Saturday, October 11, 2025

രാവിലെയും വൈകുന്നേരവും ചൊല്ലാൻ മുത്ത്നബി പഠിപ്പിച്ച ദിക്റുകൾ* اذكار الصباح والمساء

 *രാവിലെയും വൈകുന്നേരവും ചൊല്ലാൻ മുത്ത്നബി പഠിപ്പിച്ച ദിക്റുകൾ* 


അത് എല്ലാവരും പതിവാക്കേണ്ടതാണ്.

മുൻകാമികളായ മഹന്മാർ അത് പതിവാക്കുന്നവരാണ്.

അത് പതിവാക്കിയാൽ ലഭിക്കുന്ന നേട്ടങ്ങൾ താഴെ നൽകുന്നു.


എല്ലാ അപകടങ്ങളിൽ നിന്നും വിഷമങ്ങളിൽ നിന്നും കാവലും സംരക്ഷണങ്ങളും ലഭിക്കും


സമുദ്ര നുരകൾക്ക് സമാനമാണങ്കിലും ദോഷങ്ങൾ പൊറുക്കപ്പെടും


രാവിലെ ചൊല്ലിയാൽ വൈകുന്നേരം വരേയും വൈകുന്നേരം ചൊല്ലി യാൽ രാവിലെ വരേയും എഴുപതിനായിരം മലക്കളുടെ കാവൽ ലഭിക്കും അവർ പൊറുക്കൽ നെ തേടും


എല്ലാറ്റിനെ തൊട്ടും മതിയാക്കപ്പെടും


ഒരു വസ്തുവും ഉപദ്രവിക്കുകയില്ല



1 *രാവിലെയും വൈകുന്നേരവും

ഇഖ്ലാസ് മുഅവ്വിദതൈനി മൂന്ന് തവണ ചൊല്ലുക*


ശക്തമായ മഴയും കാറ്റും ഉള്ള ഒരു ദിവസം 

അബ്ദുല്ലാഹിബ്നു ഖുബൈബ്  റ എന്നവരോട്

തിരുനബി صلى الله عليه وسلم പറഞ്ഞു.

നീ ഇഖ്ലാസ് മുഅവ്വിദതൈനി മൂന്ന് തവണ രാവിലെയും വൈകുന്നേരവും ചെ ചൊല്ലുക എന്നാൽ നിനക്ക്

എല്ലാ കാര്യങ്ങളെ തൊട്ടും പ്രയാസങ്ങളെ തൊട്ടു നിനക്ക് മതിയാക്കപ്പെടുന്നതാണ്* 

(ഒരു പ്രയാസവും എത്തുകയില്ല)

..............

1- عن عبدالله بن خبيب رضي الله عنه قال: خرجْنا في ليلة مطر، وظلمة شديدة، نطلب رسول الله صلى الله عليه وسلم ليُصلي لنا، فأدركناه، فقال: ((أصليتم؟))، فلم أقل شيئًا، فقال: ((قل))، فلم أقل شيئًا، ثم قال: ((قل))، فلم أقل شيئًا، ثم قال: ((قل))، فقلت: يا رسول الله، ما أقول؟ قال: ((قل: ﴿ قُلْ هُوَ اللَّهُ أَحَدٌ ﴾ والمعوذتين حين تمسي، وحين تصبح، ثلاث مرات، تكفيك من كل شيء))؛ رواه أبو داود 


CM AL RASHIDA ONE LINE DARS

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


 .....................

2.രാവിലെയും വൈകുന്നേരവും മൂന്നുതവണ ചൊല്ലുക


بسمِ الله الذي لا يضر مع اسمه شيء في الأرض ولا في السماء، وهو السميع العليم،


അല്ലാഹുവിൻറെ റസൂൽ

صلى الله عليه وسلم: 

ഏതൊരു അടിമയും എല്ലാ ദിവസത്തിൻറെ രാവിലെയും

എല്ലാ രാത്രിയുടെ വൈകുന്നേരവും.

താഴെ ദിക്റ് മൂന്ന് തവണ ചൊല്ലിയാൽ അവന് യാതൊരു വസ്തുവും ഉപദ്രവിക്കുകയില്ല


മേൽ ദിക്റ് മൂന്ന് തവണ

രാവിലെ ചൊല്ലിയാൽ വൈകുന്നേരം വരെയും  വൈകുന്നേരംചൊല്ലിയാൽ

രാവിലെവരെയും

ഒരു ബലാഉം എത്തുകയില്ല

..............:


فعن أبان بن عثمان عن أبيه قال: سمعت رسول الله ﷺ يقول: "ما من عبد يقول صباح كل يوم ومساء كل ليلة: 'بسم الله الذي لا يضر مع اسمه شيء في الأرض ولا في السماء وهو السميع العليم' ثلاث مرات، إلا لم يصبه ضرر" .


وفي بعض الروايات: "من قالها عند الصباح لم تصبه فجاءة بلاء حتى يمسي، ومن قالها عند المساء لم تصبه فجاءة بلاء حتى يصبح".

..............


9- عن عثمان بن عفان رضي الله عنه قال: قال رسول الله صلى الله عليه وسلم: ((ما من عبد يقول في صباح كل يوم ومساء كل ليلة: بسمِ الله الذي لا يضر مع اسمه شيء في الأرض ولا في السماء، وهو السميع العليم، ثلاث مرات، فيضره شيء))؛ رواه الترمذي 

-----.............. ----................

 3.രാവിലെയും വൈകുന്നേരവും മൂന്നു തവണ ചൊല്ലുക


رضيت بالله ربًّا، وبالإسلام دينًا، وبمحمد صلى الله عليه وسلم نبيًّا

..............

അല്ലാഹുവിൻറെ റസൂൽ

صلى الله عليه وسلم

അരുൾ ചെയ്തു.

