Saturday, March 17, 2018

മുടി കറുപ്പിക്കല്‍*

*🌹മുടി കറുപ്പിക്കല്‍*
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
_മുടി കറുപ്പിക്കലിന്റെ വിധിയെന്താണ്‌.?_

_യുദ്ധത്തിന്റെ ആവശ്യത്തിനല്ലാതെ മുടി കറുപ്പിക്കല്‍ ഹറാമാണ്‌. ഇത്‌ കര്‍മ്മശാസ്‌ത്ര പണ്‌ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്‌. നബി(സ്വ) യില്‍ നിന്ന്‌ നിവേദനം മക്കാ വിജയത്തോടനുബന്ധിച്ച്‌ അബൂബക്കര്‍ സിദ്ദീഖ്‌ (റ) ന്റെ പിതാവ്‌ അബൂ ഖുഹാഫ യെ തടവുകാരനായി കൊണ്ട്‌ വന്നു. അദ്ദേഹത്തിന്റെ തലയും താടിയും വെള്ള നിറത്തിലുള്ള കായും പൂവുമുള്ള ചെടിക്ക്‌ തുല്യമായിരുന്നു. നബി (സ്വ) പറഞ്ഞു. നിങ്ങളതിന്‌ ചായം കൊടുക്കുക എങ്കിലും കറുപ്പായി പകരരുത്‌. (മുസ്‌ലിം)

*_മൈലാഞ്ചി_*

പുരുഷന്‍ താടി വടിക്കലും കൈകാലുകളില്‍ മൈലാഞ്ചിയിടലും ഹറാമാണ്‌.ഭര്‍തൃമതിയും യജമാനനെ സ്‌നേഹിക്കുന്ന അടിമ സ്‌ത്രീയും മൈലാഞ്ചിയിടല്‍ സുന്നത്താണ്‌. മറ്റു സ്‌ത്രീകള്‍ക്ക്‌ കറാഹത്താണ്‌. (ഫത്‌ഹുല്‍ മുഈന്‍ 219) ഫതാവല്‍ കുബ്‌റയില്‍ പറയുന്നു. നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ പുരുഷന്‍ കൈകാലുകളില്‍ മൈലാഞ്ചിയിടല്‍ ഹറാമാണെന്നാണ്‌ ഇമാം നവവി (റ)യും മറ്റും പ്രബലമാക്കിയത്‌. സ്‌ത്രീകള്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്‌ അതിന്‌ കാരണം. സ്‌ത്രീ വേഷമണിയുന്നവരെ നബി(സ്വ) ശപിച്ചിരിക്കുന്നു എന്ന്‌ സ്വഹീഹായ ഹദീസിലുണ്ട്‌.

🌹🌹🌹🌹🌹
*_ഖുർആൻ,ഹദീസ്&അഹ്‌ലുസ്സുന്ന_*

കൂട്ടപ്രാർഥന:ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവുണ്ടോ

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല

ചോദ്യം: നിസ്കാരാനന്തരം നബി(സ്വ) തിരിഞ്ഞിരുന്ന് ഇപ്രകാരം ദുആ ചെയ്തു. “ഞ ങ്ങളുടെ നാട്ടില്‍ നീ ബറകത് ചെയ്യേണമേ. ഞങ്ങളുടെ സ്വാഇലും മുദ്ദിലും നീ ഞങ്ങ ള്‍ക്ക് ബറകത് നല്‍കേണമേ.” ഇബ്നു അബീശൈബ(റ)യും ബൈഹഖി(റ)യും നിവേദ നം ചെയ്ത ബഹുവചനത്തിലുള്ള ഈ പ്രാര്‍ഥന പിന്നിലുള്ള മഅ്മൂമുകളെ പരിഗണിച്ചാണെന്ന് സുന്നികള്‍ പറയുന്നതിന് മറുപടിയായി ഒരു മൌലവി എഴുതുന്നു: ‘നിസ്കാരാനന്തരം നബി(സ്വ) ബഹുവചനത്തില്‍ പ്രാര്‍ഥിച്ചുവെന്ന് മാത്രമേ ഇതുകൊണ്ടുവരുന്നുള്ളൂ. കൂട്ടപ്രാര്‍ഥനയായി സുന്നികള്‍ ചെയ്യുന്നപോലെ മഅ്മൂമുകള്‍ ആമീന്‍ പറഞ്ഞിരുന്നു വെന്നതിന് ഈ ഹദീസില്‍ തെളിവില്ല.’ ഇതിനെ കുറിച്ചെന്തു പറയുന്നു.
ഉത്തരം: ദിനപ്പത്രം പോലും ഇദ്ദേഹത്തിന് വായിച്ച പരിചയമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. കേരളക്കരയില്‍ തന്നെ എണ്ണമറ്റ സമ്മേളനങ്ങള്‍ നടന്നപ്പോഴൊക്കെയും അതിന്റെ വാര്‍ത്ത പത്രത്തില്‍ വരുമ്പോള്‍ ഇന്ന വ്യക്തി പ്രാര്‍ഥന നടത്തിയെന്നായിരിക്കും റിപ്പോര്‍ട്ടുണ്ടാവുക. കൂടിയ ജനങ്ങള്‍ ആമീന്‍ പറഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ കാണാത്തത് കൊണ്ട് അവിടെ പ്രാര്‍ഥന മാത്രമേ നടന്നിട്ടുള്ളൂ. ജനങ്ങള്‍ ആമീന്‍ പറഞ്ഞിട്ടില്ല, അതുകൊണ്ടുതന്നെ ആ സമ്മേളനത്തില്‍ കൂട്ടപ്രാര്‍ഥന നടന്നതിന് യാതൊരു തെളിവുമില്ലെന്ന് ഈ മൌലവിമാരല്ലാതെ മറ്റാരും പറയുകയില്ല. ഇത് റിപ്പോര്‍ട്ടിന്റെ ശൈ ലിയാണെന്നെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണ്.
ഇമാം ജസ്രി(റ) തന്റെ ഹിസ്വ്ന്‍ പേജ് 24 ല്‍ ദുആഇന്റെ അദബുകള്‍ വിവരിക്കുന്ന അധ്യായത്തില്‍ പറയുന്നു. -ഇമാമാകുമ്പോള്‍ പ്രാര്‍ഥന കൊണ്ട് സ്വന്തം ശരീരത്തെ പ്ര ത്യേകമാക്കാതിരിക്കലും ദുആഇന്റെ അദബുകളില്‍പെട്ടതാണ്.-
ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ജസ്രി(റ) തന്നെ തന്റെ ഹിര്‍സില്‍ പറയുന്നു: “നബി(സ്വ)യില്‍നിന്ന് ധാരാളമായി വന്നിട്ടുള്ള നിസ്കാരാനന്തര ദുആഉകള്‍ ബഹുവചനം കൊണ്ടായതിനാല്‍ ഇമാമ് സ്വന്തം ശരീരത്തെ പ്രാര്‍ഥന കൊണ്ട് തനിപ്പിക്കരുതെന്ന് പറഞ്ഞത് നിസ്കാരാനന്തര പ്രാര്‍ഥനയിലേക്കും ബാധകമാണ്” (ഹിര്‍സ് ഹാമിശുല്‍ ഹിസ്വ്ന്‍. പേജ് 24).
അബൂഉമാമ(റ)യില്‍ നിന്നും ഇമാം ബൈഹഖി(റ) നിവേദനം: ഒരാള്‍ ഒരു ജനതക്ക് ഇമാമായാല്‍ അവന്‍ മഅ്മൂമുകളെ പങ്കെടുപ്പിക്കാതെ ഒറ്റക്ക് ദുആ ചെയ്യരുത്. അങ്ങനെ ദുആ ചെയ്താല്‍ അവന്‍ അവരെ വഞ്ചിച്ചു (സുനനുല്‍ കുബ്റ – 3/185).
ഇബ്നുതൈമിയ്യ പറയുന്നു: “ഇമാമിന്റെ ദുആഇനു മഅ്മൂം ആമീന്‍ പറയുമ്പോള്‍ ബഹുവചനത്തിലാണ് ഇമാം പ്രാര്‍ഥിക്കേണ്ടത്. ഇപ്രകാരമാണല്ലോ ഫാതിഹയിലെ പ്രാര്‍ഥനാഭാഗമായ ഇഹ്ദിനസ്സ്വിറാത്തല്‍….. എന്ന വാക്ക്. ഇത് ഇമാമുച്ചരിക്കുമ്പോള്‍ മഅ്മൂം ആമീന്‍ പറയുന്നത് രണ്ടുപേര്‍ക്കും വേണ്ടിയാണ് ദുആ ചെയ്യുന്നതെന്ന വിശ്വാസം മഅ്മൂമിനുള്ളതുകൊണ്ടാണ് (ഫതാവാ ഇബ്നുതൈമിയ്യ – 1/212, മജ്മൂഉല്‍ ഫതാവ – 23/118).
ഈ വിശദീകരണത്തില്‍ നിന്ന് നിസ്കാരാനന്തരം ഇമാമ് ബഹുവചനം കൊണ്ട് പ്രാര്‍ഥിക്കേണ്ടത് മഅ്മൂമ് ആമീന്‍ പറയുന്നത് കൊണ്ടാണെന്നും അതുകൊണ്ടാണ് നിസ്കാരാനന്തരമുള്ള നബി(സ്വ)യുടെ ദുആഉകള്‍ ബഹുവചനം കൊണ്ടായതെന്നും സുതരാം വ്യക്തമായി.
എന്നാല്‍ നബി(സ്വ)യുടെ കുറേ പ്രാര്‍ഥനകളില്‍ ഏകവചനമുള്ളതായി കാണുന്നത് എല്ലാ ഓരോരുത്തരും സ്വന്തമായി ചൊല്ലുന്ന ദിക്റുകളുടെ സ്ഥാനത്താണിവ എന്ന് പഠിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നും മഅ്മൂമുകള്‍ ആമീന്‍ പറയല്‍ ഇവിടെ ഉദ്ദേശ്യമില്ലെന്നും ഉപര്യുക്ത വിശദീകരണം തന്നെ വിളിച്ചോതുന്നു.

കൂട്ടപ്രാർഥന:ഇമാമിന്റെ ദുആഇന് മഅ്മൂമുകള്‍ ആമീന്‍ പറയല്‍ സുന്നത്താണെന്ന് വല്ല ഫിഖ്ഹ് ഗ്രന്ഥങ്ങളിലുമുണ്ടോ?



