Wednesday, February 28, 2018

ഇസ്തിഗാസ ശിർക്കല്ല

*⭕ഇസ്തിഗാസ ശിർക്കല്ല⭕*
➖➖➖➖➖➖

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
................................
*ജനങ്ങൾ അകപ്പെടുന്ന ഏറ്റവും വലിയ വിപല്ഘട്ടമാണല്ലോ മഹ്ഷറാ വൻസഭ. മലക്കുകളും അംബിയാക്കളും ഔലിയാക്കളും തുടങ്ങി എല്ലാ സ്രഷ്ടികളും ഭയപ്പെടുന്ന സമയം .നബി(സ) തങ്ങൾ പറയുന്നു..*

*إن الشمس تدنو يوم القيامة حتى يبلغ العرق نصف الأذن فبينا هم كذلك استغاثوا بآدم ثم بموسى ثم بمحمد صلى الله عليه وسلم(صحيح البخاري ١٣٨١)*


*ചെവിയുടെ പകുതിവരെ വിയർപ്പു എത്തും  വിധം അന്ത്യനാളിൽ സൂര്യൻ അടുത്തു വരും അതിനിടയിൽ ജനങ്ങൾ ആദം നബി(അ സ) യോടും പിന്നെ മൂസ നബി(അ സ ) യോടും  പിന്നെ മുഹമ്മദ്‌ നബി (സ) യോടും ഇസ്തിഗാസ നടത്തും(സ്വഹീഹുൽ ബുകാരി 1381)*

മഹ്ഷറാ വാൻ സഭയിൽ ജനങ്ങൾ പ്രവാചകന്മാരോട് ശുപാർശ തേടിപോകുമെന്നു പറയുന്ന ഹദീസ് വിശദീകരിച്ച് ഹാഫിള്  ഇബ്നുഹജറുൽ  അസ്ഖലാനി (റ)  എഴുതുന്നു.

*ولذلك قال الحافظ ابن حجر معلقا على نحو هذا الحديث في الفتح ( 11 / 441 ) وفية أن الناس يوم القيامة يستصحبون حالهم في الدنيا من التوسل إلى الله في حوائجهم بأنبيائهم اه‍ .*


*ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അല്ലാഹുവിലേക്ക് അംബിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുക എന്നതാണല്ലോ ഐഹികലോകത്ത് ജനങ്ങൾ സ്വീകരിച്ചിരുന്ന സമീപനം.അതെ സമയം അന്ത്യദിനത്തിലും ജനങ്ങൾ സ്വീകരിക്കുമെന്ന് ഹദീസ് വ്യക്തമാക്കുന്നു.(ഫത്ഹുൽ ബാരി 11/441)*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM

https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT


മഹ്ഷറാ വൻസഭയിലെത്തിയാലും സുന്നികൾ ശുപാർശ ആവശ്യപ്പെടാൻ  അമ്ബിയാക്കളെയും തെരെഞ്ഞുനടക്കുമ്പോൾ അബുജഹ്ലോ മറ്റു മക്കാമുഷ്രിക്കുകളോ അവിടെ വെച്ച് അവരുടെ ദൈവങ്ങളായ ലാത്തയോടോ ഉസ്സയോടോ സഹായം ചോദിക്കുന്നില്ല. പ്രത്യുത അള്ളാഹു വിശുദ്ദ ഖുർആനിൽ വവരിച്ച പോലെ തല താഴ്ത്തി നില്ക്കുകയാണ് അവർ ചെയ്യുന്നത്. കാരണം ദുൻയാവിൽ  വെച്ച് അവർ നടത്തിയിരുന്ന പരിപാടികളെല്ലാം തെറ്റായിപോയെന്ന് ഖബറിൽ നിന്നും മറ്റും അവർക്ക് നന്നായി മനസ്സിലായിടുണ്ട്. അതെ സമയം സുന്നികൾ നടത്തിയിരുന്ന ഇസ്തിഗാസ തെറ്റാണെന്നോ ശിർക്കാനെന്നോ മഹ്ഷറയിൽ എത്തിയിട്ടും മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ ആ പ്രതിസന്ദിഘട്ടത്തിലും അവർ അമ്ബിയാക്കളെയും തെരഞ്ഞു പോകുന്നത്.അങ്ങനെ സുന്നികൾ മഹാനായ ഈസാനബി (അ) യെ സമീപിക്കുമ്പോൾ അദ്ദേഹത്തിൻറെ മറുവടി ശ്രദ്ദേഹമാണ്.



*فَيَأْتُونَ عِيسَى فَيُكَلِّمُونَهُ فَيَقُولُ : إِنِّي عُبِدْتُ مِنْ دُونِ اللَّهِ وَلَكِنِ ائْتُوا مُحَمَّدًاصَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَأْتُونِي فَأَنْطَلِقُمعهم (سنن لترمذي:٣٠٧٣) * 



*അവർ ഈസാ നബി(അ) യെ സമീപിക്കുമ്പോൾ അദ്ദേഹം പറയും: " നിശ്ചയം ഞാൻ അല്ലാഹുവിനുപുറമേ ആരാധിക്കപെട്ടവനാണ് .അതിനാല നിങ്ങൾ മുഹമ്മദ്‌ നബി(സ) യെ സമീപിക്കുക."  നബി(സ) പറയുന്നു : "അപ്പോൾ ജനങ്ങൾ എന്നെ സമീപിക്കുന്നതും അവരോട് ഒന്നിച്ച് ഞാൻ പുരപ്പെടുന്നതുമാണ്." (തുർമുദി: 3073)*

