Wednesday, June 13, 2018

സകാത്ത് ഒരു ലഘു വിവരണം*

*الزكاة*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 🔴
*സകാത്ത് ഒരു ലഘു വിവരണം*

സകാത്ത് കൊടു കേണ്ട ഇനങ്ങൾ

1: സ്വർണ്ണം
2: വെള്ളി
3: ആട്
4: മാട്
5: ഒട്ടകം
6: ധാന്യം
7: കാരക്ക
8: മുന്തിരി
   
ഇൗ 8  ഇനങ്ങളിലും നിർബന്ധമാകും

*8 തരം ആളുകളിലുമാണ്*

*ആളുകൾ*
1: വഴി യാത്രക്കാർ
2: ഫകീർ
3: മിസ്കീൻ
4: കടം കൊണ്ട് വലഞ്ഞവർ
5: സ്വതന്ത്ര പത്രം എഴുതപ്പെട്ട അടിമ
6: സക്കാത്തിന്റെ പണിക്കാർ
7: പുതു മുസ്ലിം
8: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്ന വ്യക്തി

സകാത്ത് കണക്ക് എത്തിയ എല്ലാ മുസ്ലിമിന്റെ മേലിലും നിർബന്ധമാകും.മുക്കല്ലഫ്‌ ആയിട്ടില്ലെങ്കിലും ശരി

*സ്വർണ്ണം*
സ്വർണ്ണത്തിന്റെ نصاب അഥവാ സക്കാത്ത് നിർബന്ധമാകുന്ന കണക്ക് 20 مثقال ആണ് ഒരു വർഷം പൂർത്തിയായാൽ 20 مثقال എന്നുപറഞ്ഞാൽ 85 ഗ്രാം അഥവാ 10.5 പവൻ
    1 പവൻ 8000 മില്ലിഗ്രാം
    1000. Mlg= 1 ഗ്രാം
    400.mlg= 1. പണത്തൂക്കം
    20. പണത്തൂക്കം=1. പവൻ
25.mlg= 1 മീശത്തൂക്കം
320. മീശത്തൂക്കം 1 പവൻ
40. മീശത്തൂക്കം 1. Grm
85 ഗ്രാമിന്റെ നാൽപതിൽ ഒന്നാണ് സ്വർണ്ണത്തിന് സകാത്ത് കൊടുക്കേണ്ടത് അഥവാ 2 ഗ്രാമം 125 മില്ലിഗ്രാം
ആഭരണത്തിന് സക്കാത്ത് നിർബന്ധമില്ല. അമിതമായ ആഭരണമാണെങ്കിൽ അതിന്റെ സകാത്ത് മുഴുവനുള്ളതിനും കൊടുക്കണം
       *വെള്ളി*
കണക്ക്= 200 ദിർഹം
10 ദിർഹം 7 മിസ്കാൽ
200 ദിർഹം 595 ഗ്രാം
140 മിസ്കാൽ 200 ദിർഹം
എങ്കിൽ ഇതിന്റെ നാൽപതിൽ ഒന്നു കൊടുക്കണം 595 ഗ്രാമിന്റെ  നാൽപതിൽ 1. 14 ഗ്രാമം 875 മില്ലി ഗ്രാമം കൊടുക്കണം
      *കച്ചവടം*
എന്ത് കൊടുത്താണ് കച്ചവട സാധനം വാങ്ങിയത് അത് പരിഗണിച്ചാണ് സക്കാത്ത് കൊടുക്കേണ്ടത്. അഥവാ വെള്ളിയോ ഇന്ത്യൻ കറൻസിയോ ആണെങ്കിൽ ഒരു വർഷം പൂർത്തിയാവുമ്പോൾ സാധനം ഒരുമിച്ചു കൂടിയാൽ 200 ദിർഹമിന്റെ കണക്ക് ഉണ്ടെങ്കിൽ അതിന്റെ 40/1 കൊടുക്കണം
   *ധാന്യം. പഴ വർഗ്ഗങ്ങൾ*
തൊലികളഞ്ഞ് ഉപയോഗിക്കുന്നതാണെ ങ്കിൽ 5 അവുസക്കും തൊലിക്കുള്ളിൽ സൂക്ഷിക്കുന്നത് അതിന്റെ ഇരട്ടിയും എത്തിയാൽ ആണ് സകാത്ത് നിർബന്ധമാവുക
5: വസക് - 300 صاع
1 صاع 4 مد
1 مد - 800 ml
5: വസക്‌ - 960 ലിറ്റർ തൊലി കളഞ്ഞാൽ= 960 ലിറ്റർ
തൊലി കളയാത്തത്‌ 1920 ലിറ്റർ -960×2
10/1 കൊടുക്കൽ നിർബന്ധമാണ് ചിലവ് ഉണ്ടെങ്കിൽ 20/1 കൊടുക്കണം
    *ആട് മാട് ഒട്ടകം*
ഒട്ടകത്തിന്റെ സകാത്ത്  5 ഒട്ടകം ഉണ്ടെങ്കിൽ ഒരു വയസ്സുള്ള നെയ്യാട് അല്ലെങ്കിൽ 2 വയസ്സുള്ള കോലാട്.      ഒട്ടകം പെണ്ണാണെങ്കിലു ആണാട് മതിയാകും. 10 ഒട്ടകത്തിന് 2 ആട് 15 ഒട്ടകത്തിന് 3ആട് 20 മുതൽ 24 വരെ 4 ആടും  25 മുതൽ 36 വരെ ഒട്ടകം ഉണ്ടെങ്കിൽ ഒരു വയസ്സുള്ള ഒട്ടകം ഒട്ടകത്തിന്റെ പേര് بنت مخاض എന്നാണ് 36 മുതൽ 46 വരെ ഒട്ടകം ഉണ്ടെങ്കിൽ 2 വയസ്സുള്ള ഒട്ടകം കൊടുക്കണം 46 മുതൽ 61 വരെ  ഒട്ടകം ഉണ്ടെങ്കിൽ മൂന്ന് വയസ്സുള്ള ഒട്ടകം കൊടുക്കണം 61 ഒട്ടകം ഉണ്ടെങ്കിൽ 4 വയസ്സുള്ള ഒട്ടകം ഈ ഒട്ടകം പല്ല് കൊഴിഞ്ഞ് പോയത് ആവണം 76 ഒട്ടകം ഉണ്ടെങ്കിൽ 2 بنت لبون കൊടുക്കണം 91 ഒട്ടകം ഉണ്ടെങ്കിൽ 2 حبة ആയ ഒട്ടകം കൊടുക്കണം 121 ഒട്ടകം ഉണ്ടെങ്കിൽ 3 بنت لبون കൊടുക്കണം 121 ന്‌ ശേഷം എല്ലാ 40 ഒട്ടകത്തിലും 1بنت لبون കൊടുക്കണം എല്ലാ 50 ഒട്ടകത്തിലും ഒരു حقة കൊടുക്കണം
                 *മാട്*
30 മുതൽ 39 അടക്കം പശുവുണ്ടെങ്കിൽ ഒരു വയസ്സുള്ള تبيع(ഉമ്മാനെ പിന്തുടർന്ന് ജീവിക്കുന്ന കാലമാണിത് അതുകാരണമാണ് ഈ പേരു വരാനുള്ള കാരണം) കൊടുക്കണം 40 മുതൽ 59 അടക്കം പശുവുണ്ടെങ്കിൽ രണ്ടുവയസ്സുള്ള مسنة(ഈ പേര് വരാനുള്ള കാരണം  പല്ല് പൂർത്തിയായി വന്നതിനാണ്) കൊടുക്കണം 60 ന് ശേഷം എല്ലാ 30 തിലും ഒരു مسنة കൊടുക്കണം എല്ലാ 40 തിലും ഒരു مسنة കൊടുക്കണം
              *ആട്*
40 മുതൽ 120 അടക്കം വരെ ഒരു ആട്                121 മുതൽ 200 അടക്കം 2 ആട്
201 മുതൽ 399 അടക്കം 3 ആട്
400 ൽ 4 ആട്
പിന്നെ ഓരോ 100 ലും ഓരോ ആട് ഒരു വയസ്സുള്ള നെയ്യാട്  അല്ലെങ്കിൽ 2 വയസ്സുള്ള കോലാട് കൊടുക്കണം   
*കറൻസി*
 ▶Rupees. 👉Rs.  Ps.
▶100.        👉 2.   50
▶200         👉5.    00
▶300         👉7.    50
▶400.        👉 10. 00
▶500.        👉12.  50
▶600.        👉15.  00
▶700.        👉17.  50
▶800.        👉20.  00
▶900.        👉22.  50
▶1000.      👉25.  00
▶1500.      👉37.  50
▶2000.      👉50.  00
▶2500.      👉62.  50
▶3000.      👉75.  00
▶3500.      👉87.  50
▶4000.      👉100.00
▶4500.      👉112. 50
▶5000.      👉125. 00
▶5500.      👉137. 50
▶6000.      👉150.  00
▶6500.      👉162.  50
▶7000.      👉175.  00
▶7500.       👉187. 50
▶8000.       👉200. 00
▶8500.       👉212. 50
▶9000.       👉225. 00
▶9500.       👉237. 50
▶10000.     👉250. 00
▶15000.     👉375. 00
▶20000.     👉500. 00
▶25000.     👉625. 00
▶30000.     👉750. 00
▶35000.     👉875. 00
▶40000.     👉1000.00
▶45000.     👉1125.00
▶50000.     👉1250.00
▶55000.     👉1375.00
▶60000.     👉1500. 00
▶65000.     👉1625. 00
▶70000.     👉1750. 00
▶80000.     👉2000. 00
▶90000.     👉2250. 00
▶1 lakh.      👉2500. 00
▶2 lakh.      👉5000. 00
▶3 lakh.      👉7500. 00
▶4 lakh.      👉10000.00
▶5 lakh.      👉12500.00
▶6 lakh.      👉15000.00
▶7 lakh.      👉17500.00
▶8 lakh.      👉20000.00
▶9 lakh.      👉22500.00
▶10 lakh.    👉25000.00
▶20 lakh.    👉50000.00
▶30 lakh.    👉75000.00
▶40 lakh.    👉1 lakh.
▶50 lakh.    👉1 lakh 25000
▶1 caror.     👉2 lakh 50000
▶2 caror.     👉5 lakh.

*Zainul Abid അഹ്സനി*
*താനൂർ 8891489648*

ഈ അറിവ് മറ്റുള്ളവർക്ക് എത്തിച്ച് കൊടുക്കുക അതിന്റെ പ്രതിഫലം നിങ്ങൾക്കും കിട്ടും അല്ലാഹു സ്വീകരിക്കട്ടെ
آمين يارب العالمين بجاه سيدنا محمد صلى الله عليه وسلم

ജുമുഅയും പെരുന്നാളും


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 *മലയാളത്തിലായതിനാൽ പഠിക്കാൻ ഒരു ക്ലിക്ക് മാത്രം*🔍


ജുമുഅയും പെരുന്നാളും
ചോദ്യം: സ്വിഹാഹുസ്സിത്തയില്‍ നിന്ന് തിര്‍മുദിയല്ലാത്ത മറ്റെല്ലാവരും സൈദുബ്നു അര്‍ഖമി(റ)ല്‍നിന്നും നിവേദനം ചെയ്തതും ഇബ്നു ഖുസൈമ(റ) സ്വഹീഹാക്കിയതുമായ ഹദീസില്‍ ഇങ്ങനെ കാണുന്നു: “നബി(സ്വ) ഒരു ദിവസം പെരുന്നാള്‍ നിസ്കരിക്കുകയും ജുമുഅയില്‍ ഇളവ് അനുവദിക്കുകയും ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ജുമുഅ നിസ്കരിക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ നിസ്കരിച്ച് കൊള്ളട്ടെ” (ബുലൂഗുല്‍ മറാം, പേജ് 92). ഈ ഹദീസിനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു?
ഉത്തരം: പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയാകുമ്പോള്‍ ജുമുഅ സാധുതക്കാവശ്യമായ എണ്ണം ആളുകള്‍ തികയാത്ത ഒരു ഗ്രാമവാസികള്‍ ജുമുഅ നടക്കുന്ന നാട്ടിലെ പെരുന്നാള്‍ നിസ്കാരത്തില്‍ സംബന്ധിക്കാന്‍ എത്തിയാല്‍ അവര്‍ക്ക് ജുമുഅയില്‍ സംബന്ധിക്കാതെ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് ഗ്രാമങ്ങളിലേക്ക് മടങ്ങാമെന്ന ഇളവ് കൊടുക്കുന്നത് പരാമര്‍ശിച്ചതാണ് പ്രസ്തുത ഹദീസ്.
പെരുന്നാള്‍ ദിവസം വെള്ളിയാഴ്ചയായിരുന്നില്ലെങ്കില്‍ ജുമുഅ നടക്കുന്ന നാട്ടില്‍ നിന്നുള്ള ബാങ്ക് നിയമാനുസൃതം ആ ഗ്രാമവാസികള്‍ കേള്‍ക്കുന്ന സാഹചര്യത്തില്‍ ജുമുഅക്കുവേണ്ടി വരല്‍ നിര്‍ബന്ധവും ഉപേക്ഷിക്കാന്‍ ഇളവ് അനുവദിക്കാത്തതുമാകുന്നു.
ചുരുക്കത്തില്‍ പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയായതുകൊണ്ട് പെരുന്നാള്‍ നിസ്കാരത്തിനുവേണ്ടി വന്നവര്‍ ജുമുഅ കഴിയുന്നതുവരെ പ്രതീക്ഷിച്ചിരിക്കലും ഗ്രാമങ്ങളിലേക്ക് തന്നെ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് മടങ്ങി ജുമുഅക്കു വേണ്ടി വീണ്ടും വരുന്നതും പ്രയാസമായതുകൊണ്ട് ജുമുഅ ഉപേക്ഷിക്കാന്‍ നബി(സ്വ) അവര്‍ക്ക് ഇളവ് അനുവദിച്ചു കൊടുത്തു. ഏതായിരുന്നാലും ജുമുഅ നടക്കുന്ന നാട്ടുകാര്‍ പെരുന്നാള്‍ നിസ്കരിച്ചത് കൊണ്ട് അവര്‍ ജുമുഅ ബാധ്യതയില്‍ നിന്നൊഴിവായി എന്ന് ഹദീസിനര്‍ഥമില്ലെന്ന് സംക്ഷിപ്തം. ഹദീസിന്റെ ആശയം ഇതാണെന്നതിന് വ്യക്തമായ രേഖയാണ് ഉസ്മാന്‍(റ) വില്‍ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസ്. അതിപ്രകാരമാണ്. “പെരുന്നാള്‍ നിസ്കാരാനന്തര ഖുത്വുബയില്‍ അവിടുന്നിപ്രകാരം പ്രസ്താവിച്ചു: ജനങ്ങളേ, നിങ്ങളുടെ ഈ സുദിനത്തില്‍ രണ്ട് പെരുന്നാള്‍ ഒരുമിച്ച് വന്നിരിക്കുന്നു. അതുകൊണ്ട് ഗ്രാമവാസികളില്‍ നിന്നാരെങ്കിലും ഞങ്ങളോടൊന്നിച്ച് ജുമുഅക്ക് പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ജുമുഅ നിസ്കരിച്ചുകൊള്ളട്ടെ. ഇനി പിരിഞ്ഞുപോകാനുദ്ദേശി ക്കുന്നുവെങ്കില്‍ പിരിഞ്ഞുപോവുകയും ചെയ്തുകൊള്ളട്ടെ.
ബഹു. ഇമാം അബൂഇസ്ഹാഖ ശ്ശീറാസി(റ) പറയുന്നു: “ജുമുഅയും പെരുന്നാളും ഒരുമിച്ച് വരികയും ഗ്രാമവാസികള്‍ പെരുന്നാള്‍ നിസ്കാരത്തിനുവേണ്ടി എത്തുകയും ചെയ്താല്‍ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് അവര്‍ക്ക് പിരിഞ്ഞുപോകാവുന്നതും ജു മുഅ ഒഴിവാക്കാവുന്നതുമാണ്. കാരണം ഉസ്മാന്‍(റ) ഇങ്ങനെ പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: “ജനങ്ങളേ, നിങ്ങള്‍ക്ക് രണ്ട് പെരുന്നാള്‍ ഒരു ദിവസം ഒരുമിച്ച് കൂടിയിരിക്കുന്നു. ഗ്രാമവാസികളില്‍പ്പെട്ട ആരെങ്കിലും നമ്മുടെ കൂടെ ജുമുഅ നിസ്കരിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ നിസ്കരിച്ചുകൊള്ളട്ടെ. പിരിഞ്ഞുപോകാനുദ്ദേശിക്കുന്നുവെങ്കി ല്‍ പിരിഞ്ഞുപോയിക്കൊള്ളട്ടെ.” ഉസ്മാന്‍(റ) ഈ പറഞ്ഞതിനെ ആരും എതിര്‍ത്തിട്ടില്ല. മാത്രമല്ല, പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് ജുമുഅ പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയാണെങ്കില്‍ പെരുന്നാള്‍ ദിനത്തിലെ കാര്യങ്ങള്‍ക്ക് മുടക്ക് വരുന്നതും പിരിഞ്ഞുപോയി വീ ണ്ടും ഗ്രാമങ്ങളില്‍ നിന്ന് ജുമുഅക്ക് വരുന്നതില്‍ വലിയ വിഷമം സൃഷ്ടിക്കുന്നതുമാണ്” (മുഹദ്ദബ്).
മുഹദ്ദബിന്റെ ഈ വാക്കുകള്‍ വ്യാഖ്യാനിച്ച് കൊണ്ട് ഇമാം നവവി(റ) എഴുതുന്നു: “പെ രുന്നാളും ജുമുഅയും ഒരുമിച്ചുവന്നാല്‍ ജുമുഅ നിര്‍ത്തപ്പെട്ട നാട്ടുകാര്‍ക്ക് പെരുന്നാള്‍ നിസ്കരിച്ചതുകൊണ്ട് ജുമുഅയുടെ ബാധ്യത ഇല്ലാതെയാകുന്നതല്ല എന്നതില്‍ അഭിപ്രായഭിന്നതയില്ല. ഈ ജുമുഅയില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമായ ഗ്രാമവാസികള്‍ പെരുന്നാള്‍ നിസ്കാരത്തില്‍ സംബന്ധിച്ചാല്‍ അവര്‍ക്ക് ജുമുഅയുടെ ബാധ്യത ഇല്ലാതെയാകുന്നതില്‍ രണ്ടഭിപ്രായമുണ്ട്. പ്രബലമായതും ഇമാം ശാഫിഈ(റ) അല്‍ഉമ്മില്‍ വ്യക്തമാക്കിയിട്ടുള്ളതും അവര്‍ക്ക് ജുമുഅയുടെ ബാധ്യത ഇല്ലെന്നതാണ്. ഈ അഭിപ്രായക്കാര്‍ തന്നെയാണ് ബഹു. ഉസ്മാനുബ്നു അഫ്ഫാന്‍(റ), ഉമറുബ്നു അബ്ദില്‍ അസീസ്(റ) തുടങ്ങിയിട്ടുള്ള ബഹുഭൂരിപക്ഷം പണ്ഢിതന്മാരും, സൈദുബ്നുഅര്‍ഖമി(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട (ചോദ്യത്തില്‍ പറഞ്ഞ) ഹദീസ് പ്രസ്തുത ഗ്രാമവാസികളെ കുറിച്ചാണെന്ന് വ്യാഖ്യാനിക്കുകയും ഉസ്മാനുബ്നു അഫ്ഫാന്‍(റ)ന്റെ ഹദീസ് കൊണ്ട് ലക്ഷ്യം പിടിക്കുകയുമാണ് നമ്മുടെ അസ്വ്ഹാബ് ചെയ്തിട്ടുള്ളത” (ശര്‍ഹുല്‍ മുഹദ്ദബ് 4/491, 492).
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് ചോദ്യത്തില്‍ പറഞ്ഞ ഹദീസില്‍ നബി(സ്വ) പറഞ്ഞ ഇളവ് അനുവദിച്ചതും, ഉദ്ദേശിക്കുന്ന പക്ഷം ജുമുഅ നിസ്കരിച്ചുകൊള്ളട്ടേയെന്ന് പറഞ്ഞതും പെരുന്നാള്‍ നിസ്കാരത്തിന് വേണ്ടി മദീനയുടെ ദൂരത്തു നിന്നും അയല്‍ ഗ്രാമങ്ങളില്‍ നിന്നും വന്നവരോടായിരുന്നുവെന്നും മദീനാ നിവാസികളോടായിരുന്നില്ലെന്നും വ്യക്തമായി.