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

മഅ്മൂമുകള്‍ ആമീന്‍ പറയല്‍

ചോദ്യം: ഇമാമിന്റെ ദുആഇന് മഅ്മൂമുകള്‍ ആമീന്‍ പറയല്‍ സുന്നത്താണെന്ന് വല്ല ഫിഖ്ഹ് ഗ്രന്ഥങ്ങളിലുമുണ്ടോ?
ഉത്തരം: ഫത്ഹുല്‍മുഈനിന്റെ രചയിതാവായ ബഹു. സൈനുദ്ദീനുല്‍ മഖ്ദൂം(റ) പറയുന്നു: “സലാം വീട്ടിയ ശേഷം ഇമാം ദുആ ചെയ്യുമ്പോള്‍ മഅ്മൂമുകള്‍ക്ക് ദുആക്ക് ആമീന്‍ പറയലാണോ സ്വന്തമായി വാരിദായ ദുആ ചെയ്യലാണോ ഏറ്റവും ഉത്തമമെന്ന് എന്റെ ഉസ്താദ് ബഹു. ഇബ്നുഹജര്‍(റ)നോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു. -ഇമാമിന്റെ വാരിദായ പ്രാര്‍ഥന മഅ്മൂമുകള്‍ കേള്‍ക്കുന്നുവെങ്കില്‍ ആമീന്‍ പറയലാണ് അവര്‍ക്ക് സുന്നത്ത്.- വീണ്ടും മഖ്ദൂം(റ) പറയുന്നു. ഇമാമ് ദുആ ചെയ്യുമ്പോള്‍ അത് കേള്‍ക്കല്‍ കൊണ്ട് മാത്രം ദുആഅ് മഅ്മൂമുകള്‍ക്ക് മനഃപാഠമാക്കാന്‍ കഴിയില്ലെന്ന് ഇമാമിന് ബോധ്യപ്പെട്ടാല്‍ മഅ്മൂമുകള്‍ ആമീന്‍ പറയല്‍ ഉദ്ദേശിച്ചുകൊണ്ട് ദുആ ഉറക്കെയാക്കലാണോ അതല്ല പതുക്കെയാക്കലാണോ സുന്നത്തെന്നും ദുആ സ്വന്തമായി മനഃപാഠമുള്ള മഅ്മൂമുകള്‍ക്ക് ഇമാമിന്റെ ദുആക്ക് ആമീന്‍ പറയലാണോ അതല്ല ഇമാമിനോടൊപ്പം സ്വന്തായി ദുആ ചെയ്യലാണോ സുന്നത്തെന്നും ഞാന്‍ ചോദിച്ചപ്പോള്‍ എന്റെ ഉസ്താദ് അബ്ദുല്‍ അസീസിസ്സംസമി(റ) ഇങ്ങനെ മറുപടി പറഞ്ഞു. -പലപ്രാവശ്യം ആവര്‍ത്തിച്ചാവര്‍ത്തിച്ചാണെങ്കിലും ഇമാമില്‍ നിന്ന് ദുആ അവര്‍ കേള്‍ക്കുമ്പോള്‍ മനഃപാഠമാക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ഇമാം ഉച്ചത്തില്‍ ദുആ ചെയ്യലാണ് വേണ്ടതെന്ന് ഫുഖഹാഇന്റെ പൊതു ഉദ്ധരണികളില്‍ നിന്ന് ഗ്രഹിക്കാ വുന്നതാണ്. മാത്രമല്ല, ഇമാമിന്റെ ദുആഅ് അവര്‍ കേള്‍ക്കുമ്പോള്‍ ആമീന്‍ പറയുമെന്നുകണ്ടാല്‍ ഉച്ചത്തില്‍ ദുആ ചെയ്യാനുള്ള പ്രേരണയാണതെന്ന് ഇമാം സര്‍കശി(റ) പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നും വെറും ആമീന്‍ പറയല്‍ ഉദ്ദേശിച്ചുകൊണ്ട് തന്നെ ഇമാം ഉച്ചത്തില്‍ ദുആ ചെയ്യലാണ് ഏറ്റവും ഉത്തമമെന്നും മഅ്മൂമുകള്‍ ദുആ മനഃപാഠമുള്ളവരാണെങ്കിലും ഇമാമിന്റെ ദുആഇന് ആമീന്‍ പറയലാണ് നല്ലതെന്നും ഗ്രഹിക്കാവുന്നതാണ്.” ബഹു. ഉസ്താദ് അബ്ദുല്‍റഊഫ്(റ) ഇപ്രകാരം പറയുന്നു: വെറും കേള്‍വികൊണ്ട് മഅ്മൂമിന് മനഃപാഠമാക്കാന്‍ കഴിയില്ലെങ്കിലും ആമീന്‍ പറയാന്‍ വേണ്ടി ഇമാം ഉച്ചത്തിലാക്കലാണ് ഏറ്റവും ഉത്തമം. കാരണം ആമീന്‍ പറയുന്നവന്‍ കൂലിയില്‍ ദുആ ചെയ്യുന്നവന്റെ പങ്കാളിയാണ്” (ബഹു. മഖ്ദൂം തങ്ങളുടെ അല്‍അജ്വിബതുല്‍ അജീബ. പേജ് 18, 18).
ഇബ്നുഹജര്‍(റ) പറയുന്നു: “ദുആ ഉച്ചത്തിലാക്കുന്നതിനുള്ള പ്രേരക കാര്യങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ പതുക്കെയാക്കലാണ് സുന്നത്ത്. എന്നാല്‍ ഇമാമിന്റെ പ്രാര്‍ഥനക്ക് മഅ് മൂമുകള്‍ ആമീന്‍ പറയുന്നത് പ്രസ്തുത പ്രേരക കാര്യങ്ങളില്‍ പെട്ടതാണെന്ന് ഇമാം സര്‍കശി(റ) വ്യക്തമാക്കിയിട്ടുണ്ട്” (അല്‍ ഫതാവല്‍ കുബ്റ 1/158).
ഇപ്പറഞ്ഞ പണ്ഢിതന്മാരെല്ലാം ശാഫിഈ മദ്ഹബുകാരല്ലെന്നോ പ്രസ്തുത ഗ്രന്ഥങ്ങള്‍ ശാഫിഈ മദ്ഹബിലെ പ്രബല ഗ്രന്ഥങ്ങളല്ലെന്നോ പറയാന്‍ ആര്‍ക്കും കഴിയില്ല. എ ന്നാല്‍ ഇതുതന്നെയാണ് ബഹു. മഖ്ദൂം തങ്ങള്‍ ഫത്ഹുല്‍ മുഈന്‍ പേജ് 78ല്‍ പറഞ്ഞത്.
മൌലവിമാര്‍ അംഗീകരിക്കുന്ന വ്യക്തിയും ഒരു മദ്ഹബും അംഗീകരിക്കാതെ വെറും ഹദീസ് കൊണ്ട് മാത്രം അമല്‍ ചെയ്യുന്ന വ്യക്തിയുമായ അബ്ദുറഹ്മാന്‍ മുബാറക് ഫൂരി പറയുന്നു: “നിസ്കാരാനന്തരം ദുആ നടത്തുന്നത് നബി(സ്വ)യുടെ വാക്കില്‍ നി ന്നും പ്രവൃത്തിയില്‍ നിന്നും സ്ഥിരപ്പെട്ടതാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഇക്കാല ത്ത് ഹദീസ് പണ്ഢിതന്മാര്‍ ഈ വിഷയത്തില്‍ അഭിപ്രായ ഭിന്നതയിലാണ്. കൂടുതലാളുകളും പറയുന്നത് ഇമാം ദുആ ചെയ്യുകയും മഅ്മൂമുകള്‍ ആമീന്‍ പറയുകയും ചെയ്യണമെന്നാണ്. ചുരുക്കം ചിലരാണ് അത് നല്ലതല്ലെന്ന് വാദിക്കുന്നത്. നബി(സ്വ)യില്‍ നി ന്നങ്ങനെ സ്ഥിരപ്പെട്ടിട്ടില്ലെന്നാണവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്” (തുഹ്ഫതുല്‍ അഹ്വദി 2/170).
ഇഫാളതുല്‍ അന്‍വാര്‍ പേജ് 182ല്‍ പറയുന്നു: “ഈ ധാരണ ശരിയല്ലെന്നും ഇവ്വിഷയത്തിലുള്ള സത്യം അഹ്ലുല്‍ ഹദീസില്‍ നിന്നുള്ള ആദ്യകക്ഷികള്‍ പറയുന്നതാണെന്നും തുഹ്ഫതുല്‍ അഹ്വദിയുടെ വാക്കില്‍ നിന്നും ധ്വനിക്കുന്നു.”
അല്ലാമാ അന്‍വര്‍ഷാ പറയുന്നു: “നിസ്കാരാനന്തരമുള്ള ദുആ അനിഷേധ്യമാം വിധം പ്രസിദ്ധമാണെന്നതില്‍ സംശയമില്ല” (ഫൈളുല്‍ബാരി 4/417).
ഇബ്നുതൈമിയ്യയും ഇബ്നുല്‍ഖയ്യിമും ഇന്നുള്ള ചിലരെപ്പോലെ ഇത് പാടേ ബിദ്അത്താണെന്ന് വാദിച്ചിട്ടില്ല. പ്രസ്തുത ഇന്ന് സുന്നികള്‍ ചെയ്യുന്നപോലെ അക്കാലത്തെ സുന്നികളും നിരന്തരമായി എല്ലാ ഫര്‍ള് നിസ്കാരാനന്തരവും ഇങ്ങനെ ചെയ്തുപോരുന്ന പതിവിനെയാണ് അവര്‍ ബിദ്അത്താണെന്ന് വിശേഷിപ്പിച്ചത്.
ഇബ്നുഖയ്യിം തന്റെ ഇഅ്ലാമുല്‍ മൂഖിഈന്‍ 2/303ല്‍ പറയുന്നു: “ഇന്നു കാണുന്നപോലെ ഇമാം തിരിഞ്ഞിരുന്ന് ദുആ ചെയ്യുകയും മഅ്മൂമുകള്‍ ആമീന്‍ പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന സമ്പ്രദായം ബിദ്അത്താണ്. ഇങ്ങനെ നിരന്തരമായി നബി     (സ്വ)യും സ്വഹാബത്തും ചെയ്തതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല.” ഇതുപോലെ ഇബ്നുതൈമിയ്യ ഫതാവ 2/212ലും പറഞ്ഞിട്ടുണ്ട്.