രാവിലെയും വൈകുന്നേരവും മൂന്നുതവണ ഏതൊരു മുസ്ലിമായ ദാസനും

താഴെപ്പറയുന്ന ദിക്റ് ചൊല്ലിയാൽ അവനെ തൃപ്തിയാക്കൽ അല്ലാഹുവിൻറെ മേലിൽ കടമയാണ്

.................


10- عن أبي سلام قال: مرَّ رجل في مسجد حمص، فقالوا: هذا خادم النبي صلى الله عليه وسلم، قال: فقمتُ إليه، فقلت: حدِّثني حديثًا سمعته من رسول الله صلى الله عليه وسلم، قال: قال رسول الله صلى الله عليه وسلم: ((ما من عبد مسلم يقول حين يصبح وحين يمسي ثلاث مرات: رضيت بالله ربًّا، وبالإسلام دينًا، وبمحمد صلى الله عليه وسلم نبيًّا، إلا كان حقًّا على الله أن يرضيه يوم القيامة))؛ رواه أحمد .


4.രാവിലെയും വൈകുന്നേരവും ചൊല്ലുക


يا حي يا قيوم برحمتك أستغيث، أصلح لي شأني كله، ولا تكلني إلى نفسي طرفة عين أبدًا

----................

.

അല്ലാഹുവിൻറെ റസൂൽ

صلى الله عليه وسلم

 ഫാത്തിമ

رضي الله عنه

വിനോട് ഇങ്ങനെ പറഞ്ഞു.

ഞാൻ നിങ്ങളോട് വസിയ്യത്ത് ചെയ്യുന്നത് നിങ്ങൾക്ക് കേൾക്കുന്നതിന് എന്ത് തടസ്സമാണ് ഉള്ളത് ?

നിങ്ങൾ പ്രഭാതമായാലും .വൈകുന്നേരം ആയാലും

ഇങ്ങനെ ചൊല്ലണം.


അർത്ഥം :


എന്നൊന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായവനേ

നിൻറെ റഹ്മത്ത് കൊണ്ട് ഞാൻ സഹായം തേടുന്നു എൻറെ എല്ലാ കാര്യങ്ങളും എനിക്ക് നീ നന്നാക്കി തരണേ ഒരു കൺവെട്ടുന്ന അത്രയും പോലും ഒരിക്കലും എൻറെ നഫ്സിലേക്ക് എന്നെ നീ ഏൽപ്പിക്കരുതേ


.......


11- عن أنس بن مالك رضي الله عنه قال: قال رسول الله صلى الله عليه وسلم لفاطمة رضي الله عنها: ((ما يمنعك أن تسمعي ما أوصيكِ [به؟! أن] تقولي إذا أصبحتِ وإذا أمسيتِ: يا حي يا قيوم برحمتك أستغيث، أصلح لي شأني كله، ولا تكلني إلى نفسي طرفة عين أبدًا))؛ رواه ابن السني في عمل اليوم والليلة، 

5  :*സയ്യിദുൽ ഇസ്തിഗ്ഫാർ*

പകലും രാത്രിയും ചൊല്ലുക


اللهمَّ أنت ربي لا إله إلا أنت، خلقتَني وأنا عبدُك، وأنا على عهدك ووعدك ما استطعتُ، أعوذُ بك من شرِّ ما صنعتُ، أبوء لك بنعمتك عليَّ، وأبوءُ لك بذنبي، فاغفر لي؛ فإنه لا يغفر الذنوب إلا أنت


നബി 

 صلى الله عليه وسلم

പറഞ്ഞു

സയ്യിദുൽ ഇസ്തിഗ്ഫാർ (ഇസ്തിഗ്ഫാറിന്റെ നേതാവ്

ഇങ്ങനെ ചൊല്ലൽ ആണ്

ഇത് ഒരാൾ പകലിൽ മനസ്സിൽ ഉറപ്പിച്ചതായി ചൊല്ലിയാൽ അതേ ദിവസം അവൻ വൈകുന്നേരത്തിനു മുമ്പ് മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗ്ഗവാസിയാണ്.

ഒരാൾ ഇത് രാത്രി മനസ്സിൽ ഉറപ്പിച്ചു ചൊല്ലുകയും അവൻ പ്രഭാതത്തിന് മുമ്പ് മരണപ്പെടുകയും ചെയ്താൽ 

അവൻ സ്വർഗ്ഗവാസിയാണ്.

(സ്വഹീഹുൽ ബുഖാരി)


5- عن شداد بن أوس رضي الله عنه عن النبي صلى الله عليه وسلم: ((سيد الاستغفار أن تقول: اللهمَّ أنت ربي لا إله إلا أنت، خلقتَني وأنا عبدُك، وأنا على عهدك ووعدك ما استطعتُ، أعوذُ بك من شرِّ ما صنعتُ، أبوء لك بنعمتك عليَّ، وأبوءُ لك بذنبي، فاغفر لي؛ فإنه لا يغفر الذنوب إلا أنت))، قال: ((من قالها من النهار موقنًا بها، فمات من يومه قبل أن يُمسي، فهو من أهل الجنة، ومَن قالها من الليل وهو موقن بها، فمات قبل أن يصبح، فهو من أهل الجنة))؛ رواه البخاري.

---------..................

6*രാവിലെയും വൈകുന്നേരവും 10 തവണ ചൊല്ലുക*


لا إله إلا الله، وحده لا شريك له، له الملك وله الحمد، وهو على كل شيء قدير،


----------

 അല്ലാഹുവിൻറെ റസൂൽ

صلى الله عليه وسلم:

പറഞ്ഞു.

വല്ലവനും ഈ ദിക്റ്

രാവിലെ 10 തവണ പറഞ്ഞാൽ അവന്ന് 100 നന്മകൾ എഴുതപ്പെടും. 100 തിന്മകൾ മായിക്കപ്പെടും ഒരു അടിമയെ മോചിപ്പിച്ച തുല്യ ഫലം ലഭിക്കും. അവൻ വൈകുന്നേരം ആകുന്നതുവരെ ആ ദിവസം അത് കാരണം അവൻക്ക് സംരക്ഷണം (ഹിഫ്ള്) ലഭിക്കപ്പെടും.

