Sunday, March 11, 2018

ഷിർക്കാരോപണം


*"ആരാണ് മുത്ത് നബി(സ്വ) ഭയപ്പെട്ട ഷിർക്കാരോപകർ"*
സ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
*"ആരിലാണ് ഷിർക്ക് യോചിക്കുന്നത്*
🔻
*ഖുർആനും പൊക്കിപ്പിടിച്ച് ബുദ്ധിസ്റ്റും ഗവേഷകരുമായി വന്ന് ലോക മുസ്ലിമീങ്ങളെ ഷിർക്കാരോപിക്കുന്ന കേരള മുജാഹിദ് & വഹാബി സലഫി അഹ്ലേ ഹദീസിൽ പെട്ട സാകിർ നായകും ക്രിസ്തീയ മതത്തിൽ നിന്നും ഹൈന്തവ മതത്തിൽ നിന്നും ഇസ്ലാമിലേക്ക് ചേക്കേറി പാരമ്പര്യത്തെയും ഇമാമീങ്ങളെയും തള്ളിപ്പറയുന്ന സഈദ് ബിൻ & രഞ്ചിത്ത് മാധവനെ പോലെയുള്ളവർ & ഇവരെ പ്രതിനിധാനം ചെയ്യുന്ന മുഴുവനാളുകളും കണ്ണ് തുറന്ന് ഈ ആയത്തും തിരുവചനവും നോക്കണേ കാണാതെ പോകരുത് 1400 കൊല്ലങ്ങൾക്ക് മുമ്പ് തന്നെ മുത്ത് നബി (സ്വ) പഠിപ്പിച്ചതാണേ*
🔻
*وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِين*َ

*പ്രസ്തുത ആയത്തിൽ*
*فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِين*َ
*"പിശാച് അവന്റെ പിറെകെക്കൂടുകയും അക്കാരണത്താൽ വഴികേടിലാവുകയും ചെയ്തു"*
🔻
*സൂറത്ത് അഹ്റാഫ് 175 മത്തെ ആയത്തിൽ അല്ലാഹുവിന്റെ ഈ വചനത്തിന്ന്  വിശദീകരണമായി  സ്വഹീഹായ ഹദീസ്  വന്നിട്ടുണ്ട്*

*" ആരാണവർ ? പിശാച് പിടികൂടിയ വിഭാഗം " അതായത് ഖുർ ആനിന്റെ ആശയം ഞങ്ങളാണ് ഏറ്റവും കൂടുതൽ മനസ്സിലാക്കിയതെന്നും മറ്റുള്ളതൊക്കെ വലിച്ചെറിയാൻ പറഞ്ഞ് തന്റെ കയ്യിലുള്ള ഖുർആനും പൊക്കിപ്പിടിച്ച് ബല്യ തൗഹീദിന്റെയാളുകളായി ഇസ്ലാമിന്റെ രക്ഷകരായി ചമഞ്ഞ് ലോക സുന്നികളെ ഷിർക്കാരോപിക്കുന്നവരെപ്പറ്റി 1400 കൊല്ലങ്ങൾക്ക് മുമ്പ് തന്നെ മുത്ത് നബി (സ്വ) പ്രവചിക്കുന്നു*
🔻
*മുത്ത് നബി (സ്വ) യുടെ ഇതിനേക്കാൾ അപ്പുറത്തുള്ള ഒരു വിശദീകരണം വേണോ*

*عن حذيفة رضي الله عنه قال: قال رسول الله صلى الله عليه وسلم: (إن ما أتخوف عليكم رجل قرأ القرآن حتى إذا رئيت بهجته عليه وكان ردءا للإسلام غيّره إلى ما شاء الله فانسلخ منه ونبذه وراء ظهره وسعى على جاره بالسيف ورماه بالشرك. قال قلت يا نبي الله أيهما أولى بالشرك المرمي أم الرامي؟ قال: بل الرامي) رواه ابن حبان في صحيحه. وقال ابن كثير عن إسناده هذا إسناد جيد، وحسنه الهيثمي في مجمع الزوائد*

*"ഞാൻ നിങ്ങളിൽ കഠിനമായി ഭയക്കുന്നത് ഖുർആൻ പഠിച്ച ഒരാളെയാണ് അങ്ങനെ അതിന്റെ ഭംഗി അവനിൽ കാണപ്പെട്ടാൽ ഇസ്ലാമിന്റെ  രക്ഷകനും പോരാളിയുമൊക്കെ  ആയി അയാൾ വരും  പിന്നെ അയാൾ ഖുർആനിനെ (ആശയങ്ങളെ)മാറ്റി മറിക്കും പിന്നീട് ഖുർആൻ തന്നെയും വലിച്ചെറിഞ്ഞു  അയൽവാസിയെ കൊല്ലാൻ വാളെടുത്തു ഓടിപ്പോകും ശിർക് ആരോപിച്ച് കൊണ്ട്*
*സ്വഹാബി ചോദിച്ചു ? അവരിൽ ആർക്കാണ് യഥാർത്ഥത്തിൽ ശിർക്  യോജിക്കുന്നത് ?!  തിരു നബി (സ്വ) പറഞ്ഞു  ആരോപിച്ചവന് തന്നെ!!"*

*الصلاة والسلام عليك يا رسول الله ، أشهد أنك قد بلغت الرسالة، وأديت الأمانة ونصحت الأمة، وجاهدت في الله حق جهاده، فجزاك الله عن أمتك أفضل الجزاء،*

*തഫ്സീർ ഇബ്നു കസീറിലും, ഇമാം ബുഖാരി താരീഖിലും ഇബ്നു ഹിബ്ബാൻ സ്വഹീഹിലും ഉദ്ധരിച്ചതും ഇബ്നുകസീറും ഹൈതമി(റ) യും പരമ്പര സ്വീകാര്യമെന്നു പ്രസ്താവിച്ചതുമായ ഹദീസ് ആണിത് . (സലഫി ആചാര്യൻ അൽബാനി യും ഇത് സഹീഹെന്ന് പറഞ്ഞിട്ടുണ്ട്).*_______

*Siddeequl misbah*
*14/08/2017* (09496210086)
*കൂടുതൽ വായനക്കായി ക്ലിക്ക്*
*sunniknowledge.blogspot.com* (ISLAMIC BLOG)____🔷🌺🔷🌸

ഉത്ബി സംഭവം കള്ളക്കഥയോ

ഉത്ബി സംഭവം കള്ളക്കഥയോ???

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
പ്രമാണങ്ങളെ ഖണ്ഡിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ ഇമാമുമാരെ മദ്യപാനികളും കൊള്ളരുതാത്തവരും ആയി ചിത്രീകരിച്ച് വഹാബികളുടെ മറ്റൊരു വൃത്തികെട്ട തറവേല - അതാണ് മൂന്നാം നൂറ്റാണ്ടിൽ ബസറയിൽ ജീവിച്ച പ്രസിദ്ധനായ കവിയും മുഹദ്ദിസും ആയ ഉത്ബി(റ)നെ കുറിച്ച് ഇവർ പ്രചരിപ്പിക്കുന്ന പച്ചക്കള്ളം.

അല്ലാഹുവിന്റെ റസൂലിന്റെ(സ) വഫാതിനു ശേഷം അവിടുത്തെ സമീപിച്ചു കൊണ്ട് പാപമോചനം കരസ്ഥമാക്കിയ ഒരു വിശ്വാസിയുടെ സംഭവം ഉത്ബി(റ)വിന്റെ അനുഭവത്തിൽ നിന്ന് മുഫസ്സിറുകളും മുഹദ്ദിസുകളും മുസന്നിഫുകളും ഫഖീഹുമാരും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അവരുടെ കിതാബുകളിൽ വ്യാപകമായി ഉദ്ധരിച്ചിട്ടുണ്ട്. ഇന്നേ വരെ അഹ്.ലുസ്സുന്നയുടെ ആധികാരികതയുള്ള ഒരു പണ്ഡിതനും ഈ റിപ്പോര്ട്ട് ബലഹീനമാണെന്നൊ കെട്ടിച്ചമച്ചത് ആണെന്നോ പറഞ്ഞിട്ടോ എഴുതിയിട്ടോ ഇല്ല. ഇസ്തിഘാസയെ ശിർക്കാക്കി മുസ്.ലിംകളെ കാഫിറാക്കി ജൂതന്മാരെ പ്രീണിപ്പിക്കാൻ നടക്കുന്ന വഹാബികൾക്ക് അത് കൊണ്ട് തന്നെ ഈ റിപ്പോര്ട്ട് ഭയങ്കര തലവേദനയാണ്. അത് കൊണ്ട് തന്നെ ഉത്ബി(റ) അവരുടെ ശത്രുവും ആണ്. അപ്പോൾ പിന്നെ ശത്രുവിനെ തേജോവധം ചെയ്യുക എന്ന സ്ഥിരം ജൂത അടവുമായി അവർ രംഗത്ത് വരുന്നു. അതിനു കൂട്ട് പിടിച്ചത് ചരിത്രകാരനായ ഇബ്നു ഖല്ലികാനെയും.

