Wednesday, March 21, 2018

ഇസ്ലാം:ബൈബിളിലെ അബദ്ധങ്ങള്‍ 


ചരിത്രകാരന്മാരുടെ വചനങ്ങളും എണ്ണമറ്റ ശാസ്ത്രാബദ്ധങ്ങളും അശ്ലീലതയും ബൈബിലുണ്ട്. ആധുനിക ശാസ്ത്രത്തെ കുറിച്ചുള്ള ബൈബളിന്റെ വിവരണം.
ജോതിശാസ്ത്രം
പ്രപഞ്ച സൃഷ്ടിപ്പിനെപറ്റി ബൈബിള്‍ ഉല്‍പത്തി പുസ്തകം ഒന്നാം അധ്യായത്തില്‍ 3-5 ല്‍ (പ്രകാശം ആദ്യദിനത്തില്‍ സൃഷ്ടിക്കപ്പെട്ടു.) ഉല്‍പത്തി 1 -ാം അധ്യായത്തില്‍ 14-19 (നക്ഷത്രങ്ങള്‍, സൂര്യന്‍ തുടങ്ങിയവ നാലാം ദിവസത്തില്‍ സൃഷ്ടിക്കപ്പെട്ടത്) പ്രകാശത്തിന്റെ ഉറവിടങ്ങളായ സൂര്യനും നക്ഷത്രങ്ങളും നാലാം ദിനത്തിലാണെങ്കില്‍ പ്രകാശം എങ്ങനെ ഒന്നാം ദിനത്തില്‍ സൃഷ്ടിക്കപ്പെട്ടു. - അബദ്ധം - അശാസ്ത്രീയം
ഉല്‍പത്തി ഒന്നാം അധ്യായത്തില്‍ 9-13 ( ഭൂമി മൂന്നാമത്തെ ദിവസമാണ് സൃഷ്ടിക്കപ്പെട്ടത് ) ഭൂമിയുടെ കറക്കത്തെ ആശ്രിയച്ചാണല്ലോ രാവും പകലും രൂപം കൊള്ളുന്നത്. ഭൂമിയില്ലാതെ എങ്ങിനെ രാപ്പകലുകള്‍ ഉണ്ടാകും,  - അബദ്ധം - അശാസ്ത്രീയം
ഉല്‍പത്തി ഒന്നാം അധ്യായം 11-13 ( ചെടികള്‍ , സസ്യലദാതികള്‍, മരങ്ങള്‍ എന്നവയെല്ലാം സൃഷ്ടിക്കപ്പെട്ടത് മൂന്നാമത്തെ ദിവസമാണ്) ഉല്‍പത്തി 1 -ാം അധ്യായത്തില്‍ 14-19 (നക്ഷത്രങ്ങള്‍, സൂര്യന്‍ തുടങ്ങിയവ നാലാം ദിവസത്തില്‍ സൃഷ്ടിക്കപ്പെട്ടത്) സൂര്യപ്രകാശമില്ലാതെ എങ്ങിനെയാണ് പച്ചക്കറികളുണ്ടാവുക. സൂര്യപ്രകാശമില്ലാതെ എങ്ങിനെ അവ അതിജീവിക്കും.   - അബദ്ധം - അശാസ്ത്രീയം
ഉല്‍പത്തി ഒന്നാം അധ്യായത്തില്‍ 16 (ദൈവം രണ്ട് വലിയ പ്രകാശത്തെ സൃഷ്ടിച്ചെന്ന്, വലിയ പ്രകാശം സൂര്യന്‍ പകലിനെ ഭരിക്കുന്നു. കുറഞ്ഞ പ്രകാശമുള്ള ചന്ദ്രന്‍ രാവിനെയും ഭരിക്കുന്നു. ) ഹിബ്രു പരിഭാഷയാണെങ്കില്‍ ഇത് വിളിക്കെന്നാണ് സൂചിപ്പിക്കുന്നത്. സൂര്യനും ചന്ദ്രനും സ്വയം പ്രകാശമുണ്ടെന്ന് ഈ വാദം ശാസ്ത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമാണ്  - അബദ്ധം - അശാസ്ത്രീയം
ഭൂമിയെപറ്റി - ലോകാവസാനത്തെപറ്റിയുള്ള കാഴ്ചപ്പാടില്‍ ലോകം നശിക്കും അല്ലെങ്കില്‍ ലോകം നിലനില്‍ക്കും ഈ രണ്ടു വാദങ്ങളും വ്യക്തതയില്ലാതെ ഒരുപോലെ ബൈബിളില്‍ വന്നിട്ടുണ്ട്.  എബ്രായര്‍ പുസ്തകം ഒന്നാം അധ്യായത്തില്‍ 10,12 ലും സങ്കീര്‍ത്തനങ്ങള്‍ 102 ല്‍ 25,26 ലും സര്‍വ്വ ശക്തനായ ദൈവം ആകാശഭൂമികള്‍ സൃഷ്ടിച്ചു, അവ നശിക്കും എന്നു കാണാം. ഇതിന് നേര്‍ വിരുദ്ധമായി സഭാപ്രഭാഷകന്‍ ഒന്നാം അധ്യായത്തില്‍ 4 ലും സങ്കീര്‍ത്തനപുസ്തകത്തില്‍ 78 അധ്യായത്തില്‍ 69 ലും പറയുന്നത് ഭൂമി എല്ലാകാലവും നിലനില്‍ക്കും എന്നാണ്.  - അബദ്ധം - അശാസ്ത്രീയം
ആകാശത്തെ പറ്റി - ആകാശത്തിന്റെ തൂണുകള്‍ വിറക്കുന്നു (ഇയ്യോബ് 26-11) കൂടാതെ ശാമുവേല്‍ 2-8, ഇയ്യോബ് 9-6,  സങ്കീര്‍ത്തനങ്ങള്‍ 75-3 ഭൂമിക്കും തൂണുകളുണ്ടെന്ന് പറയുന്നു.  - അബദ്ധം - അശാസ്ത്രീയം
ആഹാര പോഷണ മേഖലയില്‍ - ബൈബിള്‍ പറയുന്നു. വിത്തുള്ള എല്ലായിനം ചെടികളും ഫളം കായ്ക്കുന്ന എല്ലായിനം വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്ക് തന്നിരിക്കുന്നു. അവ നിങ്ങള്‍ക്ക് ഭക്ഷണമായിരിക്കും.  (ഉല്‍പത്തി 1-29) ഇത്തരത്തിലുള്ള ചെടികളിലും വൃക്ഷങ്ങളിലും ധാരാളം വിഷച്ചെടികളുണ്ടെന്ന് ഇന്നത്തെ ലോകത്ത് കണ്ടെത്തിയിട്ടുണ്ട്, പലതിലെയും ആല്‍ക്കലോയ്ഡ്, പോളിയാണ്ടര്‍, ബകായിപോയിഡ് എന്നിവ ഭക്ഷിച്ചാല്‍ ദഹിച്ചിലെങ്കില്‍ മരിക്കാന്‍ വരെ സാധ്യതയുണ്ടെന്ന് ആരോഗ്യശാസ്ത്രം പറയുന്നു. പ്രപഞ്ച സൃഷ്ടാവിന് ഈ ചെടികളില്‍ നിന്ന് ഭക്ഷിച്ചാല്‍ മരിക്കുമെന്ന് അറിയാതിരിക്കുമോ.. - അബദ്ധം - അശാസ്ത്രീയം
വൈദ്യശാസ്ത്ര മേഖലയില്‍ - പ്ലേഗില്‍ നിന്നും, കുഷ്ഠരോഗത്തില്‍ നിന്നും വീട് ശുദ്ധീകരിക്കാനുള്‌ലതായി ഒരു അസാധാരണ രീതി ബൈബിളില്‍ പറയുന്നു.  രണ്ടുപക്ഷികളെ എടുക്കുക, ഒന്നിനെ കൊല്ലുക, മര കഷണമെടുക്കുക, ജീവനുള്ള പക്ഷിയെ ഒഴുകുന്ന വെള്ളത്തില്‍ മുക്കുക. അത് വീട്ടില്‍ തളിക്കുക.  (ലേവ്യര്‍ 14 ല്‍ 49 മുതല്‍ 53 വരെ) - അബദ്ധം - അശാസ്ത്രീയം
ജന്തുശാസ്ത്ര മേഖലയില്‍ - മുയല്‍ അയവിറക്കുന്ന ജീവിയാണ് (ലേവ്യര്‍ 11.6)
സര്‍പ്പം പൊടി തിന്നുന്നു (ഉല്‍പത്തി 3.41), (യെശയ്യ 65.25) ഏത് ജന്തുശാസത്ര ഗ്രന്ഥത്തിലും ഇത്തരത്തിലുള്ള ഒരു വിവരം രേഖപ്പെടുത്തപ്പെട്ടിട്ടില്ല !
നാല് കാലുള്ള പക്ഷികള്‍ മ്ലേച്ചമാണെന്ന് (ലേവ്യര്‍ 11.20) ലോകത്ത് ഇന്നുവരെ ഇത്തരത്തിലുള്ള ഒരു പക്ഷിയെ കണ്ടെത്തിയിട്ടില്ല !
വ്യഭിചാരിണിയെ തിരിച്ചറിയാനുള്ള മാര്‍ഗം - പുരോഹിതന്‍ യാനപാത്രത്തില്‍ വുശുദ്ധ ജലം കൊണ്ടുവരും, തറയില്‍ നിന്നും പൊടി വാരി പാത്രത്തില്‍ ഇടണം., അത് കയ്പ്പ് വെള്ളമായിരിക്കണം. അതില്‍ ശാപവചനങ്ങള്‍ ഉച്ചരിച്ച ശേഷം ആരോപിതയായ സ്ത്രീക്ക് നല്‍കുക. സ്ത്രീ വ്യഭിചരിച്ചിട്ടുണ്ടെങ്കില്‍ അവള്‍ അത് കുടിച്ചാല്‍ ശാപം അവളുടെ ശരീരത്തില്‍ പ്രവേശിക്കും. ഉദരം വീര്‍ക്കുകയും തുട ക്ഷയിക്കുകയുമുണ്ടാകും, ജനങ്ങളുടെ ഇടയില്‍ അവള്‍ ശപിക്കപ്പെട്ടവളായി തീരും. സ്ത്രീ വ്യഭിചരിച്ചിട്ടില്ലെങ്കില്‍ അവള്‍ ശുദ്ധയായിരിക്കുകയും അവള്‍ക്ക് സന്താനമുണ്ടാവുകയും ചെയ്യും.  (സംഖ്യാപുസ്തകം  5 ല്‍ 11 മുതല്‍ 31 വരെ ) ഇത് എത്രമാത്രം പ്രയോജനപ്പെടുത്തുന്ന നീതിന്യായ വ്യവസ്ഥയാണ് ഇന്ന് ക്രൈസ്തവ ലോകത്തുള്ളത് - അബദ്ധം - അശാസ്ത്രീയം
യഥാര്‍ത്ഥ വിശ്വാസിയെ അറിയാനുള്ള മാര്‍ഗം - വിശ്വാസിക്കുന്നവരോട് കൂടെ അടയാളങ്ങള്‍ കാണപ്പെടും. അവര്‍ എന്റെ നാമത്തില്‍ പിശാച്ചുക്കളെ ഒഴിപ്പിക്കും, അവര്‍ അന്യഭാഷ സംസാരിക്കും, സര്‍പ്പങ്ങളെ കയ്യിലെടുക്കും, മരണകരമായത് കുടിച്ചാല്‍ അവര്‍ക്ക്് ദോഷം ഭവിക്കില്ല. അവര്‍ രോഗികളുടെ മേല്‍ കൈവെച്ചാല്‍ രോഗികള്‍ സുഖം പ്രാപിക്കും (മാര്‍ക്കോസ്  16 - 17,18) സത്യവാനെ കണ്ടെത്താനുള്ള ഈ രീതി പക്ഷേ ഇതുവരെ ഒരു വിശ്വാസിയും അവലംബിച്ചിട്ടില്ല എന്നതാണ് പരിഹാസ്യമാകുന്നത് - അബദ്ധം - അശാസ്ത്രീയം
ഗണിതപരമായ വൈരുദ്ധ്യങ്ങള്‍ 
 ആയിരക്കണക്കിന് ഗണിത വൈരുദ്ധ്യങ്ങളാണ് ബൈബിളിലുള്ളത്. ചിലത് മാത്രം
ബാബിലോണിയയില്‍ നിന്ന് ഇസ്രയേല്‍ ജനതയെ നെബുക്കദ് നസര്‍ ബന്ധനത്തില്‍ നിന്നും മോചനം നല്‍കിയ പശ്ചാത്തലത്തില്‍ ആളുകളുടെ പേരും എണ്ണവുമുള്ള പട്ടിക നല്‍കിയിരിക്കുന്നിടത്ത്  (എസ്രാ 2 ല്‍ 1 മുതല്‍ 63 വരെയും  നെഹ്മ്യ 7 ല്‍ 7 മുതല്‍ 65 വരെയുമുള്ള ഭാഗത്ത്)  അറുപതോളം വചനങ്ങളില്‍ പതിനെട്ടിലധികം വൈരുദ്ധ്യങ്ങള്‍ 200 ഗായികാ ഗായകന്മാരുണ്ടായിരുന്നെന്ന് എസ്രാ 2-65 245 ഗായികാ ഗായകന്മാരാണെന്ന് നെഹ്മ്യ 7-67
2 രാജാക്കന്മാര്‍ 24 ല്‍ 8 പറയുന്നു. യോഹേയാക്കീസിന് ഭരണം നടത്തുമ്പോള്‍ 18 വയസ്സായിരുന്നു. അദ്ദേഹം ജറൂസലം 3 മാസം അദ്ദേഹം ഭരിച്ചു.
ദിനവൃത്താന്തം 36.9 ല്‍ യെഹേയാക്കീസിന് 8 വയസ്സായിരുന്നു. അദ്ദേഹം 3 മാസവും 10 ദിവസവും ഭരിച്ചു.
1 രാജാക്കന്മാര്‍ 7.26 ല്‍ പറയുന്നു. സോളമാന്റെ കൊട്ടാരത്തില്‍, അദ്ദേഹത്തിന്റെ കടലില്‍ 2000 ബത്ത് വെള്ളം കൊള്ളും. 2 ദിനവൃത്താന്തം 4.5 ല്‍ പറയുന്നു. 3000 ബത്ത് വെള്ളം കൊള്ളും.
1 രാജാക്കന്മാര്‍ 15.13 ല്‍ പറയുന്നു. ആശായുടെ വാഴ്ചയുടെ 26-ാം വത്സരം ബാശ മരിച്ചു.
2 ദിന വൃത്താന്തം 16.1 ല്‍ പറയുന്നു. ആശായുടെ വാഴ്ചയുടെ 36-ാം വത്സരത്തില്‍ ബാശ യഹൂദ അധീനപ്പെടുത്തി. (തന്റെ മരണത്തിന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം ബാശ എങ്ങിനെ അധിനിവേശം നടത്തി !)
പൂര്‍ത്തീകരിക്കപ്പെടാതെ തെറ്റിപ്പോയ ബൈബിള്‍ പ്രവചനങ്ങള്‍
നെബ്ക്കദനസര്‍ ടൈര്‍ നശിപ്പിക്കുമെന്ന് (എസക്കിയേല്‍ 26 ല്‍ പറയുന്നു.) അലക്‌സാണ്ടറാണ് ടൈര്‍ നശിപ്പിച്ചത്. ദൈവം കയീനോട് പറഞ്ഞു. നീ പുറന്തള്ളപ്പെട്ടിരിക്കുന്നു. നീ അലഞ്ഞ് നടക്കും (ഉല്‍പത്തി 4.12)  അതേ ഉല്‍പത്തിയില്‍ ഏതാനും വചനങ്ങള്‍ക്ക് ശേഷം 17 ല്‍ പറയുന്നു. കയീന്‍ ഒരു നഗരം പണിതു. യെഹോയാക്കീന് ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കാന്‍ കഴിയില്ല (യിരമ്യ 36.30). യോഹാക്കീന്‍ ഭരണം നടത്തിയെന്ന് (2 രാജാക്കന്മാര്‍24.6)
കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവനെ ഇമ്മാനുവേല്‍ എന്ന് വിളിക്കും. (യെശയ്യാ 7.14) ക്രിസത്യാനികള്‍ ഇത് യേശുവിനെ കുറിച്ചാണെന്ന് പറയുന്നു.  എന്നാല്‍ അംല എന്ന പ്രയോഗമാണ് ഇവിടെ ഹിബ്രുവില്‍ കാണാന്‍ സാധിക്കുക. അംല എന്നു പറഞ്ഞാല്‍ കന്യകയെന്നല്ല യുവതിയെന്നാണ് അര്‍ത്ഥം കന്യകക്ക് ഹിബ്രുവില്‍ ബൈതുല എന്നാണ് പറയുക. ഇനി വാദത്തിന് സമ്മതിച്ചാല്‍ പോലും യേശുവിനെ ബൈബിളിലെവിടെയും ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെട്ടിട്ടില്ല.

മുഹമ്മദ് നബി ബൈബിളില്‍


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

മുഹമ്മദ് നബി ബൈബിളില്‍


പൂര്‍വ്വവേദങ്ങളായ തൗറാത്ത് (ബൈബിള്‍ പഴയ നിയമം) ഇന്‍ഞ്ചീല്‍ (ബൈബിള്‍ പുതിയ നിയമം) തുടങ്ങിയ ഗ്രന്ഥങ്ങളില്‍ മുഹമ്മദ് നബിയുടെ നിയോഗത്തെ കുറിച്ചുള്ള വ്യക്തമായ പ്രസ്താവനകളുണ്ടായിരുന്നു. അക്കാലത്ത് മദീനയിലുണ്ടായിരുന്ന ജൂത, കൃസ്ത്യാനികള്‍ അവിടെയുണ്ടായിരുന്ന വേദക്കാരല്ലാത്തവിശ്വാസികളോട് വരാന്‍ പോകുന്ന പ്രവാചകന്റെ അടയാളങ്ങള്‍ പറയാറുണ്ടായിരുന്നു. അദ്ദേഹം വന്നാല്‍ അദ്ദേഹത്തിന്റെ കൂടെ ചേര്‍ന്ന് നിങ്ങളെ പരാജയപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. അങ്ങനെ,  പ്രവാചക ആഗമനത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി പൂര്‍വ്വ വേദക്കാരില്‍ പെട്ട പണ്ഡിതന്മാരും പാതിരിമാരും സന്യാസിമാരും ആ പ്രതീക്ഷിക്കപ്പെടുന്ന ദൈവദൂതനെ പറ്റി സംസാരിക്കാന്‍ തുടങ്ങി. പ്രസ്തുത പ്രവാചകന്റെ ആഗമനത്തിനുള്ള കാലഗണനവും, സാഹചര്യ ഗണനവും പൂര്‍വ്വ വേദം പ്രകാരം അവര്‍ നടത്തുകയുണ്ടായി.   പക്ഷേ, അദ്ദേഹത്തിന്റെ ആഗമനം വേദക്കാരി (ഇസ്രാഈല്‍ സന്തതികളില്‍)ലല്ല എന്ന് കണ്ടപ്പോള്‍ അവരില്‍ ചിലര്‍ക്ക് അത് സഹിച്ചില്ല. അബ്രഹാമിന്റെ (ഇബ്രാഹീം നബി അ.) പുത്രന്‍ യെശ്മയേല്‍ (ഇസ്മാഈല്‍ അ.) സന്തതികളായ അറബികളില്‍ നിന്നാണ് ആ പ്രവാചകന്‍ ഉദയം കൊണ്ടത് എന്ന കാര്യം വേദക്കാര്‍ക്ക് എങ്ങനെ സഹിക്കാനാകും. കാരണം അവര്‍ വീരവാദം മുഴക്കിയിരുന്നതും പ്രതീക്ഷിത പ്രവാചകന്റെ പിന്തുണയോടെ പരാജയപ്പെടുത്തും എന്ന് പറഞ്ഞിരുന്നതും ആ ബഹുദൈവവിശ്വാസികളായ ആ അറബികളോടായിരുന്നു. അവര്‍ തങ്ങളുടെ അയല്‍വാസികളായ ജൂതന്മാരില്‍ നിന്ന് മനസ്സിലാക്കിയ അടയാളങ്ങളും ലക്ഷണങ്ങളും കണ്ടപ്പോള്‍ ഈ ജൂതന്മാരേക്കാള്‍ മുമ്പ് അവര്‍ വിശ്വസിച്ചു.  എന്നിട്ട് അവര്‍ വേദക്കാരോട് പറഞ്ഞു. ദൈവമാണേ സത്യം. ജൂതന്മാര്‍ ഏത് നബിയുടെ കൂടി ഞങ്ങളെ തോല്‍പിക്കുമെന്ന് പറയുന്നുവോ ആ നബി തന്നെയാണിദ്ദേഹം. അതിനാല്‍ അവരെക്കാള്‍ മുമ്പ് നമ്മള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുക. നമ്മേക്കാള്‍ നേരത്തെ വിശ്വസിക്കാന്‍ അവര്‍ക്ക് അവസരം നല്‍കരുത്. ഇക്കാരണങ്ങളെല്ലാം അഹന്ത വെച്ച് നടന്നരിന്ന മിക്ക വേദക്കാര്‍ക്കും നിരാശ നല്‍കി. ചില ജൂത കൃസ്തീയ പുരോഹിതര്‍ പ്രവാചകാഗമനത്തെ കുറിച്ചുള്ള വേദ വചനങ്ങള്‍ ഒഴിവാക്കി അവരുടെ നാണക്കേടിന് ശമനം കണ്ടത്താന്‍ ശ്രമം നടത്തി. എന്നിട്ടും നിലവിലുള്ള മാറ്റി തിരുത്തലുകള്‍ക്ക് വിധേയമായ ബൈബിളില്‍ ഉള്ള പ്രവാചക നിയോഗത്തെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ അവശേഷിക്കുന്നു.