ഇപ്രകാരം ഒരാൾ വൈകുന്നേരം ചൊല്ലിയാൽ മേൽപ്പറഞ്ഞ പ്രതിഫലങ്ങൾ അവർക്ക് ലഭിക്കപ്പെടും.


12- عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: ((مَن قال: لا إله إلا الله، وحده لا شريك له، له الملك وله الحمد، وهو على كل شيء قدير، مَن قالها عشر مرات حين يُصبح كتَب له بها مائة حسنة، ومحا عنه بها مائة سيئة، وكانت له عدل رقبة، وحفظ بها يومئذٍ حتى يمسي، ومَن قال مثل ذلك حين يمسي، كان له مثل ذلك))؛ رواه أحمد 

7.*തേള് മറ്റു ഇഴജീവികളിൽ നിന്ന് രക്ഷ കിട്ടാൻ മൂന്ന് തവണ*


أعوذ بكلمات الله التامات من شر ما خلق


 അബീ സ്വാലിഹ് ദക് വാനു സമ്മാൻ   റ പറഞ്ഞു.

അസ് ലം ഖബീലയിൽ പെട്ട ഒരു പുരുഷനേ ഞാൻ കേട്ടു

അദ്ധേഹം പറയുന്നു.

അല്ലാഹുവിന്റെ റസൂലേ ഞാൻ ഇന്നലെ രാത്രി എന്നെ (ഇഴജീവി ) കടിച്ചു നേരം പുലരുന്നത് വരെ ഞാൻ ഉറങ്ങിയിട്ടില്ല .

തിരു നബി സ്വ ചോദിച്ചു എന്താണ് ? കടിച്ചത് ?

ഞാൻ പറഞ്ഞു. തേള് .

അവിടുന്ന് പറഞ്ഞു:


അറിയുക

നിങ്ങൾ വൈകുന്നേരം .

ഈ  വചനം ചൊല്ലുകയാണങ്കിൽ 

അല്ലാഹുവിന്റെ ഉദ്ധേശമുണ്ടങ്കിൽ അത് *നിങ്ങളെ ഉപദ്രവിക്കുകയില്ല*


അർത്ഥം :

അല്ലാഹു സൃഷ്ടിച്ച എല്ലാ ശറിൽ നിന്നും അല്ലാഹുവിന്റെ വചനങ്ങൾ കൊണ്ട് ഞാൻ കാവൽ തേടുന്നു.

.........

18- عن أبي صالح ذكوان السمان قال: سمعتُ رجلاً من أسلم قال: كنتُ جالسًا عند رسول الله صلى الله عليه وسلم، فجاء رجل من أصحابه، فقال: يا رسول الله، لدغتُ الليلة فلم أنم حتى أصبحتُ، قال: ((ماذا؟))، قال: عقرب، قال: ((أما إنك لو قلت حين أمسيتَ: أعوذ بكلمات الله التامات من شر ما خلق، لم تضرَّك إن شاء الله))؛ رواه أبو داود 


...................

8 *രാത്രി أأمن الرسول ഓതുക*



അല്ലാഹുവിന്റെ റസൂൽ

صلى الله عليه وسلم

 പറഞ്ഞു.

സൂറത്തുൽ ബഖറയിലെ അവസാന രണ്ട് ആയത്ത് ഒരാൾ രാത്രി ഓതിയാൽ അവന്ന് അത് മതിയാവുന്നതാണ് (ബുഖാരി മുസ്ലിം)

 

19- عن أبي مسعود البدري رضي الله عنه قال: قال رسول الله صلى الله عليه وسلم: ((الآيتان من آخر سورة البقرة، من قرأهما في ليلة كفَتاهُ))؛ متفق عليه.



രാവിലെയും വൈകുന്നേരവും ഉറങ്ങുന്ന സമയത്തും ചൊല്ലുക


اللهمَّ فاطر السموات والأرض، عالم الغيب والشهادة، رب كل شيء ومليكه، أشهد أن لا إله إلا أنت، أعوذ بك من شر نفسي، وشر الشيطان وشركه،


 അബൂബക്കർ സിദ്ദീഖ് 

رضي الله عنه

പറഞ്ഞു.അല്ലാഹുവിൻറെ റസൂലേ.രാവിലെയും വൈകുന്നേരവും എനിക്ക് ചെല്ലാൻ പറ്റിയ വചനങ്ങൾ എന്നോട് പറഞ്ഞുതരൂ -

തിരുനബി സ്വ പറഞ്ഞു.

നിങ്ങൾ രാവിലെയും വൈകുന്നേരവും ഉറങ്ങാൻ സമയത്തും  ഇങ്ങനെ ചൊല്ലു


അർത്ഥം

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച അല്ലാഹുവേ ദൃശ്യവും ആദർശവും അറിയുന്നവനെ എല്ലാ വസ്തുവിന്റെയും രക്ഷിതാവേഅവയുടെ ഉടമസ്ഥനായവനേ

നീയല്ലാതെ ആരാധ്യനക്ക് അർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു എന്റെ ശരീരത്തിന്റെ ഷെറിൽ നിന്നും പിശാചിൻറെ ശൂരിൽ നിന്നും അതിൻറെ ശിർക്കിൽ നിന്നും നിന്നോട് ഞാൻ കാവൽ തേടുന്നു .

-------...---..................


