📚
*അത്, ഇതിലില്ല ! (4)*
✍
_അഷ്റഫ് സഖാഫി, പള്ളിപ്പുറം_
_______________________________
തിരുനബി(സ്വ) തങ്ങൾ പറഞ്ഞതായി അബ്ദുല്ലാഹ് ബ്നു ഉമർ (رضي الله عنهما) ഉദ്ധരിക്കുന്നു:
لَا يَأْكُلْ أَحَدٌ مِنْ لَحْمِ أُضْحِيَّتِهِ فَوْقَ ثَلَاثَةِ أَيَّامٍ .
(رواه مسلم - ١٩٧٠)
"നിങ്ങളിൽ ഒരാളും മൂന്നു ദിവസത്തിലപ്പുറം ഉള്ഹിയതിൻ്റെ മാംസം ഭക്ഷിക്കരുത്.."
മൂന്നു ദിവസത്തിലപ്പുറം അത് സൂക്ഷിച്ചു വെക്കുന്നതും ഇതോടെ വിലക്കപ്പെട്ടു. അയ്യാമുത്തശ്‌രീഖിനപ്പുറം ഉള്ഹിയത് മാംസം തിന്നരുതെന്ന്. ഇമാം മുസ്‌ലിം(റ) സ്വഹീഹായി റിപ്പോർട്ട് ചെയ്ത ഈ ഹദീസ് കേട്ടിട്ട്, ആരും വ്യാകുലപ്പെടേണ്ട. അത് മുമ്പുള്ള നിയമമായിരുന്നു. പിന്നീട് ദുർബലപ്പെടുത്തിയിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും, നിങ്ങളുടെ യാത്രാവേളകളിലടക്കം ഉപയോഗിച്ചോളൂ എന്ന് വ്യക്തമാക്കിക്കൊണ്ട് പിന്നീട് തിരുനബി(സ്വ) തങ്ങൾ വ്യക്തമാക്കിയതായി ബീവി ആഇശാ(റ) പറയുന്നുണ്ട്.
ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന പലർക്കും, ഉള്ഹിയ്യത് ലഭിക്കാൻ വേണ്ടിയായിരുന്നു ഈ നിയന്ത്രണം.
അതിനാൽ, ഇത്തരം ഹദീസുകൾ കേൾക്കുമ്പോഴേക്ക് ബേജാറാവാതെ, ഇമാമുകളുടെ വിശദീകരണവും, അതിലുപരി ഫിഖ്ഹിൻ്റെ നിയമ വശങ്ങളും അന്വേഷിച്ചു വേണം കാര്യങ്ങൾ വിലയിരുത്താൻ.
✨
No comments:
Post a Comment