Thursday, January 4, 2024

കെ എം മൗലവി പറ്റിച്ചെന്ന്* *ഇ. മൊയ്തു മൗലവി*

 https://m.facebook.com/story.php?story_fbid=pfbid0254GM4ypzaq5Q1MWTNQGhUPdYjyinAFdRCg5Kvv8Ut6xrjTgZpD1kL1Bv4A1T9rv2l&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 57/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli.


*കെ എം മൗലവി പറ്റിച്ചെന്ന്*

*ഇ. മൊയ്തു മൗലവി*


1906ൽ സർവേന്ത്യാ ലീഗ് രൂപീകരിച്ചെങ്കിലും മലബാറിലേക്ക് അതിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരുന്നില്ല. 


1934 ൽ കെ എം മൗലവിയുടെ നേതൃത്വത്തിലാണ് സർവ്വേന്ത്യാ ലീഗിന് കേരളത്തിൽ യൂണിറ്റുകൾ ഉണ്ടാകുന്നത്. ഇതിന് പിന്നിൽ രണ്ട് കാരണങ്ങളാണുളളത്. 


1- കൊടുങ്ങല്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന കെ എം മൗലവിയെ കേസുകളിൽ നിന്നും മറ്റും രക്ഷപ്പെടുത്തിയതിന്റെ പിന്നിൽ  അഡ്വ: ബി പോക്കർ സാഹിബിന്റെ സഹായം വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. ബി. പോക്കർ സാഹിബായിരുന്നു സർവ്വേന്ത്യാ മുസ്‌ലിം ലീഗ് പ്രവർത്തനങ്ങളുമായി മലബാറിൽ നിന്നും  ബന്ധപ്പെട്ട ആദ്യ മുസ്‌ലിം നേതാവ്. 

ഇതിൻെറ നന്ദി സൂചകമായിട്ടാവണം കോൺഗ്രസിൽ നിന്നും രാജി വെച്ച് അഖിലേന്ത്യാ മുസ്‌ലിം ലീഗിന് മലബാറിൽ വേരൂന്നാൻ  മൗലവിയെ പ്രേരിപ്പിച്ചത്.


2) അതോടൊപ്പം തന്റെ പിഴച്ച ചിന്താഗതികൾ സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടണമെങ്കിൽ സംഘടനാ സംവിധാനം അത്യാവശ്യമാണ്. അതിനുവേണ്ടി മതസംഘടന രൂപീകരിക്കപ്പെട്ടാൽ മുസ്‌ലിം ഐക്യ സംഘത്തിന്റെ ഗതി വന്നേക്കും. സമുദായത്തിന് ഒരു രാഷ്ട്രീയപാർട്ടിയുണ്ടാക്കി    അതിൻെറ  നേതൃസ്ഥാനത്തിരുന്നാൽ  സമുദായ അംഗീകാരം ലഭിക്കാനും തന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനും സാധിക്കുമെന്ന കണക്കുകൂട്ടൽ. ഇതൊരളവോളം വിജയം കണ്ടിട്ടുണ്ട്. ഈ രാഷ്ട്രീയ മറവിലാണ് വഹാബിസം കേരളത്തിൽ വ്യാപിച്ചു തുടങ്ങിയത്.


എന്നാൽ മതത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ സംഘടന രൂപീകരിക്കുന്നതിനോട് ഇ. മൊയ്തു മൗലവിക്ക് ശക്തമായ വിയോജിപ്പായിരുന്നു.


1947 ൽ ഇന്ത്യ വിഭജിക്കപ്പെട്ടു. ഓഗസ്റ്റ് 14ന് പാക്കിസ്ഥാൻ എന്ന പേരിലും 15ന് ഇന്ത്യൻ യൂണിയൻ എന്ന പേരിലും ഇന്ത്യ രണ്ട് രാഷ്ട്രങ്ങളായി സ്വാതന്ത്ര്യം നേടി. 

ഇതോടെ സർവ്വേന്ത്യാ മുസ്‌ലിം ലീഗ് പാക്കിസ്ഥാൻ മുസ്‌ലിംലീഗും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗുമായി വിഭജിച്ച് ഇരുരാജ്യങ്ങളിലും സ്വതന്ത്രമായി പ്രവർത്തിക്കാൻ തീരുമാനമായി. 


IUML രൂപീകരണത്തിനുവേണ്ടി വിവിധ രാഷ്ട്രീയ ചിന്താഗതിക്കാരായ മുസ്‌ലിംകളുടെ കൺവൻഷൻ വിളിച്ചു ചേർത്തു. 

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരണത്തിനെതിരെ മറ്റുള്ളവരെ കൂടി ബോധവൽക്കരിച്ച് മുസ്‌ലിം ലീഗ് പിരിച്ചുവിടണമെന്ന ഉറച്ച തീരുമാനത്തിൽ ഈ മൊയ്തു മൗലവിയും പ്രസ്തുത കൺവൻഷനിൽ പങ്കെടുത്തിരുന്നു. 


പിന്നീടുണ്ടായ സംഗതികൾ മുജാഹിദ് ചരിത്രകാരൻ കൂടിയായ കെ കെ കരീം വിശദീകരിക്കുന്നു :


"ഇന്ത്യൻ വിഭജനാനന്തരം കോഴിക്കോട് വെച്ച് കേരളത്തിലെ വിവിധ രാഷ്ട്രീയ വീക്ഷാഗതിക്കാരായ മുസ്‌ലിംകളുടെ ഒരു കൺവെൻഷൻ ചേർന്നു. ആ യോഗത്തിൽ മുസ്‌ലിം ലീഗ് പിരിച്ചുവിടേണ്ടതാണെന്ന് ഇ. മൊയ്തു മൗലവി, എം അബ്ദുള്ള മൗലവി മുതലായവർ വീറോടെ ബാധിച്ചു. 


ജനാബ് കെ എം മൗലവി സാഹിബ് മുസ്‌ലിം ലീഗ് നിലനിർത്തേണ്ടത് ഇന്നത്തെ പരിതസ്ഥിതിയിൽ അനിവാര്യമാണെന്ന് സമർത്ഥിച്ചുകൊണ്ടൊരു പ്രസംഗം ചെയ്തു. അതുവരെ ലീഗ് പിരിച്ചുവിടണമെന്ന് കരുതിയവരിൽ പലരും മുസ്‌ലിംകൾ രാഷ്ട്രീയമായി പ്രത്യേകം സംഘടിക്കണമെന്ന അഭിപ്രായം അംഗീകരിച്ചു. കെ എം സീതി സാഹിബും അഭിപ്രായത്തെ ന്യായീകരിച്ചുകൊണ്ട് കാര്യമാത്ര പ്രസക്തമായ ഒരു പ്രസംഗം ചെയ്തു. അതോടുകൂടി ഇ. മൊയ്തു മൗലവി "കാത്തിബ് പറ്റിച്ചു " ( കാത്തിബ് എന്നത് കെഎം മൗലവിയുടെ വിശേഷ നാമമാണ്) എന്നു പറഞ്ഞു ചില സുഹൃത്തുക്കളോടൊപ്പം ഇറങ്ങിപ്പോയി. "

(കെ എം മൗലവി

 ജീവചരിത്രം)

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....