ന്യൂനതകൾ മറച്ചു വെച്ചുകൊണ്ട് വിൽപ്പന
ചോദ്യം: വാഹനം, ലാപ്ടോപ്പ്, മൊബൈൽ തുടങ്ങിയവ യിൽ എന്തെങ്കിലും കേട്‌പാടുകളും ന്യൂനതകളും ഉണ്ടെങ്കിൽ അത് മറച്ചു വെച്ചുകൊണ്ട് തുറന്നു പറയാതെ വിൽപന നടത്തുന്ന രീതി വ്യാപകമാണല്ലോ. ഇതിന്റെ വിധിയെ ന്താണ് ? വിൽക്കുന്നവൻ കുറ്റക്കാരനാണോ? ന്യൂനത പരിശോധിച്ചുകണ്ടെത്തൽ വാങ്ങുന്നവൻ്റെ ബാധ്യതയല്ലേ ?
ഉത്തരം: വിൽക്കുന്ന വസ്‌തുവിൽ വിൽക്കുന്നവൻ അറിയുന്ന ന്യൂനത വാങ്ങുന്നവനെ അറിയിക്കൽ വിൽക്കുന്നവൻ ബാധ്യതയാണ്. അതറിയിക്കാതെ വിൽപന നടത്തൽ ഹറാമാണ്. (ഫത്ഹുൽ മുഈൻ: 505) ചോദ്യത്തിൽ പറഞ്ഞത് പോലെ അറിയാവുന്ന ന്യൂനത മറച്ചു വെച്ച് വിൽപന നടത്തൽ ഹറാമാണെന്നും അങ്ങനെ വിൽക്കുന്നവൻ കുറ്റക്കാരനാണെന്നും ഇതിൽ നിന്ന് വ്യക്തമാണ്. ന്യൂനത പരിശോധിച്ചുകണ്ടെത്തൽ വാങ്ങുന്നവന്റെ ബാധ്യതയാണെന്ന് പറഞ്ഞു രക്ഷപ്പെടാൻ കഴിയില്ല. വില്പന വസ്തുവിൽ ന്യൂനതയുണ്ടെന്ന് വിൽക്കുന്നവന അറിയാമെങ്കിൽ വാങ്ങുന്നവനെ അക്കാര്യം അറിയിക്കൽ അവന്റെ ബാധ്യതയാണെന്നാണ് ഇസ്‌ലാമിക നിയമം.
അൽ ഫതാവ ഭാഗം 2
അബ്ദുൽ ജലീൽ സഖാഫി ചെറുശോല
പകർത്തിയത്
അസ് ലം സഖാഫി
പരപ്പനങ്ങാടി
No comments:
Post a Comment