ദിക്‌റ്, ദുആ, സ്വലാത്ത് മജ്ലിസ് വിരോധികളായ മുജാഹിലുകൾ അറിയാൻ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



ദിക്‌റ്, ദുആ, സ്വലാത്ത് മജ്ലിസ് വിരോധികളായ മുജാഹിലുകൾ അറിയാൻ...✍🏻

വിശ്വാസികൾക്ക് ആത്മീയമായ നിർവൃതിയും ഉന്മേഷവും ലഭിക്കുന്നിടത്തെല്ലാം മുടക്കം സൃഷ്ട്ടിക്കുക എന്നത് പിശാചിന്റെ സ്വഭാവമാണ്

قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ
അല്ലാഹുവിനോട് പിശാച് പറയുകയാണ് ആത്മാർത്തതയുള്ള നിന്റെ അടിമകളെ ഒഴികെ എല്ലാവരേയും ഞാൻ പിഴപ്പിക്കുക തന്നെ ചെയ്യും.    ഇങ്ങനെ ശപദം ചെയ്ത ഇബ്ലീസിന്റെ അനുയായികളാണ് മുജാഹിലുകളെന്ന് വളരെ വ്യക്തം.   

കാരണം നന്മയുടെ മാർഗങ്ങളെ ദുർന്യായങ്ങൾ നിരത്തി പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളീയ മുജാഹിലുകളുടെ അവസ്ഥ ദയനീയം തന്നെ.    

മഹാനായ ഖലീൽ തങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന സ്വലാത്ത്, ദിക്റ്, ദുആ മജ്ലിസിനെതിരെ എന്തൊക്കെയാണ് എഴുതിവിടുന്നത് ഈ ജാഹിലുകൾ...

മുജാഹിലുകളോട് ഞാൻ ചോദിക്കട്ടെ... ❓❓❓❓❓❓

ദിക്റും, ദുആയും, സ്വലാത്തുമൊക്കെ ഒരു മജ്ലിസിൽ ഒരുമിച്ച് കൂടി  കൂട്ടമായി ചൊല്ലുന്നത് തെറ്റാണോ. ❓❓❓❓❓❓

എന്താണ് തെറ്റ്. ❓❓❓❓❓❓
ഹറാമോ. ❓❓❓❓❓❓
കറാഹത്തോ. ❓❓❓❓❓❓
ഖിലാഫുൽ ഔലയോ ❓❓❓❓❓❓

ഇനി വിശുദ്ധ റമളാനിൽ നടത്തുമ്പോൾ മാത്രമാണോ തെറ്റ്. ❓❓❓❓❓❓

അങ്ങിനെ റമളാനിൽ ദിക്റ് സ്വലാത്ത് ദുആ മജ്ലിസ് നടത്താൻ പാടില്ല എന്ന് ഖുർആനിലോ ഹദീസിലോ ഉണ്ടോ. ❓❓❓❓❓❓

ഉണ്ടെങ്കിൽ ആ ആയത്ത് ഒന്ന് തരണം ❓❓❓❓❓❓ ഹദീസിലാണെങ്കിൽ ഏത് ഹദീസ്. ❓❓❓❓❓❓
ഏത് ഹദീസ് ഗ്രന്ഥത്തിൽ ❓❓❓❓❓❓.      

വെറുതെ ഉളുപ്പില്ലാത്ത പണിക്ക് നിൽക്കല്ലേ മുജാഹിലുകളെ...

ഇതൊക്കെ വായിക്കുമ്പോൾ തലയില്ലാ തെങ്ങുകളായ ചില വഹാബി പിള്ളേര്  പറയും.‌" ഇതൊന്നുമല്ല ഞങ്ങൾ എതിർക്കുന്നത്. സ്വലാത്ത് കച്ചവടമാണ്. ആത്മീയ ചൂ☹☹☹☹☹ഷണമാണ് പോലും"

രാവും പകലും സ്വലാത്ത് നഗറിൽ ദൂരെ ദിക്കുകളിൽ നിന്ന് വരെ വന്ന് ഒരുമിച്ച് കൂടി ദിക്റിലും സ്വലാത്തിലും മറ്റു സൽക്കർമ്മങ്ങളിലും മുഴുകി ആത്മീയ സായൂജ്യമടയുന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് ഇല്ലാത്ത പരാതി ഈ വഹാബി പാതിരികൾക്ക്..!!!

സ്വലാത്തിന് വരുന്ന വിശ്വാസികൾ മനസ്സറിഞ്ഞ് അവിടെ നടക്കുന്ന വൈജ്ഞാനിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്ന സംഭാവ കണ്ടിട്ട് നിങ്ങൾ അസൂയ പെട്ടിട്ട് കാര്യമില്ല.    അത് നൽകുന്നവർക്ക് ഇല്ലാത്ത പരാതി അറുപിശുക്കന്മാരായ നിങ്ങൾക്ക് വേണ്ട.   

പിന്നെ സ്വലാത്ത് നഗറിൽ കോടിക്കണക്കിന് രൂപ വരുന്നുണ്ടെങ്കിൽ അതിന്റെ മികവും ഗുണനിലവാരവും അവിടെയുള്ള സ്ഥാപനങ്ങൾക്കും അവിടെ പഠിക്കുന്ന കുട്ടികൾക്കും മഅ്ദിൻ അക്കാദമി യുടെ സംരംഭങ്ങൾക്കും ഉണ്ട്.     

എതിർക്കുന്ന വഹാബികൾ ആ സ്ഥാപനത്തിന്റെ ഏഴ് അയലത്തുപോലും പോയിട്ടുണ്ടാവില്ല എന്നതാണ് സത്യം. കാരണം മഅ്ദിൻ അക്കാദമിയുടെ സ്ഥാപനങ്ങളെക്കുറിച്ചും സൗകര്യങ്ങളെ കുറിച്ചും മനസ്സിലാക്കിയാൽ ഈ കോടിപ്പീറ അവസാനിക്കും. ഉറപ്പ്...

130ൽ പരം ഏക്കറിൽ പരന്ന് കിടക്കുന്ന 38 ൽ പരം വൈവിധ്യമാർന്ന വൈജ്ഞ്യാനിക ജീവകാരുണ്യ സ്ഥാപനങ്ങൾ. 20000(ഇരുപതിനായിര)ത്തോളം വിദ്യാർത്തികളും 1800ൽ പരം സ്റ്റാഫുകളുമുള്ള ഒരു മഹാസ്ഥാപനത്തിന് എത്ര കോടി ചിലവ് ഉണ്ടാവുമെന്ന് ഊഹിക്കാനുള്ള ബുദ്ധി മുജാഹിലുകൾക്ക് ഇല്ലെങ്കിൽ അതിന് മറ്റുള്ളവരുടെ മേക്കട്ട് കേറീട്ട് കാര്യമില്ല.   സ്വലാത്തിലൂടെ വിശ്വാസികൾ നൽകുന്നതൊക്കെ ഖലീൽ തങ്ങളുടെ പോക്കറ്റിലേക്കാണ് എന്ന് ഈ വർഗം തെറ്റിദ്ധരിച്ചത് സ്വന്തം സ്വഭാവം മറ്റുള്ളവർക്കും ഉണ്ടെന്ന മിത്യാധാരണകൊണ്ടാണ്.

പിന്നെ അല്ലാഹു അവൻ ഇഷ്ട്ടപ്പെട്ടവർക്ക് നൽകുന്ന ഉയർച്ചയിലും വളർച്ചയിലും നിങ്ങൾ വിറളി പിടിച്ചിട്ട് കാര്യമില്ല മുജാഹിലുകളേ....

ദിക്റ്, ദുആ മജ്ലിസിന്റെ മഹത്വം പഠിപ്പിക്കുന്ന ഒരു ഹദീസ് കൂട്ടത്തിൽ പഠിച്ചോളൂ 👇🏻👇🏻👇🏻👇🏻

٢٥ - (٢٦٨٩) حَدَّثَنَا مُحَمَّدُ بْنُ حَاتِمِ بْنِ مَيْمُونٍ، حَدَّثَنَا بَهْزٌ، حَدَّثَنَا وُهَيْبٌ، حَدَّثَنَا سُهَيْلٌ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: " إِنَّ لِلَّهِ تَبَارَكَ وَتَعَالَى مَلَائِكَةً سَيَّارَةً، فُضُلًا يَتَتَبَّعُونَ مَجَالِسَ الذِّكْرِ، فَإِذَا وَجَدُوا مَجْلِسًا فِيهِ ذِكْرٌ قَعَدُوا مَعَهُمْ، وَحَفَّ بَعْضُهُمْ بَعْضًا بِأَجْنِحَتِهِمْ، حَتَّى يَمْلَئُوا مَا بَيْنَهُمْ وَبَيْنَ السَّمَاءِ الدُّنْيَا، فَإِذَا تَفَرَّقُوا عَرَجُوا وَصَعِدُوا إِلَى السَّمَاءِ، قَالَ: فَيَسْأَلُهُمُ اللهُ عَزَّ وَجَلَّ، وَهُوَ أَعْلَمُ بِهِمْ: مِنْ أَيْنَ جِئْتُمْ؟ فَيَقُولُونَ: جِئْنَا مِنْ عِنْدِ عِبَادٍ لَكَ فِي الْأَرْضِ، يُسَبِّحُونَكَ وَيُكَبِّرُونَكَ وَيُهَلِّلُونَكَ وَيَحْمَدُونَكَ وَيَسْأَلُونَكَ، قَالَ: وَمَاذَا يَسْأَلُونِي؟ قَالُوا: يَسْأَلُونَكَ جَنَّتَكَ، قَالَ: وَهَلْ رَأَوْا جَنَّتِي؟ قَالُوا: لَا، أَيْ رَبِّ قَالَ: فَكَيْفَ لَوْ رَأَوْا جَنَّتِي؟ قَالُوا: وَيَسْتَجِيرُونَكَ، قَالَ: وَمِمَّ يَسْتَجِيرُونَنِي؟ قَالُوا: مِنْ نَارِكَ يَا رَبِّ، قَالَ: وَهَلْ رَأَوْا نَارِي؟ قَالُوا: لَا، قَالَ: فَكَيْفَ لَوْ رَأَوْا نَارِي؟ قَالُوا: وَيَسْتَغْفِرُونَكَ، قَالَ: فَيَقُولُ: قَدْ غَفَرْتُ لَهُمْ فَأَعْطَيْتُهُمْ مَا سَأَلُوا، وَأَجَرْتُهُمْ مِمَّا اسْتَجَارُوا، قَالَ: فَيَقُولُونَ: رَبِّ فِيهِمْ فُلَانٌ عَبْدٌ خَطَّاءٌ، إِنَّمَا مَرَّ فَجَلَسَ مَعَهُمْ، قَالَ: فَيَقُولُ: وَلَهُ غَفَرْتُ هُمُ الْقَوْمُ لَا يَشْقَى بِهِمْ جَلِيسُهُمْ "

അല്ലാഹുവിന് ദിക്റ് മജ്ലിസുകളെ അന്വേഷിച്ച് നടക്കുന്ന ചില മലക്കുകൾ ഉണ്ടെന്നും ആ മലക്കുകൾ ദിക്റ് മജ്ലിസിൽ ഒരുമിച്ച് കൂടുമെന്നും ആ മജ്ലിസിൽ ദിക്റും ദുആഉം എല്ലാം ഉണ്ടെന്നും വളരെ വ്യക്തമായി പഠിപ്പിക്കുന്ന ഹദീസ്. ഹദീസിന്റെ അവസാനം പ്രത്യേകം ശ്രദ്ധിക്കണം.   ആ കൂട്ടത്തിൽ വെറുതെ ഇരുന്നവൻ പോലും പരാജയപ്പെടുകയില്ല.

ഇത് കണ്ടാൽ ഉടനെ മുജാഹിലുകൾ ചോദിക്കാൻ സാധ്യതയുഌള്ള ചോദ്യവും മറുപടിയും.
ഈ ഹദീസ് സ്വഹീഹാണോ.??

മറുപടി:- അതെ.

എങ്കിൽ ഏത് കിതാബിലാണ്.?

മറുപടി:- സ്വഹീഹ് മുസ്ലിം..
അധ്യായം:- بَابُ فَضْلِ مَجَالِسِ الذِّكْرِ
(ദിക്റ് മജ്ലിസുകളുടെ മഹത്വം പഠിപ്പിക്കുന്ന അധ്യായം)

ഇനി പറയൂ വഹാബികളേ.... എന്താണ് കുഴപ്പം.???

ഇതിൽ സ്വലാത്ത് എന്ന് ഇല്ല എന്ന് ചിലപ്പോൾ പറഞ്ഞേക്കാം. അതിനുകൂടി മറുപടി പിടിച്ചോളൂ...

നബി(സ)ക്ക് ഗുണം ചോദിച്ചുകൊണ്ടുള്ള ദുആ തന്നെയാണ് സ്വലാത്ത്.  ദുആ ഈ ഹദീസിൽ വ്യക്തമായി പറയുന്നുണ്ട്...

ഇനി അടുത്ത സംശയം ഇതായിരിക്കാം.
ഇങ്ങനെ 27 ആം രാവിൽ നടത്താൻ പറ്റുമോ.??

മറുപടി:- ഏത് ദിവസവും നടത്താം. നല്ല കാര്യങ്ങൾ ഏറ്റവും നല്ല ദിവസങ്ങളിൽ നടത്തൽ ഉചിതമെന്ന നിലക്കും സൗകര്യത്തിന് വേണ്ടിയും അന്ന് നടത്തുന്നു എന്ന് മാത്രം.

മുകളിൽ ഞാൻ കൊടുത്ത ഹദീസ് വെച്ച് മുജാഹിലുകളോട് ഒരു ചോദ്യം.