8- عن أبي هريرة أن أبا بكر الصديق رضي الله عنه قال: يا رسول الله، مرْني بكلمات أقولهن إذا أصبحتُ وإذا أمسيتُ، قال: ((قل: اللهمَّ فاطر السموات والأرض، عالم الغيب والشهادة، رب كل شيء ومليكه، أشهد أن لا إله إلا أنت، أعوذ بك من شر نفسي، وشر الشيطان وشركه، قلها إذا أصبحتَ، وإذا أمسيتَ، وإذا أخذت مضجعك))؛ رواه أبو داود ...

---...--------- -------------


9 *രാവിലെ ഇങ്ങനെ ചൊല്ലുക*

أصبحنا وأصبح الملك لله

 والحمد لله، لا إله إلا الله، وحده لا شريك له

له الملك، وله الحمد، وهو على كل شيء قدير، ربِّ أسألك خير ما في هذا اليوم

 وخير ما بعدَه، وأعوذ بك من شرِّ ما في هذاليوم وشرِّ ما بعده، رب أعوذ بك من الكسل وسوء الكِبَر، رب أعوذ بك من عذاب في النار وعذاب في القبر


*വൈകുന്നേരം ഇങ്ങനെ ചൊല്ലുക*

أمسينا وأمسى الملك لله،

والحمد لله، لا إله إلا الله، وحده لا شريك له

له الملك، وله الحمد، وهو على كل شيء قدير، ربِّ أسألك خير ما في هذه الليلة

 وخير ما بعدها، وأعوذ بك من شرِّ ما في هذه الليلة وشرِّ ما بعدها، رب أعوذ بك من الكسل وسوء الكِبَر، رب أعوذ بك من عذاب في النار وعذاب في القبر


ഇബ്നു മസ്ഊദ് رضي الله عنه

പറഞ്ഞു.

മുത്ത്നബി സ്വ രാവിലെയും വൈകുന്നേരവും ഇങ്ങനെ ചൊല്ലാറുണ്ടായിരുന്നു.


അർത്ഥം

ഞങ്ങൾ പ്രഭാതമായി (വൈകുന്നേരമായി ) അധികാരം അല്ലാഹുവിനാണ്.

സർവ്വ സ്തുതിയും അല്ലാഹുവിനാണ്. അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല.

അവൻ ഏകനാണ്. അവന്ന് യാതൊരു പങ്കു കാരനുമില്ല .

അവന്ന് മാത്രമാണ് സർവാധികാരം .

അവന്ന് മാത്രമാണ് സർവ്വ സ്തുതിയും അവൻ എല്ലാ വസ്തുവിന്റെ മേലിലും കഴിവുള്ളവനാണ് .

(ഈ ദിവസത്തിന്റെ നന്മയും )

ഈ രാത്രിയുടെ നന്മയും അതിനുശേഷം ഉള്ള നന്മയും നിന്നോട് ഞാൻ ചോദിക്കുന്നു.

(ഈ ദിവസത്തിന്റെ നന്മയും )

ഈ രാത്രിയുടെ തിന്മയും അതിനുശേഷം ഉള്ള തിന്മയെ തൊട്ടും നിന്നോട് ഞാൻ കാവൽ തേടുന്നു.

എൻറെ റബ്ബേ മടിയെ തൊട്ടും അഹംഭാവത്തെ തൊട്ടും ഞാൻ നിന്നോട് കാവൽ തേടുന്നു.

എൻറെ റബ്ബേ നരക സിക്ഷയെ തൊട്ടും ഖബറ് സിക്ഷയെ തൊട്ടും നിന്നോട് ഞാൻ കാവൽ തേടുന്നു.

2- عن عبدالله بن مسعود رضي الله عنه قال: كان نبي الله صلى الله عليه وسلم إذا أمسى قال: ((أمسينا وأمسى الملك لله، والحمد لله، لا إله إلا الله، وحده لا شريك له))، قال: أراه قال فيهنَّ: ((له الملك، وله الحمد، وهو على كل شيء قدير، ربِّ أسألك خير ما في هذه الليلة وخير ما بعدَها، وأعوذ بك من شرِّ ما في هذه الليلة وشرِّ ما بعدها، رب أعوذ بك من الكسل وسوء الكِبَر، رب أعوذ بك من عذاب في النار وعذاب في القبر))، وإذا أصبح قال ذلك أيضًا: ((أصبحْنا وأصبح الملك لله))؛ رواه مسلم.


..................................

10.*രാവിലെ  ചൊല്ലുക*

اللهمَّ بك أصبحنا، وبك أمسينا، وبك نحيا وبك نموت وإليك المصير،

 

വൈകുന്നേരം   ചൊല്ലുക*

اللهمَّ بك أمسينا وبك أصبحنا وبك نحيا وبك نموت وإليك النشور

.........

 നബി صلى الله عليه وسلم

രാവിലെയും വൈകുനേരവും ജങ്ങനെ ചൊല്ലാൻ വേണ്ടി സ്വഹാബത്തിന് പഠിപ്പിച്ചു കൊടുക്കാറുണ്ടായിരുന്നു.

അവിടെന്ന് പറയും

നിങ്ങളിൽ ഒരാൾ രാവിലെ ആയാൽ ഇങ്ങനെ പറയണം

നിങ്ങളിൽ ഒരാൾ വൈകുന്നേരമായാൽ ഇങ്ങനെ പറയണം

............


3- عن أبي هريرة رضي الله عنه قال: كان رسول الله صلى الله عليه وسلم يعلِّم أصحابه يقول: ((إذا أصبح أحدكم، فليقل: اللهمَّ بك أصبحنا، وبك أمسينا، وبك نحيا وبك نموت وإليك المصير، وإذا أمسى فليقل: اللهمَّ بك أمسينا وبك أصبحنا وبك نحيا وبك نموت وإليك النشور))؛ رواه الترمذي 

 ...............


