Monday, March 12, 2018

ദിക്റ് ഹൽഖ ഇബ്നു മസ്ഊദ് എത്രിത്തോ?

*ചോദ്യം*


*ഇബ്നു മസ്ഊദ് (റ) ദിക്റ് ഹൽകയെ എതിർത്തിട്ടുണ്ടോ*❓❓

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*ഉത്തരം*


👉👉 *ഇബ്നു ഹജർ ഫതാവൽ കുബ്റയിൽ പറയുന്നു , ഇബ്നു മസ്ഊദ് (റ) ദിക്‌റ് ഹല്ഖയെ എതിർത്ത സംഭവം ഒരിക്കലും സ്വഹീഹല്ല , എന്നല്ല അങ്ങനെ ഒരു ഹദീസ് തന്നെ വന്നിട്ടില്ല*


അതു കൊണ്ടാണ് ഇമാം അഹമ്മദ് അബൂ വാഇലിൽ നിന്നും റിപ്പോർട്ട് , അദ്ദേഹം പറയുന്നു 👉👉

*ചിലയാളുകൾ ഇബ്നു മസ്ഊദ് (റ) ദിക്റിനെ നിരോധിച്ചു എന്ന തെളിവില്ലാതെ വാധിക്കുന്നു . അദ്ദേഹത്തിന്റെ കൂടെ ഞാൻ ദിക്റ്‌ മജിലിസിൽ  ഇരുന്നിട്ടുണ്ട്* (ഫാത്താവൽ കുബറ 1/177)


ഇമാം ഇസ്മാഈൽ ബറൂസവി (റ) പറയുന്നു 👉👉

*പള്ളിയിൽ ശബ്ദമുയർത്തി ദിക്‌റ് ചൊല്ലിയവരെ ഇബ്നു മസ്ഊദ് (റ) എതിർതിട്ടുണ്ടോ എന്ന് നീ ചോദിച്ചാൽ ഞാൻ മറുപടി പറയും -
അൽ രിസാലത്തുത്തഹ്ഖിവിയ്യ എന്ന ഗ്രന്ദത്തിന്റെ കർത്താവ് അതിനു മറുപടി പറഞ്ഞിട്ടുണ്ട് -
 അതു ഇങ്ങനെ യാണ് ഇബ്നു ഇബ്നു മസ്ഊദ് (റ) വിൽ നിന്നുള്ള ആ സംഭവം കളവും അദ്ദേഹത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കി പറഞ്ഞതുമാണ് , കാരണം ഖുർആനിന്റെ വ്യക്തതയ്കും നബി (സ) യുടെ ഹദീസിനും മലാഇകത്തിന്ടെ പ്രവർത്തിക്കും വിരുദ്ധമാണ്* (റൂഹുൽ ബയാന്‌ 4/373)

സംശയ നിവാരണം വാഡ് സാപ്പ് റൂം
അസ്ലം സഖാഫി പരപ്പനങ്ങാടി
8129469 100
ഹുസൈൻ കാസർകോഡ്

തൽഖീൻ

തൽഖീൻ

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
മരണാനന്തരം ഖബ്റില്‍ മനുഷ്യര്‍ ചോദ്യം ചെയ്യപ്പെടും. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മുസ്ലിംകളുടെ അറിവിലും വിശ്വാസത്തിലും ഉള്‍പ്പെടുന്നവ തന്നെയാണെ ങ്കിലും അവ ഓര്‍മിപ്പിച്ചു കൊടുക്കല്‍ സുന്നത്താണ്. ഇതിനാണ് തല്‍ഖീന്‍ എന്നു പറ യുന്നത്. ഖുര്‍ആനും സുന്നത്തും പഠിച്ച പ്രമുഖ പണ്ഢിതരെല്ലാം തല്‍ഖീന്‍ അംഗീകരി ക്കുന്നു. ഇബ്നു തൈമിയ്യഃ പോലും.
ഖുര്‍ആന്‍ പറയുന്നതു കാണുക: “നിങ്ങള്‍ ഓര്‍മിപ്പിക്കുക. ഓര്‍മിപ്പിക്കല്‍ വിശ്വാസി കള്‍ക്ക് ഉപകരിക്കുന്നതാണ്” (ഖുര്‍ആന്‍). ഈ ആയത്തിന്റെ അടിസ്ഥാനത്തിലാണ് തല്‍ഖീന്‍ സുന്നത്താണെന്ന് പണ്ഢിതന്മാര്‍ പറയുന്നത്. മുഗ്നി എഴുതുന്നു: “മുകല്ല ഫായ മനുഷ്യന്റെ ജനാസ മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്. ഓര്‍മിപ്പിക്കുക. ഓര്‍മിപ്പിക്കല്‍ സത്യവിശ്വാസികള്‍ക്ക് ഉപകരിക്കുമെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. മനുഷ്യന് ഉത്ബോധനത്തിന്റെ ആവശ്യം നേരിടുന്ന സന്ദര്‍ഭമാണിത്” (മുഗ്നി, 1/367).
വഹാബികളുടെ സ്വന്തം നേതാവ് ഇബ്നുതൈമിയ്യഃ എഴുതുന്നു: “തല്‍ഖീന്‍ സ്വഹാബത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിരി ക്കുന്നു. അവര്‍ തല്‍ഖീന്‍ കൊണ്ട് കല്‍പ്പിക്കുന്നവരായിരുന്നു. ഖബ്റിലുള്ള വ്യക്തി ചോദ്യം ചെയ്യപ്പെടുമെന്നും പരീക്ഷിക്കപ്പെടുമെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അവനുവേണ്ടി ദുആ ചെയ്യാന്‍ കല്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാരണത്താല്‍ തല്‍ഖീന്‍ ഉപകരിക്കു മെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും മരണപ്പെട്ടവന്‍ വിളി കേള്‍ക്കുന്നവനാണ്. സ്വഹീഹായ ഹദീസിലൂടെ നബി (സ്വ) യില്‍ നിന്ന് അക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. നബി (സ്വ) പറയുന്നു: ‘തീര്‍ച്ചയായും മയ്യിത്ത് ജനങ്ങളുടെ ചെരിപ്പിന്റെ ശബ്ദം പോലും കേള്‍ക്കുന്നതാണ്.’ വീണ്ടും നബി (സ്വ) പറയുന്നു: (ജീവിച്ചിരിക്കുന്നവര്‍) ഞാന്‍ പറയുന്ന കാര്യങ്ങളെ മരണപ്പെട്ടവരേക്കാള്‍ നന്നായി കേള്‍ക്കുന്നവരല്ല. മാത്രമല്ല മരണപ്പെട്ടവരോട് സലാം പറയാനും നാം കല്‍പ്പി ക്കപ്പെട്ടിരിക്കുന്നു” (ഫതാവാ ഇബ്നുതൈമിയ്യ. 12/165).
തല്‍ഖീന്‍ സംബന്ധമായി പണ്ഢിതന്മാരുടെ വിശദീകരണം കാണുക: (1) “പ്രായപൂര്‍ ത്തിയും ബുദ്ധിയുമുള്ളവരുടെ ജനാസക്കുവേണ്ടി മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്.” (തുഹ്ഫഃ, 3/207) (2) “പ്രായപൂര്‍ത്തി എത്തിയ വ്യക്തിക്കുവേണ്ടി മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്” (ഫത്ഹുല്‍ മുഈന്‍, പേ. 162). (3) “പ്രായപൂര്‍ ത്തിയും ബുദ്ധിയുമുള്ളവന്റെ ജനാസക്കു തല്‍ഖീന്‍ സുന്നത്താണ്”(ഹാശിയതുല്‍ ജമല്‍, 2/204).
നിഹായഃ, ശര്‍ഹുല്‍മുഹദ്ദബ് തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലും തല്‍ഖീന്‍ സുന്നത്താണെന്ന് സമര്‍ഥിച്ചിരിക്കുന്നു. ‘നബി (സ്വ) തന്റെ മകന്‍ ഇബ്റാഹീമിന് തല്‍ ഖീന്‍ ചൊല്ലി എന്ന ഹദീസ് സ്വഹീഹായതല്ല.’ എന്ന ഇബ്നു ഹജര്‍ (റ) വിന്റെ പ്രസ്താ വന തല്‍ഖീന്‍ വിരോധികള്‍ തെളിവായി ഉദ്ധരിക്കാറുണ്ട്. നിരര്‍ഥകമായ വാദമാണത്. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ഇബ്നുഹജര്‍ (റ) നടത്തുന്ന ദീര്‍ഘമായ ചര്‍ച്ചയില്‍ നിന്ന് ഒരു കഷ്ണം അടര്‍ത്തിയെടുത്തുകൊണ്ടാണ് ഈ സുന്നത്തിനെ നിഷ്കാസനം ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നത്. തല്‍ഖീന്റെ വിധി പറയുകയല്ല വാസ്തവത്തില്‍ ഇബ്നു ഹജര്‍ (റ) അവിടെ ചെയ്യുന്നത്. കുട്ടികള്‍ക്കു ഖബ്റില്‍ ചോദ്യമുണ്ടാകുമോ എന്ന പ്രശ്നത്തിന്, അവര്‍ക്ക് ചോദ്യമുണ്ടാവു കയില്ലെന്നും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് തല്‍ഖീന്‍ വേണ്ടെന്ന പണ്ഢിതന്മാരുടെ വാക്കുകളില്‍ നിന്ന് ഇത് മനസ്സി ലാക്കാമെന്നും വിശദീകരിക്കുകയാണവിടെ. എന്നാല്‍ ഹമ്പലി, മാലികി, ഹനഫി മദ്ഹബുകള്‍ കുട്ടികള്‍ക്കും ഖബറില്‍ ചോദ്യമുണ്ടെന്നാണ് വാദിക്കുന്നത്. നബി (സ്വ), ഇബ്റാഹിം എന്ന മകന് തല്‍ഖീന്‍ നടത്തിയതായി പറയുന്ന ഹദീസ് ഇതിന് തെളിവായി ഉദ്ധരിക്കപ്പെട്ടപ്പോള്‍ പ്രസ്തുത ഹദീസ് സ്വഹീഹല്ലെന്ന് മറുപടി പറയുക മാത്രമാണ് ഇബ്നുഹജര്‍ (റ) ചെയ്യുന്നത്. വാസ്തവത്തില്‍ ഈ പരാമര്‍ശം തല്‍ഖീന്‍ വിരോധികള്‍ ക്കുള്ള തിരിച്ചടിയാണ്. കുട്ടികള്‍, ഖബ്റില്‍ വിചാരണ ചെയ്യപ്പെടുകയില്ലെന്ന വാദത്തിന് അവര്‍ക്ക് തല്‍ഖീന്‍ ഇല്ല എന്നതാണ് പണ്ഢിതന്മാര്‍ തെളിവാക്കുന്നത്. കുട്ടികള്‍ വിചാരണ ചെയ്യപ്പെടുമെന്നു പറയുന്നവര്‍ ഇബ്റാഹിം എന്ന കുട്ടിക്ക് നബി (സ്വ) തല്‍ഖീന്‍ നിര്‍വഹിച്ചതായി പ്രസ്താവിക്കുന്ന ഹദീസ് തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു. പ്രായപൂര്‍ത്തി വന്നവര്‍ക്കുവേണ്ടി തല്‍ഖീന്‍ സുന്നത്തുണ്ടോ എന്ന പ്രശ്നം ചര്‍ച്ചചെയ്യാന്‍ പോലും പണ്ഢിതന്മാര്‍ മുതിരുന്നില്ല. അത് സുന്നത്താണെന്ന് എല്ലാ വരും സമ്മതിക്കുന്നു (ഫതാവല്‍ കുബ്റാ 1/30, 31).
ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് പരിഷ്കരണവാദികള്‍ അംഗീകരിക്കുന്ന, ഇബ്നു തൈമിയ്യഃ പോലും തല്‍ഖീന്‍ അനാചാരമാണെന്ന് പറയാന്‍ ധൈര്യപ്പെടാതിരുന്നത്. സ്വഹാബത് അത് ചെയ്തിരുന്നു എന്നദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു
         ✍ ഖുദ്സി

മയ്യിത്ത് നിസ്കാരവും സ്ത്രീകളും

*_🌹മയ്യിത്ത് നിസ്കാരവും സ്ത്രീകളും.🌹_*
➖➖➖➖➖➖➖
           ___൦0൦___
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*മയ്യിത്ത് നിസ്കാരം സ്ത്രീകൾക്ക് ഫർള് കിഫയോ സുന്നത്തോ അല്ല. നിസ്കരിക്കുന്ന സ്ഥലത്തോ അതിലേക്ക് ചേർത്തിപറയുന്ന അടുത്ത പ്രദേശത്തോ പുരുഷന്മാരോ ഒരു പുരുഷനോ ഉണ്ടായിരിക്കെ സ്ത്രീകൾ മയ്യിത്ത് നിസ്കരിച്ചാൽ ബാധ്യത വീടുന്നതുമല്ല. അന്നേരം മയ്യിത്ത് നിസ്കാരത്തിനുള്ള നിർദ്ദേശം അവരിലേക്ക്‌ വരുന്നുമില്ല. കാരണം പുരുഷന്മാരുണ്ടായിരിക്കെ സ്ത്രീകൾ മാത്രം മയ്യിത്ത് നിസ്കരിക്കുന്നത് മയ്യിത്തിനെ നിസ്സാരപ്പെടുത്തലാണ്.മാത്രവുമല്ല സ്ത്രീകളേക്കാൾ പരിപൂർണ്ണർ പുരുഷന്മാരാണ്.* *അതിനാല അവരുടെ പ്രാർത്ഥനക്കുത്തരംലഭിക്കാനുള്ള സാധ്യത കൂടുതലാണ്.*

*വകതിരിവുള്ള കുട്ടിയുണ്ടെങ്കിലും സ്ത്രീകൾക്ക് ബാധ്യത വരില്ലെന്ന് ഒരു വിഭാഗം പണ്ഡിതന്മാർ ചർച്ചയായി പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് മയ്യിത്ത് നിസ്കരിക്കാൻ കുട്ടിയോട് കൽപ്പിക്കലും ചെയ്യുന്നില്ലെങ്കിൽ അതിന്റെ പേരിൽ അവനെ അടിക്കലും സ്ത്രീകൾക്ക് നിർബന്ധമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. എന്നാൽ ഈ അഭിപ്രായത്തിന് യാതൊരു ന്യായവുമില്ല. പ്രത്യുത കുട്ടി നിസ്കരിക്കാനുദ്ദെഷിച്ചാൽ മാത്രമാണ് ആ ചർച്ചയ്ക്കു പ്രസക്തിയുള്ളൂ എന്നാണു ന്യായം. ഒരു പുരുഷനോ കുട്ടിയോ അവിടെ ഇല്ലാത്ത പക്ഷം ബാധ്യത സ്ത്രീകൾക്കാണ്. സ്ത്രീകലല്ലാതെ മറ്റാരുമില്ലെങ്കിൽ അവർക്കത്‌ നിര്ബന്ധമാകുന്നതും അവർ നിസ്കരിച്ചാൽ ബാധ്യത വീടുന്നതുമാണ്.(തുഹ്ഫ : 3/148)*


പുരുഷന്മാർ നിസ്കരിക്കുന്നതിനു മുമ്പ് സ്ത്രീകൾ മയ്യിത്ത് നിസ്കരിക്കാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായമെന്ന് അല്ലാമ ശിർബീനി(റ) പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു:

الراجح امتناع صلاتهن قبل الرجال، إذ لا وجه للصحة مع بقاء الفرض:(حاشية الشربيني على البهجة: ١١٥/٢)


പുരുഷന്മാർക്ക് മുമ്പ് സ്ത്രീകൾ നിസ്കരിക്കാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായം. കാരണം ഫർള് വീടാതെ നിസ്കാരം സാധുവാകാൻ യാതൊരു ന്യായവുമില്ല.(ഹാശിയത്തുശ്ശർബ്ബാനി: 2/115)


عبارة شرح البهجة : وصلاتهن وصلاة الصبيان مع الرجال أو بعدهم تقع نفلا لأن الفرض لا يتوجه عليهم. كتب عليه سم قوله ((أو بعدهم)) قد يدل على امتناع صلاتهن وصلاة الصبيان قبل الرجال فليراجع فإنه لا يبعد عدم الامتناع .(٤٨/٢) 


*'പുരുഷന്മാരുടെ കൂടെയോ അവർക്ക് ശേഷമോ സ്ത്രീകളും കുട്ടികളും നിസ്കരിച്ചാൽ അത് സുന്നത്തായി സംഭവിക്കും.കാരണം ഫർള് അവരിലേക്ക്‌ വരുന്നില്ല'. എന്നാണു ശർഹുൽ ബഹ്ജയിൽ പറയുന്നത്. 'പുരുഷന്മാർക്ക് ശേഷം' എന്ന പരമാർഷത്തെ അധികരിച്ച് ഇബ്നുഖാസിം(റ) എഴുതുന്നു:* *പുരുഷന്മാരുടെ മുമ്പ് സ്ത്രീകളും കുട്ടികളും നിസ്കരിക്കാൻ പറ്റില്ലെന്ന് പ്രസ്തുത പരമാര്ഷം ചിലപ്പോൾ അറിയിച്ചേക്കാം. എന്നാൽ ഇത് കൂടുതൽ പഠനത്തിനു വിധേയമാക്കേണ്ടതാണ്. കാരണം അത് പറ്റുമെന്ന് പറയുന്നതില വിദൂരതയില്ല. (ഹാഷിയാത്തുന്നിഹായ: 2/48)*
     _എന്നാൽ സ്ത്രീകളും കുട്ടികളും ഒന്നിച്ച് നിസ്കരിക്കുന്ന കാര്യമാവാം അദ്ദേഹം പറയുന്നത്. അപ്പോൾ അല്ലാമ ശിർബിനി(റ) പറഞ്ഞതിനോട് അത് എതിരാവുകയില്ല. കാരണം കുട്ടി നിസ്കരിച്ചാലും ഫർള് വീടുമല്ലോ. _
    നിസ്കരിച്ചാൽ സുന്നത്തായി സംഭവിക്കും എന്ന് പറയുന്നതിനാൽ അങ്ങനെ ചെയ്യൽ സുന്നത്തുണ്ടെന്ന് മനസ്സിലാക്കാൻ പറ്റില്ല. കാരണം ചെയ്യൽ സുന്നത്തില്ലാത്ത കാര്യത്തെ കുറിച്ചും കർമശാസ്ത്ര പണ്ഡിതന്മാർ അപ്രകാരം പ്രസ്ഥാപിക്കാറുണ്ട്. ഒരു ഉദാഹരണം കാണുക.