വാസ്തവത്തിൽ ഇബ്നു ഖല്ലികാൻ(റ) തന്റെ "വഫ്.യാതുൽ അഅ്യാൻ" എന്ന കിതാബിൽ ഉത്ബി(റ)യെ കുറിച്ച് മോശമായി ഒന്നും എഴുതിയിട്ടില്ല. പക്ഷെ വഹാബികൾ പ്രചരിപ്പിക്കുന്നത് ഇബ്നു ഖല്ലികാൻ ഉത്ബി(റ) മദ്യപാനി ആണെന്നും സ്ത്രീ ലമ്പടൻ ആണെന്നും എഴുതിയിട്ടുണ്ട് എന്നാണ്. എന്താണ്  സത്യം ?


നിലയിൽ പാനീയം ഉപയോഗിക്കുന്ന വ്യക്തി ആയിരുന്നു) എന്ന പ്രയോഗമാണ് ഇവരുടെ തുരുപ്പ് ഷീട്ട്! അതിൽ എവിടെ മദ്യപാനി എന്ന് അർഥം വരുന്ന പദം എന്ന് ചോദിച്ചാൽ പിന്നെ ഒരു വഹാബിക്കും ഉത്തരമില്ല. അവിടെ ശറാബ് എന്നാൽ മദ്യം ആണെന്നാണ്‌ ഇവന്മാരുടെ വാദം. പച്ചക്കള്ളം. ശറാബ് എന്നാൽ മദ്യം എന്നാണെങ്കിൽ ഇവർ ആരെയൊക്കെ മദ്യപാനികൾ ആക്കും??? ഒരു ഹദീസ് കാണുക :
وفي الصحيح عنها، قالت: كنت أتعرق العرق وأنا حائض، فأعطيه النبي صلى الله عليه وسلم فيضع فمه في الموضع الذي وضعت فمي فيه، وأشرب الشراب، فأناوله، فيضع فمه في الموضع الذي كنت أشرب منه.
تفسير القرآن الكريم/ ابن كثير )البقرة 222)
"ആഇഷ(റ)യെ തൊട്ട് സ്വഹീഹായി വന്നിരിക്കുന്നു: ഹൈളുകാരിയായിരിക്കെ ഞാൻ ശറാബ് കുടിക്കാറുണ്ടായിരുന്നു. എന്നിട്ട് ഞാൻ അത് നബി(സ)ക്ക് നൽകും. ഞാൻ കുടിച്ച അതെ സ്ഥാനത്ത് തന്നെ വായ വെച്ച് നബി(സ) അത് കുടിക്കുകയും ചെയ്യും."

ഉത്ബി(റ)യെ മദ്യപാനിയാക്കാൻ വേണ്ടി ശറാബ് എന്ന പദത്തിനു മദ്യം എന്ന് അർഥം വെച്ച വഹാബീ പരിഷകൾ ഇവിടെയും ശറാബ് എന്നതിനു മദ്യം എന്ന് അർഥം വെക്കുമോ? നഊദുബില്ലാഹ് ...

നല്ല ശറാബ് ഹലാൽ ആണെന്ന് ഇബ്നു ഉമർ(റ)നെ തൊട്ട് വേറെ ഹദീസും വന്നിരിക്കുന്നു. അപ്പോൾ ശറാബ് എന്നാൽ മദ്യമേ അല്ല ഉദ്ദേശം. അത് അക്കാലത്ത് ജനങ്ങൾ കുടിക്കാൻ ഉപയോഗിച്ചിരുന്ന പല പേരുകളിൽ അറിയപ്പെട്ടിരുന്ന പാനീയങ്ങളുടെ ഒരു വർഗനാമം മാത്രമാണ്. ആടെന്തറിയുന്നു അങ്ങാടിവാണിഭം!!!

മറ്റൊരു കെട്ടിച്ചമച്ച ആരോപണം അദ്ദേഹം സ്ത്രീലമ്പടൻ ആയിരുന്നു എന്നാണ്. ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത ഒരു വർഗം! ഇബ്നു ഖല്ലികാൻ എഴുതിയത് എന്താണ്?

وله من التصانيف كتاب الخيل وكتاب أشعار الأعاريب وأشعار النساء اللاتي احببن ثم أبغضن وكتاب الذبيح وكتاب الأخلاق وغير ذلك

അദ്ദേഹത്തിനു കുതിരകളെ കുറിച്ചും, അറബി കവിതകളെ കുറിച്ചും, പ്രേമനൈരാശ്യം ബാധിച്ച സ്ത്രീകളുടെ കവിതകളെ കുറിച്ചും, സ്വഭാവത്തെ കുറിച്ചും ഒക്കെ ഉള്ള ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഇബ്നു ഖല്ലികാൻ എഴുതിയത്. തികച്ചും സാഹിത്യസംബന്ധമായും ഭാഷാസംബന്ധമായും ഉള്ള അക്കാദമിക് വിഷയങ്ങളാണ് അവ. അല്ലാതെ ഉത്ബി(റ) പ്രേമിക്കാൻ നടന്നു എന്നല്ല അതിന്റെ അർഥം. ഇവന്മാർക്ക് എന്ത് ചുക്കും പറയാമല്ലൊ? ലൈലാമജ്നൂൻ പ്രേമകാവ്യം എത്ര പണ്ഡിതർ ഏതെല്ലാം കാലങ്ങളിൽ ഏതെല്ലാം വിഷയങ്ങളിൽ ഉദ്ധരിക്കുന്നു. അത് അതിന്റെ സാഹിത്യമൂല്യം നോക്കിയാണ്. അല്ലാതെ സ്ത്രീകളെ പ്രേമിച്ച് ഭ്രാന്തനാകാൻ ഉള്ള പ്രചോദനം ആയിട്ടല്ല.
[16/04 11:46 PM] Samvadam 11: രസം അതല്ല, ഉത്ബി(റ)ന്റെ റിപ്പോർട്ട് ഉദ്ധരിക്കുമ്പോൾ ഇബ്നു കസീർ(റ) തന്റെ തഫ്സീർ തുടങ്ങുന്നത് ഇങ്ങനെയാണ്.

وقد ذكر جماعة منهم الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن العتبي،
“‘ശൈഖ് അബൂനസ്'ര് ഇബ്നുസ്സ്വബാഗ്(റ) തന്റെ 'അശ്ശാമിൽ' എന്ന കിതാബിൽ രേഖപ്പെടുത്തിയത് ഉൾപ്പെടെ ഒരു സംഘം പണ്ഢിതന്മാര് ഉത്ബി(റ)ല് നിന്നു പ്രസിദ്ധമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. “

ആരാണ് ഇബ്നു സ്സബാഘ്(റ)? ഏതാണ് കിതാബുശ്ശാമിൽ?

ഇതേ ഇബ്നു ഖല്ലികാൻ തന്നെ പറയട്ടെ ... ഇതേ കിതാബിൽ തന്നെ പറയട്ടെ ...

إبن الصباغ صاحب الشامل
'ശാമിലി'ന്റെ കര്‍ത്താവായ ഇബ്നുസ്സബാഗ്
أبو نصر عبد السيد بن محمد بن عبد الواحد بن أحمد بن جعفر، المعروف بإبن الصباغ، الفقيه الشافعي، كان فقيه العراقين في وقته، ..................... وكانت الرحلة إليه من البلاد ، وكان تقيا حجة صالحاً ، ومن مصنفاته كتاب "الشامل" في الفقه ، وهو من أجود كتب أصحابنا ، وأصحها نقلا وأثبتها أدلة .....................
“അബൂനസര്‍ അബ്ദുസയ്യിദ് ബിന്‍ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍വാഹിദ് ബിന്‍ അഹ്മദ് ബിന്‍ ജഅഫര്‍, ഇബ്നുസ്സബാഗ് എന്നറിയപ്പെടുന്നു.
ഷാഫി ഈ കര്‍മ്മശാസ്ത്ര പണ്ഡിതന്‍. അദ്ദേഹം തന്റെ കാലത്തെ ഇറാഖി കളുടെ കര്‍മ്മശാസ്ത്ര വിശാരദനായിരുന്നു. .......
അക്കാലത്തു എല്ലാ നാടുകളില്‍ നിന്നും അദ്ദേഹത്തില്‍ നിന്നും അറിവ് ഉദ്ദേശിച്ചു യാത്രാ സംഘങ്ങള്‍ പുറപ്പെട്ടിരുന്നു. അദ്ദേഹം ഒരു തികഞ്ഞ മത ഭക്തനായിരുന്നു. സത്യസന്ധനായ തെളിവുകള്‍ക്ക് അവലംബിക്കാവുന്ന സ്വാലിഹ് ആയിരുന്നു.
അദ്ദേഹത്തിന്റെ രചനകളില്‍ പെട്ടതാണ് ഫിഖ്ഹിലെ “കിതാബു ശ്ശാമില്‍". ആ ഗ്രന്ഥം നമ്മുടെ ഇമാമീങ്ങളുടെ കിതാബുകളില്‍ വെച്ച് ഏറ്റവും ഉന്നതമായതാണ്, അവകളില്‍ നിന്ന് ഉദ്ദരിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും പ്രബലമായതാണ്. തെളിവുകളുടെ കാര്യത്തില്‍ ഏറ്റവും ആധികാരികമാണ്"

