Monday, May 6, 2024

*പ്രവാചക ജീവിതം തുറന്ന പുസ്‌തകം*

 *പ്രവാചക ജീവിതം തുറന്ന പുസ്‌തകം*


നബി (സ) യുടെ ജീവിതം ഒരു തുറന്ന പുസ്‌തകമാണ്. ധനപര മായ താൽപര്യമോ നേത്യമോഹമോ ആയിരുന്നില്ല പ്രവാചകത്വവാദ ത്തിലൂടെ അവിടുന്ന് ഉദ്ദേശിച്ചതെന്ന് ആ ജീവിതം സാക്ഷിയാണ്. അവി ടുന്നു പ്രഖ്യാപിച്ച ലക്ഷ്യവും ഈ സത്യം വിളിച്ചോതുന്നു.


നബി(സ) യിൽ നിന്നുണ്ടായ അസാധരണ സംഭവങ്ങൾ ഐതി ഹ്യങ്ങളോപുരാണങ്ങളോ അല്ല; മറിച്ചു സത്യസന്ധമായ ഇടമുറിയാത്ത പരമ്പര മുഖേന സ്ഥിരപ്പെട്ട ഹദീസുകളും ചരിത്രസത്യങ്ങളുമാണ്. അനിഷേധ്യമായി സ്ഥിരപ്പെട്ട ഇത്തരം ചരിത്രങ്ങൾ നിഷേധിക്കുന്ന തു മുഹമ്മദ് നബി (സ) മുൻകാലങ്ങളിൽ ജീവിച്ചിട്ടേ ഇല്ലെന്നു പറ യുന്ന നിഷേധത്തോടു സമമാണ്. മുഹമ്മദ് (സ) മുൻകാലത്തു ജീവിച്ചു പ്രവാചകത്വം വാദിച്ചു എന്ന ചരിത്ര സത്യം ആരെങ്കിലും നിഷേധി ക്കുമെന്നു തോന്നുന്നില്ല. അതേപ്രകാരം തന്നെ അവിടുന്നു കൊണ്ടു വന്ന സ്ഥിരപ്പെട്ട അമാനുഷിക സംഭവങ്ങളേയും നിഷേധിക്കുക സാധ്യ മല്ല. മുമ്പു വിവരിച്ച സംഭവങ്ങൾ മാത്രമല്ല അതുപോലുള്ള ആയിരക്ക ണക്കായ അസാധാരണ സംഭവങ്ങൾ നബി (സ) യിൽ നിന്നുണ്ടായി ട്ടുണ്ട്. അവ മാത്രം രേഖപ്പെടുത്തി തയ്യാറാക്കിയിട്ടുള്ള ഗ്രന്ഥങ്ങൾ ധാ രാളമുണ്ട്. ഇമാം ഇബ്‌നു ഖുതൈബ (ഹി: 276 ൽ അന്തരിച്ചു.)യുടെ ദലീലുനുബുവ്വ: ഇമാം അബൂഇസ്ഹാഖിൻ്റെ (മരണം ഹി: 225) ദലാ ഇലുനുബുവ്വ: ഇമാം ബൈഹഖി (മരണം ഹി: 430) യുടെ ദലിലുനു ബുവ്വത്ത്, ഇമാം അബൂനഈമി ഇസ്‌ഫഹാനി (മരണം ഹി: 230) യുടെ ദലീലു നുബുവ്വത്ത്, ഇമാം മുസ്‌തഖ്രി (മരണം ഹി:433) ദലീലുനുബു വൃത്ത്, ഇമാം അബൂൽഖാസിം ഇസ്‌ഫഹാനി (മരണം ഹി:535) യുടെ ദലീൽ മുതലായവ ഇതിൽ പെട്ടതാണ്.


ഇത്തരം അസാധാരണ സംഭവങ്ങൾ മാത്രമല്ല പ്രവാചകത്വത്തിന്റെ തെളിവുകൾ. കൂലങ്കഷമായി ചിന്തിക്കുമ്പോൾ ഇതൊന്നുമില്ലാതെതന്നെ മുഹമ്മദു നബി (സ) യുടെ പ്രവാചകത്വം ബോധ്യപ്പെടുന്നതാണ്. എഴുത്തും വായനയും അറിവില്ലായിരുന്ന, ഒരു വിദ്യാഭ്യാസ സ്ഥാപന