ഹിജ്റ എട്ടാം നൂറ്റാണ്ടില്‍ മരിച്ച ഈ രണ്ട് വ്യക്തികളുടെ ഉദ്ധരണിയില്‍ നിന്നും രണ്ടുകാര്യം വ്യക്തമാണ്. ഒന്ന്: നിരന്തരമായ കൂട്ടപ്രാര്‍ഥന ഇന്നത്തെപോലെ തന്നെ അന്നും എല്ലായിടത്തും നടപ്പുള്ള കാര്യമായിരുന്നു. എതിരാളികള്‍ പറയുന്നപോലെ കേരളത്തി ലെ മുസ്ലിയാക്കള്‍ ഉണ്ടാക്കിയതല്ല. രണ്ട്: എല്ലാ നിസ്കാരാനന്തരവും ഇങ്ങനെ നിത്യമായി ചെയ്യുന്ന പതിവാണ് ബിദ്അത്ത്. ഇടക്കിടെ ഒഴിവാക്കിയാല്‍ ബിദ്അത്തില്‍ നിന്നും രക്ഷപ്പെടുന്നതാണ്. എന്നാല്‍ ഈ അഭിപ്രായം തന്നെയാണ് മറ്റൊരു അഹ്ലുല്‍ ഹദീസുകാരനായ അബൂഇസ്ഹാഖുശ്ശാത്വിബിയുടെ പക്ഷവും.
ഇതില്‍ നിന്നെല്ലാം നിസ്കാരാനന്തര കൂട്ടപ്രാര്‍ഥന പാടേ നിഷിദ്ധമാണെന്ന് അഹ്ലുല്‍ ഹദീസുകാരായ ഈ പണ്ഢിതന്മാര്‍ക്ക് പോലും അഭിപ്രായമില്ലെന്നും അതിനോടുള്ള അലര്‍ജി കേരളത്തിലെ ചിലര്‍ക്കു മാത്രമാണെന്നും സ്പഷ്ടമായി. പക്ഷേ, ജമാഅത്തുകാര്‍ അല്‍പ്പമൊന്ന് താഴോട്ടിറങ്ങിയിട്ടുണ്ട്. 1988 ജനുവരി രണ്ടിലെ പ്രബോധനത്തില്‍ ഇ ങ്ങനെ പറയുന്നു: “നിസ്കാരാനന്തരം തനിച്ച് പ്രാര്‍ഥിക്കുന്നതാണ് ഏറെ ഉത്തമമെങ്കി ലും കൂട്ടായി പ്രാര്‍ഥിക്കുന്നത് നിഷിദ്ധമാണെന്ന് സ്ഥാപിക്കുന്ന തെളിവുകളില്ല.” ഇതി നെ പരാമര്‍ശിച്ച് മുജാഹിദ് വാരികയില്‍ ഒരു ചോദ്യത്തിനുത്തരമായി എഴുതുന്നു: “കൂട്ടപ്രാര്‍ഥന നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ചര്യയല്ലെന്ന് വ്യക്തമായിട്ടും അത് നിഷിദ്ധമാണെന്ന് പറയുന്നതിന് തെളിവില്ലെന്ന് പറയുന്നത് പരിഹാസ്യമാണെന്നും അ തുകൊണ്ടുതന്നെ ജമാഅത്തുകാര്‍ സമസ്ത മുസ്ലിയാക്കന്മാരുടെ വാദത്തിലേക്ക് തരംതാണുപോയെന്നും വ്യക്തമാണ്.”
ഇതിനു മറുപടിയായി പ്രബോധനം വാരിക ലക്കം 37 വാല്യം 46 ജനുവരി 30ല്‍ വീണ്ടും എഴുതുന്നു: “ഒരു വാദം തരം താണതോ തരംപൊന്തിയതോ എന്ന് തീരുമാനിക്കേണ്ടത് അതിന്റെ വക്താക്കള്‍ സമസ്തക്കാരോ നദ്വതുകാരോ എന്ന് നോക്കിയിട്ടാണെന്ന അറിവ് ഈ ലേഖകനില്ല. വാദത്തിന്റെ ന്യായങ്ങളും പ്രമാണങ്ങളുമാണ് മാനദണ്ഡമാക്കേണ്ടതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. നിസ്കാരാനന്തരം ഇന്നത്തെ രീതിയില്‍ കൂട്ടപ്രാര്‍ഥന നടത്തുന്നതില്‍ പരിഗണനീയമായ ദീനീ താത്പര്യങ്ങളോ ന്യായങ്ങളോ ഉള്ളതായി ബോധ്യപ്പെടാത്തത് കൊണ്ടാണ് ഇത് ഉത്തമമല്ല, നിഷിദ്ധവുമല്ല എന്ന് ലേഖകന്‍ പറഞ്ഞത്. എന്നാല്‍ അങ്ങനെ ചില താത്പര്യങ്ങളുള്ളതായി മനസ്സിലാക്കുകയും അതനുസരിച്ച് കൂട്ടപ്രാര്‍ഥന അഭികാമ്യമാണെന്ന് വാദിക്കുകയും ചെയ്ത പൂര്‍വ്വകാല പണ് ഢിതന്മാര്‍ ധാരാളമുണ്ട്. പ്രവാചകന്റെ സമ്പ്രദായമല്ലാത്തതുകൊണ്ട് അഭിലഷണീയമല്ലെന്ന് വാദിച്ചവരും നിരവധിയുണ്ട്. പക്ഷേ, നിഷിദ്ധമാണെന്ന് വാദിച്ചവരെ ഈ ലേഖകന്‍ അറിയില്ല. ഹനഫീ, മാലികി, ഹമ്പലി മദ്ഹബുകളിലെ പണ്ഢിതന്മാര്‍ സ്വുബ്ഹി, അസ്വര്‍ എന്നീ നിസ്കാരങ്ങള്‍ക്ക് ശേഷം കൂട്ടപ്രാര്‍ഥന അഭികാമ്യമാണെന്ന് വാദിച്ചു. ഈ നിസ്കാരങ്ങള്‍ക്ക് ശേഷം സുന്നത്ത് നിസ്കാരമില്ല എന്നാണവരുടെ ന്യായം. ശാ ഫിഈ പണ്ഢിതന്മാര്‍ എല്ലാ നിസ്കാരങ്ങള്‍ക്കു ശേഷവും കൂട്ടപ്രാര്‍ഥന അഭികാമ്യമാണെന്ന് നിര്‍ദ്ദേശിച്ചു. പ്രാര്‍ഥന ശരീഅത്ത് പ്രോത്സാഹിപ്പിച്ച കാര്യമാണെന്നാണവരുടെ ന്യായം” (ഫതാവാ ഇബ്നുതൈമിയ്യ 22/492).
അവരൊക്കെ സമസ്ത മുസ്ലിയാക്കന്മാരെ പോലെ തരംതാണവരായിരുന്നോ എന്തോ?
ഇബ്നുതൈമിയ്യയുടെ നാല്‍പ്പത് വാള്യങ്ങളുള്ള മജ്മൂഉല്‍ ഫതാവയുടെ ഇരുപത്തിരണ്ടാം വാള്യത്തില്‍നിന്നും പ്രബോധനം വാരിക ഉദ്ധരിച്ച ഉദ്ധരണി അദ്ദേഹത്തിന്റെ അഞ്ച് വാല്യങ്ങളുള്ള ഫതാവല്‍ കുബ്റ 1/189ലും കാണാവുന്നതാണ്.
ഇത്രയും വിശദീകരിച്ചതില്‍ നിന്നും നാല് മദ്ഹബിന്റെ പണ്ഢിതന്മാരും നിസ്കാരാനന്തരം കൂട്ടപ്രാര്‍ഥന അംഗീകരിച്ചവരും ഇങ്ങനെ പ്രാര്‍ഥിക്കുന്നതാണ് സ്വന്തം പ്രാര്‍ഥിക്കുന്നതിനെക്കാള്‍ ഉത്തമമെന്ന് പറയുന്നവരുമാണെന്ന് വ്യക്തമായി.
വഴിപിഴച്ചവനും മറ്റുള്ളവരെ വഴിപിഴപ്പിക്കുന്നവനുമാണെന്ന് ഇസ്സുബ്നു ജമാഅത്(റ), ഇമാം സുബ്കി(റ), ഇമാം ഇബ്നുഹജര്‍(റ) തുടങ്ങിയവര്‍ വിശേഷിപ്പിച്ച ഇബ്നുതൈമിയ്യയും അദ്ദേഹത്തെ അംഗീകരിക്കുന്ന ഇബ്നുഖയ്യിം, ശാത്വിബി തുടങ്ങിയവരും നിരന്തരമായി ഇത് പതിവാക്കുന്നത് മാത്രമാണ് അപലപിച്ചത്. ഇത് ശരിയല്ലെന്ന് തെളിയിച്ചുകൊണ്ട് ധാരാളം ഹദീസുകള്‍ ഉദ്ധരിച്ച ശേഷം ബഹു. യൂസുഫുല്‍ ബിന്നൂരി(റ) മആരിഫുസ്സുനന്‍ 3/123ല്‍ പറയുന്നു: ഈ ഹദീസുകളും ഇതുപോലെ മറ്റു ഹദീസുകളും ഇന്ന് സര്‍വ്വജനങ്ങളും നിരാക്ഷേപം പതിവാക്കിപ്പോന്ന കൂട്ടപ്രാര്‍ഥനക്ക് മതിയായ തെളിവുകളാണ്.
എല്ലാ കാലത്തും ലോക മുസ്ലിംകള്‍ പരമ്പരാഗതമായി അനുഷ്ഠിച്ചുപോന്ന ഒരു പ്ര വൃത്തിക്കെതിരില്‍ ഹദീസ് തെളിഞ്ഞാല്‍ തന്നെയും ആ ഹദീസിന് പ്രാബല്യമില്ലെന്നും നിരാക്ഷേപമുള്ള മുസ്ലിംകളുടെ പ്രവൃത്തിക്കാണ് പ്രസക്തിയുള്ളതെന്നും ഇബ്നുഖ യ്യിം തന്നെ കാര്യകാരണ സഹിതം തന്റെ ഇഅ്ലാമുല്‍ മൂഖിഈന്‍ 2/306ല്‍ സമര്‍ഥിച്ചിട്ടുണ്ട്.
കൂട്ടപ്രാര്‍ഥന ലോക മുസ്ലിംകളുടെ മുന്‍കാല ആചാരമാണെന്ന് ഇബ്നുതൈമിയ്യയും ഇബ്നുഖയ്യിമും ശാത്വിബിയും വ്യക്തമാക്കിയത് മനസ്സിലാക്കിയല്ലോ. ഖുത്വുബ പരിഭാഷയും സ്ത്രീ ജുമുഅ ജമാഅത്തും കേരളത്തിലുടലെടുത്തത് യഥാക്രമം കൊച്ചി, ഒതായി പള്ളികളിലാണെന്ന് ഉമര്‍ മൌലവി സല്‍സബീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖു ത്വുബ പരിഭാഷ ലോകത്താദ്യമായി ഉടലെടുത്തത് തുര്‍ക്കിയിലാണെന്ന് ഇവരുടെ പ്രസ്ഥാനത്തിന്റെ നേതാവായ റശീദുരിളാ തഫ്സീറുല്‍ മനാര്‍ 9/313ല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അത് പുതുതായി ഉടലെടുത്ത ബിദ്അത്താണതെന്ന് സുന്നികള്‍ പറയുന്നു. എന്നാല്‍ ഇന്ന സ്ഥലത്തുള്ള ഇന്ന പള്ളിയില്‍ ഇന്ന വര്‍ഷത്തില്‍ ആദ്യമായി നിസ്കാരാനന്തര കൂട്ടപ്രാര്‍ഥന തുടങ്ങുകയും അത് പിന്നീട് വ്യാപകമാവുകയും ചെയ് തുവെന്ന് ഇത് ബിദ്അത്താണെന്ന് വാദിക്കുന്നവര്‍ക്ക് സ്ഥാപിക്കാന്‍ ഒരിക്കലും കഴിയില്ല.

