*ബുർദ ആശയ വിവർത്തനം*
*മുഅജിസാത്തുകൾ അത്ഭുതങ്ങൾ*
ഫസ്വൽ 5
Aslam Kamil Saquafi parappanangadi
73:جَاءَتْ لِدَعْوَتِهِ الْأَشْجَارُ سَاجِدَةً
തിരുനബി ക്ഷണിച്ചപ്പോൾ മരങ്ങൾ താഴ്മയോടെ അടുത്തുവന്നു.
تَمْشِي إِلَيْهِ عَلَى سَاقٍ بِلا قَدَمِ
പാദമില്ലാതെ കണങ്കാലിന്മേൽ തിരുനബിയിലേക്ക് അത് നടന്നു വന്നു.
74:كَأَنَّمَا سَطَرَتْ سَطْرًا لِمَا كَتَبَتْ
فُرُوعُهَا مِنْ بَدِيعِ الْخَطَّ فِي اللَّقَمِ
വഴിയിൽ വിചിത്രമായ എഴുത്തിനാൽ മരച്ചില്ലകൾ വരച്ചിട്ടതിന് വേണ്ടി ആ മരങ്ങൾ_ഇട്ടതുപോലെ .
75:مِثْلَ الْغَمَامَةِ أَنَّى سَارَ سَائِرَةٌ
മുത്ത് നബി എങ്ങോട്ട് സഞ്ചരിച്ചാലും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മേഘങ്ങളെ പോലെ
:تقِيهِ حَرَّ وَطِيسٍ لِلْهَجِيرِ حَمِي
നട്ടുച്ച സമയത്തുള്ള അത്യുഷ്ണത്തെ ആ മേഘം തിരുനബിയെ സംരക്ഷിച്ച മേഘം പോലെ
76:أَقْسَمْتُ بِالْقَمَرِ المُنْشَقِّ إِنَّ لَهُ
പിളർന്ന ചന്ദ്രനെ കൊണ്ട് ഞാൻ സത്യം ചെയ്യട്ടെ
منْ قَلْبِهِ نِسْبَةً مَبْرُورَةَ الْقَسَمِ
മുത്ത് നബിയുടെ ഹൃദയത്തുനിന്ന് സത്യം നടപ്പാകുന്ന ഒരു ബന്ധം ചന്ദ്രൻ ഉണ്ട് .
77:وَمَا حَوَى الْغَارُ مِنْ خَيْرٍ وَمِنْ كَرَمِ
നന്മയായാലും ഔദാര്യത്തിനാലും ഗുഹ ഉൾക്കൊണ്ട് ഒന്നുകൊണ്ടും ഞാൻ സത്യം ചെയ്യുന്നു
وَكُلُّ طَرْفٍ مِنَ الْكُفَّارِ عَنْهُ عَمِي
. അവിശ്വാസികളുടെ എല്ലാ കണ്ണുകളും മുത്ത് നബിയെ തൊട്ട് അന്ധരായി
78:فَالصِّدْقُ فِي الغَارِ وَالصِّدِّيقُ لَمْ يَرِمَا
സത്യവാരായ തിരുനബി ആ ഗുഹയിൽ ഉണ്ട് സിദ്ദീഖ് എന്നവർ ഗുഹ ഉപേക്ഷിച്ചിട്ടില്ല
وَهُمْ يَقُولُونَ مَا بِالْغَارِ مِنْ أَرِمِ
അവിശ്വാസികൾ പറഞ്ഞുകൊണ്ടിരിക്കുന്നു ഗുഹയിൽ ആരുമില്ല
79:ظَنُّوا الحَمَامَ وَظَنُّوا الْعَنْكَبُوتَ عَلَى
മേട പ്രാവിനെ അവർ കരുതുന്നു. ചിലന്തിവലയെയും അവർ കരുതി
خَيْرِ الْبَرِيَّةِ لَمْ تَنْسُجْ وَلَمْ تَحْمِ
സൃഷ്ടികളിൽ ഉത്തമരുടെ മേലിൽ അത് വല കെട്ടുകയോ മുട്ടയിടുകയോ ചെയ്യുകയില്ലെന്ന്
80:وقَايَةُ اللَّهِ أَغْنَتْ عَنْ مُضَاعَفَةٍ
مِنَ الدُّرُوعِ وَعَنْ عَالٍ مِنَ الْأَطْمِ
വലിയ കോട്ടകളെ കെട്ടും ശക്തമായ പടയങ്കികളെ തൊട്ടും അല്ലാഹുവിൻറെ സംരക്ഷണം തിരു നബിയെ കാത്തു
81:مَا سَامَنِي الدَّهْرُ ضَيْمًا وَاسْتَجَرْتُ بِهِ
കാലം എന്നെ ഒരു അന്യായത്തെയും രുചിപ്പിച്ചിട്ടില്ല അപ്പോൾ ഞാൻ തിരുനബിയോട് കാവൽ തേടിയിട്ടും ഇല്ല
إِلَّا وَنِلْتُ جِوَارًا مِنْهُ لَمْ يُضَمِ
അപ്പോഴെല്ലാം അവിടെ നിന്നും മോശമല്ലാത്ത സാമീപ്യം ലഭിച്ചിട്ട് അല്ലാതെ ഇല്ല
82:وَلَا الْتَمَسْتُ غِنَى الدَّارَيْنِ مِنْ يَدِهِ
ഇവിടത്തെ കയ്യിൽനിന്നും ഇരുപര വിജയം ഞാൻ തേടിയിട്ടില്ല
إِلَّا اسْتَلَمْتُ النَّدَى مِنْ خَيْرِ مُسْتَلَمِ
കൈപ്പറ്റപ്പെടുന്നവരിൽ അത്യുത്തമരിൽ നിന്നും ആ ധർമ്മം ഞാൻ കൈപ്പറ്റി അല്ലാതെ ഇല്ല .