ത്തിൽ നിന്നും പഠിച്ചിട്ടില്ലാത്ത ഒരറബി, ഇസ്‌ലാം പോലുള്ള ഗഹന മായ തത്വങ്ങൾ ലോകത്ത് അവതരിപ്പിക്കുകയും മഹത്തായ ആ ജീവിത പദ്ധതി നടപ്പിൽ വരുത്തുകയും പരിശുദ്ധമായ ആ പ്രസ്ഥാനം കെട്ടിപ ടുക്കുകയും ചെയ്‌തുവെന്നതു തന്നെ നബിയുടെ പ്രവാചകത്വത്തിനു വ്യക്തമായ തെളിവാണ്. അവിടുന്നു കാണിച്ച അൽഭുത സംഭവങ്ങൾ അതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നു മാത്രം. നബി (സ) യുടെ ജീവചരിത്രം പഠിക്കുന്ന ഏതൊരാൾക്കും ഇതു വ്യക്തമായി ഗ്രഹിക്കാവുന്നതാണ്. ഒരാൾ സത്യവാനോ അസത്യവാനോ എന്നു കണ്ടുപിടിക്കുന്നതിന് പ്രഖ്യാപിച്ച ലക്ഷ്യം ആദ്യമായി പരിശോധിക്ക ണം. നബി (സ) യുടെ ലക്ഷ്യമെന്താണെന്നു പരിശുദ്ധ ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യരിൽ സംസ്‌കാരം വളർത്തുകയും അവർക്കു വേദവും തത്വങ്ങളും അഭ്യസിപ്പിക്കുകയുമാണു നബിയുടെ ലക്ഷ്യമെന്നു ഖുർആൻ (അൽജുമുഅ) വ്യക്തമാക്കുന്നു.


സ്വാർത്ഥികളും കുതന്ത്രക്കാരും രംഗത്തിറങ്ങി അവരുടെ കാര്യ സാധ്യത്തിനു ശ്രമങ്ങളാരംഭിക്കുമ്പോൾ പല വേഷങ്ങളും കെട്ടിയെ സിരിക്കും, പല അടവുകളും പ്രയോഗിക്കും. ചിലപ്പോൾ പുരോഹിത വേഷം കെട്ടി ജനങ്ങളെ ചൂഷണം ചെയ്യും. ചിലപ്പോൾ മറ്റു വല്ല കുത ന്ത്രവും പ്രയോഗിച്ചു ജനങ്ങളുടെ ധനം തട്ടിയെടുക്കാൻ പ്ലാനിടും. നബി (സ)ക്കു അത്തരം വല്ല പ്ലാനോ കുതന്ത്രമോ സ്വാർത്ഥതാല്‌പര്യമോ മനസ്സിലുണ്ടായിരുന്നുവോ? ഒന്നുമില്ലെന്നുള്ളതിനു അവിടുത്തെ തുറന്ന പുസ്‌തകം കണക്കെയുള്ള ജീവിതം തന്നെ തെളിവാണ്. പുരോഹിത വർഗത്തിൻ്റെ നാരായവേരുതന്നെ അറുത്തുകളയുകയാണു നബി (സ) ചെയ്തത്. അവരുടെ ദുഷിച്ച മനസ്ഥിതിയെ മനുഷ്യവംശത്തിന്റെ മുമ്പിൽ ഖുർആൻ തുറന്നു കാട്ടിയിട്ടുണ്ട്. ഖുർആൻ പറയുന്നു. ഓ, സത്യവിശ്വാസികളെ, പുരോഹിതന്മാരിലും സന്യാസികളിലും അധി കമാളുകളും മനുഷ്യരുടെ ധനം ന്യായരഹിതമായ മാർഗ്ഗത്തിലൂടെ കര സ്ഥമാക്കി തിന്നുകയും അല്ലാഹുവിൻ്റെ മാർഗത്തിൽനിന്നു ജനങ്ങളെ തടയുകയും ചെയ്യുന്നവരത്രെ.' (അത്തൗബ). പുരോഹിതന്മാരെ ദൈവ ങ്ങളാക്കി വെക്കുന്നത് പൊറുപ്പിക്കാൻ വയ്യാത്ത ഒരപരാധമാണെന്നു ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രബോധനത്തിനു യാതൊരു പ്രതി ഫലവും നിങ്ങളോടു ഞാൻ ചോദിക്കുന്നില്ല എന്നു ജനങ്ങളോടു പറ യാനാണ് അല്ലാഹു നബി (സ) യോടു കല്പിച്ചത് (അശ്ശൂറാ.)


