Tuesday, September 30, 2025

ബുർദ ആശയ വിവർത്തനം* *ഖുർആനിന്റെ മഹത്വങ്ങൾ അത്ഭുതങ്ങൾ* ഫസ്വൽ 6

 



*ബുർദ ആശയ വിവർത്തനം*

*ഖുർആനിന്റെ മഹത്വങ്ങൾ അത്ഭുതങ്ങൾ*

ഫസ്വൽ 6


Aslam Kamil Saquafi parappanangadi


دَعْنِي وَوَصْفِيَ آيَاتٍ لَهُ ظَهَرَتْ


എന്നെ നീ പാട്ടിനു വിടൂ തെളിഞ്ഞു നിൽക്കുന്ന അവിടുത്തെ ദൃഷ്ടാന്തങ്ങളെ ഞാനൊന്ന് വർണ്ണിക്കട്ടെ


 ظُهُورَ نَارِ الْقِرَى لَيْلاً عَلَى عَلَمٍ

ആദിത്യമുണ്ടെന്ന് അറിയിക്കാൻ രാത്രികളിൽ മലമുകളിൽ കൊളുത്തുന്ന തായ് തീ പ്രകടമായത് പോലെ (പ്രകടമായ ദൃഷ്ടാന്തങ്ങൾ  ഞാൻ വർണ്ണിക്കട്ടെ)

فَالدُّرُّ يَزْدَادُ حُسْنًا وَهُوَ مُنْتَظِمُ

കോർക്കപ്പെട്ടതായ നിനക്ക് മുത്തുകൾക്ക് മൊഞ്ചേറുമല്ലോ

وَلَيْسَ يَنْقُصُ قَدْرًا غَيْرَ مُنْتَظِمِ

ഓർക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ട് അതിൻറെ സ്ഥാനം ഒട്ടും കുറയുകയില്ല.

فَمَا تَطَاوُلُ آمَالِ الْمَدِيحِ إِلَى

മഹത്വപ്പെടുത്തുന്ന തിരുനബിയിലേക്കുള്ള അഭിലാഷങ്ങൾ എന്തു നീട്ടമാണ്

مَا فِيهِ مِنْ كَرَمِ الْأَخْلَاقِ وَالشَّيَمِ


അവിടുത്തെ ഗുണമഹിമകളിലേക്കുള്ള (എത്തിനോക്കാനുള്ള എൻറെ ആഗ്രഹങ്ങൾക്ക് എന്തു നേട്ടം)

آيَاتُ حَقٌّ مِنَ الرَّحْمَنِ مُحْدَثَةٌ

റഹ്മാനായ അല്ലാഹുവിൽ നിന്നുള്ള ഹഖായ സൂക്തങ്ങൾ അവതരണം കൊണ്ട് പുതിയതാണ്. 

قَدِيمَةُ صِفَةُ الْمَوْصُوفِ بِالْقِدَمِ

എന്നാൽ അത് അനാധ്യനായവന്റെ അനാധ്യ വചനങ്ങൾ ആകുന്നു.

لَمْ تَقْتَرِنْ بِزَمَانٍ وَهِيَ تُخْبِرُنَا

ആ സൂക്തങ്ങൾ പ്രത്യേക കാലത്തിനോട് സമന്നയിച്ചിട്ടില്ല.അവ നമുക്ക് പറഞ്ഞുതരുന്നു.

عَنِ الْمَعَادِ وَعَنْ عَادٍ وَعَنْ إِرَمِ

തിരിച്ചുപോക്കിനെക്കുറിച്ചുംആദ്യ സമുദായത്തെ പറ്റിയും ഇറം സമുദായത്തെ പറ്റിയും (ആസൂക്തങ്ങൾ നമുക്ക് പറഞ്ഞു തരുന്നു )

دَامَتْ لَدَيْنَا فَفَاقَتْ كُلَّ مُعْجِزَةٍ

ആസൂക്തങ്ങൾ നമ്മുടെ മുന്നിൽ എന്നൊന്നും നിലനിൽക്കുന്നു.കഴിഞ്ഞുപോയ മുഴുവൻ നമ്പിയാക്കളുടെ മുഅജിസത്തുകളെ ഇത് കവച്ചു വെച്ചിരിക്കുന്നു

مِنَ النَّبِيِّينَ إِذْ جَاءَتْ وَلَمْ تَدُمِ

കാരണം ആ മുഅജിസത്തുകൾ വന്നു അത് നിലനിന്നില്ല.

مُحَكَمَاتٌ فَمَا تُبْقِينَ مِنْ شُبَةٍ

ഈ ആയത്തുകൾ സുഭദ്രമാണ്.സംശയാസ്പദമായ ഒരു സംഗതിയെയും അത് അവശേഷിപ്പിച്ചിട്ടില്ല.

لِذِي شِقَاقٍ وَمَا تَبْغِينَ مِنْ حَكَمِ

നിഷേധികളുടെ മുന്നിൽ.

ഒരു ന്യായാധിപനെയും അത് തേടുന്നില്ല.