കൂട്ടപ്രാർഥന :തിരിഞ്ഞിരിക്കുന്നത് പഠിപ്പിക്കാനോ?


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഊഹിച്ചു പറഞ്ഞാല്‍ പോര

ചോദ്യം: ‘നബി(സ്വ) നിസ്കാരാനന്തരം ഞങ്ങളിലേക്ക് തിരിഞ്ഞിരിക്കാറുണ്ടായിരുന്നു’ എന്ന ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുഹജര്‍(റ) ഫത്ഹുല്‍ബാരിയില്‍ പറഞ്ഞതായി ഒരു മൌലവി ഉദ്ധരിക്കുന്നു. മഅ്മൂമുകളിലേക്ക് മുഖം തിരിച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കാന്‍ വേണ്ടിയാണ് (ഫത് ഹുല്‍ ബാരി വാള്യം 2). കൂട്ടപ്രാര്‍ഥന നടത്താന്‍ വേണ്ടിയായിരുന്നുവെങ്കില്‍ അതിന് തെളിവു വേണം. ഊഹിച്ചു പറഞ്ഞാല്‍ പോര.
ഉത്തരം: ഊഹിച്ച് പറയുകയല്ല. തെളിവുണ്ട്. പ്രസ്തുത ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുഹജര്‍(റ) പറഞ്ഞതായി മൌലവി ഉദ്ധരിച്ച ഉദ്ധരണി ഒരഭിപ്രായമായിട്ട് മാത്രം രേഖപ്പെടുത്തിയതാണ് ഫത്ഹുല്‍ ബാരിയില്‍. അതുകൊണ്ടുതന്നെ പ്രസ്തുത ഉദ്ധരണിക്ക് തൊട്ട് മുമ്പ് ‘ഖീല’ (പറയപ്പെട്ടിരിക്കുന്നു.) എന്ന പദം മൌലവി ബോധപൂര്‍വ്വം അടര്‍ത്തിക്കളഞ്ഞത് ഈ അഭിപ്രായം ഇബ്നുഹജറി(റ)ന്റെതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വിഫല ശ്രമമാണ്. പല അഭിപ്രായങ്ങള്‍ ഇബ്നുഹജര്‍(റ) ഉദ്ധരിച്ചതില്‍ ഒരഭിപ്രായമാണ് അപ്പറഞ്ഞത്. തൊട്ടുപിന്നില്‍ മറ്റു രണ്ടഭിപ്രായങ്ങളും ഉദ്ധരിക്കുന്നുണ്ട്.
ഇബ്നുഹജര്‍(റ) പറയുന്നത് കാണുക. “പുറത്തുനിന്നു വരുന്ന വ്യക്തിക്ക് നിസ്കാരം കഴിഞ്ഞിരിക്കുന്നുവെന്ന് അറിയിച്ച് കൊടുക്കലാണ് തിരിഞ്ഞിരിക്കുന്നതിലെ ഉദ്ദേശ്യമെന്നും പറയപ്പെട്ടിട്ടുണ്ട്. കാരണം ഇമാമ് ആദ്യ അവസ്ഥയില്‍ തന്നെ ഇരിക്കുന്ന പക്ഷം ഇമാമ് അത്തഹിയ്യാത്തിലാണെന്ന് തോന്നിപ്പോകാനവകാശമുണ്ട്. എന്നാല്‍ സൈനുബ്നുല്‍ മുനീര്‍(റ) പറയുന്നതിപ്രകാരമാണ്. ഇമാമിന് ഇമാമത്തെന്ന അധികാരമുള്ളതുകൊണ്ടായിരുന്നു മഅ്മൂമുകളിലേക്കവന്‍ പിന്തിരിഞ്ഞിരുന്നത്. നിസ്കാരം കഴിഞ്ഞതോടെ ആ അവകാശം നീങ്ങി. അതുകൊണ്ടാണ് തിരിഞ്ഞിരിക്കാന്‍ കാരണം” (ഫത്ഹുല്‍ ബാരി 2/424).
ഈ അഭിപ്രായങ്ങളില്‍ നിന്നൊന്നിനെയും ഫത്ഹുല്‍ ബാരിയില്‍ പ്രബലമാക്കാതെ പറഞ്ഞുപോവുക മാത്രമാണുണ്ടായത്. പിന്നീട് ഫത്ഹുല്‍ ബാരി 2/426ല്‍ എഴുതുന്നു: “ജനങ്ങള്‍ക്ക് പഠിപ്പിച്ചുകൊടുക്കുക, ഉപദേശിക്കുക തുടങ്ങിയ പതിവ് ഇമാമിനുണ്ടെങ്കില്‍ ജനങ്ങളിലേക്ക് അവന്‍ പൂര്‍ണമായും (അഭിമുഖമായി) തിരിഞ്ഞിരിക്കണം. ഇനി പ്രവാചകരില്‍ നിന്ന് വന്നിട്ടുള്ള ദിക്റുകള്‍ക്കപ്പുറം ഒന്നിനെയും വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ ഇങ്ങനെ അഭിമുഖമായി ഇരിക്കുകയാണോ അതല്ല ഖിബ്ല കൊള്ളെ ഇടതുഭാഗവും മഅ്മൂമുകളിലേക്ക് വലതുഭാഗവുമാക്കി തിരിഞ്ഞിരുന്ന് ദുആ ചെയ്യുകയാണോ വേണ്ടത്? രണ്ടാമത് പറഞ്ഞതാണ് (സാധാരണ സുന്നികള്‍ ചെയ്യുന്നപോലെ തിരിഞ്ഞിരുന്ന് ദുആ നടത്തുക.) ശാഫിഈ മദ്ഹബിലെ ഭൂരിപക്ഷം പണ്ഢിതന്മാരും തറപ്പിച്ചു പറഞ്ഞിട്ടുള്ളത് (ഫത്ഹുല്‍ ബാരി 2/426).
എന്നാല്‍ ഇതുതന്നെയാണ് ഹദീസില്‍ പറഞ്ഞ തിരിഞ്ഞിരിക്കല്‍ കൊണ്ടുദ്ദേശ്യമെന്ന് ഇമാം സുര്‍ഖാനി (റ)യും പറയുന്നു: “ഉപര്യുക്ത ഹദീസിന്റെ താത്പര്യം ഇമാമ് ജനങ്ങളിലേക്ക് അഭിമുഖമായി ഇരിക്കണമെന്നല്ല. കാരണം യസീദുബ്നുല്‍ അസ്വദില്‍(റ)നിന്ന് അബൂദാവൂദ്(റ) ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്. നബി(സ്വ) നിസ്കാരം കഴിഞ്ഞാല്‍ തെറ്റിയിരിക്കുമായിരുന്നു. വലഭാഗത്തേക്കോ ഇടഭാഗത്തെക്കോ തെറ്റിയിരിക്കുമെന്നാണ് ഉദ്ദേശിക്കുന്നത്” (സുര്‍ഖാനി(റ)യുടെ ശറഹുല്‍ മവാഹിബ് 7/364).
എന്നാല്‍ ഇബ്നുഹജര്‍(റ) തന്നെ ബാബു ദുആഇ ബഅ്ദ സ്വലാതി എന്ന അധ്യായത്തിലെഴുതുന്നത് കാണുക. “നിസ്കാരാനന്തരം നബി(സ്വ) അവിടുത്തെ സ്വഹാബത്തിലേക്ക് തിരിഞ്ഞിരുന്നുവെന്ന് നിശ്ചയം സ്ഥിരപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ നിസ്കാരാനന്തരം നബി(സ്വ) ദുആ നടത്തിയിരുന്നുവെന്ന് ഹദീസില്‍ വന്നത് ഈ ഇരുത്തത്തിലായി രുന്നുവെന്ന് വെക്കേണ്ടതാണ്” (ഫത്ഹുല്‍ ബാരി 11/160).
ഇതുതന്നെയാണ് അല്‍മവാഹിബുല്ലദുന്നിയ്യ 7/365ല്‍ ഇമാം ഖസ്ത്വല്ലാനി(റ)യും രേഖപ്പെടുത്തിയിട്ടുള്ളത്. ചുരുക്കത്തില്‍ ബുഖാരിയിലെ ഹദീസിന് മറുപടിയായി മൌലവി എഴുതിയത്, ഫത്ഹുല്‍ ബാരി ആരുടെയോ അഭിപ്രായം ഉദ്ധരിച്ചതാണെന്നും അത് ഫത്ഹുല്‍ബാരിയുടെ സ്വന്തം അഭിപ്രായമാക്കിതീര്‍ക്കാന്‍ വേണ്ടി ഖീല (പറയപ്പെട്ടിരിക്കുന്നു) എന്ന പദം ബോധപൂര്‍വ്വം മൌലവി അടര്‍ത്തി കളഞ്ഞതാണെന്നും ഫത്ഹുല്‍ബാരി പ്രബലമാക്കിയിട്ടുള്ളത് പ്രസ്തുത ഇരുത്തത്തില്‍ ഇമാമ് ദുആ നടത്തണമെന്നാണെന്നും നബിചര്യ അതാണെന്നും വ്യക്തമായി. ഇതുകൊണ്ടുതന്നെ സുന്നികള്‍ ചെയ്യുന്നതിനാണ് സുന്നത്തിന്റെ പിന്‍ബലമുള്ളതെന്ന് തീര്‍ച്ച.

കൂട്ടപ്രാർഥന:ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണോ?


