Tuesday, March 20, 2018

തബ്ലീഗ്ഗ് ജമാഅത്ത്: ചിരിയിലൊതുങ്ങാത്ത കാപട്യം● 0


തബ്ലീഗ്ഗ് ജമാഅത്ത്: ചിരിയിലൊതുങ്ങാത്ത കാപട്യം● 0
●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
         ഇസ്ലാമിന്റെ പേരില്‍ എക്കാലത്തും പുത്തന്‍ പ്രസ്ഥാനങ്ങള്‍ രംഗ പ്രവേശം നടത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യാറുണ്ട്. തബ്ലീഗ് ജമാഅത്ത് ഇത്പോലെ രംഗത്ത് വന്ന പ്രസ്ഥാനമാണ്. ഏതൊരു പ്രസ്ഥാനത്തേയും നാം വിശകലത്തിന് വിധേയമാക്കുന്നത് അവരുടെ നേതാക്കളേയും ഗ്രന്ഥങ്ങളെയും അവലംബിച്ചാണ്. അപ്പോള്‍ അത്തരം ഒരു അന്വേഷണം തബ്ലീഗുകാരെ പറ്റിയുമുണ്ടാവണമല്ലോ? ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ക്രി.1883ല്‍ ജനിച്ച് 1944ല്‍ മരണപ്പെട്ട മുഹമ്മദ് ഇല്യാസാണ്. അദ്ദേഹത്തെയും അദ്ദേഹം അംഗീകരിക്കുന്ന നേതാക്കളെയും അവരുടെ നിലപാടുകളെയും അറിയുന്നതോടു കൂടി ഏതൊരാള്‍ക്കും തബ്ലീഗ് ജമാഅത്തിന്റെ യാഥാര്‍ത്ഥ്യ മെന്തെന്ന് ബോധ്യമാകും.
അവരുടെ നേതാക്കള്‍ ആരൊക്കെയാണ്. അത് പറയേണ്ടത് തബ്ലീഗുകാരാണ്. അവര്‍ പറയുന്നത് നോക്കൂ:
‘പിന്‍കാലങ്ങളിലും ഇത് പോലെ അനേകം മഹാന്മാര്‍ ഉണ്ടായിട്ടുണ്ട്. ഹസ്രത് ഷാഹ് വലിയ്യുല്ലാഹി ദഹ്ലവി(റ), ഹസ്രത് ശൈഖ് അഹ്മ്മദ് സര്‍ഹിന്‍ദി(റ), ഹസ്രത് ശഹീദ് ബരേലവി(റ), ഹസ്രത് മുഹമ്മദ് ഖാസിം നാനൂതവി(റ), ഹസ്രത് മഹ്മൂദുല്‍ ഹസന്‍ ദയൂബന്തി(റ), ഹസ്രത് അഹമ്മദ് ഗംഗൂഹി(റ), ഹസ്രത് ഹുസൈന്‍ അഹ്മദ് മദനി(റ), മൗലാനാ മുഹമ്മദലി ജൗഹര്‍ മര്‍ഹൂം പോലെയുള്ള മഹാന്മാരായ ഉലമാക്കളും ത്യാഗികളും ഇന്ത്യയില്‍ ദീനിന്റെ നിലനില്‍പിനുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളും ത്യാഗങ്ങളും അതുല്യങ്ങളാണ്. ഈ മഹാന്മാരുടെ കൂട്ടത്തില്‍ തിളങ്ങുന്ന താരമാണ് ഹസ്രത് മൗലാനാ ഷാഹ് ഇല്യാസ് (റ)അവര്‍കള്‍’ (തബ്ലീഗ് പ്രവര്‍ത്തന സന്ദേശം/പേ.5,6).
മേല്‍ വരികളില്‍ ചില പണ്ഡിതരെ സ്വന്തക്കാരാക്കിയിട്ടുണ്ടെങ്കിലും അവരുടെ നേതാക്കളെ ഇതിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു വെന്നതാണ് യാഥാര്‍ത്ഥ്യം. ഇങ്ങനെയുള്ള അവരുടെ നേതാക്കളേയും ഗ്രന്ഥങ്ങളെയും നമുക്ക് പരിചയപ്പെടാം. അവര്‍ വെച്ചുപുലര്‍ത്തുന്ന ആദര്‍ശം മനസ്സിലാക്കാന്‍ സഹായകമാണത്.
1) മുഹമ്മദ് ഇല്‍യാസ്
         തബ്ലീഗ് ജമാഅത്തിന്റെ സ്ഥാപകനാണിദ്ദേഹം. അദ്ദേഹത്തിന്റെ ജീവ ചരിത്രത്തില്‍ നമുക്കിങ്ങനെ വായിക്കാം:
‘ഇസ്ലാമിക പ്രബോധന രംഗത്തു പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന്റെ മനസ്സില്‍ രൂപപ്പെട്ടത് ആ അവസരത്തിലായിരുന്നു (രണ്ടാമത്തെ ഹജ്ജിന് പോയപ്പോള്‍). നീ മുഖേനെ നാം ഈ പ്രവര്‍ത്തനം നിര്‍വ്വഹിക്കും. മൗലാനയുടെ പ്രവര്‍ത്തനത്തിന് പ്രചോദനമായി ഭവിച്ചത് ഈ ഇല്‍ഹാമാണ്. പക്ഷേ, ദുര്‍ബലനും അശക്തനുമായ തനിക്ക് എന്ത് ചെയ്യാനാവുമെന്ന ചിന്ത അദ്ദേഹത്തെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. ഒരു പുണ്യ പുരുഷനെ സമീപിച്ച് മൗലാനാ തന്റെ വിഷമാവസ്ഥ ബോധ്യപ്പെടുത്തി. അദ്ദേഹം പറഞ്ഞു. നിന്നെകൊണ്ട് നാം പ്രവര്‍ത്തിപ്പിക്കും എന്നല്ലേ പറയപ്പെട്ടത്? അല്ലാഹു താങ്കള്‍ മുഖേന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കും എന്നല്ലേ അതിനര്‍ത്ഥം. താങ്കള്‍ ഒരു നിലക്കും പരിഭ്രമിക്കേണ്ടതില്ല. ആ ജ്ഞാനിയുടെ വാക്കുകള്‍ മൗലാനയെ ആശ്വസിപ്പിച്ചു. അഞ്ചുമാസക്കാലം മക്കയിലും മദീനയിലും ചെലവഴിച്ചശേഷം അദ്ദേഹം ഹി.1345ല്‍ റബീഉല്‍ ആഖിര്‍ 13 ന് കാന്ധലയില്‍ തിരിച്ചെത്തി…. നാട്ടില്‍ തിരിച്ചെത്തിയ ഉടനെത്തന്നെ മൗലാനാ ഗശ്ത്ത് (ചുറ്റല്‍) ആരംഭിച്ചു… പ്രബോധനാവശ്യാര്‍ഥം സംഘം (ജമാഅത്ത്) ചേര്‍ന്ന് വിവിധ പ്രദേശങ്ങളിലേക്കു പ്രയാണം നൂഹില്‍ വിളിച്ച് ചേര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സദസ്യര്‍ ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ടു. അതിനു ശേഷം അവര്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രദേശങ്ങളിലേക്ക് അവര്‍ പുറപ്പെടുകയും എട്ടു ദിവസങ്ങളോളം പ്രവര്‍ത്തനങ്ങളില്‍ നിരതരാവുകയും ചെയ്തു’ (മൗലാനാ മുഹമ്മദ് ഇല്‍യാസ് ജീവിതവും ദൗത്യവും/പേ.53,54).
അദ്ദേഹം ഗ്രന്ഥ രചന നടത്തിയതായി അറിയില്ല. അദ്ദേഹത്തിന്റെ മൊഴികള്‍ മല്‍ഫൂളാത് എന്ന പേരില്‍ മന്‍സൂര്‍ നുഅ്മാനിയും അദ്ദേഹത്തിന്റെ കത്തുകളുടെ സമാഹാരം മകാതീബ് എന്ന പേരില്‍ അബുല്‍ ഹസന്‍ അലി നദ്വിയും ക്രോഡീകരിച്ചിട്ടുണ്ട്.