16.7  എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും.
16.8  അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
16.9  അവര്‍ എന്നില്‍ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും
16.10  ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകയും നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു
16.11  നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായ വിധിയെക്കുറിച്ചും തന്നേ.
16.12  ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല.
16.13  സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചുതരികയും ചെയ്യും.
16.14  അവന്‍ എനിക്കുള്ളതില്‍നിന്നു എടുത്തു നിങ്ങള്‍ക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും  (യോഹന്നാന്‍)

യേശുവിന്റെ ദൗത്യകാലം കഴിഞ്ഞാലാണ് വാഗ്ദത്ത പ്രവാചകന്റെ ആഗമനമെന്നും ദൈവിക ദൗത്യം പൂര്‍ണ്ണമായിട്ടില്ലായെന്നും സാമൂഹികവും ബൗദ്ധികവുമായ ഉന്നതിയിലല്ലാത്ത തന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ (മുഹമ്മദ് സ.) സുവിശേഷമായ വിശുദ്ധ ക്വുര്‍ആന്‍ ഗ്രഹിക്കാനും ബൗദ്ധിക വിശകലനം നടത്തുവാനും    പ്രയാസമാണെന്നുമുള്ള പരാമര്‍ശങ്ങള്‍ പരോക്ഷമായും പ്രത്യക്ഷമായും യേശു പ്രസ്തുത പ്രവചനത്തിലൂടെ നല്‍കുന്നുണ്ട്.

ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്നു നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും. (യോഹന്നാന് 15.26)


യിസ്രായീല് മക്കള്ക്കു നല്കുന്ന ഒരുപദേശത്തില് ഇങ്ങനെ കാണാം.

18.18   നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും.
18.19  അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വചനങ്ങള്‍യാതൊരുത്തെനങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോടു ഞാന്‍ ചോദിക്കും.
18.20  എന്നാല്‍ ഒരു പ്രവാചകന്‍ ഞാന്‍ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കയോ ചെയ്താല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണം. (ആവര്ത്തനപുസ്തകം.)

പ്രസ്തുത ഭാഗത്തില് കാണുന്ന അവരുടെ സഹോദരങ്ങള് എന്നതിന്റെ ആശയങ്ങള് ഇതേ ആവര്ത്തന പുസ്തകത്തില് നിന്ന് തന്നെ നമുക്ക് കാണാം സാധിക്കും.

2.6 നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാല്‍സേയീരില്‍ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരില്‍കൂടി നിങ്ങള്‍ കടപ്പാന്‍ പോകുന്നു. അവര്‍ നിങ്ങളെ പേടിക്കും; ആകയാല്‍ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം.
2.5  നിങ്ങള്‍ അവരോടു പടയെടുക്കരുതുഅവരുടെ ദേശത്തു ഞാന്‍ നിങ്ങള്‍ക്കു ഒരു കാല്‍ വെപ്പാന്‍ പോലും ഇടം തരികയില്ല; സേയീര്‍പര്‍വ്വതം ഞാന്‍ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു.



ആദ്യ കാല പതിപ്പായ ശ്ലോമോന്റെ ഉത്തമഗീതത്തില്   മുഹമ്മദ് നബിയുടെ പേര് അതുപോലെ പരാമര്ശിക്കപ്പെട്ടിരിക്കുന്നു. എന്നാല് ഇംഗ്ളീഷിലേക്ക് വിവര്ത്തനം ചെയ്യപ്പെട്ടതോടെ നാമത്തിന് പകരം അതിന്റെ പദാനുപദ അര്ത്ഥം "altogether lovely"  നല്കുകയായിരുന്നു. താഴെ നല്കിയിരിക്കുന്ന ആ ഭാഗത്തില് നമുക്ക് അവ ഗ്രഹിക്കാം.



'അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവന്‍ സര്‍വ്വാംഗസുന്ദരന്‍ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയന്‍ ; ഇവനത്രേ എന്റെ സ്നേഹിതന്‍. (5.16)

യെശയ്യായില് അന്ത്യപ്രവാചകന്റെ ചില  പ്രത്യേകതകളെ  വര്‍ണ്ണിക്കുന്നത് കാണാം.


42.1  ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍ ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതന്‍ ; ഞാന്‍ എന്റെ ആത്മാവിനെ അവന്റെ മേല്‍ വെച്ചിരിക്കുന്നു; അവന്‍ ജാതികളോടു ന്യായം പ്രസ്താവിക്കും.
42.2  അവന്‍ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയില്‍ തന്റെ ശബ്ദം കേള്‍പ്പിക്കയുമില്ല.
42.3  ചതഞ്ഞ ഔട അവന്‍ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവന്‍ സത്യത്തോടെ ന്യായം പ്രസ്താവിക്കും.

42.4  ഭൂമിയില്‍ ന്യായം സ്ഥാപിക്കുംവരെ അവര്‍ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകള്‍ കാത്തിരിക്കുന്നു.     (യെശായ്യാ)


അറേബ്യന്‍ ഉപദീപില്‍ ഉയിര്‍ കൊണ്ട ആ ശബ്ദം 20 നേതാക്കളടങ്ങുന്ന അറുപതിനായിരത്തോളം വരുന്ന ശത്രുക്കളുടെ മനസ്സും മനോവീര്യവും കീഴടക്കി. സത്യനിഷേധത്തിനും അനീതിക്കെരെയുള്ള ധര്‍മ്മ സമരത്തില്‍ മുന്നില്‍ നിന്ന് പടനയിച്ചു. ദീപാരാധനയും ബിംബാരാധനയും വിലക്കി. ആരാധനാ ഘട്ടത്തിലോ സങ്കടഘട്ടത്തിലോ നിലവിളിക്കുന്നത് വിലക്കി. അവസാനം തന്നെ ആട്ടിയോടിച്ച മക്കയിലേക്ക് വിജയശ്രീലാളിതനായി അദ്ദേഹമെത്തി. കറുത്തവനും വെളുത്തവനും അറബിയും അനറബിയും സ്തീയും പുരുഷനുമെല്ലാം ദൈവസമീപം ഒരേ സ്ഥാനമാണുള്ളത്. അവന്റെ ഭക്തികൊണ്ടല്ലാതെ ദൈവം അവന് പ്രത്യേക പരിഗണന നല്കുകയില്ല. എന്ന മഹത്തായ വിളംബരവും അവിടുന്ന് നടത്തി. ഭൂമിയില് ന്യായം സ്ഥാപിക്കുന്നതിന് വേണ്ടി അദ്ദേഹം തന്റെ പതിനായിരക്കണക്കിന് വരുന്ന അനുയായികളെ സാക്ഷി നിര്‍ത്തി ദൈവത്തോട് പ്രാര്‍ത്ഥിച്ചു.. അല്ലാഹുമ്മ ശ്ഹദ്.   ഗോത്രവും രാഷ്ട്രവും ഭാഷയും വര്ണ്ണവും അധികാരവുമെല്ലാം ഒരു കുടക്കീഴില് നിറുത്തി ഹജ്ജെന്ന മഹാസംഗമത്തിന് ഇന്നും ലോകം സാക്ഷിയാകുന്നു.


 തുടര്‍ന്നു യെശായ്യാ സൂചിപ്പിക്കുന്നു.


42.9  പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാന്‍ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കുന്നു.

42.10  സമുദ്രത്തില്‍ സഞ്ചരിക്കുന്നവരും അതില്‍ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവേക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്നു അവന്നു സ്തുതിയും പാടുവിന്‍ .

42.11  മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാര്‍ പാര്‍ക്കുംന്ന ഗ്രാമങ്ങളും ശബ്ദം ഉയര്‍ത്തട്ടെ; ശൈലനിവാസികള്‍ ഘോഷിച്ചുല്ലസിക്കയും മലമുകളില്‍ നിന്നു ആര്‍ക്കുംകയും ചെയ്യട്ടെ.

42.12  അവര്‍ യഹോവേക്കു മഹത്വം കൊടുത്തു അവന്റെ സ്തുതിയെ ദ്വീപുകളില്‍ പ്രസ്താവിക്കട്ടെ.

42.13  യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷണതയെ ജ്വലിപ്പിക്കും; അവന്‍ ആര്‍ത്തുവിളിക്കും; അവന്‍ ഉച്ചത്തില്‍ ആര്‍ക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവര്‍ത്തിക്കും.

 പ്രാര്‍ത്ഥനാ സമയത്തിന് മുന്നറിയിപ്പായി ബാങ്കൊലി മുഴങ്ങുന്നു. അത് ഭൂമിയിലാകമാനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. (ലോകത്തിലെ വ്യത്യസ്ത കോണുകളില് ബാങ്കൊലി മുഴങ്ങുമ്പോള് , 24 മണിക്കൂറും ആ ദൈവകീര്‍ത്തനം ഭൂമിയിലുടനീളം നിലകൊള്ളുന്നു.) - അല്ലാഹുവാണ് വലിയവന്, അവനല്ലാതെ ഒരാരാധ്യനുമില്ലെന്ന് ഞാന് സാക്ഷ്യം വഹിക്കുന്നു... എന്നാരംഭിക്കുന്ന ആ മഹത്തായ സ്തുതി കീര്‍ത്തനം - പ്രസ്തുത പ്രയോഗത്തില് മരുഭൂമിയെ പ്രത്യേകം പരമാര്‍ശിക്കുന്നത് വളരെയധികം ആശ്ചര്യമുളവാക്കുന്നു.


ഇത് യേശു (ഈസാ അ.) ന് ശേഷം വരുന്ന ഒരു പ്രവാചകനെ കുറിച്ചുള്ള സുവിശേഷമാണ്. ഭാവിയിലുണ്ടാകുന്ന കാര്യങ്ങളെ കുറിച്ച് സംസാരിച്ച ഒരു ദൈവദൂതന്‍ അതിന് ശേഷം മുഹമ്മദ് നബി (സ) അല്ലാതെ ഭൂലോകത്തുണ്ടായിട്ടില്ല. ബൈബിളില്‍ ഇനിയും ബാക്കി നില്‍ക്കുന്ന മുഹമ്മദ്  നബി (സ) യെ കുറിച്ചുള്ള സവിശേഷത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ നല്‍കിയത്.

ഇസ്ലാമിലേക്ക് ക്രസ്തു മതത്തിൽ നിന്ന്


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


തനിക്ക് ക്രിസ്തുമതത്തില്‍ കിട്ടാത്ത സമാധാനം ലഭിച്ചത് ഇസ്‌ലാമില്‍നിന്ന്


(ക്രിസ്ത്യന്‍ പാതിരി കുടുംബ പാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന് ഒടുവില്‍ സത്യമാര്‍ഗം തിരിച്ചറിഞ്ഞ് ഇസ്‌ലാമിലേക്ക് കടന്നുവന്ന ഏപ്രില്‍ ഫുള്ളര്‍ എന്ന അമേരിക്കന്‍ വനിതയുടെ ജീവിതത്തിന്റെ അടയാളപ്പെടുത്തലുകള്‍)

ഫേസ്ബുക്കില്‍ അവര്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നുവെന്ന് കുറിച്ചപ്പോള്‍ അവരുടെ പ്രധാന സുഹൃത്തുക്കള്‍ അവള്‍ക്കെതിരെ ഉറഞ്ഞു തുള്ളി. ഞാന്‍ നിന്റെ ശത്രുവാണ്, നീ ഇത്തരമൊരു ദൈവത്തെ തെരെഞ്ഞെടുത്തതില്‍ എനിക്ക് ലജ്ജ തോന്നുന്നു. പ്രവാചകന്റെ പ്രബോധനം തന്നെ തെറ്റാണ് എന്നൊക്കെയായിരുന്നു ഒരു കുറിപ്പ്. എന്നാല്‍, കൂട്ടത്തില്‍ ബാല്യകാല സുഹൃത്തുക്കള്‍ അഭിനന്ദങ്ങള്‍ അറിയിക്കാതെയും ഇരുന്നില്ല.

ഒരുപാട് സുഹൃത്തുക്കള്‍ നീ നരകത്തിലേക്കുള്ള വഴിയാണ് തെരെഞ്ഞെടുത്തത് എന്ന് പറഞ്ഞു, തീരുമാനം നിന്റേതാണ്, അത് നിനക്ക് മധുരമാവട്ടെ എന്ന് പ്രത്യാശിക്കുന്നു. എന്ന് തുടങ്ങുന്ന കുറിപ്പുകളും എത്തിയിരുന്നു.

ഫുള്ളറുടെ അമ്മാവന്‍ തന്നെ ബാപ്പിസ്റ്റ് ചര്‍ച്ചിലെ പാതിരിയായിരുന്നു. ഏകദേശം 1500 പേര്‍ താമസിക്കുന്ന നാട്, അവരുടെ കുടുംബം ക്രിസ്ത്യന്‍ പാരമ്പര്യമായിരുന്നു. എങ്കിലും ഫുള്ളര്‍ ഇസ്‌ലാമിനെ പൂര്‍ണമായും പുണര്‍ന്നിരുന്നു. അവള്‍ക്ക് മതത്തെ കുറിച്ച് ബോധ്യപ്പെട്ടിരുന്നു.
‘എന്തോ ഒന്നിലായി എന്റെ വിശ്വാസം വളര്‍ന്നു, അങ്ങനെ ഒരു ദൈവത്തെ ഞാന്‍ മനസ്സിലാക്കി. എനിക്ക് ആവശ്യമുള്ളതിനെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ബാപിസ്റ്റ് എന്റെ മാര്‍ഗമല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.’ തന്റെ മതം മാറ്റത്തെക്കുറിച്ച് ഫുള്ളര്‍ ഇങ്ങനെ പറയുന്നു.

പഠനത്തിനിടെ രണ്ടാം സെമസ്റ്ററില്‍ ഫുള്ളര്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ പരിചയപ്പെട്ടു. ആചാരമനുഷ്ഠിക്കുന്ന, ആരാധാനാകര്‍മ്മങ്ങള്‍ അറിയുന്ന മുസ്‌ലിം സുഹൃത്ത്. അവരുമായി കൂടുതല്‍ സൗഹൃദ ബന്ധം സ്ഥാപിക്കുകയും ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ പഠിക്കാന്‍ തുടങ്ങുകയും ചെയ്തു.
ഞാന്‍ ആ സുഹൃത്തിനോട് സംസാരിക്കുംതോറും എനിക്ക് കൂടുതല്‍ പറഞ്ഞു തന്നു. ഇസ്‌ലാമില്‍ ബുദ്ധി ഉപയോഗിക്കുമ്പോള്‍ ക്രിസ്തു മതത്തില്‍ അന്ധ വിശ്വാസത്തെയാണ് സ്വാഗതം ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലായി. ക്രിസ്ത്യന്‍ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട എന്റെ സംശയങ്ങള്‍ക്ക് എവിടെയും ഉത്തരം ലഭിച്ചില്ല. പക്ഷെ ഇസ്‌ലാമില്‍ എന്റെ സംശയങ്ങളെ സ്വാഗതം ചെയ്യുകയും അവക്കൊക്കെ എനിക്ക് പൂര്‍ണമായ ഉത്തരം ലഭിക്കുകയയും ചെയ്തു. ഫുള്ളറുടെ വാക്കുകള്‍ അവര്‍ എത്രമാത്രം ഇസ്‌ലാമിനെ ആത്മാര്‍ത്ഥമായി മനസ്സിലാക്കിയെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഏകദേശം 7 മില്യണ്‍ മുസ്‌ലിംകളാണ് അമേരിക്കയിലുള്ളത്. അമേരിക്കയിലെ വിദേശ നയ ടീം വ്യക്തമാക്കുന്നത് പ്രകാരം ലോകത്ത് ഏറ്റവും വേഗതയിലും വലിപ്പത്തിലും ലോകത്തെ രണ്ടാമത്തെ മതമാണ് ഇസ്‌ലാം. യു.എസ് സ്‌റ്റേറ്റായ മിസ്സിസ്സിപ്പിയില്‍ ഏകദേശം 4000 മുസ്‌ലിംകള്‍ വസിക്കുന്നുണ്ടെന്ന് മതകീയ സംഘടന ആര്‍ക്കീവ്‌സിന്റെ റെക്കോര്‍ഡുകള്‍ പറയുന്നു.

ഫുള്ളര്‍ക്ക് തന്റെ പരിവര്‍ത്തനം ഒരുപാട് സങ്കര അഭിപ്രായങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ കൂടുതലും മൂര്‍ച്ചയേറിയ പ്രതികരണങ്ങളും തിരിച്ചടികളുമാണ് ഫേസ്ബുക്കില്‍ അവര്‍ക്ക് നേരിടേണ്ടി വന്നത്. അവരുടെ കേളേജ് സുഹൃത്തുക്കള്‍ തന്നെ ഇസ്‌ലാം ആശ്ലേഷണത്തെ പാപമായിട്ടാണ് കണ്ടത്, പഴയ തലമുറയും ഇതിനെ പ്രശ്‌നമാക്കാതിരുന്നില്ല. എങ്കിലും തെരഞ്ഞെടുത്ത മാര്‍ഗത്തിന്റെ സത്യം തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുകയായിരുന്നു അദ്ദേഹം.

ഫുള്ളറുടെ മുന്‍ ചര്‍ച്ച് അംഗം അവരുടെ വാളില്‍ കുറിച്ചത് ഇങ്ങനെ തുടങ്ങുന്നു..

എന്റെ ആരാധനയെ പൂര്‍ണമായും ചര്‍ച്ചിന് സമര്‍പ്പിച്ചിരിക്കുകയാണ്, കൗമാരക്കാരിയായ സുഹൃത്തിന്റെ ഹൃദയത്തെ ഓര്‍ത്ത് ഞാന്‍ അതീവ ദുഖിതയാണ്. ക്രിസ്ത്യാനിയായതില്‍ ലജ്ജിക്കേണ്ട, എല്ലാ കൗമാരക്കാര്‍ക്കും നിന്റെ വിശ്വാസം പ്രോത്സാഹനമായേക്കാം, യുവ ആത്മാക്കള്‍ക്ക് നീ ഒരു തടസ്സമാവരുത്.

സ്‌കൂളിലെ ഫുള്ളറുടെ സുഹൃത്തുക്കള്‍ പലരും അവര്‍ക്ക് അഭിനന്ദനം അറിയിച്ചു. അവരുടെ പിതാമഹന് അവരുടെ ആശ്ലേഷണം സ്വീകരിച്ചില്ല. മാതാവ് ഫുള്ളറുടെ ഹൃദയത്തെ തന്റെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു. തന്റെ വിശ്വാസമനുസരിച്ച് വിദ്യ അഭ്യസിക്കാനുള്ള സ്വാതന്ത്ര്യം നല്‍കി. എന്റെ വഴികളെ തിരിച്ചറിഞ്ഞ് എനിക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയത് അമ്മയാണെന്നും ഫുള്ളര്‍ വ്യക്തമാക്കി.