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം

ചോദ്യം: ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണമെന്നും പി ന്നെയും അവിടെ ചടഞ്ഞിരിക്കുന്നത് ശരിയല്ലെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ? നിസ്കാരാനന്തരം ഇമാമ് ദുആ ചെയ്യുകയും മഅ്മൂമുകള്‍ ആമീന്‍ പറയുകയും ചെയ്യുന്ന ഇന്നത്തെ സമ്പ്രദായം നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നില്ലെ? നിസ്കാരശേഷമുള്ള കൂട്ടപ്രാര്‍ഥനക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന വാദം ശരിയാണോ? ഈ പ്രശ്നത്തില്‍ വല്ല ആയത്തോ ഹദീസോ ഉണ്ടോ? ഇമാം പ്രാര്‍ഥിക്കുമ്പോള്‍ മഅ്മൂം ആമീന്‍ പറയുന്നത് ക്രിസ്ത്യന്‍ സ്വഭാവമാണെന്ന ചിലരുടെ വാദത്തെ സംബന്ധിച്ചെന്തു പറയുന്നു?
ഉത്തരം: : “നിങ്ങള്‍ നിസ്കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ നിന്നോ ഇരുന്നോ കിടന്നോ ദി ക്റ് ചൊല്ലുക” (സൂറഃ അന്നിസാഅ് 103).
“ദിക്റ് പ്രാര്‍ഥനയോ പ്രകീര്‍ത്തനമോ ഉദ്ദേശിച്ചുള്ള വാക്കാണ്” (തുഹ്ഫ – 1/56).
സൂറഃ അല്‍ബഖറയിലെ 200, 201 ല്‍ ദിക്റിനുദാഹരണമായി ‘റബ്ബനാ ആതിനാ ഫിദ്ദുന്‍ യാ ഹസനതന്‍…’ എന്നുപറഞ്ഞത് തുഹ്ഫയില്‍ പറഞ്ഞതിനുപോല്‍ബലകമാണ്. ഇതി ല്‍ പ്രാര്‍ഥന ഉള്‍ക്കൊള്ളുന്നുണ്ടല്ലോ.
സൂറഃ അല്‍കഹ്ഫ് 28ല്‍ ഇങ്ങനെ കാണാം: “അല്ലാഹുവിന്റെ പ്രീതി മോഹിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും പ്രാര്‍ഥിക്കുന്നവരോടൊപ്പം തങ്ങള്‍ ക്ഷമിക്കുക.”
നിസ്കാരാനന്തരം പ്രാര്‍ഥിക്കണമെന്നും പ്രാര്‍ഥിക്കുന്നവരോട് കൂടെ ക്ഷമാശീലരായി കഴിഞ്ഞ് കൂടണമെന്നുമാണ് മേല്‍ സൂക്തങ്ങള്‍ ഉത്ബോധിപ്പിക്കുന്നത്. നിസ്കാരം കഴിഞ്ഞാല്‍ ദിക്റ് ചൊല്ലണമെന്നല്ലാതെ ഉടനെ എഴുന്നേറ്റ് പോകണമെന്ന് ഖുര്‍ആനില്‍ എവിടെയും പറഞ്ഞിട്ടില്ല. മറിച്ച് നിസ്കാരവും കൂട്ടപ്രാര്‍ഥനയും കഴിഞ്ഞേ പോകാവൂ എന്നാണ് ഖുര്‍ആനിന്റെ സന്ദേശം.
സൂറഃ അലംനശ്റഹിലെ ഏഴാം സൂക്തമായ ‘നിസ്കാരത്തില്‍ നിന്ന് വിരമിച്ചാല്‍ പ്രാര്‍ഥനയില്‍ വ്യാപൃതനാവുക.’ എന്ന അല്ലാഹുവിന്റെ നിര്‍ദേശം നിസ്കാരാനന്തരം പ്രാര്‍ഥന നടത്തണമെന്ന് വ്യക്തമാക്കുന്നു.
ഉപര്യുക്ത സൂക്തത്തിന്റെ ഉദ്ദേശ്യം നിസ്കാരാനന്തരം പ്രാര്‍ഥന നടത്താന്‍ നിര്‍ദ്ദേശിക്കുകയാണെന്ന് ഖതാദ(റ)യില്‍ നിന്ന് ഇമാം അബൂജഅ്ഫരിന്നഹ്ഹാസ്(റ) അന്നാസിഖു വല്‍ മന്‍സൂഖ് 1/288ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇപ്രകാരം ളഹ്ഹാക്കി(റ)ല്‍ നിന്ന് അബ്ദുബ്നു ഹുമൈദും(റ) ഇബ്നുനസ്വ്റും ഉദ്ധരിച്ചതായി അദുര്‍റുല്‍ മന്‍സ്വൂര്‍ 6/365ലും പ്രസ്താവിച്ചിട്ടുണ്ട്.
ശൈഖ് അബ്ദുല്‍ ഖാദിരില്‍ ജീലാനി(റ) പറയുന്നു: “അപ്പോള്‍ നിസ്കാരാനന്തര പ്രാര്‍ഥന നടത്തല്‍ (ശറഇല്‍) നിര്‍ദ്ദേശിക്കപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ ദുആ ചെ യ്യാതെ ഇമാമും മഅ്മൂമും പള്ളിയില്‍ നിന്ന് പുറപ്പെടല്‍ അനുയോജ്യമല്ല. നിസ്കാരത്തില്‍ നിന്ന് വിരമിച്ചുകഴിഞ്ഞാല്‍ ദുആഇല്‍ വ്യാപൃതനാവുകയെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്” (ജീലാനിയുടെ ഗുന്‍യത് 2/131).
ഇനി നമുക്ക് ഹദീസിലേക്ക് കടക്കാം.
(1) ഉഖ്ബതി(റ)ല്‍ നിന്ന് നിവേദനം: നബി(സ്വ)യുടെ പിന്നില്‍ മദീനയില്‍ വെച്ച് ഞാന്‍ അസ്വര്‍ നിസ്കരിച്ചു. സലാം വീട്ടിയ ഉടനെ നബി(സ്വ) ജനങ്ങളെ ചാടിക്കടന്നുകൊണ്ട് ധൃതിയില്‍ ഏതോ ഒരു ഭാര്യയുടെ വസതിയിലേക്ക് പോയി. നബി(സ്വ)യുടെ ഈ ധൃതിപിടിച്ച പുറപ്പാട് കണ്ട് ജനങ്ങള്‍ ഭയവിഹ്വലരായി. ഇത് മനസ്സിലാക്കിയ നബി(സ്വ) ഉടനെ തന്നെ അവരിലേക്ക് മടങ്ങിവന്നു. ശേഷം ഇങ്ങനെ പറഞ്ഞു. അല്‍പ്പം സ്വര്‍ണ്ണം നമ്മുടെ കൈവശമുണ്ടായിരുന്നു. ഇത് എന്നെ തടസ്സപ്പെടുത്തുന്നത് ഞാന്‍ വെറുത്തപ്പോള്‍ അത് വിഹിതിച്ച് കൊടുക്കാന്‍ ഞാന്‍ ആജ്ഞാപിക്കുകയുണ്ടായി (ബുഖാരി 1/117, 118).
ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഇബ്നുഹജര്‍(റ) പറയുന്നു: “നബി(സ്വ)യില്‍ നിന്ന് സാധാരണ അറിയപ്പെട്ട് പോന്നതിന് വിരുദ്ധമായി സ്വഹാബത്ത് വല്ലതും കണ്ടാല്‍ അവ ര്‍ ഭയവിഹ്വലരാകല്‍ പതിവായിരുന്നു. ബുദ്ധിമുട്ടുണ്ടാക്കുന്ന വല്ലതും സംഭവിച്ചോ എന്ന് ഭയപ്പെട്ടായിരുന്നു ഇത്” (ഫത്ഹുല്‍ബാരി).
അപ്പോള്‍ നിസ്കാരാനന്തരം നബി(സ്വ) അവിടെതന്നെ ഇരിക്കലായിരുന്നു അവര്‍ നബി (സ്വ)യില്‍ നിന്ന് അറിഞ്ഞുപോന്നതെന്നും ഇതിന് വിപരീതമായി പ്രസ്തുത ദിവസം നബി(സ്വ) സലാം വീട്ടിയ ഉടനെ എഴുന്നേറ്റ് പോയതാണ് അവരെ ഭയപ്പെടുത്തിയതെന്നും വ്യക്തം.
(2) സമുറതുബ്നുജുന്‍ദുബി(റ)ല്‍ നിന്ന് നിവേദനം: “നബി(സ്വ) നിസ്കരിച്ചുകഴിഞ്ഞാല്‍ ഞങ്ങളിലേക്ക് മുഖം തിരിച്ചിരിക്കുമായിരുന്നു” (ബുഖാരി 1/117).
ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുഹജര്‍(റ) എഴുതുന്നു: “സമുറതി(റ)ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസിന്റെ ബാഹ്യം തന്നെ കുറിക്കുന്നത് നിസ്കാരാനന്തരം തിരിഞ്ഞിരിക്കല്‍ നബി(സ്വ) പതിവാക്കി പോന്നതായിരുന്നുവെന്നതാണ്” (ഫത്ഹുല്‍ബാരി 1/117).
(3) ബറാഅ്(റ)വില്‍ നിന്ന് നിവേദനം. “ഞങ്ങള്‍ നബി(സ്വ)യുടെ പിന്നില്‍ നിസ്കരിക്കുമ്പോള്‍ അവിടുത്തെ വലതുഭാഗത്ത് നില്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. നബി(സ്വ) മുഖം കൊണ്ട് ഞങ്ങളിലേക്ക് തിരിയും” (മുസ്ലിം 1/247).
ഉപര്യുക്ത ഹദീസുകളില്‍ നിന്ന് നിസ്കാരം കഴിഞ്ഞാല്‍ വലതുഭാഗം മഅ്മൂമുകളിലേക്ക് തിരിച്ചിരിക്കലായിരുന്നു നബി(സ്വ)യുടെ പതിവെന്ന് വ്യക്തമാണ്.
ഹാഫിള് അബൂബക്ര്‍ ഇബ്നുസ്സുന്നി(റ) അനസി(റ)ല്‍ നിന്ന് നിവേദനം ചെയ്ത മറ്റൊരുഹദീസ് ഇത് വ്യക്തമാക്കുന്നുണ്ട്. അനസ്(റ) പറഞ്ഞു: “നിസ്കാരാനന്തരം മുഖം ഞ ങ്ങളിലേക്ക് തിരിച്ചിരുന്നതല്ലാതെ ഒരു ഫര്‍ള് നിസ്കാരവും നബി(സ്വ) ഞങ്ങള്‍ക്ക് ഇമാമായി നിര്‍വ്വഹിച്ചിട്ടില്ല” (ഇബ്നുസ്സുന്നി(റ)യുടെ അമലുല്‍ യൌമി വല്ലൈല. പേജ് 47).
ഈ ഹദീസ് അനസ്(റ)വില്‍ നിന്ന് തന്നെ ഇമാം ബസ്സാറും(റ) അബൂയഅ്ല(റ)യും
നിവേദനം ചെയ്തതായി ഹൈസമി(റ)യുടെ മജ്മഉസ്സവാഇദ് 10/110ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
നബി(സ്വ) എഴുന്നേറ്റ ശേഷമേ സ്വഹാബത്ത് എഴുന്നേല്‍ക്കാറുള്ളൂവെന്ന് ബുഖാരിയില്‍ തന്നെ തന്നെ കാണാം. (ഈ ഇരുപ്പില്‍) നബി(സ്വ) ദിക്റും ദുആഉം നടത്തിയിരുന്നുവെന്ന് ബുഖാരി 1/117, 2/937ലും മറ്റും കാണാം.
ഈ അടിസ്ഥാനത്തിലാണ് ഇബ്നുഹജര്‍(റ) ഇപ്രകാരം പ്രസ്താവിച്ചത്. “ഇമാം നിസ് കാരാനന്തരം ദുആഅ് കഴിയുന്നതുവരെ വലഭാഗം മഅ്മൂമുകള്‍ കൊള്ളെ ആക്കിയാണ് ഇരിക്കേണ്ടത്” (ഫതാവല്‍ കുബ്റ 1/252).