ദൈവ പുത്രനാണെന്ന വിശ്വാസത്തോടെ ക്രിസ്ത്യാനികൾ ഈസാ നബി (അ) യെ വിളിക്കുന്നതും മുഹ്ജിസത് കൊണ്ട് സഹക്കുമെന്ന  വിശ്വാസത്തോടെ സുന്നികൾ മുഹമ്മദ്‌ നബി(സ) യോട്  സഹായം തേടുന്നതും തുല്ല്യമാനെന്നല്ലോ പുത്തൻവാദികൾ ജല്പിക്കുന്നത്. അവരുടെ ഈ ജല്പനത്തിന്റെ അടിവേരറുക്കുന്നതാണ് പ്രസ്തുത ഹദീസ്. കാരണം സുന്നികൾ മുഹമ്മദ്‌ നബി(സ) യോട് നടത്തുന്ന ഇസ്തിഗാസ മുഹമ്മദ്‌ നബി(സ) യെ ദൈവമാകലാകുമെങ്കിൽ ഈസാ നബി (അ) പോലെ തന്നെ മുഹമ്മദ്‌ നബി(അ) യും അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെട്ടവരായല്ലോ. " ഞാൻ അല്ലാഹുവിനെ കൂടാതെ ആരധിക്കപെട്ടവനായത് കൊണ്ട് നിങ്ങൾ മുഹമ്മദ്‌ നബി(സ) യെ സമീപിക്കുക" എന്നാ ഈസാ നബി (അ) യുടെ പരാമർശത്തിന് എന്ത് പ്രസക്തിയാനുല്ലത്?!!!

***********                            *******************                     ****************        *******

 മുഹമ്മദുബ്നുല്‍ മുന്‍കദിര്‍ (റ) [വഫാത്ത് 130] ___________________ ഹദീസു പണ്ടിതര്‍ക്കിടയിലെ വെള്ളിനക്ഷത്രമാണ് പ്യമുഖ താബിഈ പണ്ഡിതന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) എന്ന മുഹമ്മദ് ഇബ്നുല്‍ മുന്‍കദിര്‍ അത്താബിഇയ്യ് (റ). ആയിരക്കണക്കായ ഹദീസുകള്‍ മനഃപാഠം. ഹിജ്റ മുപ്പതുകളില്‍ ജനിച്ച മഹാനവര്‍കള്‍ സ്വഹാബി പ്രമുഖരായ ബീവി ആയിശ (റ) , അബൂ ഹുറൈറ (റ), ഇബ്നു ഉമര്‍ (റ) , ഇബ്നു അബ്ബാസ് (റ), ജാബിര്‍ (റ), തുടങ്ങിയ പരശ്ശതം സ്വഹാബികളില്‍ നിന്ന് നേരിട്ട് പഠിക്കുകയും അവ തന്‍റെ കാലത്തിനും പിന്‍കാലത്തിനും വേണ്ടി പകര്‍ത്തിയിട്ടുള്ള പണ്ടിതനുമാണ്. ഇമാം അബൂഹനീഫ (റ), ഇമാം മാലിക്ക് (റ), ഇബ്നു ജുറൈജ് (റ), സുഫ്യാനുബ്നു ഉയയ്ന(റ), സുഫ്യാനുസ്സൗരി (റ) ഉള്‍പ്പെടെ താബിഉകളും താബിഉത്താബിഉകളുമായ വലിയൊരു കൂട്ടം പണ്ഡിതന്മാരുടെ ഗുരുകൂടിയാണദ്ദേഹം. ഇമാം മാലിക് (റ) പറയുന്നു : 'ഇമാം ഇബ്നുല്‍ മുന്‍കദിര്‍ (റ) ഖുര്‍ആന്‍ പണ്ഡിതന്മാരുടെ നേതാവായിരുന്നു.' (സിയറു അഅ്ലാമിന്നുബലാഅ് വാള്യം 3 പേജ് 3722) ഇബ്നുല്‍ മുന്‍കദിര്‍ (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) സ്വഹീഹില്‍ പതിനെട്ടും ഇമാം മുസ്ലിം (റ) സ്വഹീഹില്‍ മുപ്പത്തിരണ്ട് തവണയും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് . ഇത്രക്ക് പ്രധാനിയായ ഇബ്നുല്‍ മുന്‍കദിര്‍ (റ) നബി (സ്വ) യുടെ ഖബറിന്നരികില്‍ ചെന്നു സഹായം ചോദിക്കുന്നത് ഹാഫിളുദ്ദഹബി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

* كان ابن المنكدر (التابعي) يجلس مع اصحابه فكان يصيبه صمات فكان يقوم كماهو حتى يضع خده على قبر النبي صلى الله عليه وسلم ثم يرجع فعوتب فى ذلك: إنه ليصيبني خطر فإذا وجدت ذلك إستعنت بقبر النبي صلى الله عليه وسلم (سير أعلام النبلاء للذهبي :3/3724)، إشتشفيت بقبر النبي صلى الله عليه وسلم (وفاء الوفا للحافظ السمهودي :2/444)*