ഫുള്ളറുടെ സുഹൃത്തുക്കള്‍ ഇനിയും നഷ്ടപ്പെട്ടേക്കാം, അവര്‍ ഇപ്പോള്‍ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനില്‍ അംഗമാണ്. സംഘടനയിലെ അംഗങ്ങള്‍ യു.ജി (അണ്ടര്‍ ഗ്വാജ്വേറ്റ് )യിലെയും പിജി (പോസ്റ്റ് ഗ്വാജ്വേറ്റ്) യിലെയും കോളേജ് വിദ്യാര്‍ത്ഥികളാണ്. സംഘടന ഫുള്ളറിന് താമസിക്കാനും സ്വന്തമായി ഒരു വീട് വരെ വാഗ്ദാനം നല്‍കി്. സംഘടനയിലെ സ്ത്രീ-കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഡയറക്ടര്‍ കൂടിയാണ് ഫുള്ളറിപ്പോള്‍.

അവസാനമായി ഏപ്രില്‍ ഫുള്ളറുടെ ആത്മകഥനം ഇങ്ങനെ കുറിക്കുന്നു:
തനിക്ക് ക്രിസ്തു മതത്തില്‍ കിട്ടാത്ത സമാധാനം അവസാനം ലഭിച്ചത് ഇസ്‌ലാമില്‍ നിന്നാണ്. ഞാന്‍ എന്താണ് വിശ്വസിക്കുന്നതെന്നും ഞാന്‍ ആരാണെന്നും എന്റെ ജീവിതം എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നുവെന്നും എനിക്കറിയാം, ആദ്യ സമയം ഞാന്‍ ചെയ്യുന്നതൊക്കെ എനിക്ക് അപരിചിതമായി തോന്നിയിരുന്നു. പലരും വെറുപ്പോടെ സമീപിക്കുകയും വീക്ഷിക്കുകയും ചെയ്യുന്ന ഇസ്‌ലാമില്‍ എനിക്ക് ഇപ്പോള്‍ സമാധാനം കണ്ടെത്താനാവുന്നു .

കടപ്പാട്. എബൗട്ട് ഇസ്‌ലാം.നെറ്റ്

ഇസ്‍ലാമിക ഭരണത്തിലെ ജിസ്‍യ

ഇസ്‍ലാമിക ഭരണത്തിലെ ജിസ്‍യ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

ഇസ്‌ലാമിന്റെ വിമര്‍ശകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് ജിസ്‌യ സമ്പ്രദായം. അത് ഇസ്‍ലാമിക രാഷ്ട്രങ്ങളിലെ ന്യൂനപക്ഷങ്ങളോട് ചെയ്യുന്ന അനീതിയും വിവേചനവുമാണെന്ന് ഇക്കൂട്ടര്‍ ആക്ഷേപിക്കുന്നു. ഇസ്‌ലാമിക ഭരണകൂടത്തിന് കീഴില്‍ താമസിക്കുന്ന അമുസ്‌ലിംകളുടെ മേല്‍ പ്രത്യേകം നടപ്പലാക്കിയ ഈ നികുതിയുടെ പശ്ചാത്തലം മനസ്സിലാക്കാതെയാണ് ഇക്കൂട്ടര്‍ ഇസ്‌ലാമിനെതിരെ ഒളിയമ്പ് എയ്യുന്നത്.പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് അമുസ്‍ലിംകളുടെ മേല്‍ ഇസ്‍ലാമിക ഭരണകൂടം ജിസ്‌യ ചുമത്തുന്നത്.
1- ഇസ്‌ലാം മുസ്‌ലിംകളുടെ മേല്‍ സകാത്ത് ചുമത്തുന്നു.വര്‍ഷത്തിലൊരിക്കല്‍ തന്റെ കാര്‍ഷിക വരുമാനത്തില്‍ നിന്ന് 10 ശതമാനവും മറ്റു വരുമാനത്തില്‍ നിന്ന് 2 1/2 ശതമാനവും സമ്പത്തുള്ള ഓരോ മുസ്‌ലിമിന്നും സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്.സകാത്ത് മതപരമായ ആരാധനയായത് കൊണ്ട് തന്നെ അമുസ്‌ലിംകളുടെ മേല്‍ ചുമത്താന്‍ ഇസ്‌ലാമിന്ന് നിര്‍വാഹമില്ല. കാരണം അതവരുടെ മത സ്വാതന്ത്ര്യം ഹനിക്കലാകും. അതിനാല്‍ സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്ന് വേണ്ടി മുസ്‌ലിംകളുടെ മേല്‍ സകാത്ത് ചമത്തുന്നത് പോലെ അമുസ്‌ലിംകളുടെ മേല്‍ ജിസ്‌യ ചുമത്തുന്നുവെന്ന് മാത്രം. അതിന് പുറമെ ഒട്ടനവധി ഇളവുകളും ജിസ്‌യ സമ്പ്രദായത്തില്‍ ഇസ്‌ലാം നല്‍കുന്നുണ്ട്. സമ്പത്തുള്ള മുസ്‌ലിംകളെല്ലാം സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. സ്ത്രീകള്‍,കുട്ടികള്‍, വൃദ്ധന്‍മാര്‍, രോഗികള്‍ തുടങ്ങി ആരും തന്നെ അതില്‍ നിന്ന് ഒഴിവല്ല. എന്നാല്‍ ജിസ്‌യയില്‍ നിന്ന് സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധന്‍മാര്‍, മാറാരോഗികള്‍, മത പുരോഹിതന്‍മാര്‍ തുടങ്ങിയവര്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു.
ഒരിക്കല്‍ ഉമര്‍(റ) മദീനാ തെരുവിലൂടെ നടകക്കുമ്പോള്‍ ഒരു അന്ധനായ വൃദ്ധനെ കാണാനിടയായി. ഉമര്‍ ചോദിച്ചു. നിങ്ങളാരാണ്? അദ്ധേഹംപറഞ്ഞു, ”ഞാന്‍ ജൂത മതക്കാരനാണ്”. ഉമര്‍ വീണ്ടും ചോദിച്ചു, ”നിങ്ങള്‍ക്ക് ഈ ദുരവസ്ഥ എങ്ങനെ വന്നു? ജൂതന്‍ പറഞ്ഞു, ”ജിസ്‌യ അടച്ചത് കൊണ്ട്”. ഇത് കേട്ട ഉടനെ തന്നെ ഉമര്‍(റ) തന്റെ സ്വന്തം സമ്പാദ്യത്തില്‍ നിന്ന് ഒരു സംഖ്യ കൊടുക്കുകയും ഇദ്ധേഹത്തില്‍ നിന്ന് ഇനി മുതല്‍ ജിസ്‌യ പിരിക്കരുതെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.അമുസ്‌ലിംകള്‍ ജിസ്‌യക്ക് പകരം സകാത്ത് നല്‍കാന്‍ തയ്യാറായാല്‍ അവരെ ജിസ്‌യയില്‍ നിന്ന് ഒഴിവാക്കണമെന്നത് ന്യായമാണെന്ന് പറയാമായിരുന്നു.
സര്‍ തോമസ് അര്‍നോള്‍ഡ് തന്റെ വിഖ്യാത ഗ്രന്ഥമായ ദി പ്രീച്ചിംഗ് ഓഫ് ഇസ്‌ലാമില്‍ രേഖപ്പടുത്തുന്നു, തഗ്‌ലിബ് ഗോത്രം ഇസ്‌ലാമിന് കീഴില്‍ വന്നപ്പോള്‍ ജിസ്‌യക്ക് പകരം സകാത്ത് നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ സകാത്തായി അവര്‍ക്ക് അടക്കേണ്ടിയിരുന്നത് ജിസ്‌യയുടെ ഇരട്ടി പണമായിരുന്നു.
2-ഇസ്‌ലാമിക ഭരണകൂടത്തിന് കീഴില്‍ പട്ടാള സേവനം ഓരോ മുസ്‌ലിമിന്നും നിര്‍ബന്ധമാണ്. എന്നാല്‍ അമുസ്‌ലിംകളുടെ മേല്‍ പട്ടാള സേവനം നിര്‍ബന്ധമില്ല. മുസ്‌ലിംകളെ സംരക്ഷിക്കുന്നത് പോലെ അമുസ്‌ലിംകളെയും ഇസ്‌ലാമിക ഭരണകൂടം സംരക്ഷിക്ഷിക്കേണ്ടി വരുന്നു. യഥാര്‍ത്ഥത്തില്‍ ഈ സംരക്ഷണത്തിന് പകരമായിട്ട് കൂടിയാണ് ഇസ്‌ലാം അമുസ്‌ലിംകളുടെ മേല്‍ ജിസ്‌യ ചുമത്തുന്നത്. സംരക്ഷണത്തില്‍ പാളിച്ചകളുണ്ടായാല്‍ ജിസ്‌യ തിരിച്ച് നല്‍കുകയും പട്ടാള സേവനത്തിന് സ്വയം തയ്യാറായാല്‍ അവര്‍ക്ക് ജിസ്‌യ് ഒഴിവാക്കുകയും ചെയ്യുന്നത് ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നുണ്ട്.
വിശ്വവിഖ്യാത പടനായകനും ഖുദ്‌സ് വിമോചകനുമായ സലാഹുദ്ധീന്‍ അയ്യൂബി കുരിശ് യുദ്ധ സമയത്ത് സിറിയയില്‍ നിന്ന് പിന്‍മാറിയപ്പോള്‍ ആ നാട്ടുകാര്‍ അടച്ച ജിസ്‌യ തിരിച്ച് നല്‍കിയതും .അതുപോലെ അന്താക്കിയ പരിസരത്തുള്ള ജുര്‍ജിയ ഗോത്രക്കാര്‍ പട്ടാള സേവനത്തിന് സ്വയം തയ്യാറായപ്പോള്‍ അവരെ ജിസ്‌യയില്‍ നിന്ന് ഒഴിവാക്കിയതും ഈ യാഥാര്‍ഥ്യത്തിന്ന് പിന്‍ബലമേകുന്നുണ്ട്.
ചുരുക്കത്തില്‍, അമുസ്‍ലിംകളെ രണ്ടാം പൗരന്മാരായി കാണുന്ന ഒരു സമ്പ്രദായമല്ല ജിസ്‌യ. മറിച്ച് പട്ടാള സേവനത്തില്‍ നിന്ന് ഒഴിവാക്കുന്നതോടൊപ്പം ശാരീരികവും സാമ്പത്തികവുമായ സുരക്ഷിതത്വത്തിന് പകരമാണത്. അതിന് പുറമെ, ഇസ്‍ലാമിക രാഷ്ട്രത്തിലെ മുസ്‍ലിം പൗരന്മാര്‍ പട്ടാള സേവനത്തിന് പുറമെ സകാത്ത് നല്‍കാനും ബാധ്യസ്ഥരാണ്. ഇങ്ങനെ നോക്കുമ്പോള്‍ ജിസയ സമ്പ്രദായം മുസ്ലിം ഭരണത്തിന് കീഴില്‍ അമുസ്‍ലിംകള്‍ക്ക് ഇളവ് തന്നെയാണെന്ന് സുതരാം വ്യക്തമാണ്.
.

ഇസ്ലാം:വേദഗ്രന്ഥങ്ങളിലെ ഏകദൈവ വിശ്വാസം


വേദഗ്രന്ഥങ്ങളിലെ ഏകദൈവ വിശ്വാസം
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി
ഹൈന്ദവ ഗ്രന്ഥങ്ങളില്‍ ഏകദൈവ
വിശ്വാസത്തെക്കുറിച്ച് നിരവധി പരാമര്‍ശമുണ്ട്. ഏകത്വത്തിന്റെ പ്രചാരകരായിരുന്ന പ്രവാചകന്‍മാരുടെ കാലാന്തരം അനുയായികള്‍ പ്രവാചകന്‍മാരില്‍ ദിവ്യത്വമാരോപിക്കുകയും അവരുടെ അദ്ധ്യാപനങ്ങളില്‍ കൈക്കടത്തലുകള്‍ നടത്തപ്പെടുകയും ചെയ്തു. എങ്കിലും ഏകത്വത്തിന്റെ പ്രതിഫലനങ്ങള്‍ വേദഗ്രന്ഥങ്ങളുടെ വരികള്‍ക്കിടയില്‍ ദൃശ്യമാകും. ഇവകള്‍ അടിസ്ഥാനപരമായി തൗഹീദിന്റെ വാക്താക്കളായ പ്രവാചകന്‍മാരുടെ അദ്ധ്യാപനങ്ങള്‍ വികലമാക്കപ്പെട്ടതാണെന്ന പഠനത്തിന് പിന്തുണ നല്‍കുന്നുണ്ട്. ആര്യാധിനിവേശാനന്തരമാണ് ബഹുദൈവ വിശ്വാസം കടന്നുകൂടിയത് എന്ന് സുവ്യക്തമാക്കുന്നതാണ് തെളിവുകളത്രയും.

ദൈവത്തെ ഹിരണ്യഗര്‍ഭന്‍, വിശ്വകര്‍മ്മാവ്, പ്രജാപതി തുടങ്ങിയ പേരുകളിലെല്ലാം സംബോധന ചെയ്യുന്നതായി കാണാം. വേദസംഹിതകളില്‍ ഏകത്വം പ്രതിപാദിക്കുന്ന നിരവധി സൂക്തങ്ങളില്‍നിന്ന് ചിലതു മാത്രം വിവരിക്കുന്നു:

നാസദാസീന്നോ സദാസീത്തദാനീ
ന്നാസീദ്ര ജോനോ വ്യോമാ പയോരത്
കീമാ വരീവഃ കുഹ കസ്യ ശര്‍മന്നംഭഃ
കീമാസീദ് ഗഹനം ഗംഭീരം
നമൃത്യു രാസീദമൃതം ന തര്‍ഹി
നരാത്ര്യാ അഹ്‌ന ആസിത് പ്രകേതഃ
ആനീ ദ വാതം സ്വധയാതദേകം
തസ് മാദ്ധ്യാന്യന്ന പരഃകിംചനാസ(ഋഗ്വേദം 10:129:1,2)

(അപ്പോള്‍ അസത്തും സത്തും ഇല്ലായിരുന്നു. വായു മണ്ഡലവും അതിനുമുകളില്‍ ആകാശവുമില്ല. എന്തൊന്നാണത്? എവിടെയാണത് മൂടിക്കിടന്നത്?     ഏതൊന്നാണതിന് രക്ഷ നല്‍കിയത്? അവിടെ ഗഹനവും അഗാധവുമായ ജലപ്പരപ്പുണ്ടായിരുന്നുവോ? മൃത്യുവുണ്ടായിരുന്നില്ല. അമരത്വമുണ്ടായിരുന്നില്ല. രാപ്പകലുകളുടെ ചിഹ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഏകമായ അത് സ്വന്തം ആന്തരിക ശക്തികൊണ്ട് വായുവില്ലാതെ ശ്വാസമയച്ചു.)

കോ അദ്ധാ വേദക ഇഹപ്രമോചത്
കൂത ആജാ കുത ഇയം വിസൃഷ്ടി:
അര്‍വാഗ്‌ദേവാ അസ്യ വിസര്‍ജനേ
നാഥാ കോവേദ യത ആബഭൂവ
ഇയം വിസൃഷ്ടിര്യത ആബഭൂവ
യദി വാദധേ യദിവാന
യോ അസ്യാധ്യക്ഷഃ പരമേവ്യോമ
ന്‍ത് സോ അംഗവേദ യദി വാന വേദ(ഋഗ്വേദം 10:129:6,7)

(മൂലകാരണമേതെന്നും സൃഷ്ടിയുടെ ഉറവിടമെന്തെന്നും ആര്‍ പ്രഖ്യാപിക്കും? ദേവന്‍മാരും മറ്റും സൃഷ്ടിക്ക് ശേഷമാണുണ്ടായത്. അപ്പോഴതെങ്ങനെ ആവിര്‍ഭവിച്ചതെന്ന് ആര്‍ക്കറിയാം? അതിനെ ആര്‍ സൃഷ്ടിച്ചു? ആര്‍ സൃഷ്ടിച്ചില്ല? ഉപരിലോകത്ത് സ്ഥിതി ചെയ്യുന്ന അതിന് മാത്രമറിയാം.)

ഹിരണ്യഗര്‍ഭഃ സമവര്‍ത്തതാഗ്രേ
ഭൂതസ്യ ജാതഃ പതിരേക ആസീത്
സദാധാര പൃഥി വീം, ദ്യാമുതേമാം
കസ്‌മൈ ദേവായ ഹവിഷാ വിധേമ(ഋഗ്വേദം 10:121:1)

(ആദിയില്‍ ഹിരണ്യഗര്‍ഭന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവനാണ് സര്‍വ്വഭുവനങ്ങളുടെയും അധീശാധികാരി. അവന്‍ ഭൂമിയെയും സ്വര്‍ഗത്തെയും അതത് സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍നിന്നാണ് സര്‍വ്വ ചരാചരങ്ങളുമുണ്ടായത്. ലോകം മുഴുവന്‍ ഹിരണ്യഗര്‍ഭന്റെ  കല്‍പ്പനകളനുസരിക്കുന്നു. അതുകൊണ്ട് അവനു മാത്രം ഹവിസ്സര്‍പ്പിക്കുക.)

തമിദം നികതം സഹ:സ ഏശഏക ഏക
വ്രതേക ഏവയ ഏതം ദേവമേക
വൃതം വേദ:സര്‍വ്വേ അസ്മിന്‍
ദേവ ഏകവൃതോ ഭവന്തി
യി ഏതം ദേവമേക വൃതം വേദ(അഥര്‍വ്വ വേദം 13-5-20, 21)

(ഏകനായ അവന്‍ ഏകനായിത്തന്നെ  എന്നെന്നും നിലനില്‍ക്കുന്നവനാണെന്ന് വിശ്വസിക്കുക. രണ്ടാമതൊരു ദൈവം ഇല്ലതന്നെ.)

