Monday, May 6, 2024

പ്രവാചകത്വത്തിന്റെ തെളികൾ* *തോൽ പാത്രത്തിലെ വെള്ളം വർധിപ്പിക്കുന്നു*. ഭാഗം : 5

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ*


Aslam Kamil Saquafi


*പ്രവാചകത്വത്തിന്റെ തെളികൾ*



*തോൽ പാത്രത്തിലെ വെള്ളം വർധിപ്പിക്കുന്നു*.

ഭാഗം : 5


നബി (സ) യും അനുചരന്മാരും മറ്റൊരു യാത്രയിലായിരുന്നപ്പോൾ ദാഹം മൂലം അനുചരന്മാർ ആവലാതിപ്പെടാൻ തുടങ്ങിയ ഉടനെ നബി (സ) വാഹനത്തിൽ നിന്നിറങ്ങി. ഹസ്രത്ത് അലി (റ) യേയും മറ്റൊരാ ളെയും വിളിച്ചിട്ടു അവിടുന്നു പറഞ്ഞു: നിങ്ങൾ രണ്ടുപേരും പോയി കുറച്ചുവെള്ളം അന്വേഷിക്കുക. അവർ രണ്ടു പേരും പോയി. കുറച്ച ങ്ങോട്ടു ചെന്നപ്പോൾ ഒരൊട്ടകപ്പുറത്തു രണ്ടുപാത്രം വെള്ളവും കയറ്റി അതിന്റെ നടുവിലിരുന്ന് ഒരു സ്ത്രീ യാത്ര ചെയ്യുന്നതായി കണ്ടു. അവളോടവർ ചോദിച്ചു 'എവിടെയാണ് വെള്ളമുള്ളത്' അവൾ പറഞ്ഞു 'ഞാൻ' വെള്ളത്തിങ്കൽനിന്ന് ഇന്നലെ ഈ സമയത്തു പുറപ്പെട്ടതാണ്. ഞങ്ങളുടെ സംഘത്തിലുള്ളവർ വെള്ളം കിട്ടാതെ അവിടെ തന്നെ പിന്തിനിൽക്കുകയുമാണ്. അപ്പോൾ അലി(റ) പറഞ്ഞു. 'നീ ഞങ്ങളോ ടൊപ്പം വരൂ.' അവൾചോദിച്ചു:' എങ്ങോട്ട്?' 'നബിയുടെ അടുക്ക ലേക്കോ?' എന്നവൾ ചോദിച്ചപ്പോൾ അവർ പറഞ്ഞു. നീ ഉദ്ദേശിച്ച ആൾ തന്നെയാണത് 'നീ നടക്കൂ' അങ്ങനെ അവർ രണ്ടുപേരും അവളേയും കൊണ്ടു നബിയുടെ മുമ്പിൽച്ചെന്നു. സംഭവങ്ങളെല്ലാം അവർ നബിയെ ഉണർത്തി. അവളെ ഒട്ടകപ്പുറത്തു നിന്നിറക്കാൻ നബി (സ) അവരോടു കൽപ്പിച്ചു. നബി (സ) ഒരു പാത്രം ആവശ്യപ്പെട്ടു. എന്നിട്ട് ആ രണ്ടു തോൽപാത്രങ്ങളുടെ വായ അഴിച്ചിട്ട് അതിലേക്കു തുറന്നുവെച്ചു. അതിന്റെ വലിയ വായകെട്ടിയിട്ട് ചെറിയ വായ തുറന്നു വിട്ടു 'സ്വന്തം കുടിക്കാനോ മൃഗങ്ങൾക്ക് കൂടിപ്പിക്കാനൊ ആവശ്യമുള്ളവർ അതു ചെയ്‌തു കൊള്ളുകയെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.'