83:لا تُنْكِرِ الْوَحْيَ مِنْ رُؤْيَاهُ
സ്വപ്നം മുതലുള്ള വഹയി നെ നീ നിഷേധിക്കണ്ട .
إِنَّ لَهُ قَلْبًا إِذَا نَامَتِ الْعَيْنَانِ لَمْ يَنَمِ
കാരണം നിശ്ചയം അവിടുത്തേക്ക് രണ്ട് കണ്ണുകൾ ഉറങ്ങിയാലും ഉറങ്ങാത്ത ഹൃദയമുണ്ട്.
84:وَذَاكَ حِينَ بُلُوغ مِنْ نُبُوَّتِهِ
അത് അവിടത്തെ നുബുവ്വത്തിനോട് അടുത്ത ഘട്ടത്തിലാണ്.
فَلَيْسَ يُنْكَرُ فِيهِ حَالُ مُحْتَلِمِ
അതുകൊണ്ടുതന്നെ ആ ഘട്ടത്തിൽ സ്വപ്നം കാണുന്നവരുടെ അവസ്ഥയെ നിഷേധിക്കപ്പെടാവുന്നതല്ലേ
85:تَبَارَكَ اللهُ مَا وَحْيُ بِمُكْتَسَبٍ
അല്ലാഹു പരിശുദ്ധനാണ്.ഒരു വഹ് യും സമ്പാദിച്ചു നേടിയെടുക്കാവുന്നതല്ല
وَلَا نَبِيُّ عَلَى غَيْبٍ بِمُتَهَمِ
ഒരു നബിയും അവിടുത്തെ അദൃശ്യം പറയലിൻമേലിൽ തെറ്റിദ്ധരിക്കപ്പെടേണ്ടവരല്ല
86:كَمْ أَبْرَأَتْ وَصِبًا بِاللَّمْسِ رَاحَتُهُ
അവിടെത്തെ തിരു സ്പർശം എത്ര രോഗികളെയാണ് സുഖപ്പെടുത്തിയത്.
وَأَطْلَقَتْ أَرِبًا مِنْ رِبْقَةِ اللَّمَمِ
എത്ര മാനസികരോഗികളെ അവരുടെ മാനസിക രോഗത്തിന്റെ പിടിയിൽ നിന്നും അവിടത്തെ തിരുസ്പർശം മൊത്തമാക്കിയത്.
وَأَحْيَتِ السَّنَةَ الشَّهْبَاءَ دَعْوَتُهُ
ക്ഷാമ വർഷങ്ങളെ അവിടത്തെ പ്രാർത്ഥന എത്രയാണ് ചൈതന്യമാക്കിയത്
حَتَّى حَكَتْ غُرَّةً فِي الْأَعْصُرِ الدُّهُمِ
ഇരുണ്ട വർഷങ്ങളിൽ വെളുത്ത കല യായിരിക്കുന്നതായ നിലയിൽ അത് സാദൃശ്യമായി
بِعَارِضٍ جَادَ أَوْ خِلْتَ الْبِطَاحَ بِهَا
ഏറെ പെയ്യുന്ന മഴ കാരണമായി.
മക്ക രാജ്യത്തെ നീ കരുതുന്നത്രയും
سَيْبًا مِنَ الْيَمِّ أَوْ سَيْلًا مِنَ الْعَرِمِ
കടലിൽ നിന്നും ഒരു ജലപാതയാണെന്നോമലയാളിവാരത്തിൽ നിന്നുള്ള ഒരു ഒഴുക്കാണോ (എന്ന് നീ കരുതുന്ന അത്രയും)
انتهي الفصل الخامس
اللهم صل على النور واهله
No comments:
Post a Comment