നതസ്യ പ്രതിമാ ആസ്തീ യശ്യനാമ് മഹദ്യസഹേ (യജുര്‍വേദം 32:3) (അവന് സമാന്തരന്‍മാരില്ല. അവന്റെ കീര്‍ത്തി സത്യമായും  മഹത്താകുന്നു)

അയമേക ഇത്ഥാ പുരൂ ചഷ്‌ടേ വി വിശപതീ:
തസ്യവൃതാന്യനു വശ്ചരാമസീ
(ഋഗ്വേദം 8:25:16)
(പ്രാജാപാലകനും ചിത്രാവരുണന്‍മാരില്‍ ഏകനുമായവന്‍ ധാരാളം ചെറിയ ദ്രവ്യങ്ങളെ ഈ ലോകത്തിലെ ചരാചരങ്ങളെ, ഇപ്രകാരം സ്വതേജസ്സോടു കൂടി നോക്കുന്നു.)
സര്‍വ്വേ ആസ്മിന്‍ ദേവ ഏകവ്രതോ ഭവന്തി
യ ഏതം ദേവമേക വൃതംവേദ:(അഥര്‍വവേദം 13, 5-22)

(പ്രകാശ  ഗോപുരങ്ങളായ ഗ്രഹ നക്ഷത്രങ്ങളും ജ്ഞാനികളുമെല്ലാം ഏക ദൈവത്തിലാണ്  അഭയംപ്രാപിക്കുന്നത്.)
യ ഏകോ ജാല വാനീശത ഈശ നീഭി:
സര്‍വ്വാന്‍ ലോകാനീശതേ ഈശനീഭി:
യ ഏവൈക ഉദ്ഭവേ സംഭവേശ്ചയം
ഏതദ് വിദൂര മൃതാസ് തേ ഭവന്തി
(ശ്വേതാശതരോപനിഷത്ത് 3:1)
ചുരുക്കത്തില്‍ വേദങ്ങള്‍ അടിസ്ഥാനപരമായി ഏകദൈവ വിശ്വാസത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതിലൂടെ ഹൈന്ദവ വിശ്വാസത്തിന്റെയും അടിസ്ഥാനം ഏകദൈവവിശ്വാസമാണെന്ന് തന്നെ പറയാം. പിന്നീട് കാലാന്തരങ്ങളിലൂടെ വന്ന കൈകടത്തലുകളാണ് ആ തനിമയാര്‍ന്ന വിശ്വാസസംഹിതകളെ വികലമാക്കിയത് എന്ന് മനസ്സിലാക്കാനാണ് വേദപഠനം പ്രേരിപ്പിക്കുന്നത്.
മുജീബ് ഫൈസി പൂലോട്‌




ഇസ്ലാം:മുഹമ്മദ് നബി ബൈബിളിന്റെ പ്രവചനം

മുഹമ്മദ് നബി ബൈബിളിന്റെ പ്രവചനം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

മുമ്മദ് നബി എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ ദൗത്യത്തെയും പറ്റി ബൈബിളില്‍ വളരെ സ്പഷ്ടമായ പ്രവചനങ്ങളുണ്ട്. അങ്ങേയറ്റം വ്യക്തവും കുറ്റമറ്റതുമായ ഈ പ്രവചനം കാരണം, നബി വെളിപ്പെട്ടപ്പോള്‍ സത്യസന്ധരും നിഷ്‌കളങ്കരുമായ ഒരുപാട് ജൂതന്മാരും ക്രിസ്ത്യാനികളും വളരെ സന്തോഷത്തോടെ അദ്ദേഹത്തെ പ്രവാചകനായി അംഗീകരിക്കുകയുണ്ടായി.
എന്നാല്‍, വേദപുസ്തകങ്ങള്‍ പകര്‍ത്തിയെഴുതപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചില ഭാഗങ്ങള്‍ കുടില മനസ്‌കതയോടെ തിരുത്തപ്പെടുകയും ചെയ്യാന്‍ തുടങ്ങിയതോടെ തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ വേദകാര്യങ്ങളില്‍ ശത്രുതാപരമായ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിത്തീര്‍ന്നു. തല്‍ഫലമായി ലിഖിത ഫലകങ്ങള്‍ കട്ടിയായ പൊടിപടലങ്ങള്‍ പിടിച്ചാലെന്നപോലെ അവ അവ്യക്തമായിത്തീരുകയുണ്ടായി. ആചാരങ്ങളുടെയും   സ്വജന പക്ഷപാതപരമായ വ്യാഖ്യാനങ്ങളുടെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആവരണങ്ങള്‍ നീക്കിയാല്‍ ഏറെ അറിയപ്പെട്ടിരുന്നതും എന്നാല്‍ തീരെ ഗ്രഹിക്കപ്പെടാതിരുന്നതുമായ ബൈബിളിലെ ചില വാക്യങ്ങള്‍ തെളിഞ്ഞുവരുന്നതാണ്. സഗൗരവം പഠനം നടത്തുന്ന പണ്ഡിതന്മാര്‍ക്ക് ചൂണ്ടുപലകകളായി അവ ഉപയോഗപ്പെടുകയും ചെയ്യും.

ബൈബിളിന്റെ പങ്ക്
തൗറാത്തിന്റെയും സുവിശേഷത്തിന്റെയും മൂലരൂപം സര്‍വ്വ ശക്തനില്‍നിന്നും ഇറക്കപ്പെട്ടതാണെന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. ആത്മാര്‍ത്ഥതയോടും ആത്മാര്‍പ്പണത്തോടും കൂടി ദേവമാര്‍ഗത്തില്‍ സേവനമനുഷ്ഠിക്കാന്‍ ഈസാ നബി ജൂതന്മാരെ ക്ഷണിക്കാന്‍ തുടങ്ങിയ കാലഘട്ടത്തില്‍ മൂസാ നബിയുടെ തൗറാത്ത് അശ്രദ്ധമായ പകര്‍ത്തിയെഴുത്തുകള്‍ക്കും കുടില മനസ്‌കതയോടെയുള്ള വ്യാഖ്യാനങ്ങള്‍ക്കും വിധേയമായിക്കഴിഞ്ഞിരുന്നു. എങ്കിലും തൗറാത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകാതെ നിലനിന്നിരുന്ന ദൈവിക വെളിപാടുകളെ ഈസാ നബി തന്റെ മത പ്രഭാഷണങ്ങളിലൂടെ സ്ഥിരപ്പെടുത്തി. അദ്ദേഹം പറഞ്ഞു
”ഞാന്‍ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന് വന്നു എന്ന് നിരൂപിക്കരുത്. നീക്കുവാനല്ല, നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്. സത്യമായിട്ടും ഞാന്‍ നിങ്ങളോട് പറയുന്നു, ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒരു നാളും ഒഴിഞ്ഞുപോവുകയില്ല” (മത്തായി 5, 17-18).
തൗറാത്തിന്റെ സാരാംശം സുവിശേഷത്തിലും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പുതിയ നിയമം വന്നു അറുനൂറു കൊല്ലങ്ങള്‍ക്കു ശേഷമാണ് മുഹമ്മദ് നബി പ്രവാചക ദൗത്യവുമായി വെളിപ്പെടുന്നത്. അപ്പോഴേക്ക് തൗറാത്തുപോലെ സുവിശേഷവും അശ്രദ്ധമായ പകര്‍ത്തലുകള്‍ക്കും സംസ്‌കരണങ്ങള്‍ക്കും വിധേയമായിട്ടുണ്ടായിരുന്നു. എന്നാല്‍, തൗറാത്തിലും സുവിശേഷത്തിലും മാറ്റങ്ങള്‍ക്ക് വിധേയമാവാതെ നിന്നിരുന്ന ദൈവ വചനങ്ങള്‍ മുഹമ്മദ് നബി സ്ഥിരീകരിച്ചു. അദ്ദേഹത്തിന് ദൈവത്തില്‍നിന്നു വ്യക്തമായ ഒരു ഗ്രന്ഥം കിട്ടി- വിശുദ്ധ ഖുര്‍ആന്‍. അത് എക്കാലത്തും തെറ്റുകളില്‍നിന്നും വളച്ചൊടിക്കപ്പെടലുകളില്‍നിന്നും സംരക്ഷിക്കപ്പെട്ടതാണ്. ‘മുമ്പു വന്ന എല്ലാ ദൈവിക ഗ്രന്ഥങ്ങളെയും ശരിവെക്കുന്നതും അവയെ കാത്തു സംരക്ഷിക്കുന്നതുമാണ് വിശുദ്ധ ഖുര്‍ആന്‍’ (മാഇദ 44-48).
അല്ലാഹുവില്‍നിന്ന് അവതീര്‍ണമായ അതേരൂപത്തിലുള്ള തൗറാത്തോ സുവിശേഷമോ ഇന്ന് ബൈബിളില്‍ ഇല്ല. അതിന്റെ മാനുഷിക സ്വഭാവവും ഘടനയും ബൈബിള്‍ പണ്ഡിതന്മാര്‍ തന്നെ അംകീകരിച്ചതാകുന്നു.
എങ്കിലും ബൈബിളിന്റെ പേജുകളില്‍ തൗറാത്തിന്റെയും സുവിശേഷത്തിന്റെയും തനതായ ഭാഗങ്ങള്‍ കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞേക്കാം. പക്ഷെ, ആ സന്ദേശങ്ങള്‍ ഗ്രഹിക്കുവാന്‍ വളരെ സൂക്ഷ്മമായ പഠനം ആവശ്യമായി വരും.
ദൈവിക വെളിപാട് (വഹ്‌യ്) ഒട്ടേറെ പ്രവാചകന്മാരിലൂടെ വന്നു ഒരു പ്രത്യേക പ്രവാചകനില്‍ അവസാനിക്കുമെന്നും ബൈബിള്‍ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സന്ദേശം സുഗ്രാഹ്യമായിരിക്കുമെന്നും ഇനിയൊരു പ്രവാചകന്റെ ആവശ്യം ഇല്ലാത്തവണ്ണം അദ്ദേഹത്തിന്റെ ദൗത്യം സര്‍വ്വ ലൗകികമായിരിക്കുമെന്നും  സത്യവേദപുസ്തകത്തില്‍ കാണാം. ഈദൃശമായ സൂചനകള്‍ ഇന്നു ലഭ്യമായ ബൈബിളിന്റെ അല്‍ഭുതകരമായ ഒരു പ്രത്യേകതആണ്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം വരാന്‍ പോകുന്ന കാര്യങ്ങളെപ്പറ്റി മുന്‍കൂട്ടിത്തന്നെ വളരെ  സ്പഷ്ടമായി പറയാന്‍ കഴിയുക എന്നതു ദവത്തിന് വളരെ പ്രയാസരഹിതമാണ്, പക്ഷെ, മനുഷ്യന് അസാധ്യവും. ഇബ്‌റാഹീം നബിയുടെ ഉറച്ച വിശ്വാസത്തിന് ദൈവം നല്‍കിയ പ്രത്യേക പ്രതിഫലത്തെപ്പറ്റി പഴയ നിയമത്തില്‍ പറയുന്നുണ്ട്- അദ്ദേഹത്തിന്റെ പരമ്പരയില്‍പ്പെട്ട മനുഷ്യ സമൂഹത്തെ ദൈവം അനുഗ്രഹിക്കും എന്ന വാഗ്ദാനം, തന്റെ പിന്‍ഗാമികള്‍ ദൈവിക മാര്‍ഗ നിര്‍ദ്ദേശം, പ്രവാചകത്വം എന്നീ ഗുണങ്ങള്‍ ഉളളവരായിരിക്കും എന്ന ഉടമ്പടി..
”നീ ഇക്കാര്യം ചെയ്തു നിന്റെ ഏകജാതനായ മകനെ തരുവാന്‍ മടിക്കായ്കകൊണ്ട് ഞാന്‍ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും. നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍പോലെയും അത്യന്തം വര്‍ദ്ധിപ്പിക്കും. നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ മുഖാന്തിരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന് ഞാന്‍ എന്നെക്കൊണ്ടു തന്നെ സത്യം ചെയ്തിരിക്കുന്നുവെന്ന് യഹോവ അരുള്‍ ചെയ്തു” (ഉല്‍പത്തി 22, 16-18).
ഇബ്‌റാഹീം നബിയുടെ രണ്ടാമത്തെ മകന്‍ ഇസ്ഹാഖിനോടുള്ള പ്രത്യേക മമത ബൈബിളില്‍ പ്രധാനമായും രേഖപ്പെടുത്തിയിരിക്കുന്നു. ഇസ്ഹാഖ് നബിയുടെ സന്താനപരമ്പരയിലാണ് മൂസാ നബിയും, ഈസാ നബിയും വന്നിരിക്കുന്നത്. എന്നാല്‍, ഇബ്‌റാഹീം നബിയുടെ ഒന്നാമത്തെ സന്താനമായ ഇസ്മാഈല്‍ നബിയുടെ സ്ഥിതി എന്താണ്?
ഇബ്‌റാഹീം നബിയുടെ ആദ്യ സന്താനത്തെ ഗര്‍ഭം ധരിക്കാന്‍ കഴിയാത്തതില്‍ സാറാ ബീവിക്ക് തന്റെ ഈജിപ്ഷ്യന്‍ ദാസി ഹാജറ ബീവിയോടുള്ള അസൂയയെപ്പറ്റിയും ഹാജറ ബീവിയുടെയും ഇസ്മാഈല്‍ നബിയുടെയും ആവിര്‍ഭാവത്തെക്കുറിച്ചുമുള്ള ഉല്‍പ്പത്തിക്കഥ അങ്ങോളമിങ്ങോളം പരസ്പര വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്. അതിരുകടന്ന ഹിബ്രു ദേശ സ്‌നേഹത്തിന്റെ ഒരു പ്രഥമോദാഹരണവുമാണത്.
ഫലത്തില്‍ ഹാജറാ ബീവിയുടെയും ഇസ്മാഈല്‍ നബിയുടെയും നേരെ ഉല്‍പത്തി കണ്ണടക്കുകയാണ്. അവിടന്നങ്ങോട്ട് ഇസ്ഹാഖ് നബിയും സാറാ ബീവിയുമാണ് രംഗത്തുള്ളത്. പക്ഷെ, ഇബ്‌റാഹീം നബിക്ക്  ലഭിച്ച ദൈവിക വാഗ്ദാനത്തില്‍ ഒരു പക്ഷഭേദവും ഇല്ല. അവന്‍ ഇബ്‌റാഹീം നബിയുടെ കുടുംബത്തിന് ആ ശാശ്വതമായ ഉറപ്പുനല്‍കിയപ്പോള്‍ ഇസ്ഹാഖ് നബി ചരിത്രത്തിലേ ഇല്ലായിരുന്നു. ഇസ്മാഈല്‍ നബിയായിരുന്നു അദ്ദേഹത്തിന്റെ ഏക സന്താനം. ദൈവം അരുള്‍ ചെയ്തു, യിശ്മയേലിനെക്കുറിച്ചും ഞാന്‍ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ചു. അവന്‍ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും. ഞാന്‍ അവനെ വലിയൊരു ജാതിയാക്കും (ഉല്‍പത്തി 17, 10-20).

ഇസ്മാഈല്‍ പരമ്പരമുഖേന ഇരട്ട ബഹുമതി
ഇസ്മാഈല്‍ നബി ഒരു അടിമസ്ത്രീയുടെ മകനായതുകൊണ്ട് അദ്ദേഹത്തിന് ഒരുതരം താഴ്ന്ന അനുഗ്രഹമാണ് ലഭ്യമാവുക. ഇസ്ഹാഖ് നബിയാവട്ടെ ഒരു സ്വതന്ത്ര സ്ത്രീയുടെ സന്താനമായതുകൊണ്ട് ഇബ്‌റാഹീം നബിയുടെ പ്രഥമ സന്താനത്തിനുള്ള എല്ലാ ബഹുമതികള്‍ക്കും അദ്ദേഹമാണ് അവകാശി- ഈ വിധത്തിലുള്ള ഒരു തെറ്റിദ്ധാരണ പരത്തുന്നതിന് ഉല്‍പത്തിയുടെ കര്‍ത്താക്കള്‍ വളരെ ഹീനമായ ശ്രമം നടത്തിയതായി കാണാം. ഇതിനായി തൗറാത്തില്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയ കുടുംബ നിയമങ്ങള്‍ അവര്‍ അവഗണിക്കുകയും ചെയ്തു. ഈ നിയമമനുസരിച്ച് പ്രഥമ സന്താനത്തിന്റെ അവകാശങ്ങള്‍ തന്റെ മാതാവിന്റെ സാമൂഹിക പദവി ഹേതുവായി ദുര്‍ബലപ്പെടുന്നില്ല. ഇബ്‌റാഹീം നബിയുടെതുപോലുള്ള ബഹുഭാര്യത്വ വിവാഹങ്ങളില്‍ ഈ നിയമം പ്രത്യേകം ബാധകമാണ്. മനുഷ്യന്റെ സാമൂഹിക പദവിയോ മുന്‍വിധിയോ ദൈവ ദാക്ഷിണ്യത്തെ ഒരിക്കലും സ്വാധീനിക്കുകയില്ല. തൗറാത്തില്‍ പറയുന്നത് കാണുക
”ഒരുത്തി ഇഷ്ടയായും മറ്റവള്‍ അനിഷ്ടയായും ഇങ്ങനെ ഒരാള്‍ക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടായിരിക്കുകയും അവര്‍ ഇരുവരും അവന് പുത്രന്മാരെ പ്രസവിക്കുകയും ആദ്യജാതന്‍ അനിഷ്ടയുടെ മകന്‍ ആയിരിക്കുകയും ചെയ്താല്‍ അവന്‍ തന്റെ സ്വത്ത് പുത്രന്മാര്‍ക്ക് ഭാഗിച്ചുകൊടുക്കുമ്പോള്‍ അനിഷ്ടയുടെ മകനായ ആദ്യജാതനു പകരം ഇഷ്ടയുടെ മകന് ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ. തനിക്കുള്ള സകലത്തിലും രണ്ടു പങ്ക് അനിഷ്ടയുടെ മകന് കൊടുത്ത് അവനെ ആദ്യജാതനെന്ന് സ്വീകരിക്കേണം. അവന്‍ അവന്റെ ബലത്തിന്റെ ആരംഭമല്ലോ, ജ്യേഷ്ഠാവകാശം അവനുള്ളതാകുന്നു” (ആവര്‍ത്തന പുസ്തകം 20, 15-17).
പക്ഷെ, ബൈബിള്‍ ഈ ന്യായമായ തത്ത്വം അവഗണിക്കുകയും അതിലുടനീളം ബഹുമതിയുടെ ഇരട്ടിയവകാശം രണ്ടാമത്തെ പുത്രനായ ഇസ്ഹാഖ് നബിക്ക് നല്‍കിക്കൊണ്ട് ജ്യേഷ്ഠാവകാശം അദ്ദേഹത്തിനുള്ളതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. (എന്റെ നിയമം ഞാന്‍ ഉറപ്പിക്കുന്നതോ… സാറാ, നിനക്ക് പ്രസവിപ്പാനുള്ള ഇസ്ഹാഖിനോടാകുന്നു (ഉല്‍പത്തി 17, 21).
ഇങ്ങനെ, ബൈബിളിലെ ‘തൗറാത്തില്‍’ പരസ്പര വിരുദ്ധമായ നിയമങ്ങളുണ്ടെന്ന് വരുന്ന. നിയമമനുസരിച്ച് ഇരട്ട ബഹുമതിയും (അവകാശവും) ജ്യേഷ്ഠാവകാശവും ഇസ്മാഈല്‍ നബിയുടെ പക്ഷത്താണ് വരുന്നത്. അദ്ദേഹത്തിന്റെ മാതാവിനുള്ള അനിഷ്ട എന്ന സാമൂഹിക പദവി ഈ അവകാശത്തിന് ഒട്ടും കുറവു വരുത്തുന്നില്ലതാനും.
ഇസ്മാഈല്‍ നബിയുടെ സന്താന പരമ്പര പില്‍ക്കാലത്ത് അറബികള്‍ എന്ന് അറിയപ്പെട്ടു. അറബ എന്നാല്‍ ഹിബ്രു ഭാഷയില്‍ മരുഭൂവാസികള്‍ എന്നാണര്‍ത്ഥം. ഇസ്മാഈല്‍ നബിയുടെ 12 സന്താനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യത്തോടെ പേരെടുത്തു പറയപ്പെടുന്ന വ്യക്തി ഖേദാര്‍ ആണ് (ഉല്‍പത്തി 25, 12-16). ഇത് അവിചാരിതമായി സംഭവിച്ചതല്ല. ചില ബൈബിള്‍ വാക്യങ്ങളില്‍ ഖേദാര്‍ എന്നാല്‍ അറബികള്‍ എന്നതിന് പൊതുവെ ഉപയോഗിക്കുന്ന ഒരു പര്യായമാണ് (യെരമ്യാവ് 2, 10, യെശയ്യാവ് 60, 7).
ഖേദാര്‍ പരമ്പര ഒരു പ്രത്യേക ഉദ്ദേശ്യത്തിനു വേണ്ടി, അതായത് തന്റെ ജീവിതവും പ്രവൃത്തിയുംകൊണ്ട് ഇസ്മാഈല്‍ കുടുംബത്തിന് ബഹുമതിയുടെ ഇരട്ടി ഭാഗം നേടിക്കൊടുക്കുന്ന ഒരു മഹല്‍ വ്യക്തിയുടെ അവതരണത്തിനു വേണ്ടി ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടതാണെന്നതിന് ഇതു വളരെ വ്യക്തവും സുപ്രധാനവുമായ ഒരു സൂചനയാകുന്നു.
ഈ ഇരട്ട ബഹുമതിയുടെ സ്വഭാവം പഴയ നിയമത്തിലെ യെശയ്യാവില്‍ തന്നെ വെളിപ്പെടാന്‍ തുടങ്ങിയതാണ്. ഇബ്‌റാഹീം നബിയുടെ സന്താന പരമ്പരകളിലൂടെ ലോക ജനതയാകെ അനുഗ്രഹീതരാകുമെന്ന ദൈവിക വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണത്തിന് തെളിവായി ഒരുപാട് ഉപമകളും പ്രവചനങ്ങളും ഈ പുസ്തകത്തില്‍ ഉണ്ട്. പ്രസ്തുത പ്രതിപാദനങ്ങളില്‍ ചിലത് മസീഹ് എന്ന നിലക്ക് ഈസാ നബിയുടെ മഹത്വപൂര്‍ണവും വ്യക്തവുമായ ദൗത്യവുമായി ബന്ധപ്പെട്ടവയാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.