*ولا يندب لمن صلاها ولو منفردا إعادتها مع جماعة، فإن أعادها وقعت نفلا(فتح المعين: ١٥٩)*


ഒരു പ്രാവശ്യം മയ്യിത്ത് നിസ്കരിച്ചവർക്ക് ജമാഹത്തോട് കൂടെ അത് മടക്കി നിസ്കരിക്കൽ സുന്നത്തില്ല. ആദ്യം നിസ്കരിച്ചത് തനിച്ചാണെങ്കിലും  ശരി. ഇനി അത് മടക്കി നിസ്കരിക്കുന്ന പക്ഷം അത് സുന്നത്തായി സംഭവിക്കും (ഫത്ഹുൽ മുഈൻ: 159)
🌹🌹🌹🌹🌹🌹

വൈരുദ്യങ്ങളും വഹാബികളും

വൈരുദ്യങ്ങളും വഹാബികളും
◆●◆●◆●◆●◆●◆●◆●◆●
            ___൦0൦___
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


വഹാബി മൗലവി എഴുതുന്നു:
ഒരു ചെറിയ സുന്നത്തിനെയെങ്കിലും മുജാഹിദ് പ്രസ്ഥാനം  എതിർക്കുന്നതായി ഈ വിമർശകർക്ക്  തെളിയിക്കാൻ സാധിക്കുകയില്ല.
[ _മുജാഹിദ് പ്രസ്ഥാനവും വിമർശകരും പേജ് 64_]

ഇസ്ലാമിൽ സ്ഥിരപ്പെട്ട ഒട്ടുവളരെ സുന്നത്തുകൾ  വഹാബികൾ തള്ളി പറഞ്ഞതായി നാം മുമ്പ് വിവരിച്ചു. ഇവർ വെട്ടിമാറ്റിയ ഏതാനും സുന്നത്തുകൾ ഓർമ്മിക്കുക.

◆ 1: *ഖുനൂത്ത്.*
ഒരു വഹാബി ആചാര്യൻ എഴുതി: സുബഹിയുടെ അവസാനത്തെ ഇഅതിദാലിൽ 'അല്ലാഹുമ്മ ഇഹ്ദിനീ' പോലെയുളള ഖുനൂത്ത് ഓതൽ സുന്നത്തുണ്ട്. ഖുനൂത്തിന് പുറമേ തങ്ങളുടെയും ആലിന്റെയും മേൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണ്‌.
[ _മുജാഹിദ് അമലിയ്യാത്ത് പേജ് 18_]

*എന്നാൽ പുതിയ വഹാബികൾ ഈ സുന്നത്ത് നിഷേധിക്കുന്നു. നിർദാക്ഷിണ്യം വെട്ടി  മാറ്റിയിരിക്കുന്നു.*
[ _മുജാഹിദ് പ്രസ്ഥാനവും…….. page 24,. ശാഫിഈ മദ്ഹബ് ഒരു സമഗ്ര പഠനം. page 72 നോക്കുക_]

◆ 2: *തലപ്പാവ്*
നിസ്കരിക്കുന്നവൻ തന്റെ വസ്ത്രങ്ങളിനിന്ന് ഏറ്റവും നല്ലത് ധരിക്കുന്നതും, കുപ്പായം ഇടുന്നതും, *തലപ്പാവ്* ധരിക്കുന്നതും സുന്നത്താകുന്നു. [ _മുജാഹിദ് അമലിയ്യാത്ത് പതിപ്പ് 19, പേജ് 13_]
       
വഹാബി സ്ഥാപകൻ കെ എം മൗലവിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഇദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ട് അനുയായികൾ എഴുതുന്നത് ഇപ്രകാരമാണ്. തുണി,നീളൻ കുപ്പായം,തലപ്പാവ്, തൊപ്പി എന്നിവയും പുറത്തുപോകുമ്പോൾ കോട്ടും, തോളിൽ ഒരു തട്ടവും ഇതാണ് അദ്ദേഹത്തിന്റെ വസ്ത്രധാരണ രീതി.
[ _KM മൗലവി സ്മാരകഗ്രന്ഥം_]
അതേസമയം *ആധുനിക വഹാബികൾ തലപ്പാവ് സുന്നത്തില്ലെന്ന് പറയുന്നു.* പുരുഷന്മാർ തലമറക്കൽ നമസ്കാരത്തിന്റെ പ്രത്യേക സുന്നത്തുകളിൽ പെട്ടതല്ല. [ _അൽമനാർ പുസ്തകം 2 ലക്കം 17_]

*തല മറക്കണമെന്ന് ഇസ്ലാം നിർദേശിക്കുന്നില്ല* [ _സൽസബീൽ പുസ്തകം 2, ലക്കം 4_]

*3:* *തറാവീഹ്*
സുന്നത്ത് നിസ്കാരങ്ങൾ വിശദീകരിച്ചു വഹാബികൾ എഴുതി, 3: തറാവീഹ്. ഇതും ഇശാ നിസ്കാരത്തിന് ശേഷമാണ്.
പക്ഷേ റമദാനിൽ മാത്രമേയുള്ളൂ *ഇരുപത് റക്അത്ത് ഉണ്ട്.* എല്ലാ ഈരണ്ടു റക്അത്തിലും സലാം വാജിബാണ്. [ _വഹാബി അമലിയ്യാത്ത് ഒന്നാം പതിപ്പ്  page 28_]

*എന്നാൽ ആധുനിക വഹാബികൾ ഇതിനെയും പാടെ നിഷേധിക്കുന്നു* ഇതുസംബന്ധമായ വിശദീകരണം നേരത്തെ നൽകിയിട്ടുണ്ട്

*4:* *കൂട്ടുപ്രാർത്ഥന*
അബൂ ദാവൂദ് (റ) അവർകൾ സൗബാൻ (റ) എന്ന സ്വഹാബി യിൽ നിന്ന് നിവേദനം ചെയ്തിരിക്കുന്നതായി മിശ്കാത്തിലുണ്ട്: ആ ഹദീസിന്റെ അർഥം ഇങ്ങനെയാണ്. മൂന്ന് കാര്യങ്ങൾ ചെയ്യുന്നത് ആർക്കും ഹലാൽ ആവുകയില്ല. *വല്ലവനും ഒരു കൂട്ടം ജനങ്ങൾക്ക് ഇമാം ആയിട്ടുണ്ടെങ്കിൽ അവരെക്കൂടാതെ തനിക്ക് സ്വന്തമായി അവൻ ദുആ  ചെയ്യരുത്* അങ്ങനെ ചെയ്താൽ അവൻ അവരെ വഞ്ചിച്ചു [ _അൽ മുർശിദ്. പുസ്തകം രണ്ട് ലക്കം 5_]
ഇത് പഴയ വഹാബി വീക്ഷണം *എന്നാൽ പുതിയ വഹാബി വീക്ഷണം, സലാം വീട്ടിയാൽ ഉടനെ എഴുന്നേറ്റ് പോകണമെന്നാണ് ഈ സുന്നത്തിനെയും അവർ തള്ളിക്കളഞ്ഞിരിക്കുന്നു*

മരണപ്പെട്ടവർക്കുവേണ്ടി ചെയ്യുന്ന ദാനധർമ്മങ്ങൾ സുന്നത്താണെന്ന് വഹാബി മുഖപത്രം അൽമനാർ മുമ്പ് രേഖപ്പെടുത്തിയത് ഓർക്കുക. എന്നാൽ വഹാബികളുടെ വീക്ഷണം കാണുക, സ്വന്തം മക്കൾ മയ്യിത്തിനു വേണ്ടി ചെയ്യുന്ന ദാനധർമങ്ങൾ അദ്ദേഹത്തിന് ഉപകരിച്ചേക്കാം എന്നത് ചില പണ്ഡിതന്മാരുടെ *അഭിപ്രായം മാത്രമാണ് സ്ഥിരീകരിക്കപ്പെട്ട പ്രമാണരേഖയല്ല
[ _ശബാബ് വാരിക 1987 പേജ് നമ്പർ,8_]

വഹാബികൾ തള്ളിക്കളഞ്ഞ ഏതാനും സുന്നത്തുകളാണ് മുകളിൽ ഉദ്ധരിച്ചത്. പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഇവയൊക്കെ സുന്നത്തുകൾ ആണെന്നു നാം സമർത്ഥിച്ചിട്ടുണ്ട്.
ഇനിയും *വഹാബികൾ സുന്നത്ത് ഉള്ളവരാണെന്ന് ആരെങ്കിലും പറയുമോ…*

➖➖🔘➖➖🔘➖➖

തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 2


തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 2
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

(നേതാക്കളും ക്രതികളും)
നേതാക്കളും ക്രതികളും
1- റഷീദ് അഹ്മദ് ഗാങ്കോഹി :
ഇദ്ദേഹം ഇല്യാസിന്റെ പ്രധാന ഗുരുവാണ്. പതിനൊന്നു വയസ്സുള്ളപ്പോൾ ഇല്യാസ് തന്റെ മൂത്ത സഹോദരന്റെ കൂടെ 'ഗാങ്കോഹി' ലേക്ക് പോവുകയും റഷീദ് അഹ്മദ് ഗാങ്കോഹി യുടെ ശിക്ഷണത്തിൽ പത്തുവർഷം താമസിക്കുകയും ചെയ്തു. മുഹമ്മദ് ഇല്യാസിനു അദ്ദേഹത്തിൻറെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയും പ്രഥമ ഗുരുവുമായ റഷീദ് അഹ്മദ് ഗാങ്കോഹിയുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. പൊതുവെ കുട്ടികൾക്ക് ബൈഅത്ത് ചെയ്യാറില്ലാത്ത ഗാങ്കോഹി ഇല്യാസിനു കുട്ടിയായിരിക്കെ തന്നെ ബൈഅത്ത് ചെയ്തു കൊടുത്തു. ഇക്കാര്യം അബുൽ ഹസൻ അലി നദ് വി 'ഇല്യാസ് ഔർ ഉന്കി ദീനീ ദഅ് വത്ത് എന്നാ പുസ്തകത്തിൽ പരമാര്ശിച്ചിട്ടുണ്ട്. പേജ് 54)
2- അഷ്റഫ് അലി ഥാനവി:
ഇല്യാസ് തന്റെ ഗുരുവായ ഗാങ്കോഹിയുടെ മരണശേഷം ഗാങ്കോഹിയുടെ ശിഷ്യനായ അഷ്റഫ് അലി ഥാനവിയുമായി ബന്ധം സ്ഥാപിച്ചു. ഇതിനെ കുറിച്ച് ഇല്യാസ് തന്നെ പറഞ്ഞത് അദ്ദേഹം എന്റെ ശരീരത്തിലും ആത്മാവിലും അലിഞ്ഞുചേർന്നിരുന്നു എന്നാണു. (നദ് വിയുടെ ദീനീ ദഅ് വത് പേജ്: 59)
3- ഖലീൽ അഹ്മദ് അമ്പേട്ടവി:
മുഹമ്മദ് ഇല്യാസിന്റെ മറ്റൊരു ഗുരുവായിരുന്നു ഇദ്ദേഹം. ഹജ്ജ് യാത്ര വേളയിലും മറ്റും സഹ യാത്രികനായിരുന്നു. ഇദ്ദേഹവുമായി ഇല്യാസിനു ഗാഡമായ ബന്ധമാണുള്ളത്.
4- ഇസ്മാഈൽ ശഹീദ്:
ഇല്യാസിന്റെ പ്രഥമ ഗുരുവും ഷൈഖുമായ റഷീദ് അഹ്മദ് ഗാങ്കോഹിയുടെ ആദർശ ഗുരുവും വഴികാട്ടിയുമാണിദ്ദേഹം. ഇസ്മാഈൽ ദഹ് ലവിയുടെ ആദർശ പ്രകാരമാണ് മുഹമ്മദ് ഇല്യാസ് തബ്ലീഗ് ജമാഅത്തിനു രൂപം നല്കിയതെന്നു അബുൽഹസൻ നദ് വി അൽറാഇദ് പത്രത്തിൽ എഴുതിയ ലേകനത്തിൽ വ്യക്തമായിട്ടുണ്ട്.
5-മുഹമ്മദ് മൻസ്വൂർ നുഅ്മാനി:
മുഹമ്മദ് ഇല്യാസിന്റെ പ്രധാന ശിഷ്യനും ഇല്യാസിന്റെ വാമൊഴികൾ ക്രോഡീകരിച്ച് 'മൽഫൂള്വാത്' എന്നാ കൃതി രചിച്ചയാളുമാണദ്ദേഹം.
6- അബുൽ ഹസൻ അലി നദ് വി:
ഇല്യാസിന്റെ ശിഷ്യന്മാരിൽ പ്രധാനിയും തബ്ലീഗ് പ്രചരണത്തിനായി പല സ്ഥലത്തും യാത്ര ചെയ്ത വ്യക്തിയും ഇല്യാസിന്റെ ജീവ ചരിത്രകാരനും കൂടിയാണിദ്ദേഹം. തന്റെ മേൽനോട്ടത്തിൽ പ്രസിദ്ദീകരിചിരുന്ന 'അൽറാഇദ്' പത്രത്തിലൂടെ തബ്ലീഗിനെതിരെ വരുന്ന വിമർശനങ്ങൾക്ക് ഇടയ്ക്കിടെ ഇദ്ദേഹം ലേകനങ്ങൾ പ്രസദ്ദീകരിചിരുന്നു.
7- ഖാസിം നാനൂത്തവി:
ഇല്യാസിന്റെ മറ്റൊരു ആദർശ ഗുരുദയൂബന്ത് മദ്രസയുടെ സ്ഥാപകനായ ഇദ്ദേഹം 'തഹ്ദീറുന്നാസ്' എന്നാ പുസ്തകത്തിന്റെ കർത്താവാണ്.
8- മുഹമ്മദ് ഇദ് രീസ് അൻസ്വാരി:
തബ്ലീഗെ ജമാഅത്ത് ഡൽഹി അമീറായിരുന്നു ഇയാൾ. തബ്ലീഗ് ജമാഅത്തിന്റെ ഭരണ ഘടനയായ 'ദുസ്തുറുൽ അമൽ' ഇയാൾ എഴുതിയതാണ്.
കേരളത്തിലെ തബ്ലീഗുകാർ കൊട്ടാരക്കരയിൽ നിന്ന് പ്രസിദ്ദീകരിചിരുന്ന 'ഹഖീഖത്ത്' മാസികയിൽ നിസാമുദ്ദീൻ ഔലിയയെ കുറിച്ച് നടത്തിയ ഒരു പരാമർശം ഇങ്ങനെ വായിക്കാം;
"മഹാനവര്കൾ പഴയ ഡൽഹിഭാഗത്ത് തബ്ലീഗ് പ്രവർത്തനത്തിന്റെ അഖില ലോക മർകസ് ആയ ബംഗളാവാലി മസ്ജിദിനു അധികം ദൂരെയല്ലാതെ ഖാജാ നിസാമുദ്ദീൻ ദർഗയിൽ അന്ത്യവിശ്രമം കൊള്ളുന്നു". ഹഖീഖത്ത് മാസിക പുസ്തകം 2, ലക്കം 12, പേജ് 27)
പ്രധാന ക്രതികൾ
തബ്ലീഗ് ജമാഅത്തിന്റെ തെറ്റായ ആശയങ്ങളെ കുറിച്ച് സംശയം ഉന്നയിക്കുന്നവരോട് തബ്ലീഗ് നേതാക്കൾ ആദ്യം പറയുന്ന മറുപടി തബ്ലീഗ് ജമഅത്തിനു സ്വന്തമായി ക്രതികളില്ല എന്നാണു. ഇതൊരു ഒഴിഞ്ഞുമാറ്റം മാത്രമാണ്. യതാർത്ഥത്തിൽ മുകളില വിവരിച്ച നേതാക്കൻമാരുടെ ക്രതികളെല്ലാം തബ്ലീഗ് ജമാഅത്തിന്റെ ആശയപ്രചാരണത്തിനുള്ള ക്രതികളാണെന്നു അവ ഒരാവർത്തി വായിക്കുന്ന ഏതൊരാൾക്കും ബോധ്യമാകും. നേരത്തെ വായിച്ച ഹഖീഖത്ത് മാസികയിൽ നിന്ന് വായിക്കുക;
"മൌലാന അവർകൾക്ക് പ്രശസ്തരായ ധാരാളം ഖാലീഫമാർ ഉണ്ടായിരുന്നു. ചിലരൊയൊക്കെ ഇവിടെ ചേര്ക്കാം. 1- ഹസ്രത്ത് മൗലാനാ റഷീദ് അഹ്മദ് ഗാങ്കോഹി, 2- ഹസ്രത്ത് മുഹമ്മദ് ഖാസിം നാനുത്തവി, 3- മൗലാന അഷ്റഫ് അലി ഥാനവി, 4- ഖലീൽ അഹ്മദ് അമ്പേട്ടവി" (ഹഖീഖത്ത് മാസിക പുസ്തകം 3, ലക്കം-6, പേജ്- 18)
തബ്ലീഗ് ജമാഅത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പ്രധാന ക്രതികൾ ഇവയാണ്.
1- മൽഫൂള്വാത്ത്:
തബ്ലീഗ് ജമാഅത്ത് സ്ഥാപകൻ മുഹമ്മദ് ഇല്യാസിന്റെ വാമൊഴികൾ ശേകരിച്ച് ക്രോഡീകരിക്കുകയും ഇല്യാസിന്റെ ജീവിതകാലത്തുതന്നെ വായിച്ച് കേൾപ്പിച്ച് അനുമതി വാങ്ങുകയും ചെയ്ത ക്രതി.
2- മകാതീബ്:
അബുൽ ഹസൻ അലി നദ് വി ക്രോഡീകരിച്ച ഈ ക്രതി ഇല്യാസിന്റെ കത്തുകളുടെ സമാഹാരമാണ്. 1991- ൽ പ്രസിദ്ദീകരിച്ച പതിപ്പിന്റെ ആമുഖത്തിൽ പറയുന്നു:
"ഏതൊരു സംഘടനയുടെയും ഉദ്ദേശ്യലക്ഷ്യങ്ങളും യഥാർത്ഥ വശവും മനസ്സിലാക്കാനുള്ള വ്യക്തമായ മാർഗ്ഗം ആ സംഘടനയുടെ സ്ഥാപകനോട് സഹവസിക്കുകയും അദ്ദേഹത്തിൻറെ വാമൊഴികളും വരമോഴികളും പരിചയപ്പെടുകയുമത്രേ"
ശാഹ് മുഹമ്മദ് ഇല്യാസ് സാഹിബ് സ്വയം ഗ്രന്ഥം രചിചിട്ടില്ലെന്നതു ശരി തന്നെ. എന്നാൽ അദ്ദേഹത്തിൻറെ മൊഴികളുടെ സമാഹാരം മുഹമ്മദ് മൻസ്വൂർ നുഅ്മാനിയും അദ്ദേഹം സ്വയം കൈകൊണ്ട് എഴുതിയ കത്തുകൾ അബുൽ ഹസൻ അലി നദ് വിയും ക്രോഡീകരിച്ചിട്ടുണ്ട്. അതിനാല മകാതീബിന്റെ ആമുകത്തിൽ പരാമർശിച്ചത് പോലെ തബ്ലീഗിനെ കുറിച്ച് അറിയാനുള്ള പ്രഥമരേഖ സ്ഥാപകനായ ഇല്യാസിന്റെ വാമോഴികളുടെയും വരമൊഴികളുടെയും സമാഹരങ്ങളായ മൽഫൂളാത്തും മകാതിബും തന്നെയാണ്.
3- മുഹമ്മദ് ഇല്യാസ് ഔർ ഉന്കി ദീനീ ദഅ് വത്:
ഇല്യാസിന്റെ ജീവ ചരിത്രമായി അബുൽ ഹസൻ അലി നദ് വി എഴുതിയതാണിത്. പേര് സൂചിപ്പിക്കുന്നതുപോലെ ഇല്യാസിന്റെ ജീവ ചരിത്ര വിവരണത്തോടു കൂടി തബ്ലീഗ് ജമാഅത്ത് എന്ന സംഘടനയുടെ ഉത്ഭവവും വളർച്ചയും നേതാക്കന്മാരുമായുള്ള ബന്ധവും ഇതിൽ നദ് വി പരാമർശിക്കുന്നുണ്ട്.
4- തബ്ലീഗീ ദുസ്തൂറുൽഅമൽ:
ഡൽഹിയിലെ തബ്ലീഗ് അമീറായ മുഹമ്മദ് ഇട്രീസ് അന്സാരിയാണ് ഇതിന്റെ രചയിതാവ്. തബ്ലീഗ് ജമാഅത്ത് ആരംഭിക്കാനുണ്ടായ സാഹചര്യം, തബ്ലീഗുകാർ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും അമീറിനെ തെരെഞ്ഞെടുക്കലും അനുസരിക്കലും തുടങ്ങിയ കാര്യങ്ങൾ ഇതിലെ പരാമർശ വിഷയങ്ങളാണ്.
5- ഫതാവാ റഷീദിയ്യ:
ഇല്യാസിന്റെ പ്രധാന ഗുരുവും മുർഷിദുമായ അഹ്മദ് ഗാങ്കോഹിയുടെ പ്രധാന ക്രതി. കേരളത്തിലെ പ്രമുഖ തബ്ലീഗ് നേതാവ് കാഞ്ഞാർ മൂസാ സാഹിബ് 'തബ്ലീഗിന്റെ മഹത്വങ്ങൾ' എന്ന ക്രതിയുടെ അവതാരികയിൽ ഗാങ്കോഹിയെ പരിചയപ്പെടുത്തുന്നത് കാണുക:
"ഹള്റത് ഖുതുബുൽ ആലം മൗലാനാ റഷീദ് അഹ്മദ് ഗാങ്കോഹി അവര്കളുടെ ശിക്ഷണത്തിലാണ് ഇല്യാസ് ചെറുപ്പകാലം കഴിച്ചത്. ഷൈകവർകൾക്ക് ശിഷ്യനോട് വളരെ അധികം വാത്സല്യവും ബഹുമാനവും ഉണ്ടായിരുന്നു".
6- ബറാഹിനെ ഖാത്വിഅ:
ഇല്യാസിന്റെ രണ്ടാമത്തെ ഗുരുവായ ഖലീൽ അഹ്മദ് അമ്ബേട്ടവിയുടെ പേരില് പ്രസിദ്ദീകരിക്കപ്പെട്ട പ്രധാന ക്രതിയാണിത്. അക്കാലത്തെ ഒരു സുന്നീ പണ്ഡിതനെ ഖൺഡിക്കാൻ വേണ്ടി ബോധപ്പൂർവ്വം എഴുതപ്പെട്ട ഈ ക്രതിയുടെ ആശയം ഗാങ്കോഹിയുടെതാണ്.
7- ഹിഫ്ലുൽ ഈമാൻ:
ഇല്യാസിന്റെ മറ്റൊരു പ്രമുഖ ഗുരുവായ അഷ്റഫ് അലി ഥാനവിയുടേതാണിത്. അഷ്റഫ് അലി ഥാനവിയുടെ ഗ്രന്ഥങ്ങൾ പാരായണം ചെയ്യാനും അതുവഴി ഥാനവിയെകൊണ്ട് ഉപകാരം സിദ്ദിക്കാനും ഇല്യാസ് മകാതീബിൽ ആവശ്യപ്പെടുന്നുണ്ട്. (മകാതീബ് പേജ് 137)
8- തഖ്വിയത്തുൽ ഈമാൻ:
9- സ്വിറാതുൽ മുസ്തഖീം:
ഗാങ്കോഹിയുടെ ആദർശ ഗുരുവും വഴികാട്ടിയുമായ ശാഹ് ഇസ്മാഈൽ ശഹീദ് ദഹ് ലവിയാണ് പ്രസ്തുത രണ്ട ഗ്രന്ഥങ്ങളുടെയും കര്ത്താവ്. തബ്ലീഗ് ജമാഅത്തിന്റെ ആശയങ്ങളുമായി ഇദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ച് അബുൽ ഹസൻ അലി നദ് വി അൽറാഇദ് പത്രത്തിൽ എഴുതിയത് കാണുക;
"ഇസ്മാഈൽ ശഹീദ്, അഹ്മദുബ്നു ഇർഫാൻ എന്നിവരുടെ സംഘത്തിൽപെട്ടവനും അനുയായിയുമായ ഷൈഖ് മുഹമ്മദ് ഇല്യാസാണ് ഈ സംഘത്തിനു രൂപം നല്കിയത്". (അൽറാഇദ് ദ്വൈവാരിക 1416 ജമാദുൽ ഊലാ 5)
10- മുഹമ്മദുബ്നു അബദുൽ വഹാബ് ഔർ ഉന്കി ഖിലാഫത്ത് പ്രോപഗണ്ട:
മൻസൂർ നുഅ്മാനിയുടെ രചനയാണിത്. വഹാബീ നേതാവ് ഇബ്നുഅബ്ദുൽ വഹാബിന്റെ ആശയമായ വഹാബിസത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്ത്യയിലുണ്ടായ ചലനങ്ങളാണീ പുസ്തകത്തിലെ പ്രതിപാദ്യം. തബ്ലീഗ് നേതാക്കളായ ദയുബന്തികൾ വഹാബിസത്തെ ആദ്യം എതിർത്തെങ്കിലും പിന്നീട് അവരുടെ പ്രവര്ത്തനം സത്യമാണെന്ന് ബോധ്യപ്പെടുകയും വഹാബികളെ പിന്തുണക്കുകയും ചെയ്തു എന്ന് ഈ ഗ്രന്ഥത്തിൽ വ്യക്തമാക്കിയത് കാണാം..
ഇ. മുഹമ്മദ് അബ്ദുൽഖാദിൽ മൗലവി പുലിപ്പാറ, രചിച്ച 'ഖുർആനിന്റെ മഹത്വങ്ങൾ, തബ്ലീഗിന്റെ മഹത്വങ്ങൾ, സി.കെ. അബ്ദുൽഖൈർ മൗലവി ചെറുപ്പ, രചിച്ച അപവാദങ്ങൾക്ക് മറുപടി എന്നിങ്ങനെ മൂന്ന് മലയാള പുസ്തകങ്ങൾ കേരളത്തിലെ തബ്ലീഗുകാർ പ്രസിദ്ദീകരിച്ചിട്ടുണ്ട്.
പിന്നെ തബ്ലീഗിനെന്താ കുഴപ്പം? ഇന്ഷാ അല്ലാ അടുത്ത ബ്ലോഗിൽ വായിക്കാം
ഭാഗം 1

