറിയിച്ചു. "
   
        വിചിന്തനം വാരിക
        2018 ജൂലൈ :10

(എന്തായിരിക്കും CP യെ പുറത്താക്കാൻ മാത്രം വലിയ ഐക്യ വിരുദ്ധ പ്രവർത്തനം🤔🤔)


ഹേയ് ! മുജാഹിദ് ഐക്യത്തിന്
ഒന്നും പറ്റിട്ടില്ലട്ടോ....

✍Aboohabeeb payyoli
🔹🔹🔹🔘🌑🔹🔹🔹

ഇസ്തിഗാസ : കൃസ്ത്യാനികൾ യേശുവിനോട് തേടുന്നത് പോലെയാണോ?


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ചോദ്യം

മുസ്ലിമിങ്ങൾ മഹാൻമാരുടെ മുഅജി സത്ത് കറാമത്ത് കൊണ്ട്   സഹായം ലഭിക്കുമെന്ന നിലക്ക്  ഇസ്തിഗാസ ചെയ്യുന്നത്  കൃസ്ത്യാനികൾ യേശുവിനോട് തേടുന്നത് പോലെയാണോ?


മറുപടി

    ഒരിക്കലുമല്ല.

കാരണം കൃസതേനികളുടെ വിശ്വാസം എന്താണന്ന് നാം ആദ്യം മനസ്സിലാക്കണം

 അല്ലാഹു വിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തുകയും സൃഷ്ടി
കൾക്കു ള്ള ഗുണങ്ങൾ അല്ലാഹുكവിന് സ്ഥിരപ്പെടുത്തുകയും അല്ലാഹുവിന്റെ
 (ദാത്ത്) യും ഗുണ (ശിഫത്ത്) വും വ്യത്യസ്ഥ അസ്തിത്വങ്ങളുള്ള
വയും ഗുണങ്ങൾ സത്തയിൽ നിന്ന് വിട്ടു പിരിഞ്ഞവയുമാണെന്നു വിശ്വസി
ക്കുകയും അല്ലാഹുവിന്റെ ഗുണങ്ങൾ ചിലരിൽ നിശ്ചയിച്ചു ആധിപത്യം
പലർത്തി അവർ അല്ലാഹുവിന്റെ അവതാരങ്ങളായിത്തീരുകയും ചെയ്യുന്നു
വന്നതാണ് ഇവരുടെ വിശ്വാസം.
അതുകൊണ്ടാണ് അവരിൽ ശിർക്കുണ്ടാ
കാൻ കാരണവും '




ഈ സാ നബിയോട് സഹായർത്ഥന നടത്തിയത് കൊണ്ട് മാത്രമാണ് ക്രിസ്ത്യാനികൾ മുശ്രിക്കുകളായത്
. സുന്നികളും അപ്രകാരം മുസ്ലിംകളല്ല, മുശ്രിക്കുകളാണ്
 എന്നതാണ് വഹാബികളുടെ വാദം

. ഈ വാദത്തെ ഖുർആ
സുന്നത്തും ലോക ചരിത്രവും മാത്രമല്ല ക്രിസ്ത്യാനികളുടെ ബൈബിൾ
പോലും അംഗീകരിക്കുന്നില്ല.
ജൂതക്രൈസ്തവരുടെ വിശ്വാസം എന്താണെന്നും ബൈബിൾ വിവരിക്കുന്നത് കാണുക.

നമ്മുടെ (അല്ലാഹുവിന്റെ) സ്വരൂപത്തിൽ നമ്മുടെ സാദ്രശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക (ഉൽപത്തി 21.26).

 വെയിലാറിയപ്പോൾ
യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ (ആദം ഹവ്വാ)
കേട്ടു (ഉൽപത്തി 3,8).

 യഹോവയായ ദൈവം മനുഷ്യൻ നന്മതിന്മകളെ അറി
യുവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപോലെ ആയിത്തീർന്നിരിക്കുന്ന
(ഉൽപത്തി 3.22).

 തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയ ശേഷം
യാക്കോബ് തനിയെ ശേഷിച്ചു. അപ്പോൾ ഒരു പുരുഷന്റെ (യഹോവ) ഉഷ
സ്സാകുവോളം അവനോടു മല്ലിടിച്ചു. അവനെ ജയിക്കയില്ല എന്നു കണ്ട
പ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു. ആകയാൽ അവനോട് മല്ല്
പിടിക്കയാൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കി. നീ ദൈവത്തോടും
മനുഷ്യരോടും മല്ല് പിടിച്ചു ജയിച്ചതുകൊണ്ട് നിന്റെ പേർ ഇനി യാക്കോബ്

എന്നല്ല ഇസയേൽ എന്നു വിളിക്കപ്പെടും എന്ന് അവൻ പറഞ്ഞു (ഉല്പത്തി32, 23-29)

സ്ഷ്ടാവിന് സൃഷ്ടിയുടെ രൂപം വകവെച്ചുകൊടുക്കുകയും ദൈവം
മനുഷ്യന്റെ രൂപത്തിൽ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നുവെന്നും ദൈവ
ത്തിന് മാനുഷിക ഗുണങ്ങളായ നടത്തം ഇരുത്തം എന്നിവയുണ്ടെന്നും ( വഹാബി മത വിശ്വാസം പോലെ )
അവക്ക് സാധാരണ മനുഷ്യന്റെ നടത്തങ്ങൾക്കുണ്ടാവും പോലെ ശബ്ദമു
ണ്ടെന്നും സ്ഥാപിക്കുന്ന ഉൽപത്തി പുസ്തകം സൃഷ്ടിയായ യഅ്ബി
നോട് ഗുസ്തി പിടിച്ച് പരാജയപ്പെട്ട ഒരു ദുർബ്ബലനായ ദൈവത്തെയാണ്
നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

 ഇതെല്ലാം അല്ലാഹുവിനെ സൃഷ്ടിക
ളോട് സാദൃശ്യപ്പെടുത്തലും മനുഷ്യനെ ദൈവപദവിയിലേക്കുയർത്തുകയും
മനുഷ്യൻ ദൈവതുല്യനാണെന്ന് വരുത്തലുമാണ്. ഇത്തരം വിശ്വാസങ്ങൾ
സുന്നികൾക്കില്ല. ആ പദപ്രയോഗങ്ങൾ തന്നെ മനുഷ്യനെ വഴിപിഴപ്പിക്കാനേ
ഉപകരിക്കുകയുള്ളൂ.




ചുരുക്കത്തിൽ നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യത്തിൽ മനു
ഷ്യൻ ഉണ്ടാക്കി എന്ന് ബൈബിളിന്റെ പ്രയോഗം തികച്ചും അബദ്ധമാണ്.

 ഹദീസിന്റെ അർത്ഥം ബൈബിൾ പറഞ്ഞപോലെയല്ല. അല്ലാഹു ആരാ
ണെന്ന് മനസ്സിലാക്കാതെ അവന്റെ സ്ഥാനം ഗ്രഹിക്കാതെ അവനെ മറ്റുള്ള
വരോട് സാദൃശ്യപ്പെടുത്തുന്ന ഇത്തരക്കാരെക്കുറിച്ച് അല്ലാഹു പറയുന്നു

അല്ലാഹുവിനെ അവർ അർഹ
മായ വിധത്തിൽ കണക്കാക്കിയില്ല.”


അമ്പിയാക്കളെ അല്ലാഹുവിന്റെ അവതാരങ്ങളായി ചിത്രീകരിക്കുന്നവ
രാണ് ജൂത കസ്തവർ.

 യേശുവിനെ സംബന്ധിച്ച് ബൈബിൾ പറയു
ന്നത് ശ്രദ്ധിക്കുക. അപ്പോൾ സ്വർഗ്ഗം തുറന്ന് ദൈവാത്മാവ് പ്രാവെന്നപോലെ
ഇറങ്ങി തന്റെ മേൽ വരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ.
ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് സ്വർഗ്ഗത്തിൽ നിന്ന് ഒരു ശബ്ദ
മുണ്ടായി (മത്തായി 3: 16-17)

 അവന്റെ മേൽ യഹോവയുടെ ആത്മാവ് വന്നു
(ന്യായാധിപൻമാർ 3: 10.)

ദൈവത്തിന്റെ ആത്മാവ് ശക്തിയോടെ അവന്റെ മേൽ വന്നു. (ശാമു
വേൽ 10. 10)

 അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃ
ഷ്ടിക്കും ആദ്യജാതനുമാകുന്നു. (കോലോസ്സ്യർ 1, 15)

ദൈവ പ്രതിമയായ
ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം... (കൊരിന്ത്യർ. 4.4)

ദൈവത്തിന്റെ പ്രതിമയാണ് ഈസ നബി  (യേശു കൃസ്തു) എന്ന
ക്രിസ്ത്യൻ വിശ്വാസത്തിന്റെ ആധാരം ഇത്തരം ബൈബിൾ വാക്കുകളാണ്.

യേശുവിനെയോ മറ്റോ ദൈവത്തിന്റെ അവതാരമായും പ്രതിപുരുഷനായും
വിശേഷിപ്പിക്കപ്പെടുന്നതിന് ഒരു ന്യായവുമില്ല. പക്ഷേ ബുദ്ധിശൂന്യരായജൂത
കൈസ് ത്രവർ ദൈവാവതാരത്തിൽ വിശ്വസിക്കുകയും അത് അംഗീകരിക്കു
കയും ചെയ്യുന്നുണ്ടെന്ന് മാത്രമല്ല

 പ്രവാചകരല്ലാത്തവരെയും അവതാരങ്ങ
ളാക്കാൻ അവർ തയ്യാറായിരുന്നു. പുരോഹിതൻമാരെയും നേതാക്കളെയും
ദിവ്യത്ത പദവിയിലേക്കുയർത്തുകയും അവരെ ആരാധിക്കുകയും കൂടി ചെയ്തു

. ഈ അവതാരപദവി ചിലപ്പോൾ പിൻവലിക്കപ്പെട്ടിരുന്നതായും
അവർ വിശ്വസിച്ചിരുന്നു. എന്നാൽ
യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടു
മാറി യഹോവ അയച്ച
ഒരു ദുരാത്മാവ് അവനെ ബാധിച്ചു (ശാമുവേൽ 16:14)



എന്ന ബൈബിൾ വാക്യം അതിന് തെളിവ്.

لقد كفر الذين قالوا ان الله هو المسيح ابن مریم (مائدة ۷۲)

“മറിയമിന്റെ പുത്രൻ മസീഹ് അല്ലാഹു തന്നെയാണെന്ന് പറഞ്ഞവർ
നിശ്ചയം അവിശ്വാസികളായി" ഈസാ നബി തന്നെയാണ് അല്ലാഹു അഥവാ
അല്ലാഹുവിന്റെ പ്രതിരൂപമാണ് യേശു എന്ന കൈസ്തവ വാദത്തെ ഖണ്ഡി
ച്ചുകൊണ്ടാണ് വിശുദ്ധ ഖുർആനിത് പറഞ്ഞത്. അവതാരമായി ചിത്രീകരി
ച്ചുകൊണ്ടുള്ള അവരുടെ നിലപാടും വിശ്വാസവും തെറ്റാണെന്ന് സ്ഥാപിച്ചു
കൊണ്ട് ഖുർആൻ പറയുന്നു.

اتخذوا أحبارهم ورهبانهم اربابا من دون الله والمسيح ابن مريم التوبة ۳۱)

“അവർ പുരോഹിതൻമാരെയും പണ്ഡിതന്മാരെയും ഈസബ് മറി
യമിനെയും അല്ലാഹുവിന്റെ താഴെയുള്ള റബ്ബകളാക്കി”

കോമരങ്ങൾ ഉറഞ്ഞുതുള്ളുമ്പോൾ ദേവൻമാർ അവരിൽ അവതരിച്ചിട്ടുണ്ടെന്ന് സാധാരണ
ക്കാർ ധരിക്കുന്നതുപോലെ ചില പ്രത്യേക അവസരങ്ങളിൽ അല്ലാഹുവിന്റെ
ഗുണങ്ങൾ പുരോഹിതൻമാരിലും അവതരിക്കുമെന്ന് ജൂതക്രൈസ്തവർ വിശ്വസിച്ചിരുന്നു. അവരിൽ ദൈവാംശമുണ്ടെന്ന് സങ്കൽപിച്ചു കൊണ്ട് അവരെബഹുമാനിക്കുകയും താഴ്മയും വിനയവും പ്രകടിപ്പിക്കുകയും അവരിൽ ദൈവാംശമുണ്ടെന്ന നിലയിൽ അവരെ അനുസരിക്കുകയും ചെയ്തതിനെക്കുറി
ച്ചാണ് “അവർ പുരോഹിതൻമാരെ റബ്ബകളാക്കി” എന്ന് ഖുർആൻ പറഞ്ഞത്.

പുരോഹിതൻമാർ പരിശുദ്ധ മന്ദിരത്തിന്റെ ഉള്ളിൽ ഒരു പ്രത്യേക മുറിയിൽ
പ്രത്യേക സജ്ജീകരണത്തോടെ ഇരിക്കുമ്പോൾ അവരിൽ യഹോവയുടെ
ഗുണം അവതരിക്കും. അപ്പോൾ അവർ പറയുന്നതെല്ലാം യഹോവ പറഞ്ഞ
തായി ഗണിക്കപ്പെടും. പ്രധാന വിഷയങ്ങൾക്ക് ഇങ്ങനെയായിരുന്നു അവർ
പരിഹാരം കണ്ടിരുന്നത് എന്നതിന് ചരിത്രത്തിൽ രേഖയുണ്ട്.


ദൈവത്തിന് മാനുഷിക ഗുണങ്ങളുണ്ടെന്നും മനുഷ്യർക്ക് ദൈവഗുണ
ങ്ങളുണ്ടാവാമെന്നും വിശ്വസിക്കുമ്പോൾ ദൈവത്തിനും പുത്രനും, പിതാവു
മൊക്കെയുണ്ടാവാമെന്നും വിശ്വസിക്കാമല്ലോ! അതുകൊണ്ടുതന്നെയായി
രിക്കാം ദൈവപുത്രന്റെയും പിതാവായ ദൈവത്തിന്റെയും കഥകൾ
ബൈബിൾ വിവരിക്കുന്നത്.

 ഉദാഹരണങ്ങൾ ശ്രദ്ധിക്കുക. യഹോവ ഇപ്രകാരം അരുളി ചെയ്യുന്നു -

യിസ്രയേൽ എന്റെ പുത്രൻ എന്റെ ആദ്യജാതൻതന്നെ (പുറപ്പാട് 4:22)

ആദംദൈവത്തിന്റെ മകൻ (ലൂക്കോസ് 3-38)


  പിതാ
വിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. (യോഹന്നാൻ 1-18)


ദൈവപുത്രനാണെന്ന് പറയപ്പെടുന്ന യേശുക്രിസ്തുവാണ് ക്രിസ്ത്യാ
നികളുടെ ഭാഷയിൽ കർത്താവ്

 യേശുക്രിസ്തു എന്ന ഏക കർത്താവും
നമുക്ക് ഉണ്ട്. അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും
ആകുന്നു (കൊരിന്ത്യർ 8:6)

കർത്താവായ യേശുവെ വരേണമേ, കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടുമൊപ്പം ഇരിക്കുമാ
റാകട്ടെ (വെളിപ്പാട് 22, 20 21)

മറിയം ബീവി പ്രസവിച്ച ഈസ (യേശു)യാണ്

സകലത്തിന്റെയും കർത്താവ്. നമ്മെ
 സൃഷ്ടിച്ചതും യേശു മുഖാന്തരമാണത്ര
മേൽവാക്യങ്ങളുടെ താൽപര്യം. പുത്രനായ യേശുവിനെ കർത്താവാകുന്നതോടപ്പം
" രക്ഷിതാവും യേശുവാണെന്നായിരുന്നു അവരുടെ നിഗമനം.....

കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ
 പരിജ്ഞാനത്തിലും വളരുവിൻ (പത്രോസ് 3:18)

പിതാവും പുത്രനും
ദ്ധാത്മാവും ചേർന്ന് മുന്നണി നേതാവായ മൂന്നാമത്തവനാണ് ദൈവമെന്ന ത്ര
 ക്രിസ്ത്യാനികളുടെ വിശ്വാസം. ഇങ്ങനെ വിചിത്രവും വൈരുദ്ധ്യാധിഷ്ഠിതവുമായ വാദങ്ങളും ചിന്തകളും വെച്ചുപുലർത്തുക വഴി ക്രിസ്ത്യാനികൾ ശിർക്കിന്റെ ആപൽഗർത്തത്തിലാണ് നിലകൊള്ളുന്നതെന്ന് ഓർക്കുന്നില്ല.

തിയേകത്വ സിദ്ധാന്തം ഹിന്ദുമതത്തിലെ ത്രിമൂർത്തി സിദ്ധാന്തത്തെ
പ്പോലെ ശിർക്കിന്റെ മറ്റൊരു പതിപ്പും ദുരൂഹവും ദുർഗ്രാഹ്യവുമാണ്. ഇവ
രുടെ പിഴച്ച വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഖുർആൻ പറയുന്നു.

وقالت اليهود عزير ابن الله وقالت النصرى المسيح ابن الله ذلك قولهم
بأفواههم يضاهئون قول الذين كفروا من قبل قاتلهم الله انى يؤفكون


“ഉസൈർ ദൈവപുത്രനാണെന്ന് ജൂതരും മസീഹ് ദൈവപുത്രനാണെന്ന്
നസാറാക്കളും പറഞ്ഞു. അത് അവരുടെ വായകൊണ്ടുള്ള ജൽപനങ്ങളാണ്.
മുൻകാല അവിശ്വാസികളുടെ വാക്കിനോട് അവർ സാദൃശ്യപ്പെടുത്തുകയാണ്.
അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. എങ്ങോട്ടാണവർ വ്യതിചലിക്കുന്നത്.

قل ان كان للرحمن ولد فانا اول العابدين (الزخرف ۸۱)

തങ്ങൾ പറയുക. റഹ്മാനായ അല്ലാഹുവിന് സന്താനങ്ങളുണ്ടായി
രുന്നെങ്കിൽ അവനെ ആരാധിക്കുന്നവരിൽ ഒന്നാമൻ ഞാനാകുമായിരുന്നു.

لقد كفر الذين قالوا ان الله ثالث ثلثة وما من اله الا  اله واحد (المائده

“അല്ലാഹു മൂന്ന്പേരിൽ മൂന്നാമത്തവനാണെന്ന് വാദിച്ചവർ നിശ്ചയം
അവിശ്വാസികളായിരിക്കുന്നു. ഒരേ ഒരു ഇലാഹല്ലാതെ മറ്റ് ഇലാഹുകൾ ഇല്ല
തന്നെ.”
ചുരുക്കിപ്പറഞ്ഞാൽ ക്രിസ്ത്യാനികൾ വഴിപിഴക്കാൻ കാരണം അല്ലാ
ഹുവെ മനുഷ്യനോട് സാദൃശ്യപ്പെടുത്തുകയും അല്ലാഹുവിന്റെ ഗുണങ്ങൾ
സൃഷ്ടികൾക്ക് വകവെച്ചുകൊടുത്തു ദൈവഗുണങ്ങൾ സിദ്ധിച്ച സൃഷ്ടിക
ളുടെ ആസ്തിക്യം സ്ഥാപിക്കുകയും ചെയ്തതാണ്. ദൈവത്തിന്ന് വിവിധ
രൂപഭാവങ്ങൾ നൽകിക്കൊണ്ട് അല്ലാഹുവിന്റെ അജയ്യത നിഷേധിക്കുകയാണവർ ചെയ്തത്.

 വിവിധ ഗുണങ്ങൾ വിവിധ വ്യക്തികൾക്ക് സ്ഥാപിച്ചു
കാണ്ട് ഹിന്ദുമതത്തിലെ അവതാരവാദത്തിന് അംഗീകാരം നൽകുകയും ചെയ്തിരിക്കുക
യാണീ ജനത. ഇത് രണ്ടും കുഫ്റും ശിർക്കുമാണെന്ന കാര്യ
ത്തിൽ പക്ഷാന്തരമില്ലല്ലോ.


ഇമാം തഫ്താസാനി റ പറയുന്നു

وزعموا أن اقنوم العلم قد انتقل الى بدن عیسی علیه السلام فجوزوا
الانفكاك والانتقال فكانت الأقانيم ذوات متغايرة شرح العقائد :۱

ജ്ഞാന മൂർത്തി ഈസാ യുടെ ശരീരത്തിലേക്ക് നീങ്ങി എന്നവർ
ഘോഷിച്ചു. തന്നിമിത്തം (അല്ലാഹുവിന്റെ) ഗുണങ്ങൾഅവന്റെ ദാത്തിൽ
നിന്ന് വേർതിരിയുന്നതിനും
അവർ അങ്ങികാരം നൽകി .അപ്പോൾ
അപ്പോൾ വൈരുദ്ധ്യങ്ങളുള്ളനിവിധ ദാത്തുകളുണ്ടായി. (ശറഹുൽഅഖാഇദ് 71)


 വിവിധ ഗുണങ്ങളുള്ള ഇലാഹുകളെ സ്ഥാപിക്കും പോലെ
തന്നെ അല്ലാഹുവിന്റെ ഗുണങ്ങൾ മറ്റുള്ളവർക്ക് സ്ഥാപിക്കലും ശിർക്ക്
തന്നെയാണ്.

യേശുവിനും കന്യാ മറിയത്തിനും മറ്റും ദൈവിക ഗുണങ്ങൾ
സ്ഥാപിച്ചു അവരെ ദൈവത്തിന്റെ അംശമാക്കിവെച്ചിരിക്കയാണ് ക്രിസ്ത്യാ
നികൾ,

മറ്റ് ചില മതവിഭാഗങ്ങളിലും ഈ വിശ്വാസം നിലനിൽക്കുന്നുണ്ട്.
അല്ലാഹുവിന്റെ ഗുണം അവനിൽ നിന്ന് പിരിഞ്ഞ് മറ്റൊന്നിൽ അവതരിക്കു
ന്നതായാൽ അത് മറ്റൊരു ഇലാഹാകുന്നതാണ്.

“അപ്പോൾ വൈരുദ്ധ്യമുള്ള വിവിധ സത്ത (ദാത്ത്) കളാകേണ്ടിവരും എന്ന്
ശറഹുൽ അഖാഇദിൽ വിവരിച്ചത് ശ്രദ്ധേയമാണ്.

 അങ്ങനെ വിശ്വസിക്കൽ
പല ഇലാഹുകളിലുമുള്ള വിശ്വാസമാകുമെന്നാണ് ഉണർത്തുന്നത്.


സുന്നികളെ ക്രിസ്ത്യാനികളോടും ഹിന്ദുക്കളോടും ഉപമിക്കുന്നവർ
അല്ലാഹുവിന്റെ സിഫത്തുപോലുള്ള സിഫത്ത് മറ്റുള്ളവർക്ക് സ്ഥാപിച്ചു
കൊണ്ടു ബഹുദൈവത്വം സൃഷ്ടിച്ചവരാണ് ജൂത കസ്തവരെന്ന
യാഥാർത്ഥ്യം വിസ്മരിച്ചവരാണ്.

 അല്ലാഹുവിന്റെ ദാത്തിന് തുല്യമായ
ദാത്താ സിഫത്തിന് തുല്യമായ സിഫത്തോ പ്രവൃത്തിയോ മറ്റോ അല്ലാഹു
അല്ലാത്തവർക്ക് സ്ഥാപിക്കാനും അംഗീകരിക്കാനും തയ്യാറാവുന്നവർ മുശ്
രിക്കുകളാണെന്ന് വിശ്വസിക്കുന്നവരും ആ വിശ്വാസ സംരക്ഷണത്തിന് ജീവ
ത്യാഗം തന്നെ ചെയ്യുവാൻ സന്നദ്ധരുമാണ് സുന്നികളെന്ന സത്യം അവർഓർക്കുന്നില്ല. അവർക്കിത്രമാത്രം
ഉയർന്നു ചിന്തിക്കാൻ മനസ്സനുവദിക്കുക
യില്ല, അവരുടെ ഉള്ളിലിരുപ്പ് വാചകരൂപത്തിൽ പുറത്തുവരുമ്പോൾ
പാത്രത്തിലുള്ളതേ പുറത്ത് തെറിക്കുകയുള്ളൂ' എന്നോർത്തു സമാധാനിക്കുക
 മാത്രമേ നമുക്ക് നിർവാഹമുള്ളൂ.


ചുരുക്കത്തിൽ ജൂതക്രൈസ്തവർ നബിയിൽ വിശ്വസിക്കാത്തതുകൊണ്ട്
കാഫിറുകളും അല്ലാഹുവിന്റെ ഗുണം അവനിൽ നിന്ന് വേറിട്ട് പോരുന്ന
മറ്റൊരു സത്തയായി സങ്കൽപിച്ചതുകൊണ്ട് ഈസാ മറിയം മുതലായവരിൽ
അല്ലാഹുവിന്റെ അംശമുണ്ടെന്ന് വിശ്വസിക്കുന്നതുകൊണ്ടും മുശ്രിക്കുക
ളുമായി,

മുഅ്തസിലികൾ അല്ലാഹുവിന്റെ ഗുണങ്ങളെല്ലാം അവന്റെ സത്തതന്നെയാണ്. സത്തയല്ലാത്ത ഗുണങ്ങളില്ല എന്ന് വാദിക്കുന്നവരാണ്.

സുന്നത്ത് ജമാഅത്ത് അല്ലാഹുവിന്ന് ഗുണങ്ങളുണ്ടെന്നും അത് അവനിൽ
നിന്ന് വേറിട്ട് മറ്റൊന്നിൽ അവതരിക്കുന്നതല്ലെന്നുമാണ് വിശ്വസിക്കുന്നത്



صفات الله ليست عین ذات
 ولا غیرا سواها ذا انفصال




“അല്ലാഹുവിന്റെ ഗുണങ്ങൾ അവന്റെ സത്തതന്നെയല്ല. അവനിൽ നിന്ന്
പിരിഞ്ഞു നിൽക്കുന്നതും സ്വയം അസ്തിത്വമുള്ളതുമായ മറ്റൊന്നുമല്ല." എന്ന്
മുസ്ലിം പണ്ഡിതന്മാർ വ്യക്തമാക്കിയത് ജൂത ക്രൈ സ്തവർ മുതലായവ് രെയും മുഅ്തസിലികൾ മുതലായവരെയും ഖണ്ഡിച്ചു കൊണ്ടാണെന്ന്
ഈ അവസരത്തിൽ വായനക്കാർ ഗ്രഹിച്ചിരിക്കുമല്ലോ.

മുസ്ലിമിങ്ങൾ മഹാൻമാരുടെ മുഅജി സത്ത് കറാമത്ത് കൊണ്ട്   സഹായം ലഭിക്കുമെന്ന നിലക്ക്  ഇസ്തിഗാസ ചെയ്യുന്നത്  കൃസ്ത്യാനികൾ യേശുവിനോട് തേടുന്നത് പോലെയാണ്
എന്ന വാദം ഇതോടെ തകർന്നു തരിപ്പണമായി '