11.* രാവിലെയും വൈകുന്നേരവും ഇങ്ങനെ ചൊല്ലുക*


أصبحنا രാവിലെ

(امسينا ) വൈകു

على فطرة الإسلام، وعلى كلمة الإخلاص، وعلى دين نبينا محمد صلى الله عليه وسلم، وعلى ملة أبينا إبراهيم حنيفًا مسلمًا، وما كان من المشركين


നബി صلى الله عليه وسلم،

രാവിലെയും വൈകുന്നേരവും ഇങ്ങനെ ചൊല്ലാറുണ്ട് -

(നമ്മൾ അവിടെത്തെ പിൻപറ്റണം)

............

4- عن عبدالرحمن بن أبزى رضي الله عنه أن النبي صلى الله عليه وسلم كان يقول إذا أصبح وإذا أمسى: ((أصبحنا على فطرة الإسلام، وعلى كلمة الإخلاص، وعلى دين نبينا محمد صلى الله عليه وسلم، وعلى ملة أبينا إبراهيم حنيفًا مسلمًا، وما كان من المشركين))؛ رواه أحمد وصححه الأرناؤوط.


............. ---------.. -----.....


12.രാവിലെയും വൈകുന്നേരവും മൂന്ന് തവണ ചൊല്ലുക


اللهم عافني في بدني، اللهم عافني في سمعي، اللهمَّ عافني في بصري، لا إله إلا أنت 

اللهمَّ إني أعوذ بك من الكفر، والفقر، اللهمَّ إني أعوذ بك من عذاب القبر، لا إله إلا أنت

അർത്ഥം:

എൻറെ ശരീരത്തിൽ നീ എനിക്ക് ആഫിയത്ത് നൽകണേ  അല്ലാഹുവേ കേൾവിയിൽ എനിക്ക് ആഫിയത്ത് നൽകണേ അല്ലാഹുവേ നീയല്ലാതെ ആരാധനക്കർഹനില്ല


അല്ലാഹുവേ കുഫ്റിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും നിന്നോട് ഞാൻ കാവൽ തേടുന്നു അല്ലാഹുവേ കബറിലെ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ കാവൽ തേടുന്നു നീ അല്ലാതെ ആരാധനക്കർഹനില്ല

---....................


 അബ്ദുറഹ്മാനുബ്നു അബീ ബക്റ തൻറെ പിതാവിനോട് ഇങ്ങനെ ചോദിച്ചു ഉപ്പാ നിങ്ങൾ എല്ലാ ദിവസവും രാവിലെ മൂന്നു തവണ പ്രാർത്ഥിക്കുന്ന പ്രാർത്ഥന ഞാൻ കേൾക്കാറുണ്ട്.

വൈകുന്നേരം നിങ്ങൾ പ്രാർത്ഥിക്കുന്ന പ്രാർത്ഥനയും ഞാൻ കേൾക്കാറുണ്ട്.

പിതാവ് പറഞ്ഞു :

ഞാൻ അത് തിരുനബിയിൽ നിന്നും കേട്ട പ്രാർത്ഥനയാണ്. അവിടുത്തെ ചര്യ പിന്തുടരന്നെ ഞാൻ ഇഷ്ടപ്പെടുന്നു.

.......................


6- عن عبدالرحمن بن أبي بكرة أنه قال لأبيه: يا أبتِ، إني أسمعك تدعو كل غداة: "اللهم عافني في بدني، اللهم عافني في سمعي، اللهمَّ عافني في بصري، لا إله إلا أنت"، تعيدها ثلاثًا، حين تصبح، وثلاثًا حين تمسي! وتقول: "اللهمَّ إني أعوذ بك من الكفر، والفقر، اللهمَّ إني أعوذ بك من عذاب القبر، لا إله إلا أنت"، تعيدها ثلاثًا حين تصبح، وثلاثًا حين تمسي، فتدعو بهن؟! فقال: "إني سمعت رسول الله صلى الله عليه وسلم يدعو بهنَّ؛ فأنا أحب أن أستنَّ بسنَّته"؛ رواه أبو داود وحسنه الألباني.

--............ --------------

13.രാവിലെയും വൈകുന്നേരവും ചൊല്ലുക


اللهم إني أسألك العافية في الدنيا والآخرة، اللهم إني أسألك العفو والعافية في ديني ودنياي وأهلي ومالي، اللهمَّ استر عوراتي، وآمن روعاتي، اللهمَّ احفظني من بين يدي، ومن خلفي، وعن يميني، وعن شمالي، ومِن فوقي، وأعوذ بعظمتك أن أغتال من تحتي


അർത്ഥം

അല്ലാഹുവേ ദുൻയാവിലും ആഖിറത്തിലും നിന്നോ 5 ഞാൻ ആഫിയത്ത് ചോദിക്കുന്നു.


എൻറെ ദീനിലും എൻറെ ദുനിയാവിലും എൻറെ കുടുംബത്തിലും എൻറെ സമ്പത്തിലും നിന്നോട്  ഞാൻ മാപ്പും ആഫിയത്തും ചോദിക്കുന്നു.

അല്ലാഹുവേ എന്റെ രഹസ്യങ്ങൾ നീ മറക്കണേ

എന്റെ ഭയങ്ങൾ നീ നിർഭയം ആക്കണേ

അല്ലാഹുവേ എന്റെ മുന്നിലും പിന്നിലും വലത്തും ഇടത്തും എൻറെ മുകളിലും എനിക്ക് നീ സംരക്ഷണം നൽകണേ

എൻറെ താഴ്ഭാഗത്തുനിന്ന് എന്നെ നശിപ്പിക്കപ്പെടലിനെ തൊട്ട് നിന്റെ മഹത്വം കൊണ്ട് ഞാൻ കാവൽ തേടുന്നു.


 ഇബ്നു ഉമർ رضي الله عنهما

പറയുന്നു.

അല്ലാഹുവിൻറെ റസൂൽ

صلى الله عليه وسلم

രാവിലെയും വൈകുന്നേരവും ഈ പ്രാർത്ഥന ഉപേക്ഷിക്കാറില്ല.


..............


