Friday, April 4, 2025

ഏപ്രിൽ ഒന്നിന് കളവു പറയാമോ?

 *ഏപ്രിൽ ഫൂളും കളവ് പറയലും* 

‼️‼️‼️‼️‼️‼️‼️‼️‼️‼️‼️


 **ചോദ്യം* 2️⃣1️⃣8️⃣6️⃣


 _ ഇന്ന് ഏപ്രിൽ ഒന്നാണല്ലോ_ 

 _ഏപ്രിൽ ഒന്നിന് കളവു പറഞ്ഞ് ജനങ്ങളെ ഫൂൾ ആക്കുന്ന അവസ്ഥ ചിലരിൽ കണ്ടു വരുന്നു ,യാഥാർത്യമെന്ത്?_ 



 *ഏപ്രിൽ ഒന്നിന് കളവു പറയാമോ?.*



*ഉത്തരം*:


 *ഏപ്രിൽ ഒന്നിനാണെങ്കിലും മറ്റു ദിവസമാണങ്കിലും  കളവുപറയൽ ഹറാമാണ്.*


 *എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കളവ് പറയാൻ വിശുദ്ധ ഇസ്ലാം  അനുവദിച്ചിട്ടുണ്ട്.*


 _കളവു പറയൽ നിർബന്ധമായ സമയവും അനുവദനീയമായ സമയവുമുണ്ട്_ 


 *(കളവു പറയൽ നിർബന്ധമായ സാഹചര്യങ്ങൾ ) [ഈ സാഹചര്യങ്ങളിൽകളവു പറഞ്ഞില്ലെങ്കിലാണ് ശിക്ഷ ലഭിക്കുക]* 

➖➖➖➖➖➖➖➖➖



 *ഒന്ന്:* 

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


 *ഒരാൾ സൂക്ഷിക്കാൻ വേണ്ടി ഏൽപ്പിക്കപ്പെട്ട വസ്തു അന്വേഷിച്ച് ഒരു അക്രമി*

 *വന്നാൽ എന്റെ കൈവശം ഒന്നുമില്ല എന്നു കളവുപറയൽ നിർബന്ധമാണ്.*


 *രണ്ട്* 

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


 *കൊല്ലാൻ ഉദ്ദേശിക്കുന്ന ഒരു അക്രമിയിൽ*

*നിന്ന് ഒളിഞ്ഞിരിക്കുന്ന ഒരു നല്ല മനുഷ്യനെക്കുറിച്ച് നമ്മളോട് അന്വേഷിച്ചാൽ എനിക്കറിയില്ല എന്ന് കളവുപറയൽ നിർബന്ധമാണ്.*




*കളവുപറയൽ അനുവദനീയമായ സാഹചര്യങ്ങൾ*

〰️〰️〰️〰️〰️〰️〰️〰️〰️





1️⃣

 *പരസ്പരം പിണങ്ങി നിൽക്കുന്ന രണ്ടു സഹോദരൻമാർക്കിടയിൽ പിണക്കം മാറ്റാൻ വേണ്ടി കളവു പറയലല്ലാതെ മറ്റു മാർഗങ്ങളില്ലെങ്കിൽ കളവു പറയാം .*



2️⃣

 *ഭാര്യയെ *തൃപ്തിപ്പെടുത്താൻ വേണ്ടി കളവു പറയലല്ലാതെ മറ്റു മാർഗങ്ങളില്ലെങ്കിൽ കളവു പറയാം.*



3️⃣

*ചെറിയ കുട്ടികളുടെ കരച്ചിൽ അടക്കാൻ വേണ്ടി കളവ് പറയലല്ലാതെ മറ്റു മാർഗങ്ങളില്ലെങ്കിൽ കളവു  പറയാം.*


4️⃣  *താൻ രഹസ്യമായി ചെയ്ത തെറ്റിനെ കുറിച്ച് രാജാവ് ചോദിച്ചാൽ ചെയ്തിട്ടില്ലന്നു കളവു പറയാം* 


 *5️⃣തൻ്റെ സഹോദരൻ്റെ താൻ അറിയുന്ന രഹസ്യത്തെ കുറിച്ച് രാജാവ് ചോദിച്ചാൽ അറിയില്ലന്നു കളവു പറയാം* 

 (ഈ സ്ഥലങ്ങളിലൊന്നും നിരുപാധികം കളവു പറയൽ അനുവദനീയമല്ല, അങ്ങിനെ ചിലർ തെറ്റിദ്ധരിക്കുകയും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തത് തിരുത്തപ്പെടേണ്ടതാണ്)

 *കളവു പറയാതെ തന്നെ ഈ കാര്യങ്ങളെല്ലാം ശരിയാകുമെങ്കിൽ ഈ സ്ഥലങ്ങളിലും കളവ് പറയൽ ഹറാമാണ്_* .

(ഇഹ് യാഉലൂമിദ്ധീൻ,

ഇആനത്ത്: 3/288)



 *الكذب حرام وقد يجب كما إذا سأل ظالم عن وديعة يريد أخذها فيجب إنكارها....وكذا لو رأى معصوما اختفى من ظالم يريد قتله..*

 *وقد يجوز كما إذا كان لايتم مقصود حرب اوإصلاح ذات البين او إرضاء زوجته الا بالكذب فمباح.*


*(فتح المعين مع  اعانة الطالبين ٣/٢٨٨)*

 *فكل مقصود محمود يمكن التوصل إليه بالصدق والكذب جميعا فالكذب فيه حرام وان أمكن التوصل إليه بالكذب دون الصدق فالكذب فيه مباح ان كان تحصيل ذلك القصد مباحا وواجب ان كان المقصود واجبا...* 

(إحياء علوم الدين ٣/١٣٧)

(إعانة الطالبين ٣/٢٨٨)

(الزواجر ٢/٣٢٦)


〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


 *ദുആ വസ്വിയ്യത്തോടെ* 


 *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* 

(മുദരിസ് മീനാർ കുഴി ജുമാ മസ്ജിദ് )


No comments:

Post a Comment

ഫത്വകൾ സാമ്പത്തികം 1

  ചോദ്യം: ഓൺലൈൻ ഇടപാടുകൾ വ്യാപകമായി ക്കൊണ്ടിരിക്കുകയാണല്ലോ. ഓൺലൈനിലൂടെ വാങ്ങു മ്പോൾ പലതിനും നല്ല വിലക്കുറവുണ്ടെന്നാണ് അിറ യാൻ കഴിഞ്ഞത്. എന്ന...