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി


Friday, July 13, 2018

ഖുത്വുബ:അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ




അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
ചോദ്യം: താബിഉകള്‍ (അനുബന്ധങ്ങള്‍) ഇല്ലെങ്കിലും വെറും അര്‍കാനുകള്‍ (അവിഭാജ്യഘടകങ്ങള്‍) കൊണ്ട് മാത്രം ഖുത്വുബ സ്വീകാര്യമാകുമല്ലോ. അതിനാല്‍ റുക്നുകളുടെ നിബന്ധനകള്‍ ഇവക്കുണ്ടോ? വിശേഷിച്ചും തുഹ്ഫ, ഖല്‍യൂബി പോലുള്ള ഗ്ര ന്ഥങ്ങളില്‍ കാണുന്നത് അനുബന്ധങ്ങള്‍ ഇതര ഭാഷയിലാകുന്നത് ബുദ്ധിമുട്ടാക്കില്ലെന്നാണ്. ആയതിനാല്‍ തവാബിഉകളെങ്കിലും പരിഭാഷപ്പെടുത്തിക്കൂടേ?
ഉത്തരം: ഇസ്ലാം കേവലം ബുദ്ധികൊണ്ട് മാത്രം കണ്ടെത്തപ്പെടുന്ന ഒരു നിഗമനശാസ്ത്രമല്ല. ഇതിന് ബുദ്ധിയുടെ പരിധിയിലൊതുങ്ങി നില്‍ക്കാത്ത നിയമവും ചിട്ടയുമുണ്ട്. അതുകൊണ്ടാണ് ഈ മതം പ്രവാചകന്മാര്‍ വഴി അല്ലാഹുവില്‍ നിന്ന് അവതരിച്ചത്. ചിന്തയെ മാത്രം ആസ്പദമാക്കിയായിരുന്നെങ്കില്‍ ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാരുടെ നീണ്ട ശൃംഖല ഇവിടെ ആവശ്യമില്ലായിരുന്നു.
അവര്‍ പഠിപ്പിച്ചതാണ് മതം. അതിലെ ആരാധനകളും ജീവിത ക്രമീകരണങ്ങളുമെല്ലാം അവര്‍ കാണിച്ചുതരും വിധം തന്നെ. അതില്‍നിന്നും അണുഅളവ് വ്യത്യാസപ്പെടുത്താന്‍ ഒരാള്‍ക്കും അവകാശമില്ല. എന്ന് മാത്രമല്ല, അത്തരം പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുകയുമില്ല.
നബി(സ്വ) പറഞ്ഞു: “ഞാന്‍ നിസ്കരിക്കുന്നത് നിങ്ങള്‍ കണ്ട അതേക്രമത്തില്‍ നിങ്ങളും നിസ്കരിക്കുക” (ബുഖാരി 1/88).
എന്താണ് ഇപ്പറഞ്ഞതിന്റെ താത്പര്യം. ഓരോരുത്തരുടെയും നിസ്കാരം പ്രവാചക നി സ്കാരത്തോട് യോജിച്ചുകൊണ്ടായിരിക്കണമെന്ന് നബി(സ്വ) ഇവിടെ നമ്മെ പഠിപ്പിക്കുന്നു. അറബി ഖുത്വുബ ഓതിയാണ് നബി(സ) ജുമുഅ നിര്‍വഹിച്ചത്.
ജുമുഅ ഖുത്വുബ മഹത്തായൊരു ആരാധനയാണ്. കേവലം പ്രസംഗം എന്ന അര്‍ഥം പ്രഥമനോട്ടത്തില്‍ തന്നെ തെറ്റാണ്. മാത്രമല്ല, അതുവഴി ഇസ്ലാമിലെ ഒരു ആരാധനയെ തന്നെ മാറ്റിമറിക്കപ്പെടുമെന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.
ജനങ്ങള്‍ അനറബികളായാലും പെരുന്നാള്‍ ഖുത്വുബക്ക് പോലും അറബിയാകല്‍ അതി ന്റെ സാധുതക്ക് നിബന്ധനയാണെന്ന കര്‍മശാസ്ത്രപണ്ഢിതന്മാരുടെ വാക്കുകള്‍ക്ക് അലിയ്യുശ്ശിബ്റാമുല്ലസി(റ) ഇപ്രകാരം ന്യായീകരണം പറയുന്നു: “ഖുത്വുബ കൊണ്ടുദ്ദേശ്യം കേവലം പ്രസംഗമല്ല. എന്നല്ല, അതില്‍ മികച്ച് നില്‍ക്കുന്നത് നബി(സ്വ)യോടുള്ള അനുകരണമാണ്. അതൊരു ആരാധനയാണെന്നതിലേക്ക് നോക്കിയാണിത്. പിന്നെ ഇ ബ്നുഹജര്‍(റ) ഇപ്രകാരം പ്രസ്താവിച്ചതായി ഞാന്‍ കണ്ടു. പെരുന്നാള്‍ ഖുത്വുബയുടെ സുന്നത്ത് വീടണമെങ്കില്‍ അതും അറബിയില്‍ തന്നെയാകല്‍ അത്യന്താപേക്ഷിതമാണ്” (ഹാശിയതുന്നിഹായ 2/391).
കര്‍മശാസ്ത്ര പണ്ഢിതര്‍ പറയുന്ന നിര്‍വചനം കാണുക: “ശറഈ ഭാഷയില്‍ ഖുത്വുബ കേവലം സംസാരമല്ല. ഹംദ്, സ്വലാത്ത് കൊണ്ട് തുടങ്ങി ദുആ കൊണ്ടവസാനിപ്പിക്കപ്പെടുന്ന പ്രത്യേകമായ ഒരാരാധനയാണത്” (മുഗ്നി, 3/137).
മേല്‍ പ്രസ്താവിച്ചതനുസരിച്ച് നബി(സ്വ) അര്‍കാനുകള്‍ മാത്രം അറബിയിലും അനുബന്ധങ്ങള്‍ ശ്രോതാക്കളെ പരിഗണിച്ച് അവരുടെ ഭാഷയിലും നടത്തിയതായി തെളിഞ്ഞിരുന്നെങ്കില്‍ നമുക്കും അപ്രകാരം ചെയ്യാമായിരുന്നു.
എന്നാല്‍ ജുമുഅ നിര്‍ബന്ധമാക്കിയത് മുതല്‍ നബി(സ്വ) വഫാത്താകുന്നതുവരെ സ്വഹാബികള്‍ക്ക് ഖുത്വുബ നിര്‍വഹിച്ചത് നബി(സ്വ) തന്നെയായിരുന്നു. ലോകത്തെ എല്ലാ ഭാഷകളും വശമുണ്ടായിട്ടും മറ്റു നാട്ടുകാര്‍ അവിടുത്തെ ഖുത്വുബ സദസ്സില്‍ ഹാജരായിട്ടുപോലും ഒരു പദമെങ്കിലും അറബിയല്ലാതെ നബി(സ്വ) ഖുത്വുബയില്‍ ഉദ്ധരിച്ചിട്ടില്ല. അര്‍കാനുകളും തവാബിഉകളും മുഴുവന്‍ ഇതേക്രമത്തില്‍ തന്നെയായിരുന്നു.
ഇവിടെ സാധാരണയായി ഒരു സംശയമുന്നയിക്കാറുണ്ട്. അതിപ്രകാരമാണ്. നബി(സ്വ)യുടെ മാതൃഭാഷ അറബിയായിരുന്നു. അവിടുന്ന് സംബോധന ചെയ്ത ഭൂരിപക്ഷത്തിന്റെയും മാതൃഭാഷയും അറബി തന്നെ. അതിനാല്‍ നബി(സ്വ) അറബിയില്‍ ഖുത്വുബ നിര്‍വഹിച്ചത് അത് തങ്ങളുടെ സംസാരം മാതൃഭാഷയായതുകൊണ്ടാണെന്നുവെച്ചുകൂടേ?
ചിട്ടയൊപ്പിച്ച ഒരാരാധനാക്രമം ലോകത്തിന് പഠിപ്പിക്കാന്‍ വന്ന ഒരു പ്രവാചകനെ കുറിച്ചാണ് ഇങ്ങനെയൊരു സംശയം എന്നത് കൊണ്ട് തന്നെ ഈ ചോദ്യം അപ്രസക്തമായിത്തീരും. എങ്കിലും അതിനെ മാറ്റിവെച്ചുകൊണ്ടുതന്നെ പറയട്ടെ.
നബി(സ്വ) ഖുത്വുബയിലെ അര്‍കാനുകളും തവാബിഉകളും മുഴുവന്‍ അറബിയില്‍ നിര്‍വഹിച്ചത് അത് നബി(സ്വ)യുടെ സംസാരഭാഷയായതുകൊണ്ടല്ല. ഈ ആരാധനയുടെ രൂപവും ക്രമവും ഇപ്രകാരത്തിലാണെന്നതുകൊണ്ടാണ്. എന്തുകൊണ്ടെന്നാല്‍ നബി    (സ്വ)യുടെ കാലഘട്ടത്തിലും അനറബി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്ന പല സ്വഹാബികളും അനറബി സംസാരഭാഷയായ ഇതര നാടുകളിലേക്ക് ഇസ്ലാമിക സന്ദേശവുമായി പോയിട്ടുണ്ട്. കേവലം മാതൃഭാഷ എന്ന അടിസ്ഥാനത്തിലാണെങ്കില്‍ അവരെങ്കിലും അറബിയല്ലാത്ത ഭാഷയില്‍ ഖുത്വുബ നിര്‍വഹിക്കേണ്ടിയിരുന്നില്ലേ. ഇത് കണ്ടെത്താന്‍ സാധ്യമല്ല. അവരും അര്‍കാനുകളും തവാബിഉകളുമെല്ലാം നിര്‍വഹിച്ചതും അറബിയില്‍ തന്നെ.
പ്രവാചകരുടെ കാലശേഷവും ലോകത്തിന്റെ എല്ലാ ഭാഗത്തും ഇതേക്രമത്തില്‍ തന്നെയാണ് ഈ ആരാധന നിര്‍വഹിക്കപ്പെട്ടത്. പതിനാല് നൂറ്റാണ്ടുകാലം മുസ്ലിം ലോകം ഇതേ ക്രമത്തില്‍ അനുവര്‍ത്തിച്ചുവന്നു. പരിഭാഷാ വാദികളുടെ നേതാവായ റശീദുരിളാ പോലും ഇക്കാര്യം തലകുലുക്കി സമ്മതിക്കുന്നത് നോക്കൂ. അദ്ദേഹം പറയുന്നു: “ലോകമുസ്ലിംകള്‍ മുന്‍കാലങ്ങളില്‍ ഖുര്‍ആനിലും നിസ്കാരങ്ങളിലും അല്ലാത്തവയിലുമുള്ള ദിക്റുകളും ജുമുഅയുടെയും പെരുന്നാളിന്റെയും ഖുത്വുബകളും അറബിയിലാണ് നിര്‍വഹിച്ചിരുന്നത്. ഈയടുത്തുവന്ന തുര്‍ക്കിയിലെ മുസ്ത്വഫാ കമാല്‍ ഒഴികെ. അയാള്‍ ഇസ്ലാമിനെ മാറ്റിനിര്‍ത്തുന്നതിന് വേണ്ടി അവിടുത്തെ ഖത്വീബുമാരോട് ഖുത്വുബ തുര്‍ക്കി ഭാഷയില്‍ നിര്‍വഹിക്കാന്‍ കല്‍പ്പിച്ചു. എന്നാല്‍ പണ്ഢിതന്മാര്‍ ശക്തിയായി ഈ പരിപാടിയെ എതിര്‍ത്തു” (തഫ്സീറുല്‍ മനാര്‍ 9/313).
ഇതുപോലെ ഇതിനെക്കാള്‍ വ്യക്തമായി അര്‍കാനും തവാബിഉകളും മുഴുവനും അറബിയില്‍ തന്നെയാകണമെന് വെളിവാക്കുന്ന ഇവരുടെത്തന്നെ മറ്റൊരു നേതാവായ കെ.എം. മൌലവി പറയുന്നത് കാണുക: “പ്രത്യേകം ശ്രദ്ധേയമായൊരു കാര്യം പറയാനുണ്ട്. എന്തെന്നാല്‍ സ്വഹാബികള്‍, താബിഉകള്‍, താബിഉത്താബിഉകള്‍ തുടങ്ങിയ സലഫുകളാരും അറബിയല്ലാത്ത നാടുകളില്‍ ഖുത്വുബ നിര്‍വഹിച്ചപ്പോള്‍ ഖുത്വുബയുടെ അനുബന്ധങ്ങള്‍ നാട്ടുഭാഷയില്‍ പറഞ്ഞതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടുത്തിയതായോ നാം ഒരു കിതാബിലും കണ്ടിട്ടില്ല. മാത്രമല്ല, തീര്‍ച്ചയായും നബി(സ്വ)യും സ്വഹാബത്തും താബിഉകളും താബിഉത്താബിഉകളും അങ്ങനെ തുടങ്ങി മുന്‍കാലക്കാരായ എല്ലാ സദ്വൃത്തരും ഖുത്വുബയുടെ മുഖ്യഘടകങ്ങളും അനുബന്ധങ്ങളും മുഴുവന്‍ അറബിയില്‍ മാത്രമായിരുന്നു നിര്‍വഹിച്ചിരുന്നത്” (അല്‍ ഇര്‍ശാദ് പത്രം 1926 ജൂലൈ).
മേല്‍ വിവരിച്ചവകളില്‍ നിന്നും നബി(സ്വ)യുടെയും പില്‍ക്കാല മുസ്ലിംകളുടെയും ഖുത്വുബ ഇന്ന് സുന്നികള്‍ നിര്‍വഹിക്കുന്ന പ്രകാരം അര്‍കാനുകളും തവാബിഉകളും എല്ലാം അറബിയിലായിരുന്നുവെന്ന് വ്യക്തമായല്ലോ. ഇനി നമുക്ക് അങ്ങനെ ചെയ്യലേ നിര്‍വാഹമുള്ളൂ. കാരണം ഇസ്ലാമിന്റെ അന്തിമ തീരുമാനം ഈ വിധത്തിലാണെന്ന് നാം നേരത്തേ പറഞ്ഞിട്ടുണ്ട്.
അല്ലാഹു പറയുന്നു: “സത്യം വെളിവായതിനുശേഷം ആരെങ്കിലും റസൂലിന് എതിര് പ്രവര്‍ത്തിക്കുകയും മുസ്ലിംകളുടെ മാര്‍ഗമല്ലാത്തതിനോട് അനുഗമിക്കുകയും ചെയ് താല്‍ അവന്‍ സ്വീകരിച്ച വഴി (തല്‍ക്കാലം) അവന് നാം സൌകര്യപ്പെടുത്തിക്കൊടുക്കും. അവനെ നാം നരകത്തില്‍ കടത്തുകയും ചെയ്യും. നരകം വളരെ ചീത്തയായ വാസസ്ഥലമാകുന്നു” (സൂറഃ അന്നിസാഅ് 115).
അടുത്തതായി ചോദ്യത്തില്‍ പറഞ്ഞത് പ്രകാരം ഫുഖഹാഅ് ഇവ്വിഷയകമായി എന്തുപറയുന്നുവെന്ന് നമുക്ക് പരിശോധിക്കാം.
“ഖുത്വുബ മുഴുവനും അറബിയിലായിരിക്കല്‍ നിബന്ധനയാണ്. ജനങ്ങള്‍ ഇക്കാലം വരെ അനുഷ്ഠിച്ചുവന്നതിനുവേണ്ടി” (മഹല്ലി 1/278).
“ജനങ്ങള്‍ക്ക് ഖുത്വുബയില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലായില്ലെങ്കിലും ഇങ്ങനെ ത ന്നെയാണ് ചെയ്യേണ്ടത്. ഒരാളെങ്കിലും അവിടെ അറബി ഉച്ചരിക്കാന്‍ കഴിയുന്നവനായുണ്ടായിരിക്കെ അനറബിയില്‍ നിര്‍വഹിക്കപ്പെട്ടാല്‍ ഖുത്വുബ പരിഗണിക്കപ്പെടുകയില്ല” (ഖല്‍യൂബി 1/278).
“ഖുത്വുബ അറബിയിലായിരിക്കല്‍ ശര്‍ത്വാണെന്ന് പണ്ഢിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. ജനങ്ങള്‍ക്ക് അതിന്റെ അര്‍ഥം തിരിഞ്ഞിട്ടില്ലെങ്കിലും ശരി. ഖത്വീബിന് പോലും അ തിന്റെ ഘടകങ്ങള്‍ മനസ്സിലാകണമെന്നില്ല” (ഫതാവല്‍ കുര്‍ദി, പേജ് 67).
ഖുത്വുബ അറബി ഭാഷയിലായിരിക്കണമെന്ന് ഭൂരിഭാഗം പണ്ഢിതന്മാരും ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്. കാരണം അത്തഹിയ്യാത്ത്, തക്ബീറതുല്‍ ഇഹ്റാം, പോലെയുള്ള നിര്‍ബന്ധ ദിക്റാണ് ഖുത്വുബ. അതുകൊണ്ട് അറബിയിലായിരിക്കല്‍ ശര്‍ത്വാണ്. ഞാന്‍ നിസ്കരിച്ചപോലെ നിങ്ങളും നിസ്കരിക്കുക എന്നാണ് നബി(സ്വ) പറഞ്ഞത്. നബി(സ്വ) അറബിയില്‍ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടാണല്ലോ നിസ്കരിച്ചത്” (ശര്‍ഹുല്‍ മുഹദ്ദബ് 4/521, 522).
ഏറ്റവും ഉന്നതരായ ഫുഖഹാക്കളെയാണ് മുകളിലുദ്ധരിച്ചത്. ഒരു കാരണവശാലും പ്രത്യേക ആരാധനയായ ജുമുഅ ഖുത്വുബ നബി(സ്വ) കാണിച്ചുതന്നതില്‍ നിന്ന് വ്യത്യാസപ്പെടുത്താന്‍ പാടില്ലെന്നവര്‍ പറയുന്നു.
ഇവിടെ ചോദ്യത്തിന്റെ കാതലായൊരു വശമുണ്ട്. അത് ഇപ്രകാരമാണ്. ഖുത്വുബക്ക്  രണ്ട് ഭാഗങ്ങളുണ്ടല്ലോ. അര്‍കാനുകളും തവാബിഉകളും. അര്‍കാനുകള്‍ അറബിയിലായിരിക്കണമെന്ന് ഫുഖഹാക്കള്‍ പറഞ്ഞതിനാല്‍ സമ്മതിക്കാം. എങ്കിലും തവാബിഉകള്‍ അറബിയാകല്‍ നിബന്ധനയില്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് അ വയെങ്കിലും പരിഭാഷപ്പെടുത്തുന്നത് ശരിയല്ലേ.
ശരിയല്ല. കാരണം അനുബന്ധങ്ങള്‍ അറബിയിലാകല്‍ നിബന്ധനയല്ലെന്ന് പറഞ്ഞത് അവ പരിഭാഷപ്പെടുത്താമെന്ന അനുമതിയല്ല. ഫിഖ്ഹുമായി ബന്ധപ്പെട്ട ഏതൊരു വി ദ്യാര്‍ഥിക്കും ഇത് മനസ്സിലാകും. എങ്കിലും അല്‍പ്പം വിശദീകരിക്കാം. ആദ്യമായി അ വയെ പരാമര്‍ശിക്കുന്ന ഉദ്ധരണികള്‍ കാണുക.
“ഖുത്വുബയുടെ അര്‍കാനുകള്‍ അറബിയിലാകല്‍ നിബന്ധനയാണ്. അര്‍കാനുകളല്ലാത്തതിനെ കൂടാതെ’ (തുഹ്ഫ 2/450, നിഹായ 2/317).
“അര്‍കാനുകള്‍ മുഴുവന്‍ അറബിയിലാകല്‍ നിബന്ധനയാണ്. അര്‍കാനല്ലാത്തതില്‍ അറബിയല്ലാത്ത ഭാഷ കൊണ്ട് വരല്‍ ഖുത്വുബയെ ബുദ്ധിമുട്ടാക്കുകയില്ല” (ഖല്‍യൂബി 1/278).
ഏതൊരു ആരാധനയും പരിഗണനീയമാകാന്‍ ആവശ്യമായ കാര്യം അതിന്റെ റുക്നുകളാണ്. അവയാണ് ഘടകങ്ങള്‍. ഘടകങ്ങള്‍ക്ക് പുറമെ യാതൊന്നും ഏതൊരു കാര്യത്തി നും നിര്‍ബന്ധമില്ല. അതുപോലെ ഖുത്വുബയിലും അതിന്റെ അസ്തിത്വം ഈ റുക്നുകള്‍ തന്നെ. ആയതിനാല്‍ ഖുത്വുബക്ക് ഒരു നിബന്ധന വെക്കുമ്പോള്‍ ആ നിബന്ധന ശര്‍ത്വ് എന്ന നിലയില്‍ റുക്നുകളോട് മാത്രമേ ബന്ധിക്കാവൂ. ഖുത്വുബയെ ഖുത്വുബയാക്കുന്നത് റുകുനുകളാണ്. അവക്ക് അറബി ശര്‍ത്വാണ്. അനുബന്ധങ്ങള്‍ ഖുത്വുബയില്‍ ഉണ്ടായിരിക്കണമെന്ന് തന്നെയില്ല. അതിനാല്‍ അവക്ക് അറബി ഭാഷ നല്‍കല്‍  ഖുത്വുബയുടെ സാധുതക്ക് ശര്‍ത്വാണെന്ന് പറഞ്ഞുകൂടാ. പക്ഷേ, അനുബന്ധങ്ങള്‍ ഖുത്വുബയുടെ അനുബന്ധങ്ങളായി പരിഗണിക്കപ്പെടാന്‍ അറബിയ്യത് ശര്‍ത്വാകുമോ എന്നത് വേ റെ കാര്യം. ഇതൊന്ന് പരിശോധിക്കാം.
മന്‍ഹജിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുഖാസിം(റ) എഴുതുന്നു: “ഖുത്വുബയുടെ റുക്നുകള്‍ അറബിയിലാകണമെന്നുപറഞ്ഞത് കൊണ്ട് അനുബന്ധങ്ങള്‍ അനറബിയിലായാലും പന്തികേടില്ലെന്നു വരുന്നു. പക്ഷേ, ഇപ്പറഞ്ഞത് അനറബി കൊണ്ട് റുക്നുകള്‍ ക്കിടയില്‍ ദൈര്‍ഘ്യം സംഭവിച്ചിട്ടില്ലെങ്കിലാണ്. പ്രത്യുത സംഭവിച്ചുപോയാല്‍ റുക്നുകള്‍ തുടരെയാകണണെന്ന നിബന്ധനക്ക് ഹാനിയാകുന്നു അത്. റുക്നുകള്‍ക്കിടയില്‍ ദീര്‍ഘനേരം മിണ്ടാതിരിക്കുന്നതിന് തുല്യമാണ് അനറബി ഭാഷ കൊണ്ട് വരല്‍. പരിഗണനീയമല്ലാത്ത  നിഷ്ഫലമാണത്. അറബി ഉച്ചരിക്കാന്‍ കഴിവുള്ളതോടെ അനറബി മതിയാകില്ലെന്നതാണ് കാരണം. അപ്പോള്‍ ആ അനറബി തികച്ചും നിഷ്ഫലമാണ്” (ഹാശിയതുന്നിഹായ, 2/317).
ചുരുക്കത്തില്‍ ഖുത്വുബ സാധുതക്ക് അര്‍കാനുകള്‍ അറബിയാകല്‍ നിബന്ധനയാകും പോലെ അനുബന്ധങ്ങള്‍ അനുബന്ധമായി ഗണിക്കാനും അനുബന്ധങ്ങള്‍ കൊണ്ടുവന്നത് മതിയാകാനും അവയും അറബിയാകല്‍ ശര്‍ത്വാണ്. ശര്‍ത്വില്ലാതെ ഏതൊരു ഇബാദത്തും കൊണ്ടുവരുന്നത് കുറ്റകരമാണെന്നാണ് നിയമം (ഇമാം ഇബ്നുദഖീഖിന്റെ ഇഹ്കാമുല്‍ അഹ്കാം, 2/10).
അപ്പോള്‍ അനുബന്ധങ്ങള്‍ തീരേ കൊണ്ടുവരാതെ അര്‍കാനുകള്‍ മാത്രം ഉള്‍െക്കാള്ളി ച്ച് ഖുത്വുബ നിര്‍വഹിച്ചാല്‍ സ്വഹീഹാകുന്നത് പോലെ അനുബന്ധങ്ങള്‍ സമയദൈര്‍ ഘ്യമാകാതെ ഇതരഭാഷകളില്‍ കൊണ്ടുവന്ന് അര്‍കാനുകള്‍ മാത്രം അറബിയിലായാ ലും ഖുത്വുബ സാധുവാകും. പക്ഷേ, അനുബന്ധങ്ങള്‍ തീരേ കൊണ്ടുവന്നില്ലെങ്കില്‍ അതുകൊണ്ട് കുറ്റം വരുന്നില്ല. പ്രത്യുത അവ അനറബിയില്‍ കൊണ്ടുവന്ന് നിഷ്ഫലമാക്കിയാല്‍ അത് ഫലപ്രദമാകാന്‍ നിബന്ധനയായ അറബിയ്യത്ത് ഇല്ലാത്തതുകൊണ്ട് തെറ്റും കുറ്റകരവുമാകുന്നു. സുന്നത്ത് നിസ്കരിച്ചില്ലെങ്കില്‍ കുറ്റം വരുന്നില്ല. എന്നാല്‍ സുന്നത്ത് സുന്നത്തായി വീടാന്‍ നിബന്ധനയായ ശുദ്ധി കൂടാതെ സുന്നത്ത് നിസ്കരിച്ചാല്‍ തെറ്റും കുറ്റകരവുമാകുന്നു. മാത്രമല്ല, ഒരു വിഷയത്തിന് ഏതെങ്കിലുമൊരു കാര്യം  ശര്‍ത്വില്ല എന്നതുകൊണ്ട് അത് അനുവദനീയമാണെന്ന് വരില്ല. ഒരുപക്ഷേ, ഈ ശര്‍ത്വില്ലാതെ ആ കാര്യം തന്നെ പ്രവര്‍ത്തിക്കല്‍ ഹറാമായിരിക്കും. ഉദാഹരണം, നിസ് കാരവും വുളൂഉം സ്വഹീഹാകാന്‍ വുളൂഅ് എടുക്കുന്ന വെള്ളം അപഹരിക്കപ്പെട്ടതാകാതിരിക്കാന്‍ ശര്‍ത്വില്ല. അപഹരിച്ച വെള്ളം കൊണ്ട് വുളൂഅ് ചെയ്താലും നിസ്കാരവും വുളൂഉം സ്വഹീഹാകും. പക്ഷേ, അങ്ങനെ പ്രവര്‍ത്തിക്കല്‍ കഠിനമായ ഹറാമാകുന്നു” (ജംഉല്‍ ജവാമിഅ് 1/260).
ഇതുപോലെ തന്നെയാണ് ഖുത്വുബയുടെ കാര്യവും. അതിലെ തവാബിഉകള്‍ അറബിയാകല്‍ ഖുത്വുബയുടെ സ്വീകാര്യതക്ക് ശര്‍ത്വില്ല. എങ്കിലും സമയദൈര്‍ഘ്യം കൊണ്ട് തു ടര്‍ച്ച മുറിക്കുന്നുവെന്നതിനാലും നബി(സ്വ)യോടും പതിനാല് നൂറ്റാണ്ടുകാലത്തെ മു സ്ലിം ലോകത്തിനോടും എതിരാകുന്നുവെന്നതിനാലും ഹറാമ് വന്നുചേരുന്നു. അതിനാ ല്‍ തവാബിഉകള്‍ ചുരുക്കരൂപത്തില്‍ പരിഭാഷപ്പെടുത്തിയ ഖുത്വുബ അര്‍കാനുകള്‍ അറബിയായതുകൊണ്ടും അവക്കിടയില്‍ സമയദൈര്‍ഘ്യമില്ലാത്തതുകൊണ്ടും സ്വഹീഹാകും. അനുബന്ധങ്ങള്‍ അനറബിയിലായതുകൊണ്ട് ഹറാമുമാകുന്നു. ഖല്‍യൂബിയില്‍ പറഞ്ഞ ബുദ്ധിമുട്ടില്ലെന്നതിന്റെ അര്‍ഥം ഖുത്വുബയുടെ സാധുതയെ ബാധിക്കുന്നില്ലെന്ന് മാത്രമാണ്. എങ്കിലും കാര്യം ഹറാമുതന്നെ.

