Tuesday, February 27, 2018

സ്ത്രീ പള്ളി പ്രവേശനം ഖുർആനിലോ?

*"അല്ലദീന"യിൽ സ്ത്രീകൾ പെടുമൊ❓*
                    1⃣3⃣
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*❓ചോദ്യം:* നിങ്ങളുടെ മുമ്പുള്ളവരിൽ നിർബന്ധമാക്കപ്പെട്ടതുപോലെ നിങ്ങളുടെ മേലിലും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നുവെന്നും വെള്ളിയാഴ്ചദിവസം നമസ്കാരത്തിനു വേണ്ടി വിളിക്കപ്പെട്ടാൽ നിങ്ങൾ അല്ലാഹുവിനെസ്മരിക്കുന്നതിലേക്കായി ധൃതിപ്പെട്ടുപോവുക എന്നും വിശുദ്ധഖുർആനിലുണ്ട്.
ഇവരണ്ടിലും ജനങ്ങളെ അഭിസംബോധന ചെയ്ത രീതി "അല്ലദീന" എന്ന പദം പ്രയോഗിച്ചുകൊണ്ടാണ്.പക്ഷെ ആദ്യത്തേതിൽ ആണിനെയും പെണ്ണിനെയും ഉൾപ്പെടുത്തിയാണെന്നത് അവിതർക്കിതം.രണ്ടാമത്തേതിലും അതേ അറബിപദങ്ങൾ തന്നെ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് അതും ആണിനെയും പെണ്ണിനെയും ഒരു പോലെ ബാധകമാക്കേണ്ടതല്ലെ?അങ്ങനെയാണെങ്കിൽ സ്ത്രീകൾ പള്ളിയിൽ പോകുന്നതിൽ തെറ്റുണ്ടൊ?നുസ്രത്ത് എന്ത് പറയുന്നു?

*📍ഉത്തരം:* "അല്ലദീന"എന്ന പദം ആണിനും പെണ്ണിനും ഒരു പോലെ ബാധകമാകുകയാണെങ്കിൽ സ്ത്രീകൾപള്ളിയിൽ പോകുന്നതിന്റെ പുറമെ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകൾക്കും ജുമുഅ നിർബന്ധമാണെന്നു പറയേണ്ടിവരുമല്ലൊ.എന്നാൽ പഴകി ജീർണിച്ച ഒരു വാദമാണിത്.കേരളത്തിലെ ചില മൗലവിമാർ ഈ വാദവുമായി അവർ അതിനു തെളിവായി പൊക്കിപ്പിടിച്ചിരുന്ന കഥയാണ് "അല്ലദീന" എന്ന അറബിശബ്ദം ആണിനും പെണ്ണിനും ഒരു പോലെ ബാധകമാണെന്ന സിദ്ധാന്തം.നുസ്രത്തുൽ അനാമിൽ തന്നെ ഇതിനു പലവുരു മറുപടി പറഞ്ഞിട്ടുണ്ട്.മുമ്പൊരിക്കൽ നുസ്രത്ത്(1974 ഒക്ടോബർ ലക്കത്തിൽ)പറഞ്ഞത് ഇവിടെ പകർത്തിക്കൊള്ളട്ടെ.

    "അറബിഭാഷയിൽ പുരുഷന്മാരോട് സംബോധന ചെയ്യാൻ നിശ്ചയിച്ച "അല്ലദീന"എന്ന പദം പ്രയോഗിച്ചുകൊണ്ട് ,ജുമുഅ ദിവസം ബാങ്ക് വിളിക്കപ്പെട്ടാൽ ജുമുഅക്കുപോകാൻ ഖുർ ആൻ നിർദേശിച്ചിട്ടുണ്ട്. ഭാഷാപരമായി ആ നിർദേശം പുരുഷന്മാരെ മാത്രമെ ബാധിക്കുന്നുള്ളൂ.പക്ഷെ പുരുഷന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് അവതീർണമായ പലവിഷയങ്ങളിലും സ്ത്രീകളും ഭാഗഭാക്കുകളാണെന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ആ പദത്തിന്റെ വ്യാപ്തിയിൽ സ്ത്രീകളും ഉൾപ്പെടുമെന്നും ജുമുഅ സ്ത്രീകൾക്കും നിർബന്ധമാണെന്നും ഉല്പതിഷ്ണുക്കൾ കണ്ടുപിടിച്ചിട്ടുണ്ട്.കേവലം ബാലിശമാണിത്.കാരൺസ്ം സ്ത്രീകൾ,കുട്ടികൾ,അടിമകൾ,രോഗികൾ എന്നീ നാലുവിഭാഗങ്ങൾക്കു ജുമുഅ നിർബന്ധമില്ലെന്ന് റസൂൽ(സ്വ)പ്രസ്താവിച്ചത് സ്വഹീഹായ ഹദീസിലുണ്ട്.അതിനാൽ ജുമുഅ സംബന്ധമായി പുരുഷന്മാരെ സംബോധന ചെയ്ത അല്ലദീനയുടെ വ്യാപ്തിയിൽ സ്ത്രീകൾ പെടുന്നതല്ലെന്നും ആ നിർദേശം സ്ത്രീകൾക്ക് ബാധകമല്ലെന്നും റസൂൽ(സ്വ)തീരുമാനിച്ചതാണെന്നു വ്യക്തമായി."



*✍🏻മുഫ്തി താജുൽ ഉലമാ ഖുദ് വത്തുൽ മുഹഖ്ഖിഖീൻ ശൈഖുനാ കെ.കെ.സ്വദഖത്തുല്ലാ മൗലവി (റ)💥*

*📚നുസ്രത്തുൽ അനാം മാസിക 1985 ജനുവരി ലക്കം📖*

*📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌*

No comments:

Post a Comment

കൊടും ചതി!*

 📚 *കൊടും ചതി!* ____________________ തിരുനബി(സ്വ) തങ്ങൾ മദീനഃയിലെത്തിയിട്ട് ആറാമത്തെ വർഷം. ഉക്‌ല്, ഉറൈനഃ  ( عُكْل وعُرينة )  എന്നീ ഗോത്രങ്ങ...