2) റശീദ് അഹ്മദ് ഗംഗോഹി
തബ്ലീഗ് സ്ഥാപകനായ മുഹമ്മദ് ഇല്‍യാസിന്റെ ഗുരുനാഥനാണ് ഇദ്ദേഹം. ഗംഗോഹിയെ മുഹമ്മദ് ഇല്‍യാസ് പരിചയപ്പെടുത്തുന്നത് നോക്കൂ. ‘ഗംഗോഹി ഈ കാലഘട്ടത്തിലെ നേര്‍മാര്‍ഗത്തിന്റെ ഖുതുബും മുജദ്ദിദുമാണ്. അങ്ങിനെയായതു കൊണ്ട് എല്ലാ സല്‍കര്‍മങ്ങളും അദ്ദേഹത്തിലൂടെ തന്നെ ഉണ്ടാവണമെന്നില്ല. തന്റെ അനുയായികളിലൂടെ എന്തെല്ലാം പരിഷ്കാരങ്ങള്‍ ഉണ്ടായാലും അവയെല്ലാം അദ്ദേഹത്തിന്റെതാണ്. നബി(സ്വ) തങ്ങളുടെ ഖലീഫമാരുടെ പ്രവര്‍ത്തനങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ നബി തങ്ങളുടേതായത് പോലെതന്നെ (മല്‍ഫൂളാത്,122).
ഇവര്‍ തമ്മിലുള്ള ബന്ധം മുഹമ്മദ് ഇല്‍യാസിന്റെ ജീവ ചരിത്രത്തില്‍ ഇപ്രകാരം കാണാം:
‘മുഹമ്മദ് യഹ്യ, പിതാവായ മൗലാനാ മുഹമ്മദ് ഇസ്മാഈലിന്റെ അനുവാദത്തോടെ മുഹമ്മദ് ഇല്‍യാസിനെ ഉപരിപഠനാര്‍ത്ഥം ഗംഗോഹിലേക്ക് കൊണ്ട്വന്നു. അന്നു മുഹമ്മദ് ഇല്‍യാസ് പതിനൊന്നുകാരനായ ബാലനായിരുന്നു. ഹി.1323ല്‍ മൗലാനാ റശീദ് അഹ്മദ് നിര്യാതനാകുന്നത് വരെ 10 വര്‍ഷത്തോളം മുഹമ്മദ് ഇല്‍യാസ് ഗംഗോഹില്‍ കഴിച്ച്കൂട്ടി. മൗലാനാ റശീദ് അഹ്മദ് ഗംഗോഹി(റ), മൗലാന മുഹമ്മദ് ഇല്‍യാസിന്റെ ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തി. അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ബൈഅത്ത് നല്‍കുമായിരുന്നില്ല. എന്നാല്‍, മുഹമ്മദ് ഇല്‍യാസിന്റെ സവിശേഷമായ വ്യക്തിത്വഗുണങ്ങള്‍ കാരണമായി വിദ്യാര്‍ത്ഥിയായിരിക്കേ തന്നെ ഗംഗോഹി ബൈഅത്ത് നല്‍കുകയുണ്ടായി. മുഹമ്മദ് ഇല്‍യാസ് സദാ മൗലാനാ ഗാംഗോഹിയുടെ സാന്നിധ്യം ആഗ്രഹിച്ചു. ഗുരുമുഖം കാണാതാവുമ്പോള്‍ ആ ശിഷ്യന്‍ അസ്വസ്ഥഭരിതനാവുമായിരുന്നു. ചിലപ്പോള്‍ അദ്ദേഹം ഉറക്കില്‍ നിന്ന് ഉണരുമായിരുന്നു. പിന്നീട് ഗുരുവിന്റെ മുഖം ഒരു നോക്കുകണ്ടേ അദ്ദേഹം വിരിപ്പിലേക്ക് മടങ്ങാറുണ്ടായിരുന്നുള്ളൂ’’(മൗലാന മുഹമ്മദ് ഇല്‍യാസ് ജീവിതവും ദൗത്യവും പേ 38).
ഇത്രയധികം അദ്ദേഹത്തിന്റെ ജീവിതത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിയും ഉണ്ടായിട്ടില്ലന്ന് പ്രസ്തുത പുസ്തകത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ഗംഗോഹിയുടെ പ്രധാന ഗ്രന്ഥമാണ് ഫതാവാ റശീദിയ്യ:
3) അശ്റഫലി ഥാനവി
തബ്ലീഗ് സ്ഥാപകന്റെ മറ്റൊരു ഗുരുവാണ് ഇദ്ദേഹം. അദ്ദേഹം തന്നെപറയട്ടെ: മൗലാന താനവി വളരെ വലിയ കാര്യമാണ് ചെയ്തിട്ടുള്ളത്. തബ്ലീഗിന്റെ മുഴുവന്‍ ആശയങ്ങളും താനവിയുടേതും അതിന്റെ പ്രചാരണ മാര്‍ഗം മാത്രം എന്റേതും ആകുന്നത് മാനസികമായി ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു. ഇപ്രകാരമാവുമ്പോള്‍ താനവിയുടെ ആശയങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ പൊതുവെ പ്രചാരമുണ്ടാകുന്നതാണ്’ (മല്‍ഫൂളാത്/പേ. 58).
മുഹമ്മദ് ഇല്‍യാസിന്റെ ജീവചരിത്രത്തില്‍ നിന്നും: ‘തന്റെ സമകാലികരായ പണ്ഡിതന്മാരും ഗുരുക്കന്മാരുമായ ഷാഹ് അബ്ദുറഹ്മാന്‍ റായ്പൂരി, മൗലാനാ മഹ്മൂദുല്‍ ഹസന്‍, മൗലാനാ അശ്റഫലി ഥാനവി, തുടങ്ങിയവരുമായി അദ്ദേഹം സൗഹൃദവും ചങ്ങാത്തവും സ്ഥാപിച്ചിരുന്നു’’(പേ 39). ഹിഫ്ളുല്‍ ഈമാന്‍, ബസ്തുല്‍ ബനാന്‍ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
4) ഖലീല്‍ അഹ്മദ് സഹാറമ്പൂരി
ഇദ്ദേഹവും മുഹമ്മദ് ഇല്‍യാസിന്റെ ഗുരുനാഥനാണ്. ജീവചരിത്രത്തില്‍ നിന്ന് ഇവര്‍ തമ്മിലുള്ള ബന്ധം വായിക്കാം: ‘രോഗശയ്യയിലായിരിക്കേ ഉണ്ടായ ഒരു സംഭവം അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു. ഞാന്‍ രോഗഗ്രസ്ഥനായി കെട്ടിടത്തിന്റെ മുകളില്‍ കഴിയുകയായിരുന്നു. ക്ഷീണം കാരണം താഴേക്കിറങ്ങാന്‍ കഴിയുമായിരുന്നില്ല. ആയിടക്കാണ് ഖലീല്‍ അഹ്മദ് സഹാറമ്പൂരി ദല്‍ഹിയിലെത്തുന്ന വാര്‍ത്തയറിഞ്ഞത്. ഞാനുടനെ കാല്‍നടയായി ദല്‍ഹിയിലേക്കു പുറപ്പെട്ടു. താഴേക്കിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ശയ്യാവലംബിയായി കഴിയുകയാണെന്ന ഓര്‍മപോലും എനിക്കുണ്ടായിരുന്നില്ല’ (പേ 39). ബറാഹീനേ ഖാത്വിഅ, അല്‍മുഹന്നദ് അലല്‍ മുഫന്നദ് എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
5) ഖാസിം നാനൂതവി
മുഹമ്മദ് ഇല്‍യാസിനെ വളരെയധികം ആകര്‍ഷിച്ച ഖലീല്‍ അഹ്മദ് സഹാറമ്പൂരി ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്കാണുക: ‘ഹുജ്ജതുല്ലാഹി അലല്‍ആലമീന ഫില്‍ അര്‍ള് (ഭൂലോകത്തുള്ളവര്‍ക്ക് അല്ലാഹുവിന്റെ ദൃഷ്ടാന്തം), മൗലാനാ സയ്യിദുല്‍ അദ്കിയാഇല്‍ മുദഖിഖീന്‍ (അഗ്രേസരരായ പണ്ഡിത കുലപതികളുടെ നേതാവ്) ഒക്കെയായിരുന്നു അദ്ദേഹം’ (അല്‍ മുഹന്നദ് അലല്‍ മുഫന്നദ്/പേ. 3,21).