അപ്പോൾ ഇബ്നു ഖല്ലികാനെ മുൻനിറുത്തി വഹാബികൾ കെട്ടിപ്പൊക്കിയ എല്ലാ നുണകളുടെയും ചീട്ടുകൊട്ടാരം അതാ തകർന്നടിഞ്ഞു കിടക്കുന്നു. ഉത്ബി(റ)യുടെ റിപ്പൊർട്ട് ഉദ്ധരിക്കാൻ ഇബ്നുകസീർ(റ) അവലംബമാക്കിയത് ഏതൊരു ഇമാമിനെയാണോ, ഏതൊരു കിതാബിനെയാണോ, ആ ഇമാം സ്വാലിഹുകളുടെ ഹുജ്ജത്ത് ആണെന്നാണ്, ആ കിതാബ് തെളിവുകളുടെയും ഉദ്ധരണികളുടെയും കാര്യത്തിൽ ഏറ്റവും പ്രബലവും ആധികാരികവും ആണെന്നാണ് ഇബ്നു ഖല്ലികാൻ(റ) അർഥശങ്കക്കിടയില്ലാത്ത വിധത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഥവാ ഉത്ബി(റ) പറഞ്ഞ സംഭവം ആർക്കും നിഷേധിക്കാൻ ആകാത്ത വിധത്തിൽ ചരിത്രത്തിൽ സ്ഥിരപ്പെട്ടു കിടക്കുന്നു. അതു തന്നെയാണ് ഇബ്നു കസീറും ഉദ്ധരിച്ചിട്ടുള്ളതും. അതു തന്നെയാണ് ഇമാം നവവി അടക്കം അനേകം ഇമാമുമാരും അവലംബിച്ചിട്ടുള്ളതും... ഇവരെയൊക്കെ തൗഹീദ് പഠിപ്പിക്കാൻ ഇറങ്ങിയ ഒരു വർഗത്തിന്റെ അധ:പതനത്തിന്റെ ആഴം ആണ് നാം ഇവിടെ കണ്ടത്....

അപ്പോൾ മുഹദ്ദിസുകളെയും ഇമാമുമാരെയും കൊള്ളരുതാത്തവരാക്കി വ്യക്തിഹത്യ നടത്തുന്ന അഹങ്കാരികളേ ... നൈൽ നദി ഫിർഔനെ മാടിവിളിച്ചത് പോലെ, അറബിക്കടൽ നിങ്ങളെയും മാടി വിളിക്കുന്നു ... കടൽപ്പന്നികൾ വിശപ്പകറ്റട്ടെ ...

ഇസ്തിഗാസ :അബുബക്കർ

: أما الآثار : فلنبدأ بما نقل أنه ظهر عن الخلفاء الراشدين من الكرامات ، ثم بما ظهر عن سائر الصحابة .

أما أبو بكر -رضي الله عنه - فمن كراماته أنه لما حملت جنازته إلى باب قبر النبي -صلى الله عليه وسلم- ونودي السلام عليك يا رسول الله ، هذا أبو بكر بالباب ، فإذا الباب قد انفتح ، وإذا بهاتف يهتف من القبر : أدخلوا الحبيب إلى الحبيب

الكتب » التفسير الكبير أو مفاتيح الغيب    » سورة الكهف    » قوله تعالى أم حسبت أن أصحاب الكهف والرقيم كانوا من آياتنا عجبا

ഇമാം റാസി(റ)അവിടുത്തെ തഫ്സീറുൽ കബീറിൽ ഖുലാഫാഉ റാഷിദീങ്ങളിൽനിന്നും വെളിപ്പെട്ട കറാമത്തുകൾ വിശദീകരിക്കുന്ന അവസരത്തിൽ പറയുന്നു :

മഹാനായ സിദ്ധീഖ്(റ)വിൻറെ കറാമത്തിൽ പെട്ടതാണ് .മഹാനവർകൾ വഫാത്തായപ്പോൾ മഹാനവർകളുടെ ജനാസ നബി (സ്വ )തങ്ങളുടെ ഖബറിൻറെ കവാടത്തിലേക്ക് കൊണ്ടു വരികയും അവിടുന്ന് സ്വഹാബത്ത് നബി (സ്വ )തങ്ങളുടെ മേലിൽ സലാം പറയുകയും ,അവിടുന്ന് സ്വഹാബത്ത് അബൂബക്കർ(റ)ഇതാ അങ്ങയുടെ വാതിലിനു സമീപം വന്നിരിക്കുന്നു എന്ന് വിളിച്ചു പറയുകയും ചെയ്തു .

അപ്പോൾ  നബി (സ്വ )തങ്ങളുടെ ഖബറിന്റെ വാതിൽ തുറക്കപ്പെടുകയും  ഖബറിൽനിന്നും ഹബീബിനെ ഹബീബിലേക്ക് പ്രവേഷിപ്പിക്കുവീൻ എന്ന് ശബ്ദം കേൾക്കുകയും ഉണ്ടായി .(തഫ്സീറുൽ കബീർ
*പക്ഷെ ഇബ്നു അസാകിറിനെക്കാൾ മുമ്പ് തന്നെ ബഹുമാനപ്പെട്ട ഉത്തമ നൂറ്റാണ്ടിലെ മുഹദ്ദിസ് ഇമാം ആജൂരി റ കിതാബിശരീഅയിൽ ഈ സംഭവം ഉദ്ധരിക്കുന്നുണ്ട് 👇👇👇👇✅*


الكتاب: الشريعة
المؤلف: أبو بكر محمد بن الحسين بن عبد الله الآجُرِّيُّ البغدادي (المتوفى: ٣٦٠هـ)

________________________


بَابُ ذِكْرِ دَفْنِ أَبِي بَكْرٍ وَعُمَرَ رَضِيَ اللَّهُ عَنْهُمَا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ مُحَمَّدُ بْنُ الْحُسَيْنِ رَحِمَهُ اللَّهُ: لَمْ يَخْتَلِفْ جَمِيعُ مَنْ شَمِلَهُ الْإِسْلَامُ , وَأَذَاقَهُ اللَّهُ الْكَرِيمُ طَعْمَ الْإِيمَانِ أَنَّ أَبَا بَكْرٍ وَعُمَرَ رَضِيَ اللَّهُ عَنْهُمَا دُفِنَا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي بَيْتِ عَائِشَةَ رَضِيَ اللَّهُ عَنْهَا ……..




١٨٦١ - وَحَدَّثَنَا ابْنُ عَبْدِ الْحَمِيدِ الْوَاسِطِيُّ قَالَ: حَدَّثَنَا فَضْلُ بْنُ سَهْلٍ الْأَعْرَجُ قَالَ: حَدَّثَنَا أَبُو أَحْمَدَ الزُّبَيْرِيُّ قَالَ: حَدَّثَنَا فُضَيْلُ بْنُ مَرْزُوقٍ قَالَ: سَمِعْتُ حَسَنَ بْنَ حَسَنٍ , رَضِيَ اللَّهُ عَنْهُمَا يَقُولُ لِرَجُلٍ مِنَ الرَّافِضَةِ: وَاللَّهِ لَئِنْ [ص: ٢٣٨٣] أَمْكَنَ اللَّهُ مِنْكُمْ لَتُقَطَّعَنَّ أَيْدِيَكُمْ وَأَرْجُلُكُمْ وَلَا يُقْبَلُ مِنْكُمْ تَوْبَةٌ، وَقَالَ: وَسَمِعْتُهُ يَقُولُ: مَرَقَتْ عَلَيْنَا الرَّافِضَةُ كَمَا مَرَقَتِ الْحَرُورِيَّةُ عَلَى عَلِيٍّ رَضِيَ اللَّهُ عَنْهُ قَالَ مُحَمَّدُ بْنُ الْحُسَيْنِ رَحِمَهُ اللَّهُ: فَمَنْ سَمِعَ هَذَا مِنْ أَهْلِ الْبَيْتِ اتَّبَعَ سَلَّفَهُ الصَّالِحَ وَشَنِئَ مَذَاهِبَ الرَّافِضَةِ الَّذِينَ لَا عَقْلَ لَهُمْ وَلَا دِينَ قَالَ مُحَمَّدُ بْنُ الْحُسَيْنِ رَحِمَهُ اللَّهُ:


وَقَدْ رُوِيَ عَنْ أَبِي بَكْرٍ الصِّدِّيقِ رَضِيَ اللَّهُ عَنْهُ أَنَّهُ لَمَّا حَضَرَتْهُ الْوَفَاةُ , قَالَ لَهُمْ: إِذَا مِتُّ وَفَرَغْتُمْ مِنْ جَهَازِي فَاحْمِلُونِي حَتَّى تَقِفُوا بِبَابِ الْبَيْتِ الَّذِي فِيهِ قَبْرُ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ , فَقِفُوا بِالْبَابِ وَقُولُوا: السَّلَامُ عَلَيْكَ يَا رَسُولَ اللَّهِ , هَذَا أَبُو بَكْرٍ يَسْتَأْذِنُ فَإِنْ أُذِنَ لَكُمْ وَفُتِحَ الْبَابُ , وَكَانَ الْبَابُ مُغْلَقًا , فَأَدْخِلُونِي فَادْفِنُونِي , وَإِنْ لَمْ يُؤْذَنْ لَكُمْ فَأَخْرِجُونِي إِلَى الْبَقِيعِ وَادْفِنُونِي. فَفَعَلُوا فَلَمَّا وَقَفُوا بِالْبَابِ وَقَالُوا هَذَا: سَقَطَ الْقُفْلُ وَانْفَتَحَ الْبَابُ , وَسُمِعَ هَاتِفٌ مِنْ دَاخِلِ الْبَيْتِ: أَدْخِلُوا الْحَبِيبَ إِلَى الْحَبِيبِ فَإِنَّ الْحَبِيبَ إِلَى الْحَبِيبِ مُشْتَاقٌ…………


كتاب الشريعة…  للاجري………

മക്കാ മുശ് രിക്കുകളിലെ ശിർക്ക് എന്താണ് ?

📖✅🔹🔹

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
🔹🔹🔹🔹🔹മക്കാ മുശ് രിക്കുകളിലെ ശിർക്ക് എന്താണ് ?


അല്ലാഹുവിലേക്ക് അടുപ്പിക്കാനാണ് ദൈവങ്ങളെ ആരാധിക്കുന്നത് എന്ന് അവർ പറഞ്ഞിരുന്നോ?


⬇⬇
അല്ലാഹു അല്ലാത്ത ഒന്നിന് ആരാധനക്ക് അർഹത ഉണ്ട് എന്ന് വിശ്വസിച്ചതാണ് അവരിലെ ശിർക്ക് .
⬇⬇
അല്ലാഹുവിനു പുറമേ ബിംബങ്ങൾക്കോ,അതിനു പുറകിലുള്ളവർക്കോ(അല്ലാഹുവിനെ കൂടാതെ എന്തിനും )ആരാധനക്ക് അർഹത ഉണ്ട് എന്ന വിശ്വാസമാണ് അവരിലെ ശിർക്ക്.
⬇⬇
ഈ വിശ്വാസം ഉള്ളത് കൊണ്ടാണ്  അവർ ആ ബിംബങ്ങളെയെല്ലാം ആരാധിച്ചത്
⬇⬇
അവർ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു. എന്നാൽ അല്ലാഹുവിലുള്ള അവരുടെ വിശ്വാസം വികലമായിരുന്നു .
അല്ലാഹുവിൻറെ പെണ്‍ സന്താനങ്ങളാണ് മലക്കുകൾ എന്ന് അവർ വിശ്വസിച്ചു .
👆👆👀
സൂറത്തു നിസാഇൽ ഇബ്നു കസീർ(റ)വിൻറെ  വിശദീകരണംകാണുക.

إِنْ يَدْعُونَ مِنْ دُونِهِ إِلَّا إِنَاثًا وَإِنْ يَدْعُونَ إِلَّا شَيْطَانًا مَرِيدًا(117)

. وروى عن أبي سلمة بن عبدالرحمن وعروة بن الزبير ومجاهد وأبي مالك والسدي ومقاتل نحو ذلك وقال ابن جرير عن الضحاك في الآية: قال المشركون للملائكة بنات الله وإنما نعبدهم ليقربونا إلى الله زلفى قال فاتخذوهن أربابا وصـوروهن جواري فحكموا وقلدوا وقالوا هؤلاء يشبهن بنات الله الذي نعبده يعنون الملائكة وهذا التفسير شبيه بقول الله تعالى "أفرأيتم اللات والعزى" الآيات وقال تعالى"وجعلوا الملائكة الذين هم عباد الرحمن إناثا" الآية وقال "وجعلوا بينه" وبين الجنة نسبا" الآيتين (تفسير ابن كثير سورة النساء)


ഇബ്നു കസീർ (റ)പറയുന്നു .ളഹാക്ക് (റ)വിനെ ഉദ്ധരിച്ച് ഇബ്നു ജരീർ (റ)പറഞ്ഞു .മലക്കുകൾ അല്ലാഹുവിൻറെ പെണ്‍മക്കൾ ആണ് എന്നും .നിശ്ചയം ഞങ്ങൾ അവരെ ആരാധിക്കുന്നത് അവർ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയാകുന്നു .ളഹാക്ക് (റ)പറയുന്നു :അങ്ങിനെ മക്കാ മുശ് രിക്കുകൾ മലക്കുകളെ റബ്ബ് കളായി സ്വീകരിക്കുകയും ,മലക്കുകളെ പെണ്‍മക്കളായി രൂപപ്പെടുത്തുകയും ചെയ്തു .

🔹മക്കാ മുശ് രിക്കുകൾ അല്ലാഹുവിൻറെ പെണ്‍മക്കളാണ് എന്ന് വിശ്വാസിച്ചിരുന്ന മലക്കുകളുടെ രൂപത്തിൽ ഉള്ള പ്രതിരൂപമാണ് അവർ ഉണ്ടാക്കിയ വിഗ്രഹളോക്ക തന്നെ .
↕↕
🔹മറ്റൊരു ആയത്തിൻറെ വിശദീകരണത്തിൽ ഇബ്നു കസീർ(റ)പറയുന്നത് കാണുക :

( ما نعبدهم إلا ليقربونا إلى الله زلفى ) أي : إنما يحملهم على عبادتهم لهم أنهم عمدوا إلى أصنام اتخذوها على صور الملائكة المقربين في زعمهم ، فعبدوا تلك الصور تنزيلا لذلك منزلة عبادتهم الملائكة ; ليشفعوا لهم عند الله في نصرهم ورزقهم ، وما ينوبهم من أمر الدنيا ، فأما المعاد فكانوا جاحدين له كافرين به .(تفسيرابن كثير سورة الزمر 3)

മക്കാ മുശ് രിക്കുകളെ  വിഗ്രഹങ്ങൾക്ക് ആരാധന അർപ്പിക്കാൻ പ്രേരിപ്പിച്ചത്  അവരുടെ വാദ പ്രകാരം മലക്കുകളുടെ രൂപത്തിൽ ഉണ്ടാക്കിയ  വിഗ്രഹങ്ങളിലേക്ക് അവർ ഉദ്ദേശിക്കുകയും എന്നിട്ട് മലക്കുകൾക്കുള്ള ആരാധനയുടെ സ്ഥാനത്ത് ആ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തത് ആ മലക്കുകൾ  അല്ലാഹുവിൻറെ അരികിൽ അവരെ സഹായിക്കുന്നതിലും ,അവർക്ക് ഭക്ഷണം നൽകുന്നതിലും ,ദുനിയാവിൻറെ മറ്റു കാര്യങ്ങളിലുമെല്ലാം ശുപാർശ പറയാൻ വേണ്ടിയാണ് .അപ്പോൾ പരലോകത്തിൻറെ കാര്യമോ ?അതിൽ അവർക്ക് വിശ്വാസം ഇല്ലായിരുന്നു .പരലോകത്തെ അവർ നിശേദിക്കുന്നവരായിരുന്നു.
(തഫ്സീർ ഇബ്നു കസീർ )
⏬👀
മലക്കുകൾ അല്ലാഹുവിൻറെ പെണ്‍മക്കളാണ് പെണ്‍മക്കൾ എന്ന നിലക്ക് അല്ലാഹുവുമായി പ്രതേക ബന്ധമുണ്ട് .അല്ലാഹുവിൻറെ "അനുമതി ഇല്ലാതെ തന്നെ" അവർ ശുപാർശ ചെയ്യും എന്ന് വിശ്വാസിച്ചതാണ് അവരുടെ ശിർക്ക് .
⬇👀
ആ വിശ്വാസത്തെ ഖണ്ഡിച്ചു  കൊണ്ട് അല്ലാഹു മറ്റൊരു ആയത്തിൽ പറഞതിനെ
ഇമാം റാസി(റ)  വിശദീകരിച്ചത്‌ കാണുക. അദ്ദേഹം പറയുന്നു:

( من ذا الذي ) استفهام معناه الإنكار والنفي ، أي لا يشفع عنده أحد إلا بأمره ، وذلك أن المشركين كانوا يزعمون أن الأصنام تشفع لهم ، وقد أخبر الله تعالى عنهم بأنهم يقولون : ( ما نعبدهم إلا ليقربونا إلى الله زلفى ) [الزمر : 3] وقولهم : ( هؤلاء شفعاؤنا عند الله ) [يونس : 18] ثم بين تعالى أنهم لا يجدون هذا المطلوب ، فقال : ( ويعبدون من دون الله ما لا يضرهم ولا ينفعهم ) [يونس : 18] فأخبر الله تعالى أنه لا شفاعة عنده لأحد إلا من استثناه الله تعالى بقوله : ( إلا بإذنه ) ونظيره قوله تعالى : ( يوم يقوم الروح والملائكة صفا لا يتكلمون إلا من أذن له الرحمن وقال صوابا ) [النبأ : 38] . (تفسير لكير: ٤٤٨/٣).

"ആരുണ്ട്" എന്ന ചോദ്യം നിഷേദത്തെ കാണിക്കാനുള്ളതാണ്‌. അല്ലാഹുവിൻറെ നിർദ്ദേശം കൂടാതെ അവന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നർത്ഥം. അങ്ങനെ അള്ളാഹു ചോദിക്കാൻ കാരണം തങ്ങളുടെ വിഗ്രഹങ്ങൾ അല്ലാഹുവിൻറെ അടുത്ത് തങ്ങൾക്കുവേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. "വിഗ്രഹങ്ങള്ക്ക് ഞങ്ങൾ ആരാധിക്കുന്നത് അവ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടി മാത്രമാണ്" എന്നും "ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർശക്കാരാണ്" എന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നതായി അള്ളാഹു തന്നെ പറയുന്നുണ്ട്. പിന്നീട് "അവർക്ക്  ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കൾക്ക് അവർ ആരാധിക്കുന്നു "  എന്ന പ്രസ്താവനയിലൂടെ ഈ ലക്‌ഷ്യം നേടാൻ അവർക്ക് സാധിക്കുകയില്ലെന്ന് അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുവാദം കൂടാതെ" എന്നത് കൊണ്ട് അല്ലാഹു മാറ്റി നിർത്തിയവരല്ലാതെ ഒരാളും അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയുകയില്ലെന്നു അല്ലാഹു പ്രഖ്യാപിക്കുന്നു. ഇതോടെ തതുല്യമായൊരു വചനം ഇനി പറയുന്നതാണ്: "റൂഹും മലക്കുകളും അണിയായിനില്ക്കുന്ന  ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്കിയിട്ടുള്ളവനും  സത്യം പറഞ്ഞിട്ടുള്ളവനുമാല്ലാതെ അന്ന് സംസാരിക്കുകയില്ല".(നബഅ: 38) (റാസി: 3/448).
↕↕✅ അപ്പോൾ യൂനുസ് സൂറത്തിലെ പതിനെട്ടാം വചനത്തിൽ പറഞ്ഞ "ഇവർ(ആരാധ്യർ) അല്ലാഹുവിൻറെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശകരാണ്" എന്ന മുശ്രിക്കുകളുടെ വാദത്തെയാണ് "അല്ലാഹുവിൻറെ അനുമതി കൂടാതെ അവൻറെയടുക്കൽ ശുപാർശ പറയാനാരുണ്ട്?" എന്ന ചോദ്യത്തിലൂടെ അല്ലാഹു ഖണ്ഡിച്ചതെന്നാണ് ഇമാം റാസി(റ) വ്യക്തമാക്കിയത്.
⬇⬇
ഇവിടെ  വഹാബികൾ എഴുതിയത് പോലെ അല്ലാഹുവിങ്കൽ ഞങ്ങൾക്കായി ഈ മഹാൻമാർ ശുപാർശക്കാർ ആകും എന്ന് വിശ്വസിച്ചത് അല്ല മക്കാ മുശ് രിക്കുകളിലെ ശിർക്ക്,അത് പോലെ ഇവർക്ക് സ്വന്തമായി ഒരു കഴിവും ഇല്ല ചില കഴിവ് അല്ലാഹു കൊടുത്തിട്ടുണ്ട് ആ കഴിവിൽ നിന്നാണ് ഞങ്ങൾ ചോദിക്കുന്നത് എന്നുള്ളതുമല്ല അവരുടെ ശിർക്ക് കാരണം അത് ശിർക്കാവുകയാണ് യെങ്കിൽ വഹാബികളും മുശ് രിക്കാവുന്നതാണ് കാരണം വഹാബികളും സാധാരണ കാര്യങ്ങളൊക്കെ ചോദിക്കുന്നത്‌ അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് സഹായിക്കും എന്ന് കരുതിയാണ് .
✳❎
അപ്പോൾ അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് അവർ സഹായിക്കും എന്ന് കരുതിയതോ , ഈ മഹാൻമാർ ശുപാർശക്കാർ ആണ് എന്ന് കരുതിയതോ അല്ല അവരിലെ ശിർക്ക് അല്ലാഹുവിൻറെ അനുമതി ഇല്ലാതെ കണ്ട് അല്ലാഹു ഉദ്ദേശിക്കാതെ തന്നെ ഇവർക്ക് വേണ്ടി ശുപാർശ ചെയ്യും ഉപകാര ഉപദ്രവം ചെയ്യും എന്ന് വിശ്വസിച്ചത് ആണ്  അവരിലെ ശിർക്ക്.
✳✅
അപ്പോൾ  ശുപാർശക്കാർ ആകും എന്ന് പറഞ്ഞതിനെ ഒരിക്കലും ശിർക്കായി എണ്ണിയിട്ടില്ല അത് വഹാബികളുടെ വക കൂട്ടിയതാണ് പിന്നെ ശിർക്കായി എണ്ണിയത് അല്ലാഹുവിൻറെ അനുവാദം ഇല്ലാതെ ശുപാർശ ചെയ്യും എന്ന് പറഞ്ഞതിനെയാണ് .
✳✅
എന്നാൽ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് എന്ന് അടിയുറച്ചു വിശ്വസിക്കുന്ന സുന്നികൾ ഒരിക്കലും മഹാൻമാർ അല്ലാഹുവിൻറെ അനുവാദം ഇല്ലാതെ തന്നെ ശുപാർശ ചെയ്യും എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല .സുന്നികളുടെ വിശ്വാസം സുന്നികളാണല്ലോ പറയേണ്ടത്. വഹാബികൾ അല്ല സുന്നികളുടെ വിശ്വാസം പറയേണ്ടത് .
↕↕👀
പിന്നെ മക്കാ മുശ് രിക്കുകൾ അല്ലാഹുവിൻറെ അനുവാദം ഇല്ലാതെ തന്നെ ശുപാർശ ചെയ്യും എന്ന് വിശ്വസിച്ചതിന് പുറമേ "മലക്കുകളുടെ രൂപത്തിൽ" അവർ നിർമിച്ച വിഗ്രഹങ്ങൾക്ക് ആരാധന അർപ്പിക്കുകയും ചെയ്തു .ആരാധന ഒരിക്കലും അല്ലാഹു അല്ലാത്തവർക്ക് സമർപ്പിക്കാൻ പറ്റില്ല .
❎↕↕👀
പിന്നെ വഹാബികൾ നടത്തുന്ന കബളിപ്പിക്കൽ ആണ് മഹാന്മാരുടെ രൂപത്തിൽ  മക്കാ മുശ് രിക്കുകൾ വിഗ്രഹങ്ങൾ  ഉണ്ടാക്കി എന്നത് എന്നാൽ അതും തെറ്റാണ്. മക്കാ മുശ് രിക്കുകൾ വിഗ്രഹങ്ങൾ ഉണ്ടാക്കിയത് മലക്കുകളുടെ  പ്രതിരൂപത്തിൽ ആണ് മഹാൻമാരായ അമ്പിയാക്കളുടെയോ,മറ്റോ രൂപത്തിൽ അല്ല .
↕↕👀
മക്കാ മുശ് രിക്കുകൾ ഇബ്രാഹീം നബിയെ ആരാധിച്ചിരുന്നു എന്ന് വഹാബികൾ കള്ളം എഴുതി വിടാറുണ്ട് പരിശുദ്ധ ഖുർആൻ കൊണ്ടോ ,ഹദീസ് കൊണ്ടോ തെളിയിക്കാൻ സാധിക്കാതെ ഇത്തരം കളവ് കൊണ്ടാണ് വഹാബികളുടെ തൗഹീദ് പ്രചാരണം എന്ന് മനസ്സിലാക്കിയിരിക്കെണ്ടാതാണ് .
✅✅✳↕👀
കാരണം മക്കാ മുശ് രിക്കുകൾ ഒരു പ്രവാചകനെയും വിശേഷിച്ചു ഇബ്രാഹീം നബി (അ)പോലുള്ള പ്രവാചകൻമാരിൽ അവർ വിശ്വസിച്ചിട്ടു പോലും ഇല്ല എന്നിട്ടല്ലേ അവർ ആരാധിക്കുക എന്നത് പ്രതേകിച്ചു ഇബ്രാഹീം നബി (അ)മിനെ അവർ നബിയായിട്ടു വിശ്വസിച്ചിട്ടും ഇല്ല ആരാധിച്ചിട്ടുമില്ല.അതെല്ലാം വഹാബികളുടെ കള്ള വാദങ്ങൾ സ്ഥിരപ്പെടുത്താൻ വേണ്ടി കെട്ടിചമച്ച കള്ള കഥകളാണ് .
↕↕👀
മറ്റൊരു വിഭാഗത്തിൻറെ വിശ്വാസം കാണുക .