7- عن ابن عمر رضي الله عنهما قال: لم يكن رسول الله صلى الله عليه وسلم يدع هؤلاء الدعوات، حين يمسي، وحين يصبح: ((اللهم إني أسألك العافية في الدنيا والآخرة، اللهم إني أسألك العفو والعافية في ديني ودنياي وأهلي ومالي، اللهمَّ استر عوراتي، وآمن روعاتي، اللهمَّ احفظني من بين يدي، ومن خلفي، وعن يميني، وعن شمالي، ومِن فوقي، وأعوذ بعظمتك أن أغتال من تحتي))؛ رواه أبو داود 

----...... -----------........


 ......................

14.*ദിവസവും 100 തവണ ചൊല്ലുക*


لا إله إلا الله، وحده لا شريك له، له الملك وله الحمد، وهو على كل شيء قدير

...................................


അല്ലാഹുവിൻറെ റസൂൽ

صلى الله عليه وسلم

പറഞ്ഞു.

ഒരാൾ 100 തവണ ഒരു ദിവസം ഇങ്ങനെ ചൊല്ലിയാൽ

പത്ത് അടിമയേ മോചിപ്പിച്ചതിന് തുല്യ പ്രതിഫലം ലഭിക്കും

നൂറ് നന്മ അവന്ന് എഴുതപ്പെടും

100 തിന്മ തൊട്ടു വായിക്കപ്പെടും.

വൈകുന്നേരം വരെ അവനെ പിശാചിൽ നിന്നുള്ള സംരക്ഷണം ലഭിക്കും,

അവൻ കൊണ്ടുവന്ന ആ ദിക്റിനെക്കാളും ശ്രേഷ്ഠമായ ഒരു ദിക്റ് ഒരാൾക്കും കൊണ്ടുവരുകയില്ല.

അതിനേക്കാളും കൂടുതൽ അമൽ ചെയ്തവനൊഴികെ.

(ബുഖാരി മുസ്ലിം)

:

13- عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم، قال: ((من قال: لا إله إلا الله، وحده لا شريك له، له الملك وله الحمد، وهو على كل شيء قدير، في يوم مائة مرة، كانت له عدل عشر رقاب، وكتبت له مائة حسنة، ومحيت عنه مائة سيئة، وكانت له حرزًا من الشيطان يومه ذلك حتى يُمسي، ولم يأتِ أحد بأفضل مما جاء به، إلا أحد عمل أكثر من ذلك))؛ متفق عليه.

-----.......................

15.രാവിലെയും വൈകുന്നേരവും നൂറ് തവണ ചൊല്ലുക


سبحان الله وبحمده

.......................


 അല്ലാഹുവിൻറെ റസൂൽ

صلى الله عليه وسلم

ഒരാൾ രാവിലെയും വൈകുന്നേരവും നൂറ് തവണ

ഇത് ചൊല്ലിയാൽ

അവൻ കൊണ്ട് വന്നതിനേക്കാൾ ശ്രേഷ്ടമായത്ഒരാളും കൊണ്ടുവന്നിട്ടില്ല.

അവൻ ചൊല്ലിയത് പോലെയുള്ളത് ചൊല്ലിയവൻ ഒഴികെ അല്ലെങ്കിൽ വർധിപ്പിച്ചവൻ ഒഴികെ,


14- عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: ((من قال: حين يُصبح وحين يمسي: سبحان الله وبحمده، مائة مرة، لم يأت أحد يوم القيامة، بأفضل مما جاء به، إلا أحد قال مثل ما قال أو زاد عليه))؛ رواه مسلم.

.................... ---...............

16.മൂന്ന് തവണ ചൊല്ലുക


سبحان الله وبحمده، عدد خلقه، ورضا نفسه، وزنة عرشه، ومداد كلماته

..........................


 ഇബ്നു അബ്ബാസിൽ റ നിന്നും റിപ്പോർട്ട്

തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ 

സ്വുബ്ഹി നിസ്കരിച്ച ഉടനെ

രാവിലെ തന്നെ

ജുവൈരിയ رضي الله عنها

(നബിയുടെ ഭാര്യ ) വിന്റെ അരികിൽ നിന്നും പുറപ്പെട്ടു.

ജുവൈരിയ رضي الله عنه

നിസ്കരിച്ച സ്ഥലത്ത് തന്നെ ഇരിക്കുന്നുണ്ട്.

ളുഹാ സമയം ആയതിനുശേഷം  തിരുനബി

صلى الله عليه وسلم

 മടങ്ങിയെത്തി.

അവിടന്ന് ചോദിച്ചു.

ഞാൻ നിങ്ങളെ പിരിയുമ്പോൾ ഉള്ള അതേ നിലയിൽ തന്നെയാണല്ലോ ഇപ്പോഴും നിങ്ങൾ ഉള്ളത്.

അവർ പറഞ്ഞു അതേ

അപ്പോൾ നബി സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു.

നിങ്ങളുടെ അരികിൽ നിന്നും ഞാൻ പിരിഞ്ഞതിനുശേഷം നാലു വചനങ്ങൾ  മൂന്ന് തവണ ചൊല്ലി.നിങ്ങൾ ഇന്ന് ചൊല്ലിയ എല്ലാറ്റിനോടും ആ വചനങ്ങൾ തൂക്കിയാൽ ആ വചനങ്ങൾ ആയിരിക്കും തൂങ്ങി നിൽക്കുക

അത് ഈ ദിക്കറാണ്.