ما حُورِبَتْ قَطُّ إِلَّا عَادَ مِنْ حَرَبٍ

ഈ വിശുദ്ധ ഖുർആനിനെതിരെ ഒരു എതിർപ്പും ഉണ്ടായിട്ടില്ല ആയതിർപ്പിനെ തൊട്ട് പിന്മാറിയിട്ട് അല്ലാതെ

أَعْدَى الْأَعَادِي إِلَيْهَا مُلْقِيَ السَّلَمِ

ആയുധം താഴെ വച്ചതായി കഠിനാൽ കഠിന ശത്രുക്കൾ (എതിർപ്പിനെ പിൻവാങ്ങിട്ടല്ലാതെ ഒരു എതിർപ്പും ഉണ്ടായിട്ടില്ല)

رَدَّتْ بَلَا غَتُهَا دَعْوَى مُعَارِضِهَا

വിശുദ്ധ ഖുർആനിന്റെ സാഹിത്യ മികവ് അതിനെ നേരിടാൻ വരുന്നവരുടെ വാദമുഖങ്ങളെ നിഷ്ഫലമാക്കിയിരിക്കുന്നു

رَدَّ الْغَيُورِ يَدَ الْجَانِي عَنِ الْحَرَمِ

അക്രമികളുടെ കയ്യിനെ  ജാഗ്രത ഉള്ളവൻ അവന്റെ ബന്ധു സ്ത്രീകളെ തൊട്ട് തടയുന്നത് പോലെ (ശത്രുക്കളെ ഖുർആൻ തടഞ്ഞിരിക്കുന്നു)


لهَا مَعَانٍ كَمَوْجِ الْبَحْرِ فِي مَدَدٍ 

ആശയങ്ങളുടെ ആധിക്യത്തിന്റെ വിഷയത്തിൽ കടലകളെ പോലെയുള്ള ആശയങ്ങൾ വിശുദ്ധ ഖുർആനിലുണ്ട്.

وَفَوْقَ جَوْهَرِهِ فِي الْحُسْنِ وَالْقِيَمِ

മൊഞ്ചിന്റെയും മൂല്യത്തിന്റെയും വിഷയത്തിൽകടൽ മുത്തിനെ വെല്ലുന്നതാണ്.

فَمَا تُعَدُّ وَلَا تُحْصَى عَجَائِبُهَا 

 അതുകൊണ്ട് വിശുദ്ധ ഖുർആനിൻറെ ഖുർആനിന്റെ ആശ്ചര്യത്തെ  എണ്ണാനോ സാധ്യമല്ല


وَلَا تُسَامُ عَلَى الْإِكْثَارِ بِالسَّامِ

 അതിന് വീണ്ടും വീണ്ടും പാരായണം ചെയ്താലും മടുപ്പു കൊണ്ട് വിശേഷിപ്പിക്കപ്പെടുകയില്ല

قَرَّتْ بِهَا عَيْنُ قَارِيهَا فَقُلْتُ لَهُ 

ആ വിശുദ്ധ വചനം പാരായണം ചെയ്യുന്നവന്റെ കണ്ണ് അതുകൊണ്ട് കുളിരണിഞ്ഞിരിക്കുന്നുഅതിനാൽ ഞാൻ അവനെ അറിയിച്ചു


لَقَدْ ظَفِرْتَ بِحَبْلِ اللَّهِ فَاعْتَصِمِ

അല്ലാഹുവാണ് നീ അല്ലാഹുവിൻറെ പാശം നേടിയിരിക്കുന്നു.അതുകൊണ്ട് നീ മുറുകെ പിടിച്ചോ

إِنْ تَتْلُهَا خِيفَةً مِنْ حَرِّ نَارِ لَظَى 

ജ്വലിക്കുന്ന നരകത്തിന്റെ തീഷ്ണത ഭയന്നുകൊണ്ട് നീയാ ഖുർആനിനെ ഓതുകയാണെങ്കിൽ

أَطْفَأْتَ حَرَّ لَظَى مِنْ وِرْدِهَا الشَّبِمِ

വിശുദ്ധ ഖുർആൻ ആകുന്ന ആ നീർജലം കൊണ്ട് അതിൻറെ തീഷ്ണതയെ നിനക്ക് കെടുത്താൻ കഴിയും

كَأَنَّهَا الْحَوْضُ تَبْيَضُ الْوُجُوهُ بِهِ

വിശുദ്ധ ഖുർആനിന്റെ വചനങ്ങൾ ഹൗദുൽ കൗസർ പോലെയാണ്.


ആ ഹൌള് കാരണം പാപികളുടെ മുഖങ്ങൾ വെളുക്കുന്നതാണ്

مِنَ الْعُصَاةِ وَقَدْ جَاءُوهُ كَالْحُمَمِ

കരിക്കട്ട പോലെ അതിൻറെ അരികിൽ വന്നവർ ആയ പാപികളുടെ 

وَكَالصِّرَاطِ وَكَالْمِيزَانِ مَعْدِلَةً

ആ വചനങ്ങൾ സിറാത്ത് പാലം പോലെയാണ്.ഏത് ന്യായത്തിന്റെ കാര്യത്തിൽ മീസാൻ എന്ന തുലാസ് പോലെയുമാണ്.

فَالْقِسْطُ مِنْ غَيْرِهَا فِي النَّاسِ لَمْ يَقُمِ

വിശുദ്ധ ഖുർആൻ  അല്ലാത്തതിൽ നിന്നും നീതി നില നിന്നിട്ടില്ല.


صلي الله عليه وسلم

اللهم صل على النور واهله

No comments:

Post a Comment

മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്* *Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️* *🌹Tweett 1217🌹* ഉബാദത്ത് ബിനു സാമിത്(റ) നിവേദനം ചെയ്യുന്...