لات هي إحدى الأصنام التي عبدها العرب قبل الإسلام. وكانت هي والصنمين مناة والعزى يشكلن ثالوثاً أنثوياً عبده العرب وبالخصوص ممن سكن مكة وما جاورها من المدن والقرى وكذلك الأنباط وأهل مملكة الحضر. وكانوا يعتقدون أن الثلاثة بنات الله، وقسم من العرب اعتقد أن اللات ومناة بنتا العزى

ലാത്ത ,ഉസ്സ ,മനാത്ത , എന്നീ ദേവികൾ അല്ലാഹുവിൻറെ പെണ്‍മക്കൾ ആണ് എന്ന് വിശ്വസിച്ചിരുന്നു .
അവർ വിശ്വസിച്ചത് അല്ലാഹു എന്ന വലിയ ദൈവം ആകാശത്താണ് എന്നാണ് .

ആകാശത്തിലുള്ള ദൈവത്തെ കാണുകയില്ല
ആയതിനാൽ ഭൂമിയിലുള്ള കുട്ടി ദൈവങ്ങളെ നമുക്ക് ആരാധിക്കാം എന്നും ഇവരെ നമ്മൾ ആരാധിക്കുക വഴി  ഈ കുട്ടി ദൈവങ്ങൾ വലിയ ദൈവമായ അല്ലാഹുവിങ്കൽ നമുക്കുള്ള ശുപാർശകരാകും എന്നാണ് .

ഇബ്നു കസീർ അടക്കമുള്ള മുഫസ്സിറുകൾ ഇതാണ് പഠിപ്പിച്ചത് .
✳✅↕👀
വായിൽ തോന്നിയത് കോതക്ക് പാട്ടായി ഫൈസ്  ബുക്കിലും, വാട്ട് സാപ്പിലും മറ്റും പ്രചരിപ്പിക്കുന്നവർ സൂക്ഷിക്കുക .
നിങ്ങൾ വിശുദ്ധ ഖുർആനിന് എതിരായത് പ്രചരിപ്പിച്ചു നരകത്തിൽ ഇരിപ്പിടം ഉറപ്പിക്കാൻ ശ്രമിക്കരുത് എന്ന് വിനയത്തോടെ ഓർമ്മപ്പെടുത്തുന്നു  . 
 

മക്കാമുശ്രിക്കുകള്‍ അളളാഹുവിന്റെ പ്രവാചകന്മാരെ ആരാധിച്ചിരുന്നു അവർ വിശ്വാസിച്ചിരുന്നു എന്നല്ലാം കളളകഥകള്‍ വഹാബികള്‍ മേയാറുണ്ട് പരിശുദ്ധ ഖുർആനിൽ നിന്നോ ഹദീസില്‍ നിന്നോ യാതൊരു പിന്‍ബലവുമില്ലാത്ത ഇത്തരം കളളക്കഥകള്‍ കൊണ്ടാണ് അവരുടെ തൗഹീദ് ജനങ്ങളെ അവർ അടിച്ചേല്‍പികുന്നത്    ജനങ്ങള്‍ ജാഘരൂകരായിരിക്കുക.

🔹🔹🔹🔹🔹🔹🔹🔹🔹
അഷ്റഫ് ബാഖവി ചെറൂപ്പ
00966558325672
🔹🔸🔹🔸🔹🔸🔹🔸🔹
Share Max 👬🎁

ഈദ് ഗാഹ് - വിശദീകരണം

*📚📖أهل السنة والجماعة📖📚*



*ഈദ് ഗാഹ് - വിശദീകരണം*
🔻🔻🔻🔻🔻🔻🔻🔻🔻


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
*നബി(സ) മദീനയില്‍ പെരുന്നാള്‍ നിസ്കരിച്ചത് ഈദ് ഗാഹില്‍ ആണെന്ന് ഹദീസ് ഉണ്ടല്ലോ എന്നാ ചോദ്യം പ്രസക്തമാണ്*



*ഒന്നല്ല ഒരുപാട് രിവായതുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ചരിത്ര സംഭവം ആണത് ഇന്ന് ലഭ്യമായ ഹദീസ് ഗ്രന്ഥങ്ങളിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഹിജ്ര രണ്ടാം കൊല്ലം മുതലാണ്‌ ഈദ് നിലവില്‍ വന്നത്. അങ്ങനെ ഈദ് ഗാഹുണ്ടെങ്കില്‍ മനുഷ്യരെല്ലാം പൊതു പറമ്പ് അന്യേഷിക്കെണ്ടാതുണ്ടോ എന്നതാണിവിടെ ചോദ്യം*



എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളി വിശാലമാണെങ്കിൽ പള്ളിയിൽ വെച്ച്  നിർവഹിക്കുന്നതാണ് ഉത്തമമെന്ന വീക്ഷണമാണ് ശാഫിഈ മദ്ഹബിൽ പ്രബലം.


*ഇമാമുന ഷാഫി (ര)   പറയുന്ന്*

*"നബി(സ) മദീനയില്‍ രണ്ടു പെരുന്നാളിലും മുസ്സല്ലയിലെക് പുറപ്പെടുമായിരുന്നെനും നബിക്ക് (സ) ശേഷമുള്ളവരും മക്കയോഴിച്ചുള്ള മറുനാട്ടുകാരും അങ്ങനെ തന്നെ ആയിരുന്നെന്നും നമുക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്". എന്ന് വ്യക്തമാക്കിയതിനു ശേഷം ഇമാമാവര്കള്‍ കിതാബുല്‍ ഉമ്മില്‍ ഇങ്ങനെ വിവരിക്കുന്നു : "മക്കത്ത് പള്ളിയിലും മദീനയിലെ മുസ്സല്ലയിലും നമസ്കരിചിരുന്നതിന്റെ കാരണം മദീന പള്ളിയുടെ ഇടുക്കവും മക്കാതെ പള്ളിയുടെ വിശാലതയുമാണ്.  അപ്പോള്‍ ഒരു നാട് പരിഷ്കരിക്കപ്പെടുകയും അവിടുത്തുകാരെ മുഴുവന്‍ ഉള്‍ക്കൊള്ളാവുന്ന വിധം പള്ളി വിശാലമാവുകയും ചെയ്‌താല്‍ അവര്‍ ആ പള്ളി വിട്ടു (മുസ്സല്ലയിലെക്) പുരപ്പെടുന്നതില്‍ എനിക്ക് അഭിപ്രായമില്ല" (ഫത്ഹുല്‍ ബാരി നോക്കുക )*


*"നബി(സ) ചെറിയ പെരുന്നാൾ ദിവസവും ബലിപെരുന്നാൾ ദിവസവും മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നു" എന്നാ ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:*
(أن رسول الله صلى الله عليه وسلم كان يخرج يوم الأضحى ويوم الفطر فيبدأ بالصلوة) هذا دليل لمن قال باستحباب الخروج لصلاة العيد إلى المصلى وأنه أفضل من فعلها في المسجد، وعلى هذا عمل الناس في معظم الأمصار، وأما أهل مكة فلا يصلونها إلا في المسجد من الزمن الأول.ولأصحابنا وجهان، أحدهما الصحراء أفضل لهذا الحديث. والثاني، وهو الأصح عند أكثرهم، المسجد أفضل إلا أن يضيق، قالوا وإنما صلى أهل مكة في المسجد لسعته، وإنما خرج النبي صلى الله عليه وسلم إلى المصلى لضيق المسجد، فدل على أن المسجد أفضل إذا اتسع.(شرح مسلم: ٢٠٨/٤)