മുജാഹിദും തബ്ലീഗും എന്താണു വ്യത്യാസം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
തബ്ലീഗുകാരുടെ വികല ആദർശങ്ങൾ അനവധിയാണ്. വഹാബിസത്തേക്കാൾ അബദ്ധമേറിയ പിഴച്ച ആശയങ്ങളാണ് പലപ്പോഴും ഇക്കൂട്ടർ വെച്ച് പുലർത്തുന്നത്. ചില കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.
ഇസ്തിഗാസ ശിർക്ക്
അവർ എഴുതി: ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ പേരിൽ ഇവർ ചുമത്തുന്ന അപരാധത്തിന്റെ വലിപ്പം കാണുക. അദ്ദേഹം പറയുന്നതായി ഇവർ എഴുതി വിടുന്നു. ആരെങ്കിലും ആപത്ത് സമയത്ത് എന്നോട് ഇസ്തിഗാസ ചെയ്താൽ ആ വിപത്തിൽ നിന്നും നാം അവനൊരു തുറസ്സായ കവാടം തുറന്ന് കൊടുക്കും. ഒരു വലിയ വിഷമത്തിൽ എന്നെ വിളിച്ചാൽ അതിൽ നിന്നും അവനു ഞാൻ മുക്തി നൽകും. ഒരാവശ്യത്തിന് അല്ലാഹുവിലേക്ക് എന്നെ മുൻനിറുത്തി ഇടതേടിയാൽ ആ ആവശ്യം ഞാൻ നിറവേറ്റിക്കൊടുക്കും… ഇവരുടെ വ്യക്തമായ വിശ്വാസമാണ് മുകളിലെ വരികളിലൂടെ പ്രതിഫലിച്ചിരിക്കുന്നത്. ഖുർആനും ഹദീസും അല്ലാഹുവിനോടല്ലാതെ മറ്റാരോടും പ്രാർത്ഥിക്കരുതെന്നും ഇബാദത്തുകൾ അവനു മാത്രമേ അർപ്പിക്കാവൂ എന്നും വളരെ സുന്ദരമായി നമ്മെ പഠിപ്പിക്കുമ്പോൾ ഇതിന് കടക വിരുദ്ധമായ വിശ്വാസങ്ങൾ വെച്ച് പുലർത്തി ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന ഇവരാണ് അഹ്ലുസ്സുന്നത്തിന്റെ ആളുകളാണെന്ന് സ്വയം അഭിമാനിക്കുന്നത്…’ (ദേവ്ബന്ദ് പണ്ഡിതർ നവോത്ഥാന ശിൽപികൾ പേ: 153,154).
അല്ലാഹുവിന് മാത്രമേ ആരാധനയായ പ്രാർത്ഥന അർപ്പിക്കാവൂ, അവനെ മാത്രമേ ആരാധിക്കാവൂ എന്ന് വിശ്വസിക്കുന്നവരാണ് അഹ്ലുസ്സുന്നത്തിവൽ ജമാഅത്ത്. സഹായാർത്ഥനയും ആരാധനയും കൂട്ടിക്കലർത്തി വിശ്വാസികളുടെ പ്രവൃർത്തികളിൽ ശിർക്ക് ഉണ്ടാക്കിയെടുക്കാനാണ് തബ്ലീഗുകാർ ഈ വരികളിൽ ശ്രമിച്ചുനോക്കുന്നത്.
ഇസ്തിഗാസ ഫലം ചെയ്യുമെന്നത് സുന്നികൾ നിർമിച്ച് ശൈഖ് തങ്ങളുടെ മേൽ ചേർത്തിപ്പറയുകയാണെന്നാണ് ഇതിലെ മറ്റൊരാരോപണം. എന്നാൽ മഹാനായ ഗൗസുൽ അഅ്ളമിന്റെ പ്രഖ്യാപനങ്ങളും കവിതകളും ഫുതൂഹുൽ ഗൈബിലും അതിന്റെ തക്മിലയിലും ഉൾകൊള്ളിച്ചിട്ടുണ്ട്. അവയിൽ വ്യക്തമായിത്തന്നെ ഇസ്തിഗാസയുടെ ഫലസിദ്ധി സമർത്ഥിച്ചതു കാണാം.
തവസ്സുലും ഖബർ സിയാറതും
‘മഹാൻമാരെ മധ്യവർത്തികളാക്കി പ്രാർത്ഥിച്ചാലേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്ന മൂഢവിശ്വാസം സുന്നി ബഹുജനങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ ശിയാക്കൾ എത്രമാത്രം വിജയിച്ചു എന്ന് ആലോചിക്കുക. സുന്നി അഖീദ ഗ്രന്ഥങ്ങളിലൊന്നും ഇങ്ങനെ ഒരാദർശം പഠിപ്പിക്കുന്നില്ല. പിന്നെ എങ്ങനെയാണത് അവരുടെ മുഖ്യചർച്ചാ വിഷയമായത്? പുണ്യം തേടി മാഹാൻമാരുടെ ഖബർ സന്ദർശിക്കുന്ന പരിപാടിയും ശിയാ സമ്പ്രദായമത്രെ… മുസ്ലിംകൾക്ക് നമസ്കരിക്കുമ്പോൾ തിരിഞ്ഞു നിൽക്കാനും ഹജ്ജ് കർമം അനുഷ്ഠിക്കാനും ഒരു ഖിബ്ലയാണുള്ളത്. പുണ്യം തേടി യാത്ര പോകാൻ മറ്റു രണ്ടു മസ്ജിദുകളും. എന്നാൽ ശിയാക്കൾക്ക് ധാരാളം മഖാമുകളും മശ്ഹദുകളും മസാറുകളുമുണ്ട്. പുണ്യം തേടി അവർ അവിടെയെല്ലാം കറങ്ങി നടക്കുന്നു. കേരള മുസ്ലിംകൾ ഇത്തരം ശിയാ സമ്പ്രദായങ്ങളിൽ അകപ്പെട്ടത് കൊണ്ടോട്ടിയിലെ ശിയാ തങ്ങന്മാരുടെ സ്വാധീന ഫലമായിരുന്നു’ (പേ: 112).
ഇങ്ങനെ ഒരു വിശ്വാസം സുന്നികൾക്കുണ്ടോ? ഇല്ല. മഹാന്മാരെയും സൽകർമങ്ങളെയും തവസ്സുലാക്കുന്നത് പ്രാർത്ഥനയുടെ സ്വീകാര്യതക്ക് കാരണമാണെന്നും അതൊരു പുണ്യകർമമാണെന്നുമാണ് സുന്നീ വിശ്വാസം. തവസ്സുലാക്കാതെ പ്രാർത്ഥിക്കാനേ പാടില്ല എന്ന് സുന്നികളിൽ ആരും വിശ്വസിക്കുന്നില്ല. എങ്ങനെയെങ്കിലും ഇതൊക്കെ നിഷിദ്ധമാക്കിയെടുക്കേണ്ടേ? തവസ്സുലിനെയും ഖബർ സിയാറത്തിനെയും തബ്ലീഗുകാർ ശീഈ വൽകരിക്കുന്നതാണ് ഇവിടെ നാം കാണുന്നത്. മാത്രമല്ല, ഈ പുണ്യ കർമങ്ങളെ ശിർക്ക് ആരോപിക്കാനും ഈ വിഭാഗം ധാർഷ്ട്യം കാണിക്കുന്നു. പ്രസ്തുത പുസ്തകത്തിൽനിന്നു വായിക്കുക:
‘അല്ലാഹുവിന്റെ അടുത്ത ദാസന്മാർക്ക് അല്ലാഹുവിന്റെ സ്ഥാനം കൊടുക്കുകയും ആവശ്യങ്ങൾ അവരോട് ചോദിക്കുകയും കഷ്ടപ്പാടുകൾ ദൂരീകരിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്ന സമ്പ്രദായം. അങ്ങിനെ അവരെ തൃപ്തിപ്പെടുത്താൻ അവരുടെ ഖബറുകളിൽ സുജൂദും അവർക്ക് വേണ്ടിയുള്ള നേർച്ചവഴിപാടുകളും അനുസ്യൂതം തുടരുന്നു. ദീനീവിജ്ഞാന പാഠങ്ങൾ പൂർണമായും ലഭിക്കാതിരുന്ന ഒരു സമുദായം മഹാന്മാരോടുള്ള സ്നേഹത്തെ ആരാധനയായി പ്രകടിപ്പിച്ചു തുടങ്ങി. അവസാനം ഇത് പച്ചയായ ശിർക്കിൽ കൊണ്ടെത്തിച്ചു’ (പേ: 143).
മഹത്തുക്കളുടെ ഖബറിങ്കൽ നിസ്കാരം, സുജൂദ്, ത്വവാഫ് പോലോത്ത കർമങ്ങൾ അനുവദനീയമല്ല. അത്കൊണ്ട് മഹത്തുക്കളുടെ ഖബറിങ്കൽ നടത്തപ്പെടുന്ന സകലകർമങ്ങളും തെറ്റാണെന്ന കണ്ടുപിടുത്തം മഹാ അസംബന്ധമാണ്. മഹാൻമാരെ തവസ്സുലാക്കുന്നതും അവരോട് സഹായം തേടുന്നതും മഖ്ബറകൾ സിയാറത്ത് ചെയ്യുന്നതും എല്ലാം ശിർക്കിലേക്ക് ചേർത്തെഴുതിയത് നദ്വത്തുകാരനോ ജമാഅത്തുകാരനോ അല്ല. സമൂഹത്തിന്റെ അംഗീകാരം നേടുന്നതിന് വേണ്ടി സിദ്ധ വേഷം സ്വീകരിച്ച് പാമരൻമാരെ ആത്മീയതയുടെ സത്യപാതയിൽനിന്നും അടർത്തിമാറ്റാൻ കോലംകെട്ടിയ തബ്ലീഗുകാരാണെന്ന് സമുദായത്തിന് തിരിച്ചറിവുണ്ട്. ഖബറിന് സുജൂദ് ചെയ്യുന്നതുൾപ്പടെയുള്ള ദുരാചാരങ്ങൾ വർജ്ജിക്കേണ്ടതാണ്. അതിൽ ആർക്കും സംശയമില്ല. പണ്ഡിതർ നേതൃത്വം നൽകുന്ന മഖ്ബറകളിലൊന്നും ഇവ നടക്കാറില്ലതാനും.
തിരുനബി(സ്വ)യെ അവഹേളിക്കുന്നവർ
എന്നാൽ ഇങ്ങനെയൊക്കെ തൗഹീദ് നാട്യം പ്രകടിപ്പിക്കുന്ന തബ്ലീഗുകാർക്ക് നബി(സ്വ)യെ അവഹേളിക്കുന്നതിൽ ഒരു മനസ്സാക്ഷിക്കുത്തുമില്ലെന്നത് ശ്രദ്ധേയമാണ്. പറഞ്ഞവ തെറ്റായി എന്ന് സമ്മതിക്കുന്നതിന് പകരം വ്യാഖ്യാനിച്ച് വീണ്ടും അവർ അവഹേളിക്കും. അവർ പറയുന്നത് കാണുക: ഏത് വ്യക്തിക്കും-എത്രവലിയ മനുഷ്യനായാലും ഏറ്റവും അടുപ്പമുള്ള മലക്കായാലും-അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലേക്ക് ചേർത്തുമ്പോൾ ചെരുപ്പ് കുത്തിയേക്കാൾ നിന്ദ്യമാണെന്ന് നീ ഉറപ്പിക്കുക (തഖ്വിയതുൽ ഈമാൻ പേ.23). ഇതിന്റെ രചയിതാവായ ഇസ്മാഈൽ ദഹ്ലവി അല്ലാഹുവിന്റെ വലിയ്യും പ്രസ്തുത ഗ്രന്ഥം പഠിക്കലും പഠിപ്പിക്കലുമാണ് ഇസ്ലാം എന്നുമാണ് തബ്ലീഗുകാർ വിശ്വസിക്കുന്നത്.
തബ്ലീഗ് സ്ഥാപകനായ മുഹമ്മദ് ഇൽയാസ് തിരുനബി (സ്വ)യെ അവഹേളിക്കുന്നത് നമുക്കിങ്ങനെ വായിക്കാം:
പാപസുരക്ഷിതരും അല്ലാഹുവിൽ നിന്ന് നേരിട്ട് അറിവും ആജ്ഞയും സ്വീകരിക്കുന്നവരുമാണ് അമ്പിയാക്കൾ. എങ്കിലും ഈ പ്രബോധന വേളയിൽ വ്യത്യസ്ത ജനങ്ങളുമായി ബന്ധപ്പെടുന്നതുകാരണം അവരുടെ തിന്മകളുടെ പ്രതിഫലനങ്ങൾ അമ്പിയാക്കളുടെ പരിശുദ്ധവും പ്രകാശപൂരിതവുമായ ഹൃദയങ്ങളിൽ പതിക്കും. ഏകാന്തമായ ദൈവസ്മരണയിലൂടെയും ആരാധനയിലൂടെയുമാണ് അവർ ആ പൊടിപടലങ്ങൾ കഴുകി ശുദ്ധിയാക്കുന്നത്. ഇതു പോലെ തബ്ലീഗ് ജമാഅത്തിന്റെ പ്രചാരണത്തിനിറങ്ങുന്നവരുടെ ഹൃദയങ്ങളിലും തങ്ങൾ കണ്ടുമുട്ടുന്നവരുടെ മ്ലേച്ഛതകൾ പ്രതിഫലിക്കുമെന്നതിനാൽ ആരാധനയിൽ മുഴുകേണ്ടതാണ് (മൽഫൂളാത്ത് പേജ് 90).
എന്തൊരു വിരോധാഭാസമാണ് ഈ പറയുന്നത്. അമ്പിയാക്കൾ പാപസുരക്ഷിതരാണെങ്കിലും പ്രബോധിതരുടെ അരുതായ്മകൾ അവരുടെ ഹൃദയങ്ങളിൽ പതിക്കുകമൂലം അവ ശുദ്ധരല്ലാതെയാവുന്നു. പ്രവാചകന്മാരുടെ മഹത്ത്വം ഇകഴ്ത്തലല്ലാതെ മറ്റെന്താണ് ഇതിന്റെ താൽപര്യം?
അറിവ് കൂടുതൽ പിശാചിന്!
ഖലീൽ അഹ്മദ് അമ്പേട്ടവി പറയുന്നത് കാണുക: ചുരുക്കത്തിൽ, പിശാചിന്റെയും മലക്കുൽ മൗത്തിന്റെയും അറിവിനോട് ശരിയായ പ്രമാണത്തിനു വിരുദ്ധമായി, കേവലം തെറ്റായ താരതമ്യത്തിലൂടെ, ഭൂമിയെ ചുറ്റുന്ന അറിവ് റസൂൽ(സ്വ)ക്കുണ്ടെന്ന് വാദിക്കുന്നതു ശിർക്കല്ലെങ്കിൽ പിന്നെന്താണത്? ശൈത്വാനിനും മലക്കുൽ മൗത്തിനും വിശാലമായ അറിവുണ്ടെന്നത് പ്രമാണത്തിലൂടെ സ്ഥിരപ്പെട്ടതാണ്. എല്ലാ പ്രമാണങ്ങളും തട്ടിമാറ്റി നബി(സ്വ)ക്ക് വിശാലജ്ഞാനമുണ്ടെന്ന ശിർക്ക് സ്ഥാപിക്കാൻ പറ്റുന്ന ഏതു തെളിവാണുള്ളത്? (ബറാഹീനേ ഖാത്വിഅ, പേ.55). തബ്ലീഗുകാർക്ക് പിശാചിനോട് എന്താണിത്ര സ്നേഹമെന്ന് മനസ്സിലാകുന്നില്ല. നബി(സ്വ)ക്ക് വിശാല അറിവുണ്ടെന്ന് പറയുമ്പോൾ ശിർക്കും ഇബ്ലീസിനാണെങ്കിൽ തൗഹീദും. ഇതാണ് തബ്ലീഗുകാരുടെ വലിയൊരു കണ്ടെത്തൽ!