ആ ന്യായ സ്ഥാപകനാര്?
പക്ഷെ, യെശയ്യാവിലെ 42 ാം അധ്യായത്തിന് ഒരു പ്രത്യേകതയുണ്ട്. അത് ഇബ്‌റാഹീം നബിയുടെ സന്താന പരമ്പരയിലെ എബ്രായ ശാഖയിലേക്കല്ല, മറിച്ച്, അറബ് ശാഖയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാനവ കുലത്തിനാകമാനം പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ട ഒരു ‘ദൈവ ദാസനെ’ ഇവിടെ യശയ്യാവ് പരിചയപ്പെടുത്തുന്നുണ്ട്. ഹിബ്രുവിലെ പ്രവാചകന്മാരാകട്ടെ ഇസ്രയേലിലേക്കുമാത്രം നിയുക്തരാണുതാനും.  ‘ദൈവത്തിന്റെ ആത്മാവ് അദ്ദേഹത്തെ നയിക്കും. അദ്ദേഹം ഭൂമിയില്‍ നീതി സ്ഥാപിക്കും. അദ്ദേഹം അട്ടഹസിക്കുന്ന ഒരു വായാടി നേതാവായല്ല ജനങ്ങളെ ഭരിക്കുക.’ ഈസാ നബിയുടെ ഹ്രസ്വമായ ദൗത്യത്തില്‍നിന്നും  വ്യത്യസ്തമായി, ഭൂമിയില്‍ സത്യം പുലരുവോളം, സത്യത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു സമുദായമോ ജനതയോ നിലനില്‍ക്കുന്നതുവരെ താന്‍ സേവനം ചെയ്യും. അദ്ദേഹം എല്ലാ ജാതികള്‍ക്കും പ്രകാശമായിരിക്കും. ദൈവത്തിന്റെ ഈ പ്രത്യേക ദാസന്റെ ഏറ്റവും അല്‍ഭുതപ്പെടുത്തുന്ന കാര്യമെന്തെന്നാല്‍ യെശയ്യാവു വാക്യം പതിനൊന്നില്‍ പ്രതിപാദിക്കുന്ന ഖേദാറുമായി തുല്യമായിട്ടുള്ളത് അദ്ദേഹം മാത്രമാകുന്നു.
”ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍. എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതന്‍. ഞാന്‍ എന്റെ ആത്മാവിനെ അവന്റെ മേല്‍ വെച്ചിരിക്കുന്നു. അവന്‍ ജാതികളോട് ന്യായം പ്രസ്താവിക്കും. അവന്‍ നിലവിളിക്കുകയില്ല. ഒച്ചയുണ്ടാക്കുകയില്ല. തെരുവീഥിയില്‍ തന്റെ ശബ്ദം കേള്‍പ്പിക്കുകയുമില്ല. ചതഞ്ഞ ഓട അവന്‍ ഒടിച്ചു കളയില്ല. പുകയുന്ന തിരി കെടുത്തു കളയില്ല. അവന്‍ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയില്‍ ന്യായം സ്ഥാപിക്കുംവരെ അവന്‍ തളരുകയില്ല. അധൈര്യപ്പെടുകയുമില്ല. അവന്റെ ഉപദേശത്തിനായി ദ്വീപുകള്‍ കാത്തിരിക്കുന്നു. ആകാശത്തെ സ്രഷ്ടിച്ചു വിരിക്കുകയും ഭൂമിയെയും അതിലെ ഉല്‍പന്നങ്ങളെയും  പരത്തുകയും അതിലെ ജനത്തിന് ശ്വാസത്തെയും അതില്‍ നടക്കുന്നവര്‍ക്ക് പ്രാണനെയും കൊടുക്കുകയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുള്‍ ചെയ്യുന്നു, ഞാന്‍ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു.  ഞാന്‍ നിന്റെ കൈപിടിച്ചു നിന്നെ കാക്കും. നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും. ഭൂമിയും അതിലെ പട്ടണങ്ങളും ഖേദാര്‍ പാര്‍ക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയര്‍ത്തട്ടെ” (യെശയ്യാവ് 42, 1-6, 11).
ഈ പ്രവചനം എബ്രായരിലെ ഒരു പ്രവാചകനും യോജിക്കില്ല. ഈസാനബിപോലും അദ്ദേഹത്തിന്റെ ദൗത്യം സാര്‍വ്വ ലൗകികമല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ‘ഇസ്രയേല്‍ ഗ്രഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല’ (മത്തായി 15, 24). അദ്ദേഹത്തിന്റെ സുവിശേഷ ഘോഷണം പരിമിതമായിരുന്നു. ജൂതന്മാരല്ലാത്ത ബഹുദൈവാരാധകര്‍ പിന്നീട് വ്ശ്വാസികളായ ക്രിസ്ത്യാനികളായിത്തീര്‍ന്നപ്പോള്‍ അവര്‍ ക്രിസ്തു മതത്തിന് മാനവരാശിയെ ആകമാനം ഉള്‍കൊള്ളുന്ന സ്വഭാവം നല്‍കി. ഈസാ നബിയാകട്ടെ തന്റെ ദൗത്യത്തിന് ഒരു സാര്‍വ്വ ലൗകിക സ്വഭാവം നല്‍കിയിട്ടില്ലായിരുന്നു. കൂടാതെ ഈസാനബിക്കോ എബ്രായരിലെ ഏതെങ്കിലും പ്രവാചകനോ ഖേദാറുമായി ബന്ധവുമില്ല. അറബികളില്‍നിന്ന് ഒരു പ്രവാചകനെ യെശയ്യാവ് വാഗ്ദാനം ചെയ്യുകയുണ്ടായല്ലോ. മുമ്പു മൂസാ നബി നടത്തിയ പ്രവചനം കുറേക്കൂടി ഉച്ചത്തില്‍ വിളിച്ചോതുകയാണ് ഇതുവഴി യശയ്യാവ് ചെയ്തത്.
എബ്രായ സഹോദരങ്ങളില്‍നിന്ന്, അതായത് ഇസ്ഹാഖ് നബിയുടെ ഇസ്മാഈല്‍ നബിയുടെ സന്താനങ്ങളായ അറബികളില്‍നിന്ന്, ഒരു പ്രവാചകന്‍ വരുമെന്ന് ദൈവം മൂസാ നബിക്ക് വെളിപ്പെടുത്തിക്കൊടുത്തു. സര്‍വ്വ ലോകരുടെയും ശ്രദ്ധയും അനുസരണവും പിടിച്ചുപറ്റുന്ന ഒരു പ്രവാചകന്‍.
”നിന്നെപ്പോലെ ഒരു പ്രവാചകന്‍ ഞാന്‍ അവര്‍ക്ക് അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്ന് എഴുന്നേല്‍പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും. ഞാന്‍ അവനോട് കല്‍പിക്കുന്നതൊക്കെയും  അവന്‍ അവരോടു പറയും. അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വചനങ്ങള്‍ യാതൊരുത്തനെങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോടു ഞാന്‍ ചോദിക്കും” (ആവര്‍ത്തന പുസ്തകം 18, 18-19). ഈ പ്രവാചകന്‍ ‘നിന്നെപ്പോലെ’ (മൂസാ നബിയെപ്പോലെ) ആയിരിക്കും. അതായത് സത്യവിശ്വാസികളായ ഒരു ജനതയുടെ സ്ഥാപകനും നേതാവും മാതൃകയുമായിരിക്കും. എന്നു മാത്രമല്ല, വളരെ സുദൃഢമായ ഫലം ലഭിക്കുന്നതുവരെ അദ്ദേഹത്തിന്റെ ദൗത്യം നീണ്ടുനില്‍ക്കുന്നതുമാണ്.

പരിശുദ്ധാത്മാവിന്റെ പ്രവചനം
ഇസ്മാഈല്‍ സന്താന പരമ്പരയെ ഒരു ‘വലിയ ജാതി’ യാക്കുമെന്ന ദൈവിക വാഗ്ദാനം പൂര്‍ത്തീകരിക്കുന്ന ഒരു മഹല്‍ വ്യക്തിയുടെ ചിത്രം ഈസാനബിയുടെ സുവിശേഷത്തിലൂടെ കൂടുതല്‍ വ്യക്തമായിക്കാണാം. പുതിയ നിയമത്തിലെ ഒരു പുസ്തകമാണ് യോഹന്നാന്റെ സുവിശേഷം. ഇത് ഈസാനബിയുടെ സുവിശേഷം അല്ല. തന്റെ പ്രഭാഷണങ്ങളുടെ പൊതു താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒന്നായി മാത്രമേ ഇതിനെ പരിഗണിക്കാനൊക്കുകയുള്ളൂ. യോഹന്നാന്റെ സുവിശേഷത്തില്‍ ഈസാ നബി തന്റെ ഏറ്റവും അടുത്ത അനുയായികളെ ഇങ്ങനെ അറിയിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു
”നിങ്ങള്‍ക്കിടയില്‍ എന്റെ പ്രവര്‍ത്തനം സമാപിക്കാന്‍ പോവുകയാണ്. പക്ഷെ, പ്രവാചക ദൗത്യം തുടര്‍ന്നുകൊണ്ടുപോകാന്‍ ദൈവം അല്‍പ കാലത്തിന് ശേഷം മറ്റൊരാളെ അയക്കും.” ഈ ‘ആരോ ഒരാള്‍’  ആയിരിക്കും അന്ത്യപ്രവാചകന്‍.
”എന്നാല്‍, ഞാന്‍ പിതാവിനോട് ചോദിക്കും, അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നെന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന് നിങ്ങള്‍ക്കു തരും” (യോഹന്നാന്‍ 14, 16-17).
”സത്യത്തിന്റെ ആത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ (ദൈവത്തില്‍നിന്നു) കേള്‍ക്കുന്നത് സംസാരിക്കയും വരുവാനുള്ളത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യും. അവന്‍ എന്നെ (ഈസാനബിയെ) മഹത്വപ്പെടുത്തും” (യോഹന്നാന്‍ 16, 13-14).
ഈസാ നബിയുടെ ഈ വിവരണത്തില്‍ ‘കാര്യസ്ഥന്‍’ എന്നാണ് അന്ത്യപ്രവാചകന്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ആശ്വാസം നല്‍കുന്നവന്‍, കാര്യസ്ഥന്‍ തുടങ്ങിയ അര്‍ത്ഥം നല്‍കുന്ന പദത്തിന് ഗ്രീക്ക് ഭാഷയിലുള്ള പുതിയ നിയമത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘പരാക്ലീറ്റസ്’ എന്നാണ്. വക്കീല്‍ എന്നത്രെ ഈ വാക്കിന്റെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥം. മറ്റൊരാളുടെ കാര്യത്തിനു വേണ്ടി വാദിക്കുന്നവന്‍, അപരന്റെ ഉന്നമനത്തിനായി അദ്ദേഹത്തെ ഉപദേശിക്കുന്നവന്‍ എന്നൊക്കെ അര്‍ത്ഥമാവാം. സര്‍വ്വ ജീവികള്‍ക്കും അനുഗ്രഹമായിട്ടുള്ളവന്‍ എന്നായിരിക്കും പരാക്ലീറ്റസ് എന്ന വാക്കിന്റെ വിവക്ഷ. (ലോകാനുഗ്രഹി, വിശുദ്ധ ഖുര്‍ആന്‍ 21, 107). ‘വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരെ ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന’ (ഖുര്‍ആന്‍ 65, 11) ഉപദേഷ്ടാവ് ആയിരിക്കും അദ്ദേഹം. നിങ്ങളെ സംബന്ധിച്ച് ‘അത്യാഗ്രഹമുള്ള’ (ഖുര്‍ആന്‍ 9, 128) യഥാര്‍ത്ഥ വക്കീല്‍. അവരുടെ കേസ് ദൈവത്തോട് വാദിക്കുകയും സര്‍വ്വ ശക്തനായ ന്യായാധിപന്റെ പ്രീതി സമ്പാദിക്കാനായി മടങ്ങേണ്ട നേര്‍മാര്‍ഗം കാണിച്ച് കൊടുക്കുകയും ചെയ്തുകൊണ്ട് ജനതയുടെ ഉന്നമനത്തില്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന വക്കീല്‍.

പരാക്ലീറ്റ് എന്ന ഗ്രീക്കുപദം
സ്തുത്യര്‍ഹന്‍, വാഴ്ത്തപ്പെട്ടവന്‍, ബഹുമാന്യന്‍ എന്നൊക്കെ അര്‍ത്ഥം വരുന്ന പരാക്ലീറ്റസ് എന്ന ഗ്രീക്ക് പദത്തോട് കൂടുതല്‍ സാമ്യമുള്ള പദമാണ് ഈസാ നബി സ്വന്തം ഭാഷയായ അരാമിക്കില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് ചില പണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. പരാക്ലീറ്റസ് എന്ന ഗ്രീക്കു പദം മുഹമ്മദ് എന്ന അറബി  പദത്തിന് വളരെ യോജിച്ചതാണ്. പരാക്ലീറ്റസ് എന്ന പദവും പെരീക്ലീറ്റസ് എന്ന പദവും മാറിമാറി ഉപയോഗിച്ചപോലെയാണ് പുതിയ നിയമത്തില്‍ ഉള്ളത്. ഇത്തരം സാദൃശ പദങ്ങള്‍ അന്യോന്യം പകരമായി ഉപയോഗിച്ചതിന് പ്രാമാണികമായ ഉദാഹരണങ്ങള്‍ വേറെയും കാണാം.
കൂടാതെ മറ്റൊരു സാധ്യതയുമുണ്ട്. ഗ്രീക്കു ഭാഷയിലുള്ള മൂല ഗ്രന്ഥത്തില്‍ പരാക്ലീറ്റസ് എന്നും പരിഗ്ലീറ്റസ് എന്നുമുള്ള രണ്ടു പദങ്ങള്‍ ഉണ്ടായിരുന്നു. രണ്ടിലെയും അക്ഷരങ്ങള്‍ വളരെ സാമ്യതയുള്ളതായതിനാല്‍ പകര്‍ത്തിയെഴുത്തുകാര്‍ ഒരു പദം ഒഴിവാക്കിയതാകാം. അങ്ങനെയാണെങ്കില്‍ ഇന്ന് ഗ്രീക്ക് ഭാഷയിലുള്ള സത്യവേദ പുസ്തകത്തില്‍ കാണുന്ന ‘അവന്‍ നിങ്ങള്‍ക്ക് മറ്റൊരു കാര്യസ്ഥനെ തരും’ എന്നതിനു പകരം ‘അവന്‍ നിങ്ങള്‍ക്ക് സ്തുത്യര്‍ഹനും ബഹുവന്ദ്യനുമായ മറ്റൊരു കാര്യസ്ഥനെ തരും’ എന്നായിരിക്കും  വായിക്കേണ്ടിയിരുന്നത്. പുരാതന കൈയെഴുത്തു കൃതികളില്‍ അക്ഷരങ്ങള്‍ വളരെ ചേര്‍ത്തി കൂട്ടിയെഴുതപ്പെട്ടിരുന്നതിനാല്‍ ഇത്തരം അബദ്ധങ്ങള്‍ ധാരാളം വരാനുള്ള സാധ്യതകള്‍ ഉണ്ട്. കാരണം, രണ്ടു പദങ്ങള്‍ വളരെ അടുത്തുവരികയോ രണ്ടിനും അക്ഷരങ്ങളില്‍ സാമ്യതയുണ്ടാകുകയോ ചെയ്യുമ്പോള്‍ ഒന്ന് പകര്‍ത്തി എഴുത്തുകാരന്റെ കണ്ണില്‍ പെടാതെ പോകാം.
വരാന്‍പോകുന്ന പ്രവാചക കാര്യസ്ഥന്‍ ‘എന്നെന്നേക്കും നിങ്ങളുടെ കൂടെയിരിപ്പാനുള്ളവനാണെന്ന്’  ഈസാ നബി പറഞ്ഞുവല്ലോ. ഈ പ്രസ്താവന കാണിക്കുന്നത് ആ പ്രവാചകനു ശേഷം മറ്റൊരു പ്രവാചകന്റെ ആവശ്യകതയില്ലെന്നതാണ്. അദ്ദേഹം അന്ത്യപ്രവാചകനായിരിക്കും. അവന്‍ മനുഷ്യ കുലത്തെ സകല സത്യത്തിലും വഴി നടത്തും. പിന്നീട് കൂടുതലായി സത്യം കാണിക്കാന്‍ മറ്റൊരാള്‍ വരേണ്ട ആവശ്യമില്ല. ഇനിയും സത്യത്തില്‍ കൂടുതലായൊന്നും ചേര്‍ക്കാനുണ്ടാവില്ല. അവന്‍ അല്‍-അമീന്‍ എന്നു വിളിക്കപ്പെടാന്‍ പറ്റുന്നത്ര സത്യവാനും വിശ്വസ്തനുമായിരിക്കും. യോഹന്നാന്‍ സുവിശേഷത്തില്‍ പറയുന്ന പോലെ ‘സത്യത്തിന്റെ ആത്മാവ്’. ‘അവന്‍ അവരുടെ അടുക്കല്‍ സത്യവും കൊണ്ടുവന്നു’ (ഖുര്‍ആന്‍ 23, 70).
സത്യത്തിന്റെ ആത്മാവ് എന്നു പറഞ്ഞതിനാല്‍ വരാന്‍പോകുന്ന പ്രവാചകന്‍ മനുഷ്യജാതിയില്‍ പെട്ടവനല്ലെന്നു വരുന്നില്ല. ഗ്രീക്ക് ഭാഷയിലുള്ള പുതിയ നിയമത്തില്‍ ആത്മാവ് എന്ന വാക്ക് പ്രചോദനം ലഭിച്ചവന്‍, ദൈവി വെളിപാട് ലഭിച്ചവന്‍ എന്ന അര്‍ത്ഥത്തിലും ഉപയോഗിച്ചുകാണാം. ദൈവിക വെളിപാടില്‍ നിമഗ്നനായിരിക്കുന്നവനും ആത്മാവ് എന്ന പദംകൊണ്ട് വിവക്ഷിക്കപ്പെടും. തന്റെ ജീവിതവും സ്വഭാവവും പ്രകൃതിയും പ്രവര്‍ത്തിയുമെല്ലാം പൂര്‍ണമായും സത്യത്തിനുവേണ്ടി  ഉഴിഞ്ഞുവെച്ചവനും ആത്മിക സന്ദേശം അഥവാ ദൈവിക വെളിപാട് ലഭിച്ചവനുമായ ആളെയാണ് ‘സത്യത്തിന്റെ ആത്മാവ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ (16, 13) അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ‘അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ (ദൈവത്തില്‍നിന്നു) ദൈവത്തില്‍നിന്നു കേള്‍ക്കുന്നതു സംസാരിക്കും’.
ഈ വ്യക്തിക്ക് സത്യത്തിന്റെ വെളിപാട് ദൈവത്തില്‍നിന്നു ലഭിക്കും. അങ്ങനെ കിട്ടുന്നതു മാത്രമായിരിക്കും ദൈവിക സന്ദേശം. തന്റെ സ്വന്തം അഭിപ്രായങ്ങളോ സഹചരന്മാര്‍ എഴുതിവെച്ചതോ അല്ല. ഈ സന്ദേശം അഥവാ വെളിപാട് ആണ് പ്രഥമവും പ്രധാനവുമായത്. ഭാഷാര്‍ത്ഥത്തില്‍ ദൈവത്തിന്റെ വാക്കുകള്‍ (കലാമുല്ലാഹ്). എബ്രായ സഹോദരങ്ങള്‍ക്കിടയില്‍നിന്ന് ഒരു പ്രവാചകന്‍ വരുമെന്ന് ദൈവത്തില്‍നിന്ന് മൂസാ നബിക്കു ലഭിച്ച വെളിപാട് യോഹന്നാന്‍ സുവിശേഷത്തിലെ പ്രവചനത്തോടു സമാനമാണ്. ‘ഞാന്‍ എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും. ഞാന്‍ അവനോടു കല്‍പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും (ആവര്‍ത്തന പുസ്തകം 18, 18).
ദൈവ സന്ദേശത്തിന്റെ ഒരു ചരടു പിടിച്ചുപോന്നവര്‍ എന്ന നിലക്ക് മൂസാ നബിയുടെയും ഈസാ നബിയുടെയും സത്യത്തിന്റെ ആത്മാവായ മുഹമ്മദ് നബിയുടെയും ദൗത്യങ്ങള്‍ തമ്മിലുള്ള സാമ്യത വളരെ ആശ്ചര്യജനകമാണ്. ആവര്‍ത്തന പുസ്തകം 18:15, 17-19 യോഹന്നാന്‍ 12: 49, 16:12-13, ഖുര്‍ആന്‍ 73:15 എന്നിവയില്‍ ഒരു താരതമ്യ പഠനം നടത്തിയാല്‍ ഒരു കാര്യം വ്യക്തമാകും: ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ബൈബിളില്‍ മനുഷ്യന്റെ അപകടകരമായ കൈക്കടത്തലുകള്‍ ഉണ്ടായിട്ടും ഈ മൂന്നു വ്യക്തികളെപ്പറ്റിയുള്ള വിവരണം ഏറെക്കുറേ ഒന്നുതന്നെയാണ്. അതിനാല്‍, വിശുദ്ധ ഖുര്‍ആന്റെയും തൗറാത്ത്, സുവിശേഷം എന്നിവയുടെ ക്രിത്രിമം കലരാത്ത മൂലകൃതികളുടെയും ഉറവിടം ഒന്നുതന്നെയാകുന്നു. ശാശ്വതമായ ഒരേ സത്യം വിളിച്ചോതുകയാണ് അവയെല്ലാം.