ആ ഹദീസിൽ പറഞ്ഞത് പോലെ തഹ്‌ലീലും, തസ്ബീഹും, തക്ബീറും, തഹ്‌മീദും, കൂട്ടമായി ദുആയുമുള്ള ഒരു ദിക്റ് മജ്ലിസ് മുജാഹിലുകൾ എവിടെയെങ്കിലും നടത്താറുണ്ടോ.. ❓❓❓❓. ഉണ്ടെങ്കിൽ എവിടെ ❓❓❓❓

ഇല്ലെങ്കിൽ എന്ത് കൊണ്ട്. ❓❓❓❓

നിങ്ങൾക്ക് മുത്ത് നബി(സ)  പറഞ്ഞതിൽ വിശ്വാസമില്ലേ. ❓❓❓❓

ഈ ഹദീസ് ഇപ്പോൾ കാണുകയാണോ. ❓❓❓❓

എങ്കിൽ ഇനി മുതൽ അങ്ങനെ ഒരു മജ്ലിസ് ആരംഭിക്ക്. നബി(സ) പറഞ്ഞ ഇക്കാര്യം ചെയ്താൽ അത് ബിദ്അത്താകുമെന്ന് പറയുന്ന മൗലവിമാരുണ്ടെങ്കിൽ ആ മൗലവിമാർ പിശാചുക്കളാണെന്ന് മനസ്സിൽ ഉറപ്പിച്ച് ആ പിശാചുക്കളുടെ ചെകിട് അടക്കി ഒന്നു കൊടുക്ക്... എന്നിട്ട്    ഉള്ള ബുദ്ധി മൗലവിമാർക്കും വഹാബി പാതിരിമാർക്കും അടിയറ വെക്കാതെ ആൺകുട്ടികളായി ജീവിക്കൂ....

എല്ലാ നന്മകൾക്കും പുറം തിരിഞ്ഞ് നിൽക്കുകയും സ്വലാത്ത്, ദിക്റ്, ദുആ മജ്ലിസുകൾക്കെതിരെ ഉറഞ്ഞ് തുള്ളുകയും ചെയ്യുന്ന മുഴുവൻ മുജാഹിലുകളും വായിക്കുക.    

മുകളിൽ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയും പ്രതികരണവും പ്രതീക്ഷിച്ച് കൊണ്ട്... ✍🏻

വഹാബി മതവും ഇസ്ലാം മതവും തമ്മിലുള്ള വ്യത്യാസം എന്താണ് ??❓*

✅❌
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
* വഹാബി മതവും ഇസ്ലാം മതവും  തമ്മിലുള്ള വ്യത്യാസം എന്താണ് ??❓*

വായിക്കുക!!! ചിന്തിക്കുക!!!

*❓ആരാണ്  യദാർത്ഥ (അഹ്ലുസ്സുന്നത്ത് വൽ  ജമാഅത്ത് ❓)
1- ഇസ് ലാം  : പരിശുദ്ധനായ അല്ലാഹു വിൽ വിശ്വസിക്കുന്നു

👉1- വഹാബി മതം : രണ്ട് കൈയും വലതഭാഗത്തുള്ള വികലാങ്ക നായ സാങ്കൽപിക ദൈവത്തിൽ വിശ്വസിക്കുന്നു് )


👉 2- മുസ് ലിം: നബി സ്വയുടെ കബർ സിയാറത്ത് നടത്തുമ്പോൾ ഇമാം നവവി ഗസ്സാലി മാവർ ദി ഖാളി അബു ത്വയ്യിബ് റളി യല്ലാഹു അനു ഹും അടക്കമുള്ള മഹാന്മാർ പറഞ്ഞത് പോലെ നബി സ്വ യെ കൊണ്ട് തവസ്സുലും അവിടത്തോട് സുഭാർഷതേടുകയും ചെയ്യുന്നു്  അല്ലാഹുവിനോട് പ്രാര്തിക്കുകയും ചെയ്യുന്നു .

👉2- വഹാബി മതം: നബി സ്വ സാദാരണ അറബി പയ്യനാണെന്നും അവിടന്ന് ഖബറിൽ ജീർണിച്ചു എന്നും പറയുന്നു .

👉3- ഇസലാം മതം: സ്ത്രീകൾ വീട്ടിലുള്ള നമസ്കാരമാണ് പള്ളിയിലുള്ള നമസ്കാരത്തേക്കാൾ ഉത്തമം എന്ന് പറയുന്നു .ഹദീസ് അഹമദ്

👉3- ഒഹാബി മതം : നബി സ്വയുടെ മേൽ വാക്ക് ദിക്കരിച്ചു സത്രീകളെ പള്ളിയിലേക്ക് എഴുന്നള്ളിക്കുന്നു,

👉4- മുസ് ലിം : ് വീടുകളിൽ ഉമ്മമാർ ദിവസവും ഖുർ'ആൻ ഓതുന്നു. അല്ലാഹു ഇഷ്ടപെട്ട
മഹാത്മാക്കളുടെ മഹത്തങ്ങൾ പറയുന്നു.
👉4- ഒഹാബി മതം : ദിവസവും വീടുകളിൽ ഖുർ'ആൻ ഒതിയില്ലെങ്കിലും  കഴിഞ്ഞു പോയ മഹത്തുക്കളെ മുഴുവനും മുശ്രിക്കാണന്ന് പറയുന്നു - ഒരു മുസ്ലിമിനെ യെങ്കിലും മുശ്രികേ കാഫിറേ എന്ന് വിളിക്കാതെ ഉറങ്ങാറില്ല അങ്ങനെയുള്ള ഒരു കാാസ്റ '/പുസ്തകമോ വായിക്കാതെ ഉറക്ക് വരില്ല.

👉5- ഇസ് ലാം : മുത്ത് റസൂൽ (സ) തങ്ങൾ വിലകാത്തത സ്വലാത്തുകൾ ചൊല്ലുന്നു .

👉5- ഒഹാബി മതം : മുത്ത് റസൂൽ ( സ ) തങ്ങളോ , സ്വഹബതോ , തബൗ താബിഉകാലോ വിരോദികാത്ത സ്വലാത്ത് മുടക്കുന്നു 'മുത്ത് നബിക്ക് കിട്ടേണ്ട സലാത്തന്ന ബഹുമാനം തടയാതെ ഉറങ്ങാറില്ല.

👉6- ഇസ് ലാം: പരിശുദ്ധ ഖുർ'ആനും , ഹദീസും പഠിപ്പിക്കുന്നു , സലഫുകളായ ഇമാം മാലിക് .അബൂ ഹനീഫ .ശാഫി
അഹമദ് മറ്റുതാബിഉകൾ മുസ്ലി പണ്ഡി തന്മാർ മനസ്സിലാക്കിയത് പോലേ മനസ്സിലാക്കുന്നു വ്യാക്യാനിക്കുന്നു.
👉6- ഒഹാബി മതം :ഖുർആനിനെ ടിക്ഷനറി നോക്കി ഓരോർത്തരും തോന്നിയത് പറഞ്ഞു 'പരസ്പരം മുശ്രി കാക്കുന്നു ' ജൂതിയി സുകളെ കടത്തിവെട്ടുന്ന നിലക്ക് വർഷത്തിൽ പലതവണ മതനിയമങ്ങൾ മാറ്റുന്നു - ഓരോ എരിയയിലും ഗ്രൂപ്പുകളിലും വൈരുദ്യ നിയമനിർമാണം നടത്തുന്നു' ഉദാണ്ണം ഗൾസലഫികളുടെ നിയമവും തമിഴ് ഒഹാബി മതവും ജിന്ന് മതവും മടവൂരി മതവും കേരളമതവും പരസ്പരം മുശ്രിക്കാക്കുന്നു '

7- മുസ്ലിം : സത്യം മനസ്സിലായാൽ അതനുസരിച്ച് ജീവിക്കുന്നു . അത് വിശ്വസിക്കുന്നു .

👉7- ഒഹാബി മതം : സത്യം മനസ്സിലായാലും അത് വിശ്വസിക്കാതെ മുൻ കാമികളായ മഹത്തുക്കളുടെ വ്യാക്യാനം തള്ളി മൗലവീസും ഇബ്ലീസും  പറഞ്ഞത് മാത്രമേ വിശ്വസിക്കൂ എന്ന് പറയുന്നു . ()

👉8- ഇസ് ലാം : ഏറ്റവും പുണ്യമാക്കപെട്ട റമദാൻ മാസത്തിനു പ്രാതന്യം കൊടുക്കുന്നു . ലൈലത്തുൽ ഖദർ ദിവസത്തിനും പ്രാതന്യം കൊടുക്കുന്നു .സ്വഹാബത്ത് താബിഉകൾ സലഫുകൾ മുൻകാമികളായ മഹത്തുകൾ നിസ്കരിച്ചത് പോലെ തറാവീഹ് ഇരുപത് നിസ്കരിക്കുന്നു

👉8- ഒഹാബി മതം: മുസ്ലികളുടെ റമളാനിൽ സുബ്ഹി ബാങ്കിനു ശേഷവും ഭക്ഷണം കഴിക്കുകയും വെള്ളം കുടിയ്ക്കുകയും (പാത്രം താഴെ വെക്കരുത്) ചെയ്യാമെന്ന് പറഞ്ഞു നോമ്പിനെ ബാത്വിലാക്കുന്നു .ലോക മുസ് ലിംകളുടെ പ്രവർത്തനത്തിനു വിരുദ്ധമായി  പരിശുദ്ധ റമളാനിലെ പുണ്യതറാവീഹിനെ എട്ടാക്കി ചുരുക്കുന്നു.

👉9- ഇസലാം- ഇസ് ലാമിനെ നഷിപ്പിക്കുന്ന മുത്ത് നബിയെ സാദാരണക്കാരനാക്കുന്ന അവിടന്ന് ദിവസവും നൂറ് തെറ്റ് ചെയ്തു എന്ന് പറയുന്ന പുത്തൻ വാദി എല്ലാത്ത  മുസ്ലിമിനെ കണ്ടാൽ സലാം പറയുന്നു . സലാം മടക്കുന്നു .

👉9- ഒഹാബി മതം മുശ്രിനോട് സലാം പറയാം മടക്കാം അവനെ വിവാഹം ചെയ്യാം തുടർന്നു നിസ്കരിക്കാം എന്നു വാദിക്കുന്നു :

👉10- മുസ് ലിം : സമ്മേളനം നടത്തുന്നത് ഇസ്ലാമും തൗഹീദും പറഞ്ഞു കൊടുക്കാൻ വേണ്ടി ..

👉10- ഒഹാബി മതം : സമ്മേളനം നടത്തുന്നത് ലോക മുസ്ലിംകളെ യും മുൻ കാമികളായ മഹാന്മാരെ മുശ്രിക്കാണന്ന് പറയാനും   ഉത്തമ നൂറ്റാണ് ണ്ടിൽ ജീവിച്ച സലഫുകളുമായ ഇമാ'മാലിക് 'ശാഫി 'അബൂ ഹനീഫ . അഹമദ .് .അവർ ഖുർആനും ഹദീസും തിരിയാത്ത വരാണന്ന് പറയാനും അവർ ഇസ്ലാമിൽ കരിഞ്ചന്ത കൂട്ടി എന്ന് പറയാനും മുത്ത് നബി സാദാരണ അറബി പയ്യനാണ ് എന്ന് പറയാനും അവിടത്തെ മാതാപിതാക്കാൾ മുശ്രിക്കുകളും നരകവാസി കളുമാണ് എന്ന് പറയാനും അല്ലാഹു വിനെ വികലാങ്ക നാക്കാനും പരസ്പരം മുശ്രികാക്കാനും ആസനത്തിൽ ഊതനും ആട്ടറച്ചി കലക്കാനും. 🔊

👉11- ഇസ് ലാം : ഹജജിനും ഉംറക്ക് പോയാലും  ഗൾഫിൽ നില്ക്കുന്ന  കാലമത്രയും ഇബ്നു അബ്ദുൽ വഹാബ് എന്ന ജുത ചാരൻ ഹംഫറിെകൂട്ടുകാരൻ വരുന്നതിനു മുമ്പ് വരെ നടന്നിരുന്ന അറബിയിലെ ഖുതുബ '  .ജുമുഅക്ക്  രണ്ട് ഭാങ്ക് 'നബി സ്വയുടെ ഖബറിനു മുകളിലുള്ള പച്ച ഖുബ്ബ (ജാറം) സുബ്ഹി കുനൂത് . കുട്ട പ്രാർത്ഥന ', ,    നബിതിനാഘോഷം  - ബുർദ , ബദ്ർ മൗലൂത് ,  ' വാർഷികം്  സ്വലാത്   ,  നബി  സ്വയോട് തവസ്സുൽ ഇസ്തിഗാസ യാ ഖയ്റമൻ ദുഫിനത്ത് എന്ന വിളി എല്ലാം ഇപ്പേഴും നടക്കുന്നു

👉11- ഒഹാബി മതം: ഹജ്ജിനും  ഉംറക്കും  പോയാലും   ഗൾഫിൽ  നില്ക്കുന്ന  കാലമത്രയും  സലഫി  ആദർഷം  ഉൾകൊള്ളുന്നില്ല. നാട്ടിലേക്ക്  വിമാനം കയറിയാൽ  ഇവരുടെ  നിലപാട് മാറുന്നു.
പരസ്പരം മുശ് രിക്കാക്കുന്നു -
*✅❌ഇനി നിങ്ങള്ക്ക് ചിന്തിക്കാം ഏതാണ് യദാർത്ഥ (അഹ്ലുസ്സുന്നത്ത് )❓.*

*📚 ലോകമുസലിംകളെ ശിർക്കാരോപിക്കൽഎന്നത്  (വളരെയധികം ഗൗരവമുള്ള കാര്യമാണ്)*

"⚠ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ അല്‍പ്പമെങ്കിലും ശിര്‍ക്ക് വന്നുപോയാൽ......"

*📚അല്ലാഹു പറയുന്നു:*
*തന്നോട് പങ്കുചേര്ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍* *ഉദ്ദേശിക്കുന്നവര്ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌.* *ആര്‍ അല്ലാഹുവോട്  പങ്കുചേര്ത്തുവോ അവന്‍ തീര്ച്ചുയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്. (വി:ഖു 4:48)*
നബി സ്വപറയുന്നു ഒരാൾ മുസ് ലിമിനെ നെ  അവിശ്വസി എന്ന് വിളിച്ചാൽ വിളിച്ചവൻ അവിശ്വാസിയാണ്

🌳അല്ലാഹുവേ ഞങ്ങള്ക്കും , ഞങ്ങളോട് ബന്തപ്പെട്ടവര്ക്കും   മരിക്കുന്നത് വരെ ഞങ്ങളുടെ ജീവിതത്തിൽ  ശിർക്ക്, ബിദ് ' അത് അന്തവിശ്വാസങ്ങൾ, അനാചാരങ്ങൾ  കടന്ന് വരാതെ  അള്ളാഹുവേ നീ സ്വീകരിക്കുന്ന രൂപതിൽ  (രിയാഅ)   കടന്ന്  വരാതെ   നിന്റെ  പ്രീതി  മാത്രം ഉദ്ദേശിച്ച്  നിനക്ക് ഇബാദതുകളും, അമലുകളും, സത്കർമ്മങ്ങളും, സ്വദഖകളും ധാന ധർമ്മങ്ങൾ ചെയ്യുവാൻ തൗഫീഖ് ചെയ്യണേ അള്ളാഹ...

🌳അല്ലാഹുവേ ഞങ്ങളേയും ഞങ്ങളോട് ബന്തപ്പെട്ട എല്ലാവരെയും ഹിദായത്തിലാക്കണേ അള്ളഹ...

*🌳നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും എന്നോട് ബന്തപ്പെട്ട എല്ലാവരേയും ഉൽപ്പെടുത്തണേ എന്ന് വസിയ്യത്ത്‌ ചെയ്യുന്നു ..*

ഷെയർ ചെയ്യുക!

✅❌

മദ്ഹബ് തഖ്ലി ദ്'ഇമാമുമാര്ക്ക് തെറ്റ് പറ്റുമോ?


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ഇമാമുമാര്ക്ക് തെറ്റ് പറ്റുമോ?

മുസ്‌ലിം ഉമ്മത്തിന്റെ ആശയപരമായ ശിഥിലീകരണത്തിനു ചുക്കാൻ പിടിക്കുന്നവർ ഉന്നയിക്കുന്ന ഒരു പ്രധാനവാദഗതിയാണ് ഇമാമുമാര്ക്ക് പിഴവ് സംഭവിക്കും എന്നത്. യഥാര്ത്ഥത്തിൽ ആരാണ് ഇമാമുമാർ എന്ന് മനസ്സിലാക്കിയാൽ ആര്ക്കാണ് ഈ വാദഗതിക്കാർ ചൂട്ടു പിടിച്ചു കൊടുക്കുന്നതെന്ന് എളുപ്പത്തിൽ മനസ്സിലാകും. ഭാഷാർഥം സൂചിപ്പിക്കുന്നത് പോലെ തന്നെ ഇമാമുമാർ ദീനിന്റെ നായകര് ആണ്. ഉമ്മത്തിനെ മുന്നില് നിന്ന് നയിക്കുന്നവർ ആണ്. മില്ലത്തിന്റെ സത്ത ആണ്. അവരുടെ ജ്ഞാനം ആണ് ദീനിനെ ജീവസ്സുറ്റതാക്കുന്നത്. ദീൻ ആകുന്ന മഹാസാഗരത്തിൽ അവർ തങ്ങളുടെ ചിന്തയും ധിഷണയും പ്രതിഭയും കോർത്തിണക്കി ആഴത്തിൽ മുങ്ങിത്തപ്പി മുത്തുകൾ കൊണ്ട് വന്നു നമുക്ക് സമ്മാനിച്ചില്ലായിരുന്നെങ്കിൽ, വൈജ്ഞാനിക സംരക്ഷണം എന്ന മഹാകര്മ്മം അവർ അനുഷ്ടിചില്ലായിരുന്നുവെങ്കിൽ, തീര്ച്ചയായും ഈ സമുദായം ഒരു ജഡം മാത്രമാകുമായിരുന്നു.