അർത്ഥം

അല്ലാഹുവിനെ ഞാൻ പരിശുദ്ധനാകുന്നു ,

അവനെ ഞാൻ സ്തുതിക്കലോട് കൂടി

 അവൻറെ സൃഷ്ടികളുടെ എണ്ണം കണക്കെ

 അവൻറെ തൃപ്തി കണക്കെ

 അവൻറെ അർഷിന്റെ തൂക്കം കണക്കെ അവൻറെ വചനത്തിന്റെ മഷി കണക്കെ


15- عن ابن عباس عن جويرية رضي الله عنها أن النبي صلى الله عليه وسلم خرج من عندها بكرة حين صلى الصبح وهي في مسجدها، ثم رجع بعد أن أضحى وهي جالسة، فقال: ((ما زلتِ على الحال التي فارقتُكِ عليها؟))، قالت: نعم، قال النبي صلى الله عليه وسلم: ((لقد قلتُ بعدكِ أربعَ كلمات، ثلاث مرات، لو وزنتْ بما قلتِ منذ اليوم لوزنتهن: سبحان الله وبحمده، عدد خلقه، ورضا نفسه، وزنة عرشه، ومداد كلماته))؛ رواه مسلم.


............................

17*നൂറ് തവണ ചൊല്ലുക*


سبحن الله100

 .الحمدلله.100

 الله أكبر 100

.لا اله إلا الله100

 


 അബൂ ത്വാലിബിന്റെ പുത്രി ഉമ്മു ഹാനിഉ

رضي الله عنها

പറയുന്നു.

എന്റെ അരികിലൂടെ ഒരു ദിവസം അല്ലാഹുവിൻറെ റസൂൽ നടന്നുപോയി.

അപ്പോൾ ഞാൻ പറഞ്ഞു.

അല്ലാഹുവിൻറെ റസൂലേ ഞാൻ പ്രായമായി ദുർഭലമായി. ഇരുന്ന് കൊണ്ട് ചെയ്യാൻ പറ്റിയ സൽകർമം പറഞ്ഞു തരുമോ ?

അവിടന്ന് പറഞ്ഞു.

അല്ലാഹുവിന്ന് 


നൂറ് തസ്ബീഹ് 

سبحن الله

ചൊല്ലുക

ഇസ്മാഈൽ നബിയുടെ പുത്രന്മാരിൽ പെട്ട നൂറ് അടിമയെ നീ മോചിപ്പിച്ചതിന് അത് സമമാവും

അല്ലാഹുവിന്ന് 


നൂറ് തവണ

ഹംദ് 

الحمدلله

ചൊല്ലുക

അല്ലാഹുവിന്റെ വഴിയി ചുമന്ന് പോവുന്ന ജീന് ധരിച്ച നൂറ് കുതിരക്ക് അത് സമാനമാണ്


നീ നൂറ് തവണ തക്ബീറ് ചൊല്ലുക

.

الله أكبر

അത് ബലി അറുക്കപ്പെടുന്ന നൂറുവട്ടകത്തോട് സമാനമാണ്.

നീ 100 തഹ്ലീൽ ചൊല്ലുക

لا اله إلا الله

അത് ആകാശഭൂമികൾക്കിടയിലുള്ളതിനെ  നിറക്കുന്നത്.

എന്നാൽ നീ ചെയ്ത സൽകർമം പോലെയുള്ളത് മറ്റൊരാൾക്കും ഉയർത്തപ്പെടുകയില്ല.

നീ ചെയ്തത് പോലെയുള്ള സൽക്രമം ചെയ്താൽ ഒഴികെ. (ഇമാം അഹ്മദ് )


16- عن أم هانئ بنت أبي طالب رضي الله عنها قالت: مرَّ بي ذات يوم رسول الله صلى الله عليه وسلم فقلت: يا رسول الله، إني قد كبرتُ وضعفت، فمرني بعمل أعمله وأنا جالسة، قال: ((سبحي الله مائة تسبيحة؛ فإنها تَعدل لك مائة رقبة تُعتقينها من ولد إسماعيل، واحمدي الله مائة تحميدة؛ فإنها تعدل لك مائة فرس مسرجة ملجَمة، تَحملين عليها في سبيل الله، وكبِّري الله مائة تكبيرة؛ فإنها تعدل لك مائة بدنة مقلَّدة متقبَّلة، وهللي الله مائة تهليلة تملأ ما بين السماء والأرض، ولا يرفع يومئذٍ لأحد مثل عملك إلا أن يأتي بمثل ما أتيت به))؛ رواه أحمد 

................


18.*നൂറ് തവണ ഇസ്തിഗ്ഫാറ് ചൊല്ലുക*

أستغفر الله


അല്ലാഹുവിന്റെ റസൂൽ 

 صلى الله عليه وسلم

പറഞ്ഞു .

നിക്ഷയം ഞാൻ ദിവസവും

നൂറ് തവണ അല്ലാഹുവിനോട്

أستغفر الله العظيم

എന്ന് ചൊല്ലും (സ്വഹീഹു മുസ്ലിം)

നമുക്കും മുത്ത് നബി 

صلى الله عليه وسلم 

യെ പിൻപറ്റി 100 തവണ

ഇസ്തിഗ്ഫാറ് ചൊല്ലാം

أستغفر الله العظيم


17- عن الأغر المزني رضي الله عنه أن رسول الله صلى الله عليه وسلم قال: ((إنه ليُغان على قلبي، وإني لأستغفر الله في اليوم مائة مرة))؛ رواه مسلم، قال العلماء: معنى ليغان على قلبي: المراد الفترات والغفلات عن الذِّكر الذي شأنه الدوام عليه، فإذا فتَر عنه أو غفل، عد ذلك ذنبًا واستغفر منه.

..................


---.................!

19.*ഉറങ്ങുന്നതിന് മുമ്പ്

സജദ സുറത്തും

തബാറക സൂറത്തും ഒതുക*



 ജാബിറ് ബ്നു അബ്ദുല്ലാഹ്

رضي الله عنهما

പറയുന്നു.