അത്തഹിയ്യാത്തും നബി(സ്വ)യുടെ കേൾവിയും
പ്രവാചക പ്രേമികൾ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും നബി(സ്വ)യെ വിളിച്ച് സലാം ചൊല്ലുമ്പോൾ തിരുദൂതരോടുള്ള അമർഷവുമായി കഴിയുന്ന തബ്ലീഗ് സ്ഥാപകൻ എഴുതിയത് കാണുക: അത്തഹിയ്യാത്തിൽ അദൃശ്യജ്ഞാനം കൊണ്ട് നബി(സ്വ) അറിയുമെന്നാണ് വിശ്വാസമെങ്കിൽ അത് ശിർക്കാകുന്നതിന് എന്താണ് തടസ്സം? അതും ശിർക്കാകും (ബറാഹീനേ ഖാത്വിഅ പേ.28). റസൂലുല്ലാഹി(സ്വ) ഉമ്മത്തിന്റെ പ്രവർത്തനങ്ങൾ അറിയുമെന്നും സലാം പറയുന്നത് കേൾക്കുമെന്നും അത് മടക്കുമെന്നും സ്വഹീഹായ ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നിട്ടും തബ്ലീഗുകാർക്ക് ഇത് ശിർക്കാവുന്നു.
നബിദിനാഘോഷം
വിശുദ്ധ റബീഇന്റെ പൊന്നമ്പിളി വാനിൽ പ്രത്യക്ഷപ്പെടുമ്പോഴേക്കും വിശ്വാസി മാനസങ്ങളിൽ സന്തോഷത്തിന്റെ തളിരിലകൾ പൊട്ടിമുളക്കുകയായി. പക്ഷേ; പ്രവാചക സ്നേഹം ഹൃദയാന്തരങ്ങളിൽ ഇല്ലാത്തവരുടെ ഈർഷ്യത ശ്രദ്ധിക്കൂ: റബീഉൽ അവ്വലിൽ നബിദിനമാഘോഷിക്കുക, നബിദിനാഘോഷ സദസ്സിൽ നബി(സ്വ)യുടെ ജന്മം പരാമർശിക്കപ്പെടുമ്പോൾ അവിടത്തെ ആത്മാവ് സന്നിഹിതമായിട്ടുണ്ടെന്ന വിശ്വാസത്തോടെ എഴുന്നേറ്റ് നിൽക്കുക. റബീഉൽ ആഖിർ പതിനൊന്ന് (ഗൗസുൽ അഅ്ളമിന്റെ ആണ്ട്) ആഘോഷിക്കുക… ഈ കാര്യങ്ങളും ഇത് പോലുള്ള ആയിരക്കണക്കിന് കാര്യങ്ങളും ദീനീവിരുദ്ധമാണ് (തഖ്വിയതുൽ ഈമാൻ പേ.92). സ്വാലിഹീങ്ങളായ സലഫുകളിലാരും പരിചയപ്പെടുത്തിയിട്ടില്ലാത്ത തിന്മയാണ് ഈ നബിദിനാഘോഷം (ദേവ്ബന്ദ് പണ്ഡിതർ നവോത്ഥാന ശിൽപികൾ പേ.246). ലോകപണ്ഡിതർ മുഴുക്കെ സുന്നത്താണെന്ന് പ്രഖ്യാപിച്ച നബിദിനാഘോഷം ഇവർക്ക് തിന്മയും ദീനീവിരുദ്ധവും.
മൗലിദ് വിരോധം
മൗലിദുകളെ വിമർശിക്കുന്നവരാണ് തബ്ലീഗുകാർ. അതിൽകെട്ടുകഥകളും മറ്റും ഉണ്ടായത് കൊണ്ടാണ് അത്തരം വിമർശനങ്ങളെന്ന് ചിലർ വിശദീകരിക്കാറുണ്ട്. എന്നാൽ ഇക്കാര്യം റശീദ് അഹ്മദ് ഗംഗോഹിയോട് ചോദിക്കുന്നത് കാണുക: ‘ചോദ്യം: മൗലിദിന്നിടയിൽ നിൽക്കാതെ സ്വഹീഹായ റിപ്പോർട്ടുകൾ മാത്രം വായിച്ച്കൊണ്ടുള്ള മൗലിദിൽ പങ്കെടുക്കാമോ? ഉത്തരം: ഏത് രൂപത്തിലായാലും മൗലിദ് സദസ്സുകൾ സംഘടിപ്പിക്കപ്പെടൽ വിരോധിക്കപ്പെട്ടതാണ് (ഫതാവാ റശീദിയ്യ പേ.130).
മറ്റൊരു ഫത്വ കാണുക: കെട്ട്കഥകളൊന്നുമില്ലാത്ത, സ്വഹീഹായ റിപ്പോർട്ടുകൾ മാത്രം അവലംബിച്ച് നടത്തുന്ന മൗലിദ് സദസ്സിൽ പങ്കെടുക്കൽ പലകാരണങ്ങളാൽ അനുവദനീയമല്ല (ഫതാവാ റശീദിയ്യ പേ.131). തിരുനബി(സ്വ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള മൗലിദുകളും മൗലിദ് സദസ്സുകളും ഇവർക്ക് പരമപുച്ഛം. ഇതിനെന്ത് ന്യായീകരണമാണ് മൗലാനമാർക്ക് നൽകാനുള്ളതാവോ?
നബി(സ്വ)യെ ഓർക്കൽ
തിരുനബി(സ്വ)യോടുള്ള തബ്ലീഗുകാരുടെ അമർഷം അതിശക്തമായിത്തന്നെ വരച്ചുകാണിക്കുകയാണ് ഇസ്മാഈൽ ദഹ്ലവി. അദ്ദേഹം പറയുന്നത് നോക്കൂ: ‘ശൈഖിനെയോ മഹത്തുക്കളെയോ നിസ്കാരത്തിൽ ഓർക്കുന്നത് വ്യഭിചരിക്കുന്നുവെന്ന് ചിന്തിക്കുന്നതിലും മോശമാണ്-നബി(സ്വ)യെയാണ് ചിന്തിക്കുന്നതെങ്കിൽ പോലും-കഴുതയെയോ കാളയെയോ ഓർക്കുന്നത് ഇതിനേക്കാൾ ഉചിതമാണ്. കാരണം ബഹുമാനത്തോടെയുള്ള ഓർക്കൽ ശിർക്കിലേക്ക് നയിക്കും. കഴുതയെയും കാളയെയും സംബന്ധിച്ചുള്ള ചിന്ത അപ്രകാരമല്ല, നിന്ദ്യതയോട് കൂടിയായിരിക്കും (സ്വിറാതുൽ മുസ്തഖീം പേ.97). ഇവരാണത്രെ നിസ്കരിപ്പിക്കുന്നവരും പ്രബോധകരും! ബിദ്അത്തിന്റെ യഥാർത്ഥ സ്വരൂപമാണ് ഈ മതം.
താജുസ്വലാത്ത് മാരക വിഷം
സ്വലാത്തുകൾ ഇല്ലാതെയാക്കാനും ജനങ്ങളെ അതിൽ നിന്നു പിന്തിരിപ്പിക്കാനും ഈ വിഭാഗം ആവത് ശ്രമിച്ചു. വളരെ പുണ്യമേറിയ താജുസ്വലാത്തിനെ മാരകവിഷവും ശിർക്കുമായി പരിചയപ്പെടുത്തുന്ന തബ്ലീഗ് ഫത്വ കാണുക:
‘ചോദ്യം: മതപണ്ഡിതരേ, സ്വലാതുത്താജിന്റെ ശ്രേഷ്ഠത, പ്രതിഫലം എന്നിവയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? അതിലെ ചില പദങ്ങൾ, ഉദാഹരണമായി (ദാഫിഇൽ ബലാഇ വൽവബാഇ വൽഖഹ്തി വൽമറളി വൽഅലം) ബുദ്ധിമുട്ട്, മാറാവ്യാധി, ക്ഷാമം, രോഗം, വേദന എന്നിവ തടയുന്നവരെന്ന് റസൂൽ(സ്വ)യെ വിശേഷിപ്പിച്ച് പറയുന്നുണ്ട്. അതു ചൊല്ലുന്നതും അതിനു ശ്രേഷ്ഠതയും പ്രതിഫലവുമുണ്ടെന്ന് വിശ്വസിക്കുന്നതും പ്രമാണങ്ങൾ കൊണ്ടു സ്ഥിരപ്പെട്ടതും അനുവദനീയവുമാണോ? അതോ ശിർക്കും ബിദ്അത്തുമാണോ?
ഉത്തരം: ഈ സ്വലാത്തിന്റെ ശ്രേഷ്ഠതകൾ തീർത്തും തെറ്റാണ്. അതിന്റെ സ്ഥാനം നബി തിരുമേനി(സ്വ)യുടെ വിവരണത്തിൽ നിന്നല്ലാതെ മനസ്സിലാക്കാൻ സാധ്യമല്ല. നൂറിലേറെ വർഷങ്ങൾ കഴിഞ്ഞാണ് ഈ സ്വലാത്ത് രചിക്കപ്പെട്ടിട്ടുള്ളത്. എന്നിരിക്കെ ഹദീസിൽ വന്ന വചനങ്ങൾ മാറ്റിവെച്ച് ഇതിനു പുണ്യമുണ്ടെന്ന് വിശ്വസിക്കുന്നതെങ്ങനെ? ഇതിൽ ധാരാളം പ്രതിഫലമുണ്ടെന്നു ധരിച്ച് പതിവാക്കൽ പിഴച്ചബിദ്അത്താണ്. ശിർക്കിന്റെ വാചകങ്ങളുള്ളതിനാൽ സാധാരണക്കാരുടെ വിശ്വാസം തന്നെ പിഴക്കാൻ സാധ്യതയുണ്ട്. അത്കൊണ്ട് അതു ചൊല്ലൽ നിഷിദ്ധമാണ്. കൂടാതെ സ്വലാതുത്താജ് പഠിപ്പിച്ചു കൊടുക്കൽ സാധാരണക്കാർക്കു മാരക വിഷം നൽകുന്നതുപോലെയാണ്. കാരണം അതുമൂലം നൂറു കണക്കിനാളുകൾ ശിർക്കിൽ അകപ്പെടുകയും അവരുടെ നാശത്തിന്റെ കാരണമായി അതു മാറുകയും ചെയ്യുന്നു (ഫതാവാ റശീദിയ്യ പേ 164).
പുണ്യനബി(സ്വ)യോട് പ്രിയമുള്ളവർ തിരുദർശനം ലക്ഷ്യം വെച്ചാണ് ഇത് പതിവാക്കാറുള്ളത്. പക്ഷേ, അതിനെയും വെട്ടിമാറ്റുകയാണ് തബ്ലീഗ് മൗലാനകൾ. ഇനിയും തബ്ലീഗിന്റെ കുഴപ്പം അന്വേഷിക്കേണ്ടതുണ്ടോ?
ബഹുദൈവ വിശ്വാസികൾ
അല്ലാഹുവിന്റെ വലിയ്യെന്ന് തബ്ലീഗുകാർ വിശേഷിപ്പിച്ച ഇസ്മാഈൽ ദഹ്ലവി പറയുന്നു: ‘ഇന്ത്യയിലെ ബഹുദൈവാരാധകർ അവരുടെ ദേവൻമാരോട് വെച്ചുപുലർത്തുന്ന വിശ്വാസം തന്നെയാണ് അമ്പിയാക്കൾ, ഔലിയാക്കൾ, ശുഹദാക്കൾ… എന്നിവരോട് മുസ്ലിംകൾ സ്വീകരിച്ചത്. അവരെ ചാണോട് ചാണും മുഴത്തിന് മുഴവുമായി ഈ വിഭാഗം പൂർണമായും പിന്തുടർന്നു (രിസാലതുത്തൗഹീദ് പേ.51).
ദേവിദേവൻമാർക്ക് പകരം അമ്പിയാക്കളെയും ഔലിയാക്കളെയും പ്രതിഷ്ഠിച്ചവരാണ് മുസ്ലിംകളത്രെ. സമൂഹത്തെ ഇവ്വിധം അപഹസിക്കാൻ മറ്റു ബിദ്അത്തുകാരാരും തയ്യാറായിട്ടില്ല. എന്നിട്ടും ഇവരുടെ വേഷംകെട്ട് നാടകങ്ങളിൽ വഞ്ചിതരാവുകയോ?
തെറ്റായ ചില പ്രവണതകൾ
ഇസ്മാഈൽ ദഹ്ലവിയും ഗംഗോഹിയും മറ്റു നേതാക്കളും എഴുതിവിട്ട വികല ആശയങ്ങൾ ഇനിയും അനവധിയുണ്ട്. ചിലതുമാത്രം ഹ്രസ്വമായി പരിചയപ്പെടാം: നബിദിനമാഘോഷിക്കുക, തിരുജന്മം പരാമർശിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുക, റബീഉൽ അവ്വൽ പതിനൊന്ന് (മുഹ്യിദ്ദീൻ ശൈഖിന്റെ ആണ്ട്) ആചരിക്കുക, മൂന്ന്, പത്ത്, നാൽപത്, ആറുമാസം മുതലായവ കൊണ്ടാടുക, ദുരെയുള്ള ഖബ്റുകൾ ലക്ഷ്യംവെക്കുക, സിയാറത്തിനുവേണ്ടി യാത്ര സംഘടിപ്പിക്കുക, സദ്വൃത്തർക്ക് വേണ്ടി സമ്പത്ത് വിനിയോഗിക്കുക, മഖ്ബറകളിലേക്ക് ഹദ്യ കൊണ്ട്പോവുക, നേർച്ചനേരുക, ജാറം മൂടുക, ഇസ്തിഗാസ ചെയ്യുക, ആദരവിനുവേണ്ടി വിളക്ക് കത്തിക്കുക, ബറകത്തിനുവേണ്ടി അവിടെയുള്ള വെള്ളം കുടിക്കുക, ശരീരത്തിൽ ഒഴിക്കുക, ജനങ്ങൾക്ക് വിതരണം ചെയ്യുക, കൂടെയില്ലാത്തവർക്ക് വേണ്ടി കൊണ്ടുപോവുക തുടങ്ങി അനേകായിരം കാര്യങ്ങൾ ബഹുദൈവാരാധനയോ ദീനീവിരുദ്ധമോ ആണ്. (തഖ്വിയതുൽ ഈമാൻ പേ.92,93, രിസാലതുത്തൗഹീദ് പേ.58, ബറാഹീനേ ഖാത്വിഅ പേ.320, ഫതാവാറശീദിയ്യ പേ.135, 146, 147, 228, 230, 244, 248).
തബ്ലീഗ് ജമാഅത്തിലെ കുലപതികളാണ് ഇത്രമേൽ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അറിയുമ്പോൾ ഇതൊന്നും അറിയാതെ അല്ല, അറിയിക്കാതെ നിസ്കരിപ്പിക്കാനെന്ന തേൻകെണിയിൽ വീണ് തബ്ലീഗിൽ പെട്ടുപോയ കുറേനല്ല മനുഷ്യരെ ഓർമവരുന്നു. അല്ലാഹു ഹിദായത്ത് നൽകട്ടെ. ഇനിയും തബ്ലീഗുകാരുടെ മതിവിരുദ്ധ ആദർശങ്ങളെ തിരിച്ചറിയാതെ പോകരുത്. ആത്മീയതയുടെ കപട വേഷമണിഞ്ഞ് വിശ്വാസ ജീർണത സൃഷ്ടിക്കുന്ന ഈ പുത്തൻ പ്രസ്ഥാനത്തെ ബഹുദൂരം അകറ്റി നിർത്തുകയും വിചാരണ ചെയ്യുകയും വേണം. അത് നമ്മുടെ മതപരമായ ബാധ്യതയാണെന്നു തിരിച്ചറിഞ്ഞേ പറ്റൂ. ഇനി പറയൂ; തബ്ലീഗിന് എന്തു കുഴപ്പമാണ് കുറവുള്ളത്?
 ഞിങ്ങളുടെ ദുആയിൽ ഈയുള്ളവനെയും ഉലപ്പെടുത്തുക.

തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 3

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 3
തബ്ലീഗിനെന്താ കുഴപ്പം?
വഹാബിസത്തിന്റെ മറ്റൊരു പതിപ്പാണ് തബ്ലീഗ് ജമാഅത്ത്. വേഷവിധാനത്തിലും മറ്റും നേരിയ വ്യത്യാസമുണ്ടെങ്കിലും ആശയപരമായി രണ്ടും ഒന്ന് തന്നെയാണ്. മുഅ്ജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ അമ്പിയാ-ഔലിയാക്കളോട് സഹായം തേടുന്നത് ശിർക്കാണ്. മൗലിദ് ശിർക്കാണ്. മരണാനന്തര ക്രിയകൾ,നബി(സ)യുടെ പേരിലുള്ള സ്വലാത്ത്(താജ് സ്വലാത്ത്) തുടങ്ങിയവ ശിർക്കും ബിദ്അത്തുമാണ് എന്നെല്ലാം അവരുടെ നേതാക്കൾ എഴുതിയ പുസ്തകങ്ങളിൽ കാണാം. അമ്പിയാക്കൾ അടക്കമുള്ള മഹത്തുക്കൾ സ്വയം കഴിവുകൊണ്ടോ അല്ലാഹു നൽകുന്ന കഴിവുകൊണ്ടോ അദ്രശ്യം അറിയുമെന്ന വിശ്വാസം ശിർക്കാണ്. വഹാബീ നേതാവ് മുഹമ്മദുബ്നുഅബ്ദിൽ വഹാബ് നല്ല മനുഷ്യനാണ്. അദ്ദേഹത്തിൻറെ വിശ്വാസം നല്ല വിശ്വാസമാണ്. എന്നെല്ലാം അവർ രേകപ്പെടുത്തിവെച്ചിട്ടുണ്ട്. ഇത്തരം പ്രസ്താവനകളിൽ നിന്ന് അവരുടെ തനിനിറം വ്യക്തമാകുന്നതാണ്.
എന്നാൽ ഞങ്ങൾ വഹാബീ ആശയക്കാരല്ലെന്ന് ചിലപ്പോള തബ്ലീഗുകാർ പറയും. എന്നാൽ സുന്നീ ആശയം ശരിയാണെന്നോ, തെറ്റില്ലെന്നോ, വഹാബികൾ ബിദ്ഇകളാണെന്നോ, പിഴച്ചവരാണെന്നോ, എഴുതി ഒപ്പിട്ടുതരാൻ പറഞ്ഞാൽ അല്ലെങ്കിൽ അവരുടെ പേരിൽ നോട്ടീസടിക്കാൻ പറഞ്ഞാൽ അവർ ഒരിക്കലും അതിനു സമ്മതിക്കില്ല. അവരുടെ ഉള്ളിലിരിപ്പ് അതോടെ വ്യക്തമാകും.
ബാഹ്യമായി ജനങ്ങളെ നിസ്കരിപ്പിച്ചും ഉപദേശിച്ചും ജനങ്ങളുടെ ജനങ്ങളുടെ ശ്രദ്ദ പിടിച്ചു പറ്റാൻ ശ്രമിക്കുന്ന ഇവർ ക്രമേണ അവരുടെ തെറ്റായ ആശയങ്ങള ജനങ്ങളിൽ കുത്തിവേക്കുകയാണ് ചെയ്യുന്നത്. നവീനാഷയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ മുന്നോടിയായി നിസ്കാരവും ദിക്ര് ഹൽഖയും മറ്റും ഖവാരിജുകളും നടത്തിയിരുന്നതായി ഹദീസുകളിൽ കാണാം. ഖവാരിജു ആശയത്തിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായി പള്ളിയില ദിക്ര് ഹൽഖ തുടങ്ങിയപ്പോൾ അതിനെ ശക്തമായ ഭാഷയിൽ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) വിമർശിച്ചതായി ഇമാം ദാരിമി(റ) സുനനിൽ രേകപ്പെടുത്തിയിട്ടുണ്ട്. (സുനനുദ്ദാരിമി ഹദീസ് നമ്പർ 210)
അംറുബ്നു യഹ് യ(റ) യിൽ നിന്ന് നിവേദനം: എന്റെ പിതാവ് അവരുടെ പിതാവിനെ ഉദ്ദരിച്ച് ഇപ്രകാരം പറയുന്നത് ഞാൻ കേട്ട്. രാവിലത്തെ നിസ്കാരത്തിനുമുമ്പ് അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിന്റെ വാതിലിനരികിൽ അദ്ദേഹത്തെയും പ്രതീക്ഷിച്ച് ഞങ്ങൾ ഇരിക്കുകയായിരുന്നു. അദ്ദേഹം പുറപ്പെട്ടാൽ അദ്ദേഹത്തിൻറെ കൂടെ ഞങ്ങളും പള്ളിയിലേക്ക് നടക്കും. അപ്പോൾ അബൂമുസൽ അശ്അരി(റ) ഞങ്ങളെ സമീപിച്ച് ചോദിച്ചു; "അബൂഅബ്ദിറഹ്മാൻ ഇതുവരേക്കും വന്നില്ലേ?". ഞങ്ങൾ പറഞ്ഞു: "ഇല്ല" അപ്പോൾ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പുറപ്പെടുന്നത്വരെ അബൂമൂസൽ അശ്അരി(റ) യുടെ ഞങ്ങളുടെ കൂടെ ഇരുന്നു അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) വന്നപ്പോൾ ഞങ്ങളെല്ലാവരും അദ്ദേഹത്തിലേക്ക് എണീറ്റു. അപ്പോൾ അബൂമൂസൽ അശ്അരി(റ) അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) നോട് പറഞ്ഞു: "ഓ അബ്ദിൽറഹ്മാൻ! നിശ്ചയം അടുത്തസമയത്ത് പള്ളിയിൽ ഞാൻ വെറുക്കുന്ന ഒരു കാര്യം ഞാൻ കാണാനിടയായി. അല്ലാഹുവിനാണേ സര്വ്വ സ്തുതിയും.നല്ലതല്ലാതെ ഞാനൊന്നും കണ്ടിട്ടില്ല". അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) ചോദിച്ചു: "അതെന്താണ്?". അപ്പോൾ അബൂമൂസൽ അശ്അരി(റ) പ്രതികരിച്ചു: "നിങ്ങൾ ജീവിക്കുകയാണെങ്കിൽ നിങ്ങൽക്കുമത് കാണാനാകും. നിസ്കാരം കാത്തിരിക്കുന്ന കേറെപേർ പള്ളിയിൽ പല ഹൽഖകളായി ഇരിക്കുന്നത് എന്റെ ശ്രദ്ദയിൽ പെട്ടു. ഓരോ ഹൽഖകൾക്കും ഒരാൾ നേത്രത്വം വഹിക്കുന്നു. അവരുടെ കൈവശം കുറേ ചെറിയ കല്ലുകളുമുണ്ട്. നിങ്ങൾ 100 പ്രാവശ്യം തക്ബീർ ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തക്ബീർ ചൊല്ലുന്നു. 100 പ്രാവശ്യം തഹ്ലീൽ ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തഹ്ലീൽ ചൊല്ലുന്നു. 100 പ്രാവശ്യം തസ്ബീഹ് ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തസ്ബീഹ് ചൊല്ലുന്നു". അബൂമൂസൽ അശ്അരി(റ) യുടെ വിശദീകരണം കേട്ട അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) എന്നിട്ട് താങ്കൾ എന്താണ് അവരോടു പറഞ്ഞതെന്ന് ചോദിച്ചപ്പോൾ അബൂമൂസൽ അശ്അരി(റ) പ്രതിവചിച്ചു: "താങ്കളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടുവേണം പ്രതികരിക്കാനെന്നു മനസ്സിലാക്കി അവരോട് ഞാനൊന്നും പ്രതികരിച്ചിട്ടില്ല". അപ്പോൾ അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) പറഞ്ഞു: "അവരുടെ തിന്മകൾ എണ്ണിക്കണക്കാക്കാൻ അവരോട് കല്പിക്കുകയും അവരുടെ നന്മയിൽ നിന്ന് യാതൊന്നും പാഴായിപോകുകയില്ലന്നതിനുള്ള ഉത്തരവാദിത്വം താങ്കൾക്ക് ഏറ്റെടുക്കുകയും ചെയ്തുകൂടായിരുന്നുവോ?". പിന്നെ ഇബ്നു മസ്ഊദ് (റ) ന്റെ കൂടെ ഞങ്ങൾ പള്ളിയിലേക്ക് നീങ്ങി. തുടർന്ന് ഒരു ഹൽഖയുടെ സമീപം ചെന്നു നിന്ന് അദ്ദേഹം ചോദിച്ചു: "നിങ്ങൾ എന്തു പ്രവർത്തിക്കുന്നതാണ് ഞാനീകാണുന്നത്?". അവർ പ്രതികരിച്ചു: "ഓ! അബുഅബ്ദിൽറഹ്മാൻ! ഈ ചെറിയ കല്ലുകളുപയോഗിച്ച് ഞങ്ങൾ തക്ബീറിന്റെയും തഹ്ലീലിന്റെയും തസ്ബീഹിന്റെയും എണ്ണം പിടിക്കുന്നു". അപ്പോൾ ഇബ്നു മസ്ഊദ് (റ) പറഞ്ഞു: "നിങ്ങളുടെ തിന്മകൾ നിങ്ങൾ എണ്ണി കണക്കാക്കുക, നിങ്ങളുടെ നന്മകളിൽ നിന്ന് യാതൊന്നും നിങ്ങൾക്ക് നഷ്ടപ്പെടുകയില്ലന്നതിനു ഞാൻ ജാമ്യം നല്കുന്നു. മുഹമ്മദ് നബി(സ) യുടെ സമൂഹമേ! നിങ്ങൾക്ക് നാശം. എത്ര പെട്ടെന്നാണ് നിങ്ങൾ നശിച്ചു പോകുന്നത്. നിങ്ങളുടെ നബി(സ) യുടെ അനുയായികൾ ധാരാളമുണ്ട്. നബി(സ) യുടെ വസ്ത്രങ്ങൾ നുരുമ്പി പോയിട്ടില്ല. അവരുടെ പാത്രങ്ങള പൊട്ടിയിട്ടുമില്ല". എന്റെ ശരീരം ആരുടെ അധീനത്തിലാണോ അവൻ തന്നെയാണേ സത്യം. നിശ്ചയം നിങ്ങൾ മുഹമ്മദ് നബി(സ) യുടെ മതത്തേക്കാൾ നേർവഴിയിലുള്ള ഒരു മതം സ്വീകരിച്ചവരാണോ, അതല്ല വഴികേടിന്റെ കവാടം തുറന്നു വെച്ചവരാണോ". ഇതോടെ അവർ പ്രതികരിച്ചതിങ്ങനെ; "ഓ അബൂഅബ്ദിറഹ്മാൻ! അല്ലഹുവാനെ സത്യം, നന്മയല്ലാതെ മറ്റൊന്നും ഞങ്ങളുദ്ദേശിച്ചിട്ടില്ല". അപ്പോൾ ഇബ്നുമസ്ഊദ്(റ) പറഞ്ഞു; "നന്മ ഉദ്ദേശിക്കുന്ന പലര്ക്കും നന്മ ലഭിക്കാറില്ല. നിശ്ചയം റസൂലുല്ലാഹി(സ) ഞങ്ങളോട് ഇപ്രകാരം പ്രസ്തപിചിട്ടുണ്ട്. 'നിശ്ചയം ചിലര് ഖുർആൻ പാരായണം ചെയ്യും.എന്നാൽ അത് അവരുടെ തൊണ്ടക്കുഴി വിട്ട് താഴോട്ടിറങ്ങില്ല' അല്ലാഹുവാണേ സത്യം അവരില അധികപേരും നിങ്ങളിൽ നിന്നാണോ എന്ന് എനിക്കറിയില്ല". ഇത് പറഞ്ഞു ഇബ്നു മസ്ഊദ്(റ) അവരില നിന്ന് പിന്തിരിഞ്ഞു. അംറുബ്നുസലമ(റ) പറയുന്നു: " ആ ഹൽഖകളിൽ പങ്കെടുത്തിരുന്നവരെല്ലാം നഹ്ർവാൻ യുദ്ദത്തിൽ ഖവാജിരിന്റെ കൂടെ ചേർന്ന് ഞങ്ങളെ എതിർത്തതായി ഞങ്ങൾ കണ്ടു".(സുനനുദ്ദാരിമി: 210).
നബി(സ) യോട് നീതി കാണിക്കാൻ കല്പ്പിച്ച ദുൽഖുവൈസ്വിറത്തിന്റെ അനിയായികളാണല്ലോ ഖവാരിജ്. അവരുടെ പാർട്ടിയിലേക്ക് ആളെചേർക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു പ്രസ്തുത ദിക്റ് ഹൽഖയെന്ന് ഹദീസിൽ നിന്ന് തന്നെ സുതരാം വ്യക്തമാണ്.അതുകൊണ്ടാണ് ഇബ്നു മസ്ഊദ്(റ) അതിനെ വിമർശിച്ചത്.അതല്ലാതെ ദിക്റ് ഹൽഖകൾ തെറ്റായത്കൊണ്ടോ തക്ബീറും തഹ്മീദും തസ്ബീഹും തഹ്ലീലും എണ്ണം പിടിക്കൽ തെറ്റായത് കൊണ്ടോ അല്ല. കാരണം നിസ്കാര ശേഷം 33 പ്രാവശ്യം തസ്ബീഹും തഹ്മീദും തക്ബീറും 10 പ്രാവശ്യം തഹ്ലീലും കൊണ്ടുവരൽ സുന്നത്താണല്ലോ. ഇനി കല്ലുകളുപയോഗിച്ച് എണ്ണം പിടിച്ചത് കൊണ്ടാണ് വിമര്ശിച്ചതെന്നു പറയാനും വകുപ്പില്ല. കാരണം ദിക്റുകളുടെ എണ്ണം പിടിക്കാൻ സ്വഹാബകിറാം(റ) ചെറിയ കല്ലുകളും ഈത്തപ്പനക്കുരുവും മറ്റും ഉപയോഗിച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. തസ്ബീഹ് മാല എന്ന എന്റെ ബ്ലോഗ് കാണുക.
ദിക്റ് ഹൽഖകൾക്ക് മഹത്വമുണ്ടെന്നും അവയിൽ പങ്കെടുക്കാൻ മാത്രം ലോകം സഞ്ചരിക്കുന്ന മലക്കുകളുണ്ടെന്നും പ്രബലമായ ഹദീസുകളിൽ വന്നതാണ്.വിശദ വിവരത്തിനു
ദിക്ര് ഹൽഖ എന്ന എന്റെ ബ്ലോഗ് കാണുക.
നബി(സ) യോട് നീതികാണിക്കാൻ കല്പ്പിച്ച ദുൽഖുവൈസ്വിറത്തിന്റെ അനുയായികളെ നബി(സ) പരിചയപ്പെടുത്തുന്നത് കാണുക.
"നിശ്ചയം അവനു ചില അനുയായികൾ വരാനുണ്ട്. നിങ്ങളുടെ നിസ്കാരം അവരുടെ നിസ്കാരത്തെ അപേക്ഷിച്ച് നിസാരമായിരിക്കും. നിങ്ങളുടെ നോമ്പ് അവരുടെ നോമ്പിനെ അപേക്ഷിച്ച് നിസ്സാരമായിരിക്കും.അവർ ഖുർആൻ പാരായണം ചെയ്യും പക്ഷെ ഖുർആൻ അവരുടെ തോന്ടക്കുഴിയെ വിട്ടുകടക്കുകയില്ല.വേട്ട മ്രഗത്തിൽ നിന്ന് അമ്പ് തെറിച്ച്പോകും പ്രകാരം അവർ മതത്തിൽ നിന്ന് തെറിച്ചു പോകും.(ബുഖാരി 5697)
ഇത്തരക്കാരെക്കുറിച്ചാണ് ഖുർആൻ ഇപ്രകാരം പറയുന്നത്.
ﻭُﺟُﻮﻩٌ ﻳَﻮْﻣَﺌِﺬٍ ﺧَﺎﺷِﻌَﺔٌ ﴿ ٢ ﴾ ﻋَﺎﻣِﻠَﺔٌ ﻧَّﺎﺻِﺒَﺔٌ ﴿ ٣ ﴾ ﺗَﺼْﻠَﻰٰ ﻧَﺎﺭًﺍ ﺣَﺎﻣِﻴَﺔً ﴿
٤ ﴾ ﺗُﺴْﻘَﻰٰ ﻣِﻦْ ﻋَﻴْﻦٍ ﺁﻧِﻴَﺔٍ ﴿ ٥ ﴾ ﻟَّﻴْﺲَ ﻟَﻬُﻢْ ﻃَﻌَﺎﻡٌ ﺇِﻟَّﺎ ﻣِﻦ ﺿَﺮِﻳﻊٍ ﴿ ٦ ﴾ ﻟَّﺎ ﻳُﺴْﻤِﻦُ ﻭَﻟَﺎ ﻳُﻐْﻨِﻲ ﻣِﻦ ﺟُﻮﻉٍ
"അന്നേദിവസം (പരലോകം) ചില മുഖങ്ങൽ ചുളിഞ് താഴ്ന്ന് കൊണ്ടിരിക്കും. അവർ ദുൻയാവിൽ വെച്ച് പണിയെടുത്ത് ക്ഷീണിചവരാണ്.(പക്ഷെ ഇവിടെ അത് ഉപകരിക്കില്ല) ചൂടേറിയ അഗ്നിയിൽ അവ പ്രവേശിക്കുന്നതാണ്. 'ളരീഅ' ൽ നിന്നല്ലാതെ അവർക്ക് യാതൊരു ആഹാരവുമില്ല. അത് പോഷണം നല്കുകയില്ല. വിശപ്പിനു ശമനമുണ്ടാക്കുകയുമില്ല".( സൂറത്തുൽ ഗാസിയ)