മാത്രമല്ല ഫര്‍ള് നിസ്കാരം കഴിഞ്ഞാല്‍ ദിക്റ് കൊണ്ട് ശബ്ദമുയര്‍ത്തല്‍ നബി(സ്വ)യുടെ കാലത്ത് പതിവുണ്ടായിരുന്നുവെന്നും അത് കേട്ടാല്‍ ജനങ്ങള്‍ ഫര്‍ള് നിസ്കാരം കഴിഞ്ഞിരിക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നുവെന്നും ഇബ്നുഅബ്ബാസ്(റ) പറഞ്ഞതായി ഇമാം ബുഖാരി 1/116ലും മുസ്ലിം 1/217ലും അബൂദാവൂദ് 1/361ലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇനി നബി(സ്വ) മഅ്മൂമുകള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുവെന്നതിന് തെളിവുകാണുക: “ഉത് ബാനുബ്നു മാലികില് അന്‍സ്വാരി(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ)യും സ്വിദ്ദീഖ്   (റ)വും ഒരുദിവസം പകല്‍ സമയത്ത് എന്റെ വീട്ടില്‍ കടന്നുവരികയും നിന്റെ വീട്ടില്‍ ഞാന്‍ എവിടെ നിസ്കരിക്കുന്നതാണ് നീ ഇഷ്ടപ്പെടുന്നതെന്ന് ചോദിക്കുകയും ചെയ്തപ്പോള്‍ ഇഷ്ടപ്പെടുന്നൊരു സ്ഥലം ഞാന്‍ നിര്‍ണയിച്ചു കൊടുത്തു. നബി(സ്വ) നിസ്കാരത്തിന് വേണ്ടി അവിടെ നില്‍ക്കുകയും ഞങ്ങള്‍ നബി(സ്വ)യുടെ പിന്നില്‍ സ്വഫ്ഫായി നില്‍ക്കുകയും ശേഷം രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്തു (ബുഖാരി 1/158).
ഇമാം ബുഖാരി(റ) തന്നെ ഈ സംഭവം അനസ്(റ) വഴിയായി ഉദ്ധരിച്ചതില്‍ ഇപ്രകാരം കാണാം. “അങ്ങനെ നബി(സ്വ) നിസ്കരിക്കുകയും ശേഷം അവര്‍ക്കുവേണ്ടി ദുആ ചെ യ്യുകയും ചെയ്തു” (ബുഖാരി 2/898).
ഈ ഹദീസ് ഇമാം ബുഖാരി(റ) തന്നെ തന്റെ അല്‍ അദബുല്‍ മുഫ്റദ് പേജ് 81ലും ഉദ്ധരിച്ചിട്ടുണ്ട്.
അനസ്(റ)ന്റെ വീട്ടില്‍ നബി(സ്വ) വന്ന് വീട്ടുകാര്‍ക്ക് ഇമാമായി നിസ്കരിച്ചത് ബുഖാരി 1/101ല്‍ കാണാം. തന്റെ വീട്ടുകാര്‍ക്ക് ഇമാമായി നിസ്കരിക്കുകയും നിസ്കാരാനന്തരം വീട്ടുകാര്‍ക്കുവേണ്ടി ദുന്‍യവിയ്യും ഉഖ്റവിയ്യുമായ എല്ലാ നന്മകൊണ്ടും പ്രാര്‍ഥിച്ചു. തന്റെ ഉമ്മയുടെ പ്രത്യേക ആവശ്യപ്രകാരം തനിക്കുവേണ്ടി നബി(സ്വ) സമ്പത്തും സന്താനവും ബറകതും കൂടുതലാകാന്‍ പിന്നെയും പ്രാര്‍ഥിച്ചുവെന്ന് അനസ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) അല്‍ അദബുല്‍ മുഫ്റദ് പേജ് 31ല്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഇബ്നുകസീര്‍(റ) പറയുന്നു: “ഒരു നിവേദനത്തില്‍ ഇപ്രകാരം കാണാം. അനസ്(റ) പറഞ്ഞു: “അല്ലാഹുവാണ് സത്യം. എനിക്ക് ധനം കൂടുതലുണ്ട്. എന്റെ ഈത്തപ്പനകളും
മുന്തിരി വള്ളികളും കൊല്ലത്തില്‍ രണ്ട് പ്രാവശ്യം പഴം തരുന്നു. അപ്രകാരം തന്നെ എന്റെ സന്താനങ്ങളും സന്താനങ്ങളുടെ സന്താനങ്ങളുമായി നൂറിനെ വിട്ടുകടന്നിരിക്കുന്നു.” മറ്റൊരു നിവേദനത്തില്‍ ഇങ്ങനെയുണ്ട്. “നിശ്ചയം എന്റെ സ്വന്തം സന്താനങ്ങള്‍ തന്നെ നൂറ്റിആറെണ്ണമുണ്ട്.” ഈ ഹദീസിന് വിവിധങ്ങളായ പദങ്ങളിലൂടെയായി ധാരാ ളം നിവേദക പരമ്പരയുണ്ട്” (ഇബ്നുകസീറിന്റെ അല്‍ബിദായതു വന്നിഹായ, 9/90).
ഇനി ഇമാമിന്റെ പ്രാര്‍ഥനക്ക് ആമീന്‍ പറയണോ എന്ന പ്രശ്നമാണ്. അനസ്(റ) പറയുന്നു: “ഞങ്ങള്‍ നബി(സ)ക്കരികെ ഇരിക്കുകയായിരുന്നു. നബി(സ) പറഞ്ഞു. മൂന്നുകാര്യം എനിക്കല്ലാഹു നല്‍കി. അണിനിരന്നുള്ള നിസ്കാരം, അഭിവാദനത്തിന്റെ സലാം, പ്രാര്‍ഥനക്ക് ആമീന്‍ പറയല്‍ ഇവയാണത്. മൂസാനബി(അ) പ്രാര്‍ഥിച്ചപ്പോള്‍ ഹാറൂന്‍ നബി(അ) ആമീന്‍ പറഞ്ഞതൊഴിച്ചാല് മുമ്പ് മറ്റാര്‍ക്കും ഇത് നല്‍കപ്പെട്ടിട്ടില്ല” (ഇബ്നുഖുസൈമ(റ)യില്‍ നിന്ന് അത്തര്‍ഗീബു വത്തര്‍ഹീബ് 1/329 ല്‍ ഇതുദ്ധറിച്ചിട്ടുണ്ട്).
ആഇശ(റ) പറയുന്നു: “നാം പരസ്പരം സലാം പറയുന്നതിലും പ്രാര്‍ഥനക്ക് ആമീന്‍ പറയുന്നതിലുമുള്ളത്ര അസൂയ ഒരു വിഷയത്തിലും ജുതന്മാര്‍ക്ക് നമ്മോടില്ല” (ഇബ്നു ഖുസൈമ 1/287, 288).
‘നിങ്ങള്‍ പ്രാര്‍ഥനക്ക് ആമീന്‍ പറയുന്നതിലുള്ളത്രയും അസൂയ മറ്റൊരു കാര്യത്തിലും ജൂതന്മാര്‍ക്ക് നമ്മോടില്ല. അതിനാല്‍ നിങ്ങള്‍ ആമീന്‍ പറയുന്നത് കൂടുതലാക്കണ’മെന്ന് നബി(സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസി(റ)ല്‍നിന്ന് ഇബ്നുമാജ(റ) സുനന്‍ 1/278, 279 ല്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. അത്തര്‍ഗീബു വത്തര്‍ഹീബ് 1/330 ലും ഇതുദ്ധരിച്ചിട്ടുണ്ട്.
അത്വാഇല്‍(റ) നിന്ന് ഹാഫിള് അബ്ദുറസാഖ്(റ) നിവേദനം: “പരസ്പരം സലാം പറയുന്നതിലും ആമീന്‍ പറയുന്നതിലും ജൂതന്മാര്‍ക്ക് നിങ്ങളോട് അസൂയയുള്ളതുപോലെ മറ്റൊന്നിലും അവര്‍ അസൂയ വെച്ചിട്ടില്ലെന്ന് നബി(സ്വ)യില്‍ നിന്നെനിക്കെത്തിയിട്ടുണ്ട്” (മുസ്വന്നഫു അബ്ദിറസാഖ് 2/98).
പ്രാര്‍ഥിക്കുന്നവനും ആമീന്‍ പറയുന്നവനും കൂലിയില്‍ പങ്കാളികളാണെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു (അബൂദാവൂദ് അല്‍ ജാമിഉസ്സ്വഗീര്‍ 2/16).
ഈ ഹദീസ് ഇബ്നു അബ്ബാസ്(റ) വഴിയായി ഇമാം ദൈലമി(റ) മുസ്നദുല്‍ ഫിര്‍ദൌസി ല്‍ നിവേദനം ചെയ്തിട്ടുണ്ടെന്ന് അലിയ്യുല്‍ മുത്തഖില്‍ ഹിന്‍ദി(റ)യുടെ കന്‍സുല്‍ ഉമ്മാല്‍ 1/170ലും ഇമാം മുനാവി(റ)യുടെ കുനൂസുല്‍ ഹഖാഇഖ് 1/131ലും (ഹാമിശുജാമിഉസ്സ്വഗീര്‍) ഉദ്ധരിച്ചിട്ടുണ്ട്.
നബി(സ്വ)യുടെ അരികില്‍ ജിബ്രീല്‍ (അ) വന്ന് (പ്രാര്‍ഥനക്ക് ആമീന്‍ പറയാനാവശ്യപ്പെടുകയും ജിബ്രീല്‍(അ) പ്രാര്‍ഥിച്ചപ്പോള്‍ നബി(സ്വ) ആമീന്‍ പറയുകയും ചെയ്തതായി ജാബിറി(റ)ല്‍ നിന്ന് ഇമാം ബുഖാരി(റ) അല്‍അദബുല്‍ മുഫറദ് പേജ് 140ല്‍ ഉദ്ധരിച്ചിട്ടുണ്ട്.
ചിലര്‍ ദുആ ചെയ്യുകയും മറ്റുള്ളവര്‍ ആമീന്‍ പറയുകയും ചെയ്താല്‍ അല്ലാഹു അത് സ്വീകരിക്കാതിരിക്കില്ലെന്ന് ഹബീബുബ്നു മസ്ലമ(റ) വഴിയായി ഇമാം ഹാകിം(റ) മുസ് തദ്റക് 3/374ല്‍ നിവേദനം ചെയ്തിട്ടുണ്ട്. ഈ ഹദീസ് ഇമാം ബൈഹഖി(റ)യും ത്വബ്റാനി(റ)യും നിവേദനം ചെയ്തതായി തഹ്ദീബു താരീഖി ഇബ്നി അസാകിര്‍ 4/38ലും കാ ണാം.
ഇമാം ത്വബ്റാനി(റ) ഔസത്വില്‍ ഖൈസി(റ)ല്‍ നിന്ന് നിവേദനം: “സൈദുബ്നു സാബിത്(റ) പറഞ്ഞു. ഞാനും അബൂഹുറയ്റ(റ)യും മറ്റൊരു വ്യക്തിയും പള്ളിയില്‍ വെച്ച് ദുആ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ നബി(സ്വ) വന്ന് ഞങ്ങളോടൊപ്പം ഇരുന്നു. അപ്പോ ള്‍ ഞങ്ങള്‍ നിശ്ശബ്ദരായി. നബി(സ്വ) പറഞ്ഞു. നിങ്ങള്‍ ചെയ്തിരുന്ന പ്രവൃത്തിയിലേ ക്ക് മടങ്ങുക. അപ്പോള്‍ ഞാനും എന്റെ കൂട്ടുകാരനായ വ്യക്തിയും ദുആ ചെയ്തു. നബി(സ്വ) അപ്പോള്‍ ആമീന്‍ പറയുന്നുണ്ടായിരുന്നു” (മജ്മഉസ്സവാഇദ് 9/361). ഈ ഹ ദീസ് ഇമാം ഹാകിം(റ) മുസ്തദ്റക് 3/508ലും നിവേദനം ചെയ്തിട്ടുണ്ട്.
ഞാന്‍ ദുആ ചെയ്യുമ്പോള്‍ നിങ്ങള്‍ ആമീന്‍ പറയണമെന്ന ഹദീസും  പ്രസിദ്ധമാണ്.
നബി(സ്വ) വെള്ളിയാഴ്ച ദിവസം മിമ്പറില്‍ വെച്ച് ദുആ ചെയ്യുമ്പോള്‍ ജനങ്ങള്‍ ആമീന്‍ പറഞ്ഞിരുന്നുവെന്ന് ഇബ്നുശിഹാബ്(റ) വഴിയായി മുസ്വന്നഫു അബ്ദിറസാഖ് 3/216ല്‍ നിവേദനം ചെയ്തിട്ടുണ്ട്.
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് താഴെപറയുന്ന കാര്യങ്ങള്‍ വ്യക്തമായി.
(1) ഫര്‍ള് നിസ്കാരാനന്തരം വലതുഭാഗം മഅ്മൂമുകളിലേക്കാക്കി തിരിഞ്ഞിരിക്കലായിരുന്നു നബിചര്യ. (2) പ്രസ്തുത ഇരുത്തത്തിലായിരുന്നു നബി(സ്വ) ദിക്റുകളും ദുആക ളും നടത്തിയിരുന്നത്. (3) പിന്നിലുള്ള മഅ്മൂമുകള്‍ക്കു വേണ്ടി നിസ്കാരാനന്തരം നബി(സ്വ) ദുആ ചെയ്തിരുന്നു.(4) സുന്നത്ത് നിസ്കാരമായിരുന്നാല്‍ പോലും അത് ജമാഅത്തായി നിര്‍വഹിക്കപ്പെട്ടാല്‍ നബി(സ്വ) മഅ്മൂമുകള്‍ക്കും വേണ്ടിയുള്ള കൂട്ടപ്രാര്‍ഥന ഉപേക്ഷിച്ചിരുന്നില്ല. (5) നബി(സ്വ) ദുആ ചെയ്യുമ്പോള്‍ അത് ശ്രവിക്കുന്നവരോട് ആമീന്‍ പറയാന്‍ നിര്‍ദ്ദേശിച്ചിരുന്നു.(6) ഈ നിര്‍ദ്ദേശം പാലിച്ചവരായിരുന്നു സ്വഹാബാക്കള്‍. (7) ഇമാമിന്റെ ദുആഇന് ആമീന്‍ പറയല്‍ ക്രിസ്തീയ സ്വഭാവമാണെന്ന ധാരണ നബിചര്യയെ കുറിച്ചുള്ള അജ്ഞതയും ആമീന്‍ പറയുന്നതിനോടുള്ള അലര്‍ ജ്ജിയുമാണ്.