നാനൂതവിക്ക് തബ്ലീഗുകാരുടെ അടുക്കലുള്ള സ്വീകാര്യതക്ക് ഇതിനപ്പുറം ഒരു തെളിവും ആവശ്യമില്ല. തഹ്ദീറുന്നാസ് എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്
6) ഇസ്മാഈല്‍ ശഹീദ്
തബ്ലീഗ് സ്ഥാപകന്റെ പ്രഥമ ഗുരുവായ റശീദ് അഹ്മദ് ഗംഗോഹിയുടെ ഗുരുവാണ് ഇദ്ദേഹം. ഗംഗോഹി ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ:
‘മൗലവി മുഹമ്മദ് ഇസ്മാഈല്‍(റ) മത പണ്ഡിതനും സൂഫിയുമാണ്. പുത്തന്‍വാദങ്ങളെ നശിപ്പിച്ച് സുന്നത്തിനെ സംസ്ഥാപിക്കുകയും ഖുര്‍ആനും ഹദീസുമനുസരിച്ച് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്ക് സന്മാര്‍ഗം കാണിച്ച് കൊടുക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. ജീവിതാന്ത്യംവരെ ഇതേ അവസ്ഥയില്‍ തുടരുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയാവുകയും ചെയ്തു. ഇങ്ങനെയുള്ള ഒരാള്‍ പ്രത്യക്ഷത്തില്‍ അല്ലാഹുവിന്റെ വലിയ്യും ശഹീദുമാണ്’ (ഫതാവാ റശീദിയ്യ/പേ.79).
തഖ്വിയതുല്‍ ഈമാന്‍, സിറാതുല്‍ മുസ്തഖീം എന്നീ രചനകളുണ്ട്. മതവിരുദ്ധമായ നിരവധി വികലാശയങ്ങള്‍കൊണ്ട് നിറക്കപ്പെട്ട തഖ്വിയതുല്‍ ഈമാനിനെ ഗംഗോഹി പരിചയപ്പെടുത്തുന്നത് കാണുക: ‘അദ്ദേഹത്തിന്റെ തഖ്വിയതുല്‍ ഈമാന്‍ എന്ന ഗ്രന്ഥം വളരെ ഉത്തമവും ശിര്‍ക്കും ബിദ്അത്തും തടയുന്നതില്‍ തുല്യതയില്ലാത്തതുമാണ്. ഖുര്‍ആനും ഹദീസുമാണ് അതിലെ പ്രമാണങ്ങള്‍. അത് കൈവശം വെക്കലും വായിക്കലും പഠിപ്പിക്കലും തന്നെയാണ് ഇസ്ലാം. അത് കൈവശം വെക്കുന്നത് തെറ്റാണെന്ന് പറയുന്നവന്‍ തെമ്മാടിയും പുത്തന്‍വാദിയുമാണ്. അതിന്റെ മഹത്ത്വം ഉള്‍കൊള്ളാന്‍ കഴിയാതെ പോയത് തന്റെ ബുദ്ധിക്കുറവ് കൊണ്ടാണ്. ഗ്രന്ഥത്തിനും ഗ്രന്ഥകാരനും എന്ത് കുഴപ്പമാണുള്ളത്? വലിയ വലിയ പണ്ഡിതര്‍ ഇതിനെ ഏറ്റെടുത്തിരിക്കുന്നു. ഇത് പിഴച്ചതാണെന്ന് പ്രചരിപ്പിക്കുന്നവന്‍ സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ് (ഫതാവാ റശീദിയ്യ/പേ.78,79)(04)
7) മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
         മുഹമ്മദ് ഇല്‍യാസിന്റെ ശിഷ്യനാണ് ഇദ്ദേഹം. തബ്ലീഗ് നേതാക്കളോടുള്ള അദ്ദേഹത്തിന്റെ ബന്ധം ഈ വരികളില്‍ നിന്നും നമുക്ക് വായിക്കാം:
‘ഹിജ്റ 1358 ദുല്‍ഖഅ്ദില്‍ (1939 ഡിസംബര്‍) ഈ വിനീതന്‍ ഉള്‍പ്പടെ മൂന്ന്പേര്‍ സഹാറമ്പൂരില്‍ ഒരുമിച്ച് കൂടി. വിവിധ സ്ഥലങ്ങളിലായി സ്ഥിതിചെയ്യുന്ന ഇസ്ലാമിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും അവിടങ്ങളില്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനുമായി ഒരു പഠനയാത്രക്ക് ഞങ്ങള്‍ പദ്ധതിയിട്ടു. നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനം ഞങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായിരുന്നു. ഈ പഠന സംഘത്തില്‍ മൗലാനാ മുഹമ്മദ് ഇല്‍യാസുമായി കൂടുതല്‍ അടുപ്പം എനിക്കായിരുന്നു…. ദയൂബന്ദില്‍ വിദ്യാര്‍ത്ഥിയായിരിക്കേത്തന്നെ മൗലാനാ ഇല്‍യാസ് സാഹിബ് ഉള്‍പ്പടെ തബ്ലീഗ് ജമാഅത്തിന്റെ   നേതൃനിരയിലുള്ള വ്യക്തികളുമായി ഞാന്‍ സൗഹൃദം സ്ഥാപിച്ചിരുന്നു’’(മൗലാന മുഹമ്മദ് ഇല്‍യാസ് ജീവിതവും ദൗത്യവും, മന്‍സൂര്‍ നുഅ്മാനിയുടെ അവതാരിക/പേ 23).
തബ്ലീഗുനേതാക്കളുമായി ഇഴപിരിയാത്ത ബന്ധമുള്ള വ്യക്തിത്വമാണ് നുഅ്മാനിയെന്ന് വ്യക്തമായല്ലോ. മല്‍ഫൂളാത്, ശൈഖ് മുഹമ്മദ് അബ്ദില്‍ വഹാബ് കീ ഖിലാഫ് പ്രോപഗണ്ട, ഔര്‍ ഹിന്ദുസ്ഥാന്‍ കേ ഉലമാ എ ഹഖ്പര്‍ ഉസ്കെ അസാറാത് എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
തബ്ലീഗിന്റെ പ്രധാന നേതാക്കളാണിവര്‍. കേരളത്തിലെ തബ്ലീഗുകാര്‍ അവര്‍ക്ക് നേതാക്കളില്ലെന്നും തബ്ലീഗ് ജമാഅത്തിന് സ്ഥാപകനില്ലെന്നും അവര്‍ക്കെതിരെ ഉന്നയിക്കുന്ന ഗ്രന്ഥങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പ്രചരിപ്പിക്കാറുണ്ട്. രക്ഷപ്പെടാനുള്ള കുതന്ത്രം മാത്രമാണത് എന്ന് ബോധ്യപ്പെടുത്താനാണ് തബ്ലീഗിന്റെ നേതാക്കളും അവരുടെ ഗ്രന്ഥങ്ങളും എപ്രകാരം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് ലളിതമായി വിശദീകരിച്ചത്. ഇനി ഇവരുടെ നേതാക്കള്‍ എഴുതിവിട്ട ആശയവൈകല്യങ്ങള്‍ പരിശോധിക്കാം. ആത്മാര്‍ത്ഥതയുടെ ആള്‍രൂപങ്ങളായി, ഭക്തിയുടെ പ്രതിരൂപങ്ങളായി അഭിനയിക്കുന്ന തബ്ലീഗുകാരുടെ മതവിരുദ്ധ ദര്‍ശനങ്ങള്‍ വിലയിരുത്തുന്നത് അവരെക്കുറിച്ചറിയാന്‍ ഏറെ സഹായകമാണല്ലോ.