വിശ്വാസപരമായി വൈകല്യം സംഭവിച്ചവരും ഈ ആശയത്തിന്റെ പരിധിയിൽ വരുമെന്ന് മുഫസ്സിറുകൾ വിശദീകരിച്ചിട്ടുണ്ട്.
തബ്ലീഗിന്റെ ആശയങ്ങൾ
തബ്ലീഗ് ജമാഅത്തിന്റെ ആദർശവും നയപരിപാടികളും പരിശോദിക്കുന്നവർക്ക് അഹ്ലുസുന്നത്തിവൽജമാഅത്തിന്റെ ആശയങ്ങളുമായി ഇതിനു വലിയ അന്തരമുണ്ടെന്നു കാണാൻ kazhiyum. തബ്ലീഗിന്റെ ആശയങ്ങൾ പ്രധാനമായും ഇല്യാസിന്റെ ഗുരുവര്യൻമാരുടെ നിലപാടുമായി ഇണങ്ങുന്നവയാണ്. ഇല്യാസ് പറയുന്നു:
 "ഹസ്രത്ത് ഥാനവി വളരെ വലിയ സേവനം ചെയ്തിരിക്കുന്നു. അതുകൊണ്ട് എന്റെ ഹ്രദയം കൊതിക്കുന്നു. അദ്ദേഹത്തിൻറെ അധ്യാപനവും എന്റെ തബ്ലീഗ് ശൈലിയും , ഇത്തരത്തിൽ അദ്ദേഹത്തിൻറെ അധ്യാപനം വ്യാപകമാകട്ടെ". (മൽഫൂളാത്ത് : പേ 58)
"ഹസ്രത്ത് ഥാനവിയെക്കൊണ്ട് ഉപകാരം സിദ്ദിക്കണമെങ്കിൽ അദ്ദേഹത്തെ സ്നേഹിക്കുകയും അദ്ദേഹത്തിൻറെ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിലൂടെ വിജ്ഞാനം ലഭിച്ചുകൊണ്ടിരിക്കും". (മകാതീബ്: പേജ് 137)
തബ്ലീഗ് സ്ഥാപകൻ മുഹമ്മദ് ഇല്യാസിനെ കൂടുതൽ സ്വാധീനിച്ച വ്യക്തിയായ അഷ്റഫ് അലി ഥാനവിയുടെ ആശയം സ്വന്തം തബ്ലീഗ് ശൈലിയിലൂടെ വ്യാപിക്കാനാണ് ഇല്യാസിന്റെ ഉദ്ദേശ്യം. പുറമേ ഥാനവിയുടെ ഗ്രന്ഥങ്ങൾ പാരായണം ചെയ്ത് എല്ലാവരും വിജ്ഞാനം നേടണമെന്ന ആഹ്വാനവും ചെയ്തിരിക്കുന്നു. ഥാനവിയുടെ ക്രതികൾ പരിശോദിച്ചാൽ അഹ്ലുസുന്നത്തിവൽജമാഅത്തിന്റെ ആശയങ്ങളുമായി അദ്ദേഹം ബഹുദൂരം അകന്നിരിക്കുന്നതായി കാണാം. ഹിഫ്ലുൽ ഈമാൻ എന്നാ പുസ്തകത്തിൽ അദ്ദേഹം എഴുതുന്നു:
"നബി(സ്)ക്കു ഗൈബ് അറിയുമെന്ന് പറയുന്നവരോട് പരാമർശിക്കുന്നത് ഇതാണ്. എല്ലാ ഗൈബും അറിയുമോ അല്ല, ചില ഗൈബുകൾ മാത്രമോ, (എല്ലാ ഗൈബുകളും അറിയുകയില്ലെന്നു വ്യക്തം) ഇനി ചില ഗൈബുകൾ മാത്രമാണെങ്കിൽ അതിൽ നബിക്ക് എന്ത് പ്രത്യേകതയാണുള്ളത് ? അത്തരം ചില ഗൈബിനെ കുറിച്ചുള്ള വിവരം സൈദിനും അംറിനും(എല്ലാ ജനങ്ങൾക്കും) കുട്ടികൾക്കും ഭ്രാന്തന്മാർക്കും എന്നു വേണ്ടാ മൃഗങ്ങൾക്കുപോലും ഉള്ളതാണല്ലോ" (ഇഫ്ളുൽ ഈമാൻ പേജ്. 15)
മൽഫൂളാത്തിൽ ഇല്യാസിന്റെ മൊഴിയായി രേഖപ്പെടുത്തുന്നു:
"ഹസ്രത്ത് ഗാൻഗോഹി ഈ കാലത്തെ ഖുതുബും മുജദ്ദിദും ആയിരുന്നു". (മൽഫൂളാത്ത് 122)
കേരളത്തിലെ തബ്ലീഗുകാരുടെ മുഖ്യ നേതാവായ കാഞ്ഞാർ മൂസാ മൗലവിയും ഇതേറ്റു പറഞ്ഞു: " തബ്ലീഗിന്റെ മഹത്വങ്ങൾ' എന്ന പുസ്തകത്തിന്റെ അവതാരികയിൽ അയാൾ എഴുതുന്നു:
"പ്രത്യേകിച്ച് ഹസ്രത്ത് മൗലാനാ മുഹമ്മദ് ഇല്യാസ് അവർകൾ ചെറുപ്പം മുതൽക്കേ ദീനിന്റെ അധഃപതനാവസ്ഥയിൽ മനസ്സ് നൊന്തും അതിനെപ്പറ്റി ചിന്തിച്ചും കഴിഞ്ഞു കൂടിയവരായിരുന്നു. ഹസ്രത്ത് ഖുതുബുൽ ആലം മൗലാനാ റഷീദ് അഹ്മദ് ഗാൻഗൂഹ് അവർകളുടെ ശിക്ഷണത്തിലാണ് ചെറുപ്പകാലം കഴിഞ്ഞത്. ഷെയ്കവർകൾക്ക് ശിഷ്യനോട് വളരെയേറെ ബഹുമാനവുമുണ്ടായിരുന്നു".
ഖുതുബുൽ ആലം എന്ന് തബ്ലീഗ്കാർ പരിചയപ്പെടുത്തുന്ന ഗാൻഗോഹിയുടെ ഗ്രന്തങ്ങളിൽ പ്രധാനമാണ് ഫതാവാ റശീദിയ്യ. അതിൽ വഹാബി നേതാവ് അബ്ദുൽ വഹാബിനെ ഗാൻഗോഹി പരിചയപ്പെടുത്തുന്നതിങ്ങനെയാണ്.
ചോദ്യം:- അബ്ദുൽ വഹാബ് നജ്ദി ഇങ്ങനെയുള്ള ആളായിരുന്നു?
ഉത്തരം:- ഇബ്നു അബ്ദുൽ വഹാബിനെ ജനങ്ങൾ വഹാബി എന്ന് വിളിക്കുന്നു. അദ്ദേഹം നല്ല മനുഷ്യനായിരുന്നു. ഹമ്പലി മദ്ഹബ് സ്വീകരിക്കുന്നവനാണെന്ന് കേട്ടിരുന്നു. ഹദീസനുസരിച്ച് പ്രവർത്തിക്കുന്നയാളും ശിർക്ക്, ബിദ്ഹത്തുക്കളെ തടയുന്ന ആളുമായിരുന്നു. പരുഷസ്വഭാവം ഇദ്ദേഹത്തിന്റെ പ്രകൃതിയായിരുന്നു".
ഇതേ വിഷയത്തിൽ തന്നെ തൊട്ടടുത്ത ചോദ്യത്തിന്റെ മറുപടിയിൽ ഇങ്ങനെ കാണുന്നു:
"മുഹമ്മദുബ്നു അബ്ദുൽ വഹാബിനെ പിന്പറ്റുന്നവർക്ക് വഹാബി എന്ന് പറയുന്നു. അവരുടെ വിശ്വാസം ശരിയായതാണ്". (ഫതാവ റശീദിയ്യ പേജ് 280)
അസംഖ്യ സുന്നീ പണ്ഡിതരെയും പൊതുജനങ്ങളെയും കൊലപ്പെടുത്തുകയും ഖബർ പൂജകരെന്ന് പറഞ്ഞ മുശ്രിക്കുകളായി ചിത്രീകരിക്കുകയും ചെയ്ത സുന്നീ വിരുദ്ധരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന വഹാബീ നേതാവിനെയാണ് ഗാൻഗോഹി വെള്ള പൂശുന്നതും അദ്ദേഹത്തിനെ അനുയായികളുടെയും വിശ്വാസം നല്ലതായിരുന്നുവെന്നു മറുപടി കൊടുക്കുന്നതും.
മൗലീദിനെ കുറിച്ച് വന്ന ഒരു ചോദ്യവും മറുപടിയും കാണുക:-
ചോദ്യം:- എഴുന്നേറ്റുനിൽക്കാതെ സ്വീകാര്യമായ റിപ്പോർട്ടുകൾ മാത്രം ഉൾപ്പെടുത്തി മൗലിദ് സദസ്സ് ഒരുക്കുന്നത് അനുവദനീയമാണോ?.
മറുപടി:- ഏതുനിലയിലായാലും മൗലിദ് സദസ്സ് ഒരുക്കുന്നത് അനുവദനീയമല്ല. ബിദ്അത്തായ കാര്യം ഏതു നിലയിലാണെങ്കിലും തടയപ്പെടേണ്ടത് തന്നെ.
സ്വഹീഹായ റിപ്പോർട്ടുകൾ മാത്രം ഉൾപ്പെടുത്തുകയും വ്യാജ റിപ്പോർട്ടുകൾ ഒഴിവാക്കുകയും ചെയ്തുകൊണ്ടുള്ള മൗലിദ് സദസ്സിൽ പങ്ക് കൊല്ലുന്നതിന്റെ വിധിയെന്ത്? എന്ന ചോദ്യത്തിന് നൽകിയ മറുപടി മറ്റു പല കാരണങ്ങളാലും അനുവദനീയമല്ല എന്നാണ്. (ഫതാവ റശീദിയ്യ 130-131)
വഹാബിയെ പുകഴ്ത്തുകയും മൗലിദ് സദസ്സിൽ പങ്കെടുക്കുന്നത് അനുവദനീയമല്ലെന്ന് ഫത്വാ പുറപ്പെടുവിക്കുകയും ചെയ്ത ആളെയാണ് തബ്ലീഗുകാർ ഖുതുബുൽ ആലമായി പരിചയപ്പെടുത്തുന്നത്!!!!.
മൗലീദിനെ സംബന്ധിച്ചുള്ള ഈ ഫത്വാ ഇന്നത്തെ പ്രധാന തബ്ലീഗ് കേന്ദ്രമായ ദയൂബന്തിലും ലക്നോ നദ് വയിലും കണിശമായി നടപ്പാക്കുന്നുണ്ട്.
തബ്ലീഗുകാരുടെ ആദർശഗുരുവായ ഇസ്മാഈൽ ദഹ് ലവി അദ്ദേഹത്തിന്റെ തഖ്വിയത്തുൽ ഈമാൻ എന്ന പുസ്തകത്തിൽ എഴുതുന്നു:
"എന്റെ വായയിൽനിന്നു പുറപ്പെടുന്ന ശബ്ദം കേൾക്കുമെന്നോ ഹൃദയത്തിൽ അങ്കുരിക്കുന്ന വികാരങ്ങൾ അറിയുമെന്നോ കരുതുന്നതുകൊണ്ട് ശിർക്ക് സംഭവിക്കുന്നു.അത് പ്രവാചകന്മാരെകുറിച്ചോ ഔലിയാക്കളെകുറിച്ചോ വിശ്വസിച്ചാലും ശരി...അവർ സ്വയം കേൾക്കുകയും അറിയുകയും ചെയ്യുമെന്ന് കരുതിയാലും അല്ലാഹു നൽകിയ കഴിവുകൊണ്ടാണെന്ന് വിശ്വസിച്ചാലും ശിർക്കുതന്നെ സംഭവിക്കും". (തഖ്വിയത്തുൽ ഈമാൻ ലക്നോപതിപ്പ് പേജ് 32)
മറ്റൊരു പരാമർശം കാണുക:-
"എന്തെങ്കിലും വിഷമം നേരിട്ടാൽ അമ്പിയാ-ഔലിയാക്കളെ വിളിക്കുന്നവർ ദേവീദേവതകളെ വിളിക്കുന്ന അമുസ്ലിംകൾ ചെയ്യുന്നത് പോലെയാണ് ചെയ്യുന്നത്... ഇതിനെ സംബന്ധിച്ചു അവരോടു ചോദിച്ചാൽ അവർ പറയും. ഞങ്ങൾ അല്ലാഹുവിനോട് ശിർക്ക് ചെയ്യുന്നില്ല. അമ്പിയാ-ഔലിയാക്കളെ സ്നേഹിക്കുക മാത്രമാണ് ചെയ്യുന്നതെന്ന്.വിവരമുണ്ടെങ്കിൽ സൂറ 28-29 പറഞ്ഞതുപോലെ മുശ്രിക്കുകളുടെ വിരുന്നിനു തുല്യമാണിതെന്നു അവർക്കു ഗ്രഹിക്കാമായിരുന്നു". (തഖ്വിയത്തുൽ ഈമാൻ)
അല്ലാഹുവല്ലാത്ത കുട്ടിദൈവങ്ങളെ ആരാധന അർഹിക്കുന്നവരാണെന്ന് വിശ്വസിച്ച് അവർക്കു ആരാധിച്ചിരുന്ന മുശ്രിക്കുകളും അമ്പിയാ-ഔലിയാക്കൾ മുഅ്ജിസത്ത് കറാമത്തിലൂടെ സഹായിക്കും എന്ന വിശ്വാസത്തോടെ അവരോടു സഹായം തേടുന്നവരും തുല്യരാണെന്നു പ്രഖ്യാപിക്കുന്ന ഇയാളുടെ മനസ്സിൽ എന്താണ് ഉള്ളതെന്ന് വായനക്കാർ ചിന്തിക്കുക.
'യാ ഷെയ്ഖ് ജീലാനി' എന്നു വിളിക്കുന്നതിനെക്കുറിച്ച് റഷീദ് അഹ്മദ് ഗാൻഗോഹിയുടെ വിവരണമിങ്ങനെ:-
"യാ ഷെയ്ഖ് അബ്ദുൽകാദിർ ജീലാനി എന്നത് വീർദായി ഉപയോഗിക്കുന്നതും വിനീതന്റെ അടുക്കൽ അനുവദനീയമല്ല. ശിർക് അല്ലെങ്കിലും ശിർക്കിനോട് സാമ്യമുള്ളതാണ്". (ഫതാവ റശീദിയ്യ 68)
"യാറസൂലുല്ലാഹ് എന്ന് ദൂരെനിന്ന് നബി(സ) ഇൽമുൽഗൈബ് അദൃശ്യജ്ഞാനം കൊണ്ടു കേൾക്കുമെന്നുകരുതി വിളിക്കുന്നതും കുഫ്ർ തന്നെ. ഇൽമുൽഗൈബിന്റെ വിശ്വാസമില്ലെങ്കിൽ കുഫ്ർ അല്ലെങ്കിലും കുഫ്റിനോട് സാദൃശ്യമുണ്ട്". (ഫതാവ റശീദിയ്യ 62)
ഗാൻഗോഹിയുടെ മറ്റൊരു ചോദ്യവും മറുപടിയും കാണുക:-
ചോദ്യ:- പണ്ഡിതനും സൂഫിയുമായ ഒരാൾ റസൂൽ(സ) ഗൈബ് അറിയുമെന്ന് പറയുന്നു. അത് ശരിയാണോ?
ഉത്തരം:- നബി(സ) അദൃശ്യം അറിയില്ല.അങ്ങനെ ഉണ്ടെന്നു അവിടുന്നു പറഞ്ഞിട്ടുമില്ല. ഖുർആനിലും ഹദീസുകളിലും നബി(സ്) പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നബി(സ)ക്ക് ഗൈബ് അറിയുമെന്ന് വിശ്വസിക്കൽ വ്യക്തമായ ശിർക്കാകുന്നു". (ഫതാവാ റശീദിയ്യ)
അദൃശ്യജ്ഞാനം സംബന്ധമായി അഹ്ലുസുന്നത്തി വൽജമാത്തിന്റെ വീക്ഷണം വിശദമായി ' അദൃശ്യജ്ഞാനം' എന്ന എന്റെ ബ്ലോഗിൽ പ്രതിപാദിച്ചതിനാൽ ആവർത്തിക്കുന്നില്ല.
നബി(സ)യെ അവഹേളിക്കൽ
കൈയിൽനിന്ന് താഴെവെക്കാത്ത മിസ്വാക്കും തസ്ബീഹ് മാലയും, സുന്നത്തു നിസ്കാരങ്ങളുമൊക്കെയായി രംഗത്തു വരുന്ന തബ്ലീഗുകാരെ കാണുമ്പോൾ സുന്നത്തിനു അർഹമായ സ്ഥാനം നൽകുന്നവരും നബി(സ)യെ യഥാവിധി സ്നേഹിക്കുന്നവരുമാണ് ഇക്കൂട്ടരെന്ന് നമുക്ക് തോന്നിപ്പോകും. എന്നാൽ അവരുടെ അവസ്ഥ നേരെമറിച്ചാണ് . ഇക്കാര്യം അവരുടെ നേതാക്കന്മാരുടെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാണ്.
ഇല്യാസ് സാഹിബിന്റെ എഴുത്തുകളുടെ സമാഹാരമായ മകാത്തീബിൽ ഇപ്രകാരം കാണാം:-
"അസ്സലാത്തു വാസ്സലാമു അലൈക്ക എന്ന് നബി(സ)യോട് സലാം പറയുന്ന സന്ദർഭത്തിലായാലും പ്രവാചകർ(സ) ഹാളിറുള്ളവരും കാണുന്നവരും ആണെന്ന് കരുതി മുബ്തദിഉകളുടെ രീതിയിലാണെങ്കിൽ അനുവദനീയമല്ലാത്തതാണ്. ഇതില് മാധിക്യം മൂലം പറഞ്ഞുപോയതാണെങ്കിൽ തരക്കേടില്ല. എങ്കിലും ഇതിലൂടെ പിശാചിന് വിശ്വാസം പിഴപ്പിക്കാൻ സാധ്യത ലഭിക്കുന്നതിനാൽ അപകടകരമാണ്". (മകാത്തീബ് പേജ് 9)
അല്ലാഹുവിന്റെ അനുമതിയോടെ മരണശേഷവും നബി(സ) നമ്മുടെ പ്രവർത്തികൾ കാണുകയും അറിയുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നവരെയാണ് മുബ്തദിഉകൾ എഴുതിയിരിക്കുന്നത്. ഇത് നിസ്കാരത്തിനു പുറത്തുമാത്രമല്ല, നിസ്കാരത്തിലും ബാധകമാണെന്ന് അവരുടെ കൃതികളിൽ കാണാം.