ജാറം മൂടൽ

ജാറം മൂടൽ
ചോദ്യം: ചില മഖ്ബറകളില്‍ കണ്ടുവരുന്ന ജാറം മൂടല്‍ എന്ന ആചാരത്തിന് ഇസ്ലാമില്‍ വല്ല അടിസ്ഥാനവുമുണ്ടോ? ഇത് നേര്‍ച്ചയാക്കാന്‍ പറ്റുമോ?

ഉത്തരം: മഹാത്മാക്കളെ ബഹുമാനിച്ച് അവരുടെ മഖ്ബറകള്‍ക്ക് മുകളില്‍ വസ്ത്രമിട്ട് മൂടലാണ് ജാറം മൂടല്‍. ഇത് ഖബറിനെ ആദരിക്കലായത് കൊണ്ട് പുണ്യകര്‍മ്മമാണ്.

ഇമാം സയ്യിദുസ്സുംഹൂദി(റ) പറയുന്നു. കഅ്ബയുടെ മേല്‍ വസ്ത്രമിട്ട് മൂടുന്നത് അതിനെ ആദരിക്കലായതുകൊണ്ട് അത് അനുവദനീയമാണ്. അതുപോലെ നബി(സ്വ)യുടെ റൌളയെ വസ്ത്രമിട്ട് മൂടലും അനുവദനീയം തന്നെ. കാരണം നബി(സ്വ)യെ ആദരിക്കാന്‍ നമ്മള്‍ കല്‍പ്പിക്കപ്പെട്ടവരാണ്. നബി(സ്വ)യെ ആദരിക്കുന്നതില്‍പ്പെട്ടതാണ് അവിടുത്തെ റൌളയെ ആദരിക്കല്‍ (വഫാഉല്‍വഫ 2/582).

ഇമാം സുയൂഥി(റ) പറയുന്നു: “നബി(സ്വ)യുടെ റൌളാശരീഫ് ആദ്യമായി വസ്ത്രമിട്ട് അലങ്കരിച്ചത് ഇബ്നുഅബില്‍ ഹൈജാഅ് ആയിരുന്നു. ഈജിപ്ത് രാജാവിന്റെ മന്ത്രിയാണദ്ദേഹം. രാജാവിന്റെ അനുമതി പ്രകാരമായിരുന്നു ഇത്. വെളുത്ത വസ്ത്രമാണ് അണിയിച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞശേഷം രാജാവ് തന്നെ മറ്റൊരുപട്ടുവസ്ത്രം കൊടുത്തയച്ചു. പിന്നെ ഖലീഫ നാസ്വിര്‍ ഭരണമേറ്റപ്പോള്‍ കറുത്ത പട്ടുവസ്ത്രം കൊടുത്തയച്ചിരുന്നു. ഖലീഫയുടെ ഉമ്മ ഹജ്ജിന് വന്നു മടങ്ങിയ ശേഷം കറുത്ത പട്ടുവസ്ത്രം തന്നെ അവര്‍ കൊടുത്തയച്ചു. ഈജിപ്തില്‍ നിന്ന് എല്ലാ ഏഴു വര്‍ഷം കഴിയുമ്പോള്‍ പിന്നീട് ഇങ്ങനെ കൊടുത്തയക്കല്‍ പതിവായി. അഖ്ഫശി(റ) പ്രസ്താവിച്ചതാണിക്കാര്യം” (ഫതാവാ സുയൂഥി 2/31).

ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ്ഹാബില്‍ ഖു ബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച സുന്നത്തായ പ്രവര്‍ത്തിയാകുന്നു. കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400).

സുന്നത്തായ എല്ലാ കാര്യങ്ങള്‍ കൊണ്ടും നേര്‍ച്ചയാക്കുന്നത് സാധുവാകുന്നതാണെന്ന് തുഹ്ഫ 10/99ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

ഇമാം ഐനി(റ) എഴുതുന്നു: “അബ്ബാസ്(റ) കുട്ടിയായിരുന്നപ്പോള്‍ തന്റെ ഉമ്മ എന്റെ മകനെ കണ്ടുമുട്ടിയാല്‍ കഅ്ബയെ ഞാന്‍ വസ്ത്രമിട്ട് മൂടുമെന്ന് നേര്‍ച്ചയാക്കുകയും അങ്ങനെ പട്ടുവസ്ത്രമിട്ട് കഅ്ബ മൂടുകയും ചെയ്ത സംഭവം ദാറഖുത്വ്നി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പിന്നീട് സുല്‍ത്ത്വാന്‍ മഹ്മൂദ് കഅ്ബയെ മഞ്ഞ വസ്ത്രമിട്ട് മൂടി. നാസ്വിര്‍ അബ്ബാസി പച്ച വസ്ത്രവും മൂടിയിരുന്നു. ശേഷം അദ്ദേഹം തന്നെ കറുത്ത പട്ടുവസ്ത്രമണിയിച്ചു. ആ സമ്പ്രദായം ഇന്നേവരെ നിലനിന്നു. സ്വാലിഹു ഇസ്മാഈലുബ്നു നാസ്വിര്‍ ഈ ആവശ്യാര്‍ഥം വഖ്ഫ് ചെയ്യുന്നതുവരെ രാജാക്കന്മാരായിരുന്നു ഈ കര്‍മ്മം നിര്‍വ്വഹിച്ചിരുന്നത്. ഹിജ്റ ഏഴാം നൂറ്റാണ്ടിലാണ് ഈ വഖഫ് നടന്നത്. പിന്നീട് വഖഫില്‍ നിന്ന് തന്നെ ഈ വസ്ത്രമണിയിക്കല്‍ നടന്നുപോന്നു” (ഉംദതുല്‍ ഖാരി 9/235).

