Saturday, June 15, 2024

സിഹ്റും ശിർക്കും* ➖➖➖➖➖➖➖➖➖➖➖ കുണ്ടുതോട് വ്യവസ്ഥക്ക് മുമ്പും ശേഷവും - 7

 https://www.facebook.com/share/T9CLoz3Cfmb5qcmF/?mibextid=oFDknk

1️⃣2️⃣1️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️ Aslamsaquafi suraiji Payyoli


*സിഹ്റും ശിർക്കും*

➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് വ്യവസ്ഥക്ക് 

മുമ്പും ശേഷവും - 7

➖➖➖➖➖➖➖➖➖➖➖


മുജാഹിദുകൾ പരസ്പരം ശിർക്കാരോപിക്കുന്നതിന് കാരണമായ സിഹ്റ് കുണ്ടുതോട് വ്യവസ്ഥയിലെ ചർച്ചാവിഷയമായിരുന്നു. അത് ഫലിക്കുമെന്ന് വിശ്വസിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു അന്നത്തെ മൗലവിമാരുടെ വാദം. 


"സിഹ്റും അതിനു തുല്യമായ ഇസ്മിന്റെ പണികളും ചെയ്യുന്നതും ചെയ്യിക്കുന്നതും ഹറാമാകുന്നു. അത് ഫലിച്ചേക്കുമെന്ന് വിശ്വസിക്കൽ തെറ്റില്ല. "

(ഒതായിയും ഇസ്‌ലാഹി

പ്രസ്ഥാനവും പേജ് 153)


വർഷങ്ങൾ കഴിഞ്ഞ് കുണ്ടുതോട് വ്യവസ്ഥയിൽ എഴുതിയ ഈ വാദത്തിൽ നിന്നും മൗലവിമാർ വ്യതിചലിച്ചുവെന്ന് മാത്രമല്ല സിഹ്റിന് ഫലം ഉണ്ടെന്നു വിശ്വസിക്കൽ ശിർക്കാണെന്ന് വരെ വാദിച്ചുകൊണ്ടിരിക്കുന്നു. അഥവാ കുണ്ടുതോട് വ്യവസ്ഥയിൽ സിഹ്റ് ഫലിക്കും എന്ന് എഴുതിയ മൗലവിമാർ മുശ്‌രിക്കുകളും ശിർക്ക് പ്രചാരകരുമാകുന്നുവെന്ന് !!


2018 നവംബർ 9ന് ഇറങ്ങിയ ശബാബ് വാരികയിൽ നിന്ന്:


"സിഹ്റ് ശിർക്കാണ്. ഒരു കാര്യം ശിർക്കാണെങ്കിൽ അതിന് ഫലമുണ്ടെന്ന് വിശ്വസിക്കലും ശിർക്കു തന്നെയാണെന്ന് തൗഹീദ് മനസ്സിലാക്കിയ മദ്രസ വിദ്യാർത്ഥികൾക്ക് വരെ അറിയാവുന്ന കാര്യമാണ്."

(പേജ്: 25)


ചെറിയ കുട്ടിമുജകൾക്ക് പോലും അറിയാവുന്ന സിഹ്ർ ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കാണെന്ന കാര്യം മുജാഹിദ് നേതൃത്വത്തിന് എങ്ങനെ തിരിയാതെ പോയി എന്നത് മുജാഹിദുകൾ തലപുകഞ്ഞാലോചിക്കേണ്ട ഒരു കാര്യം തന്നെയാണ്. 


അബ്ദുസ്സലാം സുല്ലമി സിഹ്റിലൂടെ ശിർക്ക് വന്നു ചേരുന്ന രൂപം വിശദീകരിച്ചുകൊണ്ടെഴുതുന്നു:


"സിഹ്റിന് യാഥാർത്ഥ്യമുണ്ടെന്ന് പറയൽ അദൃശ്യ മാർഗത്തിലൂടെ അല്ലാഹുവിന് പുറമേ മറ്റുള്ളവരും ഉപദ്രവിക്കുമെന്ന് പറയുന്നതിൽ യാഥാർത്ഥ്യമുണ്ടെന്ന് പ്രഖ്യാപിക്കലായി തീരുന്നുണ്ട്. അങ്ങനെ വിശ്വാസത്തിൽ ശിർക്ക് സംഭവിക്കുന്നു. "

(തൗഹീദും

നവജാസ്ഥിതികരുടെ 

വ്യതിയാനവും - 129)


1975 ജനുവരി 17ന് എഴുതിയ കുണ്ടുതോട് വ്യവസ്ഥയിലെ സിഹ്റ് ഫലിക്കുമെന്ന വിശ്വാസം ശിർക്കല്ലെന്ന വാദത്തിൽ നിന്നു മൗലവിമാർ വ്യതിചലിക്കുന്നത് 1986ലാണ്. 

അക്കാലത്തെ അൽമനാറിൽ വന്ന ലേഖനത്തിന്റെ ഒരു ഭാഗം ശ്രദ്ധിക്കുക:


"തലമുറകളിലൂടെ കൈമാറ്റം നടത്തപ്പെടുകയും, കെട്ടുകഥകളിലൂടെ ഭീകരത സ്ഥാപിക്കപ്പെടുകയും അതു കൊണ്ടുതന്നെ ആളുകൾ ഭയത്തോടെ നോക്കി കാണുകയും ചെയ്യുന്ന കേവല മിഥ്യായാണ് വാസ്തവത്തിൽ സിഹ്റ്. സ്വന്തമായ ഒരു സത്തയോ നിലനിൽപ്പ് പ്രതിഫലനമോ അതുൾക്കൊള്ളുന്നില്ല. "

(അൽമനാർ 

1982 നവംബർ)


പിന്നീട് ഈ വിഷയത്തിൽ മുജാഹിദ് പ്രസ്ഥാനം രണ്ടായി പിളർന്നിട്ടുണ്ട്. സിഹ്റിന് ഫലം ഉണ്ടെന്ന് വിശ്വസിക്കുന്നവരും സിഹ്റിന് ഫലമുണ്ടെന്ന് വിശ്വസിച്ചാൽ ശിർക്കാണെന്ന് വിശ്വസിക്കുന്നവരും. ഈ രണ്ടു വിശ്വാസക്കാരൻ ഒരേ പള്ളിയിൽ ജമാഅത്തായി നിസ്കരിച്ചുകളയുന്നു എന്നതാണ് ഏറെ കൗതുകകരം. മുജാഹിദ് വിശ്വാസം അത്രമേൽ 'ഭദ്ര'മാണ് !!


കുണ്ടുതോട് വ്യവസ്ഥ എഴുതിയിട്ട് 49 വർഷം പിന്നിട്ടു. ഇതിനിടയിൽ ഈ വ്യവസ്ഥയിലെ പ്രധാനമായും ഏഴ്  വിഷയങ്ങളിൽ ആധുനിക മൗലവിമാർ വ്യതിചലിച്ചതാണ് ഇവിടെ ചൂണ്ടിക്കാണിച്ചത്.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....