"തശഹുദിൽ നബി(സ) മലക്കുകളുടെ സഹായമില്ലാതെ ഇല്മുല് ഗൈബ് കൊണ്ട് കേൾക്കുമെന്ന് കരുതി വിളിക്കുന്നത് കുഫ്റാകുന്നു" (ഫതാവാറശീദിയ്യ പേജ് 102)
മറഞ്ഞനിലക്ക് നബി(സ) കേൾക്കുകയും കാണുകയും ചെയ്യുമെന്നുകരുതി നബി(സ)ക്ക് സലാം ചൊല്ലുന്നത് ശിർക്കാണെങ്കിൽ ഓരോ നിസ്കാരത്തിലും നബി(സ)ക്ക് സലാം ചൊല്ലുന്നതുവഴി താങ്കളും മുശ്രിക്കാക്കുമല്ലോ എന്ന് സുന്നീപണ്ഡിതനായ അബ്ദു സ്സമീഅ് ബറേൽവി എഴുതി. ഇതിനെ ഖൻഡിച്ച് തബ്ലീഗ് നേതാവും ഇല്യാസിയുടെ ഗുരുവുമായ ഖലീൽ അഹ്മദ് അമ്പേട്ടവി എഴുതുന്നു:
"അത്തഹിയ്യാത്തിൽ ഇൽമുൽഗൈബ്കൊണ്ടു നബി(സ) അറിയുമെന്നാണ് വിശ്വാസമെങ്കിൽ അത് ശിർക്കാകുന്നതിന് എന്താണ് തടസ്സമുള്ളത്?. അതും ശിർക്കാകും". (ബറാഹീനെ ഖതിഅ പേജ് 28)
ഇക്കാലം വരെയുള്ള മുസ്ലിംകളാരും പഠിക്കാത്ത ഒരു ശിർക്കാണ് ഇയ്യാൾ പഠിപ്പിക്കുന്നത്. മലക്കുകൾ എത്തിച്ചു കൊടുക്കും എന്ന് വിശ്വസിക്കാം ഇൽമുൽ ഗൈബ് കൊണ്ട് എന്ന് വിശ്വസിക്കാൻ പാടില്ലപോൽ!!!.
നബി(സ) ജീവിതകാലത്ത് മലക്കുകൾ മുകേനയല്ലാതെ പല അദൃശ്യങ്ങളും അറിഞ്ഞതായി പ്രബലമായ ഹദീസുകളിൽ വന്നതാണ്. ഇക്കാര്യം പ്രമാണബദ്ധമായി
അദൃശ്യജ്ഞാനം എന്ന ബ്ലോഗിൽ വിവരിച്ചതിനാൽ ആവർത്തിക്കുന്നില്ല.
"ഒരു സ്വാലിഹായ മനുഷ്യൻ പ്രവാചകർ(സ)യെ സ്വപ്നത്തിൽ ദർശിച്ചു. നബി(സ) ഉറുദിവിൽ സംസാരിക്കുന്നത് കേട്ട് അത്ഭുതപ്പെട്ട ഇയ്യാൾ ചോദിച്ചു. നബിയേ, അംഗ അറബിയാണല്ലോ. ഈ ഭാഷ എവിടെനിന്നു കിട്ടി?. പ്രവാചകർ(സ) മറുപടിപറഞ്ഞുപോലും. "ദയുബന്ത് മദ്രസയിലെ പണ്ഡിതന്മാരുടെ നമ്മുടെ ബന്ധം ആരംഭിച്ചതുമുതൽ ഈ ഭാഷ വശമായി". സുബ്ഹാനല്ലാഹ്! ഈ മദ്രസയുടെ സ്ഥാനം അല്ലാഹുവിന്റെയടുക്കൽ ഇനിയും വർദ്ദിക്കും". (ബറാഹീനെ ഖതിഅ പേജ് 30)
തങ്ങളുടെ ഷെയ്ഖുമാർ നബി(സ)യെക്കാളും സ്ഥാനമുള്ളവരാണെന്ന് കൊട്ടി ഘോഷിക്കുന്ന ശിയാക്കളുടെയും പിഴച്ച ത്വരീഖത്തുകാരുടെയും പാതതുടർന്ന് തബ്ലീഗുകാരും തങ്ങളുടെ ഗുരുക്കന്മാർക്ക് നബി(സ)ക്കു ഭാഷ പഠിപ്പിച്ച പോരിശ സ്ഥാപിച്ചുകൊടുക്കുന്നു!!!. അതും പോരാ ഊരോ ഇല്ലാത്ത ഒരാൾ കണ്ടതായി പറയപ്പെടുന്ന സ്വപ്നം അടിസ്ഥാനമാക്കി!!!.
ഇമാം ബുഖാരി(റ) സ്വഹീഹുൽ ബുഖാരിയിൽ നൽകിയ ഒരു തലവാചകം കാണുക:-
"പേർഷ്യൻഭാഷയിലും അനറബി ഭാഷയിലും സംസാരിച്ചവരെയും "നിങ്ങളുടെ നിറങ്ങളും ഭാഷകളും വ്യത്യസ്തമാണ്" "ഏതൊരു പ്രവാചകനെയും അവരവരുടെ ജനതയുടെ ഭാഷ സംസാരിക്കുന്നവരായിട്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല" എന്നീ ഖുർആനിക വചനങ്ങളും പരാമർശിക്കുന്ന അധ്യായം".
ഇതിനെ വിശദീകരിച്ച ഇബ്നുഹജർ(റ) എഴുതുന്നു:
"നബി(സ) എല്ലാ ഭാഷകളും അറിയുന്ന വരായിരുന്നു എന്ന ആശയമാണ് ഇമാം ബുഖാരി(റ) ഇതിലൂടെ സൂചിപ്പിക്കുന്നത്. കാരണം വ്യത്യസ്ത ഭാഷക്കാരായ മുഴുവൻ ജനങ്ങളിലേക്കും നിയോഗിക്കപ്പെട്ട പ്രവാചകരാണല്ലോ അവർ. അതിനാൽ എല്ലാവരും അവരുടെ ജനങ്ങളാണ്. അവർക്ക് നബി(സ)യിൽ നിന്ന് ഗ്രഹിക്കാനും നബി(സ)ക്ക് അവരിൽ നിന്ന് ഗ്രഹിക്കാനും അത്യാവശ്യമാണല്ലോ". (ഫത്ഹുൽ ബാരി 9/316)
 നിസ്കാരത്തിൽ വല്ല ഷെയ്ഖിനെയോ അതുപോലുള്ള സദ് വിർത്തരെയോ നബി(സ)യെ തന്നെയോ ഓർക്കുന്നത് തന്റെ കാളയെയോ കഴുതയെയോ ഓർക്കുന്നതിനേക്കാൾ മോശമാണത്രെ. കാരണം ഇത്തരം ചിന്ത ബഹുമാനത്തോടും ആദരവോടും കൂടി മനുഷ്യന്റെ മനസ്സിൽ രൂപപ്പെടുന്നു. കാളയെയോ കഴുതയെയോ ആണെങ്കിൽ അങ്ങനെ ബഹുമാന പുരസ്കാരമാകുന്നില്ല. നിസ്കാരത്തിൽ വിഷയീഭവിക്കുന്ന ഈ ബഹുമാനവും ആദരവും ശിർക്കിന്റെ ഭാഗത്തേക്ക് എത്തിക്കുന്നു. (സിറാത്തുൽ മുസ്തകീം ഇസ്മാഈൽ ദഹ് ലവി പേജ് 118)
നിസ്കാരത്തിൽ നബി(സ)യെ ഓർക്കുന്നതിനേക്കാൾ നല്ലത് കാളയെയോ കഴുതയെയോ ഓർക്കുന്നതാണെന്ന് യാതൊരു വളച്ചുകെട്ടുമില്ലാതെ തബ്ലീഗ് ആചാര്യൻ ഇവിടെ തുറന്നെഴുതിയിരിക്കുന്നു. ഇത്രെയും നീചമായ ഭാഷയിൽ നബി(സ)യെക്കുറിച്ച് എഴുതിയതായി ഇസ്ലാമിന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏതെങ്കിലുമൊരു കൃതിയിൽ കാണാൻ സാധ്യമല്ല. നിസ്കാരത്തിൽ പ്രവാചകരെ സ്മരിക്കുന്നത് മോശമാവാൻ സാഹിബ് പറഞ്ഞ കാരണം, ബഹുമാനവും ആദരവും ഉണ്ടാകുന്നതിനാൽ അത് ശിർക്കിന്റെ നേർക്കു നീങ്ങാൻ സാധ്യതയുണ്ടെന്നാണല്ലോ. എന്നാൽ വിശുദ്ധ ഖുർആനിൽ നിരവധി പ്രവാചകന്മാരുടെ പേരുകളും ചരിത്രങ്ങളും പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഹൃദ്ദയസാന്നിദ്ധ്യത്തോടും ഭക്തിയോടും കൂടെ നിസ്കരിക്കുവാൻ ശ്രമിക്കുന്നവർ നിസ്കാരത്തിൽ ഓതുന്ന സൂക്തങ്ങളുടെ സാരം ഗ്രഹിച്ച ഓതാൻ ശ്രമിക്കണമെന്ന് പണ്ഡിതന്മാർ നിർദ്ദേശിക്കുന്നുണ്ട്. ഇങ്ങനെ സാരം ഗ്രഹിച്ചു ഓതുന്നയാൾക്ക് ഖുർആൻ സൂക്തങ്ങളിൽ പരാമർശിക്കുന്ന പ്രവാചകൻമാരുടെ പേരുകൾ ഓതുമ്പോൾ അവരോടു ബഹുമാനവും ആദരവും തോന്നുന്നത് സ്വാഭാവികം മാത്രമാണ്. ഇത് അനുവദനീയമല്ലെന്ന് ഇക്കൂട്ടരാല്ലാതെ നാളിതുവരെ ആരും പറഞ്ഞിട്ടില്ല.
നിസ്കാരത്തിൽ നബി(സ)ക്ക് സലാം പറയുമ്പോൾ ഓരോ വിശ്വാസിയും സ്വീകരിക്കേണ്ടുന്ന സമീപനം വിശ്വവിഖിയാത പണ്ഡിതൻ ഇമാം ഗസ്സാലി(റ) വിവരിക്കുന്നതിങ്ങനെയാണ്.
"നബി(സ)യെയും അവിടത്തെ ആദരണീയമായ വ്യക്തിയെയും നിന്റെ ഹൃദയത്തിൽ നീ ഹാജറാക്കൂ. എന്നിട്ട് നിന്റെ സലാം നബി(സ)ക്ക് എത്തുകയും നീ പറയുന്നതിനേക്കാൾ പൂർണ്ണമായ രൂപത്തിൽ അവിടുന്നു നിനക്കു സലാം മടക്കുകയും ചെയ്യുമെന്ന ശരിയായ ആഗ്രഹത്തോട് "സലാമുൻ അലൈക്ക അയ്യുഹ നബിയ്യു വറഹ്മത്തുല്ലാഹി വബറക്കാത്തുഹു" എന്ന് നീ സലാം പറയൂ". (ഇഹ്യാ 1/178)
നിസ്കാരത്തിൽ നബി(സ)ക്ക് സലാം പറയുമ്പോൾ നബി(സ)യെ മനസ്സിൽ കൊണ്ടുവരാനും നമ്മുടെ സലാം നബി(സ)ക്ക് എത്തുമെന്നും നാം പറയുന്നതിനേക്കാൾ പൂർണ്ണമായ രൂപത്തിൽ നബി(സ) സലാം മടക്കുമെന്ന വിശ്വാസത്തോടെയുമാണ് പറയേണ്ടതെന്നാണ് പണ്ഡിതന്മാർ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ അതിന്നെതിരായി തബ്ലീഗുകാരുടെ ആദർശ ഗുരുവിൽ നിന്നുണ്ടായ ഈ പരാമർശം വ്യാപകമായ എതിർപ്പും വിമർശനവും ക്ഷണിച്ചു വരുത്തി. ഇതിനെല്ലാം ശമനം വരുത്താൻ തബ്ലീഗ് വാഗ്മിയായ ഖാരി ത്വയ്യിബ് സാഹിബ് ഒരു പുസ്തകമെഴുതി. 'ദയുബന്ത് ഉലമാഇനെ സംബന്ധിച്ച അപവാദങ്ങൾക്കു മറുപടി' എന്ന പേരിൽ സി.കെ. അബുൽഖൈർ മൗലവി ചെറൂപ്പ മേൽ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പുസ്തകത്തിൽ അഞ്ചാം നമ്പറായി ചേർത്തിരിക്കുന്ന ചോദ്യത്തിന്റെയും മറുപടിയുടെയും പ്രസക്തഭാഗം ഇവിടെ ചേർക്കാം.
ചോദ്യ:- ഹസ്രത്ത് മൗലാനാ ഇസ്മാഈൽ ദഹ് ലവിക്ക് സിറാതുൽ മുസ്തകീം എന്നൊരു പുസ്തകമുണ്ട്. അതിലെ ഒരു വാചകം വലിയ ആശയകുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. എന്ത്ചെയ്യണമെന്നറിയാതെ ഞാൻ പരിഭ്രാന്തനാണ്. സ്വിറാത്തുൽ മുസ്തകീമിലെ വാചകങ്ങൾ ഇപ്രകാരമാണ്: ആത്മീയ നേതാക്കളെയോ തത്തുല്യമായ മഹാത്മാക്കളെയോ ധ്യാനിക്കുന്നതിൽ സർവ്വാത്മനാ മുഴുകുന്നത്, ആ മഹാത്മാവ് നബി(സ) ആണെങ്കിലും മോശമാണ്. കാരണം അവരുടെ ചിന്ത മനുഷ്യ മനസ്സുകളിൽ വരുന്നത് പശു, കഴുത എന്നിവക്ക് വിപരീതമായി ഭക്തിബഹുമാനത്തോടെയാണ്. (അപവാദങ്ങൾക്ക് മറുപടി പേജ് 44)
"കുറിപ്പ്.... അത്തഹിയ്യാത്തിൽ അസ്സലാമു അലൈക അയ്യുഹന്നബിയ്യു എന്നുണ്ടല്ലോ, അവിടെ എന്തുചെയ്യണം? അത്തഹിയ്യാത്ത് ഓതുകയും അസ്സലാമു അലൈക അയ്യുഹന്നബിയ്യു ഒഴിവാക്കുകയാണോ വേണ്ടത്? അത്തഹിയ്യാത്തിൽ ബഹുമാനപ്പൂര്വ്വമാണല്ലോ ഓർമവരിക. ആദ്യം നബി(സ)യെ മനസ്സിൽ ഹാജറാക്കുകയും തീരുമേനിയെ മനസ്സിൽ കണ്ടുകൊണ്ട് 'അസ്സലാമു അലൈക അയ്യുഹന്നബിയ്യു' എന്ന് പറയുകയും ചെയ്യണമെന്ന് ഇഹ്യാഉലുമുദ്ദീൻ ഭാഗം ഒന്നു പേജ് 107 ൽ ഇമാം ഗസ്സാലി(റ) പ്രസ്ഥാപിച്ചിട്ടുണ്ടല്ലോ. എന്തൊരു വൈരുദ്ധ്യമാണിത്? (അപവാദങ്ങൾക്ക് മറുപടി പേജ് 45)
തബ്ലീഗ് അനുഭാവിയായ ചോദ്യ കർത്താവിന് വിഷയം ഉണ്ടാക്കാനിടയായ പശ്ചാത്തലമാണ് ഈ കുറിപ്പിൽ വിവരിച്ചത്. അത്തഹിയ്യാത്തിൽ നബി(സ)യെ അനുസ്മരിക്കുക ബഹുമാനപുരസ്സരമാണ്. മാത്രമല്ല ലോക പ്രസിദ്ധ തസ്വവ്വുഫ് ഗ്രന്ധമായ ഇഹ്യാഇൽ ഇമാം ഗസ്സാലി(റ) തന്നെ വ്യക്തമാക്കിയത് തിരുനബി(സ)യെ മനസ്സിൽ ഹാജറാക്കി തങ്ങൾക്കു നേർക്കു നേരെ സലാം ചൊല്ലണമെന്നാണ്. ഇത് നിസ്കാരത്തിന്റെ യാതഥാർത്ഥ ചൈതന്യത്തോടും ആത്മാവിനോടും പൊരുത്തപ്പെടുന്നതുകൊണ്ടാണല്ലോ ആ രീതിയിൽ സലാം ചൊല്ലാൻ ഇമാം ഗസ്സാലി(റ) നിർദ്ദേശിച്ചത്. ഇതിനു തീർത്തും വൈരുദ്ധ്യമാണ് തസ്വവ്വുഫ് ഗ്രൻഥമെന്നു പറയപ്പെടുന്ന സ്വിറാത്തുൽ മുസ്തകീമിലെ വരികൾ. ഇനി നമുക്ക് ഖാരി ത്വയ്യിബിന്റെയും പരിഭാഷകനായ അബ്ദുൽഖൈറിന്റെയും വാക്കുകൾ ശ്രദ്ദിക്കാം" ഉത്തരത്തിലെ പ്രസക്തഭാഗം ഇങ്ങനെ;
ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിൽ രചിക്കപ്പെടുന്ന ഗ്രൻഥത്തിൽ പൊതുവെ ആ വിഷയം സംബന്ധിച്ച് സാങ്കേതിക പദങ്ങളാണുണ്ടാവുക. ആ വിഷയത്തിൽ പ്രസ്തുത പദങ്ങളുടെ അർത്ഥമെന്താണോ അതേ അർത്ഥത്തിലായിരിക്കും അവ ഉപയോഗിക്കപ്പെടുന്നത്. ഭാഷാർത്ഥമോ മറ്റേതെങ്കിലും വിഷയത്തിൽ അതിന് ലഭിക്കുന്ന സാങ്കേതികാർത്ഥമോ ഉദ്ദേശിക്കുന്നപക്ഷം ആശയം അവതാളത്തിലാകും. ഇതിന്റെ വെളിച്ചത്തിൽ വേണം സ്വിറാത്തുൽ മുസ്തകീനെ വിലയിരുത്താൻ. അതിന്റെ വിഷയം തസ്വവ്വുഫാണ്. (അദ്ദ്യാത്മികം) ഹൃദയശുദ്ധീകരണത്തിന്റെയും ആത്മ സംസ്കരണത്തിന്റെയും മുറകളാണ് ഇതിലെ പ്രതിപാദ്യം.
