Wednesday, August 28, 2024

നബിദിനാഘോഷം* *മാത്രമാണോ ശിയായിസം

 *നബിദിനാഘോഷം*

*മാത്രമാണോ ശിയായിസം.*

✍️അസ്‌ലംസഖാഫി പയ്യോളി 


ശിയാക്കളിലെ ഫാത്വിമികൾ ഞങ്ങളും മുസ്‌ലിംകളാണെന്ന് വരുത്തി തീർക്കാൻ അവരുടെ ആഘോഷങ്ങൾക്കിടയിൽ മുസ്‌ലിംകൾ അംഗീകരിക്കുന്ന ചില ആഘോഷങ്ങളെക്കൂടി തിരുകി കയറ്റി 26 ആഘോഷങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്രെ. നബി(സ)യുടെ മൗലിദും അവർ അതിലുൾപ്പെടുത്തിയെന്നതാണ് സുന്നികൾ ശിയാക്കളാണെന്നു പറഞ്ഞു മൗലവിമാർ ഒച്ച വെക്കാനുണ്ടായ കാരണം.  


സത്യത്തിൽ നബി(സ)യുടെ മൗലിദ് മാത്രമല്ല മുസ്‌ലിംകളുടെ ചെറിയപെരുന്നാളും ഇവരുടെ ആഘോഷങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. അത് പോലെ എല്ലാവരും അംഗീകരിക്കുന്ന ഗോൾഡൻ ജൂബിലി, സിൽവർ ജൂബിലി ആഘോഷങ്ങളും ശിയാക്കളുടെ ആഘോഷങ്ങളായി അവർ എണ്ണിയിട്ടുണ്ട്.


കെ എൻ എം പ്രസിദ്ധീകരിക്കുന്ന വിചിന്തനം വാരികകയിൽ നിന്ന് :


"ഫാത്വിമി ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ച 26 ആഘോഷങ്ങൾ ഇവയായിരുന്നു .... (2)ഭരണകൂടത്തിന്റെ (ഖലീഫമാരുടെ) ഒന്നാം വർഷം. (16) ഈദുൽ ഫിത്വർ...

തങ്ങൾ മുസ്‌ലിംകളാണെന്ന് വാദിച്ചു കൊണ്ടാണ് ഇവയൊക്കെ ഫാത്വിമികൾ ആഘോഷിച്ചത്....

സിൽവർ ജൂബിലി, ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഏപ്രിൽ ഒന്നിനുള്ള ആഘോഷം തുടങ്ങിയ ഐച്ഛിക ആഘോഷങ്ങളും ഇവർ കൊണ്ടാടിയിരുന്നു."

(വിചിന്തനം വാരിക

2023 സെപ്റ്റംബർ 29 )


ശിയാക്കളുടേതായി പ്രഖ്യാപിക്കപ്പെട്ട 26 ആഘോഷങ്ങളിൽ മുസ്‌ലിംകളുടെ ആഘോഷങ്ങൾ പലതും അവർ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മൗലവിമാർക്കും അറിയാമല്ലോ. 


എങ്കിൽ, മൗലിദാഘോഷം ശിയാക്കളിൽ നിന്ന് സ്വീകരിച്ചതാണെന്ന് പറയുന്ന മൗലവിമാർക്ക് ചെറിയ പെരുന്നാളും സ്ഥാപനങ്ങളുടെയും മറ്റും സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും ശിയാ ആചാരങ്ങളാക്കി മുസ്‌ലിംകളെ ഒന്നടങ്കം ശിയാക്കളുടെ പിൻഗാമികളായി പ്രഖ്യാപിക്കാമല്ലോ. അവരും ഇതെല്ലാം ആഘോഷിക്കുന്നുണ്ടല്ലോ. 


സുന്നികൾ ചെയ്യുന്ന ചില കാര്യങ്ങൾ ശിയാക്കളും ചെയ്യുന്നതിനാൽ അഹ്‌ലുസ്സുന്ന: ശിയായിസമാണെന്ന കണ്ടുപിടിത്തം ഇനിയെങ്കിലും അവസാനിപ്പിക്കുക.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....