ഇമാമുമാർ ദീനിന്റെ, ഉമ്മത്തിന്റെ അവിഭാജ്യ ഭാഗമാണ്. ഇഷ്ടദാസന്മാരുടെ പ്രാര്ഥനകളിൽ ഒന്ന്, 'നാഥാ ഞങ്ങളെ നീ മുത്തഖികൾക്ക് ഇമാമുമാർ ആക്കണേ' എന്നാണു. (സൂറത്തുൽ ഫുര്ഖാൻ) ഓരോ മനുഷ്യനും മുത്തഖി ആയി ജീവിക്കണം. അങ്ങനെ ജീവിക്കുന്നവര്ക്ക് ഇമാമുമാരെ അവലമ്പിക്കാതെ സാധ്യമല്ല. ഇമാമുമാർ ആവുമ്പോൾ അവർ മുത്തഖികളുടെ ഇമാമുമാർ ആവണം. അല്ലാതെ മറ്റാരുടെയെങ്കിലും ഇമാമായിട്ടു കാര്യമില്ല. അങ്ങനെ മുത്തഖികളുടെ, തങ്ങളിൽ നിന്ന് അദബോടെ, സമര്പ്പണത്തോടെ, സന്മനസ്സോടെ - തങ്ങള് പിഴച്ചവർ ആണെന്ന മുൻധാരണയോടെ അല്ല, തങ്ങള്ക്ക് തെറ്റ് പറ്റും, അതിൽ ഖുര്ആനും സുന്നത്തിനും യോജിച്ചത് (എന്ന് ഞങ്ങൾ തന്നെ വിധിക്കുന്നത്!) സ്വീകരിക്കും, അല്ലാത്തത് തള്ളും എന്ന ധാര്ഷ്ട്യത്തോടെയും അല്ല - ദീനിന്റെ പാരമ്പര്യം ഏറ്റു വാങ്ങുന്നവരുടെ ഇമാമുമാർ ആക്കണേ എന്നാണു ഇഷ്ടടാസന്റെ പ്രാര്ത്ഥന. അത് ഒരു ഉന്നത സൗഭാഗ്യം ആണ് എന്നത് കൊണ്ട് തന്നെയാണ് ആ പ്രാര്ത്ഥന വിശുദ്ധ ഖുർആൻ ഒരു അടയാളം എന്ന നിലയിൽ ഉദ്ധരിക്കുന്നത്. വിശ്വാസികളോട് നിരന്തരം പ്രാര്ഥിക്കാൻ ആവശ്യപ്പെടുന്നതും. അതിൽ ഇമാമുമാരുടെ പദവി ഉണ്ട്. അവരെ അനുസരിക്കേണ്ടതിന്റെ ആവശ്യകതയും ഉണ്ട്. ഖുര്ആനും സുന്നത്തും മാത്രം നോക്കുന്നവർ അല്ല മുത്തഖികൾ. അതെ, ചിന്തിക്കുന്നവര്ക്ക് എല്ലാ ആയത്തുകളിലും ദൃഷ്ടാന്തവും ഉണ്ട്.

എന്ത് തര്ക്ക വിഷയം വന്നാലും നിങ്ങൾ ഖുര്ആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് മുറവിളി കൂട്ടുന്നവർ എപ്പോഴും ഉദ്ധരിക്കുന്ന ഒരു ആയത്ത് ഉണ്ട്. വാസ്തവത്തിൽ തനിച്ച ദുര് വ്യാഖ്യാനം മാത്രം ആണ് ഇവർ ഈ ആയത്തിനോട് ചെയ്യുന്നത്.
സൂറത്ത് നിസാഇലെ 59ആം ആയത്ത്.

{ يَا أَيُّهَا ٱلَّذِينَ آمَنُواْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلأَمْرِ مِنْكُمْ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنْتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ ذٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً } (النساء 59)

‘ഓ സത്യവിശ്വാസികളേ , നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതരെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക. നിങ്ങളിൽ വല്ല വിഷയത്തിലും അഭിപ്രായവിത്യാസം ഉടലെടുത്താൽ, നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ ആണെങ്കിൽ, അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും അതിനെ നിങ്ങൾ മടക്കുക. അതാണ്‌ നിങ്ങള്ക്ക് ഗുണവും ഏറ്റവും നല്ല പരിഹാരവും’. ഇതാണ് ആയത്തിന്റെ സാരം.
ഈ ആയത്തിന്റെ പരിഭാഷയും വെച്ച് പിഴച്ച പ്രസ്ഥാനങ്ങളിലേക്ക് വിളിക്കുന്ന കുട്ടി മൌലവിമാരുടെ വലയിൽ വീഴുന്നതിനു മുമ്പ്, മുസ് ലിം ലോകത്തിന്റെ ആധികാരിക മുഫസ്സിർ മഹാനായ ഇമാം റാസി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നത് ഒന്ന് കാണുക ....


المسألة الثانية: اعلم أن هذه الآية آية شريفة مشتملة على أكثر علم أصول الفقه، وذلك لأن الفقهاء زعموا أن أصول الشريعة أربع: الكتاب والسنة والاجماع والقياس، وهذه الآية مشتملة على تقرير هذه الأصول الأربعة بهذا الترتيب. أما الكتاب والسنة فقد وقعت الاشارة إليهما بقوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ }.

ശരീഅത്തിന്റെ നാല് അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്ആൻ, തിരുസുന്നത്ത്, ഇജ്മാ:, ഖിയാസ് എന്നിവയെ സൂചിപ്പിക്കുന്നതാണ് ഈ ആയത്ത്.

(1) നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക എന്ന കല്പന വിശുദ്ധ ഖുര്ആൻ ആണ് ദീനിൽ ഒന്നാമത്തെ പ്രമാണം എന്ന് വ്യക്തമാക്കുന്നു.

 (2) നിങ്ങൾ അല്ലാഹുവിന്റെ ദൂതരെയും അനുസരിക്കൂ എന്ന കല്പന തിരുസുന്നത്തും ദീനിൽ പ്രമാണമാണെന്നു പ്രഖ്യാപിക്കുന്നു.

 (3) നിങ്ങൾ നിങ്ങളിൽ നിന്ന് തന്നെയുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കൂ എന്ന കല്പനയാകട്ടെ ഇമാമുമാർ ഏകോപിച്ച വിധികൾ, അഥവാ ഇജ്മാ: ദീനിന്റെ മൂന്നാം പ്രമാണം ആണെന്നും പഠിപ്പിക്കുന്നു.

(4) നിങ്ങളുടെ അഭിപ്രായ വിത്യാസങ്ങൾ നിങ്ങൾ അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും മടക്കുക എന്ന കല്പന ഖിയാസിനെയാണ് സൂചിപ്പിക്കുന്നത്. (അഥവാ ഖുര്ആനിലെയും ഹദീസിലെയും വ്യക്തമായ വിധികളോട് തുലനം ചെയ്തു കൊണ്ട് അവയിൽ വ്യക്തമാക്കാത്ത വിഷയങ്ങളിലെ വിധികൾ യോഗ്യരായ മുജ്തഹിദുകൾ കണ്ടെത്തി നിങ്ങളോട് വിശദീകരിക്കുന്നതാണ്). അത് നിങ്ങൾ അനുസരിക്കുക എന്നാണു ഖുർആന്റെ കല്പന. അതാണ്‌ നിങ്ങള്ക്ക് ഗുണവു.

ഖുർആനും സുന്നത്തും അനുസരിക്കൂ എന്ന കല്പനക്ക് ശേഷം അഭിപ്രായവിത്യാസങ്ങൾ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് പറഞ്ഞതിൽ നിന്ന് തന്നെ വ്യക്തമാണ്, ആദ്യത്തെ രണ്ടു ഭാഗം വിധി വ്യക്തമായതിന്റെ കാര്യത്തിലും അവസാനത്തെ ഭാഗം വിധി അവ്യക്തമായ, പുതിയ പ്രശ്നങ്ങള്‍ പോലുള്ളവയുടെ കാര്യത്തിലും ആണെന്ന്. എല്ലാ വിഷയത്തിലും ഖുര്ആനിൽ നിന്നും സുന്നത്തിൽ നിന്നും നേരിട്ട് വിധി കരസ്ഥമാക്കാനാണ് ഉദ്ദേശം എങ്കിൽ ഈ ആവര്ത്തനത്തിന്റെ കാര്യം ഇല്ലല്ലോ?

ഇജ്മാ: എങ്ങനെ പ്രമാണം ആകുന്നു എന്ന് മഹാനായ ഇമാം റാസി(റ) വിശദീകരിക്കുന്നു.
“ഈ ആയത്തില്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടാന്‍ പറഞ്ഞതിനോടൊപ്പമാണ് ഉലുല്‍അംറിനും വഴിപ്പെടാന്‍ അല്ലാഹു കലല്‍പ്പിച്ചത്. അപ്പോള്‍ അല്ലാഹുവിനെയും റസൂലിനെയും പോലെത്തന്നെ തെറ്റു സംഭവിക്കാത്ത വിഭാഗമായിരിക്കണം ഉലുല്‍അംറ്. കാരണം തെറ്റ് സംഭവിക്കുന്നവര്‍ക്ക് വഴിപ്പെടാന്‍ അല്ലാഹു തറപ്പിച്ച് പറയില്ല. അല്ലാഹുവിനും റസൂലിനും വഴിപ്പെടണമെന്ന് കല്‍പിച്ച അതേ ശൈലിയിലാണ് ഉലുല്‍ അംറിനു വഴിപ്പെടാനും പറയുന്നത്. അതിനാല്‍ ഉലുല്‍അംറ് തെറ്റ് സംഭവിക്കാത്തവരാണെന്ന് തീര്‍ച്ച. അമ്പിയാക്കള്‍ക്കുള്ള ഈ സവിശേഷതയുള്ളവര്‍ ഒരു നിശ്ചിത സമൂഹമാകണം. അവരത്രെ അഹ് ലുല്‍ ഹല്ലിവല്‍ അഖ്ദ് (മുജ്തഹിദുകള്‍). അപ്പോള്‍ അല്ലാഹുവി ന്റെയും റസൂലിന്റെയും വാക്കുകള്‍ രേഖയാകുന്ന പ്രകാരം മുജ്തഹിദുകളാകുന്ന സമൂഹത്തിന്റെ അഭിപ്രായവും രേഖയാണെന്ന് സ്ഥിരപ്പെട്ടു (തഫ്സീറു റാസി: വാള്യം 10, പേജ് 144).

ഖുര്‍ആന്‍ സുന്നത്തുപോലെയുള്ള ഒരു രേഖയായി ഗണിക്കപ്പെടുന്നത് അവരുടെ ഏകോപനം മാത്രമാണ്. ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ല, ഇമാം റാസി (റ) പറയുന്നു: “മേല്‍ ആയത്തില്‍ മൊത്ത വിഷയങ്ങളെ രണ്ടായി അല്ലാഹു വിഭജിച്ചിരിക്കുന്നു.

(1) വിധി വ്യക്തമായത്. അവയില്‍ അല്ലാഹുവിനും റസൂലിനും ഉലുല്‍അംറിനും വഴിപ്പെടാനാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം. (2) വിധി വ്യക്തമല്ലാത്തത്. അവയില്‍ ഇജ്തിഹാദ് നടത്താനാണ് നിര്‍ദ്ദേശം. അതിലേക്കുള്ള സൂചനയാണ് നിസാഅ് സൂറത്തിലെ അമ്പത്തി ഒമ്പതാം ആയത്ത് (റാസി: വാള്യം 10, പേജ് 148).

ദീനിന്റെ വിധി വിലക്കുകൾ പറയുന്ന വിഷയത്തിൽ ഇമാമുമാർക്ക് ഒന്നടങ്കം തെറ്റ് പറ്റില്ലെന്ന് ഈ ആയത്തിന്റെ ഘടന വിശകലനം ചെയ്തു കൊണ്ട് ഇമാം റാസി(റ) സമർഥിക്കുന്നു. മഹാനവര്കളുടെ ബുദ്ധിവൈഭവം നോക്കൂ ....

وظاهر قوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } يقتضي الاطلاق، وأيضا ففي الآية ما يدفع هذا الاحتمال، وذلك لأنه تعالى أمر بطاعة الرسول وطاعة أولي الأمر في لفظة واحدة، وهو قوله: { وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } واللفظة الواحدة لا يجوز أن تكون مطلقة ومشروطة معا، فلما كانت هذه اللفظة مطلقة في حق الرسول وجب أن تكون مطلقة في حق أولي الأمر.

“നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതരെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക” എന്ന വചനം പ്രത്യക്ഷമായി തന്നെ നിരുപാധികം ഉള്ള അനുസരണ ആവശ്യപ്പെടുന്നു .

വീണ്ടും പറയട്ടെ , ഈ വിഷയത്തെ പ്രബലമാക്കുന്ന ഘടകം ആയത്തിലുണ്ട്. അതായത് , അല്ലാഹു തആലാ റസൂലിനെ(സ)യും ഉലുൽ അമ്രിനെയും അനുസരിക്കുവാനുള്ള കല്പന ഒറ്റ വാചകത്തിൽ ഒതുക്കിയിരിക്കുന്നു. { وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ }
ഒറ്റ വാചകത്തിൽ തന്നെയുള്ള കല്പന ഒരേ സമയം സ്വാപാധികവും നിരുപാധികവും ആകില്ലല്ലോ. അപ്പോൾ റസൂലിനെ(സ) അനുസരിക്കുക എന്ന കല്പന ഈ വാചകത്തിൽ നിരുപാധികം ആണ് എന്നത് കൊണ്ട് തന്നെ, ഉലുൽ അമ്ര് ആകുന്ന ഇമാമുമാരെ അനുസരിക്കുക എന്ന കല്പനയും നിരുപാധികം ആണ് എന്നത് അനിവാര്യമായിരിക്കുന്നു.(തഫ്സീർ റാസി)

അപ്പോൾ നോക്കൂ,,, തര്ക്ക വിഷയങ്ങളിൽ ഇമാമുമാരെ അവലമ്പിക്കുവാനുള്ള ഖുര്ആന്റെ കല്പനയെയാണ് പച്ചയായി ദുര് വ്യഖ്യാനം ചെയ്ത് ആ ഇമാമുമാരെ പുറംകാൽ കൊണ്ട് തട്ടിയകറ്റി ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേര്ക്ക് നേരെ വിധി കണ്ടെത്തുവാൻ വേണ്ടി ചവിട്ടി മെതിക്കുന്നത്. നാഴികക്ക് നാല്പതു വട്ടം പുത്തൻ പുരോഹിതവര്ഗം അണികളെ പറ്റിക്കുന്നത് ഈ ആയത്ത് ഓതി കൊണ്ടാണ്. വിവരമില്ലാത്ത അണികളാവട്ടെ, കേട്ട പാതി, കേള്ക്കാത്ത പാതി പരിഭാഷയും എടുത്തു ഇമാമുമാരെ ഖണ്ടിക്കുവാൻ ഇറങ്ങുകയായി. ചുടു ചോറ് വാരുന്നവർ ഉണ്ടോ അറിയുന്നു, തങ്ങളേക്കാൾ നന്ദി കെട്ട വര്ഗം വേറെ ഇല്ലെന്നു?

ഇക്കാലത്തെ ഗതാഗത സൌകര്യങ്ങളോ, വാര്ത്താ വിനിമയോപാധികളോ ഇല്ലാതെ, നൂറ്റാണ്ടുകൾക്ക് മുമ്പ് തങ്ങളുടെ കുടുമ്പജീവിതവും മറ്റു ഭൌതിക സുഖ സൌകര്യങ്ങളും ത്യജിച്ചു കൊണ്ട് അവർ പര് വതങ്ങളും മരുഭൂമികളും മഹാനഗരങ്ങളും താണ്ടിയത് വിശുദ്ധ ഖുര്ആനിലെയും തിരു ഹദീസിലെയും വിജ്ഞാനം കരസ്ഥമാക്കി ലാഭേച്ച ഒന്നും കൂടാതെ വരും തലമുറകൾക്ക് പകര്ന്നു നല്കാൻ വേണ്ടി മാത്രമാണ്.