കൂട്ടപ്രാര്‍ഥനനബി(സ)





ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

കൂട്ടപ്രാര്‍ഥന

ചോദ്യം: നബി(സ) ജമാഅത്ത് നിസ്കാരത്തിനുശേഷം കൂട്ടപ്രാര്‍ഥന നടത്തിയതിന് വല്ല പ്രബലമായ ഹദീസും തെളിവുണ്ടോ?
ഉത്തരം: അഹ്ലുല്‍ ഹദീസുകാരനായ മുബാറക് ഫൂരി എഴുതുന്നു: “ഫര്‍ള് നിസ്കാരാനന്തരം ഇരുകരങ്ങളുമുയര്‍ത്തി ഇമാമ് പ്രാര്‍ഥിക്കുകയും പിന്നിലുള്ള മഅ്മൂമുകള്‍ കരങ്ങളുയര്‍ത്തിക്കൊണ്ട് ആമീന്‍ പറയുകയും ചെയ്യുന്നത് സംബന്ധിച്ച് ഈ കാലഘട്ടത്തിലെ ഹദീസ് പണ്ഢിതന്മാര്‍ അഭിപ്രായ വ്യത്യാസത്തിലായിട്ടുണ്ട്. അത് അനുവദിച്ചുകൂടെന്നാണ് ചിലര്‍ പറയുന്നത്. സ്വഹീഹായ പരമ്പരയിലൂടെ നബി(സ്വ)യില്‍ നിന്ന് അത് സ്ഥിരപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ അത് ബിദ്അത്താണെന്നുമാണ് അവരുടെ ധാരണ. എന്നാല്‍ അത് അനുവദനീയമാണെന്ന് പറയുന്നവര്‍ അഞ്ച് ഹദീസുകള്‍ രേഖയായി അവതരിപ്പിച്ചിരിക്കുന്നു. പ്രസ്തുത അഞ്ച് ഹദീസുകളില്‍ നാലാമത്തേത് അസ്വദുല്‍ ആമുരി(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസാണ്. അവര്‍ പറഞ്ഞു. ഞാന്‍ നബി(സ്വ)യോടൊന്നിച്ച് ഒരു ദിവസം സ്വുബ്ഹി നിസ്കരിച്ചു. സലാം വീട്ടിയ ശേഷം നബി(സ്വ) തിരിഞ്ഞിരുന്ന് ഇരുകരങ്ങളുമുയര്‍ത്തി പ്രാര്‍ഥന നടത്തി. ഈ ഹദീസ് ഹാഫിള് ഇബ്നുഅബീശൈബ(റ) തന്റെ മുസ്വന്നഫില്‍ നിവേദനം ചെയ്തതായി നിവേദക പരമ്പര പറയാതെ ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (മുസ്വന്നഫ് ലഭിക്കാത്തതുകൊണ്ട്) പ്രസ്തുത നിവേദക പരമ്പര എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അത് പ്രബലമോ അപ്രബലമോ എന്നു പറയാനാകില്ല” (തുഹ്ഫതുല്‍ അഹ്വദി – 2/198, 199).
എന്നാല്‍ ഈ ഹദീസ് ഇബ്നു അബീശൈബ(റ)യുടെ മുസ്വന്നഫ് 1/302ല്‍ വ്യക്തമായി കാണാവുന്നതാണ്.
അതിന്റെ നിവേദക പരമ്പര ഇപ്രകാരമാണ്. ഹുശൈമ്, യഅ്ലബ്നു അത്വാഅ്, ജാബിറ്, അദ്ദേഹത്തിന്റെ പിതാവായ യസീദുബ്നുല്‍ അസ്വദില്‍ ആമുരി (റ.ഹും.) ഈ ഹദീസിന്റെ ആദ്യഭാഗം ഇബ്നുസആദ്(റ) ത്വബഖാത് 5/517ലും നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദക പരമ്പര ഇപ്രകാരമാണ്. അബൂദാവൂദ് ത്വയാലിസി, ശുഅ്ബ, യഅ്ലബ് അത്വാഅ്, ജാബിറ്, അദ്ദേഹത്തിന്റെ പിതാവ് യസീദുബ്നുല്‍ അസ്വദില്‍ ആമുരി (റ.ഹും.) രണ്ട് നിവേദക പരമ്പരയിലും നബി(സ്വ)യോടൊന്നിച്ച് ഞങ്ങള്‍ സ്വുബ്ഹി നിസ്കരിച്ചിരുന്നുവെന്ന് പറയുന്നത് യസീദുബ്നുല്‍ അസ്വദില്‍ ആമുരി(റ) തന്നെയാണ്. യസീദിന്റെ പിതാവായ അസ്വദുല്‍ ആമുരിയല്ല. അപ്പോള്‍ പിന്നെ അസ്വദുല്‍ ആമുരി അദ്ദേഹത്തിന്റെ പിതാവില്‍ നിന്ന് ഈ ഹദീസുദ്ധരിച്ചുവെന്ന തുഹ്ഫതുല്‍ അഹ്വദിയുടെ പരാമര്‍ശം വ്യക്തമായ പിഴവാണ്. ഇതിന്റെ നിദാനം തുഹ്ഫതുല്‍ അഹ്വദിയുടെ രചയിതാവ് മുബാറക് ഫൂരി ഇബ്നു അബീശൈബ(റ)യുടെ മുസ്വന്നഫ് കണ്ടെത്തിക്കാത്തതാണ്. മാത്രമല്ല അസ്വദിന്റെ പുത്രനായ യാസീദാണ് സ്വഹാബിവര്യന്‍. ഇബ്നുസഅദ്(റ) ത്വബഖാത് 5/517ല്‍ എഴുതുന്നു: “യസീദുബ്നുല്‍ അസ്വദ് ഹുനൈന്‍ യുദ്ധത്തില്‍ ശത്രുപക്ഷത്തോടൊപ്പം പങ്കെടുത്ത വ്യക്തിയായിരുന്നു. പിന്നീട് മുസ്ലിമാവുകയും സ്വഹാബിവര്യനാവുകയും ചെയ്തു.”
ബഹു. ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം. അവര്‍ പറഞ്ഞു: “നബി(സ്വ) ഒരുദിവസം സ്വുബ്ഹി നിസ്കാരം കഴിഞ്ഞ് ജനങ്ങളിലേക്ക് തിരിഞ്ഞിരുന്ന് “അല്ലാഹുവേ, ഞങ്ങളുടെ രാജ്യത്ത് നീ ഞങ്ങള്‍ക്ക് ബറകത് ചെയ്യേണമേ. ഞങ്ങളുടെ മുദ്ദിലും സ്വാഇലും ബറകത് നല്‍കേണമേ.” എന്നിങ്ങനെ തുടങ്ങുന്ന പ്രാര്‍ഥന നടത്തി” (ത്വബ്റാനിയുടെ കബീര്‍).
ഇമാം ത്വബ്റാനി(റ) തന്നെ ഈ ഹദീസ് ഇബ്നുഉമര്‍(റ) വഴിയായി തന്റെ ഔസത്വിലും നിവേദനം ചെയ്തിട്ടുണ്ടെന്നും ഇവ രണ്ടിന്റെയും നിവേദക പരമ്പര യോഗ്യരാണെന്നും ഇമാം സയ്യിദുസ്സുംഹൂദി(റ) വഫാഉല്‍ വഫാ 1/54ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
അബൂസഈദില്‍ ഖുദ്രി(റ)യില്‍ നിന്ന് ഇബ്നു മുര്‍ദൂയഹ്(റ) നിവേദനം: “നബി(സ്വ) നിസ്കാരം കഴിഞ്ഞാല്‍ ഇങ്ങനെ പറയാറുണ്ടായിരുന്നു. ‘അല്ലാഹുവേ, നിന്നോട് ചോദിക്കുന്നവരുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു. സമുദ്രത്തിലോ കരയിലോ ഉള്ള വല്ല ഒരുത്തന്റെയും പ്രാര്‍ഥന നീ സ്വീകരിക്കുകയും അപേക്ഷക്കുത്തരം ചെയ്യുകയും ചെയ്യുന്ന പക്ഷം അവര്‍ നിന്നോട് ചോദിക്കുന്ന നല്ല കാര്യങ്ങളില്‍ ഞങ്ങളെയും നീ പങ്കുചേര്‍ക്കേണമേ. അവര്‍ക്കും ഞങ്ങള്‍ക്കും സൌഖ്യം പ്രധാനം ചെയ്യേണമേ. അവരില്‍ നിന്നും ഞങ്ങളില്‍നിന്നും അമലുകള്‍ നീ സ്വീകരിക്കേണമേ. അവരുടെയും ഞങ്ങളുടെയും (പാകപ്പിഴവുകള്‍) മാപ്പുചെയ്യേണമേ. നിശ്ചയം നീ അവതരിപ്പിച്ച ഖുര്‍ആന്‍ കൊണ്ട് ഞങ്ങള്‍ വിശ്വസിക്കുകയും നിന്റെ പ്രവാചകനെ ഞങ്ങള്‍ അനുകരിക്കുകയും ചെയ്തവരാണ്” (അദ്ദുര്‍റുല്‍ മന്‍സൂര്‍ 2/224).
അബൂസഈദില്‍ ഖുദ്രി(റ)യില്‍ നിന്നുതന്നെ ഈ ഹദീസ് ഇമാം ദൈലമി(റ)യും നിവേദനം ചെയ്തതായി അലിയ്യുല്‍ മുത്തഖില്‍ ഹിന്‍ദി(റ) കന്‍സുല്‍ ഉമ്മാല്‍ 1/296ലും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രസ്തുത ഹദീസുകളിലെല്ലാം നബി(സ്വ) ബഹുവചനമാക്കി പ്രാര്‍ഥിച്ചത് പിന്നിലുള്ള മഅ്മൂമുകളെയും പരിഗണിച്ചായിരുന്നുവെന്ന് വ്യക്തം. കാരണം, കൂടെയുള്ള മഅ്മൂമുകളെ പരിഗണിക്കാതെ ഏകവചനം കൊണ്ട് പ്രാര്‍ഥന നടത്തുന്നത് അവരെ വഞ്ചിക്കലാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഹിര്‍സില്‍ പറയുന്നത് കാണുക. “ഇപ്പറഞ്ഞത് നിസ്കാരാനന്തരവും ബാധകമാണ്. അതുകൊണ്ട് തന്നെയാണ് നബി(സ്വ)യില്‍ നിന്നുദ്ധരിക്കപ്പെട്ട നിസ്കാരാനന്തര പ്രാര്‍ഥനകളില്‍ കുറേ ബഹുവചനമായി വന്നത്” (ഇമാം ജസ്രി(റ)യുടെ ഹിര്‍സ് ഹാമിശുല്‍ ഹിസ്വ്ന്‍ പേജ് 24)
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ ഗ്രാഹ്യമായി.
1) നിസ്കാരാനന്തരം നബി(സ്വ) തിരിഞ്ഞിരിക്കുമായിരുന്നു.
2) ഇരുകരങ്ങളുമുയര്‍ത്തി പ്രാര്‍ഥന നടത്തിയിരുന്നു.
3) പിന്നിലുള്ള മഅ്മൂമുകളെ പരിഗണിച്ച് പ്രാര്‍ഥന ബഹുവചനമാക്കിയിരുന്നു.
ഈ അടിസ്ഥാനത്തിലാണ് യൂസുഫുല്‍ ബിന്നൂരി(റ) ഇപ്രകാരം പറഞ്ഞത്. “ഇവ്വിഷയകമായി വന്നിട്ടുള്ള ഉപര്യുക്ത ഹദീസുകളും അത് പോലെയുള്ള മറ്റു ഹദീസുകളും ജനങ്ങള്‍ നിസ്കാരാനന്തരം പതിവാക്കിപ്പോന്ന കൂട്ടപ്രാര്‍ഥനക്ക് മതിയായ തെളിവാകുന്നു” (ബിന്നൂരി(റ)യുടെ മആരിഫുസ്സുനന്‍ 3/124).