ആവശ്യമുള്ളവർ കൂടിച്ചു. മൃഗങ്ങൾക്കു കുടിപ്പിക്കേണ്ടവർ അതും ചെയ്തു. ആ സ്ത്രീയാവട്ടെ അവളുടെ വെള്ളവും കൊണ്ട് കാട്ടിക്കൂ ട്ടുന്നത് നോക്കിക്കൊണ്ടു നിന്നു. 'അല്ലാഹുവിനെകൊണ്ടു സത്യം ആ തോൽപാത്രത്തിൽ നിന്നു വെള്ളമെടുക്കുന്നത് നിറുത്തികഴിഞ്ഞപ്പോൾ അതിൽനിന്നു വെള്ളമെടുക്കാൻ തുടങ്ങിയപ്പോഴുണ്ടായിരുന്നതിനേക്കാൾ കൂടുതൽ വെള്ളം അതിലുണ്ടെന്നു ഞങ്ങൾക്കു തോന്നി.' അവ സാനം നബി അരുളി 'അവൾക്ക് വല്ലതും ശേഖരിച്ചുകൊടുക്കുക' ഈത്തപ്പഴം, മാവ്, ഗോതമ്പ് വറുത്ത് പൊടിച്ചത് മുതലായ ആഹാര സാധനങ്ങളുടെ വലിയൊരളവ് അവൾക്കു വേണ്ടി ശേഖരിച്ചു. അതൊരു തുണിയിൽ കെട്ടി അവളുടെ ഒട്ടകപ്പുറത്ത് വെച്ചു കൊടുത്തു. അവളെ ഒട്ടകപ്പുറത്തുകയറ്റി നബി പറഞ്ഞു: 'നിൻ്റെ വെള്ളത്തിൽ ഒരു കുറവും ഞങ്ങൾ വരുത്തിയിട്ടില്ല. അല്ലാഹുവാണു ഞങ്ങൾക്കു വെള്ളം കുടി ക്കാൻ തന്നതെന്നു നീ ഓർക്കണം.'


അവൾ വീട്ടിൽ മടങ്ങിയെത്താൻ അൽപം താമസിച്ചു പോയപ്പോൾ വീട്ടുകാർ ചോദിച്ചു. 'നീ ഇങ്ങനെ പിന്താൻ കാരണമെന്ത്?' അവൾ പറഞ്ഞു : അത്ഭുതം തന്നെ ! എന്നെ രണ്ട് പുരുഷന്മാർ കണ്ടുമുട്ടി. മതത്തിൽ നിന്നു തെറ്റിപ്പോയവനെന്നു നാം പറഞ്ഞു കേൾക്കാറുള്ള ആ മനുഷ്യന്റെയടുക്കലേക്ക് എന്നെ അവർ കൊണ്ടുപോയി. അയാൾ ഇന്നിന്ന പ്രകാരമെല്ലാം പ്രവർത്തിച്ചു. അല്ലാഹുവിനെകൊണ്ടു സത്യം. അയാൾ ഈ കാണുന്ന ആകാശഭൂമികൾക്കിടയിലുള്ള ഏറ്റവും വലിയ വശീകരണ ശക്തിയുള്ളവൻ തന്നെയാണ്. അല്ലെങ്കിൽ അദ്ദേഹം യഥാർത്ഥ പ്രവാചകൻ തന്നെ ആ സംഭവത്തിനു ശേഷം മുസ്‌ലിം കൾ ആ സ്ത്രീയുടെ ചുറ്റും ഭാഗവുമുള്ള ബഹുദൈവ വിശ്വാസികളുമായി യുദ്ധത്തിലേർപ്പെടുമ്പോൾ അവൾ താമസിക്കുന്ന കേന്ദ്രത്തിലുള്ള വീടുകളെ ആക്രമിച്ചിരുന്നില്ല. അവസാനം ഒരു ദിവസം അവൾ തന്റെ ജനതയോടു പറഞ്ഞു. 'നിങ്ങൾക്ക് ഇസ്ലാമിലേക്കു പ്രവേശിക്കാൻ ആഗ്രഹമുണ്ടോ? അവളുടെ വാക്ക് അവർ സ്വീകരിച്ചു. അവർ ഇസ്ല‌ാമിലേക്കു പ്രവേശിച്ചു.' ഈ സംഭവം ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത് താണ്. ഇവിടേയും കുറഞ്ഞ വെള്ളം അധികരിപ്പിച്ചു. ജനങ്ങൾക്കു മതി വരുവോളം കുടിച്ചതായി നമുക്കു കാണാൻ കഴിയും.


Aslam Kamil Saquafi parappanangadi


No comments:

Post a Comment

കെ എം മൗലവിയെ* *വെളുപ്പിച്ചാൽ വെളുക്കുമോ

 https://www.facebook.com/share/p/WveLsKAwB3rvx7re/?mibextid=oFDknk *കെ എം മൗലവിയെ*  *വെളുപ്പിച്ചാൽ വെളുക്കുമോ?* ✍️ Aslamsaquafi suraiji pay...