* കൂട്ടുകാരോടൊപ്പം ഇരിക്കുബോള്‍ മനസ്സിലെന്തെങ്കിലും പ്രയാസം കടന്നുവന്നാല്‍. അദ്ദേഹം മൗനിയാവും. അതൊക്കെ ഇറക്കിവയ്ക്കാന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) കാണുന്ന അത്താണി തിരുറസൂലി (സ്വ) ന്‍റെ ഖബ്റാണ്. അതിന്മേല്‍ കവിള്‍ത്തടം വച്ച് അല്‍പസമയം അവിടെ ചിലവഴിച്ച് തിരിച്ചുപോരും. കൂട്ടുകാര്‍ ഒരിക്കല്‍ ഇതേകുറിച്ച് ആക്ഷേപം പറഞ്ഞു. അപ്പോള്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു: എനിക്കങ്ങനെയാണ്. വിഷമം വരുബോള്‍ ഞാന്‍ റസൂല്‍ (സ്വ) ഖബറില്‍ നിന്ന് ശമനവും, സഹായവും തേടുന്നു. അതിലെന്താണിത്ര അത്ഭുതം? എന്ന രീതിയിലാണ് അവിടുത്തെ മറുപടി . സയ്യിദുസ്സുംഹൂദിയുടെ വഫാഉല്‍ വഫാ (2/444)* അല്‍ഗ്വദീര്‍ (5/151) എന്നീ ഗ്രന്ഥത്തില്‍ ഇക്കാര്യം ചേര്‍ത്തിയിട്ടുണ്ട്. ഞാന്‍ സഹായം തേടുന്നു എന്നു തന്നെയാണ് ഇബ്നുല്‍ മുന്‍കദിര്‍ (റ) ന്‍റെ ഉദ്ദേശ്യമെന്ന് വ്യക്തമാക്കുന്നത് ഹാഫിളുദ്ദഹബിയാണ്; സിയറു അഅ്ലാമിന്നുബുലാഇല്‍ (വാള്യം 3, പെജ് 213 താരിഖു ദിമശ്ഖ ) ഇത്തരത്തില്‍ ഒരാളില്‍ നിന്നാണോ ബുഖാരിയും മുസ്ലിമും ഹദീസുകള്‍ ഉദ്ധരിച്ചിട്ടുള്ളത് എന്നവഴിക്കെങ്കിലും ചെന്ന് നോക്കിയിരുന്നുവെങ്കില്‍ സത്യമറിയാതുഴലുന്ന വഹ്ഹാബികള്‍ക്കെങ്കിലും സംശയ നിവൃത്തിവരുമായിരുന്നു. പക്ഷേ, ആ വഴിക്ക് ചിന്തിക്കാന്‍ അവരുടെ പുരോഹിതന്മാര്‍ സമ്മതിക്കില്ല എന്നിടത്താണ് പ്രസ്താനത്തിന്‍റെ വിജയം? അണികളുടെ ബുദ്ധി ശൂന്യത. നവീനവാദികളുടെ കാര്യം എത്രമല്‍ പ്രതിലോമപരം എന്നാലോചിക്കുക

🌹🌹🌹🌹🌹

Tuesday, February 27, 2018

സ്ത്രീ പള്ളി പ്രവേശനം ഖുർആനിലോ?

*"അല്ലദീന"യിൽ സ്ത്രീകൾ പെടുമൊ❓*
                    1⃣3⃣
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*❓ചോദ്യം:* നിങ്ങളുടെ മുമ്പുള്ളവരിൽ നിർബന്ധമാക്കപ്പെട്ടതുപോലെ നിങ്ങളുടെ മേലിലും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നുവെന്നും വെള്ളിയാഴ്ചദിവസം നമസ്കാരത്തിനു വേണ്ടി വിളിക്കപ്പെട്ടാൽ നിങ്ങൾ അല്ലാഹുവിനെസ്മരിക്കുന്നതിലേക്കായി ധൃതിപ്പെട്ടുപോവുക എന്നും വിശുദ്ധഖുർആനിലുണ്ട്.
ഇവരണ്ടിലും ജനങ്ങളെ അഭിസംബോധന ചെയ്ത രീതി "അല്ലദീന" എന്ന പദം പ്രയോഗിച്ചുകൊണ്ടാണ്.പക്ഷെ ആദ്യത്തേതിൽ ആണിനെയും പെണ്ണിനെയും ഉൾപ്പെടുത്തിയാണെന്നത് അവിതർക്കിതം.രണ്ടാമത്തേതിലും അതേ അറബിപദങ്ങൾ തന്നെ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് അതും ആണിനെയും പെണ്ണിനെയും ഒരു പോലെ ബാധകമാക്കേണ്ടതല്ലെ?അങ്ങനെയാണെങ്കിൽ സ്ത്രീകൾ പള്ളിയിൽ പോകുന്നതിൽ തെറ്റുണ്ടൊ?നുസ്രത്ത് എന്ത് പറയുന്നു?

*📍ഉത്തരം:* "അല്ലദീന"എന്ന പദം ആണിനും പെണ്ണിനും ഒരു പോലെ ബാധകമാകുകയാണെങ്കിൽ സ്ത്രീകൾപള്ളിയിൽ പോകുന്നതിന്റെ പുറമെ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകൾക്കും ജുമുഅ നിർബന്ധമാണെന്നു പറയേണ്ടിവരുമല്ലൊ.എന്നാൽ പഴകി ജീർണിച്ച ഒരു വാദമാണിത്.കേരളത്തിലെ ചില മൗലവിമാർ ഈ വാദവുമായി അവർ അതിനു തെളിവായി പൊക്കിപ്പിടിച്ചിരുന്ന കഥയാണ് "അല്ലദീന" എന്ന അറബിശബ്ദം ആണിനും പെണ്ണിനും ഒരു പോലെ ബാധകമാണെന്ന സിദ്ധാന്തം.നുസ്രത്തുൽ അനാമിൽ തന്നെ ഇതിനു പലവുരു മറുപടി പറഞ്ഞിട്ടുണ്ട്.മുമ്പൊരിക്കൽ നുസ്രത്ത്(1974 ഒക്ടോബർ ലക്കത്തിൽ)പറഞ്ഞത് ഇവിടെ പകർത്തിക്കൊള്ളട്ടെ.