താരതമ്യേന പില്ക്കാലക്കാരനായ ഇമാം സുയുഥി(റ)യുടെ ചരിത്രം തന്നെ എടുക്കൂ...
അനാഥനായി വളര്‍ന്ന്‍ എട്ടാം വയസ്സില്‍ ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കി, ഹിജാസിലും യമനിലും ശാമിലും മിസ്രിലും മൊറോകോയിലും ഇന്ത്യയിലും വിജ്ഞാനത്തിന് വേണ്ടി അലഞ്ഞു തിരിഞ്ഞു നൂറ്റി അമ്പതോളം ശൈഖുമാരില്‍ നിന്ന് ഇല്‍മ് കരസ്ഥമാക്കി അഞ്ഞൂറോളം കിതാബുകള്‍ രചിച്ച, ഒരു ലക്ഷത്തോളം ഹദീസുകള്‍ മന:പാഠമാക്കിയ, ഹദീസ് വിജ്ഞാനത്തിന്റെ ആഴിയില്‍ മുങ്ങിതപ്പിയ, പത്താം നൂറ്റാണ്ടിലെ നവോഥാനനായകന്‍ ഹാഫിള് ജലാലുദ്ദീന്‍ അബ്ദുള്‍റഹ്മാന്‍ അസ്സുയൂഥി(റ). നൈല്‍നദീ തീരത്തെ തന്റെ പര്ണ്ണശാലക്കു മുന്നില്‍ സുല്‍ത്താന്മാരും സമ്പന്നരും സ്വര്‍ണകിഴികളുമായി കാത്തിരിക്കുമായിരുന്നു. അവരെയൊന്നും ഗൌനിക്കാതെ വിജ്ഞാന സപര്യക്കായി മാത്രം ഒരായുഷ്കാലം വിനിയോഗിച്ച ത്യാഗിവര്യൻ.

ഇരുപത്തൊന്നാം വയസ്സില്‍ തഫ്സീറുകളുടെ ലോകത്തെ നിത്യതാരകം 'തഫ്സീര്‍ ജലാലൈനി'യുടെ പകുതിയോളം, തന്റെ ഉസ്താദ് ജലാലുദ്ദീന്‍ മഹല്ലി(റ) രചിച്ചു വെച്ചതിന്റെ ബാക്കി ഭാഗം, വെറും നാല്പതു ദിവസം കൊണ്ട് പൂര്‍ത്തിയാക്കി പണ്ടിതലോകത്തെ വിസ്മയിപ്പിച്ച മഹാപ്രതിഭ. 'ദുററുല്‍ മന്‍സൂര്‍' എന്ന മറ്റൊരു തഫ്സീറും ആ അനുഗ്രഹീത കരങ്ങളാല്‍ രചിക്കപ്പെട്ടു. ഹദീസ് വിജ്ഞാനീയത്തില്‍ 'ജാമിഉസ്സഘീര്‍' മുതല്‍ ഒരു പാട് രചനകള്‍. ആ മഹാന്‍ വിജ്ഞാനത്തിനായി സഞ്ചരിച്ച വഴികളിലെ ഒരു മണല്തരിയായി തീരാന്‍ മാത്രം ഭാഗ്യമൊന്നും നമുക്ക് ലഭിച്ചിട്ടില്ല.
അങ്ങനെ അവർ നേടിയെടുത്ത ഇല്മിനെയാണ് ഇക്കൂട്ടര് സ്വന്തം താല്പര്യങ്ങല്ക്ക് വേണ്ടി പടച്ചുണ്ടാക്കിയ ദുർവ്യാഖ്യാനങ്ങൾ കൊണ്ട് കുഴിച്ചു മൂടാൻ ശ്രമിക്കുന്നത്.

ഇമാമുമാര്‍ പ്രവാചകന്മാര്‍ അല്ലാത്തതിനാല്‍ അവര്‍ ഒരു നിലക്കും തെറ്റ് പറ്റാത്ത മനുഷ്യര് ആണെന്ന വാദമൊന്നും നമുക്കില്ല. നാമൊക്കെ ദിനേനയെന്നോണം വന്‍ പാപങ്ങള്‍ ചെയ്തു കൂട്ടുന്നു. അത് പോലെ ഇമാമുമാരുടെ ജീവിതത്തിലും വല്ലപ്പോഴും വല്ല കറാഹതും അപൂർവമായി ഹറാമും സംഭവിച്ചേക്കാം. അതാണ്‌ അതിനര്‍ത്ഥം.

അല്ലാതെ ഖുര്‍ആന്റെയും ഹദീസിന്റെയും മൌലിക തത്വങ്ങള്‍ വിശദീകരിക്കുന്ന രംഗത്ത്‌ അവര്‍ക്ക് തെറ്റ് പറ്റുമെന്നല്ല. അത് അസംഭവ്യമാണ്. കാരണം ഇമാമുമാരിലൂടെയാണ് ഈ ദീന്‍ നിലനില്‍ക്കുന്നത്. ഈ ദീന്‍ സംരക്ഷിക്കുന്ന കാര്യം അല്ലാഹു ഏറ്റെടുത്തതാണ്. എന്റെ സമുദായം പിഴവില്‍ ഒരുമിക്കുകയില്ല എന്ന് നബി(സ) പറഞ്ഞതുമാണ്. അഥവാ ആര്‍ക്കെങ്കിലും എവിടെയെങ്കിലും പിഴച്ചാല്‍ മറ്റു ഇമാമുമാര്‍ അത് തിരുത്തും.

ഇമാമുമാർ തമ്മിലുള്ള ഭിന്നത ഒരിക്കലും അടിസ്ഥാന വിഷയങ്ങളിൽ അല്ല. ശാഖാപരമായ വിഷയങ്ങളിൽ ഭിന്നത സ്വാഭാവികം ആണ് താനും. ഇമാം ബൈളാവി(റ) അക്കാര്യം വ്യകതമാക്കുന്നു:

ശാഖാപരമായ കാര്യങ്ങളില്‍ മാത്രമാണ് മദ്ഹബുകളുടെ അഭിപ്രായാന്തരം. മതത്തിന്റെ മൌ ലിക കാര്യങ്ങളിലല്ല, മൌലിക കാര്യങ്ങളില്‍ ഭിന്നിക്കരുത് എന്നു മാത്രമാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഇജ്തിഹാദു ചെയ്ത് സത്യത്തിലെത്തിയാല്‍ രണ്ടു കൂലിയും പിഴച്ചാല്‍ ഒരു കൂലിയുമുണ്ടെന്നു നബി (സ്വ) പറഞ്ഞത് അതിനു തെളിവാണ് (ബൈളാവി 1-225).

 കടപ്പാട്: : യൂസുഫ് ഹബീബ് ഉസ്താത്

Thursday, June 7, 2018

ലൈലത്തുല് ഖദ്ര്‍-ഒരു സമഗ്ര പഠനം

*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ലൈലത്തുല് ഖദ്ര്‍-ഒരു സമഗ്ര പഠനം*

വര്‍ഷത്തില്‍ ഏറ്റവും പുണ്യ രാത്രി ലൈലതുല്‍ ഖദ്‌റാണ്. ഖദ്ര്‍ എന്നാല്‍ വിധി, തീരുമാനം, മഹത്വം എന്നൊക്കെ അര്‍ത്ഥം. ഈ വിധി നിര്‍ണായക രാത്രിയിലെ ആരാധന ലൈലതുല്‍ ഖദ്ര്‍ ഇല്ലാത്ത ആയിരം മാസങ്ങളിലെ ആരാധനകളെക്കാള്‍ ശ്രേഷ്ഠമാണ്.
🌷
*ഇസ്ലാമിക ആദർശ പഠനത്തിന് ഈ ബ്ളോഗ് ഉപയോഗപ്പെടുത്തുക*🌷
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/06/blog-post_17.html
സത്യമാണെന്നു വിശ്വസിച്ചും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചും ലൈലതുല്‍ ഖദ്‌റില്‍ ആരെങ്കിലും നിസ്‌കരിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടും എന്ന് നബി (സ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. പിന്‍കാല പാപങ്ങളും പൊറുക്കുമെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ കാണാം.
ഈ രാത്രിക്ക് വിധി നിര്‍ണയ രാവ് എന്ന പേരു ലഭിച്ചതിന് പണ്ഡിതന്‍മാര്‍ പല കാരണങ്ങളും പറഞ്ഞിട്ടുണ്ട്. ഇബ്‌നു അബ്ബാസ് (റ) വിന്റെ വിശദീകരണം ഈ രാവിലാണ് മാനവരാശിക്ക് വര്‍ഷാവര്‍ഷമുള്ള വിധിയും വിഹിതവും അല്ലാഹു നിര്‍ണയിക്കുന്നതെന്നാണ്. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനമായ തഫ്‌സീര്‍ ഖുര്‍തുബിയില്‍ കാണാം. ജീവജാലങ്ങളുടെ ഒരു വര്‍ഷത്തേക്കുള്ള പ്രായം, ഭക്ഷണം, തുടങ്ങിയവ ക്ലിപ്തമാക്കുന്നത് ഈ രാത്രിയിലാണ്. (ഖുര്‍തുബി 20/116) ഇക്‌രിമ (റ) പറയുന്നു. ലൈലതുല്‍ ഖദ്‌റിലാണ് കഅ്ബാലയ തീര്‍ഥാടനം നടത്തുന്ന ഹാജിമാരുടെയും അവരുടെ പിതാക്കളുടെയും പേരുകള്‍ വരെ നിര്‍ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക. (റാസി 32/28).
ഇമാം റാസി (റ) പറയുന്ന മറ്റൊരുകാരണം:-
ഖദ്ര്‍: എന്ന പദത്തിന് തിങ്ങിനിറഞ്ഞ എന്നൊരര്‍ത്ഥം കൂടിയുണ്ട്. ഈ രാവില്‍ മലക്കുകള്‍ വാനലോകത്തുനിന്നിറങ്ങിവന്ന് ഭൂഗോളത്തില്‍ നിറയുന്നു. ഇക്കാരണത്താലാണ് പ്രസ്തുതനാമകരണം.  (ibid 32/28)

*ലൈലത്തുല്‍ ഖദ്ര്‍ ഖുര്‍ആനില്‍*

ലൈലത്തുല്‍ ഖദ്‌റിനെ പരാമര്‍ശിച്ച് അല്ലാഹു ഒരദ്ധ്യായം തന്നെ അവതരിപ്പിച്ചു. സൂറത്തുല്‍ ഖദ്ര്‍ എന്ന അഞ്ച് സൂക്തങ്ങളുള്ള 97-ാം അധ്യായം. പ്രസ്തുത സൂറത്തിന്റെ ആശയ സംഗ്രഹം: നിശ്ചയം, നാം ഖുര്‍ആനിനെ ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചു. ലൈലതുല്‍ ഖദ്ര്‍ എന്താണെന്നാണു തങ്ങള്‍ മനസിലാക്കിയത്. ലൈലതുല്‍ ഖദ്ര്‍ ആയിരം മാസങ്ങളെക്കാള്‍ പവിത്രമാണ്. മലക്കുകളും ആത്മാവും (ജിബ്‌രീല്‍) അവരുടെ രക്ഷിതാവിന്റെ അജ്ഞാനുസരണം സകല വിധികളുമായി ആരാവില്‍ ഇറങ്ങും. പ്രഭാതോദയം വരെ ആ രാവ് രക്ഷയാണ്.”

വിശുദ്ധ ഖുര്‍ആന്‍ രണ്ടവതരണമുണ്ട്. ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് പ്രഥമ ആകാശത്തിലെ ബൈതുല്‍ ഇസ്സയിലേക്ക് ഇറക്കിയതാണ് ഒന്നാം ഘട്ട അവതരണം. ഇത് ലൈലതുല്‍ ഖദ്‌റിലായിരുന്നു. ഒറ്റ ഗഡുവായായിരുന്നു ഈ അവതരണം. പിന്നീട് സന്ദര്‍ഭങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് 23 വര്‍ഷങ്ങളിലായി ജിബ്‌രീല്‍ (അ) നബി (സ) ക്ക് ഓതിക്കൊടുത്തതാണ് രണ്ടാമത്തെ അവതരണം. ഇതിന്റെ തുടക്കവും ലൈലതുല്‍ ഖദ്‌റിലാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  (സ്വവി. 4/319, 320)

*മാനവരാശിയുടെ വാര്‍ഷിക ബജറ്റ്‌*

ഭൗതിക ബജറ്റ് അവതരണത്തിന് പല ഘട്ടങ്ങളുണ്ട്. ആദ്യം നിര്‍ദ്ദേശ സ്വരൂപണം, പിന്നെ ബജറ്റിന്റെ കരട് നിര്‍മാണം, പിന്നെ പരിഷ്‌കരണം, ശേഷം ജന പ്രതിനിധി സഭയില്‍ അത് അവതരിപ്പിക്കും. ചര്‍ച്ചകള്‍ക്കും വിശദീകരണങ്ങള്‍ക്കും ആവശ്യമായ തിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ശേഷം സഭ അതംഗീകരിക്കും. ഒടുവില്‍ അത് പ്രാബല്യത്തില്‍ വരും.

അതുപോലെ മാനവ കുലത്തിനുള്ള വാര്‍ഷിക ബജറ്റും ലൈലത്തുല്‍ ഖദ്‌റിലാണ് പ്രാബല്യത്തില്‍ വരിക. അന്ത്യനാള്‍വരെയുള്ള ജീവ ജാലങ്ങള്‍ക്കുള്ള വിഹിതവും വിധിയും നേരത്തെ തന്നെ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷാവര്‍ഷം ബറാഅത്ത് രാവില്‍ (ശഅ്ബാന്‍ 15) അടുത്തവര്‍ഷത്തേക്ക് ഓരോ വ്യക്തിക്കുമുള്ള ആഹാരം, ആയുസ്സ്, മരണം, തുടങ്ങിയവ അല്ലാഹു അവന്റെ ഇച്ഛപ്രകാരം, വിധികള്‍ നടപ്പാക്കാന്‍ ചുമതല നല്‍കപ്പെട്ട മലക്കുകളുടെ സൗകര്യാര്‍ത്ഥം നിശ്ചയിച്ചു നല്‍കുന്നു. ഈ മാഗ്നാകാര്‍ട്ട അടിസ്ഥാനമാക്കി മലക്കുകള്‍ അതു നടപ്പാക്കും. അല്ലാഹു അത് ഏല്‍പിച്ചു കൊടുക്കുന്നതും പ്രാബല്യത്തില്‍ വരുന്നതും ലൈലത്തുല്‍ ഖദ്‌റിലാണ്. മുദബ്ബിറാതുല്‍ ഉമൂര്‍ എന്നറിയപ്പെടുന്ന ജിബ്‌രീല്‍, മീക്കാഈല്‍, ഇസ്‌റാഫീല്‍, അസ്‌റാഈല്‍ എന്നീനാലു മലക്കുകള്‍ക്കാണ് ഇതിന്റെ നടത്തിപ്പു ചുമതല. (സ്വാവി 4/320 നോക്കുക).

*ലൈലതുല്‍ ഖദ്ര്‍ പ്രവാചക വചനങ്ങളില്‍*

മുഹമ്മദ് നബി (സ)യുടെ സമുദായത്തെ ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലതുല്‍ ഖദ്ര്‍ കൊണ്ട് അല്ലാഹു അനുഗ്രഹിച്ചതിന്റെ പിന്നിലെ രഹസ്യമെന്ത്? മുന്‍കാല സമൂഹത്തിന് ഈ സൗഭാഗ്യം ലഭിച്ചിരുന്നില്ല. ഖദ്ര്‍ സൂറത്തിന്റെ അവതരണ പശ്ചാത്തലത്തില്‍ ഇതിനുത്തരമുണ്ട്. മുജാഹിദ് (റ) പറയുന്നു. ബനൂ ഇസ്‌റാഈല്‍ സമൂഹത്തില്‍ പകല്‍ മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സായുധ സമരം നയിക്കുകയും രാത്രിമുഴുവന്‍ ആരാധനയും നിര്‍വ്വഹിച്ച് ആയിരം മാസം ജീവിച്ച ഒരു മഹാഭക്തനുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ചു കേട്ട നബി (സ) യും അനുയായികളും ആശ്ചര്യപ്പെടുകയും തങ്ങളുടെ സുകൃതങ്ങള്‍ എത്ര തുച്ഛമാണെന്ന് പരിഭവിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത സൂറത്ത് അവതരിച്ചത് (ഇബ്‌നു ജരീര്‍).