അബ്ദുറശീദ് സഖാഫി മേലാറ്റൂര്‍

ജമാഅത്തെ ഇസ്ലാമി-വോട്ട് ,ഗവൺമെന്റ് ജോലി, അധികാരം, തുടങ്ങി ---ശിർക്കാക്കിയത് പലതും തൗഹീദാക്കി

ജമാഅത്തെ ഇസ്ലാമി-വോട്ട് ,ഗവൺമെന്റ് ജോലി, അധികാരം, തുടങ്ങി ---ശിർക്കാക്കിയത് പലതും തൗഹീദാക്കി❗ഇനിയും മാറ്റും❗തെറ്റ് പടച്ചോന്റേത്❗
ജമാഅത്തെ ഇസ്ലാമി-വോട്ട് ,ഗവൺമെന്റ് ജോലി, അധികാരം, തുടങ്ങി ---ശിർക്കാക്കിയത് പലതും തൗഹീദാക്കി❗ഇനിയും മാറ്റും❗തെറ്റ് പടച്ചോന്റേത്❗😀
https://youtu.be/_zgBO-pzd-c

ജമാഅത്തെ ഇസ്ലാമിയും തീവ്രവാദവും-പള്ളി പിടിച്ചെടുക്കലും മഖ്ബറ പൊളിക്കലും

ജമാഅത്തെ ഇസ്ലാമിയും തീവ്രവാദവും-പള്ളി പിടിച്ചെടുക്കലും മഖ്ബറ പൊളിക്കലും❗
ജമാഅത്തെ ഇസ്ലാമിയും തീവ്രവാദവും-പള്ളി പിടിച്ചെടുക്കലും മഖ്ബറ പൊളിക്കലും❗
https://youtu.be/bby5nQ8loLw

മൗലിദിലെ ആദം നബിയുടെ തവസ്സുലും നൂഹ് നബിയുടെ ഇസ്തിഗാസയും

മൻഖൂസ് മൗലിദിലെ ആദം നബിയുടെ തവസ്സുലും നൂഹ് നബിയുടെ ഇസ്തിഗാസയും

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ചോദ്യം: മന്‍ഖൂസ് മൗലിദില്‍ ആദം നബി(അ) മുഹമ്മദ് നബി(സ്വ)യെ കൊണ്ട് തവസ്സുല്‍ ചെയ്തു എന്നു കാണാം. ഇത് കള്ളക്കഥയല്ലേ? വിശുദ്ധഖുര്‍ആനില്‍ ആദം നബി(അ) കല്‍പനക്കെതിരായി പ്രവര്‍ത്തിച്ചപ്പോള്‍ റബ്ബില്‍ നിന്നും ലഭിച്ച ചില വചനങ്ങള്‍ ചൊല്ലി അല്ലാഹുവിനോട് പാപമോചനം തേടി എന്നുണ്ട്, അത്

ربنا ظلمنا انفسنا …

എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനയാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഈ ഖുര്‍ആന്‍ വിവരണത്തിന് കടകവിരുദ്ധമാകയാല്‍ മൗലിദുകളില്‍ പറയുന്ന തവസ്സുല്‍ കഥ തീര്‍ത്തും വ്യാജമല്ലേ?

മറുപടി

അല്ല, തീര്‍ത്തും യാഥാര്‍ത്ഥ്യമാണ്. ഹദീസ് പണ്ഡിതന്മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഈ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മൗല-മൗലിദുകളില്‍ മാത്രം കാണുന്നതല്ല ഇത്. വിഷയത്തിന്റെ പൂര്‍ണരൂപം ഇമാം ഹാകിം(റ) ഉദ്ധരിച്ചിട്ടുണ്ട്. ഉമര്‍(റ)വില്‍ നിന്ന് നിവേദനം. തിരുനബി(സ്വ) പറഞ്ഞു: ആദം നബി(അ)ക്ക് സ്വര്‍ഗത്തില്‍ വെച്ചു സംഭവിച്ച വീഴ്ച്ച കാരണം അല്ലാഹുവിനോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: ‘എന്റെ രക്ഷിതാവേ, മുഹമ്മദ് നബി(സ്വ)യുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു. എന്നില്‍ നിന്ന് സംഭവിച്ചത് നീ എനിക്ക് പൊറുത്ത് മറച്ച് തരണമേ…’ അപ്പോള്‍ അല്ലാഹു ചോദിച്ചു: ഞാന്‍ സൃഷ്ടിക്കാത്ത നബി(സ്വ)യെ കുറിച്ച് താങ്കള്‍ എങ്ങനെ അറിഞ്ഞു? ആദം(അ)യുടെ പ്രത്യുത്തരം: നീ എന്നെ സൃഷ്ടിച്ച് റൂഹ് നല്‍കിയ ശേഷം ഞാന്‍ തല ഉയര്‍ത്തിയപ്പോള്‍ അര്‍ശിന്റെ തൂണുകളില്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന് എഴുതപ്പെട്ടത് ഞാന്‍ കണ്ടു. നിന്റെ അര്‍ശില്‍ നിന്റെ പേരിനോട് ചേര്‍ത്തി എഴുതി വെച്ചിട്ടുള്ള നാമത്തിന്റെ ഉടമ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ടവനാകുമെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഞാന്‍ മുഹമ്മദ്(സ്വ)യുടെ ഹഖ് കൊണ്ട് തവസ്സുല്‍ ചെയ്തത്. അപ്പോള്‍ അല്ലാഹു പറഞ്ഞു: ആദം, താങ്കള്‍ പറഞ്ഞതു ശരിതന്നെ. അതുകാരണത്താല്‍ ഞാന്‍ താങ്കള്‍ക്കു വിടുതി നല്‍കിയിരിക്കുന്നു’ (ഇമാം ഹാകിമിന്റെ അല്‍ മുസ്തദ്‌റക്: 3/273 ഹദീസ് നമ്പര്‍ 4281, ഇമാം ബൈഹഖി(റ)ന്റെ ദലാഇലുന്നുബുവ്വ 5/489).

മാത്രമല്ല, ഇമാം ബൈഹഖി, ഇമാം ത്വബ്‌റാനി, ഇബ്‌നു അസാകിര്‍, അബൂനുഐം(റ) തുടങ്ങി നിരവധി പണ്ഡിത ശ്രേഷ്ഠരും ഇബ്‌നു കസീര്‍ (അല്‍ ബിദായതുവന്നിഹായ 1/91), ഇബ്‌നു തൈമിയ്യ (മജ്മൂഅ് 2/96) പോലുള്ളവരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇവരൊക്കെ സ്വീകരിച്ച ഈ തവസ്സുല്‍ സംഭവം മാല-മൗലിദുകളില്‍ രേഖപ്പെടുത്തുമ്പോഴേക്ക് അസ്വീകാര്യമാവുമോ എന്ന് വായനക്കാര്‍ ചിന്തിക്കുക.

പിന്നെ ചോദ്യത്തില്‍ പരാമര്‍ശിച്ച ഖുര്‍ആനില്‍ പറഞ്ഞതിനെതിരാണ് ഇതെന്ന കാര്യം. അതും ശരിയല്ല. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആനില്‍ ഇപ്രകാരം കാണാം: അപ്പോള്‍ ആദം(അ) തന്റെ റബ്ബില്‍ നിന്ന് ചില വചനങ്ങളെ കണ്ടെത്തിച്ചു. അത് കാരണം അല്ലാഹു ആദം(അ)മിന്റെ പശ്ചാത്താപം സ്വീകരിച്ചു. നിശ്ചയം അല്ലാഹു അങ്ങേയറ്റം പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യം ചെയ്യുന്നവനുമാണ്(അല്‍ ബഖറ: 37). ഈ സൂക്തത്തില്‍ പറഞ്ഞ കലിമാത്ത് (വചനങ്ങള്‍) എന്താണെന്നതില്‍ വിവിധ അഭിപ്രായങ്ങളുണ്ട്. ഒരു വീക്ഷണം ഇപ്രകാരമാണ്. ഈ ആയത്ത് വിശദീകരിച്ച ഹാഫിള് ഇമാം സുയൂഥി(റ) തഫ്‌സീര്‍ അദ്ദുര്‍റുല്‍ മന്‍സൂര്‍ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഇമാം ഥബ്‌റാനി അല്‍ മുഅ്ജമുസ്സ്വഗീറിലും ഇമാം ബൈഹഖി അല്‍ മുസ്തദ്‌റകിലും അബൂനുഐം ദലാഇലുന്നുബുവ്വയിലും ഇബ്‌നു അസാകിറും (റ.ഹും) ഉമറുബ്‌നുല്‍ ഖത്താബ് (റ)വില്‍ നിന്ന് ഉദ്ധരിച്ചിരിക്കുന്നു. ഉമര്‍(റ) പറഞ്ഞു. നബി(സ്വ) പറഞ്ഞു… ശേഷം മേല്‍ ഉദ്ധരിച്ച തവസ്സുല്‍ ഹദീസ് ദീര്‍ഘമായി ചേര്‍ത്തിരിക്കുന്നു (അദ്ദുര്‍റുല്‍ മന്‍സൂര്‍ 1/116).