ഇസ്തിഗാസ നബി സ്വ അഭയ കേന്ദ്ര o

നേതാവ്, അഭയകേന്ദ്രം എന്നൊക്കെയാണ് സയ്യിദിനർത്ഥം. വിശുദ്ധ ഖുർആനിൽ ആലുഇമ്രാൻ 39- ആം വചനത്തിൽ ഈ പടം വരുന്നുണ്ട്. യഹ്‌യാനബി(അ)യെയാണ് പ്രസ്തുത വചനത്തിൽ സയ്യിദ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ വായിക്കാം:

عن  أبو هريرة قال قال رسول الله صلى الله عليه وسلم ((أنا سيد ولد آدم يوم القيامة)) (مسلم: ٤٢٢٣)

അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: "അന്ത്യദിനത്തിൽ ഞാൻ ആദം സന്തതികളുടെ അഭയകേന്ദ്രമാണ്". (മുസ്‌ലിം: 4223)

ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:

قال الهروي : السيد هو الذي يفوق قومه في الخير ، وقال غيره : هو الذي يفزع إليه في النوائب والشدائد ، فيقوم بأمرهم ، ويتحمل عنهم مكارههم ، ويدفعها عنهم .

وأما قوله صلى الله عليه وسلم : ( يوم القيامة ) مع أنه سيدهم في الدنيا والآخرة ، فسبب التقييد أن في يوم القيامة يظهر سؤدده لكل أحد ، ولا يبقى منازع ، ولا معاند ، ونحوه ، بخلاف الدنيا فقد نازعه ذلك فيها ملوك الكفار وزعماء المشركين . وهذا التقييد قريب من معنى قوله تعالى : لمن الملك اليوم لله الواحد القهار مع أن الملك له سبحانه قبل ذلك ، لكن كان في الدنيا من يدعي الملك ، أو من يضاف إليه مجازا ، فانقطع كل ذلك في الآخرة . (شرح النووي على مسلم: ٤٧٣/٧)
സാരം:
ഹർവി(റ) പറയുന്നു: നന്മയിൽ തന്റെ ജനതയുടെ മീതെ നിൽക്കുന്ന വ്യക്തിയാണ് സയ്യിദ്. മറ്റു പണ്ഡിതന്മാർ പറയുന്നു: വിപൽഘട്ടങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും അഭയം തേടുന്ന വ്യക്തിയാണ് സയ്യിദ്. അങ്ങനെ അവരുടെ കാര്യങ്ങൾ നിർവ്വഹിക്കുകയും അവരുടെ പ്രയാസങ്ങൾ ഏറ്റെടുക്കുകയും അവരിൽ നിന്ന്‌ അവ തട്ടിമാറ്റുകയും ചെയ്യും. ദുൻയാവിലും ആഖിറത്തിലും നബി(സ) മനുഷ്യരുടെ സയ്യിദായിരിക്കെ, 'അന്ത്യദിനത്തിൽ എന്ന് പ്രത്യേകം പറഞ്ഞത് അന്ത്യദിനത്തിൽ നബി(സ)യുടെ 'സിയാദത്ത്' എല്ലാവര്ക്കും വ്യക്തമാകുന്നത്കൊണ്ടാണ്. അന്ന് ആ കാര്യത്തിൽ നബി(സ)യോട് തർക്കിക്കുന്നവരോ എതിർക്കുന്നവരോ മറ്റോ ഉണ്ടാവുകയില്ല. ദുൻയാവിലെ കാര്യം അതായിരുന്നില്ലല്ലോ. സത്യനിഷേധികളിലെ രാജാക്കന്മാരും ഖുറൈശികളിലെ നേതാക്കന്മാരും  ആ വിഷയത്തിൽ നബി(സ) യോട്  തർക്കിച്ചിരുന്നുവല്ലോ. "ഈ ദിവസം ആർക്കാണ് രാജാധികാരം? ഏകനും സർവ്വാധിപതിയുമായ അല്ലാഹുവിനു". (മുഅ്മിൻ : 16) എന്ന ഖുർആനിക വചനത്തോട് സാമീപ്യം പുലർത്തുന്ന ഒരു പരാമർശമാണിത്. അതിനു മുമ്പും രാജാധികാരം അല്ലാഹുവിനു തന്നെയാണല്ലോ. എങ്കിലും ദുൻയാവിൽ അധികാരം അവകാശപ്പെടുന്നവരും ആലങ്കാരികമായി അധികാരത്തിലേക്ക് ചേർത്തിപറയുന്നവരും ഉണ്ടായിരുന്നുവല്ലോ. പരലോകത്ത് അതെല്ലാം അവസാനിച്ചിരിക്കുന്നു. (ശർഹു മുസ്‌ലിം: 7/473)

നബി(സ) ഇപ്രകാരം പ്രഖ്യാപിക്കാനുള്ള കാരണം വിശദീകരിച്ച് ഇമാം നവവി(റ) തുടരുന്നു...

قال العلماء : وقوله صلى الله عليه وسلم : ( أنا سيد ولد آدم ) لم يقله فخرا ، بل صرح بنفي الفخر في غير مسلم في الحديث المشهور ( أنا سيد ولد آدم ولا فخر ) وإنما قاله لوجهين : أحدهما امتثال قوله تعالى : وأما بنعمة ربك فحدث والثاني أنه من البيان الذي يجب عليه تبليغه إلى أمته ليعرفوه ، ويعتقدوه ، ويعملوا بمقتضاه ، ويوقروه صلى الله عليه وسلم بما تقتضي مرتبته كما أمرهم الله تعالى. (شرح النووي على مسلم: ٤٧٣/٧)

പണ്ഡിതന്മാർ പറയുന്നു: "ഞാൻ ആദം സന്തതികളുടെ അഭയകേന്ദ്രമാണ്" എന്ന് നബി(സ) പൊങ്ങച്ചം പറഞ്ഞതല്ല. മറിച്ച് പ്രസിദ്ധമായ ഹദീസിൽ "പൊങ്ങച്ചം പറയുകയില്ല" എന്ന് തന്നെ നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു കാര്യങ്ങൾക്കു വേണ്ടിയാണ് നബി(സ) അപ്രകാരം പ്രസ്താവിച്ചത്.

    ഒന്ന് : "താങ്കളുടെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് താങ്കൾ സംസാരിക്കുക" എന്ന അല്ലാഹുവിന്റെ നിർദ്ദേശം മാനിച്ച് പറഞ്ഞതാണ്.

    രണ്ട് : സമുദായത്തെ അറിയിക്കൽ നിര്ബന്ധമായ വിശദീകരണത്തിൽ പെട്ടതാണിത്. സമുദായം അറിഞ്ഞിരിക്കാനും വിശ്വസിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു നിർദ്ദേശിച്ചതുപോലെ നബി(സ)യുടെ പദവി തേടുന്നതനുസരിച്ച്  നബി(സ)യെ സമുദായം ആദരിക്കാനും വേണ്ടി. (ശർഹു മുസ്‌ലിം : 7/473)

ഇമാം നവവി(റ) തുടരുന്നു...

وهذا الحديث دليل لتفضيله صلى الله عليه وسلم على الخلق كلهم ؛ لأن مذهب أهل السنة أن الآدميين أفضل من الملائكة ، وهو صلى الله عليه وسلم أفضل الآدميين وغيرهم .

وأما الحديث الآخر : " لا تفضلوا بين الأنبياء " فجوابه من خمسة أوجه : أحدها أنه صلى الله عليه وسلم قاله قبل أن يعلم أنه سيد ولد آدم ، فلما علم أخبر به . والثاني قاله أدبا وتواضعا . والثالث أن النهي إنما هو عن تفضيل يؤدي إلى تنقيص [ ص: 439 ] المفضول . والرابع إنما نهى عن تفضيل يؤدي إلى الخصومة والفتنة كما هو المشهور في سبب الحديث . والخامس أن النهي مختص بالتفضيل في نفس النبوة ، فلا تفاضل فيها ، وإنما التفاضل بالخصائص وفضائل أخرى ، ولا بد من اعتقاد التفضيل ، فقد قال الله تعالى تلك الرسل فضلنا بعضهم على بعض . (شرح النووي على مسلم: ٤٧٣/٧)

സാരം:
എല്ലാ സൃഷ്ട്ടികളേക്കാളും നബി(സ) ശ്രേഷ്ഠനാണെന്നതിന് ഈ ഹദീസ് രേഖയാണ്. കാരണം അഹ്‌ലുസ്സുന്നയുടെ വീക്ഷണം മനുഷ്യർ മലക്കുകളേക്കാൾ ശ്രേഷ്ട്ടരാണ് എന്നാണ്. മുഹമ്മദ് നബി(സ) മനുഷ്യരെക്കാളും മറ്റുള്ളവരെക്കാളും ശ്രേഷ്ഠരുമാണ്. "അമ്പിയാക്കൾക്കിടയിൽ നിങ്ങൾ ശ്രേഷ്ഠത കല്പിക്കരുത്" എന്ന് മറ്റൊരു ഹദീസിൽ വന്നിട്ടുണ്ട്. ആ ഹദീസിന്‌ അഞ്ചുരൂപത്തിൽ മറുപടി പറയാം:

     1- ആദം സന്തതികളുടെ സയ്യിദാണ് താനെന്ന് നബി(സ) അറിയുന്നതിനു മുമ്പുള്ള പ്രസ്താവനയാണിത്. അക്കാര്യം അറിഞ്ഞപ്പോൾ അത് അവിടുന്ന് പ്രഖ്യാപിച്ചു.

     2- വിനയം കാണിച്ചും മര്യാദയുടെ ഭാഗമായും നബി(സ) പറഞ്ഞതാണത്.

     3- മറ്റുള്ളവരെ തരംതാഴ്‌ത്തും വിധം ചിലർക്ക് ശ്രേഷ്ഠത കല്പിക്കുന്നതിനാണ് വിലക്ക്.

     4- നാശത്തിലേക്കും തർക്കത്തിലേക്കും നയിക്കും വിധമുള്ള ശ്രേഷ്ഠത കല്പിക്കുന്നതിനാണ് വിലക്കുള്ളത്. പ്രസിദ്ദാഭിപ്രായത്തിൽ നബി(സ) ഇത് പ്രസ്താവിക്കാനുള്ള കാരണം തന്നെ അതാണ്.

     5- പ്രസ്തുത വിലക്ക് പ്രവാചകത്വത്തിൽ ശ്രേഷ്ഠത കല്പിക്കുന്നതിനുമാത്രം ബാധകമാണ്. പ്രവാചകത്വം മാത്രം പരിഗണിക്കുമ്പോൾ എല്ലാ പ്രവാചകന്മാരും തുല്യരാണ്. ചിലർക്ക് ചിലരെക്കാൾ ശ്രേഷ്ടമാകുന്നത് സവിശേഷതകളും മറ്റും പരിഗണിച്ചാണ്. ഈ നാളേക്ക് ചിലർ ചിലരെക്കാൾ ശ്രേഷ്ടരാണെന്ന് വിശ്വാസിച്ചേമതിയാവൂ. കാരണം മുർസലുകളിൽ ചിലർക്ക് ചിലരേക്കാൾ നാം ശ്രേഷ്ഠത നൽകിയിരിക്കുന്നു " എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. (ശർഹു മുസ്‌ലിം : 7/373) 

ചുരുക്കത്തിൽ ഈ ഹദീസ് ഇസ്തിഗാസക്ക് വ്യക്തമായ പ്രമാണമാണ്. ഇഹത്തിലും പരത്തിലും നബി(സ്) ആദം സന്തതികളുടെ അഭയകേന്ദ്രമാണെന്ന് ഈ ഹദീസ് കൊണ്ട് വ്യക്തമായല്ലോ. ബർസഖീലോകത്തും അങ്ങനെയാണെന്ന് മറ്റു പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ട്. ഇസ്തിഗാസ നൂറ്റാണ്ടുകളിൽ എന്ന വിഷയം ചർച്ച ചെയ്ത ഭാഗം കാണുക

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...