*പെരുന്നാൾ നിസ്കാരത്തിനു മുസ്വല്ലയിലേക്ക് പുറപ്പെടൽ സുന്നത്താണെന്നും പള്ളിയിൽ വച്ച് നിസ്കരിക്കുന്നതിനേക്കാൾ അതാണുത്തമമെന്നും പറഞ്ഞവർക്ക് ഈ ഹദീസ് രേഖയാണ്. അധിക പട്ടണങ്ങളിലും ഇതനുസരിച്ചാണ് പ്രവർത്തനം. എന്നാൽ മക്കക്കാർ ആദ്യകാലം മുതൽക്കുതന്നെ പള്ളിയിൽ വെച്ച് മാത്രമാണ് പെരുന്നാൾ നിസ്കരിക്കാറ്. നമ്മുടെ അസ്വഹാബിനു ഈ വിഷയത്തിൽ രണ്ടഭിപ്രായമുണ്ട്. മൈതാനമാണ് പള്ളിയെക്കാൾ ഉത്തമമെന്നാണ് അതിലൊന്ന്. ഈ ഹദീസാണ് അതിനു രേഖ. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളിവിശാലമാണെങ്കിൽ മൈതാനിയെക്കാൾ പള്ളിയാണ് ഉത്തമമെന്നതാണ് രണ്ടാം വീക്ഷണം. അസ്വഹാബിൽ അധികപേരും പ്രബലമായി കാണുന്ന വീക്ഷണം ഇതാണ്. അവർ പറയുന്ന ന്യായമിതാണ്: മക്കക്കാർ പള്ളിയിൽവച്ച് നിർവഹിച്ചത് പള്ളി വിശാലതയുള്ളത് കൊണ്ടും നബി(സ) മൈതാനിയിലേക്ക് പുറപ്പെട്ടത് പള്ളി കുടുസായത് കൊണ്ടുമാണ്. അതിനാല പള്ളി വിശാല മാണെങ്കിൽ അതുതന്നെയാണ് ഉത്തമമെന്ന് അതറിയിക്കുന്നു. (ശർഹു മുസ്ലിം :4/208)*




*മഹാനായ അബൂഇസ്ഹാഖുശ്ശിറാസി (റ) എഴുതുന്നു:*

*وإن كان المسجد واسعا فالمسجد أفضل من المصلى ; لأن الأئمة لم يزالوا  يصلون صلاة العيد بمكة في المسجد ، ولأن المسجد أشرف وأنظف(المجموع شرح المهذب: ٢٥٤/١)*

*പള്ളി വിശാലമാണെങ്കിൽ മുസ്വല്ലയെക്കാൾ പള്ളിയാണ് ഉത്തമം. കാരണം മക്കയിൽ അഇമ്മത്ത് പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് മാത്രമാണ് നിർവഹിച്ചു വരുന്നത്. ഇതിനു പുറമേ കൂടുതൽ വ്രത്തിയുള്ളതും ശ്രേഷ്ടതയുള്ളതും പള്ളിയാണല്ലോ. (മുഹദ്ദബ്: 1/254)*


ഇബ്നുഹജർ ഹയ്തമി (റ) എഴുതുന്നു:

( وفعلها بالمسجد أفضل ) لشرفه ( وقيل ) فعلها ( بالصحراء ) أفضل للاتباع ، ورد بأنه صلى الله عليه وسلم إنما خرج إليها لصغر مسجده  ومحله في غير المسجد الحرام أما هو فهي فيه أفضل قطعا لفضله ومشاهدة الكعبة...( إلا لعذر ) راجع للوجهين فعلى الأول إن ضاق المسجد كرهت فيه وعلى الثاني إن كان نحو مطر كرهت في الصحراء ولو ضاق المسجد وحصل نحو مطر صلى الإمام فيه واستخلف من يصلي بالبقية في محل آخر(تحفة المحتاج في شرح المنهاج: ٣١/٣)*

*പള്ളിയുടെ ശ്രേഷ്ടത കണക്കിലെടുത്ത്  പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമം. ഇത്തിബാഅ പരിഗണിച്ച് മൈതാനിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമമെന്നും അഭിപ്രായമുണ്ട്. എന്നാൽ എല്ലാവരെയും ഉൾകൊള്ളാൻ മാത്രം നബി(സ) യുടെ പള്ളി വിശാലമല്ലാത്തതാണ് നബി(സ) മൈതാനിയുലേക്ക് പുറപ്പെടാൻ കാരണമെന്ന് പറഞ്ഞു ആ അഭിപ്രായത്തിന് ഖണ്ഡനം വന്നിട്ടുണ്ട്. മസ്ജിദുൽ ഹറാമല്ലാത്ത പള്ളികളുടെ കാര്യത്തിൽ മാത്രമാണ് പ്രസ്തുത രണ്ട് അഭിപ്രായങ്ങൾ  നില നിൽക്കുന്നത്. മസ്ജിദുൽ ഹറാമിന്റെ പുണ്യവും കഅബയെ നോക്കിക്കാണുന്നതും പരിഗണിച്ച് അവിടെ വെച്ച് പെരുന്നാൾ നിസ്കരിക്കുന്നതാണ് ഉത്തമമെന്നതിൽ പക്ഷാന്തരമില്ല. എന്നാൽ വല്ല പ്രതിബന്ധവുമുണ്ടായാൽ  മുകളിൽ വിവരിച്ച നിയമത്തിനു മാറ്റം സംഭവിക്കും. അഥവാ ആദ്യവീക്ഷണമനുസരിച്ച് പള്ളി കുടുസ്സായാൽ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് കറാഹത്താണ്. രണ്ടാം വീക്ഷണ പ്രകാരം മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടായാൽ മൈതാനിയിൽ വെച്ച് നിസ്കരിക്കുന്നതും കറാഹത്താണ്. പള്ളി കുടുസ്സാവുകയും മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പള്ളിയിൽ ഉൾകൊള്ളാവുന്നവരെയും കൂട്ടി ഇമാം പള്ളിയിൽ വെച്ച് നിസ്കരിക്കുകയും ശേഷിക്കുന്നവർക്ക്  മറ്റൊരിടത്ത് വെച്ച് നിസ്കരിക്കാൻ ഒരാളെ ഇമാം പ്രതിനിധിയാക്കുകയും വേണം. (തുഹ്ഫത്തുൽ മുഹ്താജ് : 3/31)*



*മദ്ഹബിന്റെ അടിസ്ഥാനത്തില്‍ ഈദ് ഗാഹിന്റെ വിധി മനസ്സിലായി. ഇനി "ഇമാമുകളെ പോലെ എനിക്കും നിഗമങ്ങളെ വെളിപ്പെടുത്താന്‍ അവകാശമുണ്ടെന്ന്" ഒരാള്‍ വാദിച്ചാല്‍ അയാളെ പാട്ടിനു വിടാനേ നിവൃത്തിയുള്ളൂ...*




*📚📖أهل السنة والجماعة📖📚*

മരിച്ചവരെ ജീവിപ്പിക്കാൻ കറാമത്ത് മുഖേന ഔലിയാക്കൾക്ക്

മരിച്ചവരെ ജീവിപ്പിക്കാൻ കറാമത്ത് മുഖേന ഔലിയാക്കൾക്ക് സാധിക്കും.സാധിച്ചിട്ടുമുണ്ട്

.

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝

ഇത് പറയുന്നത് ഞാനല്ല വഹാബികൾക്ക് തള്ളാനാവാത്ത മൊതല്.. ഇബ്നു തൈമിയ്യ തന്നെ. തന്റെ കിതാബുന്നുബുവ്വാത്തിലാണ് ഈ വിശദീകരണം നടത്തിയത്.

قال إبن تيميّة في كتاب النبوّات : ( 298 ) : ( وقد يكون إحياء الموتى على يد أتباع الأنبياء (ع) كما وقع لطائفة من هذه الأمّة ) ، وقال في النبوّات : ( 218 ) ، وهو يستعرض معجزات الأنبياء : ( فإنّه لا ريب أنّ الله خصّ الأنبياء بخصائص لا توجد لغيرهم ، ولا ريب أنّ من آياتهم ما لا يقدر أن يأتي به غير الأنبياء ... كالناقة التي لصالح فإنّ تلك الآية لم تكن مثلها لغيره ، وهو خروج ناقة من الأرض بخلاف إحياء الموتى فإنّه اشترك فيه كثير من الأنبياء والصالحين ). كتاب النبوات

വാൽ;
ഇതും ആനുകാലിക സംഭവങ്ങളും തമ്മിൽ പുലബന്ധം പോലുമില്ല. കാരണം ഇത് സംഭവിച്ചത് ജീവിതം ശംശുദ്ധരാക്കിയ മഹത്തുക്കളുടെ കരങ്ങളാലാണ്. അതിന് മൂന്ന് മാസം ഹോമം ചെയ്ത് കാത്തിരുന്നിട്ടുമില്ല. മരിച്ച ഉടനെ ആയിരുന്നു പലതും .
ഈസാ നബിയും മരിച്ചവരെ ജീവിപ്പിച്ചത് ഖൗമ് ആവശ്യപ്പെട്ട ഉടനെ ആയിരുന്നു.