ഇത്രയും വിശദീകരിച്ചതില്‍ നിന്ന് കഅ്ബ പോലെതന്നെ നബി(സ്വ)യുടെ റൌളയിലും വസ്ത്രമണിയിക്കല്‍ പുണ്യകര്‍മ്മമാണെന്നും അതിനുവേണ്ടി നേര്‍ച്ചയാക്കിയാല്‍ നേര്‍ച്ച സാധുവാകുന്നതാണെന്നും വ്യക്തമായി. ഇതുതന്നെയാണ് മറ്റു മഹാന്മാരുടെ ഖബറുകള്‍ ജാറം മൂടുന്നതിന്റെയും അതിനുവേണ്ടി നേര്‍ച്ചയാക്കുന്നതിന്റെയും അടിസ്ഥാനം

Tuesday, July 10, 2018

കാന്തപുരം ഉസ്താദ് ഉം സിഎം വലിയും


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
*കാന്തപുരം ഉസ്താദ് എഴുതുന്നു**സി എം വലിയുല്ലാഹി കേരളീയ മുസ്‌ലിംകളെ ആഴത്തില്‍ സ്വാധീനിച്ച ആത്മീയ നേതാവായിരുന്നു. വ്യക്തിപരമായി എന്റെ ജീവിതത്തിലും മര്‍കസിന്റെ പ്രവര്‍ത്തനങ്ങളിലും അവര്‍ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല. അല്ലാഹുവിലേക്ക് കര്‍മങ്ങളിലൂടെ അടുക്കുന്ന ഉന്നതരായ അടിമകള്‍ക്ക് സ്രഷ്ടാവ് നല്‍കിയ മഹത്വരമായ സ്ഥാനമാണ്, ആ അടിമകള്‍ ആഗ്രഹിക്കുന്ന പലതും അല്ലാഹു സാധിപ്പിക്കും എന്നത്. അതുകൊണ്ടു തന്നെ അല്ലാഹു നല്‍കിയ കഴിവുകളിലൂടെ സാധാരണ മനുഷ്യരില്‍ നിന്ന് ഭിന്നമായി അനവധി ശേഷികള്‍ അത്തരക്കാര്‍ക്കു ഉണ്ടാകും. സി എം വലിയുല്ലാഹി നിശ്ചയമായും അത്തരം വിശിഷ്ടരായ ഔലിയാക്കളുടെ പദവിയെ പ്രാപിച്ച മഹാനായിരുന്നു.
സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തന രംഗത്ത് പല നിലയിലും പ്രചോദനമായിരുന്നു അവിടുന്ന്. ഏതു പ്രധാന വിഷയത്തിന് പോകുമ്പോഴും അവരെ കണ്ടു ദുആ ചെയ്യിച്ചിട്ടായിരുന്നു പോകാറുണ്ടായിരുന്നത്. എഴുപതുകളുടെ ആദ്യത്തില്‍ ഒരിക്കല്‍ മര്‍ഹൂം ഇ കെ ഹസന്‍ മുസ്‌ലിയാരും മുജാഹിദുകളും തമ്മില്‍ പാലക്കാട് പൂടൂരില്‍ വെച്ച് ഒരു സംവാദം നടത്താന്‍ ധാരണയായി. പക്ഷേ, ആ സമയത്ത് ഹസന്‍ മുസ്‌ലിയാര്‍ക്ക് ഹജ്ജിനു പോകാനുള്ള അവസരം യാദൃച്ഛികമായി ഒത്തുവന്നു. അങ്ങനെ അദ്ദേഹം ഹജ്ജിനായി പുറപ്പെട്ടു.

ഈ അവസരം മുതലെടുത്ത് സുന്നികള്‍ വാദപ്രതിവാദത്തില്‍ നിന്ന് ഒളിച്ചോടി എന്ന രൂപത്തില്‍ പോസ്റ്ററുകള്‍ പതിച്ചു പ്രചാരണമാരംഭിച്ചു. അദ്ദേഹത്തിന്റെ അഭാവത്തില്‍ വാദപ്രതിവാദം നടക്കില്ല എന്ന കരുതലിലാണ് അവര്‍ അതിനു മുതിര്‍ന്നത്. ഉടനെ പാലക്കാട്ടെ സുന്നി പ്രവര്‍ത്തകര്‍ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരെ സമീപിച്ചു. സംഭവം വിവരിച്ചപ്പോള്‍ വാദപ്രതിവാദം നടത്താമെന്നു അദ്ദേഹം അവര്‍ക്ക് ഉറപ്പുനല്‍കി. തുടര്‍ന്ന് പണ്ഡിതന്‍മാരുടെ മുശാവറ കൂടി വിഷയമവതരിപ്പിക്കാന്‍ എന്നെ ചുമതലപ്പെടുത്തി.
ആ തീരുമാനം വന്നപ്പോള്‍ സി എം വലിയുല്ലാഹിയെ കണ്ടു ദുആ ചെയ്യിക്കാന്‍ ഞാന്‍ നിശ്ചയിച്ചു. അവരെ കാണാന്‍ നാല് സ്ഥലങ്ങളിലേക്കു പോയി. പക്ഷേ, നേരിട്ട് കാണാന്‍ സാധിച്ചില്ല. അങ്ങനെ വാദപ്രതിവാദത്തിന് പോവാനുള്ള ദിവസമടുത്തു. തൊട്ടുമുമ്പുള്ള രണ്ടു ദിവസം പണ്ഡിതന്‍മാര്‍ ഒരുമിച്ചു കൂടി വാദപ്രതിവാദത്തില്‍ ഉദ്ധരിക്കേണ്ട ആയത്തുകളും ഹദീസും എല്ലാം ചര്‍ച്ച ചെയ്തു. നിശ്ചിത ദിവസം പാലക്കാട്ടേക്ക് പുറപ്പെട്ടു. അപ്പോഴും എന്റെ മനസ്സില്‍ ഉള്ള വിങ്ങല്‍, സി എം വലിയുല്ലാഹിയെ കാണാന്‍ പറ്റിയില്ലല്ലോ എന്നായിരുന്നു.
മഞ്ഞക്കുളം മഖാമില്‍ ഇറങ്ങിയപ്പോള്‍ സി എം വലിയുല്ലാഹിയുടെ ഖാദിമായിരുന്ന അബ്ദുര്‍റഹ്മാന്‍ എന്നയാളുണ്ടവിടെ. എന്നെ കണ്ടപ്പോള്‍ ഓടി വന്നു പറഞ്ഞു: നിങ്ങളെ ഇവിടെ നിന്ന് കാണാനായി സി എം വലിയുല്ലാഹി അയച്ചതാണ്. വാദപ്രതിവാദം ധൈര്യമായി നടത്താന്‍ അവിടുന്ന് പറഞ്ഞിട്ടുണ്ട്. വിജയിക്കുമെന്നുള്ള ഉറപ്പ് താങ്കളെ അറിയിക്കാനും പറഞ്ഞു. അത് വലിയ സന്തോഷം നല്‍കി. അല്ലാഹുവിനെ സ്തുതിച്ചു. നമ്മുടെ നഫ്‌സിലുള്ളത് പോലും അറിയാനും നിര്‍ദേശം നല്‍കാനും ഒക്കെ അവിടുത്തേക്കു കഴിയുമായിരുന്നു എന്നാണല്ലോ അത് സൂചിപ്പിക്കുന്നത്.
അങ്ങനെ വാദപ്രതിവാദം നടക്കുന്ന പൂടൂരില്‍ എത്തി. നാല് ദിവസം പരിപാടി നടന്നു. ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഞാന്‍ സംസാരിച്ചു. മുജാഹിദുകളില്‍ നിന്ന് അബ്ദുല്‍ ഖാദിര്‍ മൗലവിയും സുല്ലമിയും മാറി മാറി പ്രസംഗിച്ചു . അവര്‍ക്ക് മറുപടി പറയാനാകാതെ പരിപാടി ഇടക്ക് നിശ്ചലമായ അവസ്ഥ പോലും ഉണ്ടായി. വലിയ വിജയമായിരുന്നു ആ പരിപാടി. സലഫികളിലെ വിശ്വാസപരമായ തെറ്റുകളെ കൃത്യമായി ചൂണ്ടിക്കാട്ടി. അതേത്തുടര്‍ന്ന് പാലക്കാട്ടെ പറളിയിലെ 90 വീട്ടുകാര്‍ സലഫി പ്രസ്ഥാനത്തില്‍ നിന്ന് പിന്‍മാറി. അവിടെ ഒരു പള്ളി സ്ഥാപിച്ചു. ഇന്നും സുന്നി വിശ്വാസ പ്രകാരം ജുമുഅയും പ്രാര്‍ഥനയും എല്ലാം ആ പള്ളിയില്‍ നടക്കുന്നു.
പരിപാടി കഴിഞ്ഞു നാട്ടില്‍ വന്നു രണ്ടാം ദിവസം എനിക്ക് ശക്തമായ പനി ബാധിച്ചു. ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ടൊന്നും കാരണം കണ്ടെത്താനായില്ല. മൂന്നാമത്തെ ദിവസം ഫാതിഹ ഓതി രാത്രി കിടന്നു. ഉറക്കത്തില്‍ ഒരു സംഭവമുണ്ടായി. ഒരു വലിയ മതില്‍ക്കെട്ടിനു സമീപത്തു കൂടെ ഞാന്‍ നടന്നു പോകുകയായിരുന്നു. പിന്നാലെ ഒരാള്‍ കൂടിയിട്ടുണ്ട്. എന്നോട് വര്‍ത്തമാനങ്ങള്‍ ഒക്കെ പറയാന്‍ തുടങ്ങി. അയാളുടെ സമീപനത്തില്‍ പന്തികേട് തോന്നി. അങ്ങനെ നടന്നു ആ മതില്‍ കഴിഞ്ഞു തിരിയുന്ന ഇടത്ത് ഒരു കുഴി കണ്ടു. അന്നേരം, കുഴിയിലേക്ക് എന്നെ വലിച്ചിടാന്‍ അയാള്‍ ശ്രമിച്ചു. ശക്തമായ രീതിയില്‍ ആ വ്യക്തി അതിനു ശ്രമിക്കുകയും ഞാന്‍ പ്രതിരോധിക്കുകയും ചെയ്യുമ്പോള്‍ ഉണ്ട്, സി എം വലിയുല്ലാഹി വരുന്നു. അവിടുത്തെ കണ്ടതും അക്രമി ഓടി. എന്നോട് അവിടുന്ന് വായ തുറക്കാന്‍ പറഞ്ഞു. എന്തോ ഉള്ളില്‍ നിന്ന് എടുത്തുമാറ്റി.

പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ പനി പൂര്‍ണമായി മാറി. സന്തോഷമായി. അല്ലാഹുവിനെ സ്തുതിച്ചു. അടുത്ത ദിവസം അവിടുത്തെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. അന്വേഷിച്ചപ്പോള്‍ താമരശ്ശേരി മുഹമ്മദ് ഹാജിയുടെ വീട്ടില്‍ ഉണ്ടെന്നറിഞ്ഞു. ഞാന്‍ ചെന്ന് കണ്ടപ്പോള്‍ തന്നെ അവര്‍ എന്നോട് ചോദിച്ചു: ‘ഞാന്‍ ഭയപ്പെടേണ്ട എന്നു പറഞ്ഞില്ലേ, പേടിക്കുകയേ വേണ്ട’ അന്നവിടെ സയ്യിദ് യൂസുഫുല്‍ ജീലാനി തങ്ങളും ഉണ്ട്. ആ സംഭവം സുന്നത്ത് ജമാഅത്തിനായി പ്രസംഗിക്കാനും വാദപ്രതിവാദം നടത്താനും പോകാന്‍ വലിയ ആത്മവിശ്വാസം നല്‍കി.
നമ്മുടെ ജീവിതത്തിലെ ചെറിയ തെറ്റുകള്‍ പോലും അവിടുന്ന് മനസ്സിലാക്കുമായിരുന്നു. ചില ദിവസങ്ങളില്‍ ചെല്ലുമ്പോള്‍ പറയും: ‘നിങ്ങള്‍ ഇന്ന ദിവസം നടത്തിയ പ്രസംഗത്തില്‍ ആ സ്വഹാബിയെ പരാമര്‍ശിച്ചപ്പോള്‍ തര്‍ളിയത് ചൊല്ലാന്‍ മറന്നല്ലോ, വേഗം തൗബ ചെയ്യണം’. എന്നൊക്കെ പറയും. ഓര്‍ക്കുമ്പോള്‍, അവിടുന്ന് പറഞ്ഞത് ശരിയായിരുന്നു എന്ന് മനസ്സിലാവും. എത്രയോ അനുഭവങ്ങളുണ്ടങ്ങനെ.
കടം ഉണ്ടായിരുന്ന കാലത്ത്, പലപ്പോഴും സി എം വലിയുല്ലാഹിയോട് പറയുമായിരുന്നു. അവിടുന്ന് ദുആ ചെയ്തു തരുമായിരുന്നു. ഒരു ദിവസം ചെന്നപ്പോള്‍, അവിടുന്ന് പറഞ്ഞു: നിങ്ങള്‍ക്ക് ഇത്ര രൂപ കടം ഉണ്ട്. അത് ഇന്ന ദിവസം വീടും. ഞാന്‍ വീട്ടില്‍ ചെന്ന് എല്ലാ രേഖകളും പരിശോധിച്ച് എനിക്ക് വ്യക്തിപരമായുള്ള കടക്കണക്ക് നോക്കി. അവിടുന്ന് പറഞ്ഞ കണക്കു കൃത്യമായിരുന്നു. പറഞ്ഞ ദിവസം തന്നെ കൊടുത്തുവീട്ടാന്‍ അല്ലാഹു വഴികള്‍ തുറന്നുതരികയും ചെയ്തു.

മര്‍കസിന്റെ ഓരോ പ്രവര്‍ത്തനം ആരംഭിക്കുമ്പോഴും അവിടുത്തെ കണ്ടു ദുആ ചെയ്യിപ്പിക്കുമായിരുന്നു. ആദ്യ ഘട്ടത്തില്‍ സ്ഥലം കണ്ടെത്താന്‍ വിഷമിച്ചു. പല സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും യോജിച്ച സ്ഥലം കിട്ടിയില്ല. അങ്ങനെ സി എം വലിയുല്ലാഹിയെ കണ്ടു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ മടങ്ങി പോകുമ്പോള്‍ ഉചിതമായ സ്ഥലം കണ്ടെത്തുമെന്ന്. ആ തിരിച്ചുവരവിലാണ് കാരന്തൂരിലെ ഇപ്പോള്‍ മര്‍കസ് നില്‍ക്കുന്ന സ്ഥലത്ത്, വില്‍പ്പനക്ക് എന്ന ബോര്‍ഡ് കണ്ടതും ഉടമയുമായി സംസാരിച്ചു കച്ചവടത്തിന് ധാരണയായതും. പിന്നീട് പലപ്പോഴും ഈ സ്ഥലത്ത് അദ്ദേഹം വന്നിരുന്നു. ദൂരെയുള്ള സ്ഥലമൊക്കെ ചൂണ്ടി, അതൊക്കെ മര്‍കസിന്റേത് ആവും എന്ന് പറഞ്ഞപ്പോള്‍ കിട്ടിയ സന്തോഷം വലുതായിരുന്നു. അവര്‍ പറഞ്ഞ ആ സ്ഥലം മുഴുവന്‍ ഇന്ന് മര്‍കസിന്റെ കീഴിലായി. ദീനിയായ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ വിധ പിന്തുണയും മഹാന്‍ തരും. ആ പ്രാര്‍ഥനകള്‍ വലിയ ആശ്വാസമായിരുന്നു. രാഷ്ട്രീയക്കാരുടെ ഭീഷണികളെയൊക്കെ അതിജീവിച്ചു എല്ലാം അല്ലാഹുവില്‍ സമര്‍പ്പിച്ചു മുന്നോട്ടു പോകാന്‍ ആ ഉപദേശങ്ങള്‍ തന്ന കരുത്ത് വാക്കുകള്‍ക്കതീതമായിരുന്നു.