ധാരാളം ഹദീസുകളില്‍ നബി (സ) ലൈലതുല്‍ ഖദ്‌റിന്റെ മാഹാത്മ്യത്തെ കുറിച്ച് സുവിശേഷം നല്‍കിയിട്ടുണ്ട്. പ്രസ്തുത രാവിന്റെ പ്രത്യേകതകള്‍, അതിനു വേണ്ടി അരയും തലയും മുറുക്കി പ്രവാചകന്‍ (സ) ആരാധനാ നിമഗ്നനായത്, കുടുംബത്തെ വിളിച്ചുണര്‍ത്തി ഇത് ബോധിപ്പിച്ചത്. ഹദീസുകള്‍ പരന്നുകിടക്കുന്നു. നന്മയില്‍ ജാഗ്രത്താവുക തിരുനബിയുടെ പ്രകൃതിയായിരുന്നു. കാരണം ഈ വിശുദ്ധരാവ് അവിടുത്തെ അഭിലാഷപ്രകാരം അല്ലാഹു നല്‍കിയ സമ്മാനമാണ്. അനസ് (റ) പറയുന്നത് കാണാം. പൂര്‍വ്വകാല സമുദായത്തിന്റെ ആയുര്‍ ദൈര്‍ഘ്യത്തെ പ്പറ്റി ചിന്തിച്ചപ്പോള്‍ അവരുടെ അടുത്തെത്താന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ്സ് എന്ന് തിരുനബി (സ) പരിതപിച്ചു. ഇതിനു പരിഹാരമായിട്ടാണു ലൈലതുല്‍ ഖദ്ര്‍ വിളംബരം ചെയ്യുന്ന അധ്യായം ഇറങ്ങിയത്. (മുവത്വ, ബൈഹഖി).
950 വര്‍ഷമാണ് നൂഹ് നബി (അ) ജീവിച്ചത്. അദ്ദേഹത്തിന്റെ സമുദായത്തിനും തത്തുല്യമായ പ്രായമായിരിക്കണം. അത്ര ദീര്‍ഘായുസ്സികളായിരുന്നു മുന്‍കാല സമൂഹങ്ങള്‍. ദീര്‍ഘ കാലത്തെ പ്രാര്‍ത്ഥനയിലും തപസ്യകളിലും അന്തര്‍ഭവിച്ച് ഇലാഹി സാമീപ്യത്തിന്റെ പടവുകള്‍ കയറിപ്പോയി അവര്‍. എന്നാല്‍ അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ) 63- വര്‍ഷമാണ് ജീവിച്ചത്. തന്റെ സമുദായത്തിന്റെ ആയുര്‍ ദൈര്‍ഘ്യം ശരാശരി 60-70 ആയിരിക്കുമെന്ന് അവിടുന്ന് പ്രവചിച്ചിട്ടുണ്ട്. ഇത്ര ഹ്രസ്വായുസ്സികള്‍ നൂറ്റാണ്ടുകളുടെ ആരാധനകള്‍ നിര്‍വ്വഹിച്ച സമൂഹത്തിന്റെ തോളോടുചേര്‍ന്ന് നില്‍ക്കാന്‍ അര്‍ഹതനേടുന്നതെങ്ങനെ?. നബിയുടെ സമുദായം മുന്‍കാല സമൂഹത്തിന്റെ മേല്‍ സാക്ഷിയായിരിക്കുമെന്ന് അല്ലാഹു വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, തുല്യയോഗ്യതയില്ലാത്തവര്‍ സാക്ഷികളാവുക ന്യായമാണോ? ഈ സമസ്യകള്‍ക്കെല്ലാം നീതിമാനായ അല്ലാഹു പരിഹാരം കണ്ടതും തിരുനബി (സ)യെ സന്തോഷിപ്പിച്ചതും ആയിരം മാസങ്ങളുടെ പവിത്രതയുള്ള ആ വിശുദ്ധരാവുകൊണ്ടാണ്. ആരാവില്‍ ആരാധനാകര്‍മ്മങ്ങള്‍ കൊണ്ട് സജീവമാക്കിയവര്‍ ഭാഗ്യവാന്‍മാര്‍. ആ രാത്രിയെ വിസ്മരിക്കരുതെന്ന് പ്രവാചകര്‍ ആഹ്വാനം ചെയ്തു. സല്‍മാന്‍ (റ) പറയുന്നു. ”ശഅ്ബാന്‍ മാസത്തിന്റെ ഒടുവില്‍ നബി (സ) ഉത്‌ബോധിപ്പിച്ചു. ജനങ്ങളേ, നിങ്ങള്‍ക്കിതാ പുണ്യം നിറഞ്ഞ ഒരു മാസം വന്നണഞ്ഞിരിക്കുന്നു. ആ മാസത്തില്‍ ഒരു രാവുണ്ട്. ആയിരം മാസത്തേക്കാള്‍ നന്മനിറഞ്ഞതാണത്.” (ഇബ്‌നു ഖുസയ്മ, ഇബ്‌നു ഹിബ്ബാന്‍).
ബൈഹഖിയും, ഇബ്‌നു ഖുസയ്മയും ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: അബൂശൈഖ് (റ) നിവേദനം. ”ഹലാലായ ഭക്ഷണം കൊണ്ട് റമളാനില്‍ നോമ്പുകാരനെ നോമ്പുതുറപ്പിക്കുന്നവനു റമളാന്‍ രാവുകള്‍ മുഴുക്കെ മലക്കുകള്‍ പ്രാര്‍ഥിക്കുന്നതും ലൈലത്തുല്‍ ഖദ്‌റില്‍ ജിബ്‌രീല്‍ (അ) അവന്റെ കരം ചുംബിക്കുന്നതുമാണ്.” ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം നിഷേധിക്കപ്പെട്ടവര്‍ പരാജിതനാണെന്ന് ബൈഹഖിയും നസാഇയും ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ കാണാം.

*ഏതു രാവില്‍?*

ഇത്രയേറെ പ്രാധാന്യമുള്ള ആ രാവ് എന്നായിരിക്കും. അതെക്കുറിച്ച് കൃത്യമായ പരാമര്‍ശം ലഭ്യമാകാതിരുന്നത് എന്ത്‌കൊണ്ട്? സ്വാഭാവികമായും ഉയര്‍ന്നു വരാവുന്ന സന്ദേഹങ്ങളാണിത്. ഒരു പഠിതാവ് ന്യായമായും ഉന്നയിക്കുന്ന ചോദ്യങ്ങള്‍. പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അവയ്ക്കും ഉത്തരം കണ്ടെത്താം.
ലൈലത്തുല്‍ ഖദ്‌റിന്റെ ദിവസം നബി (സ)ക്ക് അല്ലാഹു അറിയിച്ചു കൊടുത്തിരുന്നുവെന്നാണ് സത്യം. ഉബാദത്ബ്‌നു സ്വാമിതില്‍ നിന്ന് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു. ”നബി (സ) ലൈലതുല്‍ ഖദ്ര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട രണ്ടു പേര്‍ ശണ്ഠകൂടുന്നത് കണ്ടു. അപ്പോള്‍ നബി (സ) പറഞ്ഞു. ലൈലതുല്‍ ഖദ്‌റിന്റെ തിയ്യതി പ്രഖ്യാപിക്കാന്‍ വന്നതായിരുന്നുഞാന്‍. അപ്പോഴാണ് ഈ രണ്ടുപേര്‍ ബഹളം വെക്കുന്നത്. അതോടെ ആ ജ്ഞാനം അല്ലാഹു ഉയര്‍ത്തിക്കളഞ്ഞു. ഒരു പക്ഷെ അതുനിങ്ങള്‍ക്ക് ഗുണത്തിനായേക്കാം.”

ഇക്കാരണം കൊണ്ടു തന്നെ ലൈലതുല്‍ ഖദ്ര്‍ ഇന്നദിവസമാണെന്ന് കൃത്യമായി പറയുക വയ്യെങ്കിലും സൂക്ഷജാനികളായ പണ്ഡിതന്‍മാര്‍ ശ്രദ്ധേയമായ നിഗമനങ്ങളില്‍ എത്തിയതായി കാണാം. റമളാന്റെ അവസാന പത്തിലാണ് അതെന്നാണ് ശക്തമായ നിഗമനം. ആഇശാ ബീവി പറയട്ടെ: ”നബി (സ) പറഞ്ഞു. നിങ്ങള്‍ റമളാനിന്റെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക” (ബുഖാരി) ബുഖാരി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: ”അബ്‌നുഉമര്‍ (റ) വില്‍ നിന്ന് നിവേദനം. ചില സ്വഹാബികള്‍ക്ക് ലൈലതുല്‍ ഖദ്‌റിനെ കുറിച്ചുള്ള സ്വപ്ന ദര്‍ശനമുണ്ടായി. റമളാന്റെ അവസാന ഏഴുദിവസങ്ങളിലായിരുന്നു ഇത്. ഇതറിഞ്ഞ നബി (സ) പറഞ്ഞു. നിങ്ങളുടെ സ്വപ്ന ദര്‍ശന പ്രകാരം ലൈലതുല്‍ ഖദ്ര്‍ കാംക്ഷിക്കുന്നവര്‍ റമളാന്റെ ഒടുവിലത്തെ ഏഴു രാവുകളില്‍ പ്രതീക്ഷിക്കട്ടെ.”
”നിങ്ങള്‍ റമളാനിലെ അവസാനത്തെ പത്തില്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക. അതില്‍ തന്നെ ഇരുപത്തൊന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിയഞ്ച്, രാവുകളില്‍” (ബുഖാരി) ഉബാദത്ബ്‌നു സ്വാമിതില്‍ നിന്ന് ബൈഹഖി, അഹ്മദ് തുടങ്ങിയവര്‍ രേഖപ്പെടുത്തിയ ഹദീസില്‍ ഇരുപത്തിയൊന്‍പതാം രാവിലും റമളാന്റെ അവസാനരാവിലും പ്രതീക്ഷിക്കുമെന്ന് കൂടി കാണാം. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) പറയുന്നു. ”ലൈലതുല്‍ ഖദ്‌റിനെപ്പറ്റി നബി (സ) യോടു ചോദിച്ചപ്പോള്‍ അത് എല്ലാ റമളാന്‍ മാസത്തിലുമാണെന്നായിരുന്നു അവിടുന്നു മറുപടി പറഞ്ഞത്.” (അബൂദാവൂദ്, ത്വബ്‌റാനി).

അബൂഹ്‌റെയ്‌റ (റ) പറയുന്നു: ”ഞങ്ങള്‍ നബി (സ)യുടെ അടുക്കല്‍ വെച്ച് ലൈലതുല്‍ ഖദ്‌റിനെക്കുറിച്ച് സംവദിക്കുകയായിരുന്നു. അപ്പോള്‍ അവിടുന്നു ചോദിച്ചു. ഇനി ഈ മാസത്തില്‍ എത്രയുണ്ട് ബാക്കി? ഞങ്ങള്‍ പ്രതിവചിച്ചു. ഇരു പത്തിരണ്ട് ദിനങ്ങള്‍ കഴിഞ്ഞു. അപ്പോള്‍ നബി (സ) പറഞ്ഞു. ഇരുപത്തിരണ്ട് ദിവസം കഴിഞ്ഞു. ഇനി ഏഴുദിനങ്ങള്‍ കൂടി ബാക്കിയുണ്ട്. അതില്‍ ഇരുപത്തിയൊമ്പതാമത്തെ രാവില്‍ നിങ്ങള്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക.” ഈ ഹദീസ് ഇമാം സ്വയൂഥി (റ) പ്രബലപ്പെടുത്തിയിട്ടുണ്ട്. (ദുര്‍ദുല്‍ മന്‍സൂര്‍ 6/372).

അവസാനപത്തല്ലാത്ത മറ്റു രണ്ടു പത്തുകളിലാണ് ലൈലത്തുല്‍ ഖദ്ര്‍ എന്ന് സൂചിപ്പിക്കുന്ന ഹദീസുകളും കാണാം. ഒന്നിങ്ങനെ: ഇബ്‌നു അബ്ബാസ് (റ) ല്‍ നിന്ന് നിവേദനം. ”ഒരാള്‍ നബി (സ) യോട് പരിഭവം പറഞ്ഞു. തിരുനബിയെ, ഞാനൊരു പടു വൃദ്ധനാണ്. എനിക്ക് കൂടുതല്‍ നിസ്‌കാരത്തിനൊന്നും ആവതില്ല. അതുകൊണ്ട് ലൈലതുല്‍ ഖദ്‌റില്‍ ഉള്‍പ്പെടാന്‍ അതെന്നാണെന്ന് നിര്‍ണയിച്ചു തന്നാലും. നബി (സ) പറഞ്ഞു. നിങ്ങള്‍ ഏഴാമത്തെ രാവ് സജീവമാക്കുക.” (ത്വബ്‌റാനി, ഇബ്‌നുജറീര്‍, ബൈഹഖി).
സൈദ്ബ്‌നു അര്‍ഖമിനോട് ഈ രാവിനെ കുറിച്ചാരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് റമളാന്‍ പതിനേഴാം രാവാണെന്നാണ്. കാരണം ഖുര്‍ആന്‍ അവതരിച്ചതും ബദ്‌റില്‍ മുസ്‌ലിംകളും മുശ്‌രിക്കുകളും ഏറ്റുമുട്ടി സത്യം വിജയിച്ചതും അന്നാണെന്നാണ്. ആദിനത്തില്‍ സംശയിക്കേണ്ടെന്നും ഉപേക്ഷവരുത്തരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിട്ടുണ്ട്. ഇമാം മാലിക് (റ)ന്റെ അഭിപ്രായം ലൈലതുല്‍ ഖദ്ര്‍ വര്‍ഷത്തില്‍ എപ്പോഴുമാകാമെന്നും പ്രത്യേകിച്ച് റമളാനില്‍, അതുതന്നെ അവസാനപത്തില്‍ ആകാമെന്നാണ്. ഇമാം അബൂഹനീഫ (റ) ഇമാം ശാഫിഈ (റ) എന്നിവര്‍ റമളാനില്‍ മാത്രമാണ് ആ രാവെന്നും അവസാനപത്തിലാവാന്‍ ഏറെ സാധ്യതയുണ്ടെന്നുമുള്ള അഭിപ്രായക്കാരാണ്.
മറ്റൊരു വ്യത്യസ്തമായ അഭിപ്രായം അബില്‍ ഹസനിശ്ശാദുലി (റ) ഉന്നയിച്ചിട്ടുണ്ട്. അതിപ്രകാരമാണ്: റമളാനിന്റെ ആദ്യ ദിവസം ഏതെന്നതിന്റെ അടിസ്ഥാനത്തിലാണ് ലൈലതുല്‍ ഖദ്‌റിന്റെ നിര്‍ണയം. നോമ്പ് തുടങ്ങിയത് ഞായറാഴ്ചയാണെങ്കില്‍ 29-ാം രാവിലും തിങ്കളാഴ്ചയാണെങ്കില്‍ 21-ാം രാവിലും ചൊവ്വാഴ്ചയാണെങ്കില്‍ 27-ാം രാവിലും ബുധനാഴ്ചയാണെങ്കില്‍ 19-ാം രാവിലും വ്യാഴാഴ്ചയാണെങ്കില്‍ 25-ാം രാവിലും വെള്ളിയാഴ്ചയാണെങ്കില്‍ 17-ാം രാവിലും ആദ്യനോമ്പ് ശനിയാഴ്ചയായിരുന്നെങ്കില്‍ 23-ാം രാവിലുമായിരിക്കും. ലൈലതുല്‍ ഖദ്ര്‍ (സ്വാവി 4/320, 321) എങ്കിലും ഹദീസ് പണ്ഡിതന്‍മാരുടെ പ്രസിദ്ധമായ നിഗമനം റമളാന്‍ അവസാന പത്തിലെ ഒറ്റയായ രാവുകളിലാണെന്നതാണ് (ibid 321).

*27-ാം രാവിന്റെ തെളിവ്‌*

ഖുര്‍ആനില്‍ നിന്നുള്ള സാഹചര്യ നിഗമനങ്ങളുടെയും ഹദീസ് പാഠങ്ങളുടെയും സച്ചരിതരായ പണ്ഡിത മഹത്തുക്കളുടെ മഹദ്വചനങ്ങളുടെയും അടിസ്ഥാനത്തില്‍ ലൈലതുല്‍ ഖദ്ര്‍ റമളാന്‍ 27-ാം രാവില്‍ ആകാനുള്ള സാധ്യത ഏറെയാണ്. മുസ്‌ലിം ലോകം യുഗങ്ങളായി പ്രസ്തുത ദിവസത്തിന് പ്രാധാന്യം നല്‍കി ആരാധനകളിലും ഇഅ്തികാഫിലുമായി കഴിയുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ”ഇരുപത്തിയേഴാം രാവാണ് മുസ്‌ലിം ലോകം ലൈലതുല്‍ ഖദ്‌റായി പൂര്‍വകാലം മുതല്‍ അനുഷ്ഠിച്ചുവരുന്നത്. ഇതു തന്നെയാണ് ഭൂരിഭാഗം ജ്ഞാനികളുടെ വീക്ഷണവും.” (തര്‍ശീഹ്, 1/168,  റാസി 32/30).

ഇരുപത്തി ഏഴാം രാവിലാണ് ലൈലതുല്‍ ഖദ്ര്‍ എന്നതിന് ഇബ്‌നു അബ്ബാസ് (റ) വിശുദ്ധഖുര്‍ആനില്‍ നിന്ന് കണ്ടെത്തിയ സൂചനകളിലൊന്ന് ഇങ്ങനെ. ലൈലതുല്‍ ഖദ്ര്‍ പ്രതിപാദിച്ച സൂറത്തില്‍ മുപ്പത് വാക്കുകളാണുള്ളത്. റമളാന്റെ ആകെ ദിനങ്ങളുടെ എണ്ണം പോലെ. അതില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രത്യേകമായി സുചിപ്പിക്കുന്നത് 27-ാമത്തെ പദമാണ്. പവിത്രമായ ആ രാവ് 27 നാണെന്നതിന് ഇതില്‍ സൂചനയുണ്ട്.