    "അറബിഭാഷയിൽ പുരുഷന്മാരോട് സംബോധന ചെയ്യാൻ നിശ്ചയിച്ച "അല്ലദീന"എന്ന പദം പ്രയോഗിച്ചുകൊണ്ട് ,ജുമുഅ ദിവസം ബാങ്ക് വിളിക്കപ്പെട്ടാൽ ജുമുഅക്കുപോകാൻ ഖുർ ആൻ നിർദേശിച്ചിട്ടുണ്ട്. ഭാഷാപരമായി ആ നിർദേശം പുരുഷന്മാരെ മാത്രമെ ബാധിക്കുന്നുള്ളൂ.പക്ഷെ പുരുഷന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് അവതീർണമായ പലവിഷയങ്ങളിലും സ്ത്രീകളും ഭാഗഭാക്കുകളാണെന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ആ പദത്തിന്റെ വ്യാപ്തിയിൽ സ്ത്രീകളും ഉൾപ്പെടുമെന്നും ജുമുഅ സ്ത്രീകൾക്കും നിർബന്ധമാണെന്നും ഉല്പതിഷ്ണുക്കൾ കണ്ടുപിടിച്ചിട്ടുണ്ട്.കേവലം ബാലിശമാണിത്.കാരൺസ്ം സ്ത്രീകൾ,കുട്ടികൾ,അടിമകൾ,രോഗികൾ എന്നീ നാലുവിഭാഗങ്ങൾക്കു ജുമുഅ നിർബന്ധമില്ലെന്ന് റസൂൽ(സ്വ)പ്രസ്താവിച്ചത് സ്വഹീഹായ ഹദീസിലുണ്ട്.അതിനാൽ ജുമുഅ സംബന്ധമായി പുരുഷന്മാരെ സംബോധന ചെയ്ത അല്ലദീനയുടെ വ്യാപ്തിയിൽ സ്ത്രീകൾ പെടുന്നതല്ലെന്നും ആ നിർദേശം സ്ത്രീകൾക്ക് ബാധകമല്ലെന്നും റസൂൽ(സ്വ)തീരുമാനിച്ചതാണെന്നു വ്യക്തമായി."



*✍🏻മുഫ്തി താജുൽ ഉലമാ ഖുദ് വത്തുൽ മുഹഖ്ഖിഖീൻ ശൈഖുനാ കെ.കെ.സ്വദഖത്തുല്ലാ മൗലവി (റ)💥*

*📚നുസ്രത്തുൽ അനാം മാസിക 1985 ജനുവരി ലക്കം📖*

*📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌*

സ്ത്രീയുടെ ഔറത്ത


മുസ്ലിം സ്ത്രീയുടെ രക്ഷയ്ക്ക്
➖➖➖➖➖➖➖➖
ഭാഗം-33➖
➖➖➖➖➖➖➖➖ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
.....
നഗ്നതാ പ്രദർശനം അരുത്
➖➖➖➖➖➖➖➖

Woman is beauty and beauty is to the exposed (സ്ത്രീ എന്നാൽ സൗന്ദര്യമാണ് സൗന്ദര്യമാണെങ്കിൽ പ്രദർശിപ്പിക്കാനുള്ളതാണ്) എന്നാണ് പുതിയ ലോകത്തെ തത്വം പ്രദർശന പരത വല്ലാതെ ആധുനിക ലോകത്തെ സ്ത്രീകളെ പിടികൂടിയിരിക്കുന്നു  എന്നാൽ സ്ത്രീയുടെ ഈ നഗ്നതാ പ്രദർശനം അപകടത്തിലേക്കാണ് ചെന്നെത്തുക എന്നതിൽ യാതൊരു സംശയവുമില്ല ശരീരം പ്രദർശിപ്പിക്കുന്ന സ്ത്രീകൾക്ക് ഇസ്ലാം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

നബി(സ) പറഞ്ഞു : ' സ്ത്രീ അന്യരിൽ നിന്ന് തന്റെ ശരീരം മുഴുവൻ മറച്ചിരിക്കണം അവൾ ശരീര ലാവണ്യം വെളിവാക്കി നടന്നാൽ പിശാച് അവളെ എത്തിനോക്കും' (തുർമുദി)

മറ്റൊരു ഹദീസ് കാണുക:' എന്റെ കാലത്തു കാണാനിടവരാത്ത രണ്ടു വിഭാഗക്കാർ നരകത്തിൽ പ്രവേശിക്കും പശുക്കളുടെ പാൽ പോലുള്ള ചാട്ടവാറുമായി ജനങ്ങളെ പ്രഹരിച്ചു നടക്കുന്ന പുരുഷന്മാരും ,വസ്ത്രം ധരിച്ചാലും ധരിച്ചില്ലെന്ന് തോന്നിക്കുന്ന വിധം സൗന്ദര്യപ്രദർശനം നടത്തുന്ന സ്ത്രീകളും ഇത്തരം സ്ത്രീകൾ സ്വയം തെറ്റ് ചെയ്യും മറ്റുള്ളവരെ തെറ്റിൽ വീഴ്ത്തുകയും ചെയ്യുന്നു ഇരുഭാഗത്തേക്കും ചായുന്ന കൂറ്റൻ ഒട്ടകപ്പൂഞ്ഞ പോലെ അവരുടെ തല അവർ അണിയിച്ചിരിക്കുന്നു ഇത്തരം സ്ത്രീകൾ സ്വർഗത്തിൽ കടക്കുകയില്ലെന്ന് മാത്രമല്ല ; വളരെ അകലെ നിന്ന് നുകരാൻ കഴിയുന്ന സ്വർഗീയ വാസന പോലും അവർക്കു ലഭിക്കുകയില്ല '(മുസ്ലിം)

സ്ത്രീയുടെ നഗ്നത അന്യർ കാണാൻ ഒരിക്കലും ഇടവരരുത് സ്ത്രീ അവളുടെ ശരീരത്തിൽ നിന്ന് ഏതെങ്കിലും ജോലി ചെയ്യുമ്പോൾ സാധാരണ വളിവാകുന്ന ഭാഗങ്ങളൊഴികെ അന്യർ കാണാൻ ഇടയാകരുത് അതുപോലെ തന്നെ അമുസ്ലിം സ്ത്രീകൾക്കു മുന്നിലും പ്രദർശിപ്പിക്കാൻ പാടില്ല മുസ്ലിംസ്ത്രീ അവളുടെ ശരീരം തന്നെപ്പോലെ സജ്ജനങ്ങളിൽ പെട്ട സ്ത്രീകൾക്കു മാത്രമേ കാണിക്കാവൂ കാണികളിൽ വേശ്യകളും അമുസ്ലിം സ്ത്രീകളുമുള്ള യാതൊരു ഘട്ടത്തിലും മുസ്ലിം സഹോദരിമാർ തങ്ങളുടെ സൗന്ദര്യം അവർക്കു മുമ്പിൽ പ്രദർശിപ്പിക്കാൻ പാടില്ല അന്യമതസ്ഥകളായ സ്ത്രീകൾ അവരുടെ ഭർത്താക്കന്മാർക്ക് മുസ്ലിം സ്ത്രീകളുടെ ശരീര പ്രകൃതി വിവരിച്ച് കൊടുക്കാൻ ഇത് കാരണമാകുമെന്നത് കൊണ്ടാണ് അന്യമതക്കാരികൾക്കു മുമ്പിൽ മുസ്ലിം സ്ത്രീകൾ സൗന്ദര്യം കാണിക്കരുതെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നത് (ഹാശിയത്തുദ്ദുസൂഖി)