രാഷ്ട്രീയക്കാര്‍ ഇടപെട്ടു സമസ്തയില്‍ പ്രശ്‌നം ഉണ്ടാക്കാന്‍ തുനിഞ്ഞപ്പോള്‍ സത്യത്തിനായി ഉറച്ചു നില്‍ക്കാന്‍ താജുല്‍ ഉലമക്കും എനിക്കും എല്ലാം ഏറ്റവും നന്നായി പ്രചോദനം തന്നത് അവരായിരുന്നു. പ്രതിസന്ധികളുടെ ആ നാളുകളില്‍ അവര്‍ തന്ന ആത്മവിശ്വാസവും മനക്കരുത്തും തെല്ലൊന്നുമല്ല സുന്നത്ത് ജമാഅത്തിന്റെ വളര്‍ച്ചയെ സഹായിച്ചത്.
മഹാനവറുകളുടെ പേരില്‍ മടവൂരില്‍ നടക്കുന്ന സി എം സെന്റര്‍ മഹത്തായ ഒരു സ്ഥാപനമായി ഉയര്‍ന്നത് തീര്‍ച്ചയായും ആത്മീയമായ അവിടുത്തെ പിന്തുണ കാരണമാണ്. വഫാത്തിന് ശേഷവും ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് അഭയമാണ് ആ സാന്നിധ്യം. മര്‍കസ് സമ്മേളനം അടക്കം സുന്നത്ത് ജമാഅത്തിന്റെ ഏതു പ്രവര്‍ത്തനവും മടവൂരില്‍ സിയാറത്ത് ചെയ്ത ശേഷമാണ് ആരംഭിക്കാറ്. മഹാനവറുകളുടെ കൂടെ അല്ലാഹു സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കട്ടെ.

Read more http://www.sirajlive.com/2018/07/01/328556.html

മുഅജിസത്ത്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ ഉസ്താദ് എഴുതിയ ഇസ് ലാമിക വിശ്വാസകോശം എല്ലാവരും വായിക്കുക

അമാനുഷികസിദ്ദി(മുഅജിസത്ത്)



മനുഷ്യനെ അശക്തമാക്കുന്നത് എന്നാണ് മുഅജിസത്ത് എന്നാ പദത്തിനർത്ഥം. പ്രവാചകത്വത്തിനു പ്രമാണമായി അല്ലാഹു പ്രാവച്ചകര്ക്ക് നൽകുന്ന അമാനുഷികസിദ്ദിയാണ് സാങ്കേതിക തലത്തിൽ മുഅജിസത്ത്. തഫ്തസാനി(റ) എഴുതുന്നു:




അർത്ഥം:
ശത്രുക്കൾ വെല്ലു വിളിക്കുന്ന സന്ദർഭത്തിൽ പ്രവാചകത്വം വാടിക്കുന്നവന്റെ കൈകളിലൂടെ പ്രകടമാകുന്ന അസാധാരണ സംഭവമാണ് മുഅജിസത്ത്. ഇതുപോലെയുള്ളത് കൊണ്ടുവരുന്നതിൽ സത്യനിഷേധികളെ അപ്രാപ്തരാക്കും വിധമായിമായിരിക്കും അത് പ്രകടമാവുക. (ശർഹുൽ അഖാഇദ്: 234)

അമാനുഷികസിദ്ദിയുടെ സൃഷ്ടാവ്?

സാധാരണം പ്രവർത്തനങ്ങളുടെ സൃഷ്ടാവ് അല്ലാഹുവാണെന്ന പോലെ മുഅജിസത്തിന്റെയും സൃഷ്ടാവ് അല്ലാഹുവാണ്. സാധാരണ പ്രവർത്തനങ്ങളിൽ അടിമകൾക്ക്‌ കസ്ബും ഇഖ്തിയാറും( ഇച്ഛാ സ്വാതന്ത്ര്യം) ഉള്ളതുപോലെ മുഅജിസത്തിൽ പ്രവച്ചകര്ക്കും കസ്ബും ഇഖ്തിയറും ( ഇച്ഛാ സ്വാതന്ത്ര്യം)  ഉണ്ട്.

മഹാനായ ഖാളീ അള്ദുദ്ദീൻ അബ്ദുറഹ്മാനുൽ ഈജീ(റ) (മരണം. ഹി: 756) എഴുതുന്നു:



അർത്ഥം:
അമാനുഷികസിദ്ദിയിൽ പ്രവാചകന് കഴിവുണ്ടാകാൻ പാടില്ലെന്ന് ചിലര് നിബന്ധന വെച്ചിട്ടുണ്ട്. എന്നാൽ പ്രസ്തുത നിബന്ധന ശരിയല്ല. കാരണം പ്രവാചകന് മാത്രം കഴിയുകയും അല്ലാത്തവർക്ക് കഴിയാതിരിക്കുകയും ചെയ്യുമ്പോൾ സാധാരണ നിലയിൽ അമാനുഷിക സിദ്ദിയായി അതിനെ കാണാമല്ലോ. (ശർഹുൽ മവാഖിഫ് : 8/247)

പ്രസ്തുത ഇബാറത്തിൽ കഴിവിന്റെ വിവക്ഷ കസ്ബ് ( ഇച്ഛാ സ്വാതന്ത്ര്യം)
ആണെന്ന് അല്ലാമ അബ്ദുൽഹകീം(റ) വിവരിക്കുന്നുണ്ട്.



അർത്ഥം:
"ചിലര് ഉപാധിവെച്ചിരിക്കുന്നു..." എന്ന് തുടങ്ങുന്ന പരമാർശം ആവശ്യമില്ലാത്തതാണെന്ന് അഭിപ്രായമുണ്ട്. കാരണം അമാനുഷികസിദ്ദി അല്ലാഹുവിന്റെ പ്രവ്ർത്തിയാകണമെന്ന ഒന്നാം ഉപാധിയുടെ വിവക്ഷ അടിമക്ക് അതിൽ ഇഛാസ്വാതന്ത്ര്യം ഉണ്ടാവാൻ പാടില്ല എന്നാണല്ലോ. ഇതാണ് അവർ പറയുന്ന ന്യായം. ഈ സംശയത്തിന് മറുവടി ഇതാണ്. അമാനുഷികസിദ്ദി അല്ലാഹുവിന്റെ പ്രവ്ർത്തിയകണമെന്ന നിബന്ധനയുടെ വിവക്ഷ അല്ലഹിവിന്റെ സ്രിഷ്ടിയാകണമെന്നാണ്. (അടിമക്ക് അതിൽ ഇഛാസ്വാതന്ത്ര്യം ഉണ്ടാവാൻ പാടില്ലാ എന്നല്ല). 'അല്ലാഹുവിൽ നിന്ന് പ്രവാചകന്മാർക്ക്‌ ലഭിക്കുന്ന അംഗീകാരമാണ് അമാനുഷികസിദ്ദി.  അതിനാൽ അതിന്റെ സൃഷ്ടികർത്താവ് അല്ലാവുതന്നെ ആവണമെന്നത് അതിന്റെ നിബന്ധനയാനെന്നു കശ്ശാഫിന്റെ ശർഹിൽ സയ്യിദ് ജുർജാനി(റ) പ്രസ്ഥാപിച്ചത് ഇപ്പറഞ്ഞതിനു ഉപോൽബലകമാണ്. അപ്പോൾ 'ചിലര് ഉപാധിവെച്ചിരിക്കുന്നു' എന്ന ഈജി(റ)യുടെ പ്രസ്താവനയുടെ താല്പര്യം അമാനുഷികസിദ്ദിയിൽ അടിമയുടെ ഇഛാസ്വാതന്ത്ര്യത്തിനും പ്രവേശനമുണ്ടാക്കാൻ പാടില്ലെന്ന് ചിലർ ഉപാധിവെച്ചിരിക്കുന്നു എന്നാണു. എന്നാൽ മുഅസ്സിറായ (ഫലിപ്പിക്കുന്ന) കഴിവ് തീരെ അടിമക്കില്ലെന്ന നമ്മുടെ വീക്ഷണം ഇവിടെ പ്രശ്നം സ്രിഷ്ടിക്കുന്നില്ലെന്നകാര്യം വ്യക്തമാണ്. പ്രവാചകന പറയുന്നത് സത്യമാണെന്ന് തെളിയിക്കാൻ അമാനുഷികസിദ്ദി പോരെന്നു പറയുന്ന പാർട്ടിക്കാർ അവതരിപ്പിക്കുന്ന ഒന്നാമത്തെ സംശയത്തിന് ഗ്രന്ഥകാരൻ നൽകിയ മറുവടിയും ആ ആശയത്തിന് ശക്തിപകരുന്നതാണ്. (ഹാശിയത്തു അബ്ദിൽഹകീം: 8/247)

ഉപരിസൂചിത സ്ഥലത്ത് അല്ലാമ ഈജി(റ) പറയുന്നതിങ്ങനെയാണ്:


അർത്ഥം:
ഒരു പ്രവാചകനിൽ നിന്ന് പ്രകടമാവുന്ന അമാനുഷികസിദ്ദി പല കാരണങ്ങളാൽ പ്രവാചകത്വം സ്ത്രീകരിക്കാൻ മതിയായതല്ലെന്ന് വാദിക്കുന്നവരാണ് അഞ്ചാം പാർട്ടിക്കാർ. ആ അത്ഭുത പ്രതിഭാസം ചെയ്തത് അവൻ തന്നെ ആകാമല്ലോ എന്നതാണ് അവയിലൊന്ന്. ഇത്തരമൊരുസാധ്യതനിലനിൽക്കുമ്പോൾ  അല്ലാഹു പ്രവാചകനെ അംഗീകരിച്ചതിന്റെ രേഖയായി അവനിൽ നിന്നു പ്രകടമായ അമാനുഷിക സിദ്ദിയെ കാണാൻ പറ്റില്ലല്ലോ.  ഇതിനു അല്ലാമ ഈജി(റ) നൽകിയ മറുവടിയിതാണ്. ലോകത്ത് അല്ലാഹുവല്ലാതെ മുഅസ്സിർ (ഫലിപ്പിക്കുന്നവൻ) ഇല്ലെന്ന് നാം വിവരിച്ചതാണ്.  അതിനാൽ അമാനുഷികസിദ്ദി അല്ലാഹുവിന്റെ പ്രവ്ർത്തി മാത്രമേ ആവുകയുള്ളൂ. (ശർഹുൽ മവാഖിഫ്: 8/263)


അർത്ഥം:
ഇമാം ആമദി(റ) പറയുന്നു: അമാനുഷികസിദ്ദി പ്രവാചകന്റെ കഴിവിൽപെട്ടതായി രൂപപ്പെടുമോ ഇല്ലേ എന്ന കാര്യത്തിൽ അഇമ്മത്തിനിടയിൽ വീക്ഷണാന്തരമുണ്ട്. വായുമണ്ഡലത്തിലേക്ക് കേറിപ്പോവുക, വെള്ളത്തിന്റെ മുകളിലൂടെ നടക്കുക,എന്നീ ഉദാഹരണങ്ങളിൽ കയറുകയും, നടക്കുകയും ചെയ്യുക എന്നതല്ല അമാനുഷികസിദ്ദിയെന്നു ചിലർ വാദിക്കുന്നു. കാരണം അതിനുള്ള കഴിവ് അല്ലാഹു പ്രവാചകനു സൃഷ്ടിച്ചുനൽകിയാൽ അവന്നത് സാധ്യമാകുമല്ലോ. പ്രത്യുത ആ ചലനത്തിനുള്ള കഴിവാണ് അവിടെ അമാനുഷിക സിദ്ദി.  ഈ കഴിവ് പ്രവാചകനില്ല. വായു മണ്ഡലത്തിലേക്ക് കയറുവാനും, വെള്ളത്തിന്റെ മുകളിലൂടെ നടക്കുവാനും പ്രവാചകനു കഴിയുമെങ്കിൽ പോലും അവ അല്ലാഹുവിന്റെ സൃഷ്ടിയും അസാധാരണ കാര്യവും ആയതിനാൽ അവ തന്നെ അമാനുഷികമാണെന്നാണ്  മറ്റു ചിലരുടെ വീക്ഷണം. ഈ വീക്ഷണമാണ് പ്രബലം (ശർഹുൽ മവാഖിഫ്: 8/247)

രണ്ടാം വീക്ഷണം പ്രബലമാകാനുള്ള കാരണം വിവരിച്ച് അല്ലാമ അബ്ദുൽ ഹകിം(റ) എഴുതുന്നു:



മറ്റുള്ളവരെ അശക്തമാക്കുന്നതിലൂടെ പ്രവാചകനെ വാസ്തവമാക്കുകയെന്നതാണല്ലോ അമാനുഷികസിദ്ദി നൽകുന്നതിന്റെ ലക്ഷ്യം.  ആ ലക്ഷ്യം ഇവിടെയും സാക്ഷാൽക്കരിക്കപ്പെടുന്നുവല്ലോ. (ഹാശിയത്തു അബ്ദിൽഹകിം: 8/247)

    ചുരുക്കത്തിൽ അമാനുഷിക സിദ്ദി അല്ലാഹുവിന്റെ പ്രവര്ത്തനമാകണമെന്ന ഉപാധിയുടെ വിവക്ഷ പ്രവാചകന്റെ ഇഛാസ്വാതന്ത്രത്തിനും അതിൽ പങ്കുണ്ടാവാൻ പാടില്ല എന്നല്ല. ആ വാദം അപ്രബലവും അസ്വീകര്യവുമാണ്. അതിനാൽ സാധാരണക്കാർക്ക് സാധാരണ പ്രവർത്തനങ്ങളിൽ ഇഛാസ്വാതന്ത്ര്യം ഉണ്ടെന്ന പോലെ അമ്പിയാക്കൾക്ക് മുഅജിസത്തിലും ഇഛാസ്വാതന്ത്ര്യമുണ്ട്.     

ഇതിന്റെ കൂടുതൽ പ്രമാണങ്ങൾ ഇസ്തിഗാസയിലും അദ്രശ്യജ്ഞാനത്തിലും വിവരിച്ചത് കൊണ്ട് ആവർത്തിക്കുന്നില്ല.  

പുത്തൻ വാദം

മുഅജിസത്ത് പ്രകടിപ്പിക്കുവാൻ അമ്പിയാക്കൾക്ക് സ്വയം പര്യാപ്തതയില്ലെന്ന് കാണിക്കുന്ന പ്രമാണങ്ങൾ ദുർവ്യാഖ്യാനം ചെയ്ത്  അവർക്കതിൽ ഇഛാസ്വാതന്ത്ര്യവും ഇല്ലെന്നു സ്ഥാപിക്കാൻ പുത്തൻ വാദികൾ ശ്രമം നടത്താറുണ്ട്.