ഇമാം ഖുര്‍ത്വുബി(റ) എഴുതുന്നു: ഒരു സംഘം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞത് ഇപ്രകാരമാണ്: ആദം നബി(അ) അര്‍ശിന്റെ തൂണില്‍ മുഹമ്മദുര്‍റസൂലുല്ലാഹ് എന്നെഴുതി വെച്ചത് കണ്ടു. അപ്പോള്‍ നബി(സ്വ)യെ ഇടയാളനാക്കി ശിപാര്‍ശ തേടി. അതാണ് ഖുര്‍ആനില്‍ പറഞ്ഞ അല്‍ കലിമാത്ത് (തഫ്‌സീര്‍ ഖുര്‍ത്വുബി 1/481).

ഇമാം അബുല്ലൈസിസ്സമര്‍ഖന്‍ദി(റ-വഫാത്ത് ഹിജ്‌റ 373) ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ എഴുതുന്നു: ആദം(അ) ഇപ്രകാരം പറഞ്ഞു: അല്ലാഹുവേ…. മുഹമ്മദ് നബി(സ്വ)യുടെ ഹഖ് കൊണ്ട് എന്റെ തൗബയെ നീ സ്വീകരിക്കണേ…. അപ്പോള്‍ അല്ലാഹു അദം(അ)മിനോട് ചോദിച്ചു: എവിടെ നിന്നാണ് താങ്കള്‍ മുഹമ്മദിനെ അറിഞ്ഞത്? ആദം(അ) പറഞ്ഞു: സ്വര്‍ഗത്തിലെ സ്ഥലങ്ങളില്‍ ലാഇലാഹ ഇല്ലല്ലാഹു… എന്ന് എഴുതപ്പെട്ടത് ഞാന്‍ കണ്ടു. നിനക്ക് ഏറ്റവും ആദരണീയനാണ് മുഹമ്മദ് നബി(സ്വ) എന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി. ഇതുകാരണം അല്ലാഹു ആദം(അ)ന്റെ പശ്ചാത്താപം സ്വീകരിച്ചു (തഫ്‌സീറു ബഹ്‌റുല്‍ ഉലൂം 1/45).

ശൈഖ് ഇസ്മാഈല്‍ ബറൂസവി(റ) ഈ സൂക്തത്തിന്റെ വിശദീകരണമായി എഴുതുന്നു: നബി(സ്വ) പറഞ്ഞു. നിശ്ചയം ആദം(അ) പറഞ്ഞു: മുഹമ്മദ് നബി(സ്വ)യുടെ ഹഖ്‌കൊണ്ട് ഞാന്‍ ചോദിക്കുന്നു; നീ എനിക്ക് പൊറുത്ത് തരണേ… അപ്പോള്‍ അല്ലാഹു ചോദിച്ചു: താങ്കള്‍ എങ്ങനെയാണ് മുഹമ്മദ് നബി(സ്വ)യെ അറിഞ്ഞത്? അദം(അ) മറുപടി പറഞ്ഞു: നീ എന്നെ സൃഷ്ടിച്ച് എന്നില്‍ ആത്മാവ് സന്നിവേശിപ്പിച്ചപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു. അപ്പോള്‍ അര്‍ശിന്റെ തൂണില്‍ ലാഇലാഹ ഇല്ലല്ലാഹ്… എന്നെഴുതിവെച്ചത് കണ്ടു. അതോടെ എനിക്ക് മനസ്സിലായി നിന്റെ പേരിന്റെ കൂടെ ചേര്‍ത്തിവെച്ച നാമത്തിന്റെ ഉടമ നിനക്ക് സൃഷ്ടികളില്‍ വെച്ച് ഏറ്റവും ബഹുമാന്യനാണെന്ന് (അതുകൊണ്ടാണ് ആ വ്യക്തിയെ ഇടയാളനാക്കി ചോദിച്ചത്) അപ്പോള്‍ അല്ലാഹു പറഞ്ഞു: ശരിയാണ്. ആ മുഹമ്മദ് നബി(സ്വ)യെ ഇടയാളനാക്കി ശിപാര്‍ശ തേടിയതുകൊണ്ട് താങ്കള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു (തഫ്‌സീര്‍ റൂഹുല്‍ ബയാന്‍ 1/113).

എന്തിനധികം പറയണം? ബിദഇകളുടെ ആശയ സ്രോതസ്സായ ഇബ്‌നു തൈമിയ്യ നേരത്തെ ഉദ്ധരിച്ച ഹദീസ് പൂര്‍ണമായും രേഖപ്പെടുത്തിയതിനു ശേഷം ഹദീസിന്റെ ബാക്കികൂടി എഴുതുന്നു: മുഹമ്മദ് നബി(സ്വ) (ആദമേ) നിങ്ങളുടെ സന്താനങ്ങളിലെ അവസാനത്തെ പ്രവാചകനാണ്. ആ മുഹമ്മദ് ഇല്ലായിരുന്നുവെങ്കില്‍ താങ്കളെ സൃഷ്ടിക്കുമായിരുന്നില്ല. തൈമിയ്യ തുടരുന്നു: ഈ ഹദീസ് ഇതിനു മുമ്പുള്ളതിനെ ശക്തിപ്പെടുത്തുന്നു. ഈ ഹദീസും അതിനു മുമ്പുള്ളതും സ്വഹീഹായ ഹദീസുകള്‍ക്കുള്ള വ്യാഖ്യാനം പോലെയാണ് (മജ്മൂഉല്‍ ഫതാവാ 2/96).

നൂഹ് നബി(അ)ന്റെ ഇസ്തിഗാസ എപ്പോള്‍?

ചോദ്യം: മന്‍ഖൂസ് മൗലിദില്‍ و استغاث به نوح അഥവാ നൂഹ് നബി(അ) മുഹമ്മദ് നബി മുഖേന സഹായതേട്ടം നടത്തി എന്ന് പറയുന്നു. ഇതിന്റെ യാഥാര്‍ത്ഥ്യം എന്താണ്? ഈ വിശ്വാസം ഖുര്‍ആനില്‍ പറഞ്ഞതിനോട് എതിരല്ലേ? അല്‍ അന്‍കബൂത്ത് 15-ാം ആയത്തില്‍ ഇപ്രകാരം കാണാം: ‘നൂഹ് നബി(അ)യെയും ആ കപ്പലിലുള്ളവരെയും നാമാണ് രക്ഷപ്പെടുത്തിയത്. അതിനെ നാം ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കി.’ ഇതിനെ കുറിച്ച് എന്ത് പറയാനുണ്ട്?

മറുപടി

നൂഹ് നബി(അ) മുഹമ്മദ് നബി(സ്വ) മുഖേന സഹായ തേട്ടം നടത്തിയതായി മന്‍ഖൂസ് മൗലിദില്‍ കാണാം. ഈ സംഭവം ഒട്ടനേകം മുഹദ്ദിസുകളും ചരിത്രകാരന്മാരും രേഖപ്പെടുത്തിയതുമാണ്. സംഭവം ഇങ്ങനെ സംഗ്രഹിക്കാം: നൂഹ് നബി(അ) തന്റെ ജനതയോട് പ്രബോധനം ചെയ്തപ്പോള്‍ മഹാനവര്‍കള്‍ക്ക് മറ്റുപല പ്രവാചകന്മാരെയും പോലെ സമുദായത്തില്‍ നിന്ന് തിരസ്‌കാരവും അക്രമങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. ഒരു സന്ദര്‍ഭത്തില്‍ നൂഹ് നബി(അ) ഒരു ഉയര്‍ന്ന സ്ഥലത്ത് കയറി ആകാശത്തേക്ക് തിരിഞ്ഞ് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, മുഹമ്മദ് നബി(സ്വ)യുടെ നൂറ്‌കൊണ്ട് എന്നെ സഹായിക്കേണമേ (ശൈഖ് മുഹമ്മദ് ഇയാസുല്‍ ഹനഫി-റ-വഫാത്ത് 930-ബദാഇഉസ്സുഹൂര്‍ ഫീ വഖാഇദുഹൂര്‍ പേ: 71).