നബി صلى الله عليه وسلم


സജദ സുറത്തും

തബാറക സൂറത്തും

ഓതുന്നത് വരെ ഉറങ്ങാറില്ല

(അഹമ്മദ് . തീർമിദി)


20- عن جابر بن عبدالله رضي الله عنهما قال: "كان النبي صلى الله عليه وسلم لا ينام حتى يقرأ ﴿ الم * تَنْزِيلُ ﴾ السجدة، و﴿ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ ﴾"؛ رواه أحمد والترمذي 

-----...........

20.ദിവസവും 100 തവണ ചൊല്ലുക


لا إله إلا الله وحده لا شريك له، له الملك وله الحمد، وهو على كل شيء قدير


*നൂറ് നന്മ എഴുതപ്പെടും നൂറ് തിന്മ മായ്ക്കപ്പെടും * 


താഴെ ദിക്റ് 100 തവണ ഒരു ദിവസം ചൊല്ലിയാൽ 

*നൂറ് നന്മ എഴുതപ്പെടും നൂറ് തിന്മ മായ്ക്കപ്പെടും * എന്ന് നബി സ്വ പറഞ്ഞു


..........

ورد عن النبي ﷺ أن من قال "لا إله إلا الله وحده لا شريك له، له الملك وله الحمد، وهو على كل شيء قدير" مائة مرة في اليوم" كُتبت له مائة حسنة ومُحيت عنه مائة سيئة. 

".................

21 .അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപെട്ട വചനം ധാരാളം അതികരിപ്പിക്കുക


سبحان الله، والحمد لله، ولا إله إلا الله، والله أكبر". 

............


قال النبي ﷺ: "أحب الكلام إلى الله أربع: سبحان الله، والحمد لله، ولا إله إلا الله، والله أكبر". 

---.............................


*രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റ്*



സൂറത്ത് ഹശ്റിലെ അവസാന ആയത്ത് 

لو انزلنا

രാവിലെയും വൈകുന്നേരവും ഓതുക


اعوذ با الله السميع العليم منا الشيطان الرجيم ٣

بسم الله الرحمن الرحيم


 لَوْ أَنزَلْنَا هَٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّهِ ۚ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ (21) هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۖ عَالِمُ الْغَيْبِ وَالشَّهَادَةِ ۖ هُوَ الرَّحْمَٰنُ الرَّحِيمُ (22) هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ (23) هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ۚ يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ (24)




അല്ലാഹുവിന്റെ റസൂൽ

صلى الله عليه وسلم

പറഞ്ഞു

വല്ലവനും മൂന്ന് തവണ അല്ലാഹുവിനോട് പിശാചിൽ നിന്ന് കാവൽ തേടിയതിന് ശേഷം സൂറത്തുൽ ഹശ്റിലെ അവസാന ആയതുകൾ ഓതിയാൽ മനുഷ്യ ജിന്ന് പിശാചുക്കളിൽ നിന്ന് അവ നേ സംരക്ഷിക്കാൻ വേണ്ടി 70.000 മലക്കുകൾ അവനിലേക്ക് അല്ലാഹു അയക്കുന്നതാണ്. രാവിലെ ചൊല്ലിയാൽ വൈകുന്നേരം വരേയും വൈകുന്നേരം ചൊല്ലിയാൽ രാവിലെ വരേയും ഇത് ലഭിക്കുന്നതാണ്.

മറ്റൊരു റിപ്പോർട്ടിൽ

രാത്രിയോ പകലോ ചൊല്ലിയാൽ അന്ന് അവൻ മരിക്കുകയും ചെയ്താൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്.

മറ്റൊരു റിപ്പോർട്ടിൽ അവൻ ഷഹീദായി മരിക്കുന്നത്

ഉറങ്ങാൻ സമയത്ത് തിരുനബി ഒരാളോട് ഇത് ചെല്ലാൻ വേണ്ടി കല്പിക്കുകയും നീ മരണപ്പെടുകയാണെങ്കിൽ ശഹീദായി മരിക്കുന്നതാണ് എന്ന് പറയുകയും ചെയ്തു.

രാവിലെ ചൊല്ലിയാൽ വൈകുന്നേരം വരെയും വൈകുന്നേരം ചൊല്ലിയ രാവിലെ വരെയും

70,000 മലക്കുകൾ  അവനുവേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത്

എന്നും ഒരു റിപ്പോർട്ടിലുണ്ട്.

وأخرج ابن السني في عمل يوم وليلة وابن مردويه عن أنس أن رسول الله صلى الله عليه وسلم أمر رجلاً إذا أوى إلى فراشه أن يقرأ آخر سورة الحشر ، وقال : «إن متَّ متَّ شهيداً » . 


وأخرج ابن مردويه عن أبي أمامة قال : قال رسول الله صلى الله عليه وسلم : «من تعوذ بالله من الشيطان ثلاث مرات ثم قرأ آخر سورة لحشر بعث الله إليه سبعين ألف ملك يطردون عنه شياطين الإِنس والجن إن كان ليلاً حتى يصبح ، وإن كان نهاراً حتى يمسي »


وأخرج أحمد والدارمي والترمذي وحسنه وابن الضريس والبيهقي في شعب الإِيمان عن معقل بن يسار عن النبي صلى الله عليه وسلم قال : «من قال حين يصبح عشر مرات أعوذ بالله السميع العليم من الشيطان الرجيم ، ثم قرأ الثلاث آيات من آخر سورة الحشر وكل الله به سبعين ألف ملك يصلون عليه حتى يمسي ، وإن مات ذلك اليوم مات شهيداً ، ومن قالها حين يمسي كان بتلك المنزلة »


من قرأ خواتيم سورة الحشر في ليل أو نهار فقبضه الله في تلك الليلة أو ذلك اليوم فقد أوجب الله له الجنة تفسير القرطبي


CM AL RASHIDA ONE LINE DARS

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


No comments:

Post a Comment

മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്* *Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️* *🌹Tweett 1217🌹* ഉബാദത്ത് ബിനു സാമിത്(റ) നിവേദനം ചെയ്യുന്...