      ഒരു ഉൽപതിഷ്ണു എഴുതുന്നു: "പരിഷുദ്ദ ഖുർആനിൽ മുഅജിസത്ത് എന്ന പദമല്ല പ്രത്യുത ആയത്ത് എന്നാണ് ഇതിനു പ്രയോഗിച്ചത്. ഈ അമാനുഷിക ദ്രഷ്ടാന്തങ്ങൾ പ്രവാചകന്മാർ ഉദ്ദേശിക്കുന്ന സന്ദർഭത്തിലെല്ലാം തന്നെ അവർക്ക് പ്രകടിപ്പിക്കുവാൻ സാധ്യമല്ലെന്നും മുഅജിസത്തുകൾ പ്രകടിപ്പിക്കാനുള്ള കഴിവുകൾ അല്ലാഹു ഒരു പ്രവാചകനും വിട്ടുകൊടുത്തിട്ടില്ലെന്നും പരിഷുദ്ദ ഖുർആൻ വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. പ്രവാചകന്മാർ അല്ലാഹുവിനോട് പ്രാർത്ഥിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. വടി താഴെ ഇടുക, കൈ കക്ഷത്തു വെക്കുക, മണ്ണ് വാരിയെടുത്ത് എറിയുക, കളിമണ്ണ് കൊണ്ട്  രൂപം നിർമ്മിക്കുക. പോലെയുള്ള ബാഹ്യപ്രവർത്തനങ്ങളും അവർ ചെയ്യുന്നുണ്ട്. ഇത് പ്രത്യേകം എടുത്ത് പറയേണ്ടതില്ല. ഈ പ്രാർത്ഥന എല്ലാ സന്ദർഭത്തിലും അല്ലാഹു സ്വീകരിക്കണമെന്നില്ല." (തൗഹീദ് സമഗ്ര വിശകലനം : പേ: 95)

ഈ വാദം സമർത്ഥിക്കാൻ ശേഷം മൗലവി ഉദ്ദരിച്ച ആയത്തുകൾ ആദ്യം നമുക്ക് മനസ്സിലാക്കാം. അല്ലാഹു പറയുന്നു:

وَقَالُوا لَن نُّؤْمِنَ لَكَ حَتَّىٰ تَفْجُرَ‌ لَنَا مِنَ الْأَرْ‌ضِ يَنبُوعًا*  أَوْ تَكُونَ لَكَ جَنَّةٌ مِّن نَّخِيلٍ وَعِنَبٍ فَتُفَجِّرَ‌ الْأَنْهَارَ‌ خِلَالَهَا تَفْجِيرً‌ا*  أَوْ تُسْقِطَ السَّمَاءَ كَمَا زَعَمْتَ عَلَيْنَا كِسَفًا أَوْ تَأْتِيَ بِاللَّـهِ وَالْمَلَائِكَةِ قَبِيلًا * أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُ‌فٍ أَوْ تَرْ‌قَىٰ فِي السَّمَاءِ وَلَن نُّؤْمِنَ لِرُ‌قِيِّكَ حَتَّىٰ تُنَزِّلَ عَلَيْنَا كِتَابًا نَّقْرَ‌ؤُهُ ۗ قُلْ سُبْحَانَ رَ‌بِّي هَلْ كُنتُ إِلَّا بَشَرً‌ا رَّ‌سُولًا.((سورة الإسراء: ٩٠-٩٣))

"അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത് വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ. അല്ലെങ്കില്‍ നിനക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില്‍ ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമാണ്".  

മൗലവി തുടരുന്നു; "ഈ സൂക്തത്തെ പൂർവീകരും മുസ്ലിയാന്മാർ അംഗീകരിക്കുന്നതുമായ ഖുർആൻ വ്യാഖ്യാതാക്കൾ വ്യാഖ്യാനിക്കുന്നത് ശ്രദ്ദിക്കുക:




അർത്ഥം:  
"ജനങ്ങളുടെ അവസ്ഥക്ക് യോജിച്ച നിലക്ക് അല്ലാഹു ഉദ്ദേശിക്കുമ്പോൾ പ്രവാചകന്മാരുടെ കൈകളാൽ പ്രകടിപ്പിക്കുന്ന ദ്രഷ്ടാന്തങ്ങളല്ലാതെ നബിമാർ അവരുടെ ജനതയ്ക്ക് കൊണ്ടുവരാറില്ല. മുഅജിസത്തുകൾ നബിമാരുടെ അധീനത്തിലുള്ളതല്ല. അവയിൽ എന്തെങ്കിലും പ്രകടിപ്പിക്കുവാൻ വേണ്ടി അല്ലാഹുവിനെ നിർബന്ധിക്കാൻ അവർക്ക് അവകാശവുമില്ല". (റൂഹുൽ ബയാൻ; വാള്യം 5, പേജ് 204)

അൽ മദാരിക്കിൽ എഴുതുന്നു:  



അർത്ഥം:
"അതായത് ഞാൻ മറ്റുള്ള പ്രവാചകന്മാരെ പോലെ ഒരു പ്രവാചകനാണ്‌. അവരെപ്പോലെ ഒരു മനുഷ്യനുമാണ്. അല്ലാഹു അവർ മുഖേന പ്രകടിപ്പിക്കുന്ന മുഅജിസത്തുകൾ അല്ലാതെ പ്രവാചകന്മാർ അവരുടെ ജനതയ്ക്ക് മുഅജിസത്തുകൾ കൊണ്ട് വരാറില്ല. കാരണം മുഅജിസത്തുകളുടെ പ്രശ്നം എന്റേതല്ല. അത് അല്ലാഹുവിന്റെതാണ്. അപ്പോൾ എന്റെ ഇഛാക്കനുസരിച്ച് അത്കൊണ്ടുവരാൻ നിങ്ങൾ ആവശ്യപ്പെടുന്നു. നിങ്ങളുടെ അവസ്ഥയെന്ത്? (തഫ്സീറുൽ മദാരിക്ക് വാള്യം 2. പേജ് 98-97)

മൗലവി തുടരുന്നു "അല്ലാഹു പറയുന്നു:

وَمَا كَانَ لَنَا أَن نَّأْتِيَكُم بِسُلْطَانٍ إِلَّا بِإِذْنِ اللَّـهِ ۚ وَعَلَى اللَّـهِ فَلْيَتَوَكَّلِ الْمُؤْمِنُونَ.(سورة ابراهيم: 11)

"അല്ലാഹുവിന്‍റെ അനുമതിയില്ലാതെ ഞങ്ങൾക്ക് ഒരു മുഅജിസത്തും കൊണ്ട് വരാൻ സാധ്യമല്ല. വിശ്വാസികൾ അല്ലാഹുവിൽ ഭരമേൽപിക്കട്ടെ" (ഇബ്റാഹീം:11)   സുൽത്വാൻ എന്നാ പദത്തിന് ഈ ആയത്തിൽ മുഅജിസത്ത് എന്നാണു വിവക്ഷയെന്ന് ഖുർആൻ  വ്യാഖ്യാതാക്കളെല്ലാം വ്യക്തമാക്കുന്നു".

മൗലവി തുടരുന്നു: "അല്ലാഹുവിന്റെ അനുമതിയില്ലാതെ ഒഎഉ പ്രവാചകനും മുഅജിസത്ത് കൊണ്ടുവരാൻ സാധ്യമല്ലെന്ന് അല്ലാഹു പ്രസ്താവിച്ച സൂറത്ത് ഇബ്റാഹീമിലെ 11-ആം സൂക്തത്തിന് ഇനി ഖുർആൻ വ്യാഖ്യാതാക്കൾ നല്കുന്ന വിവരണം പരിശോദിക്കാം.   



അർത്ഥം:
"ആയത്തിന്റെ അർത്ഥം; നിങ്ങൾ ആവശ്യപ്പെട്ട ദ്രഷ്ടാന്തങ്ങൾ കൊണ്ടുവരാൻ ഞങ്ങളുടെ പ്രശ്നമോ ഞങ്ങളുടെ കഴിവിൽപ്പെട്ടതോ അല്ലതന്നെ. നിശ്ചയം അത് അല്ലാഹുവിന്റെ ഉദ്ദേശ്യവുമായി ബന്ധപ്പെട്ടതാണ്". (മദാരിക്ക് : വാള്യം. 2 പേജ് 257)

أي بمشيئته وليس فى قدرتنا(قرطبي)
അർത്ഥം:
"മുഅജിസത്തുകൾ അല്ലാഹുവിന്റെ ഉദ്ദേശ്യവുമായി ബന്ധപ്പെട്ടതാണ്. അത് ഞങ്ങളുടെ കഴിവിൽപെട്ടതല്ല". (ഖുർത്വുബി: വാള്യം: 9, പേജ് 347)

ليس لنا الإتيان بها، ولا هي من استطاعتنا (البحر امحيط)

അർത്ഥം:
മുഅജിസത്തുകൾ കൊണ്ടുവരാൻ ഞങ്ങൾക്ക് സാധ്യമല്ല. അത് ഞങ്ങളുടെ കഴിവിൽ പെട്ടതല്ല. (ബഹ്റുൽ മുഹീത്വ് വാ: 5, പേ: 411)

فلا قدرة لنا على إتيان ما تطلبونه لأننا عبيد مقهورون (الصاوي)

 അർത്ഥം:
"ഞങ്ങൾക്ക് നിങ്ങൾ ആവശ്യപ്പെടുന്നത് കൊണ്ടുവരാൻ കഴിവില്ല. കാരണം ഞങ്ങളും (പരിധികൾക്ക്)വിധേയരായ അടിമകളാണ്." (വാ:2, പേ : 281)



അർത്ഥം:
"അല്ലാഹു ഞങ്ങളെ നുബുവ്വത്ത് കൊണ്ട് പ്രത്യേകമാക്കുകയും രിസാലത്ത് കൊണ്ട് ശ്രേഷ്ടമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അല്ലാഹുവിന്റെ അനുമതിക്കു ശേഷമല്ലാതെ ഞങ്ങൾ പറയുന്നത് സത്യപ്പെടുത്താൻ വേണ്ടി അമാനുഷിക ദ്രഷ്ടാന്തങ്ങളും തെളിവുകളും കൊണ്ടുവരാൻ ഞങ്ങൾക്ക് സാധ്യമല്ല.". (ഖാസിൻ: വാ: 4 പേ: 35) തൗഹീദ് സമഗ്ര വിശകലനം പേ: 102-103)

പുത്തൻവാദത്തിന്റെ ഖണ്ഡനം

പ്രസ്തുത ആയത്തുകളും തഫ്സീറുകളും അഹ് ലുസ്സുന്നയുടെ ആശയത്തിന്നെതിരല്ല. പ്രത്യുത അതിനെ വിശദീകരിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണ്. കാരണം മുഅജിസത്തുകൾ പ്രകടിപ്പിക്കാൻ അമ്പിയാക്കൾക്ക് സ്വയം പര്യാപ്തയില്ലെന്നും അല്ലാഹുവിന്റെ അനുവാദവും വേണ്ടുകയും കൂടാതെ അവർക്ക് അതിന്ന് സാധ്യമാല്ലെന്നുമാണ്  അവ വ്യക്തമാക്കുന്നത്. ഇത് തന്നെയാണല്ലോ അഹ് ലുസ്സുന്നയുടെ വീക്ഷണവും. അപ്പോൾ ഏതു മുഅജിസത്ത് പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കാനും അത് പ്രകടിപ്പികുവാനും അല്ലാഹുവിന്റെ അനുമതി കൂടാതെ അമ്പിയാക്കൾക്ക് സാധിക്കുമെന്ന വാദത്തെ മാത്രമാണ് ഖണ്ഡിക്കുന്നത്. അത്തരമൊരു വാദം നമുക്കില്ലല്ലോ. അതിനാൽ നമുക്കില്ലാത്ത വാദം നമ്മുടെ പിരടിയിൽ വെച്ചു കെട്ടി അതിനെ ഖണ്ഡിക്കുവാനാണ് നാവ് കൊണ്ട് ഓർക്കുന്ന മൗലവി ഇവിടെ പേജുകൾ നീട്ടി വലിച്ചെഴുതിയിരിക്കുന്നത്!!!!!!.

ഇനി പ്രസ്തുത ഖുർആനിക വചനങ്ങളുടെ ശരിയായ വിവക്ഷയെന്തെന്ന് നമുക്ക് പരിശോദിക്കാം;

അല്ലാമ ഖാസിൻ(ര) എഴുതുന്നു:


അർത്ഥം:
ശത്രുക്കൾ ആവശ്യപ്പെട്ട കാര്യങ്ങൾ കൊണ്ടുവരുന്നതിലേക്കു ആവശ്യമില്ലാത്ത വിധം ധാരാളം അമാനുഷിക സിദ്ദികൾ അല്ലാഹു നബി(സ)ക്ക് നൽകിയിട്ടുണ്ട്. വിശുദ്ദ ഖുർആൻ, ചന്ദ്രന്റെ പിളർപ്പ്, കൈവിരലുകൾക്കിടയിൽ നിന്ന് വെള്ളം വെള്ളം പൊട്ടി വലിക്കുക, തുടങ്ങിയവ ഉദായഹരണം. നബി(സ) കൊണ്ടുവന്ന അത്തരം ദ്രഷ്ടാന്തങ്ങൾ അവർ ആവശ്യപ്പെട്ടതിനേക്കാൾ ഒട്ടും ചെറുതല്ല. പ്രത്യുത അവയെക്കാൾ എത്രെയോ മടങ്ങ്‌ വലുതാണ്‌. എന്നാൽ പ്രസ്തുത സൂക്തത്തിൽ പരമാർശിച്ച കാര്യങ്ങൾ കൊണ്ടുവരാൻ നബി(സ) യോട്  ശത്രുക്കൾ ആവശ്യപെട്ടത്‌ നബി(സ)യെ ഉത്തരം മുട്ടിക്കുക എന്ന ലക്ഷ്യത്തിൽ മാത്രമാണ്. വിശ്വസിക്കാൻ വേണ്ടി തെളിവുകൾ ആവശ്യപെട്ടതല്ല. അതിനാൽ അവരുടെ ചോദ്യം തന്നെ ഖണ്ഡിക്കുകയാണ് ഇവിടെ അല്ലാഹു ചെയ്തത്.(ഖാസിൻ)

അഥവാ നിങ്ങൾ ആവശ്യപ്പെടുന്ന ദ്രിഷ്ടാന്തങ്ങൾ കൊണ്ടുവരാനുള്ള ബാധ്യത എനിക്കില്ല. അല്ലാഹുവിൽ നിന്ന് ലഭിച്ച പ്രബൂധനം ചെയ്യൽ മാത്രമാണ് എന്റെ ദൌത്യം എന്ന് സാരം.  