നൂഹ് നബിയുടെ ഈ പ്രാര്‍ത്ഥനയെ കുറിച്ചാണ് മന്‍ഖൂസ് മൗലിദില്‍ വസ്തഗാസ ബിഹീ നൂഹുന്‍ എന്ന് പറഞ്ഞിട്ടുള്ളത്. പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിക്ക് അല്ലാഹുവിന്റെ സാമീപ്യം നേടാനുപയുക്തമായി മഹാന്മാരെ മുന്‍നിര്‍ത്തി പ്രാര്‍ത്ഥിക്കുന്നതിന് തവസ്സുലെന്നും അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങിയ മഹത്തുക്കളുടെ മുഅ്ജിസത്ത്, കറാമത്ത് മുഖേന അവരില്‍ നിന്ന് സഹായാഭ്യര്‍ത്ഥന നടത്തുന്നതിന് ഇസ്തിഗാസ എന്നും സാങ്കേതികമായി വ്യത്യാസപ്പെടുത്തി നിര്‍വചിക്കാറുണ്ടെങ്കിലും ഇവ രണ്ടിലും യഥാര്‍ത്ഥത്തില്‍ സഹായിക്കുന്നതും സഹായിക്കാന്‍ കഴിവു നല്‍കുന്നതും അല്ലാഹു ആണെന്നതിനാല്‍ തവസ്സുലും ഇസ്തിഗാസയും തത്ത്വത്തില്‍ ഒന്നാണെന്ന് വരുന്നു. ഇമാം സുബുകി(റ) ശിഫാഉസ്സഖാമില്‍ പറയുന്നത് കാണുക: ഇതുപോലെയുള്ളവയില്‍ തവസ്സുല്‍, ഇസ്തിഗാസ, തശഫ്ഫുഅ്, തവജ്ജുഹ് തുടങ്ങിയ പദപ്രയോഗങ്ങള്‍ക്കിടയില്‍ വ്യത്യാസമൊന്നുമില്ല. ഇങ്ങനെ പ്രാര്‍ത്ഥിക്കുന്ന വ്യക്തി ദുആക്ക് ഉത്തരം ലഭിക്കാന്‍ നബിയെ മാധ്യമമാക്കുകയും നബിയെ കൊണ്ട് സഹായാഭ്യര്‍ത്ഥന നടത്തുകയും ചെയ്യുന്നു (പേ: 135).

ഇതേ ആശയം ഇബ്‌നു ഹജര്‍(റ) ഹാശിയത്തുല്‍ ഈളാഹിലും (പേ: 500) പറഞ്ഞിട്ടുണ്ട്. ഇതുകൊണ്ടാണ് മുഹമ്മദ് നബിയുടെ നൂറ് കൊണ്ട് സഹായിക്കാന്‍ നൂഹ് നബി(അ) തവസ്സുല്‍ ചെയ്തതിനെ കുറിച്ച് ‘വസ്തഗാസ’ എന്ന് മന്‍ഖൂസില്‍ പദപ്രയോഗം നടത്തിയിട്ടുള്ളത്. പ്രവാചകര്‍(സ്വ) മുഖേന അല്ലാഹുവിനോട് നൂഹ് നബി(അ) സഹായം തേടിയെന്ന് ചുരുക്കം.

ഇത് പ്രസിദ്ധമായ ഹദീസ് നിരൂപണ പണ്ഡിതനായ ഹാഫിള് ഇബ്‌നുല്‍ ജൗസി (വഫാത്ത് ഹി. 597) മൗലിദുല്‍ അറൂസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ നബി(സ്വ)യെ കൊണ്ട് ആദം നബി തന്റെ ‘ദന്‍ബി’ല്‍ നിന്നും തവസ്സുല്‍ ചെയ്തു. തിരുനബിയുടെ സാമീപ്യം കൊണ്ട് തന്നെ ഹവ്വാഉം ശിപാര്‍ശ തേടി. ഈ നബി(സ്വ)യെ കൊണ്ട് തന്നെ തൂഫാന്‍ വെള്ളപ്പൊക്ക കാര്യത്തില്‍ നൂഹ് നബി(അ)യും തവസ്സുല്‍ ചെയ്തു. അക്കാരണത്താല്‍  എല്ലാവര്‍ക്കും ഉത്തരം ലഭിക്കുകയുമുണ്ടായി (മൗലിദുല്‍ അറൂസ്. പേ: 19). മാത്രമല്ല നൂഹ് നബിയുടെ ഈ സംഭവം ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ഒട്ടനേകം പണ്ഡിതര്‍ പറഞ്ഞതായി തഖിയ്യുദ്ദീനുസ്സുബുകി(റ) ശിഫാഉസ്സഖാം പേ: 135-ലും രേഖപ്പെടുത്തിയിട്ടുണ്ട്.

ആദം നബി(അ)യും നൂഹ് നബി(അ)യും തവസ്സുല്‍ ചെയ്തതായുള്ള മന്‍ഖൂസ് മൗലിദിലെ പരാമര്‍ശങ്ങള്‍ക്ക് ഹദീസിന്റെയും ചരിത്രത്തിന്റെയും പിന്‍ബലമുണ്ടെന്ന് ഇതുവരെ വിശദീകരിച്ചതില്‍ നിന്ന് ബോധ്യമായല്ലോ. അപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ അന്‍കബൂത്ത്  15-ാം സൂക്തത്തില്‍ പറഞ്ഞതിനോട് എതിരാവുകയില്ലേ എന്ന സംശയം ബാലിശമാണ്. കാരണം ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞത് നൂഹ് നബി(അ)യെയും സംഘത്തെയും നാം രക്ഷപ്പെടുത്തി എന്നാണ്. അല്ലാഹു അല്ല, രക്ഷപ്പെടുത്തിയത് എന്ന് സുന്നികള്‍ക്ക് വാദമില്ലല്ലോ! അല്ലാഹു തന്നെയാണ് അവരെ രക്ഷപ്പെടുത്തിയതെന്ന് ഉറച്ച് വിശ്വസിക്കുന്ന മുസ്‌ലിം അതിനു കാരണമായത് നബി(സ്വ) മുഖേനയുള്ള നൂഹ് നബി(അ)യുടെ പ്രാര്‍ത്ഥനയാണെന്നാണ് വിശ്വസിക്കുന്നത്. ഇതൊരിക്കലും ഖുര്‍ആനിന് വിരുദ്ധമല്ലല്ലോ. രക്ഷപ്പെടുത്തിയത് അല്ലാഹുവാണെന്നതിന് ഇതു എതിരല്ലതാനും. ഇതു വൈരുദ്ധ്യമാണെന്ന് ധരിച്ചവര്‍ക്കാണ് കാര്യമായ തകരാറുള്ളത്.

സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍

സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍

●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0



ചോദ്യം: സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യുന്നതിന്റെ വിധിയെന്ത്?
ഉത്തരം: അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങിയവരുടെ ഖബറുകള്‍ സ്ത്രീകള്‍ക്ക് സി യാറത്ത് ചെയ്യല്‍ സുന്നത്താണ്. മറ്റു ഖബറുകള്‍ സിയാറത്ത് ചെയ്യല്‍ കറാഹത്തുമാണ്. സുന്നത്തായ സിയാറത്തിന് വരുമ്പോള്‍ മഖ്ബറയിലോ വഴിയിലോ അന്യപുരുഷ ന്മാരുണ്ടെങ്കില്‍ പൂര്‍ണ പര്‍ദ്ദയോട് കൂടി പോകല്‍ നിര്‍ബന്ധമാണ്.
തുഹ്ഫ പറയുന്നു: “സ്ത്രീകള്‍ക്കും നപുംസകര്‍ക്കും സിയാറത്ത് കറാഹത്താകുന്നു. നാശവും കരച്ചില്‍ കൊണ്ട് ശബ്ദമുയര്‍ത്തലും ഭയപ്പെട്ടതിനാലാണിത്. പക്ഷേ, നബി   (സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നത് അവര്‍ക്കും സുന്നത്തു തന്നെ. മറ്റ് അമ്പിയാക്കള്‍, ഔലിയാക്കള്‍, ആലിമീങ്ങള്‍ എന്നിവരുടെയും ഖബറുകള്‍ സിയാറത്ത് ചെയ്യലും സുന്നത്താണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്.”
ഇമാം അദ്റഇ(റ) പറയുന്നു: “ഇപ്പറഞ്ഞത് സ്വഹീഹാണെങ്കില്‍ അവര്‍ക്ക് അടുത്ത
ബന്ധുക്കളുടെ ഖബര്‍ സിയാറത്ത് സുന്നത്താകുമെന്ന് പറയേണ്ടതില്ലല്ലോ.” അദ്റഇ(റ)യുടെ ഈ വാക്കിന്റെ ബാഹ്യം മറ്റ് അമ്പിയാക്കള്‍, ഔലിയാക്കള്‍,  ഉലമാക്കള്‍ എന്നിവരുടെ ഖബറുകള്‍ സ്ത്രീകള്‍ സിയാറത്ത് ചെയ്യുന്നത് സുന്നത്താണെന്ന അഭിപ്രായത്തില്‍ ഇമാം അദ്റഇ(റ) സംതൃപ്തനല്ലെന്നാണ്. പക്ഷേ, മറ്റുള്ളവരെല്ലാം ഇത് തൃപ്തിപ്പെട്ടിരിക്കയാണ്. എന്നല്ല, അവര്‍ അങ്ങനെതന്നെ ഉറപ്പിച്ചുപറഞ്ഞിരിക്കുന്നു. എന്നാല്‍ അവര്‍ ജാറങ്ങളിലേക്ക് പോകുന്നത് സംബന്ധിച്ച് ഇപ്രകാരം വിശദീകരിക്കണമെന്നതാണ് സത്യം. അവള്‍ വൃദ്ധയാവുക, മോഡിയുള്ള വസ്ത്രം, ആഭരണം, സുഗന്ധം എന്നിവകൊണ്ട് അഴകാവാതിരിക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിക്കേണ്ടതാണ്. അന്യപുരുഷന്മാരുടെ ദൃഷ്ടിയില്‍ നിന്ന് പൂര്‍ണമായും  മറയ്ക്കുന്ന വാഹനത്തിലുമായിരിക്കണം അവള്‍ പോകേണ്ടത്. ഇങ്ങനെ പോകുന്നപക്ഷം യുവതിയാണെങ്കിലും അവള്‍ക്ക് സുന്നത്ത് തന്നെയാണ്. ഉലമാഅ് പോലെയുള്ളവരും അവരല്ലാത്ത അടുത്ത കുടുംബങ്ങളും തമ്മില്‍ ഇപ്രകാരം വ്യത്യാസം പറയാം. ഖബര്‍ സിയാറത്ത് കൊണ്ട് അവരുടെ ജാറങ്ങള്‍ സജീവമാക്കിയുള്ള ആദരവ് പ്രകടിപ്പിക്കലാണ് അവരുടെ ഖബര്‍ സിയാറത്ത് കൊണ്ടുള്ള വിവക്ഷ. മാത്രമല്ല അവരെ സിയാറത്ത് ചെയ്യുന്നവര്‍ക്ക് അവരില്‍ നിന്നുള്ള ഉഖ്റവിയ്യായ സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കും. അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ടവരല്ലാതെ ഇതെതിര്‍ക്കില്ല. അടുത്ത ബന്ധുക്കള്‍ ഇപ്രകാരമല്ലല്ലോ. ഇപ്പറഞ്ഞത് കൊണ്ട് അദ്റഇ(റ)യുടെ ഉപര്യുക്ത വാക്ക് അപ്രസക്തമായി.”
തുഹ്ഫയുടെ വാക്കില്‍ അന്യപുരുഷന്മാരുടെ ദൃഷ്ടിയില്‍ നിന്ന് പൂര്‍ണമായും മറയ് ക്കുന്ന വാഹനത്തിലുമാകണം പോകേണ്ടതെന്ന് പറഞ്ഞത് ജാറത്തിങ്കലോ വഴിയിലോ അന്യപുരുഷന്മാര്‍ ഉണ്ടാകുമെന്ന് കണ്ടാലാണെന്നും അല്ലെങ്കില്‍പിന്നെ ഈ നിബന്ധനക്ക് പ്രസക്തിയില്ലെന്നും ബസ്വരിയും ഇബ്നുഖാസിമും പ്രസ്താവിച്ചിട്ടുണ്ട് (തുഹ്ഫ ശര്‍വാനി സഹിതം 3/201 നോക്കുക).
നിഹായ എഴുതുന്നു: “സ്ത്രീകള്‍ക്ക് ഖബര്‍ സിയാറത്ത് ചെയ്യുന്നത് സംബന്ധമായുള്ള അഭിപ്രായങ്ങള്‍ നബി(സ്വ)യുടെ ഖബര്‍ അല്ലാത്തവയിലാണ്. പ്രത്യുത നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നത് കറാഹത്തില്ലെന്നല്ല സ്ത്രീപുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദത്തുകളിലൊന്നാണ്. മറ്റ് അമ്പിയാക്കള്‍, ഔലിയാക്കള്‍ എന്നിവരുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നതും ഇപ്രകാരം തന്നെയാകണമെന്നതാണ് അനിവാര്യമാകുന്നത്. ഇബ്നുരിഫ്അത്തും(റ), ഖമൂലിയും(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. ഇതുതന്നെയാണ് പ്രബലവും.”
നിഹായയുടെ ഈ വാക്കുകള്‍ വിശദീകരിച്ചുകൊണ്ട് അലിയ്യുശ്ശിബ്റാമുല്ലസി(റ) എഴുതുന്നു: “ഇപ്പറഞ്ഞത് ഭര്‍ത്താവ്, വലിയ്യ്, സയ്യിദ് തുടങ്ങിയവരുടെ സമ്മതത്തോടെ അ വള്‍ പുറപ്പെടുമ്പോഴാണെന്നത് സ്മരണീയമാണ” (നിഹായ 3/37 ഹാശിയ സഹിതം നോക്കുക).
ഇത്രയും വിശദീകരിച്ചതില്‍നിന്നും താഴെപറയുന്ന കാര്യങ്ങള്‍ ഗ്രഹിക്കാനാകും.
(1) വിവാഹിതര്‍ ഭര്‍ത്താവിന്റെയും അല്ലാത്തവര്‍ വലിയ്യി(കാര്യകര്‍ത്താവ്)ന്റെയും അടിമ സയ്യിദി(ഉടമസ്ഥന്‍)ന്റെയും അനുമതി വാങ്ങിയിരിക്കുക, ആകര്‍ഷണീയമായ വസ്ത്രം, ആഭരണം, സുഗന്ധം എന്നിവ കൊണ്ട് അഴകാവാതിരിക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിച്ച വൃദ്ധകള്‍ക്ക് മഹാന്മാരുടെ ഖബര്‍ സിയാറത്തിന് പോകാവുന്നതാണ്.
(2) ഉപര്യുക്ത നിബന്ധനകള്‍ക്ക് പുറമെ ജാറത്തിങ്കലും പോകുന്ന വഴിയിലും അന്യപുരുഷന്മാരുണ്ടാകുമെന്നുകണ്ടാല്‍ അവരുടെ ദൃഷ്ടിയെ മറയ്ക്കും വിധമുള്ള വാഹനത്തില്‍ സ്ത്രീ യുവതിയാണെങ്കിലും മഹാന്മാരുടെ ഖബര്‍സിയാറത്തിന് പോകുന്നത് സുന്നത്താകുന്നു.
(3) ജാറത്തിങ്കലും വഴിയിലും അന്യപുരുഷന്മാര്‍ തീരേയില്ലെന്നുറപ്പുവന്നാല്‍ വാഹനത്തിലല്ലാതെയും ഉപര്യുക്ത നിബന്ധനകള്‍ പാലിച്ച് കൊണ്ട് മഹാന്മാരുടെ കബര്‍ സി യാറത്ത് ചെയ്യുന്നത് സ്ത്രീകള്‍ക്ക് പുണ്യകര്‍മ്മമാണ്.