( മറുപടി പറയാൻ തന്റേടമുള്ള മുജകൾ വന്നാലും. അതിന് കഴിയില്ലെങ്കിൽ ഓരോരുത്തരായി വന്ന് തെറി പറഞ്ഞ് പോയാലും)

അബൂ ത്വാഹിർ ഫൈസി മാനന്തവാടി

COPY FB_________

സ്ത്രീ പള്ളി പ്രവേശനം .നബി സ്വയുടെ ഭാര്യമാർ ഈത്തികാഫ്

മുജായിദുകള്‍ എപ്പോഴും കൊൻ ട് വരുന്ന തെളിവാണ് ഇഹ്തികാഫുമായി ബന്ധപ്പെട്ട ഹദീസ്


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി

👉✅ എന്താണ് യാതാർത്ത്യമെന്ന് നമുക്ക് നോക്കാം


👉✅ ഇമാം ബുഖാരി "സ്ത്രീകളുടെ ഇഹ്തികാഫ്" എന്ന ബാബിൽ  ഉദ്ദരിക്കുന്ന ഹദീസ്👇👇👇


ﺑﺎﺏ اﻋﺘﻜﺎﻑ اﻟﻨﺴﺎء

2033 - ﺣﺪﺛﻨﺎ ﺃﺑﻮ اﻟﻨﻌﻤﺎﻥ، ﺣﺪﺛﻨﺎ ﺣﻤﺎﺩ ﺑﻦ ﺯﻳﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ، ﻋﻦ ﻋﻤﺮﺓ، ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ، ﻗﺎﻟﺖ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻳﻌﺘﻜﻒ ﻓﻲ اﻟﻌﺸﺮ اﻷﻭاﺧﺮ ﻣﻦ ﺭﻣﻀﺎﻥ، ﻓﻜﻨﺖ ﺃﺿﺮﺏ ﻟﻪ ﺧﺒﺎء ﻓﻴﺼﻠﻲ اﻟﺼﺒﺢ ﺛﻢ ﻳﺪﺧﻠﻪ، ﻓﺎﺳﺘﺄﺫﻧﺖ ﺣﻔﺼﺔ ﻋﺎﺋﺸﺔ ﺃﻥ ﺗﻀﺮﺏ -[49]- ﺧﺒﺎء، ﻓﺄﺫﻧﺖ ﻟﻬﺎ، ﻓﻀﺮﺑﺖ ﺧﺒﺎء، ﻓﻠﻤﺎ ﺭﺃﺗﻪ ﺯﻳﻨﺐ اﺑﻨﺔ ﺟﺤﺶ ﺿﺮﺑﺖ ﺧﺒﺎء ﺁﺧﺮ، ﻓﻠﻤﺎ ﺃﺻﺒﺢ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺭﺃﻯ اﻷﺧﺒﻴﺔ، ﻓﻘﺎﻝ: «ﻣﺎ ﻫﺬا؟» ﻓﺄﺧﺒﺮ، ﻓﻘﺎﻝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «§ﺃﻟﺒﺮ ﺗﺮﻭﻥ ﺑﻬﻦ» ﻓﺘﺮﻙ اﻻﻋﺘﻜﺎﻑ ﺫﻟﻚ اﻟﺸﻬﺮ، ﺛﻢ اﻋﺘﻜﻒ ﻋﺸﺮا ﻣﻦ ﺷﻮاﻝ __________

صحيح البخاري 👆✅


"ആയിഷ (റ) യിൽ നിന്ന് നിവേദനം "റമളാനിലെ അവസാന പത്തിൽ നബി (സ) ഇഹ്തികാഫിരികുമായിരുന്നു. ഞാൻ നബി സ ക്ക് പള്ളി യിൽ ഒരു ടെൻ റ്റ് നിർമ്മിച്ച് കൊടുക്കും. സുബ് ഹി നിസ്കാരം കഴിഞ്ഞ് നബി (സ) ആ  ടെൻ റ്റിൽ പ്രവേശിക്കും . മഹതിയായ ഹഫ്സ്വത്ത് (റ) ഒരു ടെൻ റ്റ് സ്താപിക്കാൻ ആയിഷാ( റ) വിനോട് അനുവാദം ചോദിച്ചു . ആയിഷാ ബീവി (റ) അനുവാദം കൊടുത്തതിൻ റ്റെ അടിസ്താനത്തിൽ ഹഫ്സാ ബീവി (റ) യും ഒരു ടെൻ റ്റ് സ്താപിച്ചു . ഇത് കൻ ട ജഹ്ഷിൻ റ്റെ പുത്രി സൈനബ ബീവി (റ) മറ്റൊരു ടെൻ റ്റ് സ്താപിച്ചു.

👉👉 നബി (സ) പ്രഭാതത്തിൽ വന്ന് നോക്കുംബോള്‍ നാല് ടെൻ റ്റുകള്‍ കാണാനിടയായി.

(1- നബി (സ) യുടേത്)

(2- ആയിഷ (റ) യുടേത്)

(3-ഹഫ്സ (റ) യുടേത്)

(4- സൈനബ (റ) യുടേത്)

👉 നബി (സ) ചോദിച്ചു
ഇതെന്താണ് ❓

മറുപടി ലഭിച്ച നബി ( സ) പറഞ്ഞു👇👇👇

"ഗുണമാണോ ഇവരെ ക്കൊൻ ട് നിങ്ങള്‍ വിചാരിക്കുന്നത്!!!!

തുടർന്ന് ആ മാസത്തെ ഇഹ്തികാഫ് നബി (സ) ഒഴിവാക്കുകയും ഷവ്വാലിൽ നിന്ന് പത്ത് ദിവസം നബി (സ) ഇഹ്തികാഫിരിക്കുകയും ചെയ്തു"

ബുഖാരി (1892)📜📜📜


👉✅✅ നബി (സ) അനിഷ്ട്ടം പ്രകടിപ്പിച്ച ഈ ഹദീസ് അടിസ്താനമാക്കി നബി (സ) യുടെ ഭാര്യമാർ നബി (സ) വഫാത്തിന്ന് ശേഷവും ഇഹ്തികാഫ് ഇരുന്നത് അവരുടെ വീടുകളിലെ പള്ളികളിലായിരുന്നുവെന്ന്

മുല്ലാ അലിയ്യുൽ ഖാരി തൻ്റെ " മിർഖാതുൽ മഫാതീഹ്" ൽ രേഖപ്പെടുത്തിയിട്ടുൻ ട്

✅👉 كتاب الاعتكاف

ثُمَّ اعْتَكَفَ أَزْوَاجُهُ) ، أَيْ فِي بُيُوتِهِنَّ لِمَا سَبَقَ مِنْ عَدَمِ رِضَائِهِ لِفِعْلِهِنَّ، وَلِذَا قَالَ الْفُقَهَاءُ: يُسْتَحَبُّ لِلنِّسَاءِ أَنْ يَعْتَكِفْنَ فِي مَكَانِهِنَّ

مرقات المفاتيح 👆

"(പിന്നെ നബി (സ) യുടെ ഭാര്യമാർ ഇഹ്തികാഫിരുന്നിരുന്നു). ഭാര്യമാരുടെ പ്രവർത്തനം നബി (സ) ഇഷ്ട്ടപ്പെട്ടിട്ടില്ലെന്ന് മുംബ് പറഞ്ഞതിൻ്റെ അടിസ്താനത്തിൽ

" നബി (സ) യുടെ  വഫാത്തിന്ന് ശേഷംഅവർ ഇഹ്തികാഫിരുന്നത്  അവരുടെ വീടുകളിലായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.  ഇത് കൊൻ ടാണ് സ്ത്രീകള്‍ക്ക് അവരുടെ സ്ഥലത്ത് ഇഹ്തികാഫിരിക്കലാണ് സുന്നത്ത് എന്ന് കർമ്മ ശാസ്ത്ര പൻ ടിതർ പ്രഖ്യാപിച്ചത്.""

(മിർഖാത്ത് . കിതാബുൽ ഇഹ്തികാഫ്)

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...