മഹത്വപാഠകന്‍
അന്ത്യപ്രവാചകനെ തിരിച്ചറിയുന്നതിനായി അദ്ദേഹത്തിനുള്ള ഒരു സവിശേഷത ഈസാ നബി ചൂണ്ടിക്കാണിച്ചുതരുന്നത് അവഗണിച്ചുകൂടാത്തതാണ്: ‘അവന്‍ എന്നെ മഹത്വപ്പെടുത്തും’ (യോഹന്നാന്‍ 16:14) എന്നതാണ്. ഈസാ നബിയെ പ്രവാചകനായും മസീഹായും അംഗീകരിക്കാതെ താന്‍ അന്ത്യപ്രവാചകനാണെന്ന  അവകാശവാദവുമായി ആരെങ്കിലും വന്നാല്‍ അവന്‍ കള്ള പ്രവാചകന്‍ തന്നെയാണ്. ഒരു ജനത (ജാതി) എന്ന നിലക്ക് ജൂതന്മാര്‍ ഈസാ നബിയെ തള്ളിക്കളയുകയുണ്ടായി. അതേസമയം ഇനി വരാനിരിക്കുന്ന അന്ത്യപ്രവാചകന്‍ ഈസാ നബിയുടെ മാര്‍ഗം പിന്‍പറ്റുന്നവന്‍ അഥവാ ഒരു ക്രിസ്ത്യന്‍ ആയിരിക്കുകയില്ല.  കാരണം, ‘താന്‍ പോലും നിനക്കാത്ത കാര്യങ്ങള്‍ ഈ അന്ത്യപ്രവാചകന്‍ വെളിപ്പെടുത്തുമെന്ന്’ ഈസാ നബി തന്നെ പ്രസ്താവിച്ചിട്ടുണ്ട്. താന്‍തന്നെ സകല സത്യവും കൊണ്ടുവന്നിരുന്നുവെങ്കില്‍ ‘സകല സത്യവും’ കൊണ്ടുവരുന്ന മറ്റൊരു പ്രവാചകനെ പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. അതേപോലെത്തന്നെ, ഈ പ്രവാചകന്‍ സകല സത്യവും കൊണ്ടുവരുന്നതിനാല്‍ അദ്ദേഹം അന്ത്യപ്രവാചകനും പ്രവാചക പരമ്പരയില്‍  അന്തിമ മുദ്രയുമായിരിക്കണം.
ഇബ്‌റാഹീം നബിയുടെ പരമ്പരയിലായിരിക്കും അദ്ദേഹം അവതരിക്കും. അതിനാല്‍, ജൂതനോ ക്രിസ്ത്യനോ അല്ലാത്ത, ഇബ്‌റാഹീം നബിയെപ്പോലെ ഏക ദൈവത്തില്‍ വിശ്വസിക്കുന്ന മറ്റൊരാളെ നാം കണ്ടെത്തേണ്ടതുണ്ട്. അദ്ദേഹം ജൂതന്മാരെപ്പോലെ ആയിരിക്കില്ല; കാരണം, ഈസാ നബി ദൈവത്തിന്റെ സത്യദൂതരാണെന്ന് സ്ഥാപിച്ചുകൊണ്ടും അദ്ദേഹത്തെ യഥാര്‍ത്ഥ മസീഹായി അംഗീകരിച്ചുകൊണ്ടും അന്ത്യപ്രവാചകന്‍ ഈസാനബിയെ മഹത്വപ്പെടുത്തും. ഈ പ്രവാചകന്റെ ഉപദേശങ്ങള്‍ മുഴുവനും ദൈവത്തില്‍നിന്നായിരിക്കും. ദൈവിക വെളിപാട് ആയതിനാല്‍, തൗറാത്തിന്റെയും സുവിശേഷത്തിന്റെയും മൂല കൃതികളിലൂടെ ലഭിച്ച ദൈവിക സന്ദേശങ്ങളെ സ്ഥിരീകരിക്കുന്നതായിരിക്കും അദ്ദേഹത്തിന്റെ സന്ദേശങ്ങളത്രയും. അതേസമയം, ഈ സന്ദേശം തൗറാത്തിന്റയോ സുവിശേഷത്തിന്റെയോ തനിപ്പകര്‍പ്പോ സംഗ്രഹീത പതിപ്പോ ആയിരിക്കുകയുമില്ല. ‘ഞാന്‍ എന്റെ വാക്കുകളെ അവന്റെ നാവിന്മേല്‍ ആക്കുമെന്ന്’സര്‍വ്വ ശക്തന്‍ പറഞ്ഞിട്ടുണ്ടല്ലോ. ഏകനായ അതേ ദൈവത്തില്‍നിന്ന് മുമ്പു വെളിപ്പെട്ടതിനോട് അവന്റെ തന്നെ ഈ വാക്കുകള്‍ യോജിച്ചുവരികയെന്നത് സ്വാഭാവികം മാത്രമാണ്. ‘അവന്‍ (ദൈവത്തില്‍നിന്നു) കേള്‍ക്കുന്നതൊക്കെയും അവന്‍ പറയും.’
യോഹന്നാന്‍ 14: 26 ല്‍ വരാനിരിക്കുന്ന പ്രവാചകനെ പരിശുദ്ധാത്മാവ് അഥവാ ആത്മാവ് എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ബൈബിളില്‍ ഇതുപോലെ ഒരു സൂചന മറ്റൊരിടത്തും ഇല്ലതാനും. യോഹന്നാന്‍ സുവിശേഷം തയ്യാറാക്കിയ ആരെങ്കിലും സത്യത്തിന്റെ ആത്മാവ് ആരാണെന്ന തന്റെ നിഗമനം സ്ഥാപിക്കാന്‍ വേണ്ടി എഴുതിച്ചേര്‍ത്തതായിരിക്കണം ഇത്. ഒരിക്കലും സാധൂകരിക്കാന്‍ വയ്യാത്ത ഈ വ്യാഖ്യാനം യോഹന്നാന്‍ സുവിശേഷത്തില്‍ മറ്റൊരിടത്ത് ഈസാ നബി പറഞ്ഞതായുള്ള പ്രസ്താവനക്ക് കടക വിരുദ്ധമാണ്. ഈസാ നബിയുടെ ദൗത്യം അവസാനിക്കുന്നതുവരെ പ്രവാചകന്‍ അഥവാ കാര്യസ്ഥന്‍ (പരാക്ലീറ്റ്) വരുകയില്ലെന്ന് സുവിശേഷത്തിലെ മറ്റു ഭാഗങ്ങളില്‍നിന്നും വ്യക്തമാകും. ഈസാ നബിയുടെ കാലഘട്ടത്തിനും അതിനു മുമ്പും പിമ്പും പരിശുദ്ധാത്മാവ് അഥവാ വെളിപാട് കൊണ്ടുവരുന്ന മാലാഖ ദൈവ ദൂതന്മാര്‍ക്ക് വെളിപാട് എത്തിച്ചുകൊടുത്തും അവരെ സഹായിച്ചുംകൊണ്ട് സജീവമായി രംഗത്തുണ്ടായിരുന്നു (സങ്കീര്‍ത്തനങ്ങള്‍ 51:11, മത്തായി 3:16).
ക്രിസ്ത്യാനികള്‍ ദൈവത്തെ ത്രിത്വമായും പരിശുദ്ധാത്മാവിനെ ഈ ത്രിത്വത്തിന്റെ ഒരു ഭാഗമായും കാണാന്‍ തുടങ്ങിയതു മുതലാണ് പരിശുദ്ധാത്മാവിന്റെ ഈ വിചിത്രമായ വ്യാഖ്യാനത്തിന് പ്രചാരം കിട്ടിയത്. ത്രിത്വമെന്ന വാക്കോ അങ്ങനെയൊരു സങ്കല്‍പമോ ബൈബിളില്‍ എവിടെയും കാണാന്‍ സാധ്യമല്ല.
കാര്യസ്ഥന്‍ (പരാക്ലീറ്റ്) എന്നത് ഒരു പ്രേതം അഥവാ ആത്മാവ് അല്ല, ഒരു മനുഷ്യനാണ്. കാരണം, ഈസാ നബിക്കും ഇതേ വാക്കാണ് ബൈബിള്‍ ഉപയോഗിച്ചിരിക്കുന്നത്. ‘നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമ്മുടെ പിതാവിന്റെ അടുക്കല്‍ ഉണ്ട്’ (യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനം 2:1). ജൂതന്മാര്‍ക്ക് ഈസാ നബി ഒരു കാര്യസ്ഥന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ അനുയായികളും അതംഗീകരിച്ചു. എന്നാല്‍, ഈസാ നബിക്കു ശേഷം വരാനിരിക്കുന്ന കാര്യസ്ഥന്‍ (യോഹന്നാന്‍ 14:16) എല്ലാ ജനതക്കും എല്ലാ രാജ്യത്തിനും എല്ലാ കാലത്തേക്കുമായുള്ളതാകുന്നു.
‘മറ്റൊരു കാര്യസ്ഥ’ന്റെ വരവിനെ പ്രവചിക്കുന്ന യോഹന്നാന്‍ സുവിശേഷത്തിന്റെ ഗ്രീക്ക് മൂല ഗ്രന്ഥത്തിലെ വാചകങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മറ്റൊരു (അനദര്‍) എന്ന വാക്കുകൊണ്ട് ‘അതേ ഇനത്തില്‍പെട്ട ഒന്നുകൂടി’ എന്നോ ‘വേറെ ഇനത്തില്‍പെട്ട ഒന്നുകൂടി’ എന്നോ ആകാം. ഈസാ നബി ഏതര്‍ത്ഥമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് അറിയല്‍ വളരെ പ്രധാനമാണ്. കാരണം, വേറെ ഇനത്തില്‍പെട്ട ഒന്നുകൂടി എന്നാണുദ്ദേശ്യമെങ്കില്‍ ‘കാര്യസ്ഥന്‍’ (പരാക്ലീറ്റ്) ഒരാത്മാവായിരിക്കും. അപ്പോള്‍ ക്രിസ്ത്യാനികളുടെ നിലവിലുള്ള വ്യാഖ്യാനത്തിനല്‍പം പ്രാധാന്യം ഉണ്ടാകും. പക്ഷെ, അതേ ഇനത്തില്‍പെട്ട ഒന്നു കൂടി എന്നാണിതിന്റെ ഉദ്ദേശ്യമെങ്കില്‍ കാര്യസ്ഥന്‍ എന്നത് ഒരു ആത്മാവ് അല്ലെന്നും ഈസാ നബിയെപ്പോലെത്തന്നെ ഒരു പ്രവാചകന്‍ -മനുഷ്യന്‍- ആണെന്നും ഉള്ളതിന് മതിയായ തെളിവായി. ഈസാ നബി വാസ്തവത്തില്‍ എന്താണ് ഉദ്ദേശിച്ചത്? പുതിയ നിയമത്തിന്റെ ഗ്രീക്ക് മൂല ഗ്രന്ഥം തന്നെ ഇതിന് തീര്‍പ്പ് കല്‍പ്പിക്കട്ടെ. ഇവിടെ അല്ലോണ്‍ എന്ന ഗ്രീക്ക് പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതാകട്ടെ അല്ലോസ് എന്ന പദത്തിന്റെ പുല്ലിംഗത്തിന്റെ കര്‍മരൂപമാണ്. അല്ലോസ് എന്ന വാക്കിന്റെ അര്‍ത്ഥം ‘അതേ ഇനത്തില്‍പെട്ട ഒന്നുകൂടി’ എന്നാകുന്നു. വേറെ ഇനത്തില്‍ പെട്ട ഒന്നുകൂടി എന്നതിനുള്ള ഗ്രീക്കുപദം ‘ഹെറ്ററോസ്’ എന്നത്രെ. എന്നാല്‍ ഈ വാക്ക് പുതിയ നിയമത്തിന്റെ ഗ്രീക്ക് മൂല ഗ്രന്ഥത്തില്‍ (യോഹന്നാന്‍ 14:16 ല്‍) ഉപയോഗിച്ചിട്ടില്ല. അപ്പോള്‍ കാര്യസ്ഥന്‍ അതേ ഇനത്തില്‍പെട്ട ഒന്നുകൂടി ആണെന്ന് വ്യക്തമാണ്. മൂസാ നബിയും ഈസാ നബിയും  പറഞ്ഞതുപോലെ ‘എന്നെപ്പോലെ ഒരുവന്‍’ -ഒരു മനുഷ്യന്‍- ഒരു ആത്മാവല്ല.

ദൈവിക വെളപാടിന്റെ വിശദീകരണം
ബൈബിളില്‍നിന്നു കിട്ടിയ തെളിവുകളെല്ലാം കൂട്ടിയോജിപ്പിക്കുമ്പോള്‍ ഒരു ദൈവ ദൂതന്റെ വളരെ വ്യക്തമായ ചിത്രമാണ് നമുക്ക് കിട്ടുക. ഈ ദൈവദൂതന് മുഖ്യമായ രണ്ട് പ്രത്യേകതകളുണ്ട്. ഒന്ന്, അദ്ദേഹം അന്ത്യ പ്രവാചകനാണ്. രണ്ട്, അദ്ദേഹം സാര്‍വ്വ ലൗകികനാണ്. പഴയ നിയമത്തില്‍നിന്നു കിട്ടുന്ന വിവരണങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഈ പ്രവാചകന്‍:
1. അചഞ്ചലനും എന്നാല്‍ ദയാലുവുമായിരിക്കും.
2. നീതിയിലധിഷ്ഠിതമായ ഒരു ജനതയെ വാര്‍ത്തെടുക്കും.
3. എല്ലാ ജാതികള്‍ക്കും പ്രകാശമായിരിക്കും.
4. ഖേദാറുമായി ബന്ധപ്പെട്ടവനായിരിക്കും (യശയ്യാവ് 42: 1-11)
5. ഹിബ്രുക്കളുടെ (എബ്രയര്‍) സഹോദരനായ ഇസ്മാഈലിന്റെ പിന്‍ഗാമിയായിരിക്കും.
6. ഇബ്രാഹീമിനോടും ഇസ്മാഈലിനോടും
-എല്ലാ ജാതികള്‍ക്കും അനുഗ്രഹമായിരിക്കുമെന്നും
-അറബികളെ ഒരു വലിയ ജാതിയാക്കുമെന്നും
-ജ്യേഷ്ഠാവകാശത്തിന് അവകാശിയായിരിക്കുമെന്നും
ദൈവം ചെയ്ത വാഗ്ദാനം പൂര്‍ത്തീകരിക്കുന്നവനായിരിക്കും.
7. അവന്‍ ദൈവത്തില്‍ നിന്ന് നേരിട്ടുകേള്‍ക്കും. (ഉല്‍പത്തി 17:20, 22:16-18, ആവര്‍ത്തന പുസ്തകം 21: 15-17).
8. ഈസാ നബിയുടെ ദൗത്യം അവസാനിച്ചതിന്റെ ശേഷം മാത്രം അവതരിക്കും.
9. മനുഷ്യരാശിക്ക് ആശ്വാസം നല്‍കുന്നവനും കാര്യസ്ഥനും (പരാക്ലീറ്റ്) ആയിരിക്കും. അതിനാല്‍ സ്തുതിക്കപ്പെട്ടവന്‍ (പരീക്ലീറ്റ്) എന്ന പേരില്‍ അറിയപ്പെടും.
10. തന്റെ സത്യസന്ധതക്ക് കേളികേട്ടവനായിരിക്കും.
11. ദൈവത്തില്‍നിന്ന് നേരിട്ട് കേള്‍ക്കുന്നവനായിരിക്കും.
12. ‘സകല സത്യവും’ എത്തിച്ചുകൊടുക്കും.
13. എക്കാലത്തേക്കും നിലനില്‍ക്കുന്ന ‘സഭ’ സ്ഥാപിക്കും.
14. ഈസാ നബിയെ മഹത്വപ്പെടുത്തും. (യോഹന്നാന്‍ 14: 16-17, 16: 13-14)
മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം ആറ്റിക്കുറുക്കി നോക്കിയാല്‍ അന്ത്യപ്രവാചകന്‍ മറ്റെല്ലാ പ്രവാചകന്മാരില്‍നിന്നും മര്‍മ പ്രധാനമായ മൂന്നു കാര്യങ്ങളില്‍ വ്യത്യസ്തനായി കാണാം:
1. അദ്ദേഹത്തിന് ഒരു സാര്‍വ്വ ലൗകിക ദൗത്യമാണ് ഉള്ളത്.
2. എല്ലാ പ്രവാചകന്മാരുടെയും അവസാനത്തെ മുദ്രയായിരിക്കും.
3. അദ്ദേഹം ഒരു അറബിയും ഇസ്മാഈല്‍ നബിയുടെ 12 സന്താനങ്ങളില്‍ ഖേദാറിന്റെ പരമ്പരയില്‍ വരുന്നവനുമായിരിക്കും.
ഇബ്‌റാഹീം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള വംശ പരമ്പര:
ഇബ്‌റാഹീമിന്റെ പുത്രന്‍
ഇസ്മാഈലിന്റെ പുത്രന്‍
ഖേദാറിന്റെ പുത്രന്‍
അദ്‌നാന്റെ പുത്രന്‍
മഅദ്ദിന്റെ പുത്രന്‍
നിസാറിന്റെ പുത്രന്‍
മുദറിന്റെ പുത്രന്‍
ഇല്‍യാസിന്റെ  പുത്രന്‍
മുദ്‌രികിന്റെ പുത്രന്‍
ഖുസൈമത്തിന്റെ പുത്രന്‍
കിനാനത്തിന്റെ പുത്രന്‍
നദ്‌റിന്റെ പുത്രന്‍
മാലികിന്റെ പുത്രന്‍
ഖുറൈശി (ഫിഹ്‌റി)ന്റെ പുത്രന്‍
ഗാലിബിന്റെ പുത്രന്‍
ലുഅയ്യിന്റെ പുത്രന്‍
കഅബിന്റെ പുത്രന്‍
മുര്‍റത്തിന്റെ പുത്രന്‍
കിലാബിന്റെ പുത്രന്‍
ഖുസയ്യിന്റെ പുത്രന്‍
അബ്ദു മനാഫിന്റെ പുത്രന്‍
ഹാശിമിന്റെ പുത്രന്‍
അബ്ദുല്‍ മുഥലിബിന്റെ പുത്രന്‍
അബ്ദുല്ലായുടെ പുത്രന്‍
മുഹമ്മദ് നബി (സ്വ).
ബൈബിളില്‍നിന്നു ലഭിക്കുന്ന ഈ തെളിവുകള്‍ക്ക് ഖുര്‍ആന്റെയോ സുന്നത്തിന്റെയോ സ്വാധീനം ഉണ്ടെന്ന് ഒരിക്കലും ആരോപിക്കാന്‍ സാധ്യമല്ല.
ഏതെങ്കിലും ഒറ്റ ഒരാള്‍ ഈ വിശേഷണങ്ങള്‍ എല്ലാമുള്ള ചിത്രം യോജിച്ചുവരിക സാധ്യമാമോ? ഈ ഗുണങ്ങളെല്ലാം ഒത്തുകൂടുന്നില്ലെങ്കില്‍ അയാള്‍ ഒരിക്കലും വേദങ്ങളിലെ വാഗ്ദത്ത പ്രവാചകനാവുകയില്ല.  ഈ വിശേഷണങ്ങളെല്ലാം ഒരു വ്യക്തിയില്‍ അവിചാരിതമായി ഒത്തുകൂടുകയെന്നതാകട്ടെ ഭാവനക്കതീതമാണുതാനും. ഇവ തന്നില്‍ ഒന്നിച്ചുകൂട്ടാന്‍ ഒരാള്‍ മന:പൂര്‍വ്വം ശ്രമം നടത്തി വിജയിക്കുക എന്നതും അസാധ്യം തന്നെ. ഉദാഹണത്തിന് തന്റെ പൂര്‍വ്വികന്മാരെ യഥേഷ്ടം തെരഞ്ഞെടുക്കാന്‍ ഒരാള്‍ക്ക് സാധ്യമാണോ?
ഇനി ഒരു അറബി തന്റെ ഇംഗിതമനുസരിച്ച് ഈ പ്രവാചകനാകണമെന്നു ആഗ്രഹിച്ചു എന്നു വാദത്തിനു വേണ്ടി സമ്മതിച്ചാല്‍തന്നെ അവന്‍ ഇസ്മാഈല്‍ നബിയുടെ മറ്റു 11 സന്തതികളില്‍ ഒരാളുടെ പരമ്പരയില്‍ പിറന്നവനായിരിക്കും. ഒരുപക്ഷെ, അദ്ദേഹം തന്റെ ഗോത്രത്തിന്റെ പിന്‍ബലം ആവശ്യപ്പെട്ടെന്നു വന്നേക്കാം. അപ്പോള്‍ അദ്ദേഹം ദേശീയത്വവും വര്‍ഗീയത്വവുമായിരിക്കും, സാര്‍വ്വ ലൗകികത്വമല്ല പ്രചരിപ്പിക്കുക.  ഒരുപക്ഷെ, തന്റെ സന്ദേശത്തില്‍ ഈസാ നബിയെ പരാമര്‍ശിക്കുന്ന കാര്യംകൂടി അവന്‍ ചിന്തിച്ചുകാണില്ല.  മാത്രമല്ല, ഈസാ നബി വ്യാജ പ്രവാചകനാണെന്നും ശല്യക്കാരനാണെന്നുമുള്ള ജൂതന്മാരുടെ ആരാപണത്തോട് അവന്‍ യോജിച്ചെന്നും വരാം. തനിക്കു പിന്‍ഗാമികളെ കിട്ടുന്നതിനും ഒരു ഭദ്രമായ ജനതയെ സ്ഥാപിക്കുന്നതിനും മുമ്പായിത്തന്നെ അവന്‍ മരിച്ചെന്നും വരാം.
അന്ത്യപ്രവാചകനെ തിരിച്ചറിയുന്നതിന് ബൈബിളില്‍ പറഞ്ഞ ഗുണങ്ങളെല്ലാം കരുതിക്കൂട്ടി തന്നിഷ്ടത്തിനൊത്തതാക്കിയെടുത്താല്‍ ഒരാള്‍ക്കു കഴിയുമെന്നുതന്നെ സമ്മതിച്ചാല്‍ ബൈബിള്‍ പത്താം നൂറ്റാണ്ടുവരെ അറബിയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നില്ലെന്ന പ്രശ്‌നം ബാക്കിയിരിക്കുന്നു. ആയിരാം ആണ്ടിനു മുമ്പു ജീവിച്ചിരുന്ന ഒരറബിക്കും തന്റെ മാതൃഭാഷയിലെഴുതിയ ബൈബിള്‍ പരിശോധിക്കാനുള്ള അവസരം ഇല്ലായിരുന്നു. സര്‍വ്വ ശക്തനായ ദൈവം ഒരുവന്‍ മാത്രമാണ് ഈ വ്യത്യസ്ത ഗുണങ്ങളെല്ലാം കൂടി ഒരു പ്രത്യേക വ്യക്തിയില്‍ ഒത്തുചേര്‍ക്കുന്നതിന് കാരണക്കാരന്‍.
ഒരാള്‍, ഒരേയൊരാള്‍ മാത്രമാണ് ഈ വ്യവസ്ഥകളെല്ലാം ഒത്തുകൂടിയ വ്യക്തി-അബ്ദുല്ലായുടെ മകന്‍ മുഹമ്മദ് നബി (സ്വ). വേദഗ്രന്ഥങ്ങളുടെ പകര്‍ത്തിയെഴുത്തുകാര്‍ വരുത്തിവെച്ച തെറ്റുകളും അവരുടെ കുടില മനസ്‌കതയും ഉണ്ടായിട്ടും തൗറാത്തിലും സുവിശേഷത്തിലും അദ്ദേഹത്തെ പറ്റിയുള്ള പ്രവചനം വളരെ വ്യക്തവും നിഷേധിക്കാന്‍ കഴിയാത്തതുമായിത്തന്നെ ഇന്നും നിലനില്‍ക്കുന്നു.