റജബിലെ നോമ്പ്അസ്ലം കാമിൽ സഖാഫിയുടെ മറുപടി

*റജബിലെ നോമ്പ് - നന്മകൾ മുടക്കാൻ വരുന്ന വഹാബികളുടെ കാപട്യം തിരിച്ചറിയുക - അസ്ലം കാമിൽ സഖാഫിയുടെ മറുപടി*👇👇👇👇👇👇
(01)

https://youtu.be/KL6cLDYg9U0

(02)

https://youtu.be/dJUus4uGwRw

(03)

https://youtu.be/DWxROmOzTzw
_______________✍🏻✍🏻✍🏻

മീറാജ്‌ നൊൻബ്‌ സുന്നത്തുണ്ടൊ

📖🎤🔰🔰🔰🔰🔰🔰🔰🔰
🔸ചാേദ്യം
✅✅✅✳❇✳✅
മീറാജ്‌ നൊൻബ്‌ സുന്നത്തുണ്ടൊ???തെളിവെന്ത്‌??വഹാബികളുടെ തട്ടിപ്പിനു മറുവടി

    🔰🔰🔰🔰🔰🔰🔰🔰


🔸ഉത്തരം👇🏻

അസ്ലം കാമിൽ സഖാഫി  ഉസ്താദ് പരപ്പനങ്ങാടി മറുപടി പറയുന്നു
പറയുന്നു🎤👇

💐🌹🌷റജബ് 27 ന് നോമ്പ് നോൽക്കൽ💐🌹🌷

عن أبي هريرة(ر)عن النبي(ص)قال من
صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرا{الغنية182/1واحياء328/1}
അബൂ ഹുറൈറ( റ)തൊട്ട് വന്ന റിപ്പോർട്ടിൽ
നബി صلى الله عليه وسلم
പറഞ്ഞു
'ആരെങ്കിലും റജബ് 27 ന് നോമ്പ്  നോറ്റാൽ 60മാസം നോമ്പ് നോറ്റ പ്രതിഫലം അവന് രേഖപ്പെടുത്തും🌷

ويستحب صوم يوم المعراج{فتح العلام208/2وباجوري392/1وإعانة270/2وفتاوى الشالياتي135}
മിഅ്റാജിൻ്റ ദിവസം നോമ്പ് സുന്നത്താണ് 🌹💐🌷🔰🔰🔰🔰🔰🔰🔰

🔴ചോദ്യം

ضعيف. 
ആയ ഹദീസുകൾ കൊണ്ടു പുണ്യകർമങ്ങള്‍ പ്രവർത്തിച്ചാല്‍ പ്രതിഫലം ഉണ്ടോ❓

🔵ഉത്തരം
ഇമാം നവവി മുഹദ്ദിസുൽ ഉലമാ അവിടെത്തെ കിതാബിൽ പറയുന്നു 👇🏻

ﻓﺼﻞ ‏] : ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﻤﺤﺪﺛﻴﻦ ﻭﺍﻟﻔﻘﻬﺎﺀ ﻭﻏﻴﺮﻫﻢ : ﻳﺠﻮﺯ ﻭﻳﺴﺘﺤﺐ ﺍﻟﻌﻤﻞ ﻓﻲ ﺍﻟﻔﻀﺎﺋﻞ ﻭﺍﻟﺘﺮﻏﻴﺐ ﻭﺍﻟﺘﺮﻫﻴﺐ ﺑﺎﻟﺤﺪﻳﺚ ﺍﻟﻀﻌﻴﻒ ﻣﺎ ﻟﻢ ﻳﻜﻦ ﻣﻮﺿﻮﻋﺎ ‏( 2 ‏) ﻭﺃﻣﺎ ﺍﻷﺣﻜﺎﻡ ﻛﺎﻟﺤﻼﻝ ﻭﺍﻟﺤﺮﺍﻡ ﻭﺍﻟﺒﻴﻊ ﻭﺍﻟﻨﻜﺎﺡ ﻭﺍﻟﻄﻼﻕ ﻭﻏﻴﺮ ﺫﻟﻚ ﻓﻼ ﻳﻌﻤﻞ ﻓﻴﻬﺎ ﺇﻻ ﺑﺎﻟﺤﺪﻳﺚ ﺍﻟﺼﺤﻴﺢ ﺃﻭ ﺍﻟﺤﺴﻦ ﺇﻻ ﺃﻥ ﻳﻜﻮﻥ ﻓﻲ ﺍﺣﺘﻴﺎﻁ ﻓﻲ ﺷﻲﺀ ﻣﻦ ﺫﻟﻚ ﻛﻤﺎ ﺇﺫﺍ ﻭﺭﺩ ﺣﺪﻳﺚ ﺿﻌﻴﻒ ﺑﻜﺮﺍﻫﺔ ﺑﻌﺾ ﺍﻟﺒﻴﻮﻉ ﺃﻭ ﺍﻷﻧﻜﺤﺔ ﻓﺈﻥ ﺍﻟﻤﺴﺘﺤﺐ ﺃﻥ ﻳﺘﻨﺰﻩ ﻋﻨﻪ ﻭﻟﻜﻦ ﻻ ﻳﺠﺐ . ﻭﺇﻧﻤﺎ ﺫﻛﺮﺕ ﻫﺬﺍ ﺍﻟﻔﺼﻞ ﻷﻧﻪ ﻳﺠﻲﺀ ﻓﻲ ﻫﺬﺍ ﺍﻟﻜﺘﺎﺏ ﺃﺣﺎﺩﻳﺚ ﺃﻧﺺ ﻋﻠﻰ ﺻﺤﺘﻬﺎ ﺃﻭ ﺣﺴﻨﻬﺎ ﺃﻭ ﺿﻌﻔﻬﺎ ﺃﻭ ﺃﺳﻜﺖ ﻋﻨﻬﺎ ﻟﺬﻫﻮﻝ ﻋﻦ ﺫﻟﻚ ﺃﻭ ﻏﻴﺮﻩ ﻓﺄﺭﺩﺕ ﺃﻥ ﺗﺘﻘﺮﺭ ﻫﺬﻩ ﺍﻟﻘﺎﻋﺪﺓ ﻋﻨﺪ ﻣﻄﺎﻟﻊ ﻫﺬﺍ ﺍﻟﻜﺘﺎﺏ الاذكار للنووي

മുഹദ്ദിസുകളും ഫുഖഹാക്കളും മറ്റു പണ്ഡിതന്മാരും എല്ലാം പറയുന്നത്‌ പുണ്യകർമത്തിൽ ضعيفആയഹദീസുകൾ
നിർമിക്കപ്പെട്ടത് അല്ലെങ്കിൽ സ്വീകാര്യ മാണ്
അതു കൊണ്ടു പ്രവർത്തിക്കൽ പുണ്യമാണ്
ഹറാം ഹലാലിൽ  പറ്റില്ല

🔰അതിനു ഹസനായ ഹദീസ് അല്ലങ്കിൽ സ്വഹീഹായ ഹദീസ്‌ വേണം

🔰കറാഹതിനെ ഉപേക്ഷിക്കല്‍ സൂക്ഷ്മത യുള്ളത്‌ കൊണ്ടു ضعيف
പറ്റുന്നതാണ്

അത്‌ കൊണ്ടാണു ഈ കിതാബിൽ ضعيف
ആയ ഹദീസുകൾ ഞാൻ ചിലപ്പോൾ  കൊണ്ട് വരുന്നത്‌‌. (ഇമാം നവവി അദ്കാർ)

🔰🔰🔰🔰🔰🔰🔰🔰

قلت:وقد اتفق العلماء على أن الحديث المرسل والضعيف والموقوف يتسامح به في فضائل الأعمال ويعمل شرح المهذب كتاب الطهلرة
ഇമാം നവവി(റ) ശറഹുമുഹദ്ദബില്‍ പറയുന്നു പുണ്യകർമങ്ങളിൽ
🔹ضعيف🔹 موقوف 🔹 مرسل

ആയ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങള്‍
പ്രവർത്തിക്കാവുന്നതാണ് അതിൽ ഇളവുണ്ട്‌ എന്നും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിരികുന്നു


شرح المهذب كتاب الطهارة

وقال الإمام إبن الهمام في كتاب الجنائز من فتح القدير”وقال الإمام إبن الهمام في كتاب الجنائز من فتح القدير”الاستحباب يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“ يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“

ഇബ്നുൽ ഹുമാം (റ) ഫഥുൽ ഖദീരിലും
ഇബ്നു ഹജർ(റ) ഫഥുൽ മുബീനിലും ഇതു പറഞ്ഞിട്ടുണ്ട്‌
മുകളിലെ ഉധരണി കാണുക

  🔰🔰🔰🔰🔰🔰🔰🔰
അസ്ലം കാമിൽ സഖാഫി/

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...