കുറെ ആളുകളെ ഏതെങ്കിലുമൊരു പേരിൽ സംഘടിപ്പിച്ചു അവ രുടെ നേതാവായി ചമയുവാൻ മനുഷ്യരിൽ ചിലർക്കു വാസനയുണ്ടാ



വാറുണ്ട്. അങ്ങനെ വല്ല താൽപര്യവും നബിക്കുണ്ടായിരുന്നുവോ? ഒര ക്കബുമില്ല. അ തിനു അദ്ദേഹത്തിൻ്റെ ചരിത്രം സാക്ഷിയാണ്. പല നാടു കളിൽ നിന്നും സന്ദർശകരും നിവേദക സംഘങ്ങളും നബി (സ) ടെ അടുക്കൽ വരാറുണ്ടായിരുന്നു. ആ സന്ദർഭത്തിൽ പലപ്പോഴും നബി (സ) ഒരാൾകൂട്ടത്തിലാണുണ്ടാവുക അപ്പോൾ നബി (സ) ആരെന്ന് അവർക്കു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തന്നിമിത്തം 'നിങ്ങളുടെ കൂട്ടത്തിൽ ആരാണ് മുഹമ്മദ്' എന്ന് സന്ദർശകർക്കു ചോദിച്ചറിയേണ്ട തായി വന്നിരുന്നു. അത്ര വിനയത്തോടും സമ നിലയിലുമാണു തന്റെ അനുയായികളോടു നബി (സ) പെരുമാറിയിരുന്നത്.


ധനം നേടി, സ്വാധീനശക്തി കൂട്ടി നേത്യത്വവും ആധിപത്യവും കരസ്ഥമാക്കാനാണ് ചിലപ്പോൾ കപടവേഷധാരികൾ രംഗപ്രവേശം ചെയ്യാറുള്ളത്. എന്നാൽ ധനം സംഭരിച്ചുവെക്കുന്നവരെ നബി (സ) ശക്തിയായി താക്കീതു ചെയ്യുന്നു. ധനം ഒരിടത്തും കെട്ടി നിൽക്കാൻ പാടില്ല. അതു മനുഷ്യരിൽ അങ്ങോളമിങ്ങോളമൊഴുകിക്കൊണ്ടിരി ക്കണം. ഭൂമി അല്ലാഹുവിൻ്റേതാണ്. മനുഷ്യർക്കു വേണ്ടിയാണ് അതു സ്യഷ്ടിച്ചിരിക്കുന്നത്. ഇങ്ങനെയാണു ഖുർആൻ്റെ വിളംബരം. അപ്പോൾ ധനം നേടണമെന്നോ തൻ്റെ കുടുംബത്തിലേക്കു ധനം വലിച്ചുകൂട്ടണ മെന്നോ നബി (സ) ക്ക് ഉദ്ദേശ്യമില്ലെന്നു സ്‌പഷ്ടമാക്കുന്നു. ഖുർആൻ പ്രഖ്യാപിക്കുന്നു. 'സ്വർണ്ണവും വെള്ളിയും നിക്ഷേപിച്ചു വെക്കുകയും അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ അതു ചെലവു ചെയ്യാതിരിക്കുകയും ചെയ്യുന്നവർക്കു വേദനാജനകമായ ശിക്ഷയുണ്ടെന്ന 'സന്തോഷ വാർത്ത' അവരെ അറിയിക്കുക' (അത്തൗബ). വീണ്ടും ഖുർആൻ പ്രഖ്യാപിക്കുന്നു. 'ധനം നിങ്ങളിലുള്ള ധനികവർഗ്ഗത്തിനിടയിൽ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നായിരിക്കുവാൻ പാടില്ല' (അൽഹശ്ർ)


നബി (സ) ക്കു സുഖത്തിലും ആഢംബരങ്ങളോടു കൂടിയും ജീവിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നോ? അത്തരം താൽപര്യങ്ങളൊന്നും അവിടുത്തേക്കുണ്ടായിരുന്നില്ലെന്നതിന് അവിടുത്തെ ജീവിതം സാക്ഷി യാണ്. നബി (സ) യുടെ ജീവിതത്തിൽ ഒരു ദിവസമെങ്കിലും ഭൗതിക സുഖങ്ങൾ ആസ്വദിച്ചുവെന്ന് സംശയിക്കാൻ പോലും അവകാശമില്ല. 'നബി (സ) യുടെ കുടുംബം ഒരു ദിവസമെങ്കിലും വയറു നിറയെ ആഹാരം കഴിച്ചിട്ടില്ലെന്നു സ്വപത്നി പ്രസ്‌താവിച്ചതായി നബി (സ) യുടെ ചര്യകളിലിതാ രേഖപ്പെട്ടു കിടക്കുന്നു. അടുപ്പിൽ തീ കത്തിക്കാത്ത ദിവസങ്ങൾപോലും ഉണ്ടായിട്ടുണ്ടെന്നും ആ ചര്യകളിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.' 'അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു

നിറയെ ആഹരിക്കുന്നവൻമുസ്‌ലിമല്ല' എന്നു പ്രഖ്യാപിച്ച ഒരു നേതാ വിന്ദും ഭൗതിക സുഖങ്ങളും ആഢംബരങ്ങളുമാസ്വദിക്കുന്നതിൽ എത് കണ്ടു താൽപര്യമുണ്ടാകുമെന്നു നമുക്കൂഹിക്കാമല്ലോ. നബി (സ) മരണരോഗത്തിലായപ്പോൾ അവിടുത്തെ വീട്ടിൽ ഏഴു ദീനാറുണ്ടെന്നറിഞ്ഞു. ഉടനെ അതു ധർമ്മം ചെയ്യാൻ നബി (സ) പത്നിയോടു കൽപിച്ചു. നബി (സ) യുടെ പരിപാലനത്തിൽ മുഴുകിയ പത്നി അത് മറന്നു പോയി. മരണത്തിൻ്റെ തലേദിവസം ഞായറാഴ്‌ച ഒരിക്കൽ നബിക്ക് ബോധം തിരിച്ചുകിട്ടിയപ്പോൾ ആ ദീനാറുകളെക്കുറിച്ചന്വേ ഷിച്ചു. ധർമ്മം ചെയ്യാൻ മറന്നുപോയിട്ടുണ്ടെന്നറിഞ്ഞപ്പോൾ ഉടനെ അതുവരുത്തി ആയിശയുടെ കയ്യിൽ വെച്ചു കൊടുത്തു ധർമ്മം ചെയ്യാൻ കല്പിച്ചുകൊണ്ടു നബി(സ) പറഞ്ഞു. 'ഈ ദീനാറുകൾ സൂക്ഷിച്ചുകൊണ്ടു ഞാൻ മരണപ്പെട്ടാൽ, ഇത് സമ്പാദിക്കുവാനായി രുന്നുവോ നീ പ്രവാചകനായത് എന്ന് അല്ലാഹു ചോദിച്ചാൽ ഞാൻ എന്തു മറുപടി പറയും.' ധനം സമ്പാദിക്കൽ നബി (സ) യുടെ ലക്ഷ്യ മായിരുന്നില്ലെന്നതിനും ഇത്തരം വ്യക്തമായ ദൃഷ്‌ടാന്തങ്ങളുണ്ട്. മര ണശേഷം അവിടത്തേക്കുള്ളതെല്ലാം പൊതുസ്വത്താണെന്നു പ്രവാച കർ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. നബി (സ) വഫാതാകുമ്പോൾ അവിടത്തെ സമ്പാദ്യങ്ങളിൽ ചിലത് ഏതാനും സ്വാഅ് ഗോതമ്പിനു വേണ്ടി പണയം വെച്ചിട്ടുണ്ടായിരുന്നു എന്നു രേഖപ്പെട്ടു കിടക്കുന്നു.


നബി (സ) യെ ക്കുറിച്ചു ശത്രുക്കളുന്നയിച്ച ഏറ്റവും വലിയ ആരോ പണം നബി (സ) ക്ക് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു എന്നതാണ്. വാസ്തവത്തിൽ സന്ദർഭം മനസ്സിലാക്കാതെയാണ് ആ പരിശുദ്ധാത്മാ വിനെ ആക്ഷേപിക്കുന്നത്. ദുഷ്‌ ബുദ്ധികൾക്കു സന്ദർഭം നോക്കേണ്ട തില്ല. ആക്ഷേപിക്കണമെന്നേയുള്ളുവല്ലോ. 25-ാം വയസ്സിലാണു നബി (സ) ആദ്യമായി വിവാഹം ചെയ്തത്. അന്നുമുതൽ 29 കൊല്ലക്കാലം വരെ അഥവാ 54 വയസ്സുവരെ നബി (സ)ക്ക് ഒരു ഭാര്യമാത്രമാണു ണ്ടായിരുന്നത്. ഒരാൾക്കു വൈവാഹിക ബന്ധം ആവശ്യമാകുന്ന കാലഘട്ടം ഇതാണല്ലോ, വഫാതിനടുത്ത ഏതാനും കൊല്ലങ്ങളിലാണ് നബി (സ)ക്ക് ഒന്നിലധികം ഭാര്യമാരുണ്ടായത്. നബിയുടെ അനുചരൻമാ രിൽ നിന്നും രക്തസാക്ഷികളായവരുടെ വിധവകളെ സംരക്ഷിക്കാനും മറ്റുമായിരുന്നു ലോകാനുഗ്രഹിയായ തിരുനബി അതു ചെയ്തിരുന്നത്.