കൂടുതല്‍ തെളിവിന്
ക്രിസ്തു മത പണ്ഡിതനും ജര്‍മന്‍കാരനുമായ റുഡോള്‍ഫ് ബുള്‍ട്ടുമാന്‍ എഴുതിയ ദി ഗോസ്പല്‍ ഓഫ് ജോണ്‍: എ കമന്ററി (വെസ്റ്റ് മിനിസ്റ്റര്‍ പ്രസ്, ഫിലാഡല്‍ഫിയ, അമേരിക്ക) എന്ന പുസ്തകത്തിന്റെ 567 ാം പേജില്‍നിന്നുള്ള നേര്‍വാക്യങ്ങളുടെ വിവര്‍ത്തനമാണ് താഴെ കൊടുക്കുന്നത്. വിഖ്യാതനായ ഈ ക്രിസ്തുമത പണ്ഡിതന്റെ അഭിപ്രായവും ഈ ലേഖനത്തില്‍ നാം മുമ്പു പറഞ്ഞ അഭിപ്രായവും ഒന്നുതന്നെയാണെന്നു കാണാം:
”അതിനാല്‍, പരാക്ലീറ്റ (കാര്യസ്ഥന്‍) ഈസാ നബിക്ക് സമാനമായ മറ്റൊരു രൂപ (വ്യക്തി) മാണ്. ഈ സ്ഥാനപ്പേര്‍ (സദൃശരായ) രണ്ടു പേര്‍ക്കും യോജിക്കുമെന്നതു തന്നെ ഈ നിഗമനം ശരിയാണെന്നതിന് തെളിവാണ്. ഒരാള്‍ക്ക് പിറകെ മറ്റൊരാളായി, ഈസാ നബിയും അദ്ദേഹത്തിന്റെ പിന്‍ഗാമിയും-അങ്ങനെ രണ്ടു കാര്യസ്ഥന്മാരെ അയക്കുകയുണ്ടായിയെന്ന് യോഹന്നാന്‍ പഠിപ്പിക്കുന്നുണ്ടെന്നത് 16: 14 ല്‍ നിന്നു വ്യക്തമാണ്.
ഡബ്‌ളിയു മിക്കായേലിസ് എന്ന സുപ്രസിദ്ധ ക്രിസ്തുമത പണ്ഡിതന്‍ തന്റെ Coniet Neotest XI എന്ന ഗ്രന്ഥത്തില്‍ ഈ നിഗമനം ഒഴിവാക്കാന്‍ ഒരു ശ്രമം നടത്തുന്നുണ്ട്. 14: 16 ല്‍ ഉള്ള ഒരു ഗ്രീക്ക് പദം  ഒരു അതികപ്പറ്റാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. അപ്പോള്‍ ‘മറ്റൊരാള്‍ കൂടി ഉണ്ടാകും- പരാക്ലീറ്റെ പോലെ,  അല്ലെങ്കില്‍ പരാക്ലീറ്റെ തന്നെ’ എന്ന അര്‍ത്ഥം വരും. ഈ അര്‍ത്ഥം ശരിയാണെങ്കില്‍തന്നെ രണ്ടു പ്രവാചകന്മാര്‍ സമാന്തരമായ രണ്ടു രൂപങ്ങള്‍ ഉണ്ടെന്നതിന് സംശയമില്ല. പക്ഷെ, യോഹന്നാന്റെ ഒന്നാം ലേഖനത്തില്‍  2:1 സൂക്തത്തില്‍ സുവിശേഷകന്‍ പരാക്ലീറ്റെ എന്ന പദവി ഈസാനബിക്കാണ് നല്‍കിയിരിക്കുന്നത്.
(ഡോ. സുലൈമാന്‍ എസ്. മുഫസ്സിര്‍, വിവ: പ്രൊഫ. ഇ. മുഹമ്മദ് സാഹിബ്സുന്നി പബ്ലിക്കേഷന്‍ സെന്റര്‍, 1994, ചെമ്മാട്, മലപ്പുറം)