പലതരം ചിന്തകളും ആശയക്കുഴപ്പങ്ങളും കാരണം മനസ്സമാധാനം നഷ്ടപ്പെടുകയും അവ ദൂരീകരിക്കാൻ സാധിക്കാതെ വിഷമിക്കുകയും ചെയ്യുന്നവർക്ക് മഹാന്മാരായ സൂഫീവര്യന്മാർ ഒരു പ്രതിവിധി നിർദ്ദേശിക്കുന്നു. അതായത് അയാൾ ഏതെങ്കിലും ഒരു വസ്തുവിനെ സംബന്ധിച്ച് ചിന്തയിൽ മാത്രം മനസ്സു കേന്ദ്രീകരിക്കണം. മറ്റൊരു ചിന്തക്കും മനസ്സിൽ ഇടം കിട്ടാത്തവിധമായിരിക്കണം അത്. തന്നിമിത്തം സ്വാഭാവികമായും ഇത്തരം ചിന്തകളും തോന്നലുകളും നിശ്ശേഷം അവസാനിച്ചുപോകും. ഈ പ്രവർത്തനത്തെ സൂഫീവര്യന്മാർ (അദ്ദ്യാത്മിക പണ്ഡിതന്മാർ) അവരുടെ സാങ്കേതിക പ്രയോഗത്തിൽ സ്വർഫുൾ ഹിമ്മത്ത് എന്നാണ് പറയുന്നത്. ഹസ്രത്ത് മൗലാനാ മുഹമ്മദ് ഇസ്മാഈൽ ശഹീദ് തന്റെ ആത്മീയ നേതാവായ ഹസ്രത്ത് മൗലാനാ സയ്യിദ് അഹ്മദ് ബറേൽവിയേ ഉദ്ദരിക്കുകയാണിവിടെ ചെയ്തിട്ടുള്ളത്. നമസ്കാരത്തിൽ നബി(സ)യെ 'സർഫുൾ ഹിമ്മാത്തി' ന് വിധേയമാക്കുന്ന പക്ഷം മറ്റൊന്നും ചിന്തിക്കുവാൻ മനസ്സിൽ യാതൊരു പഴുതും ബാക്കിനിൽക്കുകയില്ല. അല്ലാഹുവിനെപ്പോലും ഓർക്കാൻ കഴിയാതെ വരും. കാരണം സ്വർഫുൾ ഹിമ്മത്തിന്റെ വ്യവസ്ഥ തന്നെ ഏതൊരു വസ്തുവിലേക്ക് തന്റെ മുഴു ശ്രദ്ധയും തിരിച്ചു വിടുമോ ആ വസ്തു മനസ്സിനെ പൂർണ്ണമായും കൈവശപ്പെടുത്തിക്കളയുമെന്നതാണ്. ഏത് വരെയെന്നാൽ നമസ്കാരത്തിൽ ( ﺇِﻳَّﺎﻙَ ﻧَﻌْﺒُﺪُ ﻭَﺇِﻳَّﺎﻙَ ﻧَﺴْﺘَﻌِﻴﻦُ ) (നിന്നെ മാത്രം ഞങ്ങള് ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള് സഹായമഭ്യർത്ഥിക്കുകയും ചെയ്യുന്നു) എന്ന് പറയുന്നതും നബി(സ) യോട് മാത്രമായിരിക്കും. റുകൂഅ്, സുജൂദ്, ഇരുത്തം എന്നുവേണ്ട ( ﺳﺒﺤﺎﻥ ﺭﺑﻲ ﺍﻟﻌﻈﻴﻢ، ﺳﺒﺤﺎﻥ ﺭﺑﻲ ﺍﻷﻋﻠﻰ ) മുതലായ ദിക്റുകളും നബി(സ)ക്ക് വേണ്ടി മാത്രമായിത്തീരും. അതായത് നമസ്കാരം മുഴുവൻ ഇരുലോക നേതാവായ നബി(സ)ക്ക് വേണ്ടിയായിരിക്കും. അല്ലാഹുവിനു വേണ്ടിയായിരിക്കുകയില്ല. അല്ലെങ്കിൽ അത് സ്വർഫുൽ ഹിമ്മത്താവുകയില്ലല്ലോ. അല്ലാഹുവിനു വേണ്ടി മാത്രം ചെയ്യേണ്ടതായ ഒരു ഇബാദത്താണ് നമസ്കാരം. ഈ സ്വർഫുൽ ഹിമ്മത്ത് കാരണം നമസ്കാരം ശിർക്കുപരമായ ആരാധനയായിത്തീരുമെന്നാണ്.
മറ്റൊരു സംഗതി ഇബാദത്തിന് പരമാവധി മഹബ്ബത്തും അങ്ങേയറ്റം ബഹുമാനവും ഹൃദയത്തിലുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അതിരറ്റ ഭക്തിബഹുനപൂർവ്വം മാത്രമേ നബി(സ)യെ മുസ്ലിംകൾക്ക് ചിന്തിക്കുവാൻ കഴിയുകയുള്ളു...അതുകൊണ്ടു സ്വാഭാവികമായും ഈ സ്വർഫുൽ ഹിമ്മത്ത് കാരണം അല്ലാഹുവിന്റെ സ്മരണയും മനസ്സിൽ അവശേഷിക്കുന്നതല്ല. ഈ രൂപത്തിൽ ഇത് മുഴുവനും നബി(സ)ക്ക് വേണ്ടി മാത്രമുള്ള ഇബാദത്തായി തീരുമല്ലോ. (അപവാദങ്ങൾക്ക് മറുപടി പേജ് 46-49)
എന്നാൽ ഒരാൾക്ക് നിസ്കാരത്തിൽ തന്റെ വയൽ, കുതിര,കഴുത,പശു മുതലായവ ഓർമ്മവന്നെന്നോ അവയുടെ ചിന്തയിൽ അയ്യാൾ മുഴുകിപ്പോയെന്നോ സങ്കൽപ്പിക്കുക. ഇവിടെ പ്രസ്തുത വസ്തുക്കളോടുള്ള ബന്ധം ഭക്തി ബഹുമാനപ്പൂർവ്വമല്ലാത്തത്കൊണ്ട് നമസ്കാരം പ്രസ്തുത വസ്തുക്കൾക്ക് വേണ്ടിയായിത്തീരാൻ യാതൊരു സാധ്യതയുമില്ല. അതിനാൽ പ്രസ്തുത വസ്തുക്കൾ ഓർമ്മ വരുന്നത് യഥാർത്ഥത്തിൽ തോന്നലുകൾ മാത്രമായത്കൊണ്ട് നമസ്കാരത്തിന് തകരാറ് സംഭവിക്കുന്നില്ല. ഇത്രേയുമാണ് സ്വിറാത്തുൽ മുസ്തകീമിൽ പറഞ്ഞതിന്റെ സാരം. (അപവാദങ്ങൾക്ക് മറുപടി പേജ് 49)
നിസ്കാരത്തിൽ നബി(സ)യെ മനസ്സിൽകൊണ്ടുവരുന്നതിലും നല്ലത് കാളയെയോ കഴുതയെയോ കൊണ്ടുവരുന്നതാണ് എന്നുള്ള ജുഗുപ്സാവഹമായ വാചകം ലോകത്തുള്ള പ്രാമാണികരായ മുഴുവൻ തസ്വവ്വുഫിന്റെ പണ്ഡിതന്മാർക്കും എതിരായി ഇസ്മാഈൽ ദഹ് ലവി അദ്ദേഹത്തിന്റെ സ്വിറാത്തുൽ മുസ്തകീം എന്ന പുസ്തകത്തിൽ എഴുതിവിട്ടു എന്നത് ശരിയാണ്. അത് നിഷേധിക്കാൻ മറുപടിക്കാരന് കഴിഞ്ഞിട്ടില്ല. അയാൾ ആകെ ചെയ്തത് സ്വിറാത്തുൽ മുസ്തകീമിലെ ഉദ്ദരണിയിൽ പറഞ്ഞ 'ഓർക്കൽ' എന്നതിന്റെ അർത്ഥം വിവരിക്കുകയാണ്. നബി(സ)യെ ഓർക്കലോ സ്മരിക്കലോ മോശമാണെന്നു പറഞ്ഞിട്ടില്ല. സാങ്കേതികാർത്ഥത്തിലുള്ള സർഫുൾ ഹിമ്മത്ത് ആണ് മോശമാണെന്നു പറഞ്ഞത്. എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
എന്നാൽ നബി(സ)യെ ഓർക്കുമ്പോൾ ഉണ്ടാകുമെന്ന് മറുപടിക്കാരൻ പറയുന്ന സ്വർഫുൽ ഹിമ്മത്ത് കാളയെയും കഴുതയെയും ഓർക്കുന്നിടത്ത് അയ്യാൾ മനപ്പൂർവ്വം മറന്നുകളയുന്നത് അത്ഭുതം തന്നെ.
തബ്ലീഗിസം = വഹാബിസം
യാത്ഥാർത്ഥ ദീനീ ആശയങ്ങളുടെ പ്രചാരണമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് തബ്ലീഗുകാർ പറഞ്ഞുനടക്കുന്നത് എന്നാൽ അവരുടെ സാഹിത്യം പരിശോധിക്കുന്ന ആർക്കും വ്യക്തമാകുന്ന വസ്തുത വഹാബിസത്തിന്റെ ഇന്ത്യൻ പതിപ്പാണ് തബ്ലീഗിസം എന്നാണ്. വഹാബി നേതാവ് മുഹമ്മദുബ്നു അബ്ദിൽ വഹാബ് നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ വിശ്വാസം നല്ല വിശ്വാസമാണെന്നും പ്രഖ്യാപിച്ചതിനുപുറമെ വഹാബികളുടെ ആശയം സ്വീകാര്യമോ അതോ അസ്വീകാര്യമോ? എന്ന ചോദ്യത്തിന് നൽകിയ മറുപടിയിതാണ്.
"ഇക്കാലത്ത് മതനിഷ്ഠയും സുന്നത്തിനെ പിൻപറ്റലും ഉള്ളവർക്കാണ് വഹാബികൾ എന്ന് പറയുന്നത്". (ഫതാവാ റശീദിയ്യ 110)
"ദൂരെയൊ അടുത്തോ ഒളിഞ്ഞോ തെളിഞ്ഞോ ഉള്ളകാര്യങ്ങൾ അറിയുക... വായയിൽ നിന്ന് വരുന്നവാക്കുകളെല്ലാം കേൾക്കുമെന്ന് കരുതുക തുടങ്ങിയ കാര്യങ്ങൾ അല്ലാഹു അല്ലാത്തവർക്ക് അറിയുമെന്ന് വിശ്വസിച്ചാൽ ശിർക്ക് സംഭവിക്കും. അത് അല്ലാഹുവിന്റെ ജ്ഞാനത്തിൽ പങ്കുചേർക്കലാണ്.... സ്വയം അറിയുമെന്ന് കരുതിയാലും അല്ലാഹു നൽകിയ കഴിവുകൊണ്ടാണെന്ന് കരുതിയാലും". (തഖ്വിയത്തുൽ ഈമാൻ 32)
ഇതേ ആശയം കേരള വഹാബികളുടെ ഒരു കൃതിയിൽ രേഖപ്പെടുത്തിയത് കാണൂ:
"ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് വിവിധ ഭാഷകളിൽ വിവിധ സമയത്തും ഒരേസമയത്തും കോടിക്കണക്കിനു മനുഷ്യന്മാർ വിളിക്കുന്ന വില കേൾക്കുവാനുള്ള കഴിവ്, വിവിധ ഭാഗങ്ങളിൽ വെച്ച് നടക്കുന്ന സംഭവങ്ങൾ ഒരേ സമയത്ത് കാണുവാനുള്ള കഴിവ്, അദൃശ്യം അറിയുവാനുള്ള കഴിവ്, എന്നിവ ഒരു വ്യക്തിക്ക് അല്ലാഹു നൽകിയിട്ടുണ്ടെന്ന് വിശ്വസിച്ചാൽ അത് അല്ലാഹുവിന്റെ സ്വിഫാത്തിൽ (വിശേഷണങ്ങൾ) പങ്കുചേർക്കലാണ്". (തൗഹീദ് ഒരു സമഗ്രവിശകലനം പേജ് 40)
ഇസ്മാഈൽ ശഹീദും തബ്ലീഗ് പ്രസ്ഥാനവും വഹാബീ ആശയക്കാരാണെന്നതിനു വ്യക്തമായ രേഖയാണ് ആധുനിക വഹാബികളുടെ പ്രസിദ്ധീകരണം. ;ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന കേരള നദ്വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഇസ്മാഈൽ ശഹീദിനെ അവരുടെ നേതാവായാണ് അവർ പരിചയപ്പെടുത്തുന്നത്. അതിങ്ങനെ വായിക്കാം:-
മുഹമ്മദ് അബ്ദുവിന്റെ ഏറ്റവും അടുത്ത ശിഷ്യനായ സയ്യിദ് റഷീദ് രിസ്സാ ആണ് ഇരുപതാം ശതകത്തിൽ ഇസ്ലാഹീ ആശയം പ്രചരിപ്പിച്ച ഏറ്റവും പ്രഗത്ഭൻ....ഇന്ത്യയിൽ....ഇസ്മാഈൽ ശഹീദ് ഉദ്ദാരണ പ്രവർത്തനത്തിന്റെ പതാക ഏറ്റെടുത്തു". (ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം പേജ് 16-17)
ഇല്യാസിയുടെ കൂടെ നീണ്ടകാലം സഹവസിച്ച, മകാത്തീബിന്റെ കർത്താവായ അബുൽഹസൻ അലി നദ് വി എഴുതുന്നു:
'ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രവർത്തകനായ ഷെയ്ഖ് മുഹമ്മദ് ഇല്യാസ് കാൻദഹ് ലവി സ്ഥാപിച്ച തബ്ലീഗുജമാഅത്തും... ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വലിയ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. ഇസ്മാഈൽ ശഹീദിന്റെയും അഹ്മദുബ്നു ഇർഫാൻ ശഹീദിന്റെയും സംഘത്തിൽ പെട്ടവരും അവരുടെ പാത പിൻതുടരുന്നവരുമായ മുഹമ്മദ് ഇല്യാസിന്റെ കൈയിലാണ് ഈ സംഘടനാ രൂപം കൊണ്ടത്. ഇസ്മാഈൽ ശഹീദാകട്ടെ അദ്ദേഹത്തിന്റെ അതുല്യമായ തഖ്വിയത്തുൽ ഈമാൻ എന്ന ഗ്രൻഥത്തിന്റെ അറിയപ്പെട്ടയാളാണ്. ഈ ഗ്രന്ധം (തഖ്വിയത്തുൽ ഈമാൻ) മുഹമ്മദുബ്നു അബ്ദുൽ വഹാബിന്റെ (വഹാബീ ആചാര്യൻ) "അതൗഹീദ്" എന്ന ഗ്രൻഥത്തിന്റെ 'ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രവർത്തകനായ ഷെയ്ഖ് മുഹമ്മദ് ഇല്യാസ് കാൻദഹ് ലവി സ്ഥാപിച്ച തബ്ലീഗുജമാഅത്തും... ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വലിയ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. ഇസ്മാഈൽ ശഹീദിന്റെയും അഹ്മദുബ്നു ഇർഫാൻ ശഹീദിന്റെയും സംഘത്തിൽ പെട്ടവരും അവരുടെ പാത പിൻതുടരുന്നവരുമായ മുഹമ്മദ് ഇല്യാസിന്റെ കൈയിലാണ് ഈ സംഘടനാ രൂപം കൊണ്ടത്. ഇസ്മാഈൽ ശഹീദാകട്ടെ അദ്ദേഹത്തിന്റെ അതുല്യമായ തഖ്വിയത്തുൽ ഈമാൻ എന്ന ഗ്രൻഥത്തിന്റെ അറിയപ്പെട്ടയാളാണ്. ഈ ഗ്രന്ധം (തഖ്വിയത്തുൽ ഈമാൻ) മുഹമ്മദുബ്നു അബ്ദുൽ വഹാബിന്റെ (വഹാബീ ആചാര്യൻ) "അതൗഹീദ്" എന്ന ഗ്രൻഥത്തിന്റെ അതേമൂശയിൽ എഴുതപ്പെട്ടതാണെന്നു പറയേണ്ടതില്ലല്ലോ. മാത്രമല്ല അതൗഹീദിനെക്കാൾ ഖുറാഫികളുടെ വാദങ്ങൾ ഖൻഡിക്കുന്നതിൽ ശക്തവുമാണ്. ഇക്കാരണത്താൽ ഇന്ത്യ.പാകിസ്ഥാൻ, ബംഗ്ളദേശ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം തബ്ലീഗ് ജമാഅതിനെകുറിച്ച് വഹാബിസംഘടന എന്ന് അറിയപ്പെട്ടു....എത്രെയോ ആളുകൾ ഈ സംഘടനാ വഴി ബിദ്അത്തിൽ നിന്ന് സുന്നത്തിലേക്ക് മടങ്ങിവന്നിട്ടുണ്ട്...(അർറാഇദ് ദ്വൈവാരിക 1416 ജമാദുൽ ഊലാ പേജ് 4, 1995 ഒക്ടോബർ 1)
ഒരു വിശദീകരണം ആവശ്യമില്ലാത്തവിധം വ്യക്തമാണ് നദ് വി സാഹിബിന്റെ വരികൾ. തബ്ലീഗുകാർ വഹാബികളാണെന്നും വഹാബീ ആചാര്യൻ ഇബ്നു അബ്ദുൽ വഹാബിന്റെ ഗ്രൻഥത്തിൽ പറഞ്ഞ ആശയം കൂടുതൽ ശക്തമായി അവതരിപ്പിക്കുകയും അതിലേക്കു ആകർഷിക്കുകയും ചെയ്യുന്നതുകൊണ്ട് ന്യായമായി വിളിക്കപ്പെടുന്നതാണ് തബ്ലീഗുകാരെ വഹാബികൾ എന്ന് നദ് വിസാഹിബ് ഇവിടെ തുറന്നു സമ്മതിച്ചിരിക്കുന്നു. ഏതെങ്കിലും തബ്ലീഗുകാർക്കു ഇത് നിഷേധിക്കുവാൻ സാധിക്കുമോ? കേരളത്തിലെ കാഞ്ഞാർ മൂസാ സാഹിബും ചെറൂപ്പക്കാരൻ അബുൽഖൈറും പ്രചരിപ്പിക്കുന്ന തബ്ലീഗ് ഇതല്ലെന്ന് പറയാൻ സാധിക്കുമോ?

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...