മറ്റൊരിക്കല്‍ ലൈലതുല്‍ ഖദ്‌റിനെകുറിച്ച് ഉമര്‍ (റ) വിന്റെ നേതൃത്വത്തില്‍ സ്വഹാബികള്‍ ഒരു ചര്‍ച്ച നടത്തുകയായിരുന്നു. ഇബ്‌നു അബ്ബാസ് (റ)വും അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം പറഞ്ഞു. ലൈലത്തുല്‍ ഖദ്ര്‍ എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്.
പ്രസ്തുത സൂറത്തില്‍ ലൈലതുല്‍ ഖദ്ര്‍ എന്ന വാചകം അല്ലാഹു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഈ ഒമ്പത് അക്ഷരങ്ങളെ മൂന്നില്‍ ഗുണിക്കുമ്പോള്‍ ഇരുപത്തേഴ് എന്ന ഫലം ലഭിക്കുന്നു. (9×8=27) 27-ാം രാവിലാണ് പവിത്രമായ ഖദ്ര്‍ എന്നതിന് ഇതും ഒരു സൂചനയാകാം.
പ്രവാചക വചനങ്ങളില്‍ ഖദ്‌റിന്റെ രാവ് റമളാന്‍ 27 ആണെന്ന് വ്യക്തമാക്കുന്ന ധാരാളം പരാമര്‍ശങ്ങള്‍ കാണാം. അബൂഹുറൈറ (റ) പറയുന്നു. ”ഞങ്ങള്‍ ഒരിക്കല്‍ ലൈലതുല്‍ ഖദ്ര്‍ സംബന്ധമായ ചര്‍ച്ചയിലായിരുന്നു. അപ്പോള്‍ നബി (സ) ചോദിച്ചു. ചന്ദ്രന്‍ ഒരു തളികയുടെ അര്‍ദ്ധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓര്‍മ്മിക്കുന്നവര്‍ നിങ്ങളില്‍ ആരാണ്? അബുല്‍ ഹസന്‍ പറയുന്നു. 27-ാം രാവാണ് ഇവിടെ ഉദ്യേശിച്ചത്. ഉപര്യുക്ത രൂപത്തില്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക അന്നാണല്ലോ! (മുസ്‌ലിം)

ഇബ്‌നു ഉമര്‍ (റ) വില്‍ നിന്ന് നിവേദനം: നബി തിരുമേനി (സ) പറഞ്ഞു. നിങ്ങള്‍ ഇരുപത്തിയേഴാം രാവില്‍ ലൈലതുല്‍ ഖദ്‌റിനെ കാത്തിരിക്കുക. സിര്‍റുബ്‌നു ഹുബൈശി (റ) ല്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു സംഭവം: അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരിക്കല്‍ ഉബയ്യുബ്‌നു കഅ്ബി(റ)നോട് ചോദിച്ചു. വര്‍ഷം മുഴുവന്‍ ആരാധനകളില്‍ മുഴുകുന്നവര്‍ക്ക് ലൈലതുല്‍ ഖദ്ര്‍ ലഭിക്കുമെന്ന് നിങ്ങളുടെ സഹോദരന്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറയുന്നുണ്ടല്ലോ. അപ്പോള്‍ അദ്ദേഹം പറഞ്ഞു. അബീ അബ്ദുര്‍റഹ്മാന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ. ലൈലതുല്‍ ഖദ്ര്‍ റമളാനിന്റെ അവസാന പത്തിലാണെന്നും അതു തന്നെ 27-ാം രാവിലാണെന്നതും അദ്ദേഹത്തിനറിയാം. പക്ഷെ, ജനങ്ങള്‍ ആ ദിവസം മാത്രം തിരക്കു കൂട്ടാതിരിക്കാനായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചിരിക്കുക. പിന്നെ അദ്ദേഹം, ലൈലതുല്‍ ഖദ്ര്‍ 27-ാം രാവിലാണെന്ന് സത്യം ചെയ്തു പ്രഖ്യാപിച്ചു. അപ്പോള്‍, ഞാന്‍ അദ്ദേഹത്തോടാരാഞ്ഞു. ഏ അബല്‍ മുന്‍ദിര്‍, നിങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ തറപ്പിച്ചു പറയുന്നത്. അദ്ദേഹം പറഞ്ഞു: തിരുനബി (സ) ഞങ്ങള്‍ക്കു പഠിപ്പിച്ചു തന്ന ദൃഷ്ടാന്തങ്ങളുടെ അടിസ്ഥാനത്തില്‍, അല്ലെങ്കില്‍ കിരണങ്ങളില്ലാതെയായിരിക്കും അന്നത്തെ സൂര്യോദയം എന്ന തെളിവിനാലും (മുസ്‌ലിം, അബൂദാവൂദ്, അഹ്മദ്, തുര്‍മുദി, ഇബ്‌നു ഹിബ്ബാന്‍, നസാഇ)ഉമര്‍ (റ)ഹുദൈഫതുല്‍ യമാന്‍ (റ) ഇബ്‌നു അബ്ബാസ് (റ), ഉബയ്യുബ്‌നുകഅ്ബ് (റ) സ്വഹാബിമാരും അനേകം പണ്ഡിതന്‍മാരും ഇരുപത്തിയേഴാം രാവിലാണ് ലൈലതുല്‍ ഖദ്ര്‍ എന്ന അഭിപ്രായക്കാരാണ്.

*മലക്കുകളുടെ ഇറക്കം*

ലൈലതുല്‍ ഖദ്‌റിന്റെ സവിശേഷതകളിലൊന്നായി ഖുര്‍ആന്‍ സുവിശേഷമറിയിക്കുന്നത് വാനലോകവാസികളായ മാലാഖമാരുടെ ഭൗമലോകത്തേക്കുള്ള ആഗമനത്തെ കുറിച്ചാണ്. ആരാണ് മലക്കുകള്‍? പ്രകാശം കൊണ്ടാണ് മലക്കുകളെ അല്ലാഹു സൃഷ്ടിച്ചത്. സ്ത്രീ- പുരുഷ- ലിംഗവിശേഷണങ്ങള്‍ക്ക് അതീതരും അമാന്യമല്ലാത്ത ഏത് രൂപം സ്വീകരിക്കാനും കഴിയുന്നവരുമാണ് അവര്‍. അല്ലാഹു അജ്ഞാപിച്ചതെന്തും അവര്‍ അനുസരിക്കും. അതിനെതിരില്‍ പ്രവര്‍ത്തിക്കുകയുമില്ല. അന്നപാനം, വികാര-വിസര്‍ജന കര്‍മങ്ങളെ തൊട്ടെല്ലാം ശുദ്ധരുമാണവര്‍.

മലക്കുകളുടെ ഇറക്കത്തെ കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എന്തു പറയുന്നുവെന്നു നോക്കാം. ശൈഖ് അഹ്മദ്ബ്‌നു മുഹമ്മദുസ്വാവി (റ) പറയുന്നു. ”മലക്കുകള്‍ കൂട്ടം കൂട്ടമായി ഇറങ്ങിവരും. ഒരു വിഭാഗം ഇറങ്ങിവരുമ്പോള്‍ നേരത്തെ വന്നവര്‍ വാനലോകത്തേക്കു മടങ്ങും. ഹദീസുകളില്‍ കാണാം. ലൈലതുല്‍ ഖദ്‌റില്‍ സിദ്‌റതുല്‍ മുന്‍തഹാ വാസികളായ മാലാഖമാര്‍ ഇറങ്ങിവരും. അവരുടെ കൂടെ ജിബ്‌രീലു(അ)മുണ്ടാവും. വിശിഷ്ടങ്ങളായ നാലു പതാകകള്‍ ജിബ്‌രീല്‍ വഹിക്കുന്നുണ്ടാവും. അതിലൊന്ന് നബി (സ)യുടെ റൗളയില്‍ നാട്ടും. രണ്ടാമത്തേത് ഫലസ്ഥീനിലെ ബൈതുല്‍ മുഖദ്ദസിന്റെ മുകളിലും. മൂന്നാമത്തേത് മസ്ജിദുല്‍ ഹറാമിന്റെ മുകളിലും നാലാമത്തേത് തൂരിസീനാ പര്‍വ്വതത്തിലുമാണ് നാട്ടുക. വിശ്വാസികള്‍ താമസിക്കുന്ന വീടുകള്‍ കുന്നൊഴിയാതെ ജിബ്‌രീല്‍ (അ) സന്ദര്‍ശിക്കുകയും അവര്‍ക്ക് സലാം പറയുകയും ചെയ്യും. മദ്യാപാനി, കുടുംബ ബന്ധം മുറിച്ചവര്‍, പന്നിമാംസംഭോജി എന്നിവര്‍ക്ക് ജിബ്‌രീല്‍ സലാം ചൊല്ലുകയില്ല. (സ്വാവി 4/321)
ഇമാം റാസി (റ) കഅ്ബ് (റ)നെ ഉദ്ധരിച്ച് വിശദീകരിക്കുന്നതിങ്ങനെ: സിദ്‌റതുല്‍ മുന്‍തഹാ നിവാസികളായ മലക്കുകളെല്ലാം മുഅ്മിനീങ്ങള്‍ക്ക് സ്‌നേഹവും കാരുണ്യവും ചൊരിഞ്ഞു കൊണ്ട് ജിബ്‌രീലുമൊത്ത് ലൈലതുല്‍ ഖദ്‌റില്‍ ആഗതമാവും. ഭൂമിയിലെമ്പാടും അല്ലാഹുവിന് സുജൂദും റുകൂഉം ചെയ്ത് കൊണ്ട് വിശ്വാസികള്‍ക്കായി അവര്‍ പ്രാര്‍ഥിക്കും. ജിബ്‌രീല്‍ (അ) എല്ലാ വിശ്വാസികളുടെയും കരം ചുംബിക്കുകയും ജിബ്‌രീലിന്റെ ഹസ്തദാനം ലഭിച്ചവരുടെ ശരീരം ആനന്ദ തുന്ദിലമണിയുകയും ചെയ്യും. അവരുടെ ഹൃത്തടം ആര്‍ദ്രമാവുകയും നയനങ്ങള്‍ ഈറനണിയുകയും ചെയ്യും.

ലൈലതുല്‍ ഖദ്‌റിനെ ഭൂമിയിലെ വിശ്വാസികള്‍ എങ്ങനെ ആരാധനകള്‍കൊണ്ട് ധന്യമാക്കായെന്ന് മലക്കുകള്‍ തിരിച്ച് ചെല്ലുമ്പോള്‍ സിദ്‌റതുല്‍ മുന്‍തഹാ അന്വേഷിക്കും. അതിനെ വരവേറ്റ ഓരോ സ്ത്രീയുടെയും പുരുഷന്റെയും നാമങ്ങളും പിതൃനാമങ്ങളും അടക്കം മലക്കുകള്‍ വ്യക്തമാക്കും. ഈ വിവരമറിയുമ്പോള്‍ സ്വര്‍ഗം പ്രാര്‍ത്ഥിക്കും. ”അല്ലാഹുവേ, അവരെ എത്രയും പെട്ടെന്ന് എന്നിലേക്ക് പ്രവേശിപ്പിക്കേണമേ യെന്ന്. അപ്പോള്‍ മലക്കുകള്‍ പറയും ആമീന്‍.” (റാസി 32/34).
മലക്കുകള്‍ക്കൊപ്പം റൂഹ് ഇറങ്ങും എന്ന് പ്രസ്തുത സൂറത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടല്ലോ. എന്താണ് റൂഹ്? ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യത്യസ്തങ്ങളായ പരാമര്‍ശങ്ങള്‍ ഇതിനെ കുറിച്ച് നടത്തിയിട്ടുണ്ട്. ലൈലതുല്‍ ഖദ്‌റില്‍ മാത്രം അവതരിക്കുന്ന ഒരു കൂട്ടം മലക്കുകളാണെന്നും മലക്കുകളല്ലാത്ത സ്വര്‍ഗ്ഗീയ സേവകരായ പ്രത്യേക സൃഷ്ടികളാണെന്നും ഈസാനബി (അ)യാണെന്നും ഖുര്‍ആന്‍ തന്നെയാണെന്നും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമാണെന്നുമെല്ലാം അഭിപ്രായമുണ്ട്. സത്യവിശ്വാസികളുടെ ആത്മാക്കളാണെന്നും ചില വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. ജിബ്‌രീല്‍ (അ) ആണെന്നാണ് മറ്റൊരു പക്ഷം. മലക്കുകളുടെ നേതാവായ ജിബ്‌രീലിന്റെ മഹത്വം കാരണമാണ് അല്ലാഹു പേര്‍ എടുത്തു പറഞ്ഞത് എന്നെല്ലാം മുഫസ്സിരീങ്ങള്‍ പറഞ്ഞിട്ടുണ്ട്.

അല്ലാമാ സ്വാവി (റ) ഉദ്ധരിച്ച മറ്റൊരു വിശദീകരണം: ഭീമാകാരരൂപിയായ, അര്‍ശിനു താഴെയുള്ള ഒരു മലക്കാണ് റൂഹ്. അതിന്റെ പാദങ്ങള്‍ ഏഴു ഭൂമിക്കടിവരെ നീളുന്നു. ആയിരം തലകളുണ്ടതിന്. ഓരോന്നും ഭൂഗോളത്തേക്കാള്‍ വലുതത്രെ. ഓരോ ശിരസ്സിലും ആയിരം മുഖങ്ങള്‍, ഓരോ മുഖത്തും ആയിരം വായകള്‍, ഓരോ വായയിലും ആയിരം വീതം നാവുകളും, അവയെല്ലാം അല്ലാഹുവിന് തസ്ബീഹ്, തഹ്മീദ്, തംജീദുകളില്‍ മുഴുകും. ഓരോ നാവിന്റെയും ദിക്‌റുകളുടെ ഭാഷ മറ്റുള്ളവയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും. ആ മലക്ക് തസ്ബീഹ് ചൊല്ലാന്‍ തുടങ്ങിയാല്‍ ഏഴാകാശങ്ങളിലെ മറ്റുമലക്കുകള്‍ സുജൂദില്‍ വീഴും; ഈ മലക്കിന്റെ വായകളില്‍ നിന്നുള്ള പ്രകാശ ജ്വാലകള്‍ തങ്ങളെ നശിപ്പിക്കുമെന്ന് പേടിച്ച്. പ്രഭാത- പ്രദോഷങ്ങളിലേ ഈ മലക്ക് തസ്ബീഹ് ഉരുവിടാറുള്ളു. ഈ മഹോന്നതനായ മലക്ക് ഖദ്‌റിന്റെ രാവില്‍ ഇറങ്ങിവരും. എന്നിട്ട് നോമ്പനുഷ്ടിച്ച മുഹമ്മദ് നബി (സ)യുടെ സമൂഹത്തിനുവേണ്ടി പൊറുക്കലിനെ തേടും. അതിന്റെ നാവുകളെല്ലാം ഉപയോഗിച്ചുതന്നെ. പ്രഭാതോദയം വരെ റൂഹ്എന്ന ഈ മലക്ക് ഇപ്രകാരം പ്രാര്‍ത്ഥനാ നിമഗ്നനായിരിക്കും. (സ്വാവി 4/321)

*ലൈലതുല്‍ ഖദ്ര്‍ ലഭിക്കാത്തവര്‍*

ഖദ്ര്‍ രാവിന്റെ പുണ്യത്തെക്കുറിച്ച് ആലൂസി ഉദ്ധരിക്കുന്നതിങ്ങനെ. അന്ന് അല്ലാഹുവിന്റെ കാരുണ്യത്തെ ജിബ്‌രീല്‍ (അ) ഓഹരി ചെയ്യും. ജീവിച്ചിരിപ്പുള്ള വിശ്വാസികള്‍ക്കെല്ലാം വിഹിതം നല്‍കിയാലും അത് ശേഷിക്കും. അപ്പോള്‍ ജിബ്‌രീല്‍ അല്ലാഹുവിനോട്, നാഥാ ബാക്കിയുള്ള റഹ്മത് എന്തു ചെയ്യണമെന്നന്വേഷിക്കും. മുഹമ്മദ് നബി (സ)യുടെ സമുദായത്തില്‍ നിന്ന് മരണപ്പെട്ടവര്‍ക്ക് വീതിച്ചു നല്‍കാന്‍ ആജ്ഞലഭിക്കും. അവര്‍ക്ക് വീതിച്ച ശേഷവും അത് അവശേഷിക്കും. ജിബ്‌രീല്‍ മുന്‍ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ അവിശ്വാസികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അല്ലാഹു കല്‍പിക്കും. അങ്ങനെ ആ രാവില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ വിഹിതം ലഭിച്ച അമുസ്‌ലിംകളാണ് പിന്നീട് സത്യവിശ്വാസികളായി മരണപ്പെടുന്ന സൗഭാഗ്യവാന്മാര്‍. (റൂഹുല്‍ മആനി 30/196).
ബൈഹഖി, ഇബ്‌നുഹിബ്ബാന്‍ ഉദ്ധരിച്ച ഹദീസില്‍ ലൈലതുല്‍ ഖദ്ര്‍ ലഭിക്കാത്ത നാലു വിഭാഗത്തെ പരിചയപ്പെടുത്തുന്നത് കാണാം. സുദീര്‍ഘമായ ഒരു ഹദീസില്‍ നബി (സ) പറയുന്നു. ”പ്രഭാതമായാല്‍ തിരിച്ചുപോകാന്‍ സമയമായി എന്ന് മലക്കുകളോട് ജിബ്‌രീല്‍ (അ) പറയും. അവര്‍ തയ്യാറായിനില്‍ക്കും. എന്നിട്ടവര്‍ ജിബ്‌രീലിനോടാരായും. ‘മുഹമ്മദ് (സ)യുടെ സമുദായത്തിന്റെ കാര്യത്തില്‍ അല്ലാഹു എന്താണു തീരുമാനിച്ചത്.?’ ജിബ്‌രീലിന്റെ മറുപടി ഈ രാവില്‍ അല്ലാഹു അവര്‍ക്ക് കാരുണ്യം വര്‍ഷിച്ചിരിക്കുന്നു. എല്ലാവര്‍ക്കും മാപ്പു നല്‍കാനും തീരുമാനിച്ചിരിക്കുന്നു. നാലു വിഭാഗങ്ങള്‍ക്കൊഴികെ ഹദീസ് ശ്രവിച്ച സ്വഹാബികള്‍ നബി (സ)യോട് ചോദിച്ചു. ഭാഗ്യഹീനരായ അവര്‍ ആരാണ് റസൂലേ? നബി (സ) പറഞ്ഞു: സ്ഥിരമായി മദ്യപിക്കുന്നവര്‍, മാതാപിതാക്കളെ പീഡിപ്പിക്കുന്നവര്‍, കുടുംബ ബന്ധം വിച്ഛേദിക്കുന്നവര്‍, കാപട്യവും കുശുമ്പും ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍, എന്നിവരാണ് ആ നാലു വിഭാഗക്കാര്‍.”