അവസാനത്തെ പ്രവാചകന്‍

അവസാനത്തെ പ്രവാചകന്‍
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഭൂമുഖത്ത് മനുഷ്യവാസവും പ്രവാചകനിയോഗവും സമാരംഭിക്കുന്നത് ഒരേ ദിവസംതന്നെയാണ്. ആദ്യത്തെ മനുഷ്യന്‍ ആദ്യത്തെ പ്രവാചകനുമായിരുന്നു. ജീവിതത്തിനാവശ്യമായ ദൈവിക നിര്‍ദേശങ്ങളും വിധിവിലക്കുകളും ദൈവത്തിന്റെ മഹോന്നത സൃഷ്ടിക്ക് എത്തിച്ചുകൊടുക്കുകയാണ് പ്രവാചകന്മാരുടെ ദൗത്യം.മനുഷ്യസമൂഹങ്ങള്‍ പ്രവാചക നിയോഗമില്ലാതെ കഴിഞ്ഞുപോയിട്ടില്ല. മനുഷ്യവര്‍ഗം പരസ്പര ബന്ധമില്ലാത്ത ഒറ്റപ്പെട്ട ഗോത്രങ്ങളായി ജീവിച്ച കാലഘട്ടങ്ങളില്‍ ആഗതരായ പ്രവാചകന്മാര്‍ അതതുഗോത്രങ്ങളില്‍ ഒതുങ്ങിനിന്നാണ് പ്രവര്‍ത്തിച്ചിരുന്നത്.ക്രിസ്തുവിനു ശേഷം ലോകജനത സാംസ്‌കാരികമായി വളര്‍ച്ച പ്രാപിക്കുകയും പരസ്പരം അടുക്കാനും ബന്ധപ്പെടാനും സൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. അതോടെ മുഴുലോകത്തേക്കും സര്‍വജനതക്കുമായി ഒരു പ്രവാചകന്‍ നിയോഗിക്കപ്പെടാനുള്ള സാഹചര്യം ഉളവായി. അല്ലാഹു മുന്‍ പ്രവാചകരിലൂടെ സുവിശേഷമറിയിച്ച പ്രവാചക ശ്രേഷ്ഠന്‍ നിയുക്തനായി. മുന്‍ വേദഗ്രന്ഥങ്ങളില്‍നിന്ന് വ്യത്യസ്തമായി കാലാന്തരങ്ങളെ അതിജീവിക്കുന്ന ദിവ്യഗ്രന്ഥവുമായിആ പ്രവാചകന്‍ തന്റെ ദൗത്യംനിര്‍വഹിച്ചു. അതോടെ പ്രവാചകപരമ്പര അവസാനിച്ചു.
അന്ത്യപ്രവാചകന്റെ ചര്യയും അന്തിമവേദവും ലോകതൗറാമെങ്ങും പ്രചരിക്കാനും കാലാവസാനംവരെ അന്യൂനം നിലനില്‍ക്കാനും സാഹചര്യമുള്ളതുകൊണ്ട് ഇനിയും പ്രവാചകന്മാര്‍ ആവശ്യമില്ല. പ്രവാചകന്മാര്‍ക്ക് പഠിപ്പിക്കാനുള്ളത് ഒരേ ദൈവിക സന്ദേശമാണ്. ആ സന്ദേശമാകട്ടെ വള്ളിപുള്ളിവ്യത്യാസമില്ലാതെ ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഈ അവസ്ഥയില്‍ പുതിയ പ്രവാചകന്മാരുടെ ആഗമനം ഗുണത്തിലേറെദോഷമാണ് ചെയ്യുക.മുഹമ്മദീയ പ്രവാചകത്വത്തോടെ പ്രവാചകത്വ പരമ്പര സമാപിച്ചുവെന്നത് വെറുമൊരവകാശവാദമല്ല. ചരിത്രപരമായഒരു അനിവാര്യതയാണ്. മുഹമ്മദ്(സ)യെ 'ഖാതമുന്നബിയ്യീന്‍' എന്ന് വിശേഷിപ്പിച്ചതടക്കമുള്ള നിരവധി ഖുര്‍ആന്‍ സൂക്തങ്ങളും നബി വാക്യങ്ങളുംഅക്കാര്യം തെളിയിക്കുന്നു. നബി സമര്‍പ്പിച്ച സമ്പൂര്‍ണമായ ജീവിതപദ്ധതി, അദ്ദേഹത്തിന്റെ സമകാലികരുംപിന്‍ഗാമികളും അനുവര്‍ത്തിച്ച രീതികള്‍ തുടങ്ങിയവയൊക്കെ മുഹമ്മദ്(സ)അന്ത്യപ്രവാചകനാണെന്ന് വിളിച്ചോതുന്നു. തനിക്കു ശേഷം വരാനിരിക്കുന്ന പ്രവാചകനെ സംബന്ധിച്ച സുവിശേഷമറിയിക്കാതെ ഒരു പ്രവാചകനും കഴിഞ്ഞുപോയിട്ടില്ല. വ്യക്തമായ അടയാളങ്ങളോടെ അവര്‍ പിന്‍ഗാമിയെ പരിചയപ്പെടുത്തിയിട്ടുണ്ട്. മൂസാ(അ)ന്റെ അനുയായികള്‍ ശേയുവിനെ കാത്തിരുന്നത്.
അന്ത്യപ്രവാചകന്റെ ചര്യയും അന്തിമവേദവും ലോകതൗറാത്തില്‍നിന്ന് അദ്ദേഹത്തിന്റെ ആഗമനവൃത്താന്തം അറിഞ്ഞതുകൊണ്ടായിരുന്നു. അവരില്‍ ചിലര്‍ യേശുവിനെനിരാകരിക്കുകയുണ്ടായെങ്കിലുംഅവര്‍ക്ക് പോലും യേശുവിന്റെ പ്രവാചകത്വത്തെപ്പറ്റി അറിവുണ്ടായിരുന്നു. മുഹമ്മദ് (സ)യുടെ ആഗമനത്തെ സംബന്ധിച്ച സുവിശേഷം മുന്‍വേദങ്ങളിലുണ്ടായിരുന്നു. ബൈബിളില്‍ അക്കാര്യംവ്യക്തമായി പറഞ്ഞിട്ടുണ്ട്. അക്കാര്യം ഖുര്‍ആന്‍ എടുത്തുദ്ധരിക്കുന്നു (61:6).പക്ഷേ, നബി(സ)ക്ക് ശേഷം വരുന്ന പ്രവാചകന്മാരെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ യാതൊന്നും പറയുന്നില്ല. ഭൂതകാല പ്രവാചകന്മാരുടെചരിത്രം വ്യക്തമായി പറഞ്ഞ ഖുര്‍ആന്‍ ഭാവിയില്‍ പ്രവാചകന്മാര്‍ വരാനിക്കുന്നുവെങ്കില്‍ അവരെക്കുറിച്ചും മുന്നറിയിപ്പുനല്‍കാതിരിക്കാന്‍ ന്യായമില്ല. മുഹമ്മദ്‌നബിയെക്കുറിച്ച് അദ്ദേഹം പ്രവാചകന്മാരില്‍ അന്തിമനാണെന്ന പ്രഖ്യാപനവും ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്.''മുഹമ്മദ് നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവല്ല. അദ്ദേഹം അല്ലാഹുവിന്റെ ദൂതനും അന്ത്യപ്രവാചകനുമാണ്.എല്ലാം അറിയുന്നവനത്രെ അല്ലാഹു'' (32:40).
ഈ സൂക്തത്തിന്റെ അവതരണപശ്ചാത്തലവും സന്ദര്‍ഭവും പരിശോധിച്ചാല്‍ ഇതിലെ ഓരോ വാക്യത്തിന്റെയും ഉദ്ദേശ്യവും അര്‍ഥവ്യാപ്തിയും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. സമൂഹത്തില്‍ നിലനിന്നിരുന്ന ഒരു മൂഢവിശ്വാസത്തെ ഉന്മൂലനം ചെയ്യുകയായിരുന്നു ഇതിന്റെ അവതരണലക്ഷ്യം. അത് പ്രാവര്‍ത്തികമാക്കാന്‍ ബാധ്യസ്ഥനായ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് (സ)എന്ന് പ്രഖ്യാപിക്കുകയാണ് ഖുര്‍ആന്‍. ഇനിയൊരു പ്രവാചകന്‍ വരാനുണ്ടായിരുന്നുവെങ്കില്‍ അന്ത്യപ്രവാചകന്‍ എന്ന വിദൂരാര്‍ഥമുള്ള ഒരു പദം പോലും ഖുര്‍ആന്‍ പ്രയോഗിക്കുമായിരുന്നില്ല. 'ഖാതമുന്ന ിയ്യീന്‍' എന്ന പദസഞ്ചയത്തിന് അന്ത്യപ്രവാചകനെന്ന അര്‍ഥം പൂര്‍ണമായി നിരാകരിക്കാന്‍ പില്‍ക്കാലത്തെ'പ്രവാചകത്വപരിസമാപ്തി നിഷേധികള്‍'പോലും തയാറല്ല. ശരീഅത്തോട് കൂടിയുള്ള പ്രവാചകത്വമാണ് സമാപിച്ചത്എന്നതിന് ഈ ആശയമാണ് അവര്‍
തെളിവാക്കുന്നത്.അതായത്, ഖാത്തമുന്നബിയ്യീന്‍എന്നാല്‍ അന്ത്യപ്രവാചകന്‍ എന്നുതന്നെയാണര്‍ഥം. പക്ഷേ, അതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത് ശരീഅത്തുമായി ആഗതരാ
കുന്ന പ്രവാചകന്മാരില്‍ അന്തിമന്‍ എന്നാണ്. പ്രത്യേക ശരീഅത്തില്ലാത്തപ്രവാചകന്മാര്‍ ഇനിയും വരാം. അല്ല തീര്‍ച്ചയായും വരും, വന്നിരിക്കുന്നു; ഇതാണ് വ്യാഖ്യാനം. പക്ഷേ, ഖുര്‍ആന്‍ മുഹമ്മദ് നബിയെ അന്ത്യപ്രവാചകന്‍ എന്നുവിശേഷിപ്പിക്കുക, അതുകൊണ്ടുദ്ദേശ്യം ശരീഅത്തുള്ള പ്രവാചകന്‍ എന്നാണെന്നതിന് സാഹചര്യത്തെളിവു
കളൊന്നും ഇല്ലാതിരിക്കുക; അതോടൊപ്പം മുഹമ്മദ് നബി, നബിക്കുശേഷം പ്രവാചകന്മാരില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യുക. അവിടെയും ശരീഅത്തുള്ള പ്രവാചകന്മാരാണുദ്ദേശ്യമെന്ന്‌സൂചിപ്പിക്കാതിരിക്കുക; എന്നിട്ടും അല്ലാഹുവും പ്രവാചകനും അവകൊണ്ട് ഉദ്ദേശിക്കുന്നത് ശരീഅത്തുള്ള പ്രവാചകന്മാര്‍ മാത്രമായിരിക്കുക. അങ്ങനെ
പില്‍ക്കാലത്ത് ശരീഅത്തില്ലാത്ത പ്രവാചകന്മാരെ അയച്ചുകൊണ്ടിരിക്കുക; പ്രസ്തുത ഖുര്‍ആന്‍ വാക്യത്തിന്റെയും നബിവചനത്തിന്റെയും അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ അവരെ നിഷേധിക്കുക. വിശുദ്ധ ഖുര്‍ആനും അന്ത്യപ്രവാചകന്റെ സുന്നത്തും മുറുകെപ്പിടിച്ചതിന്റെ പേരില്‍ അവര്‍ കാഫിറുകളായിത്തീരുക.അല്ലാഹു തന്റെ അടിമകളെഇവ്വിധം പറ്റിക്കുമെന്ന് വിശ്വസിക്കാന്‍ ഖാദിയാനികള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല.മുന്‍ പ്രവാചകരിലും അവരുടെ ഗ്രന്ഥങ്ങളിലും വിശ്വസിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. വിശ്വാസകാര്യങ്ങളില്‍ അത് കൂടി ഉള്‍പ്പെടുന്നു. പക്ഷേ ഖുര്‍ആനിലൊരിടത്തും പില്‍ക്കാലത്ത് വരാനിരിക്കുന്ന പ്രവാചകന്മാരിലോ അവരുടെ ദിവ്യഗ്രന്ഥങ്ങളിലോ വിശ്വസിക്കാന്‍ കല്‍പിക്കുന്നില്ല.''താങ്കള്‍ക്ക് അവതീര്‍ണമായ വേദത്തിലും താങ്കള്‍ക്ക് മുമ്പ് അവതീര്‍ണമായ ഇതരവേദഗ്രന്ഥങ്ങളിലും വിശ്വസി
ക്കുന്നവരും പരലോകത്തില്‍ ദൃഢബോധ്യമുള്ളവരുമായ ഭക്തജനങ്ങള്‍ക്ക് മാര്‍ഗദര്‍ശകമത്രെ ഇത്'' (ഖുര്‍ആന്‍ 2:4).ഖുര്‍ആനില്‍ പ്രവാചകന്മാരെപ്പറ്റിപരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങളില്‍ 'മിന്‍ഖബ്‌ലിക', 'മിന്‍ഖബ്‌ലു' എന്നീ പദങ്ങള്‍ പ്രയോഗിച്ചതായി കാണാം. 'നാം താങ്കള്‍ക്ക് മുമ്പ് വളരെ സമുദായങ്ങളിലേക്ക് ദൂതന്മാരെ അയച്ചിട്ടുണ്ട്' (6:42),
'താങ്കള്‍ക്ക് മുമ്പ് വളരെയേറെ പ്രവാചകന്മാര്‍ കളവാക്കപ്പെട്ടിരിക്കുന്നു' (3:184),'താങ്കള്‍ക്ക് മുമ്പ് വഹ്‌യ് നല്‍കപ്പെട്ട സര്‍വ പ്രവാചകന്മാരും പുരുഷന്മാരത്രെ'(16:43). സാമാന്യമായി പ്രവാചകന്മാരെ പരിചയപ്പെടുത്തിയ ഇതുപോലുള്ള നിരവധി സൂക്തങ്ങളില്‍ ഒരിടത്തുപോലും 'താങ്കള്‍ക്കു ശേഷ'മുള്ള പ്രവാചകനെയോ പ്രവാചകന്മാരെയോ സംബന്ധിച്ച് സൂചനപോലും നല്‍കുന്നില്ല. മുഹമ്മദ് (സ)ക്ക് ശേഷം പ്രവാചകന്മാരോ വഹ്‌യുകളോ ഉണ്ടാവാനില്ലെന്ന് ഈ സൂക്തങ്ങളും തെളിയിക്കുന്നു.മുന്‍ പ്രവാചകന്മാരെ സംബന്ധിച്ച്‌പൊതുവില്‍ വിശ്വസിക്കുക മാത്രമാണ്മുസ്‌ലിംകളുടെ ബാധ്യത. അതേ സമയംപില്‍ക്കാലത്ത് പ്രവാചകന്മാര്‍ വരാനുണ്ടെങ്കില്‍, അവരുടെ സമുദായങ്ങള്‍ അവരില്‍ വ്യക്തമായി വിശ്വസിച്ചെങ്കിലേ മോക്ഷം സിദ്ധിക്കുകയുള്ളൂ. പൂര്‍വ പ്രവാചകന്മാരെപ്പറ്റി പറഞ്ഞതിനേക്കാള്‍ വ്യക്തമായും അധികമായും പരാമര്‍ശിക്കേണ്ടത് പില്‍ക്കാലത്ത് വരാനിരിക്കുന്ന പ്രവാചകന്മാരെപ്പറ്റിയായിരുന്നു. അതുണ്ടായില്ലെന്നത് ഖുര്‍ആന്റെ അപര്യാപ്തതക്കല്ല, മറിച്ച് പില്‍ക്കാലത്ത് പ്രവാചകന്മാര്‍ വരാനില്ല എന്ന വസ്തുതക്കാണ് തെളിവാകുന്നത്.പുനരുത്ഥാനത്തെയും പരലോകത്തെയും കുറിക്കുന്ന 'ആഖിറത്ത്' എന്ന പദത്തിന് 'പില്‍ക്കാലത്തെ ദിവ്യബോധന'മെന്ന് ചില ഖതമുന്നുബുവ്വത്ത്‌നിഷേധികള്‍ അര്‍ഥം നല്‍കിയിരിക്കുന്നു (ഖാദിയാനീ പ്രവാചകനായ മിര്‍സാഗുലാം അഹ്മദ് 'ആഖിറത്തി'ന് പരലോകം എന്ന് തന്നെയാണ് അര്‍ഥംനല്‍കിയിരിക്കുന്നത്). ഖുര്‍ആനില്‍ പല തവണ ആവര്‍ത്തിക്കപ്പെട്ട 'ആഖിറത്ത്'എന്ന പദത്തിന് ഒരിടത്തുപോലും ഈഅര്‍ഥം യോജിക്കയില്ല. 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ നിര്‍വഹിക്കുകയുംചെയ്യുന്നവര്‍ക്കാണ് മോക്ഷം', 'നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും പുനരുത്ഥാനത്തില്‍ വിശ്വസിക്കുകയും ചെയ്യുക' തുടങ്ങിയ ഖുര്‍ആന്‍വചനങ്ങളിലെ 'ആഖിറത്തി'ന് പില്‍ക്കാലത്തെ ദിവ്യബോധനം എന്ന അര്‍ഥകല്‍പന, എത്രമാത്രം അനര്‍ഥജല്‍പനമാണെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധി വേണ്ട. ഖുര്‍ആനില്‍ വിശ്വസിക്കുന്നതിനേക്കാള്‍ അനിവാര്യമാണ് പില്‍ക്കാലത്തെ 'പ്രവാചക' വചനങ്ങളില്‍ വിശ്വസിക്കുകയെന്ന വാദം തികച്ചും അര്‍ഥശൂന്യമാണ്. ഹിദായത്ത് ഖുര്‍ആനോടെ അവസാന ിച്ചിരിക്കുന്നു. 'ഈ ദിവസം നിങ്ങ ളുടെ ദീനിനെ ഞാന്‍ സമ്പൂര്‍ണമാക്കിത്തന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചതരികയും ഇസ്‌ലാമിനെ നിങ്ങളുടെ ദീനായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു' (5:3) എന്ന ഖുര്‍ആന്‍ സൂക്തം അവതരിക്കുകയും തന്റെ സന്നിധിയില്‍ ഒത്തുകൂടിയ ലക്ഷക്കണക്കിന് സ്വഹാബാക്കളെ കേള്‍പ്പിക്കുകയും ചെയ്തശേഷം നബി(സ) ചോദിച്ചു: 'ദൈവസന്ദേശത്തെ പരിപൂര്‍ണമായി
ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നില്ലേ?' അവര്‍ പറഞ്ഞു: 'ഞങ്ങള്‍ സാക്ഷികളാണ്'.മനുഷ്യജീവിതത്തിലെ നിഖിലപ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുന്ന ദിവ്യബോധനങ്ങള്‍ ഇവിടെ അവസാനിക്കുന്നുവെന്നും ഞാനെന്റെ ദൗത്യം നിറവേറ്റിയിരിക്കുന്നുവെന്നുമാണ് തന്റെ അനുയായികളെ സാക്ഷിനിര്‍ത്തിക്കൊണ്ട് അല്ലാഹുവിന്റെ പ്രവാചകന്‍ പറയുന്നത്.യേശുവിന്റെ വചനം അതായിരുന്നില്ല. 'ഇനിയും വളരെ നിങ്ങളോടുപറയാനുണ്ട്. എന്നാല്‍ നിങ്ങള്‍ക്കിപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും'എന്നായിരുന്നു യേശു പറഞ്ഞത്. അതുപ്രകാരമാണ് മുഹമ്മദ് (സ) വന്നത്. അദ്ദേഹം പറയുന്നതോ 'ഇനി യാതൊരു ദൈവദൂതനും വാരനില്ല' എന്നും. മുന്‍ പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥങ്ങള്‍ അതേപടി ലോകത്ത് അവശേഷിക്കുന്നില്ല. അവയെ പിന്‍പറ്റുന്നവര്‍ പോലും അത് പൂര്‍ണമായും ദൈവിക വചനങ്ങളാണെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ അവസാനത്തെ ദിവ്യബോധനമായ വിശുദ്ധ ഖുര്‍ആന്‍ അന്ത്യദിനം വരേക്കും സുരക്ഷിതമായിരിക്കുമെന്ന് അല്ലാഹുതന്നെ പറയുന്നു:'നാം നിങ്ങള്‍ക്ക് വചനം നല്‍കിയിരിക്കുന്നു. നാം തന്നെ അതിനെ സംരക്ഷിക്കുന്നതാണ്' (15:9).ഖുര്‍ആനിലെ വിധിവിലക്കുകളെദുര്‍ബലപ്പെടുത്താനോ പുതിയ ദൈവവിധികള്‍ സമര്‍പ്പിക്കാനോ സാധ്യമല്ലാത്തവിധം ഖുര്‍ആനിക നിയമങ്ങള്‍ ലോകാന്ത്യം വരെയുള്ള സമുദായങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്നവയായിരിക്കും. ഇനിയൊരു പ്രവാചകന്‍ വരാനില്ലാത്തതുകൊണ്ടാണ് മുഹമ്മദ് (സ)ക്ക് അവതീര്‍ണമായ ദിവ്യഗ്രന്ഥം അന്ത്യദിനം വരെ സുരക്ഷിതമാക്കി നിര്‍ത്താന്‍അല്ലാഹു തീരുമാനിച്ചത്. ഖുര്‍ആനികനിയമങ്ങളെ ദുര്‍ബലപ്പെടുത്താനും പുതിയ നിയമങ്ങള്‍ സൃഷ്ടിക്കാനും അധികാരമില്ലാത്ത പ്രവാചകത്വമാകട്ടെ, ഉണ്ടാവുന്നതും ഇല്ലാതിരിക്കുന്നതും സമമാണ്.'നിങ്ങള്‍ക്കിടയില്‍ വല്ല പ്രശ്‌നങ്ങളിലും ഭിന്നാഭിപ്രായമുണ്ടായാല്‍ അതിനെ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക' (4:59) എന്ന ഖുര്‍ആന്‍ സൂക്തവും പുതിയ പ്രവാചകത്വത്തെ നിഷേധിക്കുന്നു. പുതിയ പ്രവാചകത്വംവരെ മാത്രമേ ഈ നിര്‍ദേശത്തിന് പ്രാബല്യമുണ്ടാവുകയുള്ളൂ. പിന്നീടുണ്ടാുന്ന അഭിപ്രായഭിന്നതകള്‍ പരിഹരിക്കേണ്ടത് ആ പ്രവാചകനായിരിക്കുമല്ലോ. ഖുര്‍ആ നിലെ നിര്‍ദേശങ്ങള്‍ ദുര്‍ബലപ്പെടില്ലെന്നതുകൊണ്ടുതന്നെ ഇനി പ്രവാചകത്വമിെ
ല്ലന്ന് മനസ്സിലാക്കാം.മറ്റൊരു നിര്‍ദേശം നോക്കുക:'വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെഅനുസരിക്കുക; റസൂല്‍(സ)യെയുംനിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക'' (4:59). വിശ്വാസികളോടുള്ള ഖുര്‍ആന്റെ കല്‍പനയാണിത്. അല്ലാഹുവിനെയും മുഹമ്മദ്‌നബി(സ)യെയും വിശ്വാസികളില്‍നിന്നുള്ള 'ഉലുല്‍ അംറി'നെയും അനുസരിക്കുക. ഇനിയും പ്രവാചകന്മാര്‍ വരാനുണ്ടെങ്കില്‍ ഇവിടെ ഖുര്‍ആന്‍ ഭാവിപ്രവാചകന്മാരെക്കൂടി അനുസരിക്കാന്‍വിശ്വാസികളോട് കല്‍പിക്കുമായിരുന്നുവെന്നതില്‍ സംശയമൊന്നുമില്ല. മുഹമ്മദ്‌നബി(സ)ക്കു ശേഷം പ്രവാചകന്മാര്‍ വരാനില്ലാത്തതുകൊണ്ടാണ് അല്ലാഹു അങ്ങനെ കല്‍പിക്കാതിരുന്നതെന്നു വ്യക്തമാണ്. ഈ രണ്ട് വചനങ്ങളിലും 'റസൂല്‍'എന്ന പദം കൊണ്ട് എല്ലാ ദൂതന്മാരെയുമാണ് ഉദ്ദേശിക്കുന്നതെന്നും പില്‍ക്കാലത്ത് വരാനിരിക്കുന്ന ദൂതന്മാരും അതിലുള്‍പ്പെടുമെന്നും ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ അവരുടെ അജ്ഞത സഹതാപമര്‍ഹിക്കുന്നു. രണ്ടിടത്തും 'അര്‍റസൂല്‍' എന്നാണ് പ്രയോഗിച്ചിട്ടുള്ള
ത്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ് നബി(സ)യാണെന്ന കാര്യത്തില്‍ ഭാഷാഭിജ്ഞന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടാവില്ല. മുഹമ്മദ്(സ) അവസാനത്തെ പ്രവാചകനാണെന്നതിന് ഇനിയും വളരെയേറെ തെളിവുകള്‍ ഖുര്‍ആനിലുണ്ട്. നബിയുടെ അന്ത്യപ്രവാചകത്വം നിഷേധിക്കുന്നവര്‍ പോലും അംഗീകരിക്കുന്ന നിരവധി നബിവചനങ്ങളും ഇക്കാര്യത്തിന് തെളിവായി സമര്‍പ്പിക്കാവുന്നതാണ്. ഈ ലേഖനത്തിന്റെ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട് അവ വിശദമായി പ്രതിപാദിക്കാന്‍ പ്രയാസമാണ്. ഒന്നുരണ്ട് ഹദീസുകള്‍ കാണുക:
നബി(സ) പറഞ്ഞു: ''എന്റെയും മുമ്പുള്ള പ്രവാചകന്മാരുടെയും ഉപമ ഒരു മനുഷ്യന്റേതാണ്. അയാള്‍ ഒരു വീടു പണിത് മോടി പിടിപ്പിച്ചു. സുന്ദരമാക്കി. ഒരു മൂലക്കല്ലിന്റെ സ്ഥാനം ഒഴിവാക്കിവെച്ചു. ആളുകള്‍ അതിനെ വലംവെക്കുകയും അതിന്റെ ഭംഗിയില്‍ വിസ്മയംകൊള്ളുകയും ചെയ്തു. എന്തുകൊണ്ട് ഈ കല്ല് വെച്ചില്ല? അവര്‍ ചോദിച്ചു.ഞാനത്രെ ആ കല്ല്. ഞാന്‍ അവസാനത്തെ പ്രവാചകനാകുന്നു'' (ബുഖാരി).എത്ര സുന്ദരവും ലളിതവുമായ ഉപമ! പ്രവാചകത്വ സൗധത്തിലെ അവസാനത്തെ കല്ലും പടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഇനിയും അതില്‍ പുതിയതൊ
ന്നിന് പഴുതില്ല. മറ്റൊരു ഹദീസ് കൂടി ഉദ്ധരിക്കട്ടെ:നബി(സ) പറഞ്ഞു: ''ഇസ്രാഈല്യരെ ഭരിച്ചിരുന്നത് പ്രവാചകന്മാരായിരുന്നു. ഒരു പ്രവാചകന്‍ മരിക്കുമ്പോള്‍ മറ്റൊരുപ്രവാചകന്‍ വരും. എനിക്കു ശേഷം പ്രവാചകനില്ല. എന്നാല്‍ ഖലീഫമാരുണ്ടാകും'' (ബുഖാരി).
പക്ഷേ, ഇപ്പറഞ്ഞ ഹദീസുകള്‍ശരീഅത്തോടുകൂടിയുള്ള പ്രവാചകന്മാര്‍ക്കേ ബാധകമാകൂ എന്നും ശരീഅത്തില്ലാത്ത പ്രവാചകന്മാര്‍ വരാമെന്നും ഖതമുന്നു ുവ്വത്തിനെ നിഷേധിക്കുന്ന ചിലര്‍ വാദിക്കുന്നു. അവര്‍ക്കു വേണ്ടി മറ്റൊരു ഹദീസുകൂടി ഉദ്ധരിക്കട്ടെ: നബി(സ) അലി(റ)യോട് പറഞ്ഞു: ''മൂസായുടെ അടുത്ത് ഹാറൂനുണ്ടായിരു
ന്ന സ്ഥാനമാണ് താങ്കള്‍ക്ക് എന്റെയടുത്തുള്ളത്. പക്ഷേ എനിക്കു ശേഷംനബിയില്ല'' (ബുഖാരി, മുസ്‌ലിം).മൂസാ(അ)യുടെ സഹായിയും സഹോദരനുമായ ഹാറൂന്‍(അ) ശരീഅത്തില്ലാത്ത പ്രവാചകനായിരുന്നു.അത്തരം പ്രവാചകത്വം പോലും അവശേഷിക്കുന്നില്ലെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.മുഫസ്സിറുകളും മുഹദ്ദിസുകളുംമുജദ്ദിദുകളും ഇമാമുമാരുമായ പില്‍ക്കാലത്തെ പണ്ഡിതന്മാരുടെ ഇജ്മാഉം ഈവിഷയത്തിലുണ്ട്. ആര്‍ക്കും സംശയത്തിനിടനല്‍കാത്തവിധം വ്യക്തമാക്കപ്പെട്ട ഒരു വസ്തുതയാണ് മുഹമ്മദ്(സ)യുടെ അന്ത്യപ്രവാചകത്വം. പില്‍ക്കാലത്ത് പ്രവാചകത്വം വാദിച്ച വ്യക്തികളോട് ഖലീഫമാരും മുസ്‌ലിം ഭരണകൂടങ്ങളും അനുവര്‍ത്തിച്ചനയവും മുസ്‌ലിംലോകം ഇനിയൊരു പ്രവാചകനെ അംഗീകരിക്കില്ലെന്നതിന് തെളിവാണ്. മുസൈലിമ മുതല്‍ ഇറാനിലെ ബഹാഉള്ളവരെ പ്രവാചകത്വവാദം പയറ്റിനോക്കി പരാജയമടഞ്ഞവരാണ്.മുസ്‌ലിംകളില്‍ രൂഢമൂലമായ ഖതമുന്നു ുവ്വത്ത് വിശ്വാസം കൊണ്ടാണ്പില്‍ക്കാലത്ത് ചില നുബുവ്വത്ത്സ്ഥാനാര്‍ഥികള്‍ മഹ്ദിയായും മസീഹായുമൊക്കെ രംഗത്തുവരാന്‍ ശ്രമിക്കുന്നത്. അത്തരക്കാരുടെയും ദുരവസ്ഥലോകം കണ്ടറിഞ്ഞതാണ്. പക്ഷേ,ഇപ്പോഴും ലോകത്തിന്റെ പല ഭാഗത്തും പ്രവാചകത്വവാദികള്‍ രംഗപ്രവേശംചെയ്യാറുണ്ട്. 'മുപ്പത് കള്ളവാദികളായ ദജ്ജാലുകള്‍ എഴുന്നള്ളിക്കപ്പെടും. താന്‍ദൈവദൂതനാണെന്ന് അവരോരുത്തരും വാദിക്കും' (അ ബൂദാവൂദ്) എന്ന നബിവചനത്തെ അന്വര്‍ഥമാക്കുകയാണ് അവര്‍ ചെയ്യുന്നത്. അറബിഭാഷാ പ്രയോഗമനുസരിച്ച് ഇവിടെ മുപ്പതിന്റെ വിവക്ഷ'അസംഖ്യം' എന്നാണ്.
അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...