ഇമാം റാസി(റ) പറയുന്നു:



അർത്ഥം:
(എന്റെ നാഥൻ പരിശുദ്ദനാണ്. ഞാൻ മനുഷ്യനായ ഒരു ദൂതൻ മാത്രമാണ്) എന്ന് മറുവടി പറയുവാൻ നിർദ്ദേശിച്ചതിലുള്ള യുക്തി താഴെ  വിവരിക്കും പ്രകാരം സ്ത്രീകരിക്കാവുന്നതാണ്. ഈ ആവശ്യങ്ങൾ നിങ്ങൾ എന്നോട് ഉന്നയിക്കുന്നത് ഞാൻ എന്റെ സ്വയം കഴിവ് കൊണ്ട് ഇവകൊണ്ട് വന്നു തരണമെന്ന ലക്ഷ്യത്തിലോ എന്റെ പ്രവാചകത്വം സ്ഥിരപ്പെടുത്തുന്നതിനായി അവ എന്നിലൂടെ വെളിവാക്കാൻ ഞാൻ അല്ലാഹുവിനോട്  ആവഷ്യപെട്ട് അവനെന്റെ കൈകളിലൂടെ അത് വെളിപ്പെടുത്തണം എന്ന ലക്ഷ്യത്തിലോ ആകാം. ആദ്യം പറഞ്ഞതാണ് ഞിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ അത് നിരർത്ഥകമാണ്. കാരണം ഈ സംഗതികൾ കൊണ്ടുവരികയെന്നത് മനുഷ്യ കഴിവുകളിൽ പെട്ടതല്ല.നിശചയം ഞാനൊരു മനുഷ്യനാണ്. രണ്ടാമത് പറഞ്ഞതാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ അതും നിരർത്ഥകമാണ്. കാരണം ഖുർആൻ എന്ന അമാനുഷികസിദ്ദി പ്രമാണ സഹിതം നിങ്ങളുടെ മുമ്പിൽ ഞാനിതാ അവതരിപ്പിച്ചിരിക്കുന്നു. അതിനാൽ അതിനു പുറമേ നിങ്ങൾ ആവശ്യപ്പെടുന്ന ഇത്തരം മുഅജിസത്തുകൾ അല്ലാഹുവോട് ആവശ്യപ്പെടുന്നത് ആവശ്യമോ അനിവാര്യതയോ ഇല്ലാത്ത കാര്യങ്ങൾ ആവശ്യപ്പെടലാണ്. ദുർവാശിയോടു കൂടി തർക്കിക്കലും അന്യായമായത് ആവശ്യപ്പെടലുമായി മാത്രമേ അതിനെ കാണാൻ പറ്റൂ. ഞാൻ അല്ലാഹുവിന്റെ കൽപനക്ക്‌ വിധേയനായി ജീവിക്കുന്ന അടിമയായതിനാൽ അന്യായമായത് അല്ലാഹുവോട് ആവശ്യപ്പെടാൻ എനിക്ക് പറ്റില്ല. അതിനാൽ ഈ ചോദ്യം തന്നെ അസ്ഥാനത്താണ്. (റാസി)  


ദുർവാശിയോടു കൂടിയുള്ളതും അന്യായമായതും അല്ലാഹുവോട് ചോദിക്കുന്നത് ഒരാൾക്കും ഭൂഷണമല്ല. അതുകൊണ്ടാണ് അത്തരം കാര്യങ്ങൾ പ്രാവാചകന്മാർ അല്ലാഹുവോട് ആവശ്യപ്പെടാത്തത്. മൗലവി ജൽപ്പിച്ചത് പോലെ ഉത്തരം ലഭിക്കില്ലെന്നത് കൊണ്ടല്ല. കാരണം മൂസാ നബി(അ) യോടും ഈസാ നബി(അ) യോടും അനുയായികൾ ആവശ്യപ്പെട്ട പലതും അവർ അല്ലാഹുവോട് ആവശ്യപ്പെട്ടതും അല്ലാഹു അത് നൽകിയതും എന്നിട്ടവർ അതിനു നന്ദികേടു കാണിച്ചതും വിശുദ്ദ ഖുർആൻ പരമാർഷിച്ചിട്ടുണ്ട്. ആകാശത്തു നിന്ന് ഭക്ഷണത്തളിക ഇറക്കിത്തരാൻ  ഈസാ നബി(അ) പ്രാർത്ഥിച്ചതും അല്ലാഹു അത് ഇറക്കിക്കൊടുത്തതും ഉദാഹരണം.

സമഖ്‌ശരിയെ ഉദ്ദരിച്ച് അല്ലാമാ അബൂ ഹയ്യാൻ (റ) എഴുതുന്നു:


അർത്ഥം:
ഇത്തരം ദ്രിഷ്ടാന്തങ്ങൾ നിർമ്മിച്ചാവശ്യപ്പെടുന്നതുകൊണ്ട് അവരുടെ ലക്ഷ്യം ശത്രുതയും അനാവശ്യമായ തർക്കവുമാത്രമയിരുന്നു. എല്ലാവിധ ദ്രിഷ്ടാന്തങ്ങളും അവർക്ക് വന്നാലും അല്ലാഹു പറഞ്ഞത് പോലെ അത് സ്വിഹ്റാണെന്നായിരിക്കും അവരുടെ പ്രതികരണം. അല്ലാഹു പറയുന്നു. "(നബിയെ,) താങ്കൾക്കു നാം കടലാസിൽ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിത്തരികയും, എന്നിട്ടവരത് സ്വന്തം കൈകൾ കൊണ്ട്  തൊട്ടുനോക്കുകയും ചെയ്താൽ പോലും 'ഇത് വ്യക്തമായ ഒരു മായാജാലമാല്ലാതെ മറ്റൊന്നുമല്ല' എന്നായിരിക്കും സത്യനിഷേധികൾ പറയുക" (അൻആം  7) അല്ലാഹു പറയുന്നു: "അവരുടെ മേൽ ആകാശത്തു നിന്ന് നാം ഒരു കവാടം തുറന്നു കൊടുക്കുകയും, എന്നിട്ട് അതിലൂടെ അവർ കയറിപ്പോയികൊണ്ടിരിക്കുകയും ചെയ്താൽ പോലും അവർ പറയും: "ഞങ്ങളുടെ കണ്ണുകൾക്ക്‌ മത്ത് ബാധിച്ചത് മാത്രമാണ്. അല്ല ഞങ്ങൾ മാരണം ചെയ്യപ്പെട്ട ഒരു കൂട്ടം ആളുകളാണ്". (ഹിജ്ർ: 14-15)
                        എന്നെന്നും നിലനിൽക്കുന്ന ഖുർആനും മറ്റു ദ്രിഷ്ടാന്തങ്ങളും നിശേധിക്കുകയാണല്ലോ അവർ ചെയ്തത്. അതൊന്നും തന്നെ അവർ ആവശ്യപ്പെട്ടകാര്യങ്ങളുടെ താഴെയല്ല. പ്രത്യുത ഒരിക്കലും അവസാനിക്കാത്ത വലിയ ദ്രിഷ്ടാന്തങ്ങലാണ്. ഭൂമിയെ പിളർത്തുന്നതിനേക്കാൾ വലുത് ചന്ദ്രനെ പിളർത്തലാണല്ലോ. കല്ലിൽ നിന്ന് വെള്ളം ഒഴുക്കുന്നതിനേക്കാൾ വലുത് നബി(സ) യുടെ കൈവിരലുകൾക്കിടയിൽ നിന്ന് വെള്ളം ഒഴുക്കുന്നതാണല്ലോ. (അൽബഹ്റുൽ മുഹീത്വ്: 7/398)   

ചുരുക്കത്തിൽ '[ഞാനൊരു മനുഷ്യനായ ദൂതൻ മാത്രമാണ്' എന്നതിന്റെ താൽപര്യം അല്ലാഹുവിന്റെ അനുവാദം കൂടാതെ നിങ്ങൾ ആവശ്യപ്പെടുന്ന എല്ലാ ദ്രിഷ്ടാന്തങ്ങളും നിങ്ങൾക്ക് കൊണ്ടുവന്നു തരാൻ എനിക്ക് സ്വയം കഴിവില്ലെന്നാണ്. ഇക്കാര്യം ഇമാം റാസി(റ)യുടെ മുൻ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണ്. അപ്രകാരം നബി(സ)ക്ക് കഴിവുണ്ടെന്ന് ഒരു സുന്നിയും വിശ്വസിക്കുന്നില്ല. അതെ സമയം നബി(സ)ക്ക് അല്ലാഹു നൽകിയ  മുഅജിസത്ത് നബി(സ) ഉദ്ദേശിക്കുമ്പോൾ പ്രകടിപ്പിക്കാൻ കഴിയില്ലെന്ന് പ്രസ്തുത സൂക്തം അറിയിക്കുന്നില്ല. ഉദാഹരണത്തിന് കൈവിരലുകൾക്കിടയിലൂടെ വെള്ളം ഒഴുകിവരുകയെന്നത് നബി(സ)യുടെ ഒരു മുഅജിസത്താണ്. ആ മുഅജിസത്ത് ജനങ്ങൾക്ക്‌ വെള്ളം ആവശ്യമായി വന്നപ്പോഴെല്ലാം നബി(സ) പ്രകടിപ്പിച്ചതായി പ്രബല ഹദീസുകളിൽ വന്നിട്ടുണ്ട്. കൈവിരലുകൾക്കിടയിൽ നിന്ന് വെള്ളം ഒഴുക്കണമെന്ന ഉദ്ദേശ്യത്തോടെ എപ്പോഴെല്ലാം നബി(സ) പാത്രത്തിൽ കൈവെച്ചിട്ടുണ്ടോ അപ്പോഴെല്ലാം കൈവിരലുകൾക്കിടയിൽ നിന്ന് വെള്ളം ലഭിക്കുകയും ചെയ്തിട്ടുണ്ട്. മുഅജിസത്തുകളിൽ പ്രവാചകന്മാർക്ക്‌ ഇഛാസ്വതന്ത്രമുണ്ടെന്നു സുന്നികൾ പറയുന്നതിന്റെ താൽപര്യം ഇതാണ്. ഇതിനെ ഖണ്ഡിക്കാൻ കൈവിരലുകൾക്കിടയിൽ നിന്ന് വെള്ളം ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ നബി(സ്0 പാത്രത്തിൽ കൈവെച്ചിട്ട് വെള്ളം ലഭിച്ചില്ലെന്ന് കാണിക്കുന്ന ആയത്തോ ഹദീസോ ആണ് മൗലവി തെളിയിക്കേണ്ടത്. അതിന് അന്ത്യനാൾ വരെ ശ്രമിച്ചാലും ഒരു മൗലവിക്കും സാധ്യമല്ല. തീർച്ച.

സത്യം മനസ്സിലാക്കാൻ ആവശ്യമായ പ്രമാണങ്ങൾ അവതരിപ്പിച്ച ശേഷം മാത്സര്യബുദ്ദ്യാ ശത്രുക്കൾ ആവശ്യപ്പെടുന്നതെല്ലാം കൊണ്ടുവരൽ ബുദ്ദിയല്ല. അതുകൊണ്ടാണ് പ്രസ്തുത രൂപത്തിൽ അവർക്ക് മറുവടി നൽകാൻ അല്ലാഹു നിർദ്ദേശിച്ചത്.

ഇനി മൗലവി രണ്ടാമത് കാണിച്ച ആയത്തിനെ കുറിച്ച് നമുക്ക് പരിശോദിക്കാം.  

قَالَتْ لَهُمْ رُ‌سُلُهُمْ إِن نَّحْنُ إِلَّا بَشَرٌ‌ مِّثْلُكُمْ وَلَـٰكِنَّ اللَّـهَ يَمُنُّ عَلَىٰ مَن يَشَاءُ مِنْ عِبَادِهِ  وَمَا كَانَ لَنَا أَن نَّأْتِيَكُم بِسُلْطَانٍ إِلَّا بِإِذْنِ اللَّـهِ ۚ وَعَلَى اللَّـهِ فَلْيَتَوَكَّلِ الْمُؤْمِنُونَ.(سورة ابراهيم: 11)

"അവരോട് അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍മാര്‍ തന്നെയാണ്‌. എങ്കിലും, അല്ലാഹു തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ട് വന്ന് തരാന്‍ ഞങ്ങള്‍ക്കാവില്ല. അല്ലാഹുവിന്‍റെ മേലാണ് വിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌".

ഈ സൂക്തം വിവരിച്ച് ഇമാം ബയ്ളാവി(റ) എഴുതുന്നു:




അർത്ഥം:
മുഅജിസത്ത്  കൊണ്ടുവരാൻ ഞങ്ങൾക്ക് സാധ്യമല്ല. മുഅജിസത്തുകളിൽ നിന്ന് നിങ്ങൾ ആവശ്യപ്പെടുന്നതു കൊണ്ടുവരാനുള്ള സ്വയം കഴിവ് ഞങ്ങൾക്കില്ല. ഈ പ്രശ്നം അല്ലാഹുവിന്റെ ഉദ്ദേശ്യവുമായി ബന്ധപെട്ടതാണ്. അതിനാൽ അല്ലാഹു ഓരോ നബിമാരെയും ചില പ്രത്യേക തരാം മുഅജിസത്ത് നൽകി പ്രത്യേകമാക്കുന്നതാണ്. (ബയ്ളാവി: 1/435)

ഇമാം ബയ്ളാവി(റ)യുടെ "വലാതസ്തബിദ്ദു ബിഹി ഇസ്തിത്വാഅത്തുനാ' എന്ന പരമാർശം ശ്രദ്ദേയമാണ്. ഞങ്ങൾക്ക് മുഅജിസത്ത് കാണിക്കാൻ സ്വയം കഴിവില്ലെന്നാണ് ഇതിനർത്ഥം.

അല്ലാഹുവിന്റെ അനുവാദവും ഉദ്ദേശ്യവും കൂടാതെ എന്തെങ്കിലും ചെയ്യാൻ ആർക്കെങ്കിലും സാധിക്കണമെങ്കിൽ അയ്യാൾ അല്ലാഹുവെ ആശ്രയിക്കാത്ത സ്വയം പര്യാപ്തനും മറ്റൊരു ദൈവവും ആയിരിക്കുമെന്നകാര്യം തീർച്ചയാണ്. പ്രവാചകന്മാർ അത്തരക്കാരല്ലല്ലോ. പ്രത്യുത അല്ലാഹുവിന്റെ കൽപനകൾ അക്ഷരത്തിലും അർത്ഥത്തിലും ഉൾകൊണ്ട് ജീവിക്കുന്ന മനുഷ്യവർഗ്ഗത്തിൽ പെട്ട അത്യുൽ ക്രഷ്ട സൃഷ്ടികളാണവർ. അതിനാൽ ശത്രുക്കൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ അല്ലാഹുവിന്റെ നിർദ്ദേശമില്ലാതെ കൊണ്ടുവരൽ അവരോട് യോജിച്ചതല്ല.   

അപ്പോൾ ഈ സൂക്തത്തിലും പരമാർഷിക്കുന്നത് ഇതെല്ലാം പ്രവാചകന്മാർക്ക്‌ ഏതെല്ലാം അമാനുഷിക ദ്രിഷ്ടാന്തങ്ങൾ നൽകണമെന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണെന്നാണ്. ഇതിൽ ആര്ക്കാണ് തർക്കമുള്ളത്. അല്ലാഹു ഒരു പ്രവാചകന് നൽകിയ മുഅജിസത്ത് ആ പ്രവാചകന ഉദ്ദേശിക്കുമ്പോൾ പ്രകടിപ്പിക്കാൻ കഴിയില്ലെന്ന്  ഈ സൂക്തം വിവരിച്ച് ഒരു മുഫസ്സിറും രേഖപ്പെടുത്തിയിട്ടില്ല. അതാണ്‌ മൗലവി തെളിയിക്കേണ്ടത്. അതിന് അന്ത്യനാൾ വരെ ഒരു മൗലവിക്കും സാധ്യവുമല്ല. തീര്ച്ച തന്നെ.

നബിദിനം: C.N.അഹ്മദ് മൗലവി പറഞ്ഞത്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


നബിദിനം: C.N.അഹ്മദ് മൗലവി പറഞ്ഞത്
നബിദിനം: C.N.അഹ്മദ് മൗലവി പറഞ്ഞത്
cn-1
(വഹാബികളുടെ വലയത്തില്‍ പെട്ട് നബിദിനം ബിദഅത്താണെന്ന്  തെറ്റുദ്ധരിച്ച  സഹോദരന്മാര്‍  വഹാബികളുടെ നേതാവായിരുന്ന C.N. അഹ് മദ്  മൗലവി  നബിദിനം കൊണ്ടാടുന്നതിന്റെ  പുണ്യത്തെ കുറിച്ചുള്ള ലേഖനം (1991 സെപ് -13  ചന്ദ്രിക) തീര്ച്ചയായും  വായിച്ചിരിക്കണം) 




ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...