Friday, April 4, 2025

ശവ്വാലും ആറു നോമ്പും

 *ശവ്വാലും ആറു നോമ്പും*

 (ബൈ നോമ്പ് )

〰️〰️〰️〰️〰️〰️〰️〰️〰️〰️

*ചോദ്യം* :2️⃣1️⃣8️⃣5️⃣

ശവ്വാലിലെ ആറു നോമ്പ് നോറ്റാലുള്ള പ്രതിഫലം എന്താണ്?


ഈ ആറു നോമ്പുകൾ തുടർച്ചയായി തന്നെ നോൽക്കേണ്ടതുണ്ടോ?


ഏതെങ്കിലും ആറു ദിവസം നോറ്റാൽ മതിയാകുമോ?


 *ഉത്തരം* :

റമളാൻ മാസം മുഴുവനായും നോമ്പനുഷ്ടിക്കുകയും ശവ്വാലിൽ നിന്നും ആറു ദിവസം നോമ്പനുഷ്ടിക്കുകയും ചെയ്താൽ വർഷം മുഴുവനും ഫർളായ നോമ്പനുഷ്ടിച്ച പ്രതിഫലം  ലഭിക്കുന്നതാണ് (സുന്നത്തായ നോമ്പനുഷ്ടിച്ച പ്രതിഫലമല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം)


ഒരാൾ എല്ലാ വർഷവും ഇങ്ങിനെ ചെയ്താൽ അവൻ്റെ ജീവിത കാലം മുഴുവനും ഫർളായ നോമ്പനുഷ്ടിച്ച പ്രതിഫലം അവന് ലഭിക്കുന്നതാണ്


ഈ ആറുനോമ്പുകൾ ശവ്വാലിൽ നിന്നും ഏതെങ്കിലും ആറു ദിവസം നോറ്റാലും മതിയാകുന്നതാണ്. എങ്കിലും പെരുന്നാളിൻ്റെ തൊട്ടു ശേഷമുള്ള ദിവസങ്ങളാവലും ( ശവ്വാൽ 2, 3, 4, 5, 6, 7 ) തുടർച്ചയായി നോൽക്കലും പ്രത്യേകം സുന്നത്തുണ്ട്, അതാണ് ഏറ്റവും ഉത്തമമായതും

(ബുജൈരിമി: 2/406)

(തുഹ്ഫ ശർവാനി സഹിതം: 3/456,457)

(ഇആനത്: 2/303,304)

(മുഗ് നി :2/184)


 *(يسن ستة من شوال* )

 *ﻷﻧﻬﺎ ﻣﻊ ﺻﻴﺎﻡ ﺭﻣﻀﺎﻥ ﺃﻱ: ﺟﻤﻴﻌﻪ ﻭﺇﻻ ﻟﻢ ﻳﺤﺼﻞ اﻟﻔﻀﻞ اﻵﺗﻲ ﻭﺇﻥ ﺃﻓﻄﺮ ﻟﻌﺬﺭ ﻛﺼﻴﺎﻡ اﻟﺪﻫﺮ ﺭﻭاﻩ ﻣﺴﻠﻢ* 

 *ﻭﺣﺎﺻﻠﻪ ﺃﻥ ﻣﻦ ﺻﺎﻣﻬﺎ ﻣﻊ ﺭﻣﻀﺎﻥ ﻛﻞ ﺳﻨﺔ ﺗﻜﻮﻥ ﻛﺼﻴﺎﻡ اﻟﺪﻫﺮ ﻓﺮﺿﺎ* 


 *ﻗﻮﻟﻪ ﻭﺗﺘﺎﺑﻌﻬﺎ ﻋﻘﺐ اﻟﻌﻴﺪ ﺃﻓﻀﻞ) ﺃﻱ: ﺗﺤﺼﻞ اﻟﺴﻨﺔ ﺑﺼﻮﻣﻬﺎ ﻣﺘﻔﺮﻗﺔ ﻭﻟﻜﻦ ﺗﺘﺎﺑﻌﻬﺎ ﻭاﺗﺼﺎﻟﻬﺎ ﺑﻴﻮﻡ اﻟﻌﻴﺪ ﺃﻓﻀﻞ* 

(تحفة مع الشرواني٣/٤٥٦٬٤٥٧)


 *ﻭﺗﺤﺼﻞ اﻟﺴﻨﺔ ﺑﺼﻮﻣﻬﺎ ﻣﺘﻔﺮﻗﺔ* *(ﻭ) ﻟﻜﻦ (ﺗﺘﺎﺑﻌﻬﺎ ﺃﻓﻀﻞ) ﻋﻘﺐ اﻟﻌﻴﺪ ﻣﺒﺎﺩﺭﺓ ﺇﻟﻰ اﻟﻌﺒﺎﺩﺓ* 

(مغني ٢/١٨٤)


 *ﻭﺗﺘﺎﺑﻌﻬﺎ ﻋﻘﺐ اﻟﻌﻴﺪ ﺃﻓﻀﻞ* 

 *ﻗﻮﻟﻪ: (ﻋﻘﺐ اﻟﻌﻴﺪ) اﻷﻭﻟﻰ: ﻭﻋﻘﺐ اﻟﻌﻴﺪ؛ ﻷﻥ ﺫﻟﻚ ﺳﻨﺔ ﺃﺧﺮﻯ ﻗ ﻟ.* 

(حاشية البجيرمي علی الخطيب ٢/٤٠٦)

〰️〰️〰️〰️〰️〰️〰️〰️〰️

 *ദുആ വസ്വിയ്യത്തോടെ* 


 *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* 

9846210736

ശവ്വാൽ:01 (തിങ്കൾ)




No comments:

Post a Comment

ഫത്വകൾ സാമ്പത്തികം 1

  ചോദ്യം: ഓൺലൈൻ ഇടപാടുകൾ വ്യാപകമായി ക്കൊണ്ടിരിക്കുകയാണല്ലോ. ഓൺലൈനിലൂടെ വാങ്ങു മ്പോൾ പലതിനും നല്ല വിലക്കുറവുണ്ടെന്നാണ് അിറ യാൻ കഴിഞ്ഞത്. എന്ന...