ലജ്ജ തീരെയില്ലാതെ നടക്കുന്ന സ്ത്രീകൾക്കു മുന്നിലും മുസ്ലിംകളും സ്വാലിഹത്തുകളുമായ സ്ത്രീകൾ ഔറത്ത് കാണിക്കാതിരിക്കുകയാണ് വേണ്ടത് (തഫ്സീർ ,സൂറത്തുന്നൂർ)

പൂർവകാല മുസ്ലിം വനിതകൾ തങ്ങളുടെ ശരീരം അന്യർ കാണാതിരിക്കാൻ ഏറെ ശ്രദ്ധ വെക്കുന്നവരും ജാഗരൂകരുമായിരുന്നു ആഇശ(റ) ഉദ്ധരിക്കുന്നു : 'കുതിര  സവാരിക്കാരായ പുരുഷന്മാർ ഞങ്ങൾ (ഉമ്മഹാത്തുൽ മുഹ്മിനീൻ -മറ്റുള്ളവർക്ക് വിവാഹം നിഷിദ്ധമായവർ) നിൽക്കുന്ന ഭാഗത്തിലൂടെ സഞ്ചരിക്കുമ്പോൾ ഞങ്ങൾ ശരീരം മുഴുവൻ മറക്കാറുണ്ടായിരുന്നു അവർ നടന്നു നീങ്ങിക്കഴിഞ്ഞാൽ മുഖം മൂടി ഉയർത്തുമായിരുന്നു (അഹ്മദ് ,അബൂദാവൂദ്, ഇബ്നുമാജ)നബി(സ) യുടെ പത്നിമാരും സത്യവിശ്വാസിനികളുമായ  മുഴുവൻ സ്ത്രീകളും അന്യർ ദർശിക്കുന്നത് മഹാപാപമായി കരുതിയവരാണ് 

ഉമ്മുൽ മുഹ്മിനീൻ ആഇശ(റ) പറയുന്നു : 'നബി(സ) യും എന്റെ പിതാവ് അബൂബക്കർ (റ)വും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തേക്ക് സാധാരണ വസ്ത്രം ധരിച്ചു ഞാൻ പോകാറുണ്ടായിരുന്നു  ഞാൻ ചിന്തിക്കും എന്തിന് മറക്കണം ?  ഒന്ന് പിതാവും മറ്റേത് ഭർത്താവുമാണല്ലോ പിന്നീട് ഉമർ(റ) വിനെ അതേ സ്ഥലത്ത് മറവ് ചെയ്തു ശേഷം പൂർണ പർദാ ധാരിണിയായി മാത്രമേ ഞാൻ അവിടെ പ്രവേശിച്ചിട്ടുള്ളൂ

മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ്

*നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?*
➖➖➖➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ചോദ്യം: മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
ഉത്തരം: അനസി(റ)ല്‍നിന്ന് ഇമാം ദൈലമി(റ)* *തന്റെ മുസ്നദുല്‍* *ഫിര്‍ദൌസില്‍ നിവേദനം: നബി(സ്വ)* *പറഞ്ഞു: ‘ജനാസയില്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് നിങ്ങള്‍* *വര്‍ധിപ്പിക്കുക.’ ഇമാം സുയൂഥി(റ)യുടെ അല്‍ജാമിഉസ്സഗീര്‍ 1/54 നോക്കുക.*
*മയ്യിത്ത് കട്ടിലില്‍ വെച്ചതിനുശേഷമേ ജനാസ എന്ന്* *പറയപ്പെടുകയുള്ളൂവെന്ന് സര്‍വ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാം. അപ്പോള്‍ ജനാസയില്‍ എന്നുപറഞ്ഞതിന്റെ വിവക്ഷ മയ്യിത്ത് കൊണ്ടുപോകുമ്പോഴാണെന്നു തീര്‍ച്ച. മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് നിങ്ങള്‍ അധികരിപ്പിക്കണമെന്ന നബി(സ്വ)യുടെ നിര്‍ദ്ദേശം സ്വഹാബത്ത് പാലിക്കുന്നവരായതുകൊണ്ട് അവര്‍ അങ്ങനെ ചെയ്തിരുന്നുവെന്നാണ് വെക്കേണ്ടത്. അവരെ സംബന്ധിച്ച് തെറ്റായ ധാരണ ഉണ്ടാകാന്‍ പാടില്ലെന്നതാണ് കാരണം. അതുപോലെ തന്നെ നിര്‍ദേശിച്ച കാര്യം നബി(സ്വ) സ്വയം ചെയ്യാറുമുണ്ടായിരുന്നില്ലെന്നുവെക്കാനും നിവൃത്തിയില്ല. ഖുര്‍ആന്‍ തന്നെ വ്യക്തമായി വിമര്‍ ശിച്ച കാര്യമാണ്, പ്രവര്‍ത്തിക്കാത്തത് നിര്‍ദേശിക്കല്‍. മഹാനായ നബി(സ്വ)യെ സംബന്ധിച്ച് ഇതെങ്ങനെ ഊഹിക്കാനാകും? നബി(സ്വ)യെ സാധാരണ മനുഷ്യനായും സ്വഹാബത്തിനെ മാതൃകായോഗ്യരല്ലാതെയും കാണുന്ന നവീന ആശയക്കാര്‍ നബി(സ്വ) സ്വയം ചെയ്യാത്തത് നിര്‍ദേശിക്കുന്നവരും സ്വഹാബത്ത് നബി(സ്വ)യുടെ നിര്‍ദേശം പൂര്‍ണമായും പാലിക്കാത്തവരുമാണെന്നു പറഞ്ഞേക്കും. പക്ഷേ, ഇതൊരു വിശ്വാസിക്ക് എങ്ങനെ ഊഹിക്കാനാകും.*