*ഖദ്‌റില്‍ ഉള്‍പ്പെടാന്‍*

ശാരീരികമായ ആരാധനകളില്‍ ഏറ്റവും പ്രതിഫലം ലഭിക്കുക നിസ്‌കാരത്തിനാണെന്നറിയാത്തവരുണ്ടാവില്ല. ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന രാവില്‍ ഈ പ്രതിഫലങ്ങളെ കുറിച്ചെല്ലാം ഓര്‍ത്ത് നിസ്‌കാരത്തില്‍ മുഴുകിയാല്‍ ശാരീരിക വിശ്രമം ആവശ്യമാണല്ലോ. ശരീരം തളര്‍ന്നാല്‍ പിന്നെന്തു ചെയ്യണം? വെറുതെയിരിക്കുകയോ. പണ്ഡിതന്‍മാര്‍ അതിനും പ്രതിവിധി പറഞ്ഞിട്ടുണ്ട്. ഇമാം സ്വാവി (റ) പറയുന്നത് നോക്കുക: ദീര്‍ഘ നിസ്‌കാരാദികര്‍മങ്ങള്‍ കൊണ്ട് ക്ഷീണിച്ചയാള്‍ പ്രതിഫലം പതിന്‍മടങ്ങായ ഖുര്‍ആനിക വചനങ്ങളില്‍ മുഴുകണം. ആയതുല്‍ കുര്‍സിയ്യ് (അത് ഖുര്‍ആനിലെ ഏറ്റവും ശ്രേഷ്ടമായ ആയത്തുകളാണെന്ന് ഹദീസുകളിലുണ്ട്). സൂറത്തുല്‍ ബഖറയുടെ ഒടുവിലുള്ള ആമനര്‍റസൂലു (രാത്രിയില്‍ ഇതു പാരായണം ചെയ്യുന്നവര്‍ക്ക് രക്ഷാകവചമായി ഇതുതന്നെ മതിയെന്നും ഹദീസിലുണ്ട്. ഖുര്‍ആന്റെ പാതിക്ക് തുല്യമായ ഇദാ സുല്‍സിലതി എന്നു തുടങ്ങുന്ന സൂറത്ത്, ഖുര്‍ആന്റെ നാലിലൊന്നിന് തുല്യമായ സൂറതുല്‍ കാഫിറൂന, മൂന്നിലൊന്നിനു തുല്യമായ സൂറതുല്‍ ഇഖ്‌ലാസ്, ഖുര്‍ആന്റെ ഹൃദയമെന്നറിയപ്പെടുന്ന സൂറതു യാസീന്‍ എന്നിവ ഓതുകയാണ് വേണ്ടത്. അതു പോലെ ഇസ്തിഗ്ഫാര്‍ (അസ്തഗ്ഫിറുല്ലാഹല്‍ അളീം) തസ്ബീഹ് (സുബ്ഹാനല്ലാഹ്) തഹ്മീദ് (അല്‍ഹംദുലില്ലാ) തഹ്‌ലീല്‍ (ലാഇലാഹ ഇല്ലല്ലാഹ്) എന്നിവയും മറ്റ് ദുക്‌റുകളും നബി (സ) യുടെ മേലുള്ള സ്വലാത്തും വര്‍ധിപ്പിക്കുക. അതുപോലെ തനിക്കും, ഇഷ്ടക്കാര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും വേണ്ടി നന്‍മ കൊണ്ട് പ്രാര്‍ഥിക്കുക, ആവുന്ന ദാനധര്‍മങ്ങള്‍ ചെയ്യുക, അവയവങ്ങള്‍ ദോഷമുക്തമാക്കുക. ഇശാഉം മഗ്‌രിബും ജമാഅത്തായി നിസ്‌കരിച്ചാല്‍ (മറ്റൊരു റിപ്പോര്‍ട്ടില്‍ ഇശാഉം സുബ്ഹും) ലൈലതുല്‍ഖദ്‌റിന്റെ വിഹിതം ലഭിച്ചുവെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. മറ്റൊരുഹദീസില്‍ ഇശാഅ് ജമാഅത്തായി നിസ്‌കരിച്ചാല്‍ രാത്രിയുടെ ആദ്യ പാതിയും സുബ്ഹ് ജമാഅത്തായി നിസ്‌കരിച്ചാല്‍ അന്ത്യപാതിയും നിസ്‌കരിച്ചവനെ പോലെയാണെന്നും കാണാം.
സാത്വികരും ശുദ്ധരുമായ ചിലര്‍ക്കെല്ലാം ലൈലതുല്‍ ഖദ്ര്‍ അനുഭവേദ്യമായിരിക്കും. അത് അല്ലാഹു നല്‍കുന്ന അനുഗ്രഹമാണ്. അത്തരം ആളുകളുടെ നിരയിലേക്ക് തന്നെയും ഉയര്‍ത്തുവാന്‍ അല്ലാഹുവിനോട് കേഴുകയാണ് ഏകപോംവഴി. പ്രശസ്ത സൂഫി വര്യന്‍ അബൂയസീദില്‍ ബിസ്താമി (റ) മൂന്നു പ്രാവശ്യം ലൈലതുല്‍ ഖദ്‌റിനെ നേരിട്ടിട്ടുണ്ട്. (ഇത് മൂന്നും ഇരുപത്തിയേഴാം രാവിനായിരുന്നു) ഒരാള്‍ ലൈലതുല്‍ ഖദ്‌റില്‍ ഉള്‍പ്പെട്ടുവെങ്കിലും അത് അനുഭവേദ്യമായില്ല, മറ്റൊരാള്‍ ഖദ്‌റില്‍ ഉള്‍പ്പെടുകയും അത് അനുഭവിച്ചറിയാന്‍ കൂടി സൗഭാഗ്യമുണ്ടായി, ഇവരിരുവരും തുല്യരാണോ? ഇമാ സ്വാവി (റ) പറയുന്നു. ആദ്യത്തെയാള്‍ക്ക് ലൈലതുല്‍ ഖദ്‌റിന്റെ പ്രതിഫലം ലഭിക്കും. എങ്കിലും രണ്ടാമത്തെയാളാണ് പരിപൂര്‍ണ്ണന്‍. (സ്വാവി 4/320)

*കണ്ടാല്‍ മിണ്ടരുത്!*

വിശ്വാസികളില്‍ നിന്ന് അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് ലൈലതുല്‍ ഖദ്ര്‍ അവന്‍ വെളിപ്പെടുത്തുന്നതാണ്. വിശുദ്ധഹദീസുകളും സജ്ജനങ്ങളുടെ വെളിപ്പെടുത്തലുകളും ഈ വസ്തുത സ്ഥിരീകരിക്കുന്നുണ്ട്. ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബില്‍ (6/461) വ്യക്തമാക്കിയതാണിത്. എന്നാല്‍ തനിക്കനുഭവേദ്യമായ ആ അനുഗ്രഹം വെളിപ്പെടുത്തുക മൂലം ഉള്‍നാട്യം, അഹങ്കാരം തുടങ്ങി മനുഷ്യസഹജവും പൈശാചിക പ്രേരണയും മൂലമുള്ള ദുര്‍ഗുണങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇത് കൊണ്ടാണ് ലൈലതുല്‍ ഖദ്ര്‍ വെളിപ്പെട്ടവര്‍ അത് പരസ്യമാക്കാതിരിക്കല്‍ സുന്നത്താണെന്ന് ഇമാം നവവി (റ)യടക്കമുള്ളവര്‍ രേഖപ്പെടുത്തിയത്. ഹാവിയുടെ രചയിതാവിനെ ഉദ്ധരിച്ച് ഇമാം നവവി (റ) മറ്റൊരിടത്ത് പറയുന്നു. ലൈലതുല്‍ ഖദ്ര്‍ വെളിപ്പെട്ടവര്‍ക്ക് അത് മറച്ചുവെക്കല്‍ സുന്നത്തുണ്ട്. ഐഹികവും പാരത്രികവുമായ കാര്യങ്ങള്‍ക്ക് വേണ്ടി തികഞ്ഞ ആത്മാര്‍ഥതയോടെയും ദൃഢനിശ്ചയത്തോടെയും അവന്‍ പ്രാര്‍ഥിക്കണം. മതത്തിനും പരലോകത്തിനും വേണ്ടിയുള്ളതായിരിക്കണം അവന്റെ പ്രാര്‍ത്ഥനകളിലഖിലവും. (6/451).

*ഖദ്ര്‍ രാവിന്റെ ലക്ഷണങ്ങള്‍*

ലൈലതുല്‍ ഖദ്‌റിന്റെ കൃത്യമായ ദിനത്തെ കുറിച്ച് അറിയിച്ചു തന്നിട്ടില്ലെന്ന് മുകളില്‍ സൂചിപ്പിച്ചുവല്ലോ. എന്നാല്‍ ആകാന്‍ സാധ്യതയുള്ള ചില രാവുകളെക്കുറിച്ചും അതില്‍തന്നെ 27-ാം രാവിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി തന്നെ വിശദീകരിച്ചു കഴിഞ്ഞു. എന്നാല്‍ പ്രത്യേകമായ വല്ലലക്ഷണവും കൊണ്ട് ആ ദിവസം നമുക്കറിയാന്‍ കഴിയുമോ എന്ന് പരിശോധിക്കാം. ഹദീസുകളില്‍ ചില ലക്ഷണങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഉബാദത്ബ്‌നു സ്വാമിതി (റ)ല്‍ നിന്ന് നിവേദനം: ആ രാവ് ശാന്തവും തെളിഞ്ഞ് സുന്ദരവുമായിരിക്കും. അന്നത്തെ ചിന്ദ്രശോഭ പൗര്‍ണ്ണമി ദിനത്തിലേതുപോലെ തേജോമയവുമായിരിക്കും. തെന്നിമാറുന്ന നക്ഷത്രങ്ങള്‍ ഒട്ടും കാണുകയുമില്ല. (ബൈഹഖി, അഹ്മദ്).
മുസ്‌ലിം (റ) അബൂമുന്‍ദിര്‍ (റ) ല്‍ നിന്നുദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ പറയുന്നു: ”ലൈലതുല്‍ ഖദ്‌റിനു ശേഷമുള്ള ഉദയ സൂര്യനു മങ്ങിയ കിരണങ്ങളായിരിക്കും”
ലൈലതുല്‍ ഖദ്‌റില്‍ നായകളുടെ കുരയും കഴുതകളുടെ അലര്‍ച്ചയും വിരളമായിരിക്കും. കടല്‍ വെള്ളത്തില്‍ അമ്ലസാന്ദ്രത ലഘുവായിരിക്കും. ജീവജാലങ്ങള്‍ അല്ലാഹുവിന് അവരുടെ പ്രകൃതിയില്‍ ദ്ക്‌റും സാംഷ്ടാംഗവും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതും കാണാം. മറ്റു ദിനങ്ങളെ പോലെ അന്നത്തെ സൂര്യോദയം പിശാചിന്റെ കൊമ്പുകള്‍ക്കിടയിലൂടെയായിരിക്കില്ല. (സ്വാവി 4/322)
ചുരുക്കത്തില്‍ ലൈലതുല്‍ ഖദ്‌റില്‍ ജീവിതത്തിലൊരു തവണയെങ്കിലും സംബന്ധിക്കാന്‍ സാധിച്ചവര്‍ക്ക് 83.4 വര്‍ഷത്തെ ആരാധനാ സൗഭാഗ്യം കരസ്ഥമാകുന്നു. അന്നത്തെ ദാനം ആയിരം മാസത്തെ ദാനത്തിനു തുല്യം. അന്നത്തെ നിസ്‌കാരം ആയിരം മാസം നിസ്‌കരിക്കുന്നതിനു തുല്യം. അന്നത്തെ ഇഅ്തികാഫ് ആയിരം മാസം തുടര്‍ച്ചയായി ഇഅ്തികാഫിരിക്കുന്നതിന് സമം.അന്നത്തെ ദുആ മജ്ലിസ് ആയിരം മാസം തുടർച്ചയായ ദുആ മജ്ലിസിന് തുല്യം. അന്നത്തെ ദിക്ർ -ദുആ-ഹദ്ധാദ് - മൗലിദ്- സ്വലാത്ത് മജ്ലിസുകൾ,ദുആ സംഗമങ്ങൾ,വിശ്വാസികളുടെ ഒരുമിച്ച് കൂടൽ, തൗബ, ഇൽമിന്റെ മജ്ലിസ്,പാവങ്ങളെ സഹായിക്കൽ.......തുടങ്ങിയവ എല്ലാം തുടർച്ചയായ ആയിരം മാസം തുടർച്ചയായി ചെയ്യുന്നതിന് തുല്യം.
*മുസ്ലിംകൾ നടത്തുന്ന- പതിനായിരങ്ങൾ സംഘടിക്കുന്ന പ്രാർത്ഥനാ സദസുകൾക്കെതിരെ*, *ഇഅതികാഫ് നഷ്ടപ്പെടുമെന്ന് പറഞ്ഞ് ഉറഞ്ഞ് തുള്ളുന്ന പുത്തൻ വാദികളുടെ ശ്രമങ്ങൾ അറിവില്ലായ്മയോ സൽകർമങ്ങളോടുള്ള വിദ്വേഷമോ ആണ് വിളിച്ചറിയിക്കുന്നത്*.ഇഅതികാഫ് മാത്രമല്ല ഏത് പുണ്യകർമ്മങ്ങൾ നടത്തിയാലും ആയിരം മാസം തുടർച്ചയായി ചെയ്ത കർമ്മങ്ങൾക്ക് തുല്യമാകും.പ്രത്യേകിച്ച്- പതിനായിരങ്ങൾ പങ്കെടുക്കുന്ന ഇൽമിന്റെ - ദിക്റിന്റെ- തൗബയുടെ- ദുആഇന്റെ- സ്വലാത്തിന്റെ- ദാന ധർമ്മത്തിന്റെ - കൂട്ടായ പ്രാർത്ഥനയുടെ - കൂട്ടായ ആമീനിന്റെ -മുസ്ലിം ഐക്യം വിളിച്ചോതുന്ന സദസുകൾ..... മുഅമിനുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിശാലമാകുന്ന സദസും അവിടേക്കിറങ്ങുന്ന റഹ്മത്തിന്റെ മാലാഖമാരും....... പതിനായിരങ്ങൾ തിങ്ങിനിറയുമ്പോൾ പള്ളിയിൽ നിന്ന് പുറത്തേക്ക് നീളുന്ന ആത്മീയ സദസുകളിലിറങ്ങുന്ന എണ്ണമറ്റ മാലാഖമാരുടെ സാമിപ്യവും ആമീനും  മേൽ പറഞ്ഞ മുഴുവൻ കർമ്മങ്ങളും ആയിരം മാസം തുടർചയായി പതിനായിരങ്ങൾ ഒരുമിച്ച് കൂടുന്ന - എണ്ണമറ്റ മാലാഖമാരിറങ്ങുന്ന.............. എല്ലാ പുണ്യകർമ്മങ്ങൾക്കും തുല്യം. അങ്ങനെ ഓരോ ഇബാദത്തും 83.4 വര്‍ഷത്തെ ആരാധനകള്‍ക്കു തുല്യം. അനസ് (റ) പറയുന്നത് ശ്രദ്ധിക്കുക: ‘ലൈലതുല്‍ ഖദ്‌റിലെ സദ്പ്രവൃത്തികള്‍, ദാന ധര്‍മങ്ങള്‍, സകാത്, നിസ്‌കാരം, എന്നിവയെല്ലാം ആയിരം മാസത്തെ അത്തരം പ്രവര്‍ത്തനങ്ങളേക്കാള്‍ പുണ്യകരമാണ്.’ ഇത്തരം സൗഭാഗ്യവാന്‍മാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....