നബി (സ) ചെറുപ്പകാലം മുതൽക്കേ സദാചാര നിഷ്ഠയിലാണു വളർന്നുവന്നത്. ഉൽകൃഷ്‌ട ഗുണങ്ങൾ നബിയെ അലങ്കരിച്ചിരുന്നു. അതേ അവസരത്തിൽ അറബികൾ വളരെയേറെ ദുഷിച്ചു പോകുകയും

ചെയ്തിരുന്നു. നബി (സ) യുടെ ഉൽകൃഷ്‌ട ഗുണങ്ങൾ അന്നത്തെ ജനതയെ ആകർഷിച്ചു അവരുടെ കണ്ണുകളിൽ നബി (സ) അങ്ങേ യറ്റം ആദരണീയനായി. വിശ്വസിച്ചേൽപിക്കേണ്ട വല്ല കാര്യവും നേരിട്ടാൽ നബി (സ) യെ സമീപിക്കുകയാണവർ ചെയ്‌തിരുന്നത്. നബിയെ 'അൽഅമീൻ' എന്നു പേരു വിളിക്കാൻ തുടങ്ങി. ആ വാക്കിന്റെ അർത്ഥം 'അറിയപ്പെട്ട വിശ്വസ്തൻ' എന്നാണ്. അങ്ങനെ 40 കൊല്ലം വിശ്വസ്‌തനും സർവ്വാദരണീയനുമായി ജീവിച്ച ശേഷമാണ് നബി (സ) പ്രവാചകത്വം ലഭിച്ചത്. അതു ലഭിച്ചു കഴിഞ്ഞു മതപ്രബോധനം ആരം ഭിക്കുകയും ദുരാചാരങ്ങളയും ധനിക വർഗ്ഗത്തിൻ്റെ കുതന്ത്രങ്ങളേയും എതിർക്കാൻ തുടങ്ങുകയും ചെയ്‌തപ്പോഴാണ് ഖുറൈശികളിൽ ചിലരുടെ ഭാവം മാറിയത്. ഇന്നലെ വരെയും 'അൽ അമീൻ' എന്നു വിളിച്ചവർ ഇന്ന് അസത്യവാദിയെന്നു വിളിക്കാൻ തുടങ്ങി. അത് ഇന്നും എന്നുമുള്ളള്ള സ്വഭാവവുമാണ്. തൻ്റെ സമ്പത്തിനോ സ്വാധീനത്തിനോ കോട്ടം തട്ടുമെന്നു കണ്ടാൽ ഏതു സത്യത്തേയും ചിലർ നിഷേധിക്കുമാല്ലാ, അപ്പോൾ അല്ലാഹു നബിയോടു കൽപിച്ചു. 'നീ നിന്റെ ജനത യോടു ചോദിക്കൂ. ഇതിനു മുമ്പ് കുറേ കാലം ഞാൻ നിങ്ങൾക്കിടയിൽ ജീവിച്ചു കഴിഞ്ഞിട്ടില്ലയോ (അന്നും നിങ്ങൾ എന്നിൽ വല്ല കള ങ്കവും കണ്ടിരുന്നുവോ) നിങ്ങൾ ചിന്തിച്ചുഗ്രഹിക്കുന്നില്ലേ' (യൂനുസ്)


ഒരു മനുഷ്യനിൽ വല്ല ദുർഗുണവും ഒളിഞ്ഞു കിടക്കുന്നുണ്ടെങ്കിൽ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ അതു പുറത്തു ചാടുക തന്നെ ചെയ്യും. ഏതായാലും അയാൾക്കു 40 വയസ്സു തികയും മുമ്പ് അതു പുറത്തു ചാടാതിരിക്കുകയില്ല. അതാണു തൊട്ടു മുമ്പു വിവരിച്ച ഖുർആൻ വാക്യം ഉണർത്തുന്നത്.


പകർപ്പ്

Aslam Kamil Saquafi parappanangadi


അവലംബം

മതങ്ങളിലൂടെ ഒരു പഠന പര്യടനം. നെല്ലിക്കുത്ത് ഉസ്താദ്


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

No comments:

Post a Comment

മൗലവിമാർ ചെയ്യുന്ന* *ബിദ്അത്തുകൾ -2*

 https://www.facebook.com/share/MQWWgUEdfbGH4mq2/?mibextid=oFDknk 1️⃣3️⃣2️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  *മൗല...