അയൽവാസിക്ക് ദാനം നൽകുക

*❤💖🍃ദാമ്പത്യ ജീവിതം🍃💖❤*
🔳 *WHATSAPP GROUP*🔳
🌩🥀🌩🥀🌩🥀🌩🥀🌩🥀
                   1⃣3⃣
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
മുസ്ലിം സ്ത്രീയുടെ രക്ഷയ്ക്ക്
➖➖➖➖➖➖➖➖
ഭാഗം-  02
➖➖➖➖➖➖➖➖
അയൽവാസിക്ക് ദാനം നൽകുക
➖➖➖➖➖➖➖➖
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും താങ്ങും രക്ഷയുമാകുന്നത് പലപ്പോഴും അയൽവാസികളായിരിക്കും ഒരു അപ്രതീക്ഷിത ദുരന്തം ഉണ്ടായെന്ന് വെക്കുക അപ്പോൾ ആദ്യം ഓടിയെത്തുന്നത് അയൽവാസിയായിരിക്കും അയൽപക്ക ബന്ധം സുദൃഢമായി നിലനിർത്തുന്നതും അതിൽ വിള്ളൽ വീഴ്ത്തുന്നതും മിക്കപ്പോഴും അയൽവാസിനിയായിരിക്കും അതുകൊണ്ട് തന്നെ അയൽവാസിനികൾ തമ്മിൽ പ്രത്യേക ബന്ധവും പരസ്പര സഹായവും അത്യന്താപേക്ഷിതമാണ് എന്തുണുള്ളത് എങ്കിൽ അതുകൊണ്ട് അയൽവാസിനിക്ക് ദാനം നൽകാൻ തിരുമേനി  (സ) കൽപിച്ചിട്ടുണ്ട്

അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം: നബി  (സ) പറഞ്ഞു:
മുസ്ലിം സ്ത്രീകളേ ഒരു അയൽവാസിനിയും തന്റെ അയൽവാസിനിക്ക് (കൊടുക്കുന്നതും വാങ്ങുന്നതും) അത് ആട്ടിൻ കുളമ്പാണെങ്കിൽ പോലും നിസ്സാരമായിക്കാണരുത്  (കിതാബുൽ ഹിബ -ബുഖാരി,കിതാബുസ്സകാത്ത് -മുസ്ലിം 

നല്ല അയൽവാസിനിയാവാൻ സ്ത്രീകൾക്ക് കഴിയണം ഒരിക്കൽ നബി  ( സ) പ്രസ്താവിച്ചു :നാലുകാര്യം വിജയത്തിൽ പെട്ടതാണ് നല്ല അയൽവാസിയാണ് അതിലൊന്ന് പരാജയത്തിൽപെട്ട ഒന്നാമത്തേത് ചീത്ത അയൽക്കാരും (അബൂനഈം 8/382)

അല്ലാഹുവേ സ്ഥിര താമസ വീടിനരികെ വസിക്കുന്ന ചീത്ത അയൽക്കാരെ തൊട്ട് നിന്നോട് ഞാൻ കാവലിനെ തേടുന്നു  എന്ന് നബി (സ) പ്രാർത്ഥിച്ചിരുന്നു (ബുഖാരി- അദബുൽ മുഫ്റദ് 1/553)

ഇബ്നു മസ്ഊദ് (റ) ഒരിക്കൽ നബിയോട് ചോദിച്ചു:  റസൂലൈ ഞാൻ നല്ല മനുഷ്യനാണോ എന്ന് എങ്ങനെയാണ് തീരുമാനിക്കുക ? റസൂൽ (സ) പറഞ്ഞു:  നിന്റെ അയൽവാസി നിന്നെ സംബന്ധിച്ച് നല്ലവനാണെന്ന് പറഞ്ഞാൽ നീ നല്ലവനായിരിക്കും

ഒരിക്കൽ ഒരു അനുയായി നബി തങ്ങളോട് ചോദിച്ചു: 

ഒരു സ്ത്രീ അവൾ കൃത്യമായി നിസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ധാരാളം ദാനാധർമ്മങ്ങൾ നൽകുകയും ചെയ്തു  എന്നാൽ അവളുടെ അയൽവാസിയെ അവൾ നാവുകൊണ്ട് ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു ഈ സ്ത്രീയെക്കുറിച്ച് തങ്ങൾ എന്തു പറയുന്നു?  പ്രവാചകന്റെ മറുപടി:  അവൾ നരകാഗ്നിയിലാണ് എന്നായിരുന്നു അനുയായി മറ്റൊരു സ്ത്രീയെക്കുറിച്ച് വീണ്ടും ആരാഞ്ഞു  ഒരുവൾ കൂടുതലായി നിസ്കരിക്കുകയോ നോമ്പനുഷ്ഠിക്കുകയോ ചെയ്യാറില്ല തുച്ഛമായ വെണ്ണ മാത്രമാണ് അവൾ ധർമ്മം ചെയ്യാറുള്ളത് എന്നാൽ അവളുടെ അയൽവാസിയെ അവൾ ദ്രോഹിക്കാറില്ല ഇവളെക്കുറിച്ച് തങ്ങൾ എന്തു പറയുന്നു?  നബി  (സ) പറഞ്ഞു:  അവൾ സ്വർഗത്തിലാണ് (അഹ്മദ്)

*❤💖🍃ദാമ്പത്യ ജീവിതം🍃💖❤*

തറാവീഹ്

👉🏼മുജ്ജൂസിന്റെ 
                 കുസൃതികൾ🦁
തറാവീഹ്

  *ഇനിയും   ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0* '
------------------------------------------
തൗഹീദ് വിഭജനമുൾപ്പെടെയുള്ള ✂ വിഷയങ്ങൾ നിരന്തരം മാറ്റിപ്പറഞ്ഞു കൊണ്ടിരിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് 😏 മുജാഹിദ്
ഔദ്യോഗിക വിഭാഗം
എഴുതുന്നത് നോക്കൂ:

"അപ്പപ്പോൾ ലഭ്യമായ തെളിവുകളുടെ വെളിച്ചത്തിൽ 💡നമ്മുടെ തെറ്റായ ധാരണകളെ നാം യഥാസമയം തിരുത്തിയിട്ടുണ്ട്.😎 പിന്നീട് കൂടുതൽ പ്രബലമായ തെളിവുകൾ ലഭിച്ചപ്പോൾ നമ്മുടെ ധാരണകളെ വീണ്ടും തിരുത്തേണ്ടിവന്നു.💪
അന്ന് നമുക്ക് തെളിവ് കിട്ടാത്തതുകൊണ്ട് സംഭവിച്ച അബദ്ധമായിരുന്നു."😬
(വിചിന്തനം 2003 ജനു.10)

■ തറാവീഹിന്റെ റക്അത്തുകളുടെ കാര്യത്തിൽ KM മൗലവി മുതൽ ഇബ്നുഅബ്ബാസ് വരെയുളള മുൻഗാമികളായ പണ്ഡിതമ്മാർക്ക് തെറ്റ് പറ്റിയെന്ന KNM നേതാക്കളുടെ വിശദീകരണത്തെ ചോദ്യം ചെയ്തുകൊണ്ട് ⁉ മറുവിഭാഗം മുജാഹിദുകൾ എഴുതുന്നത് ✍🏻ഇവിടെ ചേർത്ത് വായിക്കുക.👉🏼

" ഇവർക്കെല്ലാം മസ്അലയിൽ പിഴച്ചുവെന്ന് വിധി പറയാൻ ഇവരാരാണ്?.😡
അവരേക്കാളും വലിയ പണ്ഡിത സാദാത്തുക്കളോ..? " 😜
(Knm പുലർത്തിപ്പോന്ന ആശയാദർശങ്ങൾ
 പേ.68)

🔎ഏതായാലും,
     2001 ജൂൺ4
ഒരു 'കട്ട് ഓഫ് ഡേറ്റാ'യി കാണാൻ കഴിയുമോ..?
ഇതോടെ തിരുത്തലും മാറ്റിപ്പറയലുമൊക്കെ അവസാനിച്ചു;ഇനി മേൽ തിരുത്തൊന്നും ഉണ്ടാകില്ലെന്ന്? ഇല്ല, ഒരിക്കലും ഇല്ല.
തൗഹീദിലെ തിരുത്തും ഭേദഗതിയും മുജാഹിദ് പിളർന്നതോടെ ⚔ കൂടുതൽ രൂക്ഷമാവുകയാണ്.
തൗഹീദിൽ വ്യതിയാനം വന്നവരും മുശ്രിക്കുകളുമാണെന്ന് ഇരു വിഭാഗവും ആരോപിക്കുന്നു...

മുജ്ജൂസ് : "പടച്ചോനെ..! എന്റെ പൊന്ന് മൗലവിമാർക്ക് ഇതിന്റെ വല്ല കാര്യമുണ്ടോ..?
ആകെ എട്ടില് പൊട്ടിച്ചതും  പോരാ, ഉള്ളത് പൂട്ടിക്കുകയും ചെയ്യും...!!
വെറുതെ മനുഷ്യമ്മാരെ പറയിപ്പിക്കാൻ വേണ്ടി..."
_________________________
                          ^ 📸 !

സ്ത്രീ യുടെ മഹത്വം

🌹
സ്ത്രീ യുടെ മഹത്വം
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
നബി(സ്വ) പറയുന്നു: ​"ആദ്യത്തെ കുഞ്ഞ് പെൺകുഞ്ഞാവുക എന്നത് വിവാഹം കഴിഞ്ഞ സ്ത്രീകളുടെ ബറകത്തിൽ പെട്ടതാണ്..."

💢 നീ കേൾക്കുന്നില്ലെയോ? അല്ലാഹു തആല പറയുന്നു: "അവൻ ഉദ്ദേശിച്ചവർക്ക് പെൺമക്കളെ പ്രദാനം ചെയ്യും. അവൻ ഉദ്ദേശിച്ചവർക്ക് ആൺമക്കളെയും നൽകും." ഇവിടെ ആദ്യം പെൺമക്കളെ കൊണ്ടാണ് അല്ലാഹു തആല തുങ്ങിയത്.(അതുകൊണ്ടാണ് ആദ്യം പെൺമക്കളുണ്ടാകുന്നത് ബറകത്താണെന്ന് പറയുന്നത്)

🍃 നബി(സ്വ) പറയുന്നു: "ആരെങ്കിലും പെൺമക്കളെ കൊണ്ടു പരീക്ഷിക്കപ്പെട്ടാൽ അതായത് ആർക്കെങ്കിലും പെൺമക്കളെ നൽകുകയും അവർക്ക് വേണ്ടതൊക്ക നൽകി പരിപാലിക്കുകയും ചെയ്താൽ അവർ(പെൺമക്കൾ) നരകത്തെ തൊട്ട് കാവലാകും"

✅ നബി തങ്ങൾ പറയുന്നു:​ " ആരെങ്കിലും തന്റെ കുടുംബത്തിലുള്ള പെൺങ്കുട്ടിയുടെ ഖൽബ് സന്തോഷിക്കുന്ന ഒരു വസ്തു കൊണ്ട് സന്തോഷിപ്പിച്ചാൽ അവന്റെ ശരീരത്തിനെ തൊട്ട് നരകത്തെ അല്ലാഹു ഹറാമാക്കിയിരുന്നു". ഇതിനെ വിശദീകരിച്ച് ​ഇമാമീങ്ങൾ പറയുന്നു:​ "എന്തെങ്കിലും സാധനങ്ങളൊക്ക അങ്ങാടിയിൽ നിന്ന് വാങ്ങികൊടുക്കുമ്പോൾ ആദ്യം പെൺമക്കൾക്ക് കൊടുക്കണം"

🌾 നബി(സ്വ) പറയുന്നു:​" ആരെങ്കിലും പെൺമക്കളെ സന്തോഷിപ്പിച്ചാൽ നാളെ ഖിയാമത്ത് നാളിൽ അവനെയും സന്തോഷിപ്പിക്കും"

🌿 നബി (സ്വ) പറയുന്നു:​ "ആരെങ്കിലും സ്ത്രീകളോട് ദയ കാണിച്ചാൽ അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവനെ പോലെയാണ്",

✅ "നീ നിന്റെ മകളെ ഒരു നോട്ടം നോക്കുക എന്നത് നിന്റെ നന്മയായി എഴുതപ്പെടും"

🌴 ​ഇമാമീങ്ങൾ പറയുന്നു:​ "പെൺകുഞ്ഞ് ഉണ്ടാകുമ്പോൾ സന്തോഷിക്കണം. നബിയുടെ കാലത്തുണ്ടായിരുന്ന പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന നീചകൃത്യത്തിനോട് എതിരാകാനാണിത്. അതു കൊണ്ട് പെൺകുഞ്ഞ് ഉണ്ടായാൽ ദു:ഖം ഉണ്ടാകുന്ന അവസ്ഥയുണ്ടാകരുത്". ഈയൊരു സന്തോഷം നബിയോടുള്ള മഹബ്ബത്തിന്റെ ഭാഗമാണെന്ന് കൂടി നാം മനസ്സിലാക്കുക

🌱 പെണ്‍കുഞ്ഞിനെ ഒട്ടകപ്പുറത്തിരുത്തി വേഗതയില്‍ നീങ്ങുന്ന സ്വഹാബിയോട്‌ "പതുക്കെപ്പോവുക, ഒട്ടകപ്പുറത്തിരിക്കുന്നത്‌ ഒരു പളുങ്കാണ്‌ '' എന്നുപദേശിച്ച തിരുനബി (സ) സ്‌ത്രീ സമൂഹത്തിന്റെ എക്കാലത്തെയും വിമോചകനാണ്‌.

✅ "ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുകയും അവളെ ജീവിക്കാനനുവദിക്കുകയും, അപമാനിക്കാതിരിക്കുകയും, ആണ്‍മക്കള്‍ക്ക്‌ അവളെക്കാള്‍ പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു ആ പിതാവിനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.'' (അബൂദാവൂദ്‌).

☘ ഒരാള്‍ മൂന്ന്‌ പെണ്‍മക്കളെയോ സഹോദരിമാരെയോ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുകയും സ്വാശ്രയരാകുന്നതു വരെ അവരോട്‌ കാരുണ്യം പുലര്‍ത്തുകയും ചെയ്‌താല്‍ അയാള്‍ക്ക്‌ സ്വര്‍ഗമാണ്‌ ലഭിക്കുക. ഒരാള്‍ ചോദിച്ചു: പ്രവാചകരേ, രണ്ടു പെണ്‍കുട്ടികളെയാണെങ്കിലോ ? അവിടുന്ന്‌ പറഞ്ഞു: രണ്ടു പെണ്‍കുട്ടികളാണെങ്കിലും.''
(മിശ്‌കാത്ത്‌)

🍁" പെണ്‍കുഞ്ഞുങ്ങള്‍ മുഖേന ഒരാള്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ട്‌ ആ പെണ്‍കുട്ടികളോട്‌ നല്ല നിലയില്‍ പെരുമാറുകയുമാണെങ്കില്‍ ആ മക്കള്‍ പിതാവിന്‌ നരകത്തിലേക്കുള്ള തടസ്സമായിത്തീരുന്നതാണ്‌.''
(ബുഖാരി, മുസ്‌ലിം)

🌻 "നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കിടയില്‍ ദാനത്തില്‍ തുല്യത പുലര്‍ത്തുക. ഞാന്‍ ആര്‍ക്കെങ്കിലും പ്രത്യേകത കല്‍പിക്കുന്നവനായിരുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമായിരുന്നു'' (ത്വബ്‌റാനി).

❗ചുരുക്കത്തിൽ,​ പെൺകുഞ്ഞ് ഉണ്ടായാൽ നീരസം തോന്നാറുള്ള കുടുംബങ്ങൾ പെൺകുട്ടികളുടെ മഹത്വത്തെ കുറിച്ച് ബോധവാമന്മാരാകേണ്ടതുണ്ട്. ഭാര്യമാരോട് പരുഷമായി ഇടപഴകുന്നവർ ഒന്നോർക്കണം, അല്ലാഹുവും അവന്റെ റസൂലും സവിസ്തരം സ്ത്രീകളുടെ ഔന്നിത്യത്തെ കുറിച്ച് പറയുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നത് മഹാപാതകമാണ്...

പെൺമഹാത്മ്യത്തെ ഉൾക്കൊള്ളാനും അതനുസരിച്ച് പ്രവർത്തിക്കാനും നാഥൻ നമുക്ക് തൗഫീഖ് ചെയ്യട്ടേ-
ആമീൻ യാ റബ്